കെ
,എസ് .ഇ .ബി. ഈടാക്കുന്ന അമിത
സര്‍വ്വീസ് ചാര്‍ജ്
383.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ATM കാര്‍ഡുപയോഗിച്ച്
ഓണ്‍ലൈന്‍ മുഖേന കെ
,എസ് .ഇ .ബി യില്‍
കറണ്ടുചാര്ജിന് പണം
അടയ്ക്കുന്നവരില്‍
നിന്നും സര്‍വ്വീസ്
ചാര്‍ജിന്റെ പേരില്‍
അധികമായി പണം
ഈടാക്കുന്നു എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ഉപഭോക്താവിന്റെ
സമ്മതമില്ലാതെ
ഈടാക്കുന്ന ഇത്തരം അമിത
സര്‍വ്വീസ് ചാര്‍ജ്
നിര്‍ത്തല്‍
ചെയ്യുന്നതിന് കെ ,എസ്
.സി .ബി യ്ക്ക്
നിര്‍ദ്ദേശം നല്‍കാമോ ?
ഭൂഗര്‍ഭ കേബിള്‍ മുഖാന്തിരം
വൈദ്യുതി വിതരണം
384.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പല
പ്രധാന നഗരങ്ങളിലും
ടൗണുകളിലും
ഗ്രാമങ്ങളിലും വലിയ
വികസന സാധ്യതയുള്ള
സ്ഥലങ്ങളുടെ
മുകളില്‍ക്കൂടി 440
കെ.വി., 220 കെ.വി.,
110 കെ.വി., 66 കെ.വി.,
11 കെ.വി. മുതലായ വലിയ
വൈദ്യുതി ലെെനുകള്‍
കടന്നു പോകുന്നതിനാല്‍
വികസന
പ്രവര്‍ത്തനങ്ങള്‍ക്കും
മറ്റും വലിയ
ബുദ്ധിമുട്ടുകള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
ജനങ്ങളെ സഹായിക്കാന്‍
എന്തെല്ലാം കാര്യങ്ങള്‍
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ ഭാഗത്തു
നിന്നും ചെയ്യുവാന്‍
കഴിയുെമെന്നത്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ലെെനുകള്‍ ഭൂഗര്‍ഭ
കേബിള്‍ മുഖാന്തിരം
കടത്തിവിടുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
കേരളത്തില്‍
എവിടെയെങ്കിലും
ഗാര്‍ഹിക
ആവശ്യത്തിനുള്ള
സര്‍വ്വീസ് ലെെനുകളും
ചെറിയ
വ്യവസായികാവശ്യത്തിനുള്ള
ലെെനുകളും ഭൂഗര്‍ഭ
കേബിള്‍ മുഖാന്തിരം
കൊടുത്തിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ഉപഭോക്താവ്
കേബിളിന്റെയും മറ്റും
തുക അടച്ചാല്‍ ഭൂഗര്‍ഭ
കേബിള്‍ മുഖാന്തിരം
വൈദ്യുതി കൊടുക്കാന്‍
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
റോഡുകളുടെ
വശങ്ങളില് വെെദ്യുതി
പോസ്റ്റുകള്‍ ഉള്ളത്
ഗതാഗതത്തിനും
തടസ്സമാകുന്നതിനാല്‍
ഇവയെല്ലാം മാറ്റി എല്ലാ
മേഖലകളിലും ഭൂഗര്‍ഭ
കേബിള്‍ മുഖാന്തിരം
വെെദ്യുതി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(എഫ്)
കേരളത്തില്‍
ആകെ എത്ര ഗാര്‍ഹിക
കണക്ഷന് ഉണ്ട്; ജില്ല
തിരിച്ച്
വിശദമാക്കാമോ; ഇതില്‍
ബി. പി. എല്‍. കാര്‍
എത്ര;
(ജി)
കേരളത്തില്‍
എത്ര വ്യവസായിക
വെെദ്യുതി കണക്ഷന്
ഉണ്ട്; ജില്ല തിരിച്ച്
വിശദമാക്കുമോ;
മുകളില്‍
പറഞ്ഞിരിക്കുന്ന
നിലവിലുള്ള വെെദ്യുതി
ലെെനുകളുടെ താഴെ
കെട്ടിടങ്ങള്‍
വയ്ക്കുന്നതിന്
കെ.എസ്.ഇ.ബി.യുടെ
എന്തൊക്കെ നിയമങ്ങള്‍
പാലിക്കണമെന്നാണ്
അനുശാസിക്കുന്നത്;
വിശദമാക്കുമോ?
വൈദ്യുതി എത്തിക്കുന്നതിനുള്ള
പ്രസരണ ലൈനുകള്‍
385.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രതിവര്‍ഷം
എത്ര മെഗാവാട്ട്
വൈദ്യുതിയാണ്
സംസ്ഥാനത്തിന്
ആവശ്യമുള്ളത്; ഇതില്‍
സംസ്ഥാനത്തിന് പുറത്ത്
നിന്നും ലഭിക്കുന്ന
വൈദ്യുതിയുടെ ശതമാനം
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
പുറത്ത്
നിന്നുള്ള വൈദ്യുതി
കാര്യക്ഷമമായി
എത്തിക്കുന്നതിനാവശ്യമായ
പ്രസരണ ലൈനുകള്‍
നിലവിലുണ്ടോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത ലൈനുകള്‍
അടിയന്തിരമായി
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മേലത്തൂര്‍ ഠൗണിലെ വൈദ്യുതി
തടസ്സം
386.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
മേലത്തൂര്‍ ഠൗണില്‍
അടിക്കടിയുണ്ടാകുന്ന
വൈദ്യുതി തടസ്സം മൂലം
പൊതുജനങ്ങള്‍ക്കുണ്ടാവുന്ന
ബുദ്ധിമുട്ട്
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
മേഖലയിലെ വൈദ്യുതി
പ്രശ്നം
പരിഹരിക്കുന്നതിന്റെ
ഭാഗമായി യു.ജി.
കേബിളുകള്‍
സ്ഥാപിക്കുന്ന
പ്രവൃത്തി എന്നേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ;
(സി)
ഈ
പദ്ധതി അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനും
ഈ പ്രദേശത്തെ
വൈദ്യുതപ്രശ്നം
പരിഹരിക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ ?
ഇടക്കൊച്ചിയില്‍ പുതിയ
ഇലക്ട്രിക്കല്‍ സെക്ഷന്‍
387.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറമണ്ഡത്തിലെ
ഇടക്കൊച്ചിയില്‍ ഒരു
പുതിയ ഇലക്ട്രിക്കല്‍
സെക്ഷന്‍
രൂപീകരിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത സെക്ഷന്‍
രൂപീകരിക്കുന്നതിന്
കാലതാമസമുണ്ടാകുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
പ്രസ്തുത സെക്ഷന്‍
ഓഫീസ്
രൂപീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശം
വെളിപ്പെടുത്തുമോ?
കെ.എസ്.ഇ.ബി
- യ്ക്ക് കുടിശ്ശികയിനത്തില്‍
പിരിഞ്ഞ് കിട്ടാനുള്ള തുക
388.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരമേല്‍ക്കുമ്പോള്‍
കെ.എസ്.ഇ.ബി - യ്ക്ക്
വിവിധ (ചെറുകിട
ഗാര്‍ഹിക
ഉപഭോക്താക്കളൊഴികെ)
ഉപഭോക്താക്കളില്‍
നിന്ന്
കുടിശ്ശികയിനത്തില്‍
ആകെ പിരിഞ്ഞ്
കിട്ടാനുള്ള തുക എത്ര;
വിശദ വിവരം
ലഭ്യമാക്കുമോ;
(ബി)
പിരിഞ്ഞ്
കിട്ടേണ്ട തുകയില്‍
നിന്ന് എത്ര തുക
ഏതെല്ലാം രീതിയില്‍
പിരിച്ചെടുക്കാനാണ്
കെ.എസ്.ഇ.ബി
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
തുക സമയബന്ധിതമായി
പിരിച്ചെടുക്കാന്‍
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി
യുടെ പുതിയ സെക്ഷന്‍
ഓഫീസുകള്‍
389.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയിലെ
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ് വിഭജിച്ച്
പോട്ടയിലും, കൊരട്ടി
സെക്ഷന്‍ ഓഫീസ്
വിഭജിച്ച്
കാടുകുറ്റിയിലും പുതിയ
സെക്ഷന്‍ ഓഫീസുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.
390.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
നെടുമണ്‍കാവില്‍
അനുവദിച്ച കളക്ഷന്‍
സെന്റര്‍
പ്രവര്‍ത്തനമാരംഭിക്കുന്നതിന്
കെ.എസ്.ഇ.ബി.
തയ്യാറാകാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
കളക്ഷന്‍
സെന്റര്‍ തുടങ്ങാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.
ലിമിറ്റഡ്
391.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി നിരക്ക്
കുറയ്ക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;;
(ബി)
കെ.എസ്.ഇ.ബി.
ലിമിറ്റഡ്
ലാഭത്തിലാണെന്നും
വരുംവര്‍ഷം ലാഭം 600
കോടി കവിയുമെന്നുമുളള
റിപ്പോര്‍ട്ട് ശരിയാണോ
എന്ന് വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ഗാര്‍ഹിക
ഉപഭോക്താക്കളുടെ താരിഫ്
ഗണ്യമായി കുറയ്ക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;ഇല്ലെങ്കില്‍
പരിഗണിക്കുമോ?
കെ.എസ്.ഇ.ബി.യുടെ
അധീനതയിലുള്ള റോഡിന്റെ
പുനരുദ്ധാരണം
392.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
അധീനതയിലുള്ള
,കൊലുമ്പന്‍ സ്മാരകം
മുതല്‍ ഇടുക്കി ഡാം
വരെയുള്ള റോഡ്
സഞ്ചാരയോഗ്യമല്ലാത്തവിധം
തകര്‍ന്നുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
കെ.എസ്.ഇ.ബി.യുടെ
അധീനതയിലുള്ള റോഡുകളുടെ
പുനരുദ്ധാരണ ജോലികള്‍
എപ്രകാരമാണ്
നിര്‍വ്വഹിക്കുന്നത്;
(സി)
പ്രസ്തുത
റോഡുകളുടെ പുനരുദ്ധാരണ
ജോലികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിയ്ക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.പ്രസരണ
നഷ്ടവും ഉപഭോഗം കുറക്കലും
393.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
വെെദ്യുതി പ്രസരണ നഷ്ടം
എത്രശതമാനമാണ്;
(ബി)
പ്രസരണ
നഷ്ടം വര്‍ഷകാലത്തും
അതിനു ശേഷവും
ഇല്ലാതാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്;
(സി)
പ്രസരണ
നഷ്ടം ഇല്ലാതാക്കാന്‍
പ്രത്യേകിച്ചും
ഗ്രാമപ്രദേശങ്ങളില്‍
ഏതെങ്കിലും സമയബന്ധിത
നടപടി
ആലോചിക്കുന്നുണ്ടോ;
(ഡി)
എല്ലാ
വീടുകളിലും 50% എല്‍.ഇ.
ഡി. ബള്‍ബുകള്‍
ഉപയോഗിച്ചാല്‍ ഉദ്ദേശം
എത്ര യൂണിറ്റ്
വെെദ്യുതി ലാഭിക്കാന്‍
പറ്റും;
(ഇ)
എല്‍.ഇ.
ഡി. ബള്‍ബിന്റെ ഉപയോഗം
വര്‍ദ്ധിപ്പിക്കാന്‍
എന്തെങ്കിലും
കര്‍മ്മപദ്ധതി
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ?
മണിമല
സബ് സ്റ്റേഷന്
394.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണിമല
സബ് സ്റ്റേഷന്
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ട് ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തികള്‍
ത്വരിതപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
ചെറായി
അണ്ടര്‍ ഗ്രൗണ്ട് കേബിള്‍
സംവിധാനം
395.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെെപ്പിന്‍
മണ്ഡലത്തിലെ ചെറായി സബ്
സ്റ്റേഷന്, പുതിയ
സെക്ഷന്‍ ഓഫീസ്
എന്നിവയ്ക് പരിഹാരം
കാണണമെന്ന ആവശ്യം
ഉന്നയിച്ച് കാക്കനാട്
കളക്ട്രേറ്റ്
കോണ്‍ഫറന്‍സ് ഹാളില്‍
ബഹുമാനപ്പെട്ട മന്ത്രി
വിളിച്ചു ചേര്‍ത്ത
യോഗത്തില്‍ എം. എല്‍.
എ. നല്കിയ
കത്തിന്മേല്
സ്വീകരിച്ച തുടര്‍
നടപടി വിശദമാക്കുമോ;
(ബി)
ചെറായി
സബ് സ്റ്റേഷന്
പ്രാവര്‍ത്തികമാക്കുന്നതിന്
അണ്ടര്‍ ഗ്രൗണ്ട്
കേബിള്‍ സംവിധാനം
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
വാഴൂര്‍
സബ് സ്റ്റേഷന് നിര്‍മ്മാണം
396.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാഴൂര്‍
സബ് സ്റ്റേഷന്
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
(ബി)
ഇതിനായി
സ്ഥലം ഏറ്റെടുക്കല്‍
നടപടി പൂര്‍ത്തിയായോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഇതിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(ഡി)
നിര്‍മ്മാണ
പ്രവര്‍ത്തികള്‍
ത്വരിതപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
ചെറുകിട
വെെദ്യുത പദ്ധതികള്‍
397.
ശ്രീ.കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെെദ്യുതിയുടെ
കാര്യത്തില്‍ സ്വയം
പര്യാപ്തത എന്ന ലക്ഷ്യം
നേടാന്‍ ചെറുകിട
പദ്ധതികള്‍ക്ക്
പ്രാധാന്യം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി
ലക്ഷ്യമിട്ടിട്ടുളള
ചെറുകിട പദ്ധതികളുടെ
വിശദ വിവരം
വെളിപ്പെടുത്തുമോ;
(സി)
ഇൗ
പദ്ധതികളുടെ
പൂര്‍ത്തീകരണത്തിലൂടെ
എത്രത്തോളം വെെദ്യുതി
കൂടുതലായി
ഉല്പാദിപ്പിക്കാനാവുമെന്നാണ്
കണക്കാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
കോട്ടയം
ജില്ലയിലെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പ്രവര്‍ത്തനങ്ങള്‍
398.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യുന്നതിനും,
വൈദ്യുതി മേഖലയുടെ
വികസനാവശ്യങ്ങളും മറ്റ്
പ്രശ്നങ്ങളും
പരിശോധിയ്ക്കുന്നതിനും
06-09-2016 ല്‍ കോട്ടയം
കളക്ടറേറ്റില്‍
ചേര്‍ന്ന
അവലോകനയോഗത്തില്‍
എന്തൊക്കെ കാര്യങ്ങളാണ്
ചര്‍ച്ച ചെയ്തത്;
(ബി)
ഇതു
പ്രകാരം എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാന്‍
പോകുന്നുവെന്നും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
വിശദമാക്കുമോ ;
(സി)
യോഗത്തില്‍
മന്ത്രിയെകൂടാതെ
ഏതൊക്കെ എം.എല്‍.എ.
മാരും ഏതൊക്കെ
ഉദ്യോഗസ്ഥരുമാണ്
പങ്കെടുത്തതെന്ന്
വിശദമാക്കുമോ;
(ഡി)
യോഗപ്രകാരം
എന്തെങ്കിലും
റിപ്പോര്‍ട്ടുകളോ,
മിനിട്സോ
ഉണ്ടാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
യോഗത്തില്‍
ശബരിമല ക്ഷേത്രവുമായി
ബന്ധപ്പെട്ട്, എരുമേലി,
പമ്പ മേഖലകളില്‍
ഏതെങ്കിലും പുതിയ
വൈദ്യുതി വികസനത്തിന്
പദ്ധതിയിട്ടിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
അരിപ്പാറ
- ചെറുകിട ജലവൈദ്യുത പദ്ധതി
399.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സിയാല്‍
നേതൃത്വത്തില്‍
കോഴിക്കോട് ജില്ലയിലെ
തിരുവമ്പാടി
അരിപ്പാറയില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
ചെറുകിട ജലവൈദ്യുത
പദ്ധതിയുടെ നിര്‍മ്മാണം
മൂലം പരിസര
പ്രദേശത്തിലെ
ആളുകള്‍ക്കുണ്ടാകുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പരിസ്ഥിതി ആഘാതം
കുറയ്ക്കുന്നതിനും
പരിസരവാസികളുടെ
വീടുകള്‍
സംരക്ഷിക്കുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
വൈദ്യുതി
മോഷണം തടയാ൯ നടപടി
400.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
മോഷണം തടയാനും
ബോര്‍ഡിന്റെ നഷ്ടം
കുറച്ചുകൊണ്ട് വരാനും
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര വൈദ്യുതി
മോഷണ കേസ്സുകള്‍
ചാര്‍ജ്ജ് ചെയ്തു;
ഫൈന്‍ ഇനത്തില്‍ ഇതുവരെ
എന്തു തുക സര്‍ക്കാര്‍
ഖജനാവില്‍ എത്തിയെന്ന്
വ്യക്തമാക്കാമോ;
(സി)
വൈദ്യുതി
ബോര്‍ഡിന്റെ പ്രസരണ
നഷ്ടം കുറക്കുന്നതിനും
വിതരണ ശൃംഖല കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ?
വൈദ്യുതി
ബില്‍ കുടിശ്ശിക
പിരിച്ചെടുക്കല്‍
401.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
ബില്‍
കുടിശ്ശികപിരിച്ചെടുക്കാന്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ഒരു
ലക്ഷം രൂപയ്ക്ക് മേല്‍
കുടിശ്ശിക
വരുത്തിയിട്ടുള്ള
സര്‍ക്കാര്‍-സ്വകാര്യ
സ്ഥാപനങ്ങളുടെ പേരു
വിവരങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ നിന്നും
തുക പിരിച്ചെടുക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മസ്ദൂര്‍
നിയമനം
402.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
മസ്ദൂര്‍ തസ്തികയിലെ
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെയായി ഓരോ
ജില്ലയിലും എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
ഇപ്പോള്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്നും
പ്രസ്തുത റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എന്ന്
അവസാനിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
അര്‍ഹമായ പ്രൊമോഷന്
യഥാസമയം നല്കി
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പുതിയ
സെക്ഷന്‍ ഓഫീസുകള്‍
നിലവില്‍ വന്ന
സ്ഥലങ്ങളില്‍ ആവശ്യമായ
തസ്തിക സൃഷ്ടിച്ച്
നിയമനം നടത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വൈദ്യുതി
വിഹിതം സംബന്ധിച്ച പുതിയ
കേന്ദ്ര കരടു നയം
403.
ശ്രീ.കെ.സി.ജോസഫ്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
വിഹിതം സംബന്ധിച്ച
പുതിയ കേന്ദ്ര കരടു നയം
സംസ്ഥാനത്തിന്
ദോഷകരമാണെന്ന്
കരുതുന്നുണ്ടോ;
(ബി)
പുതിയ
കേന്ദ്ര കരടു നയത്തില്‍
സംസ്ഥാനത്തിന്
ദോഷകരമായി എന്തെല്ലാം
വ്യവസ്ഥകളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്
ദോഷകരമായുള്ള
വ്യവസ്ഥകള്‍ കേന്ദ്ര
കരടു നയത്തില്‍ നിന്നും
ഒഴിവാക്കാന്‍ സംസ്ഥാനം
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശം
വെളിപ്പെടുത്തുമോ ?
വൈദ്യുതി
സംരക്ഷണം
404.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
സംരക്ഷണത്തിന്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി വരുന്നു
എന്ന് വ്യക്തമാക്കാമോ ;
(ബി)
വൈദ്യുതി
ഉപഭോഗം
കുറയ്ക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച്
കുട്ടികളില്‍ അവബോധം
വളര്‍ത്തുന്നതിന്
സ്ക്കൂള് തലങ്ങളില്‍
തന്നെ മാതൃകാപരമായ
പദ്ധതികള്‍
നടപ്പിലാക്കുമോ;
വിശദമാക്കുമോ?
വൈദ്യുതി
കണക്ഷന് ലഭിക്കുന്നതിന്
വൈദ്യുതി മീറ്റര്‍ വാങ്ങി
നല്‍കണമെന്ന നിര്‍ദ്ദേശം
405.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി കണക്ഷന്
ലഭിക്കുന്നതിന്
ഉപഭോക്താക്കള്‍
നേരിട്ട് വൈദ്യുതി
മീറ്റര്‍ വാങ്ങി
നല്‍കണമെന്ന
നിര്‍ദ്ദേശം
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇത് പൊതുജനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
തീരുമാനം കാരണം കേടായ
മീറ്ററുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന്
ഉപഭോക്താക്കള്‍ വിമുഖത
കാണിക്കുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
തീരുമാനം
പുന:പരിശോധിക്കുന്നതിനും
ഈ വിഷയവുമായി
ബന്ധപ്പെട്ട്
പൊതുജനങ്ങള്‍ക്ക്
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വൈദ്യുതി
നിരക്കിലെ ഇളവ്
406.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡ് 2012-ല്‍
വരുത്തിയ
നിരക്കുവര്‍ദ്ധനയില്‍
നിന്നും കാര്‍ഷിക
മേഖലയിലെയും
ഗാര്‍ഹികമേഖലയിലെ ഒരു
വിഭാഗത്തിനും
നല്‍കിയിരുന്ന ഇളവ്
പുന:പരിശോധിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
അതിനുളള കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
ജലവൈദ്യുതി
ഉല്പാദനച്ചെലവിന്റെ
നിരക്കും ഇളവു നല്കിയ
ശേഷമുളള വൈദ്യുതി
നിരക്കും തമ്മിലുളള
അന്തരം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;എങ്കില്‍
അതു സംബന്ധിച്ച്
വിശദമാക്കുമോ?
വൈദ്യുതി
ബോര്‍ഡിലെ സൂപ്പര്‍വൈസറി
തസ്തികകൾ
407.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍
ഉല്‍പ്പാദനം, പ്രസരണം,
വിതരണം എന്നീ മേഖലകളിലെ
സൂപ്പര്‍വൈസറി
തസ്തികകളില്‍
എന്‍ജിനീയറിംഗ്
ഡിഗ്രിയോ ഡിപ്ലോമയോ
ഉള്ളവരെ
നിയോഗിക്കണമെന്ന
റഗുലേറ്ററി കമ്മീഷന്റെ
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വൈദ്യുതി
ബോര്‍ഡില്‍
പ്രമോഷനിലൂടെ വന്ന നല്ല
പങ്ക് അസിസ്റ്റന്റ്
എഞ്ചിനീയര്‍മാര്‍ക്കും
സബ്
എഞ്ചിനീയര്‍മാര്‍ക്കും
ഓവര്‍സീയര്‍മാര്‍ക്കും
ഡിപ്ലോമയോ ഡിഗ്രിയോ
ഇല്ലാത്ത
സാഹചര്യത്തില്‍ ഈ
ഉത്തരവ്
കെ.എസ്.ഇ.ബി.യില്‍
ഏതെങ്കിലും തരത്തിലുള്ള
പ്രതിസന്ധി
ഉണ്ടാക്കുമോ;
(സി)
കെ.എസ്.ഇ.ബി.യില്‍
എത്ര അസിസ്റ്റന്റ്
എഞ്ചിനീയര്മാരാണുള്ളതെന്നും
ഇവരില്‍ എത്ര പേരാണു
ഡിഗ്രിയോ ഡിപ്ലോമയോ
ഇല്ലാത്തവരെന്നും
വ്യക്തമാക്കുമോ;
ഡിപ്ലോമയോ ഡിഗ്രിയോ
ഇല്ലാത്ത സബ്
എഞ്ചിനീയര്‍മാരുടെയും
ഓവര്സീയര്മാരുടെയും
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സി.ഇ.എ.
ചട്ടം
പാലിക്കാത്തതിനാല്‍
വൈദ്യുതി ബോര്‍ഡിന്
നോട്ടീസ്
ലഭിച്ചിട്ടുണ്ടോ;
വര്‍ഷങ്ങളായി
സര്‍വ്വീസിലുള്ള
ജീവനക്കാരെ
സംരക്ഷിക്കാന്‍ എന്ത്
നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കായംകുളം
താപവൈദ്യുത നിലയം
408.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം താപവൈദ്യുത
നിലയം അടച്ച്പൂട്ടല്‍
ഭീഷണി നേരിടുന്നതായ
വിവരം ശരിയാണോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇതിനുള്ള കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
നിലവില്‍
ഇവിടെ വൈദ്യുത
ഉല്‍പ്പാദനം
നടക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ വൈദ്യുത
ഉല്‍പ്പാദനം നിറുത്തി
വച്ചിട്ടുള്ളതിന്റെ
കാരണംവ്യക്തമാക്കുമോ ;
എന്ന് മുതലാണ്
ഉല്‍പ്പാദനം
നിറുത്തിവച്ചിരിക്കുന്നത്;
വിശദവിവരം നല്‍കുമോ?
വൈദ്യുതി
വിതരണശൃംഖല സുരക്ഷിതവും
കാര്യക്ഷമവുമാക്കുന്നതിന്
നടപടി
409.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
വിതരണശൃംഖല സുരക്ഷിതവും
കാര്യക്ഷമവുമാക്കുന്നതിനുവേണ്ടി
നിലവില്‍
അവലംബിച്ചുവരുന്ന
പ്രതിഷ്ഠാപന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഭൂഗര്‍ഭ
കേബിള്‍
സ്ഥാപിക്കുന്നതിന്
നിലവില്‍
സ്വീകരിച്ചുവരുന്ന
ഹൊറിസോണ്ടല്‍
ഡയറക്ഷണല്‍ ഡ്രില്ലിംഗ്
സാങ്കേതികവിദ്യ
എത്രത്തോളം വിജയകരവും
സുരക്ഷിതവുമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പൊതുമരാമത്ത്
വകുപ്പിന്റെ സഹകരണം
ഉറപ്പുവരുത്തി
റോഡുകളുടെ വശങ്ങളില്
ഭൂഗര്‍ഭ കേബിളുകള്‍
സ്ഥാപിക്കുന്നതിനുള്ള
യൂട്ടിലിറ്റി ബേ
നിര്‍മ്മിക്കുന്നതിന്
ബജറ്റില്‍ തുക
വകയിരുത്താന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
ഗാര്‍ഹിക-വ്യവസായ
ഉപഭോഗം
410.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
ഉല്പാദനത്തില് കേരളം
സ്വയം പര്യാപ്തത
കൈവരിച്ചിട്ടുണ്ടോ;
(ബി)
കേരളത്തില്‍
ഒരു ദിവസം
ഗാര്‍ഹിക-വ്യവസായ
ഉപഭോഗം എത്ര യൂണിറ്റ്
വീതം വൈദ്യുതിയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്
പുറത്തു നിന്ന്
ദിനംപ്രതി എത്ര
യൂണിറ്റ് വൈദ്യുതിയാണ്
വൈദ്യുതി ബോര്‍ഡ്
വാങ്ങുന്നതെന്നും
ഇതിന്റെ വില യൂണിറ്റിന്
എത്രയാണെന്നും എവിടെ
നിന്നെല്ലാം വൈദ്യുതി
വാങ്ങുന്നു എന്നുമുള്ള
വിവരം വിശദമായി
വെളിപ്പെടുത്തുമോ;
(ഡി)
കേരളത്തില്‍
ആതിരപ്പള്ളി ജലവൈദ്യുത
പദ്ധതി സംബന്ധിച്ച
സര്‍ക്കാ൪
നയമെന്താണെന്ന്
വ്യക്തമാക്കുമോ?
വെെദ്യുതി
സബ് സ്റ്റേഷന്
വിഭജിക്കുന്നതിന് അംഗീകാരം
411.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
25000
ല്‍ അധികം
ഉപഭോക്താക്കളുള്ള
വെെദ്യുതി സബ്
സ്റ്റേഷനുകള്‍
വിഭജിക്കുന്നതിന്
തത്വത്തില്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കരുനാഗപ്പള്ളി
നോര്‍ത്ത് സബ്
സ്റ്റേഷനു കീഴില്‍
വരുന്ന പ്രദേശത്ത്
നിലവില്‍ എത്ര
ഉപഭോക്താക്കളുണ്ട്;
ജോലിഭാരം അധികരിച്ച ഇൗ
സബ് സ്റ്റേഷന്
വിഭജിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
ഓച്ചിറ
സബ് സ്റ്റേഷനെ
വിഭജിച്ച്
വള്ളിക്കാവില്‍ പുതിയ
സബ് സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
കരുനാഗപ്പള്ളി
സൗത്ത് സബ് സ്റ്റേഷനെ
വിഭജിച്ച് വെളുത്ത
മണല്‍ കേന്ദ്രമാക്കി
ഒരു പുതിയ സബ്
സ്റ്റേഷന്
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വെെദ്യുതി
മിച്ച സംസ്ഥാനം
412.
ശ്രീ.പി.ടി.എ.
റഹീം
,,
യു. ആര്. പ്രദീപ്
,,
കാരാട്ട് റസാഖ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വെെദ്യുതി മിച്ച
സംസ്ഥാനമാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിനായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(ബി)
നിലവില്‍
65 ശതമാനം വെെദ്യുതി
കമ്മിയുള്ളത്
പരിഹരിക്കാനായി
സ്വീകരിക്കുന്ന
ഹ്രസ്വകാല ദീര്‍ഘകാല
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വെെദ്യുതോല്പാദന
പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതില്‍
വീഴ്ചകള്‍ വിശകലനം
ചെയ്തിട്ടുണ്ടെങ്കില്‍
ആയതിന്റെ
അടിസ്ഥാനത്തില്‍
പരിസ്ഥിതിയ്ക്ക്
അമിതമായ ആഘാതം
ഏല്പിക്കാത്ത
പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കാന്‍
സാധിക്കുമോ;വിശദാംശം
ലഭ്യമാകുമോ?
വെെദ്യുതി
കണക്ഷൻ
413.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെെദ്യുതി
കണക്ഷന് അപേക്ഷിച്ചാല്‍
നിലവില്‍ കാലതാമസം
നേരിടുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
വെെദ്യുതി
കണക്ഷനു വേണ്ടി
പോസ്റ്റ് നടുന്നതിനായി
12000 രൂപ വരെ
ഇൗടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത തുക
ബി.പി.എല്‍. കാര്‍ക്കും
എസ്. സി./എസ്. റ്റി
വിഭാഗക്കാര്‍ക്കും
ഒഴിവാക്കി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഓവര്‍ഹെഡ്
ലൈനുകള്‍ ഭൂഗര്‍ഭ കേബിളുകള്‍
ആക്കുന്നതിന് നടപടി
414.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
പള്ളുരുത്തി
ഇലക്ട്രിക്കല്‍
സെക്ഷന്റെ പരിധിയിലെ
വിവിധ പ്രദേശങ്ങളില്‍
ഒരു ചെറിയ മഴ പെയ്താല്‍
പോലും വൈദ്യുതി
നിലയ്ക്കുന്ന കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ഇന്ദിരാഗാന്ധി
റോഡ്, ശ്രീകൃഷ്ണ
ടെംപില്‍ റോഡ്,
എസ്.എ.എ.സി. റോഡ്
(എം.എല്‍.ലൈന്‍),
ശ്മശാനം റോഡ്, കമ്പനി
പറമ്പ് ലൈന്‍
ഉള്‍പ്പെടെ
പലസ്ഥലങ്ങളിലും ഉള്ള 11
കെ.വി. ഓവര്‍ഹെഡ്
ലൈനാണ് ഇതിന്
കാരണമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
ഓവര്‍ഹെഡ് ലൈനുകള്‍
ഭൂഗര്‍ഭ കേബിളുകള്‍
ആക്കുന്നതിന് അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
എങ്കില്‍
സമയബന്ധിതമായി ഇത്
സ്ഥാപിക്കുമോ?
വെെദ്യുതി
ലഭ്യമല്ലാത്ത മേഖലകള്‍
415.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെെദ്യുതി ലഭ്യമല്ലാത്ത
മേഖലകള്‍, വീടുകളുടെ
എണ്ണം എന്നിവ ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എല്ലാ വീടുകളിലും
വെെദ്യുതി
എത്തിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
വെെദ്യുതി
ലഭിയ്ക്കുവാന്‍ ഉടമസ്ഥാവകാശ
സര്‍ട്ടിഫിക്കറ്റ്
416.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുറമ്പോക്ക്
ഭൂമിയിലും കെെവശരേഖ
ലഭിക്കാത്ത ഭൂമിയിലും
വീട് വച്ച്
താമസിക്കുന്ന
കുടുംബങ്ങള്‍ക്ക്
വെെദ്യുതി
ലഭിയ്ക്കുന്നതിലേയ്ക്കായി
ഉടമസ്ഥാവകാശ
സര്‍ട്ടിഫിക്കറ്റ്
ലഭിയ്ക്കാത്ത
സാഹചര്യത്തില്‍ ഇത്തരം
കുടുംബങ്ങള്‍ക്ക്
വെെദ്യുതി
ലഭിയ്ക്കുവാന്‍
നിലവില്‍ എന്തെങ്കിലും
അവസരങ്ങള്‍ ഉണ്ടോ;
വിശദാംശം അറിയിക്കാമോ?
കഞ്ഞിപ്പുര
- മൂടാര്‍ ബെെപ്പാസ് റോഡിലെ
വെെദ്യുതി പോസ്റ്റ് മാറ്റി
സ്ഥാപിക്കല്‍
417.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
മണ്ഡലത്തിലെ കഞ്ഞിപ്പുര
- മൂടാര്‍ ബെെപ്പാസ്
റോഡിന്‍െറ പണികള്‍ക്ക്
തടസ്സമായി നില്ക്കുന്ന
വെെദ്യുതി പോസ്റ്റ്
മാറ്റി സ്ഥാപിക്കണമെന്ന
പൊതുമരാമത്ത്
വകുപ്പിന്‍െറ
നിര്‍ദ്ദേശം വെെദ്യുതി
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
എടുത്ത നടപടിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ എസ്റ്റിമേറ്റ്
വെെദ്യുതി വകുപ്പ്
തയ്യാറാക്കി
പൊതുമരാമത്ത്
വകുപ്പിന്
നല്‍കുന്നതിന്
സത്വരനടപടി
സ്വീകരിക്കുമോ?
സൗരോര്‍ജ്ജ
വൈദ്യുതി
418.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സൗരോര്‍ജ്ജത്തില്‍
നിന്നും വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കി വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
സാധാരണക്കാര്‍ക്ക്
പ്രസ്തുത പദ്ധതികള്‍
പ്രയോജനപ്പെടുത്തുന്നതിനുള്ള
തടസ്സം
ബാറ്ററികള്‍ക്കാവശ്യമായ
ഭീമമായ തുകയാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സൗരോര്‍ജ്ജം
പ്രയോജനപ്പെടുത്തി
ഉത്പാദിപ്പിക്കുന്ന
വൈദ്യുതി ബാറ്ററിയില്‍
സംഭരിക്കാതെ നേരിട്ട്
കെ. സ്. സി. ബി. യുടെ
വിതരണ ശൃംഖലയിലേക്ക്
നല്കുന്ന തരത്തില്‍
പദ്ധതികള്‍ ആസൂത്രണം
ചെയ്യുമോ; അതിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ?
മാവേലിക്കര
മിച്ചല്‍ ജംഗ്ഷനില്‍ ഭൂഗര്‍ഭ
കേബിള്‍
419.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മിച്ചല്‍ ജംഗ്ഷനില്‍
ഭൂഗര്‍ഭ കേബിള്‍
സ്ഥാപിക്കുന്നതിന്
വൈദ്യുതി വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മേഖലയില്‍ ഭൂഗര്‍ഭ
വൈദ്യുതി കേബിള്‍
സ്ഥാപിക്കുന്നതിന്
ആരംഭം കുറിച്ചെങ്കിലും
പിന്നീട് അത്
നിര്‍ത്തിവെച്ചതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രദേശത്ത് ഭൂഗര്‍ഭ
വൈദ്യുതി കേബിള്‍
സ്ഥാപിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
ഓഫിസുകളിലെ വൈദ്യുതി
പാഴാക്കല്‍
420.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫിസുകളില്‍ വൈദ്യുതി
ഉപയോഗം
നിയന്ത്രിക്കുന്നതിനായി
ഓരോ ഒാഫീസിലും ആവശ്യമായ
വൈദ്യുതിയുടെ അളവ്
നിര്‍ണ്ണയിച്ച്,
അതനുസരിച്ച് വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
വൈദ്യുതി
പാഴാക്കുന്ന
ഒാഫീസുകള്ക്കെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
421.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആവിഷ്കരിച്ചിട്ടുള്ള
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
എന്ന്
പൂര്‍ത്തീകരിക്കുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
; ഊർജ്ജ വകുപ്പ്
ഇതിനായി എത്ര തുക
നീക്കി വച്ചിട്ടുണ്ട്;
ഈ പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
422.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പദ്ധതിയുടെ ഗുണം
ലഭിക്കണമെങ്കില്‍
വീടിന് നമ്പര്‍
നിര്‍ബന്ധമാണെന്നിരിക്കെ
വിവിധ കാരണങ്ങളാല്‍
വീട്ടു നമ്പര്‍
ലഭിക്കാത്തവര്‍
ഉണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
വൈദ്യുത കണക്ഷന്
ലഭിക്കുന്നതിനുളള
പദ്ധതിയുണ്ടോ;എങ്കില്‍
വിശദ വിവരങ്ങള്‍
ലഭ്യമാക്കുമോ ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ മണ്ഡലം
423.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലമുള്‍പ്പെടുന്ന
പ്രദേശത്തെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
മേഖലയാക്കുന്നതിന്
കെ.എസ്.ഇ.ബി. ലിമിറ്റഡ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പ്രദേശത്തെ എത്ര
അപേക്ഷകര്‍ക്കാണ് ഇനി
വൈദ്യുതി കണക്ഷന്
നല്‍കുവാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ആറ്റിങ്ങള്‍
മണ്ഡലത്തെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
മണ്ഡലമെന്ന്
എന്നത്തേക്ക്
പ്രഖ്യാപിക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതികള്‍
424.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതികള്‍
പ്രകാരം ഏതൊക്കെ
ജില്ലകളിലാണ്
വൈദ്യുതീകരണം
പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
425.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി വൈദ്യുതി
കണക്ഷന് വേണ്ടി ലഭിച്ച
അപേക്ഷകളുടെ എണ്ണം
ജില്ല തിരിച്ച്
അറിയിക്കാമോ;
(ബി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്
വേണ്ടി സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
426.
ശ്രീ.ആന്റണി
ജോണ്‍
,,
ഒ. ആര്. കേളു
,,
എ. പ്രദീപ്കുമാര്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
സംസ്ഥാനമാക്കുന്നതിനുള്ള
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കാനായി
ഇതുവരെ ചെയ്തിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഇതുവരെ വൈദ്യുതി
എത്താത്ത എത്ര വീടുകള്‍
ഉണ്ടെന്നതിന്റെ
കണക്കെടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ഡി)
പദ്ധതിയുടെ
ഭാഗമായി വൈദ്യുതി
ലഭിക്കാത്തവരുടെ പട്ടിക
തയ്യാറാക്കാനും ലൈന്‍
സ്ഥാപിക്കാനുള്ള
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനുമുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
427.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതിയുടെ
ഭാഗമായി സംസ്ഥാനത്തെ
പാവപ്പെട്ടവര്‍ക്കും
ബി.പി.എല്‍.
വിഭാഗത്തില്‍പ്പെട്ടവര്‍ക്കും
വീടുകളിലേക്ക്
സൗജന്യമായി വൈദ്യുതി
കണക്ഷന്
എത്തിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
അപേക്ഷ
നല്കാന്
നിശ്ചയിച്ചിരുന്ന അവസാന
തീയതിക്കു ശേഷവും
അപേക്ഷ നല്കാന്
ആള്ക്കാര് ഉണ്ടായ
സാഹചര്യത്തില്‍
അവര്‍ക്കു കൂടി അപേക്ഷ
നല്കാന് എന്തെങ്കിലും
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇതിനോടകം
എത്ര അപേക്ഷകളാണ്
ഇത്തരത്തില്‍
ലഭിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
തിരുവമ്പാടി
മണ്ഡലത്തിന്‍െറ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
428.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകൃത
സംസ്ഥാനമാക്കുന്നതിന്റെ
ഭാഗമായി തിരുവമ്പാടി
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര ചെലവു വരുമെന്നും,
ഫണ്ട് എങ്ങനെയെല്ലാമാണ്
കണ്ടെത്തുന്നതെന്നും
വിശദമാക്കാമോ?
ഇരിമ്പിളിയം
ഗ്രാമപഞ്ചായത്ത് സെക്ഷന്‍
ഓഫീസ് നിര്‍മ്മാണം
429.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇരിമ്പിളിയം
ഗ്രാമപഞ്ചായത്ത്
അധികൃതര്‍ ഒരു സെക്ഷന്‍
ഓഫീസ് ആരംഭിക്കണമെന്ന
നിവേദനം വെെദ്യുതി
വകുപ്പിന് നല്‍കിയതില്‍
എന്തെങ്കിലും പഠനമോ
റിപ്പോര്‍ട്ടോ
ലഭിച്ചിട്ടുണ്ടോ;
(ബി)
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടെങ്കില്‍
അതിന്മേല് എടുത്ത
നടപടികള്‍ എന്തെല്ലാം;
(സി)
ഇരിമ്പിളിയം
പഞ്ചായത്തില്‍ സെക്ഷന്‍
ഓഫീസ് അനുവദിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
വൈദ്യുതിയുടെ
പ്രസരണ നഷ്ടം
430.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതിയുടെ
പ്രസരണ നഷ്ടം
ഇല്ലാതാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാനാണ്
ഉദ്ദേശിയ്ക്കുന്നത്;
(ബി)
പ്രസരണ
നഷ്ടം ഇല്ലാതാക്കാന്‍
,പ്രത്യേകിച്ചും
ഗ്രാമപ്രദേശങ്ങളില്‍
എന്തെങ്കിലും സമയബന്ധിത
നടപടികള്‍
ആലോചിയ്ക്കുന്നുണ്ടോ;
(സി)
വൈദ്യുതി
പ്രസരണ നഷ്ടം എത്ര
ശതമാനമാണ് എന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ഡി)
വൈദ്യുതിയുടെ
ഉപഭോഗം
കുറയ്ക്കുന്നതിനായി
എല്‍.ഇ.ഡി. ബള്‍ബുകളുടെ
ഉപയോഗം
വര്‍ദ്ധിപ്പിക്കാന്‍
എന്തെങ്കിലും കര്‍മ്മ
പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ?
പാരമ്പര്യേതര
ഊര്‍ജ്ജസ്രോതസ്സുകള്‍
431.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഊര്‍ജ്ജ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
പാരമ്പര്യേതര
ഊര്‍ജ്ജസ്രോതസ്സുകളെ
ആശ്രയിക്കുന്നതിന്
പദ്ധതിയുണ്ടോയെന്ന്
വിശദീകരിക്കുമോ;
(ബി)
2016-17
വര്‍ഷത്തില്‍ ഈ
ഇനത്തില്‍ എത്രയളവ്
വൈദ്യുതി
ഉത്പാദിപ്പിക്കുന്നതിന്
പദ്ധതിയിട്ടിട്ടുണ്ട്;
പദ്ധതികളുടെ പുരോഗതി
വിശദമാക്കുമോ;
(സി)
യുവ
സംരംഭകരുടെ പങ്കാളിത്തം
ഈ മേഖലയില്‍
ഉറപ്പാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും
അത്തരത്തിലുള്ള
ഏതെല്ലാം പദ്ധതികള്‍
അംഗീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
പാരമ്പര്യേതര
ഊര്‍ജ്ജസ്രോതസ്സുകളുടെ
സംരക്ഷണം
432.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊര്‍ജ്ജസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
ലക്ഷ്യം
നിറവേറ്റുന്നതിനായി
മുന്‍സര്‍ക്കാര്‍
സ്വീകരിച്ച
നടപടികളിന്മേല്
തുടര്‍
പ്രവര്‍ത്തനങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ?
സെക്യൂരിറ്റി
ഡെപ്പോസിറ്റ്
433.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡ്
ഉപഭോക്താക്കളില്‍
നിന്നും സെക്യൂരിറ്റി
ഡെപ്പോസിറ്റ്
പിരിച്ചെടുക്കുന്നതിന്റെ
മാനദണ്ഡമെന്താണെന്നും,
ഏതു ചട്ട /വ്യവസ്ഥ
പ്രകാരമാണ് തുക
പിരിച്ചെടുക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
ഉപഭോഗത്തിന്റെ
അടിസ്ഥാനത്തിലാണ്
സെക്യൂരിറ്റി തുക
വര്‍ദ്ധിപ്പിക്കുന്നതെങ്കില്‍,
ഉപഭോഗം തുടര്‍ച്ചയായി
കുറഞ്ഞാല്‍
ആനുപാതികമായി
ഡെപ്പോസിറ്റ് റീഫണ്ട്
നല്കാറുണ്ടോയെന്നു
വ്യക്തമാക്കുമോ;
(സി)
സെക്യൂരിറ്റി
ഡെപ്പോസിറ്റിന് പലിശ
നല്‍കാറുണ്ടോ; എങ്കിൽ
നിരക്ക് എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സെക്യൂരിറ്റി
ഡെപ്പോസിറ്റ് ഇനത്തില്‍
31.3.2016-ല്‍ മൊത്തം
എത്ര തുക വൈദ്യുതി
ബോര്‍ഡിന്റെ
കൈവശമുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
കമ്പ്യൂട്ടറൈസേഷന്
നടപ്പാക്കിയ
സാഹചര്യത്തില്‍ ഓരോ
ഉപഭോക്താവിന്റെയും
അക്കൗണ്ടിലുള്ള
സെക്യൂരിറ്റി
ഡെപ്പോസിറ്റ് തുക
എത്രയാണെന്ന് ഓരോ
ബില്ലിലും
രേഖപ്പെടുത്തി
ഉപഭോക്താവിനു നല്കാന്
നിര്‍ദ്ദേശം നല്‍കുമോ?
പെരുന്തേനരുവി
ചെറുകിട ജലവൈദ്യുത പദ്ധതി
434.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരുന്തേനരുവി
ചെറുകിട ജലവൈദ്യുത
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ ഏതു
ഘട്ടം വരെയായി എന്നു
വിശദമാക്കുമോ; പണികള്‍
പൂര്‍ത്തിയാക്കി പദ്ധതി
എന്നു കമ്മീഷന്
ചെയ്യാനാകും എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്;
ഇത് പരിഹരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് ഇവിടെ
നിന്നും
ഉല്‍പ്പാദിപ്പിക്കുന്നത്;
ഇവിടെ
ഉല്‍പ്പാദിപ്പിക്കുന്ന
വൈദ്യുതി എവിടെയാണ്
വിതരണം ചെയ്യുകയെന്നും
പദ്ധതിയുടെ ആകെ
നിര്‍മ്മാണ ചിലവ് എത്ര
രൂപയാണെന്നും
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയുടെ
വിതരണ ലൈനുകള്‍
സ്ഥാപിച്ചിട്ടുണ്ടോ?
തൃപ്പുണ്ണിത്തുറ
മണ്ഡലത്തിലെ വോള്‍ട്ടേജ്
ക്ഷാമം
435.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പുണ്ണിത്തുറ
മണ്ഡലത്തിലെ
പള്ളുരുത്തി
ഇലക്ട്രിക്കല്‍ സെക്ഷനു
കീഴിലുള്ള ശ്രീകൃഷ്ണ
ടെംബില്‍ റോഡ്, ഭഗത്
സിംഗ് റോഡ്, ഇന്ദിരാ
ഗാന്ധി റോഡ് തുടങ്ങി
വിവിധ സ്ഥലങ്ങളില്‍
വോള്‍ട്ടേജ് ക്ഷമം
രൂക്ഷമാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിലേക്കായി
ടി സ്ഥലങ്ങളില്‍
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
ഇടക്കൊച്ചിയില്‍
അനുവദിച്ച കെ. എസ്.ഇ ബി.
സെക്ഷന്‍ ഓഫീസ്
436.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
പെരുമ്പടപ്പ്,
ഇടക്കൊച്ചി മേഖലയിലെ
ഗുണഭോക്താക്കളുടെ
ആധിക്യവും സൗകര്യവും
കണക്കിലെടുത്ത്
ഇടക്കൊച്ചിയില്‍
അനുവദിച്ച കെ. സ്. സി.
ബി. സെക്ഷന്‍ ഓഫീസ്
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
നെല്ലിക്കുഴിയില്‍
പുതുതായി ഉത്തരവായ
കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ്
437.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
നെല്ലിക്കുഴിയില്‍
പുതുതായി ഉത്തരവായ
കെ.എസ്.ഇ.ബി സെക്ഷന്‍
ഓഫീസ് ഇതുവരേയും
പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സെക്ഷന്‍
പ്രവര്‍ത്തനമാരംഭിക്കുന്നതിന്
ഏ.ഇ. യെ നിയമിക്കുകയും,
പഞ്ചായത്ത് കെട്ടിടവും,
വാടകയ്ക്ക് ജീപ്പും
ലഭ്യമാവുകയും, സബ്
എഞ്ചിനീയര്‍,
ഓവര്‍സിയര്‍ എന്നിവരെ
ഡിപ്ലോയ്മെന്റിലൂടെ
നിയമിക്കാന്‍
ഉത്തരവാകുകയും
ചെയ്തെങ്കിലും
എന്തുകൊണ്ടാണ്
സെക്ഷന്‍
പ്രവര്ത്തനമാരംഭിക്കാത്തതെന്ന്
വ്യക്തമാക്കാമോ;
(സി)
പുതിയ
കെ.എസ്.ഇ.ബി സെക്ഷന്‍
ഓഫീസ് പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുവേണ്ട
അടിയന്തര നടപടി
സ്വീകരിക്കുമോ?
കുറ്റിക്കാട്ടൂര്‍
ആസ്ഥാനമായി ഒരു പുതിയ
സെക്ഷന്‍ ഓഫീസ്
438.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കോവൂര്‍,
മാവൂര്‍ എന്നീ
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസുകള്‍ വിഭജിച്ച്
കുറ്റിക്കാട്ടൂര്‍
ആസ്ഥാനമായി ഒരു പുതിയ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നത്
സംബന്ധിച്ച്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
സൗരോര്ജ്ജവെെദ്യുതി
ഉല്‍പ്പാദനം
439.
ശ്രീ.എം.
സ്വരാജ്
,,
കെ. ബാബു
,,
എസ്.രാജേന്ദ്രന്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സൗരോര്‍ജ്ജത്തില്‍
നിന്നും വെെദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ബാറ്ററികള്‍ക്ക്
ആവശ്യമായി വരുന്ന
ഭീമമായ തുക കാരണം
സാധാരണക്കാര്‍ ഇൗ
പദ്ധതിയില്‍ നിന്നും
വിട്ടുനില്‍ക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
സൗരോര്‍ജ്ജത്തില്‍
നിന്ന്
ഉത്പാദിപ്പിക്കുന്ന
വെെദ്യുതി ബാറ്ററിയില്‍
സംഭരിക്കാതെ കെ.എസ്.
ഇ.ബി. യുടെ വിതരണ
ശ്യംഖലയിലേയ്ക്ക്
നേരിട്ട് നല്കുന്ന
പദ്ധതികള്‍ ആസൂത്രണം
ചെയ്യാന്‍ സാധിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഹെെഡല്ടൂറിസത്തിന്റെ
ഭാഗമായുള്ള ബോട്ടിംഗ്
440.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി
പഞ്ചായത്തിലെ
പൊരിങ്ങല്‍കുത്തില്‍
'ഹെെഡല്ടൂറിസ
'ത്തിന്റെ
ഭാഗമായുണ്ടായിരുന്ന
ബോട്ടിംഗ് മാസങ്ങളായി
നിര്‍ത്തിവെച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയിരക്കണക്കിന്
ടൂറിസ്റ്റുകള്‍ക്ക്
പ്രയോജനകരമായിരുന്ന
ബോട്ടിംഗ്
പുനരാരംഭിയ്ക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ
;വിശദാംശം
വ്യക്തമാക്കുമോ ?
വൈദ്യുതീകരിയ്ക്കാത്ത
വീടുകളുടെ സ്ഥിതിവിവരം
441.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഊര്‍ജ്ജ ദൗര്‍ലഭ്യം
മനസ്സിലാക്കുക എന്ന
ലക്ഷ്യം മുന്‍നിര്‍ത്തി
അനെര്‍ട്ട് ആരംഭിച്ച,
സംസ്ഥാനത്ത്
വൈദ്യുതീകരിക്കാത്ത
വീടുകള്‍
കണ്ടെത്തുന്നതിനുള്ള
സര്‍വ്വേ വിജയകരമായി
പൂര്‍ത്തീകരിച്ചിരുന്നുവോ;
സര്‍വ്വേ ഫലം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വേ ഫലം
കണക്കിലെടുത്ത് ഊര്‍ജ്ജ
ദൗര്‍ലഭ്യം
പരിഹരിയ്ക്കുന്നതിന്
കൈക്കൊണ്ട നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
പൂര്‍ത്തിയാക്കിയ
ജില്ലകള്‍ ഏതെല്ലാമാണ്;
(ഡി)
പ്രസ്തുത ലക്ഷ്യം
പൂര്‍ത്തീകരിയ്ക്കുന്നതിന്
നടപ്പാക്കിവരുന്ന
കര്‍മ്മപരിപാടികളില്‍
സര്‍ക്കാരുകളുടെ വിഹിതം
എത്രവീതമെന്ന്
വ്യക്തമാക്കുമോ?
ഇടക്കൊച്ചി
മേഖലയിലെ 11 കെ.വി ഓവര്‍ഹെഡ്
ലൈനുകള്‍
442.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
മേഖലയിലെ 11 കെ.വി
ഓവര്‍ഹെഡ് ലൈനുകള്‍
ഭൂഗര്‍ഭ കേബിളുകള്‍
ആക്കുന്ന
പ്രവൃത്തികള്‍ക്ക്
എവിടെയെല്ലാമാണ് അനുമതി
നല്‍കിയിരുന്നത്;വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
പ്രദേശത്തെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്;വിശദമാക്കാമോ;
(സി)
ഏതെല്ലാം
പ്രദേശത്തെ
പ്രവൃത്തികളാണ്
പൂർത്തീകരിക്കേണ്ടതായിട്ടുള്ളത്;വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ?
സ്ത്രീകളുടെ ഭരണഘടനാപരമായ
അവകാശം
443.
ശ്രീ.പി.
ഉണ്ണി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വാഭാവിക
ജെെവപ്രക്രിയയുടെ
പേരില്‍ വിശ്വാസികളായ
സ്ത്രീകളില്‍ ഒരു
വിഭാഗത്തെ ശബരിമലയില്‍
പ്രവേശിക്കുന്നതില്‍
നിന്ന്
തടയുന്നതിനാേടുളള
നിലപാട്
വ്യക്തമാക്കാമോ;
(ബി)
സ്ത്രീകളുടെ
ഭരണഘടനാപരമായ അവകാശം
സംരക്ഷിക്കുന്നതിനായി
മുഖ്യമന്ത്രിയും
വകുപ്പുമന്ത്രിയും
മറ്റും ഇടപെടാന്‍
പാടില്ലെന്ന ദേവസ്വം
ബോര്‍ഡ്
പ്രസിഡന്റിന്‍െറ
നിലപാട്
ഭരണഘടനാനുസൃതമാണോ;
(സി)
അശുദ്ധിയുടെ
(അയിത്തം) പേരില്‍
വിശ്വാസികളെ
ക്ഷേത്രങ്ങളില്‍
പ്രവേശിപ്പിക്കാതിരുന്നതിന്െറ
മറ്റാെരു രൂപമായി
കരുതപ്പെടുന്ന
'സ്ത്രീകളോടുളള
അയിത്തം'
ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള
നിലപാട്
വ്യക്തമാക്കാമോ?
ശബരിമല
444.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുണ്യതീര്‍ത്ഥാടനത്തിനായി
പ്രായഭേദമന്യേ
സ്ത്രീകള്‍ക്ക്
ശബരിമലയില്‍
ദര്‍ശനാനുമതി
നല്‍കുന്നതിനെക്കുറിച്ച്
സര്‍ക്കാരിന്റെ നിലപാട്
വിശദമാക്കുമോ?
ശബരിമല
മാസ്റ്റര്‍ പ്ലാൻ - കുന്നാര്‍
ഡാം
445.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാനില്‍
ഉള്‍പ്പെടുത്തി
എന്തൊക്കെ
പ്രവൃത്തികളാണ് വിഭാവനം
ചെയ്തിട്ടുള്ളത്;
അതില്‍ എത്രയെണ്ണം
നടപ്പാക്കി;
(ബി)
ഇപ്പോള്‍
നിര്‍മ്മാണത്തിലിരിക്കുന്ന
പ്രവൃത്തികളും അവയുടെ
തുകയും വ്യക്തമാക്കുമോ;
(സി)
ഇനി
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കാനുള്ളത്
എന്ന് വിശദമാക്കുമോ;
(ഡി)
കുന്നാര്‍
ഡാമിന്റെ ഉയരം
വര്‍ദ്ധിപ്പിക്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണ്; ഇതിന്
കേന്ദ്ര സര്‍ക്കാരിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
446.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
,,
കെ.മുരളീധരന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വരുന്ന
ശബരിമല സീസണ്
മുന്നോടിയായി
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര കോടി
രൂപയാണ് ശബരിമല
വികസനത്തിനായി
അനുവദിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(സി)
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
സമയബന്ധിതമായി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
447.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
പ്രകാരം സന്നിധാനത്ത്
നടന്നുകൊണ്ടിരിക്കുന്ന
നിര്‍മ്മാണ
പ്രവൃത്തികളുടെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുന്നതിനാണ്
ഉദ്ദേശിച്ചിട്ടുള്ളത്;
(സി)
മാസ്റ്റര്‍
പ്ലാന്‍ പ്രകാരം
നാളിതുവരെ
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
ശബരിമല
തീര്‍ത്ഥാടന ഒരുക്കങ്ങള്‍
448.
ശ്രീ.രാജു
എബ്രഹാം
,,
എസ്.രാജേന്ദ്രന്
,,
എം. മുകേഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
ദേവസ്വം ബോര്‍ഡ്
പ്രസിഡന്റ് ശബരിമല
സന്നിധിയെ
സമരവേദിയാക്കിയെന്ന
ആക്ഷേപം
പരിശോധിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ശബരിമല
തീര്‍ത്ഥാടന
ഒരുക്കവുമായി
ബന്ധപ്പെട്ട് നടന്ന
അവലോകന യോഗത്തില്‍
മുഖ്യമന്ത്രി
മുന്നോട്ട് വച്ച
നിര്‍ദ്ദേശങ്ങളും
അതിനോട് തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
പ്രസിഡന്റിന്റെ
പ്രതികരണവും
അറിയിക്കാമോ;
(സി)
പ്രസിഡന്റിന്റെ
നിലപാട് തീര്‍ത്ഥാടന
ഒരുക്കങ്ങള്‍ക്കായി
സര്‍ക്കാര്‍
സഹകരണത്തോടെ
നടപ്പാക്കേണ്ട
പ്രവൃത്തികളെ
ബാധിക്കാതിരിക്കാനുള്ള
നടപടി ഉണ്ടാകുമോയെന്ന്
വിശദമാക്കുമോ?
മണലൂര്‍
പഞ്ചായത്തിലെ ക്ഷേത്രക്കുളം
സംരക്ഷിക്കുവാന്‍ നടപടി
449.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാവുകളും
കുളങ്ങളും
സംരക്ഷിക്കുന്നതിനുളള
ധനസഹായ പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
തൃശൂര്‍
ജില്ലയിലെ മണലൂര്‍
പഞ്ചായത്തിലെ
ക്ഷേത്രക്കുളം
സംരക്ഷിക്കുന്നതിനുള്ള
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(സി)
അപേക്ഷയിന്മേല്
ധനസഹായം ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ ?
ക്ഷേത്രം
വക ഭൂമി കയ്യേറല്‍
450.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേത്രം
വക ഭൂമി
സ്വകാര്യവ്യക്തികള്‍
കൈയേറുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഭൂമി അളന്നു
കണക്കാക്കി തിരികെ
ക്ഷേത്രങ്ങള്‍ക്ക്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കണ്ണൂര്‍
മാടായിക്കാവ് ക്ഷേത്രകലാ
അക്കാദമി
451.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍ ജില്ലയിലെ
മാടായിക്കാവില്‍
ദേവസ്വം ബോര്‍ഡിന്റെ
നിയന്ത്രണത്തിലുള്ള
ക്ഷേത്രകലാ
അക്കാദമിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
ഭരണ സമിതി
പുന:സംഘടിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ബി)
ഇത്തവണത്തെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച 50 ലക്ഷം
രൂപയുടെ പ്രത്ര്യേക
ധനസഹായം
ലഭ്യമാക്കുന്നതിനും
അക്കാദമിയില്‍ പുതിയ
കോഴ്സുകള്‍
തുടങ്ങുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
പമ്പയിലും
സന്നിധാനത്തിലുമുള്ള
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
452.
ശ്രീ.കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പമ്പയിലും
സന്നിധാനത്തിലും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
തടസ്സം സൃഷ്ടിക്കുന്ന
രീതിയില്‍ തൊഴില്‍
സമരങ്ങള്‍ നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വരുന്ന
മണ്ഡല-മകരവിളക്ക്
മഹോത്സവങ്ങളുടെ
മുന്നൊരുക്കങ്ങളെ ഈ
തൊഴില്‍ സമരങ്ങള്‍
പ്രതികൂലമായി
ബാധിക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇക്കാര്യങ്ങളില്‍
ഇടപെട്ടിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ഡി)
സമരങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ആറ്റുകാല്‍
മാസ്റ്റര്‍പ്ലാന്‍
453.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബഡ്ജറ്റില്‍ ആറ്റുകാല്‍
മാസ്റ്റര്‍പ്ലാന്‍
നടപ്പിലാക്കുന്നതിനായി
വകയിരുത്തിയിട്ടുള്ള
100 കോടി രൂപ
എന്തെല്ലാം വികസന
പദ്ധതികള്‍ക്കായാണ്
വിനിയോഗിക്കുന്നതെന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇൗ
പദ്ധതിയുടെ പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേയ്ക്ക്
ആരംഭിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ശബരിമലയില്‍
സ്ത്രീകളുടെ പ്രവേശനം
454.
ശ്രീ.കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
10 നും 50 നും ഇടയ്ക്ക്
പ്രായമുളള സ്ത്രീകളുടെ
പ്രവേശനം സംബന്ധിച്ച്
സര്‍ക്കാര്‍
എന്തെങ്കിലും നിലപാട്
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച കേസില്‍
സത്യവാങ്മൂലം
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഈ
വിഷയത്തില്‍
ബന്ധപ്പെട്ട
ആരെങ്കിലുമായും
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
ഉടമസ്ഥാവകാശ
തര്‍ക്കത്തില്‍പ്പെട്ട
ക്ഷേത്രങ്ങൾ
455.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാജരേഖകള്‍
ഉണ്ടാക്കി ക്ഷേത്രങ്ങൾ
ഏറ്റെടുത്ത് നടത്തുന്ന
വ്യക്തികളുടെയും
ഗ്രൂപ്പുകളുടെയും
കൈകളില്‍ നിന്ന്
ക്ഷേത്രങ്ങളെ
മോചിപ്പിക്കാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉടമസ്ഥാവകാശ
തര്‍ക്കത്തില്‍
ഉള്‍പ്പെട്ടിരിക്കുന്ന
ക്ഷേത്രങ്ങളും
ചുറ്റുമുള്ള
പുറമ്പോക്ക് ഭൂമിയും
മലബാര്‍ ദേവസ്വത്തിന്റെ
കീഴിലാക്കാന്‍ എന്ത്
നടപടികളാണ്
സ്വീകരിക്കേണ്ടതെന്ന്
വ്യക്തമാക്കുമോ?
കാവുകളുടെയും
കുളങ്ങളുടെയും സംരക്ഷണം
456.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവസ്വം
വകുപ്പിന്റെ കീഴിലുള്ള
കാവുകളുടെയും
കുളങ്ങളുടെയും എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
കാവുകളുടെയും
കുളങ്ങളുടെയും
സംരക്ഷണത്തിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ശ്രീപത്മനാഭസ്വാമി
ക്ഷേത്രത്തിലെ വയര്‍ലസ്
സെറ്റ്
457.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശ്രീപത്മനാഭസ്വാമി
ക്ഷേത്രത്തില്‍
ലൈസന്‍സ് ഇല്ലാത്ത
വയര്‍ലെസ് സെറ്റുകള്‍
ഉപയോഗിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അതിനെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
(ബി)
പോലീസിന്റെ
ഉപയോഗത്തിനല്ലാതെ
വയര്‍ലസ് സെറ്റ്
ഉപയോഗിക്കാന്‍
മറ്റാര്‍ക്കെങ്കിലും
ലൈസന്‍സ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആര്‍ക്കൊക്കെ
എന്ന് വെളിപ്പെടുത്താമോ
;
(സി)
വയര്‍ലസ്
സെറ്റ് വാങ്ങാന്‍
അനുമതി നല്‍കിയത് ആരാണ്;
എന്തു തുക ചെലവായി;
(ഡി)
അനുമതിയില്ലാതെയും
ലൈസന്‍സ് ഇല്ലാതെയും
വയര്‍ലസ് സെറ്റ്
വാങ്ങാന്‍ ഉത്തരവു
നല്കിയ ഉദ്യോഗസ്ഥനില്‍
നിന്നും തുക ഈടാക്കാന്‍
നടപടി സ്വീകരിക്കുമോ?