കവ്വായി
കായലിലും അനുബന്ധ നദികളിലും
വ്യാപകമായ മണലൂറ്റ് തടയല്‍
2319.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കവ്വായി
കായലിലും അനുബന്ധ
നദികളിലും വ്യാപകമായ
തോതിലുള്ള മണലെടുപ്പ്
ട്രോളിങ് കാലങ്ങളിലും
നിര്‍ബാധം തുടരുന്നതു
നിമിത്തം മത്സ്യ
സമ്പത്തില്‍ വ്യാപകമായ
കുറവുണ്ടായ വിവരം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ട്രോളിങ്
നിരോധനം നടക്കുന്ന
കാലയളവില്‍ ഉള്‍നാടന്‍
നദികളിലും കായലിലും
നിരോധനം
വ്യാപിപ്പിക്കുകയും
മണലൂറ്റ്
നിരോധിക്കുകയും
ചെയ്യേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ഒ.ഇ.സി./മത്സ്യ
തൊഴിലാളി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്റ്റെെപ്പന്റ് വിതരണം
T 2320.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒ.ഇ.സി./മത്സ്യ
തൊഴിലാളി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
സ്റ്റെെപ്പന്റ്
ലഭിക്കുന്നതിന്
കാലതാമസം നേരിടുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ബി)
കുസാറ്റിലെ
ഒ.ഇ.സി./മത്സ്യ
തൊഴിലാളി
വിഭാഗത്തില്‍പ്പെട്ട
എം.ടെക്
വിദ്യാര്‍ത്ഥികള്‍ക്ക്
കോഴ്സ്
പൂര്‍ത്തിയാക്കിയിട്ടും
സ്റ്റെെപ്പന്റ്
ലഭിക്കാത്ത പ്രശ്നം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നീല
വിപ്ലവ ദൗത്യം (നീല്‍
ക്രാന്തി മിഷന്)
2321.
ശ്രീ.കെ.
ദാസന്
,,
കെ. ആന്‍സലന്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ച നീല
വിപ്ലവ ദൗത്യ (നീല്‍
ക്രാന്തി
മിഷന്)ത്തിന്റെ
വിശദാംശം അറിയിക്കുമോ;
(ബി)
വിദേശ
ട്രോളറുകള്‍ക്ക്
ആഴക്കടല്‍
മത്സ്യബന്ധനത്തിന്
യഥേഷ്ടം അനുമതി
നല്‍കിയിരിക്കുന്നത്
സംസ്ഥാനത്തെ
മത്സ്യബന്ധന മേഖലയെ
പ്രതികൂലമായി ബാധിച്ചത്
പരിഹരിക്കാനായി
കേന്ദ്രസര്‍ക്കാരിന്റെ
നയം മാറ്റാതെ ഇത്തരം
ദൗത്യങ്ങള്‍
പ്രയോജനരഹിതമായിരിക്കുമെന്നതിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്ര സര്‍ക്കാരില്‍
നയം മാറ്റത്തിനു
സമ്മര്‍ദ്ദം
ചെലുത്താന്‍
ശ്രമമുണ്ടാകുമോ;
(സി)
സുസ്ഥിര
മത്സ്യസംരക്ഷണത്തിനുതകുന്ന
രീതിയില്‍ തീരക്കടലില്‍
ബോട്ടുകളെ ഒഴിവാക്കുക,
എല്ലാവിധ
മത്സ്യക്കുഞ്ഞുങ്ങളെയും
പിടിക്കുന്നത്
നിരോധിക്കുക തുടങ്ങിയ
നടപടികളിലൂടെ
സംസ്ഥാനത്തെ മത്സ്യ
തൊഴിലാളികളുടെ
താല്പര്യം
സംരക്ഷിക്കാനുള്ള ശ്രമം
ഉണ്ടാകുമോ?
കേരള
കോസ്റ്റല്‍ ഏരിയ
ഡെവലപ്പ്മെന്റ് ഏജന്‍സി
2322.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കോസ്റ്റല്‍ ഏരിയ
ഡെവലപ്പ്മെന്റ് ഏജന്‍സി
മുഖാന്തിരം
നടപ്പാക്കുന്നതിന്
ഭരണാനുമതി ലഭിച്ച
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികളാണ് ഇനിയും
പൂര്ത്തീകരിക്കാനുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തിലുളള
ഓരോ പ്രവൃത്തികളും
നടപ്പാക്കുന്നതിലെ
കാലതാമസ്സം
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ?
തീരദേശ
വികസന കോര്പ്പറേഷന്
2323.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
വികസന കോര്പ്പറേഷന്
മുഖേന തിരുവനന്തപുരം
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന
വികസന
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോര്പ്പറേഷന് മുഖേന
നടപ്പിലാക്കാന്‍
ഏതെല്ലാം
പ്രൊപ്പോസലുകള്‍
പരിഗണനയിലുണ്ടെന്ന്
വ്യക്തമാക്കുമോ ?
മാതൃകാ
മത്സ്യഗ്രാമം പദ്ധതി
2324.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
മേഖലയിലെ അടിസ്ഥാന
സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനായി
'മാതൃകാ മത്സ്യഗ്രാമം'
പദ്ധതി
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ?
ആധുനിക
മത്സ്യമാര്‍ക്കറ്റ്
സ്ഥാപിക്കുന്നത് സംബന്ധിച്ച്
2325.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മുനിസിപ്പാലിറ്റി വക
സ്ഥലത്ത് ആധുനിക
മത്സ്യമാര്‍ക്കറ്റ്
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ചാലക്കുടി
തുമ്പൂര്‍മുഴിയില്‍
വിനോദസഞ്ചാര
കേന്ദ്രത്തില്‍ ഒരു
ആധുനിക അക്വേറിയം
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ?
പീലിംഗ്
തൊഴിലാളികളുടെ ക്ഷേമം
2326.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പീലിംഗ്
തൊഴിലാളികള്‍ക്കായി
ഒരു സമഗ്ര ക്ഷേമപദ്ധതി
നടപ്പാക്കാന്‍
ആലോചനയുണ്ടോ;
(ബി)
മത്സ്യതൊഴിലാളി
ക്ഷേമനിധി ബോര്‍ഡ് വഴി
നടപ്പാക്കുന്ന എല്ലാ
സഹായ പദ്ധതികളും മത്സ്യ
അനുബന്ധ
തൊഴിലാളികള്‍ക്ക് കൂടി
വ്യാപിപ്പിച്ചും
മത്സ്യതൊഴിലാളികള്‍ക്കുള്ള
ഭവന നിര്‍മ്മാണ
പദ്ധതിയില്‍ പീലിംഗ്
തൊഴിലാളികളെ കൂടി
ഉള്‍കൊളളിച്ചു കൊണ്ടും
ഉത്തരവ്
പുറപ്പെടുവിക്കുമോ;
(സി)
എല്ലാ
പീലിംഗ്
തൊഴിലാളികളേയും
നിര്‍ബന്ധമായും
മത്സ്യതൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
രജിസ്റ്റര്‍
ചെയ്യിച്ചിരിക്കണമെന്ന്
പീലിംഗ് കയറ്റുമതി
സ്ഥാപനങ്ങളിലെ
തൊഴിലുടമകള്‍ക്ക്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ;
(ഡി)
ഇതില്‍
വീഴ്ച
വരുത്തുന്നവര്‍ക്കെതിരെ
നിയമനടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
ട്രോളിംഗ്
നിരോധന കാലയളവില്‍ സൗജന്യ
റേഷന്‍
2327.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
മന്ത്രിസഭ
അധികാരമേറ്റശേഷം
ട്രോളിംഗ് നിരോധന
കാലയളവില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
സൗജന്യ റേഷന്‍
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
ജില്ലകളില്‍ സൗജന്യ
റേഷന്‍ വിതരണം
ചെയ്തെന്ന്
വ്യക്തമാക്കുമോ?
ഉള്‍നാടന്‍
ജലാശയ മത്സ്യകൃഷി
2328.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉള്‍നാടന്‍ ജലാശയ
മത്സ്യകൃഷി
വിപുലമാക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പഞ്ചായത്തുകള്‍
വഴി
നടപ്പിലാക്കുന്നതിനായി
പഞ്ചായത്തുകളില്‍ അക്വാ
കോര്‍ഡിനേറ്റര്‍മാരെ
നിയോഗിക്കുമോ?
ഭവനരഹിതരായ
മത്സ്യത്തൊഴിലാളികള്ക്ക്ഭവനം
നിര്മ്മിച്ചുകൊടുക്കുന്നതിനുള്ള
പദ്ധതി
2329.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭവനരഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭവനം
നിര്മ്മിച്ചുകൊടുക്കുന്നതിനുള്ള
പദ്ധതിക്ക് രൂപം
നല്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
മത്സ്യകൃഷി,
മത്സ്യബന്ധനം എന്നിവയുടെ
സാധ്യതകള്‍
2330.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
നിയോജകമണ്ഡലത്തിലെ
ഇടമലയാര്‍,
ഭൂതത്താന്‍കെട്ട് റി
സര്വോയറുകളിലും പദ്ധതി
പ്രദേശത്തിന്റെ
ക്യാച്ച്മെന്റ്
ഏരിയകളിലുമുള്ള
മത്സ്യകൃഷി/മത്സ്യബന്ധന
സാധ്യതകളെ ഫലപ്രദമായി
ഉപയോഗിക്കുന്നതിന്
നിലവില്‍
സ്വീകരിച്ചിട്ടുളള
നടപടി വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി.
യുടെ അധീനതയിലുളള
ഇടമലയാര്‍
റിസര്‍വോയറില്‍ മത്സ്യം
വളര്‍ത്തുന്നതിനും
പിടിക്കുന്നതിനും അവ
മാര്‍ക്കറ്റ്
ചെയ്യുന്നതിനും
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അതിനുളള നടപടി
അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ?
മത്സ്യബന്ധന
തോണികള്‍ മറിഞ്ഞുളള
അപകടങ്ങള്‍
2331.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കീഴൂരില്‍
മത്സ്യബന്ധന തോണികള്‍
മറിഞ്ഞ് അടുത്ത
കാലത്തായി എത്ര
അപകടങ്ങള്‍
സംഭവിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
അപകടങ്ങളെ
തുടര്‍ന്ന് എത്ര ലക്ഷം
രൂപയുടെ നഷ്ടം
ഉണ്ടായിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
നഷ്ടം
സംഭവിച്ചവര്‍ക്ക്
സാമ്പത്തിക സഹായം
നല്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
കാസര്‍ഗോഡ്
ഹാര്‍ബറിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
അശാസ്ത്രീയമായ
രീതിയില്‍ പുലിമുട്ട്
സ്ഥാപിച്ചതാണ്
തുടരെയുള്ള അപകടത്തിന്
കാരണമെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിശോധിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
കായലുകളില്‍
മത്സ്യബന്ധനം ദുഷ്ക്കരമാകുന്ന
സാഹചര്യം
2332.
ശ്രീ.എ.എം.
ആരിഫ്
,,
പുരുഷന് കടലുണ്ടി
,,
ബി.സത്യന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായലുകളിലെ
പോള-പായല്‍ ശല്യം
നിമിത്തം മത്സ്യബന്ധനം
ദുഷ്ക്കരമായി തീരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ പ്രശ്നത്തിന് പരിഹാരം
കാണുന്നതിനായി
മത്സ്യബന്ധന വകുപ്പ്
ഇതിനോടകം എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ പോള
വാരല്‍
നിര്‍വ്വഹിക്കുന്നത്
നിമിത്തം ഉണ്ടാകുന്ന
അധിക ചെലവ് മത്സ്യബന്ധന
വകുപ്പ് വഹിക്കുന്നത്
സംബന്ധിച്ച്
തദ്ദേശസ്വയംഭരണ വകുപ്പ്
എന്തെങ്കിലും
ഉത്തരവുകള്‍ വകുപ്പിന്
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
പായല്‍
വാരുന്നതിനാവശ്യമായ
മെഷീനുകള്‍ ഘടിപ്പിച്ച
വാഹനങ്ങള്‍
ഉപയോഗിക്കുന്നതിനുള്ള
ചെലവ് വഹിക്കുന്നത്
സംബന്ധിച്ച്
മത്സ്യബന്ധന വകുപ്പ്
ഏര്‍പ്പെടുത്തിയ
ക്രമീകരണങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
വര്‍ഷത്തില്‍
എത്ര തവണ ഇപ്രകാരം
പായല്‍ വാരുമെന്നതു
സംബന്ധിച്ചും വാരിയ
പായലുകള്‍
നശിപ്പിയ്ക്കുന്നത്
സംബന്ധിച്ചും വ്യക്തമായ
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ?
മത്സ്യബന്ധന
തൊഴിലാളികള്‍ക്കുള്ള
നഷ്ടപരിഹാരം
2333.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനത്തിനിടെ
കടല്‍ക്ഷോഭത്തില്‍പ്പെട്ട്
മരണപ്പെടുന്ന
മത്സ്യത്തൊഴിലാളികളുടെ
കുടുംബങ്ങള്‍ക്ക്,
നഷ്ടപ്പെടുന്ന ബോട്ട്,
തോണി
എന്നിവയ്ക്കുുള്പ്പെടെ
നഷ്ടപരിഹാരം
നല്‍കുന്നതിനുള്ള
സംവിധാനം നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരം സംവിധാനം
ഏര്‍പ്പെടുത്തുമോ;
(സി)
ബേപ്പൂര്‍
നിയോജകമണ്ഡലത്തില്‍
നിന്നും ഇത്തരത്തിലുള്ള
എത്ര അപേക്ഷകള്‍
പരിഗണനയിലുണ്ട്;
ഇവര്‍ക്ക് നഷ്ടപരിഹാരം
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ?
മത്സ്യഗ്രാമം
2334.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര മത്സ്യ
ഗ്രാമങ്ങള്‍ ഉണ്ട്;ഇത്
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നത്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മത്സ്യഗ്രാമങ്ങളില്‍
തീരദേശവികസന
കോര്‍പ്പറേഷനുകള്‍ വഴി
2011-2016
കാലഘട്ടത്തില്‍
നടപ്പിലാക്കിയിട്ടുള്ളതും
നടപ്പിലാക്കികൊണ്ടിരിക്കുന്നതുമായ
പദ്ധതികള്‍
ഏതെല്ലാമെന്നും ഇതിനായി
അനുവദിച്ചിട്ടുള്ള തുക
എത്രയെന്നും
വിശദമാക്കുമോ?
മത്സ്യഗ്രാമം
പദ്ധതി
2335.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ആന്‍സലന്‍
,,
കെ. ദാസന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിയ
മത്സ്യഗ്രാമം
പദ്ധതിയുടെ നിലവിലെ
അവസ്ഥ വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
മത്സ്യഗ്രാമങ്ങള്‍
പ്രവര്‍ത്തിക്കുന്നത്;
(സി)
പ്രസ്തുത
മത്സ്യഗ്രാമങ്ങളില്‍
തീരദേശവികസന
കോര്‍പ്പറേഷനുകള്‍ വഴി
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്നും
ഇതിനായി
അനുവദിച്ചിട്ടുള്ള തുക
എത്രയാണെന്നും
വിശദമാക്കുമോ?
വാടാനപ്പള്ളി
ബീച്ച് റോഡ് നിര്‍മ്മാണം
2336.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബീച്ച്
റോഡുകളുടെ നിര്‍മ്മാണം,
അറ്റകുറ്റ പണികള്‍
എന്നിവയ്ക്ക് ഫിഷറീസ്
വകുപ്പ് ഫണ്ട്
നല്‍കാറുണ്ടോ;
(ബി)
മണലൂര്‍
മണ്ഡലത്തിലെ
തകര്‍ന്നുകിടക്കുന്ന
വാടാനപ്പള്ളി ബീച്ച്
റോഡ് ഫിഷറീസ്
വകുപ്പിന്റെ ഫണ്ട്
ഉപയോഗിച്ച് പുനര്‍
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കമ്പോളങ്ങളുടെ
നവീകരണം
2337.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ നൂറനാട്,
ചുനക്കര, തഴക്കര
എന്നിവടങ്ങളിലെ
മത്സ്യകമ്പോളങ്ങളുടെ
നവീകരണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
പ്രസ്തുത കമ്പോളങ്ങള്‍
നവീകരിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(ബി)
മത്സ്യബന്ധന
വകുപ്പിന്റെ
പദ്ധതിയിലുള്‍പ്പെടുത്തി
മാവേലിക്കര നിയോജക
മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
അനുമതി നല്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
കുട്ടികളെ ദത്തെടുക്കുന്ന
പദ്ധതി
2338.
ശ്രീ.വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരണമടഞ്ഞ
മത്സ്യത്തൊഴിലാളികളുടെ
കുട്ടികളെ
ദത്തെടുക്കുന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാം, ഇതിന്റെ
രൂപ രേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം
തയ്യാറെടുപ്പുകള്‍
എടുത്തിട്ടുണ്ട്;വിശദമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക് വിദ്യാഭ്യാസ
ആനുകൂല്യം
2339.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക്
ലഭിക്കേണ്ടതായ
വിദ്യാഭ്യാസ ആനുകൂല്യം
ലഭിക്കുന്നതില്‍
കാലതാമസം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രൊഫഷണല്‍
കോഴ്സുകള്‍
പഠിച്ചുകൊണ്ടിരിക്കുന്ന
ഈ
വിദ്യാര്‍ത്ഥികള്‍ക്ക്
യഥാസമയം സ്റ്റൈപ്പന്റ്
ലഭിക്കാത്തതു മൂലമുള്ള
ബുദ്ധിമുട്ട്
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
ജീവിത സാഹചര്യം
2340.
ശ്രീ.എസ്.ശർമ്മ
,,
ബി.സത്യന്
,,
എം. രാജഗോപാലന്‍
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലിന്‍െറ
അവകാശം കടലില്‍ മീന്‍
പിടിക്കുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉറപ്പ് വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി
ആവിഷ്കരിക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
തീരദേശത്തെ
ജനങ്ങളുടെ ജീവിത
സാഹചര്യം
മെച്ചപ്പെടുത്താനും
ജീവിത നിലവാരം
ഉയര്‍ത്താനുമായി
എന്തൊക്കെ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(സി)
തീരദേശ
മേഖലയിലെ പാര്‍പ്പിട
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
ആരോഗ്യ- വിദ്യാഭ്യാസ
മേഖലയിലെ
പിന്നോക്കാവസ്ഥ
പരിഹരിക്കുന്നതിനും
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
വ്യക്തമാക്കാമോ?
കായിക്കര പാലം
2341.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വക്കം,
അഞ്ചുതെങ്ങ്
ഗ്രാമപഞ്ചായത്തുകളെ
തമ്മില്‍
ബന്ധിപ്പിക്കുന്നതിന്
കായിക്കര പാലം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പാലം
നിര്‍മ്മാണത്തിനായി
ഹാര്‍ബര്‍-എഞ്ചിനീയറിംഗ്
വകുപ്പ് എന്തു തുകയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ആവശ്യമായി
വരുന്ന ഭൂമി
ഏറ്റെടുക്കുന്നതിന്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
ഫണ്ട് ലഭ്യമാക്കുമോ
എന്ന് വ്യക്തമാക്കുമോ ?
ഭരണാനുമതി
ലഭിച്ച വൈപ്പിന്‍ നിയോജക
മണ്ഡലത്തിലെ പ്രവൃത്തികള്‍
2342.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
മുഖാന്തിരം
നടപ്പാക്കുന്നതിന്
ഭരണാനുമതി ലഭിച്ച
വൈപ്പിന്‍ നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികളാണ് ഇനിയും
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തിലുള്ള
ഓരോ പ്രവൃത്തികളും
നടപ്പാക്കുന്നതിലെ
കാലതാമസ്സം
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ?
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
നടപ്പിലാക്കി
കൊണ്ടിരിക്കുന്നതായ
നിര്‍മ്മാണ പ്രവൃര്‍ത്തികള്‍
2343.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2016
കാലഘട്ടത്തില്‍ കൊച്ചി,
തൃപ്പുണിത്തുറ
നിയോജകമണ്ഡലങ്ങളില്‍
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
ഡിപ്പാര്‍ട്ട്മെന്റ്
മുഖാന്തിരം
നടപ്പിലാക്കിയതും
നടപ്പിലാക്കികൊണ്ടിരിക്കുന്നതുമായ
റോഡ്, കലുങ്ക്
ഉള്‍പ്പെടെയുള്ള
നിര്‍മ്മാണ
പ്രവൃര്‍ത്തികളെ
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പാലങ്ങളുടെ
നിര്‍മ്മാണ പ്രവൃത്തികള്‍
2344.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരുത്തിയൂര്‍,
കൊല്ലംകോട് പ്രദേശത്തെ
പുതിയ പാലങ്ങളുടെ
നിര്‍മ്മാണ
പ്രവൃത്തികളുടെ
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കാമോ;
പ്രസ്തുത പണികളുടെ
നിര്‍മ്മാണപ്രവൃത്തികള്‍
ഉടന്‍ ആരംഭിക്കുമോ;
(ബി)
വിഴിഞ്ഞം-തുറമുഖം
പ്രവൃത്തികള്‍
തുടരുന്നതുകൊണ്ട്
മത്സ്യത്തൊഴിലാളികള്‍ക്ക്
മീന്‍പിടിക്കാന്‍
കഴിയാത്ത
സാഹചര്യത്തില്‍
പൊഴിയൂര്‍,
പരുത്തിയൂര്‍ ഫിഷിംഗ്
ഹാര്‍ബര്‍
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കടല്‍കയറ്റത്തെ
പ്രതിരോധിക്കുന്നതിന്
റീടെയ്നിംഗ് വാള്
2345.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയുടെ വടക്കേ അറ്റം
ചെല്ലാനം അതിര്‍ത്തി
മുതല്‍ അന്ധകാരനഴി
വരെയുളള പ്രദേശത്ത്
അടിയ്ക്കടിയുണ്ടാകുന്ന
കടല്‍കയറ്റത്തെ
പ്രതിരോധിക്കുന്നതിനായി
കടല്‍ഭിത്തിക്ക്
പുറകില്‍ റീടെയ്നിംഗ്
വാള് കെട്ടുന്നതിനും
ട്രെയിനേജ് സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുമായി
ഒരു സമഗ്ര പദ്ധതി
തയ്യാറാക്കുന്നതിന്
തീരദേശ വികസന
കോര്പ്പറേഷന്
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
ആയതിന്
എത്രയും വേഗം ഭരണാനുമതി
നല്കി,
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കശുമാവ്
കൃഷി
2346.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ ഉളള തരിശു
ഭൂമികളില്‍ കശുമാവിന്
തൈ വച്ചു
പിടിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
(ബി)
കശുവണ്ടി
തൊഴിലാളികളുടെ
ഭവനങ്ങളില്‍
സ്ഥലലഭ്യതക്ക്
അനുസരിച്ച് കശുമാവിന്
തൈകള്‍ വച്ചു
പിടിപ്പിക്കുന്നതിന്
പദ്ധതി തയ്യാറാക്കുമോ?
കശുവണ്ടി
വികസന കോര്‍പ്പറേഷന്റെയും
കാപക്സിന്റെയും അധീനതയിലുള്ള
ഫാക്ടറികള്‍
2347.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനില്‍ അക്കര
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വികസന
കോര്‍പ്പറേഷന്റെയും
കാപക്സിന്റെയും
അധീനതയിലുള്ള
പൂട്ടിയിട്ടിരുന്ന
ഫാക്ടറികള്‍ എന്നാണ്
തുറന്ന്
പ്രവര്‍ത്തിച്ചത്;
(ബി)
തോട്ടണ്ടി
ഇറക്കുമതി സംബന്ധിച്ച്
ഏതെങ്കിലും പുതിയ
കരാര്‍
ഒപ്പുവച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഒരു മെട്രിക് ടണ്‍
തോട്ടണ്ടി ഇറക്കുമതി
ചെയ്തത് എന്തു
തുകയ്ക്കായിരുന്നു;
പുതിയ കരാര്‍ പ്രകാരം
ഒരു മെട്രിക് ടണ്‍
തോട്ടണ്ടി എന്തു
തുകയ്ക്കാണ് ഇറക്കുമതി
ചെയ്യുന്നത്?
ഫിഷറീസ്
സര്‍വ്വകലാശാല
2348.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
സര്‍വ്വകലാശാലയുടെ ഒരു
ഉപകേന്ദ്രം
പയ്യന്നൂരില്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഫിഷറീസ്
സര്‍വ്വകലാശാലയുടെ
ഉപകേന്ദ്രം
പയ്യന്നൂരില്‍
സ്ഥാപിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?