കോതമംഗലത്ത്
പുതിയ വ്യവസായ യൂണിറ്റുകൾ
337.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബറിന്റെ വിലയിടിവ്
മൂലം കോതമംഗലം
മണ്ഡലത്തില്‍ കഷ്ടത
അനുഭവിക്കുന്ന
കര്‍ഷകര്‍ക്ക് വേണ്ടി
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ ഒരു
റബറധിഷ്ഠിത വ്യവസായ
യൂണിറ്റ്
ആരംഭിക്കുവാന്‍
കഴിയുമോ;
(ബി)
കാര്‍ഷിക
മേഖലയുടെ തകര്‍ച്ച
മൂലമുള്ള
തൊഴില്‍രാഹിത്യം മൂലം
കര്‍ഷകരും അനുബന്ധ
തൊഴിലാളികളും
അനുഭവിക്കുന്ന കടുത്ത
സാമ്പത്തിക
പ്രതിസന്ധിയെ
അതിജീവിക്കാന്‍ മറ്റു
വ്യവസായങ്ങള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
ഇൗ
കാര്യത്തില്‍
അനുഭാവപൂര്‍വ്വമായ
സമീപനം സ്വീകരിക്കുമോ?
കേരള
മിനറല്‍സ്& മെറ്റല്‍സ്
338.
ശ്രീ.ബി.സത്യന്
,,
എം. നൗഷാദ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളെ
ശക്തിപ്പെടുത്താനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രമുഖ
പൊതുമേഖലാ സ്ഥാപനമായ
കേരള മിനറല്‍സ് &
മെറ്റല്‍സ്
ലിമിറ്റഡില്‍
(കെ.എം.എം.എല്‍.) മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വ്യാപകമായ അഴിമതിയും
ക്രമക്കേടും നടന്നെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കംപ് ട്രോളര്‍ &
ഓഡിറ്റര്‍ ജനറലിന്റെ
ഓഡിറ്റ്
പരാമര്‍ശത്തില്‍
പ്രമുഖമായവ
എന്തൊക്കെയാണ്;
(സി)
ഓഡിറ്റ്
നിരീക്ഷണത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ഡി)
ഈ
സ്ഥാപനത്തിലെ
അഴിമതിയെയും
ക്രമക്കേടിനെയും
കുറിച്ച് വിജിലന്‍സ്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കണ്ടെത്തല്‍
എന്തായിരുന്നു; അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
റബര്‍
വ്യവസായം
339.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
ആരംഭിക്കുന്നതും/നിലവില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ
റബര്‍ അധിഷ്ഠിത
മൂല്യവര്‍ദ്ധിത
നിര്‍മ്മാണ
യൂണിറ്റുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനുവേണ്ടിയെടുക്കുന്ന
വായ്പകള്‍ക്ക് സബ്സിഡി
നല്‍കുമോ: എങ്കില്‍
എത്ര ശതമാനം
നല്‍കുമെന്ന്
വിശദമാക്കാമോ?
പ്രകൃതി
വാതക പെെപ്പ് ലെെന്‍
340.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ. ദാസന്
,,
എം. രാജഗോപാലന്‍
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
ഗെയില്‍ - പ്രകൃതി വാതക
പെെപ്പ് ലെെന്‍ പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
നിലവില്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പെെപ്പ് ലെെന്‍ കടന്നു
പോകുന്ന പ്രദേശങ്ങളിലെ
ജനങ്ങള്‍ക്കുണ്ടാകാവുന്ന
ആശങ്കകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ജനങ്ങളുടെ ആശങ്കകള്‍
ദൂരീകരിയ്ക്കുന്നതിനും
അവര്‍ക്ക് മതിയായ
നഷ്ടപരിഹാരം
നല്‍കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
സംസ്ഥാന
ബാംബൂ കോര്‍പ്പറേഷ൯
341.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ബാംബൂ കോര്പ്പറേഷന്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം അനുവദിച്ച ഫണ്ട്
ലഭ്യമാക്കാതിരുന്നതിനാല്‍
ഉണ്ടായ പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പരമ്പരാഗത
മേഖലയ്ക്ക് വേണ്ടി
ചെലവിടുന്ന സോഷ്യല്‍
കോസ്റ്റ് കൂടി
ഉള്‍പ്പെടുത്തി
കണക്കുകള്‍
തയ്യാറാക്കുന്നതിനാലാണ്
സ്ഥാപനം സാമ്പത്തിക
ബാധ്യതയില്‍ ആകുന്നത്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
വരുന്ന
നഷ്ടക്കണക്കുകള്‍
ഇല്ലാതാക്കുന്നതിന്
നടപടി സ്വീകരി ക്കുമോ?
ഗെയില്‍
പ്രകൃതി വാതക പൈപ്പ് ലൈന്‍
പദ്ധതി
342.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗെയില്‍
പ്രകൃതി വാതക പൈപ്പ്
ലൈന്‍ പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് കണ്ണൂര്‍
ജില്ലയില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജനങ്ങളുടെ
ആശങ്ക
ദൂരീകരിക്കുന്നതിനും
അവര്‍ക്ക് മതിയായ
നഷ്ടപരിഹാരം
നല്‍കുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
മള്‍ബറി
കൊക്കൂണ്‍ ഉല്പാദക സഹകരണ
സംഘം പ്രോജക്ടു കള്‍
343.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലാ മള്‍ബറി
കൊക്കൂണ്‍ ഉല്പാദക
സഹകരണ സംഘം (സിഡ്കോ
പാലക്കാട്) സില്‍ക്ക്
റീലിങ്ങ്,
ട്വിസ്റ്റിങ്ങ്,
വീവിങ്ങ് തുടങ്ങിയ
പ്രോജക്ടുകള്‍
അംഗീകാരത്തിനായി
സമര്‍പ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംഘം
സമര്‍പ്പിച്ച പ്രോജക്ട്
റിപ്പോര്‍ട്ടുകള്‍
അംഗീകരിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വ്യവസായ
സൗഹാര്‍ദ്ദ അന്തരീക്ഷം
344.
ശ്രീ.എം.
വിന്‍സെന്റ്
,,
എ.പി. അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ സൗഹാര്‍ദ്ദ
അന്തരീക്ഷം
ഒരുക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
അപേക്ഷ
സമര്‍പ്പിച്ച് ഒരു
മാസത്തിനകം സാങ്കേതിക
അനുമതി
ലഭ്യമായില്ലെങ്കില്‍
അനുമതി ലഭിച്ചതായി
കണക്കാക്കി വ്യവസായം
തുടങ്ങുവാനുള്ള നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വിവരങ്ങള്‍
ലഭ്യമാക്കുന്നതിന്
ജില്ലാ വ്യവസായ
കേന്ദ്രങ്ങളില്‍
പബ്ലിക് റിലേഷന്‍
സെന്ററുകള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
തുടരെ
ഉണ്ടാകുന്ന
ഹര്‍ത്താലുകളും
പണിമുടക്കുകളും
സംസ്ഥാനത്തെ വ്യവസായ
അന്തരീക്ഷത്തെ
എപ്രകാരമാണ്
ബാധിക്കുന്നതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ ?
മാവൂര്‍
ഗ്വാളിയോര്‍ റയോണ്‍സ്
345.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവൂര്‍
ഗ്വാളിയോര്‍ റയോണ്‍സ്
വക സ്ഥലത്ത് വ്യവസായം
തുടങ്ങുന്നതുമായി
ബന്ധപ്പെട്ട്
GO(Rt)No.251/2016/ID
Dated 4-3-2016
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
ഏതെങ്കിലും നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സ്ഥലവുമായി
ബന്ധപ്പെട്ട്
ഹൈക്കോടതിയില്‍
നിലനില്‍ക്കുന്ന സ്റ്റേ
പ്രസ്തുത സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
പിന്‍വലിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കോഴിക്കോട്
ജില്ലയിലെ 13
എം.എല്‍.എ. മാര്‍
ഇതുമായി ബന്ധപ്പെട്ട്
നിവേദനം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
സിമന്റ്
വിലയിലുണ്ടായ വര്‍ദ്ധനവ്
346.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിമന്റ് വിലയിലുണ്ടായ
വന്‍ വര്‍ദ്ധനവ്
നിര്‍മ്മാണ മേഖലയെ
പ്രതിസന്ധിയിലാക്കിയ
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ഉല്പാദനം
കുറച്ച് ഡിമാന്റ്
വര്‍ദ്ധിപ്പിക്കാനും
അതുവഴി വില
വര്‍ദ്ധിപ്പിക്കാനുമുള്ള
സിമന്റ് കമ്പനികളുടെ
തന്ത്രമായി സര്‍ക്കാര്‍
ഇതിനെ കാണുന്നുണ്ടോ;
(സി)
എങ്കില്‍
ഇപ്രകാരമുള്ള
പ്രതിസന്ധി
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ന്യായമായ വിലയില്‍
സിമന്റ് ലഭ്യത ഉറപ്പ്
വരുത്തുമോ?
മലബാര്‍
സിമന്റ്സിന്റെ വികസനം
347.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വികസനം മുരടിച്ചുപോയ
മലബാര്‍ സിമന്റ്സിന്റെ
ഉല്പാദനം
വര്‍ദ്ധിപ്പിച്ച്
പ്രസ്തുത സ്ഥാപനത്തെ
വികസനത്തിലേക്ക്
നയിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
പരിഹാരനടപടികളുടെ
വിശദാംശം നല്‍കുമോ;
(ബി)
രൂക്ഷമായ
സിമന്റ്ക്ഷാമം
നേരിടുമ്പോള്‍ ഉല്പാദനം
വര്‍ദ്ധിപ്പിച്ച്
പ്രസ്തുത സ്ഥാപനത്തെ
വികസനത്തിലേയ്ക്ക്
കൊണ്ടുവരുന്നതിന്
മുന്‍സര്‍ക്കാര്‍ നടപടി
സ്വീകരിക്കാതിരുന്നിട്ടുണ്ടോ
;എങ്കിൽ കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തെ
വികസനത്തിലേയ്ക്ക്
കൊണ്ടുവരുന്നതില്‍
വീഴ്ച
വരുത്തിയവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
കശുവണ്ടി
വ്യവസായം
348.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തോട്ടണ്ടിയുടെ ലഭ്യത
കുറഞ്ഞുവരുന്ന സാഹചര്യം
കശുവണ്ടി വ്യവസായത്തെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
(ബി)
നാടന്‍
തോട്ടണ്ടിയുടെ ക്ഷാമം
നേരിടുന്നതിന്
വനമേഖലയില്‍ കശുമാവ്
കൃഷി
ചെയ്യുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ വ്യവസായ
വകുപ്പ് ഇതിന് ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
മറ്റേതെങ്കിലും
വകുപ്പുകള്‍ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
വിദേശത്തുനിന്നും
തോട്ടണ്ടി ഇറക്കുമതി
ചെയ്യുന്നത്
കുറയ്ക്കുന്നതിനും
കശുവണ്ടി വ്യവസായം
നേരിടുന്ന പ്രതിസന്ധി
നേരിടുന്നതിനുമായി
നാടന്‍ തോട്ടണ്ടി
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്ന
തരത്തിലുള്ള ബദല്‍
മാര്‍ഗ്ഗങ്ങള്‍ക്ക്
രൂപം നല്‍കുമോ?
കെെത്തറി
സംഘങ്ങള്‍ക്ക് ആര്.ആര്.ആര്
പാക്കേജ്
349.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കെെത്തറി സംഘങ്ങള്‍ക്ക്
ആര്.ആര്.ആര്(RRR)
പാക്കേജ് വഴി അനുവദിച്ച
തുക മൂഴുവന്‍ വിതരണം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
നാളിതുവരെ തുക വിതരണം
ചെയ്യാന്‍ കഴിയാത്തത്;
(ബി)
യഥാസമയം
തുക വിതരണം ചെയ്യാത്തത്
ഇൗ പദ്ധതിയുടെ
ഉദ്ദേശ്യത്തെ തന്നെ
തകര്‍ക്കുന്നതാണെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(സി)
ഇൗ
സംഘങ്ങള്‍ക്ക് യഥാസമയം
തുക വിതരണം
ചെയ്യാത്തതുമൂലം
ഓണക്കാലമുള്പ്പടെയുള്ള
വിപണി അനുകൂല സാഹചര്യം
മുതലാക്കാന്‍ കഴിയാതെ
വന്നിട്ടുണ്ടോ;
വിശദമാക്കുമോ?
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
350.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്നതും
എന്നാല്‍ കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനുള്ളില്‍
നഷ്ടത്തില്‍ ആയതുമായ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളെ
സഹായിക്കുന്നതിനും
ലാഭത്തില്‍
എത്തിക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ തലപ്പത്ത്
ആളില്ലാത്ത അവസ്ഥ
351.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ കീഴിലുള്ള,
ലാഭകരമായി നടന്നിരുന്ന
പല പൊതുമേഖലാ
സ്ഥാപനങ്ങളിലും
ചെയര്‍മാനും, മാനേജിംഗ്
ഡയറക്ടര്‍മാരും ഇല്ലാതെ
പ്രവര്‍ത്തനം
മന്ദീഭവിച്ച്
നഷ്ടത്തിലേക്ക്
പോകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിയ്ക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്-കോഴിക്കോട്
വ്യവസായ ഇടനാഴി
352.
ശ്രീ.ഷാഫി
പറമ്പില്‍
,,
എ.പി. അനില്‍ കുമാര്‍
,,
ഹൈബി ഈഡന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാലക്കാട്-കോഴിക്കോട്
വ്യവസായ ഇടനാഴി
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ഏതൊക്കെ
ജില്ലകള്‍ക്കാണ്
ഇതുമൂലം പ്രയോജനം
ലഭിക്കുന്നത്;
(സി)
ഇതു
സ്ഥാപിക്കാന്‍
എന്തെല്ലാം കേന്ദ്ര
സഹായങ്ങളാണ്
ലഭിക്കുന്നത്;
(ഡി)
ഇതിന്റെ
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ തൊഴില്‍
അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍
പദ്ധതി
353.
ശ്രീ.സണ്ണി
ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ അടുത്ത
രണ്ടു
വര്‍ഷത്തിനുള്ളില്‍
അമ്പത് ശതമാനം അധികം
തൊഴില്‍ അവസരങ്ങള്‍
സൃഷ്ടിക്കുവാന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ?
സിമന്റിന്റെ
വിലക്കയറ്റം
354.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഇടയ്ക്കിടെ ഉണ്ടാകുന്ന
സിമന്റിന്റെ
വിലക്കയറ്റവും ക്ഷാമവും
മൂലം ബി.പി.എല്‍
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വീട് നിര്‍മ്മാണത്തിനും
മറ്റും ഉണ്ടാകുന്ന
പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
തമിഴ് നാട് മാതൃകയില്‍
സിമന്റിന് ഒരു മിനിമം
വില നിശ്ചയിച്ച്
നിശ്ചിത സ്ക്വയര്‍
ഫീറ്റില്‍ വീട്
നിര്‍മ്മിക്കുന്ന
ബി.പി.എല്‍.
കുടുംബങ്ങള്‍ക്ക്
സിമന്റിന്റെ ലഭ്യത
ഉറപ്പ്
വരുത്തുന്നകാര്യം
സര്‍ക്കാര്‍
പരിശോധിക്കുമോ;
(സി)
ഇതിനായി
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
കമ്പനികളെ
ഉപയോഗപ്പെടുത്തുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
ആമ്പല്ലൂര്‍
ഇലക്ട്രോണിക്സ് പാര്‍ക്ക്
355.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആമ്പല്ലൂര്‍
ഇലക്ട്രോണിക്സ്
പാര്‍ക്കിന്റെ
പദ്ധതിക്കായി ഇതുവരെ
എത്ര ഹെക്ടര്‍ ഭൂമി
ഏറ്റെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇനിയും
ഈ പദ്ധതിക്കുവേണ്ടി
എത്ര ഹെക്ടര്‍ ഭൂമി
ഏറ്റെടുക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിയുടെ
നിര്‍മ്മാണഘട്ടങ്ങളും
പൂര്‍ത്തീകരണ തീയതിയും
വിശദമാക്കുമോ?
പൊതുമേഖലയിലെ
പുതിയ വ്യവസായ യൂണിറ്റുകള്‍
356.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത്
പൊതുമേഖലയില്‍ എത്ര
വ്യവസായ യൂണിറ്റുകള്‍
പുതുതായി തുടങ്ങാന്‍
സാധിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇക്കഴിഞ്ഞ
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
പൊതുമേഖലയില്‍ എത്ര
വ്യവസായ യൂണിറ്റുകള്‍
പുതുതായി തുടങ്ങാന്‍
സാധിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സെറിഫെഡിന്റെ
സില്‍ക്ക് റീലിങ്ങ് കേന്ദ്രം
357.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
മയിലാട്ടിയില്‍ സ്ഥിതി
ചെയ്യുന്ന സെറിഫെഡിന്റെ
സില്‍ക്ക് റീലിങ്ങ്
കേന്ദ്രത്തില്‍ എത്ര
ജീവനക്കാരുണ്ടെന്നും
ഇവര്‍ എത്രകാലമായി
പ്രസ്തുത സ്ഥാപനത്തില്‍
ജോലി
ചെയ്തുവരുന്നുണ്ടെന്നും
ഇവര്‍ക്ക്
ശമ്പളയിനത്തില്‍
കുടിശ്ശിക ഉണ്ടോ എന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥാപനത്തിന്റെ
ലാഭനഷ്ടങ്ങളെക്കുറിച്ചും
ഇവിടെ നടക്കുന്ന
ഉല്പ്പാദനങ്ങളെക്കുറിച്ചും
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ശമ്പള
കുടിശ്ശിക വരാന്‍
കാരണമെന്താണെന്നും അത്
എപ്പോള്‍
കൊടുത്തുതീര്‍ക്കുമെന്നും
വ്യക്തമാക്കാമോ?
സര്‍ക്കാരിന്റെ
വ്യവസായ നയം
358.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ആര്.
രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായം
തുടങ്ങുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കത്തക്ക
തരത്തില്‍ വ്യവസായ നയം
പരിഷ്കരിക്കാന്‍
തയ്യാറാകുമോ;
വിശദമാക്കുമോ;
(ബി)
വ്യവസായം
തുടങ്ങുന്നതിനുള്ള
അപേക്ഷകള്‍ ഓരോ ഘട്ടവും
പിന്നിടുന്നതിന്
കൃത്യമായ സമയപരിധി
നിശ്ചയിക്കുമോ;
വ്യക്തമാക്കുമോ;
(സി)
വ്യവസായ
അനുമതിക്കായി
ഇപ്പോഴുള്ള ഏകജാലക
സംവിധാനം കൂടുതല്‍
കാര്യക്ഷമവും,
സുതാര്യവുമാക്കാനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
പൂട്ടിക്കിടക്കുന്ന
സ്റ്റീല്‍ ഫാക്ടറി തുറന്നു
പ്രവര്‍ത്തിക്കുന്നതിന് നടപടി
359.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങലില്‍
പൂട്ടിക്കിടക്കുന്ന
സ്റ്റീല്‍ ഫാക്ടറി
തുറന്നു
പ്രവര്‍ത്തിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഉടമസ്ഥാവകാശം
ആര്‍ക്കാണെന്നും
പൂട്ടിക്കിടക്കാനുണ്ടായ
സാഹചര്യവും
വിശദമാക്കാമോ;
(സി)
ഇത്
തുറന്നു
പ്രവര്‍ത്തിക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
പൊതുമേഖലാസ്ഥാപനങ്ങളുടെ
ലാഭം
360.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
എല്‍.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്ത്
എത്ര
പൊതുമേഖലാസ്ഥാപനങ്ങള്‍
ലാഭത്തിലെത്തിക്കാന്‍
സാധിച്ചിട്ടുണ്ട്;
വിശദാംശം അറിയിക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
കഴിഞ്ഞ യു.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്ത്
ലാഭം
നിലനിര്‍ത്തിക്കൊണ്ടുപോകാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
ഖനന
പ്രവര്‍ത്തനങ്ങള്‍
361.
ശ്രീ.സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
,,
മഞ്ഞളാംകുഴി അലി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖനന
പ്രവര്‍ത്തനങ്ങള്‍
പൊതുമേഖലയ്ക്ക്
ആയിരിക്കണമെന്ന നയം
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പൊതുമേഖലയെ അതിനു
സജ്ജമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
സ്വകാര്യ
മേഖലയെ ഖനന
പ്രവൃത്തികളില്‍
നിന്നും പൂര്‍ണ്ണമായി
ഒഴിവാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ സ്വകാര്യ
മേഖലയ്ക്ക്
ഉദ്ദേശിക്കപ്പെട്ടിട്ടുള്ള
പങ്കാളിത്തമെന്തെന്ന്
വെളിപ്പെടുത്തുമോ?
കൈത്തറി
വ്യവസായം
362.
ശ്രീ.കെ.കുഞ്ഞിരാമന്
,,
റ്റി.വി.രാജേഷ്
,,
പുരുഷന് കടലുണ്ടി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൈത്തറി
വ്യവസായ രംഗത്തെ മുഖ്യ
പ്രശ്നങ്ങളായ
കൂലിക്കുറവ്,
ഉല്പന്നങ്ങള് യഥാസമയം
വിറ്റഴിക്കാന്‍
സാധിക്കാതിരിക്കുക,
മൂലധനക്കുറവ് തുടങ്ങിയവ
പരിഹരിക്കാനായി
എന്തൊക്കെ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
കൈത്തറി
ഉള്‍പ്പെടെയുള്ള
സംസ്ഥാനത്തിന്റെ തനതായ
ഉല്പന്നങ്ങള്ക്ക് ആഗോള
വിപണി കണ്ടെത്തുന്നതിന്
പ്രത്യേക വാണിജ്യ
വകുപ്പ് തുടങ്ങാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഈ
രംഗത്തെ തൊഴിലാളികളുടെ
ജീവിത നിലവാരം
ഉയര്‍ത്താന്‍ എന്തൊക്കെ
പദ്ധതികള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ?
കൈത്തറി
വ്യവസായം
363.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പരമ്പരാഗത വ്യവസായമായ
കൈത്തറിയെ
പുനരുജ്ജീവിപ്പിക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കൈത്തറി
തുണികള്‍ക്ക് 2% വാറ്റ്
നികുതി
ഏര്‍പ്പെടുത്തിയത്
പിന്‍വലിക്കാന്‍
വകുപ്പുതലത്തില്‍ നടപടി
സ്വീകരിക്കുമോ;
ഇക്കാര്യത്തിൽ വ്യവസായ
വകുപ്പ് എന്ത് നടപടി
സ്വീകരിച്ചു
എന്നറിയിക്കാമോ;
(സി)
കൈത്തറി
എന്ന വ്യാജേന വരുന്ന
യന്ത്രവത്കൃത
ഉല്പന്നങ്ങള്
തടയുന്നതിനും ഇത്തരം
വ്യാജന്മാരെ
കണ്ടെത്തുന്നതിനും
കൈത്തറിത്തൊഴിലാഴികളുടെയും
മറ്റും ആനുകൂല്യങ്ങള്‍
നേടിയെടുക്കുന്ന വ്യാജ
നിര്‍മ്മാതാക്കളെ
കണ്ടെത്തുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഡി)
കൈത്തറി
എന്ന ലേബലില്‍
ഇറങ്ങുന്ന വ്യാജ
പരസ്യങ്ങള്‍
നിയന്ത്രിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ; ഇത്
നിയന്ത്രിക്കുന്നതിന്
ആവശ്യമായ നിയമം
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
കേരളത്തില്‍
ഉല്‍പ്പാദിപ്പിക്കുന്ന
തുണിത്തരങ്ങള്‍ക്ക്
ഏര്‍പ്പെടുത്തിയ വാറ്റ്
നികുതിയില്‍ നിന്നും
കൈത്തറിയെ ഒഴിവാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
കൈത്തറിയെ
സംരക്ഷിക്കാന്‍ വേണ്ടി
നല്കുന്ന
ആനുകൂല്യങ്ങള്‍ വ്യാജ
സംഘങ്ങള്‍
തട്ടിയെടുക്കുന്നതും
യഥാര്‍ത്ഥ
ഗുണഭോക്താക്കള്‍ക്ക്
ആനുകൂല്യങ്ങള്‍
കിട്ടാതെവരുന്നതുമായ
അവസ്ഥ പരിഹരിക്കുവാന്‍
ഒരു സമഗ്ര സര്‍വ്വെ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കൈത്തറി
മേഖലയിലെ പ്രശ്നങ്ങള്‍
364.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൈത്തറി
മേഖലയിലെ തൊഴിലാളികളുടെ
കുറഞ്ഞ കൂലി, ഉല്പന്ന
വിപണനത്തിലുള്ള
പ്രതിബന്ധങ്ങള്‍ എന്നിവ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
മേഖലയില്‍
പണിയെടുക്കുന്ന
തൊഴിലാളികള്‍ക്ക്
മിനിമം കൂലി ഉറപ്പ്
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കൈത്തറി
ഉത്പന്നങ്ങളുടെ കയറ്റുമതി
365.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
കൈത്തറി ഉത്പന്നങ്ങളുടെ
ആഭ്യന്തര വിപണിയിലും
കയറ്റുമതിയിലും ഇടിവ്
സംഭവിച്ചിട്ടുണ്ടോ;
എങ്കില്‍
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
പത്ത്
വര്‍ഷത്തിനുള്ളില്‍
കൈത്തറി ഉത്പന്നങ്ങളുടെ
കയറ്റുമതി എത്ര
ശതമാനത്തിലധികം
കുറഞ്ഞതായാണ്
കണക്കുകളെന്ന്
വ്യക്തമാക്കാമോ;
(സി)
കൈത്തറിയുടെ
ഏതെല്ലാം
ഉത്പന്നങ്ങളാണ്
സംസ്ഥാനത്ത് നിന്ന്
കയറ്റുമതി
ചെയ്യുന്നതെന്നും
കഴിഞ്ഞ പത്ത്
വര്‍ഷത്തിനുള്ളില്‍
എത്ര കോടി രൂപയുടെ
ഉത്പന്നങ്ങളാണ് കയറ്റി
അയച്ചതെന്നും ഏതെല്ലാം
രാജ്യങ്ങളിലേക്കാണ്
കയറ്റുമതി
ചെയ്യുന്നതെന്നും
വിശദമാക്കുമോ;
(ഡി)
ഇപ്പോള്‍
കേരളാ കൈത്തറിക്ക് വില
കൂടുതലാണെന്ന് വിദേശ
ഇറക്കുമതിക്കാര്‍ പരാതി
പറഞ്ഞു തുടങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
വിദേശത്ത്
കൈത്തറിയെ
അപ്രിയമാക്കിയ
ഘടകങ്ങള്‍
ഏതെല്ലാമാണെന്ന്
പഠിച്ചിട്ടുണ്ടോ;
കൈത്തറിയുടെ പഴയ
പ്രതാപം
വീണ്ടെടുക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്ഥീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
തിരുവണ്ണൂര്‍
കോട്ടണ്‍ മില്‍
366.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവണ്ണൂര്‍
കോട്ടണ്‍ മില്ലില്‍
ഗുണനിലവാരമുള്ള
കോട്ടണ്‍ നൂലുകള്‍ക്ക്
പകരം മുന്‍സര്‍ക്കാര്‍
പോളിയസ്റ്റര്‍ നൂലുകള്‍
ഉല്പ്പാദിപ്പിക്കുവാന്
തുടങ്ങിയതും ഉത്പാദന
ക്ഷമത
കുറച്ചുകൊണ്ടുവന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി കഴിഞ്ഞ 5
വര്‍ഷം കൊണ്ട്
സ്ഥാപനത്തിന് ഉണ്ടായ
നഷ്ടം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഗുണമേന്മയുള്ള
കോട്ടണ്‍ നൂലുകള്‍
ഉല്പാദിപ്പിച്ച്
സ്ഥാപനം
ലാഭകരമാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
കഴിഞ്ഞ
5 വര്‍ഷക്കാലത്ത്
സ്ഥാപനത്തിന്
നഷ്ടമുണ്ടായതായുളള
ആക്ഷേപം പരിശോധിച്ച്
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
ഖാദി
ഗ്രാമങ്ങള്‍
367.
ശ്രീ.അടൂര്‍
പ്രകാശ്
,,
പി.ടി. തോമസ്
,,
അനില്‍ അക്കര
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഖാദി ഗ്രാമങ്ങള്‍
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
ജില്ലകളില്‍ ഏതെല്ലാം
ഗ്രാമങ്ങളിലാണ് ഇവ
സ്ഥാപിക്കുന്നത്;
(സി)
ഇതുവഴി
എത്ര തൊഴിലവസരങ്ങള്‍
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
ഗ്രാമങ്ങള്‍
വഴി ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങള്ക്കുളള
വിപണി എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
'പഞ്ചായത്തില്‍
ഒരു സ്റ്റേഡിയം' പദ്ധതി
368.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തികവര്‍ഷത്തെ
ബജറ്റില്‍ പ്രഖ്യാപിച്ച
' പഞ്ചായത്തില്‍ ഒരു
സ്റ്റേഡിയം '
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
ഇതിനായി
ഓരോ പഞ്ചായത്തിനും എത്ര
തുക വീതം
നല്‍കാനാണുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
എന്നു തുടങ്ങാന്‍
കഴിയുമെന്നു
വ്യക്തമാക്കുമോ?
ഇ.എം.എസ്.
സ്റ്റേഡിയം
369.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ നീലേശ്വരത്ത്
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ഇ.എം.എസ്.
സ്റ്റേഡിയത്തിന്റെ പണി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്റ്റേഡിയം
നിര്‍മ്മിക്കേണ്ട
ഏജന്‍സി ആരാണെന്ന്
കണ്ടെത്തുന്നതിന്
വകുപ്പ് ഡയറക്ടര്‍
സര്‍ക്കാരിലേക്ക്
നല്കിയ
നിര്‍ദ്ദേശപ്രകാരം
നിര്‍മ്മാണ ഏജന്‍സിയെ
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പുതിയ
സ്റ്റേഡിയങ്ങള്‍
370.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
എല്ലാ നിയോജക
മണ്ഡലങ്ങളിലും കായിക
വകുപ്പിന്റെ ചുമതലയിലോ
മേല്‍നോട്ടത്തിലോ
പുതുതായി
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
ഭൂമിയുടെ ലഭ്യത
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ?
ധനസഹായം
വിതരണം ചെയ്യുന്നതിന് നടപടി
371.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
സെന്‍ട്രലൈസ്ഡ്
സ്പോട്സ് ഹോസ്റ്റലില്‍
വെച്ച് ആത്മഹത്യ ചെയ്ത
വിദ്യാര്‍ത്ഥിനിയുടെ
കുടുംബത്തിന്
27-5-2016-ലെ സ.ഉ.(സാധ)
നം.115/16/കാ.യു.വ.
ഉത്തരവ് പ്രകാരം
അനുവദിച്ച 3 ലക്ഷം
രൂപയുടെ ധനസഹായം വിതരണം
ചെയ്തിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത ധനസഹായം
എപ്പോള്‍ വിതരണം
ചെയ്യാന്‍ കഴിയുമെന്ന്
അറിയിക്കാമോ?
നാഷണല്‍
ഗെയിംസ്
372.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്‍െറ
കാലത്ത് കേരളത്തില്‍
നടന്ന നാഷണല്‍
ഗെയിംസില്‍
കേരളത്തിനുവേണ്ടി 1-ാം
സ്ഥാനം നേടിയവര്‍ക്ക്
കേരള സര്‍ക്കാര്‍
തലത്തിലും, 2 ഉം 3 ഉം
സ്ഥാനങ്ങള്‍
നേടിയവര്‍ക്ക്
കേരളത്തിലെ വിവിധ
പൊതുമേഖലാ
സ്ഥാപനങ്ങളിലും ജോലി
നല്‍കുമെന്ന് തീരുമാനം
ഉണ്ടായിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതുപ്രകാരം
ഏതെല്ലാം സ്പോര്‍ട്സ്
താരങ്ങള്‍ക്ക് ഏതെല്ലാം
സര്‍ക്കാര്‍
വകുപ്പുകളില്‍ /
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ജോലി
നല്‍കിയെന്നുളള വിവരം
വിശദമായി പേരു സഹിതം
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
സ്പോര്‍ട്സ്
താരങ്ങള്ക്ക്ജോലി
കൊടുക്കുവാന്‍
അടിയന്തര നടപടി
സ്വീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കുമോ?
ബ്ലസന്‍
ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം
373.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓരോ
ജില്ലയ്ക്കും ഇന്‍ഡോര്‍
സ്റ്റേഡിയം എന്ന ബജറ്റ്
പ്രഖ്യാപന പ്രകാരം
പത്തനംതിട്ട ജില്ലക്ക്
അനുവദിച്ച ബ്ലസന്‍
ജോര്‍ജ് ഇന്‍ഡോര്‍
സ്റ്റേഡിയം
നിര്‍മ്മാണത്തിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
അയിരൂര്‍ പഞ്ചായത്തില്‍
സ്ഥലം ഉള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അയിരൂര്‍
ഗ്രാമപഞ്ചായത്തിന്റെ
ഉടമസ്ഥതയിലുളള പ്രസ്തുത
സ്ഥലം ഉപയോഗപ്പെടുത്തി
ബ്ലസന്‍ ജോര്‍ജ്
ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നാഷണല്‍
ഗെയിംസിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
374.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരത്തിലെ
ചന്ദ്രശേഖരന് നായര്‍
സ്റ്റേഡിയത്തിനു
പുറകില്‍, നിയമസഭാ
മന്ദിരത്തിനും നിയമസഭാ
ഹോസ്റ്റലിനും
ഇടയ്ക്കായി നാഷണല്‍
ഗെയിംസിന്റെ
നടത്തിപ്പിനായി അതിന്റെ
ഫണ്ട് ഉപയോഗിച്ച്
എന്തൊക്കെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്നതിന്റെ
വിശദവിവരം നല്‍കുമോ ;
ആകെ എത്ര തുക ഇതിനായി
ചെലവഴിച്ചു;
(ബി)
നിര്‍മ്മിതികള്‍ക്ക്
തദ്ദേശ സ്വയംഭരണ
സ്ഥാപനത്തില്‍ നിന്നോ,
ടൗണ്‍ പ്ലാനിംഗ്
വിഭാഗത്തില്‍ നിന്നോ
അനുമതി വാങ്ങിയിരുന്നോ
;എങ്കില്‍ ഇതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
നിര്‍മ്മിതികള്‍
നാഷണല്‍ ഗയിംസിനു ശേഷം
പൊളിച്ചു
നീക്കിയിരുന്നോ ;
ഇല്ലെങ്കില്‍ അവ
ഏതെങ്കിലും ഏജന്‍സിക്ക്
കൈമാറി
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ അത്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
നിര്‍മ്മിതികളോട്
ചേര്‍ന്ന് കൂടുതല്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍
നടക്കുന്നുണ്ടോ ;
എങ്കില്‍ അതിനുള്ള
അനുമതി പത്രത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ; അതിനുള്ള
ഫണ്ട് ഏതു ഹെഡ്ഡില്‍
നിന്നാണ്
ലഭ്യമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ചാലക്കുടി
പനമ്പിള്ളി മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജിന്
സിന്തറ്റിക് ട്രാക്കും
സിന്തറ്റിക് കോര്‍ട്ടുകളും
375.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
പനമ്പിള്ളി
മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജില്‍
സിന്തറ്റിക് ട്രാക്കും
സിന്തറ്റിക്
കോര്‍ട്ടുകളും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
കഴിഞ്ഞ
നാഷണല്‍ ഗെയിംസ്
വില്ലേജില്‍
സ്ഥാപിച്ചിരുന്ന
പ്രീഫാബ്രിക്കേറ്റഡ്
സംവിധാനങ്ങള്‍
അനുവദിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷ പ്രകാരം അവ
പ്രസ്തുത കോളേജിന്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
സ്പോര്‍ട്സ്
വികസനം
376.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്പോര്‍ട്സ്
വികസനം ലക്ഷ്യം
വെച്ച്കായിക താരങ്ങളുടെ
പരിശീലനത്തിന്
ആവിഷ്കരിക്കുന്ന പുതിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
സ്പോര്‍ട്സ്
ക്വാട്ടാ നിയമനം
377.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്പോര്‍ട്സ്
ക്വാട്ടാ നിയമന പദ്ധതി
പ്രകാരം 7.12.2015-ലെ
14652/എസിഡി1/12/പൊ.ഭ.വ.
നമ്പര്‍
വിജ്ഞാപനമനുസരിച്ച്
2010 മുതല്‍ 2014
വരെയുള്ള
വര്‍ഷങ്ങളിലേക്ക്
പ്രതിവര്‍ഷം 50
ഒഴിവുകളില്‍ നിയമനം
നല്‍കുന്നതിന്
സ്വീകരിച്ച
നടപടികളിലൂടെ
എത്രപേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
വര്‍ഷവും യഥാസമയം
സ്പോര്‍ട്സ്
ക്വാട്ടയില്‍ നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കായികനിലവാരം
378.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായികനിലവാരം
മെച്ചപ്പെടുത്തുന്നതിന്,
എല്ലാ സ്കൂളുകളിലും
കായിക അദ്ധ്യാപകരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ?
(ബി)
സ്കൂളുകളില്‍
കായിക ഉപകരണങ്ങള്‍
വാങ്ങുന്നതിന് തുക
അനുവദിക്കാറുണ്ടോ;വിശദവിവരങ്ങള്‍
നല്‍കുമോ?
കളിസ്ഥലങ്ങള്‍
379.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ സ്ഥലം
ലഭ്യമാക്കിയാല്‍
കളിസ്ഥലങ്ങള്‍
നിര്‍മ്മിച്ച്
നല്കുന്ന പദ്ധതി
സ്പോര്‍ട്സ്
വകുപ്പിനുണ്ടോ;
ഉണ്ടെങ്കില്‍
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പരമാവധി
എത്ര തുക വരെ ഈ
പദ്ധതിയ്ക്ക്
അനുവദിക്കുമെന്ന്
വ്യക്തമാക്കാമോ?
എളങ്കുന്നപ്പുഴ
സാന്താക്രൂസ് ഗ്രൗണ്ട്
380.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ
എളങ്കുന്നപ്പുഴ
സാന്താക്രൂസ് ഗ്രൗണ്ട്
നിര്‍മ്മിക്കുന്നതിന്
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കായി
എത്ര തുകയാണ്
വകയിരുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രവൃത്തി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഈ
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
മള്‍ട്ടിപര്‍പ്പസ്
സ്റ്റേഡിയം
381.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ല ഉള്‍പ്പെടെ 14
ജില്ലകളില്‍ ഈ വര്‍ഷ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
മള്‍ട്ടിപര്‍പ്പസ്
സ്റ്റേഡിയം നിര്‍മ്മാണ
പ്രവര്‍ത്തി എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;പ്രമുഖ
ഫുട്ബാളറായ
തൃക്കരിപ്പൂരിലെ
എം.ആ൪.സി.കൃഷ്ണന്റെ
സ്മരണയില്‍
അനുവദിക്കപ്പെട്ട
എം.ആ൪.സി. കൃഷ്ണന്
സ്മാരക
മള്‍ട്ടിപര്‍പ്പസ്
സ്റ്റേഡിയം പണി
ആരംഭിക്കുന്നതിന്
ഏജന്‍സിയെ
നിശ്ചയിക്കുന്നതിന്
വകുപ്പ് ഡയറക്ടര്‍
സര്‍ക്കാരിലേക്ക്
നല്കിയ കത്തു പ്രകാരം
ഏത് ഏജന്‍സിയെ
കൊണ്ടാണ് ഈ പ്രവൃത്തി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
യുവജനങ്ങളുടെ
കായികശേഷി വര്‍ദ്ധിപ്പിക്കാ൯
പദ്ധതി
382.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യുവജനങ്ങളുടെ
കായികശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡ് നിലവില്‍
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
യുവജനക്ഷേമ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
വിപുലീകരിക്കുന്നതിനും,
യുവജനങ്ങള്‍ക്ക്
ഗുണകരമാക്കുന്നതിനും,
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?