കൊരട്ടി
വൈഗൈ ത്രഡ്സ് കമ്പനിയിലെ
തൊഴിലാളികളുടെ പ്രശ്നങ്ങള്‍
661.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ കൊരട്ടി
വൈഗൈ ത്രഡ്സ്
കമ്പനിയിലെ
തൊഴിലാളികളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
അര്‍ഹമായ
കോമ്പന്‍സേഷന്‍
തൊഴിലാളികള്‍ക്ക്
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്അറിയിക്കുമോ;
(ബി)
ഇതു
സംബന്ധിച്ച കോടതി
നടപടികള്‍ അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിനും
സര്‍ക്കാര്‍
പാട്ടത്തിന്
കമ്പനിയ്ക്കു നല്കിയ
ഭൂമി തിരികെ
എടുക്കുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(സി)
പൂട്ടിപ്പോയ
കമ്പനികളിലെ
തൊഴിലാളികള്‍ക്ക്
ലഭിക്കേണ്ട ഇ.എസ്.ഐ
ആനുകൂല്യം വൈഗൈ ത്രഡ്സ്
കമ്പനിയിലെ
തൊഴിലാളികള്‍ക്ക്
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ വിവര
ശേഖരണം
662.
ശ്രീ.വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
,,
ഹൈബി ഈഡന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
വിവര ശേഖരണം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് തൊഴില്‍
വകുപ്പില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ആരാണ്
വിവരശേഖരണം
നടത്തുന്നത്, ഇതിനായി
എന്തെല്ലാം കാര്യങ്ങള്‍
ചെയ്തിട്ടുണ്ടന്ന്
വിശദമാക്കുമോ;
(ഡി)
ഇത്
എന്നത്തേക്ക്
പ്രസിദ്ധീകരിക്കാനാകും
എന്നാണ് കരുതുന്നതെന്ന്
വ്യക്തമാക്കുമോ ?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്കായി
ലേബര്‍ ക്യാമ്പ്
663.
ശ്രീ.സണ്ണി
ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കായി
സംസ്ഥാനത്ത് ലേബര്‍
ക്യാമ്പ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
ക്യാമ്പുകളില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ക്യാമ്പുകളില്‍
ശുചിത്വം ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഷോപ്സ്
ആന്റ് എസ്റ്റാബ്ലിഷ് മെന്റ്
കരട് ഭേദഗതി ബില്‍
664.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എം. സ്വരാജ്
,,
സി.കെ. ഹരീന്ദ്രന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പ്രസിദ്ധീകരിച്ചിട്ടുള്ള
ഷോപ്സ് ആന്റ്
എസ്റ്റാബ്ലിഷ് മെന്റ്
കരട് ഭേദഗതി ബില്‍
പരിശോധനയ്ക്ക്
വിധേയമാക്കിയിരുന്നോ;
(ബി)
പത്തില്‍
താഴെ ജീവനക്കാരുള്ള
സ്ഥാപനങ്ങളെ
നിയമത്തിന്റെ
പരിധിയില്‍ നിന്ന്
ഒഴിവാക്കുവാനുള്ള
നീക്കം അസംഘടിത
മേഖലയിലെ
തൊഴിലാളികള്‍ക്ക്
വിനാശകരമായിരിക്കുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍ തൊഴിലാളി
ദ്രോഹ നടപടികളില്‍
നിന്ന്
പിന്തിരിയണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രതികരണം
എന്തായിരുന്നുവെന്ന്
വിശദമാക്കുമോ?
എഴുകോണ്‍
ഇ.എസ്.ഐ. ആശുപത്രി
665.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എഴുകോണ്‍
ഇ.എസ്.ഐ ആശുപത്രിയില്‍
തൊഴില്‍ വകുപ്പ്
നടത്തിയ പരിശോധനയില്‍
ബോധ്യമായ പരാധീനതകള്‍
എന്തെല്ലാമാണ്;
(ബി)
ആശുപത്രിയിലെ
നിലവിലെ പരാധീനതകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
മെഡിക്കല്‍
ഐ.സി.യു വിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാനും
ഡയാലിസിസ് യൂണിറ്റ്
തുടങ്ങുവാനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ?
തൊഴില്‍
നെെപുണ്യ വികസനം
666.
ശ്രീ.സി.കൃഷ്ണന്
,,
കെ. ദാസന്
,,
എം. മുകേഷ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
നെെപുണ്യ വികസനത്തിനായി
ഏതെല്ലാം മേഖലയില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കാലഘട്ടത്തിന്
അനുയോജ്യമായ പുതിയ
തൊഴില്‍ മേഖലകള്‍
കണ്ടെത്തി പ്രസ്തുത
മേഖലയില്‍ പ്രവൃത്തി
നെെപുണ്യ പരിശീലനം
നല്‍കുന്നതിനുള്ള
സമഗ്രമായ പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ ;
വിശദാംശം നല്‍കുമോ?
പരമ്പരാഗത
തൊഴില്‍ മേഖലകള്‍
667.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം പരമ്പരാഗത
തൊഴില്‍ മേഖലകള്‍
പൂര്‍ണ്ണമായും
ഇല്ലാതായി എന്നാണ്
വിലയിരുത്തിയിട്ടൂള്ളത്;
(ബി)
ഇത്തരത്തിലുള്ള
ഏതെല്ലാം തൊഴില്‍
മേഖലകളാണ്
പൂര്‍ണ്ണനാശത്തിന്റെ
വക്കിലെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
തുച്ഛമായ
എണ്ണം ആളുകള്‍ മാത്രം
പണി ചെയ്യുന്ന
പരമ്പരാഗത തൊഴില്‍
മേഖലകള്‍ കണ്ടെത്തി
അവയെ
നിലനിര്‍ത്തുന്നതിന്
ആവശ്യമായ എന്തെല്ലാം
സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
പരമ്പരാഗത
തൊഴിലുകള്‍ ഉപേക്ഷിച്ച്
മറ്റ് തൊഴില്‍
മേഖലകളിലേക്ക്
ചേക്കേറുന്ന
തൊഴിലാളികളെ പരമ്പരാഗത
മേഖലകളില്‍
നിലനിര്‍ത്തുന്നതിന്
ഉതകുന്ന തരത്തില്‍ അവയെ
മാറ്റിയെടുക്കുന്നതിനാവശ്യമായ
സഹായം ഈ
തൊഴില്‍മേഖലകള്‍ക്ക്
നല്കുന്ന കാര്യം
പരിഗണിക്കുമോ?
പ്രവൃത്തി
നെെപുണ്യ പരിശീലനം
668.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പ് മുഖേന
പ്രവൃത്തി
നെെപുണ്യത്തിനായി
ഏതെല്ലാം മേഖലയില്‍
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
കാലാനുസൃതമായ
മാറ്റം ഉള്‍ക്കൊണ്ട്
പുതിയ കാലത്തിന്
അനുയോജ്യമായ തൊഴില്‍
മേഖലകള്‍ കണ്ടെത്തി ആ
മേഖലയില്‍ പ്രവൃത്തി
നെെപുണ്യ പരിശീലനം
നല്‍കുന്നതിന് സമഗ്രമായ
പദ്ധതികള്‍
ആരംഭിക്കുമോ;
(സി)
എങ്കില്‍
അവയുടെ വിശദാംശങ്ങള്‍
അറിയിക്കുമോ?
ക്ഷേമനിധി
ബോര്‍ഡുകളിലെ ഫണ്ട് അക്കൗണ്ട്
ബാലന്‍സ്
669.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴിലുളള
വിവിധ ക്ഷേമനിധി
ബോര്‍ഡുകളിലെ
31.08.2016 ലെ ഫണ്ട്
അക്കൗണ്ട് ബാലന്‍സ്
എത്രയെന്ന് ഓരോ
ബോര്‍ഡിന്റെയും
വെവ്വേറെ
വെളിപ്പെടുത്താമോ;
(ബി)
നിലവില്‍
ഓരോ ബോര്‍ഡിന്റെയും
ഫണ്ട് അക്കൗണ്ടില്‍
ഡെപ്പോസിറ്റ്
ചെയ്യുന്നതിന്റെ
മാനദണ്ഡം
വെളിപ്പെടുത്താമോ;
(സി)
കേന്ദ്ര
നിയമം നടപ്പിലാക്കിയ
എത്ര ക്ഷേമനിധി
ബോര്‍ഡുകള്‍
സംസ്ഥാനത്തുണ്ട്;
എതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
മുഴുവന്‍
ക്ഷേമനിധി
ബോര്‍ഡുകളിലെയും ഫണ്ട്
അക്കൗണ്ട് തുക
ട്രഷറിയില്‍
ഡെപ്പോസിറ്റ്
ചെയ്യുന്നതിന്
ബോര്‍ഡുകള്‍ക്ക്
നിര്‍ദേശം നല്കുന്ന
കാര്യം
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ക്ഷേമനിധി
ബോര്‍ഡുകളുടെ പ്രവര്‍ത്തനം
670.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ. ബാബു
,,
വി. ജോയി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് പല ക്ഷേമനിധി
ബോര്‍ഡുകളിലെയും ഫണ്ട്
നിര്‍ബന്ധപൂര്‍വ്വം
ട്രഷറികളില്‍
നിക്ഷേപിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പ്രസ്തുത
ക്ഷേമനിധികളില്‍
അംഗങ്ങളായവര്‍ക്ക്
വിവിധ ആനുകൂല്യങ്ങള്‍
നല്‍കുന്നതിന്
തടസ്സമായി എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിവിധ
ക്ഷേമനിധി ബോര്‍ഡുകളുടെ
പ്രവര്‍ത്തനം സുഗമമായി
മുന്നോട്ട്
കൊണ്ടുപോകുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഇതരസംസ്ഥാന
തൊഴിലാളികളുടെ ആധിക്യം
671.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികളുടെ ആധിക്യം
സംസ്ഥാനത്തെ തൊഴില്‍
മേഖലയില്‍
സൃഷ്ടിച്ചിട്ടുളള
മാറ്റത്തെക്കുറിച്ച്
ഗൗരവമായ പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ബി)
ആയാസമേറിയ
തൊഴില്‍ മേഖലയില്‍
ഏര്‍പ്പെടുന്ന
തദ്ദേശീയരായ
തൊഴിലാളികളുടെ എണ്ണം
കുറഞ്ഞുവരുന്ന
സ്ഥിതിവിശേഷം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഈ സാഹചര്യം
നമ്മുടെ സാമ്പത്തിക
മേഖലയില്‍
ഉണ്ടാക്കിയിട്ടുളള
പ്രത്യാഘാതം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇതരസംസ്ഥാന
തൊഴിലാളികളുടെ
കടന്നുകയറ്റം മൂലം ഓരോ
തൊഴില്‍ മേഖലയിലും
ഉണ്ടായിട്ടുളള
മാറ്റങ്ങള്‍ പ്രത്യേകം
വിലയിരുത്തുന്നതിനും
സാമ്പത്തിക മേഖലയില്‍
ഇതുമൂലം വന്നിട്ടുളള
മാറ്റങ്ങള്‍
പഠിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
അസിസ്റ്റന്റ്
ലേബര്‍ ഓഫീസര്‍
672.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പില്‍
അസിസ്റ്റന്റ് ലേബര്‍
ഓഫീസര്‍ തസ്തികയില്‍
എത്ര ഒഴിവുകളുണ്ട്;
(ബി)
തൊഴില്‍
വകുപ്പ് ആസ്ഥാനത്ത്
എത്ര അസിസ്റ്റന്റ്
ലേബര്‍ ഓഫീസര്‍മാര്‍
വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍
ജോലിചെയ്യുന്നുണ്ട്;
(സി)
പ്രസ്തുത
വര്‍ക്കിംഗ്
അറേഞ്ച്മെന്റ് റദ്ദു
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
തൊഴിലില്ലായ്മ
വേതനവിതരണം
673.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലില്ലായ്മ
വേതനം പൂര്‍ണ്ണമായി
വിതരണം ചെയ്തിട്ടുണ്ടോ
;ഇല്ലെങ്കില്‍
കുടിശ്ശിഖ എത്രയെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലയളവിലുള്ള കുടിശ്ശിക
എത്രയെന്ന്
വ്യക്തമാക്കുമോ ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന് നടപടി
674.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
ആവിഷ്കരിച്ചു
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
(ബി)
1.07.2011
മുതല്‍ 31.8.2016 വരെ
എത്ര പേര്‍ക്ക്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
നല്‍കിയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
675.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ 2016
ഓഗസ്റ്റ് 30 വരെ
രജിസ്റ്റര്‍ ചെയ്തവരുടെ
എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
2016
വര്‍ഷത്തില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി ജോലി
നല്‍കിയവരുടെ എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;?
മാടായി
ഐ. ടി. ഐ.യില്‍ പുതിയ
കോഴ്സുകള്‍
676.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ മാടായി ഐ.
ടി. ഐ.യില്‍ പുതിയ
കോഴ്സുകള്‍
തുടങ്ങുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
റാന്നി
സര്‍ക്കാര്‍ ഐ.ടി.ഐ.
677.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നി
സര്‍ക്കാര്‍ ഐ.ടി.ഐ.
എന്നാണ്
ആരംഭിച്ചതെന്നും ഇവിടെ
എന്തൊക്കെ കോഴ്സുകളാണ്
ഉള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഐ.ടി.ഐ.
പ്രവര്‍ത്തിക്കുന്ന
റാന്നി പഞ്ചായത്തിന്റെ
കെട്ടിടത്തില്‍ മതിയായ
സൗകര്യങ്ങള്‍
ഇല്ലാത്തതിനാല്‍
ലഭ്യമായ സ്ഥലത്ത് പുതിയ
കെട്ടിടം പണിത് ഐ.ടി.ഐ.
പുതിയ സ്ഥലത്തേയ്ക്ക്
മാറ്റാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഐ.ടി.ഐ.
യ്ക്കായി റാന്നി
പഞ്ചായത്തിലെ
ഉതിമൂട്ടില്‍ ഉള്ള
പി.ഐ.പി. വക സ്ഥലം
ഏറ്റെടുക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എത്ര സ്ഥലം വിട്ടു
നല്‍കാനാണ് പഞ്ചായത്ത്
സന്നദ്ധത
അറിയിച്ചതെന്ന്
വിശദമാക്കുമോ?
കണ്ണൂര്‍
ജില്ലയിലെ പെരിങ്ങോം
ഗവണ്മെന്റ് ഐ.ടി.ഐ.
678.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പെരിങ്ങോം
ഗവണ്മെന്റ്
ഐ.ടി.ഐ.യുടെ പുതിയ
കെട്ടിടനിര്‍മ്മാണത്തിന്റെ
നിലവിലുളള അവസ്ഥ
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കെട്ടിടത്തിന്റെ
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളിലെ
നടപടിക്രമങ്ങള്‍
679.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ആലുവ, കൊച്ചി
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
രജിസ്റ്റര്‍ ചെയ്ത
എസ്.സി.
വിഭാഗത്തില്പ്പെട്ടവര്ക്കുപോലും
30
വര്‍ഷത്തിലേറെയായിട്ടും
യാതൊരു ജോലിയും
ലഭിക്കുന്നില്ല എന്ന
പൊതുപരാതിയിന്മേല്
അന്വേഷണം നടത്തി നടപടി
സ്വീകരിക്കുമോ;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളിലെ
നടപടിക്രമങ്ങള്‍
കംമ്പ്യൂട്ടര്വത്കരിച്ച്
പ്രവര്‍ത്തനങ്ങള്‍
സുതാര്യവും
കാര്യക്ഷമവും ആക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
എങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്കുള്ള
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
680.
ശ്രീ.കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
ഏര്‍പ്പെടുത്തുന്ന
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
വര്‍ഷം എത്ര ഇതരസംസ്ഥാന
തൊഴിലാളികളെയാണ് ഈ
സ്കീമിന്റെ കീഴില്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇന്‍ഷുറന്‍സ്
ഇല്ലാതെ ഇതരസംസ്ഥാന
തൊഴിലാളികളെ പണി
എടുപ്പിക്കുന്ന
തൊഴിലുടമയ്ക്ക് പിഴ
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കെട്ടിട
നിര്‍മ്മാണ
ക്ഷേമനിധിക്ക്
കീഴിലുള്ള കുടിയേറ്റ
തൊഴിലാളി ക്ഷേമപദ്ധതിയെ
ഈ ഇന്‍ഷുറന്‍സുമായി
ബന്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മയക്കുമരുന്നിന്റെ
ഉപയോഗം
681.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
3 വര്‍ഷം കൊണ്ട്
സംസ്ഥാനത്ത്
മയക്കുമരുന്നിന്റെ
ഉപയോഗം വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ വിശദവിവരം
നല്‍കുമോ ;
(ബി)
മയക്കുമരുന്ന്
ഉപയോഗവുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്
;
(സി)
മയക്കുമരുന്ന്
ഉപയോഗം തടയുന്നതിനെതിരെ
ഫലപ്രദമായ എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചു വരുന്നത് ;
ഇത് ഫലപ്രദമാകുന്നുണ്ടോ
; എങ്കില്‍ വിശദാംശം
നല്‍കുമോ ?
ലഹരി
വിമുക്ത പ്രചാരണ പദ്ധതികള്‍
682.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനങ്ങള്‍ക്കിടയില്‍
മദ്യവര്‍ജ്ജനത്തിന്
സഹായമാകുന്ന എന്തെല്ലാം
പ്രചരണ
പ്രവര്‍ത്തനങ്ങള്‍
നടത്തി വരുന്നു എന്ന്
അറിയിക്കുമോ;
(ബി)
മദ്യവര്‍ജ്ജനം
പ്രോത്സാഹിപ്പിക്കുന്നതിനും
മയക്കുമരുന്നിന്റെ
ഉപയോഗം
ഇല്ലാതാക്കുന്നതിനുമായി
സ്കൂള്‍ തലങ്ങളില്‍
സമഗ്രമായ ലഹരി വിമുക്ത
പ്രചാരണ പദ്ധതികള്‍
നടപ്പിലാക്കുമോ;
വിശദമാക്കാമോ?
മദ്യനയം
683.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയ്ക്ക്
ആഭ്യന്തര
ടൂറിസ്റ്റുകളുടെ
എണ്ണത്തില്‍ വന്ന
കുറവിനു കാരണം
മദ്യനയമാണെന്ന്
കരുതുന്നുണ്ടോ;
(ബി)
എങ്കില്‍
മദ്യനയത്തില്‍ കാര്യമായ
മാറ്റം വരുത്തുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി)
ഫോര്‍
സ്റ്റാര്‍
ഹോട്ടലുകള്‍ക്ക് മദ്യ
വില്പനയ്ക്ക് അനുമതി
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ഡി)
എങ്കില്‍
എത്ര ഹോട്ടലുകളെ
ഇതിനായി
പരിഗണിക്കുമെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
മദ്യനയം
684.
ശ്രീ.ഹൈബി
ഈഡന്
,,
എം. വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലുളള
മദ്യനയത്തില്‍ മാറ്റം
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുതുതായി ബാര്‍
ലൈസന്‍സ്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍
എവിടെയൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
അബ്കാരി
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
വിശദാംശം അറിയിക്കുമോ;
(ഡി)
ഭേദഗതി
കൊണ്ടുവരാനുളള സാഹചര്യം
എന്താണെന്ന്
വിശദമാക്കുമോ?
കഞ്ചാവ്
കേസുകള്‍
685.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാറുകള്‍
പൂട്ടിയതിനുശേഷം
കഞ്ചാവ് കേസുകള്‍
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈസര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കഞ്ചാവ്
വില്‍പ്പനയും കഞ്ചാവ്
കടത്തുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്?
എക്സൈസ്
വകുപ്പിലെ വര്‍ക്കിംഗ്
അറേഞ്ച്മെന്റ് നിയമനം
686.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍ ഗാര്‍ഡ്,
പ്രിവന്റീവ് ഓഫീസര്‍
തസ്തികകളില്‍ എത്ര
ഒഴിവുകളുണ്ട്;
(ബി)
ഗാര്‍ഡ്,
പ്രിവന്റീവ് ഓഫീസര്‍
എന്നീ തസ്തികകളില്‍
എത്ര പേര് വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍ ജോലി
ചെയ്ത് വരുന്നുണ്ട്;
(സി)
വര്‍ക്കിംഗ്
അറേഞ്ച്മെന്റ് റദ്ദു
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
എക്സൈസ്
കമ്മീഷണറേറ്റില്‍ എത്ര
എക്സൈസ്
ഇന്‍സ്പെക്ടര്‍മാര്‍
അനധികൃതമായി ജോലി
ചെയ്തുവരുന്നുണ്ട്;
(ഇ)
പ്രസ്തുത
ഉദ്യോഗസ്ഥരെ മാറ്റി
നിയമിക്കുവാനുള്ള നടപടി
സ്വീകരിക്കുമോ?
എക്സൈസ്
വകുപ്പിന്റെ സേവനങ്ങള്‍
ഓണ്‍ലൈനില്‍
687.
ശ്രീ.കെ.മുരളീധരന്
,,
പി.ടി. തോമസ്
,,
റോജി എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിന്റെ സേവനങ്ങള്‍
ഓണ്‍ലൈനില്‍
ലഭ്യമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഏതൊക്കെ
സേവനങ്ങളാണ് ഇപ്രകാരം
ലഭ്യമാക്കുന്നത്;
(സി)
കള്ള്
ഷാപ്പുകളുടെ ലൈസന്‍സ്
ഓണ്‍ലൈന്‍
വഴിയാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇതിനായി ഉപയോഗിക്കുന്ന
സോഫ്റ്റ് വെയര്‍ ഏതാണ്;
ആരാണ് ഇത്
രൂപപ്പെടുത്തിയത്;
ഇതിന് എന്തു തുക
നല്‍കിയെന്ന്
വിശദമാക്കുമോ ?
മദ്യനയം
തിരുത്താനുള്ള നീക്കം
688.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യത്തേക്കാള്‍ മയക്കു
മരുന്ന് ഉപയോഗം വളരെ
കൂടുതലായിട്ടുണ്ടെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ ന്റെ
മദ്യ നയം ജനങ്ങള്‍ക്ക്
ഗുണം
ചെയ്തിട്ടില്ലെന്നതിനാലാണോ
ഈ മയക്കുമരുന്ന് ഉപയോഗം
കേരളത്തില്‍ കൂടിയത്;
വിശദമാക്കുമോ;
(സി)
മദ്യനയം
തിരുത്താനുള്ള നീക്കം
ഉണ്ടോ; വിശദമാക്കുമോ;
(ഡി)
പരിഷ്കൃത
രാജ്യങ്ങളിലെ
നഗരങ്ങളിലെ സൂപ്പര്‍
മാര്‍ക്കറ്റുകളില്‍
മദ്യത്തിനായി പ്രത്യേക
കൗണ്ടര്‍ ഉള്ളത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഇ)
നിലവിലുള്ള
മദ്യനയം മൂലം
കേരളത്തിലെ
മദ്യപന്മാര്
മയക്കുമരുന്നിന്
അടിമയായി നശിക്കുന്നത്
തടയാന്‍ ഗുണകരമായ
മദ്യനയത്തിലൂടെ
എന്തൊക്കെ പദ്ധതി
നടപ്പാക്കാന്‍
സാധിയ്ക്കുമെന്ന്
വിശദമാക്കുമോ?
ബിവറേജസ്
ഒൗട്ട് ലെറ്റ്
അടച്ചുപൂട്ടാന്‍ നടപടി
689.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഹെെവേ 212 ന്‍െറ ഓരത്ത്
കുന്ദമംഗലം
അങ്ങാടിയില്‍ നിലവിലുളള
ബിവറേജസ് ഒൗട്ട് ലെറ്റ്
, സുപ്രീം കോടതി
വിധിയുടെ
പശ്ചാത്തലത്തില്‍
അടച്ചു
പൂട്ടാതിരിക്കുന്നതിന്െറ
കാരണം വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
വിദ്യാലയ
പരിസരങ്ങളിലെ മയക്കുമരുന്ന്
വ്യാപാരം
T 690.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍,
കോളേജ് പരിസരങ്ങളിലെ
ബേക്കറികള്‍,
ജൂസ്/ഐസ്ക്രീം
പാര്‍ലറുകള്‍ എന്നിവ
കേന്ദ്രീകരിച്ച് മയക്ക്
മരുന്നുവ്യാപാരം
നടക്കുന്നുണ്ട് എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
കേന്ദ്രീയ വിദ്യാലയം
ഉള്‍പ്പെടെയുള്ളവയുടെ
പരിസരത്ത് മയക്ക്
മരുന്നും, മയക്ക്
മരുന്ന് ചേര്‍ത്ത
വിഭവങ്ങളും വില്പന
നടത്തുന്നത് നടപടി
സ്വീകരിക്കേണ്ട
ഉദ്യോഗസ്ഥരുടെ
സഹായത്തോടെ
തന്നെയാണെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
മയക്ക്
മരുന്നുവ്യാപാരം
നടത്തുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ബിവറേജസ്
കോര്പ്പറേഷന് ഔട്ട് ലെറ്റ്
മാറ്റുന്നതു സംബന്ധിച്ച്
691.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വക്കം
ഗ്രാമപഞ്ചായത്തിലെ
നിലയ്ക്കാമുക്കില്‍
പ്രവര്‍ത്തിച്ച് വരുന്ന
ബിവറേജസ്
കോര്പ്പറേഷന് ഔട്ട്
ലെറ്റ് സമീപത്തുള്ള
മറ്റൊരു
കെട്ടിടത്തിലേക്ക്
മാറ്റി
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട ഫയല്‍
ഇപ്പോള്‍ ഏതു
ഓഫീസിലാണെന്ന് ഫയല്‍
നമ്പരുള്‍പ്പെടെ
വ്യക്തമാക്കാമോ?
പാന്‍മസാല
കച്ചവടം
692.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാന്‍മസാല
കച്ചവടം
നടത്തുന്നവര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത്;
(ബി)
ഏതൊക്കെ
വകുപ്പുകള്‍
ചുമത്തിയാണ്
ഇവര്‍ക്കെതിരെ കേസ്
ചാര്‍ജ്ജ് ചെയ്യുന്നത്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
പാന്‍മസാല
വില്‍പ്പനയും,
കടത്തിക്കൊണ്ട്
വരവുമായി ബന്ധപ്പെട്ട്
എത്ര പേര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ ?
ഓണ്‍ലൈന്‍
മദ്യവില്പന
693.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓണ്‍ലൈന്‍
മദ്യവില്പനക്ക് വേണ്ടി
തീരുമാനമെന്തെങ്കിലും
എടുത്തിട്ടുണ്ടോ
;വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഭാവിയില്‍ ഓണ്‍ലൈനിലൂടെ
മദ്യവില്‍പ്പന
നടത്താന്‍
പദ്ധതിയുണ്ടോ;
വ്യക്തമാക്കാമോ?
വ്യാജമദ്യ
നിര്‍മ്മാണത്തിനും
വിതരണത്തിനുമെതിരെ നടപടികള്‍
T 694.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം അനധികൃത
മദ്യോത്പാദനവും
വിതരണവുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടെന്നും
എത്ര പേര്‍ക്കെതിരെ
കേസുകളെടുത്തിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ;
(ബി)
വ്യാജമദ്യ
നിര്‍മ്മാണത്തിനും
വിതരണത്തിനുമെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ;
(സി)
വ്യാജ
മദ്യ റെയ്ഡുകള്‍ക്കായി
കൂടുതല്‍ മെച്ചപ്പെട്ട
സ്ക്വാഡുകള്‍
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഓണക്കാലത്തെ
മദ്യ വില്പനയുടെ കണക്കുകള്‍
695.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണത്തോടനുബന്ധിച്ച്
ബിവറേജസ്
കോര്പ്പറേഷന് ,
അംഗീകൃത ബാറുകള്‍,
കണ്‍സ്യൂമര്‍ഫെഡ്
എന്നിവ വഴി നടന്ന മദ്യ
വില്പനയുടെ കണക്കുകള്‍
ജില്ലതിരിച്ച്
വെളിപ്പെടുത്തുമോ?
ലഹരിമരുന്ന്
വില്പന
696.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരിമരുന്ന്
വില്പന നടത്തിയതു
സംബന്ധിച്ച് 2016 ല്‍
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
എത്രയെണ്ണത്തില്‍
പ്രതികളെ
ശിക്ഷിച്ചിട്ടുണ്ട്;
(ബി)
സ്ക്കൂള്,
കോളേജ് പരിസരങ്ങളില്‍
ലഹരിമരുന്ന് വില്പന
നടത്തിയതുമായി
(അല്ലെങ്കില്‍ അതിന്
ഒത്താശ ചെയ്തതുമായി)
ബന്ധപ്പെട്ട് 2016 ല്‍
രജിസ്റ്റര്‍ചെയ്ത
കേസ്സുകളുടെ എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കുമോ?
സ്കൂളുകളില്‍
മയക്കുമരുന്ന്
697.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂളുകളില്‍
മയക്കു മരുന്ന് ഉപയോഗം
വ്യാപമാകുന്നതായിട്ടുള്ള
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇത്തരത്തില്‍
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(സി)
ഇതിനെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്?
കരുനാഗപ്പള്ളി
എക്സെെസ് റേഞ്ച് ഓഫീസ്
698.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
എക്സെെസ് റേഞ്ച്
ഓഫീസില്‍ നിലവില്‍ എത്ര
ജീവനക്കാര്‍
സേവനമനുഷ്ഠിക്കുന്നുവെന്നും
എത്ര വാഹനങ്ങള്‍
പ്രവര്‍ത്തന
ക്ഷമമായുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ആവശ്യത്തിന്
വാഹനങ്ങളും
ജീവനക്കാരുമില്ലാത്തതിനാല്‍
പ്രസ്തുത എക്സെെസ്
റേഞ്ച് ഓഫീസിന്റെ
പ്രവര്‍ത്തനത്തിന്
വളരെയധികം ബുദ്ധിമുട്ട്
അനുഭവപ്പെടുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രദേശത്തെ
ജനസംഖ്യ,
കുറ്റകൃത്യങ്ങള്‍,
രജിസ്റ്റര്‍ ചെയ്യുന്ന
കേസ്സുകളുടെ ബാഹുല്യം
എന്നിവ പരിഗണിച്ച്
ആവശ്യത്തിന് ജീവനക്കാരെ
നിയമിക്കുന്നതിനും
വാഹനങ്ങള്‍
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കഞ്ചാവിന്റെയും
അനധികൃത പുകയില
ഉത്പന്നങ്ങളുടെയും വിപണനം
699.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഞ്ചാവ്,
മറ്റ് അനധികൃത പുകയില
ഉത്പന്നങ്ങള്‍ എന്നിവ
വിപണനം
ചെയ്യുന്നവര്‍ക്കെതിരെ
അബ്കാരി നിയമപ്രകാരം
എടുക്കുന്ന കേസുകളുടെ
എണ്ണം കൂടി വരുന്ന
സ്ഥിതി വിശേഷം
നിലവിലുണ്ടോ;
(ബി)
ഇത്തരം
കേസുകളില്‍
പിടിക്കപ്പെടുന്നവര്‍ക്ക്
തക്കതായ ശിക്ഷ
ലഭിക്കാത്ത സാഹചര്യം
നിലവിലുണ്ടെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ എന്താണ് ഈ
സ്ഥിതി വിശേഷത്തിന്
കാരണമെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
(സി)
കേന്ദ്ര
അബ്കാരി നിയമത്തില്‍
ഇതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും ഭേദഗതി
ആവശ്യമുണ്ടെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇതിനായി എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും ഉപയോഗം
700.
ശ്രീ.എം.
സ്വരാജ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
അബ്ദുറഹിമാന്
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യവര്‍ജ്ജനത്തിന്
സഹായകരമായ എന്തെല്ലാം
പ്രചരണ
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
ഉപയോഗം
ഇല്ലാതാക്കുന്നതിനായി
സ്കൂള്‍-കോളേജ്
തലങ്ങളില്‍ സമഗ്രമായ
ലഹരിവിമുക്ത
ബോധവല്‍ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ലഹരിവസ്തുക്കളുടെ
നിയന്ത്രണം
701.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാജമദ്യം,
സ്പിരിറ്റ്,
മയക്കുമരുന്ന്
എന്നിവയുടെ ഉല്പാദനം,
വിപണനം, കടത്ത് എന്നിവ
തടയുന്നതിന് എക്സൈസ്
വകുപ്പ് പുതുതായി
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ബാര്‍
ഹോട്ടലുകള്‍, ബിയര്‍
-വൈന്‍ പാര്‍ലറുകള്‍
തുടങ്ങി ലൈസന്‍സുള്ളതും
ഇല്ലാത്തതുമായ
സ്ഥാപനങ്ങളെ
നിരീക്ഷിക്കാന്‍
പ്രത്യേകമായി എന്തൊക്കെ
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തുമെന്ന്
വിശദമാക്കുമോ;
(സി)
സ്പിരിറ്റ്,
വ്യാജമദ്യം,
മയക്കുമരുന്ന്
എന്നിവയുടെ
അതിര്‍ത്തിവഴിയുള്ള
കടത്ത് തടയുന്നതിന്
ബോര്‍ഡര്‍ പട്രോളിങ്ങ്
ശക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
മയക്കുമരുന്നിന്റേയും
ലഹരി വസ്തുക്കളുടെയും ഉപയോഗം
702.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മയക്കുമരുന്നിന്റേയും
മറ്റ് ലഹരി
വസ്തുക്കളുടേയും ഉപയോഗം
വര്ദ്ധിച്ചുവരുന്നതായിട്ടുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
മുൻസർക്കാരിന്റെ
കാലത്ത് ബാറുകളിലെ
വിദേശ മദ്യ വിൽപ്പന
നിരോധിച്ച നടപടി മദ്യ
ഉപഭോഗം
കുറയ്ക്കുന്നതിന്
സഹായകരമായിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സമഗ്രമായ പഠനം
നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദവിവരം
നല്‍കുമോ?