ജനപ്രിയ
പദ്ധതികള്‍
1235.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ 100 ദിവസം
പൂര്‍ത്തിയാക്കിയത്
എന്നാണ്;
(ബി)
ഈ
100 ദിവസത്തിനുള്ളില്‍
കേരളത്തില്‍ എന്തൊക്കെ
ജനപ്രിയ പദ്ധതികളാണ്
നടപ്പാക്കിയത്;
വിവരിക്കുമോ;
(സി)
ഇനിയും
എന്തൊക്കെ പുതിയ
പദ്ധതികളാണ്
നടപ്പാക്കാന്‍
പോകുന്നതെന്ന്
വിശദമാക്കുമോ?
സർക്കാർ വാഹനങ്ങളുടെ
ദുരുപയോഗം
T 1236.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സർക്കാർ
വാഹനങ്ങളുടെ വ്യാപകമായ
ദുരുപയോഗം
നിയന്ത്രിക്കാനുള്ള
നടപടി
ഫലപ്രദമാകുന്നില്ലായെന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
ഇത്
നിയന്ത്രിക്കുന്നതിന്
എന്ത് മാര്‍ഗ്ഗമാണ്
സ്വീകരിക്കാന്‍
പോകുന്നതെന്ന്
വിശദമാക്കാമോ?
ജനപ്രതിനിധികള്‍ക്ക്
സെക്രട്ടേറിയറ്റില്‍
വിവരങ്ങള്‍ നിഷേധിക്കുന്നത്
സംബന്ധിച്ച്
1237.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരഞ്ഞെടുക്കപ്പെട്ട
ജനപ്രതിനിധികള്‍
പ്രത്യേകിച്ച്
എം.എല്‍.എ മാര്‍
നല്കുന്ന മണ്ഡലത്തിലെ
പൊതുജനങ്ങളുടെ വിവിധ
ആവശ്യപ്രകാരമുളള
കത്തുകള്‍ക്ക് മറുപടി
നല്കുന്നതിനു
ഉദ്യോഗസ്ഥ തലത്തില്‍
കാലതാമസം എടുക്കുന്നതും
പലപ്പോഴും മറുപടി
നല്കാതിരിക്കുന്നതും,
മണ്ഡല വികസന
പദ്ധതികളുമായി
ബന്ധപ്പെട്ട ഫയലുകള്‍
സംബന്ധിച്ച്
സെക്രട്ടേറിയറ്റിലെ
വിവിധ വകുപ്പുകളില്‍
നിന്നും പ്രത്യേകിച്ചു
ധനകാര്യ വകുപ്പില്‍
നിന്നും പി.എ.
മാര്‍ക്ക് വിവരങ്ങള്‍
നല്കാതിരിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മേല്‍
വിഷയങ്ങള്‍
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍
കാലാകാലങ്ങളില്‍
ഇറക്കുന്ന
സര്‍ക്കുലറുകള്‍
പലപ്പോഴും
പാലിക്കപ്പെടുന്നില്ല
എന്നതിനാല്‍ ഈ
വിഷയങ്ങള്‍
അടിയന്തരമായി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
ജനപ്രതിനിധികള്‍
നല്കുന്ന
കത്തുകളിന്മേല് സമയ
ബന്ധിത മറുപടി, അവരുടെ
ഫയലുകള്‍ സംബന്ധിച്ച്
ഉദ്യോഗസ്ഥ
തലത്തില്‍നിന്നും
കൃത്യമായ വിവരം ഇവ
ലഭ്യമാക്കുന്നതിന്
പര്യാപ്തമായ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കുമോ?
'സാന്ത്വന
പദ്ധതി'
1238.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശത്ത്
വച്ച് അപകടത്തില്‍
മരണപ്പെടുന്നവര്‍ക്കും
പരിക്കേറ്റവര്‍ക്കും
'സാന്ത്വന പദ്ധതി'
പ്രകാരം ധനസഹായത്തിന്
അപേക്ഷ
സമര്‍പ്പിച്ചാല്‍ സഹായം
ലഭ്യമാക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ
പരിഹാരത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വ്യക്തമാക്കാമോ?
സമഗ്ര
മാലിന്യ സംസ്കരണ ശുചീകരണ
പദ്ധതികള്‍
1239.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുളള
കായലുകളിലും
ജലാശയങ്ങളിലും
നീര്‍ത്തടങ്ങളിലും
പ്ലാസ്റ്റിക്
ഉള്‍പ്പെടെയുളള
മാലിന്യങ്ങള്‍
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമൂലം
പരിസ്ഥിതിയ്ക്കും
ജീവജാലങ്ങള്ക്കുമുണ്ടാകുന്ന
നാശം സംബന്ധിച്ച്
ജനങ്ങള്‍ക്ക്
ബോധവല്കരണം
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
അലക്ഷ്യമായി
മാലിന്യങ്ങള്‍
വലിച്ചെറിയുന്നവര്‍ക്ക്
നിലവിലെ നിയമപ്രകാരം
ലഭിക്കാവുന്ന ശിക്ഷകള്‍
വിശദീകരിക്കുമോ;
(സി)
സമഗ്ര
മാലിന്യ സംസ്കരണ
ശുചീകരണ പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
വിവിധ
വകുപ്പുകളിലെ
കാലപ്പഴക്കംച്ചെന്ന ഫയലുകള്‍
1240.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ വകുപ്പുകളിലെ
കാലപ്പഴക്കംച്ചെന്ന
ഫയലുകള്‍ സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
ഫയല്‍
വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍
1241.
ശ്രീ.കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
ഫയല്‍ നീക്കം
നിരീക്ഷിക്കുവാന്‍
വിജിലന്‍സ് ആന്റ് ആന്റി
കറപ്ഷന്‍ വിഭാഗത്തിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏത്
സാഹചര്യത്തിലാണ്
ഇത്തരമൊരു നിര്‍ദ്ദേശം
നല്‍കിയത്;
വിശദമാക്കുമോ;
(ബി)
ഫയല്‍
മനപ്പൂര്‍വ്വം
വൈകിപ്പിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ,
അഴിമതി നിരോധന
നിയമത്തിന്റെ
പരിധിയില്‍
ഉള്‍പ്പെടുത്തി കേസ്
എടുക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ?
ആശ്രിത
നിയമനം
1242.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1-7-2011
മുതല്‍ 31-3-2016
വരെയുള്ള കാലത്ത്
സംസ്ഥാനത്ത്
സര്‍വ്വീസിലിരിക്കെ
മരണപ്പെട്ടവരുടെ എത്ര
ആശ്രിതര്‍ക്ക് ആശ്രിത
നിയമന വ്യവസ്ഥ പ്രകാരം
നിയമനം
നല്കുകയുണ്ടായി;
ഏതെല്ലാം വകുപ്പുകളിൽ
ആണ് നിയമനം നൽകിയത്;
(ബി)
പ്രസ്തുത
നിയമനങ്ങള്‍ എല്ലാം
റഗുലറൈസ്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്; വിശദാംശം
ലഭ്യമാക്കാമോ;
(സി)
ആശ്രിത
നിയമനം ആവശ്യപ്പെട്ട്
എത്ര അപേക്ഷകള്‍
നിലവിലുണ്ട്; വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
അധികാര
വികേന്ദ്രീകരണം
1243.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അധികാര
വികേന്ദ്രീകരണം
നടപ്പിലാക്കിയെങ്കിലും
നിസ്സാരമായ
ആവശ്യങ്ങള്‍ക്ക്പോലും
ഫയലുകള്‍
സെക്രട്ടേറിയറ്റില്‍
വരുന്ന അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വകുപ്പുകള്‍ക്ക്
കൂടുതല്‍ അധികാരം
നല്‍കിക്കൊണ്ട് എല്ലാ
കാര്യങ്ങള്‍ക്കും
സെക്രട്ടേറിയറ്റിനെ
ആശ്രയിക്കുന്ന നിലവിലെ
രീതിക്ക് മാറ്റം
വരുത്തുന്നതിന്
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഡയറക്ടറേറ്റുകളും,
ജില്ലാ ഭരണകൂടങ്ങളും
ശക്തിപ്പെടുത്തുന്നതിനും
സെക്രട്ടേറിയറ്റില്‍
നിന്നും കൂടുതല്‍
അധികാരം ഇവയ്ക്ക്
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ;
(ഡി)
അവയുടെ
വിശദാംശം
വ്യക്തമാക്കുമോ?
ആംഗ്ലോ-ഇന്ത്യന്‍
സമൂഹത്തിന്റെ
ക്ഷേമത്തിനായുള്ള പദ്ധതികള്‍
1244.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭാഷാ
ന്യൂനപക്ഷവും മൈക്രോ
മൈനോറിറ്റിയുമായ
ആംഗ്ലോ-ഇന്ത്യന്‍
സമൂഹത്തിന്റെ
ക്ഷേമത്തിനായി
നടപ്പിലാക്കുന്നതും,നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ പ്രസ്തുത
വിഭാഗത്തിനായി
നടപ്പിലാക്കുന്ന
ക്ഷേമപദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ലാറ്റിന്‍
കത്തോലിക്ക
വിഭാഗത്തോടൊപ്പം ഹയര്‍
സെക്കണ്ടറിസ്കൂളുകള്,
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറിസ്കൂളുകള്,പ്രൊഫഷണല്‍
കോളേജുകള്‍
എന്നിവിടങ്ങളില്‍ 3%
സംവരണം
അനുവദിച്ചതുപോലെ,ആര്‍ട്ട്സ്
ആന്റ് സയന്‍സ്
കോളേജുകളിലും,മെഡിക്കല്‍
പോസ്റ്റ് ഗ്രാജുവേഷന്
കോഴ്സുകളിലും ലാറ്റിന്‍
കത്തോലിക്ക
വിഭാഗത്തിനനുവദിച്ചിട്ടുളള
1%സംവരണത്തില്‍ ആഗ്ലോ
-ഇന്ത്യന്‍ സമൂഹത്തെ
കൂടി ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
സ്കൂള്‍
ഓഫ് മാത്തമാറ്റിക്സ്
1245.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
കുന്ദമംഗലത്ത്
പ്രവര്‍ത്തിക്കുന്ന
സ്കൂള്‍ ഓഫ്
മാത്തമാറ്റിക്സില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇവിടെ
ഗണിതശാസ്ത്രത്തില്‍
ഉന്നത പഠനം
നടത്തുന്നതിന്
സര്‍വ്വകലാശാലയുമായി
ബന്ധപ്പെട്ട്
കോഴ്സുകള്‍ തുടങ്ങുന്ന
കാര്യം പരിഗണിക്കുമോ?
അഡ്വൈസ്
മെമ്മോ അയച്ചവരുടെ എണ്ണം
1246.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പി. എസ്. സി.
മുഖാന്തിരം എത്ര
പേര്‍ക്ക് അഡ്വൈസ്
മെമ്മോ അയച്ചു ;
വകുപ്പ് തിരിച്ചുള്ള
വിശദാംശം നല്‍കാമോ;
(ബി)
അഡ്വൈസ്
ചെയ്തവരില്‍
എത്രപേര്‍ക്ക് നിയമന
ഉത്തരവ് നല്കി ;
ജില്ലതിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ?
സോളാര്‍
കമ്മീഷന്
1247.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സോളാര്‍
കമ്മീഷന്റെ കാലാവധി
നീട്ടണമെന്ന് കമ്മീഷന്
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
കമ്മീഷന്റെ കാലാവധി
എന്നാണ്
അവസാനിക്കുന്നത്?
സംസ്ഥാന
മന്ത്രിസഭാ തീരുമാനങ്ങളും
മിനിറ്റ്സും
1248.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവരാവകാശ
നിയമപ്രകാരമുളള
അപേക്ഷകള്‍ പ്രകാരം
മന്ത്രിസഭാ
തീരുമാനങ്ങളും
മിനിറ്റ്സും
അപേക്ഷകര്‍ക്ക്
നല്‍കേണ്ടതില്ലായെന്ന്
ഈ സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ ഇത്തരമൊരു
തീരുമാനം കൈക്കൊണ്ടതിന്
കാരണമെന്തെന്ന്
അറിയിക്കുമോ;
(ബി)
മന്ത്രിസഭാ
തീരുമാനങ്ങളും
മിനിറ്റ്സും
ലഭ്യമാക്കുന്നത്
സംബന്ധിച്ച് സംസ്ഥാന
വിവരാവകാശ കമ്മീഷന്
സംസ്ഥാന സര്‍ക്കാരിന്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
കേന്ദ്ര
മന്ത്രിസഭയുടെ
തീരുമാനങ്ങളും അജണ്ടയും
വിവരാവകാശ നിയമ പ്രകാരം
നല്‍കണമെന്ന്
നിഷ്ക്കര്‍ഷിച്ച്
കേന്ദ്ര വിവരാവകാശ
കമ്മീഷന് നിര്‍ദ്ദേശം
നല്കിയിട്ടുളള വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആയതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ
നിലപാടില്‍ മാറ്റം
വരുത്തുന്നത്
സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കടാശ്വാസ
പദ്ധതി
1249.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം, വിവിധ
സ്ഥാപനങ്ങളില്‍ നിന്ന്
കടം വാങ്ങി
തിരിച്ചടയ്ക്കാന്‍
സാധിക്കാത്തവരെ
സഹായിക്കുന്നതിനായി
എന്തെങ്കിലും കടാശ്വാസ
പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതില്‍
ഏതൊക്കെ സ്ഥാപനങ്ങളില്‍
നിന്നും, ബാങ്കുകളില്‍
നിന്നും കടം
വാങ്ങിയിട്ടുള്ളവരെയാണ്
പരിഗണിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പഞ്ചിംഗ്
സമ്പ്രദായം
1250.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളിലെ എല്ലാ ഹെഡ്
ഓഫീസുകളിലും പഞ്ചിംഗ്
സമ്പ്രദായം നിലവില്‍
വന്നിട്ടുണ്ടോ;
(ബി)
നിലവില്‍
വന്നിട്ടില്ലെങ്കില്‍
ഏതൊക്കെ
ഓഫീസുകളിലെന്നും കാരണം
എന്തെന്നും
വ്യക്തമാക്കുമോ;
(സി)
പഞ്ചിംഗ്
സംവിധാനം
നിലനില്‍ക്കുന്ന
ഓഫീസുകളില്‍
ജീവനക്കാര്‍ പഞ്ച്
ചെയ്തശേഷം അനധികൃതമായി
പുറത്തുപോകുന്നതും
വരുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് തടയാന്‍ ഫലപ്രദമായ
നടപടി സ്വീകരിക്കുമോ?
ബജറ്റില്‍
പ്രഖ്യാപിക്കുന്ന പദ്ധതികള്‍
1251.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബജറ്റില്‍
പ്രഖ്യാപിക്കുന്ന
പദ്ധതികള്‍
നടപ്പാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ;
(ബി)
ബജറ്റില്‍
പ്രഖ്യാപിക്കുന്ന
പദ്ധതികളുടെ
പൂര്‍ത്തീകരണം
കൃത്യമായി മോണിറ്റര്‍
ചെയ്യുന്നതിന് എന്തു
സംവിധാനമാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
കഴിഞ്ഞ
അഞ്ചുവര്‍ഷക്കാലം
ബജറ്റില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളില്‍ ഒരു
നടപടിയും
സ്വീകരിക്കാത്ത
പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ഡി)
നിയമസഭ
അംഗീകരിച്ചവ എന്ന
നിലയില്‍ പ്രസ്തുത
പദ്ധതികള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
ബജറ്റ്
പ്രഖ്യാപനങ്ങള്‍
നടപ്പാക്കുന്നതില്‍
ബന്ധപ്പെട്ട
വകുപ്പുകള്‍
കാണിക്കുന്ന അലംഭാവം
അവസാനിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ ?
മെഡിക്കല്‍
കോളേജ് തുടങ്ങാന്‍ ആവശ്യമായ
സാദ്ധ്യതാ പഠനം
1252.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്,
വാമനപുരം, അരുവിക്കര
എന്നീ മലയോര
മണ്ഡലങ്ങള്‍
കേന്ദ്രീകരിച്ച് ഒരു
മെഡിക്കല്‍ കോളേജ്
തുടങ്ങാന്‍ ആവശ്യമായ
സാദ്ധ്യതാ പഠനം
നടത്താന്‍
മുഖ്യമന്ത്രിയ്ക്ക്
നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
മാമ്പുകുളം
വാട്ടര്‍ സ്റ്റേഡിയത്തിന്‍െറ
നിര്‍മ്മാണം
1253.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
യുടെ പ്രത്യേക വികസന
നിധിയില്‍ നിന്നും
28/12/2013 ല്‍
ഭരണാനുമതി ലഭിച്ച
ഭരണിക്കാവ് മാമ്പുകുളം
വാട്ടര്‍
സ്റ്റേഡിയത്തിന്‍െറ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പാതിവഴിയില്‍
മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍, ഇതിന്‍െറ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
പഞ്ചായത്ത്
സെക്രട്ടറി തസ്തികയില്‍
നിയമനത്തിനായി പി.എസ്.സി.
റാങ്ക് ലിസ്റ്റ്
1254.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
സെക്രട്ടറി തസ്തികയില്‍
നിയമനത്തിനായി
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
പഞ്ചായത്ത് സെക്രട്ടറി
തസ്തികയിലേയ്ക്ക്
നിയമനം നടത്തുന്നതിനായി
കേരള പി.എസ്.സി.
അവസാനമായി വിജ്ഞാപനം
പുറപ്പെടുവിച്ചത്
എന്നാണെന്നും ആയത്
പ്രകാരമുള്ള റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എന്ന്
അവസാനിച്ചുവെന്നും, ആ
ലിസ്റ്റില്‍ നിന്നും
എത്രപേര്‍ക്ക്
സംവരണാടിസ്ഥാനത്തിലുള്പ്പെടെ
നിയമനം
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
പഞ്ചായത്ത്
സെക്രട്ടറി
തസ്തികയിലേയ്ക്ക്
നിലവില്‍ എത്ര
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും,
പ്രസ്തുത
തസ്തികയിലേയ്ക്ക്
നിയമനം
നടത്തുന്നതിനായുള്ള
വിജ്ഞാപനം
പുറപ്പെടുവിക്കുന്നതിനാവശ്യമായ
നടപടി ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ?
വടശേരിക്കര
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍
ഓഫീസ് നിര്‍മ്മാണം
1255.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വടശേരിക്കര
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസ്
നിര്‍മ്മിക്കുന്നതിനായി
എത്ര രൂപയാണ്
അനുവദിച്ചിട്ടുളളത്;
ഇതിന്‍െറ നിര്‍മ്മാണ
ചുമതല ഏതെങ്കിലും
ഏജന്‍സിക്ക്
നല്‍കിയിട്ടുണ്ടോ,
ഉണ്ടെങ്കില്‍
ആര്‍ക്കാണ്, നിര്‍മ്മാണ
നടപടികള്‍ ഏതു ഘട്ടം
വരെയായി, എന്താെക്കെ
നിര്‍മ്മാണ
പ്രവൃത്തികളാണ്
ഇതിനോടകം
പൂര്‍ത്തിയാക്കിയിട്ടുളളത്,
ഇനിയും എന്താെക്കെയാണ്
പൂര്‍ത്തീകരിക്കാനുളളത്
തുടങ്ങിയ വിവരങ്ങള്‍
നല്‍കുമോ;
(ബി)
കരാറനുസരിച്ച്
എന്നാണ് നിര്‍മ്മാണം
പൂര്‍ത്തീകരിക്കേണ്ടത്;
കരാര്‍
കാലാവധിക്കുളളില്ത്തന്നെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ പെരുമാറ്റ ചട്ടം
1256.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പല
സര്‍ക്കാര്‍
ജീവനക്കാരും പെരുമാറ്റ
ചട്ടം ലംഘിക്കുന്ന
തരത്തില്‍ സോഷ്യല്‍
മാധ്യമങ്ങളില്‍
നടത്തുന്ന ഇടപെടലുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
മാതൃകാപരമായ അച്ചടക്ക
നടപടികള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കിടയിലെ അഴിമതി
1257.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍
സമര്‍പ്പിക്കുന്ന
വാര്‍ഷിക വസ്തു വിവര
പട്ടികകള്‍ കൃത്യമായി
പരിശോധിക്കുന്നതിനും
ആവശ്യമെങ്കില്‍
അന്വേഷണം
നടത്തുന്നതിനും ഉള്ള
സംവിധാനം നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വസ്തുവിവര പട്ടികയിലെ
വിവരങ്ങളുടെ
അടിസ്ഥാനത്തില്‍
ഏതെങ്കിലും
ഉദ്യോഗസ്ഥനെതിരെ
അന്വേഷണമോ നടപടിയോ
ഉണ്ടായിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കിടയിലെ
അഴിമതി തടയുന്നതിന്
ഇത്തരം നടപടികള്‍
ശക്തിപ്പെടുത്തുമോ?
കുന്ദമംഗലത്ത്
കോടതിക്കും പോലീസ് സ്റ്റേഷനും
പ്രത്യേകം കെട്ടിടങ്ങള്‍
1258.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലത്ത്
കോടതിയും പോലീസ്
സ്റ്റേഷനും ഒരേ
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോടതിക്കും
പോലീസ് സ്റ്റേഷനും
പ്രത്യേകം
കെട്ടിടങ്ങള്‍
നിര്‍മ്മിക്കാന്‍
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?കൺസ്യൂമർ
സത്യപ്രതിജ്ഞാ
ചടങ്ങിനായി ചെലവഴിച്ച തുക
1259.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
സത്യപ്രതിജ്ഞാ
ചടങ്ങിനായി എന്തു തുക
ചെലവഴിച്ചെന്ന് വിവിധ
വകുപ്പുകള്‍
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാരിന്റെ
രൂപീകരണവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തിനകത്തും
പുറത്തും ഏതൊക്കെ
പത്രങ്ങളിലാണ്
പി.ആര്.ഡി പരസ്യം
നല്‍കിയത്; ഇതിനായി
എന്തു തുക
നല്‍കിയിട്ടുണ്ട്; ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ദൃശ്യ-ശ്രവണ
മാധ്യമങ്ങളിലൂടെ പരസ്യം
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എന്തു തുക
വീതം നല്‍കിയെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/സി.എ
വിഭാഗങ്ങള്‍ക്ക്
അസിസ്ററന്റിന്റെ
എന്ട്രികേഡറിലേക്ക്
തസ്തികമാറ്റം
1260.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/സി.എ
വിഭാഗങ്ങള്‍ക്ക്
28-2-2011ലെ സ.ഉ.(പി)
65/2011/പൊ.ഭ.വ പ്രകാരം
തസ്തികമാറ്റത്തിനായി
അസിസ്റ്റന്റിന്റെ
എന്‍ട്രികേഡറില്‍ 20%
നീക്കിവയ്ക്കണമെന്ന
ചട്ടം
പൊതുഭരണവകുപ്പില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
നിലവിലെ
സ്പെഷ്യല്‍ റൂള്‍
പ്രകാരം സെലക്ഷന്
ഗ്രേഡിലുള്ള
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/സി.എ
വിഭാഗങ്ങള്‍ക്ക്
അസിസ്റ്റന്റിന്റെ
എന്‍ട്രികേഡറില്‍
തസ്തികമാറ്റത്തിന്
അര്‍ഹതയുണ്ടോ;
(സി)
25-3-2006-നുശേഷം
സര്‍വ്വീസില്‍
പ്രവേശിച്ച
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്/സി.എ.
മാര്‍ക്ക്
അസിസ്റ്റന്റിന്റെ
എന്‍ട്രികേഡറില്‍
20ശതമാനം തസ്തികമാറ്റം
ധനകാര്യവകുപ്പില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഈ ഉത്തരവ്
പൊതുഭരണ വകുപ്പില്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
25-3-2006-നുശേഷം
സര്‍വ്വീസില്‍
പ്രവേശിച്ച
പൊതുഭരണവകുപ്പിലെ
കമ്പ്യൂട്ടര്‍
അസിസ്റ്റന്റുമാര്‍ക്ക്
സ്പെഷ്യല്‍
റൂള്‍പ്രകാരം
അസിസ്റ്റന്റ്
എന്‍ട്രികേഡറില്‍ എത്ര
തസ്തികകളിലേക്കാണ്
തസ്തികമാറ്റം
നല്‍കേണ്ടത്;
ഇതുപ്രകാരം നിലവില്‍
എത്രപേര്‍ക്ക്
തസ്തികമാറ്റം
നല്‍കിയിട്ടുണ്ട്;
അര്‍ഹരായ
മറ്റുള്ളവര്‍ക്ക്
നിയമനം നല്കാന് നടപടി
സ്വീകരിക്കുമോ?
കസ്തൂരിരംഗന്‍
റിപ്പോര്‍ട്ട്
1261.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഒ. ആര്. കേളു
,,
ബി.ഡി. ദേവസ്സി
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കസ്തൂരിരംഗന്‍
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
പുറപ്പെടുവിച്ച കരടു
വിജ്ഞാപനത്തില്‍
പരിസ്ഥിതി ലോല
പ്രദേശങ്ങളെ
വേര്‍തിരിച്ചതില്‍
പിഴവുകളും അശാസ്ത്രീയ
അതിര്‍ത്തി
നിര്‍ണ്ണയവും
ഉണ്ടായിട്ടുണ്ടെന്ന
പരാതിയുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പരിസ്ഥിതി
ലോല മേഖലയുടെ
പരിധിയില്‍ നിന്ന്
ജനവാസകേന്ദ്രങ്ങളെയും
കൃഷിയിടങ്ങളെയും
ഒഴിവാക്കണമെന്ന
ആവശ്യത്തോടുള്ള നിലപാട്
വ്യക്തമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് കേന്ദ്ര
വനം പരിസ്ഥിതി
മന്ത്രാലയം സംസ്ഥാന
സര്‍ക്കാരിന്റെ
പ്രതിനിധികളെയും
പ്രസ്തുത മേഖലയിലുള്ള
എം.പി.മാരുടെയും യോഗം
വിളിച്ചു
ചേര്‍ക്കുമെന്ന ഉറപ്പു
പാലിച്ചിരുന്നോ;
യോഗത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ നിലപാട്
എന്തായിരുന്നു ?
മാനദണ്ഡങ്ങള്‍
പാലിക്കാതെയുള്ള സ്ഥലംമാറ്റ
നടപടികള്‍
1262.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാര്‍
ഉദ്യോഗസ്ഥരെ
മാനദണ്ഡമില്ലാതെ സ്ഥലം
മാറ്റുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരത്തില്‍
ന്യായരഹിതമായി സ്ഥലം
മാറ്റിയതിനാല്‍ റവന്യൂ
വകുപ്പിലെ സീനിയര്‍
ക്ലാര്‍ക്ക് ആത്മഹത്യ
ചെയ്ത സംഭവം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിന്
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കുമോ; ഏത്
ചട്ടപ്രകാരമാണ് ടിയാനെ
സ്ഥലം മാറ്റിയതെന്ന്
വിശദമാക്കാമോ;
(ഡി)
മാനദണ്ഡങ്ങള്‍
പാലിക്കാതെയുള്ള
സ്ഥലമാറ്റ നടപടികള്‍
നിര്‍ത്തി
വയ്ക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്റെ
ഔദ്യോഗിക പേര് കേരളം
എന്നാക്കുന്നതിന് നടപടി
1263.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഔദ്യോഗിക പേര് കേരളം
എന്നാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
നടപടി
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ
കടാശ്വാസ പദ്ധതി
1264.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിച്ച
മുഖ്യമന്ത്രിയുടെ
കടാശ്വാസ പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
വിദ്യാഭ്യാസ
വായ്പ എടുത്ത്
കുടിശ്ശിക വരുത്തിയ
വിഭാഗങ്ങളെ കൂടി
കടാശ്വാസ പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
സെക്രട്ടേറിയറ്റിലെ
കമ്പ്യൂട്ടര്‍വത്ക്കരണം
1265.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
ധനകാര്യ വകുപ്പിലെ പോലെ
കമ്പ്യൂട്ടര്‍വത്ക്കരണം
പൊതുഭരണ വകുപ്പില്‍
പൂര്‍ത്തീകരിക്കുമോ;
(ബി)
ഇക്കാര്യത്തില്‍
എന്തെങ്കിലും മാര്‍ഗ്ഗ
നിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
സമയബന്ധിതമായ
കമ്പ്യൂട്ടര്‍വത്ക്കരണം
പൂര്‍ത്തിയാക്കുന്നതിന്
എന്തെങ്കിലും തടസ്സം
നിലനില്‍ക്കുന്നുണ്ടോ;
വ്യക്തമാക്കുമോ ?
മന്ത്രിമന്ദിരങ്ങള്‍
മോടിപിടിപ്പിക്കുവാനും
നവീകരിക്കാനുമായി ചെലവഴിച്ച
തുക
1266.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
ചുമതലയേറ്റശേഷം
കവടിയാര്‍ ഹൗസിന്റെ
നവീകരണത്തിനും
മോടിപിടിപ്പിക്കലിനുമായി
ആകെ എത്ര രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
2011മുതല്‍
2016 മേയ് വരെയുള്ള
കാലയളവില്‍ കവടിയാര്‍
ഹൗസിന്റെ നവീകരണത്തിനും
മോടിപിടിപ്പിക്കലിനുമായി
എത്ര രൂപ ചെലവഴിച്ചു;
(സി)
ഈ
ഗവണ്മെന്റിന്റെ
കാലയളവില്‍
മന്ത്രിമന്ദിരങ്ങള്‍
മോടിപിടിപ്പിക്കുവാനും
നവീകരിക്കാനുമായി ആകെ
എത്ര രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
100 ദിവസം പൂര്‍ത്തിയാക്കിയതു
സംബന്ധിച്ച്
1267.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
100 ദിവസം
പൂര്‍ത്തിയാക്കിയതു
സംബന്ധിച്ചുള്ള
പരസ്യങ്ങള്‍ക്ക്
ചെലവഴിച്ച തുക, വിവിധ
വകുപ്പുകള്‍ തിരിച്ച്
കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച്
സംസ്ഥാനത്തിനകത്തും
പുറത്തും ഏതൊക്കെ
പത്രങ്ങളിലാണ്
പി.ആര്.ഡി. പരസ്യം
നല്‍കിയത്; ഇതിനായി
എത്ര തുക നല്കി; ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ദൃശ്യ-ശ്രാവ്യ
മാധ്യമങ്ങളിലൂടെ ഇതു
സംബന്ധിച്ച പരസ്യം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര തുക
വീതം നല്‍കിയെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ദേശീയപാതകളിലും മറ്റ്
പ്രധാന റോഡുകളുടെ
ഇരുവശങ്ങളിലും
ഹോര്‍ഡിങ്ങുകള്‍ വഴി
ഇതു സംബന്ധിച്ച
പരസ്യങ്ങള്‍
പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ;
(ഇ)
ഏത്
ഏജന്‍സിയെയാണ് ഇതിനായി
ചുമതലപ്പെടുത്തിയത്എന്നും
ടെണ്ടര്‍ ക്ഷണിച്ച
ശേഷമായിരുന്നോ എന്നും
ഇതിനായി ചെലവഴിച്ച തുക
എത്ര എന്നും
വ്യക്തമാക്കാമോ?
സ്റ്റാഫ്
നേഴ്സ് ഗ്രേഡ് 2 തസ്തികയിലെ
ഒഴിവുകള്‍
1268.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റാഫ്
നേഴ്സ് ഗ്രേഡ് 2
തസ്തികയില്‍ കൊല്ലം
ജില്ലയില്‍ നിലവില്‍
എത്ര ഒഴിവുകള്‍ ഉണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകളുടെ
വിശദാംശങ്ങള്‍ ആരോഗ്യ
കേന്ദ്രങ്ങള്‍ തിരിച്ച്
വെളിപ്പെടുത്തുമോ;
മലിനീകരണ നിര്‍മ്മാര്‍ജ്ജന
പദ്ധതി
1269.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗണ്യമായ തോതില്‍
വര്‍ദ്ധിച്ചുവരുന്ന
മാലിന്യ
നിക്ഷേപങ്ങളുടെയും
പരിസ്ഥിതി
മലിനീകരണത്തിന്റെയും
തോത് ലഘൂകരിക്കാനും
ഫലപ്രദമായി
നിര്‍മ്മാര്‍ജ്ജനം
ചെയ്യാനും നിലവില്‍
അവലംബിച്ചുവരുന്ന
മാര്‍ഗ്ഗങ്ങള്‍
പര്യാപ്തമാണോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
വ്യാപകമായി നിലവില്‍
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
പരിസ്ഥിതി
മലിനീകരണത്തിന് ആക്കം
കൂട്ടുന്ന
ബയോമെഡിക്കല്‍
മാലിന്യങ്ങളും വ്യവസായ
ശാലകളില്‍ നിന്നുള്ള
മാലിന്യങ്ങളും
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
പ്രത്യേകമാംവിധം എന്തു
സംവിധാനമാണ്
സജ്ജമാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
മലിനീകരണം ഫലപ്രദമായി
തടയുന്നതിനും
നിയന്ത്രിക്കുന്നതിനും
ഉതകുന്നതരത്തില്‍
വിപുലമായ ആസൂത്രണം,
മേല്‍നോട്ടം,
നടത്തിപ്പ്
എന്നിവയ്ക്ക്
അര്‍ഹിക്കുന്ന ഗൗരവം
നല്കി പദ്ധതി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സി.ഡബ്ല്യു.ആര്.ഡി.എമ്മിലെ
ജീവനക്കാരുടെ ആനുകൂല്യങ്ങള്‍
1270.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ശാസ്ത്ര
സാങ്കേതിക പരിസ്ഥിതി
കൗണ്‍സിലിന് കീഴിലുള്ള
സി.ഡബ്ല്യു.ആര്.ഡി.എമ്മിലെ
ജീവനക്കാര്‍ക്ക് പത്താം
ശമ്പളക്കമ്മീഷന്
ശുപാര്‍ശകള്‍
പ്രകാരമുള്ള
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടില്ലെന്ന
പരാതി സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതുസംബന്ധിച്ച്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
എച്ച്.എ.ഡി.എ.
പദ്ധതികള്‍
1271.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എച്ച്.എ.ഡി.എ.
(Hill Area Development
Authority)യുടെ
വിശദാംശങ്ങളും
പ്രവര്‍ത്തനങ്ങളുടെ
നിലവിലുളള അവസ്ഥയും
എന്താണെന്നു
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്‍െറ
കാലത്ത് എച്ച്.എ.ഡി.എ.
യില്‍ ഉള്‍പ്പെടുത്തി
തിരുവമ്പാടി
മണ്ഡലത്തില്‍ നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം
ലഭ്യമാക്കാമോ;
(സി)
എച്ച്.എ.ഡി.എ.
പദ്ധതിയില്‍
തിരുവമ്പാടി
മണ്ഡലത്തിലെ കാരശ്ശേരി,
കൊടിയത്തൂര്‍
ഗ്രാമപഞ്ചായത്തുകളെ
കൂടി
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
തീരദേശ
പരിപാലന നിയന്ത്രണ
വിജ്ഞാപനത്തിലെ അപാകതകള്‍
പരിഹരിക്കാന്‍ നടപടി
1272.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശവാസികളുടെ
ഭവനനിര്‍മ്മാണത്തിന്
തടസമാകുന്ന തീരദേശ
പരിപാലന നിയന്ത്രണ
വിജ്ഞാപനത്തിലെ
അപാകതകള്‍
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
കേന്ദ്രസര്‍ക്കാരിന്റെ
വിജ്ഞാപനപ്രകാരം
നിലവില്‍ വന്ന പുതിയ
കേരള തീരദേശ പരിപാലന
അതോറിറ്റിയുടെ
പ്രവര്‍ത്തനം
ആരംഭിച്ചോ;
(സി)
എറണാകുളം
ജില്ലയില്‍
ഭവനനിര്‍മ്മാണത്തിന്
കേരള തീരദേശ പരിപാലന
അതോറിറ്റിയുടെ
അനുമതിക്കായി എത്ര
അപേക്ഷകളാണ്
സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്;
(ഡി)
പ്രസ്തുത
അപേക്ഷകളില്‍ എത്ര
എണ്ണത്തിന് അനുമതി
നല്‍കിയിട്ടുണ്ട്;
എത്ര അപേക്ഷകള്‍ക്ക്
അനുമതി
നല്‍കേണ്ടതായിട്ടുണ്ട്
;
(ഇ)
അപേക്ഷകള്‍ക്ക്
അനുമതി നല്കുന്നതില്
കാലതാമസം
നേരിട്ടിട്ടുണ്ടെങ്കില്‍
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(എഫ്)
അനുമതികള്‍
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
അപേക്ഷകര്‍ക്ക് അനുമതി
നിഷേധിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
അപേക്ഷകര്‍ക്ക് അനുമതി
നിഷേധിക്കാനുള്ള കാരണം
വിശദമാക്കാമോ?
പരിസ്ഥിതി
സംരക്ഷണം
1273.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരിസ്ഥിതി ആഘാതങ്ങള്‍
മൂലം കാലാവസ്ഥയ്ക്ക്
പോലും വ്യതിയാനങ്ങള്‍
ഉണ്ടാകുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സഹ്യപര്‍വ്വതം
ഉള്‍പ്പെടെയുള്ള
മലനിരകളെ
സംരക്ഷിക്കുന്നതിനും
പരിസ്ഥിതി ആഘാതങ്ങള്‍
കുറയ്ക്കുന്നതിനും
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ;
(സി)
പരിസ്ഥിതി
സംരക്ഷിക്കുന്നതിന്
പൊതുജനങ്ങളുടെ കൂടി
പങ്കാളിത്തത്തോടെ
ക്രിയാത്മകമായ
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;എങ്കിൽ
വിശദാംശം അറിയിക്കുമോ?
കുട്ടനാട്ടിലെ
ഹൗസ് ബോട്ടുകളിലെ മാലിന്യം
1274.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
ഹൗസ് ബോട്ടുകളില്‍
നിന്നുള്ള മാലിന്യം
പരിസ്ഥിതിക്ക്
ദോഷകരമാകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹൗസ്
ബോട്ടുകളിലെ മാലിന്യം
സംസ്ക്കരിക്കുന്നതിന്
നിലവിലുള്ള സംവിധാനം
വ്യക്തമാക്കാമോ;
(സി)
ഹൗസ്
ബോട്ടുകളില്‍ നിന്നുള്ള
മാലിന്യം സംസ്ക്കരണ
പ്ലാന്റില്‍
എത്തിക്കാതെ
കായലുകളില്‍
ഒഴുക്കുന്നതിനെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ ?
കെ.എസ്.ഇ.ബി.
മസ്ദൂര്‍ പരീക്ഷ
1275.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ കെ.എസ്.ഇ.ബി.
മസ്ദൂര്‍
തസ്തികയിലേക്കുളള
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നത്;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം
ലഭിച്ചിട്ടുണ്ട്;
(സി)
പുതിയ
ഒഴിവുകള്‍ നിലവില്‍
ഉണ്ടോ; ഉണ്ടെങ്കില്‍
പ്രസ്തുത
ഒഴിവുകളിലേക്ക് നിയമനം
നടത്തുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ ?
സര്‍വ്വകലാശാലകളിലെ
അസിസ്റ്റന്റ് നിയമനം
1276.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
സര്‍വ്വകലാശാലകളിലെ
അസിസ്റ്റന്റ്
തസ്തികയില്‍ പി. എസ്.
സി യുടെ പൊതു
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുമ്പോള്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഉണ്ടാകാവുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബുദ്ധിമുട്ടുകള്‍ക്ക്
പരിഹാരമായി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സൗകര്യപ്രദമായ
സര്‍വ്വകലാശാലകളില്‍
പരസ്പര സമ്മതത്തോടെ
മാറ്റം ലഭിക്കുന്നതിന്
പൊതുലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്ന
സെക്രട്ടേറിയറ്റ്, പി.
എസ്. സി., ലോക്കല്‍
ഫണ്ട് ഓഡിറ്റ്
എന്നിവിടങ്ങളില്‍
നിലവിലുള്ള
എെ.ഡി.എം.റ്റി.
സംവിധാനം
സര്‍വ്വകലാശാലകള്‍ക്കും
ബാധകമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇത്തരത്തില്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സൗകര്യപ്രദമായ
സര്‍വ്വകലാശാലകളില്‍
നിയമനം
ലഭിക്കുന്നതിനുള്ള
ഏതെങ്കിലും നിര്‍ദ്ദേശം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
എെ.
ടി. നയം
1277.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എെ.
ടി. നയം
പ്രഖാപിച്ചിട്ടുണ്ടോ;
എെ. ടി. മേഖലയില്‍ ഇൗ
വര്‍ഷം എത്ര തൊഴില്‍
സാദ്ധ്യതകള്‍
സൃഷ്ടിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
തിരുവനന്തപുരം
ടെക്നോപാര്‍ക്ക്
ഇനിയും
വികസിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(സി)
എെ.
ടി. മേഖലയില്‍ പുതിയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
ആധാര്‍
കാര്‍ഡ്
1278.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഞ്ച് വയസ്സില്‍
താഴെയുള്ള
കുട്ടികള്‍ക്ക്
30/09/2016 ന് മുമ്പായി
ആധാര്‍ കാര്‍ഡ്
നല്‍കണമെന്ന് കേന്ദ്ര
സര്‍ക്കാര്‍
നിര്‍ദ്ദേശമുണ്ടോ;
(ബി)
എങ്കില്‍
നാളിതുവരെ എത്ര ശതമാനം
കുട്ടികള്‍ക്ക് ആധാര്‍
കാര്‍ഡ്
നല്‍കുന്നതിനുള്ള നടപടി
പൂര്‍ത്തിയായിട്ടുണ്ട്;
(സി)
കാര്‍ഡ്
വിതരണത്തിനായി ആധാര്‍
എന്റോള്‍മെന്റ്
ക്യാംപ് നടത്താന്‍
കേന്ദ്ര
നിര്‍ദ്ദേശമുണ്ടായിരുന്നോ;
(ഡി)
കാര്‍ഡ്
ലഭിക്കാതെ പോയാല്‍
സംയോജിത ശിശു വികസന
പദ്ധതിയിലെ
ആനുകൂല്യങ്ങള്‍
കുട്ടികള്‍ക്ക്
നഷ്ടമാവുമോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
എങ്കില്‍
ഇതിനു പരിഹാരമായി
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്നും
ആധാര്‍ കാര്‍ഡ് വിതരണം
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നും
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ?
കൊരട്ടി
ഇന്‍ഫോപാര്‍ക്കിന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
1279.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊരട്ടി
ഇന്‍ഫോപാര്‍ക്കിന്റെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണ് എന്നും
ഇതിന്റെ ഭാഗമായി
എന്തെല്ലാം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്
എന്നും അറിയിക്കാമോ;
(ബി)
പുതിയ
കെട്ടിട സമുച്ചയത്തില്‍
പുതുതായി എത്ര
കമ്പനികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(സി)
കൂടുതല്‍
ഐ.ടി. കമ്പനികള്‍
കൊരട്ടി ഇന്‍ഫോ
പാര്‍ക്കില്‍
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനും
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
തൊഴിലവസരം
സൃഷ്ടിക്കുന്നതിനും
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ ?
കണ്ണൂര്‍
സൈബര്‍ പാര്‍ക്ക്
1280.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
സൈബര്‍ പാര്‍ക്കിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടം വരെ ആയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത നിര്‍മ്മാണ
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പാര്‍ക്കിലേക്ക് ഐ.ടി.
സംരംഭകരെ എത്തിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഡിജിറ്റല്‍
സംസ്ഥാനം
1281.
ശ്രീ.കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
എം. വിന്‍സെന്റ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
ഇന്ത്യയിലെ ആദ്യത്തെ
ഡിജിറ്റല്‍
സംസ്ഥാനമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്
എന്ന് വിശദീകരിക്കാമോ ;
(ബി)
ആരെയാണ്
ഇതിന്റെ നോഡല്‍
ഏജന്‍സിയായി
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(സി)
ഡിജിറ്റല്‍
സംവിധാനങ്ങളില്‍
സംസ്ഥാനം എന്തെല്ലാം
മുന്നേറ്റങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മണലൂര്‍
മണ്ഡലത്തില്‍ നിന്നും
ചികിത്സാ ധനസഹായത്തിനായി
ലഭിച്ച അപേക്ഷകളുടെ വിവരം
1282.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നുള്ള ചികിത്സാ
ധനസഹായത്തിനായി മണലൂര്‍
മണ്ഡലത്തില്‍നിന്നും
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
അവയില്‍
എത്ര പേര്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ടെന്നും,
ആകെ എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
പുറ്റിങ്ങല്‍
ദുരന്തത്തിനിരയായവരെ
ചികിത്സിച്ച ഇനത്തില്‍
ആശുപത്രികള്‍ക്ക് നല്‍കാനുള്ള
തുക
1283.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുറ്റിങ്ങല്‍
വെടിക്കെട്ട്
ദുരന്തത്തിനിരയായവരെ
ചികിത്സിച്ച ഇനത്തില്‍
സ്വകാര്യ
ആശുപത്രികള്‍ക്ക്
നല്‍കാനുള്ള തുക
പൂര്‍ണ്ണമായും കൊടുത്തു
തീര്‍ത്തിട്ടുണ്ടോ;
എത്ര തുക നല്‍കിയെന്നും
ഇനി എത്ര തുക
നല്‍കാനുണ്ടെന്നും
വ്യക്തമാക്കാമോ; ആയത്
സംബന്ധിച്ച ലിസ്റ്റ്
ലഭ്യമാക്കുമോ;
(ബി)
ഈ
ഇനത്തില്‍ കൊല്ലം
മെഡിട്രിന ആശുപത്രിക്ക്
എത്ര തുക
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
ഇനത്തില്‍ സ്വകാര്യ
ആശുപത്രികള്‍ക്ക്
നല്‍കാനുള്ള തുക
സമയബന്ധിതമായി
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ ചികിത്സാ
ധനസഹായ അപേക്ഷകള്‍
1284.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കടുത്തുരുത്തി
എം.എല്‍.എ.യുടെ
ശിപാര്‍ശ പ്രകാരം എത്ര
അപേക്ഷകള്‍ ചികിത്സാ
ധനസഹായത്തിനായി
ലഭിച്ചിട്ടുണ്ട്;
അവരുടെ പേരുവിവരം
വ്യക്തമാക്കാമോ; ഈ
അപേക്ഷകളിന്മേല്
സ്വീകരിച്ചിരിക്കുന്ന
നടപടിക്രമങ്ങള്‍
എന്താണെന്ന്
അറിയിക്കാമോ;
(ബി)
എം.എല്‍.എ.മാര്‍,
എം.പി.മാര്‍ തുടങ്ങിയ
ജനപ്രതിനിധികളെ
ഒഴിവാക്കി ധനസഹായങ്ങള്‍
വിതരണം ചെയ്യുന്നതിനായി
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇതിന് പ്രത്യേക ഉത്തരവ്
ഇറക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
ദുരിതാശ്വാസ
നിധിയുടെ അപേക്ഷകള്‍
പ്രോസസ്സ്
ചെയ്യുന്നതിന് പുതിയ
സോഫ്റ്റ് വെയര്‍ ഡെവലപ്
ചെയ്തിട്ടുണ്ടോ; ഏത്
ഏജന്‍സിക്കാണ് ഇതിന്റെ
ചുമതല; ഇതിന് എത്ര രൂപ
ചെലവായി
എന്നറിയിക്കാമോ; ഈ
ഏജന്‍സി
നല്‍കിയിരിക്കുന്ന
സോഫ്റ്റ് വെയര്‍ മുഖേന
വിവരങ്ങള്‍
നല്‍കുന്നതിനായി
എം.എല്‍.എ. മാര്‍ക്ക്
ഐ.ഡി.യും പാസ്സ് വേഡും
നല്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
ജില്ലാ
കളക്ടറുടെ
റിപ്പോര്‍ട്ടോടു കൂടി
സമര്‍പ്പിക്കുന്ന
അപേക്ഷ വീണ്ടും
വില്ലേജ് ഓഫീസറുടെ
റിപ്പോര്‍ട്ടിന്
അയക്കുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
കടുത്തുരുത്തി
മണ്ഡലത്തില്‍ നിന്നും
വന്ന എത്ര അപേക്ഷകള്‍
വില്ലേജ് ഓഫീസറുടെ
റിപ്പോര്‍ട്ടിന്
അയച്ചു; അവ ഏതെല്ലാം;
ഏതെല്ലാം വില്ലേജ്
ഓഫീസര്‍മാര്‍
റിപ്പോര്‍ട്ട് നല്കി;
ഇനി റിപ്പോര്‍ട്ട്
കിട്ടാനുള്ള അപേക്ഷകള്‍
ഏതെല്ലാം; ഏതൊക്കെ
വില്ലേജ് ഓഫീസുകളാണ്
റിപ്പോര്‍ട്ട്
നല്കാന് വൈകുന്നത്
എന്നു കൂടി
അറിയിക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ എത്ര
പേര്‍ക്ക് ചികിത്സാ
ധനസഹായം അനുവദിച്ചു;
ആര്‍ക്കൊക്കെ എത്ര തുക
വീതം അനുവദിച്ചു
എന്നറിയിക്കാമോ?
മുഖ്യമന്തിയുടെ
ദുരിതാശ്വാസ നിധി
1285.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ അവസാന
മാസങ്ങളില്‍ അനുവദിച്ച
മുഖ്യമന്തിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുളള ധന സഹായങ്ങള്‍
ഇനിയും അപേക്ഷകര്‍ക്ക്
ലഭ്യമാകാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
അത് എന്തുകൊണ്ടാണെന്നും
തുക എന്ന് വിതരണം
ചെയ്യാന്‍ കഴിയുമെന്നും
വിശദമാക്കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിത പരിഹാര സെൽ
1286.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
3.2.2016-ല്‍
അന്നത്തെ
മുഖ്യമന്ത്രിയുടെയും
പ്രതിപക്ഷ
നേതാവിന്റെയും
സാന്നിദ്ധ്യത്തില്‍
എന്‍ഡോസള്‍ഫാന്‍ സമര
സമിതിയുമായി നടന്ന
അനുരഞ്ജന ചര്‍ച്ചയില്‍
എടുത്ത തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കാമോ; ഇതില്‍
നടപ്പിലാക്കിയതും
അല്ലാത്തതുമായ
തീരുമാനങ്ങള്‍
ഏതെല്ലാമാണ്;
ഏതെങ്കിലും
തീരുമാനങ്ങള്‍
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
അതിനുള്ള കാരണമെന്താണ്;
(ബി)
എന്‍ഡോസള്‍ഫാന്‍
ദുരിത പരിഹാര
സെല്ലിന്റെ യോഗം
അവസാനമായി ചേര്‍ന്നത്
എപ്പോഴാണ് ; പുതിയ
സര്‍ക്കാര്‍ നിലവില്‍
വന്ന സാഹചര്യത്തില്‍
സെല്‍
പുന:സംഘടിപ്പിക്കാനുള്ള
നീക്കമുണ്ടോ; എങ്കില്‍
ഇതിനു സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്?
മുഖ്യമന്ത്രിയുടെ
'ചികിത്സാ ധനസഹായ പദ്ധതി'
1287.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
'ചികിത്സാ ധനസഹായ
പദ്ധതി' പ്രകാരം ഏതു
തരം രോഗങ്ങള്‍ക്കുള്ള
ചികിത്സയ്ക്കായാണ്
ധനസഹായം
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ധനസഹായത്തിനുള്ള
അപേക്ഷയോടൊപ്പം ഏതൊക്കെ
രേഖകളാണ്
ഹാജരാക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ സർക്കാർ അധികാരത്തിൽ
വന്ന ശേഷം മൂവാറ്റുപുഴ
നിയോജകമണ്ഡലത്തില്‍നിന്നും
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
അവയ്ക്ക് എത്ര തുക വീതം
അനുവദിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ
ചികിത്സ സഹായം
1288.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ചികിത്സ സഹായത്തിനായി
സമര്‍പ്പിക്കുന്ന
അപേക്ഷകളിന്മേല്
സമയബന്ധിതമായി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
നിര്‍ദ്ദേശം
നല്കുവാന് വേണ്ട
നടപടി സ്വീകരിക്കുമോ;
(ബി)
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
മാറാക്കര വില്ലേജിലെ
അബ്ദുറഹുമാന്‍
പിലാത്തറ, വളാഞ്ചേരി
വില്ലേജിലെ നിഹാല്‍
റോഷ്ന്, കോട്ടക്കല്‍
വില്ലേജിലെ മുഹമ്മദ്
സാഹിദ്, മുസ്തഫ
മണായപ്പുറം, മേല്‍മുറി
വില്ലേജിലെ ചെമ്പന്‍
വേലായുധന്, അബ്ദുസലാം
മുനമ്പത്ത്, സുഹറ
എന്നിവരുടെ ചികിത്സാ
സഹായത്തിനായി
സമര്‍പ്പിച്ച
അപേക്ഷകളിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
അപേക്ഷകളിന്മേല്
മുഖ്യമന്ത്രിയുടെ
ചികിത്സാ സഹായം
അനുവദിച്ച്
ഉത്തരവായിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1289.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നല്‍കാതെ
മുടങ്ങിക്കിടക്കുന്ന
തുക എത്രയെന്ന്
വ്യക്തമാക്കാമോ;
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി.
1290.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തിരുവമ്പാടി
മണ്ഡലത്തിലെ എത്ര
പേര്‍ക്ക്
സി.എം.ഡി.ആര്.എഫ്.-
ല്‍ നിന്നും സഹായം
അനുവദിച്ചു;വിശദാംശം
ലഭ്യമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍നിന്ന്
ധനസഹായം
1291.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍നിന്നും
എത്ര രൂപ ധനസഹായമായി
അനുവദിച്ചിട്ടുണ്ട്;
(ബി)
മു൯സര്ക്കാരിന്റെ
കാലത്ത് തുക അനുവദിച്ച
കേസുകളില്‍ ധനസഹായം
ലഭ്യമാക്കിയോ;
(സി)
ഇത്തരത്തിലുള്ള
എത്ര അപേക്ഷകള്‍
ബാക്കിയുണ്ട്;
(ഡി)
മുന്ഗണനക്രമത്തില്
ഇവ
കൊടുത്തുതീര്‍ക്കുവാന്‍
നടപടി സ്വീകരിക്കുമോ?
പ്രകൃതിക്ഷോഭത്തില്‍
ജീവഹാനി സംഭവിച്ചവരുടെ
ആശ്രിതര്‍ക്ക് ധനസഹായം
1292.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭത്തില്‍
ജീവഹാനി സംഭവിച്ചവരുടെ
ആശ്രിതര്‍ക്ക്
നല്‍കിവരുന്ന പരമാവധി
ധനസഹായം എത്രയാണ്ഃ
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇപ്രകാരം ധനസഹായം
ലഭിക്കുന്നതിനായി
ഇടുക്കി ജില്ലയില്‍
നിന്ന് എത്ര അപേക്ഷകള്‍
ലഭിക്കുകയുണ്ടായി?
(സി)
അപേക്ഷകരില്‍
എത്ര പേര്‍ക്ക് ധനസഹായം
അനുവദിച്ചുവെന്നും എത്ര
പേര്‍ക്ക് വിതരണം
ചെയ്തുവെന്നും
വിശദമാക്കാമോ?
സിവില്‍
ഏവിയേഷന്‍
1293.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എത്ര
സംസ്ഥാനങ്ങളില്‍
സിവില്‍ ഏവിയേഷന്‍
വകുപ്പുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരളത്തില്‍
നാല് അന്താരാഷ്ട്ര
വിമാനത്താവളങ്ങള്‍
ഉള്ളതിനാല്‍ ഇവിടെ
സിവില്‍ ഏവിയേഷന്‍
വകുപ്പ് രൂപീകരിക്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
കോഴിക്കോട്
വിമാനത്താവളത്തില്‍
വലിയ വിമാനങ്ങള്‍
ഇറക്കാന്‍ സാധിക്കാത്ത
സാഹചര്യത്തെ
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ?
സിവില്‍
ഏവിയേഷന്‍ വകുപ്പുകള്‍
1294.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
പുരുഷന് കടലുണ്ടി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
സംസ്ഥാനങ്ങളില്‍
സിവില്‍ ഏവിയേഷന്‍
വകുപ്പുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരളത്തില്‍
നിലവില്‍ നാല്
അന്താരാഷ്ട്ര
വിമാനത്താവളങ്ങള്‍ ഉള്ള
സാഹചര്യത്തില്‍
പ്രസ്തുത വകുപ്പ്
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
ആറന്മുള
വിമാനത്താവളം
1295.
ശ്രീ.അടൂര്‍
പ്രകാശ്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
വിമാനത്താവള നിര്‍മ്മാണ
കമ്പനിയായ
കെ.ജി.എസ്സിന്
പാരിസ്ഥിതിക പഠനം
നടത്തുവാന്‍ അനുമതി
നല്കുവാന് കേന്ദ്ര
വനം പരിസ്ഥിതി
മന്ത്രാലയത്തിന്റെ
വിദഗ്ധ സമിതി ശുപാര്‍ശ
നല്കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആറന്മുള
വിമാനത്താവളം
സംബന്ധിച്ച സംസ്ഥാന
നിലപാട് രേഖാമൂലം
കേന്ദ്ര സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
(സി)
2006-
11 ലെ എല്‍.ഡി.എഫ്.
സര്‍ക്കാര്‍ ആറന്മുള
വിമാനത്താവളത്തിന്
തത്വത്തില്‍ അംഗീകാരം
നല്‍കിയിരുന്നോ;
(ഡി)
പ്രസ്തുത
നിലപാടില്‍ നിന്നും
മാറ്റം വരാനുള്ള
സാഹചര്യം
വ്യക്തമാക്കുമോ?
ആറന്മുള
വിമാനത്താവളം
1296.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
വിമാനത്താവളം
ഉള്‍പ്പെട്ട നെല്‍വയല്‍
പ്രദേശങ്ങള്‍ വ്യവസായ
മേഖലയായി പ്രഖ്യാപിച്ച്
മുന്‍ സര്‍ക്കാര്‍
പുറപ്പെടുവിച്ച ഉത്തരവ്
പുതിയ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം റദ്ദു ചെയ്ത്
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
വിമാനത്താവള
കമ്പനിയ്ക്ക്
അനുകൂലമായി വ്യവസായ
മേഖലയായി പ്രഖ്യാപിച്ച്
മുന്‍സര്‍ക്കാര്‍
ഇറക്കിയ ഉത്തരവിന്റെ
കോപ്പി ലഭ്യമാക്കുമോ;
(ഡി)
ഈ
പ്രദേശത്തെ ജനങ്ങള്‍
ഒന്നടക്കം പ്രസ്തുത
വിമാനത്താവളത്തിന്
എതിരാണെന്ന കാര്യം
മനസ്സിലാക്കിയിട്ടുണ്ടോ;
(ഇ)
സംസ്ഥാനത്ത്
നിലവില്‍ നാല് വലിയ
വിമാനത്താവളങ്ങള്‍
ഉണ്ടെന്നിരിക്കെ
നെല്‍വയലുകള്‍ നികത്തി
ഉണ്ടാക്കുവാന്‍
പദ്ധതിയിട്ട
വിമാനത്താവളത്തിന്
പ്രസക്തി ഇല്ലെന്നുള്ള
കാര്യം മനസ്സിലാക്കി
അനുകൂല നടപടി
സ്വീകരിയ്ക്കുമോ;
(എഫ്)
ഈ
വിമാനത്താവളത്തിനെ
സംബന്ധിച്ച് പ്രസ്തുത
പ്രദേശത്തെ ജനങ്ങളുടെ
ആശങ്ക മാറ്റുന്നതിന്
നടപടി സ്വീകരിക്കുമോ?
നദീജല
സംയോജന പദ്ധതി
T 1297.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
ആവിഷ്കരിക്കുന്ന നദീജല
സംയോജന പദ്ധതിയില്‍
സംസ്ഥാന സര്‍ക്കാര്‍
നിലപാട്
വ്യക്തമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
നദീസംയോജന
പദ്ധതി
T 1298.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നദീസംയോജന
പദ്ധതി പ്രകാരമുള്ള
നടപടികളുമായി
കേന്ദ്രസര്‍ക്കാര്‍
മുന്നോട്ട് പോകുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്തെ നദികളെ
അത്ഏതുവിധത്തില്
ബാധിക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കുമോ
;
(ബി)
സംസ്ഥാനത്തെ പ്രധാന
നദികളായ
അച്ചന്‍കോവില്‍, പമ്പ
എന്നിവയെ ഇപ്രകാരം
തമിഴ്നാട്ടിലെ
നദികളുമായി
ബന്ധപ്പെടുത്തുന്നതിന്
കേന്ദ്രസര്‍ക്കാര്‍
എന്തെങ്കിലും നീക്കം
നടത്തുന്നുണ്ടോ;വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(സി)
കേന്ദ്രസര്‍ക്കാരിന്റെ
നദീസംയോജന
പദ്ധതിയെക്കുറിച്ച്
സംസ്ഥാന സര്‍ക്കാരിന്റെ
അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ ; ഇതു
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നിലപാട് എന്താണ് ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
പറമ്പിക്കുളം
- ആളിയാര്‍ കരാര്‍
1299.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം
- ആളിയാര്‍ കരാര്‍
പ്രകാരം കേരളത്തിന്
അര്‍ഹതപ്പെട്ട വെളളം
ലഭിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പറമ്പിക്കുളം
- ആളിയാര്‍ കരാര്‍
പുതുക്കുന്നതുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍
നടത്തിയിട്ടുളള
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം നല്‍കുമോ;
പ്രവാസി
മലയാളികള്‍
1300.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
മലയാളികള്‍ക്ക്,
സര്‍ക്കാര്‍
ജീവനക്കാരുടേതുപോലെ
കോണ്‍ട്രിബ്യൂട്ടറി
പെന്ഷന് സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
എയര്‍പോര്‍ട്ടില്‍
നിന്നും കയറി
പോകുന്നതിന്
മുന്‍പുതന്നെ
ഇന്‍ഷ്വറന്‍സ്
ഉണ്ടെന്ന്
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നോര്‍ക്ക
-ഫാക്കല്‍റ്റി നിയമനം
1301.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നോര്‍ക്ക
ഫാക്കല്‍റ്റിയിലേക്ക്
പുതിയ ആളുകളെ
തെരഞ്ഞെടുത്തിട്ടുണ്ടോ;എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(ബി)
നോര്‍ക്ക
ഫാക്കല്‍റ്റി അംഗമായി
തെരഞ്ഞെടുക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
കാരുശ്ശേരി സ്വദേശി
മുഹമ്മദ് കക്കാട്
സമര്‍പ്പിച്ച
അപേക്ഷയുടെ നിലവിലുള്ള
സ്ഥിതി വ്യക്തമാക്കുമോ
?
നോര്‍ക്ക
ഡിപ്പാര്‍ട്ട്മെന്റ്
പ്രോജക്ട് ഫോര്‍ റിട്ടേണ്‍
എമിഗ്രന്റ്സ് പദ്ധതി
1302.
ശ്രീ.അനില്‍
അക്കര
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നോര്‍ക്ക
ഡിപ്പാര്‍ട്ട്മെന്റ്
പ്രോജക്ട് ഫോര്‍
റിട്ടേണ്‍ എമിഗ്രന്റ്സ്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
തിരിച്ചെത്തിയ
പ്രവാസികളുടെ
പുനരധിവാസത്തിനും
അവര്‍ക്ക് സുസ്ഥിര
വരുമാനം
കണ്ടെത്തുന്നതിനും
എന്തെല്ലാം കാര്യങ്ങള്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
പ്രവാസികളുടെ
പുനരധിവാസം
1303.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
രാജു എബ്രഹാം
,,
കാരാട്ട് റസാഖ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സമ്പദ്ഘടനയുടെ
വളര്‍ച്ചയ്ക്ക് പ്രധാന
പങ്കുവഹിച്ച
പ്രവാസികള്‍ക്ക് അവര്‍
മടങ്ങിവരാന്‍
നിര്‍ബന്ധിതരാകുന്ന
സാഹചര്യത്തില്‍
പുനരധിവാസം ഒരുക്കാന്‍
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
സ്വയം
തൊഴില്‍ രംഗത്തേയ്ക്ക്
കടന്നു വരാന്‍
താല്പര്യമുളളവര്ക്കായി
സാങ്കേതിക പരിശീലനം ,
പ്രോജക്ടിന്‍െറ
അടിസ്ഥാനത്തില്‍
വായ്പയും ,സബ്സിഡിയും
ലഭ്യമാക്കുക തുടങ്ങിയ
കാര്യങ്ങളില്‍ ശ്രദ്ധ
പതിപ്പിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
കാര്‍ഷിക
മേഖലയിലും ,തൊഴില്‍
മേഖലയിലും
ആധുനികവത്കരണവും,
യന്ത്ര വല്ക്കരണവും
നടപ്പാക്കി ,മടങ്ങി
വരുന്ന തൊഴില്‍
ശക്തിയുടെ ഗണ്യമായ
പങ്കിനെ ആഗിരണം
ചെയ്യാന്‍ ഇൗ മേഖലകളെ
പ്രാപ്തമാക്കാനുള്ള
പദ്ധതി
ആവിഷ്ക്കരിക്കുമോ;വിശദമാക്കാമോ?
വിദേശത്തേയ്ക്ക്
വീട്ടുജോലിക്കായി റിക്രൂട്ട്
ചെയ്യപ്പെടുന്ന സ്ത്രീകള്‍
നേരിടുന്ന ചൂഷണങ്ങള്‍
1304.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുനിന്നും
വിദേശത്തേയ്ക്ക്
വീട്ടുജോലിക്കായി
റിക്രൂട്ട്
ചെയ്യപ്പെടുന്ന
സ്ത്രീകളില്‍ പലരും
പലവിധ ചൂഷണങ്ങള്‍ക്ക്
വിധേയരാകുന്നുണ്ടെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
വിദേശത്തേക്ക്
റിക്രൂട്ട്
ചെയ്യപ്പെടുന്ന
സ്ത്രീകളെ സംബന്ധിച്ച
കണക്കുകള്‍
എന്തെങ്കിലും
സൂക്ഷിക്കുന്നുണ്ടോ;
(സി)
സംസ്ഥാനത്ത്
നിന്നും വിവിധ
എജന്‍സികള്‍ വഴി
വിദേശത്തേക്ക്
എത്തപ്പെടുന്ന
സ്ത്രീകള്‍ നേരിടേണ്ടി
വരുന്ന ചൂഷണങ്ങള്‍
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ട്;
(ഡി)
നോര്‍ക്ക
വഴിയും സംസ്ഥാന
സര്‍ക്കാരിനു കീഴിലുള്ള
മറ്റ് ഏജന്‍സികള്‍
വഴിയും ഇത്തരത്തിലുള്ള
റിക്രൂട്ട്മെന്റ്
നടത്തുന്നത്
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
വാഹനപരിശോധനക്കിടെ
യാത്രക്കാര്‍ക്ക്
സംഭവിക്കുന്ന അപകടങ്ങള്‍
1305.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം
വാഹനപരിശോധനക്കിടെ
യാത്രക്കാര്‍ക്ക് അപകടം
സംഭവിക്കുകയോ
പരിക്കേല്‍ക്കുകയോ
ചെയ്ത എത്ര സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
ഇത്തരത്തില്‍
അപകടങ്ങള്‍ക്ക്
ഇടയാക്കുന്ന തരത്തില്‍
പരിശോധന നടത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും
തരത്തിലുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
വാഹന
പരിശോധന നടത്തുമ്പോള്‍
പാലിക്കേണ്ട
നടപടിക്രമങ്ങളും
മര്യാദകളും
പാലിക്കുന്നതിന്
സര്‍ക്കാര്‍ നല്കുന്ന
നിര്‍ദ്ദേശങ്ങള്‍
പരിശോധകര് പലപ്പോഴും
ലംഘിക്കുന്നതാണ്
അപകടങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇത്തരത്തില്‍ വീഴ്ച
വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ ?
'സൈബര്‍
ഡോം'
1306.
ശ്രീ.സണ്ണി
ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പോലീസില്‍ 'സൈബര്‍ ഡോം'
എന്ന സ്പെഷ്യല്‍ സൈബര്‍
സെല്‍ എന്നാണ് നിലവില്‍
വന്നത്;
(ബി)
'സൈബര്‍
ഡോം' നിലവില്‍ വന്ന
ശേഷം എത്ര കേസുകളില്‍ ഈ
സംവിധാനം
പ്രയോജനപ്പെടുത്തിയെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
നടന്ന എ.റ്റി.എം
തട്ടിപ്പ് കേസില്‍
'സൈബര്‍ ഡോം' -ന്റെ
സേവനം
ഉപയോഗപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
എ.ടി.എം.
തട്ടിപ്പ്
1307.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എം. സ്വരാജ്
,,
ഐ.ബി. സതീഷ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എ.ടി.എം തട്ടിപ്പിലൂടെ
നിക്ഷേപകന് നഷ്ടമാകുന്ന
പണത്തിന്റെ
ഉത്തരവാദിത്തം
ആര്‍ക്കാണ് എന്ന്
വിശദമാക്കാമോ;
(ബി)
നിക്ഷേപങ്ങളുടെ
സുരക്ഷിതത്വത്തിന്
വെല്ലുവിളിയാകുന്ന
വിവിധ തരത്തിലുള്ള
എ.ടി.എം തട്ടിപ്പുകള്‍
തടയുന്നതിന് നിലവിലെ
സംവിധാനങ്ങള്‍
പര്യാപ്തമാണോ;
(സി)
ഇല്ലെങ്കില്‍
അതു പരിഹരിക്കുന്നതിന്
സര്‍ക്കാരിന്റെ ഭാഗത്തു
നിന്നും എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണുള്ളതെന്ന്
വ്യക്തമാക്കുമോ?
സി.
പി. എെ. (എം)
പ്രവര്‍ത്തകര്‍ക്ക് നേരെ
ആക്രമണം
1308.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സി. പി. എെ. (എം)
ന്റെ എത്ര ഓഫീസള്ക്കു
നേരെ ബി. ജെ. പി.,
ആര്. എസ്. എസ്.
പ്രവര്‍ത്തകരോ
അനുഭാവികളോ ആക്രമണം
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഇതു
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേര്‍ക്കെതിരെ;
ജില്ലാടിസ്ഥാനത്തില്‍
കണക്ക് ലഭ്യമാക്കുമോ;
(ബി)
2016
ലെ പൊതു
തെരെഞ്ഞെടുപ്പിനു ശേഷം
ബി. ജെ. പി., ആര്.
എസ്. എസ്.
പ്രവര്‍ത്തകരോ
അനുഭാവികളോ എത്ര സി.
പി. എെ. (എം)
പ്രവര്‍ത്തകര്‍ക്ക്
നേരെ ആക്രമണം
നടത്തിയിട്ടുണ്ട്; എത്ര
പേര്
മരണപ്പെട്ടിട്ടുണ്ട്;
പരിക്ക് പറ്റിയവര്‍
എത്ര; എത്ര
പേര്‍ക്കെതിരെ ഇത്
സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ജില്ലാടിസ്ഥാനത്തില്‍
കണക്ക് ലഭ്യമാക്കുമോ?
ടി.
പി. ചന്ദ്രശേഖരന് വധക്കേസ്
1309.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എം. രാജഗോപാലന്‍
,,
വി. കെ. സി. മമ്മത് കോയ
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടി.
പി. ചന്ദ്രശേഖരന്
വധക്കേസ്സില്‍ സി.പി.ഐ
(എം) കണ്ണൂര്‍ ജില്ലാ
സെക്രട്ടറിയെ
പ്രതിയാക്കാന്‍ മുന്‍
സര്‍ക്കാര്‍ ഗൂഢാലോചന
നടത്തിയെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും പരിശോധന
നടത്തിയിരുന്നോ;
(ബി)
വ്യാജ
തെളിവുണ്ടാക്കാനായി
അക്കാലത്തെ ജയില്‍
ഡി.ജി. പി. യെ
സ്വാധീനിച്ചുവെന്ന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടെന്ന
വാര്‍ത്തയുടെ നിജസ്ഥിതി
പരിശോധിക്കാന്‍
തയ്യാറാകുമോ;
(സി)
ഈ
വാർത്തകളുടെയും
ക്രിമിനല്‍ കേസുകളില്‍
പ്രതിയാക്കപ്പെട്ട
സി.പി.ഐ (എം) ന്റെ
ജില്ലാ
സെക്രട്ടറിമാരെയും
എം.എല്‍.എ മാരെയും
കോടതി
നിരപരാധികളാണെന്ന്
കണ്ടെത്തിയതിന്റെയും
പശ്ചാത്തലത്തിൽ
ഇക്കാര്യത്തിൽ
എന്തെങ്കിലും ഗൂഡാലോചന
നടന്നിട്ടുണ്ടോ എന്ന
കാര്യം
പരിശോധനാവിധേയമാക്കുമോയെന്ന്
വ്യക്തമാക്കുമോ?
വി.എസ്.എസ്.സി
വാഹനങ്ങള്‍ തടഞ്ഞ സംഭവം
1310.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെപ്റ്റംബര്‍
രണ്ടിലെ പണിമുടക്ക്
ദിനത്തില്‍
വി.എസ്.എസ്.സി
വാഹനങ്ങള്‍ തടഞ്ഞ
പണിമുടക്ക്
അനുകൂലികള്‍ക്ക് എതിരെ
എന്തു നടപടിയാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
വി.എസ്.എസ്.സി
ഗ്യാരേജിന് മുന്നില്‍
ഉപരോധം നടത്തിയവരെ
അറസ്റ്റ് ചെയ്ത്
നീക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ?
ഓരോ
പഞ്ചായത്തിലും ഒാരോ പോലീസ്
സ്റ്റേഷന്
1311.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓരോ
പഞ്ചായത്തിലും ഒാരോ
പോലീസ് സ്റ്റേഷന് എന്ന
ക്രമത്തില്‍
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
സാധ്യത സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ നയം
രൂപീകരിച്ചിട്ടുണ്ടോ;
(സി)
കൂടുതല്‍
എസ്.പി.സി (Students
Police Cadet)
യൂണിറ്റുകള്‍
തുടങ്ങുന്നത്
'കമ്മ്യൂണിറ്റി
പോലീസിംഗ്' സംവിധാനത്തെ
ശക്തിപ്പെടുത്തുമെന്നതിനാല്‍
കൂടുതല്‍ എസ്.പി.സികള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലഹരി
മരുന്ന് വിപണനം
1312.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ലഹരി മരുന്ന്
വിപണനവുമായി
ബന്ധപ്പെട്ട് എത്ര
കേസുകൾ രജിസ്റ്റര്‍
ചെയ്തു; ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
കേരള
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം
തടയല്‍ നിയമത്തിന്റെ
ദുരുപയോഗം
1313.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ആന്‍സലന്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പ്രതിപക്ഷ
കക്ഷികളില്‍പ്പെട്ട
രാഷ്ട്രീയ
പ്രവര്‍ത്തകര്‍ക്കും
നേതാക്കള്‍ക്കുമെതിരെ
കള്ളക്കേസുകള്‍
എടുത്തതായുള്ള
ആക്ഷേപങ്ങളെക്കുറിച്ച്
അന്വേഷണം
നടത്തിയിരുന്നോ;
(ബി)
മുന്‍ സര്‍ക്കാര്‍ കേരള
സാമൂഹ്യവിരുദ്ധ
പ്രവര്‍ത്തനം തടയല്‍
നിയമം ദുരുപയോഗം ചെയ്ത്
പൊതുപ്രവര്‍ത്തകരെ
കരുതല്‍ തടങ്കലില്‍
വച്ചതായി പറയപ്പെടുന്ന
സംഭവങ്ങളെകുറിച്ച്
വിശദമായ അന്വേഷണം
നടത്തുമോ;
(സി)
നിലവില്‍
പോലിസ് ഉദ്യോഗസ്ഥരില്‍
ചിലര്‍ ഈ നിയമം
ദുരുപയോഗം
ചെയ്യുന്നതായുള്ള പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
കര്‍ശന ശിക്ഷാനടപടി
സ്വീകരിക്കാന്‍
തയ്യാറാകുമോ?
പുതിയ
പോലീസ് സ്റ്റേഷന്
1314.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പനവൂര്‍ കേന്ദ്രമാക്കി
ഒരു പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ നടപടി
ക്രമങ്ങള്‍ ഏതു
വരെയായി;വിശദമാക്കുമോ ?
പ്രഥമ
വിവര റിപ്പോര്‍ട്ടുകള്‍
1315.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകളില്‍
രജിസ്റ്റര്‍ ചെയ്യുന്ന
പ്രഥമ വിവര
റിപ്പോര്‍ട്ടുകള്‍
(എഫ്.ഐ.ആര്) 24
മണിക്കൂറിനകം വെബ്
സൈറ്റില്‍
നല്‍കുന്നതിനുള്ള
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇന്റര്‍നെറ്റ്
സംവിധാനം ദുര്‍ബ്ബലമായ
മേഖലകളില്‍ എഫ്.ഐ.ആര്
വെബ് സൈറ്റില്‍
നല്‍കുന്നതിനുള്ള
സമയപരിധി എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
കേസുമായി
ബന്ധപ്പെട്ടവര്‍ക്ക്
എഫ്.ഐ.ആറി ന്റെ
പകര്‍പ്പ്
ലഭിക്കുന്നതിന്
നിലവിലുള്ള നടപടി ക്രമം
വിശദമാക്കാമോ ?
ക്രൈം
ആന്‍ഡ് ക്രിമിനല്‍
ട്രാക്കിങ്ങ് നെറ്റ് വര്‍ക്ക്
1316.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്രൈം ആന്‍ഡ്
ക്രിമിനല്‍
ട്രാക്കിങ്ങ് നെറ്റ്
വര്‍ക്ക് നിലവില്‍
വന്നിട്ടുണ്ടാേ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കെെവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
എത്ര
പോലീസ്
സ്റ്റേഷനുകളിലും
ബന്ധപ്പെട്ട
ഓഫീസുകളിലും ഇത്
നടപ്പില്‍
വരുത്തിയിട്ടുണ്ട്;
(ഡി)
ഇത്
നടപ്പില്‍ വരുത്താന്‍
എന്തെല്ലാം കേന്ദ്ര
സഹായമാണ് ലഭ്യമായത്?
കാളിയ
പറമ്പത്ത് അസ്ലം
കൊലചെയ്യപ്പെട്ട സംഭവം
1317.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ചാലപ്പുറം
വെട്ടിപ്പീടികക്ക്
സമീപം വെള്ളൂര്‍
റോഡില്‍ തൂണേരി
കണ്ണങ്കൈ കല്ലാച്ചില്‍
അബ്ദുള്ളയുടെ മകന്
കാളിയ പറമ്പത്ത് അസ്ലം
കൊലചെയ്യപ്പെട്ടത്
എന്നായിരുന്നു;
(ബി)
പ്രസ്തുത
കേസിന്റെ അന്വേഷണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; കേസില്‍
ഇതിനകം എത്ര പ്രതികളെ
അറസ്റ്റ്
ചെയ്തിട്ടുണ്ട്;
(സി)
അറസ്റ്റ്
ചെയ്യപ്പെട്ട
പ്രതികളുടെ പേര്;
അറസ്റ്റ്
രേഖപ്പെടുത്തിയ തീയതി,
ഇവര്‍ക്കെതിരെ ചുമത്തിയ
വകുപ്പുകള്‍ എന്നിവ
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രതികള്‍
ഏതു രാഷ്ട്രീയ
പാര്‍ട്ടിയുടെ
അനുഭാവികളാണെന്ന കാര്യം
വ്യക്തമാക്കുമോ;
(ഇ)
കേസന്വേഷണത്തിന്റെ
ചുമതല ഇപ്പോള്‍
ആര്‍ക്കാണ്; കേസന്വേഷണ
ചുമതല ഉണ്ടായിരുന്ന
ഉദ്യോഗസ്ഥരെ ഇടക്ക്
സ്ഥലം മാറ്റുകയു
ണ്ടായോ; വിശദാംശങ്ങള്‍
നല്‍കുമോ;
(എഫ്)
കേസില്‍
ഇനി എത്ര പ്രതികളെ കൂടി
അറസ്റ്റ് ചെയ്യാനുണ്ട്;
(ജി)
പ്രതികളുടെ
അറസ്റ്റും കുറ്റപത്ര
സമര്‍പ്പണവും
താമസിക്കുന്നത്
പ്രതികള്‍ക്ക് ജാമ്യം
ലഭിക്കുന്നതിനും കേസ്
ദുര്‍ബലപ്പെടുത്തുന്നതിനും
കാരണമാകുമോ;
വിശദാംശങ്ങള്‍
നല്‍കുമോ; എങ്കില്‍
മുഴുവന്‍ പ്രതികളെയും
അറസ്റ്റ് ചെയ്ത്
കേസിന്റെ കുറ്റപത്രം
എന്നത്തേക്ക്
കോടതിയില്‍
സമര്‍പ്പിക്കാനാകും
എന്നും വിശദമാക്കുമോ?
കേരളാ
പോലീസില്‍ സ്ത്രീകളുടെ
പ്രാതിനിധ്യം
1318.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
,,
ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പോലീസില്‍ സ്ത്രീകളുടെ
പ്രാതിനിധ്യം
എത്രമാത്രമുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്ത്രീകള്‍
സ്റ്റേഷന് ഹൗസ്
ഓഫീസറുടെ സ്വതന്ത്ര
ചുമതല വഹിക്കുന്ന
സ്റ്റേഷനുകള്‍
നിലവിലുണ്ടോ;
(സി)
സ്ത്രീകള്‍
പ്രതികളായി വരുന്ന
കേസുകളുടെ എണ്ണം കൂടി
വരുന്നതിനാല്‍, കേരളാ
പോലീസില്‍ സ്ത്രീകളുടെ
അംഗബലം
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കോടതി
ഡ്യൂട്ടിക്ക് സ്ഥിരമായി
പോലീസിനെ നിയമിക്കുന്നത്
സംബന്ധിച്ച്
1319.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകളില്‍
അനുവദനീയമായ എണ്ണം
പോലീസുകാര്‍ ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടുണ്ടോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച മിക്ക പോലീസ്
സ്റ്റേഷനുകളിലും
അനുവദിക്കപ്പെട്ട
പോലീസുകാരുടെ എണ്ണം
കുറവാണ് എന്നത്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
ഒരു പോലീസ്
സ്റ്റേഷനില്‍ നിന്നും
മൂന്നും നാലും
പോലീസുകാര്‍ വിവിധ
കോടതികളില്‍
ഡ്യൂട്ടിക്ക് പോകുന്ന
സ്ഥിതി ഒഴിവാക്കാന്‍
കോടതികളില്‍ സ്ഥിരമായി
പോലീസിനെ നിയമിക്കുന്ന
കാര്യം പരിഗണിക്കുമോ?
വിവാഹ
മോചനകേസുകള്
1320.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
ജനുവരി മുതല്‍
സെപ്തംബര്‍ 20 വരെ
സംസ്ഥാനത്ത് എത്ര വിവാഹ
മോചന കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ജില്ല
തിരിച്ചുളള കേസുകളുടെ
എണ്ണം വ്യക്തമാക്കുമോ?
കൊപ്പം
പോലീസ് സ്റ്റേഷന്
1321.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
താലൂക്കിലെ കൊപ്പത്ത്
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിനായുള്ള
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
അഴിമതി
കേസുകള്‍
1322.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിലെ
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫിലെ
എത്ര
പേര്ക്കെതിരെക്കെതിരെ
അഴിമതി ആരോപണത്തിന്റെ
പേരില്‍ കേസുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇവര്‍
ആരൊക്കെ; കേസിന്റെ
വിശദാംശങ്ങളും മറ്റും
നല്‍കുമോ;
(സി)
ഏതെങ്കിലും
കേസുകള്‍ ചാര്‍ജ്ജ്
ചെയ്ത് കോടതികളുടെ
പരിഗണനയില്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ ഇതിലെ
പ്രതികള്‍ ആരെന്നും
മറ്റുമുള്ള
വിശദാംശങ്ങള്‍
വെളിപ്പെത്തുമോ?
പോലീസ്
സേനയിലെ ഒഴിവുകളിലേയ്ക്കുളള
നിയമനം
1323.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് സേനയില്‍ എത്ര
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ട്;
(ബി)
ഇതില്‍
സിവില്‍ പോലീസ്
ഓഫീസര്‍, സബ്
ഇന്‍സ്പെക്ടര്‍,
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ എന്നീ
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ വീതമുണ്ട്;
(സി)
ഈ
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പോലീസ്
സേനയിലേയ്ക്ക് എത്ര
പേരെ
നിയമിച്ചിട്ടുണ്ട്;
ഇതിന്റെ വിശദാംശം
നല്‍കുമോ ?
പോലീസ്
സ്റ്റേഷന് ഉപരോധിച്ച്
പ്രതികളെ മോചിപ്പിച്ച
കേസുകള്‍
1324.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
രാഷ്ട്രീയപാര്‍ട്ടിക്കാര്‍
പോലീസ് സ്റ്റേഷന്
ഉപരോധിച്ച് പ്രതികളെ
മോചിപ്പിച്ച എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
പാര്ട്ടിപ്രവര്ത്തകര്ക്കെതിരെയാണ്
പ്രസ്തുത കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
ഇത്തരം
പ്രവണത
വര്‍ദ്ധിക്കുന്നതിനുള്ള
കാരണം സംബന്ധിച്ച
അഭിപ്രായം
വിശദമാക്കാമോ?
പോലീസ്
കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍
തസ്തികയിലേക്കുള്ള നിയമനം
1325.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയില്‍ പോലീസ്
കോണ്‍സ്റ്റബിള്‍
ഡ്രൈവര്‍
തസ്തികയിലേക്കുള്ള പി.
എസ്. സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഇതുവരെയായി നിയമനം
നല്‍കിയിട്ടുണ്ടെന്നും
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്നും
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എപ്പോള്‍
അവസാനിക്കുമെന്നും
വിശദാംശം നല്‍കുമോ;
(ബി)
വാഹനങ്ങള്‍ക്ക്
ആനുപാതികമായി 3657
പോലീസ് കോണ്‍സ്റ്റബിള്‍
ഡ്രൈവര്‍ തസ്തികകള്‍
സൃഷ്ടിക്കണമെന്ന
സംസ്ഥാന പോലീസ്
മേധാവിയുടെ
പ്രൊപ്പോസലില്‍
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
റാങ്ക്
ലിസ്റ്റിലുള്ള കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
പോലീസ്
സ്റ്റേഷനുകളില്‍ മൂന്നാംമുറ
1326.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകളില്‍
മൂന്നാംമുറ പാടില്ലെന്ന
നിര്‍ദ്ദേശം
നിലവിലുണ്ടോ;
(ബി)
എങ്കില്‍
ഇതിനു വിരുദ്ധമായ
നടപടികള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെങ്കിലും
സ്റ്റേഷനില്‍
ഉണ്ടായതായി
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ടിട്ടുണ്ടോ;
(സി)
തിരുവനന്തപുരം
ജില്ലയിലെ നരുവാമൂട്
പോലീസ് സ്റ്റേഷനില്‍
സന്തോഷ് കുമാര്‍ എന്ന
സബ് ഇന്‍സ്പെക്ടര്‍
നിയമിക്കപ്പെട്ടത്
എന്നാണ്;
(ഡി)
അതിനുശേഷം
മൂന്നാംമുറ
പ്രയോഗിക്കല്‍,
കള്ളക്കേസ് രജിസ്റ്റര്‍
ചെയ്യല്‍, നിരപരാധികളെ
പ്രതി ചേര്‍ക്കല്‍
തുടങ്ങിയ
ആരോപണങ്ങളുന്നയിച്ച്
എത്ര പരാതികള്‍
സര്‍ക്കാരിനും, പോലീസ്
കംപ്ലയിന്റ്
അതോറിറ്റിയ്ക്കും
ലഭിച്ചിട്ടുണ്ട്;
(ഇ)
പ്രസ്തുത
പരാതികളെക്കുറിച്ച്
അടിയന്തര അന്വേഷണം
നടത്തി മേല്‍നടപടി
സ്വീകരിക്കുമോ?
പോലീസ്
സ്റ്റേഷനുകളില്‍
പിടിക്കപ്പെട്ട വാഹനങ്ങള്‍
1327.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം സംസ്ഥാനത്തെ
വിവിധ പോലീസ്
സ്റ്റേഷനുകളില്‍
പിടിക്കപ്പെട്ട
വാഹനങ്ങള്‍
സ്റ്റേഷനുകളില്‍
നിന്നും
ഒഴിവാക്കിക്കിട്ടാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അവ
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
പരിയാരം
മെഡിക്കല്‍ കോളേജ് പോലീസ്
സ്റ്റേഷന് സ്വന്തമായി
കെട്ടിടവും ക്വാര്‍ട്ടേഴ്സും
1328.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരിയാരം
മെഡിക്കല്‍ കോളേജ്
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടവും
ക്വാര്‍ട്ടേഴ്സും
നിര്‍മ്മിക്കുന്നതിന്
പരിയാരം ടി.ബി.
സാനിറ്റോറിയത്തിന്റെ
ഒരു ഹെക്ടര്‍ ഭൂമി
വിട്ടു കിട്ടുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; ഇതു
സംബന്ധിച്ച് റവന്യൂ
വകുപ്പില്‍നിന്നും
അനുമതി
ലഭ്യമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അമ്പൂരി
ഗ്രാമപഞ്ചായത്തില്‍ പോലീസ്
സ്റ്റേഷന്
1329.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ അമ്പൂരി
ഗ്രാമപഞ്ചായത്തില്‍ ഒരു
പോലീസ് സ്റ്റേഷന്
സ്ഥാപിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അമ്പൂരി
കേന്ദ്രമാക്കി പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കേസുകള്‍
1330.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സി.പി.ഐ (എം)-ന്റെ എത്ര
ഓഫീസുകള്‍ക്കു നേരെ
ബി.ജെ.പി, ആര്.എസ്.എസ്
പ്രവര്‍ത്തകരോ
അനുഭാവികളോ ആക്രമണം
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഇതു
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേര്‍ക്കെതിരെ;ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
2016-ലെ
തെരഞ്ഞെടുപ്പിന് ശേഷം
ബി.ജെ.പി, ആര്.എസ്.എസ്
പ്രവര്‍ത്തകരോ
അനുഭാവികളോ എത്ര
സി.പി.ഐ (എം)
പ്രവര്‍ത്തകര്‍ക്ക്
നേരെ ആക്രമണം
നടത്തിയിട്ടുണ്ടെന്നും,
എത്ര പേര്
മരണപ്പെട്ടിട്ടുണ്ടെന്നും,പരിക്ക്
പറ്റിയവര്‍ എത്രയെന്നും
വിശദമാക്കുമോ;
(സി)
ഇതുസംബന്ധിച്ച്
എത്ര പേര്‍ക്കെതിരെ
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ജില്ലാടിസ്ഥാനത്തില്‍
കണക്ക് ലഭ്യമാക്കുമോ?
ട്രാഫിക്
നിയമ ലംഘനം
1331.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജനുവരി 1 മുതല്‍
ആഗസ്റ്റ് 31 വരെ
ട്രാഫിക് നിയമം
ലംഘിച്ചതിന് കാസര്‍കോട്
സബ് ഡിവിഷനു കീഴില്‍
ഉള്ള പോലീസ്
സ്റ്റേഷനുകളില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
സ്റ്റേഷന് തിരിച്ചുള്ള
കണക്ക് നല്‍കാമോ;
(ബി)
ഏതെല്ലാം
സെക്ഷനുകള്‍ പ്രകാരമാണ്
പ്രസ്തുത കേസുകള്‍
രജിസ്റ്റര്‍ ചെയ്തത്;
പ്രസ്തുത കേസുകളില്‍
നല്കിയ ശിക്ഷാ
നടപടികള്‍ എന്താണ്
എന്ന് വ്യക്തമാക്കാമോ;
പിഴ ചുമത്തി കേസുകള്‍
തീര്പ്പാക്കിയിട്ടുണ്ടെങ്കില്
ഓരോ കേസിനും ചുമത്തിയ
പിഴയുടെ തുകയും കേസ്
രജിസ്റ്റര്‍ ചെയ്ത
ഓഫീസറുടെ പേരും
വ്യക്തമാക്കാമോ;
(സി)
വാഹന
പരിശോധനയില്‍ പോലീസ്
പാലിക്കേണ്ട
നടപടികളെക്കുറിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
ഡി.ജി.പി.യോ സര്‍ക്കാരോ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
പാലിക്കപ്പെടുന്നുണ്ടോ
എന്ന് ഉറപ്പ്
വരുത്താന്‍ എന്ത്
സംവിധാനമാണുള്ളത്;
(ഡി)
ബൈക്കില്‍
സഞ്ചരിക്കുന്ന ഷാഡോ
പോലീസുകാരടക്കം
ഓടിക്കൊണ്ടിരിക്കുന്ന
വാഹനങ്ങള്‍
തടഞ്ഞുനിര്‍ത്തി
പരിശോധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വാഹന പരിശോധനയുമായി
ബന്ധപ്പെട്ട
നിയമങ്ങള്‍ക്കും
അനുശാസനകള്‍ക്കും
അനസൃതമാണോ പ്രസ്തുത
നടപടി എന്ന്
വ്യക്തമാക്കാമോ?
ട്രാഫിക്
നിയമ ലംഘനങ്ങള്‍ക്കുളള പിഴ
1332.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റത് മുതല്‍
ഹെല്‍മറ്റ് ധരിക്കാത്ത
ടൂവീലര്‍ യാത്രക്കാര്‍
ഉള്‍പ്പെടെയുളള വാഹന
യാത്രക്കാരില്‍ നിന്നും
വിവിധ ട്രാഫിക് നിയമ
ലംഘനങ്ങള്‍ക്ക്
ആഭ്യന്തര വകുപ്പ് എന്ത്
തുക പിഴയിനത്തില്‍
ഇൗടാക്കി;
(ബി)
മുന്‍
സര്‍ക്കാരിന്‍െറ ആദ്യ
നൂറ് ദിവസ കാലയളവില്‍
പ്രസ്തുത ഇനത്തിൽ എന്ത്
തുക
പിരിച്ചെടുത്തിട്ടുണ്ട്?
കഞ്ചാവും
മറ്റ് ലഹരി പദാര്‍ത്ഥങ്ങളും
ഉപയോഗിച്ചതിനുശേഷമുള്ള
ഡ്രൈവിംഗ്
1333.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഞ്ചാവും
മറ്റ് ലഹരി
പദാര്‍ത്ഥങ്ങളും
ഉപയോഗിച്ചതിനുശേഷം
വാഹനം ഓടിക്കുന്നവരെ
കണ്ടുപിടിക്കാനും
കേസെടുക്കാനും സംവിധാനം
നിലവിലുണ്ടോ;
(ബി)
ഇപ്രകാരം
ലഹരിയില്‍ വാഹനം
ഓടിക്കുന്നവര്‍ക്കെതിരെ
ഏതു വകുപ്പ്
ചുമത്തിയാണ്
കേസെടുക്കുന്നത്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എത്രപേര്‍ക്കെതിരെ
ഇപ്രകാരം കേസ്
എടുത്തിട്ടുണ്ട്;
(ഡി)
അന്യസംസ്ഥാനത്ത്
നിന്നും വരുന്ന
വാഹനങ്ങള്‍
ഓടിക്കുന്നവര്‍ ഇത്തരം
ലഹരി വസ്തുക്കള്‍
കൂടുതലായി
ഉപയോഗിക്കുന്നു എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ലഹരി
പദാര്‍ത്ഥങ്ങള്‍
ഉപയോഗിച്ച ശേഷം വാഹനം
ഓടിക്കുന്നവര്‍ക്കെതിരെ
കൂടുതലായി എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദീകരിക്കാമോ?
നടക്കാവ്
സിവിൽ സ്റ്റേഷൻ കേസ്
1334.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സിവില്‍സ്റ്റേഷനിലെ മരം
മുറിയുമായി
ബന്ധപ്പെട്ടും,
നടക്കാവ്
ഗവ.വി.എച്ച്.എസ്
സ്കൂളിലെ ഗ്രൗണ്ട്
തീയിട്ട്
നശിപ്പിച്ചതുമായി
ബന്ധപ്പെട്ടും നടക്കാവ്
പോലീസ് രജിസ്റ്റര്‍
ചെയ്ത കേസുകളിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കലാഭവന്‍
മണിയുടെ അകാല മരണം
1335.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കലാഭവന്‍
മണിയുടെ മരണം
അന്വേഷണവിധേയമാക്കിയിട്ടുണ്ടോ;
ടിയാന്റെ മരണം എങ്ങനെ
സംഭവിച്ചുവെന്നാണ്
കരുതുന്നത്;
വിശദമാക്കുമോ;
(ബി)
ടിയാന്റെ
മരണം കൊലപാതകമാണെന്ന്
ആരോപിച്ച് ആരെങ്കിലും
സര്‍ക്കാരിന്/പോലീസ്
അധികാരികള്‍ക്ക്
ഏതെങ്കിലും തരത്തില്‍
പരാതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങളും
സ്വീകരിച്ച നടപടികളും
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
കേസിന്റെ ഇപ്പോഴത്തെ
സ്ഥിതി വിശദമാക്കുമോ;
ആയതുമായി ബന്ധപ്പെട്ട്
ആരെയെങ്കിലും പ്രതി
ചേര്‍ത്തിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
എഫ്. ഐ. ആര്. നമ്പരും,
മറ്റുവിശദാംശങ്ങളും,
കേസ് ആര്
അന്വേഷിക്കുന്നുവെന്നും
വിശദമാക്കാമോ;
(ഇ)
മരണത്തിന്റെ
പോസ്റ്റുമോര്‍ട്ടം
റിപ്പോര്‍ട്ടിലെ
വിവരങ്ങള്‍
വെളിപ്പെടുത്തുമോ;
ആയതിന്റെ കോപ്പി
ലഭ്യമാക്കുമോ?
പ്രത്യേക
അന്വേഷണ വിഭാഗം
1336.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ന്യൂജെന്‍
ബാങ്കിംഗ് സൗകര്യം
ഉപയോഗിച്ച് ബാങ്ക്
അക്കൗണ്ടുകളില്‍
നിന്നും പണം തട്ടുന്നത്
അന്വേഷിക്കുന്നതിന്
പ്രത്യേക വിഭാഗം
രൂപീകരിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
കായംകുളം
ട്രാഫിക് യൂണിറ്റ്
1337.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം
ട്രാഫിക്ക് യൂണിറ്റില്‍
ടെലിഫോണ്‍,കമ്പ്യൂട്ടര്‍,
ഇ-മെയില്‍ എന്നീ
സംവിധാനങ്ങള്‍,പഴയ
വാഹനത്തിന് പകരം പുതിയ
വാഹനം, ട്രാഫിക്
യൂണിറ്റിനെ ട്രാഫിക്
പോലീസ് സ്റ്റേഷന്
ആക്കി ഉയര്‍ത്തുക എന്നീ
നടപടി ക്രമങ്ങളുടെ
പുരോഗതി വിശദമാക്കുമോ?
കണ്ണൂര്‍
ജില്ലയില്‍ പോലീസ്
സ്റ്റേഷനുളളിലെ സമരം
1338.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
ചുമതലയേറ്റശേഷം
കണ്ണൂര്‍ ജില്ലയില്‍
പോലീസ് സ്റ്റേഷന്
വളപ്പിനുള്ളിലോ,
കെട്ടിടത്തിനുള്ളിലോ
സമരം നടത്തിയതിന് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ഏതു
രാഷ്ട്രീയ
പാര്‍ട്ടിയില്‍പ്പെട്ടവരാണ്
പ്രതികള്‍ എന്നും, എത്ര
പ്രതികള്‍ ഉണ്ടെന്നും
വെളിപ്പെടുത്തുമോ?
റെയില്‍വേ
യാത്രയുടെ സുരക്ഷിതത്വം
1339.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുജനങ്ങള്‍ ഏറ്റവും
കൂടുതല്‍ ആശ്രയിക്കുന്ന
റെയില്‍വേ യാത്ര
ആഭ്യന്തര വകുപ്പിന്റെ
സുരക്ഷിതത്വം
ഇല്ലാത്തതുമൂലം
വനിതായാത്രികര്‍,
കുട്ടികള്‍, വ്യദ്ധര്‍
എന്നിവര്‍ക്ക് കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലം
സുരക്ഷിതമായ യാത്ര
ഉറപ്പില്ലാതിരുന്നതും
അതുമൂലം മോഷണം,
പിടിച്ചുപറി,
ആക്രമണങ്ങളും അതിന്റെ
ഭാഗമായി സംഭവിച്ചിരുന്ന
മരണങ്ങളും ഉണ്ടായത് ഇൗ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കഴിഞ്ഞ അഞ്ച്
വര്‍ഷത്തില്‍ ഇവ
സംബന്ധിച്ച് ആഭ്യന്തര
വകുപ്പിന് കീഴില്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ട
കേസ്സുകളുടെ കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
ഇത്തരം
ദുരന്തങ്ങള്‍
ഉണ്ടാകാതിരിക്കാനും
റെയില്‍വേ
യാത്രക്കാര്‍ക്ക്
പൊതുവെയും
വനിതായാത്രക്കാര്‍ക്കും
കുട്ടികള്‍ക്കും
വ്യദ്ധര്ക്കും
പ്രത്യേക പരിഗണന
നല്കുവാനും ആഭ്യന്തര
വകുപ്പ്
റെയില്‍വേയുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികള്‍
സീകരിക്കാമെന്നും
വ്യക്തമാക്കുമോ?
ഇന്ത്യന്‍
പീനല്‍കോഡ് വകുപ്പ് ദുരുപയോഗം
1340.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യന്‍
പീനല്‍കോഡ് 498A-യുടെ
ദുരുപയോഗം
ചെറുക്കുന്നതിനു
സുപ്രീംകോടതി
പുറപ്പെടുവിച്ച
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍,
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
വകുപ്പ് പ്രകാരമുള്ള
ആട്ടോമാറ്റിക് അറസ്റ്റ്
പാടില്ല എന്ന
സുപ്രീംകോടതിയുടെ വിധി
നടപ്പിലാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
(സി)
498-എ
പ്രകാരം വ്യാജ
പരാതികള്‍
വര്‍ദ്ധിക്കുന്നതായ
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
രാഷ്ട്രീയ
പാര്‍ട്ടികളുടെ ഓഫീസുകള്‍ക്കു
പോലീസ് കാവല്‍
1341.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടികളുടെ
ഓഫീസുകള്‍ക്കു
മുന്നില്‍ പോലീസ്
കാവല്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ജില്ലകളില്‍ ഏതെല്ലാം
രാഷ്ട്രീയ
പാര്‍ട്ടികളുടെ
ഓഫീസുകള്ക്കാണു പോലീസ്
കാവല്‍
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
നഗരത്തില്‍ ചില
രാഷ്ട്രീയ
പാര്‍ട്ടികളുടെ ജില്ലാ
ഓഫീസുകളുടെ മുന്നില്‍
സ്ഥിരമായി കാണപ്പെടുന്ന
പോലീസ് സാന്നിദ്ധ്യം
രാഷ്ട്രീയ പാര്‍ട്ടി
ഓഫീസുകള്‍ക്കു
സര്‍ക്കാര്‍ ഒരുക്കുന്ന
കാവല്‍ സംവിധാനത്തിന്റെ
ഭാഗമാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
അല്ലെങ്കില്‍
ഇപ്രകാരം പോലീസ്
സാന്നിദ്ധ്യം
കാണപ്പെടുവാനുണ്ടായ
സഹചര്യം
വ്യക്തമാക്കാമോ?
ഹരിപ്പാട്
കൃഷ്ണകുമാറിന്റെ
ആത്മഹത്യക്കിടയാക്കിയ സംഭവം
1342.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
കാര്‍ത്തികപ്പള്ളി
മുളമൂട്ടില്‍
തെക്കതില്‍
കൃഷ്ണകുമാര്‍ ആത്മഹത്യ
ചെയ്യാനിടയാക്കിയ
സംഭവത്തില്‍ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ; ക്രൈം
നമ്പര്‍ എത്രയാണ്;
(ബി)
ആത്മഹത്യാക്കുറിപ്പ്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതുപ്രകാരം
ആത്മഹത്യ
ചെയ്യാനിടയാക്കിയ കാരണം
വ്യക്തമാക്കുമോ;
(സി)
ആത്മഹത്യയ്ക്ക്
ഉത്തരവാദികള്‍
ആരൊക്കെയാണെന്ന്
കുറിപ്പില്‍
വ്യക്തമാക്കിയിട്ടുണ്ടോ;
എങ്കില്‍
ഉത്തരവാദികള്‍ക്കെതിരെ
ആത്മഹത്യാപ്രേരണക്കുറ്റത്തിനും
കൃത്യവിലോപത്തിനും കേസ്
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം നടത്തുമോ?
ഹെല്‍മറ്റ്
പരിശോധന
1343.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹെല്‍മറ്റ്
ധരിക്കാത്ത ടൂവീലര്‍
യാത്രക്കാരെ
പിടികൂടുന്നതിന്
പോലീസിന് എന്തെല്ലാം
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ട്;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പാര്‍ക്ക്
ചെയ്തിരിക്കുന്ന
വാഹനങ്ങള്ക്കിടയില്നിന്ന്
ചാടി വീണ് ടൂവീലര്‍
യാത്രികരെ തടഞ്ഞ്
പരിശോധന നടത്താന്‍
പോലീസിന് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അത്തരത്തില്‍ നടത്തുന്ന
പരിശോധന അടിയന്തരമായി
നിര്‍ത്താന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
നിര്‍ദ്ദേശം
ലംഘിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കാന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
വിളപ്പില്‍
പോലീസ് സ്റ്റേഷന്റെ ഓഫീസ്
നിര്‍മ്മാണം
1344.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ വിളപ്പില്‍
പോലീസ് സ്റ്റേഷന്റെ
ഓഫീസ് നിര്‍മ്മാണ
ത്തിന്റെ
തറക്കല്ലിടലിനു ശേഷം
നാളുകളായിട്ടും പണി
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനായി
അനുവദിക്കപ്പെട്ടിട്ടുള്ള
തുകയും നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കുന്നതിനുള്ള
നടപടികളും
വ്യക്തമാക്കുമോ?
കാട്ടാക്കട
കേന്ദ്രമായി ഡി.വൈ.എസ്.പി
ഓഫീസ്
1345.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാട്ടക്കട പുതിയ
താലൂക്കായി
പ്രഖ്യാപിച്ച
പശ്ചാത്തലത്തില്‍,
കാട്ടാക്കട കേന്ദ്രമായി
ഡി.വൈ.എസ്.പി ഓഫീസ്
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പുത്തലത്ത്
നസീറുദ്ധിന്റെ കൊലപാതകം
1346.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജക മണ്ഡലത്തിലെ
വേളം പഞ്ചായത്തില്‍
പുത്തലത്ത്
നസീറുദ്ധിന് കൊല
ചെയ്യപ്പെട്ടത്
എന്നായിരുന്നു;
പ്രസ്തുത
കേസിനോടനുബന്ധിച്ച്
എത്ര പ്രതികളെ പോലീസ്
ഇതിനകം അറസ്റ്റ്
ചെയ്തിട്ടുണ്ട്;
(ബി)
അറസ്റ്റ്
ചെയ്യപ്പെട്ട
പ്രതികളുടെ പേര്,
അറസ്റ്റ്
രേഖപ്പെടുത്തിയ തീയതി,
ഇവര്‍ക്കെതിരെ ചുമത്തിയ
വകുപ്പുകള്‍ എന്നിവ
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കേസന്വേഷണത്തിന്‍െറ
ചുമതല ആര്‍ക്കാണ്;
കേസില്‍ എത്ര പ്രതികളെ
കൂടി ഇനി അറസ്റ്റ്
ചെയ്യാനുണ്ട്;
(ഡി)
പ്രതികള്‍
ഏതു രാഷ്ട്രീയ
പാര്‍ട്ടികളുടെ
അനുഭാവികളാണെന്ന കാര്യം
വ്യക്തമാക്കുമോ;
(ഇ)
പ്രതികളുടെ
അറസ്റ്റും കുറ്റപത്ര
സമര്‍പ്പണവും
താമസിക്കുന്നത്
പ്രതികള്‍ക്ക് ജാമ്യം
ലഭിക്കുന്നതിനും കേസ്
ദുര്‍ബ്ബലപ്പെടുത്തുന്നതിനും
കാരണമാവുമെന്നു
മനസ്സിലാക്കിയിട്ടുണ്ടോ
;
(എഫ്)
മുഴുവന്‍
പ്രതികളെയും അറസ്റ്റ്
ചെയ്ത് കേസിന്‍െറ
കുറ്റപത്രം
എന്നത്തേക്ക്
കോടതിയില്‍
സമര്‍പ്പിക്കാനാകുമെന്നാണ്
കരുതുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
1347.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്തിനുതന്നെ
മാതൃകയായി ഏറെ പ്രശംസ
പിടിച്ചുപറ്റിയ
'സ്റ്റുഡന്റ് പോലീസ്
കേഡറ്റ് ' സംവിധാനം
അര്‍ഹമായ എല്ലാ
സ്കൂളുകളിലും
അനുവദിക്കുന്നതിന്
അനുമതി നല്‍കുമോ;
(ബി)
ചാലക്കുടി
മണ്ഡലത്തിലെ വിവിധ
സ്കൂളുകള്‍
സമര്‍പ്പിച്ച
അപേക്ഷകള്‍ പരിഗണിച്ച്
'സ്റ്റുഡന്റ് പോലീസ്
കേഡറ്റ്' സംവിധാനം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സര്‍ക്കാരിന്
സാമ്പത്തിക
ബാധ്യതയില്ലാതെ
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് സംവിധാനം
ആരംഭിക്കുന്നതിനായി
കൊടകര ഡോണ്‍ ബോസ്കോ
ഹൈസ്കൂള്‍ സമര്‍പ്പിച്ച
അപേക്ഷയില്‍ അടിയന്തര
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് സംവിധാനം
കൂടുതല്‍ മേഖലകളിലേക്ക്
വ്യാപിപ്പിക്കുന്നതിന് നടപടി
1348.
ശ്രീ.സി.
ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
സംവിധാനം
നടപ്പിലാക്കിയതിന് ശേഷം
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
ക്രിമിനല്‍ വാസന
കുറഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഡിജിറ്റല്‍
ലിറ്ററസി
പ്രോഗ്രാമിലേക്കായി
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് സംവിധാനം
ഉപയോഗപ്പെടുത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
സംവിധാനം കൂടുതല്‍
മേഖലകളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
സമാധാന അന്തരീക്ഷം
1349.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
ഭീകര പ്രവര്‍ത്തനം,
മതമൗലികവാദം,
സ്ത്രീകളെയും
കുട്ടികളെയും
കാണാതാകല്‍
അവര്‍ക്കെതിരെയും
വൃദ്ധരുടെയും മേലുള്ള
അതിക്രമങ്ങള്‍,
ഓണ്‍ലൈന്‍ ഉള്‍പ്പെടെ
പെണ്‍വാണിഭം എന്നിവ
വഴിയുള്ള
കൊലപാതകങ്ങള്‍ എന്നിവ
വര്ദ്ധിച്ചിരുന്നതായ
ആക്ഷേപം ഈ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കഴിഞ്ഞ സര്‍ക്കാര്‍
കാലയളവിലെ ഇതിന്റെ തോത്
പോലീസ് നീരീക്ഷണത്തില്‍
എത്രയായിരുന്നു എന്നും
ഈ സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
എന്നും വ്യക്തമാക്കുമോ;
(സി)
ഇവ
നിയന്ത്രിക്കാനും
സംസ്ഥാനത്ത് സമാധാന
അന്തരീക്ഷം
ഉറപ്പുവരുത്താനും
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെല്ലാം
എന്ന് വ്യക്തമാക്കുമോ ?
മധ്യപ്രദേശ്
നിയമസഭാ സാമാജികരെ അപമാനിച്ച
സംഭവം
1350.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സന്ദര്‍ശനത്തിനിടയില്‍
ശ്രീപത്മനാഭസ്വാമി
ക്ഷേത്ര
ദര്‍ശനത്തിനെത്തിയ
മദ്ധ്യപ്രദേശ് നിയമസഭാ
സാമാജികരെയും
കുടുംബാംഗങ്ങളെയും
സുരക്ഷാ ജീവനക്കാര്‍
തടഞ്ഞ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിയമസഭാ
സെക്രട്ടേറിയറ്റില്‍
നിന്നുള്ള കത്തുമായി
ദര്‍ശനത്തിനെത്തിയ
പ്രസ്തുത
എം.എല്‍.എ.മാരെ
അപമാനിച്ച സംഭവത്തില്‍
പരാതി ലഭിച്ചിട്ടുണ്ടോ;
ആര്‍ക്കെതിരെ ആരാണ്
പരാതി നല്‍കിയതെന്നും
പരാതിയിന്മേല് എന്ത്
നടപടികളാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കാമോ;
(സി)
ഇതരസംസ്ഥാനങ്ങളില്‍
നിന്ന് വരുന്ന
എം.എല്‍.എ.മാരെപ്പോലുള്ളവര്,
ഭാവിയില്‍ ജനമദ്ധ്യേ
അപമാനിക്കപ്പെടില്ലെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്?
കോടതികളില്‍
ക്രിമിനല്‍ കേസുകള്‍
പിന്‍വലിക്കുന്നതിനുള്ള
അപേക്ഷകള്‍
1351.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജൂണ്‍ ഒന്ന് മുതല്‍
സെപ്തംബര്‍ 15 വരെ
ജില്ലാ അധികാരികള്‍
സര്‍ക്കാര്‍
നിര്‍ദ്ദേശപ്രകാരം
നിലവിലുളള ക്രിമിനല്‍
കേസുകള്‍
പിന്‍വലിക്കുന്നതിന്
കോടതികളില്‍ അപേക്ഷ
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ജില്ല തിരിച്ച്
പ്രസ്തുത കേസുകളുടെ
നമ്പര്‍, വിശദാംശങ്ങള്‍
എന്നിവ വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ക്രിമിനല്‍ കേസുകള്‍
പിന്‍വലിക്കുന്നതിനായി
ഇതുവരെ എത്ര അപേക്ഷകള്‍
ലഭിച്ചു; ഇവയുടെ ജില്ല
തിരിച്ചുളള കണക്കുകള്‍
വ്യക്തമാക്കുമോ?
കേരളത്തില്‍
തൊഴിലെടുക്കുന്ന ഇതരസംസ്ഥാന
തൊഴിലാളികള്‍
1352.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
തൊഴിലെടുക്കുന്ന
ഇതരസംസ്ഥാന
തൊഴിലാളികളില്‍
ബംഗ്ലാദേശ്
പൗരത്വമുള്ളവരുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
കേരളത്തിലെത്തുന്ന
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
തൊഴില്‍ കാര്‍ഡ്
വിതരണം
ചെയ്തിട്ടുണ്ടോ;
ഇവരുടെ ക്രിമിനല്‍
പശ്ചാത്തലം
പരിശോധിക്കുന്നതിന്
അവരുടെ സംസ്ഥാനവുമായി
ബന്ധപ്പെട്ട്
അന്വേഷണങ്ങള്‍
നടത്താറുണ്ടോ;
(സി)
2015
ഏപ്രില്‍ 1 മുതല്‍ 2016
മാര്‍ച്ച് 31 വരെ
ഇതരസംസ്ഥാന
തൊഴിലാളികളുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
കൊലപാതക
-മോഷണക്കേസുകള്‍ എത്ര
വീതമെന്നു
വിശദീകരിക്കുമോ?
വ്യാജനമ്പര്‍
പതിപ്പിച്ച
വാഹനങ്ങള്‍ക്കെതിരെ നടപടി
1353.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിറ്റൂര്‍
ആര്.റ്റി. ഓഫീസില്‍
രജിസ്റ്റര്‍ ചെയ്ത്
അവിടെ മാത്രം ഓടുന്ന
മോപ്പഡിന്റെ ഉടമയ്ക്ക്
തിരുവനന്തപുരത്ത്
അമിതവേഗതയില്‍
ഓടിച്ചതായി കാണിച്ച്
പിഴയടക്കാന്‍ നോട്ടീസ്
നല്‍കിയതായ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
(ബി)
ഇത്
ഏത് വിധത്തിലാണ്
സംഭവിച്ചതെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ;
(സി)
വ്യാജനമ്പര്‍
പതിപ്പിച്ച വാഹനങ്ങള്‍
തിരുവനന്തപുരത്ത്
പിടിയിലായിട്ടുണ്ടോ;
(ഡി)
വ്യാജനമ്പര്‍
പതിപ്പിച്ച വാഹനങ്ങള്‍
പിടികൂടാനും ശിക്ഷാ
നടപടികള്‍
സ്വീകരിക്കാനും
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ?
വര്‍ക്കലയില്‍
പുതിയ ഡി. വൈ. എസ്. പി. ഓഫീസ്
1354.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
താലൂക്ക്
കേന്ദ്രീകരിച്ച് ഒരു
ഡി. വൈ. എസ്. പി. ഓഫീസ്
രൂപീകരിക്കുന്നതിന്റെ
പ്രവര്‍ത്തനങ്ങള്‍
ഏതുവരെയായി;
കേരളത്തില്‍ ഏറ്റവും
കൂടുതല്‍ (15) പോലീസ്
സ്റ്റേഷനുകള്‍ അധികാര
പരിധിയില്‍വരുന്ന
ആറ്റിങ്ങല്‍ ഡി. വൈ.
എസ്. പി. ഓഫീസ്
വിഭജിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ആറ്റിങ്ങല്‍
ഡി. വൈ. എസ്. പി. ഓഫീസ്
നേരിടുന്ന പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
വര്‍ക്കലയില്‍ ഒരു ഡി.
വൈ. എസ്. പി. ഓഫീസ്
എന്നത് പരിഗണിക്കുമോ?
തിരുമുല്ലവാരം
വനിതാ ക്ഷേമ സഹകരണ സംഘത്തിലെ
അഴിമതി
1355.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ
തിരുമുല്ലവാരം വനിതാ
ക്ഷേമ സഹകരണ സംഘത്തിലെ
സെക്രട്ടറിയും ഭരണ
സമിതി അംഗങ്ങളും
കുറ്റകരമായ വിശ്വാസ
വഞ്ചന നടത്തി
ഇടപാടുകാരെ വഞ്ചിച്ചത്
സംബന്ധിച്ച് കൊല്ലം
വെസ്റ്റ് പോലീസ്
സ്റ്റേഷനില്‍
രജിസ്റ്റര്‍ ചെയ്ത
കേസില്‍ ഫലപ്രദമായ
അന്വേഷണം നടന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംഘത്തില്‍ അഴിമതിയും
സാമ്പത്തിക
ക്രമക്കേടുകളും
നടത്തിയവര്‍ക്കെതിരെ
ഫലപ്രദമായ അന്വേഷണം
നടത്തി നിയമാനുസൃത
നടപടി അടിയന്തരമായി
സ്വീകരിക്കുമോ ?
മതപരിവര്‍ത്തന
കേസ്സുകള്‍
1356.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻസര്‍ക്കാര്‍
കാലയളവില്‍
കാണാതായ/അപ്രത്യക്ഷരായ
സ്ത്രീകള്‍,
പുരുഷന്മാര്,
കുട്ടികള്‍,
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍/സ്വകാര്യ
കമ്പനി ഉദ്യോഗസ്ഥര്‍
എന്നിവർ
എത്രയായിരുന്നുവെന്നും
ഇവരില്‍
മുന്‍സര്‍ക്കാര്‍
കാലയളവില്‍
കണ്ടെത്തിയവര്‍
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ഈസര്‍ക്കാര്‍
കാലയളവില്‍ ഇത്തരം എത്ര
സംഭവങ്ങള്‍
റിപ്പോര്‍ട്ടു ചെയ്തു
എന്നും ഇതിനെതിരെ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും വ്യക്തമാക്കുമോ;
(സി)
മുൻസർക്കാർ
കാലയളവില്‍ എത്ര
മതപരിവര്‍ത്തന
കേസ്സുകള്‍
റിപ്പോര്‍ട്ട് ചെയ്തു;
ഏതു
മതങ്ങളിലേയ്ക്കായിരുന്നു
പരിവർത്തനം എന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഇങ്ങനെ
കാണാതായവര്‍/അപ്രത്യക്ഷരായവര്‍
എന്നിവരില്‍ എത്ര പേര്
വിവിധ വിദേശ ഭീകര
സംഘടനകളില്‍
എത്തിച്ചേര്‍ന്നു എന്ന്
വിശദമാക്കുമോ;
(ഇ)
ഈ
പ്രവണത തടയാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
വാഹനാപകടങ്ങള്‍
1357.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
ജനുവരി 1മുതല്‍
സെപ്തംബര്‍ 20 വരെ
റോഡ്, വാഹനാപകടങ്ങളില്‍
പ്പെട്ട് എത്രപേര്‍
മരണപ്പെട്ടു എന്ന്
വ്യക്തമാക്കാമോ; ഇവരുടെ
ജില്ലതിരിച്ചുള്ള
കണക്ക്
വെളിപ്പെടുത്താമോ?
കാഞ്ഞിരപ്പള്ളി
പോലീസ് സമുച്ചയം
1358.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞിരപ്പള്ളി
പോലീസ് സമുച്ചയം
നിര്‍മ്മാണത്തിനുള്ള
സ്ഥലം റവന്യൂ വകുപ്പ്
ആഭ്യന്തര വകുപ്പിന്
കൈമാറുന്നതിനുള്ള നടപടി
ഏതു
ഘട്ടത്തിലാണ്.വിശദമാക്കുമോ;
(ബി)
പോലീസ്
സമുച്ചയത്തിന്റെ
നിര്‍മ്മാണത്തിനാവശ്യമായ
തുക അനുവദിക്കുമോ;
(സി)
നിര്‍മ്മാണം
തുടങ്ങുവാന്‍
അടിയന്തരമായി നടപടി
സ്വീകരിക്കുമോ ?
ചാലക്കുടിയില്‍
കോര്‍ട്ട് കോംപ്ലക്സ്
1359.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
കോര്‍ട്ട് കോംപ്ലക്സ്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്
എന്നറിയിക്കുമോ;
(ബി)
കോര്‍ട്ട്
കോംപ്ലക്സ്
യാഥാര്‍ത്ഥ്യമാക്കുവാന്‍
ആവശ്യമായ അടിയന്തര
നടപടികള്‍സ്വീകരിക്കുമോ?
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ തീരദേശ പോലീസ്
സ്റ്റേഷന്
1360.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍ കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ച തീരദേശ
പോലീസ് സ്റ്റേഷന്,
മുന്‍ യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
തുറന്ന്
പ്രവര്‍ത്തിക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പോലീസ് സ്റ്റേഷന്
എപ്പോള്‍
പ്രവര്‍ത്തനമാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്റെ
ആഭ്യന്തര സുരക്ഷ
1361.
ശ്രീ.പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമീപകാല
സംഭവങ്ങളുടെ
വെളിച്ചത്തില്‍
സംസ്ഥാനത്തിന്റെ
ആഭ്യന്തര സുരക്ഷ
ശക്തമാക്കേണ്ടതിന്റെ
ആവശ്യകത
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
കേന്ദ്രസര്‍ക്കാരില്‍
നിന്നും എന്തെങ്കിലും
അറിയിപ്പു
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അതിലെ നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്നും അവ
നടപ്പാക്കാന്‍
സ്വീകരിച്ച നടപടികളും
വിശദമാക്കുമോ?
മാവേലിക്കരയില്‍
ട്രാഫിക് പോലീസ് സ്റ്റേഷന്
1362.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കരയില്‍
ട്രാഫിക് പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്റ്റേഷന് ഈ
സാമ്പത്തിക വര്‍ഷം
ആരംഭിക്കുമോയെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
മാവേലിക്കരയില്‍
ട്രാഫിക് യൂണിറ്റിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
മാവേലിക്കര
മണ്ഡലത്തിലെ പോലീസ്
സ്റ്റേഷനുകള്‍ക്ക്
പുതിയ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനും,
നവീകരിക്കുന്നതിനും
സ്വീകരിച്ച
നടപടികള്എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ഇ)
പോലീസ്
ക്വാര്‍ട്ടേഴ്സുകളുടെ
നിര്‍മ്മാണത്തിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
തീവണ്ടികള്‍ക്ക്
നേരെയുളള കല്ലേറ്
1363.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കാഞ്ഞങ്ങാടിനും
മഞ്ചേശ്വരത്തിനും
ഇടയില്‍
തീവണ്ടികള്‍ക്ക് നേരെ
കല്ലെറിയുക,
റെയില്‍പാളത്തില്‍
ഇരുമ്പ് കഷണം, കല്ല്
എന്നിവ എടുത്തുവയ്ക്കുക
എന്നീ സംഭവങ്ങള്‍
ഉണ്ടായിട്ടുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
അഞ്ച് വര്‍ഷത്തിനിടെ
ഇത്തരത്തില്‍ എത്ര
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ആരെയെങ്കിലും ഇതുവരെ
പിടികിട്ടിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
മേല്‍
സംഭവങ്ങളില്‍
ഏതെങ്കിലും സംഘടനക്ക്
ബന്ധമുളളതായിറിപ്പോര്ട്ടുകളുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
അഴിമതിക്കേസുകള്‍
1364.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്
മന്ത്രിസഭയിലെ എത്ര
മന്ത്രിമാര്‍ക്കെതിരെ
അഴിമതിക്കേസുകള്‍
നിലവിലുണ്ടെന്നും ഈ
മന്ത്രിമാര്‍
ആരൊക്കെയെന്നും ഏതൊക്കെ
കേസുകളിലാണ് ഈ
മന്ത്രിമാര്‍ അന്വേഷണം
നേരിടുന്നതെന്നും
വിശദമാക്കുമോ; ഏത്
ഏജന്‍സികളാണ് ഓരോ
കേസുകളും
അന്വേഷിക്കുന്നതെന്നും
പ്രസ്തുത കേസുകളുടെ
നമ്പരും വകുപ്പുകളും
ഏതെല്ലാമെന്നും
വിശദമാക്കാമോ;
(ബി)
ഈ
മന്ത്രിമാര്‍ക്കെതിരെ
ചാര്‍ജ്ജ് ചെയ്ത
കേസുകളിലേതെങ്കിലും
കോടതിയുടെ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കേസുകളുടെയും
മന്ത്രിമാര്‍
ഉള്‍പ്പെടെയുള്ള
ആളുകളുടെയും
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ആക്രമണക്കേസ്സുകള്
1365.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സി.പി.ഐ (എം)-
ന്റെ എത്ര
ഓഫീസുകള്‍ക്ക് നേരെ
ബി.ജെ.പി.,
ആര്.എസ്.എസ്.
പ്രവര്‍ത്തകരോ
അനുഭാവികളോ ആക്രമണം
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഇതു
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
എത്ര
പേര്ക്കെതിരെയെന്നും
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
2016-ലെ
പൊതു തെരഞ്ഞെടുപ്പിന്
ശേഷം ബി.ജെ.പി,
ആര്.എസ്.എസ്
പ്രവര്‍ത്തകരോ
അനുഭാവികളോ എത്ര
സി.പി.ഐ(എം)
പ്രവര്‍ത്തകര്‍ക്ക്
നേരെ ആക്രമണം
നടത്തിയിട്ടുണ്ടെന്നും
എത്ര പേര്
മരണപ്പെട്ടിട്ടുണ്ടെന്നും
പരിക്ക് പറ്റിയവര്‍
എത്രയെന്നും എത്ര
പേര്‍ക്കെതിരെ ഇതു
സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കുമോ ?
ഡിപ്പാര്‍ട്ട്മെന്റല്‍
പ്രൊമോഷന് കമ്മറ്റി
കൂടുവാന്‍ നടപടി
1366.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര
വകുപ്പില്‍ സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍
തസ്തികയില്‍ നിന്ന്
ഡി.വൈ.എസ്.പി
തസ്തികയിലേയ്ക്ക് ഉള്ള
സീനിയോറിറ്റി കേസ്
നിലവിലുള്ളതും
എന്നാല്‍ പ്രസ്തുത
ലിസ്റ്റില്‍
ഉള്പ്പെട്ടിട്ടുള്ളതുംഈ
കേസുമായി
ബന്ധമില്ലാത്തവരും ഈ
കേസിന്റെ വിധി
പ്രതികൂലമായോ
അനുകൂലമായോ
ബാധിക്കാത്തവരുമായവരുടെ
ഡിപ്പാര്‍ട്ട്മെന്റല്‍
പ്രൊമോഷന് കമ്മറ്റി
(ഡി.പി.സി.) കൂടുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ഈ
കേസ്
നിലനില്‍ക്കുന്നെന്ന
കാരണത്താല്‍ 10
വര്‍ഷത്തിലധികമായി
എസ്.ഐ. റാങ്കില്‍
ജോലിനോക്കുന്നവര്‍ക്ക്
സി.ഐ. മാരായി
പ്രൊമോഷന്
നല്‍കുന്നതിനുള്ള
ഡിപ്പാര്‍ട്ട്മെന്റല്‍
പ്രൊമോഷന് കമ്മറ്റി
കൂടുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
ഇതരസംസ്ഥാനതൊഴിലാളികളുടെ
രജിസ്ട്രേഷന്
1367.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ തേടി വരുന്ന
ഇതരസംസ്ഥാനതൊഴിലാളികളെ
രജിസ്റ്റർ ചെയ്യുവാന്‍
നിലവിൽ എന്തെങ്കിലും
നടപടികള്‍ ഉണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പോലീസ്
സ്റ്റേഷനുകളില്‍ ഇവരുടെ
വിവരങ്ങള്‍ ശേഖരിച്ചു
വയ്ക്കുന്ന സമ്പ്രദായം
നിലവിലുണ്ടോ;
ഏതെങ്കിലും പോലീസ്
സ്റ്റേഷനുകളില്‍
ഇത്തരത്തിലുളള വിവരം
ലഭ്യമാണോ; ഇപ്രകാരം
ഓരോ പോലീസ്
സ്റ്റേഷനിലും
രജിസ്ട്രേഷനു വേണ്ടി
ലഭിച്ച അപേക്ഷകള്‍
എത്ര;
(സി)
ഇവര്‍
നല്കുന്ന എെ.ഡി.
കാര്‍ഡിന്‍െറ
വിശ്വാസ്യത
പരിശോധിക്കുവാനും,
വ്യാജ എെഡന്റിറ്റി
കാര്‍ഡ്
സമര്‍പ്പിക്കുന്നവരെ
കണ്ടെത്തുവാനും നടപടി
സ്വീകരിക്കുമോ;
(ഡി)
ഇപ്രകാരം
ഏതെങ്കിലും
അപേക്ഷകളോടൊപ്പമുള്ള
എെ.ഡി. കാര്‍ഡ്
വ്യാജമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
ഇവരുടെ
രജിസ്ട്രേഷനു വേണ്ടി
ഒരു അതോറിറ്റി
രൂപീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ബസ് യാത്രക്കാരായ കുടുംബത്തെ
ആക്രമിച്ചവര്‍ക്കെതിരെ നടപടി
1368.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴയില്‍
ബസില്‍ സീറ്റൊഴിഞ്ഞു
കൊടുത്തില്ലെന്ന്
ആരോപിച്ച്
കെ.എസ്.ആര്.ടി.സി.
ബസില്‍ യാത്ര
ചെയ്തകുട്ടികളടക്കമുള്ള
കുടുംബത്തെ
യാത്രക്കാരല്ലാത്ത ഒരു
സംഘം ആക്രമിച്ച്
പരിക്കേല്‍പ്പിക്കുകയും
അതിനെതിരെ ബസിലെ
യാത്രക്കാര്‍
പ്രതികരിച്ചപ്പോള്‍
ആക്രമണ വിധേയരായ
കുടുംബത്തെ
രക്ഷിക്കാനെന്ന
മട്ടില്‍ സ്റ്റേഷനില്‍
കൊണ്ടുപോയി
അവര്‍ക്കെതിരെ
ജാമ്യമില്ലാ
വകുപ്പുപ്രകാരം
കേസെടുക്കുകയുംചെയ്ത
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ കേസില്‍ സ്പെഷ്യല്‍
ബ്രാഞ്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അന്വേഷണ
റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കുമോ;
(സി)
ബസ്
യാത്രക്കാരായ
കുടുംബത്തെ ബസ് തടഞ്ഞ്
ആക്രമിച്ചവര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ടോ;
എങ്കില്‍ ഇവര്‍
ആരൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ?
ഐ.എ.എസ്,ഐ.പി.
എസ്
ഉദ്യാേഗസ്ഥര്ക്കെതിരെയുളള
വിജിലന്‍സ് കേസ്സുകള്‍
1369.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഐ.എ.എസ്, ഐ.പി. എസ്
തലത്തില്‍പ്പെട്ട എത്ര
ഉന്നത
ഉദ്യാേഗസ്ഥര്ക്കെതിരെയാണ്
അഴിമതി നിരോധന നിയമ
പ്രകാരം വിജിലന്‍സ്
ത്വരിതാന്വേഷണം നടത്തി
വരുന്നത്; എത്ര
പേര്‍ക്കെതിരെ
വിജിലന്‍സ് കേസ്സുകള്‍
നിലവിലുണ്ട്; ഇവരുടെ
പേരുവിവരവും,
കേസ്സുകളുടെ വിശദാംശവും
വ്യക്തമാക്കുമോ?
കേരള
സര്‍വ്വകലാശാല അസിസ്റ്റന്റ്
നിയമനം
1370.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാല
അസിസ്റ്റന്റ്
നിയമനത്തില്‍
ക്രമക്കേട് വരുത്തിയ
കേസില്‍ ക്രൈംബ്രാഞ്ച്
സമര്‍പ്പിച്ച
കുറ്റപത്രം കേരള
ഹൈക്കോടതി റദ്ദ്
ചെയ്തിട്ടുണ്ടോ;
(ബി)
കുറ്റപത്രം
റദ്ദാക്കുവാന്‍ കോടതി
ചൂണ്ടിക്കാണിച്ച
കാരണങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കേസ് അടിയന്തരമായി
തുടരന്വേഷണം നടത്തി
പുതിയ കുറ്റപത്രം
കോടതിയില്‍
സമര്‍പ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മുന്‍
മന്ത്രിമാര്‍ക്കെതിരെയുള്ള
വിജിലന്‍സ് കേസ്സുകളുടെ വിവരം
1371.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം
മുന്മന്ത്രിമാര്ക്കെതിരെയാണ്
അഴിമതി നിരോധന
നിയമപ്രകാരം വിജിലന്‍സ്
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്ത് അന്വേഷണം
നടത്തിവരുന്നത്; അവരുടെ
പേരുവിവരങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതെല്ലാം
മുന്മന്ത്രിമാര്ക്കെതിരെയാണ്
വിജിലന്‍സ് അഴിമതി
നിരോധന നിയമപ്രകാരം
കേസ്സെടുത്ത് അന്വേഷണം
നടത്തിവരുന്നത്;
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
വിജിലന്‍സ്
ശക്തിപ്പെടുത്താന്‍ നടപടി
1372.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഭരണ രംഗത്തെ എല്ലാ
മേഖലകളിലും അഴിമതിയും
ക്രമവിരുദ്ധമായ
നടപടികളും വ്യാപകമായി
നടന്നുവെന്ന ആരോപണങ്ങൾ
സംബന്ധിച്ച് നിരവധി
കേസ്സുകള്‍
ഉയര്‍ന്നുവരുന്നതിനാല്‍
വിജിലന്‍സ്
വിഭാഗത്തില്‍ കടുത്ത
ജോലി ഭാരം
അനുഭവപ്പെടുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അഴിമതിക്കേസ്സുകളില്‍
കഴിവതും വേഗത്തില്‍
അന്വേഷണം നടത്തി
കുറ്റവാളികളെ
നിയമത്തിന്റെ മുന്നില്‍
കൊണ്ടുവരുന്നതിന്
വിജിലന്‍സ് വിഭാഗത്തെ
ശക്തിപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കാന്‍
ഉദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
കേസുകള്‍
തീര്‍പ്പാക്കുന്നതിന്റെ
കാലതാമസം
1373.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോടതികളില്‍ കേസുകള്‍
തീര്‍പ്പാക്കുന്നതിന്
ഒട്ടേറെ കാലതാമസം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കാലതാമസം
ഒഴിവാക്കുന്നതിന്
സര്‍ക്കാര്‍
ഭാഗത്തുനിന്നും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വിശദീകരിക്കുമോ;
(സി)
കേസുകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കോടതികളില്‍
കക്ഷികള്‍ക്ക് ആവശ്യമായ
സൗകര്യങ്ങള്‍
1374.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടതികളില്‍
കക്ഷികള്‍ക്ക്
ഇരിക്കുന്നതിനാവശ്യമായ
സൗകര്യങ്ങള്‍
ഒരുക്കുമോ;
(ബി)
കേസുകള്‍
വിളിക്കുന്ന മുറയ്ക്ക്
കേസ് നമ്പറുകള്‍
പ്രദര്‍ശിപ്പിക്കുന്ന
ഡിസ്പ്ളേ ബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രായമായവര്‍ക്കും
,സ്ത്രീകള്‍ക്കും
ഇരിക്കുന്നതിന്
പ്രത്യേക സൗകര്യങ്ങള്‍
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
കേസുകളില്‍
ഹാജരാകാനായി
വരുന്നവര്‍ക്ക്
പ്രാഥമിക കാര്യങ്ങള്‍
നിര്‍വ്വഹിക്കുന്നതിനാവശ്യമായ
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
അഗ്നിശമന
സേനയെ ശക്തിപ്പെടുത്തുവാന്‍
നടപടി
1375.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടിക്കടി
അഗ്നിബാധയുണ്ടാകുന്ന
സാഹചര്യത്തില്‍
അഗ്നിശമന സേനയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
വിമാനത്താവളങ്ങളിലുള്ളതു
പോലെ പാന്തര്‍
വാഹനങ്ങള്‍ അഗ്നിശമന
സേനയ്ക്ക്
ലഭ്യമാക്കുമോ;
(സി)
വീതി
കുറഞ്ഞ നിരത്തുകളിലൂടെ
സഞ്ചരിക്കുന്നതിന്
സാധിക്കുന്ന
തരത്തിലുള്ള ചെറിയ
വാഹനങ്ങള്‍ അഗ്നിശമന
സേനയ്ക്ക്
ലഭ്യമാക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
(ഡി)
തിരക്കേറിയ
സ്ഥലങ്ങളില്‍ ഫയര്‍
ഹൈഡ്രന്റുകള്‍
സ്ഥാപിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിണിക്കുമോ?
ചാരുമ്മൂട്
ഫയര്‍ സ്റ്റേഷന്
1376.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ചാരുമ്മൂട്
കേന്ദ്രമാക്കി ഫയര്‍
സ്റ്റേഷന്
അനുവദിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
താത്കാലികമായി ഫയര്‍
യൂണിറ്റിന്റെ വാഹനം
ക്രമീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കൊല്ലങ്കോട്
ഫയര്‍ സ്റ്റേഷന്
1377.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
കൊല്ലങ്കോട് ഫയര്‍
സ്റ്റേഷന്
ആരംഭിക്കുന്നതിനുളള
പ്രവര്‍ത്തനങ്ങള്‍
ഏതുഘട്ടംവരെയായി എന്ന്
വിശദമാക്കാമോ;
(ബി)
ഫയര്സ്റ്റേഷന്
തുടങ്ങുന്നതിന്
നിലവില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കാമോ;
(സി)
ഫയര്‍സ്റ്റേഷന്റെ
കെട്ടിടംപണി
ആരംഭിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
മൂവാറ്റുപുഴ
ഫയര്‍ സ്റ്റേഷന്
1378.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ഫയര്‍ സ്റ്റേഷന്
കെട്ടിടത്തിന്റെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കെട്ടിടത്തിന്റെ
നിര്‍മ്മാണത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ആയതിന്റെ നിലവിലെ
സ്ഥിതി എന്താണെന്നും
അറിയിക്കാമോ ?
വെളളറടയില്‍
ഫയര്‍ സ്റ്റേഷന്
1379.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
പ്രദേശമായ വെളളറടയില്‍
ഒരു ഫയര്‍ സ്റ്റേഷന്
ഇല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വെളളറടയില്‍
ഒരു ഫയര്സ്റ്റേഷന്
ആരംഭിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
പാറശ്ശാലയിലെ
ഫയര്‍ സ്റ്റേഷനില്‍
അടിസ്ഥാന സൗകര്യങ്ങള്‍
കുറവാണ് എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവിടുത്തെ അടിസ്ഥാന
വികസനത്തിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളി
ഫയര്‍ സ്റ്റേഷന്
1380.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ഫയര്‍ സ്റ്റേഷന്റെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവിടെ എത്ര
വാഹനങ്ങളുണ്ടെന്നും
വിവിധ വിഭാഗങ്ങളിലായി
എത്ര
ജീവനക്കാരുണ്ടെന്നും
വിശദമാക്കാമോ;
(ബി)
ഫയര്‍
സ്റ്റേഷന് സ്വന്തമായി
കെട്ടിടമുണ്ടോ;
ഇല്ലെങ്കില്‍ ഫയര്‍
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇവിടെ
ജോലി ചെയ്യുന്ന
ജീവനക്കാര്‍, പ്രാഥമിക
കൃത്യങ്ങള്‍
ചെയ്യുന്നതിന്
ഉള്‍പ്പെടെ പരിമിതമായ
സൗകര്യങ്ങള്‍
മാത്രമുള്ളതു മൂലം
ബുദ്ധിമുട്ടുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സ്ഥലം
കണ്ടെത്തി ഫയര്‍
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോേ?
അഗ്നിശമനസേനയുടെ
ആധുനികവത്കരണം
1381.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്നിശമനസേന
വിഭാഗത്തെ
ആധുനികവത്കരിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
സംസ്ഥാനത്ത്
അടിക്കടി ഉണ്ടാകുന്ന
തീപിടിത്തത്തിന്റെ
സാഹചര്യത്തില്‍ അഗ്നി
സുരക്ഷ ആഡിറ്റ്
നടത്തുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ആഡിറ്റ്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികളാണ്
കെെക്കൊള്ളാനുദ്ദേശിക്കുന്നത്?
വെള്ളാനിക്കരയില്‍
ഫയര്‍ സ്റ്റേഷന്
1382.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
വെള്ളാനിക്കരയില്‍
ഫയര്‍ സ്റ്റേഷന്
ആരംഭിക്കാനുള്ള
നിര്‍ദ്ദേശങ്ങളെന്തെങ്കിലും
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഈ
നിര്ദ്ദേശങ്ങളിന്മേല്
ഇതു വരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
രോഗികളായ
തടവുകാര്‍
1383.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗൃഹപരിചരണം
ആവശ്യമുള്ള എത്ര
രോഗികള്‍ സംസ്ഥാനത്തെ
ജയിലുകളില്‍
തടവുകാരായിട്ടുണ്ടെന്നറിയിക്കാമോ;
(ബി)
വീടുകളില്‍
ശുശ്രൂഷിക്കുന്നതിനായി
രോഗികളായ തടവുകാരെ
വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള
അപേക്ഷകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ശിക്ഷാകാലാവധി
തീരാറായതും അടിയന്തര
പരിചരണമാവശ്യമുള്ളതുമായ
രോഗികളായ തടവുകാരെ
വിട്ടുകൊടുക്കുന്നതില്‍
നിയമതടസ്സമുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കന്നടഭാഷ
ന്യൂനപക്ഷങ്ങള്‍
1384.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കന്നടഭാഷ
ന്യൂനപക്ഷങ്ങള്‍ക്ക്
കൂടി പ്രാപ്യമാകുന്ന
രീതിയില്‍ സര്‍ക്കാര്‍
ഉത്തരവുകളും കത്തുകളും
ഗസറ്റും കന്നട ഭാഷയില്‍
കൂടി
പ്രസിദ്ധീകരിക്കുന്നതിന്
കന്നട -മലയാളം ഭാഷ
വിഭാഗം ഉള്‍പ്പെടുത്തി
ഒരു സര്‍ക്കാര്‍
പ്രസ്സ് അനുവദിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
(ബി)
ഗവണ്മെന്റ്
പ്രസ്സ് നിലവില്‍
ഇല്ലാത്ത പ്രസ്തുത
പ്രദേശത്ത്
ഇതിനാവശ്യമായ സ്ഥലവും
കെട്ടിട സൗകര്യങ്ങളും
ലഭ്യമാക്കിയാല്‍
പ്രസ്സ് അനുവദിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ദേശീയ
ജലപാത
T 1385.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൗകര്യപ്രദവും
ഫലപ്രദവുമായ ഗതാഗത
മാര്‍ഗ്ഗം എന്ന
നിലയില്‍ ജലഗതാഗതം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ദേശീയ
ജലപാതയുടെ നിര്‍മ്മാണം
എത്ര ശതമാനം
പൂര്‍ത്തിയാക്കിയെന്നും
നിലവിലെ അവസ്ഥ
എന്താണെന്നും
വ്യക്തമാക്കുമോ;
(സി)
ദേശീയ
ജലപാതയിലൂടെ ചരക്ക്
ഗതാഗതം
ഉറപ്പാക്കുമോയെന്നും
നിര്‍മ്മാണത്തിനുള്ള
തടസ്സങ്ങള്‍
എന്തൊക്കെയാണെന്നും
വിശദീകരിക്കുമോ ?
ദേശീയ
ജലപാതയുടെ ആഴം
T 1386.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ജലപാതയുടെ ഭാഗമായ
ടി.എസ് കനാലിന്റെ
അതിരുകളിലുള്ള
കരിങ്കല്‍ ഭിത്തികള്‍
ഇടിഞ്ഞ് സമീപത്തെ
കരഭാഗം
നഷ്ടപ്പെടുന്നതായും
ജലപാതയുടെ ആഴം
കുറയുന്നതായും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍
ടി.എസ് കനാലിന്റെ ഇരു
കരകളിലുമുള്ള
അതിരുകളില്‍ കരിങ്കല്‍
ഭിത്തി കെട്ടാത്ത
ഭാഗങ്ങള്‍ എത്ര
മീറ്റര്‍ ഉണ്ടെന്നു
വ്യക്തമാക്കുമോ; ഈ
പ്രദേശങ്ങളില്‍
സമീപവാസികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഭാഗങ്ങള്‍
ഭിത്തി കെട്ടി
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൊച്ചി
സംയോജിത ജലഗതാഗത പദ്ധതി
T 1387.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എ.എം. ആരിഫ്
,,
എസ്.ശർമ്മ
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
സംയോജിത ജലഗതാഗത പദ്ധതി
കരാര്‍ നടപ്പിലാക്കാന്‍
ഉത്തരവായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ വായ്പാ
ഏജന്‍സി ഏതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
സംസ്ഥാന സര്‍ക്കാരിന്റെ
നിക്ഷേപം എത്ര കോടി
രൂപയാണ്;
(ഡി)
ഈ
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കൊല്ലം-കോട്ടപ്പുറം
ദേശീയ ജലപാതയുടെ
നിര്‍മ്മാണപുരോഗതി
1388.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം-കോട്ടപ്പുറം
ദേശീയ ജലപാത
നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണ് ;
ഒറ്റവരി ഗതാഗതത്തിന്
സജ്ജമായോ; ഇത്
എന്നത്തേയ്ക്ക്
കമ്മീഷന് ചെയ്യാനാണ്
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ആദ്യഘട്ടത്തില്‍
കൊച്ചിയില്‍ നിന്നും
ചവറയിലേയ്ക്ക്
രാസവസ്തുക്കള്‍
ബാര്‍ജുകളില്‍
എത്തിക്കുവാന്‍
ആലോചനയുണ്ടോ;
ആയതിലേയ്ക്ക് അടിസ്ഥാന
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുവാനുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ദേശീയ ജലപാത
നിര്‍മ്മാണത്തിന്റെ
പൂര്‍ത്തീകരണത്തിന്
അവശേഷിക്കുന്ന പണികള്‍
ഏതെല്ലാമാണെന്നും അവ
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
വെളിപ്പെടുത്തുമോ?
വാട്ടര്‍
മെട്രോ പദ്ധതി
1389.
ശ്രീ.വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാട്ടര്‍ മെട്രോ
പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
ഇൗ പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
എത്ര
വാട്ടര്ജെട്ടികളെ
സംയോജിപ്പിച്ചാണ്
പദ്ധതി നടപ്പാക്കുന്നത്
;
(ഡി)
ഇൗ
പദ്ധതി എന്നത്തേക്ക്
പ്രവര്‍ത്തനക്ഷമമാക്കാനാണ്
ഉദ്ദേശിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
കുട്ടനാട്ടിലെ
ജലപാതകള്‍
1390.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
ജലപാതകളില്‍ മണ്ണ്
അടിയുന്നത് മൂലം ആഴം
കുറയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജലപാതകള്‍ ഡ്രഡ്ജ്
ചെയ്ത് ആഴം
കൂട്ടുന്നതിന് നടപടി
സ്വീകരിക്കുമോ?
ഭാഷാ
ന്യൂനപക്ഷങ്ങളുടെ
പ്രശ്നങ്ങള്‍
1391.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭാഷാ
ന്യൂനപക്ഷ വിഭാഗത്തിലെ
പിന്നോക്ക
സമുദായങ്ങളെക്കുറിച്ച്
ഏതെങ്കിലും സര്‍വ്വെ
നടത്തിയിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
സര്‍വ്വെ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
വിഭാഗത്തില്‍പ്പെടുന്നവരുടെ
വിവിധ ആവശ്യങ്ങള്‍
പരിഹരിക്കണമെന്നഭ്യര്ത്ഥിച്ചുകൊണ്ട്
സമര്‍പ്പിക്കപ്പെട്ട
എത്ര പരാതികളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ടി
പരാതികളിന്മേല് എന്ത്
നടപടിയാണ് സ്വീകരിച്ചത്
എന്നതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ?
യന്ത്രം
ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
കളിക്കോപ്പുകള്‍
ഉപയോഗിക്കുന്നതു മൂലമുളള
അപകടങ്ങള്‍
1392.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മതിയായ
സുരക്ഷാ ക്രമീകരണങ്ങള്‍
ഇല്ലാതെ യന്ത്രം
ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
കളിക്കോപ്പുകള്‍
ഉപയോഗിക്കുന്നതു മൂലം
അപകടങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കളിക്കോപ്പുകള്‍
ഉപയോഗിക്കുമ്പോള്‍
പാലിക്കേണ്ട സുരക്ഷാ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
അനധികൃതമായ
ഇത്തരം സാമഗ്രികള്‍
ഉപയോഗിക്കുന്നവര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?