''സെെലോ''
ധാന്യസംഭരണികള്‍
1494.
ശ്രീ.കെ.
ദാസന്
,,
എ.എം. ആരിഫ്
,,
വി. ജോയി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യധാന്യ
സംഭരണവും വിതരണവും
സ്വകാര്യ
കോര്‍പ്പറേറ്റുകളെ
ഏല്‍പ്പിക്കുന്നതിനുളള
കേന്ദ്ര സര്‍ക്കാരിന്റെ
നീക്കം സംസ്ഥാനങ്ങളുടെ
പൊതുവിതരണ സംവിധാനത്തെ
ദോഷകരമായി
ബാധിക്കുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
''സെെലോ''
ധാന്യസംഭരണികള്‍
വ്യാപിക്കുന്നതിലൂടെ
പ്രസ്തുത മേഖലയിലെ
പതിനായിരങ്ങളുടെ
തൊഴില്‍
നഷ്ടപ്പെടുമെന്ന
യാഥാര്‍ത്ഥ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി നിര്‍ബന്ധമായും
നടപ്പാക്കണമെന്ന്
കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്തിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
നടപ്പാക്കുമ്പോള്‍
തൊഴില്‍ നഷ്ടപ്പെടുന്ന
തൊഴിലാളികളുടെ
തൊഴില്‍-പുനരധിവാസം
എന്നിവയ്ക്കായി
എന്തെങ്കിലും
നിര്‍ദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കാമോ?
'ഭക്ഷ്യ
ഭദ്രത നിയമം'
1495.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഭക്ഷ്യ
ഭദ്രത നിയമ'മനുസരിച്ച്
റേഷന്‍ കാര്‍ഡുടമകളിലെ
മുന്‍ഗണനാ വിഭാഗത്തെ
കണ്ടെത്തുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നത്
വ്യക്തമാക്കാമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് മുന്‍ഗണനാ
വിഭാഗത്തെ
കണ്ടെത്തുന്നതിനുവേണ്ടി
കൊണ്ടുവന്നിട്ടുള്ള
മാനദണ്ഡങ്ങളില്‍,
ഏതെങ്കിലും തരത്തിലുള്ള
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
ഇതു കാരണം റേഷന്‍
കാര്‍ഡുകള്‍
ഗുണഭോക്താക്കള്‍ക്കു
നല്കുന്നതില് എത്ര
കാലതാമസ്സമുണ്ടാകുമെന്ന്
വ്യക്തമാക്കുമോ?
'ഭക്ഷ്യ
സുരക്ഷാ നിയമം'
1496.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'ഭക്ഷ്യ
സുരക്ഷാ നിയമം'
നടപ്പിലാക്കുന്നത്
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ബി.പി.എല്‍.,
എ.എ.വൈ. കാര്‍ഡുടമകള്‍ക്ക്
മാവേലി സ്റ്റോറുകള്‍ വഴി
സൗജന്യ ഓണക്കിറ്റുകള്‍
1497.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്ത്
സംസ്ഥാനത്ത് എത്രലക്ഷം
ബി.പി.എല്‍., എ.എ.വൈ.
കാര്‍ഡുടമകള്‍ക്കാണ്
മാവേലി സ്റ്റോറുകള്‍
വഴി സൗജന്യമായി
നിത്യേപയോഗ സാധനങ്ങള്‍
അടങ്ങിയ ഓണക്കിറ്റുകള്‍
വിതരണം ചെയ്തത്;
(ബി)
ഇതിനായി
എത്ര കോടി രൂപ
ചെലവഴിച്ചു എന്ന്
വിശദമാക്കുമോ?
ദേശീയ
ഭക്ഷ്യ ഭദ്രത നിയമം
1498.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
സി.കെ. ഹരീന്ദ്രന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ ഭദ്രത നിയമം
സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
ഈ
നിയമം പ്രാബല്യത്തില്‍
വരുന്നതോടെ
മുന്‍ഗണന/മുന്‍ഗണനേതര
വിഭാഗങ്ങളില്‍പ്പെട്ട
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്ന റേഷന്‍
സാധനങ്ങള്‍
എന്തൊക്കെയാണ് ;
(സി)
മുന്‍ഗണന
വിഭാഗത്തില്‍പ്പെട്ടവരെ
കണ്ടെത്തുന്നതിന്
സ്വീകരിച്ച മാനദണ്ഡം
എന്തെന്ന്
വ്യക്തമാക്കുമോ ;
മുന്‍സര്‍ക്കാര്‍
പ്രഖ്യാപിച്ച
മാനദണ്ഡങ്ങളില്‍
പാവപ്പെട്ടവര്‍ക്ക്
ഗുണകരമായ മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ അവ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ഡി)
ഈ
നിയമം സംസ്ഥാനത്തുള്ള
സാര്‍വ്വത്രിക റേഷനിംഗ്
സമ്പ്രദായത്തെ
ഏതെങ്കിലും തരത്തില്‍
ബാധിക്കാനിടയുണ്ടോ;
വ്യക്തമാക്കുമോ?
ദേശീയ
ഭക്ഷ്യ ഭദ്രത നിയമം
1499.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ ഭദ്രത നിയമം
നടപ്പിലാക്കുമ്പോള്‍
കേരളത്തിന്റെ
ഭക്ഷ്യധാന്യ വിഹിതം
കുറയുമെന്ന്
വിലയിരുത്തപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഭക്ഷ്യധാന്യ
വിഹിതത്തില്‍ കുറവ്
വരരുതെന്ന്
ആവശ്യപ്പെട്ട് കഴിഞ്ഞ
സര്‍ക്കാര്‍ കേന്ദ്ര
ഗവണ്മെന്റിന് എത്ര
കത്തുകള്‍
അയച്ചിട്ടുണ്ടെന്നും അവ
ഏതെല്ലാം
തീയതികളിലായിരുന്നുവെന്നും
വിശദമാക്കുമോ;
(സി)
കേന്ദ്രത്തില്‍
നിന്നുള്ള ഭക്ഷ്യധാന്യ
വിഹിതം
കുറയാതിരിക്കാന്‍
എന്തെല്ലാം നടപടികള്‍ ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ദേശീയ
ഭക്ഷ്യ സുരക്ഷാ നിയമം
1500.
ശ്രീ.കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
എ.പി. അനില്‍ കുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ സുരക്ഷാ നിയമം
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നുമുതല്‍
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍ഗണനാ
വിഭാഗങ്ങളെ
കണ്ടെത്തുന്നതിന്
നിലവിലുള്ള റാങ്കിംഗ്
സമ്പ്രദായം
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
താലൂക്ക്തല
റാങ്കിംഗ് നടത്തി
പ്രസിദ്ധീകരിച്ച
മുന്‍ഗണനാ പട്ടിക
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ഡി)
മുന്‍ഗണനാ
ക്രമത്തില്‍നിന്നും
ഒഴിവാക്കപ്പെടുന്ന
വിഭാഗങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡുകള്‍
1501.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
പട്ടികജാതിയില്‍പ്പെട്ട
വളരെ പാവപ്പെട്ട
നൂറുകണക്കിനാളുകളുടെ
റേഷന്‍ കാര്‍ഡുകള്‍
എ.പി.എല്‍. ആയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പുതിയ കാര്‍ഡ്
വിതരണത്തില്‍
പരിഹരിക്കുമോ;
(ബി)
അനര്‍ഹരായ
പലര്‍ക്കും ബി.പി.എല്‍.
കാര്‍ഡ്
ലഭിച്ചിട്ടുള്ളത്
റദ്ദാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ
1502.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡിനുള്ള
അപേക്ഷ സ്വീകരിച്ചിട്ട്
എത്ര കാലമായെന്ന്
വ്യക്തമാക്കുമോ;
അവശ്യ
സാധനങ്ങളുടെ വില വര്‍ദ്ധന
1503.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓണക്കാലത്ത്
അവശ്യ സാധനങ്ങളുടെ
പൂഴ്ത്തിവെയ്പും
കരിഞ്ചന്തയും
തടയുന്നതിന് എന്തെല്ലാം
മുന്‍കരുതലുകളാണ്
കൈക്കൊണ്ടതെന്നു
വ്യക്തമാക്കുമോ?
ഭക്ഷ്യ
ഭദ്രത നിയമം
1504.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രത നിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി പരാതി പരിഹാര
കമ്മീഷന് ആവശ്യമായ
തസ്തികകള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
തസ്തികകള്‍
രൂപീകരിച്ചത് എന്ന്
വ്യക്തമാക്കുമോ?
റേഷന്‍
വിതരണ സമ്പ്രദായം
1505.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ വിതരണ
സമ്പ്രദായത്തില്‍
കാതലായ മാറ്റം
വരുത്താനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
മൊത്തവ്യാപാരികളെ
പൂര്‍ണ്ണമായും
ഒഴിവാക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഫുഡ്
കോര്പ്പറേഷന്
ഗോഡൗണുകളില്‍ നിന്ന്
ഭക്ഷ്യവസ്തുക്കള്‍
സര്‍ക്കാര്‍ നേരിട്ട്
റേഷന്‍
കടകളിലേക്കെത്തിക്കുമോ;
(സി)
അല്ലെങ്കില്‍
എഫ്. സി. ഐയില്‍ നിന്ന്
റേഷന്‍ കടക്കാര്
നേരിട്ട് അരിവാങ്ങി
ഉപഭോക്താക്കള്‍ക്ക്
നല്‍കുമോ;
(ഡി)
ഈ
പരിഷ്കരണം ഏതു
നയത്തിന്റെ ഭാഗമാണെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
പുതിയ
പരിഷ്കരണം എന്നു മുതല്‍
സംസ്ഥാനത്ത്
നടപ്പാക്കും ; പദ്ധതി
നടപ്പാക്കുന്നതിലൂടെ
റേഷന്‍ വിതരണ രംഗത്ത്
എന്തൊക്കെ നേട്ടങ്ങള്‍
കൈവരിക്കാനാകും എന്നാണ്
സര്‍ക്കാര്‍
കരുതുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
റേഷന്‍
വിതരണം
കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന
പദ്ധതി
1506.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണം പൂര്‍ണ്ണമായി
കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
പദ്ധതി
നടപ്പാക്കുന്നത് വഴി
നിലവിലുളള റേഷന്‍
വിതരണത്തില്‍
എന്തെല്ലാം
മാറ്റങ്ങളാണ് വരാന്‍
പോകുന്നതെന്ന്
വിശദമാക്കുമോ?
ഭക്ഷ്യ
സുരക്ഷാ നിയമം
1507.
ശ്രീ.പി.ടി.എ.
റഹീം
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
സി.കൃഷ്ണന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ നിയമം
നടപ്പിലാക്കുമ്പോള്‍
ഉണ്ടാകാവുന്ന
പ്രത്യാഘാതങ്ങള്‍
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഈ
നിയമം
നടപ്പിലാക്കുന്നപക്ഷം
ഭക്ഷ്യ ധാന്യത്തിന്റെ
കേന്ദ്ര
അലോട്ട്മെന്റില്‍
കുറവുണ്ടാകുമോ;
(സി)
ഇക്കാര്യത്തില്‍
സംസ്ഥാന താല്‍പ്പര്യം
സംരക്ഷിക്കുന്നതിന്
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
ഭക്ഷ്യ
സാധനത്തില്‍ മായം
1508.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കച്ചവടക്കാര്‍
വിറ്റഴിക്കുന്ന മായം
കലര്‍ന്ന പലവ്യഞ്ജനം,
മത്സ്യം, മാംസം,
പച്ചക്കറി, മറ്റ്
നിത്യോപയോഗ
സാധനങ്ങള്‍ മുതലായവ
ജനങ്ങളില്‍ മാരക
അസുഖങ്ങള്‍
ഉണ്ടാക്കുന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മായം
ചേര്‍ക്കുന്നതിനെതിരെ
നടപടി സ്വീകരിയ്ക്കാന്‍
ഇപ്പോള്‍ എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുളളതെന്ന്
വിശദമാക്കുമോ;
(സി)
ഭക്ഷ്യ
സാധനത്തില്‍ മായം
ചേര്‍ക്കുന്നതിനെതിരെയും,
മോശമായതും പഴകിയതുമായ
നിത്യോപയോഗ
സാധനങ്ങള്‍
വില്‍ക്കുന്നതിനെതിരെയും
എന്തൊക്കെ കര്‍ശന
നടപടികള്‍
സ്വീകരിയ്ക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്നശേഷം
ഇങ്ങനെ മായം
ചേര്‍ക്കുന്നവര്‍ക്കെതിരെ
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ?
ഭക്ഷ്യ
സുരക്ഷാനിയമം
1509.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യ സുരക്ഷാനിയമം
ഉടന്‍ നടപ്പാക്കണമെന്ന്
കേന്ദ്രം
സംസ്ഥാനത്തോടാവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പദ്ധതി
നടപ്പാക്കുന്നതിനുമുമ്പായി
സംസ്ഥാന പൊതു വിതരണ
സമ്പ്രദായത്തില്‍
എന്തൊക്കെ പുതിയ
പരിഷ്ക്കരണങ്ങള്‍
വരുത്തേണ്ടതുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതുസംബന്ധമായ
കാര്യങ്ങള്‍ ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
നിയമം
നടപ്പാക്കാത്തപക്ഷം
എ.പി.എല്‍.
വിഭാഗത്തിനുള്ള റേഷന്‍
സബ്സിഡി ഇല്ലാതാക്കുകയോ
വിതരണം
നിര്‍ത്തലാക്കുകയോ
ചെയ്യുമെന്ന് കേന്ദ്രം
സംസ്ഥാനത്തെ
അറിയിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
പദ്ധതി സംസ്ഥാനത്ത്
എന്നുമുതല്‍
നടപ്പാക്കാനാകുമെന്നാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ഭക്ഷ്യ
സുരക്ഷാനിയമം
1510.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാനിയമം
നടപ്പിലാക്കുന്നതിന്റെ
പദ്ധതി
തയ്യാറായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ന്ലകുമോ;
(ബി)
2013-ല്‍
മുൻസര്‍ക്കാര്‍ ഇതിനായി
രൂപരേഖ
തയ്യാറാക്കിയിരുന്നുവോ;
ആയത്
നടപ്പിലാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
(സി)
മുൻസര്‍ക്കാര്‍
ഇക്കാര്യത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിച്ചിരുന്നതില്‍
നിന്നും ഏതെല്ലാം
മെച്ചപ്പെട്ട
രീതിയിലാണ്
ഭക്ഷ്യസുരക്ഷാ നിയമം
കേരളത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡുകളുടെ കാലാവധി
1511.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള റേഷന്‍
കാര്‍ഡുകളുടെ കാലാവധി
എന്നുവരെ ആയിരുന്നെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
കാര്‍ഡില്‍ നിന്നും
എന്തൊക്കെ മാറ്റങ്ങളും
ഭേദഗതികളുമാണ് പുതിയ
കാര്‍ഡില്‍
വരുത്തുന്നതെന്ന്
വിശദമാക്കാമോ?
റേഷന്‍
കാര്‍ഡുകളുടെ കാലാവധി
1512.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
റേഷന്‍ കാര്‍ഡുകള്‍
പുതുക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ട് എത്ര
വര്‍ഷമായി; പുതുക്കി
നല്കുന്ന റേഷന്‍
കാര്‍ഡിന് എത്ര
വര്‍ഷത്തെ കാലാവധിയാണ്
ഉദ്ദേശിക്കുന്നത്;
(ബി)
നിലവിലുള്ള
റേഷന്‍ കാര്‍ഡുകള്‍ക്ക്
എത്ര വര്‍ഷമായിരുന്നു
കാലാവധി; റേഷന്‍
കാര്‍ഡുകളുടെ കാലാവധി
10 വര്‍ഷമാക്കി
വര്‍ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഈ
വര്‍ഷമെങ്കിലും
പുതുക്കിയ
റേഷന്‍കാര്‍ഡ്
നല്കാന് സമയക്രമം
നിശ്ചയിച്ച് നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
സൗജന്യ
ഓണക്കിറ്റുകള്‍
1513.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇത്തവണ
ഓണത്തിന് സംസ്ഥാനത്തെ
ആദിവാസി
കുടുംബങ്ങള്‍ക്കും ബി.
പി. എല്‍.
കുടുംബങ്ങള്‍ക്കും
സൗജന്യ ഓണക്കിറ്റുകള്‍
വിതരണം ചെയ്യുന്നതിന്
തീരുമാനിച്ചിരുന്നോ;
(ബി)
എങ്കില്‍,
അപ്രകാരം നൽകിയ
ഓണക്കിറ്റില്‍
എന്തെല്ലാം
ഉള്‍പ്പെടുത്തിയിരുന്നുവെന്നും,
എത്ര പേര്‍ക്കു വിതരണം
ചെയ്തുവെന്നും ജില്ല
തിരിച്ച് കണക്കുകള്‍
ലഭ്യമാക്കുമോ?
ഓണക്കാല
വിപണി
1514.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ഓണക്കാലത്ത് വിപണി
ഇടപെടലിനായി സപ്ലെെകോ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ആകെ
എത്ര തുകയുടെ
വിറ്റുവരവാണ് ഓണം
ബക്രീദ് കാലയളവില്‍
സപ്ലെെകോക്ക്
ലഭിച്ചത്;
(സി)
വില
നിലവാരം പിടിച്ചു
നിര്‍ത്തുന്നതിന്
സപ്ലെെകോ
സ്വീകരിക്കുന്ന തുടര്‍
നടപടികള്‍
വിശദമാക്കുമോ?
സിവില്‍
സപ്ലൈസ് വകുപ്പ് വഴി
ഭക്ഷ്യധാന്യങ്ങളുടെ വിതരണം
1515.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് വകുപ്പ് വഴി
വിതരണം നടത്തുന്ന
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരം ഉറപ്പു
വരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നു എന്ന്
അറിയിക്കുമോ;
(ബി)
വകുപ്പു മുഖേന വിതരണം
ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങളിലും
എണ്ണയിലും മായം
കലര്‍ന്നിട്ടുണ്ടോ
എന്ന്
പരിശോധിക്കുന്നതിന്
കൂടുതല്‍ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുമോ;
വ്യക്തമാക്കുമോ?
സിവില്‍
സപ്ലൈസ് സൂപ്പര്‍മാര്‍ക്കറ്റ്
1516.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ്
സൂപ്പര്‍മാര്‍ക്കറ്റ്
ആരംഭിക്കുന്നതിന്
വൈപ്പിന്‍ മണ്ഡലത്തിലെ
കുഴിപ്പിള്ളി
സര്‍വ്വീസ് സഹകരണ
ബാങ്ക് കെട്ടിടം
അനുവദിക്കുന്നതിന്
സന്നദ്ധത
പ്രകടിപ്പിച്ചു
കൊണ്ടും, ടി സ്ഥലത്ത്
സൂപ്പര്‍ മാര്‍ക്കറ്റ്
ആനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച തുടര്‍
നടപടി വിശദമാക്കുമോ;
(സി)
സൂപ്പര്‍മാര്‍ക്കറ്റിന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
സിവില്‍
സപ്ലെെസ് വകുപ്പ്
1517.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലെെകോയില്‍
ഡെപ്യൂട്ടേഷനില്‍ ജോലി
ചെയ്യുന്നവര്‍
ഉള്‍പ്പെടെ സിവില്‍
സപ്ലെെസ് വകുപ്പില്‍
ആകെ എത്ര പേര് ജോലി
നോക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
വകുപ്പില്‍ എത്രപേര്‍
ഏതെല്ലാം തസ്തികയില്‍
ജോലി
ചെയ്യുന്നുവെന്നും
സപ്ലെെകോയില്‍
എത്രപേര്‍ ഏതെല്ലാം
തസ്തികയില്‍ നിന്നാണ്
ജോലി ചെയ്യുന്നതെന്നും
വിശദമാക്കാമോ?
സിവില്‍
സപ്ലെെസ് കോര്പ്പറേഷന്
പാലക്കാട് ജില്ലയിലെ
നെല്‍കര്‍ഷകരില്‍ നിന്നും
സംഭരിച്ച നെല്ല്
1518.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
൦1.07.2016-ന്
ശേഷം സിവില്‍ സപ്ലെെസ്
കോര്പ്പറേഷന്
പാലക്കാട് ജില്ലയിലെ
നെല്‍കര്‍ഷകരില്‍
നിന്നും എത്ര നെല്ല്
സംഭരിച്ചു;
(ബി)
ആയത്
എന്ത് വിലയ്ക്കാണ്
സംഭരിച്ചത്എന്ന്
വ്യക്തമാക്കുമോ;
(സി)
കര്‍ഷകര്‍ക്ക്
മുഴുവന്‍ വിലയും
നല്‍കിയിട്ടുണ്ടോ;
നെല്ല് സംഭരിച്ച
വകയില്‍ കുടിശ്ശിക
നല്കുവാനുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
താലൂക്കടിസ്ഥാനത്തില്‍
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തെ
കുടിശ്ശിക തുക
എത്രയായിരുന്നു;
1.3.2016-ലെ കണക്കിന്റെ
വിശദാംശം
ലഭ്യമാക്കാമോ; അതു
കൊടുത്തു
തീര്‍ക്കുന്നതിനായി
എത്ര തുക ചെലവഴിച്ചു
എന്ന് വ്യക്തമാക്കുമോ?
സപ്ലൈകോ
സ്ഥാപനങ്ങള്‍
1519.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനവാസമേറിയ
നിരവധി മേഖലകളില്‍
കണ്‍സ്യൂമര്‍ ഫെഡിന്റെ
ഷോപ്പുകള്‍
നിലവിലില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
താനൂര്‍
നിയോജകമണ്ഡലത്തിലെ
തീരദേശമേഖലകളില്‍
കൂടുതല്‍ സപ്ലൈകോ
സ്ഥാപനങ്ങള്‍
തുറക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കോതമംഗലം
താലൂക്കിലെ റേഷന്‍
കാര്‍ഡുകളുടെ എണ്ണം
1520.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ റേഷന്‍ കാര്‍ഡും
പുതുക്കിയ റേഷന്‍
കാര്‍ഡും എന്നു മുതല്‍
വിതരണം ചെയ്യുവാന്‍
സാധിക്കും
(ബി)
ഇതിനായി
എന്തെല്ലാം നടപടികള്‍
ആണ്
കെെക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
(സി)
;ഇതുമായി
ബന്ധപ്പെട്ട് നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ഡി)
കോതമംഗലം
താലൂക്കിലെ ആകെ റേഷന്‍
കാര്‍ഡുകളുടെ എണ്ണം
എത്ര; പുതുക്കുവാന്‍
നല്കിയ അപേക്ഷകള്‍
എത്ര; പുതുതായി അപേക്ഷ
നല്കിയവര് എത്ര; തരം
തിരിച്ച്
വ്യക്തമാക്കാമോ?
മീനങ്ങാടി
എഫ്.സി.ഐ ഡിപ്പോയുടെ സംഭരണ
ശേഷി
1521.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ
മീനങ്ങാടിയിലെ
എഫ്.സി.ഐ. ഡിപ്പോയുടെ
സംഭരണ ശേഷി
എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഡിപ്പോ സ്വകാര്യ
കമ്പനിക്ക് ഭക്ഷ്യ
സംഭരണത്തിനായി
വിട്ടുകൊടുക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
പൊതുവിതരണ
മേഖലയിലെ അഴിമതി
1522.
ശ്രീ.ആര്.
രാജേഷ്
,,
ആന്റണി ജോണ്‍
,,
പി. ഉണ്ണി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
രംഗത്ത് കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എല്ലാതലങ്ങളിലും അഴിമതി
വ്യാപകമായിരുന്നുവെന്ന
പരാതിയുടെ
അടിസ്ഥാനത്തില്‍
പരിശോധന നടത്തിയിരുന്നോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മേഖല
അഴിമതിരഹിതമാക്കാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സാധനങ്ങള്‍
ലഭ്യമാകാത്ത അവസ്ഥയും
അളവിലെ വെട്ടിപ്പും
തടയാന്‍ എന്തു
മാര്‍ഗ്ഗമാണ്
അവലംബിച്ചിരിക്കുന്നത്
;
(ഡി)
റേഷന്‍
വ്യാപാരികള്‍
ഉന്നയിച്ചിട്ടിട്ടുളള
ആവശ്യങ്ങള്‍
എന്തൊക്കെയാണ് ;
ഇതിനോടുളള
സര്‍ക്കാരിന്റെ നിലപാട്
അറിയിക്കാമോ?
തീരമൈത്രി
സൂപ്പര്‍മാര്‍ക്കറ്റുകള്‍
T 1523.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തീരമൈത്രി
സൂപ്പര്‍മാര്‍ക്കറ്റുകളില്‍
ഭക്ഷ്യ ധാന്യങ്ങള്‍
സിവില്‍ സപ്ലൈസില്‍
നിന്നും സബ്സിഡി
നിരക്കില്‍
അനുവദിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ഓണക്കിറ്റ്
1524.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്ത്
ഭക്ഷ്യസാധനങ്ങള്‍
കുറഞ്ഞ വിലക്ക്
എല്ലാവര്ക്കും
ലഭ്യമാകുന്നു എന്ന്
ഉറപ്പു വരുത്തന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
സര്‍ക്കാര്‍
ഒരുക്കിയതെന്ന്
അറിയിക്കുമോ;
(ബി)
പാവപ്പെട്ട
കുടുംബങ്ങള്‍ക്ക്
നല്കുന്ന ഓണക്കിറ്റില്‍
എന്തൊക്കെ സാധനങ്ങളാണ്
ഉള്‍പ്പെടുത്തിയത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഓണക്കാലത്ത്
കരിഞ്ചന്തയും
പൂഴ്ത്തിവയ്പും
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
പൊതുവിതരണ
സമ്പ്രദായം
1525.
ശ്രീ.എസ്.ശർമ്മ
,,
എം. സ്വരാജ്
,,
എം. നൗഷാദ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
സമ്പ്രദായം അഴിമതി
രഹിതമാക്കുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
പൊതുവിതരണ
പ്രക്രിയ ഇലക്ട്രോണിക്
നിരീക്ഷണ
സംവിധാനത്തിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതു കൊണ്ടുള്ള
മെച്ചമെന്തെന്നും ഇത്
എങ്ങനെ
പ്രായോഗികമാക്കാമെന്നും
അറിയിക്കാമോ;
(സി)
മൊത്തവിതരണ
ശൃംഖല സര്‍ക്കാരിന്റെ
നേരിട്ടുള്ള
നിയന്ത്രണത്തിലാക്കുന്നതു
കൊണ്ടുള്ള നേട്ടങ്ങള്‍
എന്താെക്കെയാണ്?
മാവേലിക്കര
മണ്ഡലത്തില്‍ സൂപ്പര്‍
മാര്‍ക്കറ്റുകള്‍
ആരംഭിക്കുന്നതിനുള്ള നടപടി
1526.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ എല്ലാ
പഞ്ചായത്തുകളിലും
സൂപ്പര്‍
മാര്‍ക്കറ്റുകള്‍
നിലവിലുണ്ടോ; നൂറനാട്
പഞ്ചായത്തിലെ ഇടപ്പോണ്‍
ജംഗ്ഷനില്‍
സൂപ്പര്‍മാര്‍ക്കറ്റ്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
ഇതിനാവശ്യമായ കെട്ടിട
സൗകര്യങ്ങള്‍
നല്കിയാല് സൂപ്പര്‍
മാര്‍ക്കറ്റ്
അനുവദിക്കുമോ എന്ന്
വ്യക്തമാക്കുമോ?
കോതമംഗലത്തെ
സിവില്‍ സപ്ലൈസ് സബ് ഡിപ്പോ
1527.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലത്തെ
സിവില്‍ സപ്ലൈസ് സബ്
ഡിപ്പോ, മൂവാറ്റുപുഴ
ഡിപ്പോയ്ക്ക് കീഴിലാണ്
പ്രവര്‍ത്തിക്കുന്നത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിണ്ടോ;
(ബി)
ഈ
സബ് ഡിപ്പോയെ സ്വതന്ത്ര
താലൂക്ക് ഡിപ്പോ ആക്കി
മാറ്റുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം
1528.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
ഉച്ചഭക്ഷണത്തിന്
അര്‍ഹതയുള്ള
കുട്ടികള്‍ക്ക്
ഓണത്തിന് 5കിലോ അരി
നല്കിക്കൊണ്ടിരുന്നത്
എത്ര ജില്ലകളില്‍
ഓണത്തിന് മുന്‍പ്
പൂര്‍ത്തിയായി; ഇത്
മുടങ്ങുവാന്‍ ഉണ്ടായ
കാരണം വ്യക്തമാക്കാമോ;
(ബി)
അരി വിതരണത്തിന്
മുന്‍കൂര്‍
തയ്യാറെടുപ്പുകള്‍
നടത്തിയിട്ടുണ്ടോ;
എഫ്.സി.ഐ ഗോഡൗണില്‍
സ്റ്റോക്ക്
ഇല്ലാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
സംവിധാനത്തിലൂടെ വിപണിയില്‍
ഇടപെടല്‍
1529.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്ത്
സര്‍ക്കാര്‍ പൊതുവിതരണ
സംവിധാനത്തിലൂടെ എത്ര
കോടി രൂപയുടെ വിറ്റ്
വരവ്
നടന്നിട്ടുണ്ട്;വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
സംവിധാനത്തിലൂടെ
വിപണിയില്‍
ഇടപെട്ടതിനാല്‍ എത്ര
കോടി രൂപ ചെലവ്
വന്നിട്ടുണ്ട്;
(സി)
വിപണി
വിലയേക്കാള്‍ ശരാശരി
എത്ര ശതമാനം കുറവിലാണ്
സര്‍ക്കാര്‍
സംവിധാനത്തിലൂടെ
നിത്യോപയോഗ സാധനങ്ങള്‍
വില്‍പ്പന നടത്തിയത്;
വ്യക്തമാക്കുമോ?
സംഭരിക്കുന്ന
നെല്ലിന്റെ താങ്ങുവില
1530.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംഭരിക്കുന്ന
നെല്ലിന് ഇപ്പോള്‍
കേന്ദ്ര സർക്കാർ
നല്കുന്ന താങ്ങുവില
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
നിരക്ക് എന്നു മുതലാണ്
പ്രാബല്യത്തില്‍
വന്നതെന്ന്
അറിയിക്കാമോ;
(സി)
കേന്ദ്ര
സർക്കാർ നെല്ലിന്റെ
താങ്ങുവില
വര്‍ദ്ധിപ്പിച്ചിട്ടും
സംസ്ഥാന സർക്കാർ
താങ്ങുവില
വര്‍ദ്ധിപ്പിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
ഭക്ഷ്യസുരക്ഷാ
പദ്ധതി
1531.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
ഭാഗമായിട്ടുള്ള
കമ്പ്യൂട്ടര്‍വത്കരണം
പൂര്‍ത്തിയാക്കുന്നതിന്
കേന്ദ്രം സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സമയപരിധിക്കുള്ളില്‍
കമ്പ്യൂട്ടര്‍വത്ക്കരണം
പൂര്‍ത്തിയാക്കിയില്ലെങ്കില്‍
സംസ്ഥാനത്തിന്റെ അധിക
ഭക്ഷ്യധാന്യവിഹിതം
വെട്ടിക്കുറയ്ക്കുമെന്ന്
കേന്ദ്രം മുന്നറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
(സി)
കമ്പ്യൂട്ടര്‍വത്ക്കരണം
പരാജയപ്പെടുത്തുവാന്‍
റേഷന്‍ മൊത്ത
വ്യാപാരികള്‍
ശ്രമിക്കുന്നതായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനെതിരെ
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
റേഷന്‍കടകളിലെ
സാധനങ്ങള്‍ കരിച്ചന്തയില്‍
വിറ്റഴിക്കുന്നത് തടയുവാൻ
നടപടി
1532.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
പൊതു
വിതരണകേന്ദ്രങ്ങളില്‍
വിതരണം ചെയ്യുന്ന
സാധനങ്ങള്‍ കൃത്യമായ
അളവിലല്ല കൊടുക്കുന്നത്
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റേഷന്‍കടകളിലൂടെ
വിതരണം ചെയ്യേണ്ട
സാധനങ്ങള്‍
കരിച്ചന്തയില്‍
വിറ്റഴിക്കപ്പെടുന്നത്
തടയുന്നതിനായി എന്ത്
നടപടിയാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സപ്ലെെകോയിലെ
ജീവനക്കാര്‍
1533.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലെെകോയില്‍
ആകെ എത്ര ജീവനക്കാര്‍
ജോലി ചെയ്യുന്നുണ്ട്;
ഏതെല്ലാം തസ്തികയില്‍
എത്ര വീതം, ഏതെല്ലാം
വിഭാഗം
(ഡെപ്യൂട്ടേഷന്,
സ്ഥിരം,
താത്ക്കാലികം)ജീവനക്കാരാണുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
2015
- 16 വര്‍ഷം
സപ്ലെെകോയില്‍
താത്ക്കാലിക
ജീവനക്കാര്‍ക്കും
പാക്കിംഗ്
തൊഴിലാളികള്‍ക്കും
ശമ്പളമിനത്തില്‍ എത്ര
രൂപ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ചാലക്കുടിയില്‍
ഹൈപ്പര്‍ മാര്‍ക്കറ്റ്
1534.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
സിവില്‍സപ്ലൈസ്
കോര്‍പ്പറേഷനു കീഴില്‍
ഹൈപ്പര്‍
മാര്‍ക്കറ്റും, ഗ്യാസ്
ഔട്ട് ലെറ്റും,
പെട്രോള്‍ ബങ്കും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഫുഡ്കോര്‍പ്പറേഷന്‍
ഓഫ് ഇന്ത്യയുടെ
സ്വകാര്യവല്‍ക്കണം
1535.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ.ജെ. മാക്സി
,,
ഡി.കെ. മുരളി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫുഡ്കോര്‍പ്പറേഷന്‍
ഓഫ് ഇന്ത്യ (എഫ്.സി.ഐ)
സ്വകാര്യവല്‍ക്കരിച്ച്
- റിലയന്‍സിനും
അദാനിക്കും
നല്‍കുന്നതിന്
നീക്കമുള്ളതായി
പറയപ്പെടുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നിലപാട്
വ്യക്തമാക്കുമോ;
(ബി)
ഭക്ഷ്യധാന്യ
സുരക്ഷയ്ക്കും
ഡിപ്പോയിലെ
തൊഴിലാളികളുടെ തൊഴില്‍
സുരക്ഷയ്ക്കും
വെല്ലുവിളിയുര്‍ത്തുന്ന
പ്രസ്തുത നടപടിയില്‍
നിന്നും
കേന്ദ്രസര്‍ക്കാരിനെ
പിന്തിരിപ്പിക്കുന്നതിന്
ഇടപെടല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
എഫ്.സി.ഐ
ഡിപ്പോകള്‍
സ്വകാര്യവത്ക്കരിക്കുന്നത്
ഉപഭോക്തൃ സംസ്ഥാനമായ
കേരളത്തിന്റെ
ഭക്ഷ്യസുരക്ഷയെ സാരമായി
ബാധിക്കുമെന്നത്
ഗൗരവമായി കാണുന്നുണ്ടോ;
എങ്കില്‍ എന്തെങ്കിലും
ബദല്‍ നിര്‍ദ്ദേശം
മുന്നോട്ട്
വെച്ചിട്ടുണ്ടോ?
റേഷന്‍കാര്‍ഡുകളുടെ
വിതരണം
1536.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡ്
വിതരണം എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയും;
റേഷന്‍കാര്‍ഡിലെ
വിവരങ്ങളില്‍ തെറ്റ്
വരാതിരിക്കാനുള്ള
നടപടികള്‍ എടുക്കുമോ;
പ്രിന്റിംഗ് സമയത്ത്
വരുന്ന തെറ്റുകളില്‍
കാര്‍ഡുടമകളെ
ബുദ്ധിമുട്ടിക്കാതെ
ചെയ്തു കൊടുക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാര പരിശോധന
1537.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഫ്. സി. എെ.
ഗോഡൗണുകള്‍
സ്വകാര്യവത്ക്കരിക്കുന്നതിന്റെ
ഭാഗമായി
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാര പരിശോധന
കൂടി സ്വകാര്യ
കമ്പനികളെ
ഏല്‍പ്പിക്കുന്നതിന്
തത്വത്തില്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാര പരിശോധനയും
സംരക്ഷണവും സ്വകാര്യ
കമ്പനികളെ
ഏല്‍പ്പിക്കുന്നത്
പലതരത്തിലുള്ള
ഭവിഷ്യത്തുകളും
ക്ഷണിച്ചു
വരുത്തുമെന്നു
കരുതുന്നുണ്ടോ ; ഇതു
സംബന്ധിച്ച സംസ്ഥാന
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കുമോ?
'ഭക്ഷ്യ
സുരക്ഷ നിയമം'
1538.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
പാസ്സാക്കിയ
'ഭക്ഷ്യസുരക്ഷ നിയമം'
കേരളത്തില്‍
നടപ്പിലാക്കുന്നതു മൂലം
ഉണ്ടാകുന്ന ഗുണങ്ങളും
ദോഷങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിയമം ദോഷകരമല്ലാത്ത
വിധം കേരളത്തില്‍
നടപ്പിലാക്കുന്നതിന്
മുന്‍ സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിരുന്നോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
പ്രസ്തുത
നിയമം റേഷന്‍
കാര്‍ഡുടമകള്‍ക്ക്
ഗുണകരമാകുന്ന വിധം
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കുന്ദമംഗലം
കണ്‍സ്യൂമര്‍ കോടതി കെട്ടിടം
1539.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലത്ത്
വര്‍ഷങ്ങള്‍ക്കുമുമ്പ്
പ്രവൃത്തി
പൂര്‍ത്തീകരിച്ച
കണ്‍സ്യൂമര്‍ കോടതി
കെട്ടിടത്തിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ല
എന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കോടതി ഇപ്പോള്‍
എവിടെയാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വാടകക്കെട്ടിടത്തിലാണെങ്കില്‍
കഴിഞ്ഞ 5 വര്‍ഷം
നല്കിയ വാടക
എത്രയാണെന്ന്
വിശദമാക്കുമോ?
സംസ്ഥാനത്തെ
പെട്രോള്‍ പമ്പുകള്‍
1540.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പെട്രോള്‍ പമ്പുകളില്‍
പമ്പ് തുറന്ന്
പ്രവര്‍ത്തിക്കുന്ന
സമയമത്രയും
ഉപഭോക്താവിന്
അവകാശപ്പെട്ട
സൗജന്യവായുനിറക്കല്,
ജലം മറ്റ് സൗകര്യങ്ങള്‍
എന്നിവ
ലഭ്യമാക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
എന്തെങ്കിലും നടപടികള്‍
എടുത്തിട്ടുണ്ടോ;
(ബി)
മാറിമാറി
വരുന്ന ഗവണ്മെന്റുകള്
ഓരോ ഉപഭോക്തൃദിനത്തിലും
ഇക്കാര്യത്തില്‍
ഉപഭോക്താവിന്റെ അവകാശം
സംരക്ഷിക്കുമെന്ന്
ഉറപ്പ് നല്‍കുമെങ്കിലും
ആയത് സ്വകാര്യ പമ്പ്
മുതലാളിമാരെക്കൊണ്ട്
നടപ്പാക്കിക്കിട്ടാന്‍
നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
അയല്‍
സംസ്ഥാനങ്ങള്‍
ഇക്കാര്യത്തില്‍
സ്വീകരിക്കുന്ന
ശുഷ്കാന്തി കാണിക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ?
അളവ് തൂക്കങ്ങളിലെ വ്യാപക
ക്രമക്കേട്
1541.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കച്ചവട കേന്ദ്രങ്ങളിലും
വ്യാപാര സ്ഥാപനങ്ങളിലും
അളവ് തൂക്കങ്ങളില്‍
വ്യാപക ക്രമക്കേട്
ഉള്ളത് പരിഹരിക്കുവാന്‍
ലീഗല്‍ മെട്രാേളജി
വകുപ്പ്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
വ്യാപാര
സ്ഥാപനങ്ങളിലെ
ത്രാസ്സുകള്‍ സീല്‍
പതിപ്പിക്കുന്നതിനു
വേണ്ടി കര്‍ശനമായ
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ;
ലംഘിക്കുന്നവര്‍ക്ക്
കടുത്ത ശിക്ഷ നല്കുന്ന
കാര്യം പരിഗണിക്കുമോ;
പരമാവധി ശിക്ഷ എന്താ
ണെന്നു കൂടി
അറിയിക്കാമോ;
(സി)
ലീഗല്‍
മെട്രാേളജി വകുപ്പിലെ
ഉദ്ദ്യോഗസ്ഥര്‍
പരിശോധന
കര്‍ശനമാക്കുന്നില്ല
എന്ന പരാതി
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?