എ.എസ്.ഡബ്ള്യൂ.എ.എസ്.
പദ്ധതി
3623.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്കൂളുകളിലെ
എ.എസ്.ഡബ്ള്യൂ.എ.എസ്.
പദ്ധതി സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കുമോ?
കെ -
ടെറ്റ് പരീക്ഷയില്‍
പിന്നോക്ക
വിഭാഗങ്ങള്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
3624.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ
വകുപ്പിന്റെ
15.10.2014-ലെ
213/2014/പൊ.വി.വ.
ഉത്തരവ് പ്രകാരം
കെ-ടെറ്റ് പരീക്ഷ
വിജയിക്കുന്നതിന്
പിന്നോക്ക
വിഭാഗങ്ങള്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
പിന്നാക്ക
വിഭാഗങ്ങളിലെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അര്‍ഹതപ്പെട്ട ഇളവുകള്‍
കൃത്യമായി
നല്കാത്തതുമൂലം
കെ-ടെറ്റ് പരീക്ഷാ
ബോര്‍ഡിന്റെ
പരീക്ഷകളില്‍
ഉദ്യോഗാര്‍ത്ഥികള്‍
പരാജയപ്പെടുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
എങ്കില്‍
അവ പരിശോധിക്കുവാനും
അര്‍ഹതപ്പെട്ട
മാര്‍ക്കിളവ്
നല്കുവാനും നടപടി
സ്വീകരിക്കുമോ;
(ഡി)
കെ-ടെറ്റ് പരീക്ഷകളില്‍
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ
അപേക്ഷകരുടെയും
വിജയികളുടെയും എണ്ണവും
ശതമാനവും ജില്ല
തിരിച്ച്
വെളിപ്പെടുത്താമോ;
(ഇ)
വിജയികളുടെ
ജാതി തിരിച്ചുള്ള
കണക്കുകളും പിന്നാക്ക
ജനവിഭാഗങ്ങളുടെ
മാര്‍ക്കിളവ് ആനുകൂല്യം
നല്കിയതു വഴി എത്ര
പേര് വിജയിച്ചുവെന്നതു
സബന്ധിച്ച ജില്ല
തിരിച്ചുള്ള കണക്കുകളും
ലഭ്യമാക്കുമോ?
ശ്രീ
സുധീന്ദ്രനാഥിന്െറ
നിയമനാംഗീകാരം
3625.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ STTIല്‍
മ്യൂസിക് ടീച്ചറായി
ജോലി ചെയ്യുന്ന ശ്രീ
സുധീന്ദ്രനാഥിന്
നിയമനാംഗീകാരം
നല്കുന്നതു സംബന്ധിച്ച
K2/53/2016/GEdn
നമ്പര്‍ ഫയലില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫയലില്‍ തീരുമാനം
കൈക്കൊള്ളാന്‍ ഇനി
എന്തെല്ലാം
നടപടിക്രമങ്ങള്‍
ശേഷിക്കുന്നു എന്ന്
അറിയിക്കുമോ;
(സി)
ഇതേ
വിഷയത്തില്‍
14234/K2/2015/GEdn
നമ്പര്‍ കത്തിന്
B2/10945/2016 എന്ന
നമ്പരില്‍ 29.4.2016
-ന് മലപ്പുറം ഡി.ഡി.ഇ
നല്കിയ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എത്രയും പെട്ടെന്ന്
അനുകൂല തീരുമാനം
കൈക്കൊള്ളുമോ?
അധ്യാപകരുടെ വേതനം
3626.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-ല്‍
പുതിയതായി അനുവദിച്ച
പ്ലസ് ടു ബാച്ചില്‍
പഠിപ്പിക്കുന്ന എയ്ഡഡ്
സ്കൂളിലെ
അധ്യാപകര്‍ക്ക് വേതനം
ലഭിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എയ്ഡഡ്
സ്കൂളുകളില്‍ അനുവദിച്ച
പ്ലസ് ടു ബാച്ചുകളില്‍
അധ്യാപക തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;
ഇതിനായി നടപടി
സ്വീകരിച്ചു
വരുന്നുണ്ടോ;
(സി)
ഇത്തരം
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
പഠിപ്പിക്കുന്ന
അധ്യാപകരുടെ വേതനം
സംബന്ധിച്ച് നിലപാട്
വിശദീകരിക്കുമോ?
കെ-ടെറ്റ്
പരീക്ഷാ ബോര്‍ഡിനുളള
അധികാരങ്ങള്‍
3627.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ-ടെറ്റ്
പരീക്ഷാ ബോര്‍ഡിന്
സര്‍ക്കാര്‍
നല്കിയിട്ടുളള
അധികാരങ്ങള്‍
വിശദീകരിക്കാമോ;
(ബി)
മാര്‍ക്കിളവ്
നല്കുന്ന കാര്യത്തില്‍
തീരുമാനമെടുക്കുന്നതാരാണെന്ന്
വ്യക്തമാക്കുമോ;
(സി)
2014
ല്‍ നടത്തിയ കെ-ടെറ്റ്
പരീക്ഷാ കാറ്റഗറി
ഒന്നില്‍ അസാധുവാക്കിയ
രണ്ട് ചോദ്യങ്ങളുടെ
മാര്‍ക്ക് ജനറല്‍
വിഭാഗത്തിന് കുറച്ച്
നല്‍കിയെങ്കിലും സംവരണ
വിഭാഗങ്ങള്‍ക്ക്
മനഃപൂര്‍വ്വം
മാര്‍ക്കിളവ്
നല്‍കാതിരുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിനുത്തരവാദിയായവര്ക്കെതിരെ
മാതൃകാപരമായ അച്ചടക്ക
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
സംവരണ
വിഭാഗങ്ങള്‍ക്ക് നല്കി
വരുന്ന ആനുകൂല്യങ്ങള്‍
കൃത്യമായി
നല്കുന്നുണ്ടോ
എന്നുറപ്പു വരുത്താന്‍
കെ-ടെറ്റ് പരീക്ഷാ
ബോര്‍ഡില്‍ പ്രത്യേക
പരിശോധക സ്ക്വാഡിനെ
ചുമതലപ്പെടുത്തുമോ?
ബി.ആര്.സി
കളില്‍ ക്ലസ്റ്റര്‍
കോ-ഓര്‍ഡിനേറ്റര്‍മാരുടെ
ശമ്പള പരിഷ്കരണം
3628.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
GO(P)No.
199/11 G.Edn.തീയതി
1-10-2011 പ്രകാരം
വിവിധ ബി.ആര്.സി
കളില്‍ ക്ലസ്റ്റര്‍
കോ-ഓര്‍ഡിനേറ്റര്‍മാരായി
ജോലിയില്‍
പ്രവേശിച്ചിട്ടുളള
ജീവനക്കാരുടെ വേതനം
പരിഷ്കരിക്കുന്നത്
സംബന്ധിച്ച് എന്ത്
തീരുമാനമാണെടുത്തിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
പ്രസ്തുത ജീവനക്കാരുടെ
ശമ്പള പരിഷ്കരണം
നടപ്പിലാക്കുന്നതിനുള്ള
സാങ്കേതിക തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
വിഷയത്തിന്മേല്
അനുകൂല നടപടി
സ്വീകരിക്കുന്നതിന്
വേണ്ട
ശ്രമമുണ്ടാക്കുമോ?
പി.റ്റി.എസ്.
തസ്തികയിലേക്കുള്ള
കൂടിക്കാഴ്ച സംബന്ധിച്ച
പരാതി
3629.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്.
സര്‍ക്കാരിന്‍െറ
കാലത്ത്കാസര്ഗോഡ്
ഡി.ഡി. ഓഫീസില്‍ വച്ച്
നടന്ന പി.റ്റി.എസ്.
തസ്തികയിലേക്കുള്ള
കൂടിക്കാഴ്ചയില്‍ നടന്ന
അപാകത സംബന്ധിച്ച്
ഉദ്യോഗാര്‍ത്ഥികള്‍
നല്കിയ പരാതിയില്‍
എന്തു നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
അര്‍ഹരായവരെ
ഒഴിവാക്കി തീര്‍ത്തും
അഴിമതി നിറഞ്ഞ ഈ നിയമനം
നടത്തിയവര്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കുമോ?
ഒരു
മണ്ഡലത്തില്‍ ഒരു
അന്താരാഷ്ട്ര നിലവാരത്തിലുള്ള
സ്കൂള്‍
3630.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ഒരു
മണ്ഡലത്തില്‍ ഒരു
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
സ്കൂള്‍ എന്ന
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
പറളി
എടത്തറ യു.പി.സ്കൂളിന്റെ
ശോച്യാവസ്ഥ
3631.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
125
വര്‍ഷത്തോളം പഴക്കമുള്ള
പറളി എടത്തറ
യു.പി.സ്കൂളിന്റെ
ശോച്യാവസ്ഥ
പരിഹരിക്കുന്നതിന്
നടപടി സ്വീകരിച്ചുവോ;
(ബി)
ഈ
സ്കൂള്‍ അപ്ഗ്രേഡ്
ചെയ്യുന്നതിന്
ആര്.എം.എസ്.എ.യില്‍
നിലവിലുള്ള
പ്രൊപ്പോസല്‍
പരിഗണിച്ച് സ്ക്കൂളിന്
അപ്ഗ്രഡേഷന് നല്‍കുമോ;
ഇല്ലെങ്കില്‍ എന്തു
കൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ആവശ്യമായ
സ്ക്കൂള് കെട്ടിടം ഈ
സ്ക്കൂളിനില്ല എന്നത്
പരിഗണിച്ച് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൃഷി
പ്രധാന വിഷയമായി
കെെകാര്യം ചെയ്യുന്ന
സന്നദ്ധ സംഘടനകളില്‍
പ്രവര്‍ത്തിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഗ്രേസ് മാര്‍ക്ക്
3632.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളിലെ
വിവിധ സന്നദ്ധ
സംഘടനകളില്‍
പ്രവര്‍ത്തിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
പത്താം ക്ലാസ്സ്
(എസ്.എസ്.എല്‍.സി.)
പരീക്ഷയില്‍ ഗ്രേസ്
മാര്ക്കനുവദിക്കുന്ന
സാഹചര്യത്തില്‍ കൃഷി
പ്രധാന വിഷയമായി
കെെകാര്യം ചെയ്യുന്ന
സന്നദ്ധ സംഘടനകളില്‍
പ്രവര്‍ത്തിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
പത്താം ക്ലാസ്
പരീക്ഷയില്‍
(എസ്.എസ്.എല്‍.സി.)
ഗ്രേസ് മാര്‍ക്ക്
നല്കുന്ന കാര്യം
ആലോചിക്കുമോ;
(ബി)
കൃഷി
പ്രോത്സാഹിപ്പിക്കാന്‍
ഏതെല്ലാം പദ്ധതികളാണ്
വിദ്യാലയങ്ങളില്‍
നടപ്പിലാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(സി)
ശാസ്ത്രീയവും
ലാഭകരവുമായ കൃഷി
വിദ്യാലയങ്ങളില്‍
പാഠ്യവിഷയമായി
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അത് ഏത്
രീതിയിലാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ?
പ്രീ
പ്രൈമറി സ്കൂളുകളുടെ അംഗീകാരം
3633.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012
നു ശേഷം
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളോടനുബന്ധിച്ച്
ആരംഭിച്ച പ്രീ -പ്രൈമറി
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്കാത്തതെന്തുകൊണ്ടാണെന്നു
വിശദമാക്കാമോ;
(ബി)
അംഗീകാരം
ലഭിക്കുന്നതിന് അപേക്ഷ
സമര്‍പ്പിച്ചവരുടെ
ജില്ല തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കാമോ;
(സി)
2012
നു ശേഷം
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളോടനുബന്ധിച്ച്
ആരംഭിച്ച പ്രീ പ്രൈമറി
സ്കൂളുകള്‍ക്ക്
അംഗീകാരം
ലഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കേരള
ടീച്ചേഴ്സ് എലിജിബിലിറ്റി
ടെസ്റ്റ് (കെ-ടെറ്റ്)
3634.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന്റെ
15.06.2015-ലെ
99/2016/പൊ.വി.വ. എന്ന
ഉത്തരവ് പ്രകാരം
ഇപ്പോള്‍ ജോലി
ചെയ്യുന്ന സ്കൂള്‍
അദ്ധ്യാപകര്‍ക്കുളള
വകുപ്പുതല യോഗ്യതാ
പരീക്ഷയായ കേരള
ടീച്ചേഴ്സ്
എലിജിബിലിറ്റി ടെസ്റ്റ്
2018-19 അദ്ധ്യയന
വര്‍ഷം വരെ
ദീര്‍ഘിപ്പിച്ചു
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നിലവില്‍
ഹെെസ്കൂള് അദ്ധ്യാപക
നിയമനത്തിന് ബിരുദവും
ബി.എഡ്- ഉം ആണ് യോഗ്യത
എന്നിരിക്കെ കെ-ടെറ്റ്
എന്ന നിര്‍ബന്ധിത
വകുപ്പുതല പരീക്ഷ
എഴുതുന്നതിന് ബി.എ -
യ്ക്ക് 45% മാര്‍ക്കും
സയന്‍സ് വിഷയങ്ങള്‍ക്ക്
60% മാര്‍ക്കും
(ബി.എസ്.സി)
ആവശ്യമാണെന്ന്
നിഷ്ക്കര്ഷിച്ചീട്ടുണ്ടോ;
(സി)
ഇത്രയും
ശതമാനം മാര്‍ക്ക്
ഇല്ലാത്ത നിലവിലുള്ള
അദ്ധ്യാപകര്‍ക്ക്
പ്രസ്തുത പരീക്ഷ
എഴുതുവാന്‍
സാധിക്കില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മറ്റ്
വകുപ്പ് തല
പരീക്ഷകള്‍ക്ക്
(കെ.എസ്.ആര്,
അക്കൗണ്ട് ടെസ്റ്റ്)
ഇത്തരത്തിലുള്ള
മാര്‍ക്ക് ശതമാനം
ബാധകമല്ലാത്തതിനാല്‍
നിലവില്‍ ജോലി
ചെയ്യുന്ന അദ്ധ്യാപകരെ
പ്രസ്തുത പരീക്ഷയില്‍
നിന്നും ഒഴിവാക്കുകയോ,
മാര്‍ക്ക്
നിബന്ധനയില്ലാതെ
അവര്‍ക്ക് കൂടി പരീക്ഷ
എഴുതുന്നതിനുളള
സാഹചര്യം ഉണ്ടാക്കുകയോ
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ഏരിയ
ഇന്‍സെന്റീവ് പദ്ധതി
പ്രകാരമുള്ള സ്കൂളുകളിലെ
നിയമനാംഗീകാരം
3635.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏരിയ
ഇന്‍സെന്റീവ് പദ്ധതി
പ്രകാരം ആരംഭിച്ച
സ്കൂളുകളിലെ മുഴുവന്‍
അദ്ധ്യാപകര്‍ക്കും
നിയമനാംഗീകാരം
നല്‍കുന്നതിനുള്ള
തടസ്സമെന്താണെന്ന്
വിശദമാക്കുമോ;
(ബി)
ഇത്
പരിഹരിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
ആയതിന് നടപടികള്‍
സ്വീകരിക്കുമോ?
ബധിര-
മൂക വിദ്യാര്‍ത്ഥികള്‍ക്ക്
പഠന സൌകര്യം
3636.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബധിരരും
മൂകുരുമായ
വിദ്യാര്‍ത്ഥികള്‍ക്ക്
ഒല്ലൂര്‍ നിയോജക
മണ്ഡലത്തില്‍ പ്ലസ്-ടു
പഠനത്തിന് ഏതെങ്കിലും
സര്‍ക്കാര്‍-എയ്ഡഡ്
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന് വിശദമാക്കാമോ;
(ബി)
ബധിരരും
മൂകരുമായ
വിദ്യാര്‍ത്ഥികളുടെ
പഠനത്തിന്
ബിരുദതലത്തില്‍
സര്‍ക്കാര്‍ മേഖലയില്‍
എന്തെങ്കിലും
സംവിധാനങ്ങള്‍
നിലവിലുണ്ടോ;
(സി)
ഇല്ലെങ്കില്‍
സ്വകാര്യ മേഖലയില്‍
പഠിക്കുന്ന പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ശ്രീ.
കെ.കെ. വര്‍ഗീസിന്റെ
ഗ്രാറ്റുവിറ്റിയും
പെന്ഷന് കുടിശ്ശികയും
3637.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
പുതുക്കോട് സര്‍വ്വജന
ഹൈസ്കൂള്‍ ഹെഡ്
മാസ്റ്റര്‍ ആയിരുന്ന
ശ്രീ. കെ.കെ.
വര്‍ഗീസിന്റെ
ഗ്രാറ്റുവിറ്റിയും
പെന്‍ഷന്റെ
കുടിശ്ശികയും
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ശ്രീ.
കെ.കെ. വര്‍ഗീസിന്റെ
റിവൈസ്ഡ് പെന്ഷന്
ബുക്ക് ഡെപ്യൂട്ടി
ഡയറക്ടറുടെ ഓഫീസില്‍
നിന്ന് എ.ജി.യുടെ
ഓഫീസിലേക്ക്
അയച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
2011
മാര്‍ച്ച് 31 ന്
റിട്ടയര്‍ ചെയ്ത ശ്രീ.
കെ.കെ. വര്‍ഗീസിന്
ഗ്രാറ്റുവിറ്റിയും
പെന്ഷന് കുടിശ്ശികയും
നല്കാന് നടപടി
സ്വീകരിക്കുമോ;
(ഡി)
ലഭിച്ച
കുടിശ്ശികയ്ക്കും ഇനി
ലഭിക്കാനുള്ള തുകക്കും
അര്‍ഹതപ്പെട്ട ന്യായമായ
പലിശ അനുവദിക്കുവാന്‍
തയ്യാറാകുമോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കുമോ?
എല്‍.പി.,
യു.പി., എച്ച്.എസ്.,
എച്ച്.എസ്.എസ്.
വിഭാഗങ്ങളിലെ അദ്ധ്യാപക
ഒഴിവുകള്‍
3638.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
മൂന്ന് വര്‍ഷം
എല്‍.പി., യു.പി.,
എച്ച്.എസ്.,
എച്ച്.എസ്.എസ്. എന്നീ
വിഭാഗങ്ങളില്‍
ഉണ്ടാകുന്ന അദ്ധ്യാപക
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഓരോ വിഭാഗത്തിലും
നാളിതുവരെ
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകള്‍ എത്രയെന്ന്
വ്യക്തമാക്കുമോ?
പ്ലസ്
വണ്‍ പ്രവേശനം
3639.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇൗ അദ്ധ്യയന വര്‍ഷത്തെ
പ്ലസ് വണ്‍ പ്രവേശനം
പൂര്‍ത്തിയായത് ഏത്
തീയതിയിലാണ്; അദ്ധ്യയനം
തുടങ്ങി എത്ര
ദിവസത്തിനുശേഷമാണ്
പ്രവേശന നടപടി
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞത്;
വ്യക്തമാക്കുമോ;
(ബി)
പ്രവേശന
നടപടികള്‍ യഥാസമയം
പൂര്‍ത്തിയാകാത്തത്
വിദ്യാര്‍ത്ഥികളുടെ
പഠനത്തെ ഏതെങ്കിലും
തരത്തില്‍
ബാധിച്ചിട്ടുണ്ടോയെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
യഥാസമയം
പ്രവേശനം ലഭിക്കാത്ത
വിദ്യാര്‍ത്ഥികള്‍ക്ക്
നഷ്ടപ്പെട്ട അധ്യയന
ദിനങ്ങള്‍ ഏത്
രീതിയില്‍ നല്കാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പ്ലസ്
വണ്‍, പ്ലസ് ടു മോഡല്‍
പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍
3640.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി പ്ലസ് വണ്‍,
പ്ലസ് ടു മോഡല്‍
പരീക്ഷകളുടെ
ചോദ്യപേപ്പറുകള്‍
കഴിഞ്ഞ വര്‍ഷം വരെ
അച്ചടിച്ചു
നല്‍കിയിരുന്നത്
ആരായിരുന്നു എന്ന്
അറിയിക്കുമോ;
(ബി)
കഴിഞ്ഞ
വര്‍ഷം ഈയിനത്തില്‍
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(സി)
അദ്ധ്യാപക
സംഘടനകള്‍
ചോദ്യപേപ്പര്‍
അച്ചടിച്ചു നല്കുന്ന
രീതി
അവസാനിപ്പിക്കുവാന്‍
തീരുമാനിച്ചതിന്റെ
സാഹചര്യം
വ്യക്തമാക്കുമോ;
(ഡി)
ചോദ്യപേപ്പര്‍
അച്ചടിച്ചു നല്കുന്ന
ജോലി ഇനി മുതല്‍ ആരെ
ഏല്പിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ദേശീയ
വിദ്യാഭ്യാസ നയം
3641.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ദേശീയ
വിദ്യാഭ്യാസ നയവുമായി
ബന്ധപ്പെടുത്തി
സംസ്ഥാനത്ത്
വിദ്യാഭ്യാസ വകുപ്പ്
എന്തെങ്കിലും പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
സമഗ്ര
വിദ്യാഭ്യാസ പദ്ധതി
3642.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്ര
വിദ്യാഭ്യാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
നെന്മാറ നിയോജക
മണ്ഡലത്തില്‍ കഴിഞ്ഞ
അഞ്ച് വര്‍ഷം
സര്‍ക്കാര്‍ നടത്തിയ
വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഈ
മണ്ഡലത്തില്‍
നടത്താനുദ്ദേശിക്കുന്ന
വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
ഹയര്‍
സെക്കന്‍ഡറി ടീച്ചര്‍
(കമ്മ്യൂണിക്കേറ്റീവ്
ഇംഗ്ലീഷ്) തസ്തിക
3643.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്‍ഡറി ടീച്ചര്‍
(കമ്മ്യൂണിക്കേറ്റീവ്
ഇംഗ്ലീഷ്)
തസ്തികയിലേക്ക്
നിയമനത്തിനായി
സര്‍ക്കാര്‍ നിശ്ചയിച്ച
യോഗ്യതാ മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
(ബി)
യോഗ്യതയില്‍
ഭേദഗതികള്‍ വരുത്തി പി.
എസ്.സി. അഭിപ്രായം
രേഖപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
കേരളത്തിലെ
യൂണിവേഴ്സിറ്റികള്‍
എം.എ.(കമ്മ്യൂണിക്കേറ്റീവ്
ഇംഗ്ലീഷ്)) കോഴ്സ്
നടത്തുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
തസ്തികയിലേക്ക്
യു.ജി.സിയും കേരള
യൂണിവേഴ്സിറ്റിയും
അംഗീകരിച്ച ഗാന്ധിഗ്രാം
റൂറല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് -
ഡീംഡ് യൂണിവേഴ്സിറ്റി
നടത്തുന്ന എം.എ.
(ഇംഗ്ലീഷ് ആന്റ്
കമ്മ്യൂണിക്കേറ്റീവ്
സ്റ്റഡീസ്) യോഗ്യതയായി
പരിഗണിക്കുമോ;
(ഇ)
ഈ
യോഗ്യതയുളള
ഉദ്യോഗാര്‍ത്ഥികളെ
പ്രസ്തുത
തസ്തികയിലേക്ക്
നിയമനത്തിനായി
പരിഗണിക്കുമോ?
ഹയര്‍
സെക്കന്‍ഡറി സ്കൂളുകളിലെ
അധ്യാപക - അനധ്യാപക തസ്തിക
നിര്‍ണ്ണയം
3644.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
അദ്ധ്യയന വര്‍ഷത്തില്‍
അനുവദിച്ച ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളിലെയും/ബാച്ചുകളിലെയും
അധ്യാപക - അനധ്യാപക
തസ്തിക നിര്‍ണ്ണയം
പൂര്‍ത്തിയായിട്ടില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(സി)
10.02.2016
-ലെ ക്യാബിനറ്റ്
തീരുമാനം
(നമ്പര്‍-2635)
നടപ്പാക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
അധിക
ബാച്ച് പ്ലസ് ടു
അനുവദിക്കപ്പെട്ട
എയ്ഡഡ് സ്കൂളുകളില്‍
രണ്ട് വര്‍ഷമായി ജോലി
ചെയ്യുന്ന അധ്യാപകരുടെ
നിയമനത്തിന് അംഗീകാരം
നല്കാന് നടപടി
സ്വീകരിക്കുമോ?
ഹയര്‍
സെക്കന്‍ഡറി സ്കൂളികളിലെ
പ്രിന്‍സിപ്പല്‍ തസ്തിക
3645.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
ഹയര്‍ സെക്കന്‍ഡറി
സ്കൂളുകളിലെ
പ്രിന്‍സിപ്പല്‍
തസ്തികകളാണ്
ഒഴിഞ്ഞുകിടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സ്കൂളുകളുടെ
അധ്യയനത്തെയും
മേല്‍നോട്ടത്തെയും
പ്രതികൂലമായി
ബാധിക്കുന്നതാണെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(സി)
ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളില്‍
ഒഴിഞ്ഞുകിടക്കുന്ന
പ്രിന്‍സിപ്പല്‍
തസ്തികകള്‍
അടിയന്തരമായി
നികത്തുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
ഹയര്‍
സെക്കന്‍ഡറി വിഭാഗത്തില്‍
എന്‍.സി.സി.
3646.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ ഹയര്‍
സെക്കണ്ടറി
വിഭാഗത്തില്‍
എന്‍.സി.സി.(NCC)
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം സ്കൂളുകളുടെ
ജില്ല തിരിച്ചുളള എണ്ണം
വ്യക്തമാക്കുമോ;
(സി)
ഹയര്‍സെക്കണ്ടറി
വിഭാഗത്തില്‍ പുതുതായി
എന്‍.സി.സി.
ആരംഭിക്കുന്നതിന്
ഉദ്ദേശമുണ്ടോ;
(ഡി)
എങ്കില്‍
എന്‍.സി.സി.
യൂണിറ്റുകള്‍ കുറവുളള
ജില്ലകള്‍ക്ക് മുന്‍ഗണന
നല്‍കുമോ;
വിശദമാക്കാമോ?
ഹയര്‍
സെക്കന്‍ഡറി പ്രിന്‍സിപ്പല്‍
നിയമനം
3647.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രണ്ട്
വര്‍ഷമായി ഗവണ്മെന്റ്
ഹയര്‍ സെക്കന്‍ഡറി
വിഭാഗത്തില്‍
ഇരുന്നൂറില്പരം
പ്രിന്‍സിപ്പല്‍മാരുടെ
ഒഴിവുകള്‍ ഉണ്ടായിട്ടും
പൂര്‍ണമായ രീതിയില്‍
നിയമനം നടക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രിന്‍സിപ്പല്‍മാരുടെ
നിലവിലുള്ള ലിസ്റ്റില്‍
നിന്നും ധാരാളം
ഒഴിവുകളുള്ള
കാസര്‍ഗോഡ്, കണ്ണൂര്‍,
വയനാട്, കോഴിക്കോട്,
മലപ്പുറം
ജില്ലകളിലേക്ക്
പ്രിന്‍സിപ്പല്‍മാരെ
നിയമിക്കാന്‍
ആലോചനയുണ്ടോ;
(സി)
ഇത്
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ
നിലവാരം ഒന്നുകൂടെ
മെച്ചപ്പെടുത്തുവാന്‍
സഹായിക്കില്ലേയെന്ന്
വ്യക്തമാക്കാമോ;
(ഡി)
സര്‍ക്കാര്‍
തലത്തിലുള്ള
ഹയര്‍സെക്കന്‍ഡറി
വിദ്യാഭ്യാസ നിലവാരം
മെച്ചപ്പെടുത്തുാന്
ഏതെല്ലാം പദ്ധതികളാണ്
ആവിഷ്കരിക്കുന്നത്; ഈ
പദ്ധതികളെക്കുറിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ?
സ്ഥലം
നല്‍കിയവര്‍ക്ക് ജോലി
3648.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.എച്ച്.ആര്.ഡി.
മുതവല്ലൂര്‍, വാഴക്കാട്
എന്നീ
കേന്ദ്രങ്ങള്‍ക്ക്
സ്ഥലം നല്‍കിയവരുടെ
ജോലി
സ്ഥിരപ്പെടുത്തിക്കൊടുത്തിട്ടുണ്ടോ;
(ബി)
സ്ഥലം
കൊടുത്തവരെയാണോ
സ്ഥിരപ്പെടുത്തിയത്
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇതേ
മാനദണ്ഡമനുസരിച്ച്
കൊടുവള്ളി
ഐ.എച്ച്.ആര്.ഡി.യ്ക്ക്
സ്ഥലം നല്‍കിയവരെ
സ്ഥിരപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
താമരശ്ശേരി
ഐ.എച്ച്.ആര്.ഡി.യില്‍
പതിമൂന്ന് വര്‍ഷമായി
പ്യൂണ്‍ തസ്തികയില്‍
ജോലി ചെയ്തുവരുന്ന
മുഹമ്മദ് കെ. എന്നയാളെ
സ്ഥിരപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
എച്ച്.എസ്.എസ്.റ്റി
തസ്തിക നിര്‍ണ്ണയം
3649.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍ ഹയര്‍
സെക്കണ്ടറി സ്കൂളുകളിലെ
എച്ച്.എസ്.എസ്.റ്റി
തസ്തിക നിര്‍ണ്ണയം
നടത്തുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(ബി)
എയ്ഡഡ്
സ്കൂളുകളിലെ
എച്ച്.എസ്.എസ്.റ്റി
തസ്തിക നിര്‍ണ്ണയം
പൂര്‍ത്തിയായോ;
എങ്കില്‍ എന്നാണ്
പൂര്‍ത്തിയായതെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
ഹയര്‍ സെക്കണ്ടറി
സ്കൂളുകളിലെ തസ്തിക
നിര്‍ണ്ണയം
വൈകുന്നതിനുള്ള കാരണം
വിശദമാക്കാമോ?
എച്ച്.എസ്.എസ്.റ്റി.
(സോഷ്യോളജി) നിയമനം
3650.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 288/2010
പ്രകാരം നിലവില്‍ വന്ന
(സോഷ്യോളജി)
എച്ച്.എസ്.എസ്.റ്റി.
റാങ്ക് ലിസ്റ്റില്‍
നിന്ന് ഇതുവരെ എത്ര
നിയമനം നടത്തിയെന്ന
വിവരം ജൂനിയര്‍,
സീനിയര്‍ തിരിച്ച്
ലഭ്യമാകുമോ;
(ബി)
എത്ര
ഒഴിവുകള്‍ ബെെ
ട്രാന്‍സ്ഫര്‍,
ജൂനിയര്‍ പ്രമോഷന്
,എല്‍.ഡബ്ല്യു.എ.,
എന്‍.ജെ.ഡി.,
സ്പെഷ്യല്‍ സ്കൂള്‍
എന്നീ വിഭാഗങ്ങള്‍ക്ക്
നീക്കി
വച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ എന്തെങ്കിലും
നിയമ തടസ്സം
നിലനില്‍ക്കുന്നുണ്ടോ
എന്ന് വിശദമാക്കുമോ;
(ഡി)
അടിയന്തിരമായി
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ എത്ര
ഒഴിവുകള്‍
നിലനില്‍ക്കുന്നുണ്ടെന്ന്
വിശദമാക്കുമോ?
എയ്ഡഡ്
സ്കൂള്‍
സംരക്ഷിതാദ്ധ്യാപകരുടെ
പുനര്‍വിന്യാസം
3651.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1990
മുതല്‍ 2015 വരെ എത്ര
എയ്ഡഡ് സ്കൂള്‍
അദ്ധ്യാപകരെ
സംരക്ഷിതാദ്ധ്യാപകരായി
സര്‍ക്കാര്‍
സ്കൂളുകളില്‍
താല്‍ക്കാലികമായി
നിയമിച്ചിട്ടുണ്ട്;
ഇതില്‍ എത്ര പേരെ മാതൃ
സ്ഥാപനങ്ങളിലേക്ക്
പുനര്‍വിന്യാസം മുഖേന
റഗുലര്‍ നിയമനം നല്കി
തിരിച്ചയച്ചിട്ടുണ്ട്;
(ബി)
എയ്ഡഡ്
സ്കൂള്‍ അദ്ധ്യാപകരെ
താല്‍ക്കാലികമായി
സര്‍ക്കാര്‍
സ്കൂളുകളില്‍
നിയമിച്ചിരുന്ന
ഒഴിവുകള്‍ കേരള പബ്ലിക്
സര്‍വ്വീസ് കമ്മീഷനില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ഒന്നാം
ക്ലാസ്സിലെ കുട്ടികള്‍
3652.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
അസംബ്ലി മണ്ഡലത്തിലെ
പൊതുവിദ്യാലയങ്ങളില്‍
2014-15 അധ്യയന വര്‍ഷം
ഒന്നാം ക്ലാസ്സിലേക്ക്
പ്രവേശിച്ച കുട്ടികളുടെ
എണ്ണം വ്യക്തമാക്കുമോ;
ഈ അധ്യയന വര്‍ഷം ഒന്നാം
ക്ലാസ്സിലേക്ക്
പ്രവേശനം തേടിയ
കുട്ടികളുടെ എണ്ണം
വ്യക്തമാക്കുമോ;
(ബി)
ഓരോ
വിദ്യാലയത്തിലും ഒന്നാം
ക്ലാസ്സില്‍ കഴിഞ്ഞ
വര്‍ഷം പ്രവേശനം നേടിയ
കുട്ടികളുടെയും ഈ
വര്‍ഷം പ്രവേശനം നേടിയ
കുട്ടികളുടെയും കണക്ക്
ലഭ്യമാക്കുമോ?
എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍
3653.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
എയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
അദ്ധ്യാപക അനദ്ധ്യാപക
തസ്തികകളിലേയ്ക്കുള്ള
നിയമനങ്ങള്‍ കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് മുഖാന്തിരം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് ഏതെങ്കിലും
കോടതി വിധികള്‍
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
അടിസ്ഥാനത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
എയ്ഡഡ്
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
നിയമനങ്ങളില്‍ സംവരണം
3654.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
നിയമനങ്ങളില്‍ സംവരണ
തത്വം
പാലിക്കുന്നുണ്ടോ;
എങ്കില്‍ ആയത്
സംബന്ധിച്ച വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(ബി)
എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
നിയമനങ്ങളില്‍ സംവരണ
തത്വം
പാലിക്കേണ്ടതാണെന്നുള്ള
നാഷണല്‍ കമ്മീഷന്
ഫോര്‍
എസ്.സി./എസ്.റ്റി.
യുടെയും നാഷണല്‍
കമ്മീഷന് ഫോര്‍ ബാക്ക്
വേര്‍ഡ്
ക്ലാസ്സിന്റെയും
ശുപാര്‍ശകള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ആയതിന്റെ
അടിസ്ഥാനത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ?
ഏറനാട്
മണ്ഡലത്തില്‍
ആര്.എം.എസ്.എ.-യുടെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍
3655.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തില്‍
ആര്.എം.എസ്.എ.
പദ്ധതിയിന്‍ കീഴില്‍
അനുമതി നല്കി
പ്രവര്‍ത്തിച്ച് വരുന്ന
സ്കൂളുകളില്‍
ആവശ്യത്തിന്
അദ്ധ്യാപകര്‍
ഇല്ലാത്തത് സ്കൂളിന്‍െറ
സുഗമമായ
പ്രവര്‍ത്തനത്തെ
ബാധിക്കുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇൗ സ്കൂളുകളില്‍
എവിടെയെല്ലാം ഏതെല്ലാം
അദ്ധ്യാപകരെ
നിയമിക്കുന്നതിനാണ്
അനുമതി
നല്‍കിയിട്ടുളളത്;
സ്കൂളിന്‍െറ പേര്
ഉള്‍പ്പെടെയുളള
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഏറനാട്
മണ്ഡലത്തിലെ പെരകമണ്ണ
ഹെെസ്കൂളില്
ആവശ്യത്തിന്
അദ്ധ്യാപകരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കണമെന്ന
അപേക്ഷ ലഭിച്ചിരുന്നോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
തുടര്‍നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
എയിഡഡ്
വിദ്യാലയങ്ങളില്‍ വിഭിന്ന
ശേഷിയുള്ളവര്‍ക്കുള്ള
സംവരണം
3656.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയിഡഡ്
വിദ്യാലയങ്ങളില്‍
നിയമനത്തിന്
വിഭിന്നശേഷിയുള്ളവര്‍ക്ക്
3% സംവരണ നിയമനം
നല്കുവാന് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതനുസരിച്ച്
കേരള എഡ്യുക്കേഷന്‍
റൂള്‍സില്‍ ആവശ്യമായ
ഭേദഗതി
വരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
എയ്ഡഡ്
സ്ക്കൂളുകള്‍ക്ക്
നല്കുന്ന ഗ്രാന്റ്
3657.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്ക്കൂളുകള്‍ക്ക്
നല്കുന്ന ഗ്രാന്റ്
വിതരണം
പൂര്‍ത്തിയാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2013-14,
2014-15, 2015-16
അധ്യയന വര്‍ഷങ്ങളില്‍
മലപ്പുറം ജില്ലയിലെ
സ്ക്കൂളുകള്‍ക്ക്
നല്കിയ ഗ്രാന്റിന്റെ
വിവരങ്ങള്‍
വിശദമാക്കുമോ;
(സി)
ഈ
കാലയളവില്‍ ഗ്രാന്റ്
നല്കാന്
സാധിച്ചിട്ടില്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ?
കോളേജ്
അദ്ധ്യാപകര്‍ക്ക്
ഫാക്കല്‍റ്റി ഇംപ്രൂവ്മെന്റ്
പ്രോഗ്രാം
3658.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജ്
അദ്ധ്യാപകര്‍ക്ക്
ഫാക്കല്‍റ്റി
ഇംപ്രൂവ്മെന്റ്
പ്രോഗ്രാം പ്രകാരം
ഇന്‍-സര്‍വ്വീസ്
ട്രെയിനിംഗ്
നല്‍കാറുണ്ടോ;
(ബി)
എങ്കില്‍
കോളേജുകളില്‍ നിന്നും
വേര്‍പ്പെടുത്തിയ
ഹയര്‍സെക്കന്ററി
അധ്യാപകര്‍ക്ക്
പ്രസ്തുത സൗകര്യം
ഏര്‍പ്പെടുത്തിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(സി)
അദ്ധ്യയനം
മെച്ചപ്പെട്ടതാക്കാന്‍
ഹൈസ്കൂള്‍, ഹയര്‍
സെക്കന്ററി
അധ്യാപകര്‍ക്കു കൂടി
ഫാക്കല്‍റ്റി
ഇംപ്രൂവ്മെന്റ്
പ്രോഗ്രാം പ്രകാരം
ഇന്‍സര്‍വ്വീസ്
ട്രെയിനിംഗ് നല്കുന്ന
കാര്യം പരിഗണിക്കുമോ?
അധ്യാപക
- വിദ്യാര്‍ത്ഥി അനുപാതം
3659.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
സ്കൂളുകളില്‍
ഇപ്പോഴത്തെ അധ്യാപക -
വിദ്യാര്‍ത്ഥി അനുപാതം
എത്രയാണെന്ന് എല്‍.പി.,
യു.പി., എച്ച്.എസ്.
എന്നിവ തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
എയ്ഡഡ് സ്കൂളുകളില്‍
പുതിയ അധ്യാപക
നിയമനത്തിന്
വിദ്യാര്‍ത്ഥി അനുപാതം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍ കൊണ്ടുവന്ന
വിദ്യാഭ്യാസ അവകാശ
സംരക്ഷണ നിയമം
അനുസരിച്ച് സംസ്ഥാനത്തെ
സ്കൂളുകളില്‍ അധ്യാപക -
വിദ്യാര്‍ത്ഥി അനുപാതം
പുന:പരിശോധിക്കേണ്ടതായി
വരുമോ;
(ഡി)
ഇതു
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍ കൊണ്ടുവന്ന
നിയമം ബഹു. ഹൈക്കോടതി
റദ്ദാക്കിയ
സാഹചര്യത്തില്‍,
അധ്യാപക -
വിദ്യാര്‍ത്ഥി അനുപാതം
പുന:പരിശോധിക്കാന്‍
തയ്യാറാകുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ശ്രീമതി
നസീമ പുന്നക്കലിന്റെ
അപേക്ഷ
3660.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീമതി
നസീമ പുന്നക്കലിന്റെ
അപേക്ഷ സംബന്ധിച്ച
6633/J3/2015/GEdn എന്ന
ഫയലില്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
എന്നു വ്യക്തമാക്കുമോ;
(ബി)
നിയമ
വകുപ്പ് പരിശോധിച്ച്,
പ്രസ്തുത ഫയലില്‍
അഭിപ്രായം
രേഖപ്പെടുത്തിയിരുന്നോ;
എങ്കില്‍ അതെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
അപേക്ഷക,
കോഴ്സ് പാസായശേഷം
അംഗീകാരം
റദ്ദാക്കിയതാണെന്ന
പരിഗണന നല്കി ടിയാളുടെ
അപേക്ഷ അനുവദിക്കുമോ?
സ്കൂള്‍
കുട്ടികളിലെ ലഹരി മരുന്ന്
ഉപയോഗം
3661.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികളില്‍ ലഹരി
മരുന്ന് ഉപയോഗം കൂടി
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സ്കൂള്‍ തലത്തില്‍
എന്തെങ്കിലും പ്രതിരോധ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
വിദ്യാഭ്യാസ വകുപ്പ്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്കൂളുകളില്‍
കുട്ടികള്‍ കൃത്യമായി
ഹാജരാകുന്നില്ലെങ്കില്‍
ആ വിവരം രക്ഷിതാക്കളെ
എസ്.എം.എസ്. മുഖേന
അറിയിക്കുന്ന പദ്ധതി
പൂര്‍ണ്ണമായി
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ഇ)
സ്കൂളുകളില്‍
കുട്ടികള്‍ക്ക് വേണ്ടി
വിവിധ വിഷയങ്ങളില്‍
ബോധവല്‍ക്കരണ
ക്ലാസുകള്‍
നടത്തുന്നതിന്‍െറ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സ്കൂള്‍
കുട്ടികളുടെ കായിക
നിലവാരം
3662.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികളുടെ കായിക
നിലവാരം
ഉയര്‍ത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദ്യാര്‍ത്ഥികളുടെ
കായികക്ഷമത
പരിശോധിയ്ക്കുന്നതിനും
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ഇരിട്ടി
വിദ്യാഭ്യാസ ഉപജില്ലാ
ഓഫീസ് വിഭജനം
3663.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തന്നെ ഏറ്റവും വലിയ
വിദ്യാഭ്യാസ ഉപജില്ലാ
ഓഫീസുകളില്‍ ഒന്നായ
ഇരിട്ടി വിദ്യാഭ്യാസ
ഉപജില്ലാ ഓഫീസ്
വിഭജിച്ച് പേരാവൂര്‍
വിദ്യാഭ്യാസ ഉപജില്ല
രൂപീകരിക്കുന്നതിന്റെ
നടപടി ക്രമം
ഏതുവരെയായി;
(ബി)
സാമ്പത്തിക
ബാദ്ധ്യതയില്ലാതെ ഓഫീസ്
ആരംഭിക്കുന്നതിന്
പുനര്‍വിന്യാസം വഴി
നിയമനം
നടത്തുന്നതിലേക്ക്
ധനകാര്യ വകുപ്പ്
ഉള്‍പ്പെടെ അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
ധനകാര്യവകുപ്പിന്റെ
അനുമതി ലഭിച്ചിട്ടും
ഓഫീസ്
ആരംഭിക്കുന്നതിന്റെ
എന്ത് നടപടിയാണ് ഇനിയും
ബാക്കിയുള്ളത്; ഉപജില്ല
രൂപീകരണം
പൂര്‍ത്തീകരിക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ കുണ്ടഴിയൂര്‍
ജി.എം.യു.പി. സ്കൂള്‍
3664.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങു
ഗ്രാമപഞ്ചായത്തിലെ
സര്‍ക്കാര്‍ യു.പി.
സ്കൂളായ കുണ്ടഴിയൂര്‍
ജി.എം.യു.പി. സ്കൂളില്‍
ജൂനിയര്‍ ഹിന്ദി
(പാര്‍ട്ട് ടൈം)
ടീച്ചറുടെ തസ്തിക
ഒഴിഞ്ഞുകിടക്കുകയാണെന്ന
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഏങ്കില്‍
ഈ ഒഴിവു അടിയന്തിരമായി
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
സ്കൂള്‍
കുട്ടികളില്‍ ജൈവ
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
3665.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികളില്‍ ജൈവ
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
മികച്ച
രീതിയില്‍ ജൈവ
പച്ചക്കറി
ഉത്പാദിപ്പിക്കുന്ന
കുട്ടികള്‍ക്ക്
കലാ-കായികമത്സരങ്ങളില്‍
വിജയിക്കുന്ന
കുട്ടികള്‍ക്ക്
നല്കുന്നതുപോലുള്ള
ഗ്രേസ് മാര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സ്കൂള്‍
കുട്ടികളില്‍ കായിക
അഭിരുചി വളര്‍ത്താന്‍
കര്‍മ്മ പരിപാടികള്‍
3666.
ശ്രീ.വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികളില്‍ കായിക
അഭിരുചി വളര്‍ത്താന്‍
എന്തെല്ലാം കര്‍മ്മ
പരിപാടികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
വകുപ്പുകളാണ് ഈ
പരിപാടികളുമായി
സഹകരിക്കുന്നത്;
വിവരിക്കുമോ;
(സി)
എത്ര
സ്കൂളുകളിലാണ് ഇത്
നടപ്പാക്കി വരുന്നത്
എന്ന് വ്യക്തമാക്കുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ അമിത
ഭാരമുള്ള സ്കൂള്‍ ബാഗ്
3667.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍
പലര്‍ക്കും
പാഠപുസ്തകങ്ങളുടെയും
നോട്ടുബുക്കുകളുടെയും
മറ്റ്
പഠനോപകരണങ്ങളുടെയും
അമിതഭാരമുള്ള സ്കൂള്‍
ബാഗുമായിട്ടാണ്
സ്കൂളിലേയ്ക്ക്
പോകേണ്ടി വരുന്നതെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തീരെ
ചെറിയ പ്രായത്തില്‍
തന്നെ അമിതഭാരം
ചുമക്കേണ്ടി വരുന്നത്
കുട്ടികള്‍ക്ക്
ഗുരുതരമായ ആരോഗ്യ
പ്രശ്നങ്ങള്‍
ഉണ്ടാക്കുന്നതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
സ്കൂള്‍ ബാഗിന്റെ ഭാരം
കുറയ്ക്കുന്നതിനാവശ്യമായ
നടപടികള്‍
കൈക്കൊള്ളണമെന്നാവശ്യപ്പെട്ട്
സംസ്ഥാന ബാലാവകാശ
കമ്മീഷന് സര്‍ക്കാരിന്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്കുയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
അടിസ്ഥാനത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
നിര്‍ദ്ദേശം
അടിയന്തരമായി
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍
കായിക സംസ്കാരം
വളര്‍ത്തിയെടുക്കുന്നതിന്
പദ്ധതി
T 3668.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍
കായിക സംസ്കാരം
വളര്‍ത്തിയെടുക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
സമാശ്വാസ
തൊഴില്‍ ദാന പദ്ധതി
പ്രകാരമുള്ള അപേക്ഷകള്‍
3669.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സമാശ്വാസ
തൊഴില്‍ ദാന പദ്ധതി
പ്രകാരം വിദ്യാഭ്യാസ
വകുപ്പില്‍ എത്ര
അപേക്ഷകള്‍
തീര്പ്പാവാനുണ്ടെന്നും
ഇനിയും നിയമനം
ലഭിച്ചിട്ടില്ലാത്ത
എത്ര
അപേക്ഷകരുണ്ടെന്നും
വിശദമാക്കുമോ?
അഡീഷണല്‍
സ്കില്‍ അക്വസിഷന്‍
പ്രോഗ്രാം (എ.എസ്.എ.പി.)
3670.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഡീഷണല്‍
സ്കില്‍ അക്വസിഷന്‍
പ്രോഗ്രാം
(എ.എസ്.എ.പി.) ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
സ്ക്കൂളുകളിലാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതിക്കായി
എന്തെല്ലാം
സൗകര്യങ്ങളാണ്
അനുവദിച്ചു
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
മണ്ഡലത്തിലെ
കൂടുതല്‍
സ്ക്കൂളുകളില്‍ പദ്ധതി
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സീനിയര്‍
സൂപ്രണ്ട് തസ്തിക
നിലവിലില്ലാത്ത ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസുകള്‍
3671.
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സീനിയര്‍ സൂപ്രണ്ടിന്റെ
തസ്തിക നിലവിലില്ലാത്ത
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മേല്‍
തസ്തിക നിലവില്ലാത്ത
എ.ഇ.ഒ ഓഫീസുകളില്‍ അത്
ഓഫീസ് പ്രവര്‍ത്തനത്തെ
സാരമായി
ബാധിക്കുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കൊടുവള്ളി
എ.ഇ.ഒ ക്ക് കീഴില്‍ 50
സ്കൂളുകള്‍
നിലവിലുണ്ടെങ്കിലും
സീനിയര്‍ സൂപ്രണ്ടിന്റെ
തസ്തിക
അനുവദിച്ചിട്ടില്ലാത്തതിനാല്‍
ആയത് അനുവദിക്കുന്നതിന്
കൈക്കൊണ്ട നടപടി
വിശദമാക്കാമോ?
സംരക്ഷിത
അധ്യാപകരുടെ
പുനര്‍വിന്യാസം
3672.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.കെ.ബഷീര്‍
,,
പി.കെ.അബ്ദു റബ്ബ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളില്‍ നിന്ന്
പുറത്തായ സംരക്ഷിത
അധ്യാപകരുടെ
പുനര്‍വിന്യാസം
നിര്‍ത്തിവെക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സംസ്ഥാനത്തെ
ഏതൊക്കെ ജില്ലകളില്‍
സംരക്ഷിത അധ്യാപകരുടെ
പുനര്‍വിന്യാസം ഇതിനകം
പൂര്‍ത്തിയായിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇനി
ഏതൊക്കെ ജില്ലകളില്‍
സംരക്ഷിത അധ്യാപകരുടെ
പുനര്‍വിന്യാസം
നടത്താനുണ്ട്; അത്
എന്നത്തേക്ക്
പൂര്‍ത്തിയാകും;
വിശദാംശങ്ങള്‍
നല്‍കുമോ?
റിസോഴ്സ്
അദ്ധ്യാപകര്‍
3673.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പത്തു
വര്‍ഷത്തില്‍ അധികമായി
ജോലി ചെയ്തു വരുന്ന
യോഗ്യരായ റിസോഴ്സ്
അദ്ധ്യാപകരെ
സമയബന്ധിതമായി പദ്ധതി
തയ്യാറാക്കി
സ്ഥിരപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
പാര്‍ട്ട്
ടൈം ജീവനക്കാരെ ഫുള്‍ടൈം
ജീവനക്കാരായി മാറ്റി
നിയമിക്കണമെന്ന
നിര്‍ദ്ദേശം
3674.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിനു കീഴില്‍ ജോലി
ചെയ്യുന്ന പാര്‍ട്ട്
ടൈം ജീവനക്കാരെയെല്ലാം
ഫുള്‍ടൈം ജീവനക്കാരായി
മാറ്റണമെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണം വിശദമാക്കുമോ;
(ബി)
കുറഞ്ഞ
സര്‍വ്വീസുള്ളവര്‍
പാര്‍ട്ട് ടൈമില്‍
തുടരാന്‍ ഓപ്ഷന്
നല്കിയിട്ടുണ്ടെങ്കില്
അതു പരിഗണിക്കാതെ
ഫുള്‍ടൈമില്‍
നിയമിക്കണമെന്ന
നിര്‍ദ്ദേശം
കിട്ടിയതായി പറഞ്ഞ്
അതിനുള്ള നടപടികള്‍
വിദ്യാഭ്യാസ വകുപ്പ്
ഓഫീസുകളില്‍
സ്വീകരിച്ചുവരുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
ഓപ്ഷന്
നല്കിയിട്ടുള്ളവരെ
പാര്‍ട്ട് ടൈം
തസ്തികയില്‍ തുടരാന്‍
അനുവദിക്കുമോ?
ഹരിപ്പാട്
കുമാരപുരം പഞ്ചായത്തില്‍
കമ്മ്യൂണിറ്റി സ്കില്‍
പാര്‍ക്ക് / അസാപ്പ്
സെന്റര്‍
3675.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം അനുസരിച്ച്
ഹരിപ്പാട്
നിയോജകമണ്ഡലത്തിലെ
കുമാരപുരം
പഞ്ചായത്തില്‍
അനുവദിച്ചിരുന്ന
കമ്മ്യൂണിറ്റി സ്കില്‍
പാര്‍ക്ക് / അസാപ്പ്
സെന്ററിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങള്‍
നിലവിലുണ്ടോ;
(സി)
അസാപ്പ്
സെന്ററിന്റെ
പ്രവര്‍ത്തനം
അടിയന്തിരമായി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സ്കൂളുകളെ
അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് നടപടി
3676.
ശ്രീ.സണ്ണി
ജോസഫ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.എസ്.ശിവകുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ സ്കൂളുകളെ
അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
മേഖലയിലെ സ്കൂളുകളാണ്
ഇതിനുവേണ്ടി
തെരഞ്ഞെടുക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
എഡ്യൂക്കേഷന്‍ കോംപ്ലക്സ്
3677.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
വിദ്യാഭ്യാസ സമുച്ചയ
നിര്‍മ്മാണ
പ്രവര്‍ത്തിയുമായി
ബന്ധപ്പെട്ട നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
സ്പെഷ്യല്‍
ഫീ ഇനത്തില്‍ പിരിച്ചെടുത്ത
തുക
3678.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പെഷ്യല്‍
ഫീ ഇനത്തില്‍
പിരിച്ചെടുത്ത എത്ര
കോടി രൂപ സ്കൂളുകളുടെ
പി.ഡി. അക്കൗണ്ടില്‍
കെട്ടിക്കിടക്കുന്നുണ്ട്;
(ബി)
ഇൗ
ഇനത്തില്‍
കെട്ടിക്കിടക്കുന്ന തുക
എത്രയെന്ന് ജില്ല
തിരിച്ച്
ലഭ്യമാക്കുമോ;
(സി)
ഇൗ
തുക സ്മാര്‍ട്ട് ക്ലാസ്
റൂമില്‍ അനുബന്ധ
സൗകര്യം ഒരുക്കുന്നതിന്
അനുവാദം നല്കി ഉത്തരവ്
പുറപ്പെടുവിക്കുമോ;
(ഡി)
പി.
ഡി. അക്കൗണ്ടിലെ തുക
വെട്ടിപ്പുമായി
ബന്ധപ്പെട്ട്
ആരെങ്കിലും നിലവില്‍
സര്‍ക്കാര്‍തല
അന്വേഷണമോ ധനകാര്യ
പരിശോധനാവിഭാഗത്തിന്റെ
അന്വേഷണമോ
നേരിടുന്നുണ്ടോ?
പാര്‍ട്ടൈം
ഹിന്ദി അദ്ധ്യാപിക നിയമനം
3679.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍ അംഗീകൃത
വിദ്യാലയങ്ങളില്‍
ജോലിചെയ്യുന്ന
അദ്ധ്യാപക-അനദ്ധ്യാപകരെ
സ്ഥിരപ്പെടുത്തുന്നത്
സംബന്ധിച്ച
വ്യവസ്ഥകള്‍ക്ക്
എന്തെങ്കിലും
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
കൊല്ലം
ഡി.ഡി ആഫീസിന്റെ
പരിധിയിലുള്ള
ശാസ്താംകോട്ട എ.ഇ.ഒ
ആഫീസിന്റെ കീഴിലുള്ള
കണത്താര്കുന്ന്
സെന്റ്-ആഡ്രൂസ്
യു.പി.സ്കൂളിലെ
പാര്‍ട്ടൈം ഹിന്ദി
അദ്ധ്യാപിക ശ്രീമതി
ലീലാമ്മ ഫിലിപ്പിന്റെ
നിയമനം
അംഗീകരിക്കുവാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
ശ്രീമതി
ലീലാമ്മ ഫിലിപ്പിന്റെ
നിയമനം
അംഗീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഇനി വേണ്ടതെന്ന്
വ്യക്തമാക്കുമോ?
അഴീക്കോട്
നിയോജക മണ്ഡലത്തില്‍
സ്മാര്‍ട്ട് ക്ലാസ് റൂംസ്
3680.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട്
ഉപയോഗിച്ച് അഴീക്കോട്
നിയോജക മണ്ഡലത്തില്‍
സ്മാര്‍ട്ട് ക്ലാസ്
റൂംസ്
നിര്‍മ്മിക്കുന്നതിനായുളള
ശിപാര്ശയിന്മേല്
ധനകാര്യ വകുപ്പിന്‍െറ
അംഗീകാരം ലഭിച്ച
48583/M2/15/G.Edn.
നമ്പറായി
സെക്രട്ടേറിയറ്റിലെ
പൊതു വിദ്യാഭ്യാസ
വകുപ്പലുള്ള ഫയലില്‍
ഭരണാനുമതി
നല്‍കുന്നതിനുളള
കാലതാമസത്തിന്െറ കാരണം
വ്യക്തമാക്കുമോ;
(ബി)
എന്നത്തേയ്ക്ക്
ഭരണാനുമതി നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
വിഷയത്തില്‍ എെ.ടി
@സ്കൂള്‍, ധനകാര്യ
വകുപ്പിന്‍െറ അംഗീകാരം
അവഗണിച്ച് ഫയലില്‍
അംഗീകാരം നല്‍കാതെ
കാലതാമസം വരുത്തുന്നത്
പരിശോധിക്കുമോ?
സ്കൂളുകള്‍
മികവിന്റെ
കേന്ദ്രങ്ങളാക്കാന്‍ നടപടി
3681.
ശ്രീ.കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകള്‍ മികവിന്റെ
കേന്ദ്രങ്ങളാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
തലത്തിലുളള
സ്കൂളുകളെയാണ്
ഇതിനുവേണ്ടി
തെരഞ്ഞടുക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
എന്തെല്ലാം അടിസ്ഥാന
അക്കാഡമിക്
സൗകര്യങ്ങളാണ്
സ്കൂളുകളില്‍
ഒരുക്കാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(ഡി)
ഇതിനായി
എത്ര കോടി രൂപ
വേണ്ടിവരുമെന്നാണ്
കണക്കാക്കിയിട്ടുളളത്;
വ്യക്തമാക്കാമോ?
സ്കൂളുകള്‍
ഏറ്റെടുത്ത നടപടി
3682.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ മലാപ്പറമ്പ്
എ.യു.പി. സ്കൂള്‍,
പാലാട്ട് എ.യു.പി.
സ്കൂള്‍, മലപ്പുറം
ജില്ലയിലെ
മങ്ങാട്ടുമുറി
എ.എം.എല്‍.പി. സ്കൂള്‍
കൂടാതെ തൃശ്ശൂര്‍
ജില്ലയിലെ കീഴാലൂര്‍
പി.എം.എല്‍.പി സ്കൂള്‍
എന്നിവ നേരത്തെ
സര്‍ക്കാര്‍
ഏറ്റെടുത്ത് വിജ്ഞാപനം
ഇറക്കിയിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത നാലു
സ്കൂളുകള്‍ ഏറ്റെടുത്ത
നടപടി ഇപ്പോള്‍ റദ്ദ്
ചെയ്തിട്ടുണ്ടോ;
(സി)
എങ്കില്‍
ഇങ്ങനെ
നിലപാടെടുക്കാനുണ്ടായ
സാഹചര്യമെന്താണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
സ്കൂളുകള്‍
ഏറ്റെടുത്ത് നേരത്തെ
ഇറക്കിയ വിജ്ഞാപനം
ഭേദഗതി ചെയ്യുക
ഉണ്ടായോ; എങ്കില്‍
ഭേദഗതി ചെയ്ത
വിജ്ഞാപനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
റിസര്‍ച്ച്
ഡിഗ്രിയുള്ള കോളേജ്
അദ്ധ്യാപകര്‍ക്ക് അധിക
ആനുകൂല്യം
3683.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിസര്‍ച്ച്
ഡിഗ്രിയുള്ള കോളേജ്
അദ്ധ്യാപകര്‍ക്ക്
എന്തെങ്കിലും അധിക
ആനുകൂല്യം
നല്‍കിവരുന്നുണ്ടോ;
എങ്കില്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
റിസര്‍ച്ച്
ഡിഗ്രിയുള്ള ഹൈസ്കൂള്‍,
ഹയര്‍ സെക്കന്ററി
അദ്ധ്യാപകര്‍ക്ക് ഹയര്‍
ക്വാളിഫിക്കേഷനെന്ന
നിലയില്‍
ആനുകൂല്യമെന്തെങ്കിലും
ഇപ്പോള്‍
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അക്കാര്യം
പരിഗണിക്കുമോ?
സ്റ്റേറ്റ്
സെന്‍ട്രല്‍ ലൈബ്രറിയുടെ
പ്രവര്‍ത്തനം
3684.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുടര്‍ച്ചയായി
വരുന്ന അവധിദിനങ്ങളില്‍
സ്റ്റേറ്റ് സെന്‍ട്രല്‍
ലൈബ്രറി
പ്രവര്‍ത്തിക്കാത്തതുകൊണ്ട്
വിദ്യാര്‍ത്ഥികള്‍ക്കും
ഗവേഷകര്‍ക്കും
പൊതുജനങ്ങള്‍ക്കുമുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
2012ലെ
സര്‍ക്കാര്‍
ഉത്തരവ്പ്രകാരം അവധി
ദിനങ്ങളില്‍ ലൈബ്രറി
ഭാഗികമായി
പ്രവര്‍ത്തിക്കണമെന്ന്
നിഷ്കര്‍ഷിച്ചിട്ടുളളത്
പ്രാവര്‍ത്തികമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ചിറ്റൂരിലെ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
പിന്നോക്കാവസ്ഥ
3685.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജക മണ്ഡലത്തിലെ
പ്രീ-പ്രൈമറി മുതല്‍
പ്രൊഫഷണല്‍ കോളേജ്തലം
വരെയുള്ള
സര്‍ക്കാര്‍/സ്വകാര്യ
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
സംസ്ഥാനത്ത് തന്നെ
ഏറ്റവും പിന്നോക്കം
നില്ക്കുന്നു
എന്നതിനെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ പഠന
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
വരുന്ന
അഞ്ച് വര്‍ഷ കാലയളവില്‍
പ്രസ്തുത സ്ഥാപനങ്ങളെ
മറ്റ് വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
സമാനമായി
ഉയര്‍ത്തിക്കൊണ്ടു
വരുവാന്‍ എന്തൊക്കെ
കര്‍മ്മപരിപാടികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സ്കൂളുകള്‍
അന്തര്‍ദേശീയ
നിലവാരത്തിലാക്കുന്നതിനുള്ള
നടപടി
3686.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കിയ
2016-17 ബഡ്ജറ്റ്
പ്രസംഗത്തിലെ
അന്തര്‍ദേശീയ
നിലവാരമുള്ള 1000
സ്കൂളുകള്‍ 5 വര്‍ഷം
കൊണ്ട്
യഥാര്ത്ഥ്യമാക്കുമെന്ന
പ്രസ്താവനയിന്മേല്
എന്തൊക്കെ നടപടികള്‍
സര്‍ക്കാരും
വിദ്യാഭ്യാസ വകുപ്പും
സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
സ്കൂളുകളെ
തെരഞ്ഞെടുക്കുന്നതിനുളള
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
കേരളത്തിലെ
എല്ലാ മണ്ഡലങ്ങളിലെയും
മിനിമം ഒരു
സ്കൂളിനെയെങ്കിലും
ഇതിനായി
തെരെഞ്ഞെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കേരളത്തിലെ
സര്‍വ്വകലാശാല ചട്ടങ്ങള്‍
3687.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍വ്വകലാശാലകളുടെ
ചട്ടങ്ങള്‍
പതിറ്റാണ്ടുകള്‍ക്കു
മുന്‍പ്
രൂപീകരിച്ചിട്ടുള്ളവയായതിനാല്
കോളേജുകള്‍
ആരംഭിക്കുന്നതിലേയ്ക്ക്
അവയില്‍
നിഷ്കര്ക്ഷിച്ചിരിക്കുന്ന
പ്രകാരമുള്ള
സ്ഥലത്തിന്റെ അളവ്
പുനഃപരിശോധിക്കാന്‍
ആലോചന ഉണ്ടോ;
(ബി)
സ്ഥലം
ലഭിക്കാനുള്ള
ബുദ്ധിമുട്ടും
സ്ഥലത്തിന്റെ
വിലക്കൂടുതലും
പരിഗണിച്ച്
സ്ഥലത്തിന്റെ അളവ്
പുനഃപരിശോധിക്കാന്‍
നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ്
നിയോജകമണ്ഡലത്തിലെ
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
3688.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
അസംബ്ലി
നിയോജകമണ്ഡലത്തില്‍
സര്‍ക്കാര്‍/എയ്ഡഡ്
തലത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര എല്‍.പി., യു.പി.,
ഹൈസ്കൂള്‍, ഹയര്‍
സെക്കന്‍ഡറി
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ ഉണ്ടെന്ന്
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്കൂളുകളില്‍ മലയാളം
മീഡിയം ഇല്ലാത്തതോ
മലയാളം തീരെ
പഠിപ്പിക്കാത്തതോ ആയ
സ്ഥാപനങ്ങള്‍ ഉണ്ടോ;
എങ്കില്‍ സ്കൂളുകളുടെ
പേരു വിവരം
ലഭ്യമാക്കുമോ;
(സി)
അടിസ്ഥാന
സൗകര്യങ്ങളുടെ
കാര്യത്തില്‍ പ്രസ്തുത
സ്കൂളുകളുടെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ;
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങള്‍ ഈ
സ്കൂളുകളില്‍
ഒരുക്കാന്‍
ബാക്കിയുണ്ട്;
ഇക്കാര്യത്തില്‍ എന്ത്
ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
അവകാശ നിയമം
3689.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
വിദ്യാഭ്യാസ അവകാശ
നിയമത്തിന്റെ
അടിസ്ഥാനത്തില്‍ പുതിയ
സ്കൂളുകള്‍
ആരംഭിക്കുന്നതിനുള്ള
സര്‍വ്വെ
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികള്‍
ഇതിനോടകം സ്വീകരിച്ച്
വരുന്നു;
(സി)
100
വര്‍ഷം
പൂര്‍ത്തിയാക്കിയ,
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
എല്‍.പി./യു.പി./ഹൈസ്ക്കൂള്
തുടങ്ങിയവ അപ്ഗ്രേഡ്
ചെയ്യുന്നതിന്
എന്തെങ്കിലും നടപടികള്‍
ആലോചിക്കുന്നുണ്ടോ?
ഗവണ്മെന്റ്
ഹയര്‍ സെക്കന്‍ഡറി
സ്കൂളുകളിലെ പ്രിന്‍സിപ്പല്‍
നിയമനം
3690.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗവണ്മെന്റ് ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളില്‍
പ്രിന്‍സിപ്പല്‍മാരില്ലാത്ത
സ്കൂളുകളുടെ എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രിന്‍സിപ്പല്‍
തസ്തികയില്‍ നിയമനം
നടത്തുന്നതിന്
തടസ്സങ്ങള്‍
എന്തെങ്കിലുമുണ്ടെങ്കില്‍
അറിയിക്കാമോ;
(സി)
പ്രിന്‍സിപ്പല്‍
തസ്തിക ഒഴിഞ്ഞ്
കിടക്കുന്ന എല്ലാ
സ്കൂളുകളിലും എത്ര
ദിവസത്തിനുള്ളില്‍
നിയമനം
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ?
വിദ്യാഭ്യാസ
നിലവാരം
3691.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്രക്കാര്‍
വിദ്യാലയങ്ങള്‍
സംരക്ഷിക്കുന്നതിനും
വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുന്നതിനും
ഏതെങ്കിലും പദ്ധതി
പരിഗണനയിലുണ്ടോ;
(ബി)
ഇവയുടെ
വിശദാംശം
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
നോമിനിയെ നിയമിച്ചുകൊണ്ട്
പുറപ്പെടുവിച്ച ഉത്തരവിന്റെ
പകര്‍പ്പ്
3692.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊല്ലം
മൈനാഗപ്പള്ളി മിലാദേ
ഷെറീഫ് ഹയര്‍
സെക്കന്ററി സ്കൂളില്‍
എച്ച്.എസ്.എ.(അറബിക്)
ആയിരുന്ന ശ്രീമതി
സക്കീനയ്ക്ക് അതേ
സ്കൂളില്‍
എച്ച്.എസ്.എസ്.ടി.
(അറബിക്) ആയി
ബൈട്രാസ്ഫര് വഴി
നിയമനം നല്ന്നതിനായി
രൂപീകരിച്ച സെലക്ഷന്
കമ്മിറ്റിയിലേക്ക്
സര്‍ക്കാര്‍ നോമിനിയെ
നിയമിച്ചു കൊണ്ട്
പൊതുവിദ്യാഭ്യാസ
വകുപ്പ് പുറപ്പെടുവിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
വിദ്യാഭ്യാസ
വകുപ്പിലെ റിസോഴ്സ്
അധ്യാപകര്‍
3693.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാഭ്യാസ
വകുപ്പില്‍
ഐ.ഇ.ഡി.എസ്.എസ്. പദ്ധതി
പ്രകാരം പത്ത്
വര്‍ഷത്തില്‍ അധികമായി
ജോലി നോക്കിവരുന്ന
യോഗ്യതയുള്ള എത്ര
റിസ്സോഴ്സ് അധ്യാപകര്‍
നിലവിലുണ്ട്; ഇവരുടെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
പത്തനംതിട്ട
ജില്ലയിലെ വിരമിച്ച
അദ്ധ്യാപകര്‍
3694.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010
മാര്‍ച്ച് മുതല്‍ 2016
ജൂണ്‍ വരെ പത്തനംതിട്ട
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ നിന്നും
എല്‍.പി.എസ്.എ,
യു.പി.എസ്.എ,പി.ഡി.
ടീച്ചര്‍, എച്ച്. എം.
ഉള്‍പ്പെടെ എത്രപേര്‍
വിരമിച്ചു എന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ; ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
2010-ല്‍
കാലാവധി അവസാനിച്ച
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
31.9.2012-ല്‍ നിലവില്‍
വന്ന പി.എസ്.സി. യുടെ
യു.പി.എസ്.എ.
ലിസ്റ്റില്‍ നിന്നും
ഇക്കാലയളവില്‍ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
(സി)
നിലവിലെ
യു.പി.എസ്.എ.റാങ്ക്
ലിസ്റ്റിലെ നിയമനം
നാമമാത്രമായി കുറഞ്ഞ
സാഹചര്യത്തില്‍ 2017
മാര്‍ച്ചില്‍ വരുന്ന
പ്രതിക്ഷിത ഒഴിവിലേക്ക്
സൂപ്പര്‍ ന്യൂമററിയായി
നിലവിലെ
ലിസ്റ്റിലുള്ളവരെ
പരിഗണിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഏറ്റെടുത്ത എയ്ഡഡ്
സ്കൂളുകള്‍
3695.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലാപറമ്പ്,
പാലാട്ട്,
മങ്ങാട്ടുമുറി,
കിരാലൂര്‍
എന്നിവിടങ്ങളില്‍
സ്ഥിതിചെയ്യുന്ന അടച്ചു
പൂട്ടല്‍
ഭീഷണിയുണ്ടായിരുന്ന
നാല് എയ്ഡഡ് സ്കൂളുകള്‍
2016 ജൂലൈ 27 മുതല്‍
പൂര്‍ണ്ണമായി
സര്‍ക്കാരില്‍
നിക്ഷിപ്തമാക്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഇപ്പോള്‍
പ്രസ്തുത സ്കൂളുകള്‍
പൂര്‍ണ്ണമായും
സര്‍ക്കാരില്‍
നിക്ഷിപ്തമാണോ;
അല്ലെങ്കില്‍ അതിനുള്ള
കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
പൂര്‍ണ്ണമായും
സര്‍ക്കാരില്‍
നിക്ഷിപ്തമാക്കാത്ത
സ്കൂളുകള്‍
ഏറ്റെടുത്തതായി
കാണിച്ച് പത്രപരസ്യം
നല്കിയ സാഹചര്യം
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ ഭൗതീക
സാഹചര്യം
മെച്ചപ്പെടുത്തല്‍
3696.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ ഭൗതീക
സാഹചര്യം
മെച്ചപ്പെടുത്തിന്നതിനാവശ്യമായ
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(സി)
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ ഭൗതീക
സാഹചര്യം
മെച്ചപ്പെടുത്താനായി
നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികളെ
കുറിച്ച് വിശദമാക്കുമോ?
തസ്തികമാറ്റം
വഴി എല്‍.പി./ യു.പി.
സ്കൂള്‍ അസിസ്റ്റന്റ്
3697.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
തസ്തികമാറ്റം വഴിയുള്ള
നിയമനത്തിനായി എല്‍.പി.
സ്കൂള്‍ അസിസ്റ്റന്റ്,
യു.പി. സ്കൂള്‍
അസിസ്റ്റന്റ്
തസ്തികകളില്‍
നിലവിലുള്ള എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
ഇനി
ഈ വര്‍ഷം തസ്തികമാറ്റം
വഴിയുള്ള എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
തിരുവനന്തപുരം
ജില്ലയിലെ തസ്തികമാറ്റം
വഴിയുള്ള എല്‍.പി.
സ്കൂള്‍ അസിസ്റ്റന്റ്,
യു.പി. സ്കൂള്‍
അസിസ്റ്റന്റ് ഒഴിവുകള്‍
നികത്തുന്നതില്‍
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ കാലതാമസം
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പത്താംക്ലാസ്
തുല്യതാ പരീക്ഷ
3698.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്താംക്ലാസ്
(എസ്.എസ്.എല്‍.സി.)
തുല്യതാ പരീക്ഷ
വിജയിച്ചിട്ടുളളവര്ക്ക്
സംസ്ഥാന ഓപ്പണ്‍
സ്കൂളില്‍ പ്ലസ് ടൂ -
വിന് ചേരുന്നതിന്
എന്തെങ്കിലും നിയമ
തടസ്സമുണ്ടോ;
ഉണ്ടെങ്കില്‍
അറിയിക്കുമോ;
(ബി)
എസ്.എസ്.എല്‍.സി.
(റഗുലര്‍)
പാസ്സായവര്‍ക്കും
തുല്യതാ പത്താം ക്ലാസ്
പാസ്സായവര്‍ക്കും
സാക്ഷരതാ മിഷന്
നടത്തുന്ന ഹയര്‍
സെക്കന്‍ഡറി തുല്യതാ
കോഴ്സില്‍ ചേരുന്നതിന്
യോഗ്യതയുള്ളതായി
കണക്കാക്കപ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഒരേ തരത്തിലുളള
കോഴ്സുകള്‍, ഒരേ
കാലയളവില്‍ രണ്ടു
സ്ഥാപനങ്ങള്‍ വഴി
നടത്തപ്പെടുന്നതിലെ
യുക്തി എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച് ആരെങ്കിലും
വകുപ്പിന് രേഖാമൂലം
പരാതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ഇ)
സാക്ഷരതാ
മിഷന് നടത്തുന്ന ഹയര്‍
സെക്കന്‍ഡറി തുല്യതാ
കോഴ്സ് ഹ്രസ്വകാല
പ്ലസ് ടൂ കോഴ്സായി
നടത്തുന്നതിന് നടപടി
സ്വീകരിയ്ക്കുമോ?
കരുനാഗപ്പള്ളി
ആദിനാട് ഗവണ്മെന്റ്
യു.പി.എസിലെ അധ്യാപകരുടെ
ഒഴിവ്
3699.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
സബ് ജില്ലയിലെ ആദിനാട്
ഗവണ്മെന്റ്
യു.പി.എസില്‍ നിലവില്‍
ഏതെല്ലാം വിഭാഗങ്ങളില്‍
എത്ര അധ്യാപക
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകളില്‍ അധ്യാപകരെ
നിയമിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലില്ലാത്ത
ഒഴിവുകളിലേക്ക്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
മുഖാന്തിരമോ ദിവസവേതന
അടിസ്ഥാനത്തിലോ നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഡയറ്റുകളിലെ
ലക്ചറര്‍ തസ്തിക
3700.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിനു കീഴിലുള്ള
ഡയറ്റുകളില്‍ ലക്ചറര്‍
തസ്തികയില്‍ നിയമനം
നടത്തുന്നതിനായി
26.2.2011-ല്‍ രൂപം
നല്കിയ സ്പെഷ്യല്‍
റൂളിന്റെ
അടിസ്ഥാനത്തില്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്ത 29
ഒഴിവുകളില്‍ സ്പെഷ്യല്‍
റൂളിലെ അപാകത കാരണം
പി.എസ്.സി.യ്ക്ക് നിയമന
നടപടികള്‍ ആരംഭിക്കാന്‍
സാധിക്കുന്നില്ല എന്ന
വിവരം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
സ്പെഷ്യല്‍
റൂളിലെ അപാകത
പരിഹരിക്കണമെന്നാവശ്യപ്പെട്ട്
പി.എസ്.സി., 21.1.2015,
27.6.2016 എന്നീ
തീയതികളില്‍
ഡി.പി.ഐ.ക്ക്
കത്തയച്ചിട്ടും യാതൊരു
നടപടിയും
സ്വീകരിക്കാത്തതിന്റെ
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
ബന്ധപ്പെട്ട
സ്പെഷ്യല്‍ റൂളിലെ
അപാകത പരിഹരിച്ച് നിയമന
നടപടികള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സ്ക്കൂളുകളിലെ
കമ്പ്യൂട്ടര്‍ അധ്യാപകരുടെ
നിയമനം
3701.
ശ്രീ.ജോര്‍ജ് എം.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍/എയ്ഡഡ്
സ്ക്കൂളുകളില്‍
പി.ടി.എ.യുടെ
സാമ്പത്തിക സഹായത്തോടെ
ജോലി ചെയ്യുന്ന
കമ്പ്യൂട്ടര്‍
അധ്യാപകരെ
ഒഴിവാക്കുന്നതു
സംബന്ധിച്ച്
എന്തെങ്കിലും
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
ഒാണറേറിയം നല്കി
കമ്പ്യൂട്ടര്‍
അധ്യാപകരെ
നിയോഗിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ഹയര്‍സെക്കന്‍ഡറി
മേഖലയില്‍ അനുവദിച്ച പുതിയ
ബാച്ചുകള്‍
3702.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്സെക്കന്ഡറിയ്ക്കായി
പുതിയതായി അനുവദിച്ച
ബാച്ചുകളില്‍
പഠിക്കുവാന്‍
കുട്ടികള്‍
ഇല്ലെന്നുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതില്‍
എയ്ഡഡ് മേഖലയിലും
സര്‍ക്കാര്‍
മേഖലയിലുമായി അനുവദിച്ച
ബാച്ചുകള്‍ എത്ര വീതം;
(സി)
സര്‍ക്കാര്‍
സ്കൂളുകളില്‍ മിക്ക
സ്ഥലത്തും സ്ഥിരമായി
അദ്ധ്യാപകര്‍
ഇല്ലെന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതില്‍
പ്രിന്‍സിപ്പല്‍മാര്‍
ഇല്ലാത്ത സര്‍ക്കാര്‍
സ്കൂളുകള്‍ എത്ര;
വിശദമാക്കാമോ?
ഹയര്‍സെക്കന്‍ഡറി
സ്കൂളുകളിലെ തസ്തികകള്‍
3703.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹയര്‍സെക്കന്‍ഡറി
സ്കൂളുകളില്‍
ക്ലര്‍ക്ക്,
ലൈബ്രേറിയന്‍, ഓഫീസ്
അറ്റന്‍ഡന്റ്
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വിദ്യാര്‍ത്ഥികളിലെ
മദ്യ-മയക്കുമരുന്ന്
ഉപയോഗം
3704.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളില്‍
മദ്യ മയക്കുമരുന്ന്
ഉപയോഗം വര്‍ദ്ധിച്ചു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രവണത തടയുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വിദ്യാലയങ്ങളില്‍
കൗണ്‍സിലിംഗിനു യോഗ്യത
നേടിയവരെ പ്രത്യേക
തസ്തിക സൃഷ്ടിച്ച്
നിയമനം നടത്തുവാന്‍
നടപടി സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥികളുടെ
സാസ്കാരികവും സദാചാരപരവും
മാനസികവുമായ ഉന്നമനം
3705.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എം.ഷാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യ
അഭ്യസിപ്പിക്കുന്നതിനൊപ്പം
വിദ്യാര്‍ത്ഥികളുടെ
സാസ്കാരികവും
സദാചാരപരവും
മാനസികവുമായ
ഉന്നമനത്തിന്റെ
കാര്യത്തില്‍
അദ്ധ്യാപകര്‍
വഹിക്കേണ്ട
പങ്കിനെക്കുറിച്ച്
സര്‍ക്കാര്‍ നയം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദ്യാര്‍ത്ഥികളുടെ
അച്ചടക്കം, സദാചാരബോധം
എന്നിവ നിലനിര്‍ത്താന്‍
അദ്ധ്യാപകരും
രക്ഷിതാക്കളും
തമ്മിലുള്ള ഏകോപനം
ആവശ്യമാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ അതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഈ
വിഷയത്തില്‍
ആരോഗ്യകരമായ സമീപനം
സ്വീകരിക്കാന്‍ നിലവിലെ
ചില നിയമങ്ങളും
വിദ്യാര്‍ത്ഥി
സംഘടനകളുടെ ഇടപെടലുകളും
തടസ്സമാവുന്നുണ്ടെന്ന
ആക്ഷേപം പരിശോധിക്കുമോ?
പൊതുവിദ്യാലയങ്ങളില്‍
അദ്ധ്യാപകരുടെ കുറവ്
3706.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തിലെ
പൊതുവിദ്യാലയങ്ങളില്‍
അദ്ധ്യാപകരുടെ
കുറവുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ കുറവ്
പരിഹരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
വേടരപ്ലാവ്
എല്‍.പി. സ്കൂള്‍,
വഴുവാടി എല്‍.പി.
സ്കൂള്‍ എന്നീ
സ്കൂളുകളിലെ
അദ്ധ്യാപകരുടെ കുറവ്
അടിയന്തരമായി
പരിഹരിക്കുമോ;
(സി)
മണ്ഡലത്തിലെ
ഓരോ വിദ്യാലയത്തിലും
ആവശ്യമായ അദ്ധ്യാപകരുടെ
എണ്ണവും നിലവിലുള്ള
അദ്ധ്യാപകരുടെ എണ്ണവും
അടിസ്ഥാനമാക്കിയ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
ഗ്രേസ് മാര്‍ക്ക്
3707.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എന്‍.എസ്.എസ്.,
എന്‍.സി.സി. പോലുള്ള
ഓര്‍ഗനൈസേഷനുകളില്‍
ചേര്‍ന്നു
പ്രവര്‍ത്തിക്കുന്ന
കുട്ടികള്‍ക്ക് ഗ്രേസ്
മാര്‍ക്ക്
നല്കുന്നതുപോലെ
എസ്.പി.സി., ബാന്റ്
സെറ്റ് എന്നിവയില്‍
പ്രവര്‍ത്തിക്കുന്ന
കുട്ടികള്‍ക്കുകൂടി
ഗ്രേസ് മാര്‍ക്ക്
നല്കുന്ന കാര്യം
പരിഗണിക്കുമോ; എങ്കില്‍
വിശദാംശം നല്‍കുമോ?
പൊതുവിദ്യാഭ്യാസരംഗത്തെ
പഠന നിലവാരതകര്‍ച്ച
3708.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസരംഗം
ഗുരുതരമായ
നിലവാരത്തകര്‍ച്ച
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
നിലവാര
തകര്ച്ചയുണ്ടാകുന്നതിന്റെ
കാരണം കണ്ടെത്താനും
വിദ്യാഭ്യാസ മേഖലയെ
സംരക്ഷിക്കാനുമായി
എന്തു നടപടി
സ്വീകരിയ്ക്കുമെന്നു
വ്യക്തമാക്കുമോ;
(സി)
മുന്‍സര്‍ക്കാര്‍
കാലയളവിലെ വിദ്യാഭ്യാസ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ഇതിനു കാരണമായിട്ടുണ്ടോ
എന്നു
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
കുട്ടികള്‍ക്ക്
എളുപ്പം
ഗ്രഹിക്കാവുന്നതരത്തിലല്ലാത്ത
പുസ്തകങ്ങള്‍,
സ്കൂളുകളും
അദ്ധ്യാപകരും കാട്ടുന്ന
ഉത്തരവാദിത്വക്കുറവ്,
അടിസ്ഥാന സൗകര്യങ്ങളിലെ
കുറവ്, ശുചിമുറികളുടെ
അഭാവം, വൃത്തിഹീനമായ
അന്തരീക്ഷം,
കെട്ടിടങ്ങളുടെ
അപകടകരമായ അവസ്ഥ,
ആവശ്യത്തിന്
സൗകര്യമില്ലായ്മ എന്നിവ
കുട്ടികളുടെ പഠനനിലവാര
തകര്‍ച്ചയ്ക്ക്
കാരണമാകുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
എങ്കില്‍
അടിയന്തരമായി ഇവ
പരിഹരിച്ച് വിദ്യാഭ്യാസ
നിലവാരം ഉറപ്പു
വരുത്താന്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ?
സര്‍ക്കാര്‍ സ്കൂളുകളുടെ
വികസനത്തിന് സ്വകാര്യ
പങ്കാളിത്തം
3709.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ/കോര്‍പ്പറേറ്റ്
സഹായത്തോടെ സര്‍ക്കാര്‍
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യ വികസനം
നടക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
സര്‍ക്കാര്‍
സ്കൂളുകളുടെ
വികസനത്തിന് സ്വകാര്യ
പങ്കാളിത്തം
ഏര്‍പ്പെടുത്തുന്ന
കാര്യത്തില്‍ നിലപാട്
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
സ്കൂളുകളുടെ
വികസനത്തിന് പൂര്‍വ്വ
വിദ്യാര്‍ത്ഥി
സംഘങ്ങള്‍ രൂപീകരിച്ച്
ധനം
സ്വരൂപിയ്ക്കുന്നതിനുള്ള
സാധ്യത
പരിശോധിയ്ക്കുമോ?
ഭിന്നശേഷിയുള്ള
100-ല്‍ കൂടുതല്‍
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി
3710.
ശ്രീ.കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിയുള്ള
100-ല്‍ കൂടുതല്‍
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്‍കിയിട്ടുണ്ടോ;
(ബി)
എത്ര
സ്കൂളുകള്‍ക്കാണ്
അപ്രകാരം എയ്ഡഡ് പദവി
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്കൂളുകളില്‍ സ്റ്റാഫ്
ഫിക്സേഷന്
നടത്തിയിട്ടുണ്ടോ;
(ഡി)
അടിയന്തരമായി
സ്റ്റാഫ് ഫിക്സേഷന്
നടത്തി പ്രസ്തുത
സ്കൂളുകളിലെ
അദ്ധ്യാപകര്‍ക്ക്
ശമ്പളം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ധീവര
സമുദായത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം
3711.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധീവര
സമുദായത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ഡിഗ്രി പ്രവേശനത്തിന്
പ്രത്യേക സംവരണം
ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍,
അവര്‍
ഉള്‍പ്പെട്ടിരുന്നതും,
അര്‍ഹതയുളളതുമായ
ഒ.ബി.എച്ച്
കാറ്റഗറിയില്‍
ഉള്‍പ്പെടുത്തി സംവരണ
ആനുകൂല്യത്തിന്
പരിഗണിക്കാതെയിരുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
ധീവര
സമുദായത്തില്‍
ഉള്‍പ്പെട്ടിട്ടുളള
വിദ്യാര്‍ത്ഥികള്‍ക്ക്
നാളിതുവരെ ഡിഗ്രി
അഡ്മിഷന്
ലഭിച്ചുകൊണ്ടിരുന്ന
വിദ്യാഭ്യാസ സംവരണ
ആനുകൂല്യം അഡ്മിഷന്
ഓണ്‍ലൈന്‍ ആയപ്പോള്‍
നഷ്ടപ്പെട്ടതു
സംബന്ധിച്ച വിശദമായ
അന്വേഷണം നടത്തി നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ;
വിശദമാക്കാമോ?
എെസറിലെ
കോഴ്സുകള്‍
3712.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് സയന്‍സ്,
എഡ്യൂക്കേഷന്‍ &
റിസര്‍ച്ചിലെ
കോഴ്സുകള്‍ക്ക്
കേരളത്തിലെ
യൂണിവേഴ്സിറ്റികള്‍
ഇക്വലെെസേഷന്
കൊടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്വലെെസേഷനു
വേണ്ടി അപേക്ഷ നല്കി
ദീര്‍ഘകാലമായി
കാത്തിരിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
വിഷമതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എെസറിലെ
കോഴ്സുകള്‍ക്ക്
കേരളത്തിലെ
യൂണിവേഴ്സിറ്റികളുടെ
അംഗീകാരം ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ലക്ചറര്‍
ഇന്‍ കമ്പ്യൂട്ടര്‍
സയന്‍സ് തസ്തികയിലെ
നിയമനം
3713.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1/1/2011
മുതല്‍ 20/9/2016 വരെ
ലക്ചറര്‍ ഇന്‍
കമ്പ്യൂട്ടര്‍ സയന്‍സ്
തസ്തികയിലെ എത്ര
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്ത
തീയതിയും ബന്ധപ്പെട്ട
ഫയല്‍ നമ്പരും
വ്യക്തമാക്കുമോ;
നിലവില്‍ ഏതൊക്കെ
കോളേജുകളില്‍ പ്രസ്തുത
തസ്തികയില്‍
ഒഴിവുകളുണ്ട്;
(ബി)
കോളേജുകളില്‍
നിന്ന് റിപ്പോര്‍ട്ട്
ചെയ്ത മുഴുവന്‍
ഒഴിവുകളും
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
1/1/2011 ന് ശേഷം
സൃഷ്ടിക്കപ്പെട്ട പുതിയ
തസ്തികകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
ജില്ലയില്‍ അനുവദിച്ച
കോളേജുകള്‍
3714.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ഗവണ്മെന്റിന്റെ
കാലത്ത് മലപ്പുറം
ജില്ലയില്‍ എത്ര
കോളേജുകള്‍
അനുവദിച്ചുവെന്നും അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം കോളേജുകളില്‍
അധ്യയനം
ആരംഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
പ്രവര്‍ത്തനമാരംഭിച്ച
കോളേജുകളില്‍ അധ്യയനം
നടക്കുന്നത് സ്ഥിരമായ
കെട്ടിടങ്ങളിലാണോ;
അല്ലെങ്കില്‍ ഇവയില്‍
നാളിതുവരെ
സ്ഥിരകെട്ടിടം ഇല്ലാത്ത
കോളേജുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കോളേജുകള്‍ക്ക്
സ്ഥിരകെട്ടിടം
ലഭിക്കുന്നതിനുളള
കാലതാമസത്തിന്
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
വിക്ടോറിയ കോളേജില്‍
പുതിയ പി.ജി. കോഴ്സുകള്‍
3715.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ഗവണ്മെന്റ് വിക്ടോറിയ
കോളേജില്‍ പുതിയ
പി.ജി. കോഴ്സുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
കോഴ്സുകള്‍ എന്ന്
വിശദമാക്കാമോ?
പാര്‍ട്ട്
ടെെം ലോ അദ്ധ്യാപകരുടെ
വേതന വര്‍ദ്ധനവ്
3716.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് കോളേജുകളിലെ
പാര്‍ട്ട് ടെെം ലോ
അദ്ധ്യാപകര്‍ക്ക്
കാലാകാലങ്ങളിലുളള ശമ്പള
പരിഷ്കരണ കമ്മീഷനുകളുടെ
ശുപാര്ശകളനുസരിച്ചുളള
വേതന വര്‍ദ്ധനവ്
നടപ്പാക്കിയിട്ടില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
അദ്ധ്യാപകര്‍ക്ക് വേതന
വര്‍ദ്ധനവ് നല്കുന്ന
കാര്യം പരിഗണിക്കുമോ?
ഓണ്‍ലൈന്‍
ഡിഗ്രി അഡ്മിഷന്
3717.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യൂണിവേഴ്സിറ്റികളില്‍
അഫിലിയേറ്റ്
ചെയ്തിട്ടുള്ള
കോളേജുകളില്‍
ഓണ്‍ലൈനായി ഡിഗ്രി
അഡ്മിഷന്
നടത്തിയപ്പോള്‍
സംസ്ഥാനത്തെ ധീവര
സമുദായത്തിലെ
വിദ്യാര്‍ത്ഥികളെ
ജനറല്‍ കാറ്റഗറിയില്‍
ഉള്‍പ്പെടുത്തിയാണ്
അഡ്മിഷന്
പരിഗണിച്ചിരുന്നതെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ധീവര
സമുദായത്തിലെ
വിദ്യാര്‍ത്ഥികളെ
ജനറല്‍ കാറ്റഗറിയില്‍
ഉള്‍പ്പെടുത്തി
പരിഗണിച്ചതിനെതിരെ
ആരെങ്കിലും കേരള
യൂണിവേഴ്സിറ്റിക്ക്
രേഖാമൂലം പരാതി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്മേല് സ്വീകരിച്ച
നടപടി വിശദമാക്കാമോ?
പനമ്പിളളി
മെമ്മോറിയല്‍ ഗവണ്മെന്റ്
കോളേജിലെ കോഴ്സുകള്‍
3718.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തിലെ ഏക
സര്‍ക്കാര്‍ കോളേജായ
പനമ്പിളളി മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജില്‍
ബി.എസ്.സി.(ഫിസിക്സ്),
എം.എസ്.സി
(കമ്പ്യൂട്ടര്‍
സയന്‍സ്), എം.എ.
(ഇംഗ്ലീഷ്), എം.കോം
തുടങ്ങിയ കോഴ്സുകള്‍
പുതുതായി
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
കോഴിക്കോട്
ജില്ലയില്‍ പുതുതായി
അനുവദിച്ച കോളേജുകള്‍
3719.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് കോഴിക്കോട്
ജില്ലയില്‍ പുതുതായി
അനുവദിച്ച കോളേജുകളില്‍
എത്രയെണ്ണത്തിനുള്ള
സ്ഥലമാണ് സര്‍ക്കാരിന്
വിട്ടു
കിട്ടിയിട്ടുള്ളത്; അവ
ഏതെല്ലാമാണ്;
(ബി)
കോളേജ്
അനുവദിച്ചപ്പോഴുണ്ടാക്കിയ
വ്യവസ്ഥകള്‍
പാലിക്കാത്ത
കോളേജുകളുടെ
കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആറ്റിങ്ങല്‍
ഗവണ്മെന്റ് കോളേജില്‍
ബിരുദ, ബിരുദാനന്തര
സയന്‍സ് കോഴ്സുകള്‍
3720.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ഗവണ്മെന്റ് കോളേജില്‍
നിലവില്‍ സയന്‍സ്
വിഷയങ്ങള്‍ക്കായി
ഏതെല്ലാം കോഴ്സുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ചിറയിന്‍കീഴ്
താലൂക്കിലെ ഏക
ഗവണ്മെന്റ് കോളേജായ
പ്രസ്തുത കോളേജില്‍
പുതിയതായി ഏതെല്ലാം
ബിരുദ, ബിരുദാനന്തര
സയന്‍സ് കോഴ്സുകള്‍
അനുവദിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സയന്‍സ്
ബ്ലോക്കും വനിതാ
ഹോസ്റ്റലും ഉള്‍പ്പടെ
മികച്ച സൗകര്യങ്ങള്‍
ഉണ്ടായിട്ടും പുതിയ
കോഴ്സുകള്‍
അനുവദിക്കാത്തതിന്
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
കോളേജുകളില്‍ പുതിയ
കോഴ്സുകള്‍
3721.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
കോളേജുകളില്‍ ഈ അധ്യയന
വര്‍ഷം പുതിയ
കോഴ്സുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
സര്‍ക്കാര്‍
കോളേജുകളില്‍
സെെക്കോളജി
ലക്ചറര്‍മാരുടെ തസ്തിക
സൃഷ്ടിക്കാന്‍ നടപടി
3722.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കോളേജുകളില്‍
സെെക്കോളജി
ലക്ചറര്‍മാരുടെ തസ്തിക
സൃഷ്ടിക്കേണ്ടതിന്െറ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നു
വിശദമാക്കാമോ;
(ബി)
കേരള
യൂണിവേഴ്സിറ്റിയുടെ
കീഴിലുളള കോളേജുകളില്‍
സെെക്കോളജി
ലക്ചറര്‍മാരുടെ തസ്തിക
സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട്
കേരള യൂണിവേഴ്സിറ്റി
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നു
വ്യക്തമാക്കാമോ?
അപമര്യാദയായി
പെരുമാറിയ കോളേജ്
അധ്യാപകനെതിരെ നടപടി
3723.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ മഞ്ചേശ്വരം
ഗവ. ഗോവിന്ദപൈ
മെമ്മോറിയല്‍ കോളേജിലെ
അധ്യാപകന് ലഹരി
മരുന്ന് ഉപയോഗിച്ച്
ക്ലാസ്സില്‍ വരികയും
പെണ്‍കുട്ടികളോടടക്കം
അപമര്യാദയായി
പെരുമാറുകയും ചെയ്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഷയം സംബന്ധിച്ച്
കോളേജിലെ രണ്ട്
വിദ്യാര്‍ത്ഥിനികള്‍
വകുപ്പ് മന്ത്രിക്ക്
പരാതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഈ പരാതിയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
മഞ്ചേശ്വരം
പോലീസ് ഈ വിഷയവുമായി
ബന്ധപ്പെട്ട്
അധ്യാപകനെതിരെ കോളേജ്
വകുപ്പ് അധികൃതര്‍ക്ക്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ഡി)
ഇതിന്റെ
അടിസ്ഥാനത്തില്‍
അധ്യാപകനെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
അസിസ്റ്റന്റ്
പ്രൊഫസര്‍മാരായി നിയമനം
നേടിയവരുടെ
റെഗുലറെെസേഷന്‍
3724.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജ്
വിദ്യാഭ്യാസ വകുപ്പില്‍
2010-ന് ശേഷം
അസിസ്റ്റന്റ്
പ്രൊഫസര്‍മാരായി
നിയമനം നേടിയവരുടെ
റെഗുലറെെസേഷന്‍
നടപടികള്‍
പൂര്‍ത്തിയാക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
മൂലം പ്രസ്തുത
അദ്ധ്യാപകര്‍ക്ക്
ഗവേഷണം പോലുള്ള
കാര്യങ്ങളില്‍ ഉണ്ടായ
പ്രതിസന്ധി
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
പ്രസ്തുത അദ്ധ്യാപരുടെ
റെഗുലറെെസേഷന്‍
നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ?
യൂണിവേഴ്സിറ്റി
അസിസ്റ്റന്റ് തസ്തികയിലെ
ഒഴിവുകള്‍
3725.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
വിവിധ
യൂണിവേഴ്സിറ്റികളില്‍
നിലവിലുളള
അസിസ്റ്റന്റുമാരുടെ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
സാങ്കേതിക വിദ്യാഭ്യാസ
മേഖലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ പഠന
നിലവാരം
മെച്ചപ്പെടുത്തല്‍
3726.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സാങ്കേതിക വിദ്യാഭ്യാസ
മേഖലയിലെ എഞ്ചിനീയറിംഗ്
കോളേജുകള്‍
ഉള്‍പ്പെടെയുളള
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
(സര്‍ക്കാര്‍/സ്വകാര്യ/സ്വാശ്രയ
സ്ഥാപനങ്ങള്‍) പഠന
നിലവാരം, പഠന
സൗകര്യങ്ങള്‍,
യോഗ്യതയുള്ള
അദ്ധ്യാപകരുടെ ലഭ്യത
എന്നിവ സംബന്ധിച്ച്
സംസ്ഥാന സാങ്കേതിക
സര്‍വ്വകലാശാല പഠനമോ
പരിശോധനകളോ
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സാങ്കേതിക
സര്‍വ്വകലാശാല നടത്തിയ
പഠനങ്ങളില്‍
നിലവാരത്തകര്‍ച്ചയും
മറ്റ് അപര്യാപ്തതകളും
കണ്ടെത്തിയ
സ്ഥാപനങ്ങള്‍ ഏതെല്ലാം;
അവയ്ക്കെതിരെ
സര്‍വ്വകലാശാല
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കോളേജുകള്‍ക്ക്
സര്‍വ്വകലാശാല നല്കിയ
നിര്‍ദ്ദേശങ്ങള്‍
പാലിക്കപ്പെട്ടുവോ
എന്ന് പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
സര്‍വ്വകലാശാല
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടും പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
യഥാവിധി പാലിക്കാത്ത
കോളേജുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എന്തു
നടപടി സ്വീകരിച്ചു;
(ഇ)
സര്‍വ്വകലാശാല
ഏതെല്ലാം
കോളേജുകള്‍ക്കെതിരെ
നാളിതുവരെ നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ?
ഐ.എച്ച്.ആര്.ഡി.
അദ്ധ്യാപകരുടെ ദിവസവേതനം
3727.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.എച്ച്.ആര്.ഡി.യുടെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ടെക്നിക്കല്‍ ഹയര്‍
സെക്കണ്ടറി സ്കൂളുകളിലെ
അദ്ധ്യാപകരുടെ
ദിവസവേതനം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്ലസ്
ടു ഗസ്റ്റ്
അദ്ധ്യാപകര്‍ക്ക്
ജൂനിയര്‍, സീനിയര്‍
പോസ്റ്റുകളില്‍
നല്കുന്ന വേതനം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഐ.എച്ച്.ആര്.ഡി.യുടെ
കീഴില്‍ കുറഞ്ഞ
വേതനത്തില്‍ ജോലി
ചെയ്യുന്ന
അദ്ധ്യാപകര്‍ക്ക് മറ്റു
അദ്ധ്യാപകര്‍ക്ക്
നല്കുന്ന വേതനം
നല്കാന് നടപടികള്‍
സ്വീകരിക്കുമോ?
കാവാലം
ടെക്നിക്കല്‍ ഹൈസ്കൂളിന്
ഭൂമി
3728.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാവാലം
ടെക്നിക്കല്‍
ഹൈസ്കൂളിന് ഭൂമി
ഏറ്റെടുക്കുന്നത്
സംബന്ധിച്ച നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂളിന്‍െറ ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍ വേഗത്തില്‍
പൂര്‍ത്തീകരിക്കുമോ;
(സി)
പ്രസ്തുത
സ്കൂളിന് ആവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കൊരട്ടി
സര്‍ക്കാര്‍
പോളിടെക്നിക്
3729.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
സര്‍ക്കാര്‍
പോളിടെക്നിക്കില്‍
മെക്കാനിക്കല്‍,
കമ്പ്യൂട്ടര്‍
അടക്കമുളള കോഴ്സുകള്‍
പുതുതായി
അനുവദിയ്ക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കുമോ;
(ബി)
എ.ഐ.സി.ടി.ഇ.
അപ്രൂവല്‍ ഇതിനായി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
നടുവില്‍
പോളിടെക്നിക്ക്
T 3730.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ നടുവില്‍
എന്ന സ്ഥലത്ത്
ആരംഭിക്കുവാന്‍
തീരുമാനിച്ച
പോളിടെക്നിക്കിന്റെ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
കേന്ദ്രസംഘം
നടത്തിയ പരിശോധനയില്‍
നിര്‍ദ്ദേശിച്ച
പോരായ്മകള്‍
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഹരിപ്പാട്
ഐ.എച്ച്.ആര്.ഡി അപ്ലൈഡ്
സയന്‍സ് കോളേജില്‍
അദ്ധ്യാപകരെ നിയമിക്കാന്‍
നടപടി
3731.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ
ഐ.എച്ച്.ആര്.ഡി.
അപ്ലൈഡ് സയന്‍സ്
കോളേജിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ആനുപാതികമായി സ്ഥിരം
അദ്ധ്യാപകരെ
നിയമിക്കാത്തതുമൂലം
വിജയശതമാനത്തില്‍
കാര്യമായ കുറവ്
സംഭവിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സ്റ്റാഫ്
ഫിക്സേഷന്
അടിയന്തരമായി നടത്തി
സ്ഥിരം അദ്ധ്യാപകരെ
പ്രസ്തുത കോളേജില്‍
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ എല്‍.പി.എസ്.എ.
റാങ്ക് ലിസ്റ്റ്
3732.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
എല്‍.പി.എസ്.എ
തസ്തികയിലേക്കുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എന്നാണ്
അവസാനിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഹൈക്കോടതിയില്‍
ഈ വിഷയം സംബന്ധിച്ച്
കേസ് നിലവിലുണ്ടോ എന്ന്
അറിയിക്കുമോ?
ഹരിപ്പാട്
കുമാരപുരം പഞ്ചായത്തില്‍
സര്‍ക്കാര്‍
പോളിടെക്നിക്ക്
3733.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജകമണ്ഡലത്തിലെ
കുമാരപുരം
പഞ്ചായത്തില്‍
അനുവദിച്ച സര്‍ക്കാര്‍
പോളിടെക്നിക്കിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(ബി)
എം.എല്‍.എ
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി എന്ത്
തുകയാണ് പുതിയ
കെട്ടിടത്തിനായി
അനുവദിച്ചിട്ടുള്ളത്;
(സി)
ഈ
പോളിടെക്നിക്കിന്റെ
സ്പെഷ്യല്‍ ഓഫീസര്‍
ആരാണ്;
(ഡി)
പോളിടെക്നിക്കിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അടിയന്തിരമായി
പൂര്‍ത്തീകരിച്ച് ഇവിടെ
ക്ലാസ്സുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കൃഷ്ണപുരം
വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി
സ്കൂളിന്റെ പ്രവര്‍ത്തനം
3734.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളത്തെ
കൃഷ്ണപുരം ഗവണ്മെന്റ്
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സ്കൂള്‍,
സാങ്കേതിക വിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
ടെക്നിക്കല്‍
ഹൈസ്കൂളിന്റെ
കെട്ടിടവും
വര്‍ക്ക്ഷോപ്പും
ലാബോറട്ടറിയും
ഉപയോഗിച്ചാണ്
പ്രവര്‍ത്തിക്കുന്നത്
എന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ക്ലാസ് മുറികള്‍,
സ്റ്റാഫ് റൂം,
ലാബോറട്ടറി,
ശൗചാലയങ്ങള്‍,
സൈക്കിള്‍ ഷെഡ്
തുടങ്ങിയവക്കാവശ്യമായ
കെട്ടിടം നിര്‍മ്മിച്ച്
കൃഷ്ണപുരം വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി
സ്കൂളിന്റെ
പ്രവര്‍ത്തനം
സുഗമമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
എഞ്ചിനീയറിംഗ്
കോളേജുകളിലെ ഒഴിവുകള്‍
3735.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എഞ്ചിനീയറിംഗ്
കോളേജുകളില്‍ ഇപ്പോള്‍
എത്ര സീറ്റുകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും
അവ ഏതെല്ലാം
കോളേജുകളില്‍ ആണെന്നും
വിശദമാക്കുമോ;
(ബി)
എഞ്ചിനീയറിംഗ്
വിജയ ശതമാനം സംബന്ധിച്ച
വിവരം ലഭ്യമാക്കുമോ;
വിജയ ശതമാനം
ഉയര്‍ത്തുവാന്‍
എന്തെങ്കിലും കര്‍മ്മ
പരിപാടി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എഞ്ചിനീയറിംഗ്
വിജയം 15% ആണെന്ന
പൊതുകണക്ക്
നിലനില്ക്കുമ്പോള്
85% വിദ്യാര്‍ത്ഥികളുടെ
ഭാവി എന്താണെന്ന്
സ്രക്കാര്‍ പഠനം
നടത്തിയിട്ടുണ്ടോ;
(ഡി)
ഇത്തരത്തില്‍
വിജയ ശതമാനം കുറഞ്ഞു
പോകുന്നത് കേരളത്തിന്റെ
സാങ്കേതിക രംഗത്തുള്ള
ഗുണനിലവാരത്തെ
ബാധിക്കുമോ; ഇക്കാര്യം
വിശദമായി പരിശോധിച്ച്
പരിഹാരം കണ്ടെത്തുമോ?
എഞ്ചിനീയറിംഗ്
കോളേജുകളിലെ
കൂട്ടത്തോല്‍വി
3736.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എഞ്ചിനീയറിംഗ്
കോളേജുകളില്‍
കൂട്ടത്തോല്‍വി
സംഭവിച്ചതായി
റിപ്പോര്‍ട്ടുകളുണ്ടോ;
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
കൂട്ടത്തോല്‍വി
പരിഹരിക്കുവാന്‍
കര്‍മ്മ പരിപാടി
തയ്യാറാക്കുമോ;
(സി)
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പ്
ഇക്കാര്യത്തില്‍ എടുത്ത
നടപടികള്‍ എന്തെല്ലാം;
വിശദമായ വിവരം
ലഭ്യമാക്കുമോ?
കാലിക്കറ്റ്
സര്‍വ്വകലാശാലയിലെ വിദൂര
പഠനവും പ്രൈവറ്റ്
രജിസ്ട്രേഷനും
3737.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിക്കറ്റ്
സര്‍വ്വകലാശാലയില്‍
വിദൂര പഠനത്തിനും
പ്രൈവറ്റ്
രജിസ്ട്രേഷനും
എന്തെങ്കിലും
തടസ്സങ്ങളുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍ പ്രസ്തുത
തടസ്സങ്ങള്‍ ഒഴിവാക്കി
വിദൂര പഠന സമ്പ്രദായം
നടപ്പിലാക്കുമോയെന്നു
വ്യക്തമാക്കാമോ;
(സി)
കാലിക്കറ്റ്
സര്‍വ്വകലാശാലയില്‍
പ്രൈവറ്റ്
രജിസ്ട്രേഷന്
സമ്പ്രദായം
പുനരാരംഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കാമോ?
കാലിക്കറ്റ്
സര്‍വ്വകലാശാലയിലെ
പ്യൂണ്‍/വാച്ച്മാന്
നിയമനം
3738.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിക്കറ്റ്
സര്‍വ്വകലാശാലയില്‍
പ്യൂണ്‍/വാച്ച്മാന്
തസ്തികയില്‍
സി.എല്‍.ആര്.
വിഭാഗത്തിന് എത്ര
ശതമാനമാണ് സംവരണം
ചെയ്തിട്ടുള്ളത്;
(ബി)
പ്രസ്തുത
നിയമനത്തിന്റെ ഭാഗമായി
തയ്യാറാക്കിയ സ്കോര്‍
ഷീറ്റ്
പ്രസിദ്ധീകരിക്കുന്നതിന്
മുമ്പ് പുറത്തായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇതു
സംബന്ധിച്ച
അന്വേഷണത്തിന്റെ ചുമതല
ആരെയൊക്കെയാണ്
ഏല്പിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വിഷയത്തിന്മേല്
അഡ്മിനിസ്ട്രേഷന്
ജോയിന്റ് രജിസ്ട്രാര്‍
സമര്‍പ്പിച്ച
വിശദീകരണം, പ്രോ-വൈസ്
ചാന്‍സലര്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ട്
എന്നിവയുടെ കോപ്പി
ലഭ്യമാക്കുമോ;
(ഇ)
മേല്‍പ്പറഞ്ഞ
അന്വേഷണ
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
സര്‍വ്വകലാശാല
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(എഫ്)
പ്രസ്തുത
വിഷയം സംബന്ധിച്ച്
എന്തെങ്കിലും
തുടരന്വേഷണ നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ജി)
സ്കോര്‍
ഷീറ്റ് ചോര്‍ന്നതിനാല്‍
പ്രസ്തുത
തസ്തികയിലേയ്ക്ക്
ആരംഭിച്ച നിയമന
നടപടികള്‍ റദ്ദ്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
യൂണിവേഴ്സിറ്റികളിലെ
ബൈ-ട്രാന്‍സ്ഫര്‍ നിയമനം
T 3739.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
യൂണിവേഴ്സിറ്റികളിലെ
നിയമനങ്ങള്‍ പി.എസ്.സി.
മുഖേന നടത്തുന്ന
സാഹചര്യത്തില്‍,
യോഗ്യതയുള്ള ലാസ്റ്റ്
ഗ്രേഡ് ജീവനക്കാര്‍ക്ക്
യൂണിവേഴ്സിറ്റി
അസിസ്റ്റന്റ്
തസ്തികയിലേക്ക് പി.
എസ്.സി. മുഖേന
ബൈ-ട്രാന്‍സ്ഫര്‍
നിയമനം നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
സര്‍വ്വകലാശാലകളില്‍
അസിസ്റ്റന്റ് നിയമനം
3740.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളിലെ
അസിസ്റ്റന്റ്
തസ്തികകളില്‍ നിലവിലെ
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
യൂണിവേഴ്സിറ്റിയിലും
എത്ര പേര്‍ക്ക് വീതം
നിയമന ശുപാര്‍ശ
നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
സര്‍വ്വകലാശാലകളിലെ
അസിസ്റ്റന്റ്
നിയമനത്തിന് പി.എസ്.സി.
നിയമന ശുപാര്‍ശ നല്കിയ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അവരുടെ സീനിയോറിറ്റി
നിലനിര്‍ത്തിക്കൊണ്ട്
ഓപ്ഷന് നല്‍കുന്നതിന്
തടസ്സങ്ങള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉയര്‍ന്ന
റാങ്കുകാരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സമീപത്തുള്ള
സര്‍വ്വകലാശാലകളില്‍
നിയമനം നല്‍കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഇ)
ആയത്
സംബന്ധിച്ച്
സര്‍ക്കാരിന് ലഭിച്ച
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സാക്ഷരതാ
പ്രേരക്
3741.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശൂര്‍
ജില്ലയില്‍ എത്ര
സാക്ഷരതാ പ്രേരക്
മാരുണ്ട്;
പഞ്ചായത്ത്/മുനിസിപ്പല്‍
തല ലിസ്റ്റ്
ലഭ്യമാക്കാമോ?
ലൈബ്രേറിയന്മാരുടെ
വേതനം
പരിഷ്കരിക്കുന്നതിനുള്ള
നടപടികള്‍
T 3742.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലൈബ്രറി കൗണ്‍സില്‍
മുഖേന എത്ര
ലൈബ്രേറിയന്മാര് ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ലൈബ്രേറിയന്മാരുടെ
വേതനം
പരിഷ്കരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?