ജലസേചന
-പുഴ സംരക്ഷണ പ്രവൃത്തികള്‍
1937.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം തിരുവമ്പാടി
മണ്ഡലത്തില്‍ നിന്ന്
എസ്റ്റിമേറ്റ്
തയ്യാറാക്കി
ഭരണാനുമതിക്കായി
സമര്‍പ്പിച്ച ജലസേചന,
ചെറുകിട ജലസേചന,
പുഴസംരക്ഷണ
പ്രവൃത്തികള്‍
ഏതൊക്കെയെന്നും അവയുടെ
വിശദാംശങ്ങളും നിലവിലെ
അവസ്ഥയും
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
പുറംബണ്ട് കല്ല്
കെട്ടുന്നതിന് അനുമതി
1938.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
ചേന്നംങ്കരി
കിഴക്കുംപുറം
പാടശേഖരത്തിന്‍െറ
പുറംബണ്ട് കല്ല്
കെട്ടുന്നതിന് അനുമതി
നല്‍കുന്നതിന്‍െറ
വിശദാംശം
ലഭ്യമാക്കുമോ?
'ഒരു
പഞ്ചായത്തിന് ഒരു കുളം'
പദ്ധതി
1939.
ശ്രീ.കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ഒരു പഞ്ചായത്തിന് ഒരു
കുളം' എന്ന പദ്ധതി
നടപ്പാക്കിവരുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏറ്റെടുത്ത കുളങ്ങളുടെ
നിര്‍മ്മാണ
പ്രവൃത്തികളില്‍
എത്രയെണ്ണം ഇതു വരെ
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(സി)
എത്ര
കുളങ്ങളുടെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടെന്നും
അവയില്‍ എത്ര എണ്ണം
പൂര്‍ത്തിയായിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
ജല
അതോരിറ്റി വരവ്-ചെലവ് കണക്ക്
1940.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്‍െറ അഞ്ചു
കൊല്ലകാലയളവില് ജല
അതോരിറ്റിയില്‍ ഓരോ
വര്‍ഷവും വേണ്ടിവന്ന
എസ്റ്റാബ്ലിഷ്മെന്റ്
ചെലവ് , അറ്റകുറ്റപ്പണി
ചെലവ്, ഉല്പാദന ചെലവ്,
വൈദ്യുതി ചെലവ് എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്താകമാനം
കാലപ്പഴക്കം വന്ന
പൈപ്പുകള്‍ എത്രയുണ്ട്;
ഇവ പുനഃസ്ഥാപിക്കാന്‍
എത്ര ചെലവു വരും; ജില്ല
തിരിച്ച് വിശദാംശം
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും ലഭിച്ച
വെള്ളക്കരവരുമാനം എത്ര;
മൊത്ത ചെലവ് എത്ര;
അതില്‍
എസ്റ്റാബ്ലിഷ്മെന്റ്
ചെലവ് എത്ര എന്ന്
വ്യക്തമാക്കുമോ;
(ഡി)
മുന്‍
സര്‍ക്കാര്‍
അധികാരമേറ്റപ്പോഴുള്ള
വെള്ളക്കരം (ഇനം
തിരിച്ച്) എത്ര;
അധികാരം ഒഴിയുമ്പോള്‍
എത്ര; വിശദാംശം
ലഭ്യമാക്കുമോ?
മഴയുടെ
ലഭ്യത
1941.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം കേരളത്തില്‍
സാധാരണയായി ലഭിക്കേണ്ട
മഴയുടെ അളവില്‍ കുറവു
വന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മഴയുടെ
ലഭ്യതയില്‍ ഗണ്യമായ
കുറവുണ്ടായതിനാല്‍
അരുവികള്‍, തോടുകള്‍,
നീര്‍ച്ചാലുകള്‍
തുടങ്ങിയ
ജലസ്രോതസ്സുകളില്‍
ലഭ്യമായ വെള്ളം കെട്ടി
നിര്‍ത്താന്‍
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ജലനിധി
പദ്ധതി
1942.
ശ്രീ.കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലനിധി പദ്ധതി ഒന്നാം
ഘട്ടം
പൂര്‍ത്തിയാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ആരുടെയെല്ലാം
പങ്കാളിത്തത്തോടെയാണ്
ഇത് നടപ്പിലാക്കുന്നത്;
വിവരിക്കുമോ;
(സി)
പദ്ധതിയനുസരിച്ച്
എത്ര പഞ്ചായത്തുകളില്‍
ഇത്
നടപ്പാക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
എത്ര
ശുദ്ധജല വിതരണ
പദ്ധതികളാണ്
ഇതനുസരിച്ച്
പൂര്‍ത്തിയാക്കിയത്;
വിശദമാക്കുമോ?
ജലവിഭവ
വകുപ്പു മുഖേനയുള്ള പുതിയ
പ്രവൃത്തികൾ
1943.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബഡ്ജറ്റിൽ
പ്രഖ്യാപിച്ചതും ജലവിഭവ
വകുപ്പു മുഖേന
കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കുന്നതിനായി
ഭരണാനുമതി നല്കിയതുമായ
പുതിയ പ്രവൃത്തികൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
തീരദേശ
മേഖലയിലെ കരയിടിച്ചില്‍
1944.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ തീരദേശ
മേഖലയിലെ കടല്‍
തീരങ്ങളിലെ
കരയിടിച്ചില്‍
തടയുന്നതിന് കരകെട്ടി
സംരക്ഷിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ചെറുവത്തൂര്‍
ഹാര്‍ബര്‍ പ്രദേശത്തും
വലിയപറമ്പ്
പഞ്ചായത്തിലും
കരഭിത്തി കെട്ടി
സംരക്ഷിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?കോര്‍പ്പസ്
ഫണ്ട്
ജലവിഭവ
വകുപ്പിന്റെ കെെവശമുള്ള സ്ഥലം
1945.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് ജലവിഭവ
വകുപ്പിന്റെ കെെവശമുള്ള
സ്ഥലം സ്വകാര്യ
വ്യക്തികള്‍ക്കോ,
സ്ഥാപനങ്ങള്‍ക്കോ,
ട്രസ്റ്റുകള്‍ക്കോ
പാട്ടത്തിനോ ലീസിനോ
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എങ്കില്‍
ഏതൊക്കെ സ്ഥലങ്ങള്‍,
ആര്‍ക്കൊക്കെ, എത്ര
തുകയ്ക്കാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ബാവിക്കര
കുടിവെള്ള പദ്ധതി
1946.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബാവിക്കര
കുടിവെള്ള പദ്ധതിയുടെ
നിലവിലുള്ള സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതിക്കു വേണ്ടി
നാളിതുവരെയായി എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കഴിഞ്ഞ
സര്‍ക്കാറിന്റെ കാലത്ത്
പ്രദേശത്തെ ആക്ഷന്‍
കമ്മിറ്റിയുമായി 2016
ജനുവരി 27-ന് മന്ത്രി
തല ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
(ഡി)
അതിലെ
തീരുമാനങ്ങള്‍
എന്തൊക്കെയായിരുന്നു
വിശദാംശങ്ങള്‍
അറിയിക്കാമോ;ഈ
തീരുമാനങ്ങളില്‍
എന്തെങ്കിലും
നടപ്പിലാക്കിയിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
നിലവിലുള്ള
സൈറ്റ് ഒഴിവാക്കി പുതിയ
സ്ഥലത്ത്
ഇന്‍വെസ്റ്റിഗേഷന്‍
നടത്താന്‍ വകുപ്പ്
നടപടി
എടുത്തിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ ?
വാട്ടര്‍
അതോറിറ്റിയിലെ സ്ഥലം
മാറ്റങ്ങള്‍
1947.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരള വാട്ടര്‍
അതോറിറ്റിയില്‍ എത്ര
ജീവനക്കാരെ സ്ഥലം
മാറ്റം
നടത്തിയിട്ടുണ്ട്;
കാറ്റഗറി തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥലം മാറ്റത്തിനെതിരെ
എത്ര പേര് ബഹു.
ഹെെക്കോടതിയില്‍
ഹര്‍ജി
നല്‍കിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സ്ഥലം
മാറ്റത്തിന്റെ പേരില്‍
ഹെെക്കോടതിയില്‍ കേസ്
നടത്തുന്നതിനായി കേരള
വാട്ടര്‍ അതോറിറ്റിക്ക്
എത്ര രൂപ
ചെലവായിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
അനവസരത്തില്‍
ഉണ്ടായ സ്ഥലം
മാറ്റത്തിനുത്തരവാദികളായ
ഉദ്യോഗസ്ഥന്മാരില്
നിന്നും പ്രസ്തുത കേസ്
നടത്തിപ്പിന് ചെലവായ
തുക ഇൗടാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
കേരള
വാട്ടര്‍ അതോറിറ്റിയിലെ
സ്ഥലമാറ്റത്തിന്
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതനുസരിച്ചാണോ സ്ഥലം
മാറ്റം
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
കിണറുകള്‍
റീ ചാര്‍ജ് ചെയ്യുന്നതിന്
പദ്ധതി
1948.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിണറുകള്‍
റീ ചാര്‍ജ്
ചെയ്യുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ഉടുമ്പന്‍ചോല
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പഞ്ചായത്തുകളെയാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
പ്രസ്തുത
പഞ്ചായത്തുകളിലെ
കിണറുകള്‍ റീചാര്‍ജ്
ചെയ്യുന്ന
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണ്
(ഡി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകും
; വിശദാംശം
വ്യക്തമാക്കുമോ?
ചേര്‍ത്തല
ജെ.ഐ.സി.എ പ്രൊജക്ട് ലെെന്‍
എക്സ്ടെന്‍ഷന്‍
1949.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
ജെ.ഐ.സി.എ പ്രാെജക്ട്
ലെെന്‍ എക്സ്ടെന്‍ഷന്‍
നബാര്‍ഡില്‍നിന്നും 60
കോടി അനുവദിവച്ചതില്
എത്ര കോടി രൂപയുടെ
പ്രവൃത്തികളാണ്
അവാര്‍ഡ് ചെയ്ത്
കൊടുത്തിട്ടുള്ളത്;
(ബി)
60
കോടി അനുവദിവച്ചതില്
പ്രസ്തുത പ്രൊജക്ടിനായി
എത്ര കോടി രൂപ
ബാക്കിയുണ്ട്, ഇതില്‍
നിന്നും തുറവൂര്‍
പഞ്ചായത്തിലെ 1, 16,
17, 18 വാര്‍ഡുകളില്‍
വെള്ളം എത്താത്ത
സ്ഥലത്തു വെള്ളം
എത്തിക്കുന്നതിന് 200
എംഎം., എച്ച്.ഡി.പി
പെെപ്പ് (3 Km)
അനുവദിക്കുന്നതിന് 70
ലക്ഷം രൂപയുടെ
എസ്റ്റിമേറ്റ് ആലപ്പുഴ
ഡിവിഷനില്‍
നല്‍കിയിട്ടും
കെ.ഡബ്ല്യു.എ
ബോര്‍ഡില്‍ ഇത്
സമര്‍പ്പിച്ച് അനുവാദം
വാങ്ങി പ്രവൃത്തികള്‍
ചെയ്യാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
തുറവൂര്‍
പഞ്ചായത്തില്‍
മാത്രമാണ് ടാങ്ക്
ഇല്ലാത്തത് എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പഞ്ചായത്ത്
സ്ഥലം അനുവദിച്ചിട്ടും
അവിടെ ടാങ്ക്
നിര്‍മ്മിക്കുന്നതിന്
അനുവാദം നല്‍കാത്തത്
എന്തുകൊണ്ടാണ് എന്ന്
വ്യക്തമാക്കാമോ;
(ഇ)
ചേര്‍ത്തല ജെ.ഐ.സി.എ
പ്രൊജക്ടില്‍ 33 km
ജി.ആര്.പി പെെപ്പ്
ഇട്ടിരിക്കുന്നത്
നിരന്തരം
പൊട്ടിപോകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;പ്രസ്തുത
പെെപ്പ് മാറ്റി ഡി.ഐ
പെെപ്പ് ഇട്ട്
പൈപ്പ്പൊട്ടുന്നത്
തടയുന്നതിന് നടപടി
സ്വീകരിക്കാമോ;
ഇക്കാര്യത്തില്‍ നടപടി
സ്വീകരിക്കുന്നതുമായി
ബന്ധപ്പെട്ട്
എഞ്ചിനീയറിംഗ് ടീമിനെ
നിയോഗിക്കുമോ;വിശദമാക്കുമോ?
ബേപ്പൂര്‍
പുഴയോര സംരക്ഷണ പദ്ധതി
1950.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജക മണ്ഡലത്തിലെ
പുഴയോര സംരക്ഷണത്തിന്
വേണ്ടി സമര്‍പ്പിച്ച
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഭരണാനുമതി ലഭിച്ച
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
കുട്ടനാട്
പാക്കേജ്
1951.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തിയ
കായംകുളം മണ്ഡലത്തില്‍
ഉള്‍പ്പെട്ട കരിപ്പുഴ
കനാലിന്റെ തീരസംരക്ഷണം,
ആഴംകൂട്ടല്‍ എന്നീ
പ്രവൃത്തികളുടെ
നിലവിലുള്ള പുരോഗതി
വിശദമാക്കുമോ ?
സ്വാഭാവിക
ജലസ്രോതസ്സുകളുടെ സംരക്ഷണം
1952.
ശ്രീ.എം.എം.
മണി
,,
ജെയിംസ് മാത്യു
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാഭാവിക
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിനായി
എന്തെങ്കിലും പുതിയ
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇതു
സംബന്ധിച്ച് നിലവിലുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്നും
അവയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(സി)
കടുത്ത
വരള്‍ച്ചയെ
പ്രതിരോധിക്കുന്നതിനും
അതുമൂലമുണ്ടാകുന്ന
ദുരിതങ്ങള്‍
പരിഹരിയ്ക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഏനാമാക്കല്‍
എ.ഇ. ഓഫീസ് തുറന്ന്
പ്രവര്‍ത്തിപ്പിക്കാന്‍ നടപടി
1953.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ ഏനാമാക്കല്‍
റഗുലേറ്ററിന് സമീപം
പ്രവര്‍ത്തിച്ചിരുന്ന
ജലവിഭവ വകുപ്പിന്റെ
അസിസ്റ്റന്റ്
എഞ്ചിനീയറുടെ ഓഫീസ്
പ്രവര്‍ത്തനം
നിര്ത്തിവച്ചിരിക്കുന്നതുമൂലം
കോള്‍ നിലങ്ങളിലെ
കൃഷിയെ ദോഷകരമായി
ബാധിക്കുന്ന സാഹചര്യം
നിലവിലുള്ളത്
പരിഗണിച്ച് പ്രസ്തുത
ഓഫീസ് തുറന്ന്
പ്രവര്‍ത്തിപ്പിക്കാനും
എ.ഇ.യുടെ സേവനം
ഉറപ്പാക്കാനും നടപടി
എടുക്കുമോ?
കടല്‍ഭിത്തി
നിർമ്മാണം
1954.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാെയിലാണ്ടി
മണ്ഡലത്തില്‍ രൂക്ഷമായ
കടല്‍ക്ഷോഭം
അനുഭവപ്പെടുന്ന
കാപ്പാട്, കോളം,
അരയന്‍കാവ്,
അയനിക്കാട്, കൊളാവി
കടപ്പുറം, കോട്ട
കടപ്പുറം തുടങ്ങിയ
പ്രദേശങ്ങളില്‍
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
ആവശ്യപ്പെട്ട് നിരവധി
നിവേദനങ്ങള്‍
മുന്സര്ക്കാരിന്െറ
കാലത്ത്
നല്‍കിയെങ്കിലും
യാതൊരു നടപടിയും
ഉണ്ടായില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജനങ്ങളുടെ
സുരക്ഷിതത്വം
ഉറപ്പാക്കി
ഇവിടങ്ങളില്‍
കടല്‍ഭിത്തി
നിര്‍മ്മിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
റെഗുലേറ്റര്‍
കം ബ്രിഡ്ജ് പദ്ധതി
1955.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ നീലേശ്വരം
പാലായി വളവില്‍
നബാര്‍ഡ് സഹായത്തോടെ
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
പണിയുന്നതിനായി എ.എസ്.
ലഭിച്ചുവെങ്കിലും
മെക്കാനിക്കല്‍ ഡിസൈന്‍
& എസ്റ്റിമേറ്റ്
തയ്യാറാക്കാന്‍
വൈകുന്നതിനാല്‍ പദ്ധതി
തടസ്സപ്പെടുന്ന കാര്യം
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മെക്കാനിക്കല്‍,
സിവില്‍ വിഭാഗം
ഉദ്യോഗസ്ഥന്മാരുടെ
സംയുക്ത യോഗം നടത്തി
ഇക്കാര്യം
സമയബന്ധിതമായി
പരിഹരിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
വ്യക്തമാക്കാമോ?
കുടിവെള്ളക്കരം
1956.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിക്ക്
കുടിവെള്ളക്കരം
ഇനത്തില്‍ ലഭിക്കാനുള്ള
കുടിശ്ശിക എത്ര
രൂപയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ?
നെയ്യാറ്റിന്‍കര
വാട്ടര്‍ സപ്ലൈ സ്കീം
1957.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
40
വര്‍ഷം പഴക്കമുള്ള
നെയ്യാറ്റിന്‍കര
വാട്ടര്‍ സപ്ലൈ സ്കീം
വഴി ഇപ്പോള്‍ ആവശ്യമായ
ജലം
ലഭിക്കുന്നില്ലയെന്നതും
കാളിപ്പാറ ജലം,
റെയില്‍വേ പാലം വന്ന്
തടസ്സപ്പെട്ടിരിക്കുന്നതും
പരിഗണിച്ച് റെയില്‍വേ
വകുപ്പുമായി
ബന്ധപ്പെട്ട് പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
ഉപയോഗശൂന്യമായ
പഴക്കമുള്ള മണ്
പൈപ്പുകളും, ജി.ഐ.
പൈപ്പുകളും മാറ്റി
പുതിയ പൈപ്പുകള്‍
പുനഃസ്ഥാപിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പൊഴിയൂര്‍
മത്സ്യതൊഴിലാളി
കുടുംബങ്ങള്‍ക്ക്
ശുദ്ധജല വിതരണത്തിന്
നടപ്പിലാക്കിവരുന്ന
പദ്ധതിയുടെ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്നത്
വിശദമാക്കാമോ;
(ഡി)
ഇപ്പോള്‍
വിതരണം ചെയ്യുന്ന
ശുദ്ധജലത്തിന്റെ
ഗുണമേന്മ
വര്‍ദ്ധിപ്പിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഉപ്പുവെളളം കയറുന്നതു
ഒഴിവാക്കാൻ ഭിത്തികെട്ടി
സംരക്ഷണം
1958.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ മാട്ടൂല്‍
ഗ്രാമപഞ്ചായത്തിലെ
തെക്കുമ്പാട്
ഉപ്പുവെളളം കയറി
കൃഷിനാശവും സമീപ
പ്രദേശങ്ങളിലെ
കിണറുകളില്‍ ഉപ്പ്
വെളളം കലര്‍ന്ന് കടുത്ത
കുടിവെളള ക്ഷാമവും
നേരിടുന്നത് പരിഗണിച്ച്
അവിടെ ഭിത്തികെട്ടി
സംരക്ഷിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ; ഇതു
സംബന്ധിച്ച് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്?
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
1959.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജകമണ്ഡലത്തിലെ
വാക്കടവ്, ഗോദീശ്വരം,
കൈതവളപ്പ്
എന്നിവിടങ്ങളില്‍
കടലാക്രമണം
രൂക്ഷമാവുകയും ശക്തമായ
തിരകളില്‍ വീടുകള്‍ക്ക്
അപകട ഭീഷണി
നിലനില്ക്കുകയും
ചെയ്യുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രദേശങ്ങളില്‍
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ?
ഭൂഗര്‍ഭ
ജല ചൂഷണം
1960.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭ
ജല ചൂഷണം സംബന്ധിച്ച്
സര്‍ക്കാറിന്റെ നയം
വിശദമാക്കുമോ;
(ബി)
കേരളത്തിലെ
ഭൂപ്രകൃതിയുടെ
അടിസ്ഥാനത്തില്‍ കുഴല്‍
കിണര്‍
നിര്‍മ്മിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
നിയന്ത്രണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
കുപ്പിവെള്ള
കമ്പനികള്‍ ഭൂഗര്‍ഭ ജലം
അമിതമായി ചൂഷണം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവരുടെ പ്രവര്‍ത്തനം
പരിശോധിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
നിലവില്‍
സംവിധാനങ്ങളുണ്ടോ;
വിശദീകരിക്കുമോ?
ഭൂഗര്‍ഭ
ജലനിരപ്പ്
1961.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭ
ജലനിരപ്പ്
ഉയര്‍ത്തിക്കൊണ്ടുവന്ന്
ജലലഭ്യത
ഉറപ്പുവരുത്തുന്നതിന്
ജലവിഭവ വകുപ്പ്
ഏതെങ്കിലും കര്‍മ്മ
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഏറ്റവുമധികം ഭൂഗര്‍ഭ
ജലനിരപ്പ് കുറഞ്ഞ
പ്രദേശങ്ങളെ പ്രത്യേകം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
ഇതിന്റെ വിശദാംശം
വെളിപ്പെടുത്തുമോ?
ഭൂഗര്‍ഭ
ജലത്തിന്റെ അളവ്
1962.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ വകുപ്പ് ഭൂഗര്‍ഭ
ജലത്തിന്റെ അളവ്
സംബന്ധിച്ച്
സംസ്ഥാനത്ത്ഏതെങ്കിലും
തരത്തിലുള്ള പഠനം
നടത്തിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
കിണറുകളുടെയും
കുഴല്‍കിണറുകളുടെയും
നിര്‍മ്മാണത്തിന്
ഏതെങ്കിലും നിയന്ത്രണം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ?
കുടിവെള്ള പദ്ധതികളിലെ
പൊട്ടിപ്പൊളിഞ്ഞ പെെപ്പുകള്‍
1963.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തിലെ
നിലവിലുള്ള വിവിധ
കുടിവെള്ള പദ്ധതികളിലെ
പൊട്ടിപ്പൊളിഞ്ഞ
പെെപ്പുകള്‍
മാറ്റുന്നതിനായി,
ബജറ്റ് പ്രഖ്യാപന
പ്രകാരം ഏതൊക്കെ
പദ്ധതികളാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇൗ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
പ്രൊപ്പോസലുകള്‍
ഇപ്പോള്‍ ഏത്
ഓഫീസിലാണുള്ളത്;
വിശദാംശം
ലഭ്യമാക്കാമോ?
പണികള്‍ക്കായി കട്ടു
ചെയ്യുന്ന റോഡുകള്‍
ശരിയാക്കാന്‍ നടപടി
1964.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പണിക്കായി
വാട്ടര്‍ അതോറിറ്റി
കട്ടു ചെയ്യുന്ന
പി.ഡബ്ല്യൂ.ഡി./പഞ്ചായത്ത്
റോഡുകള്‍
നന്നാക്കാനായി ഏതു
നിരക്കിലാണ് പ്രസ്തുത
വകുപ്പുകള്‍ക്ക്
പണമടയ്ക്കേണ്ടത്;
(ബി)
എന്നാല്‍
അതിനുശേഷം യഥാസമയം
റോഡുകള്‍ പൂര്‍വ്വ
സ്ഥിതിയില്‍
പണിയാത്തതുമൂലം
തദ്ദേശവാസികളും വാഹന
യാത്രികരും
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
വാട്ടര്‍ അതോറിറ്റി
ഇതിനായി
പി.ഡബ്ല്യൂ.ഡി/പഞ്ചായത്ത്
അധികൃതര്‍ക്ക് നല്‍കേണ്ട
തുക എത്ര; എത്ര നല്കി;
നിലവില്‍ ഇവര്‍
തമ്മില്‍ തര്‍ക്കങ്ങള്‍
മൂലം പൊളിഞ്ഞു
കിടക്കുന്ന റോഡുകള്‍
ശരിയാക്കാന്‍ വാട്ടര്‍
അതോറിറ്റി എന്തു
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ;
(ഡി)
അശാസ്ത്രീയമായ
പമ്പിംഗ്,
മേല്‍നോട്ടമില്ലാതെ
റോഡ് മുറിച്ച് കണക്ഷന്
നല്‍കുക,
അറ്റകുറ്റപ്പണികള്‍
നടത്തുക എന്നിവ
വാട്ടര്‍ അതോറിറ്റി
ജീവനക്കാര്‍
നടത്തുന്നത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
വാട്ടര്‍
അതോറിറ്റി
വര്‍ക്കുകള്‍ക്കായി
സ്വകാര്യ
വ്യക്തികള്‍ക്ക് കഴിഞ്ഞ
അഞ്ച് വര്‍ഷ കാലയളവില്‍
ഓരോ വര്‍ഷവും
നല്‍കിവന്ന തുക എത്ര
എന്നും; ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര ചെലവായി
എന്നും വ്യക്തമാക്കുമോ;
(എഫ്)
ഇത്തരം
വര്‍ക്കുകള്‍ക്കായി
അതോറിറ്റി സ്ഥിരം
ജീവനക്കാരെ
കണ്ടെത്തുവാനും,
സാധനസാമഗ്രികള്‍
വേണ്ടുന്നവ
അതോറിറ്റിതന്നെ
നല്കുവാനും നടപടികള്‍
സ്വീകരിക്കുന്നത്
പരിഗണിക്കുമോ ?
'ചൂണ്ടി'
ശുദ്ധജലവിതരണ പദ്ധതി
1965.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറയ്ക്ക്
മാത്രമായി വിഭാവനം
ചെയ്ത 'ചൂണ്ടി''
ശുദ്ധജലവിതരണ
പദ്ധതിയുടെ ഇന്നത്തെ
അവസ്ഥ എന്തെന്ന്
അറിയിക്കുമോ;
(ബി)
ഇതിനാവശ്യമായ
തടയണയുടെ നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുമോ;
(സി)
ഇൗ
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമെന്നും
എന്നുമുതല്‍ ശുദ്ധജല
വിതരണം നടത്തുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
അറിയിക്കുമോ?
ജിഡ
ഫണ്ട് ശുദ്ധജല വിതരണ പദ്ധതി
1966.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട് വിനിയോഗിച്ച്
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍
നടപ്പാക്കി വരുന്ന
ശുദ്ധജല വിതരണ
പദ്ധതിയുടെ ഭാഗമായി
എത്ര ശുദ്ധജല
ടാങ്കുകളുടെ
നിര്‍മ്മാണമാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇനിയും
പൂര്‍ത്തീകരിക്കാനുള്ളവ
ഏതൊക്കെയെന്നും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നും
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
ശുദ്ധജല ടാങ്കുകളുടെ
കമ്മീഷനിങ്ങ് വൈകുന്നത്
എന്തുകൊണ്ടാണെന്നും
എന്നത്തേക്ക് കമ്മീഷന്
ചെയ്യാനാകുമെന്നും
വ്യക്തമാക്കാമോ;
(ഡി)
ഇക്കാര്യത്തില്‍
തടസ്സങ്ങളുണ്ടെങ്കില്‍
വിശദമാക്കാമോ?
മംഗലം
ഡാം സമഗ്രകുടിവെള്ള പദ്ധതി
1967.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്കിലെ
കിഴക്കഞ്ചേരി, വണ്ടാഴി,
വടക്കഞ്ചേരി, കണ്ണമ്പ്ര
പഞ്ചായത്തുകള്‍ക്ക്
കുടിവെള്ള വിതരണത്തിനു
വേണ്ടിയുള്ള മംഗലം ഡാം
സമഗ്രകുടിവെള്ള
പദ്ധതിയുടെ
പ്രവര്‍ത്തനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ;
(സി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഇനി
പൂര്‍ത്തീകരിക്കാനുള്ളത്;
അതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
മണല്‍
നിറഞ്ഞ് കിടക്കുന്ന
ജലസംഭരണികള്‍
1968.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡാമുകളില്‍
മണലും ചെളിയും
അടിത്തട്ടില്‍ അടിഞ്ഞ്
നിശ്ചയിച്ച വെളളം
സംഭരിക്കാന്‍
കഴിയുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മണല്‍
നിറഞ്ഞ് കിടക്കുന്ന
ജലസംഭരണികളില്‍ നിന്നും
സര്‍ക്കാര്‍
ഏജന്‍സികള്‍ മുഖേന
മണല്‍വാരി സര്‍ക്കാര്‍
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വിതരണ ശൃംഖലയിലെ
തകരാറുകള്‍ മൂലം ജല
അതോറിറ്റിയ്ക്ക് നഷ്ടമാകുന്ന ജലം
1969.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെെപ്പ്
പൊട്ടിയും വിതരണ
ശൃംഖലയിലെ മറ്റു
തകരാറുകള്‍ മൂലവും
നിത്യേന ജല
അതോറിറ്റിയ്ക്ക്
നഷ്ടമാകുന്ന ജലം
എത്രയാണെന്ന്
കണക്കുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ലിറ്റര്‍ വെളളമാണ്
ഇപ്രകാരം
നഷ്ടപ്പെടുന്നതെന്നും
ഇതുവഴി വരുന്ന
സാമ്പത്തിക നഷ്ടം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ഉറവിടങ്ങളില്‍ നിന്ന്
ദിവസവും എത്ര ലിറ്റര്‍
വെള്ളം വീതമാണ്
വിതരണത്തിനായി
ശുദ്ധീകരിച്ച്
എടുക്കുന്നതെന്ന്
വ്യക്തമാക്കുമോ; ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(സി)
ശുദ്ധീകരിച്ച്
എടുക്കുന്ന വെളളം
വിതരണത്തിനിടയില്‍
ചോര്‍ന്ന്
പോകുന്നുണ്ടോ;
എങ്കില്‍ എത്ര വെളളമാണ്
ഇങ്ങനെ ചോര്‍ന്ന്
പോകുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജലനഷ്ടം
ഒഴിവാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ; പഴയ
പൈപ്പുകള്‍ മാറ്റാന്‍
ഉദ്ദേശ്യമുണ്ടോ;
കാലപ്പഴക്കമുള്ള
പൈപ്പുകള്‍ അധികം
ഉള്ളത് ഏതെല്ലാം
ജില്ലകളിലാണെന്ന്
വ്യക്തമാക്കാമോ?
കൊല്ലം
ജില്ലയിലെ കുടിവെള്ള വിതരണ
പദ്ധതി
1970.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ലടയാറ്റിലെ
കടപുഴ സ്രോതസ്സായി
നടപ്പിലാക്കി വരുന്ന
കുടിവെള്ള വിതരണ
പദ്ധതിയില്‍ കടപുഴയില്‍
ഇറിഗേഷന്‍ വകുപ്പ്
നിര്‍മ്മിക്കേണ്ട
റഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ
നിര്‍മ്മാണ നടപടികളില്‍
കാലതാമസം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കാലതാമസം ഒഴിവാക്കി
നടപടികള്‍
ത്വരിതപ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
കടപുഴയില്‍
കിണര്‍
നിര്‍മ്മിക്കേണ്ട
സ്ഥലത്തെ സംബന്ധിച്ച്
ശാസ്താംകോട്ട മുനിസിഫ്
കോടതിയില്‍ നിലവിലുള്ള
കേസിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്ന്
അറിയിക്കുമോ?
ജലനിധി
പദ്ധതികളിൽ നിന്നും കണക്ഷന്
1971.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രവൃത്തി
പൂര്‍ത്തീകരിച്ച
കുടിവെള്ള പദ്ധതികളില്‍
നിന്നും ,കിണറോ
കുടിവെള്ളത്തിന് മറ്റ്
വഴികളോ
ഇല്ലാത്തവര്‍ക്ക്
കണക്ഷന് നല്കാന്
വ്യവസ്ഥയുണ്ടോ; ഇത്തരം
അപേക്ഷകള്‍ ഗുണഭോക്തൃ
സമിതികള്‍
നിരസിക്കുന്നത് പ്രയാസം
സൃഷ്ടിക്കുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ
റാന്നി
നിയോജകമണ്ഡലത്തിലെ പദ്ധതികള്‍
1972.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തിലെ
കൊറ്റനാട് - അങ്ങാടി,
കോട്ടാങ്ങല്‍ -
ആനിക്കാട്, റാന്നി -
ചെറുകോല്‍, നിലയ്ക്കല്‍
- സീതത്തോട്,
എഴുമറ്റൂര്‍ എന്നീ
പദ്ധതികള്‍ക്ക്
ഓരോന്നിനും എത്ര
രൂപയുടെ പദ്ധതിയാണ്
ഇപ്പോള്‍
തയ്യാറാക്കിയിട്ടുളളത്;
ഇതില്‍ അംഗീകാരം
ഏതൊക്കെ പദ്ധതികള്‍ക്ക്
ലഭിച്ചിട്ടുണ്ട്;
(ബി)
സംസ്ഥാനതല
സമിതി അംഗീകരിച്ച
പദ്ധതികളില്‍ ഇനി
എന്തൊക്കെ
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയാലാണ്
ടെണ്ടറിലേക്ക്
എത്തിച്ചേരാനാകുക;
ഏതൊക്കെ പദ്ധതികളാണ്
ഇനി ഉടന്‍ തന്നെ
ടെണ്ടര്‍ ചെയ്യാനാവുക;
ബാക്കിയുളളവയുടെ
ടെണ്ടര്‍ എന്നത്തേക്ക്
ചെയ്യാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
ഇതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
വിശദമാക്കുമോ?
ഗ്രാമീണ കുടിവെളള
പദ്ധതി
1973.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ചു വര്‍ഷങ്ങളായി
ഗ്രാമീണ കുടിവെളള
പദ്ധതി
നടത്തിപ്പുകള്‍ക്ക്
ലഭിക്കുന്ന
കേന്ദ്രവിഹിതം , ഇതില്‍
വന്നിട്ടുളള കുറവ് ,
സംസ്ഥാന വിഹിതം ,
ലഭിച്ച തുക എന്നിവ
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നിര്‍മ്മാണങ്ങള്‍ക്കായി
കഴിഞ്ഞ അഞ്ചു
വര്‍ഷക്കാലയളവില്‍
ആവശ്യമായിരുന്ന ഭൂമി ,
ലഭിച്ച ഭൂമി, ഭൂമി
ലഭിക്കാത്തതുമൂലം
നടപ്പിലാക്കാത്ത
പദ്ധതികള്‍ എന്നിവ
സംബന്ധിച്ച ജില്ല
തിരിച്ചുളള വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഭൂമി
ലഭിക്കാത്തതുമൂലം,
പാലക്കാട് ജില്ലയിലും
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലും
നടപ്പാക്കാന്‍ കഴിയാത്ത
പദ്ധതികള്‍
ഏതെല്ലാമെന്നു
വ്യക്തമാക്കുമോ;
(ഡി)
പ്രശ്നങ്ങള്‍
പരിഹരിച്ച് ഇത്തരം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാനും
മണ്ഡലങ്ങളിലെ
സാമാജികരുടെ
നിര്‍ദ്ദേശങ്ങള്‍ കൂടി
കണക്കിലെടുത്ത്
കുടിവെളള പദ്ധതികള്‍
യഥാസമയം
നടപ്പിലാക്കാനും എന്തു
നടപടികള്‍
സ്വീകരിയ്ക്കും എന്ന്
വ്യക്തമാക്കുമോ?
കോളിഫോം
ബാക്ടീരിയ
1974.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികളിലും,
ജലസംഭരണികളിലും കോളിഫോം
ബാക്ടീരിയയുടെ അളവ്
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ഭൂരിഭാഗം കിണറുകളിലും
കോളിഫോം ബാക്ടീരിയയുടെ
സാന്നിദ്ധ്യം
കാണുന്നതായി പഠന
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
കുടിവെളളത്തില്‍
കോളിഫോം ബാക്ടീരിയ
അടങ്ങിയിട്ടില്ല
എന്നുറപ്പാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നഗരൂര്‍,
കരവാരം, പുളിമാത്ത് സമഗ്ര
കുടിവെള്ള പദ്ധതി
1975.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരൂര്‍,
കരവാരം, പുളിമാത്ത്
ഗ്രാമപഞ്ചായത്തുകള്‍ക്ക്
ഒരു സമഗ്ര കുടിവെള്ള
പദ്ധതിയ്ക്കായി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഈ പദ്ധതിയെ സംബന്ധിച്ച
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച
പ്രൊപ്പോസല്‍ കേരള
വാട്ടര്‍ അതോറിറ്റി
ഗവണ്മെന്റിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
എസ്റ്റിമേറ്റ്
തുക എത്രയാണെന്നും
ഫയല്‍
ഗവണ്മെന്റിലേക്ക്
അയയ്ക്കുന്നതിന് തടസ്സം
എന്താണെന്നും
വ്യക്തമാക്കാമോ;
(ഡി)
രൂക്ഷമായ
കുടിവെള്ളക്ഷാമം
നേരിടുന്നതും ഒരു സമഗ്ര
കുടിവെള്ള പദ്ധതി
പോലുമില്ലാത്തതുമായ ഈ
പഞ്ചായത്തുകളില്‍
പ്രസ്തുത പദ്ധതി
നടപ്പില്‍
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
അന്തമണ്‍
കടവില്‍ സ്ഥാപിച്ച കുടിവെള്ള
പദ്ധതി
1976.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
അന്തമണ്‍ കടവില്‍
(കല്ലടയാറിന്റെ ഭാഗം)
സ്ഥാപിച്ച കുടിവെള്ള
പദ്ധതിയില്‍
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
വേണ്ടി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതിയിലെ
പ്രവൃത്തികള്‍
നിലച്ചിട്ട് എത്ര
നാളായെന്നും അതിനു
കാരണമെന്താണെന്നും
വ്യക്തമാക്കുമോ;
(ഡി)
അവശേഷിക്കുന്ന
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കി പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
ജപ്പാന്
കുടിവെളള പദ്ധതി
1977.
ശ്രീ.കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജപ്പാന് കുടിവെളള
പദ്ധതി നടപ്പാക്കി
വരുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ധനസഹായമാണ് ഈ
പദ്ധതിക്ക്
ലഭിക്കുന്നത്;
വിവരിക്കുമോ;
(സി)
സംസ്ഥാനത്ത്
എവിടെയൊക്കെയാണ് ഈ
പദ്ധതി നടപ്പാക്കി
വരുന്ന
ത്;വിശദീകരിക്കുമോ;
(ഡി)
എത്ര
കോടി രൂപയാണ് ഈ
പദ്ധതിയുടെ ചെലവിന്
വേണ്ടി വരുന്നത്
എന്നറിയിക്കാമോ?
ജപ്പാന്
കുടിവെള്ള പദ്ധതി
1978.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
ഏതൊക്കെ സ്ഥലങ്ങളിലാണ്
ജപ്പാന് കുടിവെള്ള
പദ്ധതി പ്രകാരം
കുടിവെള്ളം വിതരണം
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി കൂടുതല്‍
പ്രദേശങ്ങളിലേക്ക്
വ്യാപിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വാട്ടര്‍
അതോറിറ്റി പുനരുദ്ധാരണ
പദ്ധതി
1979.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാട്ടര്‍ അതോറിറ്റി
പുനരുദ്ധാരണ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(സി)
വാട്ടര്‍
അതോറിറ്റിയെ
കാര്യക്ഷമവും
മെച്ചപ്പെട്ട സേവനവും
നല്കുന്ന
സ്ഥാപനമാക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്ക്കാെളളിച്ചിരിക്കുന്നത്;വിശദമാക്കുമോ;
(ഡി)
പുനരുദ്ധാരണ
പദ്ധതിക്കുളള ധനസമാഹരണം
എങ്ങനെ കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത്?
മീറ്റര്‍
റീഡര്‍മാരെ
സ്ഥിരപ്പെടുത്താന്‍ നടപടി
1980.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
മീറ്റര്‍ റീഡര്‍മാരായി
2002 മുതല്‍ കമ്മീഷന്
വ്യവസ്ഥയില്‍ സേവനം
അനുഷ്ഠിക്കുന്നവരെ
ജോലിയില്‍
സ്ഥിരപ്പെടുത്തുന്നതിനു
നടപടി സ്വീകരിക്കുമോ?
കായംകുളം
ജലസ്രോതസ്സുകളെ
മാലിന്യമുക്തമാക്കാന്‍ നടപടി
1981.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
കായല്‍, അനുബന്ധ
തോടുകള്‍, കനാലുകള്‍
എന്നിവിടങ്ങളില്‍
വ്യാപകമായതോതില്‍
മാലിന്യങ്ങള്‍
നിക്ഷേപിച്ച്
മലിനപ്പെടുത്തുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
മെഗാടൂറിസം പദ്ധതിയുടെ
ഭാഗമായി കായംകുളം
കായലോര ടൂറിസം
പദ്ധതികള്‍
പുരോഗമിക്കുന്ന
സാഹചര്യത്തില്‍ ഈ
ജലസ്രോതസ്സുകളെ
മാലിന്യമുക്തമാക്കാന്‍
ജല വിഭവ വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
പോകുന്നതെന്ന്
വിശദമാക്കുമോ?
കാളിപ്പാറ
കുടിവെള്ള പദ്ധതി
1982.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല,
നെയ്യാറ്റിന്‍കര
മണ്ഡലങ്ങളുടെ ഭാഗമായി
വരുന്ന വിവിധ
പഞ്ചായത്തുകളില്‍
കുടിവെള്ളം
ലഭ്യമാക്കുന്നതിനായി
ആവിഷ്ക്കരിച്ച
കാളിപ്പാറ പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കാളിപ്പാറ
പദ്ധതി എത്രകാലം കൊണ്ട്
പൂര്‍ത്തിയാക്കി
കമ്മീഷന് ചെയ്യാനാകും;
ഇത്
ത്വരിതപ്പെടുത്തുന്നതിനുള്ള
എന്തൊക്കെ നടപടികള്‍
ഗവണ്മെന്റിന്റെ
ഭാഗത്തുനിന്നും
കൈക്കൊള്ളുന്നുണ്ടെന്ന്
വിശദമാക്കാമോ?
കുടിവെള്ള
ക്ഷാമം
1983.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
താലൂക്കിലെ വിവിധ
പഞ്ചായത്തുകളിലെ
രൂക്ഷമായ കുടിവെള്ള
ക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാണ്ഡവന്
പാറയില്‍ പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍
തിങ്ങിപ്പാര്‍ക്കുന്ന
പ്രദേശത്തുള്ള
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
നിര്‍ദ്ദേശം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ടി
പദ്ധതി
നടപ്പാക്കുവാന്‍
ഭരണാനുമതി ഉണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിക്ക് ഫണ്ട്
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഉണ്ടെങ്കില്‍
പദ്ധതി
നടപ്പാക്കുവാനുള്ള
കാലതാമസം വിശദമാക്കുമോ?
കുടിവെള്ള
പ്രശ്നം
1984.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തില്‍
രൂക്ഷമായ കുടിവെള്ള
പ്രശ്നം നേരിട്ടിട്ടും
സര്‍ക്കാര്‍ തലത്തില്‍
വേണ്ടത്ര നടപടികള്‍
സ്വീകരിക്കാതിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജപ്പാന്
ഇന്റര്‍ നാഷണല്‍
കോ-ഓപ്പറേഷന് ഏജന്‍സി
(ജൈക്ക)യുടെ
ധനസഹായത്തോടെ കേരള
വാട്ടര്‍ സപ്ലൈ
പ്രോജക്ടുകളില്‍
ഉള്‍പ്പെടുത്തി നേമം
നിയോജക മണ്ഡലത്തിലെ
കുടിവെള്ള പ്രശ്നത്തിന്
ശാശ്വത പരിഹാരം
കാണുന്നതിനുള്ള
നടപടികള്‍
എത്രത്തോളമായെന്ന്
വ്യക്തമാക്കാമോ?
കുടിവെള്ള
കണക്ഷന്
1985.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട
ദേവികുളങ്ങര
ഗ്രാമപഞ്ചായത്തില്‍
2009-2010, 2010-2011,
2011-2012 സാമ്പത്തിക
വര്‍ഷം 336 പട്ടികജാതി
കുടുംബങ്ങള്‍ക്ക്
കുടിവെള്ള കണക്ഷന്
ലഭ്യമാക്കുന്നതിനുവേണ്ടി
വാട്ടര്‍
അതോറിറ്റിയില്‍
ഡിപ്പോസിറ്റ് ഇനത്തില്‍
എത്ര രൂപ
അടച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
ടെന്‍ഡര്‍ ചെയ്ത്
കരാര്‍
ഏറ്റെടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; ഇല്ല
എങ്കില്‍ ഇതിനുള്ള
കാരണം എന്തെന്ന്
വിശദമാക്കുമോ;
(സി)
ഈ
കുടുംബങ്ങള്‍ക്ക്
കുടിവെള്ളം
ലഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
കരാറുകാരാണ് വീഴ്ച
വരുത്തിയിട്ടുള്ളതെങ്കില്
ഇവര്‍ക്കെതിരെ ആവശ്യമായ
നിയമ നടപടികള്‍
സ്വീകരിക്കുമോ?
കാളന്തട്ട
കുടിവെള്ള പദ്ധതി
1986.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.യുടെ
മണ്ഡലം ആസ്തി വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള,
മലപ്പുറം മണ്ഡലത്തിലെ
കാളന്തട്ട കുടിവെള്ള
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പദ്ധതിക്ക്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമാക്കുന്നതിലുള്ള
കാലതാമസമെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
ബന്ധപ്പെട്ട
ഫയലില്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ഇടക്കൊച്ചി
- അരൂര്‍ പാലം പൈപ്പ്
നിര്‍മ്മാണം
1987.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലിയിലെ ഇടക്കൊച്ചി
- അരൂര്‍ പാലത്തിന്റെ
അടിയിലും പാലത്തിന്റെ
വടക്കേ അറ്റത്തുനിന്നും
പാമ്പായിമൂലയിലെ
നിര്‍ദ്ദിഷ്ട
ഭൂതലസംഭരണി വരെയും
പൈപ്പ് സ്ഥാപിക്കുന്ന
പ്രവര്‍ത്തി
ആരംഭിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പ്രവൃത്തി
ആരംഭിക്കുന്നതിന്
ആവശ്യമായ റോഡ്
കട്ടിംങ്ങിനുള്ള
അനുമതിക്കായി അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
പ്രദേശവാസികളുടെ
ഏക ആശ്രയമായ ഈ റോഡിന്റെ
വീതികുറവും
ഗതഗതപ്രശ്നങ്ങള്
ഉണ്ടാകാനുള്ള
സാധ്യതകളും
കണക്കിലെടുത്ത്
ജനങ്ങള്‍ക്ക്
യാത്രാക്ലേശം
ഉണ്ടാകാത്ത രീതിയില്‍ ഈ
പ്രവൃത്തി
യുദ്ധകാലാടിസ്ഥാനത്തില്‍
പൂര്‍ത്തീകരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ഇടക്കൊച്ചി-പള്ളുരുത്തി
കുടിവെള്ളക്ഷാമം
1988.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടക്കൊച്ചി-പള്ളുരുത്തി
പ്രദേശങ്ങളില്‍
അതിരൂക്ഷമായ
കുടിവെള്ളക്ഷാമം
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിലേക്കായി
ജന്റം പദ്ധതി ഈ
പ്രദേശത്തുകൂടി
നടപ്പിലാക്കുമോ;
(സി)
ഇതിലേക്കായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഏതെങ്കിലും യോഗം
നടന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ഡി)
ഏറ്റവും
വേഗത്തില്‍ തന്നെ
പ്രസ്തുത പ്രദേശത്ത് ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
എന്നത്തേക്ക്
ഈ നടപടികള്‍
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
കോടശ്ശേരി,
പരിയാരം സമഗ്രകുടിവെള്ള
പദ്ധതി
1989.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോടശ്ശേരി,
പരിയാരം
പഞ്ചായത്തുകളിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനുവേണ്ടി
കോടശ്ശേരി-പരിയാരം
സമഗ്രകുടിവെള്ള പദ്ധതി
നടപ്പാക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിന്മേല് നടപടി
സ്വീകരിച്ചിട്ടുണ്ടോ?
പാമ്പായിമൂല
ഭൂതല സംഭരണിയുടെയും പമ്പ്
ഹൗസിന്റെയും നിര്‍മ്മാണ
പ്രവൃത്തികള്‍
1990.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
പാമ്പായിമൂലയില്‍ 15
ലക്ഷം ലിറ്റര്‍
ശേഷിയുള്ള ഭൂതല
സംഭരണിയും പമ്പ് ഹൗസും
സ്ഥാപിക്കുന്ന
പ്രവൃത്തിയുടെ മണ്ണ്
പരിശോധന
പൂര്‍ത്തീകരിച്ചോ;
ഇല്ലെങ്കില്‍ ഇത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭൂതല
സംഭരണിയുടെയും പമ്പ്
ഹൗസിന്റെയും നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
പൂര്ത്തീകരിക്കേണ്ടതായിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കായംകുളത്തെ
വാട്ടര്‍ അതോറിറ്റി ഓഫീസ്
1991.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
ഓഫീസിനായി കായംകുളത്ത്
പുതുതായി നിര്‍മ്മിച്ച
കെട്ടിടത്തിലേക്ക്
ഓഫീസ് പ്രവര്‍ത്തനം
മാറ്റാതെ ഇപ്പോഴും
ജീര്‍ണ്ണിച്ച പഴയ
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പുതിയ
കെട്ടിടത്തിലേക്ക്
വാട്ടര്‍ അതോറിറ്റിയുടെ
ഓഫീസ് ഉടൻ തന്നെ
മാറ്റുന്നതിനാവസ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
പോത്തുണ്ടി
കുടിവെള്ള പദ്ധതി
1992.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
പോത്തുണ്ടി കുടിവെള്ള
പദ്ധതിയുടെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇൗ
പദ്ധതിക്കായി നാളിതുവരെ
എത്ര കോടി രൂപയുടെ
ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഇൗ
കുടിവെള്ള പദ്ധതിയുടെ
പ്രവൃത്തികള്‍ ഏത്
ഘട്ടം വരെ
പൂര്‍ത്തീകരിച്ചെന്നും
ഇൗ പദ്ധതിയുടെ
പ്രവൃത്തികൾ എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വിശദമാക്കുമോ?
ഉദയംപേരൂര്‍
പ്രദേശത്തെ കുടിവെള്ളക്ഷാമം
1993.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
ഉദയംപേരൂര്‍ പ്രദേശത്തെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന്
വേണ്ടി എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കും എന്ന്
വ്യക്തമാക്കുമോ;
(ബി)
കുടിവെള്ള
വിതരണം
കാര്യക്ഷമമാക്കുന്നതിന്
സമയബന്ധിതമായി
പദ്ധതികള്‍
നടപ്പിലാക്കുമോ;
(സി)
ഇതിലേക്കായി
എന്തെങ്കിലും
ആലോചനായോഗങ്ങള്‍
നടന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കുട്ടനാട്ടിലെ
സമഗ്ര കുടിവെള്ള പദ്ധതി
1994.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
സമഗ്ര കുടിവെള്ള
പദ്ധതിയുടെ ഭാഗമായി
വാസ്കോണ് തയ്യാറാക്കിയ
195 കോടി രൂപയുടെ
എസ്റ്റിമേറ്റ്
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കുടിവെള്ള പദ്ധതി
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാഞ്ഞിരക്കണ്ടി
കുടിവെളള പദ്ധതി
1995.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
ഗ്രാമപഞ്ചായത്തിലെ
കാരന്തൂര്‍ ചക്കേരി
ഭാഗത്ത് കാഞ്ഞിരക്കണ്ടി
കുടിവെളള പദ്ധതി
പെെപ്പ് ലെെന്‍
നീട്ടല്‍ പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
കോഴിക്കോട്
കെ.ഡബ്ള്യു.എ.സൂപ്രണ്ടിംഗ്എഞ്ചിനീയര്
ഓഫീസില്‍ നിന്നും
വാട്ടര്‍ അതോറിറ്റി
മാനേജിംഗ്
ഡയറക്ടര്‍ക്കയച്ച
SE/KKD/D3-3169/2015
തീയതി 15.02.2016
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ജലസ്രോതസ്സുകളുടെ
മലിനീകരണവും കൈയ്യേറ്റവും
1996.
ശ്രീ.എ.എം.
ആരിഫ്
,,
ഐ.ബി. സതീഷ്
,,
ഡി.കെ. മുരളി
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജനവാസ കേന്ദ്രങ്ങളോട്
ചേര്‍ന്നുള്ള
ജലസ്രോതസ്സുകളായ
തോടുകള്‍, കനാലുകള്‍,
പുഴകള്‍, നദികള്‍
എന്നിവ
മലിനീകരണത്തോടൊപ്പം
കൈയ്യേറ്റത്തിനും
വിധേയമാകുന്നത്
അറിഞ്ഞിട്ടും
ബന്ധപ്പെട്ട
വകുപ്പുകള്‍
ഇടപെടാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ജലസ്രോതസ്സുകളുടെ
മലിനീകരണവും
കൈയ്യേറ്റവും
തടയുന്നതിന് ഒരു
പ്രത്യേക പദ്ധതിക്ക്
രൂപം നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദാമാക്കുമോ?