ചരക്ക്
ഗതാഗതം
2528.
ശ്രീ.ഹൈബി
ഈഡന്
,,
വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചരക്ക് ഗതാഗതം
തീരക്കടലിലൂടെയും
കനാലുകളിലൂടെയും ആക്കി
മാറ്റുന്നതിന്
ഗവണ്മെന്റ്
ലക്ഷ്യമിട്ടിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ചരക്ക് ഗതാഗതത്തിന്റെ
എത്ര ശതമാനമാണ് ഈ
രീതിയില്‍
മാറ്റുവാനുദ്ദേശിക്കുന്നത്,
വിവരിക്കുമോ;
(സി)
ഇതിനായി
ഏതെല്ലാം
തുറമുഖങ്ങളെയാണ്
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
ഈ
തുറമുഖങ്ങളില്‍ ചരക്കു
ഗതാഗതത്തിന് ഏന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
ഒരുക്കേണ്ടത്;
(ഇ)
ഇതിനായി
എത്രകോടി രൂപ ബജറ്റില്‍
വകയിരുത്തിയിട്ടുണ്ട്?
തീരദേശ
കപ്പല്‍ സര്‍വ്വീസ്
2529.
ശ്രീ.ഹൈബി
ഈഡന്
,,
എം. വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ കപ്പല്‍
സര്‍വ്വീസ്
ആരംഭിച്ചിട്ടുണ്ടോ,
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതിയനുസരിച്ച്
കൈവരിക്കാന്‍
ലക്ഷ്യമിട്ടിരിക്കുന്നത്;
(സി)
സര്‍വ്വീസ്
നടത്തുന്ന
കപ്പലുകള്‍ക്ക്
എന്തെല്ലാം
ഇന്‍സെന്റീവുകളാണ്
അനുവദിച്ചിട്ടുള്ളത്,
വിവരിക്കുമോ?
നാട്ടകം
പോര്‍ട്ട്
2530.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാട്ടകം
പോര്‍ട്ടിന്റെ
നിര്‍മ്മാണപ്രവര്‍ത്തനത്തിന്
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വിഴിഞ്ഞം
രാജ്യാന്തര തുറമുഖം
2531.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
രാജ്യാന്തര
തുറമുഖത്തിന്റെ ആദ്യ
ഘട്ടം എന്ന്
'കമ്മിഷന്'
ചെയ്യുന്നതിനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്; വിശദ
വിവരം നല്‍കുമോ;
(ബി)
കുളച്ചല്‍
തുറമുഖ പദ്ധതി
വിഴിഞ്ഞത്തിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കും
മറ്റും
പ്രതിബന്ധമാണെന്ന
മാദ്ധ്യമ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
സര്‍ക്കാരിന്
ആശങ്കയുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ?
മാനുവല്‍
ഡ്രഡ്ജിങ്ങിലൂടെ എടുത്ത മണല്‍
വിതരണം ചെയ്യുന്നതിലെ
ക്രമക്കേടുകള്‍
2532.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
പോര്‍ട്ടില്‍ നിന്നും
മാനുവല്‍
ഡ്രഡ്ജിങ്ങിലൂടെ എടുത്ത
മണല്‍ വിതരണം
ചെയ്യുന്നതില്‍ വന്‍
ക്രമക്കേടുകള്‍
നടക്കുന്നത്
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തി തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
മത്സ്യേതര
തുറമുഖങ്ങളുടെ വികസനം
2533.
ശ്രീ.എം.
വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മത്സ്യേതര
തുറമുഖങ്ങളുടെ
വികസനത്തിന് എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്;
വിവരിക്കുമോ;
(ബി)
ചരക്ക്
ഗതാഗതവും, ചരക്ക്
കപ്പല്‍ സര്‍വ്വീസും
പരിപോഷിപ്പിക്കുന്നതിന്
തുറമുഖങ്ങളെ എങ്ങനെ
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനുള്ള
തുക എങ്ങനെ
കണ്ടെത്താനാണ്
തീരുമാനിച്ചിരിക്കുന്നത്,
വിവരിക്കുമോ?
ബേപ്പൂര്‍
തുറമുഖത്തിന്റെ വികസനം
2534.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
തുറമുഖത്തിന്റെ
വികസനത്തിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
തുറമുഖത്തിന്റെ വികസന
പ്ലാന്‍
തയ്യാറാക്കുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കേരളത്തിലെ
തുറമുഖങ്ങൾ
2535.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര
തുറമുഖങ്ങളാണുള്ളത്;
പുതിയ എത്ര
തുറമുഖങ്ങള്‍
നിര്‍മ്മിക്കാനാണുദ്ദേശിക്കുന്നത്;
(ബി)
കാസറഗോഡ്
തുറമുഖ വികസനത്തിനുള്ള
സാധ്യതകളെക്കുറിച്ചു
പഠനം നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഉരുവ്യവസായത്തിന്റെ
നാടെന്ന നിലയിലും
പണ്ടുമുതലേ അറബ്
നാടുകളുമായി
കച്ചവടബന്ധം
ഉണ്ടായിരുന്ന മേഖല എന്ന
നിലയിലും കാസറഗോഡ് ഒരു
തുറമുഖം
നിര്‍മ്മിക്കുന്നത്
പ്രയോജനം ചെയ്യുമെന്ന്
കരുതുന്നുണ്ടോ ;
പ്രസ്തുത വിഷയത്തില്‍
വേണ്ട പഠനം നടത്തി
നടപടി സ്വീകരിക്കുമോ?
തുറമുഖങ്ങളെ
ഗതാഗതത്തിനായി സജ്ജമാക്കാന്‍
പരിപാടി
2536.
ശ്രീ.എം.
വിന്‍സെന്റ്
,,
പി.ടി. തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തുറമുഖങ്ങളെ
ഗതാഗതത്തിനായി
സജ്ജമാക്കാന്‍
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത്,
വിശദമാക്കുമോ;
(ബി)
ഇതിനായി
ഏതെല്ലാം
തുറമുഖങ്ങളെയാണ്
ഉപയോഗപ്പെടുത്തുന്നത്,
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
ഈ തുറമുഖങ്ങളില്‍
ഇതിനായി ഒരുക്കേണ്ടത്,
വിവരിക്കുമോ;
(ഡി)
ഇതിനുള്ള
തുക എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത്,
വിശദാംശങ്ങള്‍
എന്തെല്ലാം?
തുറമുഖങ്ങളില്‍
നിന്നും ചരക്കു കപ്പല്‍
സര്‍വ്വീസ്
2537.
ശ്രീ.എം.
വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാന
തുറമുഖവുമായി
ബന്ധപ്പെടുത്തി
സംസ്ഥാനത്തെ
തുറമുഖങ്ങളില്‍ നിന്നും
ചരക്കു കപ്പല്‍
സര്‍വ്വീസ്
ആരംഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പദ്ധതിയനുസരിച്ച്
കെെവരിക്കാന്‍
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍വ്വീസ്
നടത്തുന്ന
കപ്പലുകള്‍ക്ക്
എന്തെല്ലാം
ഇന്‍സെന്റീവുകളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
പെെതൃക പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടി
2538.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍പ്പെട്ട
ഏകദേശം 150
വര്‍ഷത്തിലധികം
പഴക്കമുള്ള പാഠശാല
എല്‍.പി സ്കൂള്‍,
ചിറ്റൂര്‍ എ.ഇ.ഒ ഓഫീസ്
എന്നിവ പെെതൃക
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംരക്ഷിക്കേണ്ടവയാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവയെ
പെെതൃകസ്മാരകങ്ങളാക്കി
മാറ്റാന്‍ എന്താെക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവയെ
പുരാവസ്തു വകുപ്പിന്റെ
കീഴില്‍
തുഞ്ചത്തെഴുത്തച്ചന്റെ
സ്മാരകങ്ങളായി
സാംസ്കാരിക
മ്യൂസിയം,സാംസ്കാരിക
പഠനകേന്ദ്രം
എന്നിവയാക്കി
ഉയര്‍ത്താന്‍ നിലവില്‍
എന്താെക്കെ സാമ്പത്തിക
സഹായങ്ങള്‍ ലഭ്യമാണ്;
(ഡി)
ഇതിലേക്കായി
കേന്ദ്ര സര്‍ക്കാര്‍,
മലയാളം സര്‍വ്വകലാശാല ,
സര്‍ക്കാരിന്റെ
മറ്റ്ഏജന്സികള്
എന്നിവയുടെ എന്തൊക്കെ
പദ്ധതികള്‍
നിലവിലുണ്ട്?
ശക്തന്
തമ്പുരാന്റെ ജന്മഗൃഹം
സംരക്ഷിത സ്മാരകമാക്കാൻ നടപടി
2539.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ ആലുവ
താലൂക്കില്‍
കിഴക്കുംഭാഗം
വില്ലേജില്‍
ഉള്‍പ്പെട്ടതായ ശക്തന്
തമ്പുരാന്റെ ജന്മഗൃഹമായ
വെള്ളാരപ്പിള്ളി
തെക്കേകോവിലകം സംരക്ഷിത
സ്മാരകമായി
ഏറ്റെടുക്കുവാനുള്ള
ശുപാര്‍ശ പുരാവസ്തു
വകുപ്പ് ഡയറക്ടര്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കോവിലകം സംരക്ഷിത
സ്മാരകമായി
ഏറ്റെടുക്കുന്നതിന്
ആവശ്യമായ നടപടികള്‍
ത്വരിതപ്പെടുത്തുമോ?
തൃപ്പുണിത്തുറ
ഹിൽ പാലസ് പൈതൃക പഠനകേന്ദ്രം
2540.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പിന്റെ
അധീനതയിലുള്ള
തൃപ്പുണിത്തുറ
ഹില്‍പാലസില്‍
പ്രവര്‍ത്തിക്കുന്ന
പൈതൃക
പഠനകേന്ദ്രത്തിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
പൈതൃകവുമായി
ബന്ധപ്പെട്ട പഠനങ്ങളോ
ഗവേഷണങ്ങളോ ഈ
കേന്ദ്രത്തില്‍
നടക്കുന്നുണ്ടോ; എങ്കിൽ
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കേന്ദ്രത്തില്‍
നിലവില്‍ ചെയ്തുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
ഇവിടെ
നടത്തുന്ന
കോഴ്സുകള്‍ക്ക്
അംഗീകാരം ഉള്ളതാണോ;
ഇല്ലെങ്കില്‍ അംഗീകാരം
ലഭ്യമാകാത്തതിന്റെ
കാരണം വിശദമാക്കാമോ?
കോട്ടുക്കല്‍
ഗുഹാക്ഷേത്രസംരക്ഷണം
2541.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചടയമംഗലം
കോട്ടുക്കല്‍
ഗുഹാക്ഷേത്രം
സംരക്ഷിക്കുന്നതിന്
ഏന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ചരിത്രസ്മാരകങ്ങളായ
കോട്ടകള്‍
ആധുനികവല്‍ക്കരിക്കുവാന്‍
നടപടി
2542.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പോയ
കാലത്തെ പ്രൗഢി
വിളിച്ചോതുന്ന
ചരിത്രസ്മാരകങ്ങളായ
കോട്ടകള്‍,
ആധുനികവല്‍ക്കരിച്ച്
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാന്‍
പദ്ധതിയുണ്ടോ;
(ബി)
നിലവില്‍
കോട്ടകള്‍
പുനരുദ്ധരിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
നടന്ന് വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
കോട്ടകളെന്ന്
വ്യക്തമാക്കുമോ?