വനം
വകുപ്പ് ആസ്ഥാനത്തെ
ഉദ്യോഗസ്ഥര്‍
1892.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പ് ആസ്ഥാനത്ത്
നിലവില്‍ എത്ര ഐ. എഫ്.
എസ്. ഉദ്യോഗസ്ഥര്‍
ജോലിചെയ്യുന്നുണ്ട്;
ഇവരില്‍ എത്രപേര്‍
വിജിലന്‍സ്, വകുപ്പ് തല
അന്വേഷണം
നേരിടുന്നുണ്ട്;
പ്രസ്തുത ഉദ്യോഗസ്ഥരുടെ
പേര്, നിലവിലെ തസ്തിക
എന്നീ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മുൻകാലങ്ങളിൽ
വിവിധതരം അന്വേഷണങ്ങൾ
നേരിട്ട നോണ്‍ ഐ. എഫ്.
എസ്. കേഡറിലുള്ള എത്ര
ഉദ്യോഗസ്ഥര്‍ വനം
വകുപ്പ് ആസ്ഥാനത്ത്
ജോലി ചെയ്യുന്നുണ്ട്;
ഇവരുടെ പേര്, തസ്തിക
എന്നിവയുടെ വിശദാംശം
ലഭ്യമാക്കുമോ?
വനം
വകുപ്പ് ആസ്ഥാനത്ത്
വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍
ജോലി ചെയ്യുന്ന
ഉദ്ദ്യോഗസ്ഥര്‍
1893.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പ് ആസ്ഥാനത്ത്
വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍ എത്ര
ഉദ്യോഗസ്ഥര്‍ ജോലി
ചെയ്യുന്നുണ്ട്;
(ബി)
ഇൗ
ഉദ്യോഗസ്ഥരുടെ
വിവരങ്ങള്‍
പേര്,തസ്തിക, ലീന്‍
നിലനില്‍ക്കുന്ന ഓഫീസ്
എന്നീ തരത്തില്‍
ലഭ്യമാക്കുമോ;
(സി)
വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍ വനം
വകുപ്പ് ആസ്ഥാനത്ത്
ജോലി ചെയ്യുന്നവരെ
തിരികെ അയയ്ക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ?
വനം,
ഔഷധ സസ്യങ്ങള്‍, കണ്ടൽ കാടുകൾ
എന്നിവയുടെ പരിപാലനം
1894.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നശിപ്പിക്കപ്പെട്ട
വനത്തിനുപകരം വനം വച്ച്
പിടിപ്പിക്കുന്നതിനായി
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
ഔഷധ
സസ്യങ്ങള്‍
ഉള്‍പ്പെടെയുള്ള തടി
ഇതര വന
ഉല്‍പ്പന്നങ്ങളുടെ
വികസനത്തിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ;
(സി)
കണ്ടല്‍
കാടുകളെ നാശത്തില്‍
നിന്നും
സംരക്ഷിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ ?
ഭൂമി
വിട്ടുകിട്ടാന്‍ നടപടി
1895.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിലകൊടുത്തു
വാങ്ങിയ ഭൂമി വനം
വകുപ്പില്‍ നിന്നും
വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്
ശ്രീ. തോമസ്
വള്ളിക്കാട്ടില്‍,
കൂരോട്ടുപാറ എന്നയാളുടെ
അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഭൂമി വിട്ടു
നല്‍കുന്നതിന് എന്തു
തടസ്സങ്ങളാണുള്ളതെന്ന്
വിശദമാക്കാമോ;
(സി)
തടസ്സങ്ങള്‍
ഒഴിവാക്കി അര്‍ഹമായ
ഭൂമി വിട്ടു
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പുതിയ
ഫോറസ്റ്റ് സ്റ്റേഷനുകള്‍
1896.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
ഫോറസ്റ്റ്
സ്റ്റേഷനുകള്‍
അനുവദിക്കുന്നത്
സംബന്ധിച്ച് തീരുമാനം
കെെക്കൊണ്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
കോങ്ങാട്
മണ്ഡലത്തില്‍ നിന്നും
ഇക്കാര്യത്തില്‍ ലഭിച്ച
അപേക്ഷ പരിഗണിച്ച്
ഫോറസ്റ്റ് സേറ്റഷന്
അനുവദിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ദേശീയ
വനവല്‍ക്കരണ പദ്ധതി
1897.
ശ്രീ.എം.
സ്വരാജ്
,,
ആര്. രാജേഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ വനവല്‍ക്കരണ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ദേശീയ
വനവല്‍ക്കരണ
പദ്ധതിയിന്‍കീഴില്‍
ഏറ്റെടുക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
തേക്ക്
പ്ലാന്റേഷനുകള്‍
1898.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍ ഏതൊക്കെ
സ്ഥലങ്ങളില്‍ തേക്ക്
പ്ലാന്റേഷനുകള്‍ ഉണ്ട്;
വിശദമാക്കുമോ;
(ബി)
വളര്‍ച്ച
എത്തി മുറിയ്ക്കാന്‍
പാകമായ തേക്ക്
പ്ലാന്റേഷനുകള്‍
എത്രയെണ്ണം കേരളത്തില്‍
നിലവില്‍ ഉണ്ടെന്നും
ഇത് എവിടെയൊക്കെയെന്നും
വിശദമാക്കുമോ;
(സി)
ഈ
കൂപ്പുകള്‍
മുറിയ്ക്കുന്നതിനായി
ടെണ്ടര്‍ നടപടികള്‍
ആയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
വളര്‍ച്ചയെത്തിയ
കൂപ്പുകളിലെ എത്ര
തേക്ക് വീതം
മുറിയ്ക്കുവാന്‍
പാകമായിട്ടുണ്ടെന്ന്
ഓരോസ്ഥലത്തെയും എണ്ണം
കണക്കാക്കി
വിശദമാക്കുമോ?
വനങ്ങളുടെ
വികസനം
1899.
ശ്രീ.സണ്ണി
ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള വനങ്ങളുടെ
വികസനത്തിന് എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഇതിനായി
നിലവിലുള്ള പദ്ധതികള്‍
തുടരാനും അവ കൂടുതല്‍
ശക്തിപ്പെടുത്തുവാനും
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അവ ഏതെല്ലാം;
(സി)
പുതിയ
വനങ്ങൾ
വികസിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം ചെയ്യാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ഫോറസ്റ്റ്
റേഞ്ച് ഓഫീസര്‍മാരുടെ സ്ഥലം
മാറ്റം
1900.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വനം വകുപ്പില്‍
ഫോറസ്റ്റ് റേഞ്ച്
ഓഫീസര്‍മാരെ സ്ഥലം
മാറ്റിക്കോണ്ട് ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ സ്ഥലംമാറ്റ
ഉത്തരവ് നല്‍കിയിട്ടും
ഉത്തരവ്
നടപ്പിലാക്കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
നിലവില്‍
പ്രസ്തുത തസ്തികയില്‍
സ്ഥലംമാറ്റ ഉത്തരവ്
പ്രകാരം വിടുതല്‍
ചെയ്യാന്‍ എത്ര
പേരുണ്ടെന്നു
വ്യക്തമാക്കാമോ?
വനഭൂമിയുടെ
സംരക്ഷണം
1901.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാഭാവിക
വനപരിപാലനത്തിന്
എന്തൊക്കെ സംരക്ഷണ
നടപടികളാണ്
കെെക്കൊളളുന്നതെന്ന്
വിശദമാക്കുമോ;
(ബി)
വനാതിര്‍ത്തി
നിര്‍ണ്ണയിക്കുന്നതിനായി
സ്ഥാപിക്കപ്പെട്ട
ജണ്ടകള്‍
പരിപാലിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സ്വകാര്യ
ഭൂമിയുമായി അതിര്‍ത്തി
പങ്കിടുന്ന വനഭൂമിയില്‍
കൂടുതല്‍ ജണ്ടകള്‍
സ്ഥാപിച്ച് വനഭൂമിയുടെ
സംരക്ഷണം
ഉറപ്പുവരുത്തുമോ?നക്ഷത്രചിഹ്നമിട്ട
ചോദ്യമായി
അനുവദിക്കാവുന്നതാണ്.
വനംവകുപ്പില്‍
താത്ക്കാലിക അടിസ്ഥാനത്തില്‍
ജോലിചെയ്യുന്ന വാച്ചര്‍മാര്‍
1902.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പില്‍
താത്ക്കാലിക
അടിസ്ഥാനത്തില്‍
ജോലിചെയ്യുന്ന
വാച്ചര്‍മാരുടെ എണ്ണം
വ്യക്തമാക്കാമോ;
(ബി)
ഇവരിൽ
10 വര്‍ഷത്തില്‍
കൂടുതല്‍ താത്ക്കാലിക
അടിസ്ഥാനത്തില്‍
(ദിവസവേതനത്തില്‍) ജോലി
ചെയ്യുന്ന
വാച്ചര്‍മാരുടെ എണ്ണം
എത്ര;
(സി)
പത്തു
വര്‍ഷത്തില്‍ കൂടുതല്‍
ദിവസവേതനത്തില്‍ ജോലി
ചെയ്തുവരുന്ന
താത്ക്കാലിക
വാച്ചര്‍മാരെ
സ്ഥിരപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗകാര്‍ക്കായി വനം
വന്യജീവി വകുപ്പ്
നടപ്പിലാക്കുന്ന
ക്ഷേമപദ്ധതികള്‍
1903.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗകാര്‍ക്കായി വനം
വന്യജീവി വകുപ്പ്
ഏതെങ്കിലും
ക്ഷേമപദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(ബി)
വനത്തില്‍
താമസിക്കുന്ന
പട്ടികവര്ഗ്ഗവിഭാഗകാര്ക്ക്
വനവിഭവങ്ങള്‍
ശേഖരിക്കുന്നതിന് വനം
വന്യജീവി വകുപ്പ്
ഏതെങ്കിലും തരത്തിലുള്ള
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്റെ
വനഭൂമിയുടെ വിസ്തൃതി
1904.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വനഭൂമിയുടെ വിസ്തൃതി
ഓരോ വര്‍ഷം
കഴിയുന്തോറും കുറഞ്ഞു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മൊത്തം ഭൂവിസ്തൃതിയുടെ
എത്ര ശതമാനം
വനമുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
വനഭൂമി രാജ്യത്തെ
വനവിസ്തൃതിയുടെ എത്ര
ശതമാനം വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
സംസ്ഥാനത്തെ വനഭൂമിയുടെ
വിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനും
വനം കെെയേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
പൊതുസ്ഥലങ്ങളില്‍
അപകടാവസ്ഥയില്‍ നില്ക്കുന്ന
വൃക്ഷങ്ങള്‍
1905.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന
വത്കരണത്തിന്റെ ഭാഗമായി
നട്ടുവളര്‍ത്തിയ
വൃക്ഷങ്ങള്‍ അപകടകരമായ
രീതിയില്‍
പൊതുസ്ഥലങ്ങളില്‍
നില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവയുടെ ശിഖരങ്ങള്‍
മുറിച്ച് അപകടാവസ്ഥ
ഒഴിവാക്കുന്നതിനും
വൃക്ഷങ്ങളെ
സംരക്ഷിക്കുന്നതിനും
പദ്ധതിയുണ്ടോ;വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട് തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളെ
ചുമതലപ്പെടുത്തുന്നതിനുള്ള
പദ്ധതി രൂപീകരിക്കുമോ;
വിശദീകരിക്കാമോ ?
മുക്കാലി-സൈരന്ധ്രി
റോഡ് അറ്റകുറ്റപ്പണി
1906.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൈലന്റ്
വാലി
ദേശീയോദ്യാനത്തിലേക്കുള്ള
മുക്കാലി-സൈരന്ധ്രി
റോഡ് അറ്റകുറ്റപ്പണി
നടത്തുന്നതിനുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി നടത്തുവാന്‍
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ?
നെയ്യാര്‍
ഡാംകേന്ദ്രമാക്കി
പ്രവര്‍ത്തിക്കുന്ന
മാന്‍പാര്‍ക്ക്, ലയണ്‍ സഫാരി
പാര്‍ക്ക്, ചീങ്കണ്ണി
പാര്‍ക്ക്
1907.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാര്‍
ഡാം കേന്ദ്രമാക്കി
പ്രവര്‍ത്തിക്കുന്ന
മാന്‍പാര്‍ക്ക്, ലയണ്‍
സഫാരി പാര്‍ക്ക്,
ചീങ്കണ്ണി പാര്‍ക്ക്
എന്നിവയുടെ
പുനരുദ്ധാരണം, അടിസ്ഥാന
സൗകര്യ വികസനം
എന്നിവയില്‍ ഇടപെടല്‍
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇവയുടെ
വികസനവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും പദ്ധതികള്‍
നിലവിലുണ്ടോ;
(സി)
മുന്‍
സര്‍ക്കാരിന്‍െറ
കാലത്ത് നെയ്യാര്‍ഡാം
മാന്‍പാര്‍ക്ക്,ചീങ്കണ്ണി
പാര്‍ക്ക്, ലയണ്‍ സഫാരി
പാര്‍ക്ക് എന്നിവയുടെ
പുനരുദ്ധാരണവുമായി
ബന്ധപ്പെട്ട്
എന്തൊക്കെ പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്നും
അവയുടെ പ്രവര്‍ത്തന
പുരോഗതി എന്തായെന്നും
വിശദീകരിക്കാമോ?
കാട്ടാനകളെ
തുരത്താന്‍ ദ്രുതകര്‍മ്മസേന
1908.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടില്‍
ഇറങ്ങി കൃഷി
നശിപ്പിക്കുകയും
ജനജീവിതത്തിന് ഭീഷണി
ഉയര്‍ത്തുകയും
ചെയ്യുന്ന കാട്ടാനകളെ
തുരത്താന്‍
ദ്രുതകര്‍മ്മസേന
എന്തെങ്കിലും പുതിയ
സംവിധാനത്തിന് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
ഇപ്പോള്‍ ഇതിനായി
ദ്രുതകര്‍മ്മസേന
അനുവര്‍ത്തിക്കുന്നത്;
(സി)
ആനകളെ
കണ്ടാല്‍
ദ്രുതകര്‍മ്മസേനയെ
വിവരമറിയിക്കാത്തതും
ആനകളുടെ അടുത്തുപോയി
മൊബെെല്‍ ഫോണില്‍
പടമെടുക്കുന്നതും
അക്രമങ്ങള്‍
കൂടുന്നതിന്
കാരണമാവുന്നുണ്ടോ;
(ഡി)
എങ്കില്‍
ജനങ്ങളുടെ ഭീതി
അകറ്റുന്നതിനും
കാട്ടാനകളെ
ചെറുക്കുന്നതിനും
എന്തൊക്കെ നടപടികള്‍
കെെക്കൊളളും;
വിശദാംശങ്ങള്‍
നല്‍കുമോ?
ഉടമസ്ഥാവകാശ
സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത
ആനകള്‍
1909.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഉടമസ്ഥാവകാശ
സര്‍ട്ടിഫിക്കറ്റ്
ഇല്ലാത്ത എത്ര ആനകള്‍
ഉണ്ട്;
(ബി)
ഉടമസ്ഥാവകാശ
സര്‍ട്ടിഫിക്കറ്റ്
ഇല്ലാത്ത ആനകളെ
ഉത്സവങ്ങള്‍ക്കും മറ്റ്
ചടങ്ങുകള്‍ക്കും
ഉപയോഗിക്കുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആനകള്‍ക്ക്
ഉടമസ്ഥാവകാശ
സര്‍ട്ടിഫിക്കറ്റ്
ഉറപ്പു വരുത്താന്‍
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
പറമ്പിക്കുളം
- ആളിയാര്‍ റോഡ്
1910.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പറമ്പിക്കുളം
- ആളിയാര്‍ കരാറുമായി
ബന്ധപ്പെട്ട ചില
പ്രശ്നങ്ങള്‍
നിലനില്‍ക്കുന്നത്
കാരണം പറമ്പിക്കുളം
വന്യജീവി
സങ്കേതത്തിലേക്കുള്ള
യാത്രാ തടസ്സം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ഓണക്കാലത്ത് ഒരാഴ്ചയോളം
നമ്മുടെ സംസ്ഥാനത്തെ
വാഹനങ്ങള്‍ക്ക്
പറമ്പിക്കുളത്തേക്ക്
പ്രവേശിക്കാന്‍
കഴിയാത്ത സാഹചര്യം
സംബന്ധിച്ച വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(സി)
ഇത്തരം
വിഷയങ്ങള്‍ക്ക് പരിഹാരം
കാണുന്നതിനായി നമ്മുടെ
സംസ്ഥാനത്തുകൂടി ഒരു
റോഡ് അടിയന്തരമായി
നിര്‍മ്മിക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ; ഇതുമായി
ബന്ധപ്പെട്ട് നിലവില്‍
എന്തെങ്കിലും
പ്രൊപ്പോസല്‍ ഉണ്ടോ;
വിശദാംശം നല്‍കുമോ?
ആര്.എ.എച്ച്.സി കളുടെ
ചുമതലകള്‍
1911.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പില്‍ റീജിയണല്‍
ആര്‍ട്ടിഫിഷ്യല്‍
ഇന്സെമിനേഷന്
സെന്റര്‍ (ആര്.എ.ഐ.സി)
നിര്‍ത്തലാക്കിയതിന്
ശേഷം നിലവില്‍ വന്ന
ആര്.എ.എച്ച്.സി കള്‍
ഇപ്പോള്‍ ചെയ്യുന്ന
ചുമതലകള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
ചുമതലകള്‍ വ്യക്തമായി
നിര്‍ണ്ണയിച്ചു
കൊണ്ടുള്ള എന്തെങ്കിലും
ഉത്തരവുകള്‍
നിലവിലുണ്ടോ;
(സി)
എങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കാമോ?
കുഞ്ഞ്
കൈകളില്‍ കോഴിക്കുഞ്ഞ്'
1912.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'കുഞ്ഞ്
കൈകളില്‍ കോഴിക്കുഞ്ഞ്
' എന്ന ഒരു പദ്ധതി
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഈ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത പദ്ധതിയിലൂടെ
ഒരു കുട്ടിക്ക് എത്ര
കോഴിക്കുഞ്ഞുങ്ങളെയാണ്
വിതരണം ചെയ്യുന്നതെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
എത്ര വിദ്യാലയങ്ങളില്‍
ഈ പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
മുയല്
പരിപാലനവും വിപണനവും
1913.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇറച്ചി
ആവശ്യത്തിന് മുയലുകളെ
വളര്‍ത്തുന്നതിനും
വിപണനം നടത്തുന്നതിനും
നിയന്ത്രണം ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
രംഗത്ത്
തൊഴിലെടുക്കുന്നവര്‍ക്ക്
ഇത്തരം നിയന്ത്രണങ്ങള്‍
പ്രയാസം
സൃഷ്ടിക്കുന്നുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത നിയന്ത്രണം
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ ?
റേഷ്യോ
പ്രമോഷന്
1914.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പില്‍
ലെെവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
റേഷ്യോ പ്രമോഷന്
നല്‍കിയിട്ട് എത്ര
കാലമായി
എന്നറിയിക്കാമോ;
(ബി)
റേഷ്യോ
പ്രമോഷന് നല്കുവാന്
എന്തെങ്കിലും തടസ്സം
ഉണ്ടോ; ഉണ്ടെങ്കില്‍
എന്താണ്; ഇനി എത്ര
പേര്‍ക്ക്
അര്‍ഹതപ്പെട്ട റേഷ്യോ
പ്രമോഷന്
നല്കുവാനുണ്ട്
എന്നറിയിക്കാമോ;
(സി)
വെറ്ററിനറി
ഉപകേന്ദ്രങ്ങളുടെ
നിയന്ത്രണം റീജിയണല്‍
അനിമല്‍ ഹസ്ബന്ററി
സെന്ററിന്
കീഴിലാക്കുവാനുള്ള
നടപടി എടുക്കുന്നുണ്ടോ;
(ഡി)
വെറ്ററിനറി
ഉപകേന്ദ്രങ്ങളില്‍ എത്ര
എണ്ണമാണ് സര്‍ക്കാര്‍
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്നത്;
വാടകകെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
എത്ര ഉപകേന്ദ്രങ്ങള്‍
ഉണ്ട്; ഇൗ സാമ്പത്തിക
വര്‍ഷം എത്ര
ഉപകേന്ദ്രങ്ങള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുവാന്‍
പദ്ധതി ഉണ്ട്;
ഉപകേന്ദ്രങ്ങള്‍ക്ക്
പ്രാഥമിക ചികിത്സയ്ക്ക്
ആവശ്യമായ വിരമരുന്നും
ഗ്ലൗസും
മറ്റുമരുന്നുകളും
ലഭ്യമാണോ?
അടിയന്തര
രാത്രികാല മൃഗ ചികിത്സാ
യൂണിറ്റ്
1915.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
പ്രവര്‍ത്തിക്കുന്ന
മൃഗാശുപത്രിയെ അടിയന്തര
രാത്രികാല മൃഗ ചികിത്സാ
യൂണിറ്റ് ആക്കി
മാറ്റാന്‍
സാധിക്കുമോ;വ്യക്തമാക്കാമോ;
(ബി)
വിവിധ
ഘട്ടങ്ങളിലായി
അപേക്ഷകള്‍
നല്‍കിയിട്ടും 84
വര്‍ഷം പഴക്കമുള്ള
പ്രസ്തുത മൃഗാശുപത്രിയെ
വെറ്ററിനറി
പോളിക്ലീനിക്ക് ആക്കി
ഉയര്‍ത്തുന്നതിന്
യാതൊരു നടപടിയും
സ്വീകരിച്ചിട്ടില്ലാത്തതിനാല്‍
ആയതിന് അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കോഴിമുട്ട
ഉത്പാദനം
1916.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിമുട്ട
ഉത്പാദനം
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
നഗരപ്രദേശങ്ങളിലെ
വീടുകളില്‍ ചെറിയ
തോതിലുള്ള കോഴി
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
കെപ്കോ മുഖേന
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;
(സി)
കോഴിക്കൂടുകള്‍
സബ്സിഡിയോടെ കെപ്കോ
മുഖേന വിതരണം
ചെയ്യുന്നുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
കൂടുതല്‍ കോഴിമുട്ട
ഉത്പാദിപ്പിക്കുന്നതിന്
വിപുലമായ പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ ?
മുട്ടയുടെ
ഉദ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനു
സ്വീകരിച്ചിട്ടുളള നടപടികള്‍
1917.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുട്ടയുടെ ഉദ്ബി പിരിവു
മാത്രം നക്ഷത്ര
ചിഹ്നമിടാത്ത ചോദ്യമായി
അനുവദിക്കാവുന്നതാണ്
പാദനം
വര്‍ദ്ധിപ്പിക്കുന്നതിനു
വേണ്ടി
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ;
(ബി)
കോഴി,
താറാവ്, കാട എന്നിവയുടെ
കര്‍ഷകര്‍ക്ക് നിലവില്‍
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(സി)
കോഴി,
താറാവ് കര്‍ഷകര്‍ക്ക്
അവരുടെ
ഉത്പാദനോപാധികള്‍
ജാമ്യമായി സ്വീകരിച്ച്
ലോണ്‍ നല്‍കുന്നതിന്
സംസ്ഥാന സഹകരണ
ബാങ്കിനും ജില്ലാസഹകരണ
ബാങ്കുകള്‍ക്കും
നിര്‍ദ്ദേശം നല്‍കുമോ
വിശദീകരിക്കാമോ?
ചാലക്കുടി
മൃഗാശുപത്രി
1918.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മൃഗാശുപത്രി അപ്ഗ്രേഡ്
ചെയ്ത് ആവശ്യമായ
സൗകര്യങ്ങളോടെ
വെറ്ററിനറി
പോളിക്ലിനിക്കായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
വെറ്ററിനറി
ക്ലിനിക്കുകളുടെ എണ്ണം
1919.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ ജില്ലയിലുമുളള
വെറ്ററിനറി
ക്ലിനിക്കുകളുടെ എണ്ണം
എത്ര; ജില്ലതിരിച്ചുളള
കണക്കുകള്‍ നല്‍കുമോ;
ആശുപത്രികളുടെ വിവരം
ലഭ്യമാക്കുമോ;
(ബി)
മൃഗങ്ങളെയും
കന്നുകാലികളെയും
അത്യാവശ്യഘട്ടത്തില്‍
ക്ലിനിക്കിലേയ്ക്ക്
കൊണ്ടുവരുന്നതിനുളള
ആംബുലന്‍സ് സംവിധാനം
ഇപ്പോള്‍ നിലവിലുണ്ടോ;
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(സി)
ഓരോ
ബ്ലോക്കിലും
ഇത്തരത്തിലുളള
ആംബുലന്‍സ് സംവിധാനം
നടപ്പില്‍ വരുത്താന്‍
വേണ്ട നടപടി
സ്വീകരിക്കുമോ ?
വെറ്ററിനറി
പോളി ക്ലിനിക്
1920.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
ബ്ലോക്ക്
പഞ്ചായത്തിന്റെ
തീരുമാനപ്രകാരം
ചെറിയനാട്
ഗ്രാമപഞ്ചായത്തിന്റെ
രണ്ടാം വാര്‍ഡില്‍
സ്ഥിതി ചെയ്യുന്ന
മൃഗാശുപത്രി വെറ്ററിനറി
പോളി ക്ലിനിക്കായി
ഉയര്‍ത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
ആലപ്പുഴ
ജില്ലാ ആഫീസറുടെ
റിപ്പോര്‍ട്ട്
സർക്കാരിൽ ലഭിച്ചിട്ടും
പ്രസ്തുത സ്ഥാപനം
വെറ്ററിനറി
പോളിക്ലിനിക്കായി
ഉയര്‍ത്തുന്നതിന്
കാലതാമസം
വന്നിരിക്കുന്നതിന്റെ
കാരണം വിശദമാക്കുമോ?
മൃഗസംരക്ഷണ
സംഘടനകള്‍
1921.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രജിസ്റ്റര്‍
ചെയ്യപ്പെട്ട
മൃഗസംരക്ഷണ സംഘടനകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ അവയ്ക്ക്
ഏതെങ്കിലും തരത്തിലുള്ള
സഹായം സര്‍ക്കാര്‍
നല്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
തെരുവു
നായ്ക്കളുടെ സംരക്ഷണം
ഏറ്റെടുത്തിട്ടുള്ള
സംഘടനകള്‍ ഏതെങ്കിലും
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
തെരുവുനായ
നിയന്ത്രണ
പരിപാടികളില്‍ പ്രസ്തുത
സംഘടനകള്‍ വഹിക്കുന്ന
പങ്കാളിത്തം
എത്രത്തോളമാണെന്ന്
വ്യക്തമാക്കുമോ;
സര്‍ക്കാര്‍
നടപടികളില്‍ ഇവരുടെ
പങ്കാളിത്തം
ഉറപ്പാക്കുമോ?
മൃഗസംരക്ഷണ
വകുപ്പില്‍ ആശ്രിത നിയമനം
1922.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പില്‍ 2010 ജനുവരി
മുതല്‍ 2016 ആഗസ്റ്റ്
വരെ സമാശ്വാസ തൊഴില്‍
പദ്ധതി പ്രകാരം ആശ്രിത
നിയമനത്തിന് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
എത്ര
പേര്‍ക്ക് നിയമനം
ലഭിച്ചിട്ടുണ്ടെന്നും,
അവരുടെ പേരും,
കാറ്റഗറിയുംജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഒഴിവുകളുടെ
എത്ര ശതമാനം
ഇത്തരക്കാര്‍ക്ക്
നീക്കിവെച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
ലോവര്‍ ഡിവിഷന്
ക്ളര്‍ക്ക് തസ്തികയിലെ
ഒഴിവുകള്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
(ഇ)
എ.കെ.
റിനീഷ്, അമ്പലകുളങ്ങര,
കക്കട്ട്, കോഴിക്കോട്
ജില്ല എന്നയാളുടെ
സീനിയോറിറ്റി
എത്രയെന്ന്
വ്യക്തമാക്കാമോ?
മൃഗസംരക്ഷണ
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
1923.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
മൃഗസംരക്ഷണ വകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
ഏതൊക്കെന്നും ഇവയില്‍
എത്ര തസ്തികകള്‍
ഉണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍
ഒഴിഞ്ഞുകിടക്കുന്നവ
എത്ര; ആയത് കാറ്റഗറി
തിരിച്ച്
വിശദീകരിക്കാമോ?
പട്ടികജാതി
വിഭാഗത്തിലുള്ളവര്ക്കായുളള
പദ്ധതികള്‍
1924.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിലുള്ളവര്‍ക്കായി
മൃഗസംരക്ഷണ വകുപ്പ്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍ പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവര്‍
വേണ്ട വിധം
പ്രയോജനപ്പെടുത്തിയിട്ടില്ലെന്നുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പദ്ധതികള്‍
വേണ്ടവിധം
പ്രയോജനപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
സെന്‍ട്രല്‍
ഹാച്ചറി
1925.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
താലൂക്കിലുള്ള
സെന്‍ട്രല്‍ ഹാച്ചറി
നവീകരിക്കുന്നതിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം തുക
വകയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സെന്‍ട്രല്‍
ഹാച്ചറിയുടെ നവീകരണം
സംബന്ധിച്ച് എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്
എന്ന് വിശദമാക്കുമോ;
(സി)
നവീകരണ
പ്രവര്‍ത്തനങ്ങള്‍
പ്രസ്തുത ഹാച്ചറിയുടെ
ഉല്‍പ്പാദന
പ്രവര്‍ത്തനങ്ങള്‍ക്ക്
ആക്കം കൂട്ടുമോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ?
കന്നുകുട്ടി
പരിപാലന പദ്ധതി
1926.
ശ്രീ.അനില്‍
അക്കര
,,
വി.ടി.ബല്‍റാം
,,
അടൂര്‍ പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകുട്ടി
പരിപാലനത്തിന് ഏതെല്ലാം
പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്;
വിശദീകരിക്കുമോ;
(ബി)
പദ്ധതിയനുസരിച്ച്
സബ്സിഡി നിരക്കില്‍
കാലിത്തീറ്റയും മറ്റ്
പരിപാലന സംവിധാനങ്ങളും
നല്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
കന്നുകുട്ടികളുടെ
എന്റോള്‍മെന്റ്
നടത്തിയിട്ടുണ്ടോ;
(ഡി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിവരിക്കുമോ?
ഗോവര്‍ദ്ധിനി
പദ്ധതി
1927.
ശ്രീ.പി.ടി.
തോമസ്
,,
ഷാഫി പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗോവര്‍ദ്ധിനി പദ്ധതി
നടപ്പാക്കിവരുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
കന്നുകുട്ടികളുടെ
പരിപാലനത്തിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്,
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പദ്ധതിയനുസരിച്ച്
എന്തെല്ലാം സഹായങ്ങളാണ്
കന്നുകുട്ടി
പരിപാലനത്തിനായി
നല്‍കുന്നത്;
വിവരിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയനുസരിച്ച് എത്ര
കന്നുകുട്ടികളെ
എന്റോള്‍
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ?
നാട്ടാനകളുടെ
പുനരധിവാസം
1928.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടാനകള്‍ക്കായി വനം
വകുപ്പ് എന്തെങ്കിലും
പുനരധിവാസ പദ്ധതി
ആലോചിക്കുന്നുണ്ടോ;എങ്കില്‍
അതുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
(ബി)
ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ട
ആനകളെ
പുനരധിവസിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;
പദ്ധതിക്കായി എത്ര
ഏക്കര്‍ സ്ഥലം
കണ്ടെത്തും;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ആന
ഉടമകള്‍ പദ്ധതിയെ
സംശയദൃഷ്ട്യാ
വീക്ഷിക്കുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു പദ്ധതിയെ
പ്രതികൂലമായി
ബാധിക്കുമോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍ നല്‍കുമോ
?
മാള്‍ട്ടപ്പനി
(ബ്രൂസെല്ലോസിസ്)
1929.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മനുഷ്യരില്‍
ഗര്‍ഭച്ഛിദ്രമുള്‍പ്പെടെയുള്ള
ഗുരുതര ആരോഗ്യ
പ്രശ്നങ്ങള്ക്കിടയാക്കുന്നതും
മൃഗങ്ങളെ
ബാധിക്കുന്നതുമായ
മാള്‍ട്ടപ്പനി
(ബ്രൂസെല്ലോസിസ്) രോഗം
മനുഷ്യരിലേക്ക്
എത്തിയതായി ഏതെങ്കിലും
കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; രോഗ
ലക്ഷണങ്ങള്‍
എന്തെല്ലാമാണ്;
(ബി)
വെറ്ററിനറി
സര്‍വകലാശാല രോഗം
കണ്ടെത്തിയ വിവരം
മറച്ചുവെച്ചു എന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
വിവരം ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
എത്ര പേര് ഈ രോഗം
ബാധിച്ച്
മരണപ്പെട്ടുവെന്ന്
വ്യക്തമാക്കുമോ?
മായം
കലര്‍ന്ന പാല്
1930.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
മാനദണ്ഡങ്ങള്‍
പാലിക്കാതെ പാല്
ടാങ്കര്‍ ലോറികള്‍
അതിര്‍ത്തി ചെക്ക്
പോസ്റ്റുകള്‍ കടന്ന്
സംസ്ഥാനത്തെത്തുന്നുവെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
ഇത്തരം പാലില്‍ മായം
കലര്‍ന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
മായം കലര്‍ന്നത്
കണ്ടുപിടിക്കുവാനുള്ള
സംവിധാനം എവിടെയൊക്കെ
നിലവിലുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
ചെക്ക് പോസ്റ്റുകളില്‍
ഇത്തരം പരിശോധന
നടത്തുവാന്‍
സൗകര്യമുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
മായം
കലര്‍ന്ന പാല്
കൊണ്ടുവരുന്നവര്‍ക്കെതിരെ
ഏതെല്ലാം ചെക്ക്
പോസ്റ്റുകളില്‍ നടപടി
എടുത്തിട്ടുണ്ട്;
പാലില്‍ മായം
കലര്‍ത്തുന്ന ടാങ്കര്‍
ലോറികള്‍
കണ്ടെത്തുവാനും നടപടി
എടുക്കുവാനും
ചെക്ക്പോസ്റ്റുകളില്‍
ആവശ്യത്തിന് സംവിധാനം
ഉണ്ടാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മായം
കലര്‍ന്ന പാലും
പാലുല്പന്നങ്ങളും
നിരോധിക്കാന്‍ നടപടി
1931.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിനു
പുറത്തുനിന്നും
വില്‍പ്പനയ്ക്കായി
വരുന്ന പല
കമ്പനികളുടെയും പാലും
പാലുല്പന്നങ്ങളും മായം
കലര്‍ന്നും,
രാസവസ്തുക്കള്‍
ചേര്‍ന്നും
ഭക്ഷ്യയോഗ്യമല്ലാത്തതാണ്
എന്ന വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മായം
കലര്‍ന്നതും,
രാസവസ്തുക്കള്‍
ചേര്‍ന്ന്
ഭക്ഷ്യയോഗ്യമല്ലാത്തതുമായ
പാലുല്പന്നങ്ങള്
കണ്ടെത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതു
പ്രകാരം ഏതെല്ലാം
കമ്പനികളുടെ പാലും
പാലുല്പന്നങ്ങളുമാണ്
ഭക്ഷ്യയോഗ്യമല്ലാത്തതായി
കണ്ടെത്തിയിട്ടുളളത്;
വിശദാംശം
വ്യക്തമാക്കുമോ?
പാല്
ഉല്പാദനം
1932.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ഓണക്കാലത്ത്
അന്യസംസ്ഥാനങ്ങളില്‍
നിന്ന് അധികമായി
വാങ്ങിയ പാലിന്റെ അളവ്
എത്രയെന്നും ഏതൊക്കെ
സംസ്ഥാനങ്ങളില്‍ നിന്ന്
എന്നും വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പാല് ഉല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
അയല്‍
സംസ്ഥാനങ്ങളില്‍ നിന്നുള്ള
പാലും പാലുല്‍പ്പന്നങ്ങളും
1933.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയല്‍
സംസ്ഥാനങ്ങളില്‍
നിന്നും എത്ര പാലും
പാലുല്‍പ്പന്നങ്ങളുമാണ്
ദിവസേന
കേരളത്തിലെത്തുന്നതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
ശുദ്ധമായ
പാലും പാലുല്പന്നങ്ങളും
ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍
നടപടി
1934.
ശ്രീ.പി.
ഉണ്ണി
,,
കെ.ഡി. പ്രസേനന്‍
,,
കെ. ആന്‍സലന്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയല്‍
സംസ്ഥാനങ്ങളില്‍
നിന്നും
കേരളത്തിലെത്തുന്ന
പാലും പാലുല്പന്നങ്ങളും
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ശുദ്ധമായ
പാലും പാലുല്പന്നങ്ങളും
ജനങ്ങള്‍ക്ക്
ന്യായവിലയ്ക്ക്
ലഭിയ്ക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മൃഗശാലകള്‍
1935.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര മൃഗശാലകള്‍ ഉണ്ട്;
ഇവ ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
കേരളത്തിലെ
മൃഗശാലകളില്‍ വിവിധ
ഇനത്തില്‍പ്പെട്ട
മൃഗങ്ങളും മറ്റും വളരെ
കുറവാണെന്നുള്ള വസ്തുത
മനസ്സിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കേരളത്തിലെ
വിവിധ മൃഗശാലകളില്‍
നല്ല ഇനം മൃഗങ്ങളേയും,
പക്ഷികളേയും,
പാമ്പുകളേയും മറ്റും
അന്യ
രാജ്യങ്ങളില്‍നിന്നും
കൊണ്ടുവന്ന് മൃഗശാല
വിപുലീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
തിരുവനന്തപുരം
മൃഗശാല
1936.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മൃഗശാലയില്‍ ഈയിടെ
ഒട്ടേറെ മാനുകള്‍,
വിദേശ ഇനം പക്ഷികള്‍
എന്നിവ ചത്തുപോകാനിടയായ
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇപ്പോള്‍
ഹിമാലയന്‍ കരടി
മരണാസന്നനിലയിലാണന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കൃത്യസമയത്ത്
ചികിത്സയും പരിചരണവും
ലഭിക്കാത്തതാണ്
മൃഗങ്ങളുടെ
രോഗാവസ്ഥക്കും
മരണത്തിനും
ഇടയാക്കുന്നതെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
മൃഗശാലയിലെ
മൃഗങ്ങള്‍ക്ക്
കൃത്യസമയത്ത് ഭക്ഷണം,
ചികിത്സ അടക്കമുള്ള
പരിചരണങ്ങള്‍ എന്നിവ
ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും;
വിശദമാക്കുമോ?