അവയവ
മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
ചാര്‍ജ്ജ്
1393.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളില്‍
നടത്തുന്ന കരള്‍മാറ്റ
ശസ്ത്രക്രിയ, ഹൃദയമാറ്റ
ശസ്ത്രക്രിയ, വൃക്ക
മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയ
എന്നിവയ്ക്ക്
ചികിത്സാച്ചെലവ്
അധികമായതിനാല്‍
സാധുക്കള്‍ക്ക്
ജനങ്ങളില്‍ നിന്നും
മറ്റും പിരിവെടുത്ത്
ചികിത്സയ്ക്ക് ആവശ്യമായ
പണം കണ്ടെത്തേണ്ട
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്ലാ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളിലൂം ഇത്തരം
ശസ്ത്രക്രിയകള്‍
ചെയ്യുന്നതിന് സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുളള
സൗകര്യം
ഏര്‍പ്പെടുത്തുമോ;
(സി)
കരള്‍മാറ്റ
ശസ്ത്രക്രിയ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളില്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
മെഡിക്കല്‍
കോളേജുകളില്‍ പ്രസ്തുത
സൗകര്യം ഉണ്ട്;
വിശദാംശം നല്‍കാമോ;
(ഡി)
ഇത്തരം
ശസ്ത്രക്രിയകള്‍
സ്വകാര്യ
ആശുപത്രികളില്‍ യഥേഷ്ടം
നടത്തുമ്പോള്‍
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളില്‍
നടത്താനാവാതെ പോകുന്ന
സാഹചര്യം
വിശദീകരിക്കുമോ?
ഉൗരകം ഹെല്‍ത്ത് സബ്
സെന്റര്‍ നിര്‍മ്മാണം
1394.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ മുല്ലശ്ശേരി
പഞ്ചായത്തിലെ ഉൗരകം
എന്ന സ്ഥലത്തെ
ഹെല്‍ത്ത് സബ്
സെന്ററിന്‍െറ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കെട്ടിടം
പൊതുജനങ്ങള്‍ക്കായി
എന്ന് തുറന്ന്
കൊടുക്കുമെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
സബ് സെന്ററില്‍
ഡോക്ടറുടെ പൂര്‍ണ്ണമായ
സേവനം ലഭ്യമാക്കുമോ ?
വിവിധയിനം പകര്‍ച്ച വ്യാധികൾ
ബാധിച്ചുള്ള മരണം
1395.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
കാലയളവില്‍ വിവിധയിനം
പനികള്‍, മറ്റു
പകര്‍ച്ച വ്യാധികൾ
കൊതുകു കളും കുടിവെളള
വും വഴി പകരുന്ന
മഞ്ഞപ്പിത്തം
(വിവിധയിനം) എന്നിവ
ബാധിച്ച് എത്ര പേര്
മരണപ്പെട്ടു. വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇതു
പരിഹരിക്കാന്‍ മുൻ
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിച്ചു;
ഇതിനായി എന്തെല്ലാം
നൂതന ചികില്‍സാ
പ്രവര്‍ത്തനങ്ങള്‍,
കൊതുകുനിവാരണ
പദ്ധതികള്‍, ശുദ്ധമായ
കുടിവെളളം ലഭ്യമാകാന്‍
വേണ്ട നടപടികൾ എന്നിവ
നടത്തി ; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇവയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് ശുദ്ധമായ
കുടിവെളള ലഭ്യത ആരോഗ്യ
വകുപ്പ് പരിശോധനാ
വിഭാഗം
ഉറപ്പുവരുത്താനും
കൊതുകു നിവാരണം
ഉള്‍പ്പെടെയുള്ള
പ്രവൃത്തികള്‍ക്കുമായി
ഈ സര്‍ക്കാര്‍ എന്ത്
നടപടി സ്വീകരിക്കും
എന്നു വ്യക്തമാക്കുമോ?
നേഴ്സിംഗ് ട്യൂട്ടര്‍ നിയമനം
1396.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ആരോഗ്യവകുപ്പിനു
കീഴില്‍ എത്ര നേഴ്സിംഗ്
ട്യൂട്ടര്‍ തസ്തിക
നിലവിലുണ്ട്; പ്രസ്തുത
തസ്തികകളില്‍
പ്രവര്‍ത്തിക്കുന്നവരുടെ
വിദ്യാഭ്യാസ യോഗ്യത,
സര്‍വ്വീസില്‍
പ്രവേശിച്ച തീയതി,
ബൈട്രാന്‍സ്ഫര്‍ വഴി
സര്‍വ്വീസില്‍
പ്രവേശിച്ചവര്‍,
തസ്തികയില്‍ പ്രവേശിച്ച
തീയതി എന്നിവയുടെ
വിശദവിവരം സ്ഥാപനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
മുന്‍സര്‍ക്കാര്‍
പ്രസ്തുത തസ്തികയില്‍
നടത്തിയ നിയമനങ്ങളില്‍
അന്തര്‍ജില്ലാ സ്ഥലം
മാറ്റം വഴിയും,
ശൂന്യവേതന അവധി ഒഴിവ്
വഴിയും, സീനിയോറിറ്റി
നഷ്ടമായവരെ
യഥാക്രമമുള്ള
സീനിയോറിറ്റിപുന:ക്രമീകരണം
നടത്താതെയും നടത്തിയ
നിയമനങ്ങള്‍
പുന:പരിശോധിച്ച്
അനര്‍ഹരെ ഒഴിവാക്കി
അര്‍ഹരെ നിയമിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
സര്ക്കാര്സര്വ്വീസിലുള്ളവര്
വിദൂരപഠനം വഴി
അംഗീകാരമില്ലാത്ത
സ്ഥാപനങ്ങളില്‍ നിന്ന്
നേഴ്സിംഗ് ഡിഗ്രി
പൂര്‍ത്തിയാക്കുകയും
നേഴ്സിംഗ്ട്യൂട്ടര്
തസ്തികയില്‍ നിയമനം
നേടുകയും ചെയ്തത്
പുന:പരിശോധിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
മുന്‍സര്‍ക്കാര്‍
നേഴ്സിംഗ് ട്യൂട്ടര്‍
തസ്തികയില്‍ നടത്തിയ
നിയമനങ്ങളുമായി
ബന്ധപ്പെട്ട
പരാതികളിന്മേല്
അന്വേഷണം നടത്തി
തുടര്‍നടപടി
സ്വീകരിക്കുമോ?
മെഡിക്കല്‍/പാരാമെഡിക്കല്‍
സ്റ്റാഫ് തസ്തികകള്‍
1397.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ വിവിധ
പി.എച്ച്,സി,
സി.എച്ച്,സി, താലൂക്ക്
ആശുപത്രി
എന്നിവിടങ്ങളില്‍ എത്ര
ഡോക്ടര്‍, നഴ്സ്,
പാരാമെഡിക്കല്‍
സ്റ്റാഫ് തസ്തികകളാണ്
ഉളളതെന്ന് തരംതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഏതെങ്കിലും തസ്തികകള്‍
ഒഴിഞ്ഞ്
കിടക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അടിയന്തരമായി നിയമനം
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ?
ഇ-ഹെല്‍ത്ത്
പദ്ധതി
1398.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ-ഹെല്‍ത്ത്
പദ്ധതിയിലൂടെ
വിവരസാങ്കേതികവിദ്യ
അടിസ്ഥാനമാക്കി
ആരോഗ്യമേഖലയില്‍
എന്തൊക്കെ നേട്ടങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്
; പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
ഈ
പദ്ധതി വഴി ഒരു രോഗിയെ
സംബന്ധിച്ച മെഡിക്കല്‍
വിവരങ്ങള്‍
ഇന്റര്‍നെറ്റ്
സഹായത്തോടെ എവിടെയും
ലഭ്യമാകുന്ന
വിിധത്തിലാണോ പദ്ധതി
വിഭാവനം ചെയ്യുന്നത് ;
വ്യക്തമാക്കുമോ ;
(സി)
ഇ
-ഹെല്‍ത്ത് പദ്ധതി
നടപ്പിലാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും,
പദ്ധതി എന്ന്
നടപ്പിലാക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
ഇ.സി.ജി
ടെക്നീഷ്യന്മാരുടെ
തസ്കികകള്‍
1399.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍ ഇ
.സി.ജി
ടെക്നീഷ്യന്മാരുടെ
എത്ര തസ്കികകള്‍
നിലവിലുണ്ടെന്നും, അവ
എവിടെയെല്ലാമാണെന്നും
അറിയിക്കുമോ;
(ബി)
താലൂക്ക്
ആശുപത്രികള്‍ മുതല്‍
മുകളിലേക്ക്ഇ.സി.ജി
ടെക്നീഷ്യന്മാരുടെ
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ആവശ്യമായ
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
അപേക്ഷ ലഭിച്ചിരുന്നോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ഹെഡ്
നേഴ്സ് തസ്തികയിലെ ഒഴിവുകള്‍
1400.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ ഹെഡ്
നേഴ്സുമാരുടെ ആകെ എത്ര
തസ്തികയാണ്
നിലവിലുള്ളതെന്നും
ഇതില്‍ എത്രയെണ്ണം വീതം
ഒഴിഞ്ഞു
കിടക്കുകയാണെന്നും
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഒഴിഞ്ഞുകിടക്കുന്ന
എത്ര തസ്തികകള്‍ ആരോഗ്യ
വകുപ്പ് ഡയറക്ടര്‍ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഹെഡ്നേഴ്സ്
തസ്തികയിലെ ഒഴിവുകള്‍
യഥാസമയം ഡി.എം.ഒ കളില്‍
നിന്ന് റിപ്പോര്‍ട്ട്
ചെയ്യാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഒഴിവുകള്‍
യഥാസമയം റിപ്പോര്‍ട്ട്
ചെയ്യാത്തത് കാരണം
സ്റ്റാഫ്
നേഴ്സുമാര്‍ക്ക്
യഥാസമയം പ്രൊമോഷന്
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
എന്‍.ആര്.എച്ച്.എം.
വഴി നിയമിതരായിട്ടുളള സ്റ്റാഫ്
നഴ്സുമാര്‍
1401.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍.ആര്.എച്ച്.എം.
വഴി നിയമിതരായിട്ടുളള
സ്റ്റാഫ്
നഴ്സുമാര്‍ക്ക് ശമ്പളം
ഉയര്‍ത്തി
നല്‍കിയിട്ടുണ്ടോ:
എങ്കില്‍ ഇപ്പോള്‍
നല്കുന്ന മാസശമ്പളം
എത്ര രൂപയാണ്;
(ബി)
ഇവര്‍ക്ക്
എന്തൊക്കെ അവധികള്‍ ആണ്
ബാധകമായിട്ടുളളത്;
(സി)
ഇപ്രകാരം
നിയമിക്കപ്പെട്ടിരിക്കുന്ന
വനിതാ ജീവനക്കാര്‍ക്ക്
നല്‍കിവരുന്ന പ്രസവ
അവധി എത്ര ദിവസമാണ്
എന്ന് വ്യക്തമാക്കുമോ?
സമഗ്ര
ആരോഗ്യ നയം
1402.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര ആരോഗ്യ നയം
രൂപവല്‍ക്കരിക്കുന്നതിന്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കെെവരിക്കാന്‍
ഉദ്ദേശിച്ചത്;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മടത്തറ
പി.എച്ച്.സി
1403.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചടയമംഗലം
നിയോജകമണ്ഡലത്തിലെ
പട്ടികവര്‍ഗ്ഗ കോളനി
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
മടത്തറ പി.എച്ച്.സി.
യില്‍ ആദിവാസികള്‍ക്ക്
കൂടുതല്‍ ചികിത്സാ
സൗകര്യം സജ്ജമാക്കുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
ഇവിടെ
കിടത്തി ചികിത്സാ
സംവിധാനം സജ്ജമാക്കുന്ന
കാര്യം പരിഗണിക്കുമോ?
ഒഴൂര്‍
പി.എച്ച്.സി. യ്ക്ക് കെട്ടിട
സൗകര്യം
1404.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താനൂര്‍
നിയോജകമണ്ഡലത്തിലെ,
ഒഴൂര്‍ പി.എച്ച്.സി.
യില്‍ കെട്ടിട
സൗകര്യമില്ലാതെ ജനം
ദുരിതം
അനുഭവിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,കെട്ടിട
സൗകര്യം അടിയന്തരമായി
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സുകൃതം
പദ്ധതി
1405.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്യാന്‍സര്‍
രോഗികളുടെ തുടര്‍
ചികിത്സയ്ക്കായി
നടപ്പാക്കി വന്നിരുന്ന
സുകൃതം പദ്ധതി കഴിഞ്ഞ 5
മാസമായി എറണാകുളം
ജനറല്‍ ഹോസ്പിറ്റല്‍
ഉള്‍പ്പെടെ നിരവധി
ആശുപത്രികളില്‍ മുടങ്ങി
കിടക്കുന്ന വിവരം
സര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ക്യാന്‍സറിനു പുറമെ
കിഡ്നി, ഹൃദ്രോഗം,
കരള്‍ സംബന്ധിച്ച
രോഗങ്ങള്‍ക്ക്
തുടര്ചകിത്സയ്ക്ക്
കൂടി സുകൃതം പദ്ധതിയുടെ
സഹായം
വ്യാപിപ്പിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
സുകൃതം
പദ്ധതിമുടങ്ങാനിടയായിട്ടുണ്ടെങ്കില്
ഇത് പരിഹരിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
കാത്ത്
ലാബുകള്‍
1406.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാത്ത് ലാബുകള്‍
അനുവദിച്ചിട്ടുണ്ടോ;
(ബി)
കാഞ്ഞിരപ്പള്ളി
ജനറല്‍ ആശുപത്രിയില്‍
പ്രഖ്യാപിച്ച കാത്ത്
ലാബ് എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇതിന്
എത്ര തുക ആവശ്യമായി
വരുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിന്
ആവശ്യമായ അധിക
തസ്തികകള്‍
അനുവദിക്കുമോ?
യുനാനി
ചികിത്സാ
1407.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മണ്ഡലത്തില്‍ ഒരു
യുനാനി ചികിത്സാ
കേന്ദ്രം ആരംഭിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
യുനാനി
ചികിത്സ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റാന്നി
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ് ആശുപത്രി
1408.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ കാരുണ്യ
ഡയാലിസിസ് സെന്റര്‍
അനുവദിച്ചിട്ടും
നാളിതുവരെ പ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ഡയാലിസിസ്
ആവശ്യമുള്ള
റാന്നിയിലേയും സമീപ
പ്രദേശങ്ങളിലേയും
ജനങ്ങള്‍ ഇപ്പോള്‍ ദൂരെ
സ്ഥലങ്ങളിലേക്ക്
പോവുകയും യഥാസമയം
ചികിത്സ
കിട്ടാതിരിക്കുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിലവിലുള്ള
ആശുപത്രികളില്‍
ഡയാലിസിസ്
യൂണിറ്റുകളുടെ എണ്ണം
പരിമിതമായിരിക്കുന്നതിനാല്‍
പുതിയ രോഗികള്‍ക്ക്
ഇതിന്റെ പ്രയോജനം
ലഭിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ സാഹചര്യത്തില്‍
റാന്നി
താലൂക്കാശുപത്രിയില്‍
അനുവദിച്ച കാരുണ്യ
ഡയാലിസിസ് സെന്ററിന്റെ
പ്രവര്‍ത്തനം
അടിയന്തരമായി
ആരംഭിക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
കുടുംബക്ഷേമ വകുപ്പിലെ
വര്‍ക്കിംഗ് അറേഞ്ച്മെന്റ്
1409.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആരോഗ്യ കുടുംബക്ഷേമ
വകുപ്പിലെ വിവിധ
വിഭാഗങ്ങളിലായി എത്ര
ജീവനക്കാര്‍ക്ക്
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
വ്യവസ്ഥയില്‍ നിയമനം
നല്‍കിയിട്ടുണ്ട്;
തസ്തിക,വകുപ്പ് ,പേര്
എന്നിവ തരംതിരിച്ച്
വിശദമാക്കാമോ?
കൊച്ചി
മണ്ഡലത്തിലെ സര്‍ക്കാര്‍
ആശുപത്രികളിലെ ഒഴിവുകള്‍
1410.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മണ്ഡലത്തിലെ
സര്‍ക്കാര്‍
ആശുപത്രികളില്‍ വിവിധ
തസ്തികകളില്‍
നിലവിലുണ്ടായിരുന്ന
ഒഴിവുകളിലും ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഉണ്ടായിട്ടുള്ള
ഒഴിവുകളിലും നിയമനം
നടത്തുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശം
വ്യക്തമാക്കുമോ ?
മാനസിക
വെല്ലുവിളികള്‍
നേരിടുന്നവര്‍ക്കായുള്ള
പദ്ധതികള്‍
1411.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.
ഉണ്ണി
,,
കെ.കുഞ്ഞിരാമന്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനസിക
വെല്ലുവിളികള്‍
നേരിടുന്നവര്‍ക്കായി
എന്തെല്ലാം പദ്ധതികളാണ്
നിലവില്‍ നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയ്ക്ക്
പുറമേ പ്രസ്തുത
വിഭാഗക്കാര്‍ക്കായി
എന്തെങ്കിലും പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇവര്‍ക്ക്
സൗജന്യ ചികിത്സയും
അവശ്യമരുന്നുകളും
മുടക്കമില്ലാതെ
ലഭിയ്ക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കൊല്ലം
നിയോജകമണ്ഡലത്തിലെ
പി.എച്ച്.സി/സി.എച്ച്.സി.കള്‍
1412.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
നിയോജകമണ്ഡലത്തില്‍
എത്ര
പി.എച്ച്.സി/സി.എച്ച്.സി.കള്‍
ഉണ്ടെന്നും അവ
ഏതൊക്കെയാണെന്നും
അവയിലെ സ്റ്റാഫ്
പാറ്റേണ്‍
എപ്രകാരമാണെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
പി.എച്ച്.സി/സി.എച്ച്.സി
കളിലെ ഒഴിവുള്ള
തസ്തികകളില്‍
ജീവനക്കാരെ
നിയമിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ആരോഗ്യ-കുടുംബക്ഷേമ
വകുപ്പിലെ തസ്തികകൾ
1413.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006-11
കാലയളവില്‍
ആരോഗ്യ-കുടുംബക്ഷേമ
വകുപ്പില്‍ എത്ര
തസ്തികകളാണ്
സൃഷ്ടിച്ചിട്ടുള്ളത്;
വകുപ്പ്, തസ്തിക എന്നിവ
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
2011-16കാലയളവില്‍
ആരോഗ്യ-കുടുംബക്ഷേമ
വകുപ്പില്‍ എത്ര
തസ്തികകളാണ്
സൃഷ്ടിച്ചത്;
വകുപ്പ്;തസ്തിക എന്നിവ
ഇനം തിരിച്ച്
വ്യക്തമാക്കാമോ?
കക്കാട്
പി.എച്ച്.സി.യിലെ ഒ.പി.
ബ്ലോക്കിന്റെ നിര്‍മ്മാണം
1414.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കാടുകുറ്റി
പഞ്ചായത്തില്‍, കക്കാട്
പി.എച്ച്.സി.യിലെ ഒ.പി.
ബ്ലോക്കിന്റെ
നിര്‍മ്മാണം ഇനിയും
പൂര്‍ത്തിയാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
തടസ്സങ്ങളുണ്ടോ;
(സി)
എം.എല്‍.എ.
യുടെ എസ്.ഡി.എഫില്‍
നിന്ന് തുക അനുവദിച്ച്
ആരംഭിച്ച ഒ.പി.
ബ്ലോക്കിന്റെ
നിര്‍മ്മാണം
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും
പൂര്‍ത്തീകരിക്കാത്തതു
മൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ?
കാരുണ്യ
ഡയാലിസിസ് സെന്റര്‍
1415.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
കാരുണ്യ ഡയാലിസിസ്
സെന്റര്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; ഇതിനായി
നീക്കി വച്ചിട്ടുള്ള
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
ജില്ലയിലെ ഏതൊക്കെ
ആശുപത്രികളിലാണ്
കാരുണ്യ ഡയാലിസിസ്
സെന്റര്‍ പ്രവര്‍ത്തനം
ആരംഭിക്കുന്നത്;
മണിമലയിൽ
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍
1416.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണിമല
പ്രൈമറി ഹെല്‍ത്ത്
സെന്ററിനെ
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററായി
ഉയര്‍ത്തി
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
അതിന് ആവശ്യമായ അധിക
തസ്തികകള്‍
അനുവദിക്കുമോ;
(സി)
കാഞ്ഞിരപ്പള്ളി
താലൂക്കില്‍ മറ്റു
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകള്‍
ഇല്ലായെന്നത്
പരിഗണിച്ച് ഇത്
പ്രാവര്‍ത്തികമാക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
എറണാകുളം
ഗവ:മെഡിക്കല്‍ കോളേജിന്റെ വികസനം
1417.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ഗവ:മെഡിക്കല്‍
കോളേജിന്റെ
വികസനവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പദ്ധതി
സംബന്ധിച്ച്
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
നിലവില്‍
മെഡിക്കല്‍ കോളേജില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
സ്റ്റാഫ് പാറ്റേണ്‍
വ്യക്തമാക്കാമോ;
(ഡി)
ഇതില്‍
ഏതെല്ലാം തസ്തികകളാണ്
ഒഴിഞ്ഞു
കിടക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പീരുമേട് താലൂക്ക്
ആശുപത്രിയിലെ ഒഴിവുകള്‍
1418.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പീരുമേട്
താലൂക്ക് ആശുപത്രിയില്‍
ഡോക്ടര്‍ തസ്തികയിലെ
നിലവിലുള്ള ഒഴിവുകളില്‍
നിയമനം നടത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ഇൗ
ആശുപത്രിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുവാന്‍
വേണ്ട തുടര്‍നടപടികള്‍
സ്വീകരിക്കുമോ?
ചടയമംഗലം
പ്രാഥമിക ആരോഗ്യകേന്ദ്രം
1419.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാരിപ്പള്ളി
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജ്
ആശുപത്രിയോടനുബന്ധമായി
പ്രവര്‍ത്തിക്കുന്ന
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളുടെ
പട്ടികയില്‍ ചടയമംഗലം
പ്രാഥമിക
ആരോഗ്യകേന്ദ്രത്തെകൂടി
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
ഇതിന്‍പ്രകാരമുള്ള
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളുടെ
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ?
ന്യായവില
മെഡിക്കല്‍ സ്റ്റോറുകള്‍
1420.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വിവിധ ഏജന്‍സികള്‍
നടത്തുന്ന ന്യായവില
മെഡിക്കല്‍
സ്റ്റോറുകളില്‍ ഒരേ
മരുന്നിന് പല വില
ഇൗടാക്കുന്ന
കാര്യംശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒരു
മരുന്ന് ഒരേ വിലയില്‍
തന്നെ സര്‍ക്കാര്‍
നിയന്ത്രണത്തിലും സഹകരണ
മേഖലയിലുമുള്ള
സ്ഥാപനങ്ങള്‍ വഴി
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
കാരുണ്യാ ഫാര്‍മസി,
മെഡിക്കല്‍ കോളേജ്
പേയിംഗ് കൗണ്ടര്‍,
എസ്.എ.ടി ഡ്രഗ്സ്
ബാങ്ക്, എച്ച്.
എല്‍.എല്‍. ലെെഫ്
കെയര്‍ കൗണ്ടര്‍
എന്നിവിടങ്ങളില്‍ ഒരേ
മരുന്ന് /മെഡിക്കല്‍
ഉപകരണം പല വിലയ്ക്ക്
വില്‍ക്കുന്നത്
തടയുന്നതിനും ഒരേ വില
തന്നെ
ഇൗടാക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
നഴ്സിംഗ്
സ്കുൂളുകള്‍
1421.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡി.
എച്ച്. എസ്സ്. ന്റെ
കീഴില്‍ എത്രന ഴ്സിംഗ്
സ്കുൂളുകളും എത്ര ജെ.
പി. എച്ച്. എന്‍.
സെന്ററുകളും ഉണ്ടെന്നു
വ്യക്തമാക്കാമോ;
(ബി)
ഇരു
വിഭാഗങ്ങളിലും
കൂടിനഴ്സിംഗ്
ട്യൂട്ടര്‍മാരുടെ ആകെ
എത്ര തസ്തികകള്‍
ഉണ്ടെന്നു
വിശദമാക്കുമോ;
(സി)
എെ.
എന്‍. സി. നിര്‍ദ്ദേശ
പ്രകാരം ഒമ്പതാം ശമ്പള
കമ്മീഷന് ശുപാര്‍ശ
ചെയ്ത സീനിയര്‍
ട്യൂട്ടര്‍മാരുടെ
തസ്തികകള്‍
സൃഷ്ടിച്ചുകൊണ്ടുള്ള
ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഇതുവരേയും ഉത്തരവ്
ഇറങ്ങാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഇ)
നഴ്സിംഗ്
സ്കൂളുകളില്‍ പി.
എച്ച്. എന്‍.
ട്യൂട്ടര്‍മാരുടെ
തസ്തിക നിലവില്‍
ഉണ്ടോ;
(എഫ്)
ഉണ്ടെങ്കില്‍
ആയതിന്റെ നിയമനത്തിന്
എെ. എന്‍. സി.
നിര്‍ദ്ദേശ പ്രകാരമുള്ള
യോഗ്യതകള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ ഫീസ്
1422.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍
കോളേജുകളില്‍ മെരിറ്റ്
അടിസ്ഥാനത്തില്‍
പ്രവേശനത്തിനായി ഈ
വര്‍ഷം എത്ര
എം.ബി.ബി.എസ്.
സീറ്റുകള്‍
സര്‍ക്കാരിന് ലഭിച്ചു;
(ബി)
2011
മുതല്‍ 2015 വരെ ഓരോ
വര്‍ഷവും സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
എം.ബി.ബി.എസ്. മെരിറ്റ്
സീറ്റിനുള്ള ഫീസ് എത്ര
വീതമായിരുന്നു;
(സി)
2011-15
കാലയളവില്‍ ഓരോ
വര്‍ഷവും മെരിറ്റ്
ഫീസില്‍ എത്ര ശതമാനം
വര്‍ദ്ധനവാണ്
നല്‍കിയിരിക്കുന്നത്;
(ഡി)
ഈ
വര്‍ഷം മെരിറ്റ്
ഫീസില്‍ എത്ര ശതമാനം
വര്‍ദ്ധനവ് നല്കി;
ഫീസ് ഇത്രയധികം
വര്ദ്ധിപ്പിക്കാനിടയാക്കിയ
കാരണം വിശദമാക്കാമോ;
(ഇ)
മാനേജ്മെന്റ്
ക്വാട്ടയിലെ ഫീസില്‍
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് എത്ര
ശതമാനം വര്‍ദ്ധനവാണ്
വരുത്തിയിട്ടുളളത്;
(എഫ്)
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളുടെ
വരുമാനം
വര്‍ദ്ധിപ്പിക്കാനുതകുന്ന
രീതിയില്‍ മെരിറ്റ്
ഫീസില്‍ ഇത്രയധികം
വര്‍ദ്ധനവ്
വരുത്തിയതുമൂലം
പാവപ്പെട്ട പല
വിദ്യാര്‍ത്ഥികള്‍ക്കും
എം.ബി.ബി.എസ്. പ്രവേശനം
സാധ്യമാകാതെ
വന്നിരിക്കുന്ന അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
പാറശ്ശാല
മണ്ഡലത്തിലെ ആശുപത്രികള്‍
1423.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ മലയോര
പ്രദേശമായ വെളളറടയില്‍
പ്രവര്‍ത്തിക്കുന്ന
ആനപ്പാറ സി.എച്ച്.സി.
താലൂക്കാശുപത്രിയായി
ഉയര്‍ത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പാറശ്ശാല ഗവണ്മെന്റ്
ആശുപത്രിയില്‍ ഒരു
ആക്സിഡന്റ് ട്രോമാ
കെയര്‍ യൂണിറ്റും ഒരു
ഡയാലിസിസ് സെന്ററും
തുടങ്ങുന്നതിനുളള
നടപടികള്‍
സ്വീകരിക്കാമോയെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ ചികിത്സാ
ചെലവുകള്‍
1424.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ
(മള്‍ട്ടി
സ്പെഷ്യാലിറ്റി,
സ്പെഷ്യാലിറ്റി
ഉള്‍പ്പെടെ) ചികിത്സാ
ചെലവുകള്‍
നിയന്ത്രിക്കുന്നതിനും
ഏകീകരിക്കുന്നതിനും
നിലവില്‍
നിയമങ്ങളുണ്ടോ;
(ബി)
ഇല്ലെങ്കില്‍
നിയമം കൊണ്ടുവരുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
താലൂക്ക്
ആശുപത്രികളിലെ സ്പെഷ്യാലിറ്റി
കേഡറുകൾ
1425.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍,
നീലേശ്വരം താലൂക്ക്
ആശുപത്രികളില്‍
സ്പെഷ്യാലിറ്റി
കേഡറില്‍ എത്ര
തസ്തികകള്‍ ഉണ്ടെന്നും
ഈ തസ്തികയില്‍
എത്രപേര്‍ ജോലി
ചെയ്യുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഗൈനക്കോളജി,
കുട്ടികളുടെ
സ്പെഷ്യലിസ്റ്റ്
വിഭാഗങ്ങളിൽ ഇപ്പോള്‍
ഇവിടങ്ങളില്‍ എത്ര
ഒഴിവുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസവ
ചികിത്സ നടന്നിരുന്ന ഈ
ആശുപത്രികളില്‍
ഇപ്പോള്‍ ചികിത്സ
നടത്താന്‍ കഴിയാതെ
വരുന്നതിന്റെ കാരണം
അറിയിക്കാമോ;
(ഡി)
ഇതു
പരിഹരിക്കാന്‍ അടിയന്തര
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ?
സൂപ്പര്‍
സ്പെഷ്യാലിറ്റി കേഡര്‍
1426.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലാ ആശുപത്രിയ്ക്ക്
സൂപ്പര്‍
സ്പെഷ്യാലിറ്റി കേഡര്‍
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ആവശ്യകത സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
ഡെന്റല്‍-മെഡിക്കല്‍
കൗണ്‍സിലുകളില്‍ രജിസ്ട്രേഷന്
നല്കുന്ന അപേക്ഷകള്‍
1427.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഡെന്റല്‍-മെഡിക്കല്‍
കൗണ്‍സിലുകളില്‍
രജിസ്ട്രേഷന് നല്കുന്ന
അപേക്ഷയില്‍
മുഖമക്കനയിട്ട് എടുത്ത
(തലയും കഴുത്തും
മറച്ചത്) ഫോട്ടോ ആയത്
കാരണം രജിസ്ട്രേഷന്
നടപടികള്‍
പൂര്‍ത്തിയാകാതിരിക്കുന്ന
സംഭവങ്ങൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്ഇത്തരം
കേസുകളിലെ തടസ്സങ്ങള്‍
നീക്കി രജിസ്ട്രേഷന്
നടപടികള്‍
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ?
താലൂക്ക്,
ജില്ലാ, ജനറല്‍ ആശുപത്രികളില്‍
മാനദണ്ഡങ്ങള്‍ക്കനുസരിച്ചുളള
തസ്തികകള്‍
1428.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഡ്ജറ്റ്
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍,
സംസ്ഥാനത്ത് അപ്ഗ്രേഡ്
ചെയ്യപ്പെട്ട താലൂക്ക്,
ജില്ലാ, ജനറല്‍
ആശുപത്രികളില്‍
മാനദണ്ഡങ്ങള്‍ക്കനുസരിച്ചുളള
തസ്തികകള്‍
സൃഷ്ടിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു
;വ്യക്തമാക്കാമോ;വിശദാംശം
നല്‍കുമോ?
മാട്ടൂല്‍
പി.എച്ച്.സി.
1429.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
സി.എച്ച്.സി. ആയി
പ്രവര്‍ത്തിക്കുന്നതിന്
ആവശ്യമായ ഭൗതിക
സാഹചര്യമുള്ള,
മത്സ്യത്തൊഴിലാളികളും
പാവപ്പെട്ടവരും
ആശ്രയിക്കുന്ന,
കണ്ണൂര്‍ ജില്ലയിലെ
മാട്ടൂല്‍ പ്രെെമറി
ഹെല്‍ത്ത് സെന്റര്‍,
സി.എച്ച്.സി. ആക്കി
ഉയര്‍ത്തുന്നതിനും
കിടത്തി ചികിത്സ
ആരംഭിക്കുന്നതിനും
നടപടി
സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട് നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കുമോ?
പാന്‍മസാല പോലുള്ള
ലഹരി വസ്തക്കള്‍
1430.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
,,
പി.കെ.അബ്ദു റബ്ബ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാന്‍മസാല
പോലുള്ള ലഹരി
വസ്തക്കള്‍ ചേര്‍ത്ത
മിഠായികള്‍ സ്കൂള്‍
പരിസരങ്ങളില്‍
വിറ്റഴിക്കപ്പെടുന്നുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതു സംബന്ധിച്ച് ആരോഗ്യ
വകുപ്പ് പരിശോധന നടത്തി
സാമ്പിളുകള്‍
പിടിച്ചെടുത്തിട്ടുണ്ടോ;
പരിശോധനാ ഫലം
ലഭിച്ചിട്ടുണ്ടോ;
(സി)
സ്ക്കൂള്
പരിസരങ്ങളിലെയും,
കുട്ടികള്‍ കൂടുതലായി
എത്തുന്ന
പ്രദേശങ്ങളിലെയും
കച്ചവട
കേന്ദ്രങ്ങളിലൂടെ
വില്പന നടത്തുന്ന
ഭക്ഷ്യവസ്തുക്കളും
മറ്റു ഉപഭോഗ
വസ്തുക്കളും നിശ്ചിത
കാലയളവുകളില്‍
സാമ്പിള്‍ പരിശോധന
നടത്തി അവയിൽ ഹാനികരമായ
വസ്തക്കളില്ലെന്ന്
ഉറപ്പു വരുത്താന്‍
നിര്‍ദ്ദേം നൽകുമോ?
ഞാറക്കല്‍
താലൂക്ക് ആശുപത്രി
1431.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഞാറക്കല്‍
താലൂക്ക് ആശുപത്രിയില്‍
ഡോക്ടര്‍മാരുടെയും പാരാ
മെഡിക്കല്‍
സ്റ്റാഫിന്റെയും സേവനം
ഉറപ്പു വരുത്തുന്നതിനും
കിടത്തി ചികിത്സ
സാധ്യമാക്കുന്നതിനും
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
മനുഷ്യാവകാശ കമ്മിഷന്റെ
ഇടപെടല്‍
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
മനുഷ്യാവകാശ
കമ്മീഷനില്‍ നിന്നും
ഏതെങ്കിലും തരത്തിലുള്ള
നിര്‍ദ്ദേശം
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
എങ്കില്‍ സര്‍ക്കാര്‍
സ്വീകരിച്ച തുടര്‍നടപടി
എന്തെന്ന്
വിശദമാക്കാമോ?
അനസ്തീഷ്യ
ചെയ്യുന്ന
ഡോക്ടര്‍ക്കെതിരെയുള്ള
പരാതികള്‍
1432.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൈക്കൂലി നല്‍കാത്തതിനെ
തുടര്‍ന്ന് കാസര്‍ഗോഡ്
ജനറല്‍ ആശുപത്രിയില്‍
നിന്ന് ആദിവാസി യുവതിയെ
ശസ്ത്രക്രിയ നടത്താതെ
ഇക്കഴിഞ്ഞ ആഗസ്റ്റ്
മാസത്തില്‍
നിര്‍ബന്ധപൂര്‍വ്വം
ഡിസ്ചാര്‍ജ്ജ് ചെയ്ത
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
അനസ്തീഷ്യ
ചെയ്യുന്ന
ഡോക്ടര്‍ക്കെതിരെ
ഒട്ടേറെ പരാതികള്‍
ഉള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അന്വേഷണത്തിന്റെ
ഭാഗമായി ,ഈ
ആശുപത്രിയില്‍ നിന്ന്
ഓപ്പറേഷന്
വിധേയരായവരില്‍നിന്ന്
കൂടി വിവരങ്ങള്‍
ശേഖരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പഴയങ്ങാടി
താലൂക്കാശുപത്രി
1433.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പഴയങ്ങാടി
താലൂക്കാശുപത്രിയില്‍
സൂപ്രണ്ടുള്‍പ്പെടെ
ആവശ്യമായ തസ്തികകളും
അടിസ്ഥാന സൗകര്യവും
ഉണ്ടാക്കുന്നതിനു്
സമര്‍പ്പിച്ച
നിവേദനത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
അടിസ്ഥാന
സൗകര്യ വികസനത്തിനായി
പൊതുമരാമത്ത്
തയ്യാറാക്കി
സമര്‍പ്പിച്ച ആറ് കോടി
രൂപയുടെ
എസ്റ്റിമേറ്റിന്
ഭരണാനുമതി
ലഭിക്കാനാവശ്യമായ നടപടി
സ്വീകരിക്കുമോ?
വൃക്കരോഗം
വര്‍ദ്ധിക്കാനുളള കാരണങ്ങള്‍
1434.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൃക്കരോഗികളുടെ എണ്ണം
കൂടി വരുന്ന
സാഹചര്യത്തില്‍
സര്‍ക്കാര്‍/സര്‍ക്കാരേതര
സ്ഥാപനങ്ങള്‍ ഇതുമായി
ബന്ധപ്പെട്ട് പഠനങ്ങള്‍
വല്ലതും
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍,
വൃക്കരോഗം
വര്‍ദ്ധിക്കാനുളള
കാരണങ്ങള്‍
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍,
ഈ മേഖലയില്‍ പഠനം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയുടെ വികസനം
1435.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മാവേലിക്കര ജില്ലാ
ആശുപത്രിയുടെ
വികസനത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രി
പൂര്ണ്ണപ്രവര്ത്തനസജ്ജമാക്കുന്നതിനാവശ്യമായ
ഡോക്ടര്‍, നേഴ്സ്
അടക്കമുള്ള
സ്റ്റാഫിന്റെ
നിയമനത്തിനു സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
ആവശ്യമായ
മുഴുവന്‍ സ്റ്റാഫിനെയും
അടിയന്തരമായി
നിയമിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
സര്ജന്മാരുടെ
ഒഴിവുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍,ഒഴിവുകള്‍
നികത്തുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ ?
കാട്ടാക്കട
മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങള്‍
1436.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളുടെ
എണ്ണം വ്യക്തമാക്കാമോ;
പുതുതായി പ്രഖ്യാപിച്ച
കാട്ടാക്കട താലൂക്ക്
കേന്ദ്രമായി താലൂക്ക്
ഹോസ്പിറ്റല്‍
ആരംഭിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
ഇതിനായി കൈക്കൊണ്ട
നടപടികള്‍
വിശദീകരിക്കാമോ?
ചമ്പക്കുളം
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍
1437.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചമ്പക്കുളം
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
ഇരുപത്തിനാലു
മണിക്കൂറും
പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ ഒഴിവുള്ള
തസ്തികകളില്‍ നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മെഡിക്കല്‍
റീഇംമ്പേഴ്സ്മെന്റ്
1438.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അവരുടെ
കുടുംബാഗങ്ങള്‍ക്കും
മെഡിക്കല്‍
റീഇംമ്പേഴ്സ്മെന്റ്
അനുവദിക്കുമ്പോള്‍
ശുപാര്‍ശ നല്കുന്ന
മെഡിക്കല്‍ ഓഫീസറുടെ
പേര് വിവരം പെന്‍
നമ്പര്‍ സഹിതം
രേഖപ്പെടുത്തുന്ന
സംവിധാനം നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയതു
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
മെഡിക്കല്‍
റീഇമ്പേഴ്സ്മെന്റ്
അനുവദിക്കുന്നതില്‍
ആരോഗ്യ വകുപ്പില്‍
എന്തെങ്കിലും
വെട്ടിപ്പ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവ
സംബന്ധിച്ച് ആരോഗ്യ
വകുപ്പ് ഏതെങ്കിലും
അന്വേഷണത്തിന് ഉത്തരവ്
നല്‍കിയിട്ടുണ്ടോ?
ക്യാന്‍സര്‍ രോഗം
1439.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്യാന്‍സര്‍ രോഗം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
മെച്ചപ്പെട്ട ചികിത്സാ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
രോഗം നേരത്തെ
കണ്ടെത്തുന്നതിനും
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദീകരിക്കാമോ;
(ബി)
എല്ലാ
സര്‍ക്കാര്‍ താലൂക്ക്
ആശുപത്രികളിലും
ക്യാന്‍സര്‍ രോഗ
നിര്‍ണ്ണയത്തിനായി
പ്രത്യേക
ക്ലിനിക്കുകള്‍
ആരംഭിക്കുമോയെന്നും
പരിശീലനം നേടിയ
ആവശ്യമായ ജീവനക്കാരെ
നിയമിക്കുമോയെന്നും
വെളിപ്പെടുത്താമോ ;
(സി)
18
വയസ്സിനു
താഴെയുള്ളവര്‍ക്കായി
ക്യാന്‍സര്‍ രോഗ
ചികിത്സ സൗജന്യമായി
നല്കി വരുന്ന
പദ്ധതികള്‍
നിലവിലുണ്ടോ; ഏതെല്ലാം
ആശുപത്രികളാണ് ഇൗ
ആനുകൂല്യം നല്കി
വരുന്നത്; വിശദാംശം
നല്‍കുമോ?
വെളളാനിക്കര
സാമൂഹിക ആരോഗ്യ കേന്ദ്രം
1440.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
വെളളാനിക്കര സാമൂഹിക
ആരോഗ്യ കേന്ദ്രത്തെ
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(ബി)
മുന്‍കാലങ്ങളില്‍
ഇത് സംബന്ധിച്ച്
എന്തെങ്കിലും
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
പത്തനംതിട്ട
ജില്ലയിലെ ബ്ലഡ് ബാങ്കുകള്‍
1441.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ ഏതൊക്കെ
ആശുപത്രികളോട്
അനുബന്ധിച്ചാണ് ബ്ലഡ്
ബാങ്കുകള്‍ ഉള്ളത്;
(ബി)
രക്തദാനത്തിന്
സന്നദ്ധരായവരുടെ രക്തം
ശേഖരിച്ച്
സൂക്ഷിക്കാന്‍
താലൂക്കുകള്‍
കേന്ദ്രീകരിച്ച്
സംവിധാനം
ഇല്ലാത്തതിനാല്‍
രോഗികള്‍ക്ക് യഥാസമയം
രക്തം ലഭിക്കുന്നതിന്
അനുഭവപ്പെടുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അതിനാല്‍ എല്ലാ
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സുകള്‍
വരെയുള്ളിടത്തും
രക്തബാങ്ക്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
റാന്നി
താലൂക്കാശുപത്രിയില്‍
ഇത്തരമൊരു യൂണിറ്റ്
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ആന്റി റിട്രോ
വെെറല്‍ തെറാപ്പി സെന്റര്‍
1442.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ആന്റി
റിട്രോ വെെറല്‍
തെറാപ്പി സെന്ററില്‍
(ART) വിദഗ്ധ
ഡോക്ടര്‍മാരില്ലാത്തതു
മൂലം എച്ച്.ഐ.വി.
ബാധിതരായ രോഗികള്‍
ബുദ്ധിമുട്ടനുഭവിക്കുന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
ആയത് പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
നായ്ക്കളുടെ
കടിയേറ്റ് ആശുപത്രിയില്‍
എത്തുന്നവര്‍ക്ക് ആവശ്യമായ
മരുന്നുകളുടെ ലഭ്യത
1443.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നായ്ക്കളുടെ
കടിയേറ്റ്
ആശുപത്രിയില്‍
എത്തുന്നവര്‍ക്ക്
ആവശ്യമായ
കുത്തിവെയ്പുകള്‍
എടുക്കുന്നതിനുള്ള
മരുന്നുകള്‍ ലഭ്യമാണോ;
പല ആശുപത്രികളിലും
മരുന്നുകള്‍
സ്റ്റോക്കില്ലെന്ന്
പറഞ്ഞ് രോഗികളെ പറഞ്ഞു
വിടുന്ന സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തെരുവുനായ്ക്കളുടെ
കടിയേറ്റവർക്ക്
ആവശ്യമായ മരുന്നുകള്‍
സംസ്ഥാനത്തെ സി. എച്ച്
. സി.കളിലൂം പി. എച്ച്
. സി.കളിലും കൂടി
ലഭ്യമാക്കുമോ; ഇതിന്
ജില്ലാ മെഡിക്കല്‍
ഓഫീസര്‍മാര്‍ക്ക്
ആവശ്യമായ നിര്‍ദ്ദേശം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
ഇന്‍സുലിന്‍
മരുന്നുകളുടെ ഗുണനിലവാരം
1444.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
'ഇന്‍സുലിന്‍'
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവിലുളള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഗുണനിലവാരമില്ലാത്ത
ഇത്തരം മരുന്നുകള്‍
വിതരണം ചെയ്യുന്ന
വിതരണക്കാര്‍ക്കും
കമ്പനികള്‍ക്കുമെതിരെ
നടപടി
സ്വീകരിക്കുന്നതിന്
നിലവിലുളള സംവിധാനം
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഗുണനിലവാരമുള്ള
മരുന്നുകള്‍ തന്നെയാണ്
വിതരണം ചെയ്യുന്നതെന്ന്
ഉറപ്പ് വരുത്താന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
വെങ്കിടങ്ങ്
പഞ്ചായത്തിലെ നിര്‍മ്മാണം
പൂര്‍ത്തിയായ ആശുപത്രി കെട്ടിടം
രോഗികള്‍ക്കായി തുറന്ന്
കൊടുക്കുന്നത് സംബന്ധിച്ച്
1445.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ വെങ്കിടങ്ങ്
പഞ്ചായത്തിലെ
തോയക്കാവില്‍
നിര്‍മ്മാണം
പൂര്‍ത്തിയായ ആശുപത്രി
കെട്ടിടം നാളിതുവരെ
രോഗികള്‍ക്കായി തുറന്നു
കൊടുത്തിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണം
പൂര്‍ത്തിയായ പ്രസ്തുത
കെട്ടിടത്തില്‍ കിടത്തി
ചികിത്സയ്ക്കായി എത്ര
ബെഡ്ഡുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ഫണ്ട് ചെലവഴിച്ച്
നിര്‍മ്മിച്ച പ്രസ്തുത
കെട്ടിടം തുറന്നു
പ്രവര്‍ത്തിപ്പിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
നായ്ക്കളുടെ
കടിയേറ്റവര്‍ക്ക് നല്കുന്ന
വാക്സിന്
1446.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പാറക്കല്‍
അബ്ദുുല്ല
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നായ്ക്കളുടെ
കടിയേറ്റവര്‍ക്ക്
നല്കുന്ന വാക്സിന്റെ
പരാജയത്തോത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പേവിഷബാധയേറ്റവര്ക്ക്
നല്കുന്ന വാക്സിന്,
പരാജയപ്പെട്ട കേസുകള്‍
സംസ്ഥാനത്ത്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ആന്റി
റാബിസ് വാക്സിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിനുള്ള
സംവിധാനമുണ്ടോ;
പരിശോധന നടത്തുന്ന
ലാബുകളുടെ വിവരങ്ങള്‍
നല്‍കാമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നായയുടെ കടിയേറ്റവരുടെ
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
കുട്ടനാടിലെ
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍
1447.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാടിലെ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളിലെ
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
സ്റ്റാഫിന്റെയും
ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍-സ്വകാര്യ
ലാബുകളുടെ പ്രവര്‍ത്തനം
1448.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
ലബോറട്ടറികളില്‍
(എച്ച്.എം.സി
നടത്തുന്നവയില്‍)
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് വ്യത്യസ്ത
നിരക്കില്‍ ലാബ് ഫീസ്
ഈടാക്കി വന്നിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
(ബി)
സ്വകാര്യ
ലാബുകള്‍
നിയന്ത്രണമില്ലാതെ
രോഗികളില്‍ നിന്നും
ഫീസ് ഈടാക്കുന്നതും
യോഗ്യതയില്ലാത്ത
ഉദ്യോഗസ്ഥരെ നിയമിച്ചു
പരിശോധന നടത്തുന്നതും
കൃത്രിമ മരുന്നുകള്‍
ഉപയോഗിച്ചുള്ള പരിശോധന
നടത്തുന്നതും
നിയന്ത്രിക്കാന്‍ ഒരു
നിയമ നിര്‍മ്മാണം
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത്
നടത്താതിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇത്തരം
സ്വകാര്യ ലാബുകളുടെ
പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിക്കാനും
എച്ച്.എം.സി നടത്തുന്ന
ലാബുകളില്‍ ഏകീകൃത ഫീസ്
നടപ്പിലാക്കാനും വേണ്ട
നിയമനിര്‍മ്മാണം
ഉള്‍പ്പെടെ എന്തെല്ലാം
നടപടികള്‍ കൈക്കൊള്ളും
എന്ന് വ്യക്തമാക്കുമോ?
ഭക്ഷ്യസുരക്ഷ
1449.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ വകുപ്പില്‍
എത്ര സര്‍ക്കാര്‍
ജീവനക്കാര്‍
ജോലിചെയ്തുവരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വകുപ്പ്
ശക്തിപ്പെടുത്താനുള്ള
ഏതെങ്കിലും
കര്‍മ്മപദ്ധതി
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഹോട്ടലുകളില്‍
എത്ര പരിശോധന
നടത്തിയിട്ടുണ്ട് ;
വിശദീകരിക്കുമോ;
(ഡി)
ഭക്ഷ്യസുരക്ഷാ
ബോധവത്കരണത്തിനു വേണ്ടി
പ്രസ്തുത വിഷയം സ്കൂള്‍
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തുമോ;
വിശദമാക്കുമോ?
ചെങ്ങന്നൂര്‍
താലൂക്ക് ആയുര്‍വേദാശുപത്രി
1450.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
താലൂക്ക്
ആയുര്വേദാശുപത്രിക്കുവേണ്ടി
സ്ഥലവും ഫണ്ടും
ഭരണാനുമതിയും
ലഭിച്ചിട്ടും കെട്ടിടം
പണി തുടങ്ങുന്നതിനുള്ള
കാലതാമസമെന്തെന്ന്
വ്യക്തമാക്കാമോ?
ജീവനക്കാരുടെ
ഒഴിവുകള്‍
1451.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തിലെ
താലൂക്കാശുപത്രി,
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍,
കുടുംബക്ഷേമ
ഉപകേന്ദ്രങ്ങള്‍
എന്നിവിടങ്ങളിലെ
ഡോക്ടര്‍മാര്‍
അടക്കമുള്ള
ജീവനക്കാരുടെ ഒഴിവുകള്‍
ഏതെല്ലാം സ്ഥലങ്ങളിലും
ഏതെല്ലാം
തസ്തികകളിലുമാണെന്ന്
വിശദമാക്കാമോ; ഒഴിവുള്ള
കേന്ദ്രങ്ങളില്‍
ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നതിനു നടപടി
സ്വീകരിക്കുമോ?
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
1452.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളെ ആധുനിക
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഈ
കുടുംബാരോഗ്യ
കേന്ദ്രങ്ങളില്‍
എന്തെല്ലാം
സൗകര്യങ്ങള്‍
ഏര്പ്പെടുത്താനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഒരു
നിയോജക മണ്ഡലത്തില്‍
എത്ര ആധുനിക
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
ആരംഭിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
നിലവിലുള്ള പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളെ ഈ
നിലയിലേക്കു മാറ്റാന്‍
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്താണെന്ന്
വിശദമാക്കുമോ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളെ ആധുനിക
കുടുംബ ആരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുമെന്നും അവ
ഏതെല്ലാമെന്നും
ഉള്ളതിന്റെ മണ്ഡലം
തിരിച്ചുള്ള വിശദാംശം
വെളിപ്പെടുത്തുമോ;
ഇതിനുള്ള നടപടികള്‍
ആരംഭിച്ചുകഴിഞ്ഞോവെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യവകുപ്പ്
ഡയറക്ടേറ്റുകളിലെ
തീര്‍പ്പാകാത്ത ഫയലുകള്‍
1453.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പ്
ഡയറക്ടേറ്റുകളിലെ പല
സെക്ഷനുകളിലും ഫയല്‍
നടപടികള്‍
തീര്‍പ്പാകാതെ
കിടക്കുന്നകാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ഇവിടങ്ങളില്‍
ലഭ്യമാകുന്ന തപാലുകള്‍
എത്ര ദിവസത്തിനകം
സെക്ഷനില്‍
നല്‍കുന്നുണ്ടന്ന്
വ്യക്തമാക്കാമോ;
(സി)
സെക്ഷന്‍
സൂപ്രണ്ട്, ക്ലാര്‍ക്ക്
എന്നിവരുടെ അഭാവത്തില്‍
ഫയല്‍ സബ്മിറ്റ്
ചെയ്യാന്‍ അതാത്
സെക്ഷനുകളിലെ സീനിയര്‍
ജീവനക്കാരെയും
ക്ലാര്‍ക്കുമാരെയും
ചുമതലപ്പെടുത്തി
നല്കാന് എന്തെങ്കിലും
തടസ്സം ഉണ്ടോ;
(ഡി)
മെഡിക്കല്‍
റീ ഇംബേഴ്സ്മെന്റിന്
ഉള്‍പ്പെടെയുള്ള
അപേക്ഷകള്‍ മാസങ്ങളായി
തീര്‍പ്പാകാതെ
കിടക്കുന്ന കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ഇ)
പ്രസ്തുത
അപേക്ഷകളില്‍
ഡി.എച്ച്.എസ്
ജീവനക്കാരുടെ
അപേക്ഷകളില്‍, മറ്റ്
വകുപ്പുകളെ അപേക്ഷിച്ച്
എത്ര
കാലതാമസമുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പൊതുജനാരോഗ്യം
1454.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ആന്‍സലന്‍
,,
കാരാട്ട് റസാഖ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുജനാരോഗ്യമേഖലയുടെ
നിലവിലെ അവസ്ഥ ഗൗരവമായി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പൊതുജനാരോഗ്യമേഖല
ശക്തിപ്പെടുത്തുന്നതിന്
സമഗ്രമായ എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്യുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഗ്രാമങ്ങളിലെ
സര്‍ക്കാര്‍
ആതുരാലയങ്ങളില്‍ കുടുംബ
ഡോക്ടര്‍ സംവിധാനവും
ഓരോ വ്യക്തിയുടെയും
ആരോഗ്യ വിവരങ്ങള്‍
ഓണ്‍ലൈനില്‍
ശേഖരിക്കുന്ന
ഇ-ഹെല്‍ത്ത് സംവിധാനവും
നടപ്പാക്കുന്നതിന്
പദ്ധതിയുണ്ടോയെന്ന്
വിശദമാക്കുമോ?
പകര്‍ച്ചവ്യാധി
നിര്‍മ്മാര്‍ജ്ജനം
1455.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം
പകര്‍ച്ചവ്യാധികള്‍
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനുള്ള
പദ്ധതികളാണ്
സര്‍ക്കാര്‍ ആസൂത്രണം
ചെയ്യുന്നത്;
(ബി)
പകര്‍ച്ചവ്യാധി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതില്‍
സംസ്ഥാനം നേരിടുന്ന
പ്രധാന വെല്ലുവിളികള്‍
ഏതെല്ലാമാണ്; ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ട്;
(സി)
നിര്‍മ്മാര്‍ജ്ജനം
ചെയ്തതായി
കണക്കാക്കപ്പെട്ടിരുന്ന
രോഗങ്ങള്‍ സംസ്ഥാനത്ത്
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്ന
സാഹചര്യം നിലവിലുണ്ടോ;
എങ്കില്‍ ഏതെല്ലാം
രോഗങ്ങളാണ്
ഇത്തരത്തില്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളത്;
(ഡി)
പല
രക്ഷിതാക്കളും
കുഞ്ഞുങ്ങള്‍ക്ക്
പ്രതിരോധ മരുന്നുകള്‍
ഉപയോഗിക്കുന്നതിന്
വിമുഖത കാണിക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ പ്രവണത
ഇല്ലാതാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ബ്രൂസെല്ലോസിസ്
രോഗം
1456.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കന്നുകാലികളിൽ
വർദ്ധിച്ചു
വരുന്നബ്രൂസെല്ലോസിസ്
രോഗം മനുഷ്യരിലേക്ക്
പകരാന്‍
സാധ്യതയുള്ളതായി
പഠനങ്ങള്‍
തെളിയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇത്തരം രോഗങ്ങള്‍
മനുഷ്യരിലേക്ക്
പകരാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ?
പനവൂര്‍
24x7 പി. എച്ച്.സി.
1457.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പനവൂര്‍
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
പനവൂര്‍ പി, എച്ച്.സി.,
24x7പി. എച്ച്.സി. ആയി
ഉയര്‍ത്താനുള്ള
പ്രൊപ്പോസല്‍
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ നടപടികള്‍
ഏതുവരെയായി;
വിശദമാക്കുമോ?
കൊല്ലം ജില്ലയിലെ ലബോറട്ടറി
ടെക്നീഷ്യന് ഗ്രേഡ് -II
ഒഴിവുകള്‍
1458.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം ജില്ലയില്‍
ലബോറട്ടറി ടെക്നീഷ്യന്
ഗ്രേഡ് -II തസ്തികയില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്നും അവ
എവിടെയെല്ലാമാണെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
ആയതിന് നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
തസ്തികയിലേക്കുള്ള
നിയമനത്തിന് പി.എസ്.സി
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
ലാബ്
അസിസ്റ്റന്റ് (ഡയാലിസിസ്)
തസ്തിക
1459.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡിപ്ലോമ
ഇന്‍ ഡയാലിസിസ്
ടെക്നോളജി, പോസ്റ്റ്
ഗ്രാജുവേറ്റ് ഡിപ്ലോമ
ഇന്‍ ഡയാലിസിസ്
ടെക്നോളജി എന്നീ യോഗ്യത
നേടിയ എത്ര പേര് കേരള
പാരാമെഡിക്കല്‍
കൗണ്‍സിലില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
പി.എസ്.സി.
വിജ്ഞാപനം നടത്തിയ ലാബ്
അസിസ്റ്റന്റ്
(ഡയാലിസിസ്) കാറ്റഗറി
നം. 368/15
തസ്തികയില്‍, മേല്‍
യോഗ്യതയുള്ളവരെ
പരിഗണിക്കാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
യോഗ്യതയുള്ളവരെ
ഡയാലിസിസ് ടെക്നീഷ്യന്
തസ്തികയിലേക്ക്
പരിഗണിക്കുന്നതിനാവശ്യമായ
വിവരങ്ങള്‍ പി.എസ്.സി.,
മെഡിക്കല്‍ വിദ്യാഭ്യാസ
വകുപ്പിനോട്
ആവശ്യപ്പെട്ടിരുന്നോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
സ്വാശ്രയ
മെഡിക്കല്‍ ഫീസ് വര്‍ദ്ധനവ്
1460.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
മുതല്‍ 2016 വരെ
സ്വാശ്രയ മെഡിക്കല്‍
ഫീസ്
എത്രയായിരുന്നെന്നും
ഓരോ വര്‍ഷവും വരുത്തിയ
വര്‍ദ്ധനവ് എത്ര രൂപ
വീതമായിരുന്നു
എന്നുമുള്ള വിശദവിവരം
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
2011
മുതല്‍ 2016 വരെ ഓരോ
വര്‍ഷവും ഫീസിനത്തില്‍
ഉണ്ടായ വര്‍ദ്ധനവ്
ശതമാനക്കണക്കില്‍
വ്യക്തമാക്കാമോ;
(സി)
സ്വാശ്രയ
മെഡിക്കല്‍ ഫീസ്
വര്‍ദ്ധനവ്
പിന്‍വലിക്കാന്‍ നടപടി
സ്വീകരിക്കുമോ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
പ്രവേശനം
1461.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ
സ്വാശ്രയമെഡിക്കല്‍
പ്രവേശനത്തിനുളള ഫീസ്
നിരക്കുകള്‍
നിശ്ചയിച്ചതിന്റെ
മാനദണ്ഡം എന്തായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
അമ്പതു
ശതമാനം മെറിറ്റ്
സീറ്റുകളില്‍
സര്‍ക്കാര്‍ നിരക്കില്‍
പാവപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കു
പഠിക്കാനുദ്ദേശിച്ച്
നടപ്പാക്കിയ സ്വാശ്രയ
സംവിധാനം ഈ
നിലയിലായതിന്റെ
കാരണങ്ങളെക്കുറിച്ച്
അന്വേഷിക്കുമോ?
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പിലെ
സോഷ്യല്‍ വര്‍ക്കര്‍ നിയമനം
1462.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പിലെ
സോഷ്യല്‍ വര്‍ക്കര്‍
തസ്തികയ്ക്ക്
സ്പെഷ്യല്‍ റൂള്‍
നിലവിലുണ്ടോ; എങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
സോഷ്യല്‍
വര്‍ക്കര്‍ തസ്തികയില്‍
നിലവിലുള്ള ഒഴിവുകള്‍,
പ്രസ്തുത തസ്തികയില്‍
ജോലി ചെയ്യുന്നവരുടെ
വിവരം എന്നീ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പില്‍
സോഷ്യല്‍ വര്‍ക്കര്‍
(എം.എസ്.ഡബ്ലിയു.)
തസ്തിക നിലവിലുണ്ടോ;
എങ്കില്‍, തസ്തിക
സൃഷ്ടിച്ച സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ; ഉത്തരവ്
നടപ്പിലാക്കിയപ്പോള്‍
ഈ തസ്തികയുടെ
സ്പെഷ്യല്‍ റൂളില്‍
മാറ്റം
വരുത്തിയിരുന്നോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പിലെ
സോഷ്യല്‍ വര്‍ക്കര്‍
തസ്തികയുടെ വിദ്യാഭ്യാസ
യോഗ്യത എം.എസ്.ഡബ്ലിയു.
ആക്കാന്‍ വകുപ്പ്
സര്‍ക്കാരിന്
പ്രാെപ്പോസല്
നല്‍കിയിരുന്നോ;
പ്രസ്തുത
പ്രൊപ്പോസലിന്മേല്
സര്‍ക്കാര്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
എം.എസ്.ഡബ്ലിയു.
അടിസ്ഥാന യോഗ്യതപ്രകാരം
ഈവകുപ്പില്‍ സോഷ്യല്‍
വര്‍ക്കര്‍ തസ്തികയില്‍
ഏതെങ്കിലും
സ്ഥിര/താത്ക്കാലിക
നിയമനം നടന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(എഫ്)
സോഷ്യോളജിയില്‍
ബിരുദം/ബിരുദാനന്തര
ബിരുദത്തിനുപകരം
എം.എസ്.ഡബ്ലിയു.
യോഗ്യതയായി മാറ്റുന്നത്
നിലവില്‍
സര്‍വ്വീസിലുള്ളവരുടെ
നിയമനത്തിനുംപ്രമോഷനും
തടസ്സം
സൃഷ്ടിക്കുമെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ജി)
സോഷ്യല്‍വര്‍ക്കര്‍
തസ്തികയുടെ അടിസ്ഥാന
യോഗ്യതയില്‍ സോഷ്യോളജി
ബിരുദം/ബിരുദാനന്തര
ബിരുദം മാറ്റി
എം.എസ്.ഡബ്ലിയു.
ആക്കാനുള്ള മുന്‍
സര്‍ക്കാരിന്റെ
തീരുമാനം
പുനഃപരിശോധിക്കാനും
നിലവിലുള്ള യോഗ്യത
നിലനിറുത്താനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
പാരാമെഡിക്കല്‍ കോഴ്സുകള്‍
1463.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ നിലവിലുള്ള
പാരാമെഡിക്കല്‍
കോഴ്സുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തിനകത്ത്
നടത്തുന്ന
പാരാമെഡിക്കല്‍
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
ഗവണ്മെന്റ്, എയിഡഡ്,
അണ്‍എയിഡഡ് എന്ന
ക്രമത്തില്‍ ഇവയുടെ
പേരു വിവരം
ലഭ്യമാക്കാമോ;
(സി)
പാരാമെഡിക്കല്‍
പ്രവേശനം ഏതു
രീതിയിലാണ് നടത്തുന്നത്
എന്ന് അറിയിക്കാമോ;
ഇവയ്ക്ക് പ്രവേശന
പരീക്ഷ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
നെടുങ്കുന്നം
ആയുര്‍വേദ ആശുപത്രി
1464.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുങ്കുന്നം
ആയുര്‍വേദ ചികിത്സാലയം
ആയുര്‍വേദ ആശുപത്രിയായി
ഉയര്‍ത്തിയിട്ടുണ്ടോ;
(ബി)
ഇതിന്
ആവശ്യമായ അധിക
തസ്തികകള്‍
അനുവദിക്കുമോ?
കേരളാ മെഡിക്കല്‍
സര്‍വ്വീസസ് കോര്പ്പറേഷന്
1465.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന് വിതരണം
ചെയ്യുന്ന വ്യത്യസ്ത
മരുന്നുകള്‍ക്ക് ഒരേ
രീതിയിലുള്ള പുറം
കവറുകള്‍
ഏര്‍പ്പെടുത്തിയത് മൂലം
മരുന്നു
മാറിപ്പോകുന്നതിനുള്ള
സാധ്യത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
മരുന്നുകളുടെ
ലേബലുകളില്‍
ഉപയോഗിക്കുന്ന
അക്ഷരങ്ങളുടെ വലിപ്പം,
ഗ്രാഫിക്സ് പാറ്റേണ്‍,
നിറം, മരുന്നുകളുടെ
സ്ട്രിപ്പ്, കവര്‍
എന്നിവ സംബന്ധിച്ച്
എന്തെങ്കിലും
നിബന്ധനകള്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(സി)
നിലവിലില്ലെങ്കില്‍
ഇതിന് മാനദണ്ഡങ്ങള്‍
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
മരുന്നുകളുടെ
ഗുണനിലവാരവും കാര്യക്ഷമതയും
1466.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയതായി
മാര്‍ക്കറ്റിലെത്തുന്ന
മരുന്നുകളുടെ
ഗുണനിലവാരവും,
കാര്യക്ഷമതയും
പരിശോധിച്ച്
ഉറപ്പുവരുന്നത്തുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സംവിധാനങ്ങള്‍
ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഫാര്‍മസി
പ്രാക്ടീസ് റഗുലേഷന് ആക്ട്
2015
1467.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫാര്‍മസി
പ്രാക്ടീസ് റഗുലേഷന്
ആക്ട് 2015
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്രക്കാര്‍
സ്വീകരിച്ചത്;
(ബി)
8
മണിക്കൂറില്‍ കൂടുതല്‍
പ്രവര്‍ത്തിക്കുന്ന
മെഡിക്കല്‍
ഷോപ്പുകളില്‍ ഒന്നില്‍
കൂടുതല്‍
ഫാര്‍മസിസ്റ്റിനെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ക്ലിനിക്കുകള്‍ക്ക്
ഡ്രഗ് ലൈസന്‍സ്
നിര്‍ബന്ധമാക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
മരുന്നു
സംഭരണ കേന്ദ്രങ്ങളില്‍
(ഹോള്‍സെയില്‍
കടകളില്‍)
ഫാര്‍മസിസ്റ്റിനെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ?
പ്രകൃതി
ചികിത്സാ കേന്ദ്രങ്ങള്‍
1468.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍ക്കാര്‍ പ്രകൃതി
ചികിത്സാ
കേന്ദ്രങ്ങളില്‍
കിടത്തി ചികിത്സ
ലഭ്യമാകുന്നതെവിടെയൊക്കെയാണെന്നും
എല്ലാ ജില്ലകളിലും
പ്രകൃതിചികിത്സാ
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
പ്രകൃതിചികില്‍സാ
കേന്ദ്രങ്ങളിലെ നഴ്സുമാര്‍
1469.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രകൃതി ചികില്‍സാ
കേന്ദ്രങ്ങളില്‍
ആയുര്‍വേദ നഴ്സുമാരുടെ
സേവനമാണ് ലഭ്യമാകുന്നത്
എന്നതും ആയുര്‍വേദ
നഴ്സുമാരുടെ സേവനം
പ്രകൃതി ചികില്‍സാ
രീതിക്ക്
അപര്യാപ്തമാണെന്നുളള
വിവരവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേന്ദ്ര
ഗവണ്മെന്റ് ആയുഷ്
വിഭാഗം നടത്തുന്ന
നഴ്സിംഗ് കോഴ്സായ
റ്റി.എ.റ്റി.സി.
പാസായവരെ
പ്രകൃതിചികില്‍സാ
കേന്ദ്രങ്ങളില്‍
നഴ്സുമാരായി
നിയമിക്കുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഓച്ചിറ
പരബ്രഹ്മ ക്ഷേത്രത്തിലെ
പ്ലാസ്റ്റിക് മാലിന്യങ്ങള്‍
1470.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓച്ചിറ
പന്ത്രണ്ട് വിളക്ക്
മഹോത്സവത്തോടനുബന്ധിച്ച്
പതിനായിരക്കണക്കിനു
ഭക്തജനങ്ങള്‍ പ്രതിദിനം
എത്തുന്ന ഓച്ചിറ
പരബ്രഹ്മ
ക്ഷേത്രത്തില്‍
വാണിഭക്കാര്‍,
ഭക്തജനങ്ങള്‍ എന്നിവര്‍
ഉപയോഗിക്കുന്ന
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍ ഇവിടെ
ഗുരുതരമായ പാരിസ്ഥിതിക
പ്രശ്നം
സൃഷ്ടിക്കുന്നുണ്ട്
എന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍, ഇവിടെ
പ്ലാസ്റ്റിക് നിരോധിത
മേഖലയായി
പ്രഖ്യാപിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
'സ്നേഹസ്പര്‍ശം
പദ്ധതി'
1471.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യസുരക്ഷ
മിഷന്റെ 'സ്നേഹസ്പര്‍ശം
പദ്ധതി'യില്‍
ഉള്‍പ്പെടുത്തി
പെന്ഷന് ലഭിക്കുന്നത്
എത്രപേര്‍ക്കാണ്;
പ്രതിമാസം എത്ര രൂപയാണ്
ഇവര്‍ക്ക് പെന്‍ഷനായി
അനുവദിച്ചിട്ടുള്ളത്;വ്യക്തമാക്കാമോ;
(ബി)
വയനാട്ടിലെ
അവിവാഹിതരായ
അമ്മമാരെയെല്ലാം ഈ
പദ്ധതിയുടെ കീഴില്‍
കൊണ്ടുവന്നിട്ടുണ്ടോ;
ഇല്ലെങ്കില്‍
എല്ലാവരെയും
ഉള്‍പ്പെടുത്തിക്കൊണ്ട്
പെന്ഷന്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കേരള
സാമൂഹ്യ സുരക്ഷാമിഷന്റെ ബൈലോ
1472.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സാമൂഹ്യ സുരക്ഷാമിഷന്റെ
ബൈലോയ്ക്ക് സര്‍ക്കാര്‍
അംഗീകാരം
നല്കിയിട്ടുളളതാണോ;
എങ്കില്‍ സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
അതിനുശേഷം ഭേദഗതികള്‍
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
ഭേദഗതികള്‍
വരുത്തിയിട്ടുണ്ട്;
പ്രസ്തുത ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ബൈലോ
പ്രകാരം ഗവേണിംഗ്
ബോഡി/എക്സിക്യുട്ടീവ്
കമ്മിറ്റി/
എക്സിക്യുട്ടീവ്
ഡയറക്ടര്‍ എന്നിവരുടെ
ചുമതലകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
സാമൂഹ്യ
സുരക്ഷാ മിഷനിലെ
നിയമനങ്ങള്‍
നടത്തുന്നതിന് ബൈലോ
പ്രകാരം
ചുമതലപ്പെടുത്തിയിരിക്കുന്നത്
ആരെയാണെന്ന്
വ്യക്തമാക്കുമോ?
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍
1473.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
നിയോജക മണ്ഡലത്തില്‍
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര അംഗന്‍വാടികള്‍
ഉണ്ടെന്നും അവ
ഏതൊക്കെയാണെന്നും
അറിയിക്കുമോ;
(ബി)
ഇത്തരത്തിലുളള
അംഗന്‍വാടികള്‍ക്ക്
സ്വന്തമായി സ്ഥലവും
കെട്ടിടവും
ഉണ്ടാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
ശ്രുതി തരംഗം പദ്ധതി
1474.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പ് 'ശ്രുതിതരംഗം'
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
എത്ര
തുകയുടെ സഹായമാണ്
പദ്ധതി വഴി ഇതുവരെ
നല്‍കിയിട്ടുള്ളത്?
സാമൂഹ്യ
സുരക്ഷാ മിഷന്
1475.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ മിഷനിലെ ഓരോ
തസ്തികയിലും
നിയമനത്തിനു വേണ്ട
യോഗ്യതയും നിയമനരീതിയും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സാമൂഹ്യ സുരക്ഷാ
മിഷനില്‍
കരാറടിസ്ഥാനത്തിലോ
ദിവസവേതനാടിസ്ഥാനത്തിലോ
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ നിയമനങ്ങള്‍
നടത്തിയ തസ്തിക, നിയമനം
ലഭിച്ചവരുടെ പേര്,
വിദ്യാഭ്യാസ യോഗ്യത,
തെരഞ്ഞെടുത്ത രീതി,
ഇന്റര്‍വ്യൂ
ബോര്‍ഡിന്റെ ഘടന എന്നിവ
ലഭ്യമാക്കുമോ?
സാമൂഹ്യ
സുരക്ഷാ മിഷനിലെ നിയമനം
1476.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ മിഷനില്‍ വിവിധ
തസ്തികകളില്‍ നിയമനം
നടത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
നിശ്ചയിച്ച്
സര്‍ക്കാര്‍ ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(ബി)
മിഷന്
രൂപീകരണത്തിനു ശേഷം
ഗവേണിംഗ് ബോഡിയും
എക്സിക്യൂട്ടീവ്
കമ്മിറ്റിയും യോഗം
ചേര്‍ന്ന് വിവിധ
തസ്തികകളുടെ നിയമന
മാനദണ്ഡങ്ങളും,
യോഗ്യതയും ചര്‍ച്ച
ചെയ്ത്
അംഗീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഓരോ
തസ്തികയ്ക്കും അപ്രകാരം
അംഗീകരിച്ച യോഗ്യത,
നിയമന മാനദണ്ഡം,
തെരഞ്ഞെടുപ്പു രീതി
എന്നിവ എന്തായിരുന്നു
എന്നതിന്റെ വിശദവിവരം
നല്‍കാമോ;
(സി)
സര്‍ക്കാര്‍
ഉത്തരവു വഴി നിയമന
മാനദണ്ഡം നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏതു
മാനദണ്ഡങ്ങളാണ്
പ്രാബല്യത്തിലുള്ളതെന്നും
അത് എത്രാമത്തെ
എക്സിക്യൂട്ടീവ് ,
ഗവേണിംഗ് ബോഡി തീരുമാന
പ്രകാരമുള്ളതാണെന്നും
വ്യക്തമാക്കുമോ;
പകര്‍പ്പ്
ലഭ്യമാക്കുമോ?
നഗരൂര്‍,
പഴയകുന്നുമ്മേല്‍, കരവാരം
,പുളിമാത്ത്, കിളിമാനൂര്‍
ഗ്രാമപഞ്ചായത്തുകളിലെ
അംഗന്‍വാടികള്‍
1477.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരൂര്‍,
പഴയകുന്നുമ്മേല്‍,
കരവാരം, പുളിമാത്ത്,
കിളിമാനൂര്‍
ഗ്രാമപഞ്ചായത്തുകളിലായി
സ്റ്റേറ്റ് പ്ലാന്‍
ഫണ്ടുപയോഗിച്ചും ,
നബാര്‍ഡ് സാഹയത്താലും
എവിടെയെല്ലാമാണ്
2014-15, 2015-16
വര്‍ഷങ്ങളില്‍
അംഗന്‍വാടി
നിര്‍മ്മാണത്തിന്
ഭരണാനുമതി
ലഭ്യമായതെന്നും
ഓരോന്നിന്റേയും
നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
(ബി)
ഓരോ
പ്രവര്‍ത്തിക്കും എന്തു
തുക വീതമാണ്
അനുവദിച്ചിട്ടുള്ളതെന്നും,
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്
മേല്‍നോട്ടം വഹിക്കുന്ന
ഏജന്‍സി ഏതാണെന്നും,
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നത്തേക്കു
പൂര്‍ത്തിയാകുമെന്നും,
ഓരോ പ്രവൃത്തിയും
കരാര്‍
എടുത്തിരിക്കുന്നത്
ആരാണെന്നും
വിശദമാക്കാമോ?
അംഗന്‍വാടി
ജീവനക്കാരുടെ പെന്ഷന്
ആനുകൂല്യങ്ങള്‍
1478.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടികളില്‍
ഹെല്‍പ്പര്‍,
വര്‍ക്കര്‍ തസ്തികയില്‍
ജോലി ചെയ്ത്
വിരമിച്ചവര്‍ക്ക്
എന്തെല്ലാം തരത്തിലുള്ള
പെന്ഷന്
ആനുകൂല്യങ്ങളാണ്
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പെന്ഷന്
തുക
വര്‍ദ്ധിപ്പിച്ചുകൊണ്ട്
ഈ സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദവിവരവും
ഉത്തരവിന്റെ പകര്‍പ്പും
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
തസ്തികകളില്‍ ജോലി
ചെയ്തിരുന്നവര്‍ക്ക്
ലഭ്യമാകുന്ന പെന്ഷന്
ആനുകൂല്യങ്ങള്‍
കുറവാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുകളുടെ
കീഴില്‍ നടത്തിവരുന്ന
സഹായപദ്ധതികള്‍
1479.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുകളുടെ കീഴില്‍
നടത്തിവരുന്ന
സഹായപദ്ധതികള്‍
ഏതൊക്കെയാണ്; ഇതില്‍
നിന്നും ധനസഹായങ്ങളും
മറ്റുസഹായങ്ങളും
ലഭിക്കാനുള്ള
നടപടിക്രമങ്ങള്‍
എന്താെക്കെയാണ്;
(ബി)
പട്ടാമ്പി
മണ്ഡലത്തില്‍ പ്രസ്തുത
വകുപ്പുകളുടെ കീഴില്‍
എത്ര സ്ഥാപനങ്ങളുണ്ട്;
അവ ഏതൊക്കെയാണെന്നും
അവയിലെ ജീവനക്കാരുടെ
നിലവിലുള്ള
സ്റ്റാറ്റസും
വ്യക്തമാക്കാമോ;
(സി)
നിലവിലുള്ള ഏതെങ്കിലും
സ്ഥാപനം അപ്ഗ്രേഡ്
ചെയ്യാനുള്ള പദ്ധതികള്‍
പരിഗണനയിലുണ്ടോ;
(ഡി)
കുടിവെള്ള
സ്രോതസ്സായ
ഭാരതപ്പുഴയുടെ
മലിനീകരണം,
മഞ്ഞപ്പിത്തം പോലുള്ള
സാംക്രമികരോഗങ്ങള്‍ക്ക്
കാരണമാകുന്നുണ്ടെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനാവശ്യമായ
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
അംഗന്‍വാടി
പ്രവര്‍ത്തകര്‍ക്കുളള വേതനം
1480.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടി
പ്രവര്‍ത്തകര്‍ക്ക്
10,000 രൂപയായും
ഹെല്‍പ്പര്‍മാര്‍ക്ക്
7,500 രൂപയായും
ഓണറേറിയം
വര്‍ദ്ധിപ്പിച്ച്
നല്‍കുമെന്ന
സര്‍ക്കാരിന്റെ
പ്രഖ്യാപനം
യാഥാര്‍ത്ഥ്യമായിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
അംഗന്‍വാടി
പ്രവര്‍ത്തകര്‍ക്കുള്ള പെന്ഷന്
പദ്ധതി
1481.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടി
പ്രവര്‍ത്തകര്‍ക്കുള്ള
പെന്ഷന് പദ്ധതി ഏത്
വര്‍ഷമാണ് ആരംഭിച്ചത്;
(ബി)
അംഗന്‍വാടി
വര്‍ക്കര്‍മാര്‍ക്കും
ഹെല്‍പ്പര്‍മാര്‍ക്കും
എത്ര തൂപ വീതമാണ്
ഇപ്പോള്‍ പെന്ഷന്
അനുവദിച്ചിരിക്കുന്നത്;
(സി)
2011-2016
മെയ് വരെയുള്ള
കാലയളവില്‍ അംഗന്‍വാടി
പ്രവര്‍ത്തകരുടെ
പെന്ഷന്
വര്ദ്ധിപ്പിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
അംഗന്‍വാടി
പ്രവര്‍ത്തകര്‍ക്ക്
ഇപ്പോള്‍ നല്കി വരുന്ന
പെന്ഷന് തുക വളരെ
കുറവാണെന്ന കാര്യം
പരിഗണിച്ച് അവരുടെ
പെന്ഷന് കാലോചിതമായി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
എങ്കില്‍
ഏത് തീയതി മുതല്‍
വര്‍ദ്ധനവിന് പ്രാബല്യം
നല്‍കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമാേ?
സാമൂഹ്യനീതി
വകുപ്പില്‍ സീനിയര്‍ ക്ലര്‍ക്ക്
തസ്തിക ഒഴിവുകള്‍
1482.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പില്‍ സീനിയര്‍
ക്ലര്‍ക്കുമാരുടെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും ഇവ
നികത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവ
അടിയന്തരമായി
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ചെങ്ങന്നൂരിൽ
മാതൃക അംഗന്‍വാടി
1483.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
ബ്ലോക്ക്
പഞ്ചായത്തിന്റെ
തീരുമാനപ്രകാരമുളള
മാതൃക അംഗന്‍വാടി
സംബന്ധിച്ച
നിവേദനത്തിന്റെ
നിലവിലുളള സ്ഥിതി
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
മാതൃക അംഗന്‍വാടി
സ്ഥാപിക്കുന്നത്
സംബന്ധിച്ച നടപടികളിലെ
കാലതാമസം
വിശദീകരിക്കുമോ?
സാമൂഹ്യക്ഷേമ
പദ്ധതികള്‍
1484.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിലവിലുള്ള വിവിധ
സാമൂഹ്യക്ഷേമ
പദ്ധതികള്‍ കൂടുതല്‍
ജനോപകാരപ്രദമായി
പരിഷ്കരിക്കാന്‍
ഉദ്ദേശ്യമുണ്ടോ;
(ബി)
വിവിധ
സാമൂഹ്യക്ഷേമ
പദ്ധതികളിലേയ്ക്ക്
അപേക്ഷ
സമര്‍പ്പിക്കുന്നതിനും,
ആയതിന്റെ പുരോഗതി
വിലയിരുത്തുന്നതിനും
ഒരു ഏകജാലക ഓണ്‍ലൈന്‍
സോഫ്റ്റ് വെയര്‍
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
അംഗൻവാടികളുടെ
ശാക്തീകരണം
1485.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗൻവാടികളുടെ
ചുമതലകളില്‍ നിന്നും
കേന്ദ്ര സര്‍ക്കാര്‍
പിന്വാങ്ങിക്കൊണ്ടിരിയ്ക്കുന്ന
സാഹചര്യത്തില്‍
അംഗൻവാടികളുടെ
ശാക്തീകരണത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിയ്ക്കുന്ന
കര്‍മ്മപദ്ധതികളുടെ
വിശദവിവരം നല്‍കുമോ?
അംഗന്‍വാടികള്‍
1486.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അംഗന്‍വാടി
കെട്ടിടങ്ങള്‍
സ്വന്തമായ
കെട്ടിടത്തിലും എത്ര
അംഗന്‍വാടികള്‍ വാടക
കെട്ടിടത്തിലും
പ്രവര്‍ത്തിക്കുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
കോതമംഗലം
മണ്ഡലത്തില്‍ എത്ര
അംഗന്‍വാടികളാണ് വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നത്
എന്ന്
വെളിപ്പെടുത്തുമോ?
സാമൂഹ്യസുരക്ഷാ
മിഷന്
1487.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാമിഷന്റെ കീഴില്‍
കരാര്‍ അടിസ്ഥാനത്തില്‍
ജോലിചെയ്തിരുന്നതും,സാമ്പത്തിക
ക്രമക്കേടുകളോ,കൃത്യവിലോപമോ
കണ്ടെത്തി കരാര്‍
കാലാവധി
അവസാനിപ്പിക്കുകയും
ചെയ്ത ഏതെങ്കിലും
ജീവനക്കാരന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കരാര്‍ അടിസ്ഥാനത്തിലോ
ദിവസവേതനാടിസ്ഥാനത്തിലോ
പുനര്‍നിയമനം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പേരു
വിവരം നല്‍കുമോ;
(ബി)
പിരിച്ചുവിട്ടതിനുള്ള
കാരണങ്ങളെക്കുറിച്ച്
പുനരന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
നിയമനരീതി
തെറ്റായതുകൊണ്ട് കരാര്‍
നിയമനകാലാവധി നീട്ടി
നല്‍കാതെ കാലാവധി
അവസാനിപ്പിച്ച
ആരെയെങ്കിലും
വ്യവസ്ഥാപിതമായല്ലാതെ
പുനര്നിയമിച്ചിട്ടുണ്ടോ;എങ്കില്‍
ആരുടെ ഉത്തരവു
പ്രകാരമാണ്
നിയമിച്ചതെന്നും
നിയമനത്തിന്
ഗവേണിംഗ്/എക്സിക്യൂട്ടീവ്
കമ്മിറ്റിയുടെ
അംഗീകാരമുണ്ടോ എന്നും
വ്യക്തമാക്കുമോ?
ഭിന്നശേഷിയുള്ള
ഉദ്യോഗസ്ഥര്‍
1488.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിലൂടെ
താല്‍ക്കാലിക നിയമനം
കിട്ടി വിവിധ
വകുപ്പുകളില്‍ ജോലി
ചെയ്യുന്ന
ഭിന്നശേഷിയുള്ള
ജീവനക്കാരുടെ എണ്ണം
വ്യക്തമാക്കുമോ;
(ബി)
ഏതു
വര്‍ഷം വരെ
താല്‍ക്കാലികമായി
നിയമിച്ച ഭിന്ന
ശേഷിയുള്ള
ഉദ്യോഗസ്ഥര്‍ക്ക് സ്ഥിര
നിയമനം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഒന്നോ
രണ്ടോ ദിവസത്തെ
കുറവുകൊണ്ട് 179 ദിവസം
താല്‍ക്കാലിക നിയമനം
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
മാനുഷിക പരിഗണന നല്കി
സ്ഥിര നിയമനം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
അംഗന്വാടികളൂടെ
നവീകരണം
1489.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടികള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിച്ചു
നല്‍കുന്നതിന്
നിലവിലുള്ള പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
കെട്ടിട
നിര്‍മ്മാണത്തിന്
അനുവര്‍ത്തിച്ചു വരുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
അംഗന്‍വാടികള്‍
കൂടുതല്‍ ശിശു
സൗഹൃദമാക്കി
മാറ്റുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
അംഗന്‍വാടികളില്‍
പ്രവേശനം നേടുന്ന കുട്ടികളുടെ
എണ്ണം
1490.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടികളില്‍
പ്രവേശനം നേടുന്ന
കുട്ടികളുടെ എണ്ണം
കുറഞ്ഞുവരുന്നതായുള്ള
കണക്കുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്താണ് ഈ പ്രവണതയ്ക്ക്
കാരണമെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
അംഗന്‍വാടികളില്‍
പ്രവേശനം നേടുന്ന
കുട്ടികളുടെ
ആരോഗ്യക്ഷമതയും,
ആശയവിനിമയ പാടവവും
മറ്റ്
പ്രീ-സ്കൂളുകളില്‍
പഠിക്കുന്ന
കുട്ടികളേക്കാള്‍
കൂടുതലാണെന്ന
തരത്തിലുള്ള പഠനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
അംഗന്‍വാടികളില്‍
പ്രവേശനം നേടുന്ന
കുട്ടികളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്ന
തരത്തില്‍ എന്തെങ്കിലും
പദ്ധതികള്‍
ആലോചിക്കുന്നുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ?
വികലാംഗരായിട്ടുള്ള
താല്‍ക്കാലിക ജീവനക്കാരെ
സ്ഥിരപ്പടുത്തുന്നത് സംബന്ധിച്ച്
1491.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വികലാംഗരായിട്ടുള്ള
താല്‍ക്കാലിക ജീവനക്കാരെ
സ്ഥിരപ്പടുത്തികൊണ്ട്
സാമൂഹ്യനീതി വകുപ്പ്
പുറപ്പെടുവിച്ച
മുന്‍ഗണന പട്ടികയില്‍
നിന്നും പേര്
വിട്ടുപോയിട്ടുള്ള
ശ്രീമതി രേഖ, സുതിന
വിലാസം, പറക്കുന്ന്
പി.ഒ., നാവായിക്കുളം,
വര്‍ക്കല എന്നയാളെ
പട്ടികയില്‍
ഉള്‍പ്പെടുത്തി നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ടിയാളുടെ
അപേക്ഷ ലഭിച്ചിട്ട്
എത്ര മാസമായി എന്ന്
വ്യക്തമാക്കുമോ?
(സി)
ടിയാള്‍ക്ക്
നിയമനം നല്‍കുന്നതിന്
അടിയന്തര പ്രാധാന്യം
നല്‍കുമോ?
ഭിന്നലിംഗക്കാര്‍ക്ക്
പെന്ഷന്
1492.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭിന്നലിംഗക്കാര്‍ക്ക്(ട്രാന്‍സ്
ജെന്‍ഡര്‍)പെന്ഷന്
നല്കുവാന് പദ്ധതി
ഉണ്ടോ; എങ്കില്‍
പ്രതിമാസം എത്ര രൂപയാണ്
പെന്‍ഷനായി
നിശ്ചയിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
പെന്ഷന്
നല്കുവാനായി ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഭിന്നശേഷിക്കാര്‍ക്ക്
മുച്ചക്രവാഹനങ്ങള്‍
സൗജന്യമായി ലഭ്യമാക്കല്‍
1493.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരായ
ആളുകള്‍ക്ക് മോട്ടോര്‍
ഘടിപ്പിച്ച
മുച്ചക്രവാഹനങ്ങളോ,
മുച്ചക്രസ്കൂട്ടറുകളോ
സൗജന്യമായി
ലഭ്യമാക്കാന്‍
സാമൂഹ്യനീതിവകുപ്പ്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
പദ്ധതി ഏതൊക്കെ
ജില്ലകളിലാണ്
നടപ്പാക്കിയിട്ടുള്ളത്;
സഹായം ലഭിച്ചവരുടെ
എണ്ണം ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(സി)
ലോട്ടറി
വില്പന പോലെയുള്ള
സ്വയംതൊഴിലില്‍
ഏര്‍പ്പെട്ടിട്ടുള്ള
മുഴുവന്‍
വികലാംഗര്‍ക്കും
ബി.പി.എല്‍./എ.
പി.എല്‍.
വ്യത്യാസമില്ലാതെ
ഇത്തരം
മുച്ചക്രസ്കൂട്ടറുകളോ,
മോട്ടോര്‍ പിടിപ്പിച്ച
മുച്ചക്രവാഹനങ്ങളോ
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?