കോഴിക്കോട്
ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍
458.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
മെയ് മുതല്‍ 2016 മെയ്
വരെ കോഴിക്കോട്
ജില്ലയില്‍ സഹകരണ
വകുപ്പ് എത്ര സഹകരണ
സ്ഥാപനങ്ങള്‍
രജിസ്റ്റര്‍
ചെയ്തുവെന്ന് പേര്,
മേല്‍വിലാസം എന്നിവ
സഹിതം വ്യക്തമാക്കുമോ?
ഓണ്‍
ലൈന്‍ മദ്യവില്പന
459.
ശ്രീ.അടൂര്‍
പ്രകാശ്
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്റെ മദ്യവില്പന
ശാലകളിലൂടെ ഓണ്‍ ലൈന്‍
മദ്യവില്പനയ്ക്കുളള
സംവിധാനം ഒരുക്കുമെന്ന
കണ്‍സ്യൂമര്‍ ഫെഡ്
ചെയര്‍മാന്റെ പ്രസ്താവന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതു
സാഹചര്യത്തിലാണ് ഇത്തരം
ഒരു പ്രസ്താവന
നടത്തിയത്;
വ്യക്തമാക്കുമോ;
(ബി)
ഗവണ്മെന്റിന്റെ
അറിവോ അംഗീകാരമോ ഈ
പ്രസ്താവന
നടത്തുന്നതിനു മുമ്പ്
ചെയര്മാന്
വാങ്ങിയിരുന്നോ;
വിശദമാക്കുമോ;
(സി)
മദ്യവര്‍ജ്ജനം
നടപ്പിലാക്കുക എന്ന
സര്‍ക്കാരിന്റെ
നയത്തിന്റെ
ഭാഗമായിട്ടാണോ ഓണ്‍
ലൈനില്‍ മദ്യം
വില്‍ക്കുന്നതിന്
തീരുമാനം
പ്രഖ്യാപിച്ചത് എന്ന്
വ്യക്തമാക്കുമോ?
നന്മ
സ്റ്റോറുകള്‍
460.
ശ്രീ.ഹൈബി
ഈഡന്
,,
എം. വിന്‍സെന്റ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നന്മ സ്റ്റോറുകള്‍
പൂട്ടുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത തീരുമാനത്തിന്
കണ്ടെത്തിയ കാരണങ്ങളും
വസ്തുതകളും
എന്തൊക്കെയാണെന്ന്
വിവരിക്കുമോ;
(സി)
വിലക്കയറ്റം
പിടിച്ചു നിര്‍ത്താനായി
നന്മ സ്റ്റോറുകള്‍ വഴി
നടത്തിയിരുന്ന
പ്രവര്‍ത്തനങ്ങള്‍ക്ക്
ബദല്‍ മാര്‍ഗ്ഗങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ ;
വിശദാംശം
വെളിപ്പെടുത്തുമോ?
സഹകരണ
മേഖല നേരിടുന്ന
പ്രതിസന്ധികള്‍
461.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന് കീഴിലുള്ള
വിവിധ സര്‍വ്വീസ്
കോ-ഓപ്പറേറ്റീവ്
ബാങ്കുകള്‍,
സൊസ്സൈറ്റികള്
എന്നിവയിലെ
നിക്ഷേപങ്ങള്‍
സംബന്ധിച്ച വിവരം
റിസര്‍വ് ബാങ്കിനോ
മറ്റ് കേന്ദ്ര /സംസ്ഥാന
ഏജന്‍സികള്‍ക്കോ
കൈമാറേണ്ടതായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്തരം
നീക്കങ്ങള്‍ സഹകരണ
മേഖലയ്ക്ക് ഭീഷണി
ഉയര്‍ത്തുന്ന കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സാധാരണക്കാരാണ്
ഇത്തരം സര്‍വ്വീസ്
കോപ്പറേറ്റീവ്
സ്ഥാപനങ്ങളുടെ
ഗുണഭോക്താക്കളെന്നതു
പരിഗണിച്ച് സഹകരണ മേഖല
നേരിടുന്ന ഇത്തരം
പ്രതിസന്ധികള്‍ക്ക്
പരിഹാരമുണ്ടാക്കാന്‍
നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
സഹകരണ
ബാങ്ക് വഴി ക്ഷേമപെന്ഷന്
വിതരണം
462.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
ക്ഷേമപെന്‍ഷനുകളാണ്
സര്‍ക്കാര്‍ ഇപ്പോള്‍
സഹകരണ ബാങ്കുകള്‍ വഴി
വിതരണം ചെയ്തു
വരുന്നത്;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
എത്ര സര്‍വ്വീസ് സഹകരണ
ബാങ്കുകളാണ് ഇൗ ചുമതല
നിര്‍വ്വഹിക്കുന്നത്;
ഏതെങ്കിലും സഹകരണ
ബാങ്കു് ചുമതല
ഏറ്റെടുക്കാതെ
നില്ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ക്ഷേമപെന്‍ഷനുകള്‍
വിതരണം ചെയ്യുന്നതിന്
സഹകരണ ബാങ്ക്
ജീവനക്കാര്‍ക്ക്
എന്തെങ്കിലും പ്രതിഫലം
നല്കുന്നുണ്ടോ;
വിശദമാക്കാമോ?
സഹകരണ
റിസ്ക് ഫണ്ട്
463.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
റിസ്ക് ഫണ്ട്
പദ്ധതിയില്‍ ചേരുവാന്‍
സഹകരണ സംഘങ്ങള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയില്‍ ചേരാത്ത
സഹകരണ സംഘങ്ങളുടെ
ജില്ലതിരിച്ചുള്ള
കണക്ക് നല്‍കുമോ ;
(സി)
പദ്ധതിയില്‍ ചേരാത്ത
സഹകരണ സംഘങ്ങള്‍ക്ക്
എതിരെ എന്ത് നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
സഹകരണ
മേഖലയുടെ ആശങ്ക
464.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സഹകരണ മേഖലയില്‍
റിസര്‍വ് ബാങ്ക്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
സഹകരണസ്ഥാപനങ്ങളെ
പ്രതിസന്ധിയിലാക്കുന്നതാണെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഈ
പ്രശ്നം
മറികടക്കുന്നതിനുവേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
സഹകരണ
ബാങ്കുകള്‍ വഴി ക്ഷേമ
പെന്‍ഷനുകള്‍
465.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേമ
പെന്‍ഷനുകള്‍ സഹകരണ
ബാങ്കുകള്‍ വഴി
വീടുകളില്‍
എത്തിക്കാനുള്ള പദ്ധതി
ഏതെല്ലാം ജില്ലകളില്‍
പ്രാവര്‍ത്തികമാക്കിയെന്നും
ആനുകൂല്യം
എത്രപേര്‍ക്ക്
ലഭ്യമാക്കാന്‍
കഴിഞ്ഞുവെന്നും
വ്യക്തമാക്കാമോ?
സഹകരണ
വകുപ്പില്‍ ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍
466.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പില്‍ ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളുണ്ട്;
(ബി)
നിലവിലുള്ള
പി.എസ്.സി. റാങ്ക്
പട്ടികയില്‍ നിന്നും
പ്രസ്തുത
തസ്തികയിലേക്ക് എത്ര
പേര്‍ക്ക് ഇതേവരെ
നിയമനം
നല്‍കിയിട്ടുണ്ട്;
(സി)
ഒഴിവുള്ള
തസ്തികകളിലേക്ക്
പി.എസ്.സി. നിയമനം
നടത്തുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
ഉണ്ടെങ്കില്‍ അക്കാര്യം
വിശദമാക്കാമോ;
(ഡി)
ഒഴിവുള്ള
തസ്തികകളിലേയ്ക്ക്
ഉടന്‍തന്നെ നിയമനം
നടത്തുന്നതിന്
സത്വരനടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ അക്കാര്യം
വിശദമാക്കാമോ?
സഹകരണ
ബാങ്കുകളില്‍ നിന്നുള്ള
കാര്‍ഷിക വായ്പകള്‍
467.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളില്‍
നിന്നുള്ള കാര്‍ഷിക
വായ്പകള്‍ യഥാസമയം
തിരിച്ചടക്കാന്‍
കഴിയാതെ വന്ന
കര്‍ഷകരുടെ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വായ്പകളില്‍
സര്‍ക്കാര്‍ ഇളവുകള്‍
നല്കി വായ്പ
തീര്‍പ്പാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
എങ്കില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
ഓണവിപണി
വിലനിലവാരം
468.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓണവിപണി
വിലനിലവാരം പിടിച്ചു
നിര്‍ത്താന്‍
സഹകരണവകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ;
വിശദവിവരങ്ങള്‍
നല്‍കുമോ?
കണ്‍സ്യൂമര്‍
ഫെഡ്
469.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓണച്ചന്തയിലേക്കു
കണ്‍സ്യൂമര്‍ ഫെഡ് എത്ര
അരി
വാങ്ങിയിട്ടുണ്ടെന്നും
എവിടെനിന്ന് എത്ര തുക
നല്‍കിയാണ്
വാങ്ങിയതെന്നും
വ്യക്തമാക്കാമോ;
(ബി)
ഓണച്ചന്തയിലേക്കു
ഏത് അരി
നല്‍കണമെന്നതായിരുന്നു
ടെന്‍ഡര്‍ വ്യവസ്ഥ; ഈ
വ്യവസ്ഥ പ്രകാരം
തന്നെയാണോ അരി
ഇറക്കുമതി ചെയ്തതെന്ന്
വ്യക്തമാക്കാമോ;
(സി)
ആന്ധ്ര
അരി വാങ്ങാനാണു
ക്വട്ടേഷനും
പര്‍ച്ചേഴ്സ് ഓര്‍ഡറും
നല്‍കിയതെന്നും
എന്നാല്‍ തമിഴ്നാട്
അരിയാണ്
കണ്‍സ്യൂമര്‍ഫെഡ്
ഓണച്ചന്തയിലൂടെ
വിറ്റതെന്നുമുള്ള
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കണ്‍സ്യൂമര്‍
ഫെഡ് ഓണച്ചന്തയിലേക്കു
അരി വാങ്ങിയതില്‍
ക്രമക്കേടുള്ളതായി
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
എങ്കില്‍ എന്ത്
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍
ഫെഡിന്റെ പ്രവര്‍ത്തനം
470.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര നന്മ സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദമാക്കുമോ;
(ബി)
നന്മ
സ്റ്റോറുകളുടെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
(സി)
കണ്‍സ്യൂമര്‍
ഫെഡിന്റെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്ന
കാര്യത്തില്‍ നിലപാട്
വ്യക്തമാക്കുമോ?
സഞ്ചരിക്കുന്ന
ത്രിവേണി സ്റ്റോറുകള്‍
471.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സഞ്ചരിക്കുന്ന
ത്രിവേണി സ്റ്റോറുകള്‍
അനുവദിച്ചിട്ടുണ്ട്;
(ബി)
അവയില്‍
പ്രവര്‍ത്തിക്കുന്നവയും
പ്രവര്‍ത്തിക്കാത്തവയും
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
എന്തു
കാരണം കൊണ്ടാണ് ഇവ
പ്രവര്‍ത്തിക്കാത്തത്
എന്ന് വ്യക്തമാക്കാമോ?
വായ്പക്കുടിശ്ശിക
എഴുതിത്തളളുന്നതിന് പദ്ധതി
472.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ വകുപ്പ്
ഏതെങ്കിലും വിഭാഗത്തിനെ
വായ്പാ ബാധ്യതയില്‍
നിന്ന്
മോചിപ്പിക്കുന്നതിനായി
പദ്ധതി
തയ്യാറാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സാധുക്കളും
രോഗികളും
ശയ്യാവലംബികളുമായ
ആള്‍ക്കാരുടെ
വായ്പക്കുടിശ്ശിക
എഴുതിത്തളളുന്നതിന്
സര്‍ക്കാരിന്
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
മദ്യനയം മൂലം ടൂറിസം
മേഖലക്കുണ്ടായ തളര്‍ച്ച
473.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.ഡി.എഫ്.
സര്‍ക്കാര്‍
നടപ്പാക്കിയ മദ്യനയം
മൂലം കേരളത്തിലെ വിനോദ
സഞ്ചാര മേഖലയില്‍
എന്തെങ്കിലും തളര്‍ച്ച
നേരിട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും പഠന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
എറണാകുളം ഡി.ടി.പി.സി. ക്ക്
അനുവദിച്ച തുക
474.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓണം
വാരാഘോഷത്തിന്‍െറ
ഭാഗമായി എറണാകുളം
ഡി.ടി.പി.സി. ക്ക്
അനുവദിച്ച തുക എത്ര;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക വിനിയോഗിച്ച്
എന്തെല്ലാം
പരിപാടികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്നും
അവ ഏതെല്ലാം
കേന്ദ്രങ്ങളിലാണെന്നും
വിശദമാക്കാമോ;
(സി)
2011-16
കാലയളവില്‍ എറണാകുളം
ഡി.ടി.പി.സി ക്ക്
ഓണാഘോഷത്തിന്‍െറ
ഭാഗമായി അനുവദിച്ച തുക,
ഓരോ വര്‍ഷവും ഏതെല്ലാം
കേന്ദ്രങ്ങളില്‍
എന്തെല്ലാം പരിപാടികള്‍
നടത്തി, ഓരോ
പരിപാടിക്കും ചെലവായ
തുക എന്നിവയുടെ
വിശദാംശം നല്‍കാമോ?
കൊച്ചിയിലെ ടൂറിസം അടിസ്ഥാന
സൗകര്യങ്ങൾ
475.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വളരെ പ്രധാനപ്പെട്ട
ടൂറിസം കേന്ദ്രമായ
കൊച്ചിയില്‍
അന്തര്‍ദേശീയ
നിലവാരത്തിലുള്ള
അടിസ്ഥാന സൗകര്യം
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മംഗലം
ഡാം ടൂറിസം പദ്ധതി
476.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
മംഗലം ഡാം ടൂറിസ്റ്റ്
കേന്ദ്രമാക്കാനുള്ള
തീരുമാനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മംഗലം
ഡാം ടൂറിസം പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടം വരെയായി
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതിന്
തടസ്സമെന്തെങ്കിലും
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയിന്‍കീഴില്‍
ദിവസവേതനാടിസ്ഥാനത്തിലോ,
കരാറടിസഥാനത്തിലോ
ആരെയെങ്കിലും
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്രപേരെ
എത്രനാളത്തേക്കെന്ന്
വ്യക്തമാക്കുമോ ?
വിദേശ
വിനോദ സഞ്ചാരികള്‍
477.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ നാലുവര്‍ഷമായി
വിനോദ
സഞ്ചാരത്തിനെത്തുന്ന
വിദേശികളുടെ എണ്ണം
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഓരോ
വര്‍ഷം കഴിയും തോറും
വിദേശ വിനോദ
സഞ്ചാരികളുടെ
എണ്ണത്തില്‍ ഗണ്യമായ
കുറവുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എണ്ണത്തില്‍ കുറവ്
വരാനുളള കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കാന്‍
എന്തൊക്കെ പുതിയ
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വിശദീകരിക്കാമോ;
ഓരോന്നിനും വേണ്ടി എത്ര
രൂപ ചെലവഴിച്ചു എന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
പുതിയ
പദ്ധതികള്‍
നടപ്പാക്കിയത് വഴി എത്ര
രൂപ ലാഭം /നഷ്ടം
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വിനോദ
സഞ്ചാര മേഖലയുടെ വികസനം
478.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര, വിദേശ
ടൂറിസ്റ്റുകളുടെ വരവ്
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ആസൂത്രണം ചെയ്തെന്ന്
വ്യക്തമാക്കാമോ;
(ബി)
മെഡിക്കല്‍ ടൂറിസം
പദ്ധതിക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
എയര്‍
സ്ട്രിപ്പുകള്‍ നിര്‍മാണ
പദ്ധതി
479.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രധാന വിനോദസഞ്ചാര
കേന്ദ്രങ്ങളെ
ബന്ധിപ്പിച്ച് എയര്‍
സ്ട്രിപ്പുകള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതിയും ഇതു പ്രകാരം
ഏതൊക്കെ വിനോദസഞ്ചാര
കേന്ദ്രങ്ങളെയാണ്
ബന്ധിപ്പിക്കാനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ പുതിയ
വ്യോമയാന നയവുമായി
ഒത്തുപോകുന്നതാണോ ഇൗ
പദ്ധതി എന്ന്
വ്യക്തമാക്കാമോ; ഈ
പദ്ധതിക്ക് കേന്ദ്ര
സഹായമായി എത്ര തുക
പ്രതീക്ഷിക്കുന്നു
എന്ന് വിശദീകരിക്കാമോ?
കക്കയം
ഹൈഡല്‍ ടൂറിസം പദ്ധതി
480.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
ടൂറിസം കോറിഡോര്‍
പദ്ധതിയുമായി കണക്ട്
ചെയ്ത് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന കക്കയം
ഹൈഡല്‍ ടൂറിസം
പദ്ധതിയുടെ പ്രൊജക്ട്
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ പുരോഗതി
അറിയിക്കാമോ?
ടേക്ക്
എ ബ്രേക്ക് പദ്ധതി
481.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറായി
ബീച്ചില്‍ ടേക്ക് എ
ബ്രേക്ക് പദ്ധതിക്കായി
ടൂറിസം വകുപ്പില്‍
നിന്നും തുക
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
തുക എത്രയെന്നും
പ്രസ്തുത പ്രവര്‍ത്തി
എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത പ്രവര്‍ത്തി
നടപ്പാക്കുന്നതില്‍
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോയെന്ന്
വിശദമാക്കാമോ?
വിനോദ
സഞ്ചാര മേഖലയെ
ഉയര്ത്തികൊണ്ടുവരുന്നതിനുതകുന്ന
പദ്ധതികള്‍
482.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇത്തവണ
കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിച്ച വിനോദ
സഞ്ചാര -വിപണന മേഖലയിലെ
എത്ര അവാര്‍ഡുകള്‍
സംസ്ഥാന വിനോദസഞ്ചാര
വകുപ്പിനു
ലഭിക്കുകയുണ്ടായി; അവ
ഏതെല്ലാമാണ്;
(ബി)
സാര്‍വ്വദേശീയ
തലത്തില്‍ കേരളത്തിലെ
വിനോദ സഞ്ചാര മേഖലയെ
ഉയര്ത്തികൊണ്ടുവരുന്നതിനുതകുന്ന
പദ്ധതികള്‍
ആവിഷ്കരിച്ചു
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
വിനോദ
സഞ്ചാര കേന്ദ്രങ്ങളിലെ
ശുചിത്വമില്ലായ്മ
483.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദ സഞ്ചാര
കേന്ദ്രങ്ങളിലെ
ശുചിത്വമില്ലായ്മ
വിനോദ സഞ്ചാര
വികസനത്തെ പ്രതികൂലമായി
ബാധിക്കുന്നുണ്ടെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വിനോദ
സഞ്ചാര കേന്ദ്രങ്ങള്‍
വൃത്തിഹീനമാക്കുന്നവര്ക്കെതിരെയുള്ള
നടപടികള്‍
ഫലപ്രദമാകുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇത്തരക്കാര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ;
(സി)
വിനോദ
സഞ്ചാര കേന്ദ്രങ്ങളെ
മാലിന്യമുക്തമാക്കുന്നതിനും
വിനോദ സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനും
പ്രത്യേക ശ്രദ്ധ
നല്‍കുമോ?
മുട്ടറ
മരുതിമല ഇക്കോടൂറിസം പദ്ധതി
484.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെട്ട
മുട്ടറ മരുതിമല
ഇക്കോടൂറിസം
പദ്ധതിയില്‍ വിഭാവനം
ചെയ്തിരുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
എന്തെല്ലാം
പൂര്ത്തീകരിക്കയുണ്ടായി;
(സി)
മരുതിമല
ഇക്കോടൂറിസം പദ്ധതി
പൂര്‍ണ്ണമായും
പ്രവര്‍ത്തന
സജ്ജമാക്കാന്‍ ആവശ്യമായ
തുക അനുവദിക്കുമോ?
ടൂറിസം
മേഖലയിലെ തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതികള്‍
485.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം മേഖലയ്ക്ക്
ആവശ്യമുളള മാനവ
വിഭവശേഷിയെക്കുറിച്ച്
ടൂറിസം വകുപ്പിന്‍െറ
നേതൃത്വത്തില്‍
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ഏജന്‍സി, ഏത് വര്‍ഷമാണ്
പഠനം നടത്തിയതെന്ന്
വിശദമാക്കാമോ;
(ബി)
പഠനം
നടത്തിയിട്ടുണ്ടെങ്കില്‍
പഠന
റിപ്പോര്‍ട്ടിന്‍െറ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ടൂറിസം
മേഖലയിലെ
തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
ഏതെങ്കിലും കര്‍മ്മ
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമാേ?
ഓണാഘോഷ
പരിപാടികളുടെ ചെലവുകള്‍
486.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓണാഘോഷ
പരിപാടികളോടനുബന്ധിച്ചുളള
ചെലവുകള്‍ക്കായി എത്ര
തുക വകയിരുത്തിയെന്ന്
ഇനം തിരിച്ച്
വിശദമാക്കാമോ?
ശംഖുമുഖം
ബീച്ച് സുരക്ഷാ സംവിധാനങ്ങള്‍
487.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധാരാളം വിനോദ
സഞ്ചാരികള്‍
വന്നുപോകുന്നതും വലിയ
തോതില്‍ വികസന
സാധ്യതയുള്ളതുമായ
തിരുവനന്തപുരം ശംഖുമുഖം
ബീച്ചില്‍
സന്ദര്‍ശകര്‍ക്ക്
ആവശ്യമുള്ള സുരക്ഷാ
സംവിധാനങ്ങള്‍
വേണ്ടത്രയില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടൂറിസം
വകുപ്പ്
കരാറടിസ്ഥാനത്തില്‍
നിയമിച്ചിട്ടുള്ള ലൈഫ്
ഗാര്‍ഡുമാര്‍ക്ക്
അപകടത്തില്‍
പെടുന്നവരുടെ ജീവന്
രക്ഷിക്കാനുള്ള ആധുനിക
സംവിധാനങ്ങള്‍
ലഭ്യമാക്കുമോ; ലൈഫ്
ഗാര്‍ഡുമാര്‍ക്ക്
തീരത്ത്
വിശ്രമിക്കുന്നതിനും
വസ്ത്രം മാറുന്നതിനും
ഭക്ഷണം
കഴിക്കുന്നതിനുമുള്ള
ഗാര്‍ഡ്റൂം പോലും
ഇല്ലായെന്നത് ഗൗരവമായി
കാണുമോ;
(സി)
സഞ്ചാരികളുടെ
അപകട സാധ്യത
കണക്കിലെടുത്ത് അവിടെ
ആവശ്യമായ സൗകര്യങ്ങള്‍
ഒരുക്കാന്‍ നടപടി
സ്വീകരിക്കുമോ?
തലശ്ശേരി
ഹെറിറ്റേജ് ടൂറിസം പ്രോജക്ട്
488.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
ഹെറിറ്റേജ് ടൂറിസം
പ്രോജക്ട് ഏത്
വര്‍ഷമാണ് ആരംഭിച്ചത്;
(ബി)
തലശ്ശേരി
ഹെറിറ്റേജ് ടൂറിസം
പ്രോജക്ടില്‍
31.8.2016 വരെ എത്ര രൂപ
ചെലവായെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രോജക്ടില്‍
പില്ക്കാലത്ത്
ഉള്‍പ്പെടുത്തിയ
തലശ്ശേരി താലൂക്കിന്
പുറത്തുളള പദ്ധതികള്‍
ഏതെല്ലാം;
(ഡി)
കഴിഞ്ഞ
5 വര്‍ഷം പ്രോജക്ടില്‍
എത്ര തുക ചെലവഴിച്ചു;
(ഇ)
ഏതൊക്കെ
പ്രവര്‍ത്തികള്‍ക്കാണ്
ഈ തുക ചെലവഴിച്ചതെന്ന്
വിശദമാക്കാമോ?
കണ്ടശ്ശാം
കടവ് ടൂറിസം കേന്ദ്രം
489.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍
കണ്ടശ്ശാംകടവ് ജലോത്സവം
നടക്കുന്ന കനോലി കനാലും
ഏനാമാക്കല്‍ പാര്‍ക്കും
ചേര്‍ന്ന പ്രദേശങ്ങള്‍
നിരവധി ടൂറിസ്റ്റുകള്‍
എത്തിച്ചേരുന്ന
കേന്ദ്രങ്ങളാണെന്ന
വസ്തുത പരിഗണിച്ച് ഈ
മേഖലയെ ബന്ധപ്പെടുത്തി
ഒരു ടൂറിസ്റ്റ്
ഡെസ്റ്റിനേഷന്‍
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഇടമലയാര്‍
ഹൈഡല്‍ ടൂറിസം
490.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
സാധ്യത ഏറെയുള്ള
ഭൂതത്താന്‍കെട്ട്,
തട്ടേക്കാട് പക്ഷി
സങ്കേതം, ഇടമലയാര്‍
പൂയംകുട്ടി മേഖലകള്‍
ടൂറിസ്റ്റുകളെ
വര്‍ദ്ധിച്ച തോതില്‍
ആകര്‍ഷിക്കും വിധം
വിപുലീകരിക്കുന്നതിനുള്ള
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇടമലയാര്‍
ഹൈഡല്‍ ടൂറിസം പദ്ധതി
ആരംഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇടമലയാര്‍
ഹൈഡല്‍ ടൂറിസം
പദ്ധതിയും, തട്ടേക്കാട്
പക്ഷിസങ്കേതവുമായി
സംയോജിപ്പിച്ചു
ബൃഹത്തായ ടൂറിസം
മേഖലയായി
പ്രഖ്യാപിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
വിവിധ
വകുപ്പുകളുടെ
നിയന്ത്രണത്തിലുള്ള
നിലവിലെ സ്ഥിതിക്കു
പകരം എകീകൃത
നിയന്ത്രണവും വികസനവും
പ്രസ്തുത ടൂറിസ്റ്റ്
കേന്ദ്രങ്ങളുടെ
കാര്യത്തില്‍
നടപ്പാക്കാനാവുമോ;
വിശദമാക്കുമോ?
തുഷാരഗിരി
ടൂറിസ്റ്റ് കോട്ടേജുകള്‍
491.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തുഷാരഗിരിയില്‍
ഡി.റ്റി.പിസി.
നിര്‍മ്മിച്ച
ടുറിസ്റ്റ്
കോട്ടേജുകള്‍
കെ.ടി.ഡി.സി.
ഏറ്റെടുക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കെ.ടി.ഡി.സി പ്രസ്തുത
കോട്ടേജുകള്‍
ഏറ്റെടുക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പൂഞ്ഞാര്‍
മണ്ഡലത്തിലെ വിവിധ ടൂറിസം
വികസന പദ്ധതികള്‍
492.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൂഞ്ഞാര്‍
മണ്ഡലത്തിലെ വിവിധ
ടൂറിസം വികസന
പദ്ധതികള്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട്
പൂഞ്ഞാര്‍ എം. എല്‍. എ.
മന്ത്രിക്ക് നല്കിയ
കത്ത് മന്ത്രി നം.
334/VIP/M
(Co-op&Tsm)/16
dated 08.08.2016
പ്രകാരം ടൂറിസം വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറിയുടെ
പരിഗണനയ്ക്കായി
നല്കിയതിന്മേല്
എന്തൊക്കെ നടപടികള്‍
നാളിതുവരെ
സ്വീകരിച്ചുവെന്നു
വിശദമാക്കുമോ;
(ബി)
നാളിതുവരെ
നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിയ്ക്കാനാണുദ്ദേശിയ്ക്കുന്നതെന്ന്
വിശദമാക്കുമോ?
കോഴിക്കോട്
ഡി.റ്റി.പി.സി.
493.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ഡി.റ്റി.പി.സി. -യുടെ
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ
വരവു ചെലവു കണക്കുകള്‍
ലഭ്യമാക്കുമോ?
തോണിക്കടവ്
ടൂറിസം പദ്ധതി
494.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൂരാച്ചുണ്ട്
പഞ്ചായത്തിലെ
തോണിക്കടവ് ടൂറിസം
പദ്ധതിയുടെ
പ്രവർത്തനങ്ങൾ
മന്ദഗതിയിൽ ആണെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഏതൊക്കെ
പ്രവൃത്തികളാണ്
നടത്തിക്കൊണ്ടിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
പദ്ധതി
പ്രവർത്തനങ്ങൾ
ത്വരിതപ്പെടുത്താനുള്ള
നടപടി സ്വീകരിക്കുമോ?
ടൂറിസ്റ്റ്
മേഖലകള്‍
495.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വളരെ പ്രധാനപ്പെട്ട
ടൂറിസ്റ്റ് മേഖലകളില്‍
വൃത്തിയും, വെടിപ്പും,
വെളിച്ചവും, സംരക്ഷണവും
ഒന്നും ഇല്ലാത്തതിനാല്‍
ടൂറിസ്റ്റുകള്‍ക്ക് പല
ബുദ്ധിമുട്ടുകളും
ഉണ്ടാകുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോവളം,
വര്‍ക്കല, ശംഖുമുഖം
മുതലായ കേരളത്തിലെ
ബീച്ചുകളില്‍ എത്തുന്ന
ടൂറിസ്റ്റുകള്‍ക്ക്
ഇരിയ്ക്കാന്‍
വൃത്തിയുള്ള
ഇരിപ്പിടമോ,
രാത്രിയില്‍ വെളിച്ചം
നല്കാന് ലൈറ്റുകളോ
ഇല്ലെന്നുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത സൗകര്യങ്ങള്‍
അനുവദിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(ഡി)
കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലം
കേരളത്തിലെ ടൂറിസ്റ്റ്
മേഖലകളില്‍ എത്ര
വിദേശീയ൪
എത്തിയിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഇ)
വിവിധ
മേഖലകളില്‍ പുതിയ
വിനോദസഞ്ചാര
പദ്ധതികള്‍, നല്ല
നിലയില്‍
ആരംഭിയ്ക്കുവാന്‍ നടപടി
സ്വീകരിയ്ക്കുമോ?
കോഴിക്കോട്
ജില്ലയിലെ മാമ്പുഴ ടൂറിസം
496.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ മികച്ച
ടൂറിസം സാദ്ധ്യതയുള്ള
മാമ്പുഴ ടൂറിസം
ഡെസ്റ്റിനേഷനാക്കുന്നത്
സംബന്ധിച്ച നടപടികള്‍
ത്വരിതപ്പെടുത്തുമോ;
(ബി)
ഇക്കാര്യത്തില്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
കൊല്ലമ്പുഴ
അമിനിറ്റീസ് സെന്റര്‍
497.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഠിനംകുളം
വാട്ടര്‍
സര്‍ക്യൂട്ടിന്റെ
ഭാഗമായുളള കൊല്ലമ്പുഴ
അമിനിറ്റീസ്
സെന്ററിന്റെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതിയുടെ
നിര്‍മ്മാണ
ചുമതലയുണ്ടായിരുന്ന
SIDCO നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
വകുപ്പിന്
കൈമാറിയിട്ടുണ്ടോ;
(സി)
പദ്ധതി
ജനോപകാരപ്രദമാക്കുന്നതിന്
എത്രയും വേഗം നടപടി
സ്വീകരിക്കുമോ?
വിദേശികളായ
ടൂറിസ്റ്റുകള്‍
498.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശികളായ
താമസക്കാരെ കുറിച്ച്
മൂഴുവന്‍ വിവരങ്ങളും
അടങ്ങുന്ന സി ഫോം
യഥാസമയം
സമര്‍പ്പിക്കണമെന്ന
നിര്‍ദ്ദേശം മിക്ക
ഹോട്ടലുകളും ഹോം
സ്റ്റേകളും
പാലിക്കുന്നില്ല
എന്നകാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
വിനോദ സഞ്ചാര മേഖലയില്‍
സുരക്ഷാ ഭീഷണി
ഉണ്ടാക്കുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
സി
ഫോമില്‍
ഉള്‍പെടാത്തവര്‍
കുറ്റകൃത്യങ്ങളിലേര്പെട്ടാല്
അവരെ കണ്ടെത്താന്‍
പോലിസിന് കഴിയാത്ത
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
വിദേശടൂറിസ്റ്റുകള്‍
പങ്കാളികളാകുന്ന
തട്ടിപ്പുകള്‍
സംസ്ഥാനത്ത്
വര്‍ധിക്കാന്‍ ഇതു
കാരണമാകുന്ന സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇതിന് പരിഹാരമായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
ടൂറിസ്റ്റ്
കേന്ദ്രങ്ങളിലെ മാലിന്യ
നീക്കം
499.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍
മാലിന്യം കുന്ന്
കൂടുകയും തെരുവ്
നായ്ക്കളുടെ ശല്യം
വര്‍ദ്ധിക്കുകയും
ചെയ്തതോടെ സഞ്ചാരികളുടെ
വരവില്‍ വലിയതോതില്‍
കുറവുണ്ടായ വസ്തുത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്ന
പ്രതിവിധികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വിനോദസഞ്ചാര
വകുപ്പ് ശുചീകരണ
പ്രക്രിയയില്‍
കുടുംബശ്രീയെ
പങ്കാളികളാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(സി)
ഇത്
സംബന്ധിച്ച്
കുടുംബശ്രീയില്‍ നിന്ന്
പദ്ധതി റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ട്
അംഗീകരിച്ചിട്ടുണ്ടെങ്കില്‍
എത്ര തുകയാണ് ഇതിനു
വേണ്ടി സര്‍ക്കാര്‍
അനുവദിച്ചിട്ടുള്ളത്; ഈ
തുക ഏത് രീതിയിലാണ്
ചെലവഴിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ ടൂറിസം
വികസനം
500.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വികസനവുമായി
ബന്ധപ്പെട്ട്
പയ്യന്നൂര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കുന്നതിന്
ഏതെങ്കിലും പദ്ധതികള്‍
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതികള്‍
സമയ ബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അതിരപ്പിള്ളി
ടൂറിസം
501.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതിരപ്പിള്ളി
ടൂറിസം സര്‍ക്യൂട്ട്
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ആയതിന്റെ
ഭാഗമായി
ചാലക്കുടിപ്പുഴയുടെ
തീരത്തിലൂടെ
പുളിക്കകടവു മുതല്‍
അതിരപ്പിള്ളി വരെ
സൈക്കിളിംഗ്, നടപ്പാത,
സൗകര്യത്തോടെ ഒരു
തീരദേശ ടൂറിസ്റ്റു പാത
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മീന്പിടിപാറ,
പൊങ്ങന്‍പാറ ടൂറിസം പദ്ധതി
502.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
മീന്പിടിപാറ,
പൊങ്ങന്‍പാറ ടൂറിസം
പദ്ധതികളുടെ നിലവിലുള്ള
സ്ഥിതി
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
അടിയന്തിരമായി
പൂര്‍ത്തീകരിച്ച്
സന്ദര്‍ശകര്‍ക്ക്
പ്രയോജനപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
ശ്രീകൃഷ്ണപുരം
ബാപ്പുജി ചില്‍ഡ്രന്‍സ്
പാര്‍ക്ക്
503.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീകൃഷ്ണപുരം
ബാപ്പുജി ചില്‍ഡ്രന്‍സ്
പാര്‍ക്ക് എന്നാണ്
പൊതുജനങ്ങള്‍ക്ക്
തുറന്നുകൊടുത്തത്;
പ്രസ്തുത പാര്‍ക്കിനായി
എത്ര തുക ചെലവഴിച്ചു;
(ബി)
പ്രസ്തുത
പാര്‍ക്കില്‍
കുട്ടികളുടെ
വിനോദത്തിനായി എത്ര തുക
ചെലവഴിച്ചു; എന്തെല്ലാം
സംവിധാനങ്ങള്‍
സജ്ജീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
പാര്‍ക്കിന്റെ
നവീകരണത്തിനായി 2016-17
വര്‍ഷത്തെ പുതുക്കിയ
ബഡ്ജറ്റില്‍
വകയിരുത്തിയ തുക എത്ര ;
പ്രസ്തുത തുക
വിനിയോഗിച്ച്
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
തുക
വിനിയോഗിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ?
ഹോസ്പിറ്റാലിറ്റി
മാനേജ്മെന്റ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം
504.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
പ്രവര്‍ത്തിക്കുന്ന
ഹോസ്പിറ്റാലിറ്റി
മാനേജ്മെന്റ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം പുതിയ
കെട്ടിടത്തില്‍ എന്തു
കൊണ്ടാണ്
ആരംഭിക്കാത്തതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കെട്ടിടത്തില്‍ എന്നു
മുതല്‍ ക്ലാസ്സുകള്‍
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
വിനോദസഞ്ചാരകേന്ദ്രങ്ങളിലെ
മാലിന്യപ്രശ്നം
505.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പല പ്രമുഖ
വിനോദസഞ്ചാരകേന്ദ്രങ്ങളിലും
മാലിന്യപ്രശ്നം
രൂക്ഷമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിനോദസഞ്ചാരകേന്ദ്രങ്ങളേയും
പൊതുപാര്ക്കുകളെയും
മാലിന്യമുക്തമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ?
(സി)
വിനോദസഞ്ചാരകേന്ദ്രങ്ങളും
പൊതുപാര്‍ക്കുകളും
മറ്റും
മാലിന്യമുക്തമാക്കുന്നതിന്
അതത്
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി
ചേര്‍ന്ന് പദ്ധതി
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വിശദമാക്കാമോ?