വനം
വകുപ്പ് 'ജണ്ട'
കെട്ടിതായിട്ടുള്ള ആക്ഷേപം
565.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വ്യക്തികളുടെ പേരിലുള്ള
സ്ഥലത്ത് വനം വകുപ്പ്
'ജണ്ട' സ്ഥാപിച്ചതായുളള
എത്ര കേസുകള്‍
പാലക്കാട് ജില്ലയില്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഇപ്രകാരം
ജണ്ട കെട്ടിയ
സ്ഥലങ്ങള്‍ നിയമപരമായി
പരിശോധിച്ച്
സമയബന്ധിതമായി,
അര്‍ഹതപ്പെട്ടവര്‍ക്ക്
തിരികെ നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
നിലവില്‍
ഇത്തരം എത്ര അപേക്ഷകള്‍
പരിഗണനയിലുണ്ട്;
വിശദവിവരം
നല്‍കുമോ;പ്രസ്തുത
അപേക്ഷകളുടെ
കാര്യത്തില്‍ 6
മാസത്തിനുള്ളില്‍ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പട്ടയം
ലഭിച്ച ഭൂമിയിലെ മരങ്ങള്‍
566.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ
കര്‍ഷകര്‍ക്ക് പട്ടയം
ലഭിച്ച ഭൂമിയില്‍
നട്ടുവളര്‍ത്തിയ
മരങ്ങള്‍
മുറിക്കുന്നതിന് തടസ്സം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
പട്ടയഭൂമിയില്‍
നട്ടുവളര്‍ത്തിയ
മരങ്ങള്‍ മുറിക്കുന്നത്
തടസ്സപ്പെടുത്തി
ഇറങ്ങിയ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പട്ടയഭൂമിയില്‍
നട്ടുവളര്‍ത്തിയ
മരങ്ങള്‍
മുറിക്കുന്നതിന് വനം
വകുപ്പ് ഉദ്യോഗസ്ഥര്‍
തടസ്സം നില്ക്കുന്നു
എന്ന് പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പരാതിയില്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
പട്ടയം
ലഭിച്ച ഭൂമിയിലെ
മരങ്ങള്‍
മുറിക്കുന്നതുമായി
ബന്ധപ്പെട്ട് അവസാനമായി
പുറത്തിറക്കിയ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
മരച്ചില്ലകള്‍
മുറിക്കുന്നതുപോലും വനം
വകുപ്പ് അധികൃതര്‍
തടസ്സപ്പെടുത്തുന്നുവെന്ന
പരാതി
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വനഭൂമി
കയ്യേററം
567.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനഭൂമി കയ്യേറുന്നത്
തടയുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
വനത്തിലും
വനാതിര്‍ത്തിയോടു
ചേര്‍ന്നും ജീവിക്കുന്ന
ജനവിഭാഗങ്ങളെ
വനസംരക്ഷണത്തിനായി
ഉപയോഗപ്പെടുത്താന്‍
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ?
തോക്ക്
ലൈസന്‍സ്
568.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാതിര്‍ത്തിക്ക്
അഞ്ച് കിലോമീറ്റര്‍
ചുറ്റളവില്‍
താമസിക്കുന്നവരും,
നേരത്തേ തോക്ക്
ലൈസന്‍സ് ഉള്ളവരുമായ
കര്‍ഷകര്‍ക്ക് തോക്ക്
ലൈസന്‍സ്
പുതുക്കുന്നതിന് വനം
വകുപ്പ് നല്‍കേണ്ട
എന്‍. ഒ. സി. യ്ക്ക്
എന്തെങ്കിലും
നിയന്ത്രണമേര്പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
നിയന്ത്രണം നീക്കി,
ലൈസന്‍സ്
ലഭ്യമാക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
വനഭൂമി
കൈയ്യേററം ഒഴിപ്പിക്കല്‍
569.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
,,
കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1977
ജനുവരി ഒന്നിന്
ശേഷമുള്ള വനഭൂമി
കൈയ്യേറ്റം
ഒഴിപ്പിക്കണമെന്ന
ഹൈക്കോടതി വിധിയന്മേല്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഹൈക്കോടതി
വിധി നടപ്പിലാക്കുവാന്‍
എന്തെങ്കിലും പ്രായോഗിക
ബുദ്ധിമുട്ട്
നേരിടുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
ഇതുമൂലം
കര്‍ഷകര്‍ക്ക്
ഉണ്ടാകാനിടയുള്ള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍
നടപടികളെടുക്കുമോ?
ഹൈഡല്‍
ടൂറിസത്തിന്‍െറ ഭാഗമായി
ബോട്ടിംഗ്
570.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി
പഞ്ചായത്തിലെ
പൊരിങ്ങല്‍കുത്ത്
ഡാമിനോട് ചേര്‍ന്ന്
ഹൈഡല്‍ ടൂറിസത്തിന്റെ
ഭാഗമായി നടത്തി
വന്നിരുന്ന ബോട്ടിംഗ്
നിര്‍ത്തിവയ്ക്കുന്നതിനായി
വനം വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
മേഖലയിലെ ടൂറിസം
രംഗത്ത് വലിയ
മുന്നേറ്റത്തിന്
സഹായകരമായിരുന്ന
പ്രസ്തുത ബോട്ടിംഗ്
പുനഃരാരംഭിക്കുന്നതിന്
അനുമതി
ലഭിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
സംരക്ഷണ
വിഭാഗം ജീവനക്കാരുടെ ജോലി
സമയം
571.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
- വന്യജീവി വകുപ്പില്‍
സംരക്ഷണ വിഭാഗം
ജീവനക്കാരുടെ ജോലി
സമയം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാരുടെ ജോലി
ഭാരം ലഘൂകരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കണ്ടല്‍
കാടുകളുടെ സംരക്ഷണം
572.
ശ്രീ.പി.ഉബൈദുള്ള
,,
പാറക്കല്‍ അബ്ദുുല്ല
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശേഷിച്ചിട്ടുള്ള
കണ്ടല്‍ കാടുകളെ
നശീകരണത്തില്‍ നിന്നും
രക്ഷിക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മഹാരാഷ്ട്ര
സര്‍ക്കാര്‍ കണ്ടല്‍
കാടുകളുടെ
സംരക്ഷണാര്‍ത്ഥം അവ
റിസര്‍വ് വനമായി
പ്രഖ്യാപിക്കാന്‍ നടപടി
സ്വീകരിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍,
ഇവിടെയും ആ മാര്‍ഗ്ഗം
സ്വീകരിക്കുന്ന കാര്യം
പരിഗണിക്കുമോ?
സാമൂഹ്യ
വനവത്ക്കരണ പദ്ധതി
573.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യ
വനവത്ക്കരണ പദ്ധതി
പ്രകാരം വെച്ചു
പിടിപ്പിക്കുന്ന
വൃക്ഷത്തെെകള്‍
ശ്രദ്ധിക്കാതെയും
പരിപാലിക്കപ്പെടാതെയും
നശിച്ചു പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതി പ്രകാരം വെച്ചു
പിടിപ്പിക്കുന്ന
തെെകള്ക്ക് നിരന്തരമായ
സംരക്ഷണവും
മേല്‍നോട്ടവും
പരിപാലനവും
ഏര്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ആദിവാസി
ക്ഷേമത്തിനായി പദ്ധതികള്‍
574.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ക്ഷേമത്തിനായി തേനീച്ച
വളര്‍ത്തല്‍,
ഒൗഷധ-സുഗന്ധച്ചെടികൃഷി
എന്നിങ്ങനെ രണ്ടു
പദ്ധതികള്‍ക്ക് വനം
വകുപ്പ് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്താണെന്നും
പദ്ധതിയിലൂടെ വനം
വകുപ്പ് ലക്ഷ്യം
വെക്കുന്നതെന്താണെന്നും
വ്യക്തമാക്കുമോ;
(സി)
പദ്ധതി
എത്ര കേന്ദ്രങ്ങളില്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്; ആ
കേന്ദ്രങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
മരങ്ങള്‍
വെട്ടി വില്പന
575.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
മലയാറ്റൂര്‍,
കോതമംഗലം, മൂന്നാര്‍
എന്നീ ഫോറസ്റ്റ്
ഡിവിഷനുകളില്‍
ഉള്‍പ്പെട്ട ജനവാസ
മേഖലകളായ കുട്ടമ്പുഴ,
വടാട്ടുപാറ,
ഇഞ്ചത്തൊട്ടി,
മാമലക്കണ്ടം,
നേര്യമംഗലം
പ്രദേശങ്ങളില്‍ നിന്നും
കര്‍ഷകര്‍ നട്ടു
വളര്‍ത്തിയ മരങ്ങള്‍
വെട്ടി വില്പനക്കായി
കൊണ്ടുപോകുന്നതിന്,
കഴിഞ്ഞ
ഗവണ്‍മെന്റിന്‍െറ
കാലത്ത് യാതൊരു
നിയന്ത്രണങ്ങളുമില്ലായിരുന്നു
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്നാല്‍
ഇപ്പോള്‍ വിവിധ റേഞ്ച്
ആഫീസര്‍മാര്‍
കര്‍ശനമായി പാസ്സ്
നിര്‍ബന്ധമാക്കുകയും,
തേക്കുള്പ്പെടെയുളള
മരങ്ങള്‍ക്ക് അനുമതി
നിഷേധിക്കുകയും
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പട്ടയ
ഭൂമികളില്‍ നിന്നും
മരങ്ങള്‍ വെട്ടി
വില്ക്കുന്നതിനു പുതിയ
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
അതിന്റെ നടപടിക്രമം
എന്താണെന്ന്
വിശദമാക്കാമോ?
വന്യജീവി
ആക്രമണം
576.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവി
ആക്രമണം മൂലം
വനത്തിനോട് ചേര്‍ന്ന്
താമസിക്കുന്നവരുടെ
ജീവനും സ്വത്തിനും
നേരിടുന്ന നാശനഷ്ടം
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇത്
തടയുവാന്‍ നിലവിലുള്ള
മാര്‍ഗ്ഗങ്ങള്‍
കാര്യക്ഷമമല്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വന്യജീവി ആക്രമണം
തടയാന്‍ ആധുനിക
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
കാര്‍ഷിക
വിളകളുടെ സംരക്ഷണം
577.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
സി. കെ. ശശീന്ദ്രന്
,,
എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാതിര്‍ത്തിയ്ക്ക്
സമീപം താമസിക്കുന്ന
കര്‍ഷകരുടെ
വിളകള്കാട്ടുമൃഗങ്ങള്
നശിപ്പിച്ച് കര്‍ഷകരെ
ദുരിതത്തിലാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരം
കര്‍ഷകരുടെ വിളകള്‍
കാട്ടുമൃഗങ്ങളില്‍
നിന്ന്
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
വനാതിര്‍ത്തിക്ക്
അഞ്ചു കിലോമീറ്റര്‍
ചുറ്റളവില്‍
താമസിക്കുന്നവരും
മുന്‍പ് തോക്ക്
ലൈസന്‍സ്
ഉണ്ടായിരുന്നവരുമായ
കര്‍ഷകര്‍ക്ക് ലൈസന്‍സ്
പുതുക്കുന്നതിന് വനം
വകുപ്പ് എന്‍.ഒ. സി.
നല്‍കുന്നതിന്
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത നിയന്ത്രണം
നീക്കി ലൈസന്‍സ്
ലഭിക്കുന്നതിന് വനം
വകുപ്പിന്റെ സമ്മതപത്രം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
മരങ്ങള്‍
വച്ചുപിടിപ്പിക്കുന്ന പദ്ധതി
578.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ഥലലഭ്യമായ
വഴിയോരങ്ങള്‍,
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍, പൊതുമേഖലാ
സ്ഥാപനങ്ങള്‍
എന്നിവയുടെ
പരിസരങ്ങളില്‍ മരങ്ങള്‍
വച്ചുപിടിപ്പിക്കുന്ന
പദ്ധതി നിലവിലുണ്ടോ;
(ബി)
എങ്കില്‍
അങ്ങനെ
വച്ചുപിടിപ്പിക്കുന്ന
മരങ്ങള്‍
സംരക്ഷിക്കുന്നതിന്
അതത് സ്ഥാപനങ്ങളില്‍
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഈ
പദ്ധതി പ്രകാരം എത്ര
മരങ്ങള്‍
വച്ചുപിടിപ്പിച്ചിട്ടുണ്ട്;
ഇതിനായി എത്ര തുക
ചെലവഴിച്ചിട്ടുണ്ട്?
വനങ്ങളുടെ
സംരക്ഷണം
579.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
അനില്‍ അക്കര
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള വനങ്ങളുടെ
സംരക്ഷണത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ:
(ബി)
ഇതിനായി
നിലവിലുള്ള പദ്ധതികള്‍
തുടരാനും കൂടുതല്‍
ശക്തിപ്പെടുത്തുവാനും
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അവ ഏതെല്ലാം;
(സി)
വനങ്ങളുടെ
സംരക്ഷണത്തിന്
എന്തെല്ലാം പുതിയ
പദ്ധതികളാണ് ആസൂത്രണം
ചെയ്യാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ഫോറസ്റ്റ്
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തികള്‍ക്ക്
വനം-പരിസ്ഥിതി
മന്ത്രാലയത്തിന്റെ അനുമതി
580.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണിയാറന്‍കുടി-ഉടുമ്പന്നൂര്‍
ഫോറസ്റ്റ് റോഡിന്റെ
പുനരുദ്ധാരണ
പ്രവൃത്തികള്‍ക്കു
നിയോജകമണ്ഡലം ആസ്തി
വികസന പദ്ധതിയിൽ
ഉള്‍പ്പെടുത്തി എത്ര
തുക അനുവദിച്ചെന്നും,
ഭരണാനുമതി നല്കി
ഉത്തരവ് ഇറങ്ങിയത്
എന്നാണെന്നും
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
റോഡിന്റെ പണി
ആരംഭിക്കുന്നതിന്
കേന്ദ്ര പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി ആവശ്യമാണോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റോഡിന്റെ
പ്രവൃത്തികള്‍ക്ക്
കേന്ദ്ര പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി
നേടിയെടുക്കുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടി സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഉത്തരവ് പ്രകാരം
നീക്കിവച്ചിട്ടുള്ള തുക
ലാപ്സാകുന്നതിന്
മുന്‍പ് പ്രസ്തുത
റോഡിന്റെ പുനരുദ്ധാരണ
പ്രവര്‍ത്തികള്‍
സമയബന്ധിതമായി
പൂര്ത്തീകരിയ്ക്കാന്
നടപടി സ്വീകരിക്കുമോ?
കേരളത്തിലെ
വനവിസ്തൃതി
581.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ആകെ വനവിസ്തൃതി
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
2006-2011
കാലഘട്ടത്തില്‍
വനവിസ്തൃതി
വര്‍ദ്ധിച്ചിട്ടുണ്ടോ,
എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
2011-2016
കാലഘട്ടത്തില്‍
വനവിസ്തൃതി
വര്‍ദ്ധിച്ചിട്ടുണ്ടോ,
എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കുമോ?
വന്യജീവികളുടെ
ആക്രമണത്തിനിരയാകുന്നവര്‍ക്കുള്ള
നഷ്ടപരിഹാരതുക
582.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികളുടെ
ആക്രമണം മൂലം ജീവനും
സ്വത്തിനും നഷ്ടം
സംഭവിക്കുന്നതിന്റെ
പേരില്‍ ആശ്രിതര്‍ക്കും
നഷ്ടം സംഭവിച്ചവർക്കും
സർക്കാർ നല്‍കിവരുന്ന
തുക പര്യാപ്തമാണെന്നു
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
മരണം
സംഭവിക്കുന്നവരുടെ
ആശ്രിതര്‍ക്കും
അംഗവൈകല്യം
സംഭവിക്കുന്നവര്‍ക്കും
നിലവില്‍ നല്‍കിവരുന്ന
തുക എത്രവീതമെന്ന്
വ്യക്തമാക്കുമോ;
(സി)
വന്യജീവികളുടെ
ആക്രമണം മൂലം ജീവഹാനി
സംഭവിക്കുന്നവരുടെ
ആശ്രിതര്‍ക്കും
അംഗവൈകല്യം
സംഭവിക്കുന്നവര്‍ക്കും
നിലവില്‍ നല്‍കിവരുന്ന
നഷ്ടപരിഹാരതുകകള്‍
അപര്യാപ്തമാകയാല്‍
ഇതില്‍ വര്‍ദ്ധനവ്
വരുത്തി
നടപ്പുസാമ്പത്തികവര്‍ഷം
തന്നെ ഉത്തരവ്
ഇറക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കണ്ടല്‍കാടുകളുടെ
സംരക്ഷണം
583.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എളങ്കുന്നപ്പുഴയിലെ
മാലിപ്പുറം അക്വാടൂറിസം
സെന്ററിനോട്
ചേര്‍ന്നുള്ള
കണ്ടല്‍കാടുകള്‍
സംരക്ഷിക്കുന്നതിനായി
വനം വകുപ്പ്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തൂത
ആവശ്യത്തിനായി ഇതുവരെ
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
കണ്ടല്‍ക്കാടുകളുടെ
സംരക്ഷണം
584.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എളങ്കുന്നപ്പുഴ
ആര്.എം.പി കനാലിന്
ഇരുവശവുമായി
രൂപംകൊണ്ടിട്ടുള്ള
കണ്ടല്‍ക്കാടുകള്‍
സംരക്ഷിക്കുന്നതിനും
പരിപാലിക്കുന്നതിനുമായി
വനംവകുപ്പ്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
സുനാമി,
കടല്‍ക്ഷോഭം
എന്നിവയില്‍ നിന്നും
വൈപ്പിനിലെ
തീരഗ്രാമങ്ങളെ
സംരക്ഷിക്കുന്നതിന്
കണ്ടല്ചെടി
ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള
ജൈവവേലി
രൂപപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടികവര്‍ഗ്ഗക്കാരെ
ഫോറസ്റ്റ് വാച്ചര്‍മാരായി
നിയമിക്കുന്നതിന് നടപടി
585.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനത്തിനകത്തോ,
സമീപ പ്രദേശങ്ങളിലോ
യോഗ്യതയുളള
പട്ടികവര്‍ഗ്ഗ
യുവാക്കളുണ്ടായിരുന്നിട്ടും
അവര്‍ക്ക് നിയമനം
നല്‍കാതെ
പട്ടികവര്ഗ്ഗക്കാരല്ലാത്തവര്ക്ക്
ഫോറസ്റ്റ്
വാച്ചര്‍മാരായി
താല്ക്കാലികാടിസ്ഥാനത്തിലോ,
കരാറടിസ്ഥാനത്തിലോ
നിയമനം നല്കിയിട്ടുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ഫോറസ്റ്റ്
വാച്ചര്‍മാരായി
താല്‍ക്കാലികമായോ
കരാറടിസ്ഥാനത്തിലോ
ജോലി ചെയ്ത് വരുന്ന
പട്ടികവര്ഗ്ഗക്കാരല്ലാത്തവരുടെ
എണ്ണം ഫോറസ്റ്റ്
ഡിവിഷന് തിരിച്ച്
ലഭ്യമാക്കാമോ;
(സി)
ഇപ്രകാരം
നിയമിക്കപ്പെട്ട
പട്ടികവര്ഗ്ഗക്കാരല്ലാത്തവരെ
മാറ്റി
പട്ടികവര്‍ഗ്ഗക്കാരെ
നിയമിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
വന്യമൃഗങ്ങള്‍
ജനവാസ കേന്ദ്രങ്ങളിലേക്ക്
കടന്നു കയറുന്നത് തടയുന്നതിന്
നടപടി
586.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യ
മൃഗങ്ങള്‍ ജനവാസ
കേന്ദ്രങ്ങളിലേക്ക്
കടന്ന് ജനങ്ങളുടെ ജീവന്
ഭീഷണി ഉയര്‍ത്തുന്ന
സാഹചര്യത്തില്‍ ഇവയുടെ
കടന്നുകയറ്റം
തടയുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
വന്യമൃഗങ്ങള്‍ ജനവാസ
കേന്ദ്രങ്ങളിലേക്ക്
കടക്കുന്നത്
തടയുന്നതിനായി
വനാതിര്‍ത്തികളില്‍
കരിങ്കല്‍ഭിത്തി
നിര്‍മ്മിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വന്യജീവികള്‍
റോഡപകടങ്ങളില്‍
ചത്തൊടുങ്ങുന്നത്
ഒഴിവാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
വന്യമൃഗങ്ങളില്‍നിന്ന്
സംരക്ഷണം
587.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങളുടെ
എണ്ണത്തിലുളള
ക്രമാതീതമായ വര്‍ദ്ധനവ്
വനപ്രദേശങ്ങളുമായി
ചേര്‍ന്ന് ജീവിക്കുന്ന
ജനങ്ങളുടെ ജീവനും
കൃഷിക്കും വലിയ
ഭീഷണിയായി
മാറിക്കൊണ്ടിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ജനജീവിതത്തിനും
കൃഷിക്കും സംരക്ഷണം
നല്‍കുന്നതിനായി
കൂടുതല്‍ മെച്ചപ്പെട്ട
സംവിധാനങ്ങള്‍
ഒരുക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ;
(സി)
വന്യമൃഗങ്ങളുടെ
ആക്രമണത്തിന്
വിധേയരാകുന്നവര്‍ക്കും
കൃഷി നാശത്തിനുമുളള
ധനസഹായം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
വെറ്റിനറി ഡോക്ടറുടെ നിയമനം
588.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിപ്പാടി
പഞ്ചായത്തിലെ
മൃഗാശുപത്രിയില്‍
വെറ്റിനറി ഡോക്ടറുടെ
സേവനം ലഭ്യമല്ലാതെ
കര്‍ഷകര്‍
പ്രയാസത്തിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അടിയന്തരമായി വെറ്റിനറി
ഡോക്ടറെ
നിയമിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
നാട്ടാന
പരിപാലനം
589.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടാനകളുടെ
പരിപാലനവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള നിബന്ധനകള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
നിബന്ധനകള്‍
ലംഘിക്കുന്നവര്‍ക്കെതിരെ
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്; 2016
ജനുവരി മാസത്തിനുശേഷം
എടുത്ത കേസുകള്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
നാട്ടാനകള്‍ക്ക്
സര്‍ക്കാര്‍
സൗജന്യചികിത്സ
നല്കുന്നുണ്ടോ;
വിശദമാക്കുമോ?
മുല്ലശ്ശേരി
മൃഗാശുപത്രി
590.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
വെറ്റിനറി
ഹോസ്പിറ്റലിനെ
താലൂക്ക്തല
പോളിക്ലിനിക്കായി
ഉയര്‍ത്തുവാന്‍ നടപടി
സ്വീകരിക്കുമോ ;
(ബി)
നിലവിലുള്ള
പഴകി ദ്രവിച്ച
മുല്ലശ്ശേരി
മൃഗാശുപത്രി കെട്ടിടം
പൊളിച്ച് പുതുക്കി
പണിയുവാന്‍ നടപടി
സ്വീകരിക്കുമോ?
ബ്രൂസെലോസിസ്
രോഗം
591.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലികളെ
ബാധിക്കുന്ന
ബ്രൂസെലോസിസ് രോഗം
സംസ്ഥാനത്ത്
എവിടെയെങ്കിലും
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ
;എങ്കില്‍ എവിടെയാണ്
റിപ്പോര്‍ട്ട്
ചെയ്തതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
രോഗത്തിന് എന്ത്
ചികിത്സയാണ്
സംസ്ഥാനത്ത്
ലഭ്യമായിട്ടുള്ളത് ; ഈ
രോഗം മനുഷ്യരിലേക്ക്
പകരുന്നതാണോ ; എങ്കില്‍
ജനങ്ങളില്‍
ബോധവല്‍ക്കരണം
ഉണ്ടാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(സി)
സംസ്ഥാനത്ത്
ഇതുവരെ എത്രപേരെ
ബ്രൂസെലോസിസ് രോഗം
ബാധിച്ചിട്ടുണ്ട് ;
എവിടെയാണ് ഇവര്‍
ചികിത്സ തേടിയത് ;
ഇവര്‍ക്കു നല്കിയ
മരുന്നുകള്‍
എന്തായിരുന്നു ?
കന്നുകാലികളിലെ
മാള്‍ട്ടപ്പനി രോഗം
592.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലികളില്‍
മാള്‍ട്ടപ്പനി രോഗം
കണ്ടെത്തിയതായി
മൃഗസംരക്ഷണ വകുപ്പ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എപ്പോഴാണ്
കണ്ടെത്തിയതായി
അറിയിച്ചതെന്നും
ആയതിന്മേല് എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ;
(ബി)
രോഗം
കണ്ടെത്തിയിട്ടും
യഥാസമയം അറിയിക്കുകയോ
നടപടി സ്വീകരിക്കുകയോ
ചെയ്യാത്ത
ജീവനക്കാര്‍ക്കെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കുമോ;
(സി)
വെറ്ററിനറി
സര്‍വ്വകലാശാലയുടെ
കീഴിലുള്ള ഏതെങ്കിലും
ഫാമിലെ കന്നുകാലികളില്‍
രോഗം
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവിടെ
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
ക്ഷീര കര്‍ഷക സംരക്ഷണ പദ്ധതി
593.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീര കര്‍ഷകരുടെ
പെന്ഷന് 1000 രൂപയായി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
കര്‍ഷകരുടെ
മുഴുവന്‍ കാലികളെയും
ഗോസംരക്ഷണ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സൗജന്യമായി ഇന്‍ഷ്വര്‍
ചെയ്യുന്നത്
പരിഗണിക്കുമോ ;
(സി)
ക്ഷീര
കര്‍ഷകര്‍ക്ക്
നല്കുന്ന മാര്‍ജിന്‍
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
മില്‍മ
കര്‍ഷകര്‍ക്ക് വില
നല്കുന്ന ചാര്‍ട്ട്
പരിഷ്കരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
ക്ഷീര
സഹകരണ സംഘങ്ങളെ സേവന
മേഖലയായി കണക്കാക്കി
സംഘങ്ങള്‍ക്ക്
മാനേജിരിയല്‍ സബ്സിഡി
നല്കുന്ന കാര്യം
പരിഗണിക്കുമോ?
പാലിന്‍െറ ഗുണനിലവാരം ഉറപ്പു
വരുത്താന്‍ സംവിധാനം
594.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃത്രിമ പാല് വിതരണം
ചെയ്യുന്നതായുളള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനം
പാല്
ഉല്‍പ്പാദനത്തില്‍
സ്വയം പര്യാപ്തത
കെെവരിക്കാന്‍
എന്തൊക്കെ നടപടികള്‍
കെെക്കൊളളും;
(സി)
ക്ഷീര
കര്‍ഷകരെ
പ്രോത്സാഹിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
വിതരണം
ചെയ്യപ്പെടുന്ന
പാലിന്‍െറ ഗുണനിലവാരം
ഉറപ്പു വരുത്താന്‍
ഇപ്പോള്‍ എന്തൊക്കെ
സംവിധാനങ്ങളാണ് ഉളളത്;
(ഇ)
ഇത്
വിപുലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
ക്ഷീര
കര്‍ഷകര്‍
595.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
കര്‍ഷകര്‍ക്ക്
നല്കുന്ന ക്ഷേമനിധി
ബോര്‍ഡിന്‍െറ ചികിത്സാ
സഹായം എല്ലാ
രോഗങ്ങള്‍ക്കും
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(ബി)
കാലിത്തൊഴുത്ത്
നിര്‍മ്മാണത്തിന്
നല്കുന്ന സബ്സിഡി തുക
കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
കുളമ്പു
രോഗംമൂലം ഉല്‍പ്പാദനം
ഇല്ലാതെ വരുകയും
ചത്തുപോകുകയും
ചെയ്യുന്ന ഉരുക്കളുടെ
ഉടമസ്ഥര്‍ക്ക് അവയുടെ
വിലയ്ക്ക് തുല്യമായ
നഷ്ടപരിഹാരം നല്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
ക്ഷീര
കര്‍ഷകര്‍ക്കും, ക്ഷീര
സംഘങ്ങള്ക്കുമുളള
കറന്റ് ചാര്‍ജ്,
കാര്‍ഷിക മേഖലയ്ക്ക്
തുല്യമായി
നിശ്ചയിക്കാന്‍
വകുപ്പുതല നടപടി
സ്വീകരിക്കുമോ;
(ഇ)
കര്‍ഷകര്‍ക്ക്
നല്കുന്ന പരമാവധി
സബ്സിഡിതുക
കാലോചിതമായി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
കൃത്രിമ
പാല് വിപണനം
596.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃത്രിമ പാല്‍വിപണനം
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് തടയുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പാലിന്റെ
ഗുണമേന്മ
597.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഒരു ദിവസത്തെ ശരാശരി
പാല് ഉല്‍പ്പാദനം എത്ര
ലിറ്ററാണ്;
(ബി)
പാലിന്റെ
ശരാശരി ഉപഭോഗം എത്ര
ലിറ്ററാണ്;
(സി)
ഇതരസംസ്ഥാനത്ത്
നിന്നും കൊണ്ടുവരുന്ന
പാലിന്റെ ഗുണമേന്മ
പരിശോധിക്കുന്നതിനും
കൃത്രിമമായി
നിര്‍മ്മിക്കുന്ന പാല്
കൊണ്ടുവരുന്നത്
തടയുന്നതിനും
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുള്ളത്?
പാലിന്റെ
ഗുണമേന്മ പരിശോധന
598.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലിന്റെ ഗുണമേന്മ
പരിശോധിക്കാന്‍
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതരസംസ്ഥാനത്തുനിന്നും
വരുന്ന പാല്
പരിശോധിക്കുന്നതിന്
ചെക്ക് പോസ്റ്റില്‍
എന്തെല്ലാം
സംവിധാനങ്ങളാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പാലിന്റെ
ഗുണമേന്മ പരിശോധന
ശക്തമാക്കാന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട് ?
ക്ഷീരോല്പാദനത്തില്
സ്വയം പര്യാപ്തത
599.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരോല്പാദനത്തില്
സ്വയംപര്യാപ്തതയ്ക്കായി
തയ്യാറാക്കിയിരിക്കുന്ന
കര്‍മ്മ പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്വയംപര്യാപ്തത
നേടുന്നതിന്
ലക്ഷ്യമിട്ടിരിക്കുന്ന
പാലുല്പാദന അളവ്
എത്രയാണെന്ന്
വിശദമാക്കുമോ:
(സി)
ഏതെല്ലാം
മേഖലയില്‍ ഉളളവരെയാണ്
ഇതിനുവേണ്ടി
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
മ്യൂസിയം
600.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
മ്യൂസിയങ്ങളില്‍
സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക്
വാഹന പാര്‍ക്കിംഗ്
സൗകര്യം
ഒരുക്കിയിട്ടുണ്ടോ;
(ബി)
തിരുവനന്തപുരം
മ്യൂസിയം വളപ്പില്‍
കാര്‍പാര്‍ക്കിംഗ്
നടത്തുന്നതിന് 150 രൂപ
ഈടാക്കുന്നത് എന്ത്
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കാമോ;
(സി)
ഭാരിച്ച ഫീസ് ഈടാക്കി
വാഹനപാര്‍ക്കിംഗ്
അനുവദിക്കുന്നതിലൂടെ
സന്ദര്‍ശകര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
മൃഗശാലകളിലെ
ജീവനക്കാര്‍
601.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗശാലകളില്‍
മൃഗങ്ങളെ
പരിശോധിക്കുന്നതിന്
ആകെ എത്ര
ഡോക്ടര്‍മാരാണ്
നിലവിലുള്ളത്; എത്ര
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നു;
(ബി)
മൃഗശാലകളില്‍
ആവശ്യത്തിന്
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമല്ലാത്തത് ഇവയുടെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കുന്നതാണെന്ന
കാര്യം ഗൌരവമായി
കാണുന്നുണ്ടോ;
(സി)
മൃഗശാലകളില്‍
കുറവുള്ള ജീവനക്കാരുടെ
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
കേന്ദ്ര മൃഗശാല
അതോറിറ്റി നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
അതുപ്രകാരം തസ്തിക
സൃഷ്ടിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
മൃഗങ്ങളുടെ
വര്‍ദ്ധനവിന്
ആനുപാതികമായി
മൃഗശാലകളില്‍
ഡോക്ടര്‍മാരുടെയും
ജീവനക്കാരുടെയും എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?