മണപ്പള്ളി
പ്രാഥമികാരോഗ്യ സബ്
സെന്ററിന്റെ അപ്ഗ്രഡേഷന്
2774.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
തഴവാ പ്രാഥമികാരോഗ്യ
കേന്ദ്രത്തില്‍
പ്രസ്തുത പഞ്ചായത്തിലെ
പാവുമ്പ, മണപ്പള്ളി
മേഖലയിലുള്ളവര്‍ക്ക്
എത്തിച്ചേരുന്നതിന്
ബുദ്ധിമുട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
തഴവാ ഗ്രാമപഞ്ചായത്തിലെ
മണപ്പള്ളി
കേന്ദ്രമാക്കി
പ്രവര്‍ത്തിക്കുന്ന
പ്രാഥമികാരോഗ്യ സബ്
സെന്ററിനെ
പ്രാഥമികാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
പാലിന്റെ ഗുണനിലവാര
പരിശോധന
T 2775.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉത്സവ ദിവസങ്ങളിലെ
സ്ഥിരം പരിശോധനയില്‍
കണ്ടെത്താനാകാത്ത
തരത്തില്‍
മായംകലര്‍ത്തിയ പാല്
സംസ്ഥാനത്തെത്താന്‍
സാദ്ധ്യതയുള്ളതായി
കരുതുന്നുണ്ടോ;
(ബി)
പാല്
വേഗത്തില്‍
കേടാകാതിരിക്കാന്‍ ചില
ആന്റിബയോട്ടിക്കുകളും
ഇഞ്ചക്ഷന് മരുന്നുകളും
വരെ പാലില്‍
കലർത്തുന്നുണ്ട് എന്ന
വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ഉത്സവ
സമയത്ത് മാത്രം
പരിശോധനകള്‍
കാര്യക്ഷമമാകുകയും
അല്ലാത്തപ്പോൾ
പരിശോധനകൾ പ്രഹസനം
മാത്രമാവുകയും
ചെയ്യുന്ന രീതി കൃത്രിമ
പാലുകളുടെ വരവിന് ആക്കം
കൂട്ടുന്നതായി
കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
പരിശോധന എപ്പോഴും
കാര്യക്ഷമമാക്കുവാന്‍
എന്തൊക്കെ നടപടികള്‍
കെെക്കാെള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
പ്രെെമറി ഹെല്‍ത്ത്
സെന്ററുകളിലെ തസ്തിക
നിര്‍ണ്ണയം
2776.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006
- 2011 കാലയളവില്‍
കോഴിക്കോട്
ജില്ലയില്‍ ഏതെല്ലാം
പി. എച്ച്. സി. കളാണ്
സി. എച്ച്. സി. കളായി
അപ്ഗ്രേഡ് ചെയ്തത്
എന്ന് വിശദമാക്കാമോ;
ഇവയില്‍ സ്റ്റാഫ്
പാറ്റേണ്‍ അനുസരിച്ച്
ഇതുവരെയും തസ്തിക
നിര്‍ണ്ണയം /പോസ്റ്റ്
ക്രിയേഷന്
നടന്നിട്ടില്ലാത്ത സി.
എച്ച്. സി. കള്‍
ഏതെല്ലാം;
(ബി)
കൊയിലാണ്ടി
മണ്ഡലത്തിലെ
പ്രധാനപ്പെട്ട മേലടി,
തിരുവങ്ങൂര്‍ സി.
എച്ച്. സി. കളിലും
ഇതുവരെയും പോസ്റ്റ്
ക്രിയേഷന്
നടന്നിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കൊയിലാണ്ടി
മണ്ഡലത്തിലെ ഇൗ രണ്ട്
സി. എച്ച്. സി. കളുടെ
കാര്യത്തില്‍
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ആരോഗ്യ
വകുപ്പ് ഡയറക്ടറുടെ
ഓഫീസിലേക്ക് ഡി.എം.ഒ.
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലുകളുടെ
വിശദാംശം നല്‍കുമോ;
(ഡി)
2010
മുതല്‍ നിരന്തരമായി
ആവശ്യപ്പെടുന്ന ഇൗ
കാര്യത്തില്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
അപ്ഗ്രേഡ് ചെയ്ത ജനറല്‍
ആശുപത്രികള്‍
2777.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്സര്ക്കാരിന്െറ
കാലത്ത് ജനറല്‍
ആശുപത്രികളായി
അപ്ഗ്രേഡ് ചെയ്ത
സ്ഥാപനങ്ങളെ
തരംതാഴ്ത്തുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്‍െറ
കാരണം വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ആശുപത്രികളെയാണ്
ഇത്തരത്തില്‍
തരംതാഴ്ത്തുന്നത് എന്ന്
വ്യക്തമാക്കുമോ?
പി.
എച്ച്. സി. കൾ
ആരംഭിക്കുന്നതിന് നടപടി
2778.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പി. എച്ച്. സി.
കള്‍ നിലവിലുണ്ട്;
(ബി)
പി.
എച്ച്. സി.കള്‍
നിലവിലില്ലാത്ത
പഞ്ചായത്തുകള്‍ ഉണ്ടോ;
വിശദമാക്കാമോ;
(സി)
പി.
എച്ച്. സി. കള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍ പി.
എച്ച്. സി.
ആരംഭിക്കുന്നതിന്
സര്‍ക്കാരിന്
ആലോചനയുണ്ടോ?
പി.എച്ച്.സി.കളിലെയും
സി.എച്ച്.സി.കളിലെയും
ഒഴിവുകള്‍
2779.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പി.എച്ച്.സി.കളിലെയും
സി.എച്ച്.സി.കളിലെയും
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
കൊണ്ടുവരുന്ന പാട്ടത്തൈര്
2780.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തമിഴ്
നാട്ടില്‍ നിന്ന്
സംസ്ഥാനത്തേക്കു
പാട്ടത്തൈരു്
കൊണ്ടുവരുന്നത്
ഗുണനിലവാരമില്ലാത്ത
ഡ്രമ്മുകളിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എടുത്ത
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
വിലകുറഞ്ഞ
പാട്ടത്തൈരു്
കൊണ്ടുവരുന്നത് ഭക്ഷ്യ
വസ്തുക്കള്‍
കൊണ്ടുവരാനുള്ള
നിലവാരമുള്ള
ഡ്രമ്മുകളിലല്ല എന്നത്
പരസ്യമായ
സാഹചര്യത്തില്‍
ഇക്കാര്യത്തില്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
മുന്‍കരുതല്‍ നടപടി
വ്യക്തമാക്കാമോ;
(സി)
തമിഴ്
നാട് കൂടാതെ
മറ്റേതെല്ലാം
സംസ്ഥാനങ്ങളില്‍ നിന്ന്
കേരളത്തിലേക്കു്
പാട്ടത്തൈരു്
കൊണ്ടുവരുന്നുണ്ടെന്നും,
പാട്ടത്തൈരു് ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
ഏതെല്ലാം ജില്ലകളില്‍
എത്തുന്നുണ്ടെന്നും ഈ
ജില്ലകളില്‍ പരിശോധന
നടത്തുന്നതിന്
വകുപ്പുതലത്തില്‍
ഒരുക്കിയ
ക്രമീകരണങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ?
ഇതര
സംസ്ഥാനങ്ങളില്‍
നിന്നുള്ള പാലിലെ മായം
2781.
ശ്രീ.സി.
കെ. ശശീന്ദ്രന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എസ്.രാജേന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
സംസ്ഥാനത്തേയ്ക്കു
കൊണ്ടുവരുന്ന പാലില്‍
വ്യാപകമായി മായം
ചേര്‍ത്തിട്ടുണ്ടെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ നടത്തിയ
പരിശോധനയുടെ വിശദാംശം
അറിയിക്കുമോ;
(ബി)
പാല്
എളുപ്പം
കേടാകാതിരിക്കാന്‍
മരുന്നുകളും,
ആന്റിബയോട്ടിക്കുകളും
ഉപയോഗിക്കുന്നതായി
ഭക്ഷ്യസുരക്ഷാ
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതു തടയാന്‍
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ആരോഗ്യത്തിന്
ഹാനികരമായ ഇത്തരം പാല്
സംസ്ഥാനത്ത്
വിതരണത്തിനായി
എത്തുന്നത് തടയുന്നതിന്
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ?
പഴം-പച്ചക്കറികളിലെ
വിഷാംശം
പരിശോധിക്കുന്നതിനുള്ള
ലാബുകള്‍
2782.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മനുഷ്യാവകാശ
കമ്മീഷന് ഉത്തരവ്
പ്രകാരം ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
വരുന്ന
പഴം-പച്ചക്കറികളിലെ
വിഷാംശം പരിശോധിക്കാന്‍
അതിര്‍ത്തി ചെക്ക്
പോസ്റ്റുകള്‍ക്ക് സമീപം
എത്ര ലാബുകള്‍
സ്ഥാപിച്ചിട്ടുണ്ട്;
(ബി)
ഏതെല്ലാം
സ്ഥലങ്ങളിലാണ് ചെക്ക്
പോസ്റ്റുകള്‍ക്ക് സമീപം
ലാബ് സ്ഥാപിച്ചത് എന്ന്
വ്യക്തമാക്കുമോ;
(സി)
പഴം-പച്ചക്കറികളിലെ
വിഷാംശം
പരിശോധിക്കുന്നതിന്
മറ്റെന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
ബീഡി
പാക്കറ്റിന്മേൽ സചിത്ര
ആരോഗ്യ മുന്നറിയിപ്പ്
പരസ്യം
2783.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബീഡിയുടെ
മൊത്ത വിതരണ
പാക്കറ്റിന്മേൽ സചിത്ര
ആരോഗ്യ മുന്നറിയിപ്പ്
പരസ്യം
രേഖപ്പെടുത്തണമെന്ന്
നിലവില്‍
വ്യവസ്ഥയുണ്ടോ;
(ബി)
ഉണ്ടെങ്കിൽ,ബീഡി
വ്യവസായ പ്രതിസന്ധി
പരിഗണിച്ച്
ഉപഭോക്താവിന്‍െറ
കെെകളിലെത്തുന്ന ചില്ലറ
വില്പന പാക്കറ്റില്‍
മാത്രം സചിത്ര ആരോഗ്യ
മുന്നറിയിപ്പ് പരസ്യം
രേഖപ്പെടുത്തിയാല്‍
മതിയെന്ന നിര്‍ദ്ദേശം
നല്‍കാമോ?
മായം
ചേര്‍ത്ത
ഭക്ഷ്യസാധനങ്ങള്‍
2784.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
പാക്കറ്റ് പാല്,
വെളിച്ചെണ്ണ,
കറിമസാലകള്‍ ഇവയില്‍
പലതിലും അപകടകരമാംവിധം
മായം കലര്‍ന്നതാണെന്ന
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് ഭക്ഷ്യ
സുരക്ഷാ വിഭാഗം
ഏതെങ്കിലും തരത്തിലുളള
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഏതൊക്കെ കമ്പനികളുടെ
പാക്കറ്റ് പാല്,
വെളിച്ചെണ്ണ, കറി
മസാലകള്‍ ഇവയിലാണ് മായം
കലര്‍ത്തിയതായി
കണ്ടെത്തിയിട്ടുളളതെന്ന്
വിശദമാക്കുമോ;
(സി)
ഭക്ഷ്യ
വസ്തുക്കളില്‍
ശരീരത്തിന് ദോഷകരമാം
വിധം മായം കലരുന്നത്
പരിശോധിച്ച്
കണ്ടെത്തിയാല്‍ ഇത്തരം
കമ്പനികള്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ; അത്തരം
കമ്പനികളുടെ പേരുകള്‍
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
കമ്പനികള്‍ ഇതേ തെറ്റ്
ആവര്‍ത്തിച്ചാല്‍
ഭക്ഷ്യ സുരക്ഷാ
നിയമപ്രകാരം എന്ത്
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ആര്.സി.സി.യിലെ
ഒഴിവുകള്‍ നികത്താന്‍ നടപടി
2785.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്.സി.സി.യില്‍
അസിസ്റ്റന്റ്
ഡയറ്റീഷ്യന്,സൈറ്റോടെക്നോളജിസ്റ്റ്,
ഓപ്പറേഷന് തീയേറ്റര്‍
ടെക്നോളജിസ്റ്റ്,
ഫാര്‍മസിസ്റ്റ്,
ഫിസിയോതെറാപ്പിസ്റ്റ്
എന്നീ തസ്തികകളില്‍
എത്രവീതം ഒഴിവുകള്‍
നിലവിലുണ്ട്;
(ബി)
പ്രസ്തുത
തസ്തികകളിലെ ഒഴിവുകള്‍
നികത്തുന്നതിന് എഴുത്തു
പരീക്ഷ നടത്തിയതിന്റെ
അടിസ്ഥാനത്തില്‍
11.06.2016-ന്
ആര്.സി.സി.
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റില്‍ നിന്ന്
എത്ര ഒഴിവുകള്‍ ഇതിനകം
നികത്തിയിട്ടുണ്ട്;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്ന് നിയമനം
നടത്തുവാന്‍ അലംഭാവം
കാട്ടുന്ന ആര്.സി.സി.
അധികാരികള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
ഭൂമിക
പദ്ധതി
2786.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഭൂമിക
പദ്ധതി സംസ്ഥാനത്ത്
ഏതെല്ലാം ജില്ലാ
ആശുപത്രികളില്‍
നടപ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വ്യാജ
ചികിത്സാ രീതികള്‍
2787.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒറ്റമൂലി,പ്രകൃതി
ചികിത്സ,അക്യുപങ്ചര്‍,ആയൂര്‍വേദം
തുടങ്ങിയ മേഖലകളില്‍
ശാസ്ത്രീയ
അടിത്തറയില്ലാത്ത
വ്യാജചികിത്സകള്
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രാഥമിക
വിദ്യാഭ്യാസം
പോലുമില്ലാത്ത ഇത്തരം
വ്യാജ ചികിത്സകര്‍
പിടിക്കപ്പെടുമ്പോള്‍
ഇവര്‍ക്കെതിരെ നിസാര
വകുപ്പുകള്‍ മാത്രം
ചേര്‍ത്ത്
കേസെടുക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇങ്ങനെ
എളുപ്പത്തില്‍ ജാമ്യം
നേടി വീണ്ടും വ്യാജ
ചികിത്സാരംഗത്ത്
സജീവമാകാന്‍ ഇവര്‍ക്ക്
സൗകര്യം ലഭിക്കുന്ന
സാഹചര്യം
പരിശോധിക്കുമോ;
(ഡി)
ഇതര
സംസ്ഥാനക്കാരാണ് ഇത്തരം
വ്യാജ ചികിത്സകരില്‍
ഭൂരിപക്ഷമെന്നകാര്യം
പരിശോധിക്കുമോ;
(ഇ)
എങ്കില്‍
ഇത്തരം വ്യാജ ചികിത്സാ
രീതിക്ക് തടയിടാന്‍
എന്തൊക്കെ നടപടികള്‍
കൈകൊള്ളുമെന്ന്
വ്യക്തമാക്കുമോ?
പേവിഷ
വാക്സിന്
2788.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന് വഴി
എത്ര കോടി രൂപയുടെ
പേവിഷ വാക്സിന്
വാങ്ങുന്നുണ്ട്;
(ബി)
കഴിഞ്ഞ
10 വര്‍ഷം
പേവിഷവാക്സിന്
വാങ്ങിയതിന്റെ കണക്ക്
വര്‍ഷം തിരിച്ച്
വിശദമാക്കുമോ;
(സി)
ഇവ
ഏതെല്ലാം
മരുന്നുനിർമ്മാണ
കമ്പനികളില്‍ നിന്നാണ്
വാങ്ങിയത് എന്ന്
വ്യക്തമാക്കുമോ?
ദേശീയ
നഗരാരോഗ്യ ദൗത്യം
2789.
ശ്രീ.ഹൈബി
ഈഡന്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
നഗരാരോഗ്യ ദൗത്യത്തില്‍
സംസ്ഥാനത്തെ എല്ലാ
നഗരങ്ങളെയും
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനുള്ള നടപടികള്‍
കെെക്കൊള്ളുമോ;
വിശദമാക്കുമോ;
(സി)
എത്ര
ലക്ഷം പേര്‍ക്കാണ്
ഇതിന്റെ പ്രയോജനം
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഇതുവഴി നഗരവാസികള്‍ക്ക്
എന്തെല്ലാം
പ്രയോജനങ്ങളാണ്
ലഭിക്കുന്നത്എന്ന്
വ്യക്തമാക്കുമോ?
പേവിഷ
വാക്സിന് വിതരണം
T 2790.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവശ്യമരുന്നുകള്‍ക്ക്
ചെലവഴിക്കുന്നതിനേക്കാള്‍
കൂടുതല്‍ തുക പേവിഷ
വാക്സിനിനായി
ചെലവഴിക്കുന്നുണ്ടോ;
(ബി)
പേവിഷ
വാക്സിനിന്റെ
വിതരണത്തെക്കുറിച്ച്
ഇപ്പോഴത്തെ കൃഷിവകുപ്പ്
ഡയറക്ടര്‍ മുന്‍പ് ഒരു
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
എന്താണ്
റിപ്പോര്‍ട്ടിലെ
പ്രസക്തമായ
ഭാഗങ്ങളെന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
ഓട്ടോ
അനലൈസറിന്റെ പ്രവര്‍ത്തനം
2791.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജനറല്‍ ആശുപത്രിയിലെ
ഓട്ടോ അനലൈസര്‍
പ്രവര്‍ത്തനരഹിതമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇത് പ്രവര്‍ത്തന
സജ്ജമാക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
ജില്ലാ
മലേറിയ ഓഫീസര്‍ തസ്തിക
2792.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ ജില്ലാ
മലേറിയ ഓഫീസര്‍
തസ്തികയ്ക്ക് എന്ത്
പ്രൊമോഷന് അവസരമാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
അസിസ്റ്റന്റ്
ഡയറക്ടര്‍ (എന്റമോളജി)
അസിസ്റ്റന്റ് ഡയറക്ടര്‍
(ഫൈലേറിയ) എന്നീ
തസ്തികകളുടെ ഫീഡര്‍
കാറ്റഗറി ആയി ജില്ലാ
മലേറിയ ഓഫീസര്‍
തസ്തികയെ
അനുവദിക്കുന്നതിന്
കെ.പി.എസ്.സി. അംഗീകാരം
നല്‍കിയിട്ടും അതിന്
ആവശ്യമായ സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിക്കാത്തത്
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ?
ആരോഗ്യ
വകുപ്പ് ഡയറക്ടറേറ്റിലെ
ഉദ്യോഗസ്ഥര്‍
2793.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പ് ഡയറക്ടറേറ്റിലെ
ഉദ്യോഗസ്ഥരുടെ
എണ്ണമെത്രയെന്ന് തസ്തിക
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
ഏഴ്
വര്‍ഷത്തില്‍ കൂടുതലായി
ആരോഗ്യ വകുപ്പ്
ഡയറക്ടറേറ്റില്‍ ജോലി
ചെയ്തു വരുന്ന
ഉദ്യോഗസ്ഥര്‍ എത്രയാണ്;
തസ്തിക തിരിച്ച്
വിശദമാക്കുമോ;
(സി)
അച്ചടക്കനടപടിക്ക്
വിധേയരായവരും
അച്ചടക്കനടപടി
നേരിടുന്നവരുമായ എത്ര
ഉദ്യോഗസ്ഥര്‍ ആരോഗ്യ
വകുപ്പ്
ഡയറക്ടറേറ്റില്‍ ജോലി
ചെയ്യുന്നുണ്ട്; ഇവരുടെ
പേര്, തസ്തിക എന്നിവ
ലഭ്യമാക്കുമോ?
വൈറല്‍
രോഗങ്ങള്‍
2794.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈറല്രോഗ
പ്രതിരോധത്തിനും
വൈറല്‍രോഗങ്ങള്‍
തടയുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ച
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
സംസ്ഥാനത്ത് എവിടെയാണ്
സ്ഥാപിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിന്
ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങള്‍
ഉറപ്പുവരുത്തുമോയെന്ന്
അറിയിക്കുമോ?
ആരോഗ്യ
വകുപ്പിലെ ഫയല്‍.
2795.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പുമായി
ബന്ധപ്പെട്ടതും,ബഹു.
മുഖ്യമന്ത്രിയുടെ
ആഫീസില്‍ ജി 160705030
നമ്പര്‍
പ്രകാരമുള്ളതുമായ
ശ്രീമതി രൂപ. എം.ജെ.
യുടെ നിവേദനത്തിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ബി)
സെക്രട്ടേറിയറ്റിലെ
ആരോഗ്യ വകുപ്പിലുള്ള
ഫയല്‍ നമ്പര്‍ ഇ-197/16
ല്‍ സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
ജനറല്‍
ആശുപത്രികള്‍
2796.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജനറല്‍ ആശുപത്രികള്‍
അതാത് തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കൈമാറിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രികളുടെ
നടത്തിപ്പ്
ചെലവുകള്‍ക്ക്
സര്‍ക്കാര്‍ നിലവില്‍
എന്ത് സഹായമാണ്
നല്‍കുന്നതെന്നും ഈ തുക
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വെളിപ്പെടുത്തുമോ;
ജനറല്‍
ആശുപത്രികള്‍
2797.
ശ്രീ.സണ്ണി
ജോസഫ്
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജനറല്‍ ആശുപത്രികളെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ കീഴില്‍
കൊണ്ടുവരുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
തീരുമാനം
എടുക്കുന്നതിനുമുമ്പ്
ബന്ധപ്പെട്ടവരുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഡോക്ടര്‍മാരുടെ സംഘടന
ഇക്കാര്യത്തില്‍
എതിര്‍പ്പ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
(സി)
ജനറല്‍
ആശുപത്രികളുടെ
വികസനത്തിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഫണ്ട്
കൂടി
ഉപയോഗപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കിഡ്നി
മാറ്റിവെക്കല്‍
ശസ്ത്രക്രിയ
2798.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിഡ്നി മാറ്റിവെക്കല്‍
ശസ്ത്രക്രിയക്ക്
വിധേയരായി
തുടര്‍ചികിത്സക്ക്
പണമില്ലാതെ കഷ്ടത
അനുഭവിക്കുന്നവരുടെ
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവര്‍ക്ക് സൗജന്യ
നിരക്കില്‍ മരുന്ന്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം
അറിയിക്കുമോ?
തൊടുപുഴ
ജില്ലാ ആശുപത്രി
2799.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊടുപുഴ
ജില്ലാ ആശുപത്രിയില്‍
ഡോക്ടര്‍മാര്‍
അടക്കമുള്ളവരുടെ
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ജില്ലാ
ആശുപത്രിയില്‍ പുതിയ
തസ്തികകള്‍
അനുവദിക്കുന്നത്
പരിഗണനയിലുണ്ടോ?
മാതൃമരണ
നിരക്ക്
2800.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010-11
കാലയളവില്‍ കേരളത്തിലെ
മാതൃമരണ നിരക്ക്
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
2015-16
കാലയളവില്‍ കേരളത്തിലെ
മാതൃമരണ നിരക്ക്
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
മാതൃമരണ
നിരക്ക്
കുറച്ചുകൊണ്ടുവരുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
പാടൂര്‍
പ്രെമറി ഹെല്‍ത്ത്
സെന്ററിലെ ഒഴിവുകൾ
2801.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെങ്കിടങ്ങ്
പഞ്ചായത്തിലെ പാടൂര്‍
പ്രെമറി ഹെല്‍ത്ത്
സെന്ററില്‍
അനുവദിക്കപ്പെട്ട
ഡോക്ടര്‍മാരുടെയും
മറ്റു ജീവനക്കാരുടെയും
കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രെമറി ഹെല്‍ത്ത്
സെന്ററിന്റെ ഭാഗമായി
നിര്‍മ്മിക്കപ്പെട്ട
ക്വാര്‍ട്ടേഴ്സിന്റെ
ഉദ്ഘാടനം
നടന്നതെന്നാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ക്വാര്‍ട്ടേഴ്സില്‍
താമസിക്കുന്നവരുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ഉല്‍ഘാടനം
കഴിഞ്ഞു
വെറുതെകിടക്കുന്ന
പ്രെമറി ഹെല്‍ത്ത്
സെന്റര്‍
ക്വാര്‍ട്ടേഴ്സില്‍
ഡോക്ടര്‍മാര്‍
താമസിച്ച് സേവനം
ലഭ്യമാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(ഇ)
പ്രെമറി
ഹെല്‍ത്ത് സെന്ററില്‍
നിലവിലുള്ള ഒഴിവുകള്‍
നികത്താന്‍ അടിയന്തിര
നടപടികള്‍ എടുക്കുമോ?
ആലപ്പുഴ
വണ്ടാനം മെഡിക്കല്‍
കോളേജ്
2802.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
മെഡിക്കല്‍ കോളേജില്‍
പ്ലാസ്റ്റിക് സര്‍ജറി,
വാസ്കുലര്‍ സര്‍ജറി,
ക്രിട്ടിക്കല്‍ കെയര്‍
എന്നീ വിഭാഗങ്ങള്‍
ഇല്ലാത്തതുമൂലം
റോഡപകടങ്ങളില്പ്പെടുന്ന
രോഗികള്‍ അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ വിഭാഗങ്ങള്‍ പ്രസ്തുത
മെഡിക്കല്‍ കോളേജില്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
വണ്ടാനം
മെഡിക്കല്‍ കോളേജില്‍
സര്‍ജറി പി.ജി.
സീറ്റുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പി.ജി.
സീറ്റുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും പ്രായോഗിക
ബുദ്ധിമുട്ട്
ഉണ്ടെങ്കില്‍ നോണ്‍
പി.ജി. റസിഡന്റ്
പോസ്റ്റുകള്‍
സര്‍ജറിയിലും
സര്‍ജിക്കല്‍ സൂപ്പര്‍
സ്പെഷ്യാലിറ്റികളിലും
സൃഷ്ടിക്കുമോ?
നെന്മാറ
നിയോജക മണ്ഡലത്തിലെ
സര്‍ക്കാര്‍
ആശുപത്രികളുടെ
പ്രവര്‍ത്തനം
2803.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
സര്‍ക്കാര്‍
ആശുപത്രികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഓരോ
ആശുപത്രികളിലും
നിലവില്‍ ഒ.പി. വിഭാഗം
പ്രവര്‍ത്തിക്കുന്നത്
ഏതൊക്കെ
ദിവസങ്ങളിലാണെന്ന്
വിശദമാക്കുമോ;
(സി)
ഓരോ
ആശുപത്രിയിലും ശരാശരി
എത്ര പേര് ഒ.പി.
വിഭാഗത്തില്‍
എത്തുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
ഓരോ
ആശുപത്രികളുടേയും
പ്രവര്‍ത്തനം
വിലയിരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
നൂറനാട്
ലെപ്രസി സാനിട്ടോറിയം
2804.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നൂറനാട്
ലെപ്രസി സാനിട്ടോറിയം
സ്പെഷ്യാലിറ്റി
ആശുപത്രിയായി
ഉയര്‍ത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഈ
ആശുപത്രിയുടെ സ്ഥലം
ആരോഗ്യ വകുപ്പിന്റെ
കീഴില്‍ ബൃഹത്തായ
പദ്ധതികള്‍
ആരംഭിക്കുന്നതിനായി
ഉപയോഗിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സാനിട്ടോറിയം
ആശുപത്രിയില്‍
ചെലവഴിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
തുക ചെലവഴിച്ചത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നീണ്ടകര
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് മെഷീനുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടി
2805.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചവറ
നിയോജകമണ്ഡലത്തിലെ
നീണ്ടകര താലൂക്ക്
ആശുപത്രിയില്‍ വാങ്ങി
സൂക്ഷിച്ചിരിക്കുന്ന 4
ഡയാലിസിസ് മെഷീനുകളില്‍
ഒന്നുപോലും ഒരു വര്‍ഷം
കഴിഞ്ഞിട്ടും
പ്രവര്‍ത്തിപ്പിക്കാത്ത
അനാസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നീണ്ടകര
താലൂക്ക് ആശുപത്രി
അധികൃതര്‍ നിരന്തരം
സാങ്കേതിക തടസ്സങ്ങള്‍
ഉന്നയിച്ച് പാവപ്പെട്ട
രോഗികള്‍ക്ക് കിട്ടേണ്ട
ചികിത്സാ സൗകര്യം
ഇല്ലാതാക്കുന്നത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇത്തരത്തില്‍
ബോധപൂര്‍വ്വമായ
തടസ്സവാദങ്ങള്‍
ഉന്നയിച്ച് ജനങ്ങളെ
ബുദ്ധിമുട്ടിക്കുന്നവര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
നാഷണല്‍
ഹെല്‍ത്ത് മിഷന്
അനുവദിച്ച സഹായം
2806.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഹെല്‍ത്ത് മിഷന് ഈ
വര്‍ഷം അനുവദിച്ച
കേന്ദ്ര സഹായം എത്ര
കോടി രൂപയാണെന്ന്
വ്യക്തമാക്കുമോ; ഇതിന്
സംസ്ഥാന വിഹിതം എത്ര
കോടി രൂപയാണ് ഈ വര്‍ഷം
അനുവദിച്ചത്;
(ബി)
നാഷണല്‍
ഹെല്‍ത്ത് മിഷന് ഈ
വര്‍ഷം നാളിതുവരെ
കേന്ദ്ര വിഹിതമായും
സംസ്ഥാന വിഹിതമായും
ലഭിച്ച തുക
വിശദമാക്കാമോ;
(സി)
2006-11,
2011-16 കാലയളവില്‍
നാഷണല്‍ ഹെല്‍ത്ത്
മിഷന് ലഭിച്ച സംസ്ഥാന
വിഹിതവും
കേന്ദ്രവിഹിതവും
എത്രയാണെന്ന്
വിശദമാക്കുമോ; തുക
അനുവദിക്കുന്നതില്‍
എന്തെങ്കിലും
കാലതാമസമുണ്ടെങ്കില്‍
കാരണം വിശദമാക്കാമോ?
കാരുണ്യ
ഡയാലിസിസ് സെന്റര്‍
T 2807.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
ഗുരുതരമായ വ്യക്കരോഗം
ബാധിച്ചവരുടെ എണ്ണം
വര്‍ദ്ധിച്ചിട്ടുള്ള
സാഹചര്യത്തില്‍,
കരുനാഗപ്പള്ളി
താലൂക്കാശുപത്രിയില്‍
കാരുണ്യ ഡയാലിസിസ്
സെന്റര്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ഇടുക്കി
ജില്ലയില്‍ ഡയാലിസിസ്
സൗകര്യം
2808.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ ഡയാലിസിസ്
ചെയ്യാന്‍ സൗകര്യമുളള
എത്ര സര്‍ക്കാര്‍
ആശുപത്രികള്‍
നിലവിലുണ്ട്;
(ബി)
നെടുംകണ്ടം
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് സൗകര്യം
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(സി)
ഇടുക്കി
ജില്ലയിലെ എല്ലാ
താലൂക്ക്
ആശുപത്രികളിലും ഇൗ
വര്‍ഷം തന്നെ ഡയാലിസിസ്
സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ പാവറട്ടി
പി.എച്ച്.സി
2809.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ പാവറട്ടി
ഗ്രാമപഞ്ചായത്തിലെ
പി.എച്ച്.സി.യില്‍
അനുവദിക്കപ്പെട്ട
ഡോക്ടര്‍മാര്‍, മറ്റു
ജീവനക്കാര്‍ എന്നിവരുടെ
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
ഇപ്പോള്‍
ഈ വിഭാഗങ്ങളില്‍
ജോലിചെയ്യുന്നവരുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പി.എച്ച്.സി.യിലെ
കിടത്തി
ചികിത്സക്കാവശ്യമായ
സൗകര്യങ്ങള്‍
പ്രയോജനപ്പെടുത്താന്‍
കഴിയാത്ത സ്ഥിതിക്ക്
കാരണം എന്താണെന്ന്
വിശദീകരിക്കാമോ;
(ഡി)
തീരദേശ
മേഖല ഉള്‍ക്കൊളളുന്ന ഈ
പ്രദേശത്തെ
ജനങ്ങള്‍ക്ക് ഏക
ആശ്രയമായ ഈ
പി.എച്ച്.സി. യില്‍
നിലവിലുളള ഒഴിവുകള്‍
നികത്തുന്നതിനും
കിടത്തി ചികിത്സ
പുനരാരംഭിക്കുന്നതിനുമുളള
നടപടികള്‍
സ്വീകരിക്കുമോ?
പരിയാരം
സര്‍ക്കാര്‍ ആയുര്‍വ്വേദ
കോളേജ്
2810.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജത
ജൂബിലി ആഘോഷിക്കുന്ന
മലബാറിലെ ഏക
സര്‍ക്കാര്‍
ആയുര്‍വ്വേദ മെഡിക്കല്‍
കോളേജായ പരിയാരം
സര്‍ക്കാര്‍
ആയുര്‍വ്വേദ
കോളേജിന്റെ അടിസ്ഥാന
സൗകര്യ വികസനത്തിനും
അക്കാദമിക്
നവീകരണത്തിനും ബഹു.
മന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
നടന്ന യോഗത്തില്‍
കെെക്കൊണ്ട
തീരുമാനങ്ങള്‍
നടപ്പില്‍
വരുത്തുന്നതിന് ഇതിനകം
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
യു.ജി.
കോഴ്സിലെ
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
വരുത്തുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
വിവിധ
ഫാക്കല്‍റ്റികളുടെ
അഭാവം മൂലം ആയുര്‍വ്വേദ
മെഡിക്കല്‍ രംഗം
നേരിടുന്ന പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
പരിയാരത്ത് കൂടുതല്‍
പി.ജി. കോഴ്സുകള്‍
ആരംഭിക്കുവാനും,നിലവിലുളള
നിയമനം
ത്വരിതപ്പെടുത്തുവാനും
നടപടി സ്വീകരിക്കുമോ?
(ഡി)
പരിയാരം
ആയുര്‍വ്വേദ കോളേജിന്
അനുവദിച്ച
സ്ത്രീകളുടെയും
കുട്ടികളുടെയും
ആയുര്‍വ്വേദ
ആശുപത്രിക്ക്
ഇതുവരെയായി എത്ര
രൂപയുടെ ഭരണാനുമതി
ലഭിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ഇ)
ഇവിടെ
ഡോക്ടര്‍മാരുടെയും
ജീവനക്കാരുടെയും
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
മഞ്ചേരി
മെഡിക്കല്കോളേജില്കാത്ത്
ലാബ് സ്ഥാപിക്കുന്നതിന്
നടപടി
2811.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം
മെഡിക്കല്‍കോളേജുകളിലാണ്
കാത്ത് ലാബ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
കാത്ത്
ലാബ് ആരംഭിക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(സി)
മലപ്പുറം
ജില്ലയിലെ
ഡോക്ടര്‍-രോഗി അനുപാതം
കണക്കിലെടുത്ത് മഞ്ചേരി
മെഡിക്കല്‍കോളേജില്‍
കാത്ത് ലാബ്
ആരംഭിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
മഞ്ചേരി മെഡിക്കല്‍
കോളേജില്‍ കാത്ത് ലാബ്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട
ഇ-174341/കെ3/2015
നംപര്‍ ഫയലിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(ഇ)
മഞ്ചേരി
മെഡിക്കല്‍ കോളേജില്‍
കാത്ത് ലാബ്
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
സ്റ്റാഫ്
നേഴ്സ് പ്രമോഷന്
2812.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ സ്റ്റാഫ്
നേഴ്സ് ഗ്രേഡ് II ആയി
നേരിട്ട് നിയമനം
ലഭിക്കുന്നവര്‍ക്ക്
അടുത്ത് നല്കുന്ന
പ്രമോഷന് തസ്തിക
ഏതാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ നിയമനം
ലഭിക്കുന്ന വ്യക്തിക്ക്
ഗ്രേഡ് I ആയി
ജോലിക്കയറ്റം
ലഭിച്ചാല്‍ ജില്ല
വിട്ട് സ്ഥലം
മാറ്റുന്നതിന് നിലവില്‍
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
എന്‍ട്രി
തസ്തികയില്‍ നിന്നും
പ്രമോഷന് ലഭിക്കുകയും
തുടര്‍ന്ന് അതേ
ഓഫീസില്‍ തന്നെ പലരും
തുടരുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
പി.എസ്.സി.
വഴി സ്റ്റാഫ് നേഴ്സ്
ഗ്രേഡ് II തസ്തികയില്‍
(ജില്ലാ വൈസ്) നിയമനം
ലഭിച്ചവര്‍ക്ക് ഗ്രേഡ്
I തസ്തികയിലേക്ക്
ഉദ്യോഗക്കയറ്റം
ലഭിക്കുമ്പോള്‍
ഒഴിവുള്ള മറ്റ്
ജില്ലകളിലേക്ക് മാറ്റം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഇ)
എല്‍.ഡി ക്ലാര്‍ക്കിന്
യു.ഡി ക്ലാര്‍ക്ക്
പ്രമോഷന്
ലഭിക്കുമ്പോള്‍ ജില്ല
മാറ്റി നിയമിക്കുന്നതു
പോലെ സ്റ്റാഫ്
നേഴ്സിന്റെ
കാര്യത്തില്‍ ഗ്രേഡ് I
പ്രമോഷന്
ലഭിക്കുമ്പോള്‍
സീനിയോരിറ്റി
നഷ്ടമാകാതെ ജില്ല
മാറ്റി
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
എറണാകുളം
ജനറല്‍ ആശുപത്രിയില്‍
നെഞ്ചുരോഗ വിഭാഗം
ആരംഭിക്കുന്നതിനുള്ള
നടപടി
2813.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജനറല്‍ ആശുപത്രിയില്‍
നെഞ്ചുരോഗ വിഭാഗം
നിലവില്ലാത്തതിനാല്‍
ഒട്ടേറെ പ്രയാസങ്ങള്‍
പൊതുജനങ്ങള്‍ക്ക്
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എറണാകുളത്തെ പ്രധാന
ആശുപത്രിയായ ജനറല്‍
ആശുപത്രിയില്‍
നെഞ്ചുരോഗ വിഭാഗം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇതു
സംബന്ധിച്ച് ഏതെങ്കിലും
അപേക്ഷ സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ?
പൂജപ്പുര
നൃത്താലയ ഹോസ്പിറ്റല്‍
2814.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
പൂജപ്പുരയിലുള്ള
നൃത്താലയ
ഹോസ്പിറ്റലിന്റെ
പണിപൂര്ത്തിയാക്കിയതിനു
ശേഷവും ആയത്
വേണ്ടവിധത്തില്‍
ഉപയോഗപ്പെടുത്താത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ആരോഗ്യ
വകുപ്പ് മന്ത്രിയുടെ
നേതൃത്വത്തില്‍
പ്രസ്തുത ഹോസ്പിറ്റല്‍
സന്ദര്‍ശിച്ച്
അവിടുത്തെ
സ്ഥിതിഗതികള്‍
വിലയിരുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സ്വകാര്യ
ലാബുകളിലെ പരിശോധനാ
നിരക്ക്
2815.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ സ്വകാര്യ
ലാബുകളില്‍ ഒരേ
പരിശോധനക്ക് വ്യത്യസ്ത
നിരക്ക് ഈടാക്കുന്നു
എന്നത് സംബന്ധിച്ച്
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് കൂടുതല്‍
അന്വേഷണം
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
സ്വകാര്യ
ലാബുകളിലെ പരിശോധനാ
നിരക്ക്
ഏകീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വര്‍ക്കല
പള്ളിക്കല്‍
പ്രാഥമികാരോഗ്യ കേന്ദ്രം
2816.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
പള്ളിക്കല്‍
പ്രാഥമികാരോഗ്യ
കേന്ദ്രത്തെ
സാമൂഹികാരോഗ്യ
കേന്ദ്രമാക്കി
ഉയര്‍ത്തിയതിന്റെ
ഭാഗമായി ആവശ്യമായ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ആശുപത്രിയില്‍ ഐ.പി.
വിഭാഗം തുടങ്ങുന്നതിന്
കെട്ടിടം
നിര്‍മ്മിച്ചിട്ടുണ്ടോ;
(സി)
ഈ
ആശുപത്രിയില്‍ രോഗികളെ
കിടത്തി
ചികിത്സിക്കുന്നതിന്
ഭരണാനുമതി
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
ഭരണാനുമതി
നല്‍കുന്നതിനുള്ള
കാലതാമസം ഒഴിവാക്കുമോ?
സ്വകാര്യ
ആശുപത്രികളെ
നിയന്ത്രിക്കാന്‍ നടപടി
2817.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികള്‍
രോഗികള്‍ക്ക്
ആവശ്യമില്ലാത്ത
ചികിത്സയും
ശസ്ത്രക്രിയയും
നിര്‍ദ്ദേശിച്ച് ലാഭം
കൊയ്യുന്നു എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
തടയുവാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
സ്വകാര്യ
ആശുപത്രികളെ
നിയന്ത്രിക്കാന്‍ നിയമ
നിര്‍മ്മാണം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സ്വകാര്യ
സൂപ്പര്‍
സ്പെഷ്യാലിറ്റി
അശുപത്രികള്‍ അമിത
ചാര്‍ജ് ഈടാക്കുന്നു
എന്ന പരാതിയില്‍
സര്‍ക്കാര്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ഡി)
സ്വകാര്യ
ആശുപത്രികളില്‍
നടക്കുന്ന തൊഴിലാളി
വിരുദ്ധ
നടപടികളെക്കുറിച്ചും
മനുഷ്യാവകാശ വിരുദ്ധ
സമീപനങ്ങള്‍ക്കുമെതിരെ
നടപടി സ്വീകരിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ?
സ്വകാര്യ
ആശുപത്രികളിലെ സാമ്പത്തിക
ചൂഷണം
2818.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികള്‍ രോഗികളെ
സാമ്പത്തികമായി ചൂഷണം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
ആശുപത്രികളിലെ ചികിത്സാ
നിരക്കുകൾ
ഏകീകരിയ്ക്കുന്നതിനും
മാനവീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ആശുപത്രികള്‍ക്ക്
സമൂഹത്തോടുള്ള
ഉത്തരവാദിത്തം ഉറപ്പ്
വരുത്തുന്നതിനായി
നിയമനിര്‍മ്മാണം
നടത്തുമോ;വിശദമാക്കാമോ?
സ്വകാര്യ
ലബോറട്ടറികളുടെ അനധികൃത
കോഴ്സുകള്‍
2819.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ ലബോറട്ടറികള്‍
എത്ര എന്നും ഇവയില്‍
എത്ര സ്ഥാപനങ്ങളുടെ
ലാബ് കോഴ്സുകള്‍ക്ക്
അംഗീകാരമുണ്ട് എന്നും
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പല ലാബുകളും
അംഗീകാരമില്ലാത്ത
കോഴ്സുകള്‍ നടത്തി
പഠിതാക്കളായ കുട്ടികളെ
കബളിപ്പിച്ച് പണം
തട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇവയെ നിയന്ത്രിക്കാനും
അംഗീകാരമില്ലാത്ത
കോഴ്സുകള്‍ നടത്തുന്ന
സ്ഥാപനങ്ങളുടെ
രജിസ്ട്രേഷന്/ലെെസന്‍സ്
റദ്ദാക്കാനും എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
'സേഫ്
കേരള' യുടെ ഭാഗമായി
ഇത്തരം ലാബുകളില്‍
പരിശോധന
നടത്തുകയുണ്ടായോ;
പ്രസ്തുത പരിശോധനയില്‍
അനധികൃത കോഴ്സുകള്‍
നടത്തുന്ന എത്ര
സ്ഥാപനങ്ങള്‍
കണ്ടെത്തിയിട്ടുണ്ട്;
(ഇ)
അംഗീകാരമുള്ളവയില്‍
യോഗ്യരായ അദ്ധ്യാപകരുടെ
കുറവ്, അംഗീകാരമുള്ളതും
ഇല്ലാത്തതുമായ ഓരോ
കോഴ്സുിനും ഇൗടാക്കുന്ന
ഫീസ് എന്നിവ സംബന്ധിച്ച
കണ്ടെത്തലുകള്‍
വിശദമാക്കുമോ?
വാഴയൂര്‍
പ്രാഥമികാരോഗ്യ കേന്ദ്രം
2820.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊണ്ടോട്ടി
നിയോജകമണ്ഡലത്തിലെ
വാഴയൂര്‍
പ്രാഥമികാരോഗ്യ
കേന്ദ്രം 24 മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
വിഭാഗത്തില്‍
ഉള്പ്പെടുന്നതാണോയെന്നു
വ്യക്തമാക്കാമോ;
(ബി)
ഈ
വിഭാഗത്തില്‍
ഉള്‍പ്പെടുന്നതാണെങ്കില്‍
ഇവിടെ കിടത്തി ചികിത്സ
ആരംഭിക്കുന്നതിന്
വേണ്ടി ചെയ്ത
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
സ്വീവേജ്
ട്രീറ്റ്മെന്റ് പ്ലാന്റ്
2821.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
ജില്ലാ ആശുപത്രിയുടെ
സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
തടസ്സപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനത്തിനായി
അനുവദിച്ച
തുകയെത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
സാങ്കേതിക
തടസ്സമൊഴിവാക്കി
പ്രസ്തുത നിര്‍മ്മാണ
പ്രവര്‍ത്തനം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുമോ?
കണ്ണൂര്‍
വന്‍കുളത്തുവയല്‍
നേഴ്സിംഗ് ഹോസ്റ്റലിന്
പുതിയ കെട്ടിടം
2822.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍,
വന്‍കുളത്തുവയല്‍
നേഴ്സിംഗ് ഹോസ്റ്റലിന്
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
4456/എം1/ 2016/ആരോഗ്യം
നമ്പറായി
സെക്രട്ടേറിയറ്റിലെ
ആരോഗ്യവകുപ്പിലുള്ള
ഫയലില്‍ ഭരണാനുമതി
നല്‍കുന്നതിന്
നേരിടുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഷയത്തില്‍ ധനകാര്യ
വകുപ്പിന്റെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(സി)
ഈ
പദ്ധതിക്ക്
എന്നത്തേയ്ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
കഴിയുമെന്ന്
വ്യക്തമാക്കുമോ ?
അവയവദാനം
നടത്തുന്നവര്‍ക്ക്
ധനസഹായം
2823.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കാരാട്ട് റസാഖ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവയവദാനത്തിന്റെ
പ്രാധാന്യം സംബന്ധിച്ച്
ബോധവത്ക്കരണം
നടത്തുന്നതിനും,
അവയവദാനം
പ്രോത്സാഹിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വൃക്ക,
കരള്‍ തുടങ്ങിയ
അവയവങ്ങള്‍ ദാനം
ചെയ്തവര്‍ വിവിധ
രോഗങ്ങള്‍ക്കുളള
ചികില്‍സയ്ക്ക്
പണമില്ലാതെ
ബുദ്ധിമുട്ട്
അനുഭവിയ്ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അവയവദാനം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി ഇത്തരം
രോഗികള്‍ക്ക്
സൗജന്യമായി മരുന്നുകള്‍
നല്‍കുന്നതിനും, ഒരു
സമാശ്വാസമെന്ന നിലയില്‍
ധനസഹായം
നല്‍കുന്നതിനുമുളള
നടപടി സ്വീകരിയ്ക്കുമോ
എന്ന് വ്യക്തമാക്കാമോ?
കായംകുളം
താലൂക്കാശുപത്രിയില്‍
സര്‍ജന്റെ പോസ്റ്റ്
പുന:സ്ഥാപിക്കുന്നതിന്
നടപടി
2824.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
താലൂക്കാശുപത്രിയില്‍
നിലവിലുണ്ടായിരുന്ന
സര്‍ജന്റെ പോസ്റ്റ്
മറ്റൊരു
ആശുപത്രിയിലേക്ക്
ഷിഫ്റ്റ് ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
നിരവധി വാഹനാപകടങ്ങള്‍
നടക്കുന്ന
ദേശീയപാതയോരത്ത് സ്ഥിതി
ചെയ്യുന്ന ഈ
ആശുപത്രിയില്‍
സര്‍ജന്റെ പോസ്റ്റ്
പുന:സ്ഥാപിച്ച് സര്‍ജനെ
നിയമിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
സിക്കിള്‍
സെല്‍ അനീമിയ
2825.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിക്കിള്‍
സെല്‍ അനീമിയ
രോഗികള്‍ക്ക്
പ്രഖ്യാപിച്ച പെന്ഷന്
എത്ര പേര്‍ക്ക്
കൊടുക്കുന്നുണ്ട്;
(ബി)
രോഗികളായ
പട്ടിക
വര്‍ഗ്ഗക്കാര്‍ക്ക്
നല്കുന്ന പെന്ഷന്
തുകയായ രണ്ടായിരം രൂപ
മറ്റ്
വിഭാഗത്തില്‍പ്പെട്ട
രോഗികള്‍ക്കും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
സിക്കിള്‍
സെല്‍ അനീമിയ രോഗികളെ
കാരുണ്യ പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
സിക്കിള്‍
സെല്‍ അനീമിയ ബാധിതരായ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
സ്പോട്ട് അഡ്മിഷന്
നല്‍കുന്നതിന്
വിദ്യാഭ്യാസ
വകുപ്പുമായി ചേര്‍ന്ന്
പദ്ധതി
ആവിഷ്ക്കരിക്കുമോ?
പാലക്കാട്
ജില്ലാ ആയുര്‍വേദ
ആശുപത്രി
2826.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാലക്കാട്
ജില്ലാ ആയുര്‍വേദ
ആശുപത്രിയില്‍ കിടത്തി
ചികിത്സാ സൗകര്യം
മെച്ചപ്പെടുത്തുന്നതിന്
വേണ്ട പുതിയ പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശ്യമുണ്ടോ; എങ്കിൽ
വ്യക്തമാക്കാമോ?
ചിറ്റൂര്‍
നിയോജക മണ്ഡലത്തില്‍
ഹോമിയോ-ആയുര്‍വേദ-സിദ്ധ
ഹോസ്പിറ്റലുകള്‍
2827.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജക മണ്ഡലത്തിലെ
കൊഴിഞ്ഞാമ്പാറ
കേന്ദ്രീകരിച്ച്
രോഗികളെ കിടത്തി
ചികിത്സിക്കുന്ന
ഹോമിയോ-ആയുര്‍വേദ
ഹോസ്പിറ്റലുകള്‍
ആരംഭിക്കുവാന്‍
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
പ്രസ്തുത വിഭാഗങ്ങളുടെ
ജില്ലാ അധികാരികള്‍
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ആയുര്‍വേദ,
ഹോമിയോ, സിദ്ധ
ഹോസ്പിറ്റലുകള്‍ ദേശീയ
ആരോഗ്യമിഷന്റെ കീഴില്‍
ഉള്‍പ്പെടുത്തി
സ്ഥാപിക്കാന്‍
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
മേല്‍
പദ്ധതികള്‍
ആരംഭിക്കുവാന്‍
എന്തൊക്കെ സംസ്ഥാന -
കേന്ദ്രാവിഷ്കൃത
പദ്ധതികളാണ്
നിലവിലുളളത്;
(ഡി)
പാലക്കാട്
ജില്ലയില്‍ ചിറ്റൂര്‍
നിയോജക മണ്ഡലത്തില്‍
ഹോമിയോ, ആയുര്‍വേദം,
തമിഴ് ന്യൂനപക്ഷങ്ങള്‍
ഏറ്റവും അധികം
ആശ്രയിക്കുന്ന സിദ്ധ
എന്നീ ഹോസ്പിറ്റലുകള്‍
ഇല്ലാത്ത
പഞ്ചായത്തുകള്‍ ഏതൊക്കെ
എന്ന് വ്യക്തമാക്കാമോ;
ഹോമിയോ, ആയുര്‍വേദം,
സിദ്ധ ഹോസ്പിറ്റലുകള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍ ഇവ
തുടങ്ങാന്‍ എന്തൊക്കെ
നടപടിക്രമങ്ങളാണ്
ചെയ്യേണ്ടതെന്ന്
വ്യക്തമാക്കാമോ?
ഹരിപ്പാട്
ജില്ലാ ആശുപത്രിക്ക്
നിര്‍മ്മിച്ച പുതിയ
കെട്ടിടം
2828.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ആശുപത്രിയായി
ഉയര്‍ത്തിയ ഹരിപ്പാട്
താലൂക്ക് ആശുപത്രിയില്‍
എന്‍.ആര്.എച്ച്.എം
.ഫണ്ട് ഉപയോഗപ്പെടുത്തി
നിര്‍മ്മിച്ച പുതിയ
കെട്ടിടം കരാറുകാരന്
ആശുപത്രിക്ക്
കൈമാറിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത കെട്ടിടം
ഏറ്റെടുത്ത്
ആശുപത്രിയുടെ
പ്രവര്‍ത്തനം
അടിയന്തിരമായി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പാലക്കാട്
ജില്ലാ ആശുപത്രിയിലെ
ഡോക്ടര്‍മാരുടെ കുറവ്
2829.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാലക്കാട്
ജില്ലാ ആശുപത്രിയിലെ
ഡോക്ടര്‍മാരുടെ കുറവ്
നികത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ?
ആലത്തൂര്‍
താലൂക്ക് ആശുപത്രിയിലെ
ഡോക്ടര്‍മാരുടെ നിയമനം
2830.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്ക് ആശുപത്രിയില്‍
ആകെ എത്ര ഡോക്ടര്‍
തസ്തികയാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഈ ആശുപത്രിയില്‍ എത്ര
ഡോക്ടര്‍മാര്‍
സേവനമനുഷ്ഠിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഈ
ആശുപത്രിയില്‍ ഡോക്ടര്‍
തസ്തിക ഒഴിഞ്ഞു
കിടക്കുന്നുണ്ടെങ്കില്‍
ആ ഒഴിവില്‍ നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഹീമോഫീലിയ
ബാധിതരുടെ പെന്ഷന്
കുടിശ്ശിക
2831.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹീമോഫീലിയ
ബാധിതര്‍ക്ക് സോഷ്യല്‍
സെക്യൂരിറ്റി മിഷന്
വഴി പ്രതിമാസം
നല്‍കിവരുന്ന പെന്ഷന്
തുക കഴിഞ്ഞ കുറച്ച്
മാസങ്ങളായി
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ തുക കുടിശ്ശിക
തീര്‍ത്ത് എത്രയും വേഗം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
കാന്‍സര്‍
ചികിത്സയും ആയുര്‍വ്വേദ
മരുന്നുകളും
2832.
ശ്രീ.സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാന്‍സര്‍
ചികിത്സയില്‍
ആയുര്‍വ്വേദ
മരുന്നുകള്‍ക്കുള്ള
പ്രാധാന്യത്തെയും,
ഉപയോഗത്തെയും കുറിച്ച്
ആര്.സി.സി.യില്‍ പഠനം
നടക്കുന്നുണ്ടോ;
(ബി)
എങ്കില്‍
സംസ്ഥാന
ഗവണ്മെന്റിന്റെ
കീഴിലുള്ള ഏതൊക്കെ
വിഭാഗങ്ങള്‍ ഈ
പഠനവുമായി
സഹകരിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഇതോടൊപ്പം പാരമ്പര്യമായ
അറിവുകളും, ചികിത്സാ
വിധികളും ഗവേഷണ
വിഷയമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഡയാലിസിസ്
യൂണിറ്റുകള്‍
2833.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഏതൊക്കെ
ആശുപത്രികളിലാണ്
ഡയാലിസിസ് യൂണിറ്റുകള്‍
ഉള്ളത്; വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഡയാലിസിസ്
യൂണിറ്റുകളുടെ കുറവ്
മൂലം പാവപ്പെട്ട
രോഗികള്‍ കഷ്ടത
അനുഭവിക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ജില്ലയില്‍
കൂടുതല്‍ ഡയാലിസിസ്
യൂണിറ്റുകള്‍
അനുവദിക്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഓപ്പറേഷന്
മുക്തി
2834.
ശ്രീ.അടൂര്‍
പ്രകാശ്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പ്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
'ഓപ്പറേഷന്
മുക്തി'യുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇതുവരെ
ഇൗ പദ്ധതിയുടെ കീഴില്‍
എത്ര പേര്‍ക്ക്
വാക്സിനേഷന്
നല്‍കിയിട്ടുണ്ടെന്ന
കണക്കെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
വാക്സിനേഷന്
എതിരെ പ്രചരണങ്ങള്‍
നിലനില്‍ക്കുന്ന
സാഹചര്യത്തില്‍ ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിന്
കെെക്കൊണ്ടിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയ്ക്ക്
പുതിയ കെട്ടിട സമുച്ചയം
2835.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയ്ക്ക്
പുതിയ കെട്ടിട സമുച്ചയം
നിര്‍മ്മിക്കുന്നതിന്
33 കോടി രൂപയുടെ പദ്ധതി
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പദ്ധതിക്കാവശ്യമായ
ഫണ്ട് ലഭ്യമാക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
നബാര്‍ഡ്
പ്രസ്തുത
പദ്ധതിക്കാവശ്യമായ തുക
ലഭ്യമാക്കുന്നില്ലെങ്കില്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മാണം
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നെടുങ്ങോലം
രാമറാവു മെമ്മോറിയല്‍
താലൂക്ക് ആശുപത്രി
2836.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുങ്ങോലം
രാമറാവു മെമ്മോറിയല്‍
താലൂക്ക് ആശുപത്രിയില്‍
ഗൈനക്കോളജി വിഭാഗം
ആരംഭിക്കുന്നതിനുള്ള
എല്ലാ ആധുനിക
സൗകര്യങ്ങളും പരവൂര്‍
നഗരസഭ
ഒരുക്കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ആശുപത്രിയില്‍
ഗൈനക്കോളജി വിഭാഗം
ഡോക്ടര്‍മാരുടെ
തസ്തികകള്‍ സൃഷ്ടിച്ച്
നിയമനം നടത്താന്‍
നിരവധി നിവേദനങ്ങള്‍
നല്‍കിയെങ്കിലും (ഫയല്‍
നം.6115/MZ/15)
നാളിതുവരെ അവ
അനുവദിക്കാത്തത്
എന്തുകൊണ്ടാണെന്നും
പ്രസ്തുത തസ്തികകള്‍
സൃഷ്ടിക്കാന്‍
തടസ്സമായി നില്ക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(സി)
തസ്തികകള്‍
സൃഷ്ടിച്ച്
,നഗരസഭയൊരുക്കിയ
സൗകര്യങ്ങള്‍
ജനങ്ങള്‍ക്ക്
ഉപയോഗപ്രദമാക്കുവാന്‍
അടിയന്തരമായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
നെടുങ്ങോലം
രാമറാവു മെമ്മോറിയല്‍
താലൂക്ക് ആശുപത്രി
2837.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുങ്ങോലം
രാമറാവു മെമ്മോറിയല്‍
താലൂക്ക് ആശുപത്രിയിൽ
മുൻസര്‍ക്കാരിന്റെ
കാലത്ത് ഏതെങ്കിലും
തസ്തികകള്‍ അനുവദിച്ച്
ഉത്തരവായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്പെഷ്യാലിറ്റി
കേഡറിലുള്ള
ജീവനക്കാരുടെ കുറവ്
മൂലം പ്രസ്തുത
ആശുപത്രിയുടെ
പ്രവര്‍ത്തനം സുഗമമായി
നടത്തുവാന്‍ കഴിയാത്ത
സാഹചര്യത്തില്‍, പുതിയ
തസ്തിക
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
പുതിയ
തസ്തിക
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കൊതുകുജന്യ
രോഗങ്ങള്‍
2838.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊതുകുജന്യ രോഗങ്ങള്‍
ഏറിവരുന്നത്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
പ്രത്യേകിച്ചും
തെക്കന്‍ ജില്ലകളില്‍
ഡെങ്കിപനി ബാധിതരുടെ
എണ്ണം കൂടിവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ ജില്ലകളില്‍
കൊതുകിന്റെ സാന്ദ്രത
കുറയ്ക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
കൊതുക്
നിവാരണ
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമാകാത്തതിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ കാന്‍സര്‍
രോഗവര്‍ദ്ധന
2839.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കാന്‍സര്‍
രോഗികളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
കാന്‍സര്‍ രോഗികള്‍
ഉണ്ടെന്നുള്ളതു
സംബന്ധിച്ച വിവരം
ലഭ്യമാണോ; എങ്കില്‍
വിശദാംശം അറിയിക്കുമോ;
(സി)
ഇത്
സംബന്ധിച്ച് മലബാര്‍
കാന്‍സര്‍ കെയര്‍
സൊസൈറ്റി പഠനം
നടത്തിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ജില്ലയിലെ കാന്‍സര്‍
രോഗികളുടെ വര്‍ദ്ധന
സംബന്ധിച്ച് പഠനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
മാവേലിക്കര
ഗവണ്മെന്റ് ആയുര്‍വേദ
ആശുപത്രി
2840.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ഗവണ്മെന്റ് ആയുര്‍വേദ
ആശുപത്രിയില്‍
നിലവിലുണ്ടായിരുന്ന
തസ്തികകളായ വിഷ
ചികിത്സാ ഡോക്ടര്‍,
ഫിസിയോതെറാപ്പിസ്റ്റ്,
ക്ലാര്‍ക്ക് എന്നിവ
നിര്‍ത്തലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തസ്തികകള്‍
പുനഃസ്ഥാപിച്ച് നിയമനം
നടത്തുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയിലെ ചികിത്സാ
സൗകര്യങ്ങള്‍
അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
അപര്യാപ്തകള്‍
പരിഹരിച്ച് ആശുപത്രി
പൂര്‍ണ്ണ പ്രവര്‍ത്തന
സജ്ജമാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ; ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
വലിയകുന്ന്
താലൂക്കാശുപത്രിയി ലെ
ഗൈനക്കോളജി വിഭാഗം
2841.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
വലിയകുന്ന്
താലൂക്കാശുപത്രിയില്‍
ഗൈനക്കോളജി വിഭാഗം
പ്രവര്‍ത്തിച്ചു
തുടങ്ങിയെങ്കിലും
നേഴ്സുമാരില്ലാത്തത്
ഏറെ
ബുദ്ധിമുട്ടുണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവിടെ
എന്‍.എച്ച്.എം.
മുഖേനയെങ്കിലും
നേഴ്സുമാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
നിലമ്പൂര്‍
ജില്ലാശുപത്രിയില്‍ ബ്ലഡ്
ബാങ്ക്
2842.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
ജില്ലാശുപത്രിയില്‍
ബ്ലഡ് ബാങ്ക്
അനുവദിക്കുന്നതിനുള്ള
അപേക്ഷയിന്മേലുള്ള
നടപടി എന്തായെന്ന്
വിശദീകരിക്കാമോ;
(ബി)
നിലമ്പൂര്‍
ജില്ലാശുപത്രിയുടെ
സമഗ്രവികസനത്തിനായി
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
ആദിവാസിമേഖലയായതിനാല്
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രിയായി
ഉയര്‍ത്താന്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
തളിപ്പറമ്പ്
താലൂക്ക് ആശുപത്രി ജില്ലാ
ആശുപത്രിയാക്കാന്‍ നടപടി
2843.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തളിപ്പറമ്പ്
താലൂക്ക് ആശുപത്രി
ജില്ലാ
ആശുപത്രിയാക്കാനും
ഇരിക്കൂര്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
താലൂക്ക്
ആശുപത്രിയാക്കാനും
മന്ത്രിസഭ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഏതു
തീയതികളിലാണ് ഈ
തീരുമാനങ്ങളെടുത്തത്;
(സി)
ഇതിന്റെ
ഉത്തരവുകള്‍
പുറപ്പെടുവിച്ചോ;
എങ്കില്‍ പകര്‍പ്പ്
നല്‍കുമോ;
(ഡി)
ഇതിനാവശ്യമായ
തസ്തികകള്‍
സൃഷ്ടിക്കാന്‍ നടപടി
സ്വീകരിക്കുമോ?
മലപ്പുറത്ത്
അനുവദിച്ച പബ്ലിക്
ഹെല്‍ത്ത് ലാബ്
2844.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറത്ത്
അനുവദിച്ച പബ്ലിക്
ഹെല്‍ത്ത് ലാബിന്റെ
തസ്തിക നിര്‍ണ്ണയം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ലാബിന്‍െറ പ്രവര്‍ത്തനം
ആരംഭിക്കാന്‍ മിനിമം
വേണ്ടുന്ന
ജീവനക്കാരുടെയും,
തസ്തികകളുടെയും എണ്ണം
എത്രയെന്ന്
വിശദമാക്കാമോ;
(സി)
തസ്തിക
നിര്‍ണ്ണയം
പൂര്‍ത്തിയാക്കി
എത്രയും വേഗം ലാബിന്‍െറ
പ്രവര്‍ത്തനം
ആരംഭിക്കുമോ?
ഗവണ്മെന്റ്
ആയുര്‍വേദ
ഡിസ്പെന്‍സറികള്‍/എന്‍.എച്ച്.എം.ഡിസ്പെന്‍സറികള്‍
2845.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് എത്ര
പഞ്ചായത്തുകളില്‍
ഗവണ്മെന്റ് ആയുര്‍വേദ
ഡിസ്പെന്‍സറികള്‍/എന്‍.എച്ച്.എം.ഡിസ്പെന്‍സറികള്‍
സ്ഥാപിച്ചിട്ടുണ്ട്;
എത്ര പഞ്ചായത്തുകളില്‍
ആയുര്‍വേദ
ഡിസ്പെന്‍സറികള്‍
സ്ഥാപിക്കാനുണ്ട്;
(ബി)
ബാക്കി
ആയുര്‍വേദ
ഡിസ്പെന്‍സറികള്‍
എപ്പോള്‍
ആരംഭിക്കാനാണുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
പാരിപ്പള്ളി
മെഡിക്കല്‍ കോളേജ്
2846.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാരിപ്പള്ളി
മെഡിക്കല്‍ കോളേജ്
സംബന്ധമായി 26..9.2016
ലെ 231-ാം നമ്പര്‍
ചോദ്യത്തിന്റെ
ഉത്തരത്തില്‍
കെട്ടിടങ്ങളുടെ
താക്കോലുകളും
യന്ത്രോപകരണങ്ങളുടെ
വിവരങ്ങളും ഇ.എസ്.ഐ
കോര്പ്പറേഷന്
കൈമാറിയിട്ടില്ലെന്നും
ഡല്‍ഹി ഹൈക്കോടതിയുടെ
ഒരു സ്റ്റേ
ഉത്തരവുള്ളതിനാല്‍
പ്രസ്തുത
മെഡിക്കല്‍കോളേജ്
കൈമാറല്‍ പ്രക്രിയ
താല്‍ക്കാലികമായി
നിര്‍ത്തിവെച്ചിരിക്കുകയാണെന്നും
വ്യക്തമാക്കിയിട്ടുളളതിനാല്
പ്രസ്തുത സ്റ്റേ
അടിയന്തരമായി
നീക്കിക്കിട്ടാനും
മെഡിക്കല്‍ കോളേജ്
കൈമാറ്റ പ്രക്രിയ
അടിയന്തരമായി
പൂര്‍ത്തിയാക്കാനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ?
ആറ്റിങ്ങല്‍
വലിയകുന്ന്
താലൂക്കാശുപത്രി
2847.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
വലിയകുന്ന്
താലൂക്കാശുപത്രിയില്‍
കെട്ടിട
സൗകര്യമില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആരോഗ്യ
വകുപ്പ് പ്ലാന്‍ ഫണ്ട്
വിനിയോഗിച്ച് പ്രസ്തുത
ആശുപത്രിയില്‍ കെട്ടിടം
നിര്‍മ്മിക്കാന്‍
തീരുമാനിച്ചതുമായി
ബന്ധപ്പെട്ട് ആരോഗ്യ
വകുപ്പ് ബി സെക്ഷനില്‍
837336-ാം നമ്പര്‍
ഫയലിന്മേല് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കെട്ടിടവും
മറ്റ് അടിസ്ഥാന
സൗകര്യവുമില്ലാതെ
ബുദ്ധിമുട്ടുന്ന
ആറ്റിങ്ങല്‍ വലിയകുന്ന്
താലൂക്കാശുപത്രിയില്‍
കെട്ടിട
നിര്‍മ്മാണത്തിന്
എത്രയും പെട്ടെന്ന്
ഭരണാനുമതി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കാമോ?
ക്യാന്‍സര്‍
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
2848.
ശ്രീ.ഹൈബി
ഈഡന്
,,
വി.പി.സജീന്ദ്രന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയിലെ
നിര്‍ദ്ദിഷ്ട കാന്‍സര്‍
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ
നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ;
(ബി)
ഹോസ്പിറ്റല്‍
സര്‍വ്വീസസ്
കണ്‍സള്‍ട്ടന്‍സി
കോര്പ്പറേഷന്
തയ്യാറാക്കിയ പഠന
റിപ്പോര്‍ട്ട് എന്നാണ്
സര്‍ക്കാരിന് ലഭിച്ചത്;
പ്രസ്തുത
റിപ്പോര്‍ട്ട്
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
(സി)
എത്ര
കോടി രൂപയാണ് പ്രസ്തുത
പദ്ധതിക്ക്
ആവശ്യമായിട്ടുളളത്;
കിഫ്ബിയില്‍ നിന്ന്
പദ്ധതിക്ക് പണം
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ക്യാന്‍സര്‍
രോഗികള്‍ക്ക് കുറഞ്ഞ
ചെലവില്‍ വിദഗ്ധ
ചികിത്സ
ലഭ്യമാക്കുന്നതിനായി
പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ട്
യാഥാര്‍ത്ഥ്യമാക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
വെങ്കിടങ്ങ്
പഞ്ചായത്തിലെ പാടൂര്‍
പി.എച്ച്.സി. യില്‍
കിടത്തി ചികിത്സ
2849.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെങ്കിടങ്ങ്
പഞ്ചായത്തിലെ പാടൂര്‍
പി.എച്ച്.സി.യില്‍
കിടത്തി ചികിത്സക്കായി
പത്ത് കിടക്കകള്‍
തയ്യാറാക്കിയിട്ടും
കിടത്തി ചികിത്സ
നടക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാടൂര്‍
പി.എച്ച്.സി.യില്‍
കിടത്തി ചികിത്സ
അടിയന്തരമായി
ആരംഭിക്കുന്നതിനുളള
നടപടികള്‍
എടുക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
കിടത്തി
ചികിത്സക്കായുള്ള പത്ത്
കിടക്കകളുടെ ഉദ്ഘാടനം
നടന്നതെന്നാണെന്ന്
വ്യക്തമാക്കുമോ?
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയില്‍
തസ്തിക സൃഷ്ടിക്കൽ
2850.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയില്‍
ലബോറട്ടറി
ടെക്നീഷ്യന്റെ ഒരു
തസ്തിക കൂടിയും
ഫാര്‍മസി സ്റ്റോര്‍
സൂപ്രണ്ട് തസ്തികയും
സൃഷ്ടിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
തസ്തികകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വാക്സിനേഷന്
ബോധവത്കരണം
2851.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാക്സിനേഷന്
വിമുഖത കാണിക്കുന്ന
രോഗികളെ
ബോധവത്ക്കരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
ആരോഗ്യ വകുപ്പ്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയതെന്ന്
വിശദമാക്കാമോ;
(സി)
ഭരണതലത്തില്‍
ഇതിനുവേണ്ടി എന്തെല്ലാം
തയ്യാറെടുപ്പുകള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏതെല്ലാം
സംഘടനകളെയാണ് ഇതിന്
വേണ്ടി
പ്രയോജനപ്പെടുത്തിയതെന്ന്
വ്യക്തമാക്കാമോ?
മരുന്നുകളുടെ
ഗുണനിലവാരം ജനങ്ങളെ
അറിയിക്കുവാനുളള സംവിധാനം
2852.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഡ്രഗ്സ് കണ്‍ട്രോളറുടെ
ചുമതലകള്‍
വ്യക്തമാക്കുമോ;
(ബി)
ഗുണനിലവാരം
ഇല്ലാത്ത മരുന്നുകള്‍
കണ്ടെത്തിയാല്‍ ആ വിവരം
ഉടന്‍തന്നെ ജനങ്ങളെ
അറിയിക്കുവാനുളള
സംവിധാനം ഉണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ഗുണനിലവാരമില്ലാത്ത
മരുന്നുകള്‍ രോഗികള്‍
ഉപയോഗിച്ചതിന് ശേഷമേ
ഗുണനിലവാരം സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
പലപ്പോഴും
പുറത്തുവരുന്നുള്ളു
എന്ന കാര്യം
ആരോഗ്യവകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
ആരോഗ്യവകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ഇപ്പോള്‍
വിറ്റഴിക്കുന്ന
മരുന്നുകളുടെയും
വാക്സിനുകളുടെയും എണ്ണം
എത്രയെന്നും ഇവയില്‍
എത്ര എണ്ണം ഡ്രഗ്സ്
കണ്ട്രോളര്
പരിശോധിച്ചുവെന്നും
പരിശോധിച്ചതില്‍ എത്ര
എണ്ണം
ഗുണനിലവാരമില്ലാത്ത
മരുന്നുകളെന്ന്
കണ്ടെത്തിയെന്നും ഈ
കാര്യം എപ്പോള്‍
ജനങ്ങളെ
അറിയിച്ചുവെന്നുമുളള
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ഇ)
ഡ്രഗ്സ്
കണ്‍ട്രോളറുടെ
ഭാഗത്തുനിന്ന്
ഇക്കാര്യത്തില്‍ എടുത്ത
നടപടികളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ;
ഇക്കാര്യത്തിലുളള
പോരായ്മകള്‍
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ?
പൊതുജനാരോഗ്യ
മേഖലയ്ക്ക് പ്രത്യേക വകുപ്പ്
2853.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
മേഖലയില്‍, മലപ്പുറം
ജില്ലയില്‍
ജനസംഖ്യാനുപാതികമായി
സംവിധാനങ്ങള്‍
ഉറപ്പാക്കാന്‍
കഴിയുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
പൊതുജനാരോഗ്യ
മേഖലയ്ക്ക് പ്രത്യേകം
വകുപ്പ് വേണമെന്ന
2002-ലെ ദേശീയ
ആരോഗ്യനയത്തിലെ
ശിപാര്‍ശ സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്
പ്രായോഗിക
തടസ്സങ്ങളുണ്ടെങ്കില്‍
അത് വിശദമാക്കാമോ?
ഇരുപത്തിനാലു
മണിക്കൂറും
പോസ്റ്റ്മോര്‍ട്ടം
നടത്തുന്ന ആശുപത്രികള്‍
2854.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഏതെങ്കിലും
ആശുപത്രിയില്‍ ഇപ്പോള്‍
ഇരുപത്തിനാലു
മണിക്കൂറും
പോസ്റ്റ്മോര്‍ട്ടം
നടക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
സര്‍ക്കാര്‍ ഉത്തരവ്
ഉണ്ടായിട്ടും
എന്തുകൊണ്ടാണ്
വൈകുന്നേരം നാലു മണി
കഴിഞ്ഞാല്‍
പോസ്റ്റ്മോര്‍ട്ടം
നടക്കാത്തതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇരുപത്തിനാലു
മണിക്കൂര്‍
പോസ്റ്റ്മോര്‍ട്ടം
അനുവദിച്ച് സര്‍ക്കാര്‍
ഇറക്കിയ ഉത്തരവിനെതിരെ
ആരെങ്കിലും
ഹൈക്കോടതിയില്‍ ഹര്‍ജി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആരാണ് ഹര്‍ജി
നല്‍കിയത്; ഈ
ഹര്‍ജിക്കെതിരെ
സര്‍ക്കാര്‍
ഹൈക്കോടതിയെ
സമീപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വിശദീകരിക്കാമോ;
(സി)
സംസ്ഥാനത്ത്
ഇരുപത്തിനാലു
മണിക്കൂര്‍
പോസ്റ്റ്മോര്‍ട്ടം
പ്രാവര്‍ത്തികമാക്കാന്‍
എന്തെങ്കിലും
തടസ്സമുണ്ടെങ്കില്‍
പ്രസ്തുത തടസ്സങ്ങള്‍
നീക്കാന്‍ എന്ത്
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മെറ്റേണിറ്റി
യൂണിറ്റുകള്‍
സ്ഥാപിക്കാന്‍ നടപടി
2855.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രികളിലും
മെറ്റേണിറ്റി
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
എത്ര താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രികളില്‍
മെറ്റേണിറ്റി
യൂണിറ്റുകള്‍
പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
മെറ്റേണിറ്റി
യൂണിറ്റുകള്‍
നിലവിലില്ലാത്ത
താലൂക്കാശുപത്രികളില്‍
അവ സ്ഥാപിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ;
(ഡി)
എങ്കില്‍
നടപ്പു സാമ്പത്തിക
വര്‍ഷം ഈ
ലക്ഷ്യത്തിനായി
നീക്കിവെച്ചിട്ടുള്ള
തുകയെത്രയാണ് ;വിശദാംശം
നല്‍കുമോ?
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകളുടെ
അപ്ഗ്രഡേഷന്
2856.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിലവിലുള്ള
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകളെ
താലൂക്ക്
ആശുപത്രികളാക്കി
ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
താലൂക്ക് ആശുപത്രികളായി
ഉയര്‍ത്താന്‍ പറ്റുന്ന
എത്ര കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകള്‍
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച് ആരോഗ്യ
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ഡി)
നിലവില്‍
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തുന്നതിന്
പരിഗണിക്കുന്ന
ആശുപത്രികളുടെ
ജില്ലാതലത്തിലുള്ള
വിവരം നല്‍കാമോ?
വിദേശങ്ങളില്‍
ജോലി ചെയ്യുന്ന
സര്‍ക്കാര്‍
ഡോക്ടര്‍മാര്‍
2857.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിലുള്ള എത്ര
ഡോക്ടര്‍മാര്‍ ലീവ്
എടുത്ത് വിദേശങ്ങളില്‍
ജോലി ചെയ്യുന്നുണ്ട്
എന്ന് വിശദമാക്കുമോ;
(ബി)
എത്ര
വര്‍ഷത്തേക്കാണ്
സര്‍ക്കാര്‍ ലീവ്
അനുവദിക്കുന്നത് എന്ന്
വിശദമാക്കുമോ;
(സി)
സര്‍വ്വീസില്‍
കയറുന്ന ഡോക്ടര്‍മാരുടെ
സേവനം സംസ്ഥാനത്തു
തന്നെ ഉറപ്പു
വരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
കുട്ടനാട്ടിലെ
ആരോഗ്യ പ്രശ്നങ്ങള്‍
2858.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജലമലിനീകരണംമൂലം
കുട്ടനാട്ടില്‍
ഗുരുതരമായ ആരോഗ്യ
പ്രശ്നങ്ങള്‍
ഉണ്ടാകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുട്ടനാട്ടില്‍
കാന്‍സര്‍ രോഗികളുടെ
എണ്ണം
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഷയങ്ങളില്‍ ആരോഗ്യ
വകുപ്പ് ഒരു സമഗ്ര പഠനം
നടത്തുമോ?
ആശുപത്രികളുടെ
അടിസ്ഥാന സൗകര്യ വികസനം
2859.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സര്‍ക്കാര്‍
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന്
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി വൈപ്പിന്‍
മണ്ഡലത്തില്‍ ഏതൊക്കെ
ആശുപത്രികളില്‍ എത്ര
തുക വീതം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ആശുപത്രികളിലെ
രാത്രികാല ഫാര്‍മസി
പ്രവര്‍ത്തനം
2860.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രോഗികള്‍
ഏറെയെത്തുന്ന പാറശ്ശാല,
നെയ്യാറ്റിന്‍കര,
നെടുമങ്ങാട്, തൈക്കാട്
സര്‍ക്കാര്‍
ആശുപത്രികളില്‍
രാത്രികാലങ്ങളില്‍
ഫാര്‍മസി
പ്രവര്‍ത്തിക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മഴക്കാല
രോഗ നിയന്ത്രണത്തിന്റെ
ഭാഗമായി സര്‍ക്കാര്‍
ആശുപത്രികളില്‍
കരാറടിസ്ഥാനത്തില്‍
നിയമിച്ച
നേഴ്സുമാര്‍ക്ക് ഇതുവരെ
വേതനം ലഭിച്ചിട്ടില്ല
എന്ന കാര്യം അറിയാമോ;
ഇത് പരിഹരിക്കുന്നതിന്
എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
പെറ്റ് സ്കാനര്‍
2861.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
മുതലുള്ള എല്ലാ സംസ്ഥാന
ബജറ്റിലും
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
പെറ്റ് സ്കാനര്‍
സ്ഥാപിക്കുന്നതിന്
ഫണ്ട് അനുവദിച്ചതായി
പ്രഖ്യാപിച്ചിരുന്നതനുസരിച്ച്
അവിടെ പെറ്റ് സ്കാന്‍
പ്രവര്‍ത്തന സജ്ജമായോ;
(ബി)
ഇല്ലെങ്കില്‍
ബന്ധപ്പെട്ട വകുപ്പ്
പെറ്റ് സ്കാനറിനുള്ള
പ്രൊപ്പോസല്‍ അയച്ചു
കൊടുത്തിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഇവിടെ
പെറ്റ് സ്കാനര്‍
സ്ഥാപിക്കാനുള്ള ഫണ്ട്
ലഭ്യമാക്കുന്നതിനും
ഭരണാനുമതിക്കുമായി
ഡി.എം.ഇ.യും
ഗവണ്മെന്റും എന്ത്
നടപടിയാണെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യരംഗത്ത്
വരുത്താന്‍
ഉദ്ദേശിക്കുന്ന
പരിഷ്ക്കാരങ്ങള്‍
2862.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യരംഗത്ത്
വരുത്താന്‍
ഉദ്ദേശിക്കുന്ന
പരിഷ്ക്കാരങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
ബി.പി.എല്‍ കാര്‍ക്ക്
ചികില്‍സ പൂര്‍ണ്ണമായും
സൗജന്യമാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
കാലഹരണപ്പെട്ട
മരുന്നുകള്‍
2863.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന്
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ഓരോ വര്‍ഷവും
എത്ര തുകക്ക്
മരുന്നുകള്‍,
ഉപകരണങ്ങള്‍ എന്നിവ
വാങ്ങിയെന്നും ഇവയില്‍
എത്ര തുക ആര്‍ക്കെല്ലാം
നല്‍കിയെന്നും എത്ര തുക
നല്കാന്
ബാക്കിയുണ്ടെന്നുമുള്ള
വിശദാംശം നല്‍കുമോ;
(ബി)
മെഡിക്കല്‍
സര്‍വ്വീസസ്
കോര്പ്പറേഷന്
അധികാരികള്‍ ഉയര്‍ന്ന
കമ്മീഷന് വാങ്ങി
ഗുണനിലവാരം കുറഞ്ഞതും
ആവശ്യത്തിലധികവും
മരുന്നുകള്‍
മുന്‍സര്‍ക്കാരിന്റെ
കാലയളവില്‍ വാങ്ങിയതു
സംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടോ
എന്നറിയിക്കാമോ;
എങ്കില്‍ എന്തു നടപടി
നാളിതുവരെ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ:
(സി)
ഇത്തരത്തില്‍
വാങ്ങിക്കൂട്ടിയ
മരുന്നുകള്‍,ഉപകരണങ്ങള്‍
തുടങ്ങിയവയില്‍
തിരുവനന്തപുരം വെയര്‍
ഹൗസ്, കാരുണ്യ
ഫാര്‍മസി, മരുന്നു
സംഭരണ കേന്ദ്രം തുടങ്ങി
മറ്റു സംഭരണ
കേന്ദ്രങ്ങളില്‍ എത്ര
തുകയുടെ മരുന്നുകളും
ഉപകരണങ്ങളും പാഴായതായും
കുഴിച്ചുമൂടപ്പെട്ടതായും
കണ്ടെത്തിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
ഇനങ്ങളില്‍ നഷ്ടമായ തുക
കാരണക്കാരായ
ഉദ്യോഗസ്ഥരില്‍നിന്നും
പിടിച്ചെടുക്കാന്‍
എന്തു നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ പി.എച്ച്.സി.
കളിലെ ഒഴിവുകള്‍
2864.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ വളാഞ്ചേരി,
പൊന്‍വള, ഇരിമ്പിളിയം,
കോട്ടയ്ക്കല്‍, മാറക്കര
പി.എച്ച്.സി.കളില്‍
നിലവിലുള്ള ഒഴിവുകള്‍
നികത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഈ
പി.എച്ച്.സി.
കളില്‍നിന്ന്
ഉദ്യോഗസ്ഥരെ സ്ഥിരമായി
സ്ഥലംമാറ്റുന്ന കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
ഉദ്യോഗസ്ഥരെ സ്ഥിരമായി
മാറ്റുന്ന നടപടികള്‍
നിറുത്തി വയ്ക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
ഡി.എച്ച്.എസിന്
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
കടമ്പഴിപ്പുറം
സാമൂഹ്യാരോഗ്യ
കേന്ദ്രത്തിന് താലൂക്ക്
ആശുപത്രി പദവി
2865.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടമ്പഴിപ്പുറം
സാമൂഹ്യാരോഗ്യ
കേന്ദ്രത്തെ താലൂക്ക്
ആശുപത്രി
പദവിയിലേയ്ക്ക്
ഉയര്‍ത്തണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായുള്ള
പ്രൊപ്പോസല്‍
ലഭ്യമായിട്ടുണ്ടോ;
വിശദാംശം നല്‍കാമോ ?
ഭക്ഷ്യസുരക്ഷാ
നിയമമനുസരിച്ച്
ലാബുകളില്‍ ഭക്ഷണ
പദാര്‍ത്ഥങ്ങളുടെ പരിശോധന
2866.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
നിയമമനുസരിച്ച്
ലാബുകളില്‍
ഭക്ഷണപദാര്‍ത്ഥങ്ങള്‍
പരിശോധിക്കുവാന്‍
എന്‍.എ.ബി.എല്‍
അംഗീകാരം
നിര്‍ബന്ധമാണോയെന്ന്
വ്യക്തമാക്കാമോ; ഭക്ഷ്യ
സുരക്ഷാ ലാബുകള്‍ക്ക്
എന്‍.എ.ബി.എല്‍.
അംഗീകാരം
ലഭ്യമാക്കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ;
(ബി)
ഭക്ഷ്യ
സുരക്ഷാ വകുപ്പില്‍
ഡെപ്യൂട്ടി ഗവണ്മെന്റ്
അനലിസ്റ്റിന്റെ എത്ര
ഒഴിവുകളുണ്ടെന്നും ഈ
ഒഴിവുകള്‍ നികത്തുവാന്‍
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
നിലവില്‍
എത്ര മൊബൈല്‍ ഭക്ഷ്യ
പരിശോധനാ ലാബുകളുണ്ട് ;
ഈ ലാബുകളുടെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കാമോ ?
മല്‍സ്യങ്ങളിലെ
രാസവസ്തു ഉപയോഗം
2867.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മാര്‍ക്കറ്റുകളില്‍
വില്പനയ്ക്ക് എത്തുന്ന
മല്‍സ്യം കേടാകാതെ
സൂക്ഷിക്കുന്നതിന്
ഫോര്‍മാലിന്‍ എന്ന
രാസവസ്തു വ്യാപകമായി
ഉപയോഗിക്കുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ഡോക്ടര്‍മാരുടെ
സ്വകാര്യ ചികിത്സ
2868.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിനു
കീഴിലുള്ള ആരോഗ്യ
കേന്ദ്രങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
ഡോക്ടര്‍മാര്‍ക്ക്
സ്വകാര്യ ചികിത്സ
നടത്തുന്നതിന്
അനുവാദമുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് നിലവിലുള്ള
നിയമം
ലംഘിക്കുന്നവര്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
പകര്‍ച്ചവ്യാധി
പ്രതിരോധ പ്രവര്‍ത്തനം
2869.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചവ്യാധി
പ്രതിരോധ
പ്രവര്‍ത്തനത്തിന്റെ
ഭാഗമായി 20.6.2012
തീയതിയിലെ187/12 ആ.കു.വ
നംപര്‍ സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തൊട്ടാകെ
എത്ര ആരോഗ്യ
പ്രവര്‍ത്തകരെയാണ്
നിയമിച്ചിരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇവരില്‍
എത്ര പേര് നിലവില്‍
ജോലി
ചെയ്തുവരുന്നുണ്ട്;
വിശദീകരിക്കാമോ?
(സി)
പി.എസ്.സി.
വഴിയുള്ള നിയമനത്തിന്
പ്രായപരിധി കഴിഞ്ഞ
ഇവര്‍ക്ക് ഇനിയും
അവസരമില്ലാത്ത
സാഹചര്യത്തില്‍ ഇവരെ
പുനര്‍നിയമിക്കുന്നതിന്
സര്‍ക്കാര്‍
തയ്യാറാകുമോ?
വൃക്കസംബന്ധമായ
രോഗങ്ങള്‍
2870.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൃക്കസംബന്ധമായ
രോഗങ്ങള്‍ കൂടി
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വൃക്കരോഗം
ബാധിച്ച് ഡയാലിസിസിന്
വിധേയരാകുന്ന
രോഗികളുടെ എണ്ണം
വര്‍ദ്ധിച്ച
സാഹചര്യത്തില്‍
സംസ്ഥാനത്തെ മുഴുവന്‍
സര്‍ക്കാര്‍ താലൂക്ക്,
ജില്ലാ
ഹോസ്പിറ്റലുകളിലും
ഡയാലിസിസ് യൂണിറ്റുകള്‍
തുടങ്ങണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ഡയാലിസിസ്
ചെയ്യുന്നതിന്
പരിമിതമായ സൗകര്യങ്ങള്‍
മാത്രമാണ് എല്ലാ
ജില്ലകളിലുമുള്ളത്
എന്നിരിക്കെ, സാധാരണ
ജനങ്ങള്‍ക്ക്
ഉപകാരപ്പെടുന്ന
രീതിയില്‍ മുഴുവന്‍
സര്‍ക്കാര്‍
ഹോസ്പിറ്റലുകള്‍ക്ക്
കീഴിലും സൗജന്യ
ഡയാലിസിസ് യൂണിറ്റുകള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രി
2871.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
രാത്രികാലങ്ങളില്‍
എത്തുന്ന രോഗികള്‍ക്ക്
കാഷ്വാലിറ്റിയില്‍
ചെസ്റ്റ്, ഓര്‍ത്തോ,
സര്‍ജറി,
പീഡിയാട്രിക്സ് എന്നീ
വിഭാഗങ്ങളില്‍
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്നു
മുതലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ ഇപ്പോള്‍
ലഭിക്കുന്ന 34
ഡോക്ടര്‍മാരുടെ സേവനം
ഒരു താലൂക്ക്
ആശുപത്രിയുടെ
നിലവാരത്തിനനുസരിച്ചുള്ളതാണോയെന്ന്
വിശദമാക്കുമോ;
(സി)
G.O(MS)
No.357/09/H&FW,
Date 15-10-2009
പ്രകാരം ഒരു ജില്ലാ
ആശുപത്രിയ്ക്കാവശ്യമായ
ഡോക്ടര്‍മാരെയോ, മറ്റ്
വിഭാഗത്തില്‍ ഉളള
ജീവനക്കാരെയോ പ്രസ്തുത
ആശുപത്രിയില്‍
നിയമിച്ചിട്ടുണ്ടോ;
(ഡി)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
നിലവില്‍ തിരുവനന്തപുരം
ജനറല്‍ ആശുപത്രിയില്‍
ഉളള ഡോക്ടര്‍മാരുടെ
സേവനം ലഭ്യമാക്കാന്‍
സാധിക്കുമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
ഡോക്ടര്‍മാരെ
നിയമിക്കുന്നതിന് നടപടി
2872.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
മനോരോഗം, ചെസ്റ്റ്
എന്നീ വിഭാഗങ്ങളിൽ
ഡോക്ടര്‍മാരെ
നിയമിക്കുന്നതിന്
തടസ്സങ്ങളുണ്ടോ;
വിശദമാക്കുമോ;
(ബി)
പെരുമ്പഴുതൂര്‍
പി.എച്ച്.സി.യില്‍
എെ.പി. യൂണിറ്റ്
ഇതുവരെയും തുടങ്ങാന്‍
കഴിഞ്ഞിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ആയത് തുടങ്ങുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
നിലവില്‍
പണിപൂര്‍ത്തിയാകാത്ത
വെണ്‍പകല്‍ ആശുപത്രി
കെട്ടിടത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി
പൂര്‍ത്തീകരിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
2873.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ വിവിധ
സര്‍ക്കാര്‍
ആശുപത്രികളിലായി
ഡോക്ടര്‍മാരുടെ എത്ര
ഒഴിവുകളുണ്ട്;വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
അംഗപരിമിതര്‍ക്ക്
മെഡിക്കല്‍ ചെക്കപ്പ്
2874.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗപരിമിതര്‍ക്ക്
മാസം തോറുമുള്ള
മെഡിക്കല്‍
ചെക്കപ്പ്താലൂക്കാശുപത്രികളില്
നടത്താനുള്ള സംവിധാനം
ഇപ്പോള്‍ നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
താലൂക്കാശുപത്രികളില്‍
മേല്‍പ്പറഞ്ഞ സംവിധാനം
ആരംഭിക്കുന്നതിന്
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ;
ഭക്ഷ്യവസ്തുക്കളിലെ
മായം
2875.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനങ്ങള്‍ ആഹാരത്തിനായി
ആശ്രയിക്കുന്നതും മറ്റു
സംസ്ഥാനങ്ങളില്‍
നിന്നെത്തുന്നതും
സംസ്ഥാനത്തുള്ളവയുമായ
പഴം, പച്ചക്കറി,
പലവ്യഞ്ജനം, മത്സ്യം,
മാംസം, പാല്,
വിവിധയിനം എണ്ണകള്‍
എന്നിവയില്‍ മായവും
വിഷവസ്തുക്കളും
ചേര്‍ത്ത്
വില്‍ക്കുന്നതും
അമിതവില ഈടാക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇവകളില്‍
ഉപയോഗിക്കുന്ന മായം/
വിഷവസ്തുക്കള്‍
എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതു
സ്ഥാപനങ്ങളാണ് ഇവ
പരിശോധിക്കുന്നത്
എന്നും കണ്ടെത്തിയ
വിഷവസ്തുക്കളും മായം
ചേര്‍ക്കലുകളും എന്താണ്
എന്നും വ്യക്തമാക്കുമോ;
(സി)
ഇവ
നിയന്ത്രിക്കാന്‍ എന്തു
നടപടികള്‍ നാളിതു വരെ
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യവസ്തുക്കളിലെ
മായം
T 2876.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യവസ്തുക്കളിലെ
മായം, അവയിൽ
അടങ്ങിയിരിക്കുന്ന
വിഷാംശങ്ങള്‍ എന്നിവ
കണ്ടെത്തുന്നതിനു
വേണ്ടി ആധുനിക
സംവിധാനങ്ങളോടെയുള്ള
പരിശോധനാ ലാബുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇതരസംസ്ഥാനങ്ങളില്‍
നിന്നും വരുന്ന
പഴങ്ങളും പച്ചക്കറികളും
പരിശോധിക്കാൻ ചെക്ക്
പോസ്റ്റുകളില്‍
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച മനുഷ്യാവകാശ
കമ്മീഷന്റെ നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആയതിന്റെ
അടിസ്ഥാനത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ;
(ഇ)
നഗരസഭകളിലും
പഞ്ചായത്തുകളിലും
മൊബൈല്‍ പരിശോധന
ലാബുകള്‍
സജ്ജീകരിക്കാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
താലൂക്കാശുപത്രികളാക്കി
ഉയര്‍ത്തിയ ആശുപത്രികളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
2877.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താലൂക്കാശുപത്രികളാക്കി
ഉയര്‍ത്തപ്പെട്ട
ആശുപത്രികളിലെ അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
ആനുപാതികമായ തസ്തികകള്‍
സൃഷ്ടിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
മേല്‍പ്പറഞ്ഞ
കാര്യങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എല്ലാ
താലൂക്ക്
ആശുപത്രികളിലും ജന്‍
ഔഷധി സ്റ്റോര്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
മെഡിക്കല്‍ റീ
ഇംബേഴ്സ്മെന്റിലെ
അപാകതകള്‍
2878.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
നല്കുന്ന ഔഷധങ്ങളുടെ
പേര് നിലവിലെ
ലിസ്റ്റില്‍
ഇല്ലാത്തതിനാല്‍
സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാരുടെയും മുന്‍
സാമാജികരുടെയും
ചികില്‍സാ ചെലവുകള്‍
(മെഡിക്കൽ
റീഇംബേഴ്സ്മെന്റ്)
തിരികെ നല്‍കുന്നതിലെ
അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രോഗ
നിവാരണ ഔഷധങ്ങള്‍ക്ക്
മുന്‍കാലങ്ങളില്‍
നിശ്ചയിച്ച വിലയാണ്
ഇപ്പോഴും മടക്കി
നല്‍കുന്നത്
എന്നതിനാല്‍ ചെലവായ
തുകയുടെ പാതി പോലും
രോഗിക്ക്
ലഭിക്കുന്നില്ലായെന്നത്
പരിശോധിക്കുമോ;
(സി)
ക്യാന്‍സര്‍
അടക്കമുളള
മാരകരോഗങ്ങള്‍ക്ക്
ഏറ്റവും പുതുതായി
നല്കുന്ന ഔഷധങ്ങളുടെ
പേര് നിലവിലെ
ലിസ്റ്റില്‍
ഇല്ലാത്തതിനാല്‍
എം.ആര്. ല്‍
ഉള്‍പ്പെടുന്നത്
സംബന്ധിച്ച്
സര്‍ക്കാരിന് പരാതി
ലഭിച്ചിട്ടുണ്ടോ;
(ഡി)
ഇതു
സംബന്ധമായി നൽകിയ
888809/16/M (PWD and
R) എന്ന
അപേക്ഷയിന്മേല് എന്തു
നടപടി സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ഇ)
നിലവിലെ
ലിസ്റ്റ് കാലോചിതമായി
പരിഷ്ക്കരിക്കുന്നതിനും
എം.ആര്. ലെ അപാകതകള്‍
പരിഹരിക്കുന്നതിനുമുളള
മാനദണ്ഡങ്ങല്‍
സ്വീകരിക്കാനും നടപടി
സ്വീകരിക്കുമോ?
ജൂനിയര്‍
പബ്ലിക് ഹെല്‍ത്ത് നേഴ്സ്
ഗ്രേഡ് II തസ്തികയിലെ
നിയമനം
2879.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ ആരോഗ്യ
വകുപ്പിലും
മുന്‍സിപ്പല്‍ കോമണ്‍
സര്‍വ്വീസിലും ജൂനിയര്‍
പബ്ലിക് ഹെല്‍ത്ത്
നേഴ്സ് ഗ്രേഡ് II
തസ്തികയില്‍ 150-ല്‍
അധികം
ഒഴിവുകളുണ്ടെന്നും ഈ
തസ്തികകളില്‍ 4
വര്‍ഷമായി താത്കാലിക
നിയമനം
നടത്തുന്നതുകൊണ്ട്
പി.എസ്.സി റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സ്ഥിരം നിയമനം
ലഭിക്കുന്നതിന്
തടസ്സമാകുന്നു എന്നുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്മേല് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ?
സ്ത്രീസുരക്ഷ
- അഭയ കേന്ദ്രങ്ങള്‍
2880.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതൊക്കെ ജില്ലകളില്‍
സ്ത്രീസുരക്ഷ
അഭയകേന്ദ്രങ്ങള്‍
നിലവിലുണ്ട്; ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
കേന്ദ്രങ്ങള്‍ ഏതൊക്കെ;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രവര്‍ത്തനരഹിതമായി
കിടക്കുന്ന ഇത്തരം
കേന്ദ്രങ്ങള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
ഇവ പ്രവര്‍ത്തനരഹിതമായി
കിടക്കുവാനുള്ള കാരണം
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
പ്രധാന നഗരങ്ങളില്‍
ഷെല്‍ട്ടര്‍ ഹോമുകള്‍
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
പരിയാരം
മെഡിക്കല്‍ കോളേജില്‍ എം. ബി.
ബി. എസ്. അഡ്മിഷന്
2881.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരിയാരം മെഡിക്കല്‍
കോളേജില്‍ 2011 മുതല്‍
2015 വരെയുള്ള
വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷവും എം. ബി. ബി.
എസ്. അഡ്മിഷന്
മെറിറ്റ്,
മാനേജ്മെന്റ്, എന്‍.
ആര്. ഐ.
സീറ്റുകള്‍ക്ക്
ഈടാക്കിയ ഫീസ്
എത്രയായിരുന്നു;
(ബി)
ഓരോ
വര്‍ഷവും തൊട്ടു
മുമ്പത്തെ ഫീസില്‍
നിന്നും എത്ര ശതമാനം
വര്‍ദ്ധനയാണ്
നടപ്പിലാക്കിയത്;
(സി)
2016-ലെ
എം. ബി. ബി.എസ്.
അഡ്മിഷന് ഓരോ
വിഭാഗത്തില്‍നിന്നും
ഈടാക്കുന്ന ഫീസ്
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
2015-നെ
അപേക്ഷിച്ച് ഈ വര്‍ഷം
ഫീസ് നിരക്കില്‍ ഓരോ
വിഭാഗത്തിനും വരുത്തിയ
വര്‍ദ്ധനവ് എത്രയാണ്;
അമിതമായ ഈ വര്‍ദ്ധനവ്
അനുവദിച്ചതിനുള്ള
സാഹചര്യം
വ്യക്തമാക്കുമോ;
(ഇ)
വിദ്യാര്‍ത്ഥികളില്‍
നിന്നും ഈടാക്കിയ അമിത
ഫീസ് കുറയ്ക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഹരിപ്പാട്
മെഡിക്കല്‍ കോളേജ്
നിര്‍മ്മാണം
2882.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മെഡിക്കല്‍ കോളേജിന്
വേണ്ടി സര്‍ക്കാര്‍
എത്ര ഏക്കര്‍ ഭൂമിയാണ്
ഏറ്റെടുത്തിട്ടുള്ളതെന്നും
എത്ര തുക അതിനായി
ചെലവഴിച്ചെന്നും
വിശദമാക്കാമോ;
(ബി)
മെഡിക്കല്‍ കോളേജിന്
വേണ്ടി എത്ര
കുടുംബങ്ങളാണ് ഭൂമി
വിട്ട്
നല്‍കിയിട്ടുള്ളതെന്നും
ഭൂമി ഏറ്റെടുത്തതുമായി
ബന്ധപ്പെട്ട് ഇനിയും
എത്രപേര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുവാനുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ഹരിപ്പാട്
മെഡിക്കല്‍ കോളേജിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
ടെന്‍ഡര്‍
നടപടിക്രമങ്ങളുമായി
ബന്ധപ്പെട്ട്
പി.ഡബ്ല്യൂ.ഡി
വിജിലന്‍സ് വിഭാഗം
സര്‍ക്കാരിന് നല്കിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
മെഡിക്കല്‍ കോളേജിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്,
തിരുവനന്തപുരം ദന്തല്‍
കോളേജുകളില്‍ അനുവദിച്ച
ഡി.ഒ.ആര്.എ. കോഴ്സ്
2883.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്,
തിരുവനന്തപുരം എന്നീ
ദന്തല്‍ കോളേജുകളില്‍
അനുവദിച്ച ഡി.ഒ.ആര്.എ
(ഡിപ്ലോമ ഇന്‍ ഡെന്റല്‍
ഓപ്പറേറ്റിംഗ് റൂം
അസിസ്റ്റന്റ്) കോഴ്സിന്
ഇന്ത്യന്‍ ഡെന്റല്‍
കൗണ്‍സിലിന്റെ അംഗീകാരം
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
കോഴ്സിന്
അംഗീകാരമുള്ളതായി
സ്രക്കാര്‍ നല്കുന്ന
സര്‍ട്ടിഫിക്കറ്റില്‍
കാണിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(സി)
ഈ
കോഴ്സ്
പൂര്‍ത്തീകരിച്ചവര്‍ക്ക്
കേരള ദന്തല്‍
കൗണ്‍സിലില്‍
രജിസ്റ്റര്‍
ചെയ്യുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;വിശദമാക്കാമോ;
(ഡി)
രജിസ്റ്റര്‍
ചെയ്യാന്‍
സാധിക്കാത്തതിനാല്‍
കോഴ്സ് പാസായ
വിദ്യാര്‍ത്ഥികള്‍ക്ക്
ജോലിയില്‍
പ്രവേശിക്കാന്‍
സാധിക്കാത്തകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത്
പരിഹാരമാണ്
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
പാരിപ്പള്ളി
മെഡിക്കല്‍ കോളേജ് പ്രവേശനം
2884.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാരിപ്പള്ളി
മെഡിക്കല്‍ കോളേജില്‍ ഈ
വര്‍ഷം എം.ബി.ബി.എസ്.
പ്രവേശനത്തിന് അനുമതി
ലഭിക്കുന്നതിനായി ലോധ
കമ്മിറ്റിക്ക് എന്നാണ്
അപേക്ഷ സമര്‍പ്പിച്ചത്;
(ബി)
ഈ
മെഡിക്കല്‍ കോളേജിന്
മെഡിക്കല്‍
കൗണ്‍സിലിന്റെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
ലഭിച്ചത്;
(സി)
പ്രസ്തുത
മെഡിക്കല്‍ കോളേജില്‍
എത്ര അദ്ധ്യാപകരുടെയും
പാരാ മെഡിക്കല്‍
സ്റ്റാഫിന്റെയും
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
(ഡി)
ഈ
കോളേജില്‍ ഈ വര്‍ഷം
കുട്ടികള്‍ക്ക് കുറഞ്ഞ
ഫീസില്‍ പഠിക്കുവാനുള്ള
അവസരം
ഇല്ലാതാക്കിയതിനുള്ള
കാരണക്കാര്‍ ആരാണെന്ന്
അന്വേഷിച്ചിട്ടുണ്ടോ;
(ഇ)
ഈ വര്‍ഷം ഈ കോളേജില്‍
ക്ലാസ്സ്
ആരംഭിക്കുന്നതിനെതിരെ
എന്തെങ്കിലും കോടതി
വിധി നിലവിലുണ്ടോ;
(എഫ്)
ഉണ്ടെങ്കില്‍
ഈ ഉത്തരവ്
പരിശോധിക്കുകയോ
നിയമവിദഗ്ദ്ധരുടെ
അഭിപ്രായം തേടുകയോ
ചെയ്തശേഷമാണോ
പാരിപ്പള്ളി മെഡിക്കല്‍
കോളേജില്‍ ഈ വര്‍ഷം
പ്രവേശനം വേണ്ട എന്ന്
തീരുമാനിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
ആയുര്‍വ്വേദ
മെഡിക്കല്‍ കോളേജുകളിലെ
അദ്ധ്യാപകരുടെ ഒഴിവുകള്‍
2885.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍ക്കാര്‍ ആയുര്‍വേദ
മെഡിക്കല്‍
കോളേജുകളില്‍ നിലവില്‍
അദ്ധ്യാപകരുടെ
ഒഴിവുകളണ്ടോ;
കോളേജുകള്‍ തിരിച്ച്
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
അദ്ധ്യാപകരുടെ
കുറവ് മൂലം ഉണ്ടാകുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ കൂടുതല്‍
അദ്ധ്യാപകരുള്ള
കോളേജുകളില്‍ നിന്നും
പുനര്‍വിന്യാസം
നടത്താന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കണ്ണൂര്‍
ആയുര്‍വ്വേദ കോളേജില്‍
നിലവില്‍ അവധിയില്‍
പ്രവേശിച്ച എത്ര
അദ്ധ്യാപകര്‍ ഉണ്ട്;
അനധികൃതമായി ലീവില്‍
തുടരുന്ന
അദ്ധ്യാപകരുണ്ടോ;
ഉണ്ടെങ്കില്‍
അവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
അദ്ധ്യാപക
ക്ഷാമത്തിന് പരിഹാരം
കാണാന്‍ സത്വര നടപടി
സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ ആയൂര്‍വ്വേദ,
ഹോമിയോ ഡിസ്പെന്‍സറികള്‍
2886.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
ആയൂര്‍വ്വേദ, ഹോമിയോ
ഡിസ്പെന്‍സറികളില്ലാത്ത
എത്ര പഞ്ചായത്തുകളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഹോമിയോ,
ആയൂര്‍വ്വേദ
ഡിസ്പെന്‍സറികള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
സംബന്ധിച്ച വിശദാംശം
നല്‍കാമോ?
സംസ്ഥാന
ഡ്രഗ്സ് കണ്ട്രോള്
വിഭാഗം
2887.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കാന്‍
ചുമതലപ്പെട്ട സംസ്ഥാന
ഡ്രഗ്സ് കണ്ട്രോള്
വിഭാഗത്തില്‍ മതിയായ
സൗകര്യങ്ങളില്ലാത്തതിനാല്‍
ഫാര്‍മസികളിലെത്തുന്ന
മരുന്നുകളുടെ ഗുണനിലവാര
പരിശോധന
നടക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ലാബുകളില്‍
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുവാനും
പുതിയ ലാബുകള്‍
ആരംഭിക്കുവാനും നടപടി
സ്വീകരിക്കുമോ;
(സി)
സംസ്ഥാന
ഡ്രഗ്സ് കണ്ട്രോള്
വിഭാഗത്തില്‍
ജീവനക്കാരുടെ കുറവ്
പരിഹരിച്ചും ആവശ്യമായ
ഫണ്ട് ലഭ്യമാക്കിയും
മരുന്ന് പരിശോധന
ക്രിയാത്മകമായി
നടത്താന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
പരിശോധന
ശക്തിപ്പെടുത്തുവാന്‍
ഡ്രഗ്
ഇന്‍സ്പെക്ടര്‍മാരുടെ
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; അവ
നികത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
അലോപ്പതി
മരുന്നുകളുടെ ഗുണനിലവാരം
2888.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇന്ത്യയില്‍
ഉല്പാദിപ്പിക്കുന്ന
അലോപ്പതി
മരുന്നുകളില്‍ നല്ലൊരു
പങ്ക് സംസ്ഥാനത്ത്
വിറ്റഴിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ മരുന്നുകളുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിന്
ആരോഗ്യവകുപ്പില്‍
നിലവിലുള്ള
സംവിധാനത്തെക്കുറിച്ച്
വിശദമാക്കാമോ?
ഗുണനിലവാരം
കുറഞ്ഞ മരുന്നുകള്‍
2889.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുണനിലവാരം
കുറഞ്ഞ മരുന്നുകള്‍
വിറ്റ എത്ര
സ്ഥാപനങ്ങള്‍ക്കെതിരെ
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
ഗുണനിലവാരം
കുറഞ്ഞ ആയുര്‍വ്വേദ
മരുന്നുകളും
സൗന്ദര്യവര്‍ദ്ധക
സാധനങ്ങളും
2890.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണനിലവാരം കുറഞ്ഞ
ആയുര്‍വ്വേദ
മരുന്നുകളും
സൗന്ദര്യവര്‍ദ്ധക
സാധനങ്ങളും
പരസ്യങ്ങളുടെ
പിന്‍ബലത്തോടെ
വലിയതോതില്‍
വിറ്റഴിക്കുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
നിയന്ത്രിക്കുന്നതിന്
ആരോഗ്യ വകുപ്പിനു
നിയമപരമായി നടപടി
സ്വീകരിക്കുവാന്‍
കഴിയുമോ;
ഇക്കാര്യത്തില്‍
ഇപ്പോള്‍
സ്വീകരിച്ചുവരുന്ന
നടപടി വിശദമാക്കാമോ?
നിരോധിച്ച
മരുന്നുകളുടെ വില്‍പ്പന
2891.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിരോധിച്ച
പല മരുന്നുകളും
ഇപ്പോഴും വിപണിയില്‍
ലഭ്യമാണെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്നു
വിശദമാക്കുമോ;
(ബി)
ഇത്തരം
മരുന്നുകളുടെ വില്പന
തടയുന്നതിന് കര്‍ശന
നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ?
ആയൂര്‍വ്വേദ
മരുന്നുകളുടെ ഗുണനിലവാരം
2892.
ശ്രീ.എം.
രാജഗോപാലന്‍
,,
എ.എം. ആരിഫ്
,,
കെ. ബാബു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയൂര്‍വ്വേദ
മരുന്നുകളുടെ
നിര്‍മ്മാണത്തിനും
വിതരണത്തിനുമായി
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയൂര്‍വ്വേദ
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
സംസ്ഥാനത്ത്
ആയൂര്‍വ്വേദ
മരുന്നുകളുടെ ഗുണനിലവാര
പരിശോധന കാര്യക്ഷമമല്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു;
(ഡി)
ആയൂര്‍വ്വേദ
മരുന്നുകള്‍ക്ക്
'സ്റ്റാന്‍ഡേര്‍ഡൈസേഷന്‍'
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിയ്ക്കുമോ;
(ഇ)
സംസ്ഥാനത്ത്
ആയൂര്‍വ്വേദ മരുന്ന്
നിര്‍മ്മാണത്തിനാവശ്യമായ
ഔഷധ സസ്യങ്ങള്‍
ലഭ്യമാക്കുന്നതിന് ഔഷധ
സസ്യത്തോട്ടങ്ങള്‍
വ്യാപകമാക്കുന്നതിനുള്ള
നടപടി സ്വീകരിയ്ക്കുമോ?
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിനുള്ള
സംവിധാനം
2893.
ശ്രീ.എം.
വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കുന്ന
മരുന്നുകളില്‍ എത്ര
ശതമാനം മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കുവാനുള്ള
സംവിധാനം നിലവിലുണ്ട്;
(ബി)
ഇന്‍സുലിന്റെ
ഗുണനിലവാരം എപ്രകാരമാണ്
ഉറപ്പാക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
മരുന്നുകള്‍
പരിശോധനക്ക് എടുത്ത
വകയില്‍ മെഡിക്കല്‍
സ്റ്റോറുകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
നല്കുവാനുള്ള
കുടിശ്ശിക എത്രയാണ്?
ഏറനാട്
നിയോജക മണ്ഡലത്തിലെ
അംഗന്‍വാടികള്‍
T 2894.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏറനാട്
നിയോജക മണ്ഡലത്തില്‍
വിവിധ
ഗ്രാമപഞ്ചായത്തുകളിലായി
ആകെ എത്ര
അംഗന്‍വാടികളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
അവയുടെ പേരും നമ്പരും
ഉള്‍പ്പെടെ
അറിയിക്കുമോ;
(ബി)
പ്രസ്തുത
അംഗന്‍വാടികളില്‍
സ്വന്തമായി ഭൂമിയും
കെട്ടിടവും ഇല്ലാത്തവ
ഉണ്ടോ; എങ്കില്‍ അവ
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
അംഗന്‍വാടികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുവാനായി
പുതുതായി പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
അംഗന്‍വാടികളെയാണ്
തിരഞ്ഞെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വിധവകളുടെ ക്ഷേമം
2895.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെയുള്ള വിധവകളുടെ
എണ്ണം
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഭര്‍ത്താവ്
മരണപ്പെട്ടവര്‍, 40
വയസ്സിനുമുകളില്‍
പ്രായമുള്ള വിവാഹം
കഴിക്കാത്ത സ്ത്രീകള്‍,
ഭര്‍ത്താവ് ഉപേക്ഷിച്ച
സ്ത്രീകള്‍, വിവാഹമോചനം
നേടിയ സ്ത്രീകള്‍
എന്നിവരുടെ
വിശദാംശങ്ങള്‍
ശേഖരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
വിധവകളുടെ
ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
അംഗപരിമിതരുടെ
പുനര്‍നിയമനം
2896.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താല്‍ക്കാലികമായി
സേവനം അനുഷ്ഠിച്ച
അംഗപരിമിതരായിട്ടുള്ള
എത്ര പേര്‍ക്കാണ്
സര്‍ക്കാരില്‍
പുനര്‍നിയമനം
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഏതു
കാലയളവ് വരെ സേവനം
അനുഷ്ഠിച്ച
അംഗപരിമിതര്‍ക്കാണ്
പുനര്‍നിയമനം
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
2008-ല്‍
ജോലി ചെയ്തിരുന്ന
അംഗപരിമിതരെ പുനര്‍
നിയമിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
'സുകൃതം'
പദ്ധതി
2897.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
നടപ്പിലാക്കിയ 'സുകൃതം'
പദ്ധതിയിലൂടെ നാളിതുവരെ
എത്ര പേര്‍ക്ക്
ചികിത്സാ സഹായം
നല്കാന്
സാധിച്ചിട്ടുണ്ട്;
ഇതിലേക്കായി എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി
നിര്ത്തലാക്കുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
റീ-ഹാബിലിറ്റേഷന്‍
സെന്ററുകള്‍
2898.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
രജിസ്ട്രേഷനുള്ള എത്ര
റീ-ഹാബിലിറ്റേഷന്‍
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ; ഈ
സ്ഥാപനങ്ങളുടെ പേര്
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക് ഏത്
വര്‍ഷം വരെയുള്ള
ഗ്രാന്റ്-ഇന്‍-എയ്ഡ്
സഹായം
നല്‍കിയിട്ടുണ്ട്;
(സി)
ഗ്രാന്റ്-ഇന്‍-എയ്ഡ്
ലഭിക്കുന്നതിനുവേണ്ടി
ഏതെങ്കിലും
സ്ഥാപനങ്ങളുടെ അപേക്ഷ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ?
എെ.സി.ഡി.എസ്.
സൂപ്പര്‍വൈസര്‍മാരുടെ
നിയമനം
2899.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എെ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍മാരുടെ
എത്ര തസ്തികകള്‍
ഒഴിഞ്ഞു
കിടക്കുന്നുവെന്നും അവ
ഏതൊക്കെ
വിഭാഗത്തിലാണെന്നും
വ്യക്തമാക്കുമോ;
(ബി)
ജനറല്‍
വിഭാഗത്തിലല്ലാതെ മറ്റ്
വിഭാഗങ്ങള്‍ക്കായി (10
വര്‍ഷം സേവന പരിചയമുളള
വര്‍ക്കര്‍മാര്‍,
ബിരുദവും 10 വര്‍ഷം
സേവന പരിചയവുമുളള
വര്‍ക്കര്‍മാര്‍,
ഫീഡര്‍ കാറ്റഗറി
പ്രമോഷന്) നീക്കി
വെച്ചിരിക്കുന്ന
തസ്തികകളില്‍
വര്‍ഷങ്ങളായി നിശ്ചിത
യോഗ്യതയുളളവര്‍
ഇല്ലാത്തതിനാല്‍
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
പ്രസ്തുത തസ്തികകളുടെ
എണ്ണം, വിഭാഗം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിര്‍ദ്ദിഷ്ട
യോഗ്യതയുളളവരില്ലെങ്കില്
പി.എസ്.സി. ലിസ്റ്റില്‍
നിന്നും പ്രസ്തുത
തസ്തികകളില്‍ നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ത്രി ജി
അംഗന്‍വാടികള്‍
2900.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'
ത്രി ജി
'അംഗന്‍വാടികള്‍
ആരംഭിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
എത്ര
ത്രി ജി
അംഗന്‍വാടികള്‍ക്ക്
ഇതിനകം അനുമതി
നല്‍കിയിട്ടുണ്ട്; ഇൗ
പദ്ധതിക്ക് കേന്ദ്ര
സര്‍ക്കാരിന്‍െറ സഹായം
ലഭ്യമാണോ?
കേരള
സാമൂഹ്യ സുരക്ഷാ മിഷന്റെ
സ്ത്രീശാക്തീകരണ
പദ്ധതികള്‍
2901.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീശാക്തീകരണ
പദ്ധതികള്‍
നടപ്പിലാക്കാന്‍ കേരള
സാമൂഹ്യ സുരക്ഷാ മിഷനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവില്‍ ഏതെല്ലാം
മേഖലകളിലാണ് പദ്ധതികള്‍
ആവിഷ്കരിക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
(സി)
സാമൂഹ്യ
സുരക്ഷാ മിഷന് ഇതുവരെ
സ്ത്രീശാക്തീകരണത്തിനായി
ആസൂത്രണം ചെയ്ത
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ?
വനിത
പ്രൊട്ടക്ഷന്‍ ഓഫീസര്‍
2902.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിലെ വനിത
പ്രൊട്ടക്ഷന്‍ ഓഫീസര്‍
തസ്തികയുടെ നിയമന രീതി
എങ്ങനെയാണെന്ന്
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
വകുപ്പിലെ
വനിതാ ജീവനക്കാര്‍ക്ക്
വനിത പ്രൊട്ടക്ഷന്‍
ഓഫീസര്‍ തസ്തികയിലെ
നിയമനത്തിന് മുന്‍ഗണന
ഉണ്ടോയെന്ന്
അറിയിക്കുമോ;
(സി)
എങ്കില്‍
നിലവിലുള്ള വനിതാ
ജീവനക്കാര്‍ക്ക് നിയമനം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ?
സാമൂഹ്യ
സുരക്ഷാ മിഷന്
2903.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സാമൂഹ്യ സുരക്ഷാ
മിഷന്റെ നേതൃത്വത്തില്‍
ഭിന്നശേഷിക്കാര്‍ക്കായി
നടത്താറുള്ള മെഡിക്കല്‍
ക്യാമ്പ്
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
മലപ്പുറം ജില്ലയില്‍
നടത്തിയ ക്യാമ്പുകളുടെ
വിവരങ്ങള്‍ തീയതി
തിരിച്ച് ലഭ്യമാക്കാമോ;
(സി)
ഇത്തരം
മെഡിക്കല്‍
ക്യാമ്പുകള്‍
നടന്നിട്ടില്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ?
സ്കൂള്‍
കൗണ്‍സലര്‍മാരുടെ വേതനം
2904.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂളുകളിലും
എെ.സി.ഡി.എസ്.
ബ്ലോക്കുകളിലും സേവനം
അനുഷ്ഠിച്ചു വരുന്ന
സ്കൂള്‍
കൗണ്‍സലര്‍മാരുടെ വേതനം
കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കുന്നതിനും
സ്ഥിര നിയമനം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ;
(ബി)
എെ.ഇ.ഡി.
കൗണ്‍സലര്‍മാര്‍ക്ക്
തുല്യമായ വേതനം സ്കൂള്‍
കൗണ്‍സലര്‍മാര്‍ക്കും
ലഭ്യമാക്കണം എന്ന
നിര്‍ദ്ദേശം
നടപ്പാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
അനാഥരും
നിരാലംബരുമായവര്ക്കുളള
ഭവന പദ്ധതി
2905.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അനാഥരും
നിരാലംബരുമായ
ആളുകള്‍ക്ക് ഒരുമിച്ച്
താമസിക്കുന്നതിന്
നിലവിലുളള
സംവിധാനങ്ങളും
പദ്ധതികളും
വിശദമാക്കുമോ;
അവര്‍ക്ക് വേണ്ടി
രൂപീകരിക്കുന്ന പുതിയ
സംവിധാനങ്ങളും
പദ്ധതികളും
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
അച്ഛനും
അമ്മയും മരണപ്പെട്ടതും
പ്രായപൂര്‍ത്തിയാകാത്തതുമായ
കുട്ടിള്‍ക്ക്
വീടും സ്ഥലവും
കൊടുക്കുന്നതിനുളള
പദ്ധതികള്‍
ആലോചനയിലുണ്ടോ;ഉണ്ടെങ്കില്‍
വിശദമാക്കുമോ?
നേര്‍വഴി
പദ്ധതി
2906.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രൊബേഷന്‍ സമ്പ്രദായം
ആധുനികവത്ക്കരിച്ച്
ശാക്തീകരിക്കുന്നതിനുള്ള
നേര്‍വഴി പദ്ധതിയുടെ
തുടര്‍ഘട്ടത്തില്‍
പദ്ധതിപ്രകാരം
നടപ്പിലാക്കേണ്ട
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര തുക
വകയിരുത്തുവാനാണ്
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
നടപ്പു
വര്‍ഷം സാമൂഹ്യനീതി
വകുപ്പ് സെക്രട്ടറിയുടെ
അദ്ധ്യക്ഷതയില്‍
ചേര്‍ന്ന നേര്‍വഴി
പദ്ധതി അവലോകനയോഗ
തീരുമാനങ്ങളുടെ
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ആയതില്‍
എന്തെല്ലാം
തീരുമാനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
അറിയിക്കുമോ?
സോഷ്യല്‍
സെക്യൂരിറ്റി മിഷന്
മുഖേനയുള്ള ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
2907.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോഷ്യല്‍
സെക്യൂരിറ്റി മിഷന്
മുഖേന
നടപ്പിലാക്കിവരുന്ന
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
വികലാംഗര്‍ക്ക്
മോട്ടോര്‍ ഘടിപ്പിച്ച
മുച്ചക്രവാഹനങ്ങള്‍
ലഭ്യമാക്കുന്നതിന്
ഏതെങ്കിലും പദ്ധതി
സര്‍ക്കാര്‍
രൂപപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
റിട്ടയര്‍
ചെയ്തവരുടെ പുനര്‍ നിയമനം
2908.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബോര്‍ഡുകള്‍,
സൊസൈറ്റികള്‍ എന്നിവ
ഉള്‍പ്പെടെ സാമൂഹ്യനീതി
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങളില്‍ നിന്നും
വിരമിച്ച എത്ര പേര്
ഇപ്പോഴും അവിടങ്ങളില്‍
സേവനമനുഷ്ഠിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വിരമിച്ച
ജീവനക്കാരുടെ സേവനം ആ
തസ്തികകളില്‍
ആവശ്യമാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തസ്തികകള്‍ വകുപ്പിലെ
ജീവനക്കാരുടെ
പ്രൊമോഷന്
തസ്തികകളാക്കി
മാറ്റാത്തതിനുള്ള കാരണം
വ്യക്തമാക്കുമോ;
(ഡി)
പെന്ഷന്
വാങ്ങുന്നയാള്‍ക്ക്
വീണ്ടും വേതനം
നല്‍കുന്നത് അധിക
സാമ്പത്തിക
ബാധ്യതയുണ്ടാക്കുമെന്ന
കാര്യം പരിശോധിക്കുമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
അംഗന്‍വാടികള്‍
2909.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
സ്വന്തമായി
സ്ഥലമില്ലാതെ മറ്റ്
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
എത്ര
അംഗന്വാടികളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ആലത്തൂര്‍
മണ്ഡലത്തില്‍ സ്വന്തം
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര
അംഗന്വാടികളുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
സ്വന്തം
കെട്ടിടമില്ലാത്ത
അംഗന്‍വാടികള്‍ക്ക്
അടിയന്തരമായി അവ
നിര്‍മ്മിച്ചു
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
പ്രൊബേഷന്‍
ഓഫ് ഒഫന്റേഴ്സ് ആക്ട്
2910.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പ്രൊബേഷന്‍
ഓഫ് ഒഫന്റേഴ്സ് ആക്ട്,
കേരള ബോര്‍സ്റ്റല്‍
സ്കൂള്‍ ആക്ട്
എന്നിവയുടെ നിര്‍വ്വഹണം
കാര്യക്ഷമമാക്കുന്നതിനായി
സാമൂഹ്യ നീതി വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിച്ചിട്ടുളളതെന്ന്
അറിയിക്കുമോ?
മാവേലിക്കര
നിയോജക മണ്ഡലത്തിലെ
അംഗന്‍വാടികള്‍
2911.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
ആകെ എത്ര
അംഗന്‍വാടികള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ; ഇതില്‍
സ്വന്തമായി
കെട്ടിടമുള്ള
അംഗന്‍വാടികള്‍
എത്രയെണ്ണമെന്ന്
വ്യക്തമാക്കാമോ;
(ബി)
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
സ്വന്തമായി
സ്ഥലമുണ്ടായിട്ടും
കെട്ടിടമില്ലാത്ത
അംഗന്‍വാടികള്‍
എത്രയെണ്ണമുണ്ടെന്നും
അവ
ഏതൊക്കെയെന്നുമുളളതിന്റെ
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(സി)
ഈ
അംഗന്‍വാടികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുവാന്‍
നിലവില്‍ ഏതെങ്കിലും
പദ്ധതിയുണ്ടോയെന്ന്
വിശദമാക്കാമോ;
ഉണ്ടെങ്കില്‍
ഇതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?
സ്റ്റേറ്റ്
ചൈല്‍ഡ് പ്രൊട്ടക്ഷന്‍
സൊസൈറ്റി സ്വീകരിച്ച
നടപടികള്‍
2912.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ഐ.സി.പി.എസ്.
നടപ്പാക്കുന്നതിന്
എന്തെങ്കിലും
കര്‍മ്മപദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
ഐ.സി.പി.എസ്.
പദ്ധതിക്ക് സംസ്ഥാന
തലത്തില്‍ നിന്നും
ജില്ലാതലത്തിലേക്ക് തുക
കൈമാറ്റത്തിനായി
സ്റ്റേറ്റ് ചൈല്‍ഡ്
പ്രൊട്ടക്ഷന്‍ സൊസൈറ്റി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
കുട്ടികളുടെ
അവകാശ സംരക്ഷണവുമായി
ബന്ധപ്പെട്ട് വിവിധ
വകുപ്പുകള്‍ മുഖേന
നടപ്പാക്കുന്ന
പ്രവൃത്തികള്‍
ഏകോപിപ്പിക്കുന്നതിനായി
ബന്ധപ്പെട്ട വകുപ്പ്
അദ്ധ്യക്ഷന്മാരുടെ യോഗം
വിളിച്ചു
ചേര്‍ക്കുന്നതിന്
സ്റ്റേറ്റ് ചൈല്‍ഡ്
പ്രൊട്ടക്ഷന്‍ സൊസൈറ്റി
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തിനായി
ജില്ലാകളക്ടര്‍മാരുടെ
യോഗം എത്ര തവണ
വിളിച്ചുചേര്‍ത്തിട്ടുണ്ട്;
(ഇ)
ജില്ലാതലത്തില്‍
ഐ.സി.പി.എസ്.പദ്ധതി
നിര്‍വ്വഹണം
കാര്യക്ഷമമാക്കുന്നതിനായി
സ്റ്റേറ്റ് ചൈല്‍ഡ്
പ്രൊട്ടക്ഷന്‍ സൊസൈറ്റി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത് ?
സ്റ്റേറ്റ്
ചെെല്‍ഡ് പ്രൊട്ടക്ഷന്‍
സൊസെെറ്റി
2913.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികളുടെ
അവകാശ സംരക്ഷണവുമായി
ബന്ധപ്പെട്ട് വിവിധ
വകുപ്പുകള്‍ മുഖേന
നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനായി
ബന്ധപ്പെട്ട വകുപ്പ്
അദ്ധ്യക്ഷന്മാരുടെ
യോഗം വിളിച്ചു
ചേര്‍ക്കുന്നതിന്
സ്റ്റേറ്റ് ചെെല്‍ഡ്
പ്രൊട്ടക്ഷന്‍
സൊസെെറ്റി എന്തെല്ലാം
നടപടിയാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഐ.സി..പി.എസ്
പദ്ധതിയുടെ ജില്ലാതല
നിര്‍വ്വഹണ സംവിധാനമായ
ജില്ലാ ചെെല്‍ഡ്
പ്രൊട്ടക്ഷന്‍
യൂണിറ്റുകള്‍
കാര്യക്ഷമമാക്കുന്നതിനായി
ബന്ധപ്പെട്ട ജില്ലാ
കളക്ടര്‍മാര്‍
ഇക്കഴിഞ്ഞ വര്‍ഷം എത്ര
തവണ യോഗം വിളിച്ചു
ചേര്‍ത്തിട്ടുണ്ടെന്ന്
ജില്ലാടിസ്ഥാനത്തില്‍
അറിയിക്കുമോ;
(സി)
ജില്ലാതലത്തില്‍
ഐ.സി..പി.എസ് പദ്ധതി
നിര്‍വ്വഹണം
കാര്യക്ഷമമാക്കുന്നതിനായി
സ്റ്റേറ്റ് ചെെല്‍ഡ്
പ്രൊട്ടക്ഷന്‍
സൊസെെറ്റി എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
അംഗന്‍വാടി
ജീവനക്കാരുടെ സര്‍വ്വീസ്
കാലയളവ്
2914.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
അംഗന്‍വാടി
ജീവനക്കാരുടെ
ശമ്പളവര്‍ദ്ധനവ്
നടപ്പാക്കുമ്പോള്‍
സര്‍വ്വീസ് കാലയളവ്
പ്രത്യേകമായി
പരിഗണിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
സ്റ്റേറ്റ്
ഇനിഷ്യേറ്റീവ് ഒാണ്
ഡിസെബിലിറ്റീസ്
2915.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്റ്റേറ്റ്
ഇനിഷ്യേറ്റീവ് ഒാണ്
ഡിസെബിലിറ്റീസ് (SID)-
ന്റെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ വൈകല്യങ്ങള്‍
ഉള്ള എത്ര
പേരുണ്ടെന്നും അവരില്‍
എത്രപേര്‍ക്ക് വൈകല്യ
സര്‍ട്ടിഫിക്കറ്റും
തിരിച്ചറിയല്‍ കാര്‍ഡും
നല്‍കിയിട്ടുണ്ടെന്നും
വിശദമാക്കുമോ;
(സി)
നിലവില്‍
വൈകല്യ
സര്‍ട്ടിഫിക്കറ്റിന്
അപേക്ഷിച്ചിട്ട് അത്
ലഭിക്കാത്ത എത്ര
പേരുണ്ട്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
ഇവര്‍ക്ക് എന്നത്തേക്ക്
തിരിച്ചറിയല്‍ കാര്‍ഡും
സര്‍ട്ടിഫിക്കറ്റും
നല്‍കാനാവുമെന്ന്
വ്യക്തമാക്കുമോ?
അംഗന്‍വാടി
ജീവനക്കാര്‍ക്ക്
വര്‍ദ്ധിപ്പിച്ച ശമ്പളം
2916.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടി
ജീവനക്കാര്‍ക്ക്
വര്‍ദ്ധിപ്പിച്ച ശമ്പളം
കൃത്യമായി
ലഭിക്കുന്നുണ്ട് എന്ന്
ഉറപ്പു
വരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പല
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളും
(പഞ്ചായത്ത്)
അംഗന്‍വാടി
ജീവനക്കാര്‍ക്ക്
നല്‍കാനുള്ള ശമ്പള
വിഹിതം നല്‍കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അംഗന്‍വാടി
ജീവനക്കാര്‍ക്ക്
വര്‍ദ്ധിപ്പിച്ച ശമ്പളം
സര്‍ക്കാരിന്റെ പ്ലാന്‍
ഫണ്ടില്‍
ഉള്‍പ്പെടുത്തി
നല്കുന്ന കാര്യം
ആലോചിക്കുമോ ?
കുട്ടികളുടെ
അവകാശ സംരക്ഷണ പദ്ധതി
2917.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികളുടെ
അവകാശ
സംരക്ഷണത്തിനായുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ഐ.സി.പി.എസ്.
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിനുള്ള
കര്‍മ്മ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഐ.സി.പി.എസ്.
പദ്ധതി
നിര്‍വ്വഹണത്തിനായി
സംസ്ഥാന തലത്തില്‍
നിന്ന്
ജില്ലാതലത്തിലേയ്ക്ക്
ഫണ്ട് കൈമാറ്റം
ചെയ്യുന്നതിന്
ഐ.സി.പി.എസ്.
മാര്‍ഗനിര്‍ദ്ദേശക രേഖ
നിലവിലുണ്ടോ; എങ്കില്‍
ആയത് വിശദമാക്കുമോ;
(സി)
ഐ.സി.പി.എസ്.
പദ്ധതി രേഖയുടെ
അടിസ്ഥാനത്തില്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
സമയപരിധി
പാലിച്ചുകൊണ്ട് സംസ്ഥാന
തലത്തില്‍ നിന്നും
ജില്ലാ തലത്തിലേയ്ക്കു്
ഐ.സി.പി.എസ്. പദ്ധതി
തുക കൈമാറ്റം
ചെയ്യുന്നതിനായി
സ്റ്റേറ്റ് ചൈല്‍ഡ്
പ്രൊട്ടക്ഷന്‍ സൊസൈറ്റി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ആശ്വാസകിരണം
പദ്ധതി
2918.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്വാസകിരണം
പദ്ധതി ആരംഭിച്ചത്
എന്നാണെന്നും ഇതിന്റെ
ഗുണഭോക്താക്കള്‍ ഏതു
വിഭാഗത്തില്‍പ്പെടുന്നവരാണെന്നും
വ്യക്തമാക്കുമോ;;
(ബി)
ഈ
പദ്ധതിയുടെ
ഇംപ്ലിമെന്റിംഗ്
ഏജന്‍സി ഏതാണ്; പദ്ധതി
ആരംഭിച്ചശേഷം ഓരോ
വര്‍ഷവും പദ്ധതിക്ക്
നീക്കിവെച്ച തുകയും
ചെലവഴിച്ച തുകയും
ഗുണഭോക്താക്കളുടെ
എണ്ണവും
വ്യക്തമാക്കുമോ;
(സി)
പദ്ധതി
ആരംഭിക്കുമ്പോള്‍ ഒരു
ഗുണഭോക്താവിന്
നല്‍കിയിരുന്ന സഹായ ധനം
എത്രയായിരുന്നു എന്നും
ഇത്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
എന്നതും സംബന്ധിച്ച
വിശദവിവരം നല്‍കുമോ;
(ഡി)
2013-14മുതല്‍
ഓരോ വര്‍ഷവും
അപേക്ഷിച്ചവരുടെ എണ്ണം,
ധനസഹായം ലഭിച്ചവരുടെ
എണ്ണം, ഏതു വര്‍ഷംവരെ
ധനസഹായം നല്കി,
കുടിശ്ശിക എത്ര,
ഇത്എന്നു വിതരണം
ചെയ്യും എന്നീ
വിവരങ്ങള്‍
ലഭ്യമാക്കുമോ?
മിശ്രവിവാഹം
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
2919.
ശ്രീ.എം.എം.
മണി
,,
ജെയിംസ് മാത്യു
,,
യു. ആര്. പ്രദീപ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജാതി-മത ചിന്തകള്‍
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍
മിശ്രവിവാഹം
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
മിശ്ര
വിവാഹിതരായ
ദമ്പതിമാര്‍ക്ക്
നിലവില്‍ എന്തൊക്കെ
സഹായമാണ് നല്കി
വരുന്നത്; ഇപ്പോള്‍
ഇവര്‍ക്ക് നല്കി
വരുന്ന ധനസഹായം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇപ്രകാരം
ധനസഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ; അപേക്ഷ
സമര്പ്പിക്കേണ്ടതെവിടെയെന്നും
അപേക്ഷയോടൊപ്പം
സമര്‍പ്പിക്കേണ്ട
രേഖകളെന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(ഡി)
അപേക്ഷ
സമര്‍പ്പിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
വരുമാന പരിധിയും മറ്റു
മാനദണ്ഡങ്ങളും
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ജീറിയാട്രിക്
നയം
2920.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
14 ശതമാനത്തിലേറെ
വരുന്ന
വയോജനങ്ങള്‍ക്കായി ഒരു
ജീറിയാട്രിക് നയം
സര്‍ക്കാര്‍
രൂപീകരിക്കുമോ;
(ബി)
ഓരോ
ജില്ല കേന്ദ്രീകരിച്ച്
ഇതിനായി പ്രത്യേക
സംവിധാനം
രൂപീകരിക്കുമോ;
(സി)
നിലവില്‍
സാമൂഹ്യ നീതി വകുപ്പു
മുഖേന എന്തെല്ലാം
സേവനങ്ങളാണ്
വയോജനങ്ങള്‍ക്കായി
ഒരുക്കിയിട്ടുള്ളത്;
ജില്ല തിരിച്ചുള്ള
വിശദാംശം നല്‍കുമോ?
വയോജനങ്ങളുടെ
ആരോഗ്യ പരിപാലനം
2921.
ശ്രീ.ആന്റണി
ജോണ്‍
,,
എം. സ്വരാജ്
,,
കെ.കുഞ്ഞിരാമന്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വയോജനങ്ങളുടെ
ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വയോജനങ്ങളുടെ
ശാരീരികവും മാനസികവുമായ
ആരോഗ്യ പരിപാലനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളത്;
(സി)
ഇതിനായി
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
മെച്ചപ്പെടുത്തി അവിടെ
വയോജന ക്ലിനിക്കുകള്‍
ആരംഭിക്കുമോ;
(ഡി)
വയോജനങ്ങൾക്ക്
പകല്‍ സമയം
ചെവഴിയ്ക്കുന്നതിനുള്ള
പകല്‍വീടുകളുടെ
അടിസ്ഥാനസൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
ഇത്തരം
പകല്‍ വീടുകള്‍ എല്ലാ
നിയോജകമണ്ഡലങ്ങളിലും
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ എന്ന്
വ്യക്തമാക്കുമോ?
അംഗപരിമിതരായ
കുട്ടികള്‍ക്ക്
സാമൂഹ്യസുരക്ഷാ മിഷന്
വഴി പെന്ഷന്
2922.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗപരിമിതരായ
കുട്ടികള്‍ക്ക് സാമൂഹ്യ
സുരക്ഷാ മിഷന് വഴി
പെന്ഷന്
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പെന്ഷന് എല്ലാ
ജില്ലകളിലും കൃത്യമായി
വിതരണം ചെയ്യാനുള്ള
സംവിധാനം
നിലവിലുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വികലാംഗക്ഷേമ
കോര്‍പ്പറേഷന്റെ
പദ്ധതികള്‍
2923.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വികലാംഗക്ഷേമ
കോര്പ്പറേഷന് വഴി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
വികലാംഗര്‍ക്കായുളള
മുച്ചക്രവാഹനവിതരണം
നിലവിലുണ്ടോ; എങ്കില്‍
ഇതിനായി ഏത് രീതിയിലാണ്
അപേക്ഷകള്‍
സമര്‍പ്പിക്കേണ്ടത്;
(സി)
നിലവില്‍
അപേക്ഷ നല്കിയ
മുഴുവന്‍
ഗുണഭോക്താക്കള്‍ക്കും
മുച്ചക്രവാഹനം വിതരണം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നും ഈ
വിഷയം ഏത് തരത്തില്‍
പരിഹരിക്കുമെന്നും
വിശദമാക്കുമോ?
കടമ്പഴിപ്പുറം
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍
2924.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടമ്പഴിപ്പുറം
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
സിവില്‍ സര്‍ജന്‍െറ
സേവനം ലഭ്യമല്ല എന്ന
വിവരം
ശ്രദ്ധയില്പ്പെട്ടിട്ടൂണ്ടോ;
(ബി)
കടമ്പഴിപ്പുറം
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
നിലവില്‍ ഏതെല്ലാം
തസ്തികകളാണ് ഒഴിഞ്ഞു
കിടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
ഒഴിഞ്ഞു കിടക്കുന്ന
പാരാമെഡിക്കല്‍
സ്റ്റാഫ് തസ്തികകള്‍
ഉള്‍പ്പെടെയുള്ള
ഒഴിവുകള്‍
നികത്തുന്നതിനാവശ്യമായ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മുച്ചക്രവാഹനം
വിതരണം നടത്തുന്നതിന്
നടപടി
2925.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പ്
വികലാംഗരായവര്‍ക്ക്
മുച്ചക്ര വാഹനങ്ങള്‍
നല്‍കുന്നതിനായി നടപടി
സ്വീകരിച്ചെങ്കിലും,
വാഹനങ്ങള്‍ ഇനിയും
വിതരണം
ചെയ്തിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുച്ചക്രവാഹന
വിതരണത്തിന് വികലാംഗ
ക്ഷേമ കോര്പ്പറേഷന്
ചുമതലപ്പെടുത്തിയ കേരള
ഓട്ടോമൊബൈല്‍സ്
ലിമിറ്റഡ് ആയതിന്
തയ്യാറാകാത്ത
സാഹചര്യത്തില്‍
വികലാംഗര്‍ക്ക്
മുച്ചക്രവാഹനം വിതരണം
നടത്തുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
സാമൂഹ്യസുരക്ഷാ
മിഷന് ലഭിച്ച സ്ത്രീശക്തി
ലോട്ടറി ലാഭവിഹിതം
2926.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീശാക്തീകരണ
പദ്ധതികള്‍ക്കായി
ലോട്ടറി
വകുപ്പില്‍നിന്നും
സ്ത്രീ ശക്തി
ലോട്ടറിയുടെ
ലാഭവിഹിതയിനത്തില്‍
എത്ര തുക സാമൂഹ്യ
സുരക്ഷാ മിഷന് ലഭിച്ചു;
(ബി)
തുകയൊന്നും
ലഭിച്ചിട്ടില്ലെങ്കില്‍
അത് ലഭ്യമാക്കുന്നതിന്
കേരള സാമൂഹ്യസുരക്ഷാ
മിഷന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ?
സൂപ്പര്വെെസറായി
നിയമനം
2927.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹികക്ഷേമ
വകുപ്പില്‍ അംഗന്‍വാടി
വര്‍ക്കര്‍മാരില്‍
നിന്നും ഐ.സി.ഡി.എസ്.
സൂപ്പര്വെെസറായി കേരള
പബ്ളിക് സര്‍വീസ്
കമ്മീഷന് 06.04.16 ല്‍
RIC(1) 20348/10/GW
പ്രകാരം അഡ്വെെസ്
നല്കിയ
ഉദ്യോഗാര്‍ത്ഥിക്ക്
നിയമന ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
കാരണം വിശദമാക്കുമോ?
അംഗപരിമിതര്‍ക്ക്
തൊഴിലവസരങ്ങള്‍
2928.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗപരിമിതര്‍ക്ക്
അര്‍ഹമായ ആനുകൂല്യവും
അവസരങ്ങളും അവരില്‍
എത്തിച്ചേരാത്തതായും അവ
ക്രമവിരുദ്ധമായി
തട്ടിയെടുക്കുന്നതായുമുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എസ്.എസ്.എല്‍.സി
പാസ്സായശേഷം 25
വര്‍ഷത്തിലേറെയായി
തൊഴിലിനായി
കാത്തിരിക്കുന്ന
അംഗപരിമിതരില്‍
ആരെങ്കിലും
സര്‍ക്കാരിന്
ജോലിയ്ക്കായി അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ഇത്തരത്തിലുള്ളവര്‍ക്ക്
തൊഴില്‍
നല്‍കുന്നതിനായി
എന്തെങ്കിലും പദ്ധതി
ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഇതു
സംബന്ധമായി
1284/SJ/N/M/(H1 FW4
SJ)2016 എന്ന ഫയല്‍
നമ്പരിലെ അപേക്ഷയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
അപേക്ഷയിന്മേല് എന്തു
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
1958 ലെ
കേരളാ പ്രൊബേഷന്‍ ഓഫ്
ഒഫന്‍ഡേഴ്സ് ആക്ട്
2929.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യുവകുറ്റവാളികള്ക്കും,
യോഗ്യരായ മറ്റ്
കുറ്റവാളികള്‍ക്കും
ജയില്‍ ശിക്ഷ ലഭിക്കാതെ
പരിവര്‍ത്തനം
ചെയ്യപ്പെടുന്നതിനുള്ള
അവസരം
ലഭ്യമാക്കുന്നതിനുള്ള
1958 ലെ കേരളാ
പ്രൊബേഷന്‍ ഓഫ്
ഒഫന്‍ഡേഴ്സ് ആക്ട്
പ്രകാരം 2014-15,
2015-16 വര്‍ഷങ്ങളില്‍
സംസ്ഥാനത്ത് എത്ര
കുറ്റവാളികളെ
പ്രൊബേഷന്‍
ആഫീസര്‍മാരുടെ
നിരീക്ഷണത്തിന്
കീഴില്‍ നല്ല നടപ്പിന്
വിട്ടിട്ടുണ്ടെന്ന
വിവരം പേരുവിവരം സഹിതം
ലഭ്യമാക്കുമോ;
(ബി)
1960-ലെ
കേരളാ പ്രൊബേഷന്‍ ഓഫ്
ഒഫന്‍ഡേഴ്സ് റൂള്‍
പ്രകാരം
രൂപീകൃതമായിട്ടുള്ള
സംസ്ഥാനതല അഡ്വൈസറി
കമ്മിറ്റി കഴിഞ്ഞ 5
വര്‍ഷവും ഈ
സര്‍ക്കാരിന്റെ
കാലത്തും എത്ര തവണ
കൂടിയിട്ടുണ്ടെന്നുള്ള
വിവരം
വാര്‍ഷികാടിസ്ഥാനത്തില്‍
അറിയിക്കുമോ;
(സി)
ജില്ലാതല
അഡ്വൈസറി കമ്മിറ്റികളും
സംസ്ഥാനതല അഡ്വൈസറി
കമ്മിറ്റികളും
കൃത്യമായി കൂടി
പ്രൊബേഷന്‍
നിയമത്തിന്റെ
നിര്‍വ്വഹണം
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?