ജൈവ
വൈവിദ്ധ്യ രജിസ്റ്റര്‍ ,
ഡാറ്റാബാങ്ക് രൂപീകരണം
2349.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരുടെ
ഉന്നമനത്തിനായുള്ള
ഡാറ്റാബാങ്ക്
രൂപീകരണവും,
തദ്ദേശസ്വയം
ഭരണവകുപ്പും മറ്റു
അനുബന്ധ വകുപ്പുകളുമായി
ചേര്‍ന്ന് ജൈവ
വൈവിദ്ധ്യ രജിസ്റ്റര്‍
തയ്യാറാക്കുന്ന
പ്രവര്‍ത്തനവും
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
മുന്‍സര്‍ക്കാര്‍
ഇതിനായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;വിശദമാക്കുമോ;
(സി)
ഡാറ്റാബാങ്ക്
രൂപീകരണവും ജൈവ
വൈവിദ്ധ്യ രജിസ്റ്റര്‍
തയ്യാറാക്കലും എപ്പോള്‍
പൂര്‍ത്തീകരിക്കാനാകും;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഇതിനായി
നിയോഗിക്കപ്പെട്ട
ഉന്നതതല ഉദ്യോഗസ്ഥര്‍
ആരെല്ലാം; വിശദാംശം
വ്യക്തമാക്കുമോ ?
ജൈവ വളത്തിന്റെ ഗുണനിലവാരം
2350.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിറ്റഴിക്കുന്ന ജൈവ
വളത്തിന്റെ ഗുണനിലവാരം
പരിശോധിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കാറുണ്ടോ;
(ബി)
കര്‍ശനമായ
പരിശോധന
ഇല്ലാത്തതുകാരണമാണ്
ജൈവവളമെന്ന പേരില്‍
വ്യാജവളങ്ങളും
ഗുണനിലവാരം കുറഞ്ഞവയും
സംസ്ഥാനത്ത്
വിറ്റഴിക്കപ്പെടാന്‍
ഇടയാക്കുന്നതെന്ന
വസ്തുത
ശ്രദ്ധയില്പ്പെട്ടിട്ടൂണ്ടോ;എങ്കില്‍
ഇവയുടെ ഗുണനിലവാര
പരിശോധന
കര്‍ശനമാക്കുമോ;
(സി)
ജൈവ
വളങ്ങള്‍ക്ക്
എന്തെങ്കിലും മുദ്ര
(മാര്‍ക്ക്)
നിശ്ചയിച്ചു
നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
ഗുണനിലവാരം
ഉറപ്പുവരുത്തുന്ന
തരത്തില്‍ എന്തെങ്കിലും
പ്രത്യേക മുദ്ര
നിശ്ചയിച്ച് നല്‍കുമോ?
കര്‍ഷക സമിതികളുടെ
പ്രവര്‍ത്തനങ്ങള്‍
2351.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിഭവനുകളില്‍
കര്‍ഷകരെ
ഉള്‍പ്പെടുത്തി
രൂപീകരിച്ചിരിക്കുന്ന
സമിതികളുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കാര്‍ഷിക
മേഖലയില്‍ പ്രസ്തുത
സമിതിക്ക് ഗുണപരമായ
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്താന്‍
കഴിയുന്നതെന്ന്
അറിയിക്കാമോ;
(സി)
ഇത്തരം
സമിതികളില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
പ്രതിനിധികള്‍
സമിതിയുടെ യോഗത്തില്‍
പങ്കെടുക്കാത്തത്
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
സമിതിയുടെ ഘടനയില്‍
കാതലായ മാറ്റം
വരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മലപ്പുറം ജില്ലയിലെ
കര്‍ഷകരുടെ ഇ-രജിസ്ട്രേഷന്
2352.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരുടെ
സമഗ്ര വിവരങ്ങള്‍
ഇ-സാങ്കേതിക
വിദ്യയിലേക്ക്
മാറ്റുന്ന കര്‍ഷക
രജിസ്ട്രേഷന് മലപ്പുറം
ജില്ലയില്‍
പൂര്‍ത്തീകരിക്കാന്‍
സാധിച്ചിട്ടില്ലെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനകം എത്രപേരുടെ
രജിസ്ട്രേഷന്
പൂര്‍ത്തിയാക്കി?
(ബി)
രജിസ്ട്രേഷന്
നടപടികള്‍
പൂര്‍ത്തീകരിക്കാത്തതുമൂലം
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിനും,
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യുന്നതിനും
സാധിക്കാത്ത കാര്യം
പരിശോധനക്കു
വിധേയമാക്കിയിട്ടുണ്ടോ;
അതിനുള്ള കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
അവ പരിഹരിക്കുന്നതിനും
, രജിസ്ട്രേഷന്
പൂര്‍ത്തീകരിച്ച്
തിരിച്ചറിയല്‍ കാര്‍ഡും
ആനുകൂല്യങ്ങളും
അടിയന്തരമായി വിതരണം
ചെയ്യുന്നതിനും നടപടി
സ്വീകരിക്കുമോ?
ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ
ഹോര്‍ട്ടി കോര്‍പ്പിന്റെ
വിപണന കേന്ദ്രങ്ങള്‍
2353.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
ഹോര്‍ട്ടികോര്‍പ്പിന്റെ
എത്ര വില്പന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഇവ
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഒല്ലൂര്‍
നിയോജകമണ്ഡലം
ഉള്‍പ്പെടുന്ന
പ്രദേശങ്ങളില്‍ വില്പന
കേന്ദ്രങ്ങള്‍ തീരെ
കുറവാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
എല്ലാ പഞ്ചായത്തുകളിലും
ഹോര്‍ട്ടി
കോര്‍പ്പിന്റെ വിപണന
കേന്ദ്രങ്ങള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
നെല്‍കൃഷി നടത്തുന്ന ഭൂമിയുടെ
വിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
2354.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ജൂണ്‍ 24-ാം തീയതി
നിയമസഭയില്‍ നടത്തിയ
നയപ്രഖ്യാപനത്തില്‍
നെല്‍കൃഷി നടത്തുന്ന
ഭൂമിയുടെ വിസ്തൃതി 3
ലക്ഷം ഹെക്ടറായി
വര്‍ദ്ധിപ്പിക്കുന്നതിന്
തീവ്രപ്രയത്നം
നടത്തുമെന്ന്
പ്രഖ്യാപിച്ചത്
നടപ്പാക്കാന്‍
എന്തൊക്കെ നടപടികള്‍
നാളിതുവരെ
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
കേരളത്തിലുടനീളം
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുകയും
ഒരു ജൈവ കൃഷി നയം
പ്രഖ്യാപിയ്ക്കുകയും
ചെയ്യുമെന്ന്
പ്രഖ്യാപിച്ചത്
കൈവരിക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
വിശദമാക്കുമോ?
റെസിഡ്യൂല്‍ ലാബ് ജില്ലാ
കേന്ദ്രങ്ങളില്‍
ആരംഭിക്കുവാന്‍ നടപടി
2355.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇപ്പോള്‍
വെളളായണി കാര്‍ഷിക
കോളേജില്‍
പ്രവര്‍ത്തിക്കുന്ന
പച്ചക്കറിയിലെ
വിഷാംശങ്ങള്‍
കണ്ടെത്തുന്ന
റെസിഡ്യൂല്‍ ലാബ്
ജില്ലാ കേന്ദ്രങ്ങളില്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പച്ചക്കറിയിലെ
വിഷാംശങ്ങള്‍
കണ്ടെത്തുന്ന ലാബ്
റിപ്പോര്‍ട്ട് ഉടന്‍
തന്നെ മാധ്യമങ്ങള്‍ വഴി
ജനങ്ങളെ അറിയിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
ടാക്സ് നല്കി
കൊണ്ടുവരുന്ന
വിഷാംശങ്ങള്‍ അടങ്ങിയ
പച്ചക്കറിയിലെ
വിഷാംശത്തിന്‍െറ അളവ്
ജനങ്ങളെ അറിയിക്കുവാനും
അതുവഴി നാടന്‍ കൃഷിയെ
പ്രോത്സാഹിപ്പിക്കുവാനും
നടപടി സ്വീകരിക്കുമോ?
തരിശുപാടശേഖരങ്ങളില്
നെല്‍കൃഷിയിറക്കുന്നതിന്
ധനസഹായം
2356.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ഷങ്ങളായി
തരിശായി കിടക്കുന്ന
പാടശേഖരങ്ങളില്‍
നെല്‍കൃഷിയിറക്കുന്ന
കര്‍ഷകര്‍ക്കും,
പാടശേഖര സമിതികള്‍ക്കും
സര്‍ക്കാര്‍
എന്തെങ്കിലും
ധനസഹായങ്ങള്‍
അനുവദിക്കുന്നുണ്ടോ;
(ബി)
ചാലക്കുടി
ബ്ലോക്ക്
പഞ്ചായത്ത്-മുരിങ്ങൂര്‍
ഡിവിഷനെ തരിശുരഹിത
കൃഷിഭൂമി ഡിവിഷനായി
മാറ്റുന്നതിന്റെ
ഭാഗമായി 30
വര്‍ഷത്തിലധികമായി കൃഷി
ചെയ്യാതെ കിടന്ന
മേലൂര്‍ കൈതോലപ്പാടത്ത്
നെല്കൃഷിയിറക്കുന്നതിനായുള്ള
സമൃദ്ധി പാടശേഖര
സമിതിയ്ക്ക്
ധനസഹായമടക്കുമുള്ള
സൗകര്യങ്ങള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
'ഒരു
നെല്ലും ഒരു മീനും' പദ്ധതി
2357.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
റോജി എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഒരു
നെല്ലും ഒരു മീനും'
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിവരിക്കുമോ;
(ബി)
ഏതെല്ലാം
കൃഷി നിലങ്ങളിലാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
എത്ര
ഹെക്ടറിലാണ് ഇപ്രകാരം
കൃഷി ചെയ്യാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
ഇത്
നടപ്പാക്കാന്‍ എന്തു
തുക
വകയിരുത്തിയിട്ടുണ്ട്;
വിശദമാക്കുമോ?
'നമ്മുടെ
നെല്ല് നമ്മുടെ അന്നം'
2358.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'നമ്മുടെ
നെല്ല് നമ്മുടെ അന്നം'
എന്ന പേരില്‍ ഒരു
പദ്ധതി നിലവിലുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
നെല്ലുല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി
ഏതൊക്കെ രീതിയിലുളള
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നെല്‍കൃഷിയുടെ
വ്യാപനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കേര
വെളിച്ചെണ്ണ
2359.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം
രീതിയിലാണ് കേരഫെഡ്
തേങ്ങ
സംഭരിക്കുന്നതെന്ന്
വിശദമാക്കുമോ;
ഇതരസംസ്ഥാനങ്ങളിൽ
നിന്നും തേങ്ങ
വാങ്ങുന്നുണ്ടോ;
(ബി)
കേരഫെഡ്
വിപണനം ചെയ്യുന്ന 'കേര
വെളിച്ചെണ്ണ'
പൂര്‍ണ്ണമായും കേരഫെഡ്
ഉല്പാദിപ്പിക്കുന്നതാണോയെന്നു
വെളിപ്പെടുത്താമോ ;
(സി)
കേര
വെളിച്ചെണ്ണയില്‍ മായം
ചേര്‍ത്തതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും കേസുകള്‍
ഉണ്ടോ; വിശദമാക്കുമോ?
വിള
ഇന്‍ഷുറന്‍സ്
2360.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതി
ക്ഷോഭം മൂലം കൃഷി നാശം
വന്നാല്‍ സര്‍ക്കാര്‍
നല്കുന്ന നഷ്ടപരിഹാരം
വളരെ തുച്ഛമായതിനാല്‍
വിള
ഇന്‍ഷുറന്‍സിനായുള്ള
പ്രീമിയത്തിന്റെ
മുഴുവന്‍ തുകയും
സര്‍ക്കാര്‍ വഹിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
;
(ബി)
എങ്കില്‍
ഇതിന് നടപടി
സ്വീകരിക്കുമോ ?
കൃഷി
നാശം
തിട്ടപ്പെടുത്തുന്നതിനുള്ള
നടപടി
2361.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാകാലങ്ങളില്‍
പ്രകൃതിക്ഷോഭത്തിലും
മറ്റും ഉണ്ടാകുന്ന
വ്യാപകമായ കൃഷി
നാശങ്ങള്
സമയബന്ധിതമായി
തിട്ടപ്പെടുത്തുന്നതിന്
കഴിയാത്ത സാഹചര്യം
നിലവിലുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
തിട്ടപ്പെടുത്തലിനായി
റവന്യു/തദ്ദേശ
സ്വയംഭരണം എന്നിവ
ഉള്‍പ്പെടെയുളള ഇതര
വകുപ്പുകളുടെ കൂടി
സേവനം ഉപയോഗപ്പെടുത്തി
പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്പ്പറേഷന്
അടിസ്ഥാനത്തില്‍ ഒരു
കമ്മിറ്റി
രൂപീകരിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
കൃഷി
ഭവനിലെ ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍
2362.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ എത്ര
കൃഷിഭവനുകളിൽ കൃഷി
ഓഫീസര്‍ തസ്തിക ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്നും
ഇവ ഏതെല്ലാമെന്നും
ഇവയില്‍ എപ്പോള്‍
നിയമനം നടത്തുമെന്നും
വ്യക്തമാക്കുമോ;
(ബി)
കൃഷി
അസിസ്റ്റന്റുമാരുടെ
തസ്തിക ഒഴിഞ്ഞ്
കിടക്കുന്ന എത്ര കൃഷി
ഭവനുകള്‍ കണ്ണൂര്‍
ജില്ലയിലുണ്ടെന്നും
ഇവയില്‍ എപ്പോള്‍
നിയമനം നടത്തുമെന്നും
വിശദമാക്കുമോ?
കൃഷി
ഭവനുകളിലെ ഒഴിവുകള്‍
നികത്താന്‍ നടപടി
2363.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
മാറക്കര, പൊനുമള,
ഇരിമ്പിളിയം, വളാഞ്ചേരി
കൃഷി ഭവനുകളില്‍
അടിയന്തിരമായി കൃഷി
ഓഫീസറെയും അനുബന്ധ
സ്റ്റാഫിനെയും
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
മലപ്പുറം
ജില്ലയിലെ
കൃഷിഭവനുകളിലെ
ഒഴിവുകളുടെ എണ്ണം
വിശദമാക്കുമോ?
തരിശു
രഹിത കേരളം
2364.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശു
രഹിത കേരളം എന്ന
ലക്ഷ്യസാക്ഷാത്കാരത്തിനായി
കൃഷിവകുപ്പ് ഏതെങ്കിലും
പുതിയ പദ്ധതി
ആവിഷ്ക്കരിക്കുമോ;
വിശദാംശം
വെളിപ്പെടുത്താമോ?
തരിശ്
ഭൂമികളില്‍ കൃഷി
ചെയ്യുന്നതിന് പദ്ധതി
2365.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശ്
ഭൂമികളില്‍ കൃഷി
ചെയ്യുന്നതിന് വിശദമായ
പദ്ധതി നടപ്പിലാക്കുമോ;
വിശദാംശം അറിയിക്കുമോ;
(ബി)
തദ്ദേശ
സ്ഥാപനങ്ങളുടെയും
പൊതുജനങ്ങളുടെയും
സഹായത്തോടെ ഈ പദ്ധതി
നടപ്പിലാക്കുമോ;
(സി)
ഇവയ്ക്ക്
ആവശ്യമായ സാങ്കേതികവും
സാമ്പത്തികവുമായ
സഹായങ്ങള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
കൃഷി
ചെയ്യുന്നതിന് പലിശ
രഹിത വായ്പ
നല്‍കുന്നതിനും,
കൃഷിക്ക് ഇന്‍ഷ്വറന്‍സ്
പരിരക്ഷ
ഏര്‍പ്പെടുത്തുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
ഇങ്ങനെ
ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങള്ക്ക്
ന്യായമായ വില കര്ഷകന്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ ഇവയുടെ
വിശദാംശം അറിയിക്കുമോ ?
തരിശു
പാടങ്ങളില്‍ കൃഷി
2366.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.ബഷീര്‍
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശു
പാടങ്ങളില്‍
കൃഷിയിറക്കുന്നതിനുള്ള
പദ്ധതികള്‍
പലതുണ്ടായിട്ടും, അവ
പ്രയോഗത്തിലാവാത്തതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
കൃഷി
വകുപ്പ് ഉദ്യോഗസ്ഥര്‍
തന്നെ പ്രോത്സാഹനം
നല്‍കുന്നതിനുപകരം
കര്‍ഷകരെ ദ്രോഹിച്ച്
നിരുത്സാഹപ്പെടുത്തുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
അക്കാര്യത്തില്‍ എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
തരിശിട്ടിട്ടുള്ള
പാടശേഖരങ്ങളുടെയും
നെല്‍വയലുകളുടെയും
സ്ഥിതിവിവര കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ ഓരോ
ജില്ലയിലും അവയുടെ
വിസ്തൃതി
എത്രയാണെന്നതിന്റെ
വിവരം
വെളിപ്പെടുത്തുമോ?
സമഗ്ര
ജൈവപച്ചക്കറി വ്യാപനപദ്ധതി
2367.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ആവശ്യത്തിനനുസൃതമായി
ജൈവപച്ചക്കറികളുടെ
ലഭ്യത
ഉറപ്പാക്കുന്നതിന്
സാധ്യമല്ലാത്ത നിലവിലെ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
തദ്ദേശസ്വയംഭരണ
വകുപ്പ്, റവന്യൂ
വകുപ്പ് എന്നിവയെ
സംയുക്തമായി
സഹകരിപ്പിച്ച്
സംസ്ഥാനത്ത്
ഇതരവകുപ്പുകളുടെ
കൈവശമുള്ള
കൃഷിയ്ക്കുപയുക്തമാക്കാവുന്ന
തരിശായി കിടക്കുന്നതും
ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക്
ഉപയോഗമില്ലാത്തതുമായ
ഭൂമി തിട്ടപ്പെടുത്തി
ഒരു സമഗ്ര ജൈവപച്ചക്കറി
വ്യാപനപദ്ധതി
നടപ്പിലാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
(സി)
ഇത്തരത്തില്‍
ഒരു പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
സാങ്കേതിക
തടസ്സങ്ങളെന്തെല്ലാമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
അത്തരമൊരു
വിലയിരുത്തല്‍ നടത്തി
ഇത്തരം പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
വേണ്ട സത്വര നടപടി
സ്വീകരിക്കുമോ?
നെല്ല്
, പച്ചക്കറി
ഉല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തത
2368.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
, പച്ചക്കറി എന്നിവയുടെ
ഉല്‍പ്പാദനത്തില്‍
കേരളം നിലവില്‍
സ്വയംപര്യാപ്ത
സംസ്ഥാനമാണോ ; എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍ സ്വയം
പര്യാപ്തത
കൈവരിക്കുന്നതിന്
സമയബന്ധിതമായ കര്‍മ്മ
പദ്ധതികള്‍
നടപ്പിലാക്കുമോ;
ഇതിലേയ്ക്കായി
എന്തെങ്കിലും
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
നടപടികളുടെ
സാങ്കേതിക
കാലതാമസ്സങ്ങളൊഴിവാക്കി
സമയബന്ധിതമായ
കര്‍മ്മപദ്ധതി
നടപ്പിലാക്കി അതിന്റെ
ഫലം സമൂഹത്തിന്
നല്കാന് കഴിയുമോ?
ഹൈടെക്
കൂണ് കൃഷി യൂണിറ്റുകള്‍
2369.
ശ്രീ.വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
അനില്‍ അക്കര
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈടെക് കൂണ് കൃഷി
യൂണിറ്റുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
എവിടെയൊക്കെയാണ് ഇത്തരം
കൃഷി യൂണിറ്റുകള്‍
ആരംഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഈ കൃഷി
യൂണിറ്റുകള്‍ക്ക്
ആരുടെയൊക്കെ സാങ്കേതിക
സഹായമാണ്
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കൊപ്ര
സംഭരണം
2370.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പ് മുഖേന കൊപ്ര
സംഭരിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ബി)
നാളികേരം
പ്രധാന കൃഷിയായ
സ്ഥലങ്ങളില്‍ കൃഷി
ഭവന് മുഖേന കൊപ്രയുടെ
മുഴുവന്‍ സംഭരണത്തിന്
നടപടി എടുക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
മണലൂര്‍
മണ്ഡലത്തിലെ കൃഷി
ഭവനുകളില്‍ കൊപ്ര
സംഭരിച്ച ഇനത്തില്‍
നല്‍കാനുള്ള കുടിശ്ശിക
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കുടിശ്ശിക
തുക അടിയന്തരമായി
നല്കാന് നടപടികള്‍
സ്വീകരിക്കുമോ?
വിത്ത്
ബാങ്ക്
2371.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വിത്ത്
സംരക്ഷിക്കുന്നതിന്
വിത്ത് ബാങ്ക്
സ്ഥാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാം എന്ന്
വ്യക്തമാക്കുമോ?
ഡാറ്റാ
ബാങ്ക്
2372.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമപ്രകാരം ഡാറ്റാ
ബാങ്ക് തയ്യാറാക്കുന്ന
പ്രവൃത്തി
ഏതുവരെയായെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡാറ്റാ
ബാങ്ക് എന്ന്
പ്രസിദ്ധീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കര്‍ഷക
കടാശ്വാസ കമ്മീഷന്
പ്രവര്‍ത്തനങ്ങള്‍
2373.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
കടാശ്വാസ കമ്മീഷന്
ഇപ്പോള്‍
നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
കര്‍ഷക
കടാശ്വാസ കമ്മീഷന്
പുനരുജ്ജീവിപ്പിക്കുന്നതിനും,
കടക്കെണിയിലായ
കര്‍ഷകര്‍ക്ക് ആശ്വാസം
നല്‍കുന്നതിനും
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
അഗ്രോ
പാര്‍ക്കുകള്‍
2374.
ശ്രീ.കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രവാസികളുടെ
സഹകരണത്തോടെ അഗ്രോ
പാര്‍ക്കുകള്‍
തുടങ്ങുവാനുളള പദ്ധതി
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
തനതായ
കേരളീയ കാര്‍ഷിക
ഉത്പന്നങ്ങളെ
ലോകവിപണിയിലെത്തിക്കുന്നതിന്
ഏതെങ്കിലും
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(സി)
ഇതിന്‍െറ
പദ്ധതി റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ?
കരനെല്‍
കൃഷി
2375.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കരനെല്‍ കൃഷിക്കായി
ഉപയുക്തമാക്കുന്ന
ഭൂമിയുടെ വിവരം ജില്ല
തിരിച്ച് വിശദമാക്കുമോ;
(ബി)
കരനെല്‍കൃഷിയെ
പോഷിപ്പിക്കുന്നതിനായി
ഏതെല്ലാം പുതിയ
പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
നാളികേര
കൃഷി
2376.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
കൃഷി മേഖലയില്‍
പുതുസംരംഭം
ആരംഭിക്കുന്നതിന്
എന്തെങ്കിലും പുതിയ
പദ്ധതികള്‍ തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നാളികേരം,
നാളികേര ഉല്പന്നങ്ങള്
എന്നിവയുടെ കയറ്റുമതി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
നാളികേര
ഉല്പന്നങ്ങളുടെ
വൈവിധ്യവല്‍ക്കരണം
ലക്ഷ്യമിട്ട് കേരഫെഡ്,
നാളികേര വികസന
കോര്പ്പറേഷന് മുതലായ
ഏജന്‍സികള്‍ മുഖേന കൃഷി
വകുപ്പ് എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുള്ളത്
എന്നറിയിക്കാമോ?
റബ്ബര്‍
സംഭരണ പദ്ധതി
2377.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിലത്തകര്‍ച്ചയെ
തുടര്‍ന്ന്
പ്രഖ്യാപിച്ച റബ്ബര്‍
സംഭരണ പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
ആയതിന്‍പ്രകാരം
നാളിതുവരെ എത്ര
പേര്‍ക്ക് സബ്സിഡി തുക
നല്‍കിയിട്ടുണ്ട്;മൊത്തം
എത്ര തുക ഈയിനത്തില്‍
വിതരണം
നടത്തിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നടത്തിപ്പിനെത്തുടര്ന്ന്
റബ്ബര്‍ വില
പ്രതീക്ഷക്കൊത്ത്
ഉയര്‍ന്നിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
നടപ്പ്
വര്‍ഷം പ്രസ്തുത പദ്ധതി
നടപ്പാക്കുന്നതിനായി
പ്രഖ്യാപിച്ച
തുകയുടെയും നാളിതുവരെ
ചെലവഴിക്കപ്പെട്ട
തുകയുടെയും
വിശദാംശങ്ങള്‍ നല്‍കാമോ
?
നാളികേര
സംഭരണം
2378.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പ് മുഖേന നാളികേരം
സംഭരിക്കുന്നതുമായി
ബന്ധപ്പെട്ട് കര്‍ഷകര്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
സംഭരിച്ച
തേങ്ങയുടെ വില
നല്കുന്നതില്
കാലതാമസം വരുത്തുന്നത്
ഒഴിവാക്കാനും,
കുറ്റമറ്റ രീതിയില്‍
കര്‍ഷകരെ
സഹായിക്കുന്നതിനും, ഓരോ
പഞ്ചായത്തിലും എല്ലാ
ദിവസങ്ങളിലും തേങ്ങാ
സംഭരണം
ഏര്‍പ്പെടുത്താനും
നടപടികള്‍
സ്വീകരിക്കുമോ?
നെന്മാറ
നിയോജക മണ്ഡലത്തിലെ കൃഷി
ആഫീസുകളുടെ പ്രവര്‍ത്തനം
2379.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
കൃഷി ആഫീസുകളുടെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മണ്ഡലത്തിലെ
കൃഷി ഭവനുകളില്‍
ഏതെങ്കിലും തസ്തികകള്‍
ഒഴിഞ്ഞ്
കിടക്കുന്നുണ്ടോ;
എങ്കില്‍ ഏത് വര്‍ഷം
മുതലാണ് തസ്തികകള്‍
ഒഴിഞ്ഞ്
കിടക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
റബ്ബര്‍
കര്‍ഷകരെ സഹായിക്കുന്നതിനുള്ള
പദ്ധതികള്‍
2380.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റബ്ബര്‍ കര്‍ഷകരെ
സഹായിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അടിസ്ഥാന വില 150 രൂപ
നിശ്ചയിച്ച്
മാര്‍ക്കറ്റ് വില
കഴിച്ചുള്ള തുക ബാങ്ക്
അക്കൗണ്ട് വഴി
കര്‍ഷകര്‍ക്ക്
നല്കുന്ന സംവിധാനം
നിലവിലുണ്ടോ; എങ്കില്‍
ഏത് മാസം വരെയുള്ള തുക
നല്‍കിയിട്ടുണ്ടെന്നും
ഇതിനായി എത്ര തുക
നീക്കി
വച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ ?
വിഷരഹിത
പച്ചക്കറി
2381.
ശ്രീ.കെ.മുരളീധരന്
,,
അനില്‍ അക്കര
,,
ഷാഫി പറമ്പില്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിഷരഹിത പച്ചക്കറി
ഉറപ്പാക്കാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ആഭ്യന്തരമായി
ഉല്പാദിപ്പിക്കുന്ന
പച്ചക്കറിയിലും
ഇതരസംസ്ഥാനങ്ങളില്‍
നിന്നും വരുന്ന
പച്ചക്കറിയിലുമുള്ള
രാസവസ്തുക്കള്‍
പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ട്;വ്യക്തമാക്കുമോ;
(സി)
പച്ചക്കറി
പരിശോധനയ്ക്കായി കൃഷി
വകുപ്പില്‍ മൊബൈല്‍
ലബോറട്ടറി ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ?
റബ്ബര്‍
കര്‍ഷകര്‍ നേരിടുന്ന
പ്രതിസന്ധി പരിഹരിക്കുന്നതിന്
2382.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
കര്‍ഷകര്‍ നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതുമായി
ബന്ധപ്പെട്ട് കേന്ദ്ര
ഇടപെടലിനായി ഇൗ
സര്‍ക്കാര്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ആയതിന്മേല്
നാളിതുവരെയായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭ്യമായിട്ടുള്ള
നടപടികളുടെ വിവരങ്ങള്‍
വിശദമാക്കാമോ?
സ്വര്‍ണ
പണയത്തിന്മേലുള്ള കാര്‍ഷിക
വായ്പ
2383.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാങ്കുകള്‍
സ്വര്‍ണ പണയത്തിന്മേല്
കുറഞ്ഞ പലിശയില്‍
കാര്‍ഷിക വായ്പ
നല്‍കുന്നതിന് സബ്സിഡി
ഇനത്തില്‍ സര്‍ക്കാര്‍
ഖജനാവില്‍ നിന്ന് പണം
ചെലവാകുന്നുണ്ടോ;
(ബി)
ഇത്തരം
വായ്പകള്‍ അനര്‍ഹര്‍
കൈക്കലാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കര്‍ഷകര്‍ക്ക്
പ്രയോജനപ്പെടുന്ന
പ്രസ്തുത പദ്ധതി
ദുരുപയോഗം
ചെയ്യുന്നതുമൂലം
സര്‍ക്കാര്‍
ചെലവഴിക്കുന്ന സബ്സിഡി
തുക പാഴാകുന്നത്
തടയാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
യഥാര്‍ത്ഥ
കര്‍ഷകരില്‍ തന്നെ
ഇത്തരം വായ്പകള്‍
എത്തുന്നു
എന്നുറപ്പാക്കുന്നതിന്
എന്തെങ്കിലും നിരീക്ഷണ
സംവിധാനം നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
കൃഷി
സംബന്ധമായ രേഖകള്‍
ഹാജരാക്കുന്നവര്‍ക്ക്
മാത്രമായി ഇത്തരം
വായ്പകള്‍
നിജപ്പെടുത്തി
കര്‍ഷകര്‍ക്ക്
ആശ്വാസമേകുവാന്‍ നടപടി
സ്വീകരിക്കുമോ?
സംസ്ഥാന
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്
2384.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് എന്നാണ്
ആരംഭിച്ചത്; ഇതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
കര്‍ഷകര്‍ക്ക്
എന്തൊക്കെ ക്ഷേമ
പദ്ധതികളാണ് കേരള
സംസ്ഥാന
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് വഴി
നടപ്പാക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് ഏതൊക്കെ
സംസ്ഥാനങ്ങളിലാണ്
ബോര്‍ഡ്/വകുപ്പ് ആയി
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേരള
സ്റ്റേറ്റ്
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് ബോര്‍ഡ് ആക്കി
കര്‍ഷകര്‍ക്ക് കൂടുതല്‍
ക്ഷേമ പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സംസ്ഥാന
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്
2385.
ശ്രീ.രാജു
എബ്രഹാം
,,
ഐ.ബി. സതീഷ്
,,
കെ.ജെ. മാക്സി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് എന്നാണ്
പ്രവര്‍ത്തനം
ആരംഭിച്ചതെന്നും
ഇതിന്റെ ഉദ്ദേശ്യങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മിഷന് വഴി
കര്‍ഷകര്‍ക്കായി
എന്തെല്ലാം
ക്ഷേമപദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് ഏതൊക്കെ
സംസ്ഥാനങ്ങളിലാണ്
ബോര്‍ഡ്/വകുപ്പ് ആയി
പ്രവര്‍ത്തിക്കുന്നതെന്ന്
അറിയിയ്ക്കാമോ;
(ഡി)
പ്രസ്തുത
മിഷന്, ബോര്‍ഡ് ആക്കി
കര്‍ഷകര്‍ക്ക് കൂടുതല്‍
ക്ഷേമ പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
അടയ്ക്കാ
കര്‍ഷക പാക്കേജ്
2386.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ അടയ്ക്കാ
കര്‍ഷക പാക്കേജ്
നടപ്പാക്കുന്നതിനുള്ള
ഭരണാനുമതി നല്കി
സര്‍ക്കാര്‍
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ എപ്പോഴാണ്
ഉത്തരവ്
പുറപ്പെടുവിച്ചതെന്നും
അതുപ്രകാരം എന്ത്
നടപടികളാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കാമോ;
(ബി)
വിലത്തകര്‍ച്ചയില്‍
ഉഴലുന്ന അടയ്ക്കാ
കര്‍ഷകരെ അതില്‍
നിന്നും
രക്ഷിക്കുന്നതിനു
പര്യാപ്തമായ രീതിയില്‍
2010 - 11 ലെ
ധനമന്ത്രിയുടെ ബഡ്ജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ച 10 കോടി
രൂപയുടെ അടയ്ക്കാ
കര്‍ഷക പാക്കേജ്
നടപ്പിലാക്കുന്നത്
സംബന്ധിച്ച വിശദമായ
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാര്‍
പ്രത്യേകമായി
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(സി)
2010
- 11 ലെ ബജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ച അടയ്ക്ക
കര്‍ഷക പാക്കേജ് ഇതുവരെ
നടപ്പാക്കിയിട്ടില്ലെങ്കില്
ആ കാര്യത്തില്‍ ഇൗ
സര്‍ക്കാരിന്റെ നിലപാട്
എന്താണെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
കര്‍മ്മ സേന
2387.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
ഭവനുകള്‍ക്ക് കീഴില്‍
കാര്‍ഷിക കര്‍മ്മ സേന
രൂപീകരിക്കുന്നതിനുള്ള
നിര്‍ദ്ദേശം
നിലവിലുണ്ടോ; എങ്കില്‍
ഇതു പ്രകാരം രൂപീകരിച്ച
കര്‍മ്മസേനകള്‍ക്ക്
സര്‍ക്കാര്‍
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
കുന്ദമംഗലം
ഗ്രാമപഞ്ചായത്ത്
കൃഷിഭവന് കീഴില്‍
രൂപീകരിച്ച കാര്‍ഷിക
കര്‍മ്മസേനക്ക്
വിവിധതരം യന്ത്രങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
2388.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയിലെ
ദുരിതമനുഭവിക്കുന്നവരെ
സഹായിക്കാനായി
2006-11ലെ എല്‍.ഡി.എഫ്.
സര്‍ക്കാര്‍
നടപ്പാക്കിയ കാര്‍ഷിക
കടാശ്വാസ കമ്മീഷന്റെ
2011-12 മുതല്‍ 2015-16
വരെയുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം ആയിരുന്നു;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ കമ്മീഷനെ
(ഓരോ വര്‍ഷവും)
സമീപിച്ച അപേക്ഷകര്‍
എത്ര; എത്ര പേര്‍ക്ക്
സഹായം നല്കി; പ്രസ്തുത
കാലയളവില്‍
പ്രഖ്യാപിച്ച ആശ്വാസ
നടപടികളില്‍ ആശ്വാസം
ലഭിക്കാത്തവര്‍ എത്ര;
വിശദാംശം ലഭ്യമാക്കുമോ;
(സി)
കര്‍ഷകരെ
സഹായിക്കാനായി തുടങ്ങിയ
കുട്ടനാട്, ഇടുക്കി,
വയനാട് പദ്ധതികള്‍
പ്രകാരം ഇവര്‍ക്കായി
നീക്കി വച്ച തുക എത്ര;
എത്ര തുക നാളിതുവരെ
ചെലവഴിച്ചു. ഇത്തരം
പദ്ധതികളിലെ
നിര്‍വ്വഹണം,
പ്രശ്നപരിഹാരം
എന്നിവയില്‍ കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
വന്ന ക്രമക്കേടുകളും
വീഴ്ചകളും എന്തെല്ലാം;
(ഡി)
ഇവ
പരിഹരിക്കാനും,
കാര്‍ഷിക കടാശ്വാസ
കമ്മീഷന് പ്രഖ്യാപിച്ച
സഹായ തുകയില്‍ വന്ന
കുടിശ്ശിക നല്‍കാനും
കമ്മീഷന് പ്രവര്‍ത്തനം
കാര്‍ഷികമേഖലയ്ക്ക്
ഗുണം നല്‍കാനും എന്തു
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
കാര്‍ഷിക
മേഖലയുടെ ഉന്നമനത്തിനായി
ആവിഷ്ക്കരിച്ച് പദ്ധതികള്‍
2389.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയുടെ
ഉന്നമനത്തിനും,ഭക്ഷ്യ
സ്വയംപര്യാപ്തതയ്ക്കും,വിഷരഹിത
ഉത്പന്നങ്ങള്‍
ലഭ്യമാക്കുന്നതിനുമായി
സംസ്ഥാനത്തു
നടപ്പാക്കിയ നെല്‍ കൃഷി
വികസന പദ്ധതി, നാളികേര
വികസന പദ്ധതി, ഹെെടെക്
കൃഷി, കുട്ടനാട്,
ഇടുക്കി, വയനാട്
പാക്കേജുകള്‍, വിള
ഇന്‍ഷുറന്‍സ് പദ്ധതി,
സൗജന്യ വെെദ്യുതി
പദ്ധതി, കര്‍ഷക
പെന്ഷന് പദ്ധതി,
നിറവ് ,വിള, ആരോഗ്യ
പരിപാലന പദ്ധതി എന്നീ
പദ്ധതികള്‍ക്കായി
മുന്‍സര്‍ക്കാര്‍ ഓരോ
വര്‍ഷവും ബജറ്റു വഴിയും
കേന്ദ്ര സഹായങ്ങളും
മറ്റു സഹായങ്ങളും വഴി
സമാഹരിച്ച
തുകയെത്ര;ആയതിന് നീക്കി
വച്ച തുക എത്ര; ഓരോ
വര്‍ഷവും ചെലവാക്കിയ
തുക എത്ര; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മുന്‍സര്‍ക്കാര്‍
കാലയളവില്‍ ഇത്തരം
പദ്ധതി നടത്തിപ്പില്‍
കണ്ടെത്തിയ വീഴ്ചകളും
അഴിമതികളും എന്തെന്നും
ഓരോ വര്‍ഷവും ലാപ്സ്
ആയ തുക എത്ര എന്നും
വ്യക്തമാക്കുമോ;
(സി)
ഇത്തരം
പദ്ധതികളുടെ
പ്രവര്‍ത്തനം
കാലോചിതമായി
പരിഷ്ക്കരിച്ച്
സംസ്ഥാനത്തിന്
ഗുണകരമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
മേഖലയിലെ കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
2390.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
ജൂലൈ മുതല്‍ 2016
മാര്‍ച്ച് 31 വരേയും,
2016 ജൂണ്‍ മുതല്‍ 2016
സെപ്റ്റംബര്‍ 30 വരേയും
സംസ്ഥാനത്തെ കാര്‍ഷിക
മേഖലയില്‍
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ മുഖേന എത്ര
തുക ചെലവഴിച്ചുവെന്നും,
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കാണ്
പ്രസ്തുത തുക
വിനിയോഗിച്ചതെന്നും
വ്യക്തമാക്കുമോ;
(ബി)
രാഷ്ട്രീയ
കൃഷി വികാസ് യോജനയില്‍
ഉള്‍പ്പെടുത്തുന്നതിനായി
എത്ര പ്രൊപ്പോസലുകള്‍
ലഭിച്ചിട്ടുണ്ടെന്ന
വിവരം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;ഇതില്‍
എത്ര പ്രൊപ്പോസലുകള്‍
2016-17 വര്‍ഷത്തില്‍
അംഗീകരിച്ചു
കിട്ടുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്ര സര്‍ക്കാരിന്
അയച്ചിട്ടുണ്ടെന്ന
വിവരം ലഭ്യമാക്കാമോ?
കാര്‍ഷിക
കര്‍മ്മസേനാ രൂപീകരണം
2391.
ശ്രീ.പി.ടി.എ.
റഹീം
,,
കാരാട്ട് റസാഖ്
,,
എം. രാജഗോപാലന്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൃഷി ഭവനുകള്‍ക്ക്
കീഴില്‍ കാര്‍ഷിക
കര്‍മ്മസേന
രൂപീകരിക്കുന്നതിനുള്ള
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇപ്രകാരം രൂപീകരിച്ച
കര്‍മ്മസേനകള്‍ക്ക്
സര്‍ക്കാര്‍ നല്കി
വരുന്ന ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
കര്‍മ്മസേനകള്‍ക്ക്
ജോലി
ചെയ്യുന്നതിനാവശ്യമായ
യന്ത്രസാമഗ്രികള്‍
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വാട്ടര്‍
ഹാര്‍വസ്റ്റിംഗ്
2392.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷിക്കാരെ
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളത്; കാര്‍ഷിക
ആവശ്യത്തിനായി വൈദ്യുത
കണക്ഷന്
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്; ഇത്തരം
ആവശ്യത്തിനായുള്ള ജല
സ്രോതസ്സുകള്‍ക്ക്
എന്തെങ്കിലും പ്രത്യേക
മാനദണ്ഡങ്ങള്‍
നിഷ്കര്‍ഷിക്കുന്നുണ്ടോ;
(ബി)
കീട-കുമിള്‍
നാശിനി പ്രയോഗം
പച്ചക്കറികളെ
വിഷമയമാക്കുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രിസ് ക്രിപ്ഷന്റെ
അടിസ്ഥാനത്തില്‍ കൃഷി
വിദഗ്ധന്റെ
മേല്‍നോട്ടത്തില്‍ കീട-
കുമിള്‍ നാശിനികള്‍
വിപണനം നടത്തുവാനും,
കീടനാശിനി, കുമിള്‍
നാശിനി എന്നിവ
ഉപയോഗിക്കുന്നവരുടെ
പൂര്‍ണ്ണവിവരം
(മേല്‍വിലാസം, കൃഷി
സ്ഥലം, കീടം/രോഗം,
ഉപയോഗിക്കുന്ന അളവ്)
അടങ്ങുന്ന ഒരു
രജിസ്റ്റര്‍
സൂക്ഷിക്കാനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
'വാട്ടര്‍
ഹാര്‍വസ്റ്റിംഗ്'
പദ്ധതികള്‍ അനുയോജ്യമായ
സ്ഥലങ്ങളില്‍ പരമാവധി
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
കാര്‍ഷിക
വകുപ്പിന്റെയും,
സര്‍വ്വകലാശാലകളിലേയും
അനുയോജ്യമായ സ്ഥലം
പ്രസ്തുത
പദ്ധതികള്‍ക്കായി
കണ്ടെത്തുകയാണെങ്കില്‍
വാട്ടര്‍
റിസര്‍വോയറുകള്‍
നിര്‍മ്മിക്കാന്‍
തയ്യറാവുമോ;വിശദമാക്കാമോ?
കാര്‍ഷിക
യന്ത്രോപകരണങ്ങളുടെ വിതരണം
2393.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍കാലങ്ങളില്‍
കാര്‍ഷിക
യന്ത്രോപകരണങ്ങള്‍
സര്‍ക്കാര്‍ സ്ഥാപനമായ
റെയ്ഡ്ക്കോ, കെയ്ക്കോ
എന്നിവ വഴി കുറ്റമറ്റ
രീതിയില്‍ വിതരണം
ചെയ്തു വന്നിരുന്ന
നടപടി കഴിഞ്ഞ
സര്‍ക്കാര്‍ സ്വകാര്യ
കുത്തകകള്‍ക്ക് വേണ്ടി
അട്ടിമറിച്ച കാര്യം
സര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മുന്‍കാലങ്ങളിലേതുപോലെ
കാര്‍ഷിക
യന്ത്രോപകരണങ്ങളുടെ
വിതരണച്ചുമതല
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്ക് തന്നെ
നല്കാന് നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
നെല്‍കൃഷി
2394.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
നെല്‍കൃഷി
2395.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തരിശ്ശിട്ട
നെല്പാടങ്ങളില്
നെല്‍കൃഷി
പുനരാരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര ഏക്കര്‍
സ്ഥലത്താണ് നെല്‍കൃഷി
പുനരാരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)
കൃഷിക്ക്
അനുയോജ്യമായിട്ടുള്ള
നെല്‍പ്പാടങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ?
നെല്‍കൃഷി
2396.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
എത്ര ഹെക്ടര്‍
പ്രദേശത്താണ് നെല്‍കൃഷി
ചെയ്തുവരുന്നത്;വിശദമാക്കാമോ;
(ബി)
ഈ
സർക്കാർ നെല്‍കൃഷി
വർധിപ്പിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ
;എങ്കിൽ എത്ര
ഹെക്ടറില്‍
വ്യാപിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ആയതിനു
വേണ്ടി എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(ഡി)
ആയതിന്റെ
പ്രായോഗിക രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
കൃഷിഭവന്
വഴി പച്ചത്തേങ്ങ സംഭരണം
2397.
ശ്രീ.റോജി
എം. ജോണ്‍
,,
സണ്ണി ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിഭവന്
വഴി സംഭരിക്കുന്ന
പച്ചത്തേങ്ങയ്ക്ക് ഒരു
കിലോയ്ക്ക് എത്ര
രൂപയാണ് ഇപ്പോള്‍
നിശ്ചയിച്ചിട്ടുള്ളത്;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് 2016 ജനുവരി -
ഫെബ്രുവരി മാസത്തില്‍
ഒരു കിലോ പച്ചത്തേങ്ങ
എന്തു വിലയ്ക്കാണ്
സംഭരിച്ചത്;
(സി)
മുന്‍കാലങ്ങളില്‍
45 ദിവസത്തില്‍
ഒരിക്കല്‍
ശേഖരിച്ചിരുന്ന
നാളികേരം ഇപ്പോള്‍
നാലുമാസത്തില്‍
ഒരിക്കല്‍പോലും
ശേഖരിക്കാത്തത്
എന്തുകൊണ്ടാണ്;
(ഡി)
പച്ചത്തേങ്ങ
സംഭരിച്ച വകയില്‍
കര്‍ഷകര്‍ക്ക് എത്ര
കോടി രൂപ കുടിശ്ശിക
നല്‍കാനുണ്ട്; ഈ
കുടിശ്ശിക അടിയന്തരമായി
നല്കുവാന് നടപടി
സ്വീകരിക്കുമോ?
മണ്ണിട്ടു
നികത്തിയ നെല്‍കൃഷി
സ്ഥലങ്ങള്‍
2398.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
കാലയളവില്‍ മണ്ണിട്ടു
നികത്തിയ നെല്‍കൃഷി
സ്ഥലങ്ങള്‍ എത്ര;
മറ്റുകാര്‍ഷിക മേഖലയുടെ
വിസ്തീര്‍ണ്ണം എത്ര;
തണ്ണീര്‍ത്തടങ്ങള്‍,
കുളങ്ങള്‍, കായലോര
പ്രദേശങ്ങള്‍
ഉള്‍പ്പെടെ എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
മുന്‍സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
നെല്‍ കൃഷിക്കാര്‍
ഉള്‍പ്പെടെ മറ്റു
കൃഷിക്കാര്‍ക്ക്
കുടിശ്ശികയിനത്തില്‍
കൊടുത്തു
തീര്ക്കുവാനുണ്ടായിരുന്ന
തുക എത്ര എന്ന് വിഭാഗം
തിരിച്ചു
വിശദീകരിക്കാമോ;
(സി)
ഇവരുടെ
കുടിശ്ശിക
തീര്‍ക്കുന്നതിന് വേണ്ട
തുക എത്ര എന്നും, ഇവ
നല്‍കാനും, പ്രസ്തുത
കാര്‍ഷിക മേഖല
സംരക്ഷിക്കാനും
നികത്തിയതുള്പ്പെടെയുള്ള
കെെയ്യേറ്റം
ഒഴിപ്പിക്കാനുംഎന്തു
നടപടികള്‍ സ്വീകരിക്കും
എന്നും
വ്യക്തമാക്കുമോ?
വീടുകളിലെ
പച്ചക്കറി കൃഷി
2399.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളില്‍
പച്ചക്കറി കൃഷി
വ്യാപിപ്പിക്കുവാന്‍
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
വിവരിക്കുമോ;
(ബി)
പച്ചക്കറി
കൃഷി വീട്ടമ്മമാരിലൂടെ
പ്രോത്സാഹനം കൊടുത്ത്
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇവര്‍ക്കായി
വിവിധ ഏജന്‍സി വഴി
പച്ചക്കറി വിത്തുകളും,
വളങ്ങളും മറ്റും
നല്കുവാന് നടപടി
സ്വീകരിക്കുമോ ?
ആലത്തൂര്‍
മണ്ഡലത്തിൽ കൃഷിവകുപ്പിലെ
ഒഴിവുകൾ
2400.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തിൽ
കൃഷിവകുപ്പിന്റെ എത്ര
ഓഫീസുകളാണ്
നിലവിലുള്ളത്;
(ബി)
പ്രസ്തുത
ഓഫീസുകളില്‍ കൃഷി
ഓഫീസര്‍മാരുടെയും കൃഷി
അസിസ്റ്റന്റുമാരുടെയും
എത്ര തസ്തികകളാണ്
നിലവിലുള്ളത്;
(സി)
കൃഷി
ഓഫീസര്‍മാരുടെയും കൃഷി
അസിസ്റ്റന്റുമാരുടെയും
തസ്തികകള്‍ ഏതെങ്കിലും
ഒഴിഞ്ഞുകിടക്കുന്നുണ്ടോ;
എങ്കിൽ ഒഴിവുകൾ
അടിയന്തരമായി
നികത്താന്‍ നടപടികള്‍
സ്വീകരിക്കുമോ?
നെല്‍കൃഷി
പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
2401.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
പ്രോല്‍സാഹിപ്പിക്കുന്നതിനു
വേണ്ടി സംസ്ഥാന
ഗവണ്മെന്റ്
ആവിഷ്കരിച്ചിട്ടുള്ള
പ്രധാന പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
നെല്‍കൃഷി
വ്യാപിപ്പിക്കേണ്ടതിന്റെ
പാരിസ്ഥിതിക
അനിവാര്യതകളെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കൂടുതല്‍
വരുമാനമുള്ള മേഖലയായി
നെല്‍കൃഷിയെ
മാറ്റുന്നതിന്
സ്വീകരിച്ചു വരുന്ന
പദ്ധതികളെന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
നെല്ലിനെ
ബാധിക്കുന്ന കീടങ്ങളെ
നിയന്ത്രിക്കുന്നതിന്
ഫലപ്രദമായ ജെെവ
കീടനാശിനികളെ
കര്‍ഷകര്‍ക്കു
ലഭ്യമാക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ?
കണ്ണാറയിലെ
അഗ്രോ പാര്‍ക്ക്
2402.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്‍െറ കീഴില്‍
ഒല്ലൂര്‍ നിയോജക
മണ്ഡലത്തിലെ
കണ്ണാറയില്‍
സ്ഥാപിക്കാനുദ്ദേശിക്കുന്ന
അഗ്രോ പാര്‍ക്കിന്‍െറ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അഗ്രോ പാര്‍ക്കില്‍
എന്തെല്ലാം
ഉല്പന്നങ്ങളാണ്
സംസ്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ആയതിന്‍െറ
വിശദാംശങ്ങളും
ലഭ്യമാക്കാമോ?
വിഷരഹിതമായ
പച്ചക്കറി
ലഭ്യമാക്കുന്നതിനുള്ള പദ്ധതി
2403.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷരഹിതമായ
പച്ചക്കറി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
കൃഷിവകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കാന്‍
കഴിയുന്നതിലൂടെ
പച്ചക്കറിയുടെ
ഉല്പാദനത്തില്
സ്വയംപര്യാപ്തത കൈ
വരിക്കാന്‍ കഴിയും
എന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിവിധ വകുപ്പുകളുടെ
ഏകോപനം ഇക്കാര്യത്തില്‍
അനിവാര്യമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
ആറാലൂംമൂട്
വെജിറ്റബിള്‍
മാര്‍ക്കറ്റിന്‍െറ നവീകരണം
2404.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കരയില്‍
ആറാലൂംമൂട്
വെജിറ്റബിള്‍
മാര്‍ക്കറ്റിന്‍െറ
നവീകരണത്തിന് കേന്ദ്ര
ഗവണ്‍മെന്റിന്‍െറ
അനുമതിക്കായി
സമര്‍പ്പിച്ച
പദ്ധതിയുടെ നിലവിലെ
അവസ്ഥയെന്താണ്;
പ്രസ്തുത പദ്ധതിക്കായി
സര്‍ക്കാര്‍ തലത്തില്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കാരോട്
പഞ്ചായത്തിലെ വെണ്‍കുളം
പുനരുദ്ധാരണവുമായി
ബന്ധപ്പെട്ട്
നടന്നിട്ടുളള അഴിമതിയെ
കുറിച്ച് നല്കിയ
പരാതിയിന്മേല്
അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;എങ്കില്‍
അന്വേഷണം എത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
സ്റ്റേറ്റ്
ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്
2405.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റേറ്റ്
ഹോര്‍ട്ടിക്കള്‍ച്ചര്‍
മിഷന് മുഖേന
പഴം-പച്ചക്കറി
വ്യാപനത്തിന്
നടപ്പിലാക്കി വരുന്ന
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
ഇതിന്
പ്രകാരം 2016-17
സാമ്പത്തികവര്‍ഷത്തിലേക്ക്
എത്ര തുക
വകയിരുത്തിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
നെല്‍വയല്‍-തണ്ണീര്‍ത്തട
സംരക്ഷണ നിയമം
2406.
ശ്രീ.സി.കൃഷ്ണന്
,,
കെ.വി.വിജയദാസ്
,,
ബി.ഡി. ദേവസ്സി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍വയല്‍-തണ്ണീര്‍ത്തട
സംരക്ഷണ നിയമപ്രകാരം
ഡാറ്റാ ബാങ്ക്
തയ്യാറാക്കുന്ന
പ്രവൃത്തി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഡാറ്റാ ബാങ്ക്
എന്നത്തേയ്ക്ക്
പ്രസിദ്ധീകരിയ്ക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പച്ചത്തേങ്ങ
സംഭരണം
2407.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പച്ചത്തേങ്ങ
സംഭരണത്തിന്റെ പുരോഗതി
വ്യക്തമാക്കാമോ; ഈ
ഇനത്തില്‍
കൃഷിക്കാര്‍ക്ക്
കുടിശ്ശിക
നല്കുവാനുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
അറിയിക്കുമോ; ഇത്
എന്നത്തേക്കു്
കൊടുത്തുതീര്‍ക്കും
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
ടണ്‍ പച്ചത്തേങ്ങ
സംഭരിച്ചു
എന്നറിയിക്കാമോ;
(സി)
പച്ചത്തേങ്ങ
സംഭരണത്തിനു വേണ്ടി
പ്രത്യേക ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
രീതിയിലാണ് ഇവരുടെ
നിയമനം; ഇവരുടെ ശമ്പളം
ആരാണ് നല്‍കുന്നതെന്ന്
അറിയിക്കാമോ?
ആറ്റിങ്ങല്‍
മാമം നാളികേര കോംപ്ലക്സ്
തുറന്നു
പ്രവര്‍ത്തിക്കുന്നതിന് നടപടി
2408.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മാമം നാളികേര
കോംപ്ലക്സ് തുറന്നു
പ്രവര്‍ത്തിക്കുന്നതിന്
ഈ സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
മാമം
നാളികേര കോംപ്ലക്സ്
പൂര്‍ണ്ണ പ്രവര്‍ത്തന
സജ്ജമാക്കുന്നതിനും
ഫണ്ട്
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
പച്ചത്തേങ്ങ
സംഭരണ കേന്ദ്രം
ആരംഭിക്കുന്നതിനുള്ള നടപടി
2409.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ പൊന്മള,
ഇരിമ്പിളിയം തുടങ്ങിയ
കേന്ദ്രങ്ങളില്‍
കര്‍ഷകര്‍ നല്ല
രീതിയില്‍ തെങ്ങ് കൃഷി
നടത്തിവരുന്നെങ്കിലും
അവരുടെ നാളീകേരം
വില്‍ക്കുന്നതിനുള്ള
സംവിധാനം
ഇല്ലാത്തതിനാല്‍
ജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടിനു
പരിഹാരമായി പൊന്മള,
ഇരിമ്പിളിയം
എന്നിവിടങ്ങളില്‍ ഓരോ
പച്ചത്തേങ്ങ സംഭരണ
കേന്ദ്രം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
സര്‍ക്കാര്‍
സംഭരിച്ച
പച്ചത്തേങ്ങയ്ക്ക്
വിലകിട്ടാതെ വലയുന്ന
മലപ്പുറം ജില്ലിയിലെ
കര്‍ഷകരുടെ
പ്രശ്നങ്ങള്‍ക്ക്
അടിയന്തര
പരിഹാരമുണ്ടാക്കാന്‍
നടപടി സ്വീകരിക്കുമോ?
പച്ചത്തേങ്ങ
സംഭരണം
2410.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടക്കെണിയിലായ
കര്‍ഷകരെ രക്ഷിക്കാന്‍
പച്ചത്തേങ്ങാ
സംഭരണത്തിന് എന്ത്
നിലപാടാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
കാെയിലാണ്ടി
മണ്ഡലത്തിലെ കൃഷി വകുപ്പ്
പദ്ധതികള്‍
2411.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പ് കാെയിലാണ്ടി
മണ്ഡലത്തില്‍
നടത്തിവരുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
2016-17
വര്‍ഷത്തില്‍
കൃഷിക്കായി തരിശു ഭൂമി
ഉപയോഗപ്പെടുത്തുന്നതിനും
കോള്‍നിലങ്ങളില്‍ കൃഷി
വികസിപ്പിക്കുന്നതിനും
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
വിശദമാക്കാമോ?
(സി)
കൊയിലാണ്ടി
മണ്ഡലത്തില്‍ ലഭ്യമായ
തരിശ് ഭൂമിയുടെയും
കോള്നിലങ്ങളുടെയും
വിശദാംശം
ലഭ്യമാക്കാമോ?
സര്‍ക്കാര്‍
സ്കൂളുകളില്‍ പച്ചക്കറി
തോട്ടങ്ങള്‍
2412.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളില്‍ പച്ചക്കറി
തോട്ടങ്ങള്‍
ഉണ്ടാക്കാന്‍ കൃഷി
വകുപ്പ് എന്തെല്ലാം
സഹായങ്ങളാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
പച്ചത്തേങ്ങാ
സംഭരണം
2413.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഒട്ടനവധി
പഞ്ചായത്തുകളില്‍
പച്ചത്തേങ്ങാ സംഭരണം
ശരിയായ രീതിയില്‍
നടക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് പരിഹരിക്കാന്‍
ഏതെങ്കിലും തരത്തിലുള്ള
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(സി)
പച്ചത്തേങ്ങാ
സംഭരണം നല്ല രീതിയില്‍
നടത്തുന്നതിനും വില
കൃത്യമായി
കൃഷിക്കാര്‍ക്ക്
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കൃഷിയോഗ്യമായ
തരിശുഭൂമി
2414.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍
കൃഷിയോഗ്യമായ എത്ര
ഹെക്ടര്‍
തരിശുഭൂമിയാണുള്ളത്;
ഇത് എതെല്ലാം കൃഷി
ഭവനുകള്‍ക്ക് കീഴിലായി
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
തരിശുഭൂമികള്‍
ആരുടെയെല്ലാം
ഉടമസ്ഥതയിലാണെന്ന
രേഖകള്‍ കൃഷി
ഓഫീസുകളില്‍
ശേഖരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കുമോ;
(സി)
ഇത്തരത്തിലുള്ള
തരിശുഭൂമികളില്‍
കൃഷിയിറക്കുന്നതിനായി
എന്തെങ്കിലും
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ?
പ്രകൃതിക്ഷോഭം
മൂലം കൃഷിനാശം
സംഭവിച്ചവര്‍ക്കുള്ള
നഷ്ടപരിഹാരം
2415.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
എസ്.രാജേന്ദ്രന്
,,
ഒ. ആര്. കേളു
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതി
ക്ഷോഭം മൂലം കൃഷിനാശം
സംഭവിക്കുന്ന കര്‍ഷകരെ
സഹായിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
നിലവില്‍ സ്വീകരിച്ചൂ
വരുന്നതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
കര്‍ഷകര്‍ക്ക് നല്കി
വരുന്ന നഷ്ട പരിഹാര തുക
വളരെ തുച്ഛമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇപ്രകാരം
നഷ്ടപരിഹാരം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തി
പരിഷ്ക്കരിക്കുന്നത്
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
തിരുനെല്ലൂര്‍
പാടശേഖരം കൃഷിയോഗ്യമാക്കാന്‍
പദ്ധതി
2416.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി പഞ്ചായത്ത്
തിരുനെല്ലൂര്‍
പാടശേഖരത്തിലെ, കഴിഞ്ഞ
36 വര്‍ഷമായി തരിശായി
കിടക്കുന്ന, 40ഏക്കര്‍
നിലം
കൃഷിയോഗ്യമാക്കാന്‍
ആവശ്യമായ പദ്ധതിയുടെ
വിശദവിവരങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
മോട്ടോര്‍,തറ,
ഷെഡ്ഡ്, ചാലുകള്‍,
ബണ്ടുകള്‍ തുടങ്ങി
ഇതിന്റെ പ്രാഥമിക
പ്രവര്‍ത്തനങ്ങള്‍ക്കായി
വരുന്ന ചെലവുകള്‍ക്കായി
കര്‍ഷകര്‍ക്ക് ആവശ്യമായ
സാമ്പത്തിക സഹായം
നല്കാന്
തയ്യാറാകുമോയെന്ന്
വ്യക്തമാക്കാമോ?
കര്‍ഷകര്‍ക്ക്
നിലവിലുള്ള സബ്സിഡികള്‍
2417.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷകര്‍ക്ക് ഏതെല്ലാം
തരത്തിലുള്ള
സബ്സിഡികളാണ്
അനുവദിച്ചു
കൊണ്ടിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കുട്ടനാട്ടിലെ
നെല്‍കര്‍ഷകര്‍ക്ക് നല്കുന്ന
സബ്സിഡി
2418.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
നെല്‍കര്‍ഷകര്‍ക്ക്
കൃഷി വകുപ്പ് മുഖേന
നല്കുന്ന സബ്സിഡിയുടെ
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി
നെല്പാടത്തിന്റെ
വിസ്തൃതി 5 ഏക്കര്‍
എന്ന്
പരിമിതപ്പെടുത്താതെ,
കര്‍ഷകര്‍ക്ക് സബ്സിഡി
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
സഞ്ചരിക്കുന്ന
ഹോര്‍ട്ടികോര്‍പ്പ്
വില്‍പ്പനശാലകള്‍
2419.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഞ്ചരിക്കുന്ന എത്ര
ഹോര്‍ട്ടികോര്‍പ്പ്
വില്‍പ്പനശാലകള്‍
നിലവിലുണ്ട്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
കോട്ടക്കല്‍,
മാറക്കര,ഇരിമ്പിളിയം,വളാഞ്ചേരി,
പൊന്മള,
എന്നിവിടങ്ങളില്‍
ഹോര്‍ട്ടികോര്‍പ്പിന്റെ
സഞ്ചരിക്കുന്ന
വില്‍പ്പനശാലകളുടെ
സേവനം ലഭ്യമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
പച്ചക്കറികളിലെ
വിഷാംശം
2420.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറികളിലെ
വിഷാംശം ശാസ്ത്രീയമായി
പരിശോധിക്കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്താന്‍
ആലോചിക്കുന്നുണ്ടോ;വിശദമാക്കുമോ:
(ബി)
സംസ്ഥാനത്ത്
വിപണനത്തിനായി എത്തുന്ന
പച്ചക്കറികളില്‍
വിഷാംശം കണ്ടെത്തുകയോ
ആയതിന്റെ
അടിസ്ഥാനത്തില്‍
വിഷാംശമുള്ള
പച്ചക്കറികള്‍ വിപണനം
നടത്തിയവര്‍ക്കെതിരെ
കേസ്സെടുക്കുകയോ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വിശദീകരിക്കുമോ;
(സി)
ഇല്ലെങ്കില്‍
വിഷാംശം കലര്‍ന്ന
പച്ചക്കറി
വില്പനക്കാര്ക്കെതിരെ
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
എണ്ണപ്പനക്കുരു
സംസ്ക്കരണ ഫാക്ടറി
സ്ഥാപിക്കുന്നതിന് നടപടി
2421.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
അതിരപ്പള്ളി
പഞ്ചായത്തില്‍
പ്ലാന്റേഷന്
കോര്പ്പറേഷന് വക
സ്ഥലത്ത്
എണ്ണപ്പനക്കുരു
സംസ്ക്കരണ ഫാക്ടറി
സ്ഥാപിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
2422.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010-2017
കാലയളവില്‍ വിവിധ
കേന്ദ്രാവിഷ്കൃത
പദ്ധതികളായ 'നാഷണല്‍
ഹോര്‍ട്ടിക്കള്‍ച്ചര്‍
മിഷന്', 'ആര്. കെ.
വി. വൈ.', 'എന്‍. എഫ്.
എസ്. എം.', 'പി. എം.
കെ. എസ്. വൈ.' എന്നീ
പദ്ധതികളിലായി
കേന്ദ്രത്തില്‍ നിന്ന്
അനുവദിച്ച തുകയും
സംസ്ഥാന വിഹിതവും
എത്രയെന്ന്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ കഴിഞ്ഞ
ആറുവര്‍ഷ കാലയളവില്‍
എന്തെങ്കിലും
തരത്തിലുള്ള
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
ചെലവാക്കിയിട്ടുള്ള
തുകയുടെ കണക്ക് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
തൃപ്പുണ്ണിത്തുറ
മണ്ഡലത്തിലെ പാടശേഖരങ്ങളില്‍
സംയോജിത കൃഷി സമ്പ്രദായം
2423.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പുണ്ണിത്തുറ
മണ്ഡലത്തിന്റെ
അതിര്‍ത്തി
പ്രദേശങ്ങളില്‍
പൊക്കാളി കൃഷിക്ക്
അനുയോജ്യമായ
പാടശേഖരങ്ങളില്‍
സംയോജിത കൃഷി
സമ്പ്രദായം
നടപ്പിലാക്കുന്നതിന്
വിശദമായ പദ്ധതി
തയ്യാറാക്കുമോ;
(ബി)
നെല്‍കൃഷി,
ചെമ്മീന്‍ കൃഷി, മത്സ്യ
കൃഷി എന്നിവ
സംയോജിതമായി
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് തസ്തികയിലെ
നിയമനം
2424.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ്
തസ്തികയിലെ നിലവിലുള്ള
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേരെ
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ആകെ
എത്ര അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് തസ്തിക
നിലവിലുണ്ടെന്നും
ഇതില്‍ എത്ര
ഒഴിവുകളില്‍ സ്ഥിര
നിയമനം
നടത്തിയിട്ടുണ്ടെന്നും
അറിയിക്കുമോ;
(സി)
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ്
തസ്തികയില്‍
ഭിന്നശേഷിക്കാരെ
ലഭിക്കാത്ത
സാഹചര്യത്തില്‍,
പ്രസ്തുത
വിഭാഗക്കാര്‍ക്കായി
നിശ്ചയിച്ചിട്ടുളള
തസ്തികകളില്‍
താല്‍ക്കാലികമായെങ്കിലും
നിലവിലുള്ള ലിസ്റ്റില്‍
നിന്നുള്ളവരെ
നിയമിക്കാന്‍ നടപടികള്‍
ഉണ്ടാകുമോ;
(ഡി)
കേരളത്തിലെ
മുഴുവന്‍ കൃഷി
ഓഫീസുകളിലും
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ്
തസ്തികയുടെ എണ്ണം
ക്രമീകരിച്ച് നടപടികള്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
2017-ലെ
എത്ര പ്രതീക്ഷിത
ഒഴിവുകള്‍ പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
നെല്പാടങ്ങളുടെ
വീണ്ടെടുപ്പ്-മൂലധനച്ചെലവ്
2425.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്പാടങ്ങളുടെ
വീണ്ടെടുപ്പ്-മൂലധനച്ചെലവ്
സര്‍ക്കാര്‍
വഹിക്കുന്നതിനും
നെല്പാടങ്ങളില് കൃഷി
ചെയ്ത കമുക്, രോഗ
ബാധിച്ചതുമൂലം വെട്ടി
മാറ്റുന്നതിനും വീണ്ടും
നെല്പാടങ്ങളാക്കുന്നതിനും
പ്രത്യേക പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
വീണ്ടും
നെല്പാടങ്ങളാക്കുന്നതിനുള്ള
മൂലധനച്ചെലവ്
വഹിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്
നടപടികള്‍
സ്വീകരിക്കുമോ?
കൃഷിയിടങ്ങളില്‍
നിരോധിക്കപ്പെട്ട
കീടനാശിനികള്‍
2426.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിയിടങ്ങളില്‍
നിരോധിക്കപ്പെട്ട
കീടനാശിനികള്‍
പ്രയോഗിക്കുന്നത്
സംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കേസുകളില്‍
ഉത്തരവാദികള്‍ക്കെതിരെ
എന്തുതരം നടപടിയാണ്
സ്വീകരിക്കുന്നത്;
(സി)
നിരോധിക്കപ്പെട്ട
കീടനാശിനികള്‍
വിറ്റഴിക്കുന്നവര്‍ക്കെതിരെ
പലപ്പോഴും ശക്തമായ
നടപടി സ്വീകരിക്കാത്തത്
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കുന്നതിന്
ഇടയാക്കുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
കൃഷിനാശത്തിനുള്ള
നഷ്ടപരിഹാരം
2427.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭം
മൂലം കൃഷി നശിച്ച
കര്‍ഷകര്‍ക്കുള്ള
നഷ്ടപരിഹാരം വളരെ
തുച്ഛമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത്
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തു നടപടികളാണ്
കെെക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
മാനദണ്ഡങ്ങളില്‍
മാറ്റം വരുത്തുന്നതിനും
പരിഷ്ക്കരിക്കുന്നതിനും
കേന്ദ്ര
ഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പ്പെടുത്തി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
അഗ്രിക്കള്‍ച്ചറല്‍
അസിസ്റ്റന്റ് തസ്തികയുടെ
യോഗ്യത
2428.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി വകുപ്പില്‍
അഗ്രിക്കള്‍ച്ചറല്‍
അസിസ്റ്റന്റ്മാരുടെ
യോഗ്യത കാര്‍ഷിക
ഡിപ്ലോമ/തത്തുല്യം,
ഇവയുടെ അഭാവത്തില്‍
മാത്രം
വി.എച്ച്.എസ്.സി/
കെ.ജി.ടി.ഇ എന്ന
മാനദണ്ഡം
എന്തടിസ്ഥാനത്തിലാണ്
തീരുമാനിച്ചിട്ടുള്ളത്;
(ബി)
നിലവില്‍
വൊക്കേഷണല്‍
ഹയര്‍സെക്കന്ററി
(വി.എച്ച്.എസ്.സി-അഗ്രി)
പാസായ
ഉദ്യോഗാര്‍ത്ഥികളെ
ഡിപ്ലോമാ പാസായവര്‍ക്ക്
തുല്യമായി
പരിഗണിക്കുന്നതിന്
എന്തൊക്കെ
പോരായ്മകളാണുള്ളത്
വ്യക്തമാക്കുമോ;
വൊക്കേഷണല്‍
ഹയര്‍സെക്കന്ററി പാസായ
ഉദ്യോഗാര്‍ത്ഥികളെയും
കാര്‍ഷിക ഡിപ്ലോമ
യോഗ്യതയുള്ളവരെയും
തുല്യ പരിഗണന നല്കി
അഗ്രിക്കള്‍ച്ചര്‍
അസിസ്റ്റന്റ്
തസ്തികയിലേക്ക്
നിയമിക്കുന്നതിന്
എന്തൊക്കെ നിയമ
നിര്‍മ്മാണങ്ങള്‍
ആവശ്യമുണ്ട്;
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
യോഗ്യത മാനദണ്ഡമായി
തീരുമാനിച്ചതുമായി
ബന്ധപ്പെട്ട്
ഇതുവരെയുള്ള
കേസുകളുടെയും കോടതി
ഉത്തരവുകളുടെയും
ലിസ്റ്റും രേഖകളും
ലഭ്യമാക്കാമോ?
നബാര്‍ഡ്
XXI
2429.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡ്
XXI
ട്രെഞ്ചില്പെടുത്തി
(NABARD XXI
Trench)കൃഷി വകുപ്പില്‍
നടപ്പിലാക്കുന്നതിന്
സമര്‍പ്പിച്ചിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാം;
ഓരോന്നും വിശദമാക്കാമോ?
പശുക്കളെ
ബാധിച്ച ബ്രുസെല്ലോസിസ്
(മാള്‍ട്ടപ്പനി) രോഗം
2430.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വെറ്ററിനറി
സര്‍വ്വകലാശാലയുടെ
തിരുവിഴാംകുന്നിലെ
ഫാമില്‍ ഏതാനും
പശുക്കള്‍ക്ക്
ബ്രുസെല്ലോസിസ്
(മാള്‍ട്ടപ്പനി)
പിടിപെടുകയുണ്ടായോ;
(ബി)
എങ്കില്‍
എത്ര പശുക്കള്‍ക്കാണ്
മാള്‍ട്ടപ്പനി
ബാധിച്ചത്;
എന്താണിതിന്റെ
രോഗലക്ഷണങ്ങള്‍;
(സി)
ഈ
പശുക്കളെ മണ്ണൂത്തി
വെറ്ററിനറി
കോളേജിലേക്ക്
കൊണ്ടുവരാനുള്ള അനുമതി
കേന്ദ്ര മൃഗക്ഷേമ
ബോര്‍ഡ്
പിന്വലിക്കുകയുണ്ടായോ;
എങ്കില്‍
പിന്‍വലിക്കാനുണ്ടായ
സാഹചര്യമെന്ത്;
(ഡി)
അനുമതി
പിന്‍വലിച്ചത്
പുന:പരിശോധിക്കാന്‍
ബോര്ഡിനോടാവശ്യപ്പെടുമോ;
(ഇ)
ഇല്ലെങ്കില്‍
മറ്റെന്ത് ബദല്‍
സംവിധാനമാണ് ഈ
പശുക്കളുടെ
കാര്യത്തില്‍
സ്വീകരിക്കുക എന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?