ഇ-ഫയല്‍
ട്രാക്കിംഗ് സംവിധാനം
2609.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
എല്ലാ വകുപ്പുകളിലും
ഇ-ഫയല്‍ സമ്പ്രദായം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും
ഫയല്‍ ട്രാക്കിംഗ്
സംവിധാനം
ലഭ്യമാണോയെന്നും
വ്യക്തമാക്കുമോ;
(ബി)
നിയമസഭാംഗങ്ങള്‍ക്ക്
അവരുടെ
നിയോജകമണ്ഡലവുമായി
ബന്ധപ്പെട്ട ഫയലുകള്‍
ട്രാക്ക് ചെയ്യുന്നതിന്
ഇ-ഓഫീസ് ഐ.ഡി.
ലഭ്യമാക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
2610.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
രൂപീകരണവുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
എന്നത്തേക്ക്
നടപ്പാക്കാനാണുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
വകുപ്പുകളെയാണ്
പ്രസ്തുത സര്‍വ്വീസില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
2611.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
നടപ്പിലാക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
തുടക്കത്തില്‍
ഏതെല്ലാം വകുപ്പുകളിലെ
ഏതെല്ലാം തസ്തികകളെയാണ്
ഇതില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സെക്രട്ടേറിയറ്റ്
സര്‍വ്വീസിനെ
ഉള്‍പ്പെടുത്താന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
മറ്റ് ഏതെല്ലാം
സംസ്ഥാനങ്ങളില്‍
ഇപ്രകാരം
സെക്രട്ടേറിയറ്റ്
സര്‍വ്വീസിനെ
ഉള്‍പ്പെടുത്തി
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
2612.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം
വകുപ്പുകളെയാണ്
ഇതിലുള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഇത്
രൂപീകരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
ഇതുവരെ
സ്വീകരിച്ചതെന്നറിയിക്കുമോ?
അഡ്വൈസ്
മെമ്മോ ലഭിച്ചിട്ടും
നിയമനം ലഭിക്കാത്ത
ഉദ്യോഗാര്‍ത്ഥികള്‍
2613.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.യുടെ
അഡ്വൈസ് മെമ്മോ ലഭിച്ച
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഇനിയും നിയമനം
ലഭിക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
ഉദ്യോഗാര്‍ത്ഥികളുടെ
വിവരങ്ങള്‍ വകുപ്പ്
തിരിച്ച് ലഭ്യമാക്കുമോ;
(സി)
പി.എസ്.സി.യുടെ
അഡ്വൈസ് മെമ്മോ
ലഭിച്ചിട്ടും നിയമനം
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പ്രശ്നം പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടുവരുന്നതെന്ന്
വിശദമാക്കുമോ?
തൃശൂര്‍
ജില്ലയിലെ കെ.എസ്.ഇ.ബി.
മസ്ദൂര്‍ നിയമനം
2614.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍
കെ.എസ്.ഇ.ബി. മസ്ദൂര്‍
നിയമനത്തിന് നിലവിലുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എന്നുവരെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ലിസ്റ്റില്‍ ആകെ എത്ര
പേരാണുള്ളതെന്നും
അതില്‍ എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
എറണാകുളം
ജില്ലയിലെ സിവില്‍ പോലീസ്
ഓഫീസര്‍ റാങ്ക് ലിസ്റ്റ്
2615.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ നിലവിലുള്ള
സിവില്‍ പോലീസ് ഓഫീസര്‍
റാങ്ക് ലിസ്റ്റിന്‍െറ
കാലാവധി
അവസാനിക്കുന്നതെന്നാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
ഇതുവരെ നിയമനം
ലഭിച്ചിട്ടുണ്ട് എന്ന്
വെളിപ്പെടുത്തുമോ;
(സി)
പുതിയ
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
പൊതുഭരണ
വകുപ്പിലെ കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/സി.എ.
വിഭാഗങ്ങള്‍
2616.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുഭരണ
വകുപ്പിന്റെ
28.2.2011-ലെ GO(P)No.
65/2011/GAD എന്ന
സ്പെഷ്യല്‍ റൂള്‍
ഭേദഗതിയില്‍ ഏത്
തീയതിയ്ക്ക് ശേഷം
സര്‍വ്വീസില്‍
പ്രവേശിച്ച
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/സി.എ.
വിഭാഗങ്ങള്‍ക്കാണ്
തസ്തികമാറ്റത്തിനായി
അസിസ്റ്റന്റിന്‍െറ
എന്‍ട്രി കേഡറില്‍ 20%
നീക്കിവെയ്ക്കണമെന്ന്
വ്യവസ്ഥ
ചെയ്തിട്ടുള്ളത്;
(ബി)
അസിസ്റ്റന്റ്/സി.എ.
വിഭാഗത്തില്‍
25.03.2006 ന് മുമ്പ്
സര്‍വ്വീസില്‍
പ്രവേശിക്കുകയും,
നിലവില്‍ അസിസ്റ്റന്റ്
ട്രെയിനിയായി ജോലി
ചെയ്യുന്നവരെയും കൂടി
ഉള്‍പ്പെടുത്തിയാണ്
പ്രസ്തുത 20%
തസ്തികമാറ്റം
കണക്കാക്കേണ്ടതെന്ന്
സ്പെഷ്യല്‍ റൂളില്‍
എവിടെയെങ്കിലും വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഏത്
ചട്ടപ്രകാരം എന്ന്
വ്യക്തമാക്കാമോ;
(സി)
അസിസ്റ്റന്റ്
ട്രെയിനി നിയമനം
ചട്ടപ്രകാരം ഒരു
തസ്തികമാറ്റ
നിയമനമാണോ;
വ്യക്തമാക്കാമോ;
(ഡി)
പൊതുഭരണ
വകുപ്പില്‍
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്
വിഭാഗത്തില്‍ നിന്ന്
അസിസ്റ്റന്റ്
ട്രെയിനിയായി നിലവില്‍
ജോലി ചെയ്യുന്നവര്‍
ആരൊക്കെയാണെന്നും,
ഇവര്‍ സര്‍വ്വീസില്‍
പ്രവേശിച്ചത്
എന്നാണെന്നും, ഏത്
ഗ്രേഡില്‍ (ഗ്രേഡ് II,
ഗ്രേഡ് I, സീനിയര്‍
ഗ്രേഡ്, സെലക്ഷന്
ഗ്രേഡ്) ജോലി
ചെയ്യുമ്പോഴാണ്
ഇവര്‍ക്ക് അസിസ്റ്റന്റ്
ട്രെയിനിയായി നിയമനം
ലഭിച്ചതെന്നും
വ്യക്തമാക്കാമോ;
ഫയലുകള്‍
വേഗത്തില്‍
തീര്‍പ്പാക്കുന്നതിനുള്ള
പദ്ധതി
2617.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സര്‍ക്കാര്‍
ഓഫീസുകളില്‍ ഫയലുകള്‍
വേഗത്തില്‍
തീര്‍പ്പാക്കാനുള്ള
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
സ്വകാര്യ
ആവശ്യത്തിനു ഔദ്യോഗിക വാഹനം
2618.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഔദ്യോഗിക
വാഹനം അനുവദിച്ചിട്ടുളള
ഏതൊക്കെ റാങ്കിലെ
സിവില്‍
ഉദ്യോഗസ്ഥര്‍ക്കാണ് അവ
സ്വകാര്യ ആവശ്യത്തിനു
കൂടി ഉപയോഗിക്കാന്‍
അനുമതി
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
അത്തരം
ഉദ്യോഗസ്ഥരില്‍ എത്ര
പേര്‍ക്ക് ഒന്നിലേറെ
വാഹനങ്ങള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
സ്വകാര്യ
ഉപയോഗത്തിന്
നിശ്ചയിച്ചിട്ടുളള
നിരക്ക് എത്രയാണെന്ന്
അറിയിക്കുമോ;
(ഡി)
എത്ര
ഉദ്യോഗസ്ഥര്‍ ഈ
ഇനത്തില്‍ പണം
സര്‍ക്കാരിലേയ്ക്ക്
അടയ്ക്കുന്നുണ്ടെന്നും
1-4-2016 ന് ശേഷം
ആഗസ്റ്റ് 31 വരെ ഈ
ഇനത്തില്‍ എന്തു തുക
ഓരോരുത്തരും
അടച്ചിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ ;
വിശദവിവരം
ലഭ്യമാക്കുമോ?
പെന്റിംഗ്
ഫയലുകളില്‍ തീര്‍പ്പു
കല്പ്പിക്കാന് നടപടി
2619.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല ഓഫീസുകളിലും
ചുരുക്കം ചില
ഉദ്യോഗസ്ഥര്‍ ജോലി
സമയത്ത്
സീറ്റിലിരിക്കാതെയും
ഓഫീസിലെത്തുന്ന
അപേക്ഷകരോട് സേവന
തല്പരതയോടെ മറുപടി
പറയാതെയും
ബുദ്ധിമുട്ടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിക്കുന്നതിന് ഓരോ
ജീവനക്കാരനും മാനുവല്‍
ഓഫ് ഓഫീസ് പ്രൊസീജര്‍
പ്രകാരം ജോലി
ചെയ്യുന്നുണ്ട് എന്ന്
ഉറപ്പുവരുത്തുന്നതിന്
ബന്ധപ്പെട്ട
സൂപ്പര്‍വൈസറി
ഉദ്യോഗസ്ഥന് കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ഓരോ
ഉദ്യോഗസ്ഥന്റെയും
പേഴ്സനല്‍ രജിസ്റ്റര്‍
മാസാമാസം പരിശോധിച്ച്
പെന്റിംഗ് ഫയലുകളുടെ
എണ്ണം
തിട്ടപ്പെടുത്താനും
അത്തരം ഫയലുകളില്‍
നിയമതടസ്സങ്ങള്‍
ഇല്ലാത്തവ
സമയബന്ധിതമായി
തീര്‍പ്പു
കല്‍പ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കോടതികളില്‍
അഭിഭാഷകരും
മാധ്യമപ്രവര്‍ത്തകരും
തമ്മില്‍ നിലനില്‍ക്കുന്ന
അഭിപ്രായ വ്യത്യാസം
2620.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൈക്കോടതി
ഉള്‍പ്പെടെയുള്ള
കേരളത്തിലെ ചില
കോടതികളില്‍ അഭിഭാഷകരും
മാധ്യമപ്രവര്‍ത്തകരും
തമ്മില്‍
നിലനില്‍ക്കുന്ന
അഭിപ്രായ
വ്യത്യാസമുള്പ്പെടെയുള്ള
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ മുന്‍കൈ
എടുത്ത് നടത്തിയ
ശ്രമങ്ങള്‍
പ്രശ്നപരിഹാരത്തിന് വഴി
തെളിഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇപ്രകാരമുള്ള
സംഭവങ്ങള്‍
ഒഴിവാക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതലുകളും തുടര്‍
നടപടികളുമാണ്
സ്വീകരിക്കുന്നത്;
വിശദവിവരം നല്‍കുമോ?
സര്‍ക്കാര്‍
വാഹനങ്ങളുടെ ദുരുപയോഗം
2621.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒന്നില്‍
കൂടുതല്‍ സര്‍ക്കാര്‍
വാഹനങ്ങള്‍ കൈവശം വച്ച്
ഉപയോഗിക്കുന്ന
ഗവണ്മെന്റ്
സെക്രട്ടറിമാര്‍
ആരെല്ലാമെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥരുടെ പേര്,
തസ്തിക, അനുവദിച്ച
വാഹനം എന്നിവ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഗവണ്മെന്റ്
സെക്രട്ടറിമാര്‍ക്ക്
അനുവദിച്ച വാഹനങ്ങള്‍
കുടുംബാംഗങ്ങളുടെ
ദൈനംദിന
ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സര്‍ക്കാര്‍
ഉത്തരവുകള്‍
വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കുന്നതിന്
നടപടി
2622.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉത്തരവുകള്‍
പുറത്തിറങ്ങി 48
മണിക്കൂറിനുള്ളില്‍
ബന്ധപ്പെട്ട
വകുപ്പുകള്‍
വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
സര്‍ക്കാര്‍
നിര്‍ദ്ദേശം
ഉണ്ടായിട്ടും ഭൂരിഭാഗം
വകുപ്പുകളും ഇത്
നടപ്പിലാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പാലിക്കാത്തവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
വകുപ്പുകളുടെ
സബ് ഡിവിഷണല്‍ ഓഫീസുകള്‍
T 2623.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
മുന്‍സര്‍ക്കാര്‍
അനുവദിച്ച
വെള്ളരിക്കുണ്ട്,
മഞ്ചേശ്വരം
താലൂക്കുകളില്‍ വിവിധ
വകുപ്പുകളുടെ സബ്
ഡിവിഷന് ഓഫീസുകള്‍
ഇല്ലാത്തതുമൂലം
ഉണ്ടായിട്ടുളള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടങ്ങളില്‍
ബന്ധപ്പെട്ട സബ്
ഡിവിഷണല്‍ ഓഫീസുകള്‍
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ജനസമ്പര്‍ക്ക
പരിപാടി
2624.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് 2015 മേയ്
മാസത്തില്‍ കാസര്‍ഗോഡ്
സംഘടിപ്പിച്ച
ജനസമ്പര്‍ക്ക
പരിപാടിയില്‍
കാസര്‍ഗോഡ് ജില്ലയിലെ
കൊളത്തലു വില്ലേജില്‍
അമ്മാവന് മണികണ്ഠന്റെ
സംരക്ഷണയില്‍ കഴിയുന്ന
സാജു, സന്ധ്യ, സഞ്ജന
എന്നീ കുട്ടികളെ
ദത്തെടുക്കുന്നതായി
പ്രഖ്യാപിച്ചിരുന്നോ;
പ്രസ്തുത
കുട്ടികള്‍ക്ക് നല്കിയ
വാഗ്ദാനങ്ങളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതില്‍
ഏതെങ്കിലും വാഗ്ദാനം
കഴിഞ്ഞ സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പാവപ്പെട്ടവരെ
വിളിച്ചു വരുത്തി
വാഗ്ദാനങ്ങള്‍ നല്കി
തുടര്‍നടപടികള്‍
സ്വീകരിക്കാതെ
ഒഴിവാക്കിയതായി
ആക്ഷേപമുള്ള ഇൗ
വിഷയത്തില്‍ പുതിയ
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
അസിസ്റ്റന്റ്
തസ്തികയുടെ എന്‍ട്രി
കേഡറില്‍ തസ്തികമാറ്റം
2625.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
28.02.2011-ലെ
GO(P)No.65/2011/GAD
എന്ന സ്പെഷ്യല്‍ റൂള്‍
ഭേദഗതി പ്രകാരം,
25.03.2006 ന് ശേഷം
സര്‍വ്വീസില്‍
പ്രവേശിച്ച
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/സി.എ.മാരുടെ
തസ്തിക മാറ്റത്തിനായി
അസിസ്റ്റന്റ്
തസ്തികയുടെ എന്‍ട്രി
കേഡറില്‍ 20%
നീക്കിവയ്ക്കണമെന്ന
ചട്ടം പൊതുഭരണ
വകുപ്പില്‍
പൂര്‍ണ്ണമായി
നടപ്പാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
25.03.2006-ന്
മുമ്പ് സര്‍വ്വീസില്‍
പ്രവേശിച്ചവരും
അസിസ്റ്റന്റ്
ട്രെയിനിയായവരുമായ
സെലക്ഷന് ഗ്രേഡ്
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/സി.എ.മാരെ
പ്രസ്തുത 20
ശതമാനത്തില്‍
ഉള്‍പ്പെടുത്തണമെന്ന്
സ്പെഷ്യല്‍ റൂളില്‍
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(സി)
നിലവില്‍
സ്പെഷ്യല്‍ റൂള്‍
പ്രകാരം സെലക്ഷന്
ഗ്രേഡിലുള്ള
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്മാര്‍ക്കും/സി.എ.മാര്‍ക്കും
അസിസ്റ്റന്റ്
തസ്തികയുടെ എന്‍ട്രി
കേഡറില്‍
തസ്തികമാറ്റത്തിന്
അര്‍ഹതയുണ്ടോ എന്ന്
അറിയിക്കുമോ;
(ഡി)
25.03.2006-ന്
ശേഷം സര്‍വ്വീസില്‍
പ്രവേശിച്ച
കമ്പ്യൂട്ടര്‍
അസിസ്റ്റന്റുമാര്‍ക്കും/സി.എ.മാര്‍ക്കും
അസിസ്റ്റന്റ്
തസ്തികയുടെ എന്‍ട്രി
കേഡറില്‍ 20%
തസ്തികമാറ്റം ഉത്തരവ്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
25.03.2006-ന്
ശേഷം സര്‍വ്വീസില്‍
പ്രവേശിച്ച പൊതുഭരണ
വകുപ്പിലെ
കമ്പ്യൂട്ടര്‍
അസിസ്റ്റന്റുമാര്‍ക്ക്
സ്പെഷ്യല്‍ റൂള്‍
പ്രകാരം അസിസ്റ്റന്റ്
തസ്തികയുടെ എന്‍ട്രി
കേഡറില്‍ എത്ര
തസ്തികയിലേക്കാണ്
തസ്തികമാറ്റം
നല്‍കേണ്ടത്;
25.03.2006-ന് ശേഷം
സര്‍വ്വീസില്‍
പ്രവേശിച്ച
കമ്പ്യൂട്ടര്‍
അസിസ്റ്റന്റുമാരില്‍
നിന്ന് തസ്തികമാറ്റം
ലഭിച്ച എത്രപേര്‍
അസിസ്റ്റന്റിന്റെ
എന്‍ട്രി കേഡറില്‍ ജോലി
ചെയ്യുന്നുണ്ട്; ഇനി
എത്ര കമ്പ്യൂട്ടര്‍
അസിസ്റ്റന്റുമാര്‍ക്ക്
അസിസ്റ്റന്റിന്റെ
എന്‍ട്രി കേഡറില്‍
തസ്തികമാറ്റം
നല്‍കാനുണ്ട്?
റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകള്‍
2626.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം സര്‍ക്കാര്‍,
അര്‍ദ്ധസര്‍ക്കാര്‍,
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ഒഴിവുകള്‍
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ട്;
ഇതിന്റെ വിശദാംശം
വകുപ്പ് തിരിച്ച് എണ്ണം
സഹിതം വിവരിക്കുമോ?
കരുനാഗപ്പള്ളി
ടാങ്കര്‍
ദുരന്തത്തിനിരയായവര്‍ക്ക്
തൊഴില്‍
2627.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010
ഡിസംബര്‍ 31-ന്
കരുനാഗപ്പള്ളി-പുത്തന്‍
തെരുവില്‍ വച്ചുണ്ടായ
ടാങ്കര്‍
ദുരന്തത്തില്‍പ്പെട്ടവരെ
രക്ഷിക്കുന്നതിനുള്ള
പ്രവര്‍ത്തനത്തിനിടയില്‍
കാഴ്ച നഷ്ടപ്പെട്ട
ശ്രീ. രാമദാസ്,
കൊച്ചോലിക്കല്‍
കിഴക്കതില്‍,
ചങ്ങന്‍കുളങ്ങര,
വവ്വാക്കാവ് എന്നയാളിന്
മുന്‍സര്‍ക്കാര്‍
സമാശ്വാസമായി തൊഴില്‍
നല്‍കുമെന്ന്
അറിയിച്ചിരുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ദുരന്തത്തിനിരയായി
മരണപ്പെട്ടവരുടെ
ആശ്രിതരുള്‍പ്പെടെ എത്ര
പേര്‍ക്ക് തൊഴില്‍
നല്കി; അവരുടെ
പേരുവിവരം
ലഭ്യമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ഇനിയും
തൊഴില്‍
നല്കാനുള്ളവരുടെ പേരു
വിവരം ലഭ്യമാക്കാമോ;
ശ്രീ.രാമദാസിന് തൊഴില്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
കശുവണ്ടി
വികസന കോര്‍പ്പറേഷനില്‍
ജോലി നല്‍കുന്നതിന്
ഉത്തരവ് നല്‍കിയിരുന്ന
ശ്രീമതി റഷീദ,
പറക്കുളത്തില്‍
കിഴക്കതില്‍,
തൊടിയൂര്‍; ഷീജ,
താലൂര്‍ കിഴക്കതില്‍,
കടത്തൂര്‍, തഴവ
എന്നീയാളുകള്ക്ക് ജോലി
നല്‍കിയിട്ടുണ്ടോയെന്നും
ഇവര്‍ ജോലിയില്‍
പ്രവേശിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
കടാശ്വാസ പദ്ധതി
2628.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
കടാശ്വാസ പദ്ധതിയുടെ
ആനുകൂല്യം ലഭിക്കാന്‍
വരുമാന പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വ്യക്തമാക്കാമോ;
(ബി)
ഏത്
കാലയളവില്‍
വായ്പയെടുത്തവര്‍ക്കാണ്
കടാശ്വാസ പദ്ധതിയുടെ
ആനുകൂല്യം ലഭ്യമാവുക
എന്ന് വ്യക്തമാക്കാമോ?
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് നിയമനം
2629.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ്
നിയമനങ്ങള്‍ക്കായുളള
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്
നിലവില്‍ വന്നുവെന്നും
എത്ര ഒഴിവുകള്‍
ഇപ്പോള്‍ ഉണ്ടെന്നും
എത്ര പേര്‍ക്ക് നിയമനം
നല്‍കിയെന്നും
വിശദമാക്കാമോ;
(ബി)
മുന്‍
വര്‍ഷങ്ങളിലെ
നിയമനങ്ങളുമായി
താരതമ്യം ചെയ്യുമ്പോള്‍
ഒഴിവുകളില്‍ ഉണ്ടാകുന്ന
കുറവിന് കാരണം
വ്യക്തമാക്കാമോ;
(സി)
ഒഴിവുകള്‍
മുന്‍കൂറായി കണക്കാക്കി
നിയമനങ്ങള്‍
നടത്താറുണ്ടോ;
ഉണ്ടെങ്കില്‍ വകുപ്പ്
തിരിച്ചുള്ള മുന്‍കൂര്‍
ഒഴിവുകളുടെ എണ്ണം
വ്യക്തമാക്കാമോ;
(ഡി)
പി.എസ്.സി,
ലോക്കല്‍ ഫണ്ട് ഓഡിറ്റ്
എന്നിവിടങ്ങളില്‍
ആവശ്യത്തിന്
ജീവനക്കാരില്ലാത്തതിനാല്‍
കൂടുതല്‍ തസ്തികകള്‍
സൃഷ്ടിച്ച് റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഇ)
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ്
തസ്തികയില്‍ ആശ്രിത
നിയമനം, സ്പോര്‍ട്ട്സ്
ക്വാട്ട, തസ്തികമാറ്റം,
പ്രത്യേക ഉത്തരവ്
എന്നിവയിലൂടെ നിയമനം
നല്‍കുന്നവരുടെ ശതമാനം
എത്രയാണെന്ന്
വിശദമാക്കാമോ; ആകെ
ഒഴിവുകളില്‍ എത്ര
ശതമാനം പേര്‍ക്ക്
പി.എസ്.സി വഴി നിയമനം
ലഭിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
മുഖ്യമന്ത്രിയുടെ
ഉപദേഷ്ടാക്കള്‍
2630.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ഉപദേഷ്ടാക്കളായി
ആരെയെല്ലാം ഏതെല്ലാം
വിഷയങ്ങളിലാണ്
നിയമിച്ചിട്ടുള്ളത്;
നിയമന ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
സാമ്പത്തിക
ഉപദേഷ്ടാവിന് ഇന്ത്യന്‍
പൗരത്വം ഉണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇന്ത്യന്‍ പൗരത്വം
ഇല്ലാത്ത ആളെ
പ്രിന്‍സിപ്പല്‍
സെക്രട്ടറി റാങ്കില്‍
നിയമിക്കുന്നതിന്
നിലവില്‍
വ്യവസ്ഥയുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;.
(ഡി)
മുഖ്യമന്ത്രിയുടെ
ഉപദേഷ്ടാക്കള്‍ ഇതുവരെ
ഏതെല്ലാം വിഷയങ്ങളില്‍
എന്തെല്ലാം
ഉപദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഇ)
ഇതില്‍
ഏതെല്ലാം ഉപദേശങ്ങളില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വിശ്വകര്‍മ്മജരുടെ
വിവിധ ആവശ്യങ്ങള്‍
2631.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെപ്റ്റംബര്‍
17 വിശ്വകര്‍മ്മദിനം
സംസ്ഥാന അവധിയായി
പ്രഖ്യാപിക്കുവാന്‍
നടപടി
സ്വീകരിയ്ക്കുമോ;
(ബി)
പരമ്പരാഗത
തൊഴിലാളികളായ
വിശ്വകര്‍മ്മജരുടെ
പാരമ്പര്യ അവകാശങ്ങള്‍
നിലനിര്‍ത്തി
ഇരുമ്പുപണി, മരപ്പണി,
സ്വര്‍ണ്ണപ്പണി,
കല്‍പ്പണി, മൂശാരിപ്പണി
തുടങ്ങിയ തൊഴിലുകൾ
സംരക്ഷിക്കുന്നതിന്
തൊഴില്‍ സംരക്ഷണ നിയമം
നടപ്പിലാക്കുമോ;
(സി)
വിശ്വകര്‍മ്മജരുടെ
വിവിധ പ്രശ്നങ്ങള്‍
പഠിച്ച ഡോ. ശങ്കരന്
കമ്മീഷന്
റിപ്പോര്‍ട്ട്
ബന്ധപ്പെട്ട
സംഘടനകളുമായി ചര്‍ച്ച
ചെയ്ത്
നടപ്പിലാക്കുമോ;
(ഡി)
ആര്‍ട്ടിസാന്‍സ്
ഡെവലപ്മെന്റ്
കോര്പ്പറേഷന്
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുവാന്‍
ഫണ്ട് അനുവദിക്കുമോ;
(ഇ)
പരമ്പരാഗത
തൊഴിലാളി എന്ന
നിലയില്‍ 60 വയസ്സ്
കഴിഞ്ഞ
വിശ്വകര്‍മ്മജര്‍ക്ക്
വരുമാന പരിധി ഉയര്‍ത്തി
അനുവദിച്ച പെന്ഷന്
വിതരണം ചെയ്യുമോ?
(എഫ്)
ഉന്നതവിദ്യാഭ്യാസ
രംഗത്ത്
വിശ്വകര്‍മ്മജര്‍ക്ക്
അനുവദിച്ച 2% സംവരണം,
സര്‍ക്കാര്‍ എയിഡഡ്
മേഖലയിലും നടപ്പാക്കി
10% ആയി ഉയര്‍ത്തുമോ;
ദേവസ്വം ബോര്‍ഡില്‍
വിശ്വകര്‍മ്മജര്‍ക്ക്
പ്രാതിനിധ്യം
നല്‍കുമോ?
സെക്രട്ടേറിയറ്റിലെ
വിദ്യാഭ്യാസ,
തദ്ദേശസ്വയംഭരണ
വകുപ്പുകളില്‍
കെട്ടിക്കിടക്കുന്ന
ഫയലുകള്‍
2632.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
പൊതുവിദ്യാഭ്യാസ,
തദ്ദേശസ്വയംഭരണ
വകുപ്പുകളിലെ ചില
സെക്ഷനുകളില്‍ ഫയലുകള്‍
കെട്ടിക്കിടന്ന്
പ്രവര്ത്തനക്ഷമമല്ലാതിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രശ്നം നവംബര്‍ ഒന്നാം
തീയതിക്ക് മുമ്പ്
പരിഹരിക്കുന്നതിനായി
പ്രസ്തുത ഫയലുകള്‍ അതേ
വകുപ്പില്‍തന്നെ
ജോലിഭാരം കുറഞ്ഞ
സെക്ഷനിലേക്ക് മാറ്റി
ഫയല്‍ തീര്‍പ്പാക്കല്‍
പ്രക്രിയ ആരംഭിക്കുമോ?
ജില്ലാ
കളക്ടര്‍മാരുടെ മികവ്
വിലയിരുത്തല്‍
2633.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജില്ലാ കളക്ടര്‍മാരുടെ
മികവ് വിലയിരുത്താന്‍
എന്തെല്ലാം നപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ജില്ലാ
കളക്ടര്‍മാര്‍ക്ക്
ജനസമ്പര്‍ക്ക പരിപാടി
നടത്താന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
നിയമ സാധുത
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഐ.എ.എസ്
ഓഫീസര്‍മാര്‍ക്ക്
ഗ്രേഡ്
നിശ്ചയിക്കുന്നത്
സംസ്ഥാന സര്‍ക്കാരിന്റെ
പരിധിയില്‍
ഉള്‍പ്പെടുന്നതാണോ
എന്നത് സംബന്ധിച്ച്
നിയമോപദേശം
തേടിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഉണ്ടെങ്കില്‍
ആയതിന് കേന്ദ്ര
മന്ത്രിസഭ അംഗീകാരം
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഇ)
ഇതു
സംബന്ധിച്ച് ഐ.എ.എസ്
ഉദ്യോഗസ്ഥ സംഘടനകള്‍
നിവേദനം
നല്‍കിയിട്ടുണ്ടോ?
ഡോ.
എ.പി.ജെ. അബ്ദുള്‍
കലാമിന്റെ വികസന
നിര്‍ദ്ദേശങ്ങള്‍
2634.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരളത്തിന്റെ
സമഗ്ര സാമ്പത്തിക
വികസനത്തിനായി മുന്‍
രാഷ്ട്രപതി ഡോ.എ.പി.ജെ.
അബ്ദുള്‍ കലാം
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
അവതരിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
സാക്ഷാത്ക്കരിക്കുന്നതിന്
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികളെന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിലമ്പൂര്‍ മണ്ഡലത്തില്‍
നടത്തിയ
പ്രവര്ത്തനങ്ങള്ഹാഡ
2635.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ഹാഡ (ഹിൽ ഏരിയ
ഡെവലപ്മെന്റ്റ്
അതോറിറ്റി ) യില്‍
ഉള്‍പ്പെടുത്തി
നിലമ്പൂര്‍
മണ്ഡലത്തില്‍ നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഹാഡ
പദ്ധതിയില്‍ നിലമ്പൂര്‍
മണ്ഡലത്തിലെ
അര്‍ഹതയുള്ള 6
പഞ്ചായത്തുകളെക്കൂടി
(വഴിക്കടവ്,
പോത്തുകല്ല്, കരുളായി,
മൂത്തേടം, എടക്കര,
അമരമ്പലം,
ചുങ്കത്തറ)ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
നിയോജക
മണ്ഡല വികസന സമിതി
2636.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ തരത്തിലുള്ള
വികസന സമിതികള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ജില്ലാ
വികസന സമിതിയുടെ
മാതൃകയില്‍, അതത്
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍ക്ക്
വിവിധ വകുപ്പുകളുടെ
ഏകോപനം സാധ്യമാകുന്ന
നിയോജകമണ്ഡല വികസന
സമിതികള്‍
രൂപീകരിക്കുമോ?
സംസ്ഥാന
ആസൂത്രണ ബോര്‍ഡിന്റെ
പുനഃസംഘടന
2637.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാന ആസൂത്രണ
ബോര്‍ഡിന്റെ
പുനഃസംഘടനയുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും ഏജന്‍സികള്‍
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര തുകയാണ്
പഠനത്തിനായി പ്രസ്തുത
ഏജന്‍സിയ്ക്ക്
നല്‍കിയതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പഠനത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും
മാറ്റങ്ങള്‍ ആസൂത്രണ
ബോര്‍ഡില്‍
നടത്തിയിട്ടുണ്ടോ;
(സി)
പഠന
റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കാമോ?
പഞ്ചവത്സര
പദ്ധതികള്‍
2638.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
പ്ലാനിങ്ങ് കമ്മീഷന്
നിര്‍ത്തലാക്കിയ
സാഹചര്യത്തില്‍
സംസ്ഥാനത്ത് പഞ്ചവത്സര
പദ്ധതി എങ്ങനെ
നടപ്പാക്കാനാണുദ്ദേശിക്കുന്നത്;
(ബി)
ഈ
സാഹചര്യം മറികടക്കാന്‍
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദാംശം ലഭ്യമാക്കുമോ?
പതിമൂന്നാം
പഞ്ചവത്സര പദ്ധതിയുടെ
മുന്‍ഗണനാ ക്രമങ്ങള്‍
2639.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പതിമൂന്നാം
പദ്ധതിയുടെ
ലക്ഷ്യങ്ങളിലൂം
പരിപാടികളിലും
മുന്‍ഗണനാ ക്രമങ്ങള്‍
ഏതെല്ലാം
കാര്യങ്ങളിലാണ് എന്ന്
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നടത്തിപ്പ്
സംബന്ധിച്ച് എന്തെല്ലാം
നടപടികളാണ്
കൈകൊണ്ടിട്ടുള്ളത്
എന്നത് വിശദീകരിക്കുമോ?
സംസ്ഥാനത്തെ
ആസൂത്രണ പ്രക്രിയ
2640.
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.ടി.എ.
റഹീം
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ പഞ്ചവല്‍സര
ആസൂത്രണം
ഉപേക്ഷിക്കുകയും
ആസൂത്രണ കമ്മീഷന്
തന്നെ ഇല്ലാതാക്കുകയും
ചെയ്ത പശ്ചാത്തലത്തില്‍
സംസ്ഥാനത്ത് ആസൂത്രണ
പ്രക്രിയ ഏതു തരത്തില്‍
നടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റ കാലത്ത്
പന്ത്രണ്ടാം
പഞ്ചവത്സരപദ്ധതിയില്‍
ലക്ഷ്യമിട്ട പദ്ധതികളും
അവയുടെ ഫലപ്രാപ്തിയും
അറിയിക്കാമോ;
(സി)
സാമൂഹ്യനീതിയില്‍
അധിഷ്ഠിതമായി
ജനപങ്കാളിത്തത്തോടെ
വികസനം
സാദ്ധ്യമാക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
വികസനതന്ത്രം
വിശദമാക്കാമോ?
എക്കണോമിക്സ്
&
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പ് ജീവനക്കാരുടെ
സർവീസ് ആനുകൂല്യങ്ങൾ
2641.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എക്കണോമിക്സ്
&
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പില്‍
ജീവനക്കാരുടെ
പ്രൊബേഷന്‍
ഡിക്ലറേഷന്‍, ഗ്രേഡ്
ആനുകൂല്യം തുടങ്ങിയ
വിഷയങ്ങളില്‍
തീരുമാനമെടുക്കുന്നതില്‍
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കാന്‍ നടപടി
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ് നിയമനം
2642.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
എക്കണോമിക്സ് ആന്‍ഡ്
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പില്‍ നിന്നും
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ് നിയമനം
നടത്തണമെന്ന് ഡോ. എം.
എ. ഉമ്മന്‍ കമ്മിറ്റി
ആസൂത്രണവും സാമ്പത്തിക
കാര്യവും വകുപ്പിനോട്
ശുപാര്‍ശ
ചെയ്തിരുന്നോയെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
ഫയലില്‍ നാളിതുവരെയായി
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
ശ്രീമതി അതുല്യാ നായര്‍
കെ. വി., ശ്രീമതി സൗമ്യ
കൊച്ചുകുഞ്ഞ്, ശ്രീമതി
ഫാത്തിമ ബീവി, ശ്രീ.
അഷറഫ് എം. എന്നിവരുടെ
അപേക്ഷകള്‍
ലഭിച്ചിരുന്നോ;
എങ്കില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ പദ്ധതി
നിര്‍വ്വഹണം മോണിട്ടര്‍
ചെയ്യുന്നതിനും
വിവിധങ്ങളായ സര്‍വേകള്‍
നടത്തുന്നതിനും ഡോ.
എം.എ. ഉമ്മന്‍
കമ്മിറ്റി ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ് തസ്തിക
സൃഷ്ടിച്ച് നിയമനം
നടത്താന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
2643.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
മൊത്തം എത്ര
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ നടപ്പാക്കി
വരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
കേന്ദ്രാവിഷ്കൃത
പദ്ധതിയുടെയും പേരും ഇൗ
പദ്ധതികള്‍ക്ക്
2013-2014 മുതല്‍
2016-2017 വരെ ഒാരോ
വര്‍ഷവും സംസ്ഥാനത്തിന്
മൊത്തം അര്‍ഹമായ
തുകയുടെയും അനുവദിച്ച്
കിട്ടിയ തുകയുടെയും
കണക്കുകള്‍
വ്യക്തമാക്കാമോ;
(സി)
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
നടത്തിപ്പ്,
പദ്ധതികളുടെ
സമര്‍പ്പണം, അവലോകനം
എന്നിവയ്ക്ക് എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുള്ളത്; ഇതിന്റെ
സംഘടനാ സംവിധാനവും
ഘടനയും വ്യക്തമാക്കാമോ;
(ഡി)
കേരളത്തില്‍
നടപ്പാക്കി വരുന്ന
വിവിധ കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ പട്ടിക,
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
സഹിതം ലഭ്യമാക്കാമോ?
സി.
ആര്. ഇസെഡ്.
പരിധിയില്‍പ്പെട്ടവര്‍ക്ക്
വീട് വെക്കുന്നതിന്
അനുമതി
T 2644.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.
ആര്. ഇസെഡ്.
പരിധിയില്‍പ്പെട്ടവര്‍ക്ക്
വീട് വെക്കുന്നതിന്
ശാസ്ത്ര
സാങ്കേതികവകുപ്പില്‍
നിന്നും അനുമതി
ലഭ്യമാക്കുവാന്‍ വേണ്ടി
സമര്‍പ്പിച്ച
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിന്
കാലതാമസം
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തെങ്കിലും പരിഹാര
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സി.ഡബ്ല്യൂ.ആര്.ഡി.എമ്മിലെ
നിയമനങ്ങള്‍
2645.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ഡബ്ല്യൂ.ആര്.ഡി.എം.ന്റെ
എക്സിക്യൂട്ടീവ്
ഡയറക്ടര്‍
നിയമനത്തിനായി
ഇന്റര്‍വ്യു പാനല്‍
ശിപാര്‍ശ ചെയ്ത
ആര്‍ക്കെങ്കിലും നിയമനം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സി.ഡബ്ല്യൂ.ആര്.ഡി.എം.-ലെ
സയന്റിസ്റ്റ്
എഫ്-ലുളളവരുടെ
അസസ്സ്മെന്റ്
നടത്തിയിട്ടും
റിസള്‍ട്ട്
പ്രസിദ്ധീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
റിസള്‍ട്ട്
പ്രസിദ്ധീകരിക്കുവാൻ
നടപടി സ്വീകരിക്കുമോ;
(സി)
ഇവിടെ
പുതുതായി നിയമനം ലഭിച്ച
ജീവനക്കാര്‍ക്ക് 3
വര്‍ഷം കഴിഞ്ഞിട്ടും
പ്രോവിഡന്റ് ഫണ്ട്
വരിസംഖ്യ പിടിച്ചു
തുടങ്ങാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുളള നടപടി
സ്വീകരിക്കുമോ?
ജൈവ
വൈവിധ്യ ബോര്‍ഡ്
2646.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ജൈവവൈവിധ്യ
ബോര്‍ഡ്
പുന:സംഘടിപ്പിച്ചിട്ടുണ്ടോ;
എങ്കിൽ ആരൊക്കെയാണ്
അതിലെ അംഗങ്ങള്‍
എന്നറിയിക്കാമോ?
തീരദേശ
പരിപാലന നിയമപരിധിയിലുള്ള
കെട്ടിടങ്ങളുടെ
നിര്‍മ്മാണ അനുമതി
2647.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
പരിപാലന നിയമപ്രകാരം
സംസ്ഥാനത്ത് കെട്ടിട
നിര്‍മ്മാണത്തിന്
അനുമതി നല്കുന്ന
സ്ഥാപനം ഏതാണ്;
(ബി)
ഇത്തരത്തില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
ഇതില്‍ എത്ര
അപേക്ഷകളില്‍ തീര്‍പ്പ്
കല്പ്പിച്ചിട്ടുണ്ട്;
(സി)
അപേക്ഷകള്‍
കൈകാര്യം ചെയ്യുന്നതിന്
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
എപ്പോള്‍
പരിഹരിക്കാനാകുമെന്നു
വ്യക്തമാക്കാമോ ;
(ഡി)
അപേക്ഷകള്‍
ലഭിച്ചതിന്റെയും
നടപടികള്‍
സ്വീകരിച്ചതിന്റെയും
ജില്ലാടിസ്ഥാനത്തിലുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ?
സംസ്ഥാന
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൗണ്‍സിലിലെ
ജീവനക്കാരുടെ ശമ്പള
പരിഷ്കരണം
2648.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൗണ്‍സിലിലെ
ജീവനക്കാരുടെ പത്താം
ശമ്പള കമ്മീഷന്
ശിപാര്‍ശ ചെയ്ത ശമ്പള
പരിഷ്കരണം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
തടസ്സം എന്താണ്;
(ബി)
ശമ്പള
പരിഷ്കരണം എന്ന്
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൗണ്‍സിലിലെ
ഒരു വിഭാഗം
ജീവനക്കാര്‍ക്ക് ഓണം
അലവന്‍സോ ബോണസോ
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
മുഴുവന്‍
ജീവനക്കാര്‍ക്കും
നല്കുന്ന ഓണം
അലവന്‍സും ബോണസും
സംസ്ഥാന ശാസ്ത്ര
സാങ്കേതിക കൗണ്‍സിലിലെ
എല്ലാ വിഭാഗം
ജീവനക്കാര്‍ക്കും
ലഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സംസ്ഥാന
തണ്ണീര്‍തട അതോറിറ്റി
2649.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
തണ്ണീര്‍തട അതോറിറ്റി
കേരളത്തില്‍
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിലെ അംഗങ്ങള്‍
ആരെല്ലാമാണ്;
(സി)
തണ്ണീര്‍തട
അതോറിറ്റിയുടെ യോഗം ഈ
സര്‍ക്കാര്‍
വന്നതിനുശേഷം വിളിച്ച്
ചേര്‍ത്തിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
എന്നാണെന്നും
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നും
വ്യക്തമാക്കുമോ?
ട്രോപ്പിക്കല്‍
ബൊട്ടാനിക്കല്‍ ഗാര്ഡന്
ആന്റ് റിസര്‍ച്ച്
ഇന്‍സ്റ്റിട്യൂട്ടിലെ
നിയമനങ്ങള്‍
2650.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ശാസ്ത്ര സാങ്കേതിക
കൗണ്‍സിലിന്റെ
കീഴിലുള്ള
ട്രോപ്പിക്കല്‍
ബൊട്ടാനിക്കല്‍
ഗാര്ഡന് ആന്റ്
റിസര്‍ച്ച്
ഇന്‍സ്റ്റിട്യൂട്ടിലെ
(TBGRI) നിയമനങ്ങള്‍
പി.എസ്.സി.ക്ക്
വിട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ നിയമന
രീതി എന്താണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സ്ഥാപനത്തില്‍ നിലവില്‍
അനുവദിച്ച് അംഗീകാരം
ലഭിച്ചിട്ടുള്ള
തസ്തികകളും അതിന്റെ
എണ്ണവും എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സ്ഥാപനത്തില്‍
റെക്കോര്‍ഡ് കീപ്പര്‍
എന്ന തസ്തിക
നിലവിലുണ്ടോ; പ്രസ്തുത
തസ്തികയില്‍
ആര്‍ക്കെങ്കിലും സ്ഥിര
നിയമനം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
കെട്ടിടനിര്‍മ്മാണവുമായി
ബന്ധപ്പെട്ട
സി.ആര്.ഇസെഡ്.
ക്ലിയറന്‍സ്
2651.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശമേഖലയിലെ
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
സി.ആര്.ഇസെഡ്.
ക്ലിയറന്‍സ്
ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട് നിലവില്‍
കാസര്‍ഗോഡ് ജില്ലയില്‍
നിന്നും എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
സി.ആര്.ഇസെഡ്. മായി
ബന്ധപ്പെട്ട
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിക്കുന്നതിന്
മുമ്പ് വാസയോഗ്യമായ
വീടുകള്‍/കച്ചവടസ്ഥാപനങ്ങള്‍
ഉണ്ടായിരുന്നവര്‍ക്ക്
അത് പൊളിച്ച്
അവിടെത്തന്നെ
നിര്‍മ്മിക്കാന്‍
നിയമപ്രകാരം
എന്തെങ്കിലും
തടസ്സമുണ്ടോ;
(ബി)
കേരളം
പോലെ ജനസാന്ദ്രതയുളള
സംസ്ഥാനത്തിന്റെ
തീരദേശങ്ങളില്‍
വസിക്കുന്ന
ദുര്ബലവിഭാഗത്തില്പ്പെട്ടവര്
ഉള്പ്പെടെയുള്ളവര്ക്ക്ഇത്തരം
നിയമങ്ങള്‍
വലിയതോതിലുളള
ബുദ്ധിമുട്ടുകള്‍
ഉണ്ടാക്കുന്നതിനാല്‍
ലളിതവല്‍ക്കരിച്ച
നിയമങ്ങള്‍
ഉണ്ടാക്കാന്‍ എന്താണ്
തടസ്സമെന്ന്
വ്യക്തമാക്കാമോ?
ജവഹര്‍ലാല്‍
നെഹ്രു ട്രോപ്പിക്കല്‍
ബൊട്ടാണിക്കല്‍ ഗാര്ഡന്
ആന്‍ഡ് റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
2652.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ജവഹര്‍ലാല്‍
നെഹ്രു ട്രോപ്പിക്കല്‍
ബൊട്ടാണിക്കല്‍
ഗാര്ഡന് ആന്‍ഡ്
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ടിനെ
കേന്ദ്ര സര്‍ക്കാരിന്റെ
കീഴിലുള്ള
സി.എസ്.ഐ.ആര്-ന്
എന്നത്തേയ്ക്ക്
പൂര്‍ണമായും കൈമാറ്റം
ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പി .എസ്
.സി. നിയമനങ്ങള്‍ക്ക്
സ്പോര്‍ട്സ് വെയ്റ്റേജ്
2653.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്
.സി നിയമനങ്ങള്‍ക്ക്
സ്പോര്‍ട്സ് വെയ്റ്റേജ്
നല്‍കാറുണ്ടോ, എങ്കില്‍
എത്ര മാര്‍ക്കാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
ഏജന്‍സികള്‍ നടത്തുന്ന
ഏതെല്ലാം തരം മത്സര
ഇനങ്ങളില്‍
പങ്കെടുത്തവര്‍ക്കാണ്
വെയ്റ്റേജ്
നല്‍കുന്നതെന്ന്
അറിയിക്കുമോ;
(സി)
സര്‍ക്കാര്‍
സംഘടിപ്പിക്കുന്ന
മത്സരങ്ങള്‍ മാത്രമാണോ
ഇതിന് പരിഗണിക്കുന്നത്,
എങ്കില്‍ ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ഡി)
നാഷണല്‍
റൂറല്‍ സ്പോര്‍ട്സ്
ആന്റ് ഗെയിംസില്‍
പങ്കെടുക്കുന്നവര്‍ക്ക്
വെയ്റ്റേജ്
നല്കുന്നുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
സംസ്ഥാന സ്പോര്‍ട്സ്
കൗണ്‍സില്‍
അംഗീകാരത്തോടെ
മത്സരങ്ങളില്‍
പങ്കെടുക്കുന്നവര്‍ക്ക്
വെയ്റ്റേജ് നല്കുവാന്
നടപടി സ്വീകരിക്കുമോ?
എസ്.എ.പി
സിവില്‍ പോലീസ് ഓഫീസര്‍
(തിരുവനന്തപുരം ജില്ല)
ഒഴിവുകളില്‍ നിയമനം
2654.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
21-6-2016-ന്
പ്രസിദ്ധീകരിച്ച
എസ്.എ.പി സിവില്‍
പോലീസ് ഓഫീസറുടെ
(തിരുവനന്തപുരം ജില്ല)
ഒഴിവുകളില്‍ നിയമനം
നടത്തുന്നതിന്
ഉദ്യോഗാര്‍ത്ഥികളെ
ശിപാര്‍ശ
ചെയ്യുന്നില്ലായെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അടിയന്തരമായി നിയമന
ശിപാര്‍ശ നല്കുവാന്
പി.എസ്.സി. ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
2655.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
ആരംഭിക്കുന്നതിന്
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത നടപടി
ഏതുവരെയായെന്ന്
വ്യക്തമാക്കുമോ; ഇതു
സംബന്ധിച്ച ഫയലിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസുമായി
ബന്ധപ്പെട്ട്
ജീവനക്കാരുടെ
സംഘടനകളുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ചര്‍ച്ചകളുടെ
മിനുട്ട്സ്
ലഭ്യമാക്കുമോ;
(ഡി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിന്റെ ദൂഷ്യ
വശങ്ങളെക്കുറിച്ച്
സമഗ്രമായ പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പഠന റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
എല്‍.ഡി.
ടൈപ്പിസ്റ്റ് റാങ്ക്
ലിസ്റ്റ്
2656.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പി.എസ്.സി.
എല്‍.ഡി. ടൈപ്പിസ്റ്റ്
റാങ്ക് ലിസ്റ്റിന്റെ
കാലാവധി ആറ് മാസം
നീട്ടി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഈ
കാലപരിധിക്കുള്ളില്‍
പുതിയ ലിസ്റ്റ്
പ്രസിദ്ധീകരിച്ചാല്‍
നീട്ടിക്കൊടുത്ത
ലിസ്റ്റിലെ
ഉദ്യോഗാര്‍ത്ഥികളുടെ
അവസരം നഷ്ടപ്പെടുത്താതെ
മുന്‍ ലിസ്റ്റില്‍
നിന്നും തുടര്‍ന്നും
നിയമനം നടത്തുമോ എന്ന്
വ്യക്തമാക്കുമോ?
ജില്ലാ
സഹകരണ ബാങ്കുകളിലെ
ക്ലാര്‍ക്ക്/കാഷ്യര്‍
തസ്തികയിലെ നിയമനം
T 2657.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളിലെ
ക്ലാര്‍ക്ക്/കാഷ്യര്‍
തസ്തികയിലേക്ക്
പി.എസ്.സി. നടത്തിയ
പരീക്ഷയുടെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിയ്ക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്‍
ലിസ്റ്റിന്റെ കാലാവധി
രണ്ടുവര്‍ഷം മുമ്പ്
അവസാനിച്ചിട്ടും പുതിയ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിലുള്ള
കാലതാമസം
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
റാങ്ക്
ലിസ്റ്റ് എത്രയും വേഗം
പ്രസിദ്ധീകരിച്ച്
ഉദ്യോഗാര്‍ത്ഥികളുടെ
ആശങ്ക ദൂരീകരിക്കുവാനും
നിയമന നടപടികള്‍
ത്വരിതപ്പെടുത്തുവാനും
നടപടി സ്വീകരിക്കുമോ?
റാങ്ക്
ലിസ്റ്റുകളില്‍ നിന്ന് നിയമനം
2658.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ നിലവിലുള്ള
റാങ്ക് ലിസ്റ്റുകളില്‍
നിന്ന് നാളിതുവരെ എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
ലിസ്റ്റുകള്‍ തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഒരു
നിയമനവും നടക്കാത്ത
എത്ര റാങ്ക്
ലിസ്റ്റുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി
ദീര്‍ഘിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
ലാസ്റ്റ്
ഗ്രേഡ് റാങ്ക് ലിസ്റ്റ്
2659.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.യുടെ
കാറ്റഗറി നം.567/2013
ലാസ്റ്റ് ഗ്രേഡ് റാങ്ക്
ലിസ്റ്റ് എന്നാണ്
നിലവില്‍ വന്നത്;
ഇതിന്റെ കാലാവധി
എന്നാണ് കഴിയുന്നത്;
വിശദമാക്കുമോ;
(ബി)
വിവിധ
ഡിപ്പാര്ട്ടുമെന്റുകളിലേയ്ക്കുള്ള
ഈ ലിസ്റ്റില്‍ നിന്നും
14 ജില്ലകളിലായി
നാളിതുവരെ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
(സി)
റാങ്ക്
ലിസ്റ്റ് നിലവില്‍
വന്ന്
ഒന്നരവര്‍ഷമായിട്ടും
നാളിതുവരെ നാമമാത്രമായ
നിയമനങ്ങളാണ്
നടത്തിയിട്ടുള്ളതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഈ
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടവരില്‍
പലരും പ്രായപരിധി
കഴിഞ്ഞതിനാല്‍ ഇനി ഒരു
പി.എസ്.സി. പരീക്ഷ
എഴുതുവാന്‍
സാധിയ്ക്കാത്തവരാണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നിലവില്‍ 14
ജില്ലകളിലുമുള്ള
ഒഴിവുകളിലേയ്ക്ക് ഈ
ലിസ്റ്റില്‍ നിന്നും
നിയമനം നടത്താന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍ വന്നശേഷം ഈ
ലിസ്റ്റില്‍ നിന്നും
നിയമനം നടത്താന്‍
ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(എഫ്)
നിലവിലുള്ള
ഒഴിവുകള്‍
സമയബന്ധിതമായി
റിപ്പോര്‍ട്ട്
ചെയ്യിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ജി)
ഈ
സര്‍ക്കാര്‍ നിയമന
നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തുകൊണ്ട്; എങ്കില്‍
നിരോധനം ഒഴിവാക്കി
പി.എസ്.സി. റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
നിയമനം നടത്താന്‍ നടപടി
സ്വീകരിക്കുമോ?
ലാസ്റ്റ്
ഗ്രേഡ് റാങ്ക്
ലിസ്റ്റിലുള്ളവര്‍ക്ക്
പി.എസ്.സി. അഡ്വൈസ്
മെമ്മോ
2660.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകള്‍ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടും കോഴിക്കോട്
ജില്ലയിലെ ലാസ്റ്റ്
ഗ്രേഡ് റാങ്ക്
ലിസ്റ്റിലുള്ളവര്‍ക്ക്
പി.എസ്.സി. അഡ്വൈസ്
മെമ്മോ അയക്കാത്തതിന്റെ
കാരണം വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
റാങ്ക്
ലിസ്റ്റിലുള്ളവര്‍ക്ക്
അഡ്വൈസ് മെമ്മോ
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
മലപ്പുറം
ജില്ലയിലെ പി.എസ്.സി.
നിയമന ശിപാര്‍ശകള്‍
2661.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ നിലവിലുള്ള
എല്‍. ഡി. ക്ലര്‍ക്ക്,
ലാസ്റ്റ് ഗ്രേഡ് റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
നാളിതുവരെ എത്ര
പേര്‍ക്ക് പി.എസ്.സി.
നിയമന ശിപാര്‍ശ
നല്‍കിയെന്നും എത്ര
പേരെ നിയമിച്ചുവെന്നും
വ്യക്തമാക്കുമോ; ഓരോ
വിഭാഗങ്ങളിലേയും
കണക്കുകള്‍
പ്രത്യേകമായി
വെളിപ്പെടുത്തുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും നിയമന
നടപടികള്‍
ത്വരിതപ്പെടുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
2016
ജൂണ്‍ ഒന്നു മുതല്‍
ജില്ലയിലെ വിവിധ
വകുപ്പ് മേധാവികള്‍ പി.
എസ്. സി. ക്ക്
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളുടെ വിശദവിവരം
നല്‍കുമോ; പ്രസ്തുത
ഒഴിവുകളിലേക്ക് നിയമനം
നടത്തുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പത്തനംതിട്ട
ജില്ലാ സഹകരണ ബാങ്ക്
ക്ലര്‍ക്ക്-കാഷ്യര്‍
തസ്തികയിലേക്കുള്ള നിയമനം
2662.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലാ സഹകരണ ബാങ്ക്
ക്ലര്‍ക്ക്-കാഷ്യര്‍
തസ്തികയിലേക്ക്
പി.എസ്.സി. പരീക്ഷ
നടത്തിയത് എന്നാണ്;
പ്രസ്തുത പരീക്ഷയുടെ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചോ;
ഇല്ലെങ്കില്‍ ആയതിന്
കാലതാമസം
ഉണ്ടാകുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്കുളള
ഷോര്‍ട്ട് ലിസ്റ്റ്
എന്നു
പ്രസിദ്ധീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പരീക്ഷ
എഴുതി കാത്തിരിക്കുന്ന
പലരുടേയും പ്രായപരിധി
കഴിയാറായതിനാല്‍
ഷോര്‍ട്ട് ലിസ്റ്റ്
പ്രസിദ്ധീകരിച്ച്
നിയമനം നടത്താന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
തസ്തികമാറ്റം
വഴി എല്‍.ഡി.
ക്ലാര്‍ക്കായി നിയമനം
2663.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തസ്തികമാറ്റം
വഴി എല്‍.ഡി.
ക്ലാര്‍ക്കായി നിയമനം
ലഭിക്കുന്നതിനായി
തിരുവനന്തപുരം
ജില്ലയില്‍ പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതു
റാങ്കുവരെയുള്ളവര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇനി
നിയമനം
ലഭിക്കാനുള്ളവരുടെ പേരു
വിവരം ഉള്‍പ്പെടുന്ന
റാങ്ക് ലിസ്റ്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
തസ്തികമാറ്റം
വഴി എല്‍.ഡി.
ക്ലാര്‍ക്കായി നിയമനം
നല്‍കുന്നതിനായി എത്ര
ശതമാനം ഒഴിവുകളാണ്
നീക്കിവയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സൂപ്പര്‍ന്യൂമററി
തസ്തികകളില്‍ ആശ്രിത
നിയമനം
2664.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
21.07.2014
ലെ ജി.ഒ.(എം.എസ്)
22/2014/P&ARD
ഉത്തരവ് പ്രകാരം
സൂപ്പര്‍ ന്യൂമററി
തസ്തികകളില്‍ ആശ്രിത
നിയമന പദ്ധതി പ്രകാരം
നിയമനം ലഭിച്ചവരില്‍
ഭൂരിപക്ഷം പേരുടെയും
സേവനം റെഗുലറെെസ്
ചെയ്തിട്ടില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പരാതി പരിഹരിക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
റഗുലറെെസ്
ചെയ്യപ്പെടുമ്പോള്‍
ജോയിനിംഗ് തീയതി
മുതലുള്ള സീനിയോറിറ്റി
അനുവദിച്ചു നല്കാന്
നടപടി സ്വീകരിക്കുമോ;
(ഡി)
മൂന്ന്
വര്‍ഷമായി ഇത്രയധികം
ജീവനക്കാര്‍ റഗുലറെെസ്
ചെയ്യപ്പെടാതെ ജോലി
ചെയ്യാനിടയായതിന്
ഉത്തരവാദികളായവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ ?
'ഇ-ഓഫീസ്'
സംവിധാനത്തില്‍ ഭരണഭാഷയായ
മലയാളത്തിനുള്ള പ്രാധാന്യ ം
2665.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ഇ-ഓഫീസ്'
സംവിധാനത്തിന്
ഭരണഭാഷയായ മലയാളം
ഉപയോഗിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണഭാഷയായി
മലയാളം എല്ലാ
തലങ്ങളിലും
ഉപയോഗിക്കാത്തത്
ഇതിന്റെ വ്യാപനത്തിന്
തടസ്സം
സൃഷ്ടിക്കുന്നുണ്ടെന്ന
വസ്തുത ഗൗരവമായി
കാണുന്നുണ്ടോ;
(സി)
സംസ്ഥാനത്തെ
'ഇ-ഓഫീസ്' സംവിധാനം
പൂര്‍ണ്ണമായും
മലയാളത്തിലാക്കുന്ന
കാര്യം പരിഗണിക്കുമോ ?
ജില്ലകള്‍തോറും
ഐ.ടി.പാര്‍ക്കുകള്‍
2666.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലകള്‍തോറും
ഐ.ടി. പാര്‍ക്കുകള്‍
സ്ഥാപിക്കുമെന്ന കഴിഞ്ഞ
സര്‍ക്കാരിന്റെ
പ്രഖ്യാപനം
നടപ്പാക്കിയിട്ടുണ്ടോ;
എത്ര ജില്ലകളില്‍
ഇതനുസരിച്ച് ഐ.ടി.
പാര്‍ക്കുകള്‍
ആരംഭിക്കുകയോ
നിര്‍മ്മാണം തുടങ്ങുകയോ
ചെയ്തിട്ടുണ്ടെന്നും അവ
ഏതൊക്കെ ജില്ലകളില്‍
ആണെന്നും
വ്യക്തമാക്കുമോ;
(ബി)
പത്തനംതിട്ട
ജില്ലയില്‍ എവിടെയാണ്
ഐ.ടി. പാര്‍ക്ക്
സ്ഥാപിക്കാന്‍
തീരുമാനിച്ചിരിക്കുന്നത്;
ഇതിന്റെ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഈ
പ്രഖ്യാപനം അനുസരിച്ച്
ഇതുവരെ ഐ.ടി.
പാര്‍ക്കുകള്‍
സ്ഥാപിക്കാത്ത
ജില്ലകളില്‍ ഇവ
ആരംഭിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലമാണെന്ന്
വിശദമാക്കുമോ?
വീരമൃത്യു
വരിച്ച മലയാളി സൈനികര്‍
2667.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈനിക
സേവനത്തില്‍ വിവിധ
ഓപ്പറേഷനുകളില്‍
വീരമൃത്യു വരിച്ച
മലയാളി സൈനികരെ
കുറിച്ചുളള വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഈ
സൈനികരുടെ
കുടുംബാംഗങ്ങള്‍ക്ക്
ലഭിക്കേണ്ട
ആനുകൂല്യങ്ങള്‍
കാലതാമസമില്ലാതെ
ലഭ്യമാക്കുന്നതില്‍
സൈനിക ക്ഷേമ വകുപ്പില്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
ചേലിയ
സ്വദേശി ധീരജവാന്
സുബിനേഷിന്റെ
കുടുംബത്തിന്
ലഭിക്കേണ്ട എല്ലാ
ആനുകൂല്യങ്ങളും വിതരണം
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
ഈ
വിഷയത്തില്‍ പ്രത്യേക
ശ്രദ്ധ പതിപ്പിച്ച്
സത്വര നടപടി
സ്വീകരിക്കുമോ?
ചികിത്സ
സഹായ നിധി
2668.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
എടയൂര്‍ (പി.ഒ),
രായിംമാക്കാര്
വീട്ടില്‍
ബാവക്കുട്ടിയുടെ മകന്
ആര്.വി.മുഹമ്മദ്കുട്ടി
എന്നയാളുടെ മകന്
ഷമീമിന് ചികിത്സ സഹായ
നിധിയില്‍ നിന്ന്
എന്തെങ്കിലും ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ അപേക്ഷയുടെ
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കാമോ;
(ബി)
G3/66782/15
നമ്പര്‍ ഫയല്‍ ഇപ്പോള്‍
നിലവിലുണ്ടോ; ചികിത്സ
സഹായം അടിയന്തരമായി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചികിത്സാ
സഹായ അപേക്ഷകള്‍
2669.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അസുഖ
ബാധിതരായ പാവങ്ങള്‍ക്കു
നല്കി വരുന്ന ചികിത്സാ
ധന സഹായത്തിനുളള
അപേക്ഷകള്‍
തീര്‍പ്പാക്കാതെ
കെട്ടിക്കിടക്കുന്നത്
എന്ത് കൊണ്ടാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
റിപ്പോര്‍ട്ട്
സഹിതം നല്കുന്ന
അപേക്ഷകള്‍ വീണ്ടും
ജില്ലാ കളക്ടര്‍ക്ക്
അയച്ചുകൊടുക്കുന്നത്
എന്തിനാണെന്ന്
വിശദമാക്കുമോ;
(സി)
മുന്‍ ഗവണ്മെന്റിന്റെ
കാലത്ത് ചികിത്സാ ധന
സഹായമായി അനുവദിച്ച പണം
എന്ന് കൊടുത്തു
തീര്‍ക്കുമെന്ന്
വ്യക്തമാക്കുമോ?
ചികിത്സാ
ദുരിതാശ്വാസ പദ്ധതി
2670.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കരുനാഗപ്പള്ളി നിയോജക
മണ്ഡലത്തിലെ എത്ര
പേര്‍ക്ക് ചികിത്സാ
ദുരിതാശ്വാസ പദ്ധതി
പ്രകാരമുള്ള തുക
അനുവദിച്ചുവെന്നും
അവരുടെ പേരുവിവരവും
ലഭ്യമാക്കുമോ;
(ബി)
ഇതിൽ
മൂന്ന് ലക്ഷം രൂപ
ധനസഹായം അനുവദിച്ച
എല്ലാ
ഗുണഭോക്താക്കള്‍ക്കും
തുക നല്കി
കഴിഞ്ഞിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
അപേക്ഷകർക്ക് കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ച എത്ര തുക ഈ
സര്‍ക്കാരിന്റെ കാലത്ത്
കൊടുത്തു
തീര്‍ത്തുവെന്ന്
വ്യക്തമാക്കുമോ?
ചികിത്സാ
ധനസഹായത്തിനുള്ള
ഓണ്‍ലെെന്‍ സംവിധാനം
2671.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് ചികിത്സാ
ധനസഹായം
അനുവദിക്കുന്നതിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
ഓണ്‍ലെെന്‍
സംവിധാനത്തെപ്പറ്റി
വിശദീകരിക്കുമോ;
(ബി)
വില്ലേജ്
ഓഫീസര്‍ ഓണ്‍ലെെന്‍
റിപ്പോര്‍ട്ട്
സമര്‍പ്പിക്കേണ്ടത്
ആര്‍ക്കാണെന്നും
ഓണ്‍ലെെന്‍
റിപ്പോര്‍ട്ടിങ്ങിന്
അപേക്ഷകന് എന്തൊക്കെ
രേഖകളാണ്
സമര്‍പ്പിക്കേണ്ടതെന്നും
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
അനുവദിച്ച ചികിത്സാ
ധനസഹായം അപേക്ഷകരുടെ
ബാങ്ക് അക്കൗണ്ട്
മുഖാന്തിരമാണോ വിതരണം
ചെയ്യുന്നതെന്ന്
അറിയിക്കുമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും
ധനസഹായം
2672.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീമതി
രഞ്ജിനി മോള്,
തുണ്ടിയില്‍,
ചെമ്മണ്ണാര്‍
എന്നയാള്‍ക്ക് എത്ര
രൂപയാണ്
മുഖ്യമന്ത്രിയുടെ
(നം.24439/DRF/CM/2015
തീയതി 07.05.2015
പ്രകാരം) ദുരിതാശ്വാസ
നിധിയില്‍ നിന്നും
അനുവദിച്ചതെന്നു
വ്യക്തമാക്കുമോ;
(ബി)
അപേക്ഷകയ്ക്ക്
ധനസഹായം
അനുവദിച്ചുകൊണ്ട്
പുറപ്പെടുവിച്ച
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
അപേക്ഷകയ്ക്ക്
അനുവദിച്ച ധനസഹായം
നാളിതുവരെ വിതരണം
ചെയ്യാന്‍
കഴിഞ്ഞിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അടിയന്തരമായി തുക
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
കടാശ്വാസപദ്ധതി
2673.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടാശ്വാസപദ്ധതി
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
കടാശ്വാസപദ്ധതിയില്‍
സഹകരണ സംഘങ്ങളില്‍
നിന്ന്
വായ്പയെടുത്തവരെയും
ഉള്‍പ്പെടുത്തുന്നതിന്
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
സഹകരണ
സ്ഥാപനങ്ങളില്‍ നിന്ന്
വായ്പയെടുത്തവര്‍ക്ക്
കടാശ്വാസം
അനുവദിക്കുമ്പോള്‍
പ്രസ്തുത
സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന
ബാദ്ധ്യത പൂര്‍ണ്ണമായും
സര്‍ക്കാര്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഇതുമൂലം
പ്രതിസന്ധിയിലാകാന്‍
സാദ്ധ്യതയുള്ള സഹകരണ
സ്ഥാപനങ്ങളെ
സംരക്ഷിക്കുന്നതിന്
പ്രത്യേക പാക്കേജ്
നടപ്പിലാക്കുമോ?
എന്‍ഡോസള്‍ഫാന്‍
സെല്‍
2674.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
സെല്‍ ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എന്‍ഡോസള്‍ഫാന്‍ സെല്‍
യോഗം അവസാനമായി
ചേര്ന്നതെപ്പോഴാണെന്ന്
വ്യക്തമാക്കാമോ; യോഗം
ചേരാറില്ലെങ്കില്
ആയതിനുള്ള കാരണം
വ്യക്തമാക്കുമോ;
(ബി)
എന്‍ഡോസള്‍ഫാന്‍
സെല്ലിന്റെ
ഉത്തരവാദിത്തമെന്തൊക്കെയാണ്;
സെല്ലിന്റെ ഘടന
എങ്ങനെയാണെന്നും
ആരൊക്കെയാണ് അതില്‍
അംഗങ്ങളെന്നും
വ്യക്തമാക്കാമോ;
(സി)
എന്‍ഡോസള്‍ഫാന്‍
ദുരിത ബാധിതര്‍ക്കു
വേണ്ടി കഴിഞ്ഞ
സര്‍ക്കാര്‍
നടപ്പാക്കിയ പദ്ധതികള്‍
എന്തൊക്കെയാണെന്നും
വിതരണം ചെയ്ത
ആനുകൂല്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കു
വേണ്ടി ചെയ്ത
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ഇ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
ലിസ്റ്റ്
സര്‍ക്കാറിന്റെ
പക്കലുണ്ടോ; എങ്കില്‍
എത്ര പേരാണു ഈ
ലിസ്റ്റില്‍ ഉള്ളതെന്ന്
വ്യക്തമാക്കാമോ; ഈ
ലിസ്റ്റ്
തയ്യാറാക്കിയതെപ്പോഴാണ്;
ഈ ലിസ്റ്റില്‍പ്പെട്ട
മുഴുവന്‍ ആളുകള്‍ക്കും
എന്തെല്ലാം
ആനുകൂല്യങ്ങളാണ് ഇതുവരെ
നല്‍കിയത്; ഏത്
വര്‍ഷങ്ങളിലാണ്
ആനുകൂല്യങ്ങള്‍
നല്‍കിയതെന്നും അവ
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ; ഈ
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്ത വര്‍ഷങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
പ്രഖ്യാപിച്ച
ആനുകൂല്യങ്ങളില്‍ ഇനി
എന്തൊക്കെയാണ്
നടപ്പാക്കാന്‍
ബാക്കിയുള്ളത്;
(എഫ്)
എന്‍ഡോസള്‍ഫാന്‍
ലിസ്റ്റില്‍ ഇല്ലാത്ത
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
എന്തെങ്കിലും
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അവ
എന്തൊക്കെയാണെന്നും
എപ്പോഴാണ്
നല്‍കിയതെന്നും
വിശദീകരിക്കാമോ;
ഇല്ലെങ്കില്‍
ലിസ്റ്റില്‍പ്പെടാത്ത
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കു
വേണ്ടി സര്‍ക്കാര്‍
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സാ സഹായം
2675.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സാ സഹായം
ലഭിക്കുന്നതിനുള്ള
അപേക്ഷകളിന്മേല്
അടിയന്തര
തീരുമാനമെടുക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ചികിത്സാ
സഹായം
ലഭിക്കുന്നതിനുള്ള
അപേക്ഷകള്‍ ആരെല്ലാം
മുഖേനയാണ്
സമര്‍പ്പിക്കേണ്ടതെന്നും,
എത്ര തുകവരെ
അനുവദിക്കുമെന്നും
വിശദമാക്കുമോ;
(സി)
മാരകരോഗങ്ങള്‍
പിടിപെട്ട്
ചികിത്സയില്‍
കഴിയുന്നവര്‍ക്ക് ഇൗ
സര്‍ക്കാര്‍ ചികിത്സാ
സഹായമായി എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
2676.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായത്തിനായി
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
നിയമസഭാ മണ്ഡലം
തിരിച്ചുള്ള കണക്കു
നല്‍കാമോ; ഈ
അപേക്ഷകളിന്മേല് എത്ര
തുക
അനുവദിച്ചിട്ടുണ്ട്;
മണ്ഡലം തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് സഹായം
അനുവദിക്കുന്നതിനായി
ലഭിച്ച
അപേക്ഷകളിന്മേല്
തീരുമാനം എടുക്കാന്‍
ബാക്കിയുണ്ടോ; എങ്കില്‍
എത്ര അപേക്ഷകളിന്മേല്
തീരുമാനം എടുക്കാന്‍
ബാക്കിയുണ്ടെന്ന്
മണ്ഡലം തിരിച്ചുള്ള
കണക്കു നല്‍കാമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
പണം അനുവദിച്ചിട്ടും
വിതരണം ചെയ്യാത്ത എത്ര
അപേക്ഷകളുണ്ട്; മണ്ഡലം
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
അനുവദിച്ച തുക
നല്‍കാത്തതിനുള്ള
കാരണമെന്താണ്; പ്രസ്തുത
തുക ഇനി എപ്പോഴാണ്
വിതരണം ചെയ്യാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
2016
ജനുവരി മുതല്‍ ഏപ്രില്‍
വരെ കാസര്‍ഗോഡ് അസംബ്ലി
നിയോജക മണ്ഡലത്തില്‍
നിന്ന്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് ധനസഹായം
അനുവദിക്കുന്നതിനു
കിട്ടിയ അപേക്ഷകരുടെ
പേരുവിവരം
വ്യക്തമാക്കാമോ;
ഇവരില്‍ എത്ര പേര്‍ക്ക്
ധനസഹായം
അനുവദിച്ചിട്ടുണ്ട്;
ഇല്ലെങ്കില്‍ ഇനി
അനുവദിക്കാന്‍
സാധ്യതയുണ്ടോ; എങ്കില്‍
എപ്പോള്‍
അനുവദിക്കുമെന്ന്
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
2677.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും സഹായം
നല്‍കുന്നതിന് കാലതാമസം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തുകൊണ്ട്;
(ബി)
ദുരിതാശ്വാസനിധിയുടെ
അപേക്ഷകള്‍ ബഹു:നിയമസഭാ
സാമാജികര്‍ മുഖേനയും
അല്ലാതെയും
നല്കിയതിന്റെയും
അനുവദിച്ചതിന്റെയും
മണ്ഡാലാടിസ്ഥാനത്തില്‍
ഉള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
ദുരിതാശ്വാസനിധിയില്‍
നിന്നും ധനസഹായം
2678.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും 17-5-2015 -ാം
തീയതി
24377/DRF/CM/2015
മുതല്‍
24482/DRF/CM/2015
വരെയുള്ള
അപേക്ഷകര്‍ക്ക്
അനുവദിച്ച ധനസഹായം
നാളിതുവരെയും വിതരണം
ചെയ്യാത്തതിനുളള കാരണം
വിശദീകരിക്കാമോ;
(ബി)
അപേക്ഷകരുടെ
പേരും അവര്‍ക്ക്
അനുവദിക്കപ്പെട്ടിരിക്കുന്ന
തുകയും സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(സി)
അപേക്ഷകര്‍ക്ക്
അനുവദിച്ച ധനസഹായം
അടിയന്തരമായി വിതരണം
ചെയ്യുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
വാഹനാപകടങ്ങളില്പ്പെട്ടവര്ക്ക്
ധനസഹായം
2679.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ടിപ്പറുകള്‍ മുതലായ
ചരക്കുവാഹനങ്ങളുടെ
അശ്രദ്ധമായ മത്സര
ഓട്ടങ്ങള്‍ മൂലം എത്ര
പേര് അപകടത്തില്‍
മരണപ്പെട്ടു ; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
മരണപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്ക് അതിനു
കാരണക്കാരായ വാഹന
ഉടമകളില്‍ നിന്നും
ധനസഹായം ലഭ്യമാക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ എത്ര
പേര്‍ക്ക് ഇതുവഴി എത്ര
തുകയുടെ സഹായം
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവരില്‍
അശരണരായ
കുടുംബങ്ങള്‍ക്ക്
സര്‍ക്കാര്‍ ധനസഹായമായി
എത്ര തുക നല്‍കിയെന്നും
അത് ആര്‍ക്കെല്ലാം
ലഭ്യമായി എന്നും
വിശദീകരിക്കുമോ?
കാവേരി
നദീജല ട്രിബ്യൂണല്‍
2680.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാവേരി
നദീജല ട്രിബ്യൂണല്‍
വിധി പ്രകാരം കബനി
നദിയില്‍ നിന്നും എത്ര
ടി.എം.സി ജലം വയനാട്
ജില്ലക്ക് ഉപയോഗിക്കാം
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
എത്ര ടി.എം.സി. ജലം
ജില്ലയില്‍
ഉപയോഗിക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(സി)
കബനി
നദീജലം ജില്ലയില്‍
കൂടുതലായി
പ്രയോജനപ്പെടുത്താന്‍
പദ്ധതികള്‍
ആവിഷ്കരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പറമ്പിക്കുളം-ആളിയാര്‍
പദ്ധതി
T 2681.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
തമിഴ്നാടുമായുള്ള
കരാര്‍ പ്രകാരം
പറമ്പിക്കുളം-ആളിയാര്‍
പദ്ധതിയില്‍ നിന്ന്
കേരളത്തിന് എത്ര അളവ്
ജലമാണ് ലഭിക്കേണ്ടത്; ഈ
വര്‍ഷം ലഭ്യമാക്കിയ
ജലത്തിന്റെ അളവ്
വ്യക്തമാക്കാമോ?
പി.ആര്.ഡി.
വഴി നല്കിയ
പരസ്യത്തിന്റെ വിവരങ്ങള്‍
2682.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
പി.ആര്.ഡി. വഴിയുള്ള
പരസ്യത്തിനായി എത്ര രൂപ
ചിലവഴിച്ചിട്ടുണ്ട്;
ഓരോ വര്‍ഷത്തെയും
കണക്കുകള്‍ പ്രത്യേകം
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഓരോ മാധ്യമ
സ്ഥാപനങ്ങള്‍ക്കും
നല്കിയ തുക പ്രത്യേകം
വ്യക്തമാക്കുമോ?
മാധ്യമ
പ്രവര്‍ത്തകര്‍ക്ക്
പെരുമാറ്റച്ചട്ടം
2683.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൈക്കോടതിയിലെ
ചേമ്പറിലും മറ്റും
മാധ്യമ പ്രവര്‍ത്തകരെ
അനുവദിക്കുന്ന കാര്യം
സാഹചര്യം പരിഗണിച്ച്
ഓരോ ജഡ്ജിക്കും
തീരുമാനിക്കാമെന്നും
ഇവര്‍ക്ക് കോടതി
വളപ്പില്‍
പെരുമാറ്റച്ചട്ടം
ഏര്‍പ്പെടുത്തുന്നതിനെപ്പറ്റിയും
ഹൈക്കോടതി രജിസ്ട്രാര്‍
നല്കിയ സൂചന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാധ്യമ
പ്രവര്‍ത്തകര്‍ക്ക്
പെരുമാറ്റച്ചട്ടം
ഏര്‍പ്പെടുത്തുന്നതിന്
രാജ്യത്ത് നിലവിലുള്ള
നിയമപ്രകാരം
ആര്‍ക്കെങ്കിലും
അധികാരമുണ്ടോ; എങ്കില്‍
വിശദവിവരം
ലഭ്യമാക്കുമോ?
എറണാകുളം
പ്രസ് ക്ലബിന് സ്ഥലം
2684.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരളത്തിലെ
ആദ്യ പ്രസ് ക്ലബായ
എറണാകുളം പ്രസ് ക്ലബ്
പ്രവര്‍ത്തിക്കുന്നത്
അപര്യാപ്തമായ
സ്ഥലത്തായതിനാല്‍ പ്രസ്
ക്ലബിന് സൗകര്യപ്രദമായ
സ്ഥലം അനുവദിച്ച്
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ ?
കോടതികളില്‍
മാധ്യമ
പ്രവര്‍ത്തകര്‍ക്കുള്ള
വിലക്ക് നീക്കാന്‍ നടപടി
2685.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ജൂലൈ 19ന് ശേഷം
കേരളത്തിലെ വിവിധ
കോടതികളില്‍ മാധ്യമ
പ്രവര്‍ത്തകര്‍ക്കുള്ള
വിലക്ക് ഇപ്പോഴും
നിലവിലുണ്ടോ;
(ബി)
എങ്കില്‍
വിലക്ക്
നീക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
ഇടപെടണമെന്നാവശ്യപ്പെട്ട്
ഇന്റര്‍ നാഷണല്‍
പ്രസ്സ്
ഇന്‍സ്റ്റിറ്റ്യൂട്ട്
കത്ത്
നല്‍കിയിട്ടുണ്ടോ;
(സി)
ഇതേ ആവശ്യമുന്നയിച്ച്
കൊണ്ടുള്ള "പ്രസ്
കൗണ്‍സില്‍ ഓഫ്
ഇന്‍ഡ്യ" യുടെ
സെക്രട്ടറിയുടെ കത്തു്
ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഹൈക്കോടതിയിലെ മീഡിയ
റൂം തുറക്കുക, വിവിധ
കോടതികളില്‍ നിന്നും
വാര്‍ത്ത
ശേഖരിക്കുന്നതിന്
അച്ചടി, ദൃശ്യ
മാധ്യമങ്ങള്‍ക്കുള്ള
നിലവിലെ വിലക്ക്
നീക്കുക എന്നീ
കാര്യങ്ങള്‍ക്കായി
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
ഗള്‍ഫ്
രാജ്യങ്ങളില്‍ നിന്നും
തൊഴില്‍ നഷ്ടപ്പെട്ട്
മടങ്ങുന്നവര്‍
2686.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളില്‍ നിന്നും
തൊഴില്‍ നഷ്ടപ്പെട്ട്
ധാരാളം പേര്
മടങ്ങിവരുന്നതായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
01.07.2011 മുതല്‍
31.03.2016 വരെ എത്ര
പേര് തൊഴില്‍
നഷ്ടപ്പെട്ട്
തിരിച്ചെത്തി എന്ന
വിവരം ലഭ്യമാണോ; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കാമോ?
പ്രവാസി
പുനരധിവാസ പാക്കേജുകള്‍
2687.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശരാജ്യങ്ങളില്‍
നിന്നും തൊഴില്‍
നഷ്ടപ്പെട്ട്
സംസ്ഥാനത്തേക്ക്
മടങ്ങിയെത്തുന്നവര്‍ക്ക്
സര്‍ക്കാര്‍
കാലാകാലങ്ങളില്‍
പ്രഖ്യാപിക്കാറുള്ള
പുനരധിവാസ പാക്കേജുകള്‍
യഥാസമയം
നടപ്പിലാക്കുന്നുണ്ടോയെന്ന
കാര്യം
പരിശോധിക്കാറുണ്ടോ;
എങ്കില്‍ ഏത്
തരത്തിലുള്ള
വിലയിരുത്തലാണ്
ഇക്കാര്യത്തില്‍
നടത്താറുള്ളത്;
(ബി)
ഇത്തരത്തിലുള്ള
പുനരധിവാസ പാക്കേജുകള്‍
പ്രകാരം ബാങ്ക് വായ്പാ
ഇളവുകള്‍
പ്രഖ്യാപിച്ചിട്ടുള്ള
കേസുകളില്‍
ബാങ്കുകളില്‍ നിന്നും
വായ്പാ ഇളവുകള്‍
യഥാസമയം
നേടിയെടുക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
പുനരധിവസിപ്പിക്കപ്പെടുമെന്ന്
ഉറപ്പു ലഭിച്ച പലരും
വായ്പാ കുടിശ്ശിക മൂലം
ജപ്തി ഭീഷണി
നേരിടുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
പ്രഖ്യാപിക്കുന്ന
പുനരധിവാസ പാക്കേജുകള്‍
യഥാസമയം
നടപ്പിലാക്കുന്നുണ്ടെന്ന
കാര്യം
ഉറപ്പുവരുത്തുന്നതിന്
പ്രത്യേക ശ്രദ്ധ
നല്‍കുമോ?
പ്രവാസി
വ്യവസായികളുടെ ആശങ്ക
2688.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. അബ്ദുറഹിമാന്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
നാടുകളില്‍
നടന്നുവരുന്ന
സ്വദേശിവല്‍ക്കരണം
കേരളത്തിലുണ്ടാക്കാവുന്ന
പ്രത്യാഘാതങ്ങള്‍
സര്‍ക്കാര്‍ അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
ഈ
രാജ്യങ്ങളില്‍
ദീര്‍ഘകാലമായി
മലയാളികള്‍
നടത്തിയിട്ടുള്ള ഭീമമായ
നിക്ഷേപത്തെ
സ്വദേശിവല്‍ക്കരണം
ബാധിക്കാനിടയുണ്ടെന്ന
പ്രവാസി വ്യവസായികളുടെ
ആശങ്ക ഗൗരവമായി
കാണുന്നുണ്ടോ;
(സി)
എങ്കില്‍
ഈ ആശങ്ക
ദൂരീകരിക്കുന്നതിനാവശ്യമായ
എന്തെല്ലാം
ഇടപെടലുകളാണ്
സാധ്യമാകുന്നതെന്ന്
അറിയിക്കാമോ?
പ്രവാസികളുടെ
പുനരധിവാസം
2689.
ശ്രീ.കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വദേശിവത്കരണം
മൂലം ഗള്‍ഫ്
രാജ്യങ്ങളില്‍നിന്നും
2016 ജനുവരി 1 മുതല്‍
നാളിതുവരെ എത്ര
പ്രവാസികളാണ്
മടങ്ങിവന്നിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവരെ
പുനരധിവസിപ്പിക്കുന്നതിന്
നോര്‍ക്ക എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്നും
അതില്‍ ഏതൊക്കെ
പദ്ധതികള്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
ഇവരെ
മടക്കിക്കൊണ്ടുവരുന്നതിന്
വിമാനയാത്രക്കുലിയിനത്തില്
ഇൗ സര്‍ക്കാര്‍ എന്തു
തുക ചെലവഴിച്ചു;
(ഡി)
ഇൗ
വിഷയത്തില്‍
കേന്ദ്രസര്‍ക്കാരിന്റെ
സഹായം
അഭ്യര്‍ത്ഥിച്ചിരുന്നോ;
എന്തൊക്കെ സഹായങ്ങളാണ്
കേന്ദ്രസര്‍ക്കാര്‍
ലഭ്യമാക്കിയതെന്ന്
വെളിപ്പെടുത്തുമോ?
'സോഫ്റ്റ്' പദ്ധതി
2690.
ശ്രീ.സണ്ണി
ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ്
വോളണ്ടിയര്‍മാരുടെ
'സോഫ്റ്റ്' പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
വാഹനാപകടങ്ങളില്‍
പരുക്കേല്‍ക്കുന്നവര്‍ക്ക്
എന്തെല്ലാം
വൈദ്യസഹായമാണ്
പദ്ധതിയനുസരിച്ച്
നല്‍കുന്നത്;
(ഡി)
ഈ
പദ്ധതി സംസ്ഥാനത്ത്
എവിടെയൊക്കെയാണ്
നടപ്പാക്കി വരുന്നത്?
ഇ-മെയില്‍
ചോര്‍ത്തല്‍ കേസ്
2691.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ-മെയില്‍
ചോര്‍ത്തല്‍ കേസിന്റെ
ഇപ്പോഴത്തെ അന്വേഷണ
ഉദ്യാേഗസ്ഥന് ആരാണ്;
(ബി)
പ്രസ്തുത
കേസില്‍ യു.എ.പി.എ
ഒഴിവാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
കേസില്‍ എത്രപേരെ
സര്‍ക്കാര്‍
സര്‍വീസില്‍ നിന്നും
പിരിച്ചുവിട്ടിട്ടുണ്ട്;
(ഡി)
യു.എ.പി.എ.
ചുമത്തിയിട്ടുള്ളതും
എന്നാല്‍ കേസിനു യാതൊരു
അടിസ്ഥാനവും
കണ്ടെത്താന്‍
സാധിക്കാത്തതുമായ
കേസുകളില്‍ ഇരകള്‍ക്ക്
നീതി ലഭ്യമാക്കാന്‍
തയ്യാറാവുമോ?
ഇ-കംപ്ലയിന്റ്
പോര്‍ട്ടല്‍
2692.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
രാജു എബ്രഹാം
,,
എ. എന്‍. ഷംസീര്‍
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍ഡ്യയിലെ
ചില സംസ്ഥാനങ്ങളില്‍
പൊതുജനങ്ങള്‍ക്ക്
പോലീസില്‍ പരാതി
നല്‍കുന്നതിന്
ഇ-പോര്‍ട്ടല്‍ സംവിധാനം
നിലവിലുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നമ്മുടെ സംസ്ഥാനത്തും
ഇപ്രകാരം
പൊതുജനങ്ങള്‍ക്ക്
സൗകര്യപ്രദമാകുന്ന
വിധത്തില്‍ പരാതി
നല്‍കുന്നതിന്
ഇ-കംപ്ലയിന്റ്
പോര്‍ട്ടല്‍ സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(സി)
വിവര
സാങ്കേതിക വിദ്യയുടെ
പ്രയോജനം പോലീസ്
വകുപ്പില്‍ എപ്രകാരമാണ്
വിനിയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജനങ്ങള്‍ക്ക്,
കുറ്റക്കാരായ
പോലീസുകാര്‍ക്കെതിരെ
പരാതി നല്കുവാന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ?
എ.ടി.എം
തട്ടിപ്പുകള്‍
2693.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എ.ടി.എം കവര്‍ച്ചയും
അതിനോടനുബന്ധിച്ചുള്ള
സൈബര്‍
കുറ്റകൃത്യങ്ങളും
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
എത്ര എ.ടി.എം
കവര്‍ച്ചകള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടു; എത്ര
കേസ്സുകളില്‍ പ്രതികളെ
പിടികൂടി; വിശദാംശം
ലഭ്യമാക്കുമോ;
(സി)
എ.ടി.എം
തട്ടിപ്പുകള്‍
കൂടുമ്പോഴും എ.ടി.എം
പരിപാലനത്തില്‍
വരുത്തുന്ന വിഴ്ച്കള്,
വ്യാജ ഡെബിറ്റ്,
ക്രെഡിറ്റ്
കാര്‍ഡുകളുണ്ടാക്കി പണം
അപഹരിക്കുന്നതു
കണ്ടെത്താന്‍ നടപടി
സ്വീകരിക്കാത്തത്
തുടങ്ങി ബാങ്കുകളുടെ
ഭാഗത്തു നിന്നുള്ള
വീഴ്ചകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്തരം വിഴ്ചകളുടെ
ഭാഗമായി ഉപഭോക്താവിന്
നഷ്ടപ്പെടുന്ന തുക
ബാങ്കുകള്‍ തന്നെ
ഉപഭോക്താവിന് യഥാസമയം
ലഭ്യമാക്കാന്‍ എന്തു
നടപടി സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ;
(ഇ)
എ.ടി.എം
കളില്‍ സുരക്ഷ ഉറപ്പു
വരുത്താതെ മോഷണം
നടന്നാല്‍ ആ തുക
പ്രസ്തുത ബാങ്ക്തന്നെ
ഉപഭോക്താവിന് തിരികെ
നല്കുവാനുള്ള
ഉത്തരവാദിത്വം
ഏറ്റെടുക്കുവാന്‍
സംസ്ഥാനതല ബാങ്കേഴ്സ്
സമിതിക്ക് നിര്‍ദ്ദേശം
നല്‍കുമോ?
ജിഷ
വധക്കേസ്
2694.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജിഷ
വധക്കേസില്‍ ആദ്യ
അന്വേഷണ സംഘം
വരുത്തിയെന്ന്
പറയപ്പെടുന്ന പിഴവുകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പിന്നീട്
നിയോഗിക്കപ്പെട്ട
അന്വേഷണസംഘം കേസ്
ചാര്‍ജ്ജ്
ചെയ്യുന്നതിന് മുമ്പായി
ഇത് സംബന്ധിച്ച്
എന്തെങ്കിലും
റിപ്പോര്‍ട്ട്
കോടതിയില്‍
നല്‍കിയിരുന്നോ;
(സി)
കേസ്
ചാര്‍ജ്ജ് ചെയ്തപ്പോള്‍
ആദ്യസംഘം കണ്ടെത്തിയ
എത്ര തെളിവുകള്‍
കുറ്റപത്രത്തില്‍
ഉള്‍പ്പെടുത്തി;
(ഡി)
കുറ്റപത്രത്തിന്റെ
കൂടെ SC/ST (Prevention
of Atrocities) Act
പ്രകാരമുളള വീഡിയോ
റിക്കാര്‍ഡിംഗ്
നല്‍കിയിട്ടുണ്ടോ;
(ഇ)
ആദ്യ
അന്വേഷണ സംഘം
തയ്യാറാക്കുകയും
കണ്ടെത്തുകയും ചെയ്ത
ഡി.എന്‍.എ., ചെരുപ്പിലെ
ഡി.എന്‍.എ., കത്തി,
ഛായാചിത്രം എന്നിവ
ഒഴിവാക്കിയാണോ
കുറ്റപത്രം
സമര്‍പ്പിച്ചത് ;
വിശദമാക്കുമോ?
ഹോം
ഗാര്‍ഡിന്റെ സേവനം
2695.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
പോലീസ് സ്റ്റേഷന്റെ
നിയന്ത്രണത്തിലുള്ള
ചെങ്ങന്നൂര്‍ - പന്തളം
എം.സി. റോഡില്‍
ആഞ്ഞലിച്ചുവട്
ജംഗ്ഷനില്‍
മാവേലിക്കരയ്ക്ക്
തിരിയുന്ന
ഭാഗത്തുണ്ടാകുന്ന
അപകടങ്ങളും
,അപകടസാധ്യതയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ജംഗ്ഷനില്‍
അപകടങ്ങള്‍
കുറയ്ക്കുന്നതിനും വാഹന
ഗതാഗതം
നിയന്ത്രിക്കുന്നതിനും
ഹോം ഗാര്‍ഡിന്റെ സേവനം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എഫ്.ഐ.ആര്
വെബ് സൈറ്റില്‍
2696.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകളില്‍
എഫ്.ഐ.ആര് (പ്രഥമ വിവര
റിപ്പോര്‍ട്ട്)
രജിസ്റ്റര്‍ ചെയ്താല്‍
അത് ഇരുപത്തിനാലു
മണിക്കൂറിനുള്ളില്‍
തന്നെ വെബ് സൈറ്റില്‍
പ്രസിദ്ധീകരിക്കണമെന്ന
സുപ്രീംകോടതി
നിര്ദ്ദേശമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എല്ലാ കേസുകളുടേയും
എഫ്.ഐ.ആര് വെബ്
സൈറ്റില്‍
പ്രസിദ്ധീകരിക്കേണ്ടതുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഏതൊക്കെ ഇനം
കേസുകള്‍ക്കാണ് ഇതില്‍
നിന്ന് ഇളവ്
നല്‍കിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഈ
ഉത്തരവ് എന്നു മുതല്‍
സംസ്ഥാനത്ത്
പ്രാബല്യത്തില്‍
വരുമെന്ന്
വ്യക്തമാക്കുമോ?
വീട്
ആക്രമണം
2697.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലാ പഞ്ചായത്ത്
മെമ്പറായ ശ്രീ. പി.
ആര്. രോഹില്‍ നാഥിന്റെ
പാണ്ടിക്കാട് പോലീസ്
സ്റ്റേഷന്
പരിധിയിലുള്ള വീട്
26-05-2016-ന്
ആക്രമിച്ചതും വാഹനം
തീയിട്ട്
നശിപ്പിച്ചതുമായി
ബന്ധപ്പെട്ട പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതുമായി ബന്ധപ്പെട്ട്
എഫ്.എെ.ആര്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(സി)
നാളിതുവരെയും
പ്രതികളെ
കണ്ടുപിടിക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
കേസില്‍ പ്രതികളെ
അറസ്റ്റ് ചെയ്യുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
പാലാ
റബ്ബര്‍ മാര്‍ക്കറ്റിംഗ്
സഹകരണ സംഘത്തിനെതിരെയുള്ള
പോലീസ് കേസ്സുകള്‍
2698.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാവപ്പെട്ട
ഇടത്തരം ചെറുകിട
റബ്ബര്‍ കര്‍ഷകരുടെ
ആശ്രയമായിരുന്ന പാലാ
റബ്ബര്‍
മാര്‍ക്കറ്റിംഗ് സഹകരണ
സംഘവും, മീനച്ചില്‍
റബ്ബര്‍
മാര്‍ക്കറ്റിംഗ് സഹകരണ
സംഘവും കര്‍ഷകര്‍ക്ക്
കോടിക്കണക്കിന് തുക
റബ്ബര്‍ ഉല്പന്നങ്ങള്
വാങ്ങിയ വകയില്‍
നല്കുവാനുണ്ടെന്നുളളത്
സംബന്ധിച്ച് നിലവില്‍
എത്ര പോലീസ് കേസുകള്‍
ഉണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇൗ
സഹകരണ സംഘങ്ങളിലെ
ക്രമക്കേടുകളെക്കുറിച്ച്
അന്വേഷിച്ച് പാവപ്പെട്ട
കര്‍ഷകര്‍ക്ക്
നല്കുവാനുള്ള തുക
അവര്‍ക്ക്
ലഭ്യമാക്കുമാന് നടപടി
സ്വീകരിയ്ക്കുമോ;
(സി)
മുന്‍
സര്‍ക്കാരിന്‍െറ
കാലത്ത് ടി സഹകരണ
സംഘത്തിന്‍െറ
അഴിമതിയ്ക്കെതിരെ
നല്കിയ പരാതികളില്‍
നടപടി
സ്വീകരിക്കാതിരിക്കാന്‍
മുന്മന്ത്രിസഭയിലെ ഒരു
അംഗം ഇടപെട്ടതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
ഉണ്ടെങ്കില്‍ പ്രസ്തുത
പരാതികളിന്മേല് നീതി
നടപ്പാക്കാനുള്ള
നടപടികള്‍
സ്വീകരിയ്ക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
(ഡി)
2016
മെയ് 14-ാം തീയതി സംഘം
ഓഫീസുകള്‍
അവധിയായിരുന്നിട്ടും
യു.ഡി.എഫ്.
സ്ഥാനാര്‍ത്ഥിയ്ക്ക്
വോട്ട്
ഉറപ്പിയ്ക്കാന്‍ വേണ്ടി
പാലാ നിയോജക
മണ്ഡലത്തിലെ റബ്ബര്‍
കര്‍ഷകര്‍ക്ക്
മാത്രമായി ഒരു
കോടിയോളം രൂപാ സഹകരണ
വകുപ്പിന്‍െറ
അനുമതിയില്ലാതെ വിതരണം
ചെയ്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
നിയമവിരുദ്ധമായി
യു.ഡി.എഫ്.
സ്ഥാനാര്‍ത്ഥിക്ക്
വോട്ടു
പിടിയ്ക്കുവാന്‍ വേണ്ടി
ഇൗ പണ വിതരണം നടത്തിയ
സംഘങ്ങള്‍ക്ക് എതിരെ
നടപടികള്‍
സ്വീകരിയ്ക്കുമോ?
വനിത
കോണ്‍സ്റ്റബിള്‍ നിയമനം
2699.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പി.എസ്.സി. നടത്തിയ
198/2015 കാറ്റഗറി
നമ്പര്‍ വനിത
കോണ്‍സ്റ്റബിള്‍
പരീക്ഷയും കായിക ക്ഷമത
പരീക്ഷയും പാസ്സായി,
7.6.2016-ല്‍ നിലവില്‍
വന്ന റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം ലഭിക്കുന്നില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
വിഷയത്തിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ ?
ആന്റി
പൈറസി സെല്ലിന്റെ
പ്രവര്‍ത്തനം
2700.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിനിമാവ്യവസായത്തെ
പ്രതിസന്ധിയിലാക്കുന്ന
തരത്തിലുള്ള വ്യാജ സിഡി
നിര്‍മ്മാണവും
പകര്‍പ്പവകാശ
ലംഘനങ്ങളും
വ്യാപകമാകുന്നുണ്ടെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം പരാതികളില്‍
കര്‍ശന നടപടി
സ്വീകരിക്കുന്ന
കാര്യത്തില്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
ആന്റി
പൈറസി സെല്ലിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വനിതാ
സിവില്‍ പോലീസ് ഓഫീസര്‍
2701.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിതാ
സിവില്‍ പോലീസ് ഓഫീസര്‍
തസ്തികയില്‍ റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
(ബി)
പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
നിലവിലെ
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്ക്
നിയമനം നല്കാന്
നടപടികള്‍
സ്വീകരിക്കുമോ?
കേരളാ
പോലീസില്‍ ജനറല്‍
ഏക്സിക്യൂട്ടീവ്
ബ്രാഞ്ചില്‍ സബ്
ഇന്‍സ്പെക്ടര്‍ ടെസ്റ്റ്
2702.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2003-ന്
ശേഷം കേരളാ പോലീസില്‍
ജനറല്‍ എക്സിക്യൂട്ടീവ്
ബ്രാഞ്ചില്‍ സബ്
ഇന്‍സ്പെക്ടര്‍
തസ്തികയിലേക്ക്
ഫിസിക്കല്‍ ടെസ്റ്റ്
ജയിക്കാത്ത എത്ര
പോലീസുകാരെ KSSR. 39
ഇന്‍വോക്ക് ചെയ്ത്
നേരിട്ട് സബ്
ഇന്‍സ്പെക്ടര്‍ (GE)
ബ്രാഞ്ചില്‍ നിയമനം
നല്കി
ഉത്തരവായിട്ടുണ്ടെന്ന്
ഉത്തരവിന്റെ നമ്പര്‍
സഹിതം വിശദമാക്കുമോ;
(ബി)
KSSR.
39 ഇന്‍വോക്ക് ചെയ്ത്
നിയമനം നടത്തുന്ന
രീതിയില്‍
അവലംബിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ജനറല്‍
എക്സിക്യൂട്ടീവ്
ബ്രാഞ്ചിലേക്ക്
അപേക്ഷിച്ച
ഉദ്യോഗാര്‍ത്ഥി
പ്രസ്തുത വിഭാഗത്തില്‍
തന്നെ പി.എസ്.സി
നടത്തുന്ന കായിക ക്ഷമതാ
പരീക്ഷ ജയിക്കണമെന്ന
നിയമം എന്നു മുതലാണ്
മാറ്റിയതെന്ന്
വിശദമാക്കുമോ?
വിവാഹ
മോചനകേസുകള്
2703.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വിവാഹ മോചനകേസുകള്
വര്‍ദ്ധിച്ചുവരുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊല്ലം
ജില്ലയില്‍ 2015 ജനുവരി
മുതല്‍ 2016 ജൂണ്‍ 31
വരെയുള്ള കാലത്ത്
വിവാഹമോചനം
ആവശ്യപ്പെട്ട്
സമര്‍പ്പിച്ച
അപേക്ഷകള്‍ എത്രയെന്ന്
വ്യക്തമാക്കുമോ;
വിവാഹമോചനം അനുവദിച്ച
കേസുകള്‍ എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
വിവാഹ മോചനകേസുകള്
നിയന്ത്രിക്കുന്നതിനും
ദൃഢമായ കുടുംബബന്ധം
നിലനിര്‍ത്തുന്നതിനും
വേണ്ടി സമഗ്ര
കൗണ്‍സിലിംഗ്
ഉള്‍പ്പെടെയുള്ള
പദ്ധതികള്‍ക്ക് നടപടി
സ്വീകരിക്കുമോ?
എടക്കര
സി. എെ. ഓഫീസിന് കെട്ടിടം
2704.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
നിലമ്പൂര്‍
മണ്ഡലത്തിലെ
എടക്കരയില്‍ പുതുതായി
അനുവദിച്ച സി. എെ.
ഓഫീസിന് കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട നടപടി
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
റൂറല്‍
എ.ആര്. ക്യാമ്പ്
2705.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
നെയ്യാറ്റിന്‍കരയില്‍
പ്രവര്‍ത്തിച്ചിരുന്ന
തിരുവനന്തപുരം റൂറല്‍
എ.ആര്. ക്യാമ്പ്
2/2003ല്‍
പുളിങ്കുടിയിലേക്ക്
മാറ്റിയിരുന്നെങ്കിലും
അവിടെ സൗകര്യം
കുറഞ്ഞതിനാല്‍ G.O (Rt)
No. 464/16/Home Dated
10/02/2016 പ്രകാരം ഒരു
അസിസ്റ്റന്റ്
കമാന്‍ഡന്റ്
ഉള്‍പ്പെടെയുള്ള ഒരു
കമ്പനി
നെയ്യാറ്റിന്‍കരയിലേക്ക്
മാറ്റുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ?
പിങ്ക്
ബീറ്റ് പോലീസ്
2706.
ശ്രീ.കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
കെ.സി.ജോസഫ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകളുടെയും
കുട്ടികളുടെയും
സുരക്ഷയ്ക്ക് പിങ്ക്
ബീറ്റ് പോലീസ്
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്ത്രീകളുടെയും
കുട്ടികളുടെയും
സുരക്ഷയ്ക്കായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പിങ്ക് ബീറ്റ് പോലീസ്
നടത്തിവരുന്നതെന്ന്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് പിങ്ക്
ബീറ്റ് പോലീസിന്റെ
പ്രവര്‍ത്തനം
നടന്നുവരുന്നതെന്ന്
വിശദമാക്കുമോ?
പോലീസ്
സ്റ്റേഷനുകളിലെ മതപരമായ
ആചാരങ്ങളും ആരാധനകളും
2707.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പോലീസ് സ്റ്റേഷനുകളില്‍
മതപരമായ ആചാരങ്ങളും
ആരാധനകളും
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
അതിനെതിരെ എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തെരുവു
നായ്ക്കള്‍ക്ക് പരിശീലനം
നല്കി പോലീസിന്റെ
ഭാഗമാക്കുന്ന പദ്ധതി
2708.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവു
നായ്കകളെ പിടികൂടി
പരിശീലനം നല്കുന്ന ഒരു
പദ്ധതി
ആഭ്യന്തരവകുപ്പിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഇതു
സംബന്ധമായി
എന്തെങ്കിലും
റിപ്പോര്‍ട്ട് ഇതിനകം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സന്നദ്ധസംഘടനകളുടെ
സഹകരണത്തോടെ നായ്ക്കളെ
പിടികൂടി പ്രത്യേക
കേന്ദ്രങ്ങളില്‍
പാര്‍പ്പിച്ച് പരിശീലനം
നല്‍കുന്നകാര്യം
പരിഗണനയിലുണ്ടോ;
(ഡി)
മണം
പിടിക്കല്‍ ഉള്‍പ്പെടെ
കാര്യങ്ങളില്‍
വൈദഗ്ദ്യം
തെളിയിക്കുന്ന
നായ്ക്കളെ പോലീസിന്റെ
ഭാഗമാക്കുന്ന കാര്യം
പരിശോധിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
നിര്‍ഭയ
കേരളം സുരക്ഷിത കേരളം
2709.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആഭ്യന്തര വകുപ്പ്
നിര്‍ഭയ കേരളം സുരക്ഷിത
കേരളം എന്ന പേരില്‍
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
സ്ത്രീകള്‍ക്കെതിരെയുളള
കുറ്റകൃത്യങ്ങള്‍
തടയുന്നതിന് എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍ക്കൊളളിച്ചിരിക്കുന്നത്;
(സി)
പദ്ധതി
നടപ്പില്‍
വരുത്തുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്നും
എത്ര കേസ്സുകളില്‍
ഇതനുസരിച്ച് നടപടികള്‍
എടുത്തിട്ടുണ്ടെന്നും
വിശദമാക്കുമോ?
സെെബര്‍
കേസുകള്‍
2710.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സെെബര്‍
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും ഇൗ
വിഷയത്തില്‍ കൂടുതല്‍
ഗവേഷണങ്ങള്‍
നടത്തുന്നതിനും
ആസൂത്രണം ചെയ്തിട്ടുള്ള
കര്‍മ്മ പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവ
നടപ്പില്‍
വരുത്തുന്നതിന്
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സെെബര്‍
കേസുകള്‍ കെെകാര്യം
ചെയ്യുന്നതിന്
പ്രത്യേകം പോലീസ്
സ്റ്റേഷനുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
മലബാര്‍
മേഖലയില്‍ രാഷ്ട്രീയ
ആക്രമണങ്ങളില്‍
ഇരകളായവര്‍ക്കുള്ള
നഷ്ടപരിഹാരം
2711.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
മേഖലയിലെ രാഷ്ട്രീയ
ആക്രമണങ്ങളില്‍ വീടും
മറ്റ് സ്ഥാവരജംഗമ
വസ്തുക്കള്‍
നഷ്ടപ്പെട്ടവര്‍ക്കും,
അവയ്ക്ക് കേടുപാടുകള്‍
സംഭവിച്ചവര്‍ക്കും
നഷ്ടപരിഹാരം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇത്തരം
നഷ്ടങ്ങള്‍ വരുത്തുന്ന
പ്രതികളില്‍ നിന്നും
നഷ്ടപരിഹാരം
ഈടാക്കിയതിന് ശേഷം
മാത്രം ജാമ്യം
അനുവദിക്കുന്ന
രീതിയില്‍ ബന്ധപ്പെട്ട
നിയമങ്ങളില്‍ മാറ്റം
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കൊല്ലം
ജില്ലയിലെ സ്റ്റുഡന്റ്സ്
പോലീസ് കേഡറ്റ് പദ്ധതി
2712.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കൊല്ലം ജില്ലയിലെ
ഏതെല്ലാം
സ്ക്കൂളുകളില്‍
സ്റ്റുഡന്റ്സ് പോലീസ്
കേഡറ്റ് പദ്ധതി
അനുവദിച്ചിരുന്നു;
(ബി)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
കുളക്കട സര്‍ക്കാര്‍
ഹയര്‍സെക്കണ്ടറി
സ്ക്കൂള്,
കൊട്ടാരക്കര
മാര്‍ത്തോമ്മ ഗേള്‍സ്
സ്ക്കൂള് എന്നീ
വിദ്യാലയങ്ങളില്‍
സ്റ്റുഡന്റ്സ് പോലീസ്
കേഡറ്റ് പദ്ധതി
അനുവദിക്കുന്നതിനുള്ള
നിവേദനത്തില്‍
സ്വീകരിച്ച തുടര്‍
നടപടികള്‍
വിശദമാക്കുമോ?
സ്കൂള്‍
കുട്ടികള്‍ ബെെക്കുകള്‍
ഓടിക്കുന്നതിനെതിരെ
ബോധവല്‍ക്കരണം
2713.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യു.പി, ഹെെസ്കൂള്
തലത്തിലുളള
വിദ്യാര്‍ത്ഥികള്‍
വലിയതോതില്‍
മോട്ടോര്‍ സെെക്കിള്‍
ഓടിക്കുന്നതിലേക്ക്
ആകര്‍ഷിക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രക്ഷിതാക്കള്‍
അറിയാതെയും,
സുഹൃത്തുക്കള്‍ വഴിയും
ലഭിക്കുന്ന
മോട്ടോര്സെെക്കിളുകളില്
പലതും
അപകടത്തില്പ്പെടുന്നതുമൂലം
മാരകമായ പരിക്കും,
മരണവും ഒക്കെ
ഉണ്ടാകുന്നത്
കണക്കിലെടുത്ത്,
സ്കൂളുകള്‍
കേന്ദ്രീകരിച്ച്
മോട്ടോര്‍ വാഹന
വകുപ്പ്, പോലീസ് ,
യുവജന സംഘടനകള്‍,
സ്കൂള്‍ P.T.A.
എന്നിവയുടെ
സഹകരണത്തോടെ സ്കൂള്‍
കുട്ടികള്‍ക്ക്
ബോധവല്‍ക്കരണം
നല്‍കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ;
വിശദാംശം നല്‍കുമോ ?
പോലീസ്
ഹാന്‍ഡ്ബോള്‍ ടീമില്‍
സെലക്ഷന്
2714.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഹാന്‍ഡ് ബോള്‍ ടീമില്‍
സെലക്ഷന് ലഭിക്കാത്തതു
സംബന്ധിച്ച് ജെസ്സല്‍.
കെ ,S/o. സിദ്ദിഖ്,
കാഞ്ഞിരത്തിങ്കല്‍ (H)
,കണ്ണോത്ത് (പി.ഒ),
കോടഞ്ചേരി എന്നയാളുടെ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇൗ പരാതിയില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ഇയാള്‍ക്ക്
സെലക്ഷന്
ലഭിക്കാനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
അബ്ദുള്‍
കരീം വധം
2715.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താമരശ്ശേരി
സ്വദേശി അബ്ദുള്‍
കരീമിന്റെ വധവുമായി
ബന്ധപ്പെട്ട് പ്രത്യേക
സംഘത്തെകൊണ്ട് അന്വേഷണം
നടത്തണമെന്നാവശ്യപ്പെട്ട്
ഖദീജ ഉമ്മ W/o കാദിരി
ഹാജി, എരഞ്ഞോണ (H) ,
അടിവാരം പി.ഒ.,
പുതുപ്പാടി എന്നയാളുടെ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
കേസിന്റെ
നിലവിലുള്ള സ്ഥിതി
വ്യക്തമാക്കുമോ;
(ഡി)
അബ്ദുള്‍
കരീം വധം
പ്രത്യേകാന്വേഷണ
സംഘത്തെക്കൊണ്ട്
പുനരന്വേഷണം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
സ്വകാര്യ
ആവശ്യത്തിന് ഔദ്യോഗിക
വാഹനം ഉപയോഗിക്കാനുള്ള
അനുമതി
2716.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍ എസ്.പി.
മുതല്‍ ഉയര്‍ന്ന
റാങ്കിലുളള പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
സ്വകാര്യ ആവശ്യത്തിന്
ഔദ്യോഗിക വാഹനം
ഉപയോഗിക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ നിലവില്‍
അതിന്
നിശ്ചയിച്ചിട്ടുളള
നിരക്ക് എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഒരേ
സമയം ഒന്നിലേറെ
വാഹനങ്ങള്‍
ഉപയോഗിക്കാന്‍ ഏതൊക്കെ
ഉദ്യോഗസ്ഥര്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നോണ്‍ ഡ്യൂട്ടി
പര്‍പ്പസിന് ഔദ്യോഗിക
വാഹനം ഉപയോഗിച്ചതിന്
ഓരോ ഉദ്യോഗസ്ഥരും എന്തു
തുക വീതം
സര്‍ക്കാരിലേയ്ക്ക്
അടച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ട്രാഫിക്
വാര്ഡന്മാര്
2717.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ പോലീസ്
സ്റ്റേഷനുകളോടനുബന്ധിച്ച്
പ്രവര്‍ത്തിക്കുന്ന
ട്രാഫിക്
വാര്ഡന്മാരുടെ
പ്രതിമാസ വേതനം ആറായിരം
രൂപയില്‍ നിന്നും
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ആവശ്യം അനുഭാവപൂര്‍വ്വം
പരിഗണിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ടി
വേതനം എത്ര രൂപയായി
വര്‍ദ്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
ട്രാഫിക്
വാര്ഡന്മാരുടെ എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
ആലോചിക്കുന്നുണ്ടോ;
നിലവിലെ വാര്ഡന്മാരുടെ
എണ്ണം ജില്ലതിരിച്ച്
ലഭ്യമാക്കുമോ?
ചാലിയത്ത്
പുതിയ പോലീസ് സ്റ്റേഷന്
2718.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജക
മണ്ഡലത്തിലെ'ചാലിയം'
പ്രദേശം നിലവില്‍
ബേപ്പൂര്‍ പോലീസ്
സ്റ്റേഷന്റെ പരിധിയില്‍
ആണെന്നും
ചാലിയത്തുനിന്നും
പോലീസ് സ്റ്റേഷനിലേക്ക്
എത്തിപ്പെടുന്നതിന്
ഫറോക്ക്-കടലുണ്ടി വഴി
കീലോമീറ്ററുകള്‍ യാത്ര
ചെയ്യേണ്ടതുണ്ടെന്നുമുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
ചാലിയത്ത് പുതിയ പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിനു നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ബേപ്പൂര്‍
പോലീസ് സ്റ്റേഷന്റെ
ശോചനീയാവസ്ഥ
2719.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
പോലീസ് സ്റ്റേഷന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
37-ലധികം
പോലീസുകാര്‍ ജോലി
ചെയ്യുന്ന ഇവിടെ
പ്രാഥമിക
ആവശ്യങ്ങള്‍ക്കുപോലും
സൗകര്യമില്ല എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഈ
അവസ്ഥ
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്ഥലം ഏറ്റെടുക്കുന്നത്
ഉള്‍പ്പെടെയുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കനകമലയിലെ
തീവ്രവാദ പരിശീലന
ക്യാമ്പ്
2720.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
പെരിങ്ങത്തൂരിലെ
കനകമലയില്‍ നിന്നും
ഏതാനും പേരെ എന്‍.ഐ.എ.
അറസ്റ്റ് ചെയ്യുന്നതിന്
മുമ്പ് ഈ സ്ഥലത്ത്
തീവ്രവാദ പരിശീലന
ക്യാമ്പ് നടക്കുന്നതായി
ആരെങ്കിലും പോലീസിന്
പരാതി നല്‍കിയിരുന്നോ;
(ബി)
എങ്കില്‍
പോലീസ് ഇതിന്റെ
അടിസ്ഥാനത്തില്‍ അവിടെ
തെരച്ചില്‍
നടത്തിയിരുന്നോ;
അതിന്റെ ഫലം
എന്തായിരുന്നു
വ്യക്തമാക്കുമോ;
(സി)
എന്‍.ഐ.എ.
സ്ഥലത്തെത്തുന്ന വിവരം
കേട്ടറിഞ്ഞ് ധാരാളം
ആളുകള്‍ അവിടെ
എത്തിയിരുന്നുവെന്നും,
എന്നാല്‍ പോലീസിന്
ഇക്കാര്യത്തില്‍ വിവരം
ലഭിച്ചിരുന്നില്ലെന്നുമുള്ള
പത്രവാര്‍ത്തകളുടെ
നിജസ്ഥിതി
വിശദമാക്കുമോ?
ചാരുംമൂട്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ആഫീസ്
2721.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ചാരുംമൂട്
കേന്ദ്രീകരിച്ച് ഒരു
പോലീസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ആഫീസ്
പ്രവര്‍ത്തനം
ആരംഭിക്കണം എന്ന ആവശ്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ആവശ്യം
പരിഗണിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
പേഴ്സണല്‍
സെക്യൂരിറ്റി
ഓഫീസര്‍മാര്‍
2722.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
കേന്ദ്ര -സംസ്ഥാന
മന്ത്രിമാരും, വിരമിച്ച
എെ.പി.എസ്.
ഉദ്യോഗസ്ഥരും പേഴ്സണല്‍
സെക്യൂരിറ്റി
ഓഫീസര്‍മാരെ
നിലനിര്‍ത്തുന്നുണ്ടോ;
ഇത് ഇവര്‍ക്ക്
അനുവദനീയമാണോ;
ആണെങ്കില്‍ എത്ര പേരെ;
(ബി)
അനുവദനീയമല്ലെങ്കില്‍
ആരൊക്കെ പി. എസ്. ഒ.
മാരെ വച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവരെ
തിരിച്ചു വിളിക്കാന്‍
നടപടി സ്വീകരിക്കുമോ?
പ്രഥമവിവര
റിപ്പോര്‍ട്ട്
(എഫ്.ഐ.ആര്.)
ഓണ്‍ലൈനില്‍
2723.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
തയ്യാറാക്കുന്ന
പ്രഥമവിവര
റിപ്പോര്‍ട്ട്
(എഫ്.ഐ.ആര്.)
ഓണ്‍ലൈനില്‍
ലഭ്യമാണോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രഥമവിവര
റിപ്പോര്‍ട്ട്
ഓണ്‍ലൈനില്‍
ലഭ്യമാക്കുന്നതിന്
സാങ്കേതികപരമായോ,
നിയമപരമായോ
എന്തെങ്കിലും
തടസ്സങ്ങളുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
പ്രഥമവിവര
റിപ്പോര്‍ട്ട്
ഓണ്‍ലൈനില്‍
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കുട്ടികളെ
ഉപയോഗിച്ചുള്ള ഭിക്ഷാടനം
2724.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികളെ
കാണാതാവുന്നത്
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
അഞ്ചു
വര്‍ഷത്തിനുള്ളില്‍
കാണാതായ എത്ര കുട്ടികളെ
കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
കുട്ടികളെ
ഉപയോഗിച്ചുള്ള
ഭിക്ഷാടനം
നിര്‍ത്തലാക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
പട്ടികജാതി
-വര്‍ഗ്ഗ അതിക്രമങ്ങള്‍
തടയല്‍ നിയമം
2725.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
-വര്‍ഗ്ഗ അതിക്രമങ്ങള്‍
തടയല്‍ നിയമ പ്രകാരം
രജിസ്റ്റര്‍
ചെയ്യപ്പെടുന്ന
കേസുകളില്‍
'കണ്‍വിക്ഷന്‍ റേറ്റ്'
കുറഞ്ഞു വരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
ഭരണക്കാലത്ത് ഇത്തരം
നടപടികള്‍
ആവര്ത്തിയ്ക്കാതിരിയ്ക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
2011-16
വരെയുള്ള കാലയളവില്‍
എത്ര കേസുകള്‍
ഇത്തരത്തില്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കുമോ; ഈ
കേസുകളുടെ
'കണ്‍വിക്ഷന്‍ റേറ്റ്'
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ?
ഓര്‍ഡര്‍ലി
നിയമനങ്ങള്‍
2726.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉന്നത പോലീസ്,
സിവില്‍സര്‍വ്വീസ്
ഉദ്യോഗസ്ഥരുടെ
വ്യക്തിപര
സേവനങ്ങള്‍ക്കും
സുരക്ഷക്കുമായി
കീഴുദ്യോഗസ്ഥരെ
നിയമിക്കാറുണ്ടോ;
(ബി)
എങ്കില്‍
അങ്ങനെ
നിയോഗിക്കുന്നതിന്റെ
മാനദണ്ഡവും
ഓരോരുത്തര്‍ക്കും
എത്രപേരെ വീതം
നിയോഗിക്കാമെന്നതിന്റെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
സംസ്ഥാനത്ത് എത്ര
ഉദ്യോഗസ്ഥരുടെ സേവനം
വിട്ടുകൊടുത്തിട്ടുണ്ട്
; വിശദവിവരം
ലഭ്യമാക്കുമോ?
കൊണ്ടോട്ടി
താലൂക്കില്‍ കോടതി
T 2727.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
രൂപീകരിച്ച കൊണ്ടോട്ടി
താലൂക്കില്‍ കോടതി
സ്ഥാപിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതുവരെ
എന്തെല്ലാം കാര്യങ്ങള്‍
ഇതുമായി ബന്ധപ്പെട്ട്
ചെയ്തിട്ടുണ്ടെന്നറിയിക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍ ഇതിന്
വേണ്ടി ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
മഞ്ചേശ്വരം
മണ്ഡലത്തിലെ ക്രിമിനല്‍
കേസുകള്‍
2728.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മഞ്ചേശ്വരം മണ്ഡലത്തിലെ
വിവിധ പോലീസ്
സ്റ്റേഷനുകളിലായി എത്ര
ക്രിമിനല്‍ കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
പോലീസ് സ്റ്റേഷനുകളില്‍
ഏതൊക്കെ കേസുകള്‍
രജിസ്റ്റര്‍ ചെയ്തു;
വിശദാംശം അറിയിക്കുമോ;
(സി)
കേസുകള്‍
സംബന്ധിച്ച് പോലീസ്
സ്വീകരിച്ച
തുടര്‍നടപടികളുടെ
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
കുറ്റകൃത്യങ്ങള്‍
തടയുന്നതിന് എന്തൊക്കെ
നടപടികള്‍
സ്വീകരിയ്ക്കാനുദ്ദേശിയ്ക്കുന്നു
എന്ന് വ്യക്തമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്കെതിരെ
നടന്ന പീഡനങ്ങള്‍
2729.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്കെതിരെ
നടന്ന പീഡനങ്ങളുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഓരോ
വര്‍ഷത്തേയും
കണക്കുകള്‍
വ്യക്തമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇത്തരത്തിലുള്ള
എത്ര കേസുകള്‍ ഇതുവരെ
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
പട്ടിക
ജാതി പട്ടിക വര്‍ഗ്ഗ
വിഭാഗക്കാര്‍ക്കെതിരെയുള്ള
കേസുകള്‍ കഴിവതും
വേഗത്തില്‍ അന്വേഷണം
നടത്തി കുറ്റപത്രം
സമര്‍പ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
ലഭ്യമാക്കുമോ?
മദ്യപിച്ച്
വാഹനമോടിക്കുന്നവര്‍ക്കെതിരെ
നടപടി
2730.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം, സംസ്ഥാനത്ത്
ഉണ്ടായ വാഹന
അപകടങ്ങളില്‍, എത്ര
പേര് മദ്യപിച്ച് വാഹനം
ഓടിച്ചിരുന്നു എന്നു
കണ്ടെത്തിയിട്ടുണ്ട്;
(ബി)
അപകടത്തെ
തുടര്‍ന്നുള്ള രക്ഷാ
പ്രവര്‍ത്തനത്തിനു ശേഷം
കഴിവതും വേഗത്തില്‍
ഡ്രൈവറുടെ രക്തപരിശോധന
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
മദ്യപിച്ച്
വാഹനം ഓടിച്ച് അപകടം
വരുത്തി
വെയ്ക്കുന്നവര്‍ക്കെതിരെ
കടുത്ത ശിക്ഷാനടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
സംസ്ഥാനത്ത്
നടന്ന കൊലപാതകങ്ങള്‍
2731.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
25-5-2016 മുതല്‍
30-9-2016 വരെ എത്ര
കൊലപാതകങ്ങളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുളളത്;
(ബി)
ഈ
കാലയളവില്‍
കൊല്ലപ്പെട്ട
സ്ത്രീകളുടെയും,
കുട്ടികളുടെയും
എണ്ണമെത്ര;
(സി)
പ്രസ്തുത
കാലയളവില്‍ സ്ത്രീകള്‍
കൊല്ലപ്പെട്ട എത്ര
കേസുകളില്‍
എക്സിക്യൂട്ടീവ്
മജിസ്ട്രേറ്റുമാര്‍
ഇന്‍ക്വസ്റ്റ്
നടത്തിയിട്ടുണ്ട്;
(ഡി)
സൗമ്യ
വധക്കേസില്‍
ഇന്‍ക്വസ്റ്റ്
നടത്തിയത്
എക്സിക്യൂട്ടീവ്
മജിസ്ട്രേറ്റ്
ആയിരുന്നുവോയെന്ന്
വെളിപ്പെടുത്തുമോ?
കൊട്ടാരക്കര
ട്രാഫിക് പോലീസ്
സ്റ്റേഷന്
2732.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കരയില്‍
ട്രാഫിക് പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നിര്‍ദേശം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
സ്റ്റേഷന് എത്രയും
വേഗം
ആരംഭിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
കൊയിലാണ്ടി
മണ്ഡലത്തില്‍
അപകടങ്ങളില്‍
മരണപ്പെട്ടവര്‍
2733.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2016
ജനവരി മുതല്‍
സെപ്റ്റംബര്‍ 30 വരെ
കൊയിലാണ്ടി
മണ്ഡലത്തില്‍
വാഹനാപകടങ്ങള്‍
ഉള്‍പ്പെടെ വിവിധ
തരത്തിലുള്ള
അപകടങ്ങളില്‍പ്പെട്ട്
എത്ര പേര്
മരണപ്പെട്ടു; ഇവരുടെ
പേര്, വിലാസം എന്നിവ
വിശദമാക്കുമോ?
വീടുകയറിയുളള
അക്രമങ്ങള്‍
2734.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരളത്തില്‍
അക്രമ സംഭവങ്ങള്‍
കൂടുന്നത് സംബന്ധിച്ച്
എന്ത് നടപടികള്‍
സ്വീകരിച്ചു;
കണ്ണൂരില്‍
വീടുകയറിയുളള
അക്രമങ്ങള്‍ ഈ
ഗവണ്മെന്റ് വന്നതിന്
ശേഷം കൂടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതിന് ഇടയായ
സാഹചര്യം
വ്യക്തമാക്കുമോ?
അപമര്യാദയായി
പെരുമാറുന്ന
പോലീസുദ്യോഗസ്ഥര്‍
2735.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനങ്ങളോട്
സഭ്യമല്ലാത്ത രീതിയിലും
അപമര്യാദയായും
പെരുമാറുന്ന
പോലീസുദ്യോഗസ്ഥരെ
നിയന്ത്രിക്കുന്നതിനും,
ശിക്ഷിക്കുന്നതിനും
നിലവില്‍
സംവിധാനമുണ്ടോ;
ഉണ്ടെങ്കില്‍ എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
നിയമനടപടി
സ്വീകരിച്ച് ഇത്തരം
ഉദ്യോഗസ്ഥരെ
സര്‍വ്വീസില്‍ നിന്നും
പിരിച്ചുവിടുന്നതിനെക്കുറിച്ച്
ആലോചിക്കുമോ;
വ്യക്തമാക്കുമോ?
രേഖകളില്ലാത്ത
വിദേശ തൊഴിലാളികള്‍
2736.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മലയോര മേഖലകളില്‍
രേഖകളില്ലാതെ വിദേശ
തൊഴിലാളികള്‍ ജോലി
ചെയ്യുന്നതായി
രഹസ്യാന്വേഷണ വിഭാഗം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
വ്യാജരേഖകള്‍
തയ്യാറാക്കി ഇവരെ
എത്തിക്കുന്ന
ഏജന്റുമാര്‍
കേരളത്തില്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
വിദേശികളെ കണ്ടെത്തി
അവരെ തിരികെ
അയയ്ക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സ്റ്റുഡന്റ്സ്
പോലീസ് കേഡറ്റ് പദ്ധതി
2737.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റുഡന്റ്സ്
പോലീസ് കേഡറ്റ്
പദ്ധതിയുടെ ഉദ്ദേശ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(ബി)
നെടുമങ്ങാട്
മണ്ഡലത്തിലെ എത്ര
സ്കൂളുകളില്‍ ഇൗ പദ്ധതി
നടപ്പാക്കിയിട്ടുണ്ടെന്നും
ഇവ ഏതൊക്കെയെന്നും
വ്യക്തമാക്കുമോ?
കടലുണ്ടിയില്‍
പോലീസ് സ്റ്റേഷന്
2738.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടലുണ്ടിയില്‍
പോലീസ് സ്റ്റേഷന്
സ്ഥാപിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
കെട്ടിടം അപകട
ഭീഷണിയിലായതിനെത്തുടര്‍ന്ന്
പ്രവര്‍ത്തനം
നിര്‍ത്തിയ പോലീസ്
എയ്ഡ് പോസ്റ്റ്
പുന:സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ?
തിരുവനന്തപുരം,
അട്ടകുളങ്ങര മുതല്‍
മണക്കാട് ജംഗ്ഷന്
വരെയുള്ള റോഡിലെ വാഹന
പാര്‍ക്കിംഗ്
2739.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
അട്ടകുളങ്ങര മുതല്‍
മണക്കാട് ജംഗ്ഷന്
വരെയുള്ള റോഡില്‍ ചില
സ്ഥാപനങ്ങള്‍ക്ക്
മുന്നില്‍ വാഹനം
പാര്‍ക്ക്
ചെയ്യുന്നതിന് സൗത്ത്
ട്രാഫിക്
സി.ഐ.മൗനാനുമതി
നല്കിയിട്ടുള്ളതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിവേചനപരവും
പക്ഷപാതപരവുമായ ഈ നടപടി
സംഘര്ഷമുണ്ടാകുന്നതിനിടയാക്കുമെന്നത്
പരിഗണിച്ച് ഇവിടെ
നിഷ്പക്ഷമായി നിയമം
നടപ്പിലാക്കാനുള്ള
നടപടി സ്വീകരിക്കുമോ ?
എയര്‍പോര്‍ട്ട്
ജീവനക്കാരന് ഭദ്രന്‍െറ
ആത്മഹത്യ
2740.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ഇന്റര്‍നാഷണല്‍
എയര്‍പോര്‍ട്ടിലെ
താല്കാലിക
ജീവനക്കാരന് ഭദ്രന്
ആത്മഹത്യ ചെയ്യാന്‍
ഇടയായ സംഭവത്തില്‍ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ക്രൈം നമ്പര്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ടിയാന്റെ
അത്മഹത്യക്കുറിപ്പ്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതുപ്രകാരം
ആത്മഹത്യയ്ക്കിടയാക്കിയ
കാരണം വ്യക്തമാക്കുമോ;
(സി)
ആത്മഹത്യയ്ക്ക്
ഉത്തരവാദികള്‍
ആരൊക്കെയാണെന്ന്
കുറിപ്പില്‍
വ്യക്തമാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇവര്‍ക്കെതിരെ
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ആര്‍ക്കൊക്കെ
എതിരെയാണ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
ഏതൊക്കെ വകുപ്പ്
പ്രകാരമെന്ന്
വിശദമാക്കുമോ;
(ഡി)
കേസന്വേഷണം
എത്രയും വേഗം
പൂര്‍ത്തിയാക്കി
കുറ്റപത്രം കോടതിയില്‍
സമര്‍പ്പിക്കുന്നതിനു
നടപടിയുണ്ടാകുമോ;
വ്യക്തമാക്കുമോ?
അന്തര്‍സംസ്ഥാന
ഭിക്ഷാടന/മയക്കുമരുന്നു
മാഫിയകള്‍
2741.
ശ്രീ.സി.
ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്തര്‍സംസ്ഥാന
ഭിക്ഷാടന/മയക്കുമരുന്ന്
മാഫിയ
പ്രവര്‍ത്തിച്ചുവരുന്നതായി
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
സൗമ്യ
വധക്കേസില്‍, പ്രതി
ഗോവിന്ദച്ചാമിക്ക്
വേണ്ടി ഹാജരാകാന്‍
ഏല്പിച്ചത് പ്രസ്തുത
ഭിക്ഷാടന/മയക്കുമരുന്ന്
മാഫിയയാണെന്ന
ഗോവിന്ദച്ചാമിയുടെ
അഭിഭാഷകന്റെ
വെളിപ്പെടുത്തല്‍
ഗൗരവമായി കാണുന്നുണ്ടോ;
(സി)
അന്തര്‍
സംസ്ഥാന
ഭിക്ഷാടന/മയക്കുമരുന്നു
മാഫിയകള്‍ കേരളത്തില്‍
പിടിമുറുക്കുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ലബോറട്ടറികളുടെ
ആധുനികവൽക്കരണം
2742.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഫോറന്‍സിക് സയന്‍സ്
ലബോറട്ടറിയുടെയും
കെമിക്കല്‍
എക്സാമിനേഴ്സ്
ലബോറട്ടറികളുടെയും
ആധുനികവല്‍ക്കരണത്തിന്റെ
ആവശ്യകത
ശ്രദ്ധയിലുണ്ടോ; എങ്കിൽ
അതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
എല്ലാ
ജില്ലാ ആസ്ഥാനങ്ങളിലും
കെമിക്കല്‍
എക്സാമിനേഴ്സ്
ലബോറട്ടറികള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
സംസ്ഥാനത്തെ
ഫോറന്‍സിക്
ലബോറട്ടറിയില്‍
ഫിംഗര്‍പ്രിന്റ്
അനാലിസിസ് സൗകര്യം
ലഭ്യമാണോ; വിശദാംശം
ലഭ്യമാക്കാമോ?
ദുരൂഹമരണത്തില്‍
പുനരന്വേഷണത്തിനുളള നടപടി
2743.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീമതി.
ലീലാമ്മ തങ്കച്ചന്,
കളപ്പുരയ്ക്കല്‍,
പുറ്റടി എന്നയാള്‍
ടിയാളുടെ മകള്‍
ജിന്‍സി, പേരക്കുട്ടി
അലിയ എന്നിവരുടെ
ദുരൂഹമരണം
അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു്
നിവേദനം
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ നിവേദനം
ലഭിച്ചത് എന്നാണെന്നും
നിവേദനത്തിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ എന്താണെന്നും
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ദുരൂഹ മരണത്തില്‍
പുനരന്വേഷണം
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇപ്പോള്‍
അന്വേഷണം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
അക്രമങ്ങള്‍ക്കെതിരെ
നടപടി
2744.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇടതുപക്ഷ
രാഷ്ട്രീയക്കാര്‍
സംസ്ഥാനത്തൊട്ടാകെ
നടത്തുന്നതായി
പറയപ്പെടുന്ന
അക്രമങ്ങള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ബി.ജെ.പി. യുടെ സംസ്ഥാന
കാര്യാലയത്തിനു നേരെ
അക്രമം അഴിച്ചു
വിട്ടവരെ നാളിതുവരെയും
കണ്ടെത്താനോ
അവര്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കുവാനോ
കഴിഞ്ഞിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കാമോ?
കേസ്സുകളില്‍പ്പെട്ട
വാഹനങ്ങള്‍
2745.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
പോലീസ് സ്റ്റേഷനില്‍
കേസ്സുകളില്‍പ്പെട്ട
നിരവധി വാഹനങ്ങള്‍
കൂട്ടിയിട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു കാരണം സ്റ്റേഷന്റെ
കോമ്പൗണ്ടില്‍
അനുഭവപ്പെടുന്ന
സ്ഥലപരിമിതി
പരിഹരിക്കുന്നതിന്
തുരുമ്പെടുത്ത് നശിച്ച
വാഹനങ്ങളുടെ
അവശിഷ്ടങ്ങള്‍ നീക്കം
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മാനസികാസ്വാസ്ഥ്യമുള്ള
തടവുകാര്‍
2746.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍
മാനസികാസ്വാസ്ഥ്യമുള്ള
തടവുകാരെ
പാര്‍പ്പിക്കുന്നതിന്
പ്രത്യേക സംവിധാനം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
തടവുകാരെ മറ്റ്
തടവുകാര്‍ക്കൊപ്പം
പാര്പ്പിക്കുന്നതുകൊണ്ട്
ഉണ്ടാകുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
ജയിലുകളില്‍
പുനരധിവാസകേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
എങ്കില്‍
എല്ലാ ജയിലുകളിലും
പ്രസ്തുത കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ഇത്തരം
കേന്ദ്രങ്ങളില്‍
ഡോക്ടര്‍മാരുടെയും
മറ്റ് ആരോഗ്യവകുപ്പ്
ജീവനക്കാരുടെയും സ്ഥിരം
സേവനം ഒരുക്കുന്നതിനാണോ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കുട്ടികള്‍ക്കെതിരെയുള്ള
കേസ്സുകള്‍
2747.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊലപാതകമടക്കം
കുട്ടികള്‍ക്കെതിരെയുള്ള
കേസ്സുകളില്‍
നാലിരട്ടിയിലധികം
വര്‍ദ്ധനയുള്ളതായി കേരള
പോലീസ് ക്രൈം
ഡിറ്റാച്ച്മെന്റിന്റെ
കണക്കുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റിപ്പോര്‍ട്ടനുസരിച്ച്
കഴിഞ്ഞ 3 വര്‍ഷങ്ങളില്‍
രജിസ്റ്റര്‍ ചെയ്ത
കേസ്സുകളും അവയുടെ
എണ്ണവും
വെളിപ്പെടുത്തുമോ;
(സി)
കുട്ടികളുടെ
സുരക്ഷയ്ക്കായുള്ള
നിയമങ്ങള്‍ കര്‍ശനമായി
നടപ്പാക്കുന്നതിലുള്ള
വീഴ്ചകള്‍
പരിശോധിക്കുവാനും അവ
പരിഹരിക്കുവാനും സത്വര
നടപടികള്‍
സ്വീകരിക്കുമോ?
2004 ല്‍
സബ്ഇന്‍സ്പെക്ടര്‍
തസ്തികയിലേക്ക് നടത്തിയ
സെലക്ഷന്
2748.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2004
കാലഘട്ടത്തില്‍
സബ്ഇന്‍സ്പെക്ടര്‍
ബ്രാഞ്ചിലേക്ക് നടത്തിയ
സെലക്ഷനില്‍
ജി.ഒ.(ആര്.റ്റി)
നമ്പര്‍ 458/05/ഹോം
തീയതി
25.02.2005പ്രകാരം
ആരെയെല്ലാമാണ്
സബ്ഇന്‍സ്പെക്ടര്‍ ആയി
പരിഗണിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവു പ്രകാരം സബ്ബ്
ഇന്‍സ്പെക്ടറായി
പരിഗണിക്കുന്നതിനുള്ള
അധികയോഗ്യതകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
60930/എ
4/2006/ഹോം , 68974/എ
2/04/ഹോം എന്നീ
ഫയലുകളില്‍ നടപടികള്‍
സ്വീകരിച്ചപ്പോള്‍ ജി
.ഒ .(ആര്.റ്റി)
നമ്പര്‍ 458/05/ഹോം
എന്ന ഉത്തരവിന്
പ്രകാരമുള്ള മാനദണ്ഡം
പാലിക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(ഡി)
ജി.ഒ
.(ആര്.റ്റി)
458/05/ഹോം നമ്പര്‍
ഉത്തരവിന് പ്രകാരമുള്ള
മാനദണ്ഡം 60930/എ
4/06/ഹോം , 68974/എ
2/04/ഹോം എന്നീ
ഫയലുകളിലും സ്വീകരിച്ച്
ഉത്തരവാകുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
കാസര്‍കോട്
വിദ്യാനഗര്‍ പോലീസ്
സ്റ്റേഷന് ക്രെെം
നമ്പര്‍ 201/2016
2749.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
വിദ്യാനഗര്‍ പോലീസ്
സ്റ്റേഷന് ക്രെെം
നമ്പര്‍ 201/2016 ആയി
രജിസ്റ്റര്‍ ചെയ്ത
കേസ്സില്‍ എത്ര
പ്രതികളുണ്ടെന്നും
പ്രതികള്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
സെക്ഷനുകള്‍
അനുസരിച്ചാണ് ഇൗ കേസ്
രജിസ്റ്റര്‍ ചെയ്തത്;
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
(സി)
ഇൗ
കേസ്സില്‍ കോടതിയില്‍
ചാര്‍ജ്ജ് ഷീറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എപ്പോഴാണ്
സമര്‍പ്പിച്ചതെന്നും
എഫ്.എെ.ആറില്‍ പറഞ്ഞ
മുഴുവന്‍ പ്രതികളുടെയും
പേരുകള്‍ ചാര്‍ജ്ജ്
ഷീറ്റീലുണ്ടോയെന്നും
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ ആരുടെ
പേരാണ് ഒഴിവായതെന്നും
അതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കുമോ;
(ഡി)
ചാര്‍ജ്ജ്
ഷീറ്റില്‍ ഏതെങ്കിലും
പ്രതി ABSCONDING
ആണെന്ന്
രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മില്‍മ
പ്ലാന്റ് അറ്റന്‍ഡര്‍
തസ്തിക നിയമനത്തിലെ
അഴിമതി
2750.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
വിജിലന്‍സ് കോടതി
ഉത്തരവിന് പ്രകാരം
മില്‍മ, തിരുവനന്തപുരം
മേഖലാ യൂണിയനില്‍
2015-16-ല്‍ നടന്ന
പ്ലാന്റ് അറ്റന്‍ഡര്‍
തസ്തിക നിയമനത്തിലെ
അഴിമതിയെക്കുറിച്ച്
വിജിലന്‍സ് നടത്തിയ
ത്വരിത പരിശോധനാ
റിപ്പോര്‍ട്ടു പ്രകാരം
14.7.2016-ല്‍ ടി കോടതി
ഉത്തരവായ കേസ് നമ്പര്‍
CMP41/2016(V.C.04/2016/SIU-1)
ന്റെ ഇപ്പോഴത്തെ അവസ്ഥ
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയിലുള്ള
നിയമനത്തിന്റെ അപേക്ഷ
സ്വീകരിക്കുന്ന അവസാന
തീയതിയായ 30.08.2013-ന്
ശേഷം അന്നത്തെ മില്‍മ
ചെയര്മാന് കല്ലട
രമേശന് എന്ന ആള്
ടിയാന്റെ വീടിന്റെ
അടുത്തുള്ള 5 പേരുടെ
അപേക്ഷ വ്യാജമായി
സ്വീകരിച്ചെന്നും ഈ 5
പേരില്‍ പലര്‍ക്കും
ജോലി അവിഹിതമായി ടി
ചെയര്മാന് ഇടപെട്ട്
നല്‍കിയെന്നും
വിജിലന്‍സ്
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ തിരുകി
കയറ്റിയ അപേക്ഷകര്‍
ആരെല്ലാം; ഇതില്‍
ആര്‍ക്കൊക്കെ ജോലി
നല്കി; പേരും
അഡ്രസ്സും സഹിതം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിയമനത്തിന്റെ എഴുത്തു
പരീക്ഷയില്‍ 67
മാര്‍ക്ക് വാങ്ങിയ
സന്തോഷ് കുമാര്‍ എന്ന
യോഗ്യതയുള്ള അപേക്ഷകന്
നിയമാനുസരണം ജോലി
നല്‍കാതെ വെറും 54
മാര്‍ക്ക് വാങ്ങിയ
ആള്‍ക്ക് ജോലി
കൊടുത്തതായി വിജിലന്‍സ്
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇങ്ങനെ
മാര്‍ക്ക് കുറഞ്ഞ എത്ര
പേര്‍ക്കാണ് ജോലി
നല്‍കിയിരിക്കുന്നത് ;
പേരു സഹിതം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
നിയമനങ്ങളില്‍
ചെയര്‍മാനും ഭരണസമിതി
അംഗങ്ങളും കൂടി
സാമ്പത്തിക അഴിമതി
നടത്തിയാണ്
ആള്‍ക്കാര്‍ക്ക് നിയമനം
നല്‍കിയതെന്ന്
വിജിലന്‍സ്
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
ഈ
തസ്തികയില്‍ എത്ര
പേര്‍ക്കാണ് ഈ ബോര്‍ഡ്
നിയമനം നല്‍കിയതെന്ന്
വിജിലന്‍സ്
കണ്ടെത്തിയിട്ടുണ്ടോ;
ഇവരുടെ പേരുവിവരങ്ങള്‍
വെളിപ്പെടുത്തുമോ;
(എഫ്)
ഈ
നിയമനം സംബന്ധിച്ച്
വിജിലന്‍സ്
അധികാരികള്‍ക്ക് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്;
പ്രസ്തുത പരാതികളില്‍
പരാമര്ശിക്കപ്പെട്ടിട്ടുള്ളവര്
ആരൊക്കെയെന്ന്
വ്യക്തമാക്കുമോ?
മിനിറ്റ്സ്
തിരുത്തിയതുമായി
ബന്ധപ്പെട്ട് വിജിലന്‍സ്
അന്വേഷണം
2751.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ബാലസാഹിത്യ
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
ഭരണ സമിതിയുടെ
മിനിട്ട്സ്
തിരുത്തിയതുമായി
ബന്ധപ്പെട്ട്
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏത് യൂണിറ്റാണ്
അന്വേഷിക്കുന്നതെന്നും
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെങ്കില്‍
അവയുടെ വിശദാംശവും
അറിയിക്കുമോ;
(സി)
അന്വേഷണം
പൂര്‍ത്തീകരിച്ചെങ്കില്‍
അതിന്റെ വിശദാംശം
അറിയിക്കുമോ;ഇല്ലെങ്കില്‍
നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ?
സ്പോര്‍ട്സ്
ലോട്ടറി അഴിമതി
2752.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കിയ
സ്പോര്‍ട്സ്
ലോട്ടറിയിലെ അഴിമതി
സംബന്ധിച്ച് അന്വേഷണം
നടത്തണമെന്ന് മുന്‍
സ്പോര്‍ട്സ്
കൗണ്‍സില്‍
പ്രസിഡന്റിന്റെ
അപേക്ഷയില്‍ വിജിലന്‍സ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
സ്പോര്‍ട്സ്
ലോട്ടറിയില്‍
എന്തെല്ലാം
ക്രമക്കേടുകളും നിയമ
ലംഘനങ്ങളും
നടന്നതായിട്ടാണ്
പ്രാഥമിക
അന്വേഷണങ്ങളില്‍
ബോദ്ധ്യപ്പെട്ടതെന്ന്
വ്യക്തമാക്കുമോ;
(സി)
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ?
ചക്കിട്ടാംപാറയിലെ
ക്വാറി കേസ്
2753.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ചക്കിട്ടാംപാറയിലെ
ക്വാറി കേസില്‍ വനം,
പരിസ്ഥിതി വകുപ്പ്
കക്ഷി ചേരാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
ഗ്രാമീണ
കോടതികള്‍
2754.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
കോടതികള്‍
സ്ഥാപിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
എവിടെയെല്ലാമാണ് പുതിയ
ഗ്രാമീണകോടതികള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കോടതികളില്‍
കേസ്സുകള്‍ പെരുകുന്ന
സാഹചര്യത്തില്‍
കൂടൂതല്‍ സിവില്‍/
ക്രിമിനല്‍ കോടതികള്‍
അനുവദിയ്ക്കുന്നതിനായി
നടപടി സ്വീകരിക്കുമോ?
അഗ്നി
സുരക്ഷാ ക്രമീകരണങ്ങള്‍
2755.
ശ്രീ.കെ.
ദാസന്
,,
കെ.ജെ. മാക്സി
,,
വി. ജോയി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബഹുനില കെട്ടിടങ്ങള്‍
നിര്‍മ്മിക്കുമ്പോള്‍
അഗ്നി സുരക്ഷാ
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
പരിശോധന നടത്താറുണ്ടോ;
(ബി)
ഉയരമുള്ള
കെട്ടിടങ്ങളില്‍
അഗ്നിബാധയുണ്ടാകുമ്പോള്‍
രക്ഷാ പ്രവര്‍ത്തനം
നടത്തുന്നതിനാവശ്യമായ
ആധുനിക ഉപകരണങ്ങള്‍
സംസ്ഥാനത്തെ മിക്ക
ഫയര്‍ സ്റ്റേഷനുകളിലും
ഇല്ല എന്ന കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇവ
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ഉയരമുളള
കെട്ടിടങ്ങളിലെ
രക്ഷാപ്രവര്‍ത്തനത്തിന്
ആവശ്യമായ ആധുനിക
ഉപകരണങ്ങള്‍
2756.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉയരമുളള
കെട്ടിടങ്ങളില്‍ തീ
പിടുത്തമുണ്ടായാല്‍
രക്ഷാ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനാവശ്യമായ
ആധുനിക ഉപകരണങ്ങള്‍
(സ്കൈ ലിഫ്റ്റ്,
ഗ്രൗണ്ട് മോണിറ്ററുകള്‍
തുടങ്ങിയവ ) കോഴിക്കോട്
ജില്ലയിലെ ഫയര്‍
സര്‍വ്വീസ്
സ്റ്റേഷനുകളില്‍
ഇല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവ
ലഭ്യമാക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
പുതിയതായി
അനുവദിച്ച
ഫയര്സ്റ്റേഷനുകൾ
2757.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
എവിടെയെല്ലാം പുതിയ
ഫയര്‍ സ്റ്റേഷനുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
പുതുതായി പ്രഖ്യാപിച്ച
ഏതെല്ലാം
ഫയര്‍സ്റ്റേഷനുകളുടെ
ഭരണാനുമതി ഉത്തരവുകളാണ്
ഇതുവരെ
പുറപ്പെടുവിച്ചിട്ടുള്ളത്;
ഉത്തരവുകളുടെ പകര്‍പ്പ്
സഹിതം വിശദമാക്കാമോ;
(സി)
കൊയിലാണ്ടിയിലെ
ഫയര്സ്റ്റേഷന്
സംബന്ധിച്ച
പ്രൊപ്പോസല്‍
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത
പ്രൊപ്പോസലില്‍
സ്വീകരിച്ചുവരുന്ന
നടപടി വിശദമാക്കാമോ;
കൊയിലാണ്ടി
ഫയര്സ്റ്റേഷന്
ഭരണാനുമതി എന്ന്
നല്‍കുമെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
ബീച്ച് ഫയര്‍ സ്റ്റേഷന്
2758.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ബീച്ച് ഫയര്സ്റ്റേഷന്
കെട്ടിടവും വാട്ടര്‍
ടാങ്കും വളരെയധികം
ശോചനീയാവസ്ഥയിലാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ?
ഇൗരാറ്റുപേട്ട
,എരുമേലി ഫയര്‍
സ്റ്റേഷനുകൾ
2759.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗരാറ്റുപേട്ടയില്‍
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിയ്ക്കുന്ന
ഫയര്‍ സ്റ്റേഷന്,
ഇൗരാറ്റുപേട്ട
-പൂഞ്ഞാര്‍ സംസ്ഥാന
പാതയോട് ചേര്‍ന്ന്
മറ്റയ്ക്കാട്ട്
പി.ഡബ്യു.ഡി.
പുറംപോക്കിലേയ്ക്ക്
മാറ്റി സ്ഥാപിയ്ക്കാന്‍
നടപടികള്‍ക്കായി നിരവധി
അപേക്ഷകൾ
നല്‍കിയെങ്കിലും
നാളിതുവരെ സ്ഥലം
വിട്ടുനല്‍കാന്‍
നടപടിയായിട്ടില്ലാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത ഫയര്‍
സ്റ്റേഷന് മാറ്റി
സ്ഥാപിയ്ക്കാന്‍
എന്തെല്ലാം അനുകൂല
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
എരുമേലി
ഫയര്‍ സ്റ്റേഷന്
നിലവിൽ ശബരിമല സീസണില്‍
മാത്രം താല്‍ക്കാലിക
സംവിധാനത്തോടെയാണ്
പ്രവര്‍ത്തിക്കുന്നത്
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ശബരിമലയുടെ
പ്രധാന്യം കണക്കാക്കി
എരുമേലിയില്‍ സ്ഥിരം
സംവിധാനത്തോടുകൂടി
അടിയന്തരമായി ഒരു ഫയര്‍
സ്റ്റേഷന് അനുവദിച്ച്
നൽകാൻ നടപടി
സ്വീകരിയ്ക്കുമോ;
വിശദമാക്കുമോ?
കൊഴിഞ്ഞാമ്പാറയില്‍
ഫയര്‍ സ്റ്റേഷന്
2760.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ചിറ്റൂര്‍
നിയോജക മണ്ഡലത്തിലെ
കൊഴിഞ്ഞാമ്പാറയില്‍
ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏതുവരെയായി എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിക്ക് എത്ര തുക
ചെലവ് വരും; അതിനായി
എത്ര തുക പ്ലാന്‍ -
നോണ്‍ പ്ലാന്‍
ഇനത്തില്‍
വകയിരുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ഇടുക്കി
ജില്ലയിലെ മുട്ടം ജില്ലാ
ജയില്‍
2761.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആവശ്യത്തിന്
ജീവനക്കാരില്ലാത്തതിനാല്‍
ഇടുക്കി ജില്ലയിലെ
മുട്ടത്തുളള ജില്ലാ
ജയില്‍
പ്രവര്‍ത്തനക്ഷമമാക്കാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
എറണാകുളം
ജില്ലയിലെ ജയിലുകൾ
2762.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ നിലവില്‍
എത്ര സബ്
ജയിലുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എറണാകുളം
ജില്ലയില്‍ ജില്ലാ
ജയില്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വിപുലീകരിച്ച് കൂടുതല്‍
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കേരളത്തിലെ
സ്ത്രീ തടവുകാര്‍
2763.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ജയിലുകളിൽ എത്ര
വനിതകള്‍ നിലവില്‍
തടവുശിക്ഷ അനുഭവിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
പരോള്‍
അനുവദിക്കുന്നതിലും
ശിക്ഷ കാലാവധി കുറച്ചു
നല്‍കുന്നതിനും
പ്രത്യേക പരിഗണന
നല്കുന്നുണ്ടോ;
(സി)
പുരുഷ
തടവുകാര്‍ക്കും സ്ത്രീ
തടവുകാര്‍ക്കും
പ്രത്യേകം
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ; വിശദാംശം
വെളിപ്പെടുത്താമോ?
നിയമസഭാ
സാമാജികര്‍ക്ക് വിതരണം
ചെയ്യുന്ന സ്റ്റേഷനറി
സാധനങ്ങള്‍
2764.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭാ
സാമാജികര്‍ക്ക് വിതരണം
ചെയ്യുന്ന സ്റ്റേഷനറി
സാധനങ്ങളില്‍
കാലഹരണപ്പെട്ടവ
ഒഴിവാക്കുന്നതിനും
കാലോചിതമായ ഇനങ്ങള്‍
ഉള്പ്പെടുത്തുന്നതിനുമുളള
നടപടി സ്വീകരിക്കുമോ;
(ബി)
സെക്രട്ടറിയേറ്റ്
അനക്സിലെ നിലവിലുള്ള
സ്റ്റേഷനറി സ്റ്റോറില്‍
സാധനങ്ങള്‍
എത്തിക്കുന്നതിനും അവ
ഏറ്റുവാങ്ങുന്നതിനും
ബന്ധപ്പെട്ടവര്‍
നേരിടുന്ന പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്റ്റേഷനറി
സ്റ്റോര്‍ കൂടുതല്‍
സൗകര്യപ്രദമായ
സ്ഥലത്തേക്ക് മാറ്റി
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഉള്‍നാടന്‍
ജലാശയങ്ങളുടെ മലീനീകരണം
തടയാന്‍ നടപടി
T 2765.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന വിനോദ
സഞ്ചാരകേന്ദ്രങ്ങളായ
ഉള്‍നാടന്‍
ജലാശയങ്ങളുടെ
മലിനീകരണവും
അതുമൂലമുള്ള
ദുര്‍ഗന്ധവും
വിനോദസഞ്ചാര മേഖലയില്‍
സൃഷ്ടിക്കുന്ന
പ്രശ്നങ്ങള്‍
ഗൗരവപൂര്‍വ്വം
വീക്ഷിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
കായലുകളില്‍ സര്‍വ്വീസ്
നടത്തുന്ന ഹൗസ്
ബോട്ടുകളിലെ
മാലിന്യങ്ങള്‍ കായലില്‍
നിക്ഷേപിക്കാതെ
സംസ്കരിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കാനാണ്
ബോട്ടുടമകളോട്
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
ആയത് പാലിക്കാത്തതിന്റെ
പേരില്‍ എത്ര ബോട്ടു
സര്‍വ്വീസുകള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
ഇത്തരത്തിലുള്ള പരിശോധന
എന്നാണ് അവസാനമായി
നടത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഷയത്തിനു പരിഹാരം
കാണുന്നതിന് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വിവിധ വകുപ്പുകളുടെ
ഏകോപനവും പൊതുജന
പങ്കാളിത്തവും ആവശ്യമായ
സാഹചര്യത്തില്‍
അതിനുള്ള നടപടികള്‍
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
ഇന്‍ലാന്‍ഡ്
നാവിഗേഷനു കീഴിലെ
പ്രവൃത്തികള്‍
T 2766.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കൊല്ലം
മണ്ഡലത്തില്‍
ഇന്‍ലാന്‍ഡ് നാവിഗേഷനു
കീഴില്‍ നടന്നു
വരുന്നതും ഭരണാനുമതി
ലഭിച്ചതുമായ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
അവയുടെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്നും
അറിയിക്കാമോ?
ഉപയോഗശൂന്യമായി
കിടക്കുന്ന ജലപാതകള്‍
2767.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ജലപാതകള്‍ (കനാലുകള്‍)
പലതും മാലിന്യങ്ങള്‍,
പായല്‍ എന്നിവ നിറഞ്ഞു
ഉപയോഗശൂന്യമായി
കിടക്കുന്നവയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവ
നവീകരിക്കുന്നതിനും
ജലഗതാഗത മാര്‍ഗ്ഗം
ശക്തിപ്പെടുത്തുന്നതിനുമുള്ള
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
(സി)
ഇക്കാര്യങ്ങള്‍
വിശദമായ ഒരു പഠനത്തിനു
വിധേയമാക്കുമോ?
അപകടാവസ്ഥയിലുള്ള
തടി ബോട്ടുജെട്ടികള്‍
T 2768.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കുട്ടനാട്ടിലെ
തടി ബോട്ടുജെട്ടികളില്‍
കാലപ്പഴക്കത്താല്‍
അപകടാവസ്ഥയിലുള്ളവ
മാറ്റി കോണ്‍ക്രീറ്റ്
ജെട്ടികള്‍
നിര്‍മ്മിക്കുന്നതിന്
അനുമതി നല്‍കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ക്ഷേമ
പെന്‍ഷനുകള്‍ സംബന്ധിച്ച
ക്യാബിനറ്റ് തീരുമാനം
2769.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേമ
പെന്‍ഷനുകള്‍ ആയിരം
രൂപയായി
വര്‍ദ്ധിപ്പിച്ചുകൊണ്ട്
മുന്‍ സര്‍ക്കാരിന്റെ
കാലാവധി അവസാനിക്കും
മുമ്പ് ക്യാബിനറ്റ്
തീരുമാനം
ഉണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
ആ തീരുമാനം
നടപ്പാകാതിരിക്കാനുള്ള
കാരണം എന്താണെന്ന്
വ്യക്തമാക്കുമോ;
ഉത്തരവു
പുറപ്പെടുവിക്കാന്‍
തടസ്സം നേരിട്ടത്
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ?
സിറ്റി
ഗ്യാസ് പദ്ധതി
2770.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ പ്രകൃതി
വാതകം വീടുകളില്‍
എത്തിക്കുന്ന സിറ്റി
ഗ്യാസ് പദ്ധതിയുടെ
നിജസ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
റബ്ബര്‍
വില സ്ഥിരതാ പദ്ധതി
2771.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രി
നിയമസഭയില്‍
പ്രസ്താവിച്ച പ്രകാരം,
റബ്ബര്‍ വിലസ്ഥിരതാ
പദ്ധതി
വിപുലീകരിക്കുന്നതിന്റെ
ഭാഗമായി
ബന്ധപ്പെട്ടവരുടെ യോഗം
വിളിക്കുന്ന നടപടി ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
''കൃത്രിമ
റബ്ബര്‍
ഉദ്പാദിപ്പിക്കുന്ന
ഏതെങ്കിലും കമ്പനി
കര്‍ഷകരെ
വഞ്ചിക്കുവാനുള്ള നടപടി
സ്വീകരിച്ചാല്‍
കര്‍ക്കശ നിലപാട്
സ്വീകരിക്കും'' എന്ന്
04.10.2016-ല്‍
മുഖ്യമന്ത്രി
നിയമസഭയില്‍ നടത്തിയ
പ്രസ്താവനയുടെ
വെളിച്ചത്തിൽ ,Royal
Marketing &
distributors, DCA For
Reliance Industrial
Ltd, Ist Floor,
Sebastian Road,
Kalloor, Ernakulam -
എന്ന സ്ഥാപനം
പ്രവര്‍ത്തിക്കുന്നത്
എങ്ങനെയെന്ന്
അന്വേഷിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
കമ്പനിയുടെ ബിസിനസ്സ്
റബ്ബര്‍
ഉല്പന്നങ്ങളുമായി
ബന്ധപ്പെട്ടതാണോയെന്ന്
അറിയുവാന്‍ ആവശ്യമായ
അന്വേഷണം നടത്തി
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
കമ്പനി കഴിഞ്ഞ
യു.ഡി.എഫ്.
മന്ത്രിസഭയിലെ
ഏതെങ്കിലും മന്ത്രിയുടെ
അടുത്ത
ബന്ധുവിന്റേതാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അന്വേഷിച്ച് സത്യാവസ്ഥ
വെളിപ്പെടുത്തുമോ?
യുദ്ധക്കപ്പല്‍
രൂപകല്പനാ കേന്ദ്രമായ '
നിര്‍ദ്ദേശ് '
2772.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലിയത്ത്
മുന്‍ യു.പി.എ
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ച
യുദ്ധക്കപ്പല്‍
രൂപകല്പനാ കേന്ദ്രമായ '
നിര്‍ദ്ദേശ്
'നിര്‍ത്തലാക്കുവാന്‍
കേന്ദ്രസര്‍ക്കാര്‍
തീരുമാനിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
ഏക്കര്‍ സ്ഥലമാണ്
സംസ്ഥാന സര്‍ക്കാര്‍
സൗജന്യമായി പ്രസ്തുത
പദ്ധതിക്ക് നല്‍കിയത്;
(സി)
നാമമാത്രമായ
കേന്ദ്രസര്‍ക്കാര്‍
സ്ഥാപനങ്ങളുളള
മലബാറില്‍ ഈ സ്ഥാപനം
നിലനിര്‍ത്തുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ?
എന്‍ഡോസള്‍ഫാന്‍
പുനരധിവാസ ഗ്രാമം
2773.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ മുളിയാറില്‍
എന്‍ഡോസള്‍ഫാന്‍
പുനരധിവാസ ഗ്രാമം
സ്ഥാപിക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
നിലവിലുള്ള പുരോഗതി
എന്താണെന്ന്
വിശദമാക്കാമോ?