ഭൂമി
ഏറ്റെടുക്കുന്നതിനായി ആരംഭിച്ച
ഓഫീസുകള്‍
2252.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സര്‍ക്കാര്‍
ആവശ്യങ്ങള്‍ക്കായി ഭൂമി
ഏറ്റെടുക്കാന്‍ വേണ്ടി
റവന്യൂ വകുപ്പില്‍ എത്ര
ഓഫീസുകള്‍
ആരംഭിച്ചിട്ടുണ്ട്;
(ബി)
ഇൗ
ഓഫീസുകളുടെ പേര്,
ആരംഭിച്ച തീയതി, ഇത്
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവ് നമ്പര്‍ എന്നിവ
ലഭ്യമാക്കുമോ;
(സി)
ഭൂമി
ഏറ്റെടുക്കുന്നതിനായി
ആരംഭിച്ച ഓഫീസുകളില്‍
എത്ര ഓഫീസുകള്‍ ഭൂമി
ഏറ്റെടുക്കല്‍
പൂര്‍ത്തിയായശേഷം
പ്രവര്‍ത്തനം
അവസാനിപ്പിച്ചിട്ടുണ്ട്;
(ഡി)
ഭൂമി
ഏറ്റെടുക്കലിനുവേണ്ടി
ആരംഭിച്ച ഒാഫീസുകളില്‍
നിലവില്‍ എത്ര
സര്‍ക്കാര്‍
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ട്; ഇവരുടെ
എണ്ണം, തസ്തിക തിരിച്ച്
ലഭ്യമാക്കുമോ;
(ഇ)
ഭുമി
ഏറ്റെടുക്കാന്‍ വേണ്ടി
ആരംഭിച്ച ഓഫീസുകളില്‍
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
വര്‍ഷത്തില്‍ ശമ്പളം
ഇനത്തില്‍ എത്ര രൂപ
ചെലവഴിക്കുന്നുണ്ട്;
(എഫ്)
ഭൂമി
ഏറ്റെടുക്കല്‍
പൂര്‍ത്തീകരിച്ചിട്ടും
കേസ് നടത്തുന്നതിനു
വേണ്ടിയും കേസ്
തീര്‍പ്പായതിന് ശേഷം
ആനുകൂല്യം
നല്കുന്നതിനുവേണ്ടിയും
എത്ര ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവയുടെ പ്രവര്‍ത്തനം
പുനരവലോകനം ചെയ്ത്
അധിക താല്കാലിക തസ്തിക
നിര്‍ത്തലാക്കാന്‍
നടപടി സ്വീകരിക്കുമോ?
കൊടക്കാട് ഫോക് ലോര്‍
വില്ലേജ് ആരംഭിക്കുന്നതിന്
നടപടി
2253.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കൊടക്കാട്
തെയ്യം കലയുടെ
കുലപതിയായ മണക്കാടന്
ഗുരുക്കളുടെയും
നര്‍ത്തക രത്നം
കണ്ണപ്പെരുവണ്ണാന്റെയും
ഒാര്‍മ്മകള്‍
നിലനിര്‍ത്തുന്നതിനായി
ഫോക് ലോര്‍ വില്ലേജ്
ആരംഭിക്കുന്നതിനാവശ്യമായ
സ്ഥലം പതിച്ചു
നല്‍കുന്നതുമായി
ബന്ധപ്പെട്ട നടപടി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ; കഴിഞ്ഞ
എല്‍.ഡി.എഫ്.
സര്‍ക്കാരിന്റെ അവസാന
പീരിഡില്‍
മന്ത്രിസഭായോഗം അനുമതി
നല്‍കിയിട്ടും
ഇതിനാവശ്യമായ സ്ഥലം
പതിച്ചു നല്കാന്
വൈകുന്നതെന്താണെന്ന്
വ്യക്തമാക്കാമോ?
കൈയ്യേറ്റ ഭൂമി തിരിച്ച്
പിടിക്കുന്നതിന് നടപടി
2254.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെയുള്ള കൈയ്യേറ്റ
ഭൂമി എത്ര എന്ന് ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കൈയ്യേറ്റ ഭൂമിയില്‍
പുറമ്പോക്ക് ഭൂമി എത്ര
എന്നും ഇവയില്‍ രണ്ടു
സെന്റില്‍
കുറവുള്ളവര്‍ക്ക്
പ്രസ്തുത ഭൂമി
വ്യവസ്ഥകളോടെ
താമസത്തിനു നല്‍കാനും
കഴിഞ്ഞ യു.ഡി.എഫ്
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനുവേണ്ടി
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കാന്‍ ഈ
സര്‍ക്കാര്‍
തയ്യാറാകുമോ; വിശദാംശം
ലഭ്യമാക്കുമോ;
(സി)
പുറമ്പോക്കു
ഭൂമിയല്ലാത്ത
സര്‍ക്കാര്‍ ഭൂമി
കൈയ്യേറ്റം കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
എത്രയായിരുന്നു എന്നും
കഴിഞ്ഞ യു.ഡി.എഫ്
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
എത്രയായിരുന്നു
എന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
കഴിഞ്ഞഎല്.ഡി.എഫ്
സര്‍ക്കാര്‍
കാലയളവിനേക്കാള്‍ മുന്‍
യു.ഡി.എഫ് സര്‍ക്കാര്‍
കാലയളവില്‍ ഭൂമി
കൈയ്യേറ്റം
വര്‍ദ്ധിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
നടക്കുന്ന ഇത്തരം ഭൂമി
കൈയ്യേറ്റങ്ങള്‍
നിയന്ത്രിക്കാനും
സര്‍ക്കാര്‍ ഭൂമിയും
സ്വകാര്യ വ്യക്തിക്കള്‍
അനധികൃതമായി കൈവശം
വച്ചിട്ടുള്ള ഭൂമിയും
തിരിച്ച് പിടിച്ച്
സംരക്ഷിക്കാനും ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കാമോ?
വിജിലന്‍സ് അന്വേഷണം
നേരിടുന്ന ഉദ്യോഗസ്ഥര്‍
2255.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ വിജിലന്‍സ്
അന്വേഷണം നേരിടുന്ന
എത്ര ഉദ്യോഗസ്ഥരുണ്ട്;
(ബി)
ഇവരുടെ
പേര്, തസ്തിക, ഓഫീസ്,
ജില്ല എന്നിവ സഹിതം
വിവരം ലഭ്യമാക്കുമോ;
(സി)
ഒന്നില്‍
കൂടുതല്‍ വിജിലന്‍സ്
കേസുകള്‍ നേരിടുന്ന
ഉദ്യോഗസ്ഥരുടെ പേര്,
തസ്തിക, ഓഫീസ് എന്നിവ
ലഭ്യമാക്കുമോ?
കോട്ടക്കല്‍ മണ്ഡലത്തിലെ
വില്ലേജ് ഓഫീസുകൾ
2256.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
മാറാക്കര, വളാഞ്ചേരി,
മേല്‍മുറി,
കാട്ടിപ്പരുത്തി,
കോട്ടക്കല്‍, നടുവട്ടം
എന്നീ വില്ലേജുകളിലെ
ഒഴിവുള്ള തസ്തികകളില്‍
നിയമനം നടത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
നടുവട്ടം
വില്ലേജ് ഓഫീസ്
മന്ദിരത്തിന്റെ
ശോചനീയാവസ്ഥയ്ക്ക്
പരിഹാരം കാണുവാന്‍
നടപടി സ്വീകരിക്കുമോ?
ഇ-ഗവേണന്‍സ്
പദ്ധതി പ്രകാരം നല്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
2257.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യു
ഓഫീസുകളില്‍ നിന്നും
ഇ-ഗവേണന്‍സ് പദ്ധതി
പ്രകാരം
സര്‍ട്ടിഫിക്കറ്റുകള്‍
നല്കുന്ന സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
തരം
സര്‍ട്ടിഫിക്കറ്റുകളാണ്
ഇങ്ങനെ വിതരണം
ചെയ്യുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വിശദമാക്കുമോ?
ഇ-ഡിസ്ട്രിക്റ്റ്
പദ്ധതി
2258.
ശ്രീ.കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ വകുപ്പില്‍
സേവനങ്ങള്‍ ഓണ്‍ ലൈനായി
നല്‍കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഭൂനികുതി
അടയ്ക്കുന്നതുള്‍പ്പെടെയുള്ള
ഏതെല്ലാം തരം
സേവനങ്ങളാണ് ഓണ്‍ലൈനായി
നല്‍കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇ-ഡിസ്ട്രിക്റ്റ്
പദ്ധതി പ്രകാരം
ഏതെല്ലാം റവന്യൂ
ഓഫീസുകളില്‍ ഈ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ടി.എസ്.
കനാലിന്റെ കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന
ഭാഗത്തിന്റെ സര്‍വ്വേ
നടപടികള്‍
2259.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടി.എസ്.
കനാലിന്റെ
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന
ഭാഗത്തിന്റെ സര്‍വ്വേ
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
പദ്മനാഭന് ജെട്ടി
മുതല്‍ ആലുംപീടിക
വരെയുള്ള ഭാഗത്തെ
ടി.എസ്. കനാലിന്റെ
സര്‍വ്വേ സ്കെച്ച്
ലഭ്യമാക്കുമോ;
(ബി)
ഈ
പ്രദേശത്തെ
കൈയേറ്റങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഏതെല്ലാം
വില്ലേജുകളിലാണ്
കൈയേറ്റം
നടന്നിട്ടുള്ളതെന്നും
എത്ര ഭൂമി
കയ്യേറിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഭവന
നിര്‍മ്മാണ വകുപ്പിന്റെ
പദ്ധതികള്‍ക്കായി വാങ്ങിയ
ഭൂമി
2260.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
(2011-16) ഭവന
നിര്‍മ്മാണ വകുപ്പ്
കേരളത്തിലാകമാനം വിവിധ
പദ്ധതികള്‍ക്കായി എത്ര
കോടി രൂപ വീതം ഓരോ
വര്‍ഷവും
ചെലവാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഭവനനിര്‍മ്മാണ
പദ്ധതികള്‍ക്കായി
പ്രസ്തുത
കാലഘട്ടത്തില്‍
സ്ഥലങ്ങള്‍
വാങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ;
(സി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
സ്ഥലങ്ങള്‍
വാങ്ങിയതില്‍
സാമ്പത്തിക ക്രമക്കേട്
സംബന്ധിച്ചുള്ള
എന്തെങ്കിലും
ആരോപണങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
എന്തെങ്കിലും കേസ്
നിലവില്‍ ഉണ്ടോ;
വിശദീകരിക്കാമോ?
ഭൂമി
കേരളം പദ്ധതി
2261.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമി
കേരളം പദ്ധതിയുടെ
കീഴില്‍ നിലവില്‍
നടന്നുവരുന്ന ജോലികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ എത്ര
ജീവനക്കാര്‍ ഉണ്ടെന്നും
അവരുടെ നിയമന രീതി
എപ്രകാരമാണെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
ജീവനക്കാരില്‍ കരാര്‍
അടിസ്ഥാനത്തിലോ,
താത്ക്കാലിക
വ്യവസ്ഥയിലോ ജോലി
ചെയ്യുന്നവര്‍
എത്രയുണ്ടെന്നും അവരുടെ
ചുമതലകള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(ഡി)
കേന്ദ്ര
വിഹിതമായും സംസ്ഥാന
വിഹിതമായും എത്ര തുക
ഭൂമി കേരളത്തിന്
ലഭിച്ചിട്ടുണ്ടെന്നും
ആയത് ഏതൊക്കെ
തരത്തിലാണ്
വിനിയോഗിച്ചതെന്നും
നാളിതുവരെ എത്ര തുക
വിനിയോഗിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ?
കടല്‍
പുറമ്പോക്ക് ഭൂമിയില്‍
താമസിക്കുന്ന
കുടുംബങ്ങള്‍ക്ക്പട്ടയം
2262.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍
പുറമ്പോക്ക് ഭൂമിയില്‍
താമസിക്കുന്ന എത്ര
കുടുംബങ്ങള്‍ ഉണ്ട്
എന്നത്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
പട്ടയം/കൈവശാവകാശ രേഖ
ഉറപ്പാക്കുന്ന
കാര്യത്തില്‍
നിലവിലുള്ള സ്ഥിതി
വിശദമാക്കാമോ; ഇത്തരം
വിഭാഗത്തിന് പട്ടയം
നല്‍കുന്നതിന്
നിയമതടസ്സമുണ്ടോ;
(ബി)
കൊയിലാണ്ടി
മണ്ഡലത്തില്‍ എത്ര
കുടുംബങ്ങള്‍ ഇപ്രാകാരം
കടല്‍ പുറംമ്പോക്ക്
ഭൂമിയില്‍
താമസിക്കുന്നുണ്ട്
എന്നത് വിശദമാക്കാമോ;
(സി)
വളരെ
ദരിദ്രരും ഭൂരിഭാഗവും
മത്സ്യതൊഴിലാളികളുമായ
ഇത്തരം കുടുംബങ്ങളുടെ
കാര്യത്തില്‍ പട്ടയം
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മുന്‍
സര്‍ക്കാര്‍ ഭരണകാലത്ത്
നല്‍കിയിട്ടുള്ള ഭൂമിയും
പട്ടയങ്ങളും
2263.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ ഭൂമിയും
പട്ടയവുമില്ലാത്തവര്ക്ക്
ഭൂമിയും പട്ടയവും
നല്കുവാനും ഭൂമി
കൈവശമുള്ളവര്‍ക്ക്
പട്ടയം നല്‍കാനും
സ്വീകരിച്ചു വന്ന
വ്യവസ്ഥകള്‍
എന്തെല്ലാം; ഉത്തരവു
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാര്‍
വ്യവസ്ഥകളും നിയമങ്ങളും
ഉത്തരവുകളും ലംഘിച്ച്
ഭൂമി പതിച്ചു
നല്‍കിയതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതു സംബന്ധിച്ച്
അന്വേഷണം നടത്തി
അനധികൃത പട്ടയങ്ങളും
അതിനായി മുന്‍
സര്‍ക്കാര്‍ കൊണ്ടുവന്ന
ഉത്തരവുകളും
റദ്ദാക്കാന്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്നു വ്യക്തമാക്കുമോ;
(ഡി)
മുന്‍
സര്‍ക്കാര്‍ ഭരണകാലത്ത്
നല്‍കിയിട്ടുള്ള
അനധികൃത പട്ടയങ്ങള്‍
എത്ര എന്നും അവ
കണ്ടെത്താനായി
നടത്തുന്ന നടപടികള്‍
എന്തെല്ലാം എന്നും ഇവ
നല്കാന്
കൂട്ടുത്തരവാദികളായ
ഉദ്യോഗസ്ഥരുടെ പേരില്‍
എന്തെങ്കിലും അന്വേഷണം
നിലവിലുണ്ടോയെന്നും
എന്തു നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമെന്നും
വിശദമാക്കുമോ?
മുക്കം
മിനി സിവില്‍ സ്റ്റേഷന്
2264.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണം
പൂര്‍ത്തിയായി ഉദ്ഘാടനം
കഴിഞ്ഞിട്ടും
സര്‍ക്കാര്‍ ഓഫീസുകള്‍
മുക്കം മിനി സിവില്‍
സ്റ്റേഷനിലേക്ക് മാറ്റി
പ്രവര്‍ത്തനം
ആരംഭിക്കാത്തതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓഫീസുകള്‍
മിനി സിവില്‍
സ്റ്റേഷനിലേക്ക് മാറ്റി
പ്രവര്‍ത്തനം
അടിയന്തരമായി
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇത്
എന്ന് സാധ്യമാകുമെന്ന്
വ്യക്തമാക്കുമോ?
റവന്യൂ ടവര്‍
2265.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
ടൗണില്‍ സര്‍ക്കാര്‍
ആശുപത്രി പരിസരത്ത്
റവന്യൂ വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലം
ലഭ്യമാണോ; ഇവിടെ റവന്യൂ
ടവര്‍
നിര്‍മ്മിക്കുന്നതിനായി
മുന്‍പ് എപ്പോഴെങ്കിലും
വകുപ്പ് പ്രെപ്പോസല്‍
നല്കിയിട്ടുണ്ടായിരുന്നുവോ;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
പുതുതായി
എവിടെയെങ്കിലും റവന്യൂ
ടവര്‍
സ്ഥാപിക്കുന്നതിന്/നിര്‍മ്മിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ നടപടികള്‍
വിശദമാക്കാമോ?
റവന്യൂ
രേഖയില്‍ നിലം എന്നു
രേഖപ്പെടുത്തിയവര്ക്കുള്ള
ബുദ്ധിമിട്ട്
2266.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
രേഖയില്‍ നിലം എന്നു
രേഖപ്പെടുത്തിയതിനാല്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ്
നികത്തപ്പെട്ട വയലില്‍
വീട് വെക്കുന്നതിനും
കെട്ടിടം
നിര്‍മ്മിക്കുന്നതിനും
പഴകിയ വീട് പൊളിച്ച്
പുതിയത്
നിര്‍മ്മിക്കുന്നതിനും
അനുമതി ലഭിക്കാത്ത
സാഹചര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
ജനങ്ങള്‍ക്കുള്ള
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
റവന്യൂ
വകുപ്പിലെ ആഭ്യന്തര പരിശോധന
(വിജിലന്‍സ്) വിഭാഗം
2267.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിലെ ആഭ്യന്തര
പരിശോധന (വിജിലന്‍സ്)
വിഭാഗം കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
കഴിഞ്ഞ
അഞ്ചുവര്‍ഷം ഈ വിഭാഗം
സംസ്ഥാനത്ത്
എത്രസ്ഥലങ്ങളില്‍
പരിശോധന
നടത്തിയിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;
(സി)
പാലക്കാട്
ജില്ലയില്‍
ഇത്തരത്തില്‍
പരിശോധനകള്‍
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ആഭ്യന്തര
പരിശോധന വിഭാഗം
കാര്യക്ഷമമാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
വടക്കം
താലൂക്കിലെ സര്‍ക്കാര്‍
ഓഫീസുകള്‍
2268.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടക്കം
താലൂക്കിലെ സര്‍ക്കാര്‍
ഓഫീസുകള്‍ ഒരു
കുടക്കീഴില് കൊണ്ടു
വരുന്ന പദ്ധതി
വിശദീകരിക്കാമോ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനം
എത്രത്തോളമായി എന്ന്
വ്യക്തമാക്കുമോ?
റവന്യു
വകുപ്പിന്റെ ആധുനികവത്കരണം
2269.
ശ്രീ.എസ്.ശർമ്മ
,,
രാജു എബ്രഹാം
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ വില്ലേജുകളിലെയും
ഡാറ്റ ഡിജിറ്റൈസ്
ചെയ്യുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ജി.ഐ.എസ്.
സാങ്കേതികവിദ്യ
ഉപയോഗിച്ച്
സ്കെച്ചുകളുടെഡിജിറ്റൈസേഷന്
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
വിവരസാങ്കേതികവിദ്യയുടെ
സാധ്യതകള്‍ പരമാവധി
പ്രയോജനപ്പെടുത്തി
വകുപ്പിനെ
പൂര്‍ണ്ണമായും
ആധുനികവത്കരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കഴിഞ്ഞ
സര്‍ക്കാര്‍ പതിച്ചു നല്കിയ
ഭൂമി
2270.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍ അനര്‍ഹമായി
എത്ര മാത്രം ഭൂമി
പതിച്ചു
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള വിശദ
വിവരം നല്‍കുമോ ;
(ബി)
ഇപ്രകാരം
നല്കിയ ഭൂമി
സര്‍ക്കാരിലേക്ക്
വകയിരുത്തുന്നതിന് ഇൗ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതും
സ്വീകരിച്ചു
വരുന്നതുമായ നടപടികളുടെ
വിശദാംശം നല്‍കുമോ;
(സി)
ടി
ഭൂമി പതിച്ചു
നല്‍കിയവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണുദ്ദേശിക്കുന്നത്;
വിശദവിവരം
നല്‍കുമോ?മുന്‍
സര്‍ക്കാര്‍ ഭരണകാലത്ത്
നല്‍കിയിട്ടുള്ള
ഭൂമിയുംമുന്
സര്‍ക്കാര്‍ ഭരണകാലത്ത്
നല്‍കിയിട്ടുള്ള
ഭൂമിയും
(ഡി)
ഇത്
സംബന്ധിച്ച് വിശദമായ
അന്വേഷണം വന്നിട്ടുണ്ടോ
;എങ്കില്‍ വിശദവിവരം
നല്‍കുമോ ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
2271.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
,,
ടി. വി. ഇബ്രാഹിം
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ടിന്റെ
ഫലപ്രദമായ വിനിയോഗം
നടക്കുന്നില്ലെന്ന
ആക്ഷേപങ്ങള്‍
സര്‍ക്കാര്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
ഫണ്ട്
വിനിയോഗത്തില്‍
കാലതാമസം വരുന്നതിനുള്ള
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ആവശ്യമായ
പരിഹാരനടപടികള്‍
സ്വീകരിക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ പ്രകൃതിക്ഷോഭം
2272.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍ കഴിഞ്ഞ
ഒരു വര്‍ഷത്തിനുളളില്‍
പ്രകൃതിക്ഷോഭം മൂലം
ഭാഗികമായും
പൂര്‍ണ്ണമായും വീടുകള്‍
നഷ്ടപ്പെട്ടവര്‍ക്ക്
ധനസഹായം അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര പേര്‍ക്ക് എത്ര
തുക
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഭൂമിയുടെ
ന്യായ വില
2273.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരുമാനവര്‍ദ്ധനവ്
ലക്ഷ്യം വച്ച് ഭൂമിയുടെ
ന്യായവിലയേക്കാള്‍
കൂടുതല്‍ തുക
ആധാരത്തില്‍ എഴുതാന്‍
ജില്ലാ
രജിസ്ട്രാര്‍മാര്‍
സബ്ബ്
രജിസ്ട്രാര്‍മാര്‍ക്ക്
രഹസ്യ നിര്‍ദേശം
നല്‍കിയതായ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വില മുപ്പതു ശതമാനം വരെ
ഇൗ വിധം
വര്‍ദ്ധിപ്പിക്കണമെന്ന്
നിര്‍ദ്ദേശം
നല്കുയുണ്ടായോ;
(സി)
റിപ്പോര്‍ട്ട്
അടിസ്ഥാനരഹിതമാണെമെങ്കില്
ആയത് പ്രസിദ്ധീകരിച്ച
മാധ്യമങ്ങള്‍ക്കെതിരെ
നിയമനടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കരിപ്പുഴ
കനാല്‍, മലയം കനാല്‍ എന്നിവ
റിവര്‍ മാനേജ്മെന്റ്
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍ നടപടി
T 2274.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഗാടൂറിസം
പദ്ധതിയുടെ ഭാഗമായി
കായംകുളം കായലോര ടുറിസം
പദ്ധതികള്‍
പുരോഗമിക്കുന്ന
സാഹചര്യത്തില്‍
കായംകുളം കായലിന്റെ
അനുബന്ധമായിട്ടുള്ള
കരിപ്പുഴ കനാല്‍, മലയം
കനാല്‍ എന്നിവ റിവര്‍
മാനേജ്മെന്റ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സൗന്ദര്യവത്ക്കരിച്ച്
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്ന
തരത്തിലുള്ള പദ്ധതികള്‍
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മലപ്പുറം
സർക്കാർ വനിതാ കോളേജിനുള്ള
ഭൂമി കൈമാറ്റം
2275.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാണക്കാട്
വില്ലേജിലെ വ്യവസായ
വളര്‍ച്ചാ
കേന്ദ്രത്തില്‍ 5
ഏക്കര്‍ ഭൂമി മലപ്പുറം
സർക്കാർ വനിതാ കോളേജിന്
വിട്ടുനല്‍കി വ്യവസായ
വകുപ്പ്
ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും
ഉന്നത വിദ്യാഭ്യാസ
വകുപ്പിന് ഭൂമി
കൈമാറുന്നതിന് കാലതാമസം
ഉണ്ടായിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
റവന്യൂ വകുപ്പ്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
ഉന്നത
വിദ്യാഭ്യാസ വകുപ്പിന്
ഭൂമി കൈമാറി കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
അനുമതിക്കായി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പാലിക്കേണ്ടതെന്ന്
വിശദമാക്കാമോ;
(ഡി)
ഭൂമി
കൈമാറുന്നതിനുള്ള നടപടി
ക്രമങ്ങള്‍
ത്വരിതപ്പെടുത്തുമോ?
പിരായിരി
വില്ലേജ്
2276.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ പിരായിരി
വില്ലേജിനെ
രണ്ടാക്കുന്നതിനുവേണ്ടിയുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
വില്ലേജ് ഓഫീസുകളും
റീസര്‍വ്വേ നടപടികളും
2277.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ആകെ എത്ര വില്ലേജ്
ഓഫീസുകളുണ്ട്; ജില്ല
തിരിച്ചുള്ള വിശദാംശം
നല്‍കാമോ;
(ബി)
ഏതൊക്കെ
വില്ലേജുകളില്‍
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഏതൊക്കെ
വില്ലേജുകളില്‍
റീസര്‍വ്വേ
പൂര്‍ത്തിയാക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ; എന്ന്
മുതലാണ് ഈ
വില്ലേജുകളില്‍
റീസര്‍വ്വേ നടപടികള്‍
തുടങ്ങിയതെന്ന്
വിശദമാക്കാമോ;
(ഡി)
വില്ലേജുകളില്‍
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തിയാകാത്തതിനാല്‍
ജനങ്ങള്‍ക്ക്
പലവിധത്തിലുള്ള
ബുദ്ധിമുട്ടുകള്‍
നേരിടുന്നത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
വില്ലേജ്
ഓഫീസുകളുടെ നവീകരണം
2278.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകള്‍ നവീകരിച്ച്
ജനസേവനം
സുതാര്യമാക്കുന്നതിനും
കാലതാമസം കൂടാതെ
നിര്വ്വഹിയ്ക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കുവാനുദ്ദേശിയ്ക്കുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
ജനസൗഹൃദ
കേന്ദ്രങ്ങളാക്കി
വില്ലേജ് ഓഫീസുകളെ
മാറ്റുന്നതിന് നടപടി
സ്വീകരിയ്ക്കുമോ?
വരള്‍ച്ച
ക്രമാതീതമായി
വര്‍ദ്ധിക്കുന്നതു
മൂലമുണ്ടാകുന്ന
പ്രത്യാഘാതങ്ങള്‍ തടയാന്‍
നടപടി
2279.
ശ്രീ.എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വരള്‍ച്ച ക്രമാതീതമായി
വര്‍ദ്ധിക്കുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതുമൂലമുണ്ടാകുന്ന
പ്രത്യാഘാതങ്ങള്‍
തടയുന്നതിന് ഫലപ്രദമായ
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇതു
സംബന്ധിച്ച് ഏതെങ്കിലും
പഠനറിപ്പോര്‍ട്ടുകള്‍
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ ?
രേഖകളില്‍
'നിലം' എന്നു
രേഖപ്പെടുത്തിയിട്ടുള്ള
സ്ഥലങ്ങൾ
2280.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനേക
വര്‍ഷങ്ങളായി
നികത്തപ്പെട്ട്
വൃക്ഷങ്ങളും
വീടുകളുമൊക്കെയുള്ള
പുരയിടമായി
രൂപാന്തരപ്പെട്ട്
കിടക്കുന്ന സ്ഥലങ്ങള്‍,
വില്ലേജ് രേഖകളില്‍
'നിലം' എന്നു
രേഖപ്പെടുത്തി
കിടക്കുന്നതുകൊണ്ടു
മാത്രം അവിടെ
കെട്ടിടങ്ങള്‍
പണിയുന്നതിനോ, മറ്റു
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനോ
കര്‍ശനമായ വിലക്ക്
ഏർപ്പെടുത്തിക്കൊണ്ടുള്ള
മുന്‍ സര്‍ക്കാരിന്‍െറ
കാലത്തെ ഉത്തരവ് മൂലം
സാധാരണ
ജനങ്ങള്‍ക്കുണ്ടായിട്ടുളള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സ്ഥലങ്ങളില്‍ വീട്
നിര്‍മ്മിക്കുന്നതിനും
മറ്റു നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനും അനുമതി
നല്‍കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(സി)
അവശേഷിക്കുന്ന
നിലം നികത്തപ്പെടാതെ
സംരക്ഷിക്കുന്നതിന്
ആധുനിക സാങ്കേതിക
വിദ്യകള്‍
പ്രയോജനപ്പെടുത്തി
കുറ്റമറ്റ രീതിയില്‍
'ഡാറ്റാ ബാങ്ക്'
തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തെക്കനംകര
കനാല്‍
2281.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ വെളളപ്പൊക്കം
നിയന്ത്രിക്കുന്നതിന്റെ
ഭാഗമായി 'തെക്കനംകര
കനാല്‍'
തെളിക്കുന്നതിന്റെ
പണികള്‍ ഏതുവരെയായി
എന്നു വ്യക്തമാക്കുമോ;
(ബി)
കനാലിലുളള
കൈയ്യേറ്റങ്ങള്‍
മുഴുവന്‍ ഒഴിപ്പിച്ചു
കഴിഞ്ഞോ; ഇല്ലെങ്കില്‍
ഒഴിപ്പിക്കല്‍
നടപടികള്‍
പൂര്‍ത്തിയാക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ഇക്കാര്യത്തില്‍
കോടതി ഇടപെടല്‍
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(ഡി)
നഗരവാസികളുടെയും,
നഗരത്തില്‍
വന്നുപോകുന്ന
ആയിരങ്ങളുടെയും
സുരക്ഷാപ്രശ്നം
കോടതിയുടെ
ശ്രദ്ധയില്‍പ്പെടുത്തി
ഈ പണി അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിനാവശ്യമായ
നിയമപരിരക്ഷ
ഉറപ്പാക്കുമോ?
കാറ്റിലും
മഴയിലും വീടുകള്‍ക്കുണ്ടായ
നാശനഷ്ടം
2282.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോട്
ജില്ലയില്‍ കാറ്റിലും
മഴയിലും വീടുകള്‍ക്ക്
നാശനഷ്ടം
സംഭവിച്ചവര്‍ക്ക് 2015
ജനുവരി മുതല്‍ ആഗസ്റ്റ്
വരെ അനുവദിച്ച തുക
എത്രയാണ് എന്ന് മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോട്
ജില്ലയിലെ ഓരോ
മണ്ഡലത്തിലും പ്രസ്തുത
കാലയളവില്‍ സഹായം
ലഭിച്ച വീട്ടുടമകളുടെ
പേരും അനുവദിച്ച തുകയും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍ അനുവദിച്ച
തുക എത്ര പേര്‍ക്ക്
നല്കി എന്നും ഇനി എത്ര
പേര്‍ക്ക് നല്കാന്
ഉണ്ടെന്നും
വ്യക്തമാക്കാമോ?
ആലത്തൂര്‍
താലൂക്ക് ഓഫീസ് കെട്ടിടം
2283.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
110
വര്‍ഷത്തിലധികം
പഴക്കമുള്ള ആലത്തൂര്‍
താലൂക്ക് ഓഫീസ്
കെട്ടിടം പെെതൃക
സ്മാരകമാക്കി
നിലനിര്‍ത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
നിലവിലുള്ള
ഓഫീസ്, മിനിസിവില്‍
സ്റ്റേഷനിലേക്ക്
മാറ്റുന്നതിനുള്ള
നടപടികള്‍ ഏതുവരെയായി
എന്നു വ്യക്തമാക്കാമോ?
(സി)
താലൂക്ക്
ഓഫീസ് മിനി സിവില്‍
സ്റ്റേഷനിലേക്ക് മാറ്റി
നിലവിലുള്ള കെട്ടിടം
പെെതൃക
സ്മാരകമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
തൃശ്ശൂര്‍
ജില്ലയിലെ പുറമ്പോക്കുകളില്‍
താമസിക്കുന്ന
കുടുംബങ്ങള്‍ക്ക് പട്ടയം
2284.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ വിവിധ
പുറമ്പോക്കുകളില്‍
കാലങ്ങളായി
താമസിച്ചുവരുന്ന
ആയിരക്കണക്കിന്
കുടുംബങ്ങള്‍ക്ക്
പട്ടയം
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
വിവിധ
വകുപ്പുകള്ക്കുകീഴില്,
അവയുടെ വികസനത്തിന്
ആവശ്യമില്ലാത്ത
സ്ഥലങ്ങളില്‍
വര്‍ഷങ്ങളായി
താമസിച്ചുവരുന്ന
അപേക്ഷകര്‍ക്ക്
അടിയന്തിരമായി പട്ടയം
അനുവദിയ്ക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
മഴക്കുറവ്
സൃഷ്ടിക്കാവുന്ന
പ്രത്യാഘാതങ്ങള്‍
2285.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
അബ്ദുല്‍ ഹമീദ് പി.
,,
ടി. വി. ഇബ്രാഹിം
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തൊട്ടാകെ
നേരിടുന്ന മഴക്കുറവ്
സൃഷ്ടിക്കാവുന്ന
പ്രത്യാഘാതങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിക്കേണ്ട
മുന്‍കരുതലുകളെക്കുറിച്ച്
ധാരണ
ഉണ്ടാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതു
മൂലമുണ്ടാകാവുന്ന
പ്രതിസന്ധി
പരിഹരിക്കാന്‍
ജില്ലാതലത്തില്‍
ഏകോപനമുണ്ടാക്കുമോ?
സ്റ്റേറ്റ്
ഡിസാസ്റ്റര്‍ റെസ്പോണ്‍സ്
ഫണ്ട്
2286.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
വര്‍ഷം സ്റ്റേറ്റ്
ഡിസാസ്റ്റര്‍
റെസ്പോണ്‍സ് ഫണ്ട്
ഉപയോഗിച്ച് ഭരണാനുമതി
നല്കിയ അട്ടപ്പാടി
ജല്ലിപ്പാറ ഐശ്വര്യ
കുടിവെള്ള പദ്ധതി
പൂര്‍ത്തീകരിച്ചിട്ടും
ഇതിന്റെ തുക പാസ്സാക്കി
നല്കുവാനുള്ള കാലതാമസം
എന്താണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് പാലക്കാട്
ജില്ലാ കളക്ടറേറ്റില്‍
നിന്നും റവന്യൂ (കെ)
പ്രിന്‍സിപ്പല്‍
സെക്രട്ടറിയ്ക്ക്
നല്കിയ ജെ
6/2013/11376/9 നമ്പര്‍
കത്തില്‍ സ്വീകരിച്ച
നടപടികള്‍ ഇപ്പോള്‍
നിലവിലുള്ള ഫയല്‍
നമ്പര്‍ സഹിതം
വിശദീകരിക്കുമോ?
ഓപ്പറേഷന്
അനന്തയുടെ ഭാഗമായി ഒറ്റപ്പാലം
നഗരത്തിലെ ഒഴിപ്പിക്കല്‍
2287.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
"ഓപ്പറേഷന്
അനന്ത ഒറ്റപ്പാല
''ത്തിന്റെ ഭാഗമായി
ഒറ്റപ്പാലം ടൌണ്‍
പ്രദേശത്തെ
നിയമാനുസൃതമല്ലാത്ത
എത്ര കൈവശങ്ങള്‍
ഒഴിപ്പിച്ചെടുത്തുെന്ന്
സര്‍വ്വേ നമ്പരുകള്‍
സഹിതം വിശദാംശം
ലഭ്യമാക്കാമോ;
(ബി)
അനധികൃതമായി
ഭൂമി കൈവശം വച്ച
മുഴുവന്‍ പേരെയും
ഒഴിപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ?
പുതുപ്പാടി
വില്ലേജിലെ കര്‍ഷകര്‍ക്ക് പട്ടയം
2288.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താമരശ്ശേരി
താലൂക്ക് പുതുപ്പാടി
വില്ലേജില്‍ റീ
സര്‍വ്വെ 1/1, 100/1
ല്‍ ഉള്ള നൂറുകണക്കിന്
കര്‍ഷകര്‍ക്കും
കൈവശക്കാര്‍ക്കും
നാളിതുവരെയായിട്ടും
ഭൂമി സംബന്ധിച്ച രേഖകളോ
പട്ടയമോ അനുവദിച്ചു
കിട്ടാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തുകൊണ്ടാണിത്
സംഭവിച്ചതെന്നും, ഇത്
പരിഹരിക്കാന്‍
എന്തെല്ലാം
നടപടികളാണെടുത്തതെന്നും
വിശദമാക്കുമോ;
(സി)
കാലതാമസം
കൂടാതെ ഇവരുടെ പ്രശ്നം
പരിഹരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
സ്വന്തമായി
കെട്ടിടമില്ലാത്ത വില്ലേജ്
ആഫീസുകള്‍
2289.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
കെട്ടിടമില്ലാത്ത എത്ര
വില്ലേജ് ആഫീസുകളാണ്
കേരളത്തിലുള്ളത്എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
സ്വന്തമായി
കെട്ടിടമില്ലാത്ത
വില്ലേജ്ആഫീസുകള്ക്ക്
സ്വന്തമായി കെട്ടിടം
ലഭ്യമാക്കി അടിസ്ഥാന
സൗകര്യവികസനം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
വക സ്ഥലമോ കെട്ടിടമോ
പാട്ടത്തിനെടുത്ത്
പ്രവര്‍ത്തിക്കുന്ന
ക്ലബ്ബുകള്‍
2290.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ വക സ്ഥലമോ
കെട്ടിടമോ
പാട്ടത്തിനെടുത്ത്
പ്രവര്‍ത്തിക്കുന്ന
ക്ലബ്ബുകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ക്ലബ്ബുകള്‍ ഓരോന്നിനും
അനുവദിച്ചു നല്കിയ
ഭൂമിയുടെയും
കെട്ടിടങ്ങളുടെയും
വിസ്തീര്‍ണ്ണവും
നിലവില്‍ കൈവശത്തിലുള്ള
ഭൂമിയുടെയും
കെട്ടിടങ്ങളുടെയും
വിസ്തീര്‍ണ്ണവും
എത്രയാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലങ്ങള്‍
ഓരോന്നിന്റെയും
പാട്ടക്കാലാവധി
എന്നുമുതല്‍ എന്നുവരെ
ആണെന്ന് അറിയിക്കാമോ;
(ഡി)
പ്രസ്തുത
ക്ലബ്ബുകള്‍
ഓരോന്നിന്റെയും പാട്ട
തുക എത്രയാണെന്നും
കുടിശ്ശിക ഉണ്ടെങ്കില്‍
എത്ര വീതം ഉണ്ടെന്നും
അറിയിക്കാമോ;
(ഇ)
പ്രസ്തുത
ക്ലബ്ബുകളില്‍ പാട്ട
വ്യവസ്ഥക്കു
വിരുദ്ധമായി
പ്രവര്‍ത്തിക്കുന്നവ
ഉണ്ടെങ്കില്‍ ആയതിന്റെ
വിവരം ലഭ്യമാക്കാമോ?
കൊയിലാണ്ടി
മിനി സിവില്‍ സ്റ്റേഷന്
2291.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
താലൂക്ക് ഓഫീസ്
പ്രവര്‍ത്തിക്കുന്ന
മിനി സിവില്‍
സ്റ്റേഷന്
കോമ്പൗണ്ടില്‍ എത്ര
മണല്‍ ലോറികള്‍
പിടിച്ചിട്ടിട്ടുണ്ട്
എന്ന് വിശദമാക്കാമോ;ഇവ
ഓരോന്നും
പിടിച്ചിട്ടിട്ട് എത്ര
വര്‍ഷമായി എന്നത്
വ്യക്തമാക്കാമോ;
(ബി)
മണല്‍
കടത്ത് കേസുകളില്‍
പിടിച്ചിട്ടുള്ള
വാഹനങ്ങളും മണല്‍
കൂമ്പാരവും മിനി
സിവില്‍ സ്റ്റേഷനില്‍
സ്ഥലം അപഹരിക്കുന്ന
സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്
പരിഹാരമുണ്ടാക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കിളിമാനൂര്‍
മിനി സിവില്‍ സ്റ്റേഷനിലെ
അസൗകര്യങ്ങൾ
2292.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍
മിനി സിവില്‍
സ്റ്റേഷനില്‍ ശുചീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
തൊഴിലാളികളെ
നിയമിക്കാത്തത് കാരണം
വൃത്തിഹീനവും
ദുര്ഗന്ധപൂരിതവുമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
നടപടിയെടുക്കേണ്ട
ഉദ്യോഗസ്ഥന് ആരാണെന്ന്
വ്യക്തമാക്കാമോ;
(സി)
കിളിമാനൂര്‍
മിനി സിവില്‍
സ്റ്റേഷനില്‍ ലിഫ്റ്റ്
പ്രവര്‍ത്തിക്കാത്തത്
കാരണം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കിളിമാനൂര്‍
മിനി സിവില്‍
സ്റ്റേഷനില്‍
ക്യാന്റീന്
പ്രവര്‍ത്തിപ്പിക്കാനുള്ള
ടെന്‍ഡര്‍ നടപടികള്‍
ഏത് ഘട്ടത്തിലാണെന്നു
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഭൂമി കയ്യേറിയത് തടയാന്‍
നടപടി
2293.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
വില്ലേജില്‍ ബ്ലോക്ക്
നമ്പര്‍ 22-ല്‍
സര്‍വ്വേ നമ്പര്‍
122/1-ല്‍ പെടുന്ന 6.30
ആര് സ്ഥലം സര്‍ക്കാര്‍
വക ഭൂമിയാണോ എന്നു
വ്യക്തമാക്കുമോ;
(ബി)
ആണെങ്കില്‍
പ്രസ്തുത ഭൂമിയില്‍
നടത്തിയിട്ടുള്ള
കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
സര്‍ക്കാര്‍
ഭൂമി സംരക്ഷിക്കല്‍
2294.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ ഭൂമി
സംരക്ഷിക്കുന്നതിനും
കൈയ്യേറ്റങ്ങള്‍
തടയുന്നതിനുമായി
പുതുതായി എന്തെങ്കിലും
നടപടികള്‍
കൈക്കൊള്ളുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കാമോ ?
സര്‍ക്കാര്‍ ഭൂമി
സര്‍ക്കാരില്‍ തന്നെ
നിക്ഷിപ്തമാക്കാന്‍ നടപടി
2295.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്താകമാനം
മുന്‍ എല്‍. ഡി. എഫ്.
സര്‍ക്കാര്‍ കാലയളവില്‍
കണ്ടെത്തിയ മിച്ചഭൂമി
എത്രയെന്നും,
സര്‍ക്കാര്‍ ഭൂമി , വന
ഭൂമി എന്നിവയില്‍
കെെയ്യേറ്റം
നടത്തിയതായി കണ്ടെത്തിയ
ഭൂമി എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
ഉള്‍പ്പെട്ട എത്ര മിച്ച
ഭൂമി, സര്‍ക്കാര്‍
ഭൂമി, വനഭൂമി എന്നിവ
കൈയ്യേറ്റക്കാരില്‍
നിന്നും മുന്‍
യു.ഡി.എഫ് സര്‍ക്കാര്‍
കണ്ടെത്തിയെന്ന്
വ്യക്തമാക്കുമോ;
(സി)
മുന്‍സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
മുന്‍ എല്‍. ഡി. എഫ്.
സര്‍ക്കാര്‍ കണ്ടെത്തിയ
മിച്ച ഭൂമിയില്‍ എത്ര
മിച്ച ഭൂമി എത്ര
പേര്‍ക്ക് വിതരണം
ചെയ്തു വെന്ന്
വ്യക്തമാക്കുമോ;
(ഡി)
മുന്‍
എല്‍. ഡി.
എഫ്.സര്‍ക്കാര്‍
കണ്ടെത്തിയ മിച്ച ഭൂമി,
സര്‍ക്കാര്‍ ഭൂമി, വന
ഭൂമി എന്നിവയില്‍
കോടതി വ്യവഹാരങ്ങളില്‍
ഉള്‍പ്പെട്ട ഭൂമി എത്ര;
മുന്‍ സര്‍ക്കാര്‍
കോടതി വ്യവഹാരങ്ങളില്‍
ഫലപ്രദമായി ഇടപെടാത്തതു
മൂലം സര്‍ക്കാരിനു
നഷ്ടപ്പെട്ട ഭൂമി എത്ര;
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
ഇത്തരത്തില്‍
കോടതി വ്യവഹാരങ്ങളില്‍
ഉള്‍പ്പെട്ട
സര്‍ക്കാര്‍ ഭൂമി
സര്‍ക്കാരില്‍
നിക്ഷിപ്തമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
സര്‍ക്കാര്‍
ഭൂമിയുടെ ലീസ്
വര്‍ദ്ധിപ്പിക്കാന്‍ നടപടി
2296.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്താകമാനം
എത്ര ഏക്കര്‍
സര്‍ക്കാര്‍ ഭൂമി /
മിച്ചഭൂമി / വനഭൂമി
തുടങ്ങിയവ ലീസിന്
വ്യക്തികള്‍
/സ്ഥാപനങ്ങള്‍
/മറ്റുള്ളവര്‍
എന്നിവര്‍ക്കായി
നല്‍കിയിട്ടുണ്ട്;
ജില്ലതിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇവയുടെ
ലീസ് നിരക്ക് എത്ര;
മുന്‍ സര്‍ക്കാര്‍
കാലയളവില്‍ എത്ര തുക
ലീസു പിരിവില്‍
കുടിശ്ശികയുണ്ട്; മുന്‍
സര്‍ക്കാര്‍ എത്ര ലീസ്
തുക ലീസ്
നല്‍കുന്നവര്‍ക്ക്
ഒഴിവാക്കി നല്കി ;
ജില്ലതിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(സി)
ലീസ്
പിരിവില്‍ സര്‍ക്കാരിനു
ലീസ്
നല്കാതിരിക്കാനായി
കോടതികളെ സമീപിച്ച
കേസുകള്‍ എത്രയെന്നും
പ്രസ്തുത കേസ്സുകളില്‍
കഴിഞ്ഞ സര്‍ക്കാറിന്റെ
കാലത്ത് സര്‍ക്കാരിനു
നഷ്ടമായ ലീസ് തുക
എത്രയെന്നും
വിശദീകരിക്കുമോ;
(ഡി)
ലീസ്
നിരക്കുകള്‍
കാലോചിതമായി
പരിഷ്ക്കരിക്കുന്നതും,
അതിലൂടെ സര്‍ക്കാരിന്
മുതല്‍ കൂട്ടാനും എന്തു
നടപടികള്‍
സ്വീകരിക്കും; വിശദാംശം
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള മിച്ച
ഭൂമി
2297.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
പുതുതായി എത്ര
പേര്‍ക്ക് എന്തെല്ലാം
മാനദണ്ഡങ്ങള്‍ പ്രകാരം
പട്ടയം നല്തി
;ജില്ലതിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലയളവില്‍ കണ്ടെത്തിയ
സര്‍ക്കാര്‍
പുറമ്പോക്കുകളായ ഭൂമി
എത്ര; ഇവയില്‍
ഇനിയുംസര്ക്കാര്
നിയന്ത്രണത്തില്‍
കൊണ്ടുവരാന്‍ കഴിയാത്ത
ഭൂമി എത്ര; മിച്ച
ഭൂമിയായി
കണ്ടെത്തിയവയില്‍
സര്‍ക്കാര്‍
നിയന്ത്രണത്തില്‍
കൊണ്ടുവരാന്‍ കഴിഞ്ഞ
ഭൂമി എത്ര; വിവിധയിനം
വ്യവഹാരങ്ങളില്‍
ഉള്‍പ്പെട്ട്
കോടതികളില്‍ കിടക്കുന്ന
ഭൂമി എത്ര; വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഭൂമിയില്‍ നിന്നും
മുന്‍സര്‍ക്കാര്‍ എത്ര
ഭൂരഹിതര്‍ക്ക് ഭൂമി
നല്കി; അതില്‍
വാസയോഗ്യമല്ല
എന്നതിനാല്‍ ഭൂമി
തിരസ്ക്കരിച്ചവര്‍
എത്ര; വാസയോഗ്യമല്ലാത്ത
ഭൂമി നല്‍കിയതിനു കാരണം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
മുന്‍സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
ഉണ്ടായിരുന്ന ഭൂരഹിതര്‍
എത്ര, ഇവര്‍ക്കായി
എന്തു നടപടികള്‍
സ്വീകരിക്കും; വിശദാംശം
ലഭ്യമാക്കുമോ?
റിവര്മാനേജ്
മെന്റ് ഫണ്ട്
2298.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ റിവര്മാനേജ്
മെന്റ് ഫണ്ടിന്റെ
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കുമോ;
(ബി)
ടി
ഫണ്ട് വിനിയോഗിച്ച്
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍ക്കൂടി
കടന്നുപോകുന്ന പമ്പാ,
അച്ചന്‍കോവില്‍ എന്നീ
നദികളുടെ വശങ്ങള്
കെട്ടി
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
നിലവിലുണ്ടെന്ന്
വിശദീകരിക്കുമോ;
(സി)
ടി
നദികളുടെ തീരങ്ങളില്‍
താമസിക്കുന്നവരുടെ വീട്
സംരക്ഷിക്കുന്നതിനും
പുരയിടം കെട്ടി
സംരക്ഷിക്കുന്നതിനുമായുള്ള
നിവേദനങ്ങള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതി
2299.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയനുസരിച്ച്
റോഡുകള്‍ നന്നാക്കുന്ന
പദ്ധതിയുടെ
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍ക്ക് എത്ര
രൂപയാണ്
കൊടുത്തുതീര്‍ക്കാനുള്ളത്;
ഇത് എന്ന്
കൊടുത്തുതീര്‍ക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ഏറ്റുമാനൂര്‍-എറണാകുളം
റോഡിലെ അപകടകരമായ വളവുകള്‍
നിവര്‍ത്തുന്നതിന് ഭൂമി
ഏറ്റെടുക്കല്‍
2300.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറ്റുമാനൂര്‍-എറണാകുളം
റോഡിലെ അപകടകരമായ
വളവുകള്‍
നിവര്‍ത്തുന്നതിന്
പൊന്നുംവില നടപടികള്‍
സംബന്ധിച്ച്
16206/ബി2/റവ/16
നമ്പര്‍ ഫയലില്‍
ആവശ്യപ്പെട്ട വിശദീകരണം
കോട്ടയം ജില്ലാ
കളക്ടര്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കുമോ;
(ബി)
9/5/2013-ലെ
നമ്പര്‍ 2655/13/റവ.
ഉത്തരവിലെ അവ്യക്തതകള്‍
പരിഹരിച്ച് സര്ക്കാന്
പുതുക്കിയ ഉത്തരവ്
എത്രയും വേഗം ഇറക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
നിര്‍ദ്ദിഷ്ട
ഭൂമി നെഗോഷ്യയേറ്റഡ്
പര്‍ച്ചേസ് മുഖേന
ഏറ്റെടുക്കുന്നതിനായി
എത്രയും വേഗം നടപടി
സ്വീകരിക്കുമോ; ഇതു
സംബന്ധിച്ച് വ്യക്തമായ
ഉത്തരവ്
പുനക്രമീകരിച്ച്
ഇറക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
2013-ലെ
ലാൻഡ് അക്ക്വിസിഷൻ,
റീഹാബിലിറ്റേഷൻ ആൻഡ്
റീസെറ്റില്‍മെൻറ് ആക്ട്
നിലവില്‍ വന്നതിന്
മുമ്പെയുള്ള
സര്‍ക്കാര്‍ ഉത്തരവ്
ആയതിനാല്‍ സാമൂഹിക ആഘാത
പഠനത്തിന്റെ ആവശ്യകത ഇൗ
സ്ഥലമെടുപ്പിന്
ആവശ്യമുണ്ടോ എന്ന
കാര്യം
പരിശോധിക്കുമോ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതിയില്‍
ഉള്‍പ്പെടുത്തി നടത്തിയ
പ്രവൃത്തികള്‍
2301.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2016
കാലയളവില്‍ നെടുമങ്ങാട്
മണ്ഡലത്തില്‍
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി നടത്തിയ
പ്രവൃത്തികളുടെ
വിശദാംശം
ലഭ്യമാക്കുമോ?
വെള്ളപ്പൊക്ക-വരള്‍ച്ചാ
ദുരിതാശ്വാസ പദ്ധതി
2302.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളപ്പൊക്ക-വരള്‍ച്ചാ
ദുരിതാശ്വാസ
പദ്ധതിയിലേക്ക് 2011
മുതല്‍ 2016 വരെ
കേന്ദ്ര സര്‍ക്കാര്‍
അനുവദിച്ച തുകയും ഇൗ
കാലയളവില്‍ ചെലവഴിച്ച
തുകയും എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
വിഭാഗത്തില്‍ പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടും
പണം നല്‍കുന്നതിന്
കാലതാമസം
നേരിടുന്നതായുള്ള പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
ഇൗയിനത്തിലുള്ള
കുടിശ്ശിക ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
മണ്ണാര്‍ക്കാട്
താലൂക്കിലെ പട്ടയവിതരണം
2303.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
താലൂക്കില്‍ 01.01.1977
ന് മുന്‍പ് വനഭൂമിയില്‍
താമസിക്കുന്നവരെ
കണ്ടെത്തുന്നതിനുള്ള
ജോയിന്റ്
വെരിഫിക്കേഷന്
സര്‍വ്വേ
നടത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഇതിന്
പ്രകാരം അര്‍ഹരായ
കുടുംബങ്ങളുടെയും
വ്യക്തികളുടെയും
വിശദവിവരം നല്‍കുമോ;
(ബി)
പട്ടയം
ലഭിക്കുന്നതിന്
അര്‍ഹരായവരുടെ ലിസ്റ്റ്
റവന്യൂ അധികൃതര്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
സമര്‍പ്പിച്ചത്;
ഇതിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്തെന്ന്
നിലവിലെ ഫയല്‍ നമ്പര്‍
സഹിതം വിശദീകരിക്കുമോ;
(സി)
കേരളത്തിലെ
പല സ്ഥലങ്ങളിലും
ജോയിന്റ്
വെരിഫിക്കേഷന് നടത്തി
പട്ടയം നല്‍കിയിട്ടും
മണ്ണാര്‍ക്കാട്
താലൂക്കില്‍
ഇതിനുണ്ടാകുന്ന
കാലതാമസം എന്താണെന്ന്
വിശദമാക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
2304.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി പ്രകാരം
നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്നും
എത്ര കുടുംബങ്ങള്‍ക്ക്
ഭൂമി
അനുവദിച്ചിട്ടുണ്ടെന്നും
ജില്ല തിരിച്ച്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
അനുവദിച്ച ഭൂമികള്‍
പലതും
വാസയോഗ്യമല്ലാത്തതും
സഞ്ചാര സൗകര്യം
ഇല്ലാത്തതുമാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പരിഹാര
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
മൂവാറ്റുപുഴ നിയോജക
മണ്ഡലത്തില്‍ എത്ര
പേര്‍ക്ക് ഭൂമി
അനുവദിച്ചു എന്ന്
അറിയിക്കാമോ;
(ഡി)
മൂവാറ്റുപുഴ
നിയോജക
മണ്ഡലത്തില്‍പ്പെട്ട
ഭൂരഹിതരായവരുടെ എത്ര
അപേക്ഷകള്‍ നിലവില്‍
ലഭിച്ചിട്ടുണ്ടെന്നും
അതില്‍ എന്ത് നടപടി
സ്വീകരിച്ചു എന്നും
അറിയിക്കാമോ?
നെയ്യാറ്റിന്‍കര
പവിത്രാനന്ദപുരം കോളനിയില്‍
താമസിക്കുന്നവര്‍ക്ക് പട്ടയം
2305.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
പവിത്രാനന്ദപുരം
കോളനിയില്‍ 40
വര്‍ഷമായി
താമസിക്കുന്നവര്ക്ക്ഇതുവരെയും
പട്ടയം അനുവദിച്ച്
കൊടുത്തിട്ടില്ല എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പട്ടയം
നല്‍കുന്നതിന് വേണ്ട
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
കരുനാഗപ്പള്ളിയിലെ
ഭൂരഹിതര്‍
2306.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍
ഭൂരഹിതരായ എത്ര
കുടുംബങ്ങളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സീറോ
ലാന്റ് ലെസ് പദ്ധതി
പ്രകാരം ഭൂമി
ലഭിക്കുന്നതിന്
കരുനാഗപ്പള്ളി നിയോജക
മണ്ഡലത്തില്‍ നിന്നും
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
,ഇൗ പദ്ധതി പ്രകാരം
എത്ര പേര്‍ക്ക് ഭൂമി
വിതരണം ചെയ്തുവെന്നും
വിശദമാക്കാമോ;
(സി)
ഭൂരഹിതര്‍ക്ക്
വിതരണം ചെയ്യുന്നതിനായി
എത്ര ഭൂമി
കണ്ടെത്തിയിട്ടുണ്ടെന്നും
അതിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്നും
വിശദമാക്കാമോ;
(ഡി)
ഭൂരഹിതര്‍ക്ക്
വിതരണം ചെയ്യുന്നതിന്
അനുയോജ്യമായ
സര്‍ക്കാര്‍ ഭൂമി
നിലവില്‍ ഏതെങ്കിലും
വില്ലേജിലുണ്ടോയെന്നു
വ്യക്തമാക്കാമോ?
നാശനഷ്ടങ്ങള്‍ക്ക്
കേന്ദ്രസര്‍ക്കാരില്‍ നിന്ന്
ധനസഹായം
2307.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
കാലവര്‍ഷത്തില്‍
സംസ്ഥാനത്തൊട്ടാകെ
എത്ര കോടി രൂപയുടെ
നാശനഷ്ടങ്ങള്‍
ഉണ്ടായിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
നാശനഷ്ടങ്ങള്‍ക്ക്
കേന്ദ്ര
സര്‍ക്കാരിനോട്
ധനസഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
എങ്കില്‍
ധനസഹായം
ലഭിച്ചിട്ടുണ്ടോ; എത്ര
കോടി രൂപയാണ്
ലഭിച്ചതെന്നറിയിക്കാമോ?
തരിശ്ശായിക്കിടക്കുന്ന
സര്‍ക്കാര്‍ ഭൂമി
2308.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രത്യേക ഉപയോഗമില്ലാതെ
തരിശ്ശായിക്കിടക്കുന്ന
സര്‍ക്കാര്‍ ഭൂമിയുടെ
കൃത്യമായ കണക്കുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
താലൂക്കടിസ്ഥാനത്തിലോ,
നിയോജക
മണ്ഡലാടിസ്ഥാനത്തിലോ
ഇതിന്റെ കണക്ക്
ജനപ്രതിനിധികള്‍ക്ക്
ലഭ്യമാക്കാനുള്ള
നടപടികള്‍
കൈക്കൊള്ളുമോ;
(സി)
പ്രസ്തുത
ഭൂമിയില്‍ ഏതെങ്കിലും
തലത്തിലുള്ള
കയ്യേറ്റങ്ങള്‍
നടക്കുന്നുണ്ടോയെന്ന്
പരിശോധിക്കുന്ന
എന്തെങ്കിലും സ്ഥിരം
സംവിധാനം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
റീ-സര്‍വ്വേ
നടപടികള്‍
2309.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീ-സര്‍വ്വേ നടപടികള്‍
പൂര്‍ത്തിയാക്കുന്നതിന്
കാലതാമസമുണ്ടാകാനുള്ള
കാരണം വ്യക്തമാക്കാമോ?
റവന്യൂ
രേഖകള്‍
2310.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ഷങ്ങളായി
കൈവശം വെച്ചിട്ടുള്ള
ഭൂമിയില്‍ വീട് വെച്ചു
താമസിക്കുന്നവര്‍ക്ക്,
അവരുടെ ഭൂമി റവന്യൂ
രേഖകള്‍ പ്രകാരം
നിലമെന്നോ,
നികത്തുഭൂമിയെന്നോ
രേഖപ്പെടുത്തിയതിന്റെ
പേരില്‍ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വീട്ട്
നമ്പര്‍ ഇട്ട്
കൊടുക്കാത്ത പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
സംബന്ധിച്ച് അരൂര്‍
എം.എല്‍.എ. ഉന്നയിച്ച
സബ്മിഷനില്‍
ആവശ്യപ്പെട്ടത് പ്രകാരം
റവന്യൂ,
തദ്ദേശസ്വയംഭരണം, കൃഷി
എന്നീ വകുപ്പ്
മന്ത്രിമാരും ചീഫ്
സെക്രട്ടറിയും
ബന്ധപ്പെട്ട
പ്രിന്‍സിപ്പല്‍
സെക്രട്ടറിമാരും
ചേര്‍ന്ന് ബഹു.
ഹൈക്കോടതി വിധിയുടെ
പശ്ചാത്തലത്തില്‍ ഒരു
ഉത്തരവ്
പുറപ്പെടുവിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ഇടുക്കി
ജില്ലയില്‍ റീസര്‍വ്വെ
2311.
ശ്രീ.പി.ടി.
തോമസ്
,,
അടൂര്‍ പ്രകാശ്
,,
വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ റീസര്‍വ്വെ
ഒരു വര്‍ഷത്തിനുള്ളില്‍
പൂര്‍ത്തിയാക്കണമെന്ന
ഹെെക്കോടതി ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഇടുക്കി
ജില്ലയില്‍ എത്ര
വില്ലേജുകളില്‍
റീസര്‍വ്വെ
പൂര്‍ത്തിയാക്കി;
ശേഷിക്കുന്ന
വില്ലേജുകളില്‍
അടിയന്തരമായി
റീസര്‍വ്വെ
പൂര്‍ത്തിയാക്കി
ജനങ്ങളുടെ ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
പട്ടയപ്രശ്നങ്ങള്‍
2312.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
കളളിക്കാട്, അമ്പൂരി,
വെളളറട പഞ്ചായത്തുകളിലെ
പട്ടയപ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പട്ടയമില്ലാതെ
ആയിരത്തോളം
കുടുംബങ്ങള്‍
ഏറെക്കാലമായി
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാകുുമെന്ന്
വിശദമാക്കാമോ ;
(സി)
പാറശ്ശാല
നിയോജകമണ്ഡലത്തിലെ ഇതര
പഞ്ചായത്തുകളില്‍
പഞ്ചായത്ത് വാങ്ങി
നല്കിയ ഭൂമിയുടെ
പട്ടയത്തില്‍
വന്നിട്ടുളള അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുന്നതിനായി
എന്തൊക്കെ
ചെയ്യാനാകുൂമെന്ന്
വ്യക്തമാക്കാമോ?
കേരള
സംസ്ഥാന ഭവന നിര്‍മ്മാണ
ബോര്‍ഡ്
2313.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഭവന നിര്‍മ്മാണ
ബോര്‍ഡിലെ
ഉദ്യോഗസ്ഥര്‍ക്കും
കരാര്‍
ജീവനക്കാര്‍ക്കുമായി
പ്രതിമാസം എത്രകോടി രൂപ
ചെലവഴിയ്ക്കുന്നുണ്ടെന്ന്
തസ്തിക തിരിച്ച്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ചെലവിനായി
സര്‍ക്കാരില്‍ നിന്നും
ഭവന നിര്‍മ്മാണ
ബോര്‍ഡിന് പ്രതിമാസം
എന്തെങ്കിലും തുക
നല്കുന്നുണ്ടോ;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍ കരാര്‍
വ്യവസ്ഥയില്‍
ജോലിനോക്കുന്നവര്‍
എത്രയെന്ന് തസ്തിക
തിരിച്ച്
വിശദമാക്കുമോ;ഇവര്‍
ഓരോരുത്തരുടെയും
പ്രതിമാസ ശമ്പളം ഇനം
തിരിച്ച് വിശദമാക്കുമോ;
(ഡി)
ഭവന
നിര്‍മ്മാണ ബോര്‍ഡ്
നഷ്ടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എത്ര
കാലമായി പ്രസ്തുത
സ്ഥാപനം
നഷ്ടത്തിലാണെന്നും
ഇതിനായി പ്രതിമാസം
സര്‍ക്കാരില്‍ നിന്നും
ചെലവഴിക്കുന്ന തുക
എത്രയെന്നും
വിശദമാക്കുമോ?
സുനാമി
വീടുകള്‍
2314.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍
ചേമഞ്ചേരിയിലും
ചെങ്ങോട്ടകാവിലും
നിര്‍മ്മിച്ച സുനാമി
വീടുകള്‍ നിര്‍മ്മിച്ച്
5 വര്‍ഷം കഴിഞ്ഞിട്ടും
ഇതു വരെയും
ഗുണഭോക്താക്കള്‍ക്ക്
കൈമാറാന്‍ കഴിയാത്ത
സ്ഥിതി സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവിടെ വെള്ളം, വെളിച്ചം
പോലുള്ള അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അടിയന്തരമായി
സുനാമി വീടുകള്‍
ഗുണഭോക്താക്കള്‍ക്ക്
കൈമാറുന്നതിന്
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കുമോ?
ഭവനരഹിതരായ
എല്ലാവര്ക്കും വീട്
2315.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭവനരഹിതരുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
ഭവനരഹിതര്‍ക്ക് വീട്
വെച്ച് നല്കുന്ന
പദ്ധതിയില്‍ വീടൊന്നിന്
എത്ര തുകയാണ് ചെലവ്
പ്രതീക്ഷിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിയുടെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ?
നിര്‍മ്മിതി
കേന്ദ്രം ജീവനക്കാര്‍ക്ക്
എല്‍.ഐ.സി.യുമായി ചേര്‍ന്ന്
പെന്ഷന് പദ്ധതി
2316.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
നിര്‍മ്മിതി കേന്ദ്രം
ജീവനക്കാരുടെ
സാമൂഹ്യസുരക്ഷ
ഉറപ്പാക്കുന്നതിനുതകുന്ന
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്വ്യക്തമാക്കുമോ;
(ബി)
നിലവില്‍
സര്‍ക്കാരില്‍ നിന്ന്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ജീവനക്കാര്‍ക്കു
നല്‍കിവരുന്നത്;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
നിര്‍മ്മിതി കേന്ദ്രം
ജീവനക്കാര്‍ക്ക്
എല്‍.ഐ.സി.യുമായി
ചേര്‍ന്ന് പെന്ഷന്
സ്കീം ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേന്ദ്രാവിഷ്കൃത
ഭവന പദ്ധതി
2317.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ധന
ജനവിഭാഗങ്ങള്‍ക്കുള്ള
കേന്ദ്രാവിഷ്കൃത ഭവന
പദ്ധതിയിലെ മാനദണ്ഡങ്ങൾ
പലതും സംസ്ഥാനത്തിന്
ഗുണകരമല്ലെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പദ്ധതിയില്‍
എന്തെങ്കിലും
മാറ്റങ്ങള്‍
നിര്‍ദ്ദേശിച്ച്
കേന്ദ്രസർക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തെ
ഭവനനിര്‍മ്മാണ രംഗത്ത്
ഗുരുതരമായ
പ്രത്യാഘാതങ്ങള്‍
സൃഷ്ടിക്കാനിടയുള്ള
കേന്ദ്ര
നിര്‍ദ്ദേശങ്ങളിൽ
ആവശ്യമായ മാറ്റങ്ങള്‍
വരുത്തുന്നതിന്
സംസ്ഥാനത്തിന്റെ
അഭിപ്രായം
കേന്ദ്രസർക്കാരിനെ
അറിയിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കേന്ദ്രഭവനപദ്ധതി
2318.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രഭവനപദ്ധതിയില്
ഈ വര്‍ഷം
പൊതുവിഭാഗത്തില്‍
കേരളത്തിന് ഒരു
വീടുപോലുമില്ല എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മൊത്തം
അനുവദിച്ച വീടുകളുടെ
എണ്ണത്തില്‍ കഴിഞ്ഞ
വര്‍ഷത്തെക്കാള്‍
കുറവുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(സി)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് എത്ര
വീടുകള്‍ ലഭിക്കും,
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്ക് എത്ര
വീടുകള്‍ ലഭ്യമാകും
എന്നീ വിവരങ്ങള്‍
നല്‍കുമോ;
(ഡി)
'ഇന്ദിരാ
ആവാസ് യോജന'
പിന്‍വലിച്ച്
'പ്രധാനമന്ത്രി ആവാസ്
യോജന'യാക്കിയപ്പോള്
മാനദണ്ഡത്തില്‍ വന്ന
മാറ്റമാണോ വീടുകളുടെ
എണ്ണക്കുറവിന്
കാരണമെന്ന്
വ്യക്തമാക്കുമോ;
(ഇ)
എങ്കില്‍
ഇതു പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുവാനാണുദ്ദേശിയ്ക്കുന്നതെന്ന്
വിശദമാക്കുമോ?