ട്രഷറി വഴി പെന്ഷന്
282.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഷാഫി പറമ്പില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ പെന്ഷന്
പൂര്‍ണ്ണമായും ട്രഷറി
വഴി ആക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ട്രഷറി
വഴി പെന്ഷന്
നല്കുന്നതുമൂലം
സംസ്ഥാനത്തിന് പുറത്ത്
താമസിക്കുന്ന
പെന്‍ഷന്‍കാര്‍
അഭിമുഖീകരിക്കാവുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുസംബന്ധിച്ച
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
ജീവനക്കാരുടെ പി..എഫ്.
ക്രെഡിറ്റ് കാര്‍ഡ്
T 283.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ പി.എഫ്.
ക്രെഡിറ്റ് കാര്‍ഡ്
തയ്യാറാക്കുന്നതും
പെന്ഷന്
അനുവദിക്കുന്നതും
അക്കൗണ്ടന്റ് ജനറലിന്റെ
കേരളത്തിലെ വിവിധ
ഓഫീസികളില്‍
നിന്നായതിനാലുണ്ടാകുന്ന
കാലതാമസം
പരിഹരിയ്ക്കുന്നതിനായി
ഈ കാര്യങ്ങള്‍ കേരള
സര്‍ക്കാരിന്റെ കീഴില്‍
കൊണ്ടുവരുന്നതിന്
കേന്ദ്ര സര്‍ക്കാരുമായി
ധാരണയിലെത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ബി)
മറ്റ്
ഏതെങ്കിലും സംസ്ഥാനത്ത്
സര്‍ക്കാര്‍
ജീവനക്കാരുടെ
പെന്ഷന്,
വി.ആര്.എസ്.,
ഗ്രാറ്റുവിറ്റി എന്നിവ
സംസ്ഥാനം തന്നെ
കൈകാര്യം
ചെയ്തുവരുന്നതായി
അറിവുണ്ടോ; ഇത്
സംബന്ധിച്ച്
എന്തെങ്കിലും
കത്തിടപാടുകള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
'കാരുണ്യ'
ബെനവലന്റ് ഫണ്ട്
284.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'കാരുണ്യ'
ബെനവലന്റ് ഫണ്ട് മുഖേന
ചികിത്സ നടത്തുന്ന
പരിയാരം മെഡിക്കല്‍
കോളജില്‍ 'കാരുണ്യ'
ബെനവലന്റ് ഫണ്ടില്‍
നിന്നും തുക പാസാക്കി
ലഭിക്കുന്നതിന് മുമ്പെ
പണം ഒടുക്കി
ഡിസ്ചാര്‍ജ്ജ്
ചെയ്യേണ്ടി വന്ന
രോഗികള്‍ക്ക് ഒടുക്കിയ
തുക
റീഇംമ്പേഴ്സ്മെന്റായി
ലഭിക്കാന്‍ വെെകുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത തുക
സമയബന്ധിതമായി
ലഭ്യമാക്കുവാന്‍ വേണ്ട
നടപടികള്‍
സ്വീകരിക്കുമോ?
കെ.എഫ്.സി
യിലെ ഒറ്റത്തവണ
തീര്‍പ്പാക്കല്‍
285.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷനില്‍
മു൯സര്ക്കാരിന്െറ
കാലത്ത് എത്ര ലോണ്‍
കുടിശ്ശിക വണ്‍ടെെം
സെറ്റില്‍മെന്റ്
പ്രകാരം
തീര്‍പ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവ
സംബന്ധിച്ച വിവരം
സ്ഥാപനത്തിന്‍െറ
പേര്,വായ്പ തുക,
അനുവദിച്ച തീയതി,
തിരിച്ചടച്ച തുക,
ഒ.റ്റി.എസ് നല്കിയ
സമയത്തെ ബാദ്ധ്യത,
ഒ.റ്റി.എസ് പ്രകാരം
അടച്ച തുക എന്ന
മാതൃകയില്‍
ലഭ്യമാക്കുമോ?
ആസ്തി
വകിസന ഫണ്ട്
286.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട്
വിനിയോഗിക്കുന്നതിന്
നിലവിലെ മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
പഞ്ചായത്ത്
വക സ്ഥലത്ത്
വ്യാപാരസമുച്ചയ
നിര്‍മ്മാണത്തിന് ആസ്തി
വികസന ഫണ്ട്
ചെലവഴിക്കുന്നതിന്
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ആസ്തി
വികസന ഫണ്ട് സ്കീം
287.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജക മണ്ഡലത്തില്‍
കഴിഞ്ഞ 5
വര്‍ഷത്തിനുളളില്‍
ആസ്തി വികസന ഫണ്ട്
സ്കീമില്‍
ഉള്‍പ്പെടുത്തി ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ധനകാര്യവകുപ്പ് അനുമതി
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഏതെങ്കിലും
പ്രവൃത്തികള്‍ക്ക് ഇനി
അനുമതി നല്കുവാന്
ഉണ്ടോയെന്നുളള വിവരം
ലഭ്യമാക്കുമോ; വിശദമായ
എസ്റ്റിമേറ്റ്
ലഭിക്കുവാനുളള
പ്രവൃത്തികള്‍
ഏതൊക്കെയെന്നു
വ്യക്തമാക്കുമോ?
റബര്‍
ഇറക്കുമതി
288.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലേഷ്യ
ഉള്‍പ്പെടെയുളള
രാജ്യങ്ങള്‍ക്ക്
ഇന്ത്യയിലേക്ക് യഥേഷ്ടം
റബര്‍ ഇറക്കുമതി
അനുവദിച്ച് അടുത്തിടെ
കേന്ദ്ര സര്‍ക്കാര്‍
പുറത്തിറക്കിയ 40/2016
ഉത്തരവ് സംസ്ഥാനത്തെ
റബ്ബര്‍ കര്‍ഷകര്‍ക്ക്
ഏതെല്ലാം വിധത്തില്‍
ഉളള പ്രത്യാഘാതങ്ങള്‍
സൃഷ്ടിക്കുന്നുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
എങ്കില്‍
ഇതിന് പരിഹാരമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
സ്വീകരിച്ച
പരിഹാര നടപടികള്‍
സംസ്ഥാനത്തെ റബര്‍
കര്‍ഷകര്‍ക്ക്
ആശ്വാസകരമാവുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദ വിവരം നല്‍കുമോ?
ക്ഷേമ
പെന്‍ഷനുകള്‍
289.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം കുടിശ്ശിക
ഇനത്തില്‍ ഉണ്ടായിരുന്ന
ക്ഷേമ
പെന്‍ഷനുകള്‍ക്കായി
എന്തു തുക നല്കി എന്ന്
വ്യക്തമാക്കാമോ;
(ബി)
വര്‍ദ്ധിപ്പിച്ച
ക്ഷേമ പെന്‍ഷനുകള്‍ ഏത്
മാസം മുതലാണ്
ലഭ്യമാക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ശമ്പള
പരിഷ്കരണത്തിലെ അപാകത
290.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
പുനര്‍നിയമനം വഴി
നിയമിതരായ
ജീവനക്കാര്‍ക്ക് ശമ്പളം
പരിഷ്കരിച്ചത്
എപ്രകാരമെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ശമ്പള
പരിഷ്കരണംമൂലം പ്രസ്തുത
ജീവനക്കാര്‍
വാങ്ങിയിരുന്ന
ശമ്പളത്തില്‍ കുറവ്
വന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നും പ്രസ്തുത അപാകത
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കാമോ ?
കിഫ്ബി
291.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
പരിഗണനയ്ക്കായി ഇതിനകം
പദ്ധതികള്‍
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര പദ്ധതികള്‍
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പദ്ധതികള്‍
അംഗീകരിച്ചാല്‍
അവയ്ക്കായി പിന്നീട്
പ്രത്യേകം ഭരണാനുമതി
നേടേണ്ടതുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
പദ്ധതികളുടെ ഭാവി
പ്രവര്‍ത്തനനടപടിക്രമങ്ങള്‍
എങ്ങിനെയായിരിയ്ക്കുമെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
വഴി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പ്രവൃത്തികള്‍
292.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികളും കിഫ്ബിയുടെ
നടത്തിപ്പ്
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(ബി)
നടപ്പുവര്‍ഷം
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ഏതെല്ലാം
പ്രവൃത്തികളാണ്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതിയില്ലാത്തതും
ബഡ്ജറ്റില്‍ ടോക്കണ്‍
പ്രൊവിഷന്‍ വെച്ചതുമായ
പൊതുമരാമത്ത്
പ്രവൃത്തികള്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
നികുതി
സമാഹരണം
293.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നികുതി സമാഹരണത്തിന്
പുതിയതായി സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് നികുതി
സമാഹരണത്തില്‍ പുരോഗതി
വന്നിട്ടുണ്ടോ;
വിശദമാക്കാമോ?
മൈക്രോ
ഫിനാന്‍സ്
294.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
പ്രവര്‍ത്തിക്കുന്ന
മൈക്രോ ഫിനാന്‍സ്
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം ധനകാര്യ
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇവര്‍
നടത്തുന്ന
പണമിടപാടുകളിലെ
ക്രമക്കേടുകള്‍
പരിശോധിക്കുന്നതിന്
നിലവില്‍
സംവിധാനമുണ്ടോ;
(സി)
പലിശ,
തവണ എന്നീ ഇനങ്ങളില്‍
ഉപഭോക്താക്കളെ
വഞ്ചിക്കുന്ന തരത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
പരിശോധിച്ച്
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
(ഡി)
മൈക്രോ
ഫിനാന്‍സ് സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിനുള്ള
സംവിധാനമുണ്ടാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കിഫ്ബി
ശാക്തീകരിക്കാനായി സ്വീകരിച്ച
നടപടി
295.
ശ്രീ.ആര്.
രാജേഷ്
,,
എ. എന്‍. ഷംസീര്‍
,,
കെ.വി.വിജയദാസ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഇന്‍ഫ്രാസ്ട്രക്ചര്‍
ഇന്‍വെസ്റ്റ്മെന്റ്
ഫണ്ട് ബോര്‍ഡിനെ
(കിഫ്ബി)
ശാക്തീകരിക്കാനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
കിഫ്ബിയുടെ
ധനസമാഹരണ രീതികള്‍
വ്യക്തമാക്കാമോ;
(സി)
സമാഹരിക്കുന്ന
ഫണ്ട് പ്രഖ്യാപിത
ആവശ്യങ്ങള്‍ക്കായി
ഉപയോഗപ്പെടുത്തുന്നുവെന്ന്
ഉറപ്പാക്കാന്‍ എന്ത്
സംവിധാനമാണുള്ളത്;
വ്യക്തമാക്കാമോ;
(ഡി)
കിഫ്ബി
ശാക്തീകരിക്കുന്നതു വഴി
സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയില്‍ ഏതു
തരത്തിലുള്ള ചലനം
സൃഷ്ടിക്കുവാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ?
കാരുണ്യ
പദ്ധതി
296.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
പദ്ധതി
ആരംഭിച്ചതിനുശേഷം എത്ര
രോഗികള്‍ക്ക് ഫണ്ട്
അനുവദിച്ചു എന്ന് ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(ബി)
കാരുണ്യ
പദ്ധതിയില്‍ ചികിത്സാ
സഹായം ലഭിക്കുവാന്‍
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നടപടി
സ്വീകരിക്കുമോ?
കേന്ദ്ര
വിഹിതം
297.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
2016 ആഗസ്റ്റ് 31 വരെ
കേന്ദ്ര വിഹിത
ഇനത്തില്‍ ലഭിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
പ്രത്യേക സഹായം
ഉണ്ടായിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
കാരുണ്യ
ചികിത്സ
298.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ചികിത്സ സഹായ
നിധിയുമായി ബന്ധപ്പെട്ട
ലിസ്റ്റിലുള്ള എറണാകുളം
ജില്ലയിലെ
ആശുപത്രികളുടെ പേര്
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പുതുതായി
ഏതെങ്കിലും ആശുപത്രികളെ
കാരുണ്യ പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
പദ്ധതി
ഉണ്ടോ;വ്യക്തമാക്കുമോ ?
കാരുണ്യ
ചികിത്സ പദ്ധതി
299.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ചികിത്സ പദ്ധതിയില്‍
ഏതൊക്കെ രോഗങ്ങളുടെ
ചികിത്സയ്ക്കാണ്
സാമ്പത്തിക സഹായം
നല്‍കുന്നതെന്നും
കൂടുതല്‍ രോഗങ്ങളെ
ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോയെന്നും
വിശദമാക്കാമോ ?
മാന്ദ്യ
വിരുദ്ധ പാക്കേജ്
300.
ശ്രീ.കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രത്യേക മാന്ദ്യ
വിരുദ്ധ പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
മേഖലകളാണ് പാക്കേജില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
പ്രസ്തുത
പാക്കേജിനുള്ള വിഭവ
സമാഹരണം എങ്ങനെയാണ്
കണ്ടെത്തുന്നത്,
വിശദീകരിക്കുമോ;
(ഡി)
പ്രസ്തുത
പാക്കേജ് നടപ്പാക്കാന്‍
എത്ര കോടി രൂപ വേണ്ടി
വരുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
വിശദാംശം
വെളിപ്പെടുത്തുമോ ?
കാരുണ്യ
ബെനവലന്റ് സ്കീം
301.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ലോട്ടറി വില്‍പ്പന വഴി
ഇതുവരെ എത്ര കോടി രൂപ
സമാഹരിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ;
(ബി)
കാരുണ്യ
ബെനവലന്റ് സ്കീം
പ്രകാരം എത്ര കോടി രൂപ
രോഗികള്‍ക്ക് വിതരണം
ചെയ്തിട്ടുണ്ട്;വിശദമാക്കാമോ;
(സി)
പ്രസ്തുത
തുകയില്‍ എത്ര കോടി രൂപ
രോഗികളുടെ ചികിത്സക്ക്
ശേഷവും ഓരോ
ആശുപത്രിയുടെയും
അക്കൗണ്ടിലുണ്ട്;വ്യക്തമാക്കാമോ;
(ഡി)
ഏതെല്ലാം
ആശുപത്രിയുടെ
അക്കൗണ്ടിലാണ് പ്രസ്തുത
തുക രണ്ട്
കോടിയിലധികമുള്ളത്;
ആശുപത്രികളുടെ പേരും
31-8-2016-ന് അവരുടെ
കൈവശമുള്ള തുകയും
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
രോഗികളുടെ
ചികിത്സക്ക് ശേഷം
ബാക്കിവരുന്ന തുക
തിരിച്ചെടുക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചു;വ്യക്തമാക്കാമോ;
(എഫ്)
കാരുണ്യ
ബെനവലന്റ് സ്കീം
ഹെഡ്ക്വാര്‍ട്ടറില്‍
എത്ര പേര് ജോലി
ചെയ്യുന്നു; ഇവര്‍ക്ക്
ഒരു വര്‍ഷം ശമ്പള
ഇനത്തില്‍ എന്ത് തുക
ചെലവാകുന്നു എന്ന്
വ്യക്തമാക്കാമോ;
(ജി)
കാരുണ്യ
ബെനവലന്റ് സ്കീമിന്റെ
ഭരണനിര്‍വ്വഹണ ചെലവ്
പരിമിതപ്പെടുത്താന്‍
ഓഫീസ് ഓട്ടോമേഷന്‍
പൂര്‍ണ്ണമായും
നടപ്പിലാക്കുമോ;
കാരുണ്യ ബെനവലന്റ്
സ്കീം പ്രകാരം ഒ.പി.
ടിക്കറ്റിന്റെ
അടിസ്ഥാനത്തില്‍ 3000
രൂപ വരെ നല്കുന്ന
പദ്ധതിയിലെ വെട്ടിപ്പ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് ഒഴിവാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
;വിശദമാക്കാമോ?
കാരുണ്യ
ബെനവലന്റ്ഫണ്ട് പദ്ധതി
302.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കാരുണ്യ
ബെനവലന്റ് ഫണ്ട്
പദ്ധതിയുടെ
പ്രവര്‍ത്തനം
നിര്‍ത്തലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇല്ലെങ്കില്‍
പുതിയ സര്‍ക്കാര്‍
വന്നതിനുശേഷം
എത്രപേര്‍ക്ക് കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും പ്രത്യേകാനുമതി
മുഖേനയും
സാധാരണനിലയിലും ധനസഹായം
അനുവദിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
അവസാനകാലത്ത് കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും പ്രത്യേകാനുമതി
നല്കിയ ഏറനാട്
മണ്ഡലത്തില്‍
നിന്നുമുള്ള
അപേക്ഷകരുടെ
അപേക്ഷകളിന്മേല്
ധനസഹായ വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
തടസ്സമെന്നും,
ആര്‍ക്കെല്ലാമാണ്
ധനസഹായം
നല്കാനുള്ളതെന്നും,
ആയത് വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കുമോ?
കടാശ്വാസ
പദ്ധതി
303.
ശ്രീ.കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
വകുപ്പ് നോഡല്‍
ഏജന്‍സിയായി, ജപ്തി
നേരിടുന്ന താഴ്ന്ന
വരുമാനക്കാര്‍ക്ക്
കടാശ്വാസ പദ്ധതി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
എത്ര
കുടുംബങ്ങള്ക്കാണ്ഇതിന്റെ
ആനുകൂല്യം കിട്ടുന്നത്;
വ്യക്തമാക്കുമോ;
(ഡി)
ഏതൊക്കെ
വായ്പകളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടാത്തതായിട്ടുള്ളത്;
വിശദമാക്കുമോ?
പെട്രോള്‍
/ ഡീസല്‍ വില വര്‍ദ്ധന
304.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത് എത്ര
തവണ പെട്രോള്‍ / ഡീസല്‍
എന്നിവയുടെ വില
വര്‍ദ്ധനവുണ്ടായി;
(ബി)
ഒരു
ലീറ്റര്‍ പെട്രോള്‍ /
ഡീസലിന് സംസ്ഥാന
സര്‍ക്കാര്‍ ചുമത്തുന്ന
നികുതി എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഇവയ്ക്ക്
ഏര്‍പ്പെടുത്തിയ നികുതി
ശതമാനം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
സാധാരണക്കാര്‍ക്ക്
ആശ്വാസമാകുവാന്‍
നിലവില്‍ സംസ്ഥാന
സര്‍ക്കാര്‍
പെട്രോള്‍/ഡീസല്‍
എന്നിവയ്ക്ക്
ചുമത്തുന്ന നികുതി ഭാരം
കുറയ്ക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ബാങ്കുകള്‍
വഴി വിദ്യാഭ്യാസ വായ്പ
305.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ഒ.
ആര്. കേളു
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാങ്കുകള്‍ വിദ്യാഭ്യാസ
വായ്പകള്‍ നല്‍കുന്നത്
പ്രവേശന പരീക്ഷാ റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക്
മാത്രമായി
ചുരുക്കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
ഒരു വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ വായ്പ
ലഭിയ്ക്കാതിരിക്കുന്നതിന്
കാരണമായിട്ടുള്ളതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സാഹചര്യത്തില്‍ മറ്റു
സംസ്ഥാനങ്ങളിലെ
പ്രൊഫഷണല്‍
കോഴ്സുകള്‍ക്ക്
മാനേജ്മെന്റ്
ക്വാട്ടയില്‍ പ്രവേശനം
ലഭിച്ചിട്ടുള്ള
വിദ്യാര്‍ത്ഥികള്‍ക്കും
പ്രസ്തുത ബാങ്കുകള്‍
വഴി വിദ്യാഭ്യാസ വായ്പ
ലഭിയ്ക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്അറിയിക്കുമോ?
ആസ്തിവികസന
ഫണ്ട്
306.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-12
സാമ്പത്തികവര്‍ഷം
മുതല്‍ 31.8.16
വരെയുള്ള കാലത്ത്
ഒറ്റപ്പാലം അസംബ്ലി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ആസ്തി വികസന
ഫണ്ടില്‍നിന്നും തുക
അനുവദിച്ച്
ഉത്തരവായിട്ടുണ്ട്
എന്നുള്ളതിന്റെ ഇനം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവിലെ ഏതെങ്കിലും
പ്രപ്പോസലുകള്‍
ഭരണാനുമതിയ്ക്കായി
ധനകാര്യ വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
പ്രവൃത്തി;
(സി)
എത്ര
രൂപയുടെ
ഭരണാനുമതിക്കാണ്
ആസ്തിവികസന ഫണ്ടില്‍
നിന്നും തുക
ലഭ്യമാക്കുവാന്‍
ഉദ്ദ്യേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
റബ്ബറിന്റെ
മിനിമം താങ്ങുവില
307.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റബ്ബറിന്റെ വില
തകര്‍ച്ച
അതിജീവിയ്ക്കുവാന്‍
വേണ്ടി മിനിമം
താങ്ങുവിലയായ 150 രൂപ
റബ്ബര്‍
കര്ഷകര്ക്ക്നല്കുന്നതിനുവേണ്ടി
2016-17 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര കോടി
രൂപ
വകയിരുത്തിയിട്ടുണ്ട്;
(ബി)
റബ്ബര്‍
കര്‍ഷകര്‍ പ്രതിസന്ധി
നേരിടുന്ന
സാഹചര്യത്തില്‍, ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
നാളിതുവരെ എത്ര റബ്ബര്‍
കര്‍ഷകര്‍ക്ക് മിനിമം
താങ്ങുവില പദ്ധതിയുടെ
പ്രയോജനം കിട്ടി; എത്ര
രൂപ ആകെ നല്കി?
വെെപ്പിന്‍
മണ്ഡലത്തിലെ വിവിധ
പ്രവൃത്തികള്‍
308.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-15
കാലയളവില്‍ എം.എല്‍.എ.
ആസ്തി വികസന സ്കീമില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
വെെപ്പിന്‍ മണ്ഡലത്തിലെ
വിവിധ പ്രവൃത്തികളില്‍
ഇനിയും
പൂര്‍ത്തീകരിക്കാനുള്ളത്
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രവൃത്തികളില്‍
എഗ്രിമെന്റ് കാലാവധി
കഴിഞ്ഞവ
ഏതൊക്കെയെന്നും
പ്രവൃത്തികള്‍
ഏറ്റെടുത്തിരിക്കുന്ന
കരാറുകാര്‍
ആരൊക്കെയെന്നും
വ്യക്തമാക്കുമോ;
(സി)
കരാര്‍
കാലാവധി കഴിഞ്ഞിട്ടും
പ്രവൃത്തി
പൂര്‍ത്തിയാക്കാത്ത
കരാറുകാര്‍ക്കെതിരെ
ബന്ധപ്പെട്ട വകുപ്പ്
സ്വീകരിച്ച നടപടി
എന്തെന്ന്
വിശദമാക്കുമോ;
(ഡി)
മുടങ്ങി കിടക്കുന്ന
പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ കര്‍ശന നടപടി
സ്വീകരിക്കുമോ?
നികുതിയിളവ്
309.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-16
കാലയളവില്‍ ഏതെല്ലാം
ഇനങ്ങളില്‍ നികുതിയിളവ്
നല്‍കിയിട്ടുണ്ടെന്നുള്ളതിന്റെ
വിശദവിവരം നല്‍കുമോ;
(ബി)
ഇതിന്റെ
ഭാഗമായി ഖജനാവിന്
വന്നിട്ടുള്ള നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ;
(സി)
ഗുരുതരമായ കൃത്യവിലോപം
നടത്തിയതായി
ആക്ഷേപമുളളവര്ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച വിശദമായ
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
വിദ്യാഭ്യാസ
വായ്പ നിഷേധിക്കുന്ന സാഹചര്യം
310.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാങ്കുകള്‍
സംസ്ഥാനത്ത്
വിദ്യാഭ്യാസ വായ്പകള്‍
നല്‍കുന്നത് പ്രവേശന
പരീക്ഷാ റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക്
മാത്രമായി ചുരുക്കി
മറ്റുള്ളവര്‍ക്ക് വായ്പ
നിഷേധിക്കുന്ന സാഹചര്യം
നിലവിലുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
(ബി)
മറ്റു
സംസ്ഥാനങ്ങളിലെ
പ്രൊഫഷണല്‍
കോഴ്സുകള്‍ക്ക്
മാനേജ്മെന്റ്
ക്വാട്ടയില്‍ പ്രവേശനം
ലഭിച്ചിട്ടുള്ള
വിദ്യാര്‍ത്ഥികള്‍ക്കും
ബാങ്കുകള്‍ വഴി
വിദ്യാഭ്യാസ വായ്പ
ലഭിക്കുന്നതിനാവശ്യമായ
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ:
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
ട്രഷറി മിച്ചം
311.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
സംസ്ഥാനത്തെ ട്രഷറി
മിച്ചം എത്ര
രൂപയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
31.5.2016
തീയതിയിലെ കണക്ക്
പ്രകാരം ക്ഷേമപെന്ഷന്
കുടിശ്ശിക, വിവിധ
വകുപ്പുകള്‍ക്കുള്ള
ബില്‍കുടിശ്ശിക,
കരാറുകാരുടെ കുടിശ്ശിക
എന്നിവ
എത്രയുണ്ടായിരുന്നുവെന്ന്
ഇനം തിരിച്ച്
വിശദമാക്കുമോ;
(സി)
ഓരോകുടിശ്ശികയും
ഏത് തീയതിവരെ കൊടുത്തു
തീര്‍ത്തു എന്നും
അതിനായി എത്ര തുക
ചെലവഴിച്ചു എന്നും
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
312.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്സര്ക്കാരിന്െറ
കാലത്ത് നിയമിച്ചതും
ഇപ്പോൾ തുടരുന്നതുമായ
ശമ്പള പരിഷ്ക്കരണ
കമ്മീഷന് സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും ഒരു
സമഗ്ര ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
ഏര്‍പ്പെടുത്തണമെന്ന്
ശിപാര്‍ശ
ചെയ്തിരുന്നോ;
(ബി)
എങ്കില്‍
ശമ്പള പരിഷ്ക്കരണ
കമ്മീഷന് ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം മേല്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
ശിപാര്‍ശ
പരിഗണിച്ചുകൊണ്ട്
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും ഒരു
സമഗ്ര ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ ആശുപത്രികള്‍ക്ക്
അനുവദിച്ച ആംബുലന്‍സുകള്‍
313.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷത്തിലെ
ആസ്തി വികസന ഫണ്ടില്‍
നിന്ന് കരുനാഗപ്പള്ളി
ഗവണ്മെന്റ് ആശുപത്രി ,
തഴവ പ്രൈമറി ഹെല്‍ത്ത്
സെന്റര്‍
എന്നിവയ്ക്കായി
അനുവദിച്ച
ആംബുലന്‍സുകള്‍
നാളിതുവരെ പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
ലഭിച്ചിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആംബുലന്‍സുകള്‍
നിരത്തിലിറക്കുന്നതിനു
കാലതാമസം നേരിട്ടതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ആംബുലന്‍സുകള്‍
നിരത്തിലിറക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മാന്ദ്യവിരുദ്ധ
പാക്കേജ്
314.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രഖ്യാപിച്ച
മാന്ദ്യവിരുദ്ധ
പാക്കേജ് നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഏതൊക്കെ
പ്രവൃത്തികളാണ് ഇതുമായി
ബന്ധപ്പെട്ട്
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
കിഫ്ബിയുടെ
പ്രവര്‍ത്തനം
വ്യക്തമാക്കുമോ;
(ഡി)
പാക്കേജില്‍പ്പെടുത്തി
ഈ സാമ്പത്തികവര്‍ഷം
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്ന പ്രധാന
പ്രവൃ ത്തികള്
വിശദമാക്കാമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
315.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി സംസ്ഥാന
സര്‍ക്കാരിന്റെ വിഹിതം
വകയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
സംസ്ഥാന സ്രക്കാരിന്റെ
വിഹിതം നല്‍കേണ്ടതെന്ന്
അറിയിക്കുമോ;
(സി)
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
സംസ്ഥാനം പിന്നിലാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
316.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്തെ
ഭരണ നടപടികള്‍
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതിക്ക്
തകര്ച്ചയുണ്ടാക്കിയതായി
കരുതുന്നുണ്ടോ;
(ബി)
എങ്കില്‍
പുതിയ സര്‍ക്കാര്‍
നടപ്പാക്കിയ വികസന
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ടിവന്ന സാമ്പത്തിക
സ്രോതസ്
വെളിപ്പെടുത്തുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷമുള്ള
നികുതി/നികുതിയേതര
വരുമാനവും ചെലവും
തമ്മിലുള്ള അന്തരം
എത്രയാണെന്ന്
വിശദമാക്കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക പ്രതിസന്ധി
317.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക പ്രതിസന്ധി
തരണം ചെയ്യുന്നതിനായി
സര്‍ക്കാര്‍ സ്വീകരിച്ച
അടിയന്തര നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ ക്ഷേമ
പെന്ഷന് കുടിശ്ശിക
കൊടുത്തു
തീര്‍ക്കുന്നതിനായി
എത്ര തുക ചെലവഴിച്ചു;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
31-8-2016 നകം എത്ര തുക
വിവിധ ഹെഡുകളിലായി
ചെലവഴിച്ചു; വിശദമായ
സ്റ്റേറ്റ്മെന്റ്
നല്‍കാമോ?
ക്ഷേമപെന്‍ഷനുകള്‍
318.
ശ്രീ.സണ്ണി
ജോസഫ്
,,
റോജി എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേമപെന്‍ഷനുകള്‍
സഹകരണ ബാങ്ക്/സഹകരണസംഘം
വഴി വിതരണം ചെയ്യുന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഓണക്കാലത്ത്
ക്ഷേമപെന്‍ഷനുകള്‍
വീട്ടില്‍ എത്തിക്കുന്ന
പദ്ധതി പ്രകാരം
എത്രപേരുടെ പെന്ഷന്
വീട്ടില്‍ എത്തിച്ചു;
എത്ര കോടി രൂപയാണ്
പെന്‍ഷനായി
അനുവദിച്ചത്;
വിശദമാക്കാമോ;
(സി)
ഈ
പദ്ധതിയുടെ നടത്തിപ്പ്
വിലയിരുത്തുവാനുള്ള
സംവിധാനം
എന്തായിരുന്നു;
വിശദമാക്കാമോ;
(ഡി)
ഈ
പദ്ധതിയെപ്പറ്റി
ഉയര്‍ന്നു വന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പരാതികള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ഇ)
പെന്ഷന്
സംബന്ധിച്ച സര്‍വ്വെ
നടത്തിയ കുടുംബശ്രീക്ക്
എത്ര തുകയാണ്
നല്‍കിയത്;
വ്യക്തമാക്കുമോ?
സ്റ്റാറ്റ്യൂട്ടറി
പെന്ഷന് പദ്ധതി
നടപ്പിലാക്കുന്നതിന് നടപടി
319.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ
പങ്കാളിത്ത പെന്ഷന്
പദ്ധതി പിന്‍വലിച്ച്
സ്റ്റാറ്റ്യൂട്ടറി
പെന്ഷന് പദ്ധതി
നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
നയപരമായ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;എങ്കില്‍
വിശദാംശം
നല്‍കുമോ;ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ?
ദേശീയ
സമ്പാദ്യ പദ്ധതി
320.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
സമ്പാദ്യ പദ്ധതിയിലെ
ഏജന്റുമാരുടെ പ്രതിമാസ
പെന്ഷന് തുക
എത്രയാണ്;
(ബി)
പ്രസ്തുത
പെന്ഷന് തുക മറ്റ്
സാമൂഹിക സുരക്ഷാ
പെന്ഷനുകളുടേതിന്
തുല്യമാണോ;
(സി)
അല്ലെങ്കില്‍
ദേശീയ സമ്പാദ്യ
പദ്ധതിയിലെ
ഏജന്റുമാരുടെ പ്രതിമാസ
പെന്ഷന് തുക മറ്റ്
പെന്ഷന് തുകകളുടേതിന്
സമാനമായി
ഏകീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
ജി.എസ്.ടി നെറ്റ്വര്‍ക്ക്
കമ്പനി
321.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉല്‍പ്പന്ന
സേവന നികുതി
സംവിധാനത്തിന്റെ
നടത്തിപ്പിനായുള്ള
ജി.എസ്.ടി
നെറ്റ്വര്‍ക്ക്
കമ്പനിയുടെ പ്രവര്‍ത്തന
ചെലവ് ആര് വഹിക്കും
എന്ന കാര്യത്തില്‍
അഭിപ്രായം
വ്യക്തമാക്കാമോ;
(ബി)
നികുതി
നിരക്ക് 18% ല്‍
താഴെയാകുമ്പോള്‍
സാധനങ്ങളുടെ വില
കുറയ്ക്കണമെന്ന
നിര്‍ദ്ദേശത്തെ
അംഗീകരിക്കുന്നുണ്ടോ;
ആയതിന്റെ സങ്കീര്‍ണ്ണത
പരിഹരിക്കുന്നതിനുള്ള
നയം വ്യക്തമാക്കാമോ?
നികുതി
പിരിവ്
ഊര്‍ജ്ജിതമാക്കുന്നതിനുള്ള
നടപടികള്‍
322.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നികുതി പിരിവ്
ഊര്‍ജ്ജിതമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നികുതി
പിരിവില്‍ എത്ര ശതമാനം
വര്‍ദ്ധനവ്
കൈവരിക്കുവാനും അതിലൂടെ
എത്ര അധിക വിഭവ സമാഹരണം
നടത്തുവാനും
കഴിയുമെന്നാണ്
കരുതുന്നത്;
വിശദമാക്കുമോ;
(സി)
2011-12
വര്‍ഷം മുതല്‍ 2016-17
വര്‍ഷം നാളിതുവരെയുള്ള
നികുതി പിരിവിന്റെ
ശതമാനക്കണക്ക്
വ്യക്തമാക്കുമോ; ഓരോ
വര്‍ഷവും വിവിധ
നികുതിയിനത്തില്‍
പിരിച്ചെടുത്ത തുകയും,
ഓരോ വര്‍ഷത്തെയും
കുടിശ്ശികയും
വിശദമാക്കുമോ?
ബസുമതി
അരിയുടെ നികുതി
323.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബജറ്റില്‍
ബസുമതി അരിക്ക് പുതിയ
നികുതി
ഏര്‍പ്പെടുത്തിയതോടെ ഇവ
ബിരിയാണി അരി എന്ന
ലേബലില്‍ സംസ്ഥാനത്ത്
വിറ്റഴിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ചെക്ക്
പോസ്റ്റ് അധികൃതരുടെയും
നികുതി പിരിവ്
ഉദ്യോഗസ്ഥരുടെയും
അറിവോടെയാണിതെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇക്കാര്യം
പരിശോധിക്കുമോ;
(സി)
ഇതുവഴി
ഉണ്ടാകുന്ന നികുതി
വരുമാനചോര്‍ച്ച
തടയുവാന്‍
സ്വീകരിക്കുന്ന
നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
സെയില്‍സ് ടാക്സ്
ഒഴിവാക്കല്‍
324.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തെ
ധനകാര്യ വകുപ്പ്
മന്ത്രി എത്ര
സ്ഥാപനങ്ങള്‍ക്ക്
സെയില്‍സ് ടാക്സ്
അടക്കുന്നതില്‍ സ്റ്റേ
നല്‍കിയിട്ടുണ്ട്;
മൊത്തം എത്ര രൂപ
സെയില്‍സ് ടാക്സ്
അടക്കുന്നതിന് സ്റ്റേ
നല്‍കിയിട്ടുണ്ട്;
(ബി)
നികുതി
(സെയില്‍സ് ടാക്സ് )
ഒഴിവാക്കി
കൊടുത്തിട്ടുള്ള
സ്ഥാപനത്തിന്റെ പേര്
ലഭ്യമാക്കുമോ;
(സി)
നികുതി
ഒഴിവാക്കി
നല്കിയവയില് ബാര്‍
ഹോട്ടലുകള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
അവയുടെ പേര് വിവരം
നല്‍കുമോ?
ചരക്കുസേവന
നികുതി
325.
ശ്രീ.സി.
ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കുസേവന
നികുതി കേരളത്തെ
ഏതൊക്കെ തരത്തില്‍
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ചരക്കുസേവന
നികുതി
നടപ്പിലാക്കുന്നതുമൂലം
സംസ്ഥാന സമ്പദ്
വ്യവസ്ഥയിലും
വരുമാനത്തിലും
എന്തൊക്കെ മാറ്റങ്ങളാണ്
സംഭവിക്കാന്‍
പോകുന്നതെന്ന്
വിശദമാക്കുമോ;
(സി)
നികുതി
ചുമത്തുന്നതിനുള്ള
സംസ്ഥാനത്തിന്റെ
അധികാരം
ഇല്ലാതാകുമ്പോള്‍,
അടിയന്തര
സാഹചര്യങ്ങളില്‍
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്ത് നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ചരക്കുസേവന
നികുതി
326.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചരക്കുസേവന നികുതി
നടപ്പാക്കുന്നത്
സംബന്ധിച്ച് നയം
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതുവഴി
സംസ്ഥാന സമ്പദ്
വ്യവസ്ഥയിലും നികുതി
വരുമാനത്തിലുമുണ്ടാകുന്ന
മാറ്റങ്ങള്‍
വിശദീകരിക്കാമോ?
പഴയങ്ങാടി
ട്രഷറി കെട്ടിട നിര്‍മ്മാണം
327.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
27-1-2011-ല്‍
ഭരണാനുമതി നല്കിയതും
ഇന്‍കെല്‍
ഉപേക്ഷിച്ചതുമായ
പദ്ധതികളില്‍
ഉള്‍പ്പെട്ട പഴയങ്ങാടി
ട്രഷറി കെട്ടിട
നിര്‍മ്മാണം മറ്റ്
ഏതെങ്കിലും ഏജന്‍സിയെ
ഏല്പിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച് ട്രഷറി
ഡയറക്ടറുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(ബി)
ഭരണാനുമതി
ലഭിച്ച് അഞ്ചര വര്‍ഷം
കഴിഞ്ഞ പ്രസ്തുത ട്രഷറി
കെട്ടിട നിര്‍മ്മാണം
എപ്പോള്‍ തുടങ്ങാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കുന്ദമംഗലത്ത്
സബ്ട്രഷറി
328.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലത്ത്
ഒരു സബ്ട്രഷറി
ആരംഭിക്കുന്നതിന്
സ.ഉ.(എം.എസ്) നമ്പര്‍
343/14/ധന പ്രകാരം
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ ആയത്
ഇതുവരെയും
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
പ്രസ്തുത
സബ് ട്രഷറി
എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
തൃക്കരിപ്പുര്‍
ട്രഷറി
329.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1996-2001ല്‍
കാസര്‍ഗോഡ് ജില്ലയിലെ
തൃക്കരിപ്പുരില്‍
അനുവദിച്ച വൺ മാൻ
ട്രഷറി നിര്‍ത്തലാക്കിയ
മുന്‍സര്‍ക്കാര്‍ നടപടി
പുനപരിശോധിക്കുമോ;
(ബി)
തൃക്കരിപ്പുരില്‍
സബ്ട്രഷറി
അനുവദിക്കാന്‍ ആവശ്യമായ
നടപടികള്‍ എപ്പോള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കാമോ?
പള്ളിക്കത്തോട്
ട്രഷറി കെട്ടിട നിര്‍മ്മാണം
330.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പള്ളിക്കത്തോട്
ട്രഷറിയുടെ പുതിയ
കെട്ടിടനിര്‍മ്മാണത്തിനുള്ള
നടപടി ഏതു ഘട്ടത്തിലാണ്
;
(ബി)
ഇതിനായി
ലഭ്യമാക്കിയ സ്ഥലത്ത്
കെട്ടിടം പണി
ആരംഭിക്കാനുള്ള തുക
അനുവദിക്കുമോ; കെട്ടിട
നിര്‍മ്മാണം
ത്വരിതപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ ?
ലോട്ടറി
വകുപ്പിന്റെ ഓഫീസുകള്‍
331.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ ലോട്ടറി
ടിക്കറ്റ് വിതരണം
ചെയ്യുന്നതിന് ഏതെല്ലാം
ഓഫീസുകളെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(ബി)
താലൂക്ക്
തലത്തിലുള്ള ലോട്ടറി
വിതരണത്തിന് കൊല്ലം
ജില്ലയില്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ലോട്ടറി
വിതരണം, കാരുണ്യ
ബനവലന്റ് പദ്ധതി
പ്രകാരമുള്ള ചികിത്സാ
സഹായത്തിനുള്ള
പദ്ധതികള്‍ തുടങ്ങിയ
ചുമതലകള്‍
നിര്‍വ്വഹിക്കുന്ന
ലോട്ടറി വകുപ്പിന്റെ
ഓഫീസുകള്‍ താലൂക്ക്
തലത്തില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ഡി)
കരുനാഗപ്പള്ളി
താലൂക്കില്‍ താലൂക്ക്തല
ലോട്ടറി ഓഫീസ്
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
ഭാഗ്യക്കുറി
ഓഫീസ്
പ്രവര്‍ത്തനമാരംഭിക്കുന്നതിന്
നടപടി
332.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നികുതി
(എച്ച്) വകുപ്പില്‍
നിന്നും 25.02.2016 -ലെ
40/2016/നി.വ. നമ്പരായി
ഇറങ്ങിയ സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
ആറ്റിങ്ങലിലേക്ക്
അനുവദിച്ച താലൂക്ക്തല
ഭാഗ്യക്കുറി ഓഫീസ്
പ്രവര്‍ത്തനമാരംഭിക്കുന്നതിന്
വേണ്ട നടപടിക്രമങ്ങള്‍
ഏത് ഘട്ടത്തിലെന്ന്
വിശദമാക്കാമോ;
(ബി)
ഓഫീസ് എത്രയും വേഗം
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
പൂതക്കുളത്ത് കെ.എസ്.എഫ്.ഇ. ശാഖ
333.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
പൂതക്കുളം
ഗ്രാമപഞ്ചായത്തില്‍
പുതുതായി ഒരു
കെ.എസ്.എഫ്.ഇ. ബ്രാഞ്ച്
ആരംഭിക്കുന്നതിലേക്ക്
ജനപ്രതിനിധി മുഖേന
ലഭിച്ച അപേക്ഷ
പരിഗണിക്കുന്നതിനാവശ്യമായ
പഠനം നടത്തിയിട്ടുണ്ടോ;
(ബി)
പൂതക്കുളം
എന്ന ഭൂപ്രദേശത്തിന്റെ
പ്രത്യേക
സാഹചര്യങ്ങലള്
പരിഗണിച്ച് ഇവിടെ
കെ.എസ്.എഫ്.ഇ. ബ്രാഞ്ച്
ആരംഭിക്കുവാന്‍
ഗവണ്മെന്റ് തലത്തില്‍
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
ഇന്‍ഷൂറന്‍സ് സ്കീമുകള്‍
334.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള ജി.
ഐ.എസ്. , എസ്. എല്‍. ഐ
എന്നീ ഇന്‍ഷൂറന്‍സ്
സ്കീമുകളിലെ ക്ലോഷര്‍
ബെനഫിറ്റ്/റിട്ടയര്‍മെന്റ്
ആനുകൂല്യം
ലഭിക്കുന്നതിന്
സബ്സ്ക്രിപ്ഷന്
ഡീറ്റെയില്‍സ്
രേഖപ്പെടുത്തിയ പാസ്
ബുക്ക്/സ്റ്റേറ്റ്മെന്റ്
ഹാജരാക്കേണ്ട
ആവശ്യമുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
പാസ്
ബുക്ക്/സ്റ്റേറ്റ്മെന്റ്
ഹാജരാക്കാന്‍ കഴിയാത്ത
സാഹചര്യമുണ്ടായാല്‍
ക്ലോഷര്‍ ബെനഫിറ്റ്
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
കയര്‍
സഹകരണ സംഘങ്ങള്‍
335.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
സഹകരണ സംഘങ്ങളില്‍
വിജിലന്‍സ് ഡയറക്ടര്‍
നേരിട്ട് പരിശോധന
നടത്തിയതില്‍
എന്തെല്ലാം പരാതികള്‍
ലഭിക്കുകയുണ്ടായെന്നും
നേരിട്ട് ബോധ്യമായ
കാര്യങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
ആയതിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
കയര്‍
വകുപ്പിലെ അഴിമതികള്‍
336.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കയര്‍ വകുപ്പില്‍
എന്തെല്ലാം അഴിമതികള്‍
നടന്നിട്ടുണ്ടെന്ന്
പരിശോധന
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
സത്യസന്ധമായ പരിശോധന
നടത്തി
കുറ്റക്കാര്‍ക്കെതിരെ
യുക്തമായ നിയമനടപടികള്‍
സ്വീകരിയ്ക്കാന്‍
തയ്യാറാകുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കയര്‍ബോര്‍ഡിന്റെ
തലപ്പത്ത് ഇരുന്ന
ആള്ക്കാര് (മന്ത്രി,
സെക്രട്ടറി,
മറ്റുളളവര്‍)
അനാവശ്യമായി വിദേശ
യാത്രകള്‍ സര്‍ക്കാര്‍
ചെലവില്‍ നടത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങളും,
യാത്രകളുടെ എണ്ണവും
വിവരങ്ങളും, ആരൊക്കെ
യാത്ര ചെയ്തു എന്നുളള
വിവരവും, ഇതിന്റെ
ചെലവുഠ വിശദമാക്കുമോ?