ത്രിവേണി
സ്റ്റോറുകള്‍
T 1748.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ നഷ്ടം മൂലം
നിര്‍ത്തലാക്കിയ
ത്രിവേണി സ്റ്റോറുകള്‍
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ജില്ലയില്‍ നഷ്ടത്തില്‍
പ്രവര്‍ത്തിച്ചു വരുന്ന
ത്രിവേണി സ്റ്റോറുകള്‍
നിലവിലുണ്ടോ;വിശദീകരിക്കാമോ;
(സി)
ത്രിവേണി
സ്റ്റോറുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
കേരള
സഹകരണ ബാങ്ക്
1749.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സ്വന്തം ബാങ്കായി കേരള
സഹകരണ ബാങ്ക്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കിൽ
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തന രീതിയും
വിശദമാക്കുമോ;
(സി)
റിസര്‍വ്
ബാങ്ക്, ബാങ്കിംഗ്
മേഖലയില്‍ ഉള്ളവര്‍
എന്നിവരുമായി ഇതു
സംബന്ധിച്ച് ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
(ഡി)
എന്നത്തേക്ക്
ഈ ബാങ്ക്
രൂപീകരിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
കേരള
ബാങ്ക്
1750.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'ജില്ലാ
സഹകരണ ബാങ്കുകളേയും
പ്രാഥമിക സഹകരണ
സംഘങ്ങളേയും
സംയോജിപ്പിച്ച് കേരള
ബാങ്ക്' രൂപീകരിക്കുന്ന
കാര്യം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
ബാങ്കിന്റെ ഘടന,
നിയമനം,
പ്രവര്‍ത്തനങ്ങള്‍
എന്നിവ വിശദീകരിക്കാമോ;
(സി)
കേരള
ബാങ്കിന്റെ രൂപീകരണം
വഴി സഹകരണ തൊഴില്‍
മേഖലയില്‍ ഉണ്ടാകുന്ന
തൊഴില്‍ പ്രതിസന്ധി
നേരിടുവാന്‍
എന്തെങ്കിലും
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
കേരള
ബാങ്ക്
1751.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട് വിദഗ്ധ
സമിതിയെ
നിയമിച്ചിട്ടുണ്ടോ;വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
കേരള
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട് ജില്ലാ
സഹകരണ ബാങ്കുകളിലെ
നിയമനങ്ങള്‍
നിര്‍ത്തിവെയ്ക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ ?
നീതി
മെഡിക്കല്‍ സ്റ്റോറുകള്‍
1752.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിന്റെ
കീഴില്‍ നിലവില്‍ എത്ര
നീതി മെഡിക്കല്‍
സ്റ്റോറുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് വര്‍ഷത്തിനിടെ
എത്ര നീതി മെഡിക്കല്‍
സ്റ്റോറുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടെന്നും
ആയതിന്റെ കാരണവും
വ്യക്തമാക്കാമോ;
(സി)
എത്ര
ശതമാനം വില കുറച്ചാണ്
നീതി മെഡിക്കല്‍
സ്റ്റോറുകളില്‍
മരുന്നുകള്‍ വില്‍പ്പന
നടത്തുന്നത്?
നന്മ
സ്റ്റോറുകളും മൊബൈല്‍ ത്രിവേണി
സ്റ്റോറുകളും
1753.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിലെ കണ്‍സ്യൂമര്‍
ഫെഡിന് കീഴില്‍
നിലവിലുണ്ടായിരുന്ന
നന്മ സ്റ്റോറുകള്‍,
മൊബൈല്‍ ത്രിവേണി
സ്റ്റോറുകള്‍
എന്നിവയുടെ
പ്രവര്‍ത്തനം
സംബന്ധിച്ച വിശദവിവരം
നല്‍കുമോ;
(ബി)
ഇവയുടെ
പ്രവര്‍ത്തനത്തില്‍
തളര്‍ച്ച ഉണ്ടാകാനിടയായ
കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
മൊബൈല്‍
ത്രിവേണി
സ്റ്റോറുകളുടെയും, നന്മ
സ്റ്റോറുകളുടെയും
പ്രവര്‍ത്തനം
സംബന്ധിച്ച്
എന്തെങ്കിലും കര്‍മ്മ
പരിപാടികള്‍ ആസൂത്രണം
ചെയ്യുന്നുണ്ടോയെന്ന്
വിശദമാക്കുമോ?
നന്മ
സ്റ്റോറുകളിലെ നിയമനവുമായി
ബന്ധപ്പെട്ടു നടന്ന
അഴിമതിധനസഹായത്തിനായി ടൂറിസം (ബി)
വകുപ്പിന്‍െറ പരിഗണനയിലുളള
T 1754.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ആരംഭിച്ച നന്മ
സ്റ്റോറുകളിലെ
നിയമനവുമായി
ബന്ധപ്പെട്ട് അഴിമതി
നടന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
അന്വേഷിക്കുന്നതിനായി
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പാറശ്ശാല
മണ്ഡലത്തിലെ പൊതുവിതരണ
സമ്പ്രദായം
ശക്തിപ്പെടുത്തുന്നതിനായി
സഹകരണ
വകുപ്പ്എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സഹകരണ
മേഖല നേരിടുന്ന പ്രശ്നങ്ങള്‍
1755.
ശ്രീ.സി.കൃഷ്ണന്
,,
വി. കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ മേഖല നേരിടുന്ന
മുഖ്യപ്രശ്നങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
എതൊക്കെയെന്ന്
അറിയിക്കുമോ;
(ബി)
പാവപ്പെട്ടവരുടെ
ആശ്രയമായ സഹകരണ
സംഘങ്ങളുടെ വായ്പയ്ക്ക്
ബാങ്കുകള്‍
ഇൗടാക്കുന്നതിലും
ഉയര്‍ന്ന പലിശ നിരക്ക്
ഇൗടാക്കാന്‍
നിര്‍ബന്ധിതരാക്കുന്ന
സാഹചര്യം എന്താണ്; ഇതു
പരിഹരിക്കാന്‍
സാധ്യമാണോ;
(സി)
സഹകരണ
രംഗത്തെ കടലാസ്
സംഘങ്ങളെ
ഇല്ലാതാക്കാനായി നടപടി
ഉണ്ടാകുമോ?
കയര്‍
സഹകരണ സംഘം
1756.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കയര്‍
സഹകരണ സംഘം
സെക്രട്ടറിമാര്‍ക്ക്
നിലവില്‍ ലഭിച്ചുവരുന്ന
കുറഞ്ഞ ശമ്പളം
എത്രയാണ്;വിശദമാക്കാമോ;
(ബി)
ഇത്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പുതിയ
സഹകരണ സംഘങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
1757.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
സഹകരണ സംഘങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(ബി)
കുന്ദമംഗലം
ഗ്രാമപഞ്ചായത്തിലെ
പിലാശ്ശേരി കേന്ദ്രമായി
പിലാശ്ശേരി
അഗ്രിക്കള്‍ച്ചറല്‍
ആന്റ് വര്‍ക്കേഴ്സ്
വെല്‍ഫയര്‍ കോ
ഓപ്പറേറ്റീവ്
സൊസെെറ്റി
ആരംഭിക്കുന്നതിന്
നല്കിയ
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; അനുമതി
ഉത്തരവ് ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ?
സഹകരണ
മേഖലയിലെ നിക്ഷേപം
1758.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
അടൂര്‍ പ്രകാശ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയിലെ നിക്ഷേപ
രംഗത്തെ ഉണര്‍വ്വിനായി
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനുവേണ്ടി
നിക്ഷേപ സമാഹരണ യജ്ഞം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
നിക്ഷേപ
സമാഹരണ യജ്ഞത്തിലൂടെ
കഴിഞ്ഞ സര്‍ക്കാര്‍
എത്ര കോടി രൂപയുടെ അധിക
നിക്ഷേപം
സ്വരൂപിച്ചിട്ടുണ്ട്;
(ഡി)
സഹകരണ
സ്ഥാപനങ്ങളിലെ ആകെ
നിക്ഷേപം ഇപ്പോള്‍ എത്ര
കോടി രൂപയാണെന്ന്
വ്യക്തമാക്കുമോ?
കോര്‍
ബാങ്കിംഗ് സംവിധാനം
1759.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
പി.വി. അന്‍വര്‍
,,
കെ. ബാബു
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
പ്രാഥമിക കാര്‍ഷിക
സഹകരണ സംഘങ്ങളിലും
സഹകരണ ബാങ്കുകളിലും
കോര്‍ ബാങ്കിംഗ്
സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതു വഴി
കെെവരിയ്ക്കാന്
സാധിയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
ലാഭകരമായതും
നഷ്ടത്തിലായതും
നിര്ജ്ജീവമായതുമായ
ഇത്തരം സ്ഥാപനങ്ങള്‍
ഉള്ളതിനാല്‍ ഇവയെ
കോര്‍ ബാങ്കിംഗ്
സംവിധാനം വഴി
ഒരുമിപ്പിയ്ക്കുമ്പോള്
എന്തെങ്കിലും
പ്രത്യാഘാതങ്ങള്‍
ഉണ്ടാകാനിടയുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
സഹകരണ
ബാങ്കുകള്‍ വഴിയുള്ള ക്ഷേമ
പെന്ഷന് വിതരണം
1760.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹിക
ക്ഷേമ പെന്ഷന്
വിതരണവുമായി
ബന്ധപ്പെട്ട് ഇതിനകം
ഉയര്‍ന്നുവന്നിട്ടുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സഹകരണ
ബാങ്കുകള്‍ വഴി വിതരണം
ചെയ്യുന്ന ക്ഷേമ
പെന്ഷന് തുകയില്‍
നിന്ന് ചിലയിടങ്ങളില്‍
ഇടനിലക്കാര്‍ നിര്‍ബന്ധ
പണപ്പിരിവ്
നടത്തുന്നതായ വാര്‍ത്ത
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് ഗുണഭോക്താക്കളില്‍
ഉണ്ടാക്കുന്ന ആശങ്കയും
പ്രയാസങ്ങളും അകറ്റാന്‍
എന്താെക്കെ നടപടികള്‍
കെെക്കാെള്ളും;
(ഡി)
സാമൂഹിക
ക്ഷേമ പെന്ഷന് വിതരണം
കൂടുതല്‍
സുതാര്യമാക്കാന്‍
എന്താെക്ക നടപടികള്‍
കെെക്കാള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
ക്ഷേമ
പെന്‍ഷനുകള്‍ സഹകരണ
ബാങ്കുകള്‍ വഴി
വീട്ടിലെത്തിച്ചതിന്റെ
വിവരങ്ങള്‍
1761.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാര്‍ദ്ധക്യ,
വിധവ, വികലാംഗ ക്ഷേമ
പെന്‍ഷനുകളുടെ
കുടിശ്ശിക തുക മുഴുവന്‍
ഒറ്റയടിയ്ക്ക് സഹകരണ
ബാങ്കു വഴി
വീട്ടിലെത്തിച്ച പദ്ധതി
തുടര്‍ന്നും
നടപ്പാക്കാന്‍
ഉദ്ദേശമുണ്ടോ; എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
സഹകരണ
ബാങ്കുകളില്‍
കെട്ടിക്കിടക്കുന്ന നിക്ഷേപം
1762.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ സഹകരണ
ബാങ്കുകളില്‍ മൊത്തം
എത്ര കോടി രൂപയുടെ
നിക്ഷേപം
കെട്ടിക്കിടക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
നിക്ഷേപം നാടിന്റെ
പുരോഗതിയ്ക്കും
രക്ഷയ്ക്കുമായി
ഉപയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ?
ആശ്രിത
നിയമനം
1763.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
പ്രാഥമിക സഹകരണ
കാര്‍ഷിക ഗ്രാമവികസന
ബാങ്കില്‍ ആശ്രിത
നിയമനം ലഭിക്കുന്നത്
സംബന്ധിച്ച് സഹകരണ സംഘം
രജിസ്ട്രാര്‍ ആഫീസിലെ
ഇ.എം.(5)9137/2016 dt.
11.03.2016 നംപര്‍
കത്തിന്മേല്
സ്വീകരിച്ച
തുടര്‍നടപടികളും
നിലവിലെ സ്ഥിതിയും
വിശദമാക്കുമോ;
(ബി)
ആശ്രിത
നിയമനം നല്‍കുന്നതിന്
തടസ്സങ്ങള്‍
അവശേഷിക്കുന്നില്ലെങ്കില്‍
നിയമനം കഴിവതും വേഗം
നല്കാന് നടപടി
സ്വീകരിക്കുമോ?
ലേബര്‍
കോണ്‍ട്രാക്ട് സഹകരണ സംഘം
1764.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലേബര്‍
കോണ്‍ട്രാക്ട് സഹകരണ
സംഘങ്ങളെ സഹകരണ
മേഖലയിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍കൂടി
ഏല്‍പ്പിച്ച് അവയുടെ
നില മെച്ചപ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര ലേബര്‍
കോണ്‍ട്രാക്ട് സഹകരണ
സംഘങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ?
ഉണര്‍വ്
പദ്ധതി
1765.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
പി.ടി. തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ മേഖലയില്‍
ഉണര്‍വ് പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്,
വിവരിക്കുമോ;
(സി)
ആഡിറ്റ്
നടത്തിയിട്ടുളളതും
കുടിശിഖ ഈടാക്കാതെയും
കൊടുത്തു
തീര്‍ക്കാതെയും
നില്ക്കുന്ന തുകകള്‍
നിയമാനുസൃത ആഡിറ്റ്
സര്‍ട്ടിഫിക്കറ്റില്‍
നിന്നും നീക്കം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
നടപ്പാക്കിയിട്ടുണ്ട്;
(ഡി)
ഈ
പദ്ധതിയിലൂടെ എത്ര
കോടി രൂപയുടെ എത്ര
പ്രൊപ്പോസലുകള്‍
അംഗീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍
നിയമനം
1766.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍
തസ്തികയിലേക്ക്
വി.ഇ.ഒ.മാരില്‍ നിന്നും
തസ്തിക മാറ്റം വഴിയുള്ള
നിയമനത്തിന് എത്ര
ഒഴിവുകള്‍ ഉണ്ട്, എത്ര
പേര്‍ക്ക് നിയമനം
നല്കി, എന്‍.ജെ.ഡി.
ഉള്‍പ്പെടെ എത്ര
ഒഴിവുകള്‍ ഈ
വിഭാഗത്തിലുണ്ട് എന്നീ
വിവരങ്ങള്‍ നല്‍കുമോ; ഈ
വിഭാഗത്തില്‍ യോഗ്യരായ
ഉദ്യോഗാര്‍ത്ഥികളുടെ
അഭാവത്തില്‍ പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കണമെന്ന്
പി.എസ്.സി.യോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ
തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ
?
വിരമിച്ച
വനിതാ ജീവനക്കാരുടെ പെൻഷൻ
1767.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലാ കോ
-ഓപ്പറേറ്റീവ്
പ്രിന്റിംഗ് പ്രസ്
ലിമിറ്റഡില്‍ നിന്നും
വിരമിച്ച വനിതാ
ജീവനക്കാര്‍ക്ക്
നാളിതുവരെ പെന്ഷന്
ലഭിച്ചിട്ടില്ല എന്ന്
കാട്ടി പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
നാളിതുവരെ പെന്ഷന്
ലഭിക്കാനിടയാകാതെ പോയ
സാഹചര്യം
വിശദീകരിക്കാമോ;
(സി)
ഇവരില്‍
നിന്നും പെന്ഷന്
വിഹിതം
പിടിച്ചിട്ടുണ്ടായിരുന്നോ;
(ഡി)
ഭരണസമിതി
ഇവരില്‍ നിന്നും
പിടിച്ച പെന്ഷന്
വിഹിതം
അടച്ചിട്ടുണ്ടോ;
(ഇ)
സര്‍വ്വീസില്‍
ഉണ്ടായിരുന്ന സമയത്ത്
ഭരണസമിതി പെന്ഷന്
വിഹിതം പിടിച്ചിട്ടും
ഇവരുടെ പെന്ഷന്
വിഹിതം
അടച്ചിട്ടില്ലായെങ്കിൽ
ഇൗ വിഷയത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(എഫ്)
പെന്ഷന്
വിഹിതം ഭരണസമിതി
അടച്ചിട്ടില്ലെങ്കിലും
സര്‍വ്വീസില്‍ നിന്നും
വിരമിച്ച
ജീവനക്കാര്‍ക്ക്
പെന്ഷന് നല്‍കണമെന്ന
7.12.2008-ലെ
ഹെെക്കോടതി ഉത്തരവ്
പാലിക്കാതെ പോയ
സാഹചര്യം
വിശദീകരിക്കാമോ;
(ജി)
ഇപ്രകാരം
എത്ര ജീവനക്കാര്‍ക്കാണ്
പെന്ഷന് നാളിതുവരെ
ലഭിക്കാത്തത്; ഇവര്‍
ഓരോത്തര്‍ക്കും എത്ര
വര്‍ഷം സര്‍വ്വീസ്
ഉണ്ടായിരുന്നു; ഇവര്‍
വിരമിച്ചിട്ട് എത്ര
നാളുകളായി; ഇവ
സംബന്ധിച്ച വിശദാംശം
നല്‍കാമോ; ഭരണസമിതി
ജീവനക്കാരില്‍ നിന്നും
പിടിച്ച പെന്ഷന്
വിഹിതം അടച്ചില്ല എന്ന്
കാട്ടി പെന്ഷന്
തടഞ്ഞുവച്ചിരിക്കുന്ന
ഇവര്‍ക്ക് പെന്ഷന്
നല്‍കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടി വിശദീകരിക്കാമോ;
ഇവര്‍ക്ക് അടിയന്തരമായി
പെന്ഷന്
നല്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കണ്‍സ്യൂമര്‍
ഫെഡിന്റെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനുള്ള
നടപടികള്‍
1768.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്റെ
നേത്യത്വത്തില്‍ ഓണം
-ബക്രിദ് ചന്തകള്‍
വഴിയും ,
സൂപ്പര്‍മാര്‍ക്കറ്റുകള്‍
വഴിയും, ത്രീവേണി
സ്റ്റോറുകള്‍ വഴിയും
എത്ര കോടി രൂപയുടെ
നിത്യോപയോഗ സാധനങ്ങളാണ്
വില്പന
നടത്തിട്ടുള്ളത്;
(ബി)
ഏതെല്ലാം
നിത്യോപയോഗ സാധനങ്ങളാണ്
സബ് സിഡി നിരക്കില്‍
വിതരണം
ചെയ്തിട്ടുള്ളത്;
ഇതിന്റെ പ്രയോജനം എത്ര
പേര്‍ക്ക്
ലഭിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
മുന്‍ഭരണകാലത്ത്
തകര്ച്ചയിലായിരുന്നുയെന്ന്
ആക്ഷേപമുള്ള
കണ്‍സ്യൂമര്‍ഫെഡിനെ
വലിയ ജനോപകാരപ്രദമായ
വിധത്തില്‍
ഉയര്‍ത്തികൊണ്ടുവരാന്‍
കഴിഞ്ഞു എന്നതു
സംബന്ധിച്ചുള്ള
വിലയിരുത്തലുകള്‍
നടത്തിയിട്ടുണ്ടോ;
(സി)
കണ്സ്യുമര്ഫെഡിനെ
തുടര്‍ന്നും
ജനോപകാരപ്രദമായ
സ്ഥാപനമാക്കി
നിലനിര്‍ത്തുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
കാലഹരണപ്പെട്ട
നിക്ഷേപങ്ങള്‍
1769.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക കാര്‍ഷിക
വായ്പ സംഘങ്ങള്‍,
റിസര്‍വ് ബാങ്കിന്റെ
ലൈസന്‍സോടെ
പ്രവര്‍ത്തിക്കുന്ന
അര്‍ബന്‍ സഹകരണ
സംഘങ്ങള്‍, മറ്റു വിവിധ
അര്‍ബന്‍ സഹകരണ
സംഘങ്ങള്‍, ജില്ലാ
സഹകരണ സംഘങ്ങള്‍,
സംസ്ഥാന സഹകരണ
ബാങ്കുകള്‍
എന്നിവിടങ്ങളില്‍
കാലാവധി പൂര്‍ത്തിയായി
5 വര്‍ഷത്തിനുശേഷവും
നിക്ഷേപകര്‍ ക്ലെയിം
ചെയ്യാതെ കിടക്കുന്ന
നിക്ഷപം എത്ര കോടി
രൂപയാണ്; ഇത്തരം
നിക്ഷേപം
സര്‍ക്കാരിലേക്ക്
മാറ്റുമോ;
(ബി)
5
വര്‍ഷത്തിനുശേഷവും
നിക്ഷേപകര്‍ ക്ലെയിം
ചെയ്യാത്ത
നിക്ഷേപങ്ങളുടെ വിവരം
ബാങ്കുകള്‍ തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
നിക്ഷേപവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും തരത്തിലുള്ള
ക്രമക്കേട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വ്യാജസ്വര്‍ണ്ണ
പണയ വായ്പ
1770.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ എത്ര
വ്യാജസ്വര്‍ണ്ണ പണയ
വായ്പ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും അവ
ഏതെല്ലാം
ബാങ്കുകളിലാണെന്നും
വ്യക്തമാക്കുമോ;
(ബി)
എത്ര
ഉദ്യോഗസ്ഥരെ
വ്യാജസ്വര്‍ണ്ണ പണയ
വായ്പയുമായി
ബന്ധപ്പെട്ട് സസ്പെന്റ്
ചെയ്തിട്ടുണ്ട്;
(സി)
സഹകരണ
ബാങ്കുകളിലെ
വ്യാജസ്വര്‍ണ്ണ പണയ
വായ്പയുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്?
കണ്‍സ്യൂമര്‍ഫെഡ്
നിയമനം
1771.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കണ്‍സ്യൂമര്‍ ഫെഡിന്റെ
ഒൗട്ട് ലെറ്റുകളില്‍
താത്ക്കാലിക
ജീവനക്കാരായി നിയമനം
ലഭിച്ചവര്‍ക്ക്
സ്ഥിരനിയമനം
നല്‍കിയതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
കണ്‍സ്യൂമര്‍ഫെഡ്
സ്ഥാപനങ്ങള്‍
1772.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തില്‍
കണ്‍സ്യൂമര്‍ഫെഡിന്റെ
ആഭിമുഖ്യത്തില്‍ എത്ര
സ്ഥാപനങ്ങളുണ്ടെന്നും
അവയുടെ വാര്‍ഷിക
വിറ്റുവരവ്
ഉള്‍പ്പെടെയുള്ള
പ്രവര്‍ത്തന
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
അടച്ചു പൂട്ടാന്‍
തീരുമാനിച്ച
സ്ഥാപനങ്ങളുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ളവ
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
ആവിഷ്കരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ക്ഷേമപെന്‍ഷനുകള്‍
1773.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പ് ഏറ്റെടുത്ത,
ക്ഷേമപെന്‍ഷനുകള്‍
വീട്ടിലെത്തിക്കുക എന്ന
ദൗത്യത്തിനായി
പ്രവര്‍ത്തിക്കുന്ന
സഹകരണ ബാങ്കുകളില്‍
ക്ഷേമ പെന്‍ഷനുകള്‍
വിതരണം ചെയ്യുന്നതില്‍
ഗുരുതര വീഴ്ച വരുത്തിയ
പ്രാഥമിക സഹകരണ
ബാങ്കുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മനപൂര്‍വ്വം
വീഴ്ച വരുത്തിയ
പ്രാഥമിക സഹകരണ
ബാങ്കുകള്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചവെന്ന്
വിശദമാക്കാമോ?
കണ്‍സ്യൂമര്‍ഫെഡിലെ
അഴിമതി
1774.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-16
കാലയളവില്‍
കണ്‍സ്യൂമര്‍ഫെഡില്‍
നടന്നിട്ടുള്ള
അഴിമതികളെ സംബന്ധിച്ച്
സര്‍ക്കാര്‍ കണ്ടെത്തിയ
വിവരങ്ങള്‍
ഏന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഏതെല്ലാം
മേഖലകളില്‍ അഴിമതി
കണ്ടെത്തിയെന്നും ഓരോ
വിഭാഗത്തിലും എത്ര വീതം
തുകയുടെ അഴിമതിയാണ്
കണ്ടെത്തിയതെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
അഴിമതികള്‍
നടത്തിയവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍ഫെഡിന്റെ
ഫ്ലോട്ടിംഗ് ത്രിവേണികള്‍
1775.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡില്‍
പ്രവര്‍ത്തിപ്പിച്ചിരുന്ന
"ഫ്ലോട്ടിംഗ്
ത്രിവേണി"കളുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
നിലവിലുണ്ടായിരുന്നവയെല്ലാം
പ്രവര്ത്തനരഹിതമായിപ്പോകാന്
ഇടയായതിന്റെ കാരണം
എന്താണ്; തുടര്‍ന്ന് ഇവ
പ്രവര്‍ത്തിപ്പിക്കാന്‍
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ എങ്ങനെയെന്ന്
അറിയിക്കുമോ;
(സി)
പ്രവര്‍ത്തനരഹിതമായ
ഫ്ലോട്ടിംഗ്
ത്രിവേണികള്‍ ലേലം
ചെയ്യുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
സമാന
പ്രവര്‍ത്തനങ്ങള്‍ക്കായി
പ്രസ്തുത മേഖലകളിലെ
സഹകരണ സംഘങ്ങള്‍ക്ക്
സുതാര്യമായ
വ്യവസ്ഥയില്‍ ഇവ
കൈമാറുന്നതിന് നടപടി
സ്വീകരിക്കുമോ ?
'നെടുങ്കുന്ന്മല'
1776.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടൂര്‍
നിയോജകമണ്ഡലത്തിലെ
ഏറത്ത് പഞ്ചായത്തിലുള്ള
'നെടുങ്കുന്ന്മല'
കേന്ദ്രീകരിച്ചുള്ള
ടൂറിസം സാധ്യതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
ടൂറിസം വികസനം
സംബന്ധിച്ച് നാളിതവരെ
നടത്തിയിട്ടുള്ള
പ്രവര്‍ത്തനം
വിശദമാക്കുമോ;
(ബി)
'നെടുങ്കുന്ന്മല'
ടൂറിസം വികസനം
സാദ്ധ്യമാക്കുന്നതിന്
വേണ്ട സത്വര നടപടി
സ്വീകരിക്കുമോ?
"ടേക്ക്
എ ബ്രേക്ക്" പദ്ധതി
1777.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലാ ടൂറിസം
പ്രൊമോഷന്
കൗണ്‍സിലിന്റെ
(ഡി.റ്റി.പി.സി)
പ്രവര്‍ത്തനങ്ങള്‍
സാധ്യതയ്ക്കനുസൃതമായി
ഉയരാത്തതുമൂലം
വിനോദസഞ്ചാര മേഖലയില്‍
വേണ്ടത്ര വികസനം
ഉണ്ടായിട്ടില്ലായെന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
"ടേക്ക്
എ ബ്രേക്ക്"
പദ്ധതിയില്‍ പെടുത്തി
ജില്ലയില്‍
എവിടെയെല്ലാമാണ് വഴിയോര
വിശ്രമകേന്ദ്രങ്ങള്‍
ഒരുക്കിയിട്ടുള്ളത്;
അതിന്റെ ടെണ്ടര്‍
നടപടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഏതെങ്കിലും
സ്ഥാപനം ഇതിനകം കരാര്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
"ടേക്ക്
എ ബ്രേക്ക്" സെന്റര്‍
കെട്ടിടത്തിന്റെ
നിര്‍മ്മാണം മാത്രം
പൂര്‍ത്തിയാക്കി
ഉത്ഘാടനം
ചെയ്തതൊഴിച്ചാല്‍
പ്രവര്‍ത്തിക്കാനാവശ്യമായ
പശ്ചാത്തല സൗകര്യങ്ങള്‍
ഒരുക്കിയിട്ടില്ലായെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ?
ഡി.റ്റി.പി.സി
1778.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡി.റ്റി.പി.സി കള്‍
പുനസംഘടിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട നടപടി
ക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
വിവിധ ഡി.റ്റി.പി.സി
കളിലായി വര്‍ഷങ്ങളായി
ജോലി നോക്കിവരുന്ന
ജീവനക്കാര്‍ക്ക്
മെച്ചപ്പെട്ട വേതനം
ലഭ്യമാക്കുന്നതിനും
ജോലി സ്ഥിരത
ഉറപ്പുവരുത്തുന്നതിനും
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ടൂറിസം & ട്രാവല്‍
സ്റ്റഡീസ്
1779.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടൂറിസം &
ട്രാവല്‍ സ്റ്റഡീസിനെ
(കിറ്റ്സ്) മികവിന്റെ
കേന്ദ്രമാക്കി
മാറ്റുന്നതിന്
എന്തെങ്കിലും
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
തിരുവനന്തപുരത്ത്
കിറ്റ്സ് സ്ഥിതി
ചെയ്യുന്ന ഭൂമി ലാന്റ്
ബാങ്കിലേക്ക്
ഏറ്റെടുത്തതായ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഭൂമി
തിരികെ കിറ്റ്സി ന്
കൈമാറുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
'കിറ്റ്സി'
നെ ടൂറിസം
യൂണിവേഴ്സിറ്റിയായി
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും പദ്ധതി
പരിഗണനയിലുണ്ടോ?
പൈതൃക
ഗ്രാമ പദ്ധതി
1780.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൈതൃക
ഗ്രാമ പദ്ധതി
സംബന്ധിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ;
(ബി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
'മാന്നാര്‍ പൈതൃക ഗ്രാമ
പദ്ധതി 'യുമായി
ബന്ധപ്പെട്ട നടപടികള്‍
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
പൈതൃക ഗ്രാമ പദ്ധതിക്ക്
ഫണ്ട്
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ടൂറിസം
സര്‍ക്യൂട്ട് പദ്ധതി
1781.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
നിയോജകമണ്ഡലത്തിലെ
സൈലന്റ് വാലി,
ശിരുവാണി, പാത്രക്കടവ്
എന്നീ വിനോദസഞ്ചാര
കേന്ദ്രങ്ങളെ
ബന്ധപ്പെടുത്തി വനം
വകുപ്പുമായി
ചേര്‍ന്നുകൊണ്ട് ടൂറിസം
സര്‍ക്യൂട്ട് പദ്ധതി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ടൂറിസം
സര്‍ക്യൂട്ട് പദ്ധതി
1782.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജക മണ്ഡലത്തിലെ
കടലുണ്ടി പക്ഷി
സങ്കേതം,
കണ്ടല്‍വനങ്ങള്‍,
ബേപ്പൂര്‍ പുലിമുട്ട്,
ഫറോക്ക് ടിപ്പു കോട്ട,
എന്നിവ ഉള്‍പ്പെടുത്തി
ടൂറിസം സര്‍ക്യൂട്ട്
പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്
ആവശ്യമായ മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
തയ്യാറാക്കുമോ;
(സി)
ഇതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ?
ടൂറിസം
സര്‍ക്ക്യൂട്ട്
1783.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ കാപ്പാട്
ബീച്ച്, പാറപ്പള്ളി,
തിക്കോടി ഡ്രൈവിംഗ്
ബീച്ച്, വെള്ളിയാംകല്ല്
തുടങ്ങി വിനോദസഞ്ചാര
കേന്ദ്രങ്ങളായി
വികസിപ്പിക്കാന്‍
സാധ്യതയുള്ള
പ്രദേശങ്ങളെ
ഉള്‍പ്പെടുത്തി ടൂറിസം
സര്‍ക്ക്യൂട്ട്
വികസിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കണമെന്നവശ്യപ്പെട്ട്
മുന്‍സര്‍ക്കാറിന്റെ
കാലത്ത് നിരവധി
അപേക്ഷകള്‍
സമര്‍പ്പിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുസിരീസ്
മാതൃകയില്‍ 'പന്തലായനി
സ്പൈസ് റൂട്ട്' പദ്ധതി
ആവിഷ്ക്കരിക്കാന്‍
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ആലപ്പുഴ
ജില്ലയിലെ ഡി.റ്റി.പി.സി.യുടെ
കീഴിലുള്ള സ്ഥാപനങ്ങള്‍
1784.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ
ഡി.റ്റി.പി.സി.യുടെ
കീഴിലുള്ള സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്നും
അവയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
എവിടെയെല്ലാമാണ്
പൂര്‍ണ്ണമായും
ഭാഗികമായും
പ്രവര്‍ത്തിക്കാത്ത
അത്തരം സ്ഥാപനങ്ങള്‍
ഉള്ളതെന്നും അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കുമോ;
(സി)
പള്ളാത്തുരുത്തിയിലെ
"മോട്ടല്‍ ആരാം"
ഏറ്റെടുത്ത്
നടത്തുന്നത് ആരാണെന്നും
എന്നുവരെയാണ് ഇതിന്റെ
കരാര്‍ കാലാവധിയെന്നും
കരാറിന്റെ വിശദാംശവും
വെളിപ്പെടുത്തുമോ ?
ആലപ്പുഴ
മെഗാടൂറിസം
1785.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
മെഗാടൂറിസം പദ്ധതിയുടെ
ഭാഗമായി കായംകുളം
കായലോര ടൂറിസം
പരിപോഷിപ്പിക്കുന്നതിനായി
നടന്നു കൊണ്ടിരിക്കുന്ന
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
തികച്ചും മന്ദഗതിയിലാണ്
നടക്കുന്നത് എന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ടി പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ത്വരിതഗതിയിലാക്കാന്‍
നടപടി സ്വീകരിക്കുമോ?
ഗ്രീന്‍
കാര്‍പറ്റ് പദ്ധതി
1786.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
കേന്ദ്രങ്ങളെ ഉന്നത
നിലവാരത്തിലേക്കുയര്‍ത്തുന്നതിനും
സഞ്ചാരികള്‍ക്ക്
മെച്ചപ്പെട്ട സൗകര്യം
ഒരുക്കുന്നതിനുമായി
ഗ്രീന്‍ കാര്‍പറ്റ്
പദ്ധതിക്ക് തുടക്കം
കുറിക്കുമോ;
(ബി)
എങ്കില്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
പദ്ധതിയില്‍ പ്രാമുഖ്യം
നല്‍കുക;
(സി)
ഏതെല്ലാം
സ്ഥാപനങ്ങളുടെ
പങ്കാളിത്തത്തോടെയാണ്
പദ്ധതി നടപ്പാക്കുക;
(ഡി)
പദ്ധതിയുടെ
കാര്യക്ഷമത ഉറപ്പു
വരുത്തുന്നതിനായി
ടൂറിസം കേന്ദ്രങ്ങളില്‍
കര്‍മ്മ സേനയെ
നിയോഗിക്കുകയും
മോണിറ്ററിങ് സെല്ലുകള്‍
രൂപീകരിക്കുകയും
ചെയ്യുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
സ്കില്‍
അക്വിസിഷന്‍ പ്രോഗ്രാം
1787.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
,,
അനില്‍ അക്കര
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയില്‍ അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം ('അസാപ്) വഴി
എത്രപേര്‍ക്ക് തൊഴില്‍
പരിശീലനം
നല്‍കിയിട്ടുണ്ട്;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
ഏജന്‍സിയെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ടൂറിസം
ആന്റ് ഹോസ്പിറ്റാലിറ്റി
മേഖലയില്‍ പരിശീലനം
നല്കുന്ന ഏജന്‍സികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
കൊച്ചി
മണ്ഡലത്തില്‍ ടൂറിസം വകുപ്പ്
നടപ്പാക്കുന്ന പ്രവൃത്തികളുടെ
നിര്‍മ്മാണ പുരോഗതി
1788.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മണ്ഡലത്തില്‍ ടൂറിസം
വകുപ്പ് നടപ്പാക്കുന്ന
ഭരണാനുമതി ലഭിച്ച താഴെ
പറയുന്ന പ്രവൃത്തികളുടെ
നിര്‍മ്മാണ പുരോഗതി
വിവരങ്ങള്‍
ലഭ്യമാക്കാമോ; a)
Setting up of Heritage
work at Fortkochi b)
Development of Kochi
as Tourist Destination
in Kerala. c) Museum
of Cultural Mosaic at
Mattanchery.
ആക്കുളം
ഇന്റര്‍നാഷണല്‍ കണ്വെന്ഷന്
സെന്റര്‍
1789.
ശ്രീ.ബി.സത്യന്
,,
കെ. ആന്‍സലന്‍
,,
എം. മുകേഷ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ആക്കുളം ഇന്റര്‍നാഷണല്‍
കണ്വെന്ഷന് സെന്റര്‍
ആരംഭിക്കുന്നതിന് എത്ര
ഭൂമിയാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കണ്വെന്ഷന്
സെന്ററിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള
കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണം
പൂര്‍ത്തീകരിയ്ക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
അഷ്ടമുടി
കായല്‍ ടൂറിസം
1790.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഷ്ടമുടി
കായലിന്റെ ടൂറിസം
സാദ്ധ്യതകള്‍ വേണ്ട
വിധം
പ്രയോജനപ്പെടുത്തിയിട്ടുള്ളതായി
കരുതുന്നുണ്ടോ;വിവരങ്ങള്‍
(ബി)
അഷ്ടമുടി
കായലിലെ ഉള്‍നാടന്‍
ടൂറിസം വികസനത്തിനായി
പദ്ധതി ആവിഷ്കരിക്കുമോ;
നിലവില്‍ ഏതെങ്കിലും
പദ്ധതി പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
പൊന്മുടി
ടൂറിസ്റ്റ് കേന്ദ്രത്തിന്റെ
വികസനം
1791.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊന്മുടി ടൂറിസ്റ്റ്
കേന്ദ്രത്തിന്റെ
വികസനത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പൊന്മുടി
ടൂറിസ്റ്റ്
കേന്ദ്രത്തിന്റെ
വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
ഭാവിയില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ഫോര്‍ട്ട്
കൊച്ചിയില്‍ ടൂറിസ്റ്റ്
ഇന്‍ഫര്‍മേഷന്‍ ഓഫീസ്
1792.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മണ്ഡലത്തിലെ ഫോര്‍ട്ട്
കൊച്ചിയില്‍ ടൂറിസ്റ്റ്
ഇന്‍ഫര്‍മേഷന്‍ ഓഫീസ്
നിര്‍മ്മാണ പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിന്
കൊച്ചി നഗരസഭയുടെ
പെര്‍മിസ്സിവ് സാങ്ഷന്
ലഭിച്ചിട്ടുണ്ടോ;
(ബി)
ആയത്
ലഭിക്കുന്നതിലേയ്ക്ക്
ടൂറിസം വകുപ്പില്‍
നിന്നും സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
മേല്‍
പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിന്
നിലനില്‍ക്കുന്ന
തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഇരിങ്ങല്‍
സര്‍ഗ്ഗാലയുടെ വികസനം
1793.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
വിനോദ സഞ്ചാര
മേഖലയില്‍ ആദ്യത്തെ
ഏറ്റവും നല്ല ഗ്രാമീണ
വിനോദ സഞ്ചാര
കേന്ദ്രമായി
തെരഞ്ഞെടുത്ത ഇരിങ്ങല്‍
സര്‍ഗ്ഗാലയുടെ
വികസനത്തിന്
ആവിഷ്ക്കക്കരിക്കാന്
പോവുന്ന പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
സര്‍ഗ്ഗാലയ
കേന്ദ്രബിന്ദുവാക്കിക്കൊണ്ട്
സര്‍ക്കാര്‍ മുന്‍പാകെ
സമര്‍പ്പിക്കപ്പെട്ട
പദ്ധതികള്‍ എന്തെല്ലാം
എന്നത് വിശദമാക്കാമോ;
ഇൗ പദ്ധതികളുടെ
നടപടികളുടെ
കാര്യത്തില്‍ പുരോഗതി
വ്യക്തമാക്കാമോ?
ബേപ്പൂര്‍
പുലിമുട്ടില്‍ ടൂറിസം
പോലിസിന്റെ സാന്നിദ്ധ്യം
1794.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജകമണ്ഡലത്തിലുള്ള
ബേപ്പൂര്‍
പുലിമുട്ടില്‍ നിരവധി
സന്ദര്‍ശകര്‍
എത്തുന്നുണ്ട് എങ്കിലും
ആവശ്യമായ സുരക്ഷാ
സംവിധാനങ്ങളുടെ കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
ലൈഫ് ഗാര്‍ഡുകളുടെ
എണ്ണം
നാമമാത്രമായതിനാല്‍
കൂടുതല്‍ ലൈഫ്
ഗാര്‍ഡുകളെ
നിയോഗിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
മലബാർ
മേഖലയില്‍ ടൂറിസം
പോലീസിന്റെ
സാന്നിദ്ധ്യം
ഉറപ്പുവരുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഇലഞ്ഞികുളം
നവീകരണ പദ്ധതി
1795.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
ഇലഞ്ഞികുളം നവീകരണ
പദ്ധതിക്ക് തൃശ്ശൂര്‍
ഡി.റ്റി.പി.സി
പ്രോജക്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തങ്കശ്ശേരി
ഹെറിറ്റേജ് ടൂറിസം
ഡെസ്റ്റിനേഷന്‍
1796.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ
തങ്കശ്ശേരിയില്‍
നൂറ്റാണ്ടുകള്‍
പഴക്കമുള്ള ചരിത്ര
പാരമ്പര്യമുള്ള
പോര്‍ട്ടുഗീസ് കോട്ടയും
ലൈറ്റ് ഹൗസും
പോര്‍ട്ടുഗീസ്, ഡച്ച്,
ബ്രിട്ടീഷ്
സെമിത്തേരികളും
ഉള്‍പ്പെടുന്ന
പ്രദേശത്തെ ഒരു
ഹെറിറ്റേജ് ടൂറിസം
ഡെസ്റ്റിനേഷനായി
വികസിപ്പിക്കുന്നതിനുള്ള
പദ്ധതി പരിഗണയിലുണ്ടോ;
ഇതിനായി സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
ടൂറിസ്റ്റ്
ഡസ്റ്റിനേഷനുകൾ
1797.
ശ്രീ.സി.മമ്മൂട്ടി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രസ്റ്റീജ് ടൂറിസ്റ്റ്
ഡസ്റ്റിനേഷനുകളുടെ
ശുചിത്വമില്ലായ്മ,
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത എന്നിവ
വിനോദസഞ്ചാര മേഖലയുടെ
വളര്‍ച്ചയെ ദോഷകരമായി
ബാധിക്കുന്നകാര്യം
ഗൗരവപൂര്‍വ്വം
പരിഗണിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഉയര്‍ന്ന ശുചിത്വ
നിലവാരം
ഉറപ്പാക്കുന്നതിനും
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും
സുരക്ഷാ സംവിധാനങ്ങള്‍
കുറ്റമറ്റതാക്കുന്നതിനും
എന്തൊക്കെ പദ്ധതികള്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തിരുവമ്പാടി
മണ്ഡലം - ടൂറിസം പദ്ധതികള്‍.
1798.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ
വിനോദസഞ്ചാര
കേന്ദ്രങ്ങളായ
തുഷാരഗിരി, വെള്ളരിമല,
താമരശ്ശേരി ചുരം,
മുത്തപ്പന് പുഴ
തുടങ്ങിയവയുടെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും,
റോപ്പ് വേ, കേബിള്‍
കാര്‍ തുടങ്ങിയവ
നടപ്പാക്കുന്നതിനും
നടപടി സ്വീകരിക്കുമോ ?
തീര്‍ത്ഥാടന
ടൂറിസം പദ്ധതി
1799.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ തീര്‍ത്ഥാടന
കേന്ദ്രങ്ങളെ
ബന്ധിപ്പിച്ച് കൊണ്ട്
തീര്‍ത്ഥാടന ടൂറിസം
പദ്ധതി ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിന്
വേണ്ടി കേന്ദ്ര
സര്‍ക്കാരില്‍
പദ്ധതികള്‍
സമര്‍പ്പിക്കുന്നതിന്
തടസ്സങ്ങളുണ്ടോ
എന്നറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇതുവരെ പദ്ധതി
സമര്പ്പിക്കാത്തതിന്െറ
കാരണങ്ങള്‍
വ്യക്തമാക്കാമോ?
വിനോദസഞ്ചാര
മേഖലയുടെ പുരോഗതി
1800.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വിനോദസഞ്ചാര മേഖലയുടെ
പുരോഗതിക്കായി
എന്തെല്ലാം നടപടി
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
1801.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ആകെ എത്ര വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
ഉണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവ
ഏതൊക്ക എന്ന് ജില്ല
തിരിച്ച് വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലങ്ങളില്‍
ഭൂരിഭാഗവും
ജനങ്ങള്‍ക്ക്
ഉപയോഗപ്രദമല്ലാത്ത
തരത്തില്‍ വൃത്തിഹീനവും
രാത്രികാലങ്ങളില്‍
വെളിച്ചം ഇല്ലാത്തതും
സെക്യൂരിറ്റി
ഇല്ലാത്തവയും
ആണെന്നുള്ള വസ്തുത
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം കാര്യങ്ങള്‍
ചെയ്യുവാന്‍
സാധിയ്ക്കുമെന്ന്
വിവരിയ്ക്കുമോ;
(ഡി)
പ്രസ്തുത
ടൂറിസ്റ്റ് മേഖലകളില്‍
ഉണ്ടായിരുന്ന പല
ഹോട്ടലുകളും ബാറുകളും
ഇപ്പോള്‍ ഇല്ലാത്തതു
മൂലം മയക്കുമരുന്ന്
ഉപയോഗം കൂടിയിട്ടുള്ളത്
വിനോദ സഞ്ചാര
വകുപ്പിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ഇതിനെതിരെ വകുപ്പിന്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാനാകുമെന്ന്
വിവരിയ്ക്കുമോ?
തീര്‍ത്ഥാടന-ടൂറിസ്റ്റ്
കേന്ദ്രങ്ങളുടെ സമഗ്രവികസനം
1802.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്തെ
പ്രധാന തീര്‍ത്ഥാടന,
ടൂറിസ്റ്റ്
കേന്ദ്രങ്ങളുടെ
സമഗ്രവികസനം
ലക്ഷ്യമിട്ടുള്ള
കേന്ദ്രപദ്ധതി 'പ്രസാദ്
'-ല്‍ സംസ്ഥാനത്ത്
നിന്ന് ഏതെങ്കിലും
ടൂറിസ്റ്റ്
കേന്ദ്രങ്ങള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
അന്താരാഷ്ട്ര
ടൂറിസം സാധ്യതകളെ
പ്രയോജനപ്പടുത്തുന്ന
'മുസിരിസ്'പെെതൃക
പദ്ധതിയുടെയും സ്പൈസ്
റൂട്ട് പദ്ധതിയുടെയും
വിശദാംശം നല്‍കുമോ;
(സി)
ദെെവത്തിന്റെ
സ്വന്തം നാടെന്ന
ഖ്യാതിയുള്ള നമ്മുടെ
സംസ്ഥാനത്ത് ടൂറിസ്റ്റ്
സീസണെ വരവേല്‍ക്കാന്‍
എന്തെങ്കിലും നവീന
പദ്ധതികള്‍
ആലോചനയിലുണ്ടോ
;വിശദാംശം നല്‍കുമോ?
അഷ്ടമുടിയിലെ
കായലിലെ ടൂറിസം വികസനം
1803.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഷ്ടമുടി
കായലിലേയും സമീപ
പ്രദേശങ്ങളിലേയും ജെെവ
വെെവിധ്യം
സംരക്ഷിച്ചുകൊണ്ട്
ടൂറിസം സാദ്ധ്യതകള്‍
വികസിപ്പിക്കുന്നതിനായി
ഒരു മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ഏജന്‍സിയെയാണ് ഇതിന്
ചുമതലപ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഏജന്‍സി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കരട്
പ്ലാനിനു അംഗീകാരം
നല്‍കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത നടപടികള്‍
ത്വരിതപ്പെടുത്തി
മാസ്റ്റര്‍ പ്ലാനിന്
അംഗീകാരം നല്കുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
വിശദമാക്കാമോ?
നെയ്യാര്‍ഡാം
വികസനത്തിനായി
മാസ്റ്റര്‍പ്ലാന്‍
1804.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍ ഒന്നായ
നെയ്യാര്‍ഡാമിന്റെ
വികസനം സംബന്ധിച്ച
കാഴ്ചപ്പാട്
വിശദമാക്കുമോ;
(ബി)
നെയ്യാര്‍ഡാം
വികസനത്തിനായി ഒരു
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കുന്ന കാര്യം
ടൂറിസം
ഡിപ്പാര്‍ട്ട്മെന്റിന്റെ
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
വികസനസാധ്യതയ്ക്കാവശ്യമായ
ഫണ്ട് ഇവിടുത്തെ വിവിധ
വകുപ്പുകളുടെ കീഴില്‍
ലഭ്യമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
കുട്ടനാട്ടിലെ
ടൂറിസം വികസനം
1805.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
ടൂറിസം വകുപ്പുമായി
ബന്ധപ്പെട്ട് നിലവിലുളള
സൗകര്യങ്ങളുടെ വിശദാംശം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥലത്തെ ടൂറിസം
വികസനത്തിന് പദ്ധതി
ആവിഷ്ക്കരിക്കുമോ?
രാമക്കല്‍മേട്
വിനോദസഞ്ചാര പദ്ധതി
1806.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ
രാമക്കല്‍മേട്
വിനോദസഞ്ചാര പദ്ധതിയുടെ
പശ്ചാത്തല സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സർക്കാർ എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;
(ബി)
രാമക്കല്‍മേട്ടിലെ
വിനോദസഞ്ചാരത്തിന്റെ
സാധ്യതകളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
(സി)
രാമക്കല്‍മേട്
സംസ്ഥാന ടൂറിസം
മാപ്പില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടി സ്വീകരിക്കുമോ?
കണ്ടശ്ശാംകടവ്
ജലോത്സവത്തിന് ധനസഹായം
1807.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ
കണ്ടശ്ശാംകടവില്‍
ഓണക്കാലത്ത്
സംഘടിപ്പിക്കുന്ന ചീഫ്
മിനിസ്റ്റേഴ്സ് ട്രോഫി
ജലോല്‍സവത്തിന് ടൂറിസം
വകുപ്പ് നല്കി വരാറുളള
ധനസഹായത്തിനായി ടൂറിസം
(ബി) വകുപ്പിന്‍െറ
പരിഗണനയിലുളള
189/ബി2/2016 നമ്പര്‍
ഫയലിന്മേല് നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
ടൂറിസം ഡയറക്ടറേറ്റില്‍
നിലവിലുളള ഫയലിന്‍െറ
സ്ഥിതി എന്താണെന്ന്
അറിയിക്കുമോ;
(സി)
കുടിശ്ശിക
ഉള്‍പ്പെടെ ധനസഹായം
ലഭ്യമാക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
തുമ്പൂര്‍മുഴി
ടൂറിസ്റ്റുകേന്ദ്രം
1808.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി
-വാഴച്ചാല്‍-തുമ്പൂര്‍മുഴി
D.M.C -യ്ക്കു
കീഴിലുള്ള
തുമ്പൂര്‍മുഴിയിലെ
ടൂറിസ്റ്റുകേന്ദ്രത്തില്
സ്കൈട്രെയിന്‍,
അക്വേറിയം, അടക്കമുള്ള
വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
പെരുന്തേനരുവി,
മണിയാര്‍ ടൂറിസം പദ്ധതികള്‍
1809.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
കേന്ദ്രീകരിച്ച്
ആവിഷ്കരിച്ച
പെരുന്തേനരുവി,
മണിയാര്‍ ടൂറിസം
പദ്ധതികളുടെ
നിര്‍മ്മാണം എവിടം
വരെയായി എന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
എന്തൊക്കെ
പദ്ധതികളാണ്
പെരുന്തേനരുവി ടൂറിസം
പദ്ധതിയില്‍ വിഭാവനം
ചെയ്തിരിക്കുന്നത്;
ഇതിന്റെ ആദ്യ ഘട്ട
നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കിയോ;
എതൊക്കെ പ്രവൃത്തികളാണ്
പൂര്‍ത്തിയായത്; ഇനി
ഏതൊക്കെ പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
നിര്‍മ്മാണം വൈകാനുള്ള
കാരണം വ്യക്തമാക്കാമോ;
രണ്ടാം ഘട്ട
പ്രവൃത്തികള്‍ക്കായി
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്;
എന്തൊക്കെ
പ്രവൃത്തികള്‍ ഇതില്‍
ഉള്‍പ്പെടും;
നിര്‍മ്മാണം ആരംഭിച്ചോ;
എന്തെങ്കിലും
തടസ്സമുണ്ടോ;
(സി)
മണിയാര്‍
ടറിസം പദ്ധതിയില്‍
എന്തൊക്കെയാണ് വിഭാവനം
ചെയ്തിരിക്കുന്നത്;
ഒന്നാം ഘട്ടത്തില്‍
എത്ര രൂപയാണ്
അനുവദിച്ചത്; എന്തൊക്കെ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കി; ഇനി
ഒന്നാം ഘട്ടത്തില്‍
എന്തൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തിയാക്കാനുള്ളത്;
പദ്ധതിയുടെ രണ്ടാംഘട്ട
പ്രവൃത്തികള്‍ക്ക് എത്ര
രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
എന്തൊക്കെ
പ്രവൃത്തികളാണ് ഇതില്‍
വിഭാവനം
ചെയ്തിരിക്കുന്നത്?
ആകാശത്തൊട്ടില്‍
1810.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിനോദസഞ്ചാര
കേന്ദ്രങ്ങളിലും ഉത്സവ
പ്രദേശങ്ങളിലും മറ്റും
സംഘടിപ്പിക്കുന്ന
ആകാശത്തൊട്ടില്‍,
മരണക്കിണര്‍
തുടങ്ങിയവയില്‍
നിന്നുള്ള അപകടങ്ങള്‍
കാരണം കുട്ടികള്‍ക്കും
വിനോദസഞ്ചാരികള്‍ക്കും
പരിക്കേല്‍ക്കുകയും
ജീവഹാനി സംഭവിക്കുകയും
ചെയ്യുന്ന സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സ്ഥലങ്ങളില്‍ മതിയായ
സുരക്ഷാമുന്‍കരുതലുകള്‍
സ്വീകരിക്കാത്തതാണ്
പലപ്പോഴും
അപകടങ്ങള്‍ക്ക്
ഇടയാകുന്നതെന്ന കാര്യം
ഗൗരവമായി കാണുന്നുണ്ടോ;
(സി)
ഇവയ്ക്ക്
അനുമതി നല്കുന്ന
വേളയിലും തുടര്‍ന്നും ഈ
കേന്ദ്രങ്ങളില്‍ ഇത്തരം
വിനോദോപാധികളുടെ
ഏതെങ്കിലും തരത്തിലുള്ള
പരിശോധന നടത്താറുണ്ടോ;
ഇല്ലെങ്കില്‍ ഇവയ്ക്ക്
അനുമതി
നല്‍കുന്നതിനുള്ള
വ്യവസ്ഥകള്‍
കര്‍ശനമാക്കുന്ന കാര്യം
പരിഗണിക്കുമോ?
ഗസ്റ്റ്ഹൗസുകളുടെ
പ്രവര്‍ത്തനം
1811.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിന്റെ കീഴില്‍
സംസ്ഥാനത്ത് എത്ര
ഗസ്റ്റ്
ഹൗസുകളുണ്ടെന്നും അവ
ഏതൊക്കെയാണെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഗസ്റ്റ്ഹൗസുകളുടെ
പ്രവര്‍ത്തനം
ഏറ്റവുമൊടുവില്‍
വിലയിരുത്തിയത്
എപ്പോഴാണ്;
വിശദമാക്കാമോ?