വില്ലേജ്
ഓഫീസ് കെട്ടിടങ്ങളുടെ
ശോചനീയാവസ്ഥ
3743.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറയിന്‍കീഴ്
താലൂക്കിലെ നഗരൂര്‍,
വെള്ളല്ലൂര്‍ വില്ലേജ്
ഓഫീസ് കെട്ടിടങ്ങളുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നഗരൂര്‍, വെള്ളല്ലൂര്‍
വില്ലേജാഫീസുകള്‍ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്
18-8-2016ല്‍ ബഹു.
റവന്യൂ വകുപ്പ്
മന്ത്രിയ്ക്ക്
എം.എല്‍.എ നല്കിയ
കത്തിന്റെ
അടിസ്ഥാനത്തില്‍ ലാന്റ്
റവന്യൂ കമ്മീഷണര്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇതുമായി ബന്ധപ്പെട്ട
ഫയല്‍ നമ്പര്‍
അറിയിക്കാമോ;
കമ്മീഷണറേറ്റ് ഓഫ്
ലാൻഡ് റവന്യു
തയ്യാറാക്കിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
?
ട്രേസര്‍ തസ്തികകള്‍
3744.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വേ
ആന്റ് ലാന്റ്
റിക്കാര്‍ഡ്സ്
വകുപ്പില്‍ ആകെ എത്ര
ട്രേസര്‍ തസ്തികകള്‍
നിലവിലുണ്ട്;
(ബി)
പ്രസ്തുത
വകുപ്പിലെ സ്പെഷ്യല്‍
റൂള്‍ പ്രകാരം 25%
ട്രേസര്‍
തസ്തികയിലുള്ളവരെ
സ്ഥാനക്കയറ്റം നല്കി
ഡ്രാഫ്റ്റ്സ്മാന്‍
ഗ്രേഡ് II ആക്കുന്നതിന്
വ്യവസ്ഥയുണ്ടോ;
(സി)
എന്നാല്‍
മേല്‍പ്രകാരമുള്ള
അനുപാതത്തിനനുസരിച്ച്
പ്രൊമോഷന് നല്കാന്
ആവശ്യത്തിന്
ട്രേസർമാര്‍
നിലവിലുണ്ടോ;
(ഡി)
ഈ
സാഹചര്യത്തില്‍ നിലവിലെ
ഡ്രാഫ്റ്റ്സ്മാന്‍
ഗ്രേഡ് II റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്താന്‍ നടപടി
സ്വീകരിക്കുമോ?
ഭൂമിയുടെ പോക്കുവരവ്
3745.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യഥാസമയം
പോക്കുവരവ് ചെയ്യാന്‍
കഴിയാതിരുന്ന ഭൂമിയുടെ
പോക്കുവരവ്
നടത്തിക്കിട്ടാനുള്ള
നടപടിക്രമമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
ഭൂമി
റീസര്വ്വെയിലുണ്ടായ
അപാകത മൂലം
മറ്റൊരാളുടെ പേരില്‍
തണ്ടപ്പേര്
രജിസ്റ്ററില്‍
ചേര്‍ത്താല്‍ അതു
തിരുത്തിക്കിട്ടാനുള്ള
നടപടിക്രമം
വിശദമാക്കുമോ;
(സി)
റീസര്‍വ്വേ
അപാകതകള്‍ മൂലം
തണ്ടപ്പേര്
രജിസ്റ്ററില്‍ തെറ്റായി
പേരു
ചേര്‍ക്കപ്പെട്ടയാള്‍,
വസ്തു കൈവശമുള്ള
യഥാര്‍ത്ഥ
ഉടമയ്ക്കെതിരെ കേസ്
നല്കിയാല്
അതനുവദിക്കാറുണ്ടോ;
നിലവിലുള്ള അത്തരം
കേസുകളില്‍ വേഗത്തില്‍
തീര്‍പ്പുണ്ടാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ചാത്തന്നൂര്‍ താലൂക്ക്
രൂപവത്ക്കരണം
3746.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്‍െറ അവസാന
കാലത്തു നടന്ന പുതിയ
താലൂക്കുകളുടെ
രൂപവത്ക്കരണം
മാനദണ്ഡങ്ങള്‍
അനുസരിച്ചായിരുന്നോ
എന്ന് ഇൗ സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതു
വിശദമാക്കാമോ;
(ബി)
പുതിയ
താലൂക്കുകള്‍
രൂപീകരിക്കുമ്പോള്‍
പ്രഥമ പരിഗണന
നല്‍കേണ്ടിയിരുന്ന
നിര്‍ദ്ദിഷ്ട
ചാത്തന്നൂര്‍ താലൂക്ക്
രൂപീകരണം
മുന്‍സര്‍ക്കാര്‍
ഒഴിവാക്കിയതിന്‍െറ
കാരണങ്ങള്‍ ഇൗ
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
പ്രസ്തുത കാരണങ്ങള്‍
വിശദമാക്കാമോ;
(സി)
കൊല്ലം
താലൂക്ക് വിഭജിച്ച്
ചാത്തന്നൂര്‍
ആസ്ഥാനമാക്കി പുതിയ
താലൂക്ക്
രൂപവത്ക്കരിക്കാന്‍
അടിയന്തിര പരിഗണന
നല്‍കുമോ; ആയതിനായി
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
പാട്ടക്കരാറുകള്‍
3747.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്താകെ
എത്ര ഏക്കര്‍
റവന്യൂഭൂമി (പൊന്നും
വിലയുള്ള വസ്തുവകകള്‍)
പാട്ടത്തിനു
നല്‍കിയിട്ടുണ്ടെന്നും
,അവയില്‍
പാട്ടക്കരാറിന്റെ
കാലാവധി കഴിഞ്ഞിട്ടും
പാട്ടക്കാര്
അനധികൃതമായി കൈവശം
വച്ചിട്ടുള്ള
ഭൂമിയെത്രയെന്നും
വ്യക്തമാക്കാമോ;
പാട്ടക്കാരെ
ഒഴിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട് നിലവില്‍
കേസ്സുകളുള്ള
ഭൂമിയെത്രയെന്ന്
വ്യക്തമാക്കാമോ; അവയുടെ
ജില്ല തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ബി)
നെയ്യാറ്റിന്‍കര
മുതല്‍ തലപ്പാടി
വരെയുള്ള പല താലൂക്ക്
ഓഫീസുകളിലും 30 വര്‍ഷം
പഴക്കമുള്ള
പാട്ടക്കരാറുകള്‍ പോലും
ലഭ്യമല്ല എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുന്നതോടൊപ്പം
എന്തു തുടര്‍
നടപടികളാണ്
ഇക്കാര്യത്തില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് അനധികൃതമായി
രേഖകളുണ്ടാക്കി റവന്യൂ
ഭൂമിയില്‍ വമ്പന്‍
കെട്ടിട സമുച്ചയങ്ങള്‍,
ഫ്ലാറ്റുകള്‍,
വാണിജ്യസമുച്ചയങ്ങള്‍
എന്നിവ
നിര്‍മ്മിച്ചതും,ഓടകള്‍
പോലും
പതിച്ചുനല്കുിയതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
അനധികൃത ഇടപാടുകളുടെ
വിശദാംശം ലഭ്യമാക്കാമോ?
''സീറോ
ലാന്റ്ലെസ് പദ്ധതി''
3748.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
''സീറോ ലാന്റ്ലെസ്
പദ്ധതി''യില്‍, ഭൂമി
അനുവദിക്കപ്പെട്ട
പലര്‍ക്കും
വാസയോഗ്യമല്ലാത്ത
ഭൂമിയാണ് അനുവദിച്ചത്
എന്നതും ജനങ്ങള്‍
കബിളിപ്പിക്കപ്പെട്ടു
എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇങ്ങനെ
വാസയോഗ്യമല്ലാത്ത ഭൂമി
ലഭിക്കാനിടയായവരുടെ
കാര്യം
പുന:പരിശോധിക്കുന്നതിനും
വാസയോഗ്യമായ സ്ഥലം
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ ?
റീ-സര്‍വ്വേ
സംബന്ധിച്ച പരാതികള്‍
3749.
ശ്രീ.കെ.വി.വിജയദാസ്
,,
എസ്.രാജേന്ദ്രന്
,,
എം. രാജഗോപാലന്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്‍പത്
വര്‍ഷത്തിലേറെയായി
നടന്നുവരുന്ന റീ
സര്‍വ്വേ ജോലികള്‍
ഇനിയും
പൂര്ത്തീകരിയ്ക്കാന്
സാധിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റീ സര്‍വ്വേ
സംബന്ധിച്ച് അനേകം
പരാതികള്‍
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്തരം പരാതികള്‍
പരിഹരിച്ച് കുറ്റമറ്റ
രീതിയില്‍ റീ സര്‍വ്വേ
ജോലികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുവാന്‍
സാധിയ്ക്കുമെന്ന്
വ്യക്തമാക്കാമോ ?
റെജി
ബേബിയുടെ ആശ്രിതയ്ക്ക്
പെന്ഷന്
3750.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉടുമ്പന്‍ചോല
താലൂക്കിലെ പാറത്തോട്
വില്ലേജ് ഓഫീസറായി ജോലി
ചെയ്തുവരവെ മരണപ്പെട്ട
റെജി ബേബിയുടെ
ആശ്രിതയ്ക്ക്
അദ്ദേഹത്തിന്റെ
മരണാനന്തര സാമ്പത്തിക
ആനുകൂല്യങ്ങള്‍
അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ബി)
റെജി
ബേബിയുടെ ആശ്രിതയ്ക്ക്
പെന്ഷന്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് ഓരോ
ഓഫീസുകളും സ്വീകരിച്ച
നടപടികള്‍, ഇതുമായി
ബന്ധപ്പെട്ട ഫയല്‍
എത്തിയ തീയതി, നടപടി
സ്വീകരിച്ച് അയച്ച
തീയതി എന്നിവയുടെ
വിശദാംശം നല്‍കാമോ;
(സി)
റെജി
ബേബിയുടെ ആശ്രിതയ്ക്ക്
ഓരോ ആനുകൂല്യങ്ങളും
അനുവദിക്കുന്നത്
സംബന്ധിച്ച ഫയല്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ഡി)
നാളിതുവരെ
പെന്ഷന് അനുവദിച്ച്
നല്കാതിരിക്കാനിടയായ
സാഹചര്യം
വിശദീകരിക്കാമോ;
(ഇ)
ഇവര്‍ക്ക്
ലഭിക്കാനുള്ള
ആനുകൂല്യങ്ങള്‍
എന്നത്തേക്ക് കൊടുത്തു
തീര്‍ക്കാന്‍
കഴിയും;വിശദാംശം
വെളിപ്പെടുത്തുമോ?
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ഓഫീസുകള്‍
3751.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നിയോജക മണ്ഡലത്തില്‍
എത്ര സര്‍ക്കാര്‍
ഓഫീസുകള്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവ ഏതെല്ലാം;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ഓഫീസുകള്‍,
സര്‍ക്കാര്‍
കെട്ടിടത്തിലേക്ക്
മാറ്റി
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
മണല്‍
വാരാന്‍ അനുമതി
3752.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലിയാറിന്റെ
മലപ്പുറം ജില്ലയിലെ
കടവുകളില്‍ മണല്‍
വാരാന്‍ അനുമതി
നല്‍കുകയും കോഴിക്കോട്
ജില്ലയുടെ
ഭാഗത്തുനിന്നുള്ള
കടവുകളില്‍
മണല്‍വാരലിന്
നിയന്ത്രണമേര്‍പ്പെടുത്തുകയും
ചെയ്ത നടപടി
ന്യായീകരിക്കത്തക്കതാണെന്ന്
കരുതുന്നുണ്ടോ;വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് കോഴിക്കോട്
ജില്ലയിലെ പതിനൊന്ന്
എം.എല്‍.എ.മാര്‍
ഒപ്പിട്ടു നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
35284/P3/2016/R.D.
നമ്പര്‍ ഫയലിന്റെ
നടപടിക്രമങ്ങള്‍
വിശദമാക്കാമോ ?
ദേശീയ
കുടുംബക്ഷേമ പദ്ധതി
3753.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
കുടുംബക്ഷേമ പദ്ധതി
പ്രകാരമുള്ള ധനസഹായം
ലഭിക്കുന്നതിനുള്ള
അപേക്ഷകള്‍
തീരുമാനമാകാതെ
കെട്ടിക്കിടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കെട്ടിക്കിടക്കുന്ന
അപേക്ഷകളില്‍
തീരുമാനമെടുക്കാന്‍
സ്വീകരിച്ച അടിയന്തര
നടപടികള്‍
വിശദീകരിക്കാമോ;
(സി)
ഏത്
വര്‍ഷം വരെയുള്ള
അപേക്ഷകളിലാണ്
തീരുമാനമെടുത്തത്; ഓരോ
താലൂക്കിലും ലഭിച്ച
അപേക്ഷകളുടെയും സഹായം
അനുവദിക്കപ്പെട്ട
അപേക്ഷകളുടെയും എണ്ണം
സാമ്പത്തിക വര്‍ഷം
അടിസ്ഥാനത്തില്‍
വിശദീകരിക്കാമോ;
(ഡി)
കേന്ദ്ര
സര്‍ക്കാര്‍ ഓരോ
വര്‍ഷവും പ്രസ്തുത
പദ്ധതി പ്രകാരം
അനുവദിച്ച
ധനസഹായത്തിന്റെ
കണക്കുകള്‍
വെളിപ്പെടുത്താമോ?
റവന്യു
സര്‍വ്വേ അദാലത്തുകള്‍
3754.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഹൈബി ഈഡന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യു സര്‍വ്വേ
അദാലത്തുകള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അദാലത്തുകളില്‍ എത്ര
ലക്ഷം പരാതികളാണ്
ലഭിച്ചതെന്നും ഇതില്‍
എത്ര പരാതികള്‍
പരിഹരിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
അപേക്ഷകളുടെ പുരോഗതി
വിലയിരുത്താന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വിവരിക്കാമോ?
കായല്‍
കൈയ്യേറ്റം
3755.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായല്‍
കൈയ്യേറ്റം സംബന്ധിച്ച്
എന്ത് നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
കൈയ്യേറ്റക്കാരെ
ഒഴിപ്പിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിക്കുന്നത്;
വിശദമാക്കാമോ?
റവന്യൂ
വകുപ്പിന് കീഴിലെ
അനധികൃത നടപടികള്‍
3756.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അനധികൃത പട്ടയങ്ങള്‍,
കുത്തകപാട്ടങ്ങള്,
സാധുതയില്ലാത്ത
പാട്ടങ്ങള്‍,
പുറമ്പോക്കു ഭൂമിയിലെ
അനധികൃത
കൈയ്യേറ്റങ്ങള്‍ എന്നിവ
കണ്ടെത്തിയതിന്മേല്
എന്തു നടപടി
സ്വീകരിച്ചുവെന്നു
വ്യക്തമാക്കുമോ;
(ബി)
മുന്‍സര്‍ക്കാര്‍
ഇവയ്ക്കായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചുവോ;എങ്കില്‍
അതിലൂടെ കണ്ടെത്തിയ
വിവരങ്ങള്‍ എന്തെല്ലാം;
(സി)
റവന്യൂ
വകുപ്പിന് കീഴിലെ
ഓഫീസുകളില്‍ വേണ്ടുന്ന
നിര്‍ണ്ണായക രേഖകള്‍
സൂക്ഷിക്കുന്നതിനുള്ള
നിയമപരമായ
സംവിധാനങ്ങള്‍
എന്തെല്ലാമെന്നും
അവയ്ക്ക് ഓരോന്നിനും
ചുമതലപ്പെട്ട
ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്നും
വ്യക്തമാക്കുമോ;
(ഡി)
കൈയ്യേറ്റക്കാരെ
സഹായിക്കാന്‍ രേഖകള്‍
നശിപ്പിക്കുന്ന ഒരു
വിഭാഗം
ഉദ്യോഗസ്ഥരുള്ളതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ കഴിഞ്ഞ
അഞ്ചുവര്‍ഷമായി ഇത്തരം
കേസ്സുകളില്‍
ഉള്‍പ്പെട്ട
റവന്യുവകുപ്പ്
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
അവരുടെ പേരില്‍ എന്തു
നടപടി സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കുമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
3757.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ച് 2014-15
വര്‍ഷത്തില്‍ മലപ്പുറം
ജില്ലയില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാം;എത്ര തുക
ചെലവഴിച്ചു;
(ബി)
കോട്ടക്കല്‍
മണ്ഡലത്തിലെ ഏതെല്ലാം
പദ്ധതികളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;എത്ര
തുക; ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
പുതിയതായി
കോട്ടക്കല്‍
മണ്ഡലത്തിലെ ഏതെല്ലാം
പദ്ധതികള്‍
ഉള്‍പ്പെടുത്തും;
വിശദമായ വിവരം
ലഭ്യമാക്കുമോ?
പട്ടയം
അനുവദിക്കാന്‍ നടപടി
3758.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലുള്ള
കുമ്പളങ്ങി
പഞ്ചായത്തിലെ പത്താം
വാർഡിൽ രണ്ടുതെങ്ങുംതറ
പൂവാടി വീട്ടില്‍
താമസിക്കുന്നവരും പുലയ
സമുദായാംഗങ്ങളുമായ
ആര്.പി. ശ്രീധരന്,
ആര്.എസ്. സന്തോഷ്
എന്നിവര്‍ക്ക്
അനുവദിച്ചിരിക്കുന്ന
പട്ടയം ഒപ്പിട്ടു
നല്‍കാത്തതിന് കാരണം
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച്
സമര്‍പ്പിച്ച
പരാതിയില്‍ സ്വീകരിച്ച
നടപടി എന്തെന്ന്
വ്യക്തമാക്കാമോ ?
ജില്ലാ
കളക്ടര്‍മാര്‍ക്ക്
ഗ്രേഡിംഗ് സംവിധാനം
3759.
ശ്രീ.വി.ടി.ബല്‍റാം
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജില്ലാ
കളക്ടര്‍മാര്‍ക്ക്
ഗ്രേഡിംഗ്
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കളക്ടര്‍മാരുടെ
ഏതെല്ലാം
പ്രവര്‍ത്തനങ്ങളുടെ
മികവിന്റെ
അടിസ്ഥാനത്തിലാണ്
ഗ്രേഡിംഗ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ;
(സി)
ഗ്രേഡിംഗ്
സംവിധാനം മൂലം
കളക്ടറേറ്റുകളുടെ
പ്രവര്‍ത്തനം എത്ര
മാത്രം
കാര്യക്ഷമമാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നു
വ്യക്തമാക്കുമോ?
നെന്മാറ
ഐ.ടി.ഐയുടെ സ്ഥലം
ഏറ്റെടുക്കുന്ന നടപടി
3760.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
ഐ.ടി.ഐയുടെ സ്ഥലം
ഏറ്റെടുക്കുന്ന നടപടി
ഏത് ഘട്ടംവരെയായി എന്ന്
വിശദമാക്കുമോ;
(ബി)
സ്ഥലം
ഏറ്റെടുക്കുന്നതിനായി
പാലക്കാട്
കളക്ട്രേറ്റില്‍
നിന്നും എന്നാണ് അപേക്ഷ
അയച്ചത് എന്ന്
വിശദമാക്കുമോ;
(സി)
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
ഉത്തരവ് വൈകാനിടയായ
സാഹചര്യം വിശദമാക്കുമോ?
പതിച്ചു
നല്കിയ ഭൂമി
3761.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
ജൂണ്‍ 1 മുതല്‍ 2016
മെയ് 31 വരെ കേരളത്തിലെ
അനാഥാലയങ്ങള്‍,
സ്വകാര്യ
ട്രസ്റ്റുകള്‍,
സ്വകാര്യ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍, സ്വകാര്യ
വ്യക്തികള്‍
എന്നിവര്‍ക്ക് എത്ര
ഭൂമിയാണ്
മുന്‍സര്‍ക്കാര്‍
പതിച്ചു നല്‍കിയത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതേ
കാലയളവില്‍ കേരളത്തിലെ
ഭൂരഹിതരായ
ആദിവാസികള്‍ക്ക് ഭൂമി
പതിച്ചു നല്‍കണമെന്ന
കോടതി വിധിയും അതുമായി
ബന്ധപ്പെട്ട
ഉത്തരവുകളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍ എത്ര
ഭൂമി, ഏതൊക്കെ
ജില്ലകളില്‍,
എവിടെയൊക്കെ ഭൂരഹിതരായ
ആദിവാസികള്‍ക്ക്
പതിച്ചു
നല്‍കിയിട്ടുണ്ട്
എന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഇടുക്കി
മാങ്കുളം വില്ലേജില്‍
ഭൂരഹിത കര്‍ഷകര്‍ക്ക്
ഭൂമി
T 3762.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ദേവികുളം മാങ്കുളം
വില്ലേജില്‍ ഭൂരഹിത
കര്‍ഷകര്‍ക്ക് ഭൂമി
പതിച്ച്
നല്‍കുന്നതിനായി 1977
ലെ കെ.ഡി.എച്ച്.
നിയമപ്രകാരം എത്ര
ഏക്കര്‍ സ്ഥലം
മാറ്റിവെച്ചിട്ടുണ്ടായിരുന്നു;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലം ഭൂരഹിതര്‍ക്ക്
പതിച്ച് നല്കുന്ന
നടപടി ഏതു
ഘട്ടത്തിലാണ്;
(സി)
ഭൂരഹിത
കര്‍ഷകര്‍ക്ക് ഭൂമി
പതിച്ച് നല്കുന്ന
പദ്ധതി
ത്വരിതപ്പെടുത്തുമോ?
ആദിവാസി
കുടുംബങ്ങള്‍
3763.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍
മൊത്തം എത്ര ആദിവാസി
കുടുംബങ്ങള്‍ ഉണ്ട്
എന്നതിന്റെ പഞ്ചായത്ത്
തിരിച്ചുള്ള ലിസ്റ്റ്
ലഭ്യമാക്കാമോ;
(ബി)
അതില്‍
സ്വന്തമായി ഭൂമിയും
കിടപ്പാടവും ഇല്ലാത്ത
എത്ര കുടുംബങ്ങള്‍
ഉണ്ട് എന്നതിന്റെ
കണക്ക് ലഭ്യമാക്കാമോ;
(സി)
ചിറ്റൂര്‍
നിയോജകമണ്ഡലത്തിലെ
റവന്യൂ പുറമ്പോക്ക്,
ഫോറസ്റ്റ്, വിവിധ
സര്‍ക്കാര്‍
സ്ഥാപനങ്ങളിലുള്ള ഭൂമി
ഇവയുടെ സര്‍വ്വെ
നമ്പര്‍
ഉള്‍പ്പെടെയുള്ള
ലിസ്റ്റ്
പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി
തിരിച്ച് ലഭ്യമാക്കാമോ?
ഭൂമിയുടെ
ന്യായ വില
3764.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കിലെ ഇരമല്ലൂര്‍
വില്ലേജില്‍ ഭൂമിയുടെ
ന്യായവില തൊട്ടടുത്ത
വില്ലേജുകളെ
അപേക്ഷിച്ച്
അഞ്ചിരട്ടിയോളം
അധികമാണെന്നുളളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട ഏതെങ്കിലും
പരാതികള്‍ സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(സി)
താരീഫ്
വില പുതുക്കി
നിശ്ചയിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത വില്ലേജില്‍
നിന്നും സര്‍ക്കാരിന്
ലഭിച്ച അപേക്ഷയില്‍
താരീഫ് വില പുതുക്കി
നിശ്ചയിച്ച്
എന്തെങ്കിലും
ഉത്തരവുണ്ടായിട്ടുണ്ടെങ്കില്
വിശദീകരിക്കാമോ?
അങ്കമാലി
നിയോജക മണ്ഡലത്തിലെ
വില്ലേജ് ഓഫീസുകള്‍
3765.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നീയോജക മണ്ഡലത്തിലെ
വില്ലേജ് ഓഫീസുകളുടെ
പേരും, വിലാസവും, ഫോണ്‍
നമ്പരും ലഭ്യമാക്കാമോ;
(ബി)
ഈ മണ്ഡലത്തിലെ ഏതെല്ലാം
വില്ലേജ് ഓഫീസുകളാണ്
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
കാലപ്പഴക്കം കൊണ്ട്
ശോചനീയാവസ്ഥയിലായ
വില്ലേജ് ഓഫീസ്
കെട്ടിടങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
വില്ലേജ് ഓഫീസുകള്‍ക്ക്
പുതിയ കെട്ടിടം
പണിയുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റ്
തസ്തിക
3766.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റ്
തസ്തികയുടെ യോഗ്യത
ഉയര്‍ത്തുന്നത്
സംബന്ധിച്ച്
ഉത്തരവിറക്കിയിട്ടുണ്ടോ;
(ബി)
ഉദ്യോഗസ്ഥ
ഭരണ പരിഷ്കാര
വകുപ്പിന്റെ അനുകൂല
ശുപാര്‍ശകളുണ്ടായിട്ടും
ഉത്തരവിറങ്ങുന്നതിനുള്ള
കാലതാമസത്തിന്റെ
കാരണമെന്താണ്;
(സി)
ഇതു
സംബന്ധിച്ച് റവന്യൂ
വകുപ്പിന്റെ
പരിഗണനയിലുള്ള
70777/2012, 63379/2015
നമ്പര്‍ ഫയലുകളില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
വില്ലേജ്
ആഫീസുകളില്‍ നിന്നും
നല്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
3767.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനങ്ങള്‍
ഏറ്റവുമധികം
ആശ്രയിക്കുന്ന വില്ലേജ്
ആഫീസുകളില്‍ നിന്നും
എത്രയിനം
സര്‍ട്ടിഫിക്കറ്റുകളാണ്
ലഭ്യമാക്കുന്നത്;
(ബി)
ഈ
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കുന്നതിലെ കാലതാമസം
ഒഴിവാക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
പഠനകാലയളവില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ജാതിസര്‍ട്ടിഫിക്കറ്റ്
അടിക്കടി പുതുക്കി
നല്‍കേണ്ടിവരുന്നത്
ബുദ്ധിമുട്ടുളവാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
എന്ത് നടപടിയാണ്
ഉദ്ദേശിക്കുന്നത്?
കോങ്ങാട്
വില്ലേജാഫീസിന് കെട്ടിടം
3768.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കോങ്ങാട്
വില്ലേജ് (ഒന്ന്)
ഒാഫീസ് വാടക
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വന്തമായി
സ്ഥലമുള്ള ഈ വില്ലേജിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദവിവരം
നല്‍കുമോ;
(സി)
ഇക്കാര്യത്തില്‍
വിശദമായ ഡി.പി.ആര്
തയ്യാറാക്കി
സമര്‍പ്പിച്ചാല്‍
ഭരണാനുമതി
ലഭ്യമാക്കുമോ?
കോട്ടയം-കുമരകം
റോഡ് നിര്‍മ്മാണം
T 3769.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോട്ടയം-കുമരകം
റോഡ് നിര്‍മ്മാണത്തിന്
വേളൂര്‍ വില്ലേജിലെ
സ്ഥലമെടുപ്പിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്തെന്നും പ്രസ്തുത
നടപടി 'ഡിനോവ'
ആയിട്ടുണ്ടോയെന്നും
സ്ഥലമുടമകള്‍ക്ക്
എന്നത്തേക്ക്
നഷ്ടപരിഹാരം
നല്‍കുമെന്നും
വിശദമാക്കുമോ?
പേരോലില്‍
ദുരന്ത നിവാരണ സേനയുടെ
ഡിറ്റാച്ച്മെന്റ് ക്യാംപ്
T 3770.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നീലേശ്വരം
മുനിസിപ്പാലിറ്റിയില്‍പ്പെട്ട
പേരോലില്‍, ദുരന്ത
നിവാരണ (എസ്. ഡി. ആർ.
എഫ്. ) സേനയുടെ
ഡിറ്റാച്ച്മെന്റ്
ക്യാംപ്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട നടപടി
ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
എണ്‍പത്
കി.മീ.
കടല്ത്തീരമുള്ളതും
പ്രകൃതി
ദുരന്തങ്ങള്‍ക്ക് ഏറെ
സാദ്ധ്യതയുള്ള
പ്രദേശവുമായ ഇവിടെ
ദുരന്തനിവാരണ സേനയുടെ
കേന്ദ്രം എപ്പോള്‍
പ്രവര്‍ത്തനമാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ഐ.ഐ.റ്റി.യ്ക്ക് സ്ഥലം
3771.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ഐ.ഐ.റ്റി.യ്ക്ക്
വേണ്ടിയുള്ള
സ്ഥലമെടുപ്പ് അനന്തമായി
നീണ്ടുപോവുന്നു എന്ന
ആക്ഷേപം
ശ്രദ്ധയിലുണ്ടോ;
എങ്കില്‍ സ്ഥലമെടുപ്പ്
ത്വരിതപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഐ.ഐ.റ്റി.യ്ക്ക് എത്ര
ഏക്കര്‍ സ്ഥലമാണ്
ആവശ്യമുള്ളത്; അതില്‍
എത്ര ഏറ്റെടുത്തു;
മിച്ചഭൂമി
ഏറ്റെടുക്കുന്നതിന്റെ
വിശദാംശം ലഭ്യമാക്കാമോ?
ചാലക്കുടി
പോലീസ്
ക്വാര്‍ട്ടേഴ്സിന്റെ
സ്ഥലം ഏറ്റെടുക്കുന്നതിന്
നടപടി
3772.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
മുനിസിപ്പല്‍ ജംഗ്ഷനോട്
ചേര്‍ന്ന് മുമ്പ്
പോലീസ് ക്വാര്‍ട്ടേഴ്സ്
ആയിരുന്ന സ്ഥലം
ഏറ്റെടുക്കുന്നതിനും,
പൊതുവികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
പ്രസ്തുത സ്ഥലം
ഉപയോഗപ്പെടുത്തുന്നതിനും
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നടപടികള്‍
ഏതു ഘട്ടത്തിലാണ് എന്ന്
അറിയിക്കുമോ?
നദികളില്‍
നിന്നുമുള്ള മണലെടുപ്പ്
T 3773.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ നദികളില്‍
നിന്നുമുള്ള മണലെടുപ്പ്
സ്വകാര്യ/സഹകരണ/ബിനാമി
ഏജന്‍സികളെ ഒഴിവാക്കി
സര്‍ക്കാര്‍
നിയന്ത്രണത്തില്‍
ഏറ്റെടുക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
മാഫിയവത്ക്കരണം
വ്യാപകമായി നടക്കുന്ന
മണലെടുപ്പ് മൂലം
പരിസരവാസികള്‍ക്കും
പോലീസ്, റവന്യൂ
ഉദ്യോഗസ്ഥന്മാര്ക്കും
നേരെ ഉണ്ടായ
അക്രമങ്ങള്‍
മുന്‍നിര്‍ത്തി
സുതാര്യമായ രീതിയില്‍
തൊഴിലാളികളുടെ
തൊഴില്‍
സംരക്ഷിച്ചും,ഇടത്തട്ടുകാരെ
ഒഴിവാക്കിയും പദ്ധതി
ആസൂത്രണം ചെയ്യാന്‍
നടപടികള്‍ ഉണ്ടാകുമോ;
(സി)
അനിയന്ത്രിതമായ
മണലെടുപ്പ് മൂലം
ഉണ്ടാകുന്ന പാരിസ്ഥിതിക
പ്രശ്നം പരിഹരിക്കാനും
ബിനാമികളെയും,മാഫിയകളെയും
ഒഴിവാക്കി തൊഴില്‍
സുരക്ഷിതത്വവും
സര്‍ക്കാരിലേക്ക്
വരുമാനവുമുണ്ടാക്കാന്‍
ഇൗ പദ്ധതി നടപ്പില്‍
വരുത്തുമോ;വിശദമാക്കാമോ?
നെല്‍വയല്‍
-തണ്ണീര്‍ത്തട നിയമം
3774.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍വയല്‍
-തണ്ണീര്‍ത്തട
നിയമത്തിന്‍െറ
ഇപ്പോഴത്തെ
അവസ്ഥയെക്കുറിച്ച്
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
ഡേറ്റ
ബാങ്കിന്‍െറ കൃത്യമായ
വിവരം ലഭ്യമാക്കുമോ;
(സി)
കമ്മിറ്റികളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ഡി)
കേരളത്തിലെ
വില്ലേജുകളിലും റവന്യു
ഓഫീസുകളിലും കൃഷി
ഓഫീസുകളിലും ഇതു
സംബന്ധിച്ച് ചെയ്ത
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനതല
കമ്മിറ്റി എപ്പോഴാണ്
കൂടുന്നതെന്ന്
വിശദമാക്കുമോ?
കൊയിലാണ്ടി
മിനി സിവില്‍ സ്റ്റേഷന്
3775.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മിനി സിവില്‍
സ്റ്റേഷന് നിലവില്‍
വന്നത് എപ്പോഴാണ്; മിനി
സിവില്‍ സ്റ്റേഷനില്‍
നിലവില്‍ എത്ര
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മിനി
സിവില്‍ സ്റ്റേഷനിലെ
സ്ഥലപരിമിതിയും,
സൗകര്യങ്ങളുടെ
അപര്യാപ്തതയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ പ്രശ്നം
അടിസ്ഥാനമാക്കി
പത്രങ്ങളില്‍ വന്ന
വാര്‍ത്തകള്‍ അറിയാമോ;
(സി)
എങ്കില്‍ മിനി സിവില്‍
സ്റ്റേഷനിലെ
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
തിമിരി വില്ലേജിലെ
മിച്ചഭൂമി
3776.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ കയ്യൂര്‍ -
ചീമേനി പഞ്ചായത്തിലെ
തിമിരി വില്ലേജില്‍
മിച്ചഭൂമി അകാല
കൈമാറ്റം വഴി
വാങ്ങിയവരുടെ നികുതി
സ്വീകരിക്കാത്ത നടപടി
സാധൂകരിച്ച് നല്കാന്
നടപടികള്‍ ഉണ്ടാകുമോ;
ഇത്തരത്തിലുള്ളവരില്‍
എത്രപേരില്‍ നിന്നും
നികുതി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ പട്ടയം
3777.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ജില്ലാ
കളക്ടറേറ്റിലും,മറ്റ്
റവന്യൂ ഓഫീസുകളിലുമായി
നിലവില്‍ പട്ടയം
കിട്ടാത്തവരുടെ എത്ര
അപേക്ഷകളാണ് ഇനിയും
തീര്‍പ്പ് കല്പിക്കാതെ
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി എത്ര
അപേക്ഷകള്‍ ഇതു
സംബന്ധിച്ച്
ലഭിച്ചിട്ടുണ്ട്;
ജില്ലയില്‍ തന്നെ
പരിഹരിക്കാന്‍ കഴിയുന്ന
എത്ര അപേക്ഷകളുണ്ട്;
(സി)
പൊതുജനങ്ങള്‍
നല്കിയ പട്ടയ
അപേക്ഷയില്‍ ഓരോന്നിലും
ഇതുവരെയുണ്ടായ കാലതാമസം
എത്രയെന്ന് അപേക്ഷ
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
അപേക്ഷകളില്‍ പട്ടയം
ലഭിക്കാന്‍ ഇനിയും എത്ര
കാലതാമസമുണ്ടാകും;വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ഏഴിമല നാവല്‍
അക്കാദമിക്ക് ഭൂമി
3778.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഏഴിമല
നാവല്‍ അക്കാദമിക്ക്
ഭൂമി നല്കാന്
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
ഒരു
തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍
ഏത് ഉത്തരവിന്റെ
അടിസ്ഥാനത്തിലാണെന്ന്
അറിയിക്കാമോ?
കാസര്‍ഗോഡ്
മണ്ഡലത്തിലെ ഗ്രൂപ്പു
വില്ലേജാഫീസുകള്‍
3779.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
മണ്ഡലത്തില്‍
കാസര്‍ഗോഡ് താലൂക്ക്
പരിധിയില്‍ എത്ര
ഗ്രൂപ്പു
വില്ലേജാഫീസുകള്‍
ഉണ്ട്; അവയുടെ പേരു
വിവരങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഗ്രൂപ്പ്
വില്ലേജുകളിലെ
ഉദ്യോഗസ്ഥന്മാര്ക്കു
കടുത്ത ജോലിഭാരം
അനുഭവപ്പെടുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഗ്രൂപ്പ്
വില്ലേജുകള്‍
വിഭജിക്കാത്തത് കാരണം
സ്രട്ടിഫിക്കറ്റുകളും
മറ്റും
അനുവദിക്കുന്നതിനു
കാലതാമസം വരുന്നത്
ഗൗരവമായി
എടുത്തിട്ടുണ്ടോ;വ്യക്തമാക്കുമോ
;
(ഡി)
കാസര്‍ഗോഡ്
താലൂക്കിലെ ഗ്രൂപ്പ്
വില്ലേജാഫീസുകള്‍
വിഭജിക്കുന്നതിനു നടപടി
സ്വീകരിക്കുമോ?
റീസര്‍വ്വേ
പ്രവര്‍ത്തനം
കാര്യക്ഷമമായി
നടത്തുന്നതിന് നടപടി
3780.
ശ്രീ.കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീസര്‍വ്വേ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
റീസര്‍വ്വേ
പ്രവര്‍ത്തനം
കാര്യക്ഷമമായി
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
റീസര്‍വ്വേ
പൂര്‍ത്തിയാകാത്ത
സ്ഥലങ്ങളില്‍
ഭൂവുടമകള്‍ക്ക് പട്ടയം
ലഭിക്കുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നടത്തിയ
സര്‍വ്വേ അദാലത്തിലൂടെ
എത്ര പരാതികള്‍ക്ക്
പരിഹാരം കാണുവാന്‍
കഴിഞ്ഞു; അത്തരം
അദാലത്തുകള്‍
സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
റീസര്‍വ്വേ
സംബന്ധിച്ച പരാതികളില്‍
സമയബന്ധിതമായി
തീര്‍പ്പ്
കല്പിക്കുന്നതിന്
പ്രത്യേക സംവിധാനം
ഒരുക്കുമോ;
(ഇ)
ഏതെങ്കിലും
ജില്ലയില്‍ റീസര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
നിര്‍ത്തി വയ്ക്കുവാന്‍
ഉത്തരവ്
നല്‍കിയിട്ടുണ്ടോ?
കൊരട്ടിയിലെ
വൈഗൈ ത്രഡ്സ്
കമ്പനിയ്ക്ക് പാട്ടത്തിനു
നല്കിയ സ്ഥലം
3781.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വർഷങ്ങൾക്ക്
മുൻപ് പ്രവര്‍ത്തനം
അവസാനിപ്പിച്ച
കൊരട്ടിയിലെ വൈഗൈ
ത്രഡ്സ് കമ്പനിയ്ക്ക്
സര്‍ക്കാര്‍
പാട്ടത്തിനു നല്കിയ
സ്ഥലത്തു നിന്നും
കൊരട്ടി ജംഗ്ഷനോട്
ചേര്‍ന്ന 10ഏക്കറോളം
സ്ഥലം, കൊരട്ടി
ഗ്രാമപഞ്ചായത്ത് ഓഫീസ്,
മിനി സിവില്‍
സ്റ്റേഷന്, ബസ്
സ്റ്റാന്റ്, വ്യാപാര
സമുച്ചയം, കളിസ്ഥലം
തുടങ്ങിയ അത്യാവശ്യ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ഗ്രാമപഞ്ചായത്തിന്
അനുവദിച്ചു നല്‍കണമെന്ന
ഗ്രാമ പഞ്ചായത്തിന്റെ
അപേക്ഷയില്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
പുറമ്പോക്ക്
സ്ഥലങ്ങള്‍
3782.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
ഉള്‍പ്പെട്ട
പത്തിയൂര്‍, കൃഷ്ണപുരം,
കണ്ടല്ലൂര്‍,
ദേവികുളങ്ങര,
ചെട്ടികുളങ്ങര,
ഭരണിക്കാവ്
ഗ്രാമപഞ്ചായത്തുകളിലും
കായംകുളം നഗരസഭാ
പരിധിയിലും ഉള്ള
പുറമ്പോക്ക് സ്ഥലങ്ങള്‍
എവിടെയൊക്കെയാണെന്നും
അതിന്റെ വിസ്തൃതി
എത്രയെന്നും
വിശദമാക്കാമോ ?
പുല്ലൂരാംപാറ
ദുരിത ബാധിതരുടെ
പുനരധിവാസം
T 3783.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012
ആഗസ്റ്റ് 6 നുണ്ടായ
പുല്ലൂരാംപാറ
ഉരുള്‍പൊട്ടലില്‍
സര്‍വസ്വവും
നഷ്ടപ്പെട്ട
കുടുംബങ്ങളില്‍ പലരും
ഇപ്പോഴും ദുരിതാശ്വാസ
ക്യാമ്പുകളിലാണ്
കഴിയുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരുടെ
പുനരധിവാസത്തിനായി
മുന്‍സര്‍ക്കാര്‍
അനുവദിച്ച ഭൂമി
വാസയോഗ്യമല്ലാത്തതിനാല്‍
ഭവന നിര്‍മ്മാണം
നടപ്പാക്കാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
കുടുംബങ്ങളുടെ
പുനരധിവാസത്തിന്
പ്രത്യേക പാക്കേജ്
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കിഴക്കേകോട്ട
ഭാഗത്തെ ഭൂമി
കൈയ്യേറ്റങ്ങള്‍
3784.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാനത്തെ
കിഴക്കേകോട്ട ഭാഗത്ത്
കയ്യേറിയ ഭൂമി
ഒഴിപ്പിക്കലിന്റെ
നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ;
(ബി)
പുറമ്പോക്ക്
ഭൂമി പാട്ടത്തിനു
നല്കിയതു സംബന്ധിച്ച
രേഖകള്‍ താലൂക്ക്
ഓഫീസില്‍ നിന്നും
കാണാതായി എന്ന
റിപ്പോര്‍ട്ടുകള്‍
ശരിയാണോ എന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ഉത്തരവാദികള്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചു;
(ഡി)
രേഖകള്‍
അനുബന്ധ ഓഫീസുകളിലും
പാട്ടക്കാരുടെ കൈവശവും
ഉണ്ടായിരിക്കേണ്ടതല്ലേ;
(ഇ)
എങ്കില്‍
പാട്ടക്കാരോടും അനധികൃത
കൈയ്യേറ്റക്കാരോടും
രേഖകള്‍ ഹാജരാക്കാന്‍
ആവശ്യപ്പെട്ട്
അവര്‍ക്ക് നോട്ടീസ്
നല്‍കാനും, അതിന്റെ
അടിസ്ഥാനത്തില്‍
ഒഴിപ്പിക്കല്‍
നടപടികള്‍
സ്വീകരിക്കാനും
ബന്ധപ്പെട്ടവര്‍ക്ക്
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ?
ചെങ്ങന്നൂര്‍
അമിനിറ്റി സെന്റര്‍
3785.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
താലൂക്കില്‍
ചെങ്ങന്നൂര്‍ ടൗണില്‍
അമിനിറ്റി സെന്റര്‍
സ്ഥാപിക്കുന്നതിന്
മൂന്ന് സെന്റ് ഭൂമിയുടെ
അഡ്വാന്‍സ് പൊസ്സഷന്‍
നല്‍കുന്നത്
സംബന്ധിച്ച്
സര്‍ക്കാരില്‍
സമര്‍പ്പിച്ച
അപേക്ഷയില്‍ (Rev
A2/861537) എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ബി)
അപേക്ഷയിന്മേല്
നടപടിക്ക് കാലതാമസം
നേരിടുന്നതിന്റെ കാരണം
വിശദീകരിക്കുമോ;
(സി)
ഭൂമിയുടെ അഡ്വാന്‍സ്
പൊസ്സഷന്‍
ലഭിക്കുന്നതിന്
എന്തെല്ലാം നടപടി
ക്രമങ്ങള്‍
സ്വീകരിക്കണം എന്ന്
വിശദീകരിക്കുമോ;
(ഡി)
സര്‍ക്കാരില്‍
സമര്‍പ്പിച്ച
അപേക്ഷയില്‍ എത്ര
നാളിനുള്ളില്‍
അഡ്വാന്‍സ് പൊസ്സഷന്‍
ലഭിക്കും എന്ന്
വ്യക്തമാക്കുമോ?
വസ്തുക്കളുടെ
പോക്കുവരവ്
3786.
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പോക്കുവരവ്
ചെയ്യുന്നതില്‍
കാലതാമസം വന്ന
വസ്തുക്കളുടെ
പോക്കുവരവ്
ചെയ്തുകിട്ടാന്‍
നിലവിലുള്ള നടപടിക്രമം
വിശദമാക്കാമോ;
(ബി)
പോക്കുവരവ്
ചെയ്യുന്നതില്‍
കാലതാമസം വന്ന
വസ്തുക്കള്‍
റീസര്വ്വെയിലുണ്ടായ
അപാകതമൂലം മറ്റൊരാളുടെ
തണ്ടപ്പേര്
രജിസ്റ്ററില്‍ വന്നത്
യഥാര്‍ത്ഥ ഭൂവുടമയുടെ
തണ്ടപ്പേരിലേക്ക്
ഇപ്പോള്‍ മാറ്റാന്‍
കഴിയുമോ; അതിനുള്ള
നടപടിക്രമം
വിശദമാക്കാമോ;
(സി)
റീസര്‍വ്വെയിലെ
അപാകതമൂലം
മറ്റൊരാളിലേക്ക്
തണ്ടപ്പേര്
രജിസ്റ്റര്‍ പ്രകാരം
പോയ ഭൂമിക്കു മേല്‍
അവകാശമുന്നയിച്ച്
ടിയാന് വസ്തു
ഉടമയ്ക്കെതിരെ
നല്കുന്ന അപ്പീല്‍
അനുവദിക്കാറുണ്ടോ;
(ഡി)
റീസര്‍വ്വെയിലെ
അപാകതമൂലം വസ്തു
തണ്ടപ്പേര്
രജിസ്റ്റര്‍ പ്രകാരം
മാറുന്നെങ്കിലും
കൈവശമനുഭവിച്ചു പോകുന്ന
ഭൂമിക്ക് മാറ്റം
വരാത്തതിനാല്‍
ഇത്തരത്തില്‍ നല്കുന്ന
അപ്പീല്‍ പെട്ടെന്നു
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;വിശദാംശം
നല്‍കുമോ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണം
3787.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി,
ഗ്രാമീണ റോഡുകളുടെ
പുനരുദ്ധാരണത്തിനുള്ള
നടപടികളില്‍
പരിഷ്കാരങ്ങള്‍ വരുത്തി
ഉത്തരവിറക്കിയിട്ടുണ്ടോ;എങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അനുവദിച്ചിട്ടുള്ള
വിവിധ റോഡുകള്‍ക്ക്
ജില്ലാ കളക്ടര്‍മാര്‍
സാങ്കേതിക കാരണങ്ങള്‍
ചൂണ്ടിക്കാട്ടി അനുമതി
നല്‍കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അവ പരിശോധിക്കുന്നതിനും
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമാക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
പരിവര്‍ത്തിത
ക്രൈസ്തവര്‍ക്ക് ജാതി
തെളിയിക്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
നല്കാന് നടപടി
3788.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിവര്‍ത്തിത
ക്രൈസ്തവര്‍ക്ക് ജാതി
തെളിയിക്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
നിഷേധിക്കുന്നു എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പരാതി
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
കൊല്ലം
ജില്ലയില്‍ എസ്.സി.
വിഭാഗത്തില്‍ നിന്നും
ക്രിസ്തുമതത്തിലേക്ക്
പരിവര്‍ത്തനം
ചെയ്യപ്പെട്ടവര്‍ക്ക്
പരവ ക്രിസ്ത്യന്‍/ഭരത
ക്രിസ്ത്യന്‍
എന്നിങ്ങനെ ജാതി
സര്‍ട്ടിഫിക്കറ്റ്
നല്‍കിയിരുന്നത്
നിര്‍ത്തല്‍
ചെയ്തുകൊണ്ട്
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
മാതാപിതാക്കളുടെ
മക്കള്‍ക്ക് ആ
വിഭാഗത്തില്‍പ്പെടുത്തി
ജാതി സര്‍ട്ടിഫിക്കറ്റ്
നല്കാന് നടപടി
സ്വീകരിക്കുമോ?
ഭൂരഹിതര്‍ക്ക്
മിച്ചഭൂമി വിതരണം
ചെയ്യുന്നതിന് നടപടി
3789.
ശ്രീ.കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂരഹിതര്‍ക്ക്
മിച്ചഭൂമി വിതരണം
ചെയ്യുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭൂരഹിതര്‍ക്കായി
ഏറ്റെടുത്തിട്ടുള്ള
മിച്ചഭൂമി
സംബന്ധിച്ചുള്ള
വിശദാംശം നല്‍കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്രയേക്കര്‍ മിച്ചഭൂമി
ഏറ്റെടുത്തുവെന്നും
ഭൂരഹിതര്‍ക്കായി എത്ര
ഭൂമി വിതരണം
ചെയ്തുവെന്നും
വ്യക്തമാക്കുമോ;
(ഡി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ഭൂരഹിതര്‍ക്ക്
എത്ര ഹെക്ടര്‍ ഭൂമി
വിതരണം ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
മിച്ചഭൂമി
വിതരണം
ത്വരിതപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(എഫ്)
മിച്ചഭൂമി
സംബന്ധിച്ച കേസുകളില്‍
വേഗത്തില്‍ തീര്‍പ്പ്
കല്പിക്കുവാന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
അപകടത്തില്‍പ്പെടുന്നവര്‍ക്ക്
ധനസഹായം
3790.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതി
ദുരന്തത്തില്‍
അപകടത്തില്‍പ്പെടുന്നവര്‍ക്ക്
ധനസഹായം ലഭിക്കുന്നതിന്
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
താലൂക്കില്‍ തെങ്ങ്
വീണ് ഗുരുതരമായി
ആശുപത്രിയില്‍ കഴിയുന്ന
ആളിന് ധനസഹായം
നല്‍കുന്നതിന്
പുലിയൂര് വില്ലേജ്
ആഫീസര്‍ യഥാസമയം
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടും,
റിപ്പോര്‍ട്ട്
സര്‍ക്കാരില്‍
സമര്‍പ്പിക്കുന്നതിന്
കഴിയാത്തതിന്റെ കാരണം
വിശദീകരിക്കുമോ;
(സി)
ഈ
ആളിന് എന്ന് സഹായം
ലഭ്യമാക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
2008 ന്
മുമ്പ് നികത്തിയ വെറ്റ്
ലാന്റില്‍ വീട്
നിര്‍മ്മാണം.
T 3791.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008
ന് മുമ്പ് നികത്തിയ
വെറ്റ് ലാന്റില്‍ വീട്
നിര്‍മ്മിക്കണമെങ്കില്‍
വസ്തുവിന്റെ വിലയുടെ 25
ശതമാനം സര്‍ക്കാരില്‍
അടയ്ക്കണമെന്നും
എന്നാല്‍ മാത്രമേ
പെര്‍മിറ്റ്
ലഭിക്കുകയുള്ളു
എന്നുമുള്ള നിയമം
ഇപ്പോള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
10 സെന്റില്‍ വീട്
വയ്ക്കുന്ന
സാധാരണക്കാരായവര്‍ക്കും
ഈ നിയമം
ബാധകമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
നിയമങ്ങള്‍ മൂലം
ദുര്‍ബലവിഭാഗങ്ങള്‍ ഏറെ
ബുദ്ധിമുട്ടുന്നത്
തടയാന്‍ സമഗ്രമായ
ഉത്തരവ്
ഉണ്ടാകുമോയെന്ന്
അറിയിക്കാമോ?
റീ-സര്‍വേ
നടപടികള്‍
3792.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
റീ-സര്‍വേ നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
വില്ലേജുകളിലാണ്
റീ-സര്‍വേ നടപടികള്‍
പൂര്‍ത്തിയായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഡ്രാഫ്റ്റ്സ്മാന്‍
തസ്തികകള്‍
3793.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വേ
& ലാന്റ്
റിക്കാര്‍ഡ്സ്
വകുപ്പില്‍
ഡ്രാഫ്റ്റ്സ്മാന്‍
ഫസ്റ്റ് ഗ്രേഡ്
വിഭാഗത്തില്‍ എത്ര
തസ്തികകളുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍
എത്രയെണ്ണം ഒഴിഞ്ഞു
കിടക്കുന്നുവെന്നും
ഒഴിവുകള്‍
നികത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
ഡ്രാഫ്റ്റ്സ്മാന്‍
ഗ്രേഡ് II തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകളുണ്ടെന്ന്
അറിയിക്കുമോ?
തരിശ്ശായിക്കിടക്കുന്ന
സര്‍ക്കാര്‍ ഭൂമിയുടെ
കൃത്യമായ കണക്ക്
3794.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശ്ശായിക്കിടക്കുന്ന
സര്‍ക്കാര്‍ ഭൂമിയുടെ
കൃത്യമായ കണക്ക്
ലഭ്യമാണോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
താലൂക്ക്
അടിസ്ഥാനത്തിലോ നിയോജക
മണ്ഡലാടിസ്ഥാനത്തിലോ
ഇതിന്റെ കണക്ക്
ജനപ്രതിനിധികള്‍ക്ക്
ലഭ്യമാക്കാനുള്ള നടപടി
സ്വീകരിയ്ക്കുമോ;
(സി)
ഈ
ഭൂമിയില്‍
കൈയ്യേറ്റങ്ങള്‍
നടക്കുന്നുണ്ടോ എന്ന്
പരിശോധിക്കുന്നതിന്
സ്ഥിരം സംവിധാനം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
ഭവന
നിര്‍മ്മാണ ധനസഹായം
T 3795.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദരിദ്ര
കുടുംബങ്ങള്‍ക്കായി
നടപ്പിലാക്കിയ ഭവന
നിര്‍മ്മാണ ധനസഹായ
പദ്ധതികളില്‍
നിര്‍മ്മാണ പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
കഴിയാതെ പോയ
കുടുംബങ്ങള്‍ക്ക്
വീടുപണി
പൂര്‍ത്തീകരിക്കാന്‍
ധനസഹായം നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ജനറല്‍, എസ്.സി, എസ്.ടി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വീടൊന്നിന് എത്ര തുക
വീതമാണ് പരമാവധി
നല്കാവുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
ഭവന നിര്‍മ്മാണത്തിന്
അനുവദിച്ചുവരുന്ന
തുകയുടെ ആനുപാതികമായ
തുക ധനസഹായമായി
നല്കാന്
പഞ്ചായത്തുകള്‍ക്ക്
അനുമതി
നല്കുമോയെന്നറിയിക്കാമോ;
(ഡി)
പുനരധിവാസ
പദ്ധതി പ്രകാരം വീട്
വയ്ക്കുന്നതിന് സ്ഥലം
വാങ്ങാന്‍ പട്ടികജാതി
ക്ഷേമവകുപ്പ്
നല്‍കുന്നതിന് സമാനമായ
തുക അനുവദിക്കാന്‍
പഞ്ചായത്തുകള്‍ക്ക്
അനുമതി നല്‍കുമോയെന്ന്
വിശദമാക്കുമോ?
കലവറ
പദ്ധതി
3796.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഒ. ആര്. കേളു
,,
കെ.കുഞ്ഞിരാമന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭവനനിര്‍മ്മാണത്തിനായി
'കലവറ' പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഗുണഭോക്താക്കള്‍
ആരൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
വീടു
വെക്കുവാന്‍ അനുമതി
3797.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ബേപ്പൂരിലെ
മാറാട് ഭാഗത്ത് വീടു
വയ്ക്കുന്നതിനുവേണ്ടി
ഭൂമി പതിച്ച് നല്കിയ
സ്ഥലത്ത് വീടു
വയ്ക്കുവാന്‍ അനുമതി
ലഭിക്കാത്തതായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
എങ്കില്‍
വീടു വെക്കുന്നതിന്
അനുമതി നല്കാന് നടപടി
സ്വീകരിക്കുമോ?
പ്രീ
ഫാബ്രിക്കേറ്റഡ് കെട്ടിട
നിര്‍മ്മാണ രീതി
3798.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രീ
ഫാബ്രിക്കേറ്റഡ്
കെട്ടിട നിര്‍മ്മാണ
രീതി
പ്രാവര്‍ത്തികമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനുളള
നിര്‍മ്മാണ
സാമഗ്രികളെക്കുറിച്ച്
വ്യക്തത
വരുത്തിയിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
വിദേശ സാങ്കേതിക സഹായം
തേടാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കുമോ?
വീട്
വെയ്ക്കുന്നതിനായി നിലം
നികത്തുന്നതിനുള്ള അനുമതി
3799.
ശ്രീ.കെ.വി.വിജയദാസ്
,,
കെ. ബാബു
,,
മുരളി പെരുനെല്ലി
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
മറ്റു ഭൂമി
ഇല്ലാത്തവര്‍ക്ക് വീട്
വെയ്ക്കുന്നതിന് നിലം
നികത്താനുള്ള അനുമതി
നല്‍കുമോ;
(ബി)
എങ്കില്‍
ഏത് അളവു വരെ നിലം
നികത്തുവാന്‍ അനുമതി
നല്‍കുമെന്നും
ആയതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കാമോ;
(സി)
വീട്
വെയ്ക്കുന്നതിനായി നിലം
നികത്തിയശേഷം
ബന്ധപ്പെട്ട
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
നിര്‍മ്മാണാനുമതി
ലഭിയ്ക്കാതെ നിരവധി
ആളുകള്‍
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു
പരിഹരിയ്ക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
ചെലവു
കുറഞ്ഞ വീടുകളുടെ
നിര്‍മ്മാണം
3800.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന
വിഭാഗങ്ങള്‍ക്കായി
ചെലവു കുറഞ്ഞ വീടുകളുടെ
നിര്‍മ്മാണത്തിന് വായ്പ
പദ്ധതി
നിലവിലുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഉണ്ടെങ്കില്‍
വായ്പയുടെ പരമാവധി തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി ഏറ്റെടുത്തു
നടത്തുന്ന സ്രക്കാര്‍
ഏജന്‍സികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ?
ഗൃഹശ്രീ
ഭവനപദ്ധതി
3801.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണ വകുപ്പുമായി
ബന്ധപ്പെട്ട്
സ്വന്തമായി വീടില്ലാത്ത
സാധാരണ ജനങ്ങള്‍ക്കും
സമൂഹത്തിലെ ദുര്‍ബല
വിഭാഗങ്ങള്‍ക്കുമായി
ഏതെങ്കിലും പുതിയ
പദ്ധതികള്‍ നടപ്പില്‍
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
ഭവനനിര്‍മ്മാണ ബോര്‍ഡ്
വഴി നടപ്പില്‍ വരുത്തിയ
ഗൃഹശ്രീ ഭവന
പദ്ധതിയില്‍ നാളിതുവരെ
എത്രമാത്രം തുക
ചെലവഴിച്ചിട്ടുണ്ടെന്നും
എത്രത്തോളം
ഗുണഭോക്താക്കള്‍ക്ക്
ഇതിന്റെ പ്രയോജനം
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നടപ്പില്‍
വരുത്തിയ ഗൃഹശ്രീ ഭവന
പദ്ധതി കുറ്റമറ്റ
രീതിയില്‍ തുടര്‍ന്നും
നടപ്പില്‍
വരുത്തുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ഇരിയണ്ണി
ദശലക്ഷം കോളനി
3802.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മുളിയാര്‍
പഞ്ചായത്തിലെ ഇരിയണ്ണി
ദശലക്ഷം കോളനിയില്‍
എത്ര കുടുംബങ്ങളാണ്
താമസിക്കുന്നത്;
(ബി)
ഇവിടുത്തെ
വീടുകള്‍ എന്നാണ് പണിത്
നല്‍കിയത്; ആയതിന്
പിന്നീട് റിപ്പയർ
ചെയ്യുന്നതിനോ
പുനരുദ്ധാരണത്തിനോ തുക
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
വീടുകള്‍ ഏറെ
ശോചനീയാവസ്ഥയിലാണുള്ളതെന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
എങ്കില്‍
വീടുകള്‍ പുതുക്കി
പണിയുന്നതിനും
നിലവിലുള്ള ശോചനീയാവസ്ഥ
പരിഹിരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പാര്‍പ്പിട
പ്രശ്നം
പരിഹരിക്കാനെടുത്ത
നടപടികള ്
3803.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാര്‍പ്പിട പ്രശ്നം
പൂര്‍ണ്ണമായി
പരിഹരിക്കുകയെന്ന
ലക്ഷ്യം മുന്‍നിറുത്തി
2016-17 ലെ പുതുക്കിയ
ബജറ്റില്‍ പ്രഖ്യാപിച്ച
പദ്ധതിയുടെ രൂപരേഖ
തയ്യാറായിട്ടുണ്ടോ;
(ബി)
നടപ്പുസാമ്പത്തിക
വര്‍ഷം തന്നെ പ്രസ്തുത
പദ്ധതിയുടെ
പ്രവര്‍ത്തനം
ആരംഭിയ്ക്കുമെന്നുള്ള
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
എത്രത്തോളമായെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നടത്തിപ്പ്
എപ്രകാരമാണ് വിഭാവനം
ചെയ്തിട്ടുള്ളത്; ഈ
ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിനുള്ള
മതിപ്പ് ചെലവ്
എത്രയെന്നാണ്
കണക്കാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
ഭവനരഹിതരും
ഭൂരഹിതരുമായവർ
3804.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭവനരഹിതരായവരുടെ ആകെ
എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഭവനരഹിതരായവരില്‍
എത്രപേര്‍
ഭൂരഹിതരാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഭവനരഹിതരും
ഭൂരഹിതരുമായവര്‍ക്ക് അവ
ലഭ്യമാക്കാനുള്ള
എന്തെങ്കിലും പദ്ധതി
ആലോചനയിലുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഭവനനിര്‍മ്മാണത്തിനായി
ആനുകൂല്യം ലഭിച്ചവർ തുക
മതിയാകാതെവന്ന്
ഇപ്പോഴും ഭവനരഹിതരായി
കഴിയുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇവര്‍ക്കായി
എന്തെങ്കിലും
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നൽകാമോ?
സമ്പൂര്‍ണ്ണ
പാര്‍പ്പിട പദ്ധതി
3805.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വന്തമായി വീടും
സ്ഥലവും ഇല്ലാത്ത
കുടുംബങ്ങളെ
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
വീടും
സ്ഥലവും
ഇല്ലാത്തവര്‍ക്കായി
നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികള്‍
വിശദമാക്കുമോ;
(സി)
സമ്പൂര്‍ണ്ണ
പാര്‍പ്പിട പദ്ധതി
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ഫ്ലാറ്റുകള്‍
കൈമാറ്റം ചെയ്യുമ്പോഴുള്ള
വില നിർണ്ണയം
T 3806.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫ്ലാറ്റുകള്‍
കൈമാറ്റം ചെയ്യുമ്പോള്‍
ഒരു എന്‍ജിനീയറുടെ
വിലനിര്‍ണ്ണയ
റിപ്പോര്‍ട്ട് വേണമെന്ന
നിര്‍ദ്ദേശം
നിലവിലുണ്ടോ;
(ബി)
ഹൗസിംഗ്
ബോര്‍ഡ് നിര്‍മ്മിച്ച
ഫ്ലാറ്റുകള്‍ക്ക്
ഹൗസിംഗ് ബോര്‍ഡിന്റെ
എന്ജീനീയര്മാര് വില
നിശ്ചയിച്ചാണോ വില്പന
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
പ്രസ്തുത ഫ്ലാറ്റുകള്‍
കൈമാറ്റം ചെയ്യുമ്പോള്‍
വീണ്ടും
എന്‍ജിനീയര്‍മാര്‍ വില
നിശ്ചയിച്ച്
നല്‍കണമെന്ന
വ്യവസ്ഥയുണ്ടോ?
ഭവനനിര്‍മ്മാണ
ബോര്‍ഡിലെ സാമ്പത്തിക
പ്രതിസന്ധി
3807.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏഴു
ലക്ഷത്തോളം ജനങ്ങളുടെ
പാര്‍പ്പിട
ആവശ്യങ്ങള്‍ക്കായി
പ്രവര്‍ത്തിച്ച സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ്
ഇപ്പോള്‍ കടുത്ത
സാമ്പത്തിക പ്രതിസന്ധി
നേരിട്ടുകൊണ്ടിരിക്കുന്ന
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
മുന്നൂറോളം സാങ്കേതിക
/സാങ്കേതികേതര
ജീവനക്കാര്‍ നിലവില്‍
പ്രവര്‍ത്തിക്കുന്ന ഭവന
നിര്‍മ്മാണ ബോര്‍ഡിനെ
സാമ്പത്തിക
പ്രതിസന്ധിയില്‍നിന്നും
കരകയറ്റുന്നതിന്
എന്തെങ്കിലും പുതിയ
പദ്ധതികള്‍ നടപ്പില്‍
വരുത്തുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
മുന്‍സര്‍ക്കാര്‍
ഭവന നിര്‍മ്മാണ
ബോര്‍ഡിന് ഫണ്ട്
നല്കുന്നതിനുദ്ദേശിച്ച്
ആരംഭിച്ച ഹൗസിംഗ്
ഡെവലപ്മെന്റ് ഫിനാന്‍സ്
കോര്‍പ്പറേഷന്റെ
ഇപ്പോഴത്തെ അവസ്ഥയും
ഇതിനായി ചെലവഴിച്ച
തുകയും എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ഇതിലൂടെ
നടപ്പിലാക്കിയതെന്നും
വിശദീകരിക്കാമോ?
(സി)
ഇതിന്റെ
പ്രവര്‍ത്തനം
തുടര്‍ന്നും
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സാര്‍വ്വത്രികമായ
ഭവനനിര്‍മ്മാണം
3808.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാര്‍വ്വത്രികമായ
ഭവനനിര്മ്മാണത്തിലൂടെ
ഭൂരഹിതര്‍ക്കും
ഭവനരഹിതര്‍ക്കും
സമയബന്ധിതമായി വീട്
വെച്ചു നല്‍കുന്നതിന്
ഒരു പദ്ധതി സര്‍ക്കാര്‍
ആരംഭിയ്ക്കുമെന്ന്
പ്രസ്താവിച്ച പ്രകാരം
ഇതിനായി നാളിതുവരെ
പൂര്‍ത്തിയാക്കിയ
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി എന്ന് നിലവില്‍
വരുമെന്നാണ്
പ്രതീക്ഷിയ്ക്കുന്നത്;
(സി)
പാവപ്പെട്ട
ജനങ്ങള്‍ക്ക് വളരെ
ഉപകാരപ്രദമാകുമെന്ന്
കണക്കാക്കുന്ന ഈ പദ്ധതി
ഉടനെ നടപ്പിലാക്കാന്‍
നടപടികള്‍
സ്വീകരിയ്ക്കുമോ?