'സ്റ്റാര്‍ട്ട്
അപ്' സംരംഭകത്വം
1619.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'സ്റ്റാര്‍ട്ട്
അപ്' സംരംഭകത്വം
സംബന്ധിച്ച്
മാനദണ്ഡങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇതിലേക്കായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടിട്ടുള്ളത്;ഇതിലേക്കായി
നോട്ടിഫിക്കേഷന്‍
ഇറങ്ങിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
മലബാര്‍ സിമന്റിന്റെ ലഭ്യത
1620.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍ സിമന്റിന്റെ
ലഭ്യത തെക്കന്‍
കേരളത്തിലും ഉറപ്പു
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോയെന്നും
മലബാര്‍ സിമന്റ്സ്
കമ്പനിയുടെ ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
ആരംഭിക്കുമോയെന്നും
വിശദമാക്കുമോ;
ബാംബു
യൂണിറ്റിന്റെ പുനരുദ്ധാരണം
1621.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍ ബാംബു
കോര്‍പ്പറേഷന്റെ
യൂണിറ്റുകള്‍
എവിടെയൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയിലെ നാദാപുരം
മണ്ഡലത്തിലെ
വളയം-ചെക്യാട്
പൂങ്കുളം, ബാംബു
യൂണിറ്റിന്റെ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ബാംബു യൂണിറ്റിന്റെ
പുനരുദ്ധാരണത്തിന്
സര്‍ക്കാരിന്
പദ്ധതികള്‍ ഉണ്ടോ?
മൂടാടി
പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
കെല്‍ട്രോണ്‍ യൂണിറ്റിന്റെ
വികസനം
1622.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടിയിലെ
മൂടാടി പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
കെല്‍ട്രോണ്‍
യൂണിറ്റിന്റെ വികസനം
ലക്ഷ്യമാക്കി
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
2006-2011
കാലയളവില്‍ അന്നത്തെ
സര്‍ക്കാര്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
തുടര്‍ച്ചയായി പുതിയ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
സിഡ്കോ,
കെ.എസ്.ഐ.ഇ. എന്നിവ മുഖേന
സ്ഥാപിക്കുന്ന ഹൈമാസ്റ്റ്
ലൈറ്റുകള്‍
1623.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിഡ്കോ,
കെ.എസ്.ഐ.ഇ. എന്നിവ
ഹൈമാസ്റ്റ് ലൈറ്റുകളുടെ
ഉല്‍പ്പാദനമോ വിതരണമോ
നടത്തുന്നുണ്ടോ;
(ബി)
നിയമസഭാ
സാമാജികര്ക്കായുളള
പ്രത്യേക വികസനഫണ്ട്
വിനിയോഗിച്ച്
സ്ഥാപിക്കുന്ന
ഹൈമാസ്റ്റ് ലൈറ്റുകള്‍
സ്ഥാപിക്കുന്നതിനായി
സിഡ്കോ, കെ.എസ്.ഐ.ഇ
എന്നിവക്ക് നല്കുന്ന
പ്രവൃത്തികള്‍ ഏത്
ഏജന്‍സി മുഖാന്തിരമാണ്
നടത്തുന്നത്;
(സി)
പ്രസ്തുത
ലൈറ്റുകളുടെ സ്ഥാപനം,
പരിപാലനം എന്നിവ
നിര്‍വഹിക്കുന്നതിന്
കൊല്ലം ജില്ലയില്‍
സിഡ്കോ, കെ. എസ് .ഐ .ഇ.
ചുമതലപ്പെടുത്തിയ
ഏതെങ്കിലും
ഏജന്‍സിയുണ്ടോ;
വിശദാംശം നല്‍കുമോ?
നിക്ഷേപ
സൗഹൃദ വ്യവസായ നയം
1624.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിക്ഷേപ
സൗഹൃദ വ്യവസായ നയം
രൂപീകരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
പരിസ്ഥിതി സൗഹൃദവും
വൈദ്യുതി ഉപഭോഗം
കുറഞ്ഞതും
യുവജനങ്ങള്‍ക്ക്
കൂടുതല്‍ തൊഴില്‍
അവസരങ്ങള്‍ പ്രദാനം
ചെയ്യുന്നതും നിക്ഷേപ
സൗഹൃദവുമായ
വ്യവസായശാലകള്‍
സ്ഥാപിക്കുന്നതിനുള്ള
സാഹചര്യം
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ നയം
വിശദമാക്കാമോ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് വ്യവസായ
വികസനത്തിന് വേണ്ട
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
എന്തെങ്കിലും പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിരുന്നോ;
(ഡി)
എങ്കില്‍
ഇത് മൂലം എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിച്ചതെന്ന്
വിവരിയ്ക്കാമോ?
വ്യവസായ
മേഖലയെ പ്രതികൂലമായി
ബാധിക്കുന്ന ഹര്‍ത്താലുകള്‍
1625.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടിക്കടിയുണ്ടാകുന്ന
ഹര്‍ത്താലുകള്‍ വ്യവസായ
മേഖലയെ പ്രതികൂലമായി
ബാധിക്കുന്നതാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെറുകിട
വ്യവസായ സംരംഭങ്ങളെ
ഹര്‍ത്താല്‍ ഏതെല്ലാം
രീതിയിലാണ്
ബാധിക്കുന്നതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
സംരംഭങ്ങളെ
ഹര്‍ത്താലില്‍ നിന്ന്
ഒഴിവാക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
ഇടപെടലുകള്‍
നടത്തിയിട്ടുണ്ടോ;
ആയതുമായി ബന്ധപ്പെട്ട്
ഏതെങ്കിലും സംഘടനകള്‍
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
തൊഴില്‍
മേഖലയിലുണ്ടാവുന്ന
സ്തംഭനാവസ്ഥ മൂലം
സംസ്ഥാനത്തിന്റെ
വ്യാവസായിക
വളര്‍ച്ചയിലുണ്ടാകുന്ന
പ്രതികൂലാവസ്ഥ
മറികടക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ചെറുകിട
വ്യവസായ വികസനം
1626.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ വികസനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു;
(ബി)
കഴിഞ്ഞ
അഞ്ചു വര്‍ഷങ്ങളില്‍ ഇൗ
മേഖലയില്‍ ഉണ്ടായ
വളര്‍ച്ച മറ്റ്
സംസ്ഥാനങ്ങളുമായി
താരതമ്യം
ചെയ്തിട്ടുണ്ടോ;
(സി)
ജനസംഖ്യാനുപാതികമായി
ഇൗ മേഖലയില്‍
സംസ്ഥാനത്തിന്‍െറ
വളര്‍ച്ച എത്ര ശതമാനം
ആയിരുന്നുവെന്ന്
വ്യക്തമാക്കുമോ?
കൊരട്ടി
കിന്‍ഫ്ര
1627.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊരട്ടി
കിന്‍ഫ്രയുടെ
വികസനത്തിനായി
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കേന്ദ്രഗവണ്മെന്റിന്റെ
കീഴിലുള്ള കൊരട്ടി
ഗവണ്മെന്റ് ഓഫ്
ഇന്ത്യാ പ്രസ്സിന്റെ
ഉടമസ്ഥതയിലുള്ള സ്ഥലം
കിന്‍ഫ്രയുടെ
വികസനത്തിനായി
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ?
വ്യവസായ
മേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
1628.
ശ്രീ.ഹൈബി
ഈഡന്
,,
പി.ടി. തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴിലാളികള്‍ക്ക്
വ്യവസായ മേഖലയില്‍
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
പുതിയ സംരംഭങ്ങളാണ്
ഇതിനായി
ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
(സി)
ഏതൊക്കെ
മേഖലകളാണ് ഇതിനു വേണ്ടി
തെരഞ്ഞെടുത്തിരിക്കുന്നതെന്ന്
വിശദമാക്കുമോ?
വ്യവസായ
മേഖലയില്‍ നിക്ഷേപങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
പദ്ധതികൾ
1629.
ശ്രീ.എം.
വിന്‍സെന്റ്
,,
അനില്‍ അക്കര
,,
കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായ
മേഖലയില്‍
നിക്ഷേപങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത്;
(ബി)
ഇതിനായി
പുതിയ സംരംഭങ്ങള്‍
തുടങ്ങുന്നതിന്
എന്തെല്ലാം
പ്രോത്സാഹനങ്ങളും
സഹായങ്ങളുമാണ്
നല്കാനുദ്ദേശിക്കുന്നത്;
വിശദീകരിക്കുമോ;
(സി)
പുതിയ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
നേരിടുന്ന കാലതാമസം
ഒഴിവാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്?
ഗ്രാമീണ
മേഖലയില്‍ സ്റ്റാര്‍ട്ട്
അപ്പ് സംരംഭങ്ങള്‍
1630.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലയില്‍
'സ്റ്റാര്‍ട്ട് അപ്പ്'
സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
എന്തെങ്കിലും പദ്ധതി
ആലോചനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
സ്റ്റാര്‍ട്ട്
അപ്പ് സംരംഭങ്ങള്‍ക്ക്
എന്തെങ്കിലും
സര്‍ക്കാര്‍ സഹായങ്ങളോ,
പാക്കേജുകളോ
ആലോചനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(സി)
ഗ്രാമീണ
മേഖലയില്‍
സ്റ്റാര്‍ട്ട് അപ്പ്
സംരംഭങ്ങള്‍
ആരംഭിക്കാനും,
വ്യാപിപ്പിക്കാനും,
തദ്ദേശസ്വയംഭരണ
വകുപ്പിന്റേതുള്‍പ്പെടെയുള്ള
സര്‍ക്കാര്‍
സംവിധാനങ്ങളുടെ സഹായം
വേഗത്തില്‍
ലഭ്യമാക്കാനും
എന്തെങ്കിലും
സര്‍ക്കാര്‍
നിര്‍ദ്ദേശം
നിലവിലുണ്ടോ;
വ്യക്തമാക്കാമോ?
ചെറുകിട
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന് വായ്പ
1631.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറുകിട
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന്
അഭ്യസ്ഥവിദ്യര്‍ക്ക്
സബ്സിഡിയോടുകൂടി വായ്പ
ലഭ്യമാക്കുന്ന പദ്ധതി
നിലവിലുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കിന്‍ഫ്ര
1632.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് കേരള
ഇൻഡസ്ട്രിയൽ
ഇൻഫ്രാസ്ട്രക്ച്ർ
ഡെവലപ്മെന്റ്
കോർപ്പറേഷൻ
(കിന്‍ഫ്ര)-ന്റെ
ഏതെല്ലാം പദ്ധതികള്‍
അനുമതിയ്ക്കായി കേന്ദ്ര
ഗവണ്മെന്റില്
സമര്‍പ്പിച്ചിരുന്നു;
(ബി)
ഇതില്‍
ഏതെല്ലാം പദ്ധതികളില്‍
കേന്ദ്ര
ഗവണ്മെന്റിന്റെ അനുമതി
ലഭിച്ചിരുന്നു;
(സി)
ഇതില്‍
ഓരോ പദ്ധതിയ്ക്കും
എന്ത് തുക വിഹിതമായി
കേന്ദ്ര/സംസ്ഥാന
ഗവണ്മെന്റുകള്
ചെലവഴിക്കേണ്ടതായിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
ഇതില്‍
ഏതെല്ലാം പദ്ധതികള്‍
പ്രവര്‍ത്തനമാരംഭിച്ചു;
പദ്ധതികള്‍
ആരംഭിച്ചിട്ടില്ലെങ്കില്‍
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തിലെ
വ്യവസായസ്ഥാപനങ്ങള്‍
1633.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
വ്യവസായവകുപ്പിനു
കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
വാമനപുരം
നിയോജകമണ്ഡലത്തില്‍
വ്യവസായവകുപ്പിന്റെ
അധീനതയിലുളള ഭൂമിയുടെ
വിശദവിവരങ്ങളും അതിന്റെ
വിനിയോഗം സംബന്ധിച്ച
വിവരങ്ങളും നല്‍കാമോ?
പൊതുമേഖല/സ്വയംഭരണ
സ്ഥാപനങ്ങളിലെ ശമ്പള പരിഷ്ക്കരണം
1634.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1-4-2011 മുതല്‍
31-5-2016 വരെ വ്യവസായ
വകുപ്പിന് കീഴിലുള്ള
ഏതെല്ലാം
പൊതുമേഖല/സ്വയംഭരണ
സ്ഥാപനങ്ങള്‍ ശമ്പള
പരിഷ്ക്കരണം
നടപ്പിലാക്കി;
(ബി)
ശമ്പള
പരിഷ്ക്കരണം
നടപ്പിലാക്കിയ
വകയിലേക്കായി ഓരോ
സ്ഥാപനത്തിലും എന്ത്
തുക ചെലവഴിക്കേണ്ടി
വന്നു;വിശദമാക്കാമോ
(സി)
ഇവയില്‍
ലാഭത്തില്‍/നഷ്ടത്തില്‍
പ്രവര്‍ത്തിച്ച
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
പൊതുമേഖല
സ്ഥാപനങ്ങളില്‍ നടത്തിയ
നിയമനങ്ങള്‍
1635.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പുതിയതായി എത്ര
വ്യവസായങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നിലവിലുള്ള
വ്യവസായ സ്ഥാപനങ്ങള്‍
പൂട്ടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ജില്ല
തിരിച്ചുള്ള കണക്ക്
നല്‍കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നടത്തിയ
നിയമനങ്ങള്‍
ഏതെല്ലാമെന്നത് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
പാണക്കാട്
വ്യവസായ വളര്‍ച്ചാ കേന്ദ്രം
1636.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാണക്കാട്
വ്യവസായ വളര്‍ച്ചാ
കേന്ദ്രത്തില്‍ പുതിയ
പദ്ധതികള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പ്രസ്തുത
കേന്ദ്രത്തിലെ INKEL-
എഡ്യുസിറ്റിയില്‍
ഏതെല്ലാം സംരംഭങ്ങള്‍
ആരംഭിച്ചു; ഏതെല്ലാം
പദ്ധതികള്‍ക്ക്
പ്രൊപ്പോസലുകള്‍
സമര്‍പ്പിച്ചു;
വിശദാംശം നല്‍കുമോ;
(സി)
വ്യവസായിക
ആവശ്യങ്ങള്‍ക്കല്ലാതെ
മറ്റേതെങ്കിലും
സംരംഭങ്ങള്‍ക്ക്
വ്യവസായ വളര്‍ച്ചാ
കേന്ദ്രത്തിലെ ഭൂമി
വിട്ടുനല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
മലപ്പുറം സർക്കാർ
കാമ്പസില്‍
പ്രവര്‍ത്തിക്കുന്ന ഐ.
എച്ച് .ആർ .ഡി. കോളേജ്
ഓഫ് അപ്ലൈഡ് സയന്‍സിന്
കെട്ടിടം പണിയാന്‍ ഭൂമി
വിട്ടുനല്‍കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനാവലോകനം
1637.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ
അധീനതയിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്താറുണ്ടോ;
ഇതിന് ഏതെങ്കിലും
സംവിധാനം
നിലവിലുണ്ടോ;ഉണ്ടെങ്കില്‍
വിശദമാക്കമോ?
കേരളത്തിലെ
വ്യവസായ മേഖല
1638.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരളത്തിലെ വ്യവസായ
മേഖലകളില്‍ എന്തൊക്കെ
പുതിയ മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇനിയും
കൂടുതലായി
എന്തൊക്കെമാറ്റങ്ങള് ഈ
മേഖലയില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിയ്ക്കുന്നുവെന്ന്
വിശദമാക്കുമോ;
(സി)
കഴിഞ്ഞ
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
പൂട്ടികിടന്ന ഏതൊക്കെ
വ്യവസായ സംരംഭങ്ങള്‍ ഈ
സര്‍ക്കാര്‍
തുറപ്പിച്ചു എന്ന്
വിശദമാക്കുമോ;
(ഡി)
ഇവ
ഏതൊക്കെയെന്നും
ഇതുപ്രകാരം എത്ര
പാവപ്പെട്ട
തൊഴിലാളികള്‍ക്ക് ജോലി
തിരികെ
കൊടുത്തെന്നുമുള്ള
കാര്യം വിശദമാക്കുമോ;
(ഇ)
പൂട്ടിക്കിടക്കുന്ന
ഏതൊക്കെ
ഫാക്ടറികള്‍/വ്യവസായശാലകള്‍
ഇനി തുറക്കുമെന്ന്
വിശദമാക്കുമോ?
ആസ്ട്രാല്‍
വാച്ചസ് കമ്പനി
1639.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ സ്റ്റേറ്റ്
ഇന്റസ്ട്രിയല്‍
ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെ
(കെ.എസ്.ഐ.ഡി.ഡി)
നിയന്ത്രണത്തില്‍
കാസ്രഗോഡ്
പ്രവര്‍ത്തിച്ചുവരുന്ന
ആസ്ട്രാല്‍ വാച്ചസ്
എന്ന കമ്പനി
വര്‍ഷങ്ങളായി
പൂട്ടിക്കിടക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
അധീനതയിലുള്ള സ്ഥലവും
കെട്ടിടവും ഉപയോഗിച്ച്
പുതിയ വ്യവസായ
സ്ഥാപനങ്ങള്‍
അനുവദിക്കാന്‍
പദ്ധതികള്‍
ഉണ്ടാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
1640.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്സര്ക്കാരിന്െറ
കാലത്ത് പൊതുമേഖലാ
സ്ഥാപനങ്ങളില്‍
നടന്നതായി പറയപ്പെടുന്ന
അഴിമതിയും ധൂര്‍ത്തും
അന്വേഷിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മുന്സര്ക്കാരിന്െറ
കാലത്ത് ലാഭത്തില്‍
പ്രവര്‍ത്തിച്ച
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്;
നഷ്ടത്തില്‍
പ്രവര്‍ത്തിച്ച
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്;
നഷ്ടത്തില്‍
പ്രവര്‍ത്തിച്ച
സ്ഥാപനങ്ങളെ
ലാഭത്തിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
മുന്സര്ക്കാരിന്െറ
കാലത്ത് വ്യവസായ
വകുപ്പിനു കീഴില്‍
പുതുതായി
പൊതുമേഖലയില്‍
ഏതെങ്കിലും വ്യവസായ
സ്ഥാപനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ നവീകരണം
1641.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭകരമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പട്ടികജാതി
വീഭാഗത്തില്പ്പെട്ടവരും
പിന്നോക്ക
വിഭാഗത്തില്‍പ്പെട്ടവരും
കൂടുതലായി
അധിവസിക്കുന്ന
മേഖലകളില്‍ പുതിയ
സംരംഭങ്ങള്‍
ആരംഭിക്കുവാന്‍ വ്യവസായ
വകുപ്പ് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
ലഭ്യമാക്കാമോ?
ഒറ്റപ്പാലം
കിന്‍ഫ്രാപാര്‍ക്കിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
1642.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
കിന്‍ഫ്രാപാര്‍ക്കിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി
നാളിതുവരെ എത്ര തുക
ചെലവാക്കിയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പാര്‍ക്കില്‍
പ്രവര്‍ത്തിക്കുന്ന
കേന്ദ്ര സര്‍ക്കാര്‍
സ്ഥാപനങ്ങള്‍, സംസ്ഥാന
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ എന്നിവ
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
ഒറ്റപ്പാലം
കിന്‍ഫ്ര പാര്‍ക്ക്
മുഖേന എത്ര പേര്‍ക്ക്
തൊഴില്‍ ലഭ്യമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കിന്‍ഫ്ര പാര്‍ക്കില്‍
ഏതെല്ലാം സ്വകാര്യ
കമ്പനികള്‍ക്ക് സ്ഥലം
അനുവദിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
റാന്നിയില്‍
വ്യവസായം ആരംഭിക്കുന്നതിന്
നടപടി
1643.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നിയില്‍
വ്യവസായം
ആരംഭിക്കുന്നതിനായി
എത്ര ഏക്കര്‍ സ്ഥലമാണ്
കിന്‍ഫ്ര
ഏറ്റെടുത്തിരിക്കുന്നത്;
ഇതിന് വര്‍ഷംതോറും
എത്ര രൂപയാണ് പാട്ടമായി
അടയ്ക്കുന്നത്; സ്ഥലം
ഏറ്റെടുത്തത് എന്നാണ്;
എന്തു വ്യവസായം
ആരംഭിക്കാനാണ്
ഉദ്ദേശിച്ചിരുന്നതെന്ന്
വിശദമാക്കാമോ:
(ബി)
ഏറ്റെടുത്ത
സ്ഥലത്ത് വ്യവസായ
യൂണിറ്റ് ആരംഭിക്കാന്‍
സാധിക്കാതിരുന്നത്
എന്തുകൊണ്ടാണ്;
(സി)
ഇനി
എന്ത് വ്യവസായമാണ്
ഇവിടെ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
ഇതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കുമോ?
കൊടുവായൂര്‍
ഗ്രാമപഞ്ചായത്തിലുള്ള മിനി
ഇന്‍ഡസ്ട്രിയുടെ പ്രവര്‍ത്തനം
1644.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
കൊടുവായൂര്‍
ഗ്രാമപഞ്ചായത്തിലുള്ള
മിനി ഇന്‍ഡസ്ട്രിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
നിലവില്‍
ഈ സ്ഥാപനത്തില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനം നിലവില്‍
ഏതെങ്കിലും സ്വകാര്യ
വ്യക്തികള്‍ക്ക്
പാട്ടത്തിന്
കൊടുത്തിട്ടുണ്ടോ;
എങ്കില്‍ ഏത് വര്‍ഷം
മുതലാണ് പാട്ടത്തിന്
കൊടുത്തത് എന്ന്
വിശദമാക്കുമോ?
കിന്‍ഫ്രയിലെ
നിയമനങ്ങള്‍
1645.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിന്‍ഫ്രയില്‍
ബാഹ്യ ഏജന്‍സികള്‍
മുഖേന ജീവനക്കാരെ
നിയമിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
തസ്തികകളിലാണെന്നും
,നിലവില്‍ എത്ര പേര്
ഏജന്‍സി മുഖേന ജോലി
ചെയ്യുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
ഓരോ
തസ്തികകള്‍ക്കും എത്ര
രൂപ വീതം
ഏജന്‍സികള്‍ക്ക്
നല്‍കുന്നുയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത 6/10/2016 ലെ
പൊതുമരാമത്തു
വകുപ്പുമന്ത്രിയുടെ
ടേണിലേക്ക്
മാറ്റാവുന്നതാണ്ഏജന്സികളുടെ
വിശദാംശങ്ങള്‍
മേല്‍വിലാസം ഉള്‍പ്പെടെ
നല്‍കാമോ;
(ഇ)
ഇത്തരത്തില്‍
ജീവനക്കാരെ
നിയമിക്കുന്നതിലൂടെ
ഏജന്‍സികള്‍ നടത്തുന്ന
ചൂഷണം ഒഴിവാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കിന്‍ഫ്രയിലെ
കണ്‍സള്‍ട്ടന്റുമാർ
1646.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കിന്‍ഫ്രയില്‍
കണ്‍സള്‍ട്ടന്റ് എന്ന
പേരില്‍ എത്ര പേരെ
നിയമിച്ചിരുന്നു എന്നും
അവരുടെ വിശദാംശങ്ങളും
അറിയിക്കുമോ;
(ബി)
ഇവര്‍ക്ക്
എത്ര രൂപ പ്രതിഫലം
നല്‍കിയിട്ടുണ്ട് എന്ന്
അറിയിക്കുമോ;
(സി)
ഇവരില്‍
എത്രപേര്‍
വിരമിച്ചതിനുശേഷം
കണ്സള്ട്ടന്റായവരാണ്
എന്ന് അറിയിക്കുമോ;
(ഡി)
ഇവര്‍
ഒരേ സമയം പെന്‍ഷനും
കിന്‍ഫ്രയില്‍
നിന്നുള്ള പ്രതിഫലവും
കൈപ്പറ്റിയിരുന്നോ
എന്ന് അറിയിക്കുമോ?
കിന്‍ഫ്രയുടെ
ഹെഡ് ഒാഫീസിലെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
1647.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂന്സര്ക്കാരിന്റെ
കാലത്ത് കിന്‍ഫ്രയുടെ
ഹെഡ് ഒാഫീസില്‍
എന്തെല്ലാം നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തി എന്ന കാര്യം
വിശദാംശം സഹിതം
അറിയിക്കുമോ;
(ബി)
ഇതിലേക്കായി
എത്ര തുക
ചെലവായിട്ടുണ്ട് എന്നും
ഈ പ്രവൃത്തി
നടത്തിയതിന്റെ ആവശ്യകത
എന്തായിരുന്നു എന്നും
അറിയിക്കുമോ;
(സി)
ഈ
നിര്‍മ്മാണ
പ്രവര്‍ത്തനത്തില്‍
അഴിമതിയോ, ധൂര്‍ത്തോ
നടന്നിട്ടുണ്ടോ എന്ന
കാര്യം
അന്വേഷിക്കുമോ;എങ്കില്‍
വിശദാംശം അറിയിക്കുമോ?
പ്ലാസ്റ്റിക്
പാര്‍ക്ക് നിര്‍മ്മാണം
1648.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സഹായത്തോടെ
പ്ലാസ്റ്റിക് മാലിന്യ
സംസ്ക്കരണത്തിനായി
'പ്ലാസ്റ്റിക്
പാര്‍ക്ക്
'സ്ഥാപിക്കുവാന്‍
ഉദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
ലഭിക്കുന്ന കേന്ദ്ര
സഹായം വ്യക്തമാക്കുമോ;
സംസ്ഥാന സര്‍ക്കാരിന്റെ
ഭാഗത്തു നിന്നും
എന്തെല്ലാം
കാര്യങ്ങളാണ്
നിറവേറ്റേണ്ടത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഏറ്റവുമധികം
പ്ലാസ്റ്റിക് മാലിന്യ
പ്രശ്നമുള്ള
തിരുവനന്തപുരത്ത്
'പ്ലാസ്റ്റിക്
പാര്‍ക്ക്
'സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ വ്യവസായ
സ്ഥാപനങ്ങള്‍
1649.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
വര്‍ഷങ്ങളായി
പ്രവര്‍ത്തന രഹിതമായ
ലിക്വിഡേഷനിലുള്ള
വ്യവസായ സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വ്യവസായ സ്ഥാപനങ്ങള്‍
പുനരാരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
ട്രാവന്‍കൂര്‍
സിമെന്റ്സിലെ ശോചനീയ അവസ്ഥ
1650.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
സിമെന്റ്സിലെ
ഇപ്പോഴത്തെ ശോചനീയാവസ്ഥ
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ ഗവണ്മെന്റ്
സ്വീകരിക്കുന്നത്?വിശദാംശം
ലഭ്യമാക്കുമോ?
ചേര്‍ത്തലയില്‍
മെഗാ സീ ഫുഡ് പാർക്ക്
1651.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സർക്കാരിന്റെ കാലത്ത്
കെ. എസ്. ഐ. ഡി. സി.
നടപ്പിലാക്കാന്‍
ഉദ്ദേശിച്ചിരുന്ന
ഏതെല്ലാം പദ്ധതികൾക്ക്
കേന്ദ്ര സർക്കാരിൽ
നിന്ന് അംഗീകാരം
ലഭിച്ചിട്ടുണ്ട്;
(ബി)
ഇതിനായി
എത്ര തുക
കേന്ദ്ര/സംസ്ഥാന
സർക്കാരുകൾ
ചെലവഴിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ചേര്‍ത്തലയില്‍
ആരഭിക്കാനുദ്ദേശിക്കുന്ന
മെഗാ സീ ഫുഡ് പാർക്കിന്
വേണ്ടി എത്ര തുകയാണ്
കേന്ദ്ര സർക്കാരിൽ
നിന്ന് ലഭിച്ചത്;
(ഡി)
ഇൗ
പദ്ധതി
പ്രവര്ത്തനപാതയിലാക്കുന്നതിന്
കേന്ദ്ര ഭക്ഷ്യ
സംസ്ക്കരണ മന്ത്രാലയം
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ; ഈ
പദ്ധതിയുടെ ഇപ്പോഴത്തെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ;
(ഇ)
കേന്ദ്ര
സർക്കാർ നിശ്ചയിച്ച സമയ
പരിധിക്കുള്ളില്‍ ഈ
പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
ലൈസന്‍സില്ലാതെ
പ്രവര്‍ത്തിക്കുന്ന
ക്വാറികള്‍
1652.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ലൈസന്‍സില്ലാതെ
പ്രവര്‍ത്തിക്കുന്ന
എത്ര ക്വാറികള്‍
ഉണ്ടെന്നും ഈ
ക്വാറികളുടെ
പ്രവര്‍ത്തനം
നിര്‍ത്തിവയ്ക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
നിയമാനുസൃതമായി
പ്രവര്‍ത്തിക്കുന്ന
ക്വാറികളിലെ
തൊഴിലാളികളുടെ സുരക്ഷ
ഉറപ്പ് വരുത്തുന്നതിനും
തൊഴില്‍
സംരക്ഷണത്തിനും
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്നും
വ്യക്തമാക്കാമോ?
വെള്ളനാതുരുത്ത്
ധാതുമണല്‍ ഖനനം
1653.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
ആലപ്പാട്ട്
പഞ്ചായത്തില്‍
വെള്ളനാതുരുത്ത്
പ്രദേശത്ത് നടക്കുന്ന
ധാതുമണല്‍ ഖനനംമൂലം ടി
എസ് കനാലിനും
അറബിക്കടലിനുമിടയിലുള്ള
കരഭാഗം ഇല്ലാതാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ധാതുമണല്‍
വേര്‍തിരിച്ച ശേഷമുള്ള
വേസ്റ്റ് മണല്‍ ഈ
ഭാഗത്ത് വീണ്ടും
നിക്ഷേപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
അമിതമായി
കരയിടിയുന്ന
തരത്തിലുള്ള ധാതു മണല്‍
ഖനനം നടത്തുന്നതിന്
ശാസ്ത്രീയ പഠനം
നടത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
കൈത്തറി
യൂണിഫോം
1654.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എ. എന്‍. ഷംസീര്‍
,,
ഐ.ബി. സതീഷ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍, എയിഡഡ്
വിദ്യാലയങ്ങളിലെ
കുട്ടികള്‍ക്ക്
സൗജന്യമായി കൈത്തറി
യൂണിഫോം നല്‍കാനുളള
തീരുമാനം, പ്രതിസന്ധി
നേരിടുന്ന കൈത്തറി
വ്യവസായം
പുനരുജ്ജീവിപ്പിക്കാന്‍
എത്രമാത്രം
സഹായകരമായിരിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
എത്ര അധികം കൈത്തറി
തുണി
ഉല്പാദിപ്പിക്കേണ്ടിവരുമെന്നും
അതുവഴി എത്ര പേര്‍ക്ക്
നേരിട്ടും അല്ലാതെയും
തൊഴില്‍ ലഭിക്കുമെന്നും
കണക്കാക്കിയിട്ടുണ്ടോ;
(സി)
ഈ
പദ്ധതിക്കാവശ്യമായ തുണി
എങ്ങനെ ശേഖരിക്കാന്‍
ഉദ്ദേശിക്കുന്നു;
സംസ്ഥാനത്തിന് പുറത്തു
നിന്നും തുണി
കൊണ്ടുവരുന്ന വ്യാജ
സംഘങ്ങള്‍ ഇതിന്റെ
ആനുകൂല്യം ദുരുപയോഗം
ചെയ്യാതിരിക്കാന്‍
മുന്‍കരുതല്‍
എടുക്കുമോ?
കൈത്തറി
റിബേറ്റ് കുടിശ്ശിക
1655.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ വിവിധ
കൈത്തറി സഹകരണ
സംഘങ്ങള്‍ക്ക് റിബേറ്റ്
ഇനത്തില്‍ 31-03-2016
വരെ എത്ര തുകയാണ്
കുടിശ്ശികയായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കുടിശ്ശിക
കൊടുത്തു തീര്‍ക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ?
കൈത്തറി
വ്യവസായത്തിന്റെ സംരക്ഷണം
1656.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ്
വിദ്യാര്‍ത്ഥികള്‍ക്ക്
കൈത്തറി സൊസൈറ്റികള്‍
നിര്‍മ്മിക്കുന്ന തുണി
നല്കാന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഹാന്‍ടെക്സ്,ഹാന്‍വീവ്
1657.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ഹാന്‍ടെക്സ്, ഹാന്‍വീവ്
എന്നീ സ്ഥാപനങ്ങളില്‍
എത്ര കോടി രൂപയുടെ
വില്‍പ്പന നടന്നു;
ഇതില്‍ കൈത്തറി
തുണികളുടെയും യന്ത്ര
നിര്‍മ്മിത
തുണികളുടെയും വില്‍പ്പന
വരുമാനം വെവ്വേറെ
അറിയിക്കുമോ;
(ബി)
കഴിഞ്ഞ
ഓണക്കാലത്ത് ഈ രണ്ട്
സ്ഥാപനങ്ങളുടെയും
വിറ്റുവരവ് തുക
എത്രയായിരുന്നെന്ന്
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
5 വര്‍ഷം ഈ
സ്ഥാപനങ്ങളില്‍ ഉണ്ടായ
ഓണക്കാല വില്‍പ്പന
എന്ത് തുകയ്ക്ക്
ആയിരുന്നുവെന്ന് പട്ടിക
തിരിച്ച്
വ്യക്തമാക്കുമോ?
ഖാദി തൊഴിലാളികളുടെ
മിനിമം കൂലി
1658.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി
തൊഴിലാളികളുടെ മിനിമം
കൂലി എത്രയാണെന്ന്
വ്യക്തമാക്കുമോ;
തൊഴിലുറപ്പ്
തൊഴിലാളികളുടെ കൂലി
പോലും ലഭ്യമല്ലാത്ത ഈ
തൊഴിലാളികളെ
സഹായിക്കാനും ഖാദി
മേഖലയെ സംരക്ഷിക്കാനും
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
തൊഴിലാളികളുടെ
പെന്ഷന് തുക
എത്രയെന്നും ഇവ
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ
എന്നും വ്യക്തമാക്കുമോ?
കെട്ടിട
നിര്‍മ്മാണത്തിന് എം.എല്‍.എ -
ആസ്തിവികസന പദ്ധതി
1659.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
പല്ലാരിമംഗലം ഖാദി
സൗഭാഗ്യയ്ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ - ആസ്തിവികസന
പദ്ധതിയില്‍ തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തുക മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വ്യവസായ വകുപ്പ്
വകമാറ്റി ചെലവഴിച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തി പുതിയ
പ്രോജക്ടില്‍
ഉള്‍പ്പെടുത്തി
പൂര്‍ത്തീകരിക്കുന്നതിന്
വ്യവസായ വകുപ്പ്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കുളവന്‍മുക്കിലെ
തേന്‍ സംസ്കരണ കേന്ദ്രം
1660.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
കുളവന്‍മുക്കിലുള്ള
തേന്‍ സംസ്കരണ
കേന്ദ്രത്തിലെ
താല്‍ക്കാലിക
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
അംഗീകരിക്കാനും, അവരുടെ
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക് വേതന
വര്‍ദ്ധനവ്
നടപ്പിലാക്കാന്‍
കഴിയുമോ എന്നത്
വെളിപ്പെടുത്താമോ?
കായിക വിദ്യാലയം
1661.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ കായിക
വിദ്യാലയങ്ങള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍,എവിടെയൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കാഞ്ഞിരപ്പള്ളിയിലെ
കുന്നുംഭാഗം കായിക
വിദ്യാലയം
ആരംഭിക്കാനുള്ള ബജറ്റ്
നിര്‍ദേശം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;വ്യക്തമാക്കാമോ;
(സി)
ഇതിനാവശ്യമായ
ഡി.പി.ആര് തയ്യാറാക്കി
ബന്ധപ്പെട്ട വര്‍ക്കിങ്
ഗ്രൂപ്പില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ഡി)
ബജറ്റില്‍
പ്രഖ്യാപിച്ച്
നിയമസഭയുടെ അംഗീകാരം
വാങ്ങുന്ന
പ്ര൮ത്തികള്ക്ക്,പിന്നീട്
വരുന്ന വര്‍ക്കിങ്
ഗ്രൂപ്പില്‍ ഫണ്ടില്ല
എന്ന് അറിയിക്കുന്നത്
സഭയോടുള്ള അനാദരവായി
കണക്കാക്കുമോ;
(ഇ)
എങ്കില്‍,
ബജറ്റില്‍ പ്രഖ്യാപിച്ച
നിര്‍ദിഷ്ട വിദ്യാലയം
സ്ഥാപിക്കാനാവശ്യമായ
നടപടി സ്വീകരിക്കുമോ;
ഉദയകുമാര്‍ ഇന്‍ഡോര്‍
സ്റ്റേഡിയം
1662.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വോളിബോള്‍
രംഗത്ത് ഇന്ത്യയുടെയും,
കേരളത്തിന്റെയും പേര്
അന്താരാഷ്ട്ര
നിലവാരത്തില്‍ എത്തിച്ച
കേരള ഗവര്‍ണറുടെ
എ.ഡി.സി. യായിരുന്ന
അകാലമരണം വരിച്ച ശ്രീ.
ഉദയകുമാറിന്റെ
സ്മരണയ്ക്കായി ജന്മ
നാടായ ആലപ്പുഴ
ജില്ലയില്‍ ഒരു
ഇന്‍ഡോര്‍
സ്റ്റേഡിയവും,
വോളിബോള്‍ അക്കാദമിയും
തുടങ്ങുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇതിന്റെ
വിശദാംശങ്ങൾ
വെളിപ്പെടുത്തുമോ;
(ബി)
ഇതിനായി
ഈ ബജറ്റില്‍ എത്രകോടി
രൂപ
വകയിരുത്തിയിട്ടുണ്ട്;
ഇല്ലെങ്കില്‍
ഇതിനായുള്ള തുക
വകയിരുത്താന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
(സി)
ഈ
ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ പണി
എന്ന് തുടങ്ങുവാന്‍
സാധിയ്ക്കുമെന്ന കാര്യം
വിവരിക്കുമോ?
'കളിയിലൂടെ
ആരോഗ്യം' പദ്ധതി
1663.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.വി.വിജയദാസ്
,,
കാരാട്ട് റസാഖ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായിക
മേഖലയുടെ
ഉന്നമനത്തിനായി
സര്‍ക്കാര്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
നിലവിലുളള കായികനയം
പുതുക്കി സമഗ്രമായ നയം
പ്രഖ്യാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ ;
(ബി)
'കളിയിലൂടെ ആരോഗ്യം'
എന്ന പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ; ഇതു
നടപ്പിലാക്കാന്‍
സ്കൂളുകള്‍ക്ക്
സര്‍ക്കാര്‍ ധനസഹായം
നല്‍കുമോ; എല്ലാ
സ്കൂളുകളിലേക്കും ഇൗ
പദ്ധതി
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ ;
(സി)
കായിക
സംഘടനകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
ഇവയില്‍ മിക്കവയുടെയും
പ്രവര്‍ത്തനം ജനാധിപത്യ
രീതിയില്‍ അല്ലെന്ന
പരാതി പരിശോധിക്കുമോ ;
കായികരംഗത്തെ
വികസനത്തിനുതകും
വിധത്തില്‍ കായിക
സംഘടനകളുടെ
പ്രവര്‍ത്തനം
പുനഃസംഘടിപ്പിക്കുമോയെന്ന്
വിശദമാക്കുമോ?
പ്ലേ
ഫോര്‍ ഹെല്‍ത്ത് പരിപാടികള്‍
1664.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികളില്‍
കായിക അഭിരുചി
വളര്‍ത്താന്‍
പ്രഖ്യാപിച്ച പ്ലേ
ഫോര്‍ ഹെല്‍ത്ത്
പരിപാടികള്‍ ഏതൊക്കെ
ജില്ലകളില്‍
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കുമോ;
അവയുടെ വിശദാംശം
ലഭ്യമാക്കുമോ?
റിയോ
ഒളിമ്പിക്സില്‍ സംസ്ഥാന കായിക
താരങ്ങളുടെ പ്രകടനം
1665.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
,,
പാറക്കല്‍ അബ്ദുുല്ല
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിയോ
ഒളിമ്പിക്സില്‍ സംസ്ഥാന
കായിക താരങ്ങളുടെ
പ്രകടനം
വിലയിരുത്തിയിട്ടുണ്ടോ;എങ്കില്‍
വിശദമാക്കുമോ;
(ബി)
മുന്‍
ഒളിമ്പിക്സുകളില്‍ കേരള
താരങ്ങള്‍ പുലര്‍ത്തിയ
നിലവാരം
നിലനിര്‍ത്താനായില്ലെന്ന
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
മുന്‍
കാലത്ത്
നേട്ടങ്ങളുണ്ടാക്കിയ
താരങ്ങൾ
അപമാനിക്കപ്പെട്ട
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അത്തരം
സംഭവങ്ങള്‍ കായിക
രംഗത്തെ ഏതു വിധം
ബാധിച്ചിട്ടുണ്ടെന്ന്
പരിശോധിക്കുമോ?
ദേശീയ
ഗെയിംസ് നടത്തിപ്പുമായി
ബന്ധപ്പെട്ട അഴിമതി
1666.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ദേശീയ ഗെയിംസ്
നടത്തിപ്പുമായി
ബന്ധപ്പെട്ട് അഴിമതി
ആരോപണങ്ങള്‍
ഉയര്‍ന്നുവന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവയില്‍
ഏതെങ്കിലും തരത്തിലുള്ള
അന്വേഷണം
നടക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ദേശീയ
ഗെയിംസുമായി
ബന്ധപ്പെട്ട് ഏതൊക്കെ
ഓഡിറ്റ് വിഭാഗങ്ങളുടെ
പരിശോധന
പൂര്‍ത്തിയായിട്ടുണ്ട്;
ക്രമക്കേട് നടന്നതായി
റിപ്പോര്‍ട്ടില്‍
പരാമര്‍ശമുണ്ടോ;
വിശദമാക്കാമോ;
(സി)
കൂടുതല്‍
പരിശോധന ഇതുമായി
ബന്ധപ്പെട്ട് നടത്തുമോ;
വിശദമാക്കാമോ?
സമഗ്ര
കായികനയം
1667.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികളില്‍
കായികാഭിരുചി
ഉറപ്പാക്കാനും
ആരോഗ്യപൂര്‍ണ്ണമായ ഒരു
പുതുതലമുറയെ
രൂപപ്പെടുത്തുന്നതിനുമായി
എന്തെങ്കിലും
സമഗ്രപദ്ധതി
ആലോചനയിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ബി)
ഗ്രാമീണ
മേഖലയില്‍ കായിക
പരിശീലന സൗകര്യങ്ങള്‍
ഉറപ്പുവരുത്തുകയും
അതിലൂടെ യഥാര്‍ത്ഥ
കായിക പ്രതിഭകളെ
കണ്ടെത്താനും, സമഗ്ര
പരിശീലനം
ലഭ്യമാക്കാനുമായി
എന്തെങ്കിലും പദ്ധതി
ആലോചനയിലുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
സമഗ്രമായ കായികനയം
രൂപപ്പെടുത്താനും
നടപ്പാക്കാനും
ഉദ്ദേശമുണ്ടോ?
മലിനീകരണം
1668.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ
ഓങ്ങല്ലൂര്‍
പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
നിരവധി ഓള്‍ഡ്
സ്ക്രാപ്പ്/ഇല്ക്ട്രോണിക്
വെയിസ്റ്റ്
സ്ഥാപനങ്ങള്‍
വഴിയുണ്ടാകുന്ന
മലിനീകരണം
കുറയ്ക്കുന്നതിനായുളള
ഇന്‍ഡസ്ട്രിയല്‍
പാര്‍ക്ക് പോലുളള
സംരംഭങ്ങള്‍
ആരംഭിക്കുവാനുളള
എന്തെങ്കിലും
ശ്രമങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
വോളിബോള്‍ അക്കാദമി
1669.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വോളിബോള്‍ അക്കാദമി
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍
എവിടെയാണെന്ന്
വിശദമാക്കുമോ;
(ബി)
അക്കാദമിയുടെ
പേര് ആരുടെ
സ്മരണയ്ക്കായിട്ടാണെന്നു
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
അക്കാദമി
സ്ഥാപിക്കുന്നതിനായി
എത്ര ഏക്കര്‍ സ്ഥലമാണ്
ആവശ്യമായിട്ടുള്ളത്;
ആയത്
കണ്ടെത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
സ്പോര്‍ട്സ്
& ഗെസിംസിന്റെ
ഉന്നമനത്തിനായുള്ള പദ്ധതികള്‍
1670.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സ്പോര്‍ട്സ് &
ഗെയിംസിന്റെ
ഉന്നമനത്തിനായി
എന്തെല്ലാം പുതിയ
പദ്ധതികള്‍
ആവിഷ്കരിയ്ക്കുമെന്ന്
വിശദമാക്കുമോ;
(ബി)
കേരളത്തിലെ
മികച്ച സ്പോര്‍ട്സ്
& ഗെയിംസ്
താരങ്ങള്‍ അന്യ
രാജ്യങ്ങളില്‍ ജോലി
തേടി പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇവരെ
കേരളത്തില്‍ തന്നെ
പിടിച്ചു
നിര്‍ത്തുവാനായി
ഇവിടെയുള്ള വിവിധ
സര്‍ക്കാര്‍, അര്‍ദ്ധ
സര്‍ക്കാര്‍, പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ഇവരെ
ഒാരോ കൊല്ലവും നിശ്ചിത
എണ്ണത്തില്‍
(പുരുഷ/സ്ത്രീ)
നിയമിക്കുവാന്‍ പുതിയ
പദ്ധതി തയ്യാറാക്കുമോ;
(ഡി)
സ്പോര്ട്സിന്റെയും
ഗെയിംസിന്റെും
ഉന്നമനത്തിനായി പണം
സ്വരൂപിയ്ക്കാന്‍
ഏതെങ്കിലും തരത്തിലുള്ള
ലോട്ടറി പദ്ധതി
നടപ്പാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
(ഇ)
ഈ
സാമ്പത്തിക വര്‍ഷം
സ്പോര്‍ട്സിനായി എത്ര
രൂപ ബഡ്ജറ്റില്‍
വകയിരുത്തിയിട്ടുണ്ട്;
വിശദമാക്കുമോ?
സ്പോര്‍ട്സ്
ഇന്‍സ്റ്റിറ്റ്യൂട്ട്
1671.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിങ്ങവനത്ത്
ആരംഭിച്ച സ്പോര്‍ട്സ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
ഇപ്പോഴത്തെ
അവസ്ഥയെന്ത്; ഈ
സ്ഥാപനത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
പാറശ്ശാലയില്‍
സ്റ്റേഡിയം
1672.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിരവധി
പ്രശസ്തരായ
കായികതാരങ്ങളെ
സൃഷ്ടിച്ച മണ്ഡലമായ
പാറശ്ശാലയില്‍
കായികപരിശീലനത്തിന്റെയും
സ്ഥലപരിമിതിയുടേയും
പ്രശ്നം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പാറശ്ശാല
മണ്ഡലത്തിലെ
നെയ്യാര്‍ഡാം
കേന്ദ്രീകരിച്ച് ഒരു
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ കൈക്കൊള്ളാമോ
?
കളിസ്ഥലങ്ങളുടെ
നവീകരണം
1673.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കളിസ്ഥലങ്ങളുടെ
നവീകരണത്തിന് പ്രത്യേക
പദ്ധതി
തയ്യാറാക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
വിവിധ
വകുപ്പുകളുടെ കീഴില്‍
ഉപയോഗരഹിതമായിക്കിടക്കുന്ന
സ്ഥലങ്ങള്‍
കളിസ്ഥലങ്ങളായി
വികസിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
ഒളിമ്പിക്സ് - വിഷന്‍ 2028
1674.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2028-ലെ
ഒളിമ്പിക്സ് മുന്നില്‍
കണ്ട് ഒരു ടാലന്റ്
ഹണ്ട് നടത്തുന്നതിനും
എക്സ്പര്‍ട്ട്
കോച്ചിംഗ്
ലഭ്യമാക്കുന്നതിനുമുള്ള
കര്‍മ്മ പരിപാടികള്‍
ആവിഷ്ക്കരിക്കുമോ;
(ബി)
വിഷന്‍-
2028 എന്ന പേരില്‍ ഒരു
പദ്ധതി
ആവിഷ്കരിക്കുന്നതിനുള്ള
നടപടി സ്പോര്‍ട്ട്സ്
വകുപ്പ് നടത്തുമോ;
(സി)
ഇതിനായി
കേന്ദ്ര സര്‍ക്കാരിന്റെ
ഫണ്ട്
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
കേന്ദ്ര-സംസ്ഥാന
പങ്കാളിത്തത്തോടെ ഈ
പദ്ധതിയുടെ ഭാഗമായി
ആധുനിക കോച്ചിംഗ്
സെന്ററുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
യൂത്ത്
ഹോസ്റ്റലുകള്‍
T 1675.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര യൂത്ത്
ഹോസ്റ്റലുകള്‍
നിലവിലുണ്ട്; അവയുടെ
പേര് സഹിതം
ജില്ലതിരിച്ച്
വിശദമാക്കുമോ;
(ബി)
ഓരോ
യൂത്ത് ഹോസ്റ്റലിലും
കഴിഞ്ഞ 2
വര്‍ഷക്കാലത്ത് വാടക
ഇനത്തില്‍ ലഭിച്ച
വരുമാനമെത്ര, പ്രസ്തുത
കാലയളവില്‍ അറ്റകുറ്റ
പണികള്‍ക്ക് ചെലവഴിച്ച
തുകയെത്ര എന്നീ
വിവരങ്ങള്‍ നല്‍കുമോ;
(സി)
യൂത്ത്
ഹോസ്റ്റലുകളിലെ
വാസയോഗ്യമായ സിംഗിള്‍,
ഡബിള്‍ മുറികളുടെ എണ്ണം
എത്രയെന്ന് യൂത്ത്
ഹോസ്റ്റലുകള്‍ തിരിച്ച്
ലഭ്യമാക്കാമോ;
(ഡി)
ഓരോ യൂത്ത്
ഹോസ്റ്റലിലും
വാസയോഗ്യമല്ലാത്ത എത്ര
സിംഗിള്‍, ഡബിള്‍
മുറികളുണ്ടെന്നും
എത്രകാലമായി ഇവ ഉപയോഗ
ശൂന്യമായി
കിടക്കുന്നുവെന്നും
വ്യക്തമാക്കാമോ;
(ഇ)
യൂത്ത്
ഹോസ്റ്റലുകളില്‍ മുറി
ബുക്കിംഗില്‍
ക്രമക്കേടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍,മുറി
ബുക്കിംഗ് ഓണ്‍ലൈന്‍
വഴിയാക്കി
സുതാര്യമാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?