ക്ഷേമ
പെന്‍ഷനുകളുടെ വിതരണം
1542.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം വിവിധ ക്ഷേമ
പെന്‍ഷനുകള്‍ വിതരണം
ചെയ്യുന്നതില്‍ നടത്തിയ
ഇടപെടലുകളും, ഇത് വഴി
ക്ഷേമ പെന്‍ഷനുകള്‍
വിതരണം ചെയ്യുന്നതില്‍
ഉണ്ടായിട്ടുള്ള
പുരോഗതിയും
വിശദമാക്കാമോ?
പട്ടാമ്പി മണ്ഡലത്തില്‍
തുക വകയിരുത്തിയിട്ടുള്ള
പദ്ധതികള്‍
1543.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റ് പ്രകാരം
പട്ടാമ്പി മണ്ഡലത്തില്‍
എന്തെല്ലാം
പദ്ധതികള്‍ക്കാണ് തുക
വകയിരുത്തിയിട്ടുള്ളതെന്ന
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പട്ടാമ്പി
മണ്ഡലത്തില്‍ തുക
വകയിരുത്തിയിട്ടുള്ളതും,
എന്നാല്‍ ഇതുവരെയായി
ആരംഭിക്കാത്തതോ,
പൂര്‍ത്തിയാക്കാത്തതോ
ആയ
പദ്ധതികളുണ്ടെങ്കില്‍
അവ ഏതെന്നും,
എന്തുകൊണ്ടാണെന്നും
വിശദമാക്കാമോ;
(സി)
പട്ടാമ്പി
മണ്ഡലത്തില്‍ നബാർഡ്
പദ്ധതി പ്രകാരം
അനുവദിച്ച
പദ്ധതികളില്‍, ഇനിയും
ആരംഭിക്കാത്തതോ,
മുഴുവനാക്കാത്തതോ ആയ
പദ്ധതികളുണ്ടെങ്കില്‍
അവയുടെ വിശദവിവരം
ലഭ്യമാക്കാമോ?
'കാരുണ്യ ബെനവലന്റ്
പദ്ധതി'
1544.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'കാരുണ്യ
ബെനവലന്റ് പദ്ധതി'യുടെ
ആനുകൂല്യത്തിന്
പുതുതായി ഏതെങ്കിലും
രോഗത്തെ കൂടി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
കാരുണ്യ
ബെനവലന്റ് പദ്ധതിയില്‍
രോഗികള്‍ അടച്ച തുക
തിരിച്ചു
കിട്ടുന്നതിനും
ഡയാലിസിസിന്
വിധേയരാകുന്ന
രോഗികള്‍ക്ക്
ഉടന്‍തന്നെ തുക
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
മാരകരോഗം
മൂലം ബുദ്ധിമുട്ടുന്ന
രോഗികള്‍ക്ക് കാരുണ്യ
പദ്ധതിവഴി കൂടുതല്‍ തുക
ലഭ്യമാക്കുന്നതിനും
പ്രസ്തുത പദ്ധതി വളരെ
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിനും
കൂടുതല്‍ അസുഖങ്ങളെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
കെ.എസ്.എഫ്.ഇ.
ശാഖകള്‍
1545.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര കെ.എസ്.എഫ്.ഇ.
ശാഖകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
2015-16
സാമ്പത്തിക വര്‍ഷം ഈ
സ്ഥാപനം എത്ര രൂപയുടെ
ലാഭം നേടിയെന്ന്
വ്യക്തമാക്കാമോ;
(സി)
കെ.എസ്.എഫ്.ഇ
ചിട്ടി ഇടപാടുകാര്‍ക്ക്
കൂടുതല്‍ സാമ്പത്തിക
പ്രയോജനം ലഭ്യമാകുന്ന
തരത്തില്‍ ചിട്ടി
ഇടപാടുകള്‍
നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആസ്തി
വികസന ഫണ്ട്
1546.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.
എല്‍. എ. ആസ്തി വികസന
ഫണ്ട് നിർദ്ദേശങ്ങൾ
സമര്‍പ്പിക്കുന്നതിന്
പുതിയ മാര്‍ഗ്ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
എസ്റ്റിമേറ്റുകള്‍
'പ്രൈസ്' എന്ന സോഫ്റ്റ്
വെയര്‍ വഴി അയക്കണമെന്ന
നിബന്ധന ഭരണതലത്തില്‍
വലിയ കാലതാമസം
വരുത്തുന്നതായി
ബോദ്ധ്യമായിട്ടുണ്ടോ;'
പ്രെെസ്'
ഏര്‍പ്പെടുത്താത്ത
ഡിപ്പാര്‍ട്ടുമെന്റുകള്‍
നല്കുന്ന
എസ്റ്റിമേറ്റുകളില്‍
എന്തു നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിച്ചിരിക്കുന്നത്;
(സി)
പുതിയ
വ്യവസ്ഥ പ്രകാരം
അനാവശ്യ കാലതാമസം
ഉണ്ടാകുന്നതായി വ്യാപക
ആക്ഷേപമുള്ളത്
പരിഹരിക്കുവാന്‍ എന്ത്
ശ്രമം നടത്തി
എന്നറിയിക്കാമോ;
മാനുവല്‍ ആയി
നല്‍കിയിരിക്കുന്ന
എസ്റ്റിമേറ്റുകളില്‍
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിച്ചിരിക്കുന്നത്
എന്നറിയിക്കാമോ?
ആസ്തി
വികസന പദ്ധതി
1547.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതിയില്‍ നിന്നും
ന്യൂനപക്ഷ വിഭാഗമായ
ആംഗ്ലോ ഇന്ത്യന്‍ സമൂഹം
നടത്തുന്ന എയ്ഡഡ്
സ്കൂളുകള്‍ക്കായി
കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
തുക അനുവദിക്കുന്നതിന്
പ്രത്യക അനുമതി
ലഭിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
നിവേദനത്തില്‍
(796486/2016/M(Fin
& Coir) dated
22.8.2016) നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ ?
സഹകരണ
ബാങ്കുകളെ
ലയിപ്പിച്ചുകൊണ്ട്
പൊതുബാങ്ക് രൂപീകരണം
1548.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളെ
ലയിപ്പിച്ചുകൊണ്ട് ഒരു
പൊതു ബാങ്ക്
രൂപീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് പഠനം
നടത്തുന്നതിന്
ഏതെങ്കിലും കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദീകരിക്കുമോ;
(സി)
പൊതുബാങ്ക്
രൂപീകരിക്കുന്നതുകൊണ്ട്
സംസ്ഥാനത്തിന്
ഉണ്ടാകുന്ന
നേട്ടമെന്താണെന്ന്
വ്യക്തമാക്കാമോ?
ക്ഷേമ
പെന്‍ഷനുകള്‍
1549.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരാള്‍ക്ക്
ഒന്നിലധികം ക്ഷേമ
പെന്‍ഷനുകള്‍
ലഭിക്കുന്നത് തടയാന്‍
ധനകാര്യ വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ,
വിശദമാക്കുമോ;
(ബി)
ക്ഷേമ
പെന്‍ഷനുകള്‍
അനുവദിക്കുന്നതിന്
ആധാര്‍
നിര്ബന്ധമാക്കുവാന്
ഉത്തരവായിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ക്ഷേമ
പെന്‍ഷന്‍കാരുടെ
വിവരങ്ങള്‍
ക്രോഡീകരിക്കുവാന്‍
ഭരണതലത്തില്‍
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
കിഫ്ബി
1550.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
പശ്ചാത്തല മേഖലാ
വികസനത്തിനായി
രൂപീകരിച്ച കിഫ്ബി
31-08-2016 ല്‍ എത്ര
തുക സ്വരൂപിച്ചു;
(ബി)
ഏതൊക്കെ
മേഖലകളില്‍ നിന്നാണ് ഈ
തുക സ്വരൂപിച്ചതെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കിഫ്ബി
മുഖാന്തിരം
നടപ്പിലാക്കുന്ന
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
നിലവില്‍ ഏതെങ്കിലും
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ?
നികുതി പിരിവ്
1551.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓണക്കാലത്ത്
കേരളത്തിലേയ്ക്ക്
എത്തിച്ച സാധനങ്ങളുടെ
നികുതി കൃത്യമായി
പിരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
വിശദമാക്കുമോ;
(ബി)
കേരളത്തിന്റെ
അതിര്‍ത്തികളിലുള്ള
ചെക്ക് പോസ്റ്റുകളില്‍
എന്തെല്ലാം
സംവിധാനങ്ങളാണ് ഇതിനായി
നടപ്പിലാക്കിയത് എന്ന്
വിശദീകരിക്കുമോ;
(സി)
ട്രെയിന്‍
മാര്‍ഗ്ഗം അന്യ
സംസ്ഥാനങ്ങളില്‍ നിന്ന്
വിപണിയിലെത്തിക്കുന്നതിന്
വേണ്ടി കൊണ്ടുവന്ന
സാധനങ്ങളുടെ നികുതി
പിരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
ഓണക്കാലത്ത്
കള്ളക്കടത്തു
നിയന്ത്രിക്കുന്നതിന്
ടാക്സ് ഇന്റലിജന്‍സ്
വിഭാഗം
പ്രവര്‍ത്തിച്ചിരുന്നോ;
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിരുന്നുവെന്നും
എത്ര രൂപ
പിഴയീടാക്കിയിരുന്നുവെന്നും
വിശദമാക്കുമോ?
നികുതി
പിരിവ്
1552.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നികുതി
വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
വരുമാന വര്‍ദ്ധനവിന്റെ
ശതമാനം എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കുടിശ്ശിക നികുതി
പിരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
ഇതുവരെ എത്ര
പിരിച്ചെടുത്തുവെന്നും
വ്യക്തമാക്കുമോ?
നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതി
1553.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതിയില്‍ നിന്നും
2012-2013, 2013-2014,
2014-2015
കാലഘട്ടത്തില്‍ കൊച്ചി,
തൃപ്പൂണിത്തുറ നിയോജക
മണ്ഡലങ്ങളില്‍
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിജസ്ഥിതി എന്തെന്ന്
വിശദമാക്കാമോ?
നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതി
1554.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
നിയോജക മണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി നാഷണല്‍
ഹൈവേയില്‍ ഉള്‍പ്പെട്ട
ടൗണുകളുടെ നവീകരണത്തിന്
ഫണ്ട്
അനുവദിക്കുന്നതില്‍
സര്‍ക്കാര്‍ നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭ്യമാക്കുകയും പണി
നടത്തുകയും ചെയ്ത NH
212 ലെ കുന്ദമംഗലം
ടൗണ്‍ നവീകരണ
പ്രവൃത്തിയുടെ
ബാക്കിഭാഗം കൂടി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നിര്‍ദ്ദേശം
സര്‍ക്കാര്‍
നിരസിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പ്രവൃത്തിയുടെ
പൂര്‍ത്തീകരണത്തിന്
ഭരണാനുമതി
ലഭ്യമാക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
റാന്നി
താലൂക്ക് ആശുപത്രിക്ക്
കാരുണ്യ ഡയാലിസിസ്
സെന്റര്‍
1555.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്ക് ആശുപത്രിക്ക്
കാരുണ്യ ഡയാലിസിസ്
സെന്ററിന് എന്നാണ്
അനുമതി നല്‍കിയത്;
ഇതോടൊപ്പം അനുമതി
ലഭിച്ച എത്ര
ആശുപത്രികളില്‍
ഡയാലിസിസ് സെന്റര്‍
ആരംഭിച്ചു;
ആരംഭിക്കാത്ത
ആശുപത്രികള്‍
ഏതൊക്കെയെന്നു പറയാമോ;
(ബി)
പ്രസ്തുത
ആശുപത്രിയിലെ ഡയാലിസിസ്
സെന്ററിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
രോഗികള്‍ക്ക്
വളരെയേറെ പ്രയോജനം
ചെയ്യുന്ന ഡയാലിസിസ്
സെന്ററിന്റെ
പ്രവര്‍ത്തനം ഈ
ആശുപത്രിയില്‍
ആരംഭിക്കാന്‍ എന്തൊക്കെ
അടിയന്തര നടപടികള്‍
സ്വീകരിക്കുമെന്നു
വ്യക്തമാക്കാമോ?
കാരുണ്യ
ചികിത്സ ധനസഹായ പദ്ധതി
1556.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ചികിത്സ ധനസഹായ
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുളള
ആശുപത്രികളുടെ ലിസ്റ്റ്
ലഭ്യമാക്കുമോ;
(ബി)
ലിസ്റ്റില്‍
ഉള്‍പ്പെട്ട ഏതെങ്കിലും
ആശുപത്രികള്‍ക്ക്
രോഗികളെ
ചികിത്സിച്ചയിനത്തില്
പണം നല്കാനുണ്ടോ;
എങ്കില്‍ ഏതൊക്കെ
ആശുപത്രികള്‍ക്ക് എന്ന്
വ്യക്തമാക്കുമോ;
ഇവര്‍ക്ക് പണം
നല്കാന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്നും, എത്ര രൂപയാണ്
ഇത്തരത്തില്‍
കുടിശ്ശികയുളളത് എന്നും
വിശദമാക്കുമോ;
(സി)
ഇത്തരത്തില്‍
രോഗികളെ
ചികിത്സിച്ചതിന് പണം
ലഭ്യമാക്കാത്തതിന്റെ
പേരില്‍ ലിസ്റ്റിലുളള
ഏതെങ്കിലും
ആശുപത്രികള്‍
രോഗികള്‍ക്ക് ചികിത്സ
നിഷേധിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
ആശുപത്രികള്‍ എന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര
വിഹിത വിനിയോഗം
1557.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16
വര്‍ഷത്തില്‍ കേന്ദ്ര
വിഹിതമായി
സംസ്ഥാനത്തിന് ലഭിച്ച
തുക എത്ര; ഓരോ
വകുപ്പിനും ലഭിച്ച
തുകയുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
കേന്ദ്ര
വിഹിതം
വിനിയോഗിക്കുന്നതില്‍
ഏതെങ്കിലും വകുപ്പുകള്‍
വീഴ്ച
വരുത്തിയിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
കാരുണ്യ
പദ്ധതി
1558.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കാരുണ്യ
ചികിത്സാ പദ്ധതി
പ്രകാരം അപേക്ഷ
സമര്‍പ്പിക്കാന്‍
കഴിയാതെ അടിയന്തര
ശസ്ത്രക്രിയയ്ക്ക്
വിധേയരാകേണ്ടിവന്ന എത്ര
പേര് തുടര്‍ന്ന്
കാരുണ്യ പദ്ധതി പ്രകാരം
അപേക്ഷ
നല്‍കിയിട്ടുണ്ട്;
ഇവരില്‍ എത്ര പേര്‍ക്ക്
സഹായധനം
അനുവദിച്ചിട്ടുണ്ട്;
(ബി)
കാരുണ്യ
പദ്ധതി പ്രകാരം നല്കിയ
അപേക്ഷകളില്‍
പോരായ്മകള്‍ പരിഹരിച്ച
അപേക്ഷകളില്‍
എത്രയെണ്ണം
തീര്‍പ്പാക്കാതെ
കിടക്കുന്നു എന്നും
ഇവയ്ക്ക് എന്നത്തേക്ക്
ധനസഹായം നല്‍കുമെന്നും
അറിയിക്കാമോ;
പോരായ്മകള്‍ ഉള്ള
അപേക്ഷകളില്‍ ഇനിയും
പരിഹരിക്കാത്ത
അപേക്ഷകള്‍ എത്ര;
ഇവയുടെ നിയോജക മണ്ഡലം
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം നല്കുന്ന പുതിയ
അപേക്ഷകള്‍
നിയോജകമണ്ഡലം തിരിച്ച്
നടപടി സ്വീകരിക്കാന്‍
തയ്യാറാകുമോ; ഇവയുടെ
പുരോഗതി, ശുപാര്‍ശ
നല്കുന്ന
എം.എല്‍.എ.മാരെക്കൂടി
അറിയിക്കാമോ?
മാന്ദ്യ
വിരുദ്ധ പാക്കേജ്
1559.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബജറ്റില്‍
പ്രഖ്യാപിച്ച മാന്ദ്യ
വിരുദ്ധ പാക്കേജിനായുളള
വിഭവം
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പാക്കേജ് പ്രകാരം
ഏതെങ്കിലും പദ്ധതികളുടെ
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
സംസ്ഥാന
പൊതുകടം
1560.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അക്കൗണ്ടന്റ്
ജനറലിന്റെ കണക്കുകള്‍
പ്രകാരം 31.03.2011 ല്‍
അന്നത്തെ സര്‍ക്കാര്‍
അധികാരമൊഴിയുമ്പോഴുള്ള
സംസ്ഥാന പൊതുകടം എത്ര;
ആയത് മുൻ . സര്‍ക്കാര്‍
അധികാരമൊഴിയുന്ന സമയം
എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
5 വര്‍ഷത്തെ ഭരണകാലത്ത്
പൊതുകടത്തില്‍ വന്ന
വര്‍ദ്ധനവ് എത്ര
ശതമാനം; തുക എത്ര;
നികുതി പിരിവില്‍
ഇക്കാലത്ത് ഇടിവ്
വന്നിട്ടുണ്ടെങ്കില്‍
ആയത് മൂലം ഉണ്ടായ
സാമ്പത്തിക നഷ്ടം എത്ര;
ആയത് ഇൗ സര്‍ക്കാരിനെ
ഏതു പ്രകാരം ബാധിച്ചു
എന്നും ഇതു
മറികടക്കാന്‍ ഇൗ
സര്‍ക്കാര്‍ എന്ത്
നടപടി സ്വീകരിച്ചു
വരുന്നു എന്നും
വ്യക്തമാക്കുമോ;
(സി)
മുൻ
സർക്കാരിന്റെ ഭരണത്തിലെ
കെടുകാര്യസ്ഥതയും
സാമ്പത്തിക
അച്ചടക്കമില്ലായ്മയും
നികുതി പിരിവിലെ
വീഴ്ചകള്കൊണ്ടും
ഉണ്ടായ റവന്യൂ കമ്മി
എത്ര എന്നും ഇത്
എത്തരത്തില്‍
കടമെടുപ്പു പരിധിയെ
ബാധിച്ചിട്ടുണ്ട്
എന്നും പ്രസ്തുത സ്ഥിതി
വിശേഷം തരണം
ചെയ്യുവാന്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും
വ്യക്തമാക്കുമോ?
കാരുണ്യ
ബനവലന്റ് സ്കീം
1561.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.വി.വിജയദാസ്
,,
കെ.കുഞ്ഞിരാമന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അടിയന്തര
ചികിത്സ ആവശ്യമായി
വരുന്ന രോഗികള്‍ തന്നെ
ആയതിനുള്ള പണം
ഒടുക്കേണ്ടി വരുന്ന
സാഹചര്യത്തിലും
കാരുണ്യയില്‍ നിന്ന് ഈ
തുക അനുവദിച്ച്
ഉത്തരവാകുന്നതിന്
മുമ്പ് രോഗി
ഡിസ്ചാര്‍ജ്ജ് ആയി
ആശുപത്രി വിടേണ്ടി
വരുന്ന സാഹചര്യത്തിലും
കാരുണ്യ പദ്ധതിയില്‍
നിന്നും പ്രസ്തുത പണം
രോഗിയ്ക്ക് തിരികെ
ലഭിയ്ക്കുന്നതിന്
രണ്ടുവര്‍ഷം വരെ
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇപ്രകാരമുള്ള
രോഗികള്‍ക്ക് ഈ തുക
സമയബന്ധിതമായി
ലഭിയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാന്‍
ഉദ്ദേശിയ്ക്കുന്നത്;
(സി)
ഇത്തരം
കേസ്സുകളില്‍ അതാത്
ജില്ലാതല സമിതികളില്‍
തന്നെ തീരുമാനമെടുത്ത്
പ്രസ്തുത തുക
അനുവദിയ്ക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
റബ്ബര്‍
മേഖലയിലെ പ്രതിസന്ധി
1562.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
മേഖലയിലെ പ്രതിസന്ധി
മറികടക്കുന്നതിന്,
മാന്ദ്യ വിരുദ്ധ
പാക്കേജിന്റെ ഭാഗമായി
ഈസര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതും
നടപ്പിലാക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളതുമായ
കര്‍മ്മപരിപാടികളുടെ
വിശദവിവരം നല്‍കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
1563.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും ധനസഹായത്തിന്
അപേക്ഷ നല്കുമ്പോള്
അപേക്ഷയോടൊപ്പം
കുടുംബസമേതം അപേക്ഷകന്
വീടിനു മുന്പില്
നില്ക്കുന്ന ഫോട്ടോ
ഉള്‍പ്പെടുത്തണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
അടിയന്തര
സാഹചര്യങ്ങളില്‍
ആശുപത്രിയില്‍
പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക്
ഈ നിര്‍ദ്ദേശം
ബുദ്ധിമുട്ട്
ഉണ്ടാക്കുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇപ്രകാരമുള്ള
ഒരു ഫോട്ടോ
ഉള്‍പ്പെടുത്തണമെന്ന്
നിഷ്കര്‍ഷിക്കുന്നതിന്റെ
പ്രായോഗികത
വിശദീകരിക്കാമോ;
(ഡി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
ഏര്‍പ്പെടുത്തിയ ഈ
നിര്‍ദ്ദേശം
പിന്‍വലിക്കുന്നതിനും ഈ
നിര്‍ദ്ദേശം
ഒഴിവാക്കിയുള്ള അപേക്ഷാ
ഫോം വിതരണം
ചെയ്യുന്നതിനും നടപടി
സ്വീകരിക്കുമോ?
കാരുണ്യ
ബെനവലന്റ് സ്കീം
1564.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് സ്കീമില്‍
സംസ്ഥാനത്തെ ഏതെല്ലാം
ആശുപത്രികളേയാണ്
ഉള്‍പ്പെടുത്തിയിട്ടുളളത്
എന്ന് വിശദമാക്കുമോ;
ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കുമോ;
(ബി)
ആശുപത്രികളെ
തെരഞ്ഞെടുക്കുന്നതിനുളള
മാനദണ്ഡം സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കുമോ?ബെനവലന്റ്
സ്കീം
കാരുണ്യ
ബെനവലന്റ് ഫണ്ട് പദ്ധതിയില്‍
കൂടുതല്‍ ആശുപത്രികള്‍
1565.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട് പദ്ധതി
പ്രകാരം സംസ്ഥാനത്ത്
ഏതെല്ലാം
ആശുപത്രികളെയാണ്
പട്ടികയില്‍
ഉള്പ്പെടുത്തിയരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
സ്വകാര്യ
ആശുപത്രികള്‍
ഉള്‍പ്പെടെ കൂടുതല്‍
ആശുപത്രികളെ
പട്ടികയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടികള്‍
സ്വീകരിക്കുമോ?
കാരുണ്യ
ബെനവലന്റ് പദ്ധതി
1566.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ്
പദ്ധതിയിലേക്ക്
അപേക്ഷിച്ച എത്ര
പേര്‍ക്കാണ് ഫണ്ട്
അനുവദിക്കുവാന്‍
ബാക്കിയുള്ളത് എന്ന്
വിശദമാക്കുമോ;
(ബി)
ഈപദ്ധതി
പ്രകാരം ധനസഹായമായി
നിലവില്‍ എത്ര രൂപയാണ്
പരമാവധി നല്‍കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
കാരുണ്യ
പദ്ധതിയില്‍
അനുവദിക്കുന്ന ഫണ്ട്
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
കേന്ദ്ര
വിഹിതമായി
വകുപ്പുകള്‍ക്ക് ലഭിച്ച
തുക
1567.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015
- 16 വര്‍ഷത്തില്‍
കേന്ദ്ര വിഹിതമായി
ഏതെല്ലാം
വകുപ്പുകള്‍ക്ക് എത്ര
തുക വീതം ധനസഹായം
ലഭിയ്ക്കുകയുണ്ടായി;
വകുപ്പടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കാമോ;
(ബി)
2015
- 16 വര്‍ഷത്തില്‍
കേന്ദ്രം അനുവദിച്ച തുക
മുഴുവനായും
ചെലവഴിക്കാത്ത
വകുപ്പുകള്‍ ഏതെല്ലാം;
വിശദാംശം ലഭ്യമാക്കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
1568.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
പദ്ധതി പ്രകാരം
അന്യസംസ്ഥാന സ്വകാര്യ
ആശുപത്രികളില്‍
ചികില്‍സ
നേടുന്നവര്‍ക്ക്
ധനസഹായം നല്കുന്ന
കാര്യത്തില്‍ തീരുമാനം
ആയിട്ടുണ്ടോ;
(ബി)
കാരുണ്യ
ബെനവലന്റ് ഫണ്ട്
സംസ്ഥാനതല സമിതി
തീരുമാനപ്രകാരം
അന്യസംസ്ഥാന സ്വകാര്യ
ആശുപത്രികളിലെ
ചികില്‍സയ്ക്ക് സഹായം
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ആശുപത്രികളിലെ
ചികില്‍സയ്ക്കാണ്
ആനുകൂല്യം ലഭിക്കുക
എന്ന് വ്യക്തമാക്കാമോ;
(സി)
അന്യസംസ്ഥാന
സ്വകാര്യ
ആശുപത്രികളില്‍
ചികില്‍സ നേടുന്ന
രോഗികള്‍ ഈ ആനുകൂല്യം
ലഭിക്കാന്‍ ആര്‍ക്കാണ്
അപേക്ഷ
നല്‍കേണ്ടതെന്നും
അതുമായി ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
എന്താണെന്നും
വ്യക്തമാക്കാമോ?
കാരുണ്യ
ലോട്ടറിയിലൂടെ സമാഹരിച്ച തുക
1569.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍ധനരായ
രോഗികള്‍ക്ക് കാരുണ്യ
ലോട്ടറിയിലൂടെ
സമാഹരിച്ച തുകയില്‍
നിന്നും നല്കുന്ന
പരമാവധി ചികില്‍സാ
ധനസഹായം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ചികില്‍സ നല്കിയ
വകയില്‍ വിവിധ
ആശുപത്രികള്‍ക്ക്
കുടിശ്ശിക കൊടുക്കാന്‍
ബാക്കിയുണ്ടോ;
വിശദമാക്കാമോ?
അനധികൃത
താമസകേന്ദ്രങ്ങള്‍
1570.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രധാന
ആശുപത്രികളുടെയും
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെയും
പരിസരത്ത്, വിദേശികള്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
അനധികൃത താമസം
നല്‍കുന്നത്
വര്‍ദ്ധിച്ചു വരുന്നതും
ഇതുമൂലമുള്ള നികുതി
ചോര്‍ച്ചയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത്തരം
താമസകേന്ദ്രങ്ങള്‍ക്കെതിരെ
എന്തു നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
താമസ കേന്ദ്രങ്ങളും
അനധികൃതമായി നല്കുന്ന
വാടക ഇടപാടുകളും
നിയമവിധേയമാക്കി നികുതി
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കായംകുളം
ടി.എം ചിറപാലം
1571.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മാണം
നടത്തുന്നതിനായി
ഭരണാനുമതി ലഭിച്ച
കായംകുളം ടി.എം
ചിറപാലത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള പുരോഗതി
വിശദമാക്കാമോ?
ധനസ്ഥിതി
മെച്ചപ്പെടു ത്തൽ
1572.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ധനസ്ഥിതി
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
പങ്കാളിത്ത
പെന്ഷന്
1573.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്‍ഷനില്‍പ്പെട്ട
ജീവനക്കാര്‍ക്ക് പഴയ
രീതിയിലുള്ള പെന്ഷന്
ലഭ്യമാക്കണമെന്ന്
സംബന്ധിച്ചുള്ള
എന്തെങ്കിലും
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെ പക്കല്‍
ഉണ്ടോ; ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
മാസംതോറും ലഭിക്കുന്ന
പെന്ഷന് തുക മാത്രം
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്പ്പെടുത്തിയിട്ടുള്ളതുപോലെ
സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അത്തരത്തില്‍
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇതു
സംബന്ധിച്ച ഏതെങ്കിലും
ഫയല്‍ ധനവകുപ്പില്‍
ഉണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കുമോ
?
പങ്കാളിത്ത
പെന്ഷന് പദ്ധതി
1574.
ശ്രീ.എ.
പ്രദീപ്കുമാര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഐ.ബി.
സതീഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍ നിരവധി
അപാകതകള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സാമ്പത്തിക
പ്രതിസന്ധി
1575.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
സാന്പത്തികകെടുകാര്യസ്ഥത
മൂലം എന്തൊക്കെ
സാമ്പത്തിക
പ്രതിസന്ധികളാണ് പുതിയ
സര്‍ക്കാര്‍
നേരിടേണ്ടിവന്നതെന്ന്
വിവരിക്കുമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
ഭരണം അവസാനിക്കുന്പോള്‍
ട്രഷറിയിലെ സാമ്പത്തിക
സ്ഥിതി എന്തായിരുന്നു
എന്ന് വിവരിക്കുമോ ?
സാമ്പത്തിക
പ്രതിസന്ധി
1576.
ശ്രീ.ജെയിംസ്
മാത്യു
,,
വി. കെ. സി. മമ്മത് കോയ
,,
ആര്. രാജേഷ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ തെറ്റായ
സാമ്പത്തിക നയം
മൂലമുണ്ടായ കനത്ത
സാമ്പത്തിക പ്രതിസന്ധി
തരണം ചെയ്യുന്നതിനായി
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
സര്‍ക്കാരിന്റെ
ദൈനംദിന
പ്രവര്‍ത്തനങ്ങളെ
പ്രസ്തുത സാമ്പത്തിക
പ്രതിസന്ധി
ബാധിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇത്തരം
സാഹചര്യത്തിലും ക്ഷേമ
പെന്‍ഷനുകള്‍ കുടിശ്ശിക
സഹിതം കൊടുത്തു
തീര്‍ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
ബജറ്റിലൂടെ
ലഭ്യമാക്കിയിട്ടുള്ള
പദ്ധതികള്‍
1577.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോങ്ങാട്
മണ്ഡലത്തിലേയ്ക്കായി
ബജറ്റിലൂടെ
ലഭ്യമാക്കിയിട്ടുള്ള
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ?
കമ്മോഡിറ്റി
വൈസ് ഡാറ്റ ശേഖരണം
1578.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നികുതി
പിരിവ് കൂടുതല്‍
ഫലപ്രദമാക്കുന്നതിനായി
കമ്മോഡിറ്റി വൈസ് ഡാറ്റ
ശേഖരിക്കുന്നതിന് നടപടി
ആരംഭിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ബി)
നിലവില്‍
നികുതി
ഈടാക്കിക്കൊണ്ടിരിക്കുന്ന
കമ്മോഡിറ്റികളുടെ
വിശദവിവരം നല്‍കുമോ?
വിദ്യാഭ്യാസ
വായ്പ
1579.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ വായ്പ
എടുത്ത്
കടക്കെണിയിലായവരുടെ
വായ്പാതുക
ഇൗടാക്കുന്നതിന് ജപ്തി
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
വിദ്യാഭ്യാസ
വായ്പ കുടിശ്ശിക ആയത്
തിരിച്ചടയ്ക്കുന്നതിന്
എന്തൊക്കെ ഇളവുകളാണ്
നല്‍കുന്നതെന്ന്
അറിയിക്കാമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളം
1580.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളം
ബാങ്കുകള്‍ വഴിയാണോ
നല്കി വരുന്നത്; ഓരോ
മാസവും എത്ര രൂപയാണ്
ഇത്തരത്തില്‍
ബാങ്കുകളിലേക്ക്
നിക്ഷേപിക്കുന്നത്;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ട്രഷറികളില്‍
നിക്ഷേപവും ഇടപാടുകളും
വര്‍ദ്ധിപ്പിക്കുന്നതിനായി
എ.ടി.എം. സംവിധാനം
ഏര്‍പ്പെടുത്തുവാനും
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളം
ട്രഷറികള്‍ മുഖേന
നല്‍കുന്നതിനും
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ട്രഷറികളെ
മറ്റു ബാങ്കുകളുമായി
കോര്‍ ബാങ്കിംഗ്
സംവിധാനത്താല്‍
ബന്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ ?
സര്‍ക്കാര്‍
ജീവനക്കാരുടെ പങ്കാളിത്ത
പെന്ഷന്
1581.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
അര്‍ദ്ധ സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
പങ്കാളിത്ത പെന്ഷന്
ഏര്‍പ്പെടുത്തുക വഴി
സര്‍ക്കാരിന് ഓരോ
സാമ്പത്തിക വര്‍ഷവും
എത്ര കോടി രൂപ
സമാഹരിക്കാന്‍ കഴിയും
എന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
മുന്‍കാല
പ്രാബല്യത്തോടെ
പങ്കാളിത്ത പെന്ഷന്
പദ്ധതി ഉപേക്ഷിക്കുമോ?
കടാശ്വാസപദ്ധതി
1582.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ നിന്നും
വായ്പയെടുത്ത്
കുടിശ്ശികയായി
അടയ്ക്കാന്‍
നിവൃത്തിയില്ലാത്തവര്‍ക്കായി
കടാശ്വാസപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
വായ്പ എഴുതി
തള്ളുന്നതിനുള്ള
മാനദണ്ഡങ്ങളും
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
ഇതിന്‍പ്രകാരം
നാളിതുവരെയായി എത്ര
പേരുടെ വായ്പകള്‍
എഴുതിത്തള്ളിയിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ?
ക്ഷേമപെന്ഷന്
കൈപ്പറ്റുന്നവര്‍ക്ക്
സാമൂഹ്യ പെന്ഷന്
1583.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
ക്ഷേമപെന്ഷന്
കെെപ്പറ്റുന്ന 34 ലക്ഷം
പേരില്‍ പകുതിയോളം
പേര്‍ക്ക് മറ്റൊരു
സാമൂഹ്യ പെന്‍ഷന്‍കൂടി
നല്കാന് മുന്‍
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുണ്ടായിരുന്നോ;
(ബി)
എങ്കില്‍
ബജറ്റ്
അവതരിപ്പിച്ചപ്പോള്‍
ഒരു പെന്ഷന് മാത്രമേ
വാങ്ങാവൂ എന്ന്
പറയുകയും പിന്നീട്,
രണ്ട് പെന്ഷന്
വാങ്ങുന്നവര്‍ക്ക്
പുതിയ നിരക്കിലുള്ള
1000 രൂപയും പഴയ
നിരക്കിലെ 600 രൂപയും
ഉള്‍പ്പെടെ 1600 രൂപ
വാങ്ങുന്നതിന് അനുമതി
നല്കുകയുംചെയ്തിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പെന്‍ഷന്‍കാര്‍ക്ക്
ബാധകമായിട്ടുള്ളത് ഏത്
ഉത്തരവാണ്;
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
1584.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഇപ്പോഴത്തെ സാമ്പത്തിക
സ്ഥിതി
വെളിപ്പെടുത്തുമോ;
വിവിധ ഏജന്‍സികളില്‍
നിന്നും വാങ്ങിയ
കടങ്ങള്‍ ഉള്‍പ്പെടെ
31.8.2016 വരെ
സംസ്ഥാനത്തിന്റെ മൊത്തം
കടം എത്ര രൂപയാണെന്ന്
അറിയിക്കുമോ;
(ബി)
സാമ്പത്തിക
പ്രതിസന്ധി മൂലം വികസന
പ്രവര്‍ത്തനങ്ങളും
സര്‍ക്കാരിന്റെ ദൈനംദിന
കാര്യങ്ങളും മുടങ്ങുന്ന
സാഹചര്യമുണ്ടായിട്ടുണ്ടോ;
(സി)
ഈസര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
നടപടികള്‍ മൂലം
സാമ്പത്തിക സ്ഥിതിയില്‍
മാറ്റങ്ങള്‍
അനുഭവപ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
സംസ്ഥാനത്തിന്റെ
കട ബാധ്യത
1585.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വരുന്ന
സമയത്ത്
സംസ്ഥാനത്തിന്റെ
കടബാധ്യത എത്ര കോടി
രൂപയായിരുന്നു;
(ബി)
കഴിഞ്ഞ
യു.ഡി.എഫ്.
സര്‍ക്കാരിന്റെ 5
വര്‍ഷക്കാലത്ത്
കടബാധ്യത എത്രകോടി
രൂപയാണ് വര്‍ദ്ധിച്ചത്;
(സി)
സംസ്ഥാനത്തിന്റെ
കടബാധ്യത ക്രമേണ
കുറച്ചു
കൊണ്ടുവരുന്നതിന്
ധനകാര്യവകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
മുന്‍സര്‍ക്കാര്‍
വരുത്തിയ കുടിശ്ശികകള്‍
1586.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
മുന്‍സര്‍ക്കാര്‍
വരുത്തിയ
കുടിശ്ശികകളില്‍
അടച്ചുതീര്‍ക്കേണ്ട തുക
എത്രയായിരുന്നു;
എത്രതുക അടച്ചു;
(ബി)
31.03.2011-ല്‍
എല്‍.ഡി.എഫ്.
സര്‍ക്കാര്‍ കാലയളവിലെ
ട്രഷറി ബില്‍
ഹോള്‍ഡിംഗ്സ് എത്ര;
ആയത് 16.05.2011-ല്‍
അധികാരമൊഴിയുമ്പോള്‍
എത്രയായിരുന്നു എന്നും
31.03.2016-ല്‍
യു.ഡി.എഫ്. അധികാര
കാലയളവില്‍ എത്രയെന്നും
,
യു.ഡി.എഫ്.അധികാരമൊഴിയുന്ന
ദിവസം (2016-ല്‍)
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
2016
മെയ് അവസാനത്തെ
വകുപ്പുതല കണക്കുകള്‍
പ്രകാരം കഴിഞ്ഞ
യു.ഡി.എഫ്. സര്‍ക്കാര്‍
കരാറുകാര്‍ക്കും ബില്‍
റീ ഡിസ്കൗണ്ടിംഗ്
ഇനത്തിലും, വിവിധ
വകുപ്പുകള്‍ക്കും
മറ്റും കൊടുത്തു
തീര്ക്കുവാനുള്ളതായ
തുക എത്രയെന്നും
പൊതുമേഖലാ
സ്ഥാപനങ്ങള്‍/ക്ഷേമനിധികള്‍/ബോര്‍ഡുകള്‍
തുടങ്ങി മറ്റു
സ്ഥാപനങ്ങളില്‍ നിന്നും
സമാഹരിച്ച തുക
എത്രയെന്നും എല്ലാം
ചേര്‍ത്ത് എല്‍.ഡി.എഫ്.
സര്‍ക്കാര്‍
അധികാരത്തിലെത്തിയപ്പോഴുള്ള
സാമ്പത്തിക ബാധ്യത
എത്രയെന്നും
വ്യക്തമാക്കുമോ?
2015-16
വര്‍ഷത്തെ ബഡ്ജറ്റ്
വിഹിതം
1587.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16
വര്‍ഷത്തെ ബഡ്ജറ്റ്
പ്രകാരം ഓരോ വകുപ്പിനും
അനുവദിച്ചിരുന്ന
ബഡ്ജറ്റ് വിഹിതം എത്ര
ആയിരുന്നു;
(ബി)
2015-16
വര്‍ഷത്തില്‍ ഓരോ
വകുപ്പും ചെലവഴിച്ച
തുകയുടെ വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഏറ്റവും
കുറഞ്ഞ തുക ചെലവഴിച്ച
വകുപ്പുകള്‍ ഏതെല്ലാം;
വിശദാംശം ലഭ്യമാക്കാമോ
?
ജി.എസ്.ടി
സംവിധാനം
1588.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
പാസാക്കിയ ജി .എസ്. ടി
ബില്‍ സംസ്ഥാന
വരുമാനത്തെ എങ്ങനെയാണ്
ബാധിക്കുക;വിശദീകരിക്കാമോ;
(ബി)
ഇത്
നടപ്പാക്കുമ്പോള്‍
സംസ്ഥാനത്തിന് എത്രകോടി
രൂപ അധികമായി
ലഭിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഈടാക്കുന്ന
നികുതിയുടെ എത്ര
വിഹിതമാണ്
സംസ്ഥാനത്തിന്
ലഭിക്കുക;
വിശദമാക്കുമോ;
(ഡി)
ജി
.എസ് .ടി യുടെ പ്രധാന
നിര്‍ദേശങ്ങള്‍
വ്യക്തമാക്കാമോ;
(ഇ)
ഇതു
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരിന്
എന്തൊക്കെ
നിര്‍ദേശങ്ങളാണ്
സമര്‍പ്പിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
എല്ലാ
വന്‍കിട -ചെറുകിട
വ്യാപാരികളെയും നികുതി
ശൃംഖലയില്‍
കൊണ്ടുവരുന്നതിന് നടപടി
1589.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്ലാ വന്‍കിട, ചെറുകിട
വ്യാപാരികളെയും നികുതി
ശൃംഖലയില്‍
കൊണ്ടുവരുവാന്‍
കഴിഞ്ഞിട്ടിട്ടുണ്ടോ;
(ബി)
ചെറുകിട
വ്യാപാര സ്ഥാപനങ്ങള്‍
പലതും കൃത്യമായ ബില്‍
നല്‍കാതിരിക്കുന്നതു
മൂലമുള്ള നികുതി
ചോര്‍ച്ച തടയുന്നതിന്
പ്രത്യേക പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടോ; ഇത്തരം
വ്യാപാര സ്ഥാപനങ്ങളെ
കണ്ടെത്തുന്നതിനുള്ള
പരിശോധനകള്‍
ഊര്‍ജ്ജിതമാക്കുമോ;
(സി)
വ്യാപാര
സ്ഥാപനങ്ങളെ ഓണ്‍ലൈന്‍
ബില്ലിംഗ്
സമ്പ്രദായത്തിലേക്ക്
മാറ്റുന്നതിന്
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരമൊരു
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതിനും
നികുതി ചോര്‍ച്ച
തടയുന്നതിനും നടപടി
സ്വീകരിക്കുമോ?
ചരക്കു
സേവന നികുതി
1590.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കു
സേവന നികുതി
നടപ്പാക്കുന്നത്
സംസ്ഥാനത്തെ നികുതി
പിരിവിനെ ഏത് രീതിയില്‍
സ്വാധീനിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നികുതി നടപ്പില്‍
വരുമ്പോള്‍ ഉണ്ടാകുന്ന
പ്രാരംഭ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
നികുതി
സമ്പ്രദായത്തില്‍
വിവരസാങ്കേതിക
വിദ്യയുടെ പ്രയോജനം ഏത്
രീതിയില്‍
ഉപയോഗപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
ചരക്ക്
സേവന നികുതി
നടപ്പാക്കാന്‍ പ്രത്യേക
സോഫ്റ്റ് വെയര്‍
1591.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
(ജി.എസ്.റ്റി)
എപ്പോഴാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;ഇത്
ഫലപ്രദമാക്കാന്‍
ഏര്‍പ്പെടുത്തുന്ന
സംവിധാനങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്പോഴത്തെ
വാറ്റ് നികുതിയില്‍
നിന്ന് പൂര്‍ണമായും
ജി.എസ്.റ്റി യിലേക്ക്
മാറുന്നതോടെ എന്തെല്ലാം
മാറ്റങ്ങളാണ്
ഉണ്ടാകാന്‍ പോകുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
ജി.എസ്.റ്റി
നടപ്പാക്കാന്‍ കേന്ദ്രം
പ്രത്യേക സോഫ്റ്റ്
വെയര്‍
കൊണ്ടുവരുന്നുണ്ടോ;എങ്കില്‍
ആ സോഫ്റ്റ് വെയര്‍
തന്നെയാണോ കേരളത്തിലും
ഉപയോഗിക്കുക അതല്ല
സംസ്ഥാനം പ്രത്യേക
സോഫ്റ്റ് വെയര്‍
തയ്യാറാക്കുമോ എന്ന്
വ്യക്തമാക്കാമോ?
നികുതി
ചോര്‍ച്ച തടയുന്നതിന് നടപടി
1592.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതി ചോര്‍ച്ച
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ചെക്ക്
പോസ്റ്റുകളിലെ അഴിമതി
1593.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെക്ക് പോസ്റ്റുകളിലെ
അഴിമതി തടയുന്നതിന്
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വിവിധ ചെക്ക്
പോസ്റ്റുകളില്‍
നടത്തിയ വിജിലന്‍സ്
പരിശോധനകള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(സി)
ഏതെല്ലാം
ചെക്ക്
പോസ്റ്റുകളിലാണ്
പരിശോധന
നടത്തിയതെന്നും എത്ര
ജീവനക്കാര്‍ക്കെതിരെ
നടപടി
എടുത്തിട്ടുണ്ടെന്നും
വിശദമാക്കുമോ?
സംയോജിത
ചെക്ക് പോസ്റ്റ്സംവിധാനം
1594.
ശ്രീ.പി.ടി.
തോമസ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംയോജിത ചെക്ക്
പോസ്റ്റ് സംവിധാനം
എന്നനിലയില്‍ വിവര
കേന്ദ്രങ്ങള്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
നിലവിലുള്ള
ചെക്ക് പോസ്റ്റുകളില്‍
ഉണ്ടാകുന്ന
നടപടിക്കുരുക്കുകളും,
അസുഖകരമായ
സാഹചര്യങ്ങളും
ഒഴിവാക്കാന്‍ പ്രസ്തുത
സംവിധാനം എത്രമാത്രം
ഉപകരിക്കുമെന്നാണ്
കരുതുന്നത്;
(സി)
പ്രസ്തുത
സംവിധാനം നടപ്പാക്കാന്‍
മന്ത്രിസഭാ ഉപസമിതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഈ
സംവിധാനം എന്നുമുതല്‍
നടപ്പാക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
അഴിമതിരഹിത
ചെക്കുപോസ്റ്റുകള്‍
1595.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വേലന്താവളം
ചെക്ക് പോസ്റ്റിലെ
വിജിലന്‍സ്
പരിശോധനയില്‍
കണക്കില്‍പ്പെടാത്ത
മൂന്ന് ലക്ഷത്തില്‍പരം
രൂപ കണ്ടെത്തുകയുണ്ടായോ
;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
കൈക്കൊണ്ട തുടര്‍
നടപടികള്‍ എന്തൊക്കെ;
(സി)
മൂന്നു
ലക്ഷത്തില്‍പരം രൂപ
കൈക്കൂലിയായി
ലഭിച്ചപ്പോള്‍
നികുതിയായി ലഭിച്ചത്
ഇരുപതിനായിരം രൂപയില്‍
താഴെയാണെന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അക്കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ചെക്കുപോസ്റ്റുകള്‍
അഴിമതിരഹിത/കൈക്കൂലിമുക്ത
ചെക്കുപോസ്റ്റുകളാക്കാന്
എന്തൊക്കെ നടപടികള്‍
കൈക്കൊളളും;
വിശദാംശങ്ങള്‍
നല്‍കുമോ?
ചെക്ക്പോസ്റ്റുകളുടെ
നവീകരണം
1596.
ശ്രീ.എം.എം.
മണി
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ. ബാബു
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാണിജ്യ
നികുതിയുള്‍പ്പെടെയുള്ള
നികുതിവെട്ടിപ്പിന്
സംസ്ഥാനത്തെ
ചെക്ക്പോസ്റ്റുകളിലെ
ചില ഉദ്യോഗസ്ഥരെങ്കിലും
കൂട്ടുനില്‍ക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മദ്യം,
നിരോധിത പുകയില
ഉല്പന്നങ്ങള്,
മയക്കുമരുന്ന് തുടങ്ങിയ
ചരക്കുകള്‍
സംസ്ഥാനത്തേയ്ക്ക്
കടത്തുന്നത് തടയാന്‍
നിലവിലെ ചെക്ക്പോസ്റ്റ്
സംവിധാനം
പര്യാപ്തമല്ലെന്ന്
മനസ്സിലായിട്ടുണ്ടോ;
(സി)
ചെക്ക്പോസ്റ്റ്
സംവിധാനം
ഫലപ്രദമാക്കുന്നതിനും
വാഹനങ്ങള്‍
മണിക്കൂറുകളോളം കാത്തു
കിടക്കുന്നത്
ഒഴിവാക്കാനും ഈ
സംവിധാനം നവീകരിക്കാന്‍
പദ്ധതിയുണ്ടോ; എങ്കില്‍
വിശദാംശം നല്‍കാമോ?
കായംകുളം
സബ് ട്രഷറിക്ക് പുതിയ
കെട്ടിടം
1597.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം
സബ് ട്രഷറി
കാലപഴക്കത്താല്‍
ജീര്‍ണ്ണാവസ്ഥയിലാണെന്നും,
നിലവില്‍ ആവശ്യമായ
സ്ഥലം ഇല്ല എന്നുമുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കായംകുളം സബ്
ട്രഷറിയ്ക്ക് ആധുനിക
സൗകര്യങ്ങളോടുകൂടിയ
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കോട്ടക്കല്‍
സബ്ട്രഷറി
1598.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
സബ്ട്രഷറിയുടെ
പ്രവര്‍ത്തനം ജില്ലാ
ട്രഷറിയുടെ
നിലവാരത്തിലേക്ക്
ഉയര്‍ത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
കോട്ടക്കല്‍
സബ്ട്രഷറിയെ ജില്ലാ
ട്രഷറി ആയി
ഉയര്‍ത്തണമെന്ന
ആവശ്യത്തിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
മലപ്പുറം
ജില്ലയിലെ
സബ്ട്രഷറികളിലെ
ഒഴിവുകള്‍ നികത്തുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ട്രഷറികളില്‍
എ.റ്റി.എം. സംവിധാനം
1599.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളില്‍
എ.റ്റി.എം.സംവിധാനം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
എത്ര ട്രഷറികള്‍ക്ക്
സ്വന്തമായി ഓഫീസ്
മന്ദിരം ഉണ്ട്;
വാടകയ്ക്ക്
പ്രവര്‍ത്തിക്കുന്ന
ട്രഷറികളെ സ്വന്തം
കെട്ടിടത്തിലേയ്ക്ക്
മാറ്റുവാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
പാവറട്ടിയില്‍
സബ്ട്രഷറി
1600.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
പാവറട്ടിയില്‍ ഒരു സബ്
ട്രഷറി സ്ഥാപിക്കാനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
സഹകരണ
ആശുപത്രികളിലും കാരുണ്യ
ധനസഹായം
1601.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജ് ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍
ആശുപത്രികളില്‍ നിന്നും
വ്യത്യസ്ഥമായി സഹകരണ
ആശുപത്രികളില്‍ കാരുണ്യ
ചികിത്സ ധനസഹായം
ലഭിക്കുന്നതിന്ഏറെ
കാലതാമസം
അനുഭവപ്പെടുന്നതിനാല്‍
രോഗികള്‍ക്ക് സമയ
ബന്ധിതമായി ചികിത്സ
സഹായം ലഭിക്കാത്ത അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സഹകരണ
ആശുപത്രികളിലും
സമയബന്ധിതമായി കാരുണ്യ
ചികിത്സ സഹായഫണ്ട്
ലഭ്യമാക്കാനുള്ള നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കാരുണ്യ
ബനവലന്റ് ഫണ്ട്
1602.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ ബനവലന്റ്
ഫണ്ടില്‍ നിന്നും
സഹായത്തിനുള്ള
അപേക്ഷയോടൊപ്പം
എന്തൊക്കെ രേഖകളാണ്
സമര്‍പ്പിക്കേണ്ടതെന്നും
അപേക്ഷ
സമര്‍പ്പിക്കേണ്ടത്
എവിടെയാണെന്നും
വ്യക്തമാക്കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
1603.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
കാരുണ്യ ബെനവലന്റ്
ഫണ്ടില്‍ നിന്ന്
എത്രകോടി രൂപയുടെ
ചികിത്സാ ധനസഹായം
നല്കി; എത്ര പേര്‍ക്ക്
ധനസഹായം നല്കി;
വിശദമാക്കാമോ ?
കാരുണ്യ
ബെനവലന്റ് ഫണ്ട് സഹായം
1604.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍
പ്രത്യേകിച്ച്
മഞ്ചേശ്വരം മേഖലയില്‍
ക്യാന്‍സര്‍, ഹൃദ്രോഗം
തുടങ്ങിയ ഗുരുതരരോഗം
ബാധിച്ചവര്‍ വളരെ
അടുത്തുള്ള
മംഗലാപുരത്തെ
ആശുപത്രികളിലാണ്
ചികിത്സ തേടുന്നത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മംഗലാപുരത്തെ
ആശുപത്രികളില്‍ ചികിത്സ
തേടുന്ന രോഗികള്‍ക്ക്
കാരുണ്യ ബെനവലന്റ്
ഫണ്ട് സഹായം
അനുവദിക്കുന്നതിന്
സര്‍ക്കാരിന്റെ
പ്രത്യേകാനുമതി
തേടുന്നത് സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കാമോ;
(സി)
മംഗലാപുരത്തെ
ആശുപത്രികളില്‍ ചികിത്സ
തേടുന്ന അര്‍ഹരായ
മുഴുവന്‍ രോഗികള്‍ക്കും
ഈ സഹായം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാരുണ്യ
ബെനവലന്റ് പദ്ധതി
1605.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും
ചികിത്സയ്ക്കുശേഷം
പ്രത്യേകാനുമതി
ലഭിക്കുന്നതിന് കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
ലഭിച്ച അപേക്ഷകള്‍
എത്രയെന്നും ഇവയ്ക്ക്
തുക
അനുവദിച്ചിട്ടില്ലെങ്കില്‍
കാരണം എന്തെന്നും ഇനി
അനുവദിക്കാന്‍
കഴിയുമോയെന്നും
വ്യക്തമാക്കാമോ;
(ബി)
സമാശ്വാസ
ധനസഹായം
ലഭിക്കുന്നതിനായി വിവിധ
ജില്ലകളില്‍ നിന്ന്
ലഭിച്ചിട്ടുള്ളതും
തീരുമാനം
എടുക്കാത്തതുമായ
അപേക്ഷകരുടെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
ഇവര്‍ക്ക് തുക
അനുവദിക്കാത്തതിന്റെ
കാരണവും തുക
എന്നത്തേക്ക്
അനുവദിക്കുമെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ നിന്നും റീ
ഇംമ്പേഴ്സ്മെന്റ്
ലഭിക്കുന്നതിനുള്ള
അപേക്ഷകളില്‍
തീരുമാനമെടുക്കാതെ
അവശേഷിക്കുന്നത്
എത്രയെന്നും എന്തു
കാരണത്താലാണ്
അനുവദിക്കാത്തതെന്നും
എന്നത്തേക്ക് ഇവര്‍ക്ക്
തുക അനുവദിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
ലോട്ടറികള്‍
1606.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ലോട്ടറികളാണ്
നിലവിലുളളതെന്ന്
അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
നിയന്ത്രണത്തിലല്ലാത്ത
ലോട്ടറികള്‍
സംസ്ഥാനത്ത്
നിലവിലുണ്ടെങ്കില്‍
ആയതിന്റെ വിവരം
ലഭ്യമാക്കാമോ;
(സി)
ലോട്ടറിയുടെ
പ്രതിവര്‍ഷ
വിറ്റുവരവ്എത്ര
രൂപയുടേതാണെന്നും
അതിലൂടെ സര്‍ക്കാരിന്
എത്ര തുകയുടെ അധിക
വരുമാനം
ലഭിക്കുന്നുണ്ടെന്നും
അറിയിക്കുമോ;
(ഡി)
കര്‍ഷകരെ
സഹായിക്കുന്നതിനായി ഒരു
കാര്‍ഷിക ലോട്ടറി
ഏര്‍പ്പെടുത്തുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ?
കെ.എഫ്.സി.
വായ്പ കുടിശ്ശിക
1607.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്ര ബാര്‍
ഹോട്ടലുകള്‍ക്ക്
കെ.എഫ്.സി. വായ്പ
അനുവദിച്ചിട്ടുണ്ട്;
ഇത്തരം സ്ഥാപനങ്ങളുടെ
പേര് ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
മേല്പറഞ്ഞവയില്
വായ്പ തിരിച്ചടവ്
വീഴ്ചവരുത്തിയ
സ്ഥാപനങ്ങള്‍ ഏതെല്ലാം;
നിലവിലെ ബാദ്ധ്യത എത്ര
രൂപയാണ്;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കെ.എഫ്.സി. വായ്പ
അനുവദിച്ചതില്‍ ,വായ്പ
തിരിച്ചടവില്‍ വീഴ്ച
വരുത്തിയ എത്ര ബാര്‍
ഹോട്ടലുകള്‍
അടച്ചുപൂട്ടിയതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ട്?
കെ,എസ്.എഫ്.ഇ-യിലെ
നിയമനം
1608.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ,എസ്.എഫ്.ഇ.യില്‍
2012 ജനുവരി 1 ന് ശേഷം
ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികയില്‍ തസ്തിക
മാറ്റം വഴി എത്ര നിയമനം
നടന്നു എന്ന്
വ്യക്തമാക്കാമോ; നിയമനം
നടന്ന തീയതി, എണ്ണം
എന്നിവയുടെ വിവരങ്ങള്‍
പട്ടികയായി നല്‍കാമോ;
(ബി)
27.05.16-ലെ
WP(C) No 36486/2015(1)
നമ്പര്‍ ഹൈക്കോടതി
ഉത്തരവ് പ്രകാരം
ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികയില്‍ നിന്ന്
എത്ര വിമുക്ത ഭടന്മാരെ
നീക്കം ചെയ്തു എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഉത്തരവ് പ്രകാരം ഇനി
ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികയില്‍ എത്ര പുതിയ
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാനുണ്ടെന്നും എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ഡി)
കെ,എസ്.എഫ്.ഇ.-യിലെ
പെന്ഷന് പ്രായം
എത്രയാണ്;
(ഇ)
കെ,എസ്.എഫ്.ഇ.-യില്‍
പെന്ഷന് പ്രായം
കഴിഞ്ഞിട്ടും നിലവില്‍
എത്ര ജീവനക്കാരാണ് ജോലി
ചെയ്തു വരുന്നതെന്ന്
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ?
കെ.എസ്.എഫ്.ഇ-യിലെ
താല്‍ക്കാലിക ജീവനക്കാര്‍
1609.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ-യില്‍
കരാര്‍/ദിവസ വേതന
/താല്‍ക്കാലിക
അടിസ്ഥാനത്തില്‍ ജോലി
നോക്കുന്ന വിമുക്ത
ഭടന്മാരുടെ പേര്,
തസ്തിക, എണ്ണം
,ബ്രാഞ്ച് എന്നിവ
വ്യക്തമാക്കുന്ന പട്ടിക
ലഭ്യമാക്കാമോ;
(ബി)
വിമുക്ത
ഭടന്മാര് അല്ലാതെ
കെ.എസ്.എഫ്.ഇ-യില്‍
ദിവസ
വേതന/കരാര്‍/താല്കാലികാടിസ്ഥാനത്തില്
ജോലി നോക്കുന്നവരുടെ
എണ്ണം തസ്തിക തിരിച്ച്
വ്യക്തമാക്കാമോ?
കെ.എസ്.എഫ്.ഇ.
യില്‍ ജോലി ചെയ്യുന്ന വിമുക്ത
ഭടന്മാര്
1610.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
യില്‍ 1.6.2016 മുതല്‍
ഇന്നേവരെ
ദിവസവേതാനാടിസ്ഥാനത്തിലോ
, കരാര്‍
അടിസ്ഥാനത്തിലോ,
താല്ക്കാലികാടിസ്ഥാനത്തിലോ
വിമുക്ത ഭടന്മാര് ജോലി
ചെയ്യുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
അപ്രകാരം ജോലി
ചെയ്യുന്ന
വിമുക്തഭടന്മാരുടെ
എണ്ണം, പേര്, തസ്തിക,
ബ്രാഞ്ച് എന്നിവ
വ്യക്തമാക്കുന്ന പട്ടിക
ലഭ്യമാക്കാമോ;
(സി)
വിമുക്തഭടന്മാര്
അല്ലാതെ കെ.എസ്.എഫ്.ഇ.
യില്‍
ദിവസവേതനം/കരാര്‍/താല്ക്കാലികാടിസ്ഥാനത്തില്
ജോലി ചെയ്യുന്നവരുടെ
എണ്ണം തസ്തിക തിരിച്ച്
വിശദമാക്കാമോ?
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പ്
1611.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷുറന്‍സ്
വകുപ്പിന്റെ
കമ്പ്യൂട്ടറെെസേഷനുമായി
ബന്ധപ്പെട്ട്
നിലവിലുള്ള
പോളിസികളുടെ
മുന്‍കാലങ്ങളിലെ
പ്രീമിയം അടവിന്റെ
വിവരങ്ങള്‍
ശേഖരിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
വിവരങ്ങള്‍
ശേഖരിക്കുന്നതിന് എത്ര
സമയം വേണ്ടി വരുമെന്ന്
അറിയിക്കുമോ;
(സി)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഇന്‍ഷുറന്‍സ്
വകുപ്പിന്റെ
കമ്പ്യൂട്ടറെെസേഷന്
നടപടികള്‍
1612.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷുറന്‍സ്
വകുപ്പിന്റെ
കമ്പ്യൂട്ടറെെസേഷന്
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നടപടികള്‍ ആരംഭിച്ചത്
എന്നെന്ന്
വ്യക്തമാക്കുമോ;
(സി)
എത്രകാലം
കൊണ്ട്
കമ്പ്യൂട്ടറെെസേഷന്
പൂര്‍ത്തിയാക്കുന്നതിനാണ്
തീരുമാനിച്ചിരുന്നത്;
കാലതാമസം
നേരിടേണ്ടിവന്നതിന്റെ
കാരണം വിശദമാക്കാമോ;
(ഡി)
ഏത്
സ്ഥാപനമാണ് സോഫ്റ്റ്
വെയര്‍
നിര്‍മ്മിക്കുന്നത്;
അവര്‍ക്ക് നല്‍കാനുള്ള
പ്രതിഫലം എത്രയാണെന്നും
നാളിതുവരെ എത്ര തുക
നല്‍കിയെന്നും
വ്യക്തമാക്കുമോ?
ഇ-സ്റ്റാമ്പിംഗ്
പദ്ധതി
1613.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂവുടമസ്ഥത
കൈമാറ്റം രജിസ്റ്റര്‍
ചെയ്യുന്നതിന്
പരമ്പരാഗത
മുദ്രപത്രങ്ങളെ
ഒഴിവാക്കി
കമ്പ്യൂട്ടറധിഷ്ഠിതമായി
നടപ്പാക്കുന്ന
ഇ-സ്റ്റാമ്പിംഗ് പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്
മുതല്‍
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇ-സ്റ്റാമ്പിംഗ്
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദീകരിക്കാമോ;
(സി)
ഇ-സ്റ്റാമ്പിംഗ്
പദ്ധതി
നടപ്പിലാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
'കയര്‍
ബോര്‍ഡ്'
1614.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ഥാപനമായ 'കയര്‍
ബോര്‍ഡ്' ആലപ്പുഴയില്‍
നിന്നും തമിഴ്
നാട്ടിലേയ്ക്ക് മാറ്റി
സ്ഥാപിക്കുന്നതിന്
ശ്രമിച്ചു വരുന്നതായുളള
മാധ്യമ വാര്‍ത്ത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
സ്ഥാപനം സംസ്ഥാനത്തു
തന്നെ
നിലനിര്‍ത്തുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ?
കയര്‍
മേഖല
1615.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ മേഖലയ്ക്ക്
ഉണര്‍വ്വേകാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നത്;
(ബി)
ഇതിനായി
സ്വകാര്യ സംരംഭകരുടെ
സഹകരണം
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കയര്‍
തൊഴിലാളികള്‍ക്കും
സംഘങ്ങള്‍ക്കും
ഗുണകരമായിട്ടുള്ള
കാര്യങ്ങള്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തുമോ;
(ഡി)
കയറിന്റെ
ആഭ്യന്തര, വിദേശ വിപണി
വിപുലപ്പെടുത്താന്‍
പദ്ധതിയില്‍ വേണ്ട
പ്രാധാന്യം നല്‍കുമോ ?
കയര്‍
മേഖലയുടെ ആധുനികവത്ക്കരണം
1616.
ശ്രീ.എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖല
ആധുനികവത്ക്കരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളിലൂടെ കയര്‍
മേഖലക്കുണ്ടായ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
കഴിഞ്ഞ രണ്ട്
സര്‍ക്കാര്‍
കാലയളവിനുള്ളില്‍ കയര്‍
മേഖലയുടെ
വളര്‍ച്ചാനിരക്ക് എത്ര
ശതമാനമാണെന്ന്
അറിയിക്കുമോ?
കയറുല്‍പ്പന്നങ്ങളുടെ
വില്‍പ്പന
1617.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തികവര്‍ഷത്തില്‍
കയറും,
കയറുല്‍പ്പന്നങ്ങളും
കയറ്റുമതി ചെയ്തതിലൂടെ
എത്ര തുക സംസ്ഥാനത്തിന്
ലഭ്യമായി എന്ന്
വ്യക്തമാക്കാമോ;
(ബി)
കയറുല്‍പ്പന്നങ്ങളുടെ
വില്‍പ്പന
പ്രോത്സാഹിപ്പിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
കയറുല്‍പ്പന്നങ്ങളുടെ
ഗുണമേന്മ
1618.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയറുല്‍പ്പന്നങ്ങളുടെ
ഗുണമേന്മ
ഉറപ്പാക്കുന്നതിന്
കയര്‍ഫെഡ് നടപ്പാക്കി
വരുന്ന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
2016-ലെ
ഓണക്കാലത്ത് കയര്‍
ഉല്‍പ്പന്നങ്ങള്‍ക്ക്
കൂടുതല്‍ വിപണി
ലഭിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചുവെന്നും
അതുവഴി വിപണനം
വര്‍ദ്ധിപ്പിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ എന്നും
വിശദമാക്കാമോ;
(സി)
കയര്‍
വ്യവസായത്തിന്റെ
ആധുനികവത്കരണത്തിന്റെ
ഭാഗമായി എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത്
വിശദമാക്കുമോ;
(ഡി)
കയര്‍
മേഖലയിലെ സംരംഭകരെ
സംരക്ഷിക്കുന്നതിനും
കൂടുതല്‍ സംരംഭകരെ
ആകര്‍ഷിക്കുന്നതിനുമായി
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
വിശദീകരിക്കുമോ?