എ.പി.എല്‍
- ബി.പി.എല്‍ കാര്‍ഡുകളുടെ
അപാകത പരിഹരിക്കല്‍
2930.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എ.പി.എല്‍ - ബി.പി.എല്‍
കാര്‍ഡുകളുടെ അപാകത
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
ഈ
നടപടി എന്ന്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
നിലവില്‍
ബി.പി.എല്‍ കാര്‍ഡ്
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
ബി.പി.എല്‍ - എ.പി.എല്‍
കാര്‍ഡുകളാണ് ഉള്ളത്;
വിശദവിവരം നല്‍കുമോ?
എ.പി.എല്‍./ബി.പി.എല്‍.
റേഷന്‍ കാര്‍ഡുകളിലെ
ന്യൂനതകള്‍
T 2931.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
എ.പി.എല്‍./ബി.പി.എല്‍.
റേഷന്‍ കാര്‍ഡുകളിലെ
ന്യൂനതകള്‍
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.സി.എസ്.സി.
ന്റെ കമലേശ്വരത്തുള്ള
റീട്ടെയില്‍ ഔട്ട് ലെറ്റ്
2932.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
കെ.എസ്.സി.എസ്.സി. ന്റെ
റീട്ടെയില്‍ ഔട്ട്
ലെറ്റുകളില്‍ നിരവധി
തവണ പരിശോധന
നടത്തിയിട്ടും
കമലേശ്വരത്തുള്ള ഒരു
ഔട്ട് ലെറ്റിനെ മാത്രം
മിന്നല്‍ പരിശോധനയില്‍
നിന്നും പൂര്‍ണ്ണമായും
ഒഴിവാക്കിയതിന്റെ കാരണം
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഔട്ട് ലെറ്റിനെ
പരിശോധനയില്‍ നിന്നും
ഒഴിവാക്കുന്നതിന്
പരിശോധനാ
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ക്രമക്കേടുകള്‍
സംബന്ധിച്ച് നിരവധി
പരാതികളുള്ള ഈ
സ്ഥാപനത്തെ മാത്രം
ഒഴിവാക്കിയതിനെതിരെ
എന്തെല്ലാം നടപടികള്‍
ആര്‍ക്കൊക്കെ എതിരെ
സ്വീകരിച്ചു; വിശദാംശം
നല്‍കുമോ?
പൊതു
വിതരണ മേഖല
2933.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആവശ്യാനുസരണം മിതമായ
നിരക്കില്‍
നിത്യോപയോഗ
സാധനങ്ങളുടെ ലഭ്യത
ഉറപ്പു വരുത്താന്‍
എന്തൊക്കെ നടപടികള്‍
കെെക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ;
(ബി)
സപ്ലെെകോ
,മാവേലിസ്റ്റോര്‍
എന്നിവ വഴി പൊതു വിതരണ
മേഖല
ശക്തിപ്പെടുത്തുമോ;
(സി)
എങ്കില്‍
ഇതിനകം
കെെക്കൊണ്ടിട്ടുളളതും
ഭാവിയില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ദേശീയ
ഭക്ഷ്യ സുരക്ഷാ നിയമം
സംബന്ധിച്ച ആശങ്കകൾ
2934.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ സുരക്ഷാ നിയമം
സംസ്ഥാനത്ത്
നടപ്പിലാക്കുമ്പോള്‍
സംസ്ഥാനത്തിന്
ലഭിക്കുന്ന
അരിവിഹിതത്തില്‍ കുറവ്
വരാന്‍ സാധ്യതയുണ്ടോ;
(ബി)
മുന്‍ഗണന
ലിസ്റ്റില്‍ നിന്നും
പുറത്തു പോകുന്ന
കാര്‍ഡുടമകളുടെ എണ്ണം
നിരവധിയാണെന്നുള്ള
ആശങ്ക സമൂഹത്തില്‍
ഉയര്‍ന്ന്
വന്നിരിക്കുന്ന
സാഹചര്യത്തില്‍,
ഭക്ഷ്യസുരക്ഷാ നിയമം
ഫലപ്രദമായി
നടപ്പാക്കുവാന്‍
പ്രതിജ്ഞാബദ്ധമായ
സര്‍ക്കാര്‍
ഇത്തരത്തിലുള്ള
എന്തെല്ലാം
പ്രശ്നങ്ങളാണ്
കണ്ടെത്തിട്ടുള്ളത്
എന്ന് വിശദീകരിക്കുമോ ?
വിപണി
ഇടപെടലിനായി സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷന്റെ നടപടികള്‍
2935.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
.സപ്ലൈക്കോക്ക്
വിപണിയില്‍
ഇടപെടുന്നതിനായി ഈ
ഓണം-ബക്രീദ് കാലത്ത്
എത്ര തുക
അനുവദിച്ചുവെന്നും
ഇതിന്റെ വിറ്റുവരവ്
എത്രയെന്നും
വിശദമാക്കാമോ?
റേഷന്‍
കടകള്‍ വഴി വിതരണം ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരം
2936.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകള്‍ വഴി വിതരണം
ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്
മേല്‍നോട്ടം വഹിക്കുന്ന
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ഭക്ഷ്യ
ഭദ്രതാ നിയമം
2937.
ശ്രീ.പുരുഷന്
കടലുണ്ടി
,,
സി.കെ. ഹരീന്ദ്രന്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം
കേരളത്തില്‍
നടപ്പിലാക്കാന്‍
വൈകിയതിന്റെ കാരണങ്ങള്‍
അറിയിക്കാമോ; ഇതു
പൊതുവിതരണ സംവിധാനത്തെ
ഏതു രീതിയില്‍
ബാധിക്കുമെന്ന്
അറിയിക്കുമോ;
(ബി)
റേഷന്‍
സംവിധാനം കമ്പ്യൂട്ടര്‍
വല്ക്കരിക്കുന്നതിനാവശ്യമായ
എന്തെങ്കിലും
തീരുമാനങ്ങള്‍
സര്‍ക്കാര്‍
കൈകൊണ്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
നിയമം
നടപ്പാക്കുന്നതിന്റെ
ഭാഗമായി മൊത്ത
വില്‍പ്പന
സംവിധാനത്തിലും, ചില്ലറ
വില്‍പ്പന
സംവിധാനത്തിലും
വരുത്തുവാന്‍
ഉദ്ദേശിക്കുന്ന
മാറ്റങ്ങള്‍
അറിയിക്കുമോ?
സൗജന്യ
റേഷന്‍ പദ്ധതി
2938.
ശ്രീ.റോജി
എം. ജോണ്‍
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ സൗജന്യ റേഷന്‍
പദ്ധതി
നടപ്പിലാക്കിവരുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇൗ
പദ്ധതിയുടെ
ഗുണഭോക്താക്കള്‍
ആരൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
വിപുലീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇൗ
പദ്ധതിയില്‍
ആരെയൊക്കെയാണ്
ഉള്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഇ)
ഇതിനായി
എത്ര കോടി രൂപ
ബജറ്റില്‍
വകകൊള്ളിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
ഭക്ഷ്യ
സുരക്ഷാ പദ്ധതിയുടെ
പ്രതിസന്ധി പരിഹരിക്കുന്നതിന്
നടപടി
2939.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ പദ്ധതി
നടപ്പാക്കാത്തതുമൂലം
ഉളവായിട്ടുള്ള
പ്രതിസന്ധി
പരിഹരിക്കുന്നതിന്
നിലവില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
സംസ്ഥാനത്ത് ഭക്ഷ്യ
ഭദ്രതാ കമ്മീഷനും
ജില്ലാ പരാതി പരിഹാര
ഓഫീസുകളും
രൂപീകരിച്ചിട്ടുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഭക്ഷ്യ
ധാന്യങ്ങള്‍ സബ്സിഡി
നിരക്കില്‍
ലഭിക്കുന്നതിന്
ഗുണഭോക്താക്കളുടെ
മുന്‍ഗണനാപ്പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
ആയതിന്റെ പുരോഗതി
വെളിപ്പെടുത്തുമോ?
കൊല്ലം
താലൂക്ക് സപ്ലൈ ഓഫീസ് വിഭജനം
2940.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മറ്റ് താലൂക്ക് സപ്ലൈ
ഓഫീസുകളെ അപേക്ഷിച്ച്
കൊല്ലം താലൂക്ക് സപ്ലൈ
ഓഫീസില്‍ റേഷന്‍ കടകളും
റേഷന്‍ കാര്‍ഡുകളും
ഇരട്ടിയിലധികമാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതുമൂലമുളള
പ്രയാസങ്ങള്‍ ഒഴിവാക്കി
കാര്യക്ഷമമായ ആഫീസ്
സൗകര്യമൊരുക്കി
ജനങ്ങള്‍ക്ക്
സമയബന്ധിതമായ സേവനം
ഉറപ്പാക്കാന്‍ വേണ്ടി
കൊല്ലം താലൂക്ക് സപ്ലൈ
ആഫീസ്
വിഭജിക്കുന്നതിനെക്കുറിച്ച്
വകുപ്പ്
ആലോചിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കുമോ?e
റേഷന്‍
സമ്പ്രദായം
2941.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍ സമ്പ്രദായം
കുറമറ്റ രീതിയില്‍
നടപ്പിലാക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദവിവരം നല്‍കുമോ;
(ബി)
റേഷന്‍
വ്യാപാരികള്‍ക്ക്
നല്കുന്ന നാമമാത്രമായ
കമ്മീഷന് ആണ് റേഷന്‍
വ്യാപാര രംഗത്തെ
അഴിമതിക്ക് കാരണമെന്ന്
പ്രസ്തുത പഠന
റിപ്പോര്‍ട്ടില്‍
സൂചിപ്പിച്ചിട്ടുണ്ടോ;
(സി)
റേഷന്‍
വ്യാപരികള്‍ക്ക്
കമ്മീഷന് കൂട്ടി
നല്‍കിയും, പ്രതിമാസം
ഒരു നിശ്ചിത വേതനം
നല്‍കിയും ഇൗ രംഗത്തെ
അഴിമതി
ഇല്ലാതാക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ ?
റേഷന്‍
സാധനങ്ങളുടെ കരിഞ്ചന്ത
2942.
ശ്രീ.എസ്.ശർമ്മ
,,
പി.കെ. ശശി
,,
കെ. ആന്‍സലന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
റേഷന്‍ സാധനങ്ങളുടെ
പൂഴ്ത്തിവെയ്പും
കരിഞ്ചന്തയും
വ്യാപകമായി
നടത്തിയിരുന്നത്
സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
റേഷന്‍
സാധനങ്ങളുടെ
കരിഞ്ചന്തയും
പുഴ്ത്തിവെയ്പും മായം
ചേര്‍ക്കലും
തടയുന്നതിനായി
എന്തെല്ലാം
മുന്‍കരുതലും
ഇടപെടലുമാണ്
നടത്താനുദ്ദേശിക്കുന്നത്;
(സി)
ഗുണഭോക്താകള്‍ക്ക്
നിശ്ചിത അളവിലും
വിലയിലും ഗുണമേന്മയിലും
കൃത്യമായും റേഷന്‍
വിതരണം ഉറപ്പു
വരുത്തുവാന്‍
കെെക്കൊണ്ടിട്ടുള്ള
നടപടികള്‍ അറിയിക്കാമോ?
റേഷന്‍
കാര്‍ഡുകള്‍ സ്മാര്‍ട്ട്
കാര്‍ഡുകളാക്കുന്ന പദ്ധതി
2943.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡുകള്‍
സ്മാര്‍ട്ട്
കാര്‍ഡുകളാക്കുന്ന
പദ്ധതി എപ്പോള്‍
നടപ്പിലാക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(ബി)
റേഷന്‍
കടകള്‍
കമ്പ്യൂട്ടര്വത്ക്കരിക്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണെന്നും
എപ്പോള്‍
പൂര്‍ത്തിയാക്കാനാകുമെന്നും
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡുകളുടെ വിതരണം
2944.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡുകള്‍ ഡിസംബര്‍
മാസത്തില്‍
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് വ്യക്തമാക്കാമോ ;
(ബി)
എ.പി.എല്‍,
ബി.പി.എല്‍
തരംതിരിവില്‍
കേന്ദ്രമാനദണ്ഡത്തിന്
എന്തെങ്കിലും മാറ്റം
വന്നിട്ടുണ്ടോ
എന്നറിയിക്കാമോ ?
റേഷന്‍
കടയുടമകള്‍ക്ക് ധനസഹായം
2945.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കടകള്‍
നവീകരിക്കുന്നതിനും
മറ്റു പലചരക്കുകള്‍
കൂടി വില്‍ക്കുന്ന
കടകളായി അവയെ
രൂപാന്തരപ്പെടുത്തുന്നതിനും
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
റേഷൻ കടയുടമകള്‍ക്ക്
ഇതിനുവേണ്ടി ധനസഹായം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വിവരിക്കുമോ ?
മൊബൈല്‍
മാവേലി യൂണിറ്റുകള്‍
2946.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഗോത്ര
ആദിവാസികള്‍ കൂടുതലായി
വസിക്കുന്ന നിലമ്പൂര്‍
മണ്ഡലത്തില്‍, മൊബൈല്‍
മാവേലി യൂണിറ്റുകളും
ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പിനു
കീഴിലുള്ള മറ്റ്
സൂപ്പര്‍
മാര്‍ക്കറ്റുകളും
അനുവദിക്കുമോ എന്ന്
വ്യക്തമാക്കുമോ?
സിവില്‍
സപ്ലൈസ് ജീവനക്കാരുടെ
പണിമുടക്ക്
2947.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
സെപ്റ്റംബര്‍ 23-ാം
തീയതി സിവില്‍ സപ്ലൈസ്
ജീവനക്കാര്‍
പണിമുടക്കിയപ്പോള്‍
സ്ഥിരം
ജീവനക്കാര്‍ക്കൊപ്പം
താല്‍ക്കാലിക
ജീവനക്കാരും
പണിമുടക്കിയതിനാല്‍
താല്‍ക്കാലിക
ജീവനക്കാരെ
പിരിച്ചുവിടുവാന്‍
എന്തെങ്കിലും
നിര്‍ദ്ദേശം
കൊടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ന്യായമായ
ആവശ്യങ്ങള്‍ ഉന്നയിച്ച്
പണിമുടക്കില്‍
പങ്കെടുത്തവരെ
പിരിച്ചുവിടുന്നത് ഈ
ഗവണ്മെന്റിന്റെ
നയമാണോ; ഇല്ലെങ്കില്‍
ഇപ്പോൾ കൊടുത്തിട്ടുള്ള
നിര്‍ദ്ദേശം
പിന്‍വലിക്കുന്നതിന്
സര്‍ക്കാര്‍
തയ്യാറാകുമോ?
സിവില്‍
സപ്ലൈസ് കോര്പ്പറേഷന് വഴി
വിതരണം ചെയ്യുന്ന സാധനങ്ങളുടെ
ഗുണമേന്മ
2948.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
.സംസ്ഥാനത്ത്സിവില്
സപ്ലൈസ് കോര്പ്പറേഷന്
വഴി വിതരണം ചെയ്യുന്ന
സാധനങ്ങളുടെ ഗുണമേന്മ
ഉറപ്പാക്കാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടി സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷനില്‍
സമരത്തില്‍
പങ്കെടുത്തവര്‍ക്ക് ഡയസ്നോണ്‍
2949.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷനില്‍ 2016
സെപ്തംബര്‍ 23-ാം തീയതി
സമരത്തില്‍
പങ്കെടുത്തവര്‍ക്ക്
ഡയസ്നോണ്‍ ബാധകമാക്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഉത്തരവ്
പുറപ്പെടുവിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയതാരാണെന്ന്
വ്യക്തമാക്കാമോ;
(ബി)
23.09.2016-ല്‍
അഡീഷണല്‍ ജനറല്‍
മാനേജര്‍ (പി ആന്റ് എ)
കത്ത് മുഖാന്തിരം
ഡയസ്നോണ്‍
ബാധകമാക്കിക്കൊണ്ടുള്ള
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ
പ്രഖ്യാപിത നയമല്ല
ഡയസ്നോണ്‍ എന്നതിനാല്‍
ഉത്തരവ് പുറപ്പെടുവിച്ച
ഉദ്യോഗസ്ഥനെതിരെ നടപടി
സ്വീകരിക്കുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
സിവില്‍
സപ്ലൈസിന്റെ വില്പനശാലകളില്
വില സ്ഥിരത
2950.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസിന്റെ
വില്പനശാലകളില്
സാധനങ്ങള്‍ക്ക് വില
വര്‍ദ്ധന വരുത്താതെ
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
തരം സാധനങ്ങളാണ് വില
വര്‍ദ്ധന ഇല്ലാതെ
നല്കാനുദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(സി)
വില
വര്‍ദ്ധന വരുത്താതെ
സാധനങ്ങള്‍ എങ്ങനെയാണ്
ലഭ്യമാക്കുന്നതെന്ന്
വിശദീകരിക്കുമോ;
(ഡി)
ഇതിനായി
സിവില്‍ സപ്ലൈസിന്
എന്തെല്ലാം സഹായങ്ങള്‍
നല്‍കാനാണുദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
സപ്ലൈകോ
ജീവനക്കാരുടെ ശമ്പള
പരിഷ്കരണവും പെന്‍ഷനും
2951.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
വര്‍ഷം സപ്ലൈകോയ്ക്ക്
എത്ര കോടി രൂപയുടെ
നഷ്ടം
സംഭവിച്ചിട്ടുണ്ടെന്നും
എത്ര രൂപ ലോണ്‍
എടുത്തിട്ടുണ്ടെന്നും
എവിടെ നിന്നൊക്കെയാണ്
ലോണ്‍
എടുത്തിട്ടുളളതെന്നും
വ്യക്തമാക്കുമോ;
(ബി)
സപ്ലൈകോ
ജീവനക്കാരുടെ
ശമ്പളപരിഷ്കരണം
നടപ്പിലാക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
സപ്ലൈകോ
ജീവനക്കാര്‍ക്ക്
പെന്ഷന് നല്കുവാന്
പുതുതായി എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
സപ്ലെെകോ
ജീവനക്കാരുടെ ശമ്പള പരിഷ്കരണം
2952.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
10-
ാം ശമ്പള കമ്മീഷന്റെ
നിര്‍ദ്ദേശപ്രകാരം
സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് 2016
ഫെബ്രുവരി മുതല്‍
നടപ്പിലാക്കിയ
പുതുക്കിയ ശമ്പളം,
സപ്ലെെകോയിലെ സ്ഥിരം
ജീവനക്കാര്‍ക്കും
ലഭ്യമാക്കുന്നതിന്
ഉത്തരവായിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
കാലതാമസം
ഉണ്ടാകുന്നതിന്റെ കാരണം
വിശദമാക്കുമോ;
(സി)
സപ്ലെെകോയില്‍
ഡപ്യൂട്ടേഷനില്‍ വരുന്ന
ജീവനക്കാര്‍ക്ക്
പുതുക്കിയ ശമ്പളവും
മറ്റാനുകൂല്യങ്ങളും
നല്‍കുന്നതിന് ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
2015-16
വര്‍ഷത്തില്‍
നടപടിക്രമങ്ങള്‍
ആരംഭിക്കുകയും എന്നാല്‍
ഇതുവരെയും പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
കഴിയാത്തതുമായ സപ്ലെെകോ
ഒൗട്ട് ലെറ്റുകളുടെ
പ്രാെപ്പോസലുകള്
ഏതെല്ലാമെന്ന്
വിശദമാക്കുമോ?
കോതമംഗലം
മണ്ഡലത്തില്‍ സഞ്ചരിക്കുന്ന
മാവേലിസ്റ്റോര്‍
2953.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
സഞ്ചരിക്കുന്ന
മാവേലിസ്റ്റോര്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
കോതമംഗലം
മണ്ഡലത്തിലെ മലയോര
പ്രദേശങ്ങളായ
കുട്ടമ്പുഴ,
മാമലക്കണ്ടം,
വടാട്ടുപാറ
പ്രദേശങ്ങളിലേക്ക്
സഞ്ചരിക്കുന്ന
മാവേലിസ്റ്റോറിന്റെ
സേവനം ലഭ്യമാക്കുമോ;
(സി)
വിലക്കയറ്റം
തടയുന്നതിന്റെ ഭാഗമായി
സഞ്ചരിക്കുന്ന
മാവേലിസ്റ്റോറുകള്‍
പുതുതായി
അനുവദിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
പാലക്കാട്
ജില്ലയിലെ നെല്ല് സംഭരണം
T 2954.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കഴിഞ്ഞ
സീസണില്‍ എത്ര ടണ്‍
നെല്ലാണ്
സംഭരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
വര്‍ഷത്തെ നെല്ല്
സംഭരണത്തിനുള്ള
ക്രമീകരണങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
നെല്ലിന്റെ
താങ്ങുവില
വര്‍ദ്ധിപ്പിച്ച്
കര്‍ഷകര്‍
ഉത്പാദിപ്പിക്കുന്ന
മുഴുവന്‍ നെല്ലും
സംഭരിക്കാനുള്ള നടപടി
സ്വീകരിക്കുമോ?
ചിറ്റൂര്‍
നിയോജകമണ്ഡലത്തിലെ ബി.പി.എല്‍
റേഷൻ കാര്‍ഡുകള്‍
2955.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്നിലവില്
ബി.പി.എല്‍ റേഷൻ
കാര്‍ഡുകള്‍
ലഭ്യമല്ലാത്ത എത്ര
ദരിദ്ര കുടുംബങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എല്ലാ
ദരിദ്ര
കുടുംബങ്ങള്‍ക്കും
ബി.പി.എല്‍ റേഷന്‍
കാര്‍ഡ് ലഭ്യമാക്കാന്‍
പ്രത്യേക അദാലത്ത്
സംഘടിപ്പിക്കുമോ ;
എങ്കില്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
റേഷന്‍ കാര്‍ഡുകള്‍
ആധാര്ബന്ധിതമാക്കുമ്പോള്
ആധാര്‍ രേഖകളിലെ
അപാകതകള്‍ ഈ
സംവിധാനത്തെ മൊത്തം
തകരാറിലാക്കുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതേക്കുറിച്ച്
വിശദമായ പഠനം
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ?
ചിറ്റൂരിലെ
സപ്ലൈകോ ഗോഡൗണും മാവേലി
സ്റ്റോറുകളും
2956.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
കേന്ദ്രീകരിച്ച്
പ്രവര്‍ത്തിച്ചു
വന്നിരുന്ന കേരള
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന്
ഗോഡൗണ്‍ എന്നുമുതലാണ്
പ്രവര്‍ത്തനം
അവസാനിപ്പിച്ചത്; അതിന്
പ്രത്യേകിച്ച്
എന്തെങ്കിലും
കാരണമുണ്ടോ; ഇത്
സംബന്ധിച്ച രേഖകള്‍
ലഭ്യമാക്കാമോ;
(ബി)
ചിറ്റൂര്‍
കേന്ദ്രീകരിച്ച്
സപ്ലൈകോ ഗോഡൗണ്‍
പ്രവര്‍ത്തനം
പുനരാരംഭിക്കാന്‍
എന്തൊക്കെ
നടപടിക്രമങ്ങളാണ്
സ്വീകരിക്കേണ്ടത് എന്ന്
വ്യക്തമാക്കാമോ;
(സി)
ചിറ്റൂര്‍
നിയോജക മണ്ഡലത്തിലെ
ഏതെങ്കിലും
പഞ്ചായത്തുകളില്‍
മാവേലി സ്റ്റോറുകള്‍
ഇല്ലായെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പുതുതായി
മാവേലി സ്റ്റോറുകള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
നിലവിലുള്ളത് എന്ന്
വ്യക്തമാക്കാമോ?
കേരളത്തിന്
അര്‍ഹമായ ഭക്ഷ്യധാന്യം
2957.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
ലെ സെന്‍സസ് പ്രകാരം
കേരളത്തിന് അര്‍ഹമായ
ഭക്ഷ്യധാന്യം
കേന്ദ്രത്തില്‍ നിന്നും
നേടിയെടുക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
2011 ലെ സെന്‍സസ്
പ്രകാരം സംസ്ഥാനത്തിന്
എത്ര ലക്ഷം ടണ്‍
ഭക്ഷ്യധാന്യമാണ് വേണ്ടി
വരികയെന്ന്
വ്യക്തമാക്കാമോ;
(സി)
കേരളത്തിന്
ഇപ്പോള്‍
ലഭിച്ചുകൊണ്ടിരിക്കുന്ന
ഭക്ഷ്യധാന്യത്തിന്റെ
അളവ് എത്രയെന്നും
ആവശ്യകതയും ലഭ്യതയും
തമ്മിലുള്ള അന്തരം
എത്രയെന്നും
വെളിപ്പെടുത്താമോ
(ഡി)
സംസ്ഥാനത്ത്
റേഷന്‍ കടകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(ഇ)
റേഷന്‍
കടകള്‍ വഴി വിതരണം
ചെയ്യുന്ന അവശ്യ
വസ്തുക്കളുടെ എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
സാധനങ്ങളാണ് അധികമായി
വിതരണം ചെയ്യുകയെന്ന്
അറിയിക്കുമോ?
നെല്ലിന്‍െറ
താങ്ങുവില
2958.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിന്‍െറ
താങ്ങുവില വര്‍ദ്ധനവ്
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വില വര്‍ദ്ധനവ്
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വര്‍ദ്ധനവ് എന്നു
മുതല്‍ കര്‍ഷകര്‍ക്ക്
നല്കി തുടങ്ങും എന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാന
സര്‍ക്കാര്‍ നെല്‍
കര്‍ഷകരില്‍ നിന്നും
സംഭരിക്കുന്ന നെല്ലിന്
കിലോയ്ക്ക് എത്ര
രൂപയാണ് നിലവില്‍
നല്‍കിവരുന്നത്;
(ഇ)
കൃഷി
ചെലവ് വര്‍ദ്ധിച്ച
സാഹചര്യത്തില്‍
നെല്ലിന്‍െറ താങ്ങുവില
വര്‍ദ്ധിപ്പിക്കുന്ന
കാര്യത്തില്‍ അടിയന്തര
തീരുമാനം
കെെക്കൊളളുമോ?
സപ്ലൈകോയിലെ
ഡെപ്യൂട്ടേഷന് നിയമനം
2959.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഡെപ്യൂട്ടേഷന് നിയമനം
നടത്തുമ്പോള്‍ വകുപ്പ്
ജീവനക്കാരില്‍ നിന്നും
ഓപ്ഷന് ചോദിച്ചതിന്
ശേഷം മാത്രമാണ് നിയമനം
നടത്തുന്നതെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സപ്ലൈകോയില്‍
ഡെപ്യൂട്ടേഷന് നിയമനം
നടത്തുമ്പോള്‍ സിവില്‍
സപ്ലൈസ് വകുപ്പ്
ജീവനക്കാരില്‍ നിന്നും
ഓപ്ഷന്
സ്വീകരിക്കാറുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
ഡെപ്യൂട്ടേഷന്
ജീവനക്കാരെ
നിയമിക്കുമ്പോള്‍
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന്
ഉണ്ടാകുന്ന
ലാഭനഷ്ടങ്ങള്‍
വ്യക്തമാക്കുമോ;
(സി)
സപ്ലൈകോ
ജീവനക്കാരുടെ ശമ്പള
പരിഷ്കരണം
നടപ്പിലാക്കാനുളള
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്നത്തേക്ക് ശമ്പള
പരിഷ്കരണം നടത്താന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
സപ്ലൈകോയില്‍
കോമണ്‍ സര്‍വ്വീസ്
റൂള്‍
നടപ്പിലാക്കണമെന്ന
ഐ.ആർ.സി.തീരുമാനം
നടപ്പിലാക്കിയിട്ടുണ്ടോ?
ഭക്ഷ്യനിയമം
നടപ്പാക്കാത്തതുമൂലമുള്ള
വിലവര്‍ദ്ധനവ്
2960.
ശ്രീ.കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യനിയമം
നടപ്പാക്കാത്തതുമൂലം
കേന്ദ്രം അനുവദിക്കുന്ന
റേഷന്‍ അരിയുടെയും
ഗോതമ്പിന്റെയും
വിലവര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
വിഭാഗക്കാര്‍ക്കാണ് ഇൗ
വര്‍ദ്ധനവ്
ബാധകമായിട്ടുള്ളത്;
വിവരിക്കുമോ;
(സി)
ഇൗ
വിലവര്‍ദ്ധനവിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ഇതു
സംബന്ധിച്ച് നിയമസഭാ
പാസ്സാക്കിയ പ്രമേയം
കേന്ദ്ര
ഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
കേന്ദ്ര
ഗവണ്മെന്റിന്റെ
പ്രതികരണം
എന്തായിരുന്നു;
വിശദമാക്കുമോ?
ഭക്ഷ്യോപദേശക
വിജിലന്‍സ് സമിതികളുടെ
രൂപീകരണം
2961.
ശ്രീ.ജെയിംസ്
മാത്യു
,,
വി. ജോയി
,,
കെ.ഡി. പ്രസേനന്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങള്‍
പൊതുജനങ്ങള്‍ക്ക്
കൃത്യമായി
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്തുന്നതിനും
റേഷന്‍ വിതരണത്തിലെ
ക്രമക്കേടുകള്‍
കണ്ടെത്തുന്നതിനുമായി
സംസ്ഥാനത്ത്ഭക്ഷ്യോപദേശക
വിജിലന്‍സ് സമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സമിതികളുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
റേഷന്‍
സാധനങ്ങളുടെ വിതരണം
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
പരാതികള്‍ യഥാസമയം
തീര്‍പ്പാക്കുന്നതിനും
സുതാര്യവും
കാര്യക്ഷമവും അഴിമതി
രഹിതവുമായ പൊതുവിതരണ
സമ്പ്രദായം
നടപ്പാക്കുന്നതിനും
പ്രസ്തുത സമിതികള്‍
മുഖേന എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഹോട്ടലുകളിലെ
അമിതനിരക്ക്
2962.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകളില്‍
നല്കുന്ന ഭക്ഷണത്തിന്
പല സ്ഥലങ്ങളിലും പല
നിരക്കുകള്‍
വാങ്ങുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹോട്ടലുകളുടെ
നിലവാരമനുസരിച്ച് അവിടെ
നല്കുന്ന ഭക്ഷണത്തിന്
നിരക്ക്
നിശ്ചയിക്കാനും, ആ
നിരക്കുകള്‍
പ്രദര്ശിപ്പിക്കുവാനും
അതുതന്നെയാണ്
വാങ്ങുന്നതെന്ന്
ഉറപ്പുവരുത്താനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഹോട്ടലുകള്‍
വാങ്ങുന്ന അമിതനിരക്ക്
സംബന്ധിച്ച
മാദ്ധ്യമവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അമിതനിരക്ക് വാങ്ങുന്ന
ഹോട്ടലുകള്‍ക്കെതിരെ
നടപടി എടുക്കാനും
സംസ്ഥാനത്തൊട്ടാകെ
കോര്പ്പറേഷന്/മുനിസിപ്പാലിറ്റി/ഗ്രാമങ്ങള്‍/
പട്ടണങ്ങള്‍ എന്നിവയുടെ
അടിസ്ഥാനത്തില്‍
ഹോട്ടലുകള്‍ക്ക് ഗ്രേഡ്
നിശ്ചയിച്ചുകൊണ്ട്
ഭക്ഷണസാധനങ്ങളുടെ വില
നിശ്ചയിച്ചു
നല്‍കുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കോട്ടക്കല്‍
മണ്ഡലത്തിലെ മാവേലി
സ്റ്റോര്‍
2963.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കോട്ടക്കല്‍
മണ്ഡലത്തിലെ
ഇന്ത്യനൂരിൽ അനുവദിച്ച
മാവേലി സ്റ്റോറിന്െറ
പ്രവർത്തനം
ആരംഭിക്കുവാൻ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
മാവേലി
സ്റ്റോര്‍ ഉടന്‍
തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
താലൂക്കുകള്‍
കേന്ദ്രീകരിച്ച് സംഭരണ
ശാലകള്‍
2964.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
താലൂക്കുകള്‍
കേന്ദ്രീകരിച്ച് റേഷന്‍
സാധനങ്ങളും
സപ്ലൈകോയ്ക്കുള്ള
സാധനങ്ങളും
സംഭരിക്കുന്നതിനായി
സംഭരണശാലകള്‍
അനുവദിക്കുന്നതിനുള്ള
നീക്കമുണ്ടോ;
(ബി)
ഏതൊക്കെ
താലൂക്കുകളില്‍ ഇത്തരം
സംഭരണ ശാലകള്‍ക്ക്
സ്ഥലം
കണ്ടെത്തിയിട്ടുണ്ട്; ഈ
സ്ഥലങ്ങള്‍
ഡിപ്പാര്‍ട്ട്മെന്റ്
ഏറ്റെടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്നു
വിശദമാക്കാമോ;
(സി)
റാന്നി
താലൂക്കില്‍ ഇതിനായി
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എവിടെ; ഈ
സ്ഥലം
വിട്ടുകിട്ടുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ; ഇതു
സംബന്ധിച്ച ഫയല്‍
ഇപ്പോള്‍ ആരുടെ
പക്കലാണുള്ളത്;
(ഡി)
ഭക്ഷ്യസുരക്ഷാ
നിയമം
നടപ്പാക്കുന്നതിന്റെ
ഭാഗമായി ഇപ്പോള്‍
താലൂക്കുകള്‍
കേന്ദ്രീകരിച്ച് റേഷന്‍
സാധനങ്ങള്‍ വിതരണം
ചെയ്യുന്ന സ്ഥാപനങ്ങള്‍
നിര്‍ത്തലാക്കാന്‍
സാധ്യതയുണ്ടോ; അങ്ങനെ
വന്നാല്‍ താലൂക്കുകള്‍
കേന്ദ്രീകരിച്ച് സംഭരണ
ശാലയുടെ പ്രവര്‍ത്തനം
അടിയന്തരമായി
ആരംഭിക്കുന്നതിനായി
എന്ത് നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
വെയര്‍ഹൗസിംഗ്
കോര്പ്പറേഷന് വക
ഉപയോഗിക്കാതെ
കിടക്കുന്ന സംഭരണ
ശാലകള്‍ ഈ
ആവശ്യത്തിനായി
ഉപയോഗിച്ചാല്‍, അനാവശ്യ
സാമ്പത്തിക ചെലവ്
ഒഴിവാക്കാന്‍
കഴിയുമെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; ഇതിന് നടപടി
സ്വീകരിക്കുമോ?
കേന്ദ്രത്തില്‍
നിന്നുള്ള അധിക ഭക്ഷ്യധാന്യം
2965.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
കേന്ദ്രത്തില്‍ നിന്നും
അധിക ഭക്ഷ്യധാന്യം
നേടിയെടുക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
(ബി)
സംസ്ഥാനത്തിന്
2016 ജൂണ്‍
മാസത്തിനുശേഷം എത്ര
അളവ് ഭക്ഷ്യധാന്യം
അധികമായി
ലഭിച്ചിട്ടുണ്ട്;
(സി)
സംസ്ഥാനത്തിന്
അധിക ഭക്ഷ്യധാന്യം
നല്‍കുന്നതിന് കേന്ദ്രം
എന്തെങ്കിലും
നിയന്ത്രണമേര്പ്പെടുത്തിയിട്ടുള്ളതായി
അറിയാമോ; എങ്കില്‍
എന്താണ് കാരണം; ഇത്
മറികടക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
വിലവിവരപ്പട്ടിക
പ്രദര്‍ശിപ്പിക്കാത്തത്
2966.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ഹോട്ടല്‍
ഉള്‍പ്പെടെയുള്ള കച്ചവട
സ്ഥാപനങ്ങ ളെല്ലാം
വില്പന നടത്തുന്ന
ഉല്‍പ്പന്നങ്ങളുടെ
കൃത്യമായ
വിലവിവരപ്പട്ടിക
പ്രദര്‍ശിപ്പിക്കണമെന്ന
വ്യവസ്ഥ നിലവിലുണ്ടോ;
വിശദമാക്കുമോ?
(ബി)
ഇക്കാര്യത്തില്‍
പല സ്ഥാപനങ്ങളും
വിലവിവരപ്പട്ടിക
പ്രദര്‍ശിപ്പിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം നിയമ
ലംഘനങ്ങള്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ?
(സി)
അമിത
വില പ്രദര്‍ശിപ്പിച്ച്
അത് ഇൗടാക്കുന്ന
സ്ഥാപനങ്ങള്‍ക്കെതിരെ
നടപടി സ്വീകരിക്കാന്‍
നിയമമുണ്ടോ?
അര്‍ഹരായവര്‍ക്ക്
ബി.പി.എല്‍. കാര്‍ഡ്
2967.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനര്‍ഹരായ
നിരവധി കുടുംബങ്ങള്‍
ഇപ്പോഴും ബി.പി.എല്‍.
കാര്‍ഡ് കെെവശംവെച്ച്
ഉപയോഗിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അത്തരം കാര്‍ഡുടമകളെ
ബി.പി.എല്‍.
കാര്‍ഡിന്റെ പരിധിയില്‍
നിന്നൊഴിവാക്കി
അര്‍ഹരായവര്‍ക്ക്
ബി.പി.എല്‍. റേഷന്‍
കാര്‍ഡ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റേഷന്‍കാര്‍ഡുകള്‍
ബി.പി.എല്‍ ആക്കി
നല്‍കുന്നതിന് നടപടി
2968.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
.കാന്‍സര്‍,
വൃക്ക, കരള്‍, ഹൃദ്രോഗ
രോഗബാധിതരായിട്ടുള്ളവര്
കുടുംബാംഗങ്ങളായിട്ടുള്ളവരുടെ
റേഷന്‍കാര്‍ഡുകള്‍
ബി.പി.എല്‍ ആക്കി
നല്‍കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
ഭക്ഷ്യധാന്യങ്ങളുടെ
കേന്ദ്രവിഹിതം
2969.
ശ്രീ.കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
,,
ടി. വി. ഇബ്രാഹിം
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യധാന്യങ്ങളുടെ
കാര്യത്തില്‍ കേന്ദ്ര
ഗവണ്മെന്റില് നിന്നും
ലഭിക്കേണ്ട അര്‍ഹമായ
വിഹിതം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പാക്കാന്‍ ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാര്‍
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഭക്ഷ്യധാന്യ
ശേഖരണ സൗകര്യങ്ങളുടെ
അപര്യാപ്തത ഭക്ഷ്യധാന്യ
വിതരണത്തില്‍ തടസ്സം
സൃഷ്ടിക്കുന്നുണ്ടോ;
എങ്കില്‍ പരിഹാര
നടപടികള്‍
സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
5 കിലോ അരി നല്കുന്ന പദ്ധതി
2970.
ശ്രീ.പി.ടി.
തോമസ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഓണം
പ്രമാണിച്ച് സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
5 കിലോ അരി നല്കുന്ന
പദ്ധതി പ്രകാര മുള്ള
അരി വിതരണം ഓണാവധിക്ക്
ശേഷം സ്കൂള്‍ തുറന്ന ഈ
അവസരത്തിലെങ്കിലും
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ?
പുതിയ
റേഷന്‍കാര്‍ഡ്
നല്‍കുന്നതിനുള്ള മാനദണ്ഡം
2971.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍കാര്‍ഡ്
നല്‍കുന്നതിന്
മുന്നോടിയായി മുന്‍ഗണനാ
വിഭാഗങ്ങളെ
കണ്ടെത്തുന്നതിനുള്ള
റാങ്ക് പട്ടിക
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പുതിയ
റേഷന്‍കാര്‍ഡ്
നല്‍കുന്നതിന്
നിലവിലുണ്ടായിരുന്ന
മാനദണ്ഡത്തില്‍ ഈ
സര്‍ക്കാര്‍
എന്തെങ്കിലും ഭേദഗതി
വരുത്തിയിട്ടുണ്ടോ;
പുതുക്കിയ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
ഇതുമായി ബന്ധപ്പെട്ട
സോഫ്റ്റ് വെയര്‍
പരിഷ്ക്കരിച്ചുവോയെന്ന്
വ്യക്തമാക്കുമോ?
ഹോട്ടല്‍
ഭക്ഷണവില നിയന്ത്രണ നിയമം
2972.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടല്‍
ഭക്ഷണവില നിയന്ത്രണ
നിയമം വേണമെന്ന കോടതി
നിര്‍ദ്ദേശം
സര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ഹോട്ടലുകളെ
തരംതിരിച്ച് ഭക്ഷണവില
എകീകരിക്കുന്നതിനുളള
നിയമ
നിര്‍മ്മാണത്തിനുളള
നടപടികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഹോട്ടല്‍
ഉടമകളുടെ ഹര്‍ജിയിലാണ്
കോടതിയുടെ
നിര്‍ദ്ദേശമുണ്ടായിരിക്കുന്നത്
എന്നതു പരിഗണിച്ച് നിയമ
നിര്‍മ്മാണ നടപടികള്‍
ത്വരിതപ്പെടുത്തുമോ?
അളവുതൂക്കങ്ങളുടെ
വെട്ടിപ്പ്
2973.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്തൃ
വസ്തുക്കള്‍
നിര്‍മ്മിക്കുന്ന
കമ്പനികള്‍ അവരുടെ
ഉല്‍പ്പന്നങ്ങളുടെ
അളവും, തൂക്കവും
നിരന്തരം മാറ്റം
വരുത്തി വിപണനം
നടത്തുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
വിപണനം ചെയ്യപ്പെടുന്ന
നിത്യോപയോഗ സാധനങ്ങളുടെ
പായ്ക്കറ്റുകളിലെ
ഉല്‍പ്പന്നങ്ങളുടെ
തൂക്കവും, അളവും,
വിലയും പരിശോധിച്ച്
ആയത്
ക്രമീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
അളവുതൂക്കങ്ങളുടെ
വെട്ടിപ്പുമായി
ബന്ധപ്പെട്ട് 2016
ജനുവരി 1 മുതല്‍
സെപ്തംബര്‍ 30 വരെ
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ എണ്ണം
എത്രയെന്ന്
വിശദീകരിക്കുമോ?
ചെറുകിട കച്ചവടസ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
2974.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട
കച്ചവടസ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വിലവിവരപട്ടിക
പ്രദര്‍ശിപ്പിക്കാത്തതും
അളവ് തൂക്കങ്ങളില്‍
നടത്തുന്ന
കൃത്രിമങ്ങളും
കണ്ടെത്താന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(സി)
ഇത്തരക്കാര്‍ക്കെതിരെ
എന്ത് നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
സിനിമാശാലകളോട്
ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന
വില്‍പ്പന കേന്ദ്രങ്ങള്‍
T 2975.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിനിമാ തിയേറ്ററുകളുടെ
കോമ്പൗണ്ടില്‍
പ്രവര്‍ത്തിച്ച് വരുന്ന
കഫറ്റേരിയ, സ്നാക്സ്
ഷോപ്പുകള്‍, ചെറുകിട
വില്‍പ്പന ശാലകള്‍
എന്നിവിടങ്ങളില്‍
വില്‍ക്കുന്ന
സാധനങ്ങള്‍ക്ക് പരമാവധി
ചില്ലറ
വില(MRP)യേക്കാള്‍
കൂടുതല്‍ വില
ഇൗടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
കൂടുതല്‍ വില
ഇൗടാക്കിയതിന്െറ
പേരില്‍ എത്ര
സ്ഥാപനങ്ങള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
പേരുള്‍പ്പെടെ
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
സാധാരണ നിരക്കില്‍
നിന്ന് കൂടിയ വിലയ്ക്ക്
സാധനങ്ങള്‍
വില്ക്കുന്നതിന്എന്തെങ്കിലും
പ്രത്യേകാനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്‍െറ പകര്‍പ്പ്
ലഭ്യമാക്കുമോ?