നെന്മാറ
ഗ്രാമപഞ്ചായത്തില്‍
ആയൂര്‍വ്വേദ ജനറല്‍
ഡിസ്പെന്‍സറി
5345.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
ഗ്രാമപഞ്ചായത്തില്‍
ആയൂര്‍വ്വേദ ജനറല്‍
ഡിസ്പെന്‍സറി
ഇല്ലായെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
നിലവിലെ
ആയൂര്‍വേദ വിഷ
ചികിത്സാകേന്ദ്രത്തില്‍
എത്ര ജീവനക്കാരാണ് ജോലി
ചെയ്യുന്നത് എന്നും,
സ്ഥിരം ഡോക്ടര്‍
ഇല്ലാതായിട്ട് എത്ര
വര്‍ഷമായി എന്നും
വിശദമാക്കുമോ;
(സി)
ആയൂര്‍വേദ
വിഷചികിത്സ
കേന്ദ്രത്തില്‍ ജനറല്‍
ഡിസ്പെന്‍സറി കൂടി
അനുവദിച്ച് പ്രസ്തുത
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കാസര്‍ഗോഡ് ജില്ലയിലെ
ഡോക്ടര്‍മാരുടെ ഒഴിവുകള്‍
5346.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ജില്ലാ,
താലൂക്ക്
ആശുപത്രികളില്‍
സ്ഥിരനിയമനമില്ലാതെ
വര്‍ഷങ്ങളായി ഒഴിഞ്ഞ്
കിടക്കുന്ന
ഡോക്ടര്‍മാരുടെ
തസ്തികകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇതിനുളള
കാരണമെന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
വര്‍ഷങ്ങളായി
ഒഴിഞ്ഞ് കിടക്കുന്ന
തസ്തികകളില്‍
ഡോക്ടര്‍മാരെ
ലഭ്യമാക്കുന്നതരത്തില്‍
നിലവിലുളള തസ്തികകള്‍
ജില്ലയ്ക്ക്
നഷ്ടപ്പെടാത്തതരത്തില്
പുനക്രമീകരിക്കുന്ന
വിഷയം
പരിശോധിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഇ-ഹെല്‍ത്ത്
പദ്ധതി
5347.
ശ്രീ.എസ്.ശർമ്മ
,,
എം. നൗഷാദ്
,,
മുരളി പെരുനെല്ലി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവര
വിനിമയ സാങ്കേതിക വിദ്യ
ആരോഗ്യ മേഖലയില്‍
പ്രയോജനപ്പെടുത്തുന്നതിനായി
ഇ - ഹെല്‍ത്ത് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ചികിത്സയുമായി
ബന്ധപ്പെട്ട എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
ആരൊക്കെ
ചേര്‍ന്നാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതിയ്ക്കുള്ള
കേന്ദ്ര വിഹിതം
എത്രയാണെന്ന്
വ്യക്തമാക്കാമോ?
ഇ-ഹെല്‍ത്ത്
പദ്ധതി
5348.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ-ഹെല്‍ത്ത് എന്ന
പേരില്‍ ഒരു പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതി
നടത്തിപ്പിന്റെ
ഭാഗമായുള്ള വിവര ശേഖരണം
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കും; വിശദാംശം
നല്‍കുമോ;
(സി)
സംസ്ഥാന
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍ മുതല്‍
എല്ലാ ആരോഗ്യ
സ്ഥാപനങ്ങളെയും
കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിന്
പ്രസ്തുത പദ്ധതി
പ്രകാരം
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കിടയില്‍
പകര്‍ച്ചവ്യാധികള്‍
5349.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കിടയില്‍
പകര്‍ച്ചവ്യാധികള്‍
വര്‍ദ്ധിച്ചുവരുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പകര്‍ച്ചവ്യാധികള്‍
തടയുന്നതിനായി ആരോഗ്യ
വകുപ്പിന്റെ
നേതൃത്വത്തില്‍
കൃത്യമായി ഇടവേളകളില്‍
മെഡിക്കല്‍ പരിശോധന
നടത്തുന്നതിനുള്ള 'സേഫ്
കേരള' പദ്ധതി
ഊര്‍ജിതമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മായം
ചേര്‍ത്ത ഭക്ഷ്യ
വസ്തുക്കള്‍
5350.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
മായം ചേര്‍ത്ത ഭക്ഷ്യ
വസ്തുക്കള്‍
വിറ്റഴിക്കുന്നത്
തടയുന്നതിന് വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
മാതൃ-ശിശു
മള്‍ട്ടി സ്പെഷ്യാലിറ്റി
യൂണിറ്റ്
5351.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മാനന്തവാടി
ജില്ലാ ആശുപത്രിയില്‍
മാതൃ-ശിശു മള്‍ട്ടി
സ്പെഷ്യാലിറ്റി
യൂണിറ്റ്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ആശ്രിത
നിയമനം
5352.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ഗവ.ഹോമിയോ
ആശുപത്രിയില്‍ നഴ്സിംഗ്
അസിസ്റ്റന്റ് ആയിരിക്കെ
അന്തരിച്ച ശ്രീ.എസ്
.സജികുമാറിന്റെ വിധവ
ശ്രീമതി അനില,
അണവിളവീട്,
വെള്ളല്ലൂര്‍ പി.ഒ,
കിളിമാനൂര്‍ എന്നയാള്‍
ആശ്രിതനിയമനത്തിന്
സമര്‍പ്പിച്ച
അപേക്ഷയിന്മേല് എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ബി)
അവര്‍ക്ക്
ഏതു തസ്തികയില്‍ നിയമനം
നല്‍കാനാണ്
ഉദ്ദേശിക്കുന്നത് ;
(സി)
ഇതുമായി
ബന്ധപ്പെട്ട ഫയല്‍
തീര്‍പ്പുകല്‍പ്പിക്കാന്‍
ഇപ്പോള്‍ ഏത്
ഓഫീസിലാണുള്ളത്;
ബന്ധപ്പെട്ട ഫയല്‍
നമ്പര്‍
വ്യക്തമാക്കുമോ;
(ഡി)
ആശ്രിത
നിയമനത്തിന് എന്നാണ്
അപേക്ഷിച്ചത്;
(ഇ)
പ്രസ്തുത
ഫയല്‍
തീര്‍പ്പുകല്‍പ്പിക്കുന്നതില്‍
കാലതാമസം
വന്നിട്ടുണ്ടെങ്കില്‍
കാരണം വ്യക്തമാക്കുമോ:
(എഫ്)
കാലതാമസം
ഒഴിവാക്കി ശ്രീമതി
അനിലയ്ക്ക് നിയമനം
നല്കാന് എന്തു നടപടി
സ്വീകരിക്കുമെന്ന്
അറിയിക്കുമോ ?
ആരോഗ്യ
മേഖലയിലെ സ്ഥിരനിയമനം
5353.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആരോഗ്യ മേഖലയില്‍ എത്ര
പേര്‍ക്ക് സ്ഥിരനിയമനം
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
തസ്തികയില്‍ എത്ര
പേര്‍ക്കെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ?
ഏകീകൃത പൊതുജനാരോഗ്യ
നിയമം
5354.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
പൊതുജനാരോഗ്യമേഖലയില്‍
ഒരു ഏകീകൃത
പൊതുജനാരോഗ്യ നിയമം
ഉണ്ടാക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
5355.
ശ്രീ.വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ എത്ര
സ്വകാര്യ ആശുപത്രികള്‍
അംഗങ്ങളായിട്ടുണ്ട്;
(ബി)
ഈ
വര്‍ഷം എത്ര സ്വകാര്യ
ആശുപത്രികള്‍ പ്രസ്തുത
പദ്ധതിയില്‍ നിന്നും
പിന്മാറി ;ഏങ്കില്‍
അതിനുള്ള കാരണം ഏന്ത്;
(സി)
പദ്ധതിയുടെ
നടത്തിപ്പ് ഇപ്പോള്‍
ഏത് ഇന്‍ഷുറന്‍സ്
കമ്പനിയിലാണ്
നിക്ഷിപ്തമായിട്ടുള്ളത്;
(ഡി)
ഈ
വര്‍ഷം പ്രസ്തുത
പദ്ധതിക്ക് എത്ര കോടി
രൂപ ബഡ്ജറ്റില്‍
വകയിരുത്തിയിട്ടുണ്ട്;
(ഇ)
പാവപ്പെട്ട
രോഗികള്‍ക്ക്
മെച്ചപ്പെട്ട ചികിത്സ
കിട്ടുന്നതിന്
ആവിഷ്കരിച്ച പ്രസ്തുത
പദ്ധതി കൂടുതല്‍
മെച്ചപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
ആശ്രിത
നിയമനപ്രകാരം വിജീഷിന് ജോലി
5356.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ എലപ്പുള്ളി
സി.എച്ച്.സി.-യില്‍
നേഴ്സിംഗ് അസിസ്റ്റന്റ്
ആയി ജോലി നോക്കവെ
മരണപ്പെട്ട ശ്രീ.
വിജയകൃഷ്ണന്റെ ആശ്രിത
നിയമനവുമായി
ബന്ധപ്പെട്ട് ജി.ഒ.
(MS) No.
378/2013/H&FWD
തീയതി 5-9-2013 പ്രകാരം
സര്‍ക്കാര്‍ ഇറക്കിയ
ഉത്തരവ് അനുസരിച്ച്
എന്തു നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ആശ്രിത
നിയമനപ്രകാരം മകന്
വിജീഷിന് ജോലി
ലഭിക്കുവാന്‍
ഉണ്ടാകുന്ന കാലതാമസം
എന്താണെന്ന്
വ്യക്തമാക്കുമോ?
കിഡ്നി
രോഗികള്‍ക്ക് സാമ്പത്തിക
സഹായം
5357.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡയാലിസിസിന്
വിധേയരാകുന്ന കിഡ്നി
രോഗികള്‍ക്ക് പ്രത്യേക
സാമ്പത്തിക സഹായം
നല്‍കുന്നതിന് 2016-17
വര്‍ഷത്തെ ബജറ്റില്‍
തുക
ഉള്‍പ്പെടുത്തിയിരുന്നോ;
(ബി)
എങ്കില്‍
തുക എത്രയായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആരോഗ്യ വകുപ്പിന്റെ
ശിപാര്‍ശ അനുസരിച്ച്
അധിക തുക ബജറ്റില്‍
ഉള്‍പ്പെടുത്തിയോ;
എങ്കില്‍ തുക എത്ര;
(ഡി)
തുക
എന്നത്തേക്ക്
രോഗികള്‍ക്ക് വിതരണം
ചെയ്യാനാവുമെന്ന്
വെളിപ്പെടുത്തുമോ?
ജില്ലാ-താലൂക്ക്-പ്രാഥമിക
ആശുപത്രികളിലെ
ഒപ്റ്റോമെറ്റ്റിസ്റ്റ് തസ്തിക
5358.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജില്ലാ-താലൂക്ക്-പ്രാഥമിക
ആശുപത്രികളിലെ
ഒപ്റ്റോമെറ്റ്റിസ്റ്റ്
തസ്തികയുടെ അനുവദനീയമായ
പോസ്റ്റ് എത്രയാണ്;
(ബി)
പ്രസ്തുത
പോസ്റ്റുകളില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
വിശദമാക്കാമോ;
(സി)
എങ്കില്‍
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ആവശ്യമായ തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മണലൂര്‍
പി.എച്ച്.സി. ക്ക് കേരള
അക്രഡിറ്റേഷന്
സ്റ്റാന്‍ഡേര്‍സ് ഫോര്‍
ഹോസ്പിറ്റല്‍സ് പദവി
5359.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
പ്രാഥമികാരോഗ്യ
കേന്ദ്രത്തിന് കേരള
അക്രഡിറ്റേഷന്
സ്റ്റാന്‍ഡേര്‍സ് ഫോര്‍
ഹോസ്പിറ്റല്‍സ്(KASH)
എന്ന പദവി
ലഭിച്ചിട്ടുണ്ടോ;
(ബി)
തൃശൂര്‍
ജില്ലയില്‍ പ്രസ്തുത
പദ്ധതി ലഭിച്ച മറ്റ്
ആശുപത്രികള്‍
ഏതെല്ലാമാണ്;
(സി)
മണലൂര്‍
പി.എച്ച്.സി. യില്‍
ഒ.പി. വിപുലീകരിക്കാനും
ലാബ്, ജനറേറ്റര്‍
എന്നിവ സ്ഥാപിക്കാനും
നടപടി സ്വീകരിക്കുമോ?
മഴക്കാല
രോഗ പ്രതിരോധ
പ്രവര്‍ത്തനത്തിനായി നിയമിച്ച
ജീവനക്കാര്‍
5360.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ മഴക്കാല
രോഗ പ്രതിരോധ
പ്രവര്‍ത്തനത്തിനായി
2012 ല്‍ നിയമിച്ച
ജീവനക്കാര്‍ക്ക് കഴിഞ്ഞ
10 മാസമായി ശമ്പളം
ലഭിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
മൊബൈല്‍
ഫുഡ് ടെസ്റ്റിങ് ലാബ്
5361.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
അതോറിറ്റിയുടെ മൊബൈല്‍
ഫുഡ് ടെസ്റ്റിങ്
ലാബിന്റെ പ്രവര്‍ത്തനം
ഏത് രീതിയിലാണെന്നും
,ഗുണനിലവാരമുള്ള ഭക്ഷണം
ഉറപ്പുവരുത്താന്‍
പ്രസ്തുത ലാബ് എങ്ങനെ
സഹായകരമാകുമെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ലാബിന്റെ സേവനം എല്ലാ
ജില്ലകളിലും ലഭ്യമാണോ;
(സി)
ഹോട്ടലുകളില്‍
നിന്ന്
പിടിച്ചെടുക്കുന്ന
ഭക്ഷ്യ സാമ്പിളുകളുടെ
പരിശോധന ഇതുവരെ
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞിരുന്നോ; മൊബൈല്‍
ലാബിന്റെ വരവോടെ എന്ത്
മാറ്റമാണ്
പ്രതീക്ഷിക്കുന്നത്;വിശദമാക്കുമോ?
എയ്ഡ്സ്
രോഗികളുടെ പുനരധിവാസം
5362.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എയ്ഡ്സ് രോഗികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
രേഖപ്പെടുത്തിയിട്ടുണ്ടോ;കഴിഞ്ഞ
അഞ്ചുവര്‍ഷത്തെ കണക്ക്
വിശദമാക്കാമോ;
(ബി)
രക്തദാനം
വഴി എയ്ഡ്സ് രോഗം
ബാധിച്ചവര്‍ എത്ര
പേരുണ്ടെന്നാണ്
കണ്ടെത്തിയിട്ടുളളത്;
(സി)
എയ്ഡ്സ്
രോഗികളെ
പുനരധിവസിപ്പിക്കുവാന്‍
എന്ത് പദ്ധതിയാണ്
ആവിഷ്ക്കരിച്ചിട്ടുളളത്?
ആരോഗ്യ
വകുപ്പിലെ താല്‍ക്കാലിക
ഡ്രെെവര്‍മാര്‍
5363.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ 10 വര്‍ഷം
സേവനം പൂര്‍ത്തിയാക്കിയ
താല്‍ക്കാലിക
ഡ്രെെവര്‍മാരില്‍
എത്രപേരെ ഇതുവരെ
സ്ഥിരപ്പെടുത്തി
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
10
വര്‍ഷം
പൂര്‍ത്തിയാക്കിയിട്ടും
സ്ഥിര നിയമനം
ലഭിക്കാത്ത എത്ര
അപേക്ഷകര്‍ ഉണ്ടെന്നും
ഇവരെ എപ്പോള്‍
സ്ഥിരപ്പെടുത്തുമെന്നും
വ്യക്തമാക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ അരിമ്പൂര്‍
പ്രാഥമികാരോഗ്യ കേന്ദ്രം
5364.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിടത്തി
ചികിത്സയുള്ള
അരിമ്പൂര്‍
പ്രാഥമികാരോഗ്യ
കേന്ദ്രത്തില്‍
രോഗികള്‍ക്കുള്ള
മരുന്ന് കൂടുതലായി
സൂക്ഷിക്കേണ്ടി
വരുന്നതിനാല്‍ മരുന്ന്
സൂക്ഷിക്കുന്ന
ഫാര്‍മസി, ഏ.സി.
ആക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയിലെ
കെട്ടിടത്തിന്റെ
മേല്‍ക്കൂരയില്‍
നിന്നും ഓടിളകി വീണ്
വാര്‍ഡിലുള്ള
രോഗികള്‍ക്ക് അപകടം
സംഭവിക്കാതിരിക്കാനായി
മേല്‍ക്കൂരയ്ക്ക് താഴെ
തട്ടടിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
കൃത്രിമ
മുട്ടകളുടെയും മായം
ചേര്‍ത്ത പാലിന്റെയും
വിപണനം
T 5365.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃത്രിമ മുട്ടകളുടെയും
മായം ചേര്‍ത്ത
പാലിന്റെയും വിപണനം
വര്‍ദ്ധിച്ചു വരുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഗുണനിലവാരം ഇല്ലാത്തതും
മായം ചേര്‍ത്തതും
കൃത്രിമമായതുമായ പാല്,
മുട്ട എന്നിവയുടെ
വില്‍പ്പനയും
ഇറക്കുമതിയും
തടയുന്നതിന് സ്വീകരിച്ച
സംവിധാനങ്ങള്‍
അറിയിക്കുമോ?
കുറിച്ചി
സി.എച്ച്.സി.യില്‍
ജീവനക്കാരുടെ കുറവ്
5366.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍
കുറിച്ചി പഞ്ചായത്തിലെ
സാമൂഹിക ആരോഗ്യ
കേന്ദ്രത്തില്‍
സ്റ്റാഫ് പാറ്റേണ്‍
അനുസരിച്ചുള്ള
ജീവനക്കാര്‍
ഇല്ലെന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പ്രശ്നം
പരിഹരിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മാള്‍ട്ട
പനി
5367.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജന്തുജന്യ
രോഗമായ മാള്‍ട്ട പനി
സംസ്ഥാനത്ത്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
മാള്‍ട്ട
പനി ജനങ്ങളെ
ബാധിക്കാതിരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
കോഡൂരിനെ
മലപ്പുറം ഹെല്‍ത്ത്
ബ്ലോക്കിലേക്ക് മാറ്റാന്‍
നടപടി
5368.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ കോഡൂര്‍
പഞ്ചായത്ത് ഇപ്പോഴും
മങ്കട ഹെല്‍ത്ത്
ബ്ലോക്കിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭരണപരമായ
സൗകര്യത്തിന് കോഡൂരിനെ
മലപ്പുറം ഹെല്‍ത്ത്
ബ്ലോക്കിലേക്ക്
മാറ്റണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ?
താലൂക്ക്
ആശുപത്രികളെ ജില്ലാ
ആശുപത്രികളായി ഉയര്‍ത്തല്‍
5369.
ശ്രീ.ബി.ഡി.
ദേവസ്സി
,,
പി.വി. അന്‍വര്‍
,,
കെ. ബാബു
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
താലൂക്ക് ആശുപത്രികളെ
ജില്ലാ ആശുപത്രികളായി
ഉയര്‍ത്തി
പ്രഖ്യാപിച്ചിരുന്നോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
പ്രഖ്യാപിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
മാനദണ്ഡങ്ങള്‍
പാലിച്ചാണോ
മുന്‍സര്‍ക്കാര്‍
താലൂക്ക് ആശുപത്രികളെ
ജില്ലാ ആശുപത്രികളായി
പ്രഖ്യാപിച്ചതെന്ന്
വിശദമാക്കുമോ;
(സി)
ഇപ്രകാരം
താലൂക്ക് ആശുപത്രികളെ
ജില്ലാ ആശുപത്രികളായി
ഉയര്‍ത്തിയെങ്കിലും
അതിനനുസരിച്ചുളള
തസ്തികകള്‍
അനുവദിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു
പരിഹരിയ്ക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍ താലൂക്ക്
ആശുപത്രികളെ ജില്ലാ
ആശുപത്രികളായി
ഉയര്‍ത്തുന്നതിനുളള
നടപടി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
സ്വകാര്യ
ആശുപത്രികളിലെ ചികിത്സാ
നിരക്കുകള്‍ ഏകീകരിക്കുവാന്‍
നടപടി
5370.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചികിത്സാരംഗത്ത്
സ്വകാര്യമേഖലയുടെ
പങ്കാളിത്തം
എത്രത്തോളമുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ബി)
സ്വകാര്യ
ആശുപത്രികളിലെ ചികിത്സാ
നിരക്കുകള്‍
ഏകീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കിലത്
ഏതു വിധത്തില്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
അതിനായി എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ?
തെെക്കാട്
പട്ടിണിപുരയ്ക്ക് സമീപമുളള
പ്രെെമറി ഹെല്ത്ത്സെന്ര്
5371.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കിടത്തി
ചികിത്സയ്ക്കായി
പുതുക്കി പണിത
ഗുരുവായൂര്‍
മുനിസിപ്പാലിറ്റിയില്‍പ്പെട്ട
തെെക്കാട്
പട്ടിണിപുരയ്ക്ക്
സമീപമുളള പ്രെെമറി
ഹെല്‍ത്ത് സെന്ററില്‍
കിടത്തി
ചികിത്സയ്ക്കാവശ്യമായ
നടപടി സ്വീകരിക്കുമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
ആയുര്‍വേദ ആശുപത്രികള്‍
5372.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
ആയുര്‍വേദ ആശുപത്രികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രികളില്‍
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ളത്
എത്രയെന്നും
എന്‍.എച്ച്.എം.
പദ്ധതിപ്രകാരം
പ്രവര്‍ത്തിക്കുന്നത്
ഏതൊക്കെയെന്നും
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ളവയില്‍
ഡിസ്പെന്‍സറികള്‍,
ആശുപത്രികള്‍ എന്നിവ
പ്രത്യേകം തരം തിരിച്ച്
പറയാമോ?
നേത്രരോഗ
ശസ്ത്രക്രിയക്കുളള
ഉപകരണങ്ങള്‍
5373.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേത്രരോഗ
ശസ്ത്രക്രിയക്കുളള
ഉപകരണങ്ങള്‍
ഉണ്ടായിട്ടും പല
ആശുപത്രികളിലും ഇത്
പ്രയോജനപ്പെടുത്താതെ
ഉപകരണങ്ങള്‍
നശിച്ചുപോകുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇടുക്കി
ജില്ലയിലെ വിവിധ
സര്‍ക്കാര്‍
ആശുപത്രികളിലായി എത്ര
ഡോക്ടര്‍മാരുടെ
തസ്തികകളാണ് നേത്രരോഗ
വിഭാഗത്തില്‍
ഉളളത്എന്ന്
വ്യക്തമാക്കാമോ; ഇതില്‍
എത്ര തസ്തികകളില്‍
ഡോക്ടര്‍മാര്‍ ജോലി
ചെയ്യുന്നുണ്ട്;
ഇവയില്‍ ഏതൊക്കെ
ആശുപത്രികളില്‍
നേത്രരോഗ ശസ്ത്രക്രിയ
ഉപകരണങ്ങള്‍
ഉണ്ടായിട്ടും
പ്രയോജനപ്പെടുത്താത്തത്എന്നിവ
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(സി)
സൗകര്യങ്ങള്‍
പ്രയോജനപ്പെടുത്താത്തതിനാല്‍
കാഴ്ച പരിശോധന
കേന്ദ്രങ്ങള്‍
മാത്രമായി ആശുപത്രികള്‍
പരിമിതപ്പെട്ടു
പോകുന്ന സാഹചര്യം
പരിശോധിക്കുമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയിലെ
ലബോറട്ടറിയുടെ
പ്രവര്‍ത്തനം
5374.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയിലെ
ലബോറട്ടറിയുടെ
പ്രവര്‍ത്തനം
ശോചനീയമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ലബോറട്ടറി പൂര്‍ണ്ണമായി
പ്രവര്‍ത്തന
സജ്ജമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
എല്ലാവിധ ടെസ്റ്റുകളും
പ്രസ്തുത
ലബോറട്ടറിയില്‍
ചെയ്യുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മെഡിക്കല്‍
കോളേജ് ആശുപത്രികളില്‍
രോഗികള്‍ക്കുണ്ടാകുന്ന
അസൗകര്യങ്ങള്‍
5375.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജ് ആശുപത്രികളില്‍
രോഗികള്‍ക്കുണ്ടാകുന്ന
അസൗകര്യങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അവ
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
അവ
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഒറ്റപ്പാലം
താലൂക്ക് ആശുപത്രി
5376.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
01.07.2011
മുതല്‍ 31.03.2016 വരെ
ഒറ്റപ്പാലം താലൂക്ക്
ആശുപത്രിയുടെ
വികസനത്തിനായി നടത്തിയ
പ്രവൃത്തികളും അതിനായി
ചെലവഴിച്ച തുകയുടെയും
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
01.07.1996
മുതല്‍ 31.03.2011
വരെയുള്ള കാലയളവിലേക്ക്
എത്ര തുക വികസനത്തിനായി
ഒറ്റപ്പാലം താലൂക്ക്
ആശുപത്രിയില്‍
ചെലവഴിച്ചു ; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ ഒറ്റപ്പാലം
താലൂക്ക് ആശുപത്രിക്ക്
എത്ര തുക അനുവദിച്ചു;
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തി എന്ന്
വിശദീകരിക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍
സ്ത്രീകളുടേയും
കുട്ടികളുടേയും ആശുപത്രി
5377.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
സ്ത്രീകളുടേയും
കുട്ടികളുടേയും
ആശുപത്രി സ്ഥാപിക്കുന്ന
വിഷയം
പരിഗണനയിലുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ആശുപത്രി
സ്ഥാപിക്കുന്നതിനുളള
നടപടി
ഏതുഘട്ടത്തിലായെന്ന്
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ആരോഗ്യകുടുംബക്ഷേമ
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങള്‍
5378.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ആരോഗ്യകുടുംബക്ഷേമ
വകുപ്പിന് കീഴില്‍ എത്ര
ഓഫീസുകള്‍/സ്ഥാപനങ്ങള്‍/ആശുപത്രികള്‍/ഡിസ്പന്സറികള്
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
എത്ര
തസ്തികകള്‍ ഇതിനായി
സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും
,ഇതില്‍ എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
പുതുതായി
സൃഷ്ടിക്കപ്പെട്ട
തസ്തികകളില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
തസ്തികതിരിച്ചും,
വകുപ്പ് തിരിച്ചും
വ്യക്തമാക്കാമോ;
(ഡി)
തസ്തിക
സൃഷ്ടിക്കാതെ ദിവസവേതന
പ്രകാരവും,
കരാറടിസ്ഥാനത്തിലും
എത്രപേര്‍ ജോലി
ചെയ്യുന്നുണ്ടെന്നും,
ഏതൊക്കെ തസ്തികയിലാണ്
ഇവര്‍
ജോലിചെയ്യുന്നതെന്നും
വ്യക്തമാക്കാമോ;
(ഇ)
കരാര്‍/ദിവസവേതനപ്രകാരം
തുടര്‍ച്ചയായി
ജോലിചെയ്തുവരുന്നവര്
എത്രപേരുണ്ടെന്നും,
എത്ര വര്‍ഷങ്ങളായി
ഇവര്‍ ജോലി
ചെയ്തുവരുന്നുവെന്നും
വ്യക്തമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ ആശുപത്രികള്‍
5379.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലെ ജില്ലാ
ആശുപത്രി,
പി.എച്ച്.സി.,
സി.എച്ച്.സി.
ഉള്‍പ്പെടെയുള്ള
സ്ഥാപനങ്ങളില്‍
സ്റ്റാഫുകളുടെ
കുറവുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഒഴിവ് നികത്താന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
നിലമ്പൂര്‍
മണ്ഡലത്തിലെ മുണ്ട
പ്രാഥമികാരോഗ്യ
കേന്ദ്രത്തില്‍
ഇപ്പോള്‍ കിടത്തി
ചികിത്സ ഇല്ല എന്നതും
രാത്രി തുറന്ന്
പ്രവര്‍ത്തിക്കുന്നില്ല
എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ കൗക്കാട്
ആയുവേദ ആശുപത്രിയുടെ
ടെണ്ടര്‍ നടപടി
പൂര്‍ത്തിയായോ;
ആവശ്യമായ തസ്തികകള്‍
ഉടനെ അനുവദിക്കുമോ;
വിശദമാക്കുമോ?
മെഡിക്കല്‍
കോളേജുകളില്‍ പുതിയ
റേഡിയേഷന് മെഷീനുകള്‍
സ്ഥാപിക്കുവാന്‍ നടപടി
5380.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളില്‍
ക്യാന്‍സര്‍ രോഗികളെ
ചികിത്സിക്കാനുപയോഗിക്കുന്ന
റേഡിയേഷന് മെഷീനുകള്‍
കാലഹരണപ്പെട്ടതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
ആരോഗ്യവകുപ്പ് പരിശോധന
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
സത്വര നടപടി
സ്വീകരിക്കുമോ;
(സി)
ഓരോ
മെഡിക്കല്‍ കോളേജിലും
രോഗികളുടെ എണ്ണത്തിന്
ആനുപാതികമായി
മെഷീനുകള്‍
ഇല്ലെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
രോഗികളുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ പുതിയ
മെഷീനുകള്‍
അടിയന്തിരമായി
സ്ഥാപിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കാറ്ററിംഗ്
യൂണിറ്റുകളുടെ പ്രവർത്തനം
5381.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാറ്ററിംഗ്
യൂണിറ്റുകള്‍ നല്കുന്ന
കുടിവെള്ള
പാക്കറ്റുകള്‍ (300 ml)
ശുദ്ധീകരിക്കാത്ത
വെള്ളമാണെന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാനത്ത്
കാറ്ററിംഗ്
യൂണിറ്റുകള്‍ നല്കന്ന
ആഹാരസാധനങ്ങള്‍
പരിശോധിക്കുന്ന
സംവിധാനങ്ങളെക്കുറിച്ച്
വിശദമാക്കുമോ;
പലപ്പോഴും വൃത്തിഹീനമായ
അന്തരീക്ഷത്തിലാണ്
ഇത്തരം ഭക്ഷണങ്ങള്‍
തയ്യാറാക്കുന്നതെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
കാറ്ററിംഗ്
യൂണിറ്റുകള്‍ക്ക്
പ്രവര്‍ത്തിക്കാനുള്ള
ലൈസന്‍സ് നല്‍കുന്നത്
ആരാണ്; കേരളത്തില്‍
എത്ര കാറ്ററിംഗ്
യൂണിറ്റുകള്‍
പ്രവര്ത്തിക്കുന്നുണ്ട്എന്ന
വിവരം ലഭ്യമാണോ;
എങ്കില്‍ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ഡി)
കാറ്ററിംഗ്
യൂണിറ്റുകള്‍
പരിശോധിക്കുന്ന
സംവിധാനത്തെക്കുറിച്ച്
വ്യക്തമായ വിവരം
ലഭ്യമാക്കുമോ?
നിരാലംബരായ
രോഗികൾക്കായുള്ള
ആശ്വാസനടപടികൾ
5382.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
അബ്ദുല്‍ ഹമീദ് പി.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുരുതര
രോഗം ബാധിച്ചവര്‍ക്കും
നിരാലംബരായ
വൃദ്ധജനങ്ങള്‍ക്കും
ആശ്വാസം നല്‍കുന്നതിന്
ആരോഗ്യ വകുപ്പ്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
വിശദമാക്കുമോ;
(ബി)
സഹായികളില്ലാത്ത
അവശരായ രോഗികള്‍ക്കും
നിരാലംബരായ
വൃദ്ധജനങ്ങള്‍ക്കും
സര്‍ക്കാര്‍
ആശുപത്രികളില്‍ കിടത്തി
ചികിത്സ നല്കുന്നതില്
വിമുഖത കാട്ടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ പരിഹാര
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഒറ്റയ്ക്ക്
വീടുകളില്‍ കഴിയുന്ന
രോഗികള്‍ക്ക് അടുത്ത
ആശുപത്രികളിലെത്തി
ചികിത്സ തേടാന്‍ വാഹന
സൗകര്യമുള്‍പ്പെടെയുള്ളവ
ഏര്‍പ്പെടുത്താന്‍
പാലിയേറ്റീവ് സേവന
വിഭാഗത്തെ
സജ്ജമാക്കുമോ?
പുകവലിയുടെ
ദൂഷ്യവശങ്ങളെക്കുറിച്ച്
അവബോധം
5383.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പുകവലിയുടെ
ദൂഷ്യവശങ്ങളെക്കുറിച്ച്
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
അവബോധം നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം?
സര്‍ക്കാര്‍
ആശുപത്രികളില്‍ നേത്ര
പരിശോധകരുടെ കുറവ്
5384.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജില്ല, താലൂക്ക്
ആശുപത്രികളിലും സാമൂഹിക
ആരോഗ്യ
കേന്ദ്രങ്ങളിലും നേത്ര
പരിശോധകരുടെ
(Optometrist) കുറവ്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പുതിയ തസ്തികകള്‍
സൃഷ്ടിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികളില്‍ എത്ര
നേത്ര പരിശോധകരുടെ
തസ്തികകള്‍ ഒഴിവുണ്ട്;
ഇത് പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ
;വിശദമാക്കുമോ?
ആരോഗ്യകിരണം
പദ്ധതി
5385.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍
നടപ്പിലാക്കിയ
'ആരോഗ്യകിരണം'
പദ്ധതിയിലൂടെ നാളിതുവരെ
എത്രപേര്‍ക്ക് ചികിത്സാ
സഹായം നല്കാന്
കഴിഞ്ഞിട്ടുണ്ട്;
ഇതിലേക്കായി എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
(ബി)
ഈ
പദ്ധതി
നിര്ത്തലാക്കുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
വയനാട്ടില്‍
ആരംഭിക്കുന്ന ശ്രീചിത്ര
ആശുപത്രി
5386.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരും
സംസ്ഥാനസര്‍ക്കാരും
ചേര്‍ന്ന് വയനാട്ടില്‍
ആരംഭിക്കുന്ന ശ്രീചിത്ര
ആശുപത്രിയുടെ
നിര്‍മ്മാണപ്രവര്‍ത്തനം
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
വര്‍ഷത്തെ ബഡ്ജറ്റില്‍
ഇക്കാര്യത്തിനായി തുക
വകയിരിത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നിര്‍ദ്ധനരായ
കാന്‍സര്‍ രോഗികള്‍ക്ക്
സൗജന്യ ചികിത്സ
5387.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍ രോഗികളുടെ
എണ്ണം ക്രമാതീതമായി
വര്‍ദ്ധിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍ദ്ധനരായ
കാന്‍സര്‍ രോഗികള്‍ക്ക്
സൗജന്യ ചികിത്സ
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഈ
വിഭാഗത്തില്‍പ്പെട്ട
രോഗികള്‍ക്ക് സൗജന്യ
ചികിത്സ ഉറപ്പാക്കുമോ?
ആശ്രിതനിയമനം
കാത്തിരിക്കുന്നവർ
5388.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ ആശ്രിത
നിയമനം വഴി ജോലി
ലഭിക്കേണ്ടവരുടെ പേരും
മേല്‍വിലാസവും,
തസ്തികയും
സീനിയോരിറ്റിയും
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഏത്
തീയതി
വരെയുളളവര്‍ക്കാണ്
നിലവില്‍ നിയമനം
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
ആശ്രിതനിയമനം
വഴി ജോലി ലഭിക്കുവാന്‍
അര്‍ഹരായവര്‍
വര്‍ഷങ്ങളോളം
കാത്തിരിക്കേണ്ടിവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
സൂപ്പര്‍ന്യൂമററി
തസ്തിക സൃഷ്ടിക്കുന്നത്
ഉള്‍പ്പെടെയുളള
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ചെട്ടികുളങ്ങര
പ്രാഥമികാരോഗ്യ കേന്ദ്രം
5389.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ചെട്ടികുളങ്ങര
ക്ഷേത്രത്തിന്റെയും,
കായകുളം തിരുവല്ല
സംസ്ഥാന പാതയുടേയും
സമീപത്ത്
സ്ഥിതിചെയ്യുന്ന
ചെട്ടികുളങ്ങര
പ്രാഥമികാരോഗ്യ
കേന്ദ്രത്തിനെ എല്ലാ
സൗകര്യങ്ങളോടും കൂടിയ
സാമൂഹികാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
സിക്കിള്‍സെല്‍
അനീമിയ, ഹീമോഫീലിയ എന്നീ
രോഗങ്ങള്‍ ബാധിച്ച ആദിവാസി-
ഗോത്രവർഗ ജനവിഭാഗങ്ങള്‍
5390.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിക്കിള്‍സെല്‍
അനീമിയ, ഹീമോഫീലിയ
എന്നീ രോഗങ്ങള്‍
ബാധിച്ച ആദിവാസി-
ഗോത്രവർഗ
ജനവിഭാഗങ്ങള്‍ക്ക്
മരുന്നും മറ്റു
ജീവനോപാധികളും
വാങ്ങുന്നതിന്
പ്രതിമാസം ധനസഹായം
അനുവദിക്കുന്നതിന്
തീരുമാനനെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്നു മുതലാണ് ധനസഹായം
അനുവദിച്ചു
തുടങ്ങിയതെന്നും
പ്രസ്തുത പദ്ധതിപ്രകാരം
എത്ര പേര്‍ക്ക് ധനസഹായം
അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ഏറനാട്
മണ്ഡലത്തില്‍ നിന്നും
എത്ര പേര്‍ക്ക് നാളിതു
വരെയായി ധനസഹായം
അനുവദിച്ചു
നല്‍കിയിട്ടുണ്ട്;
(ഡി)
എത്ര
മാസത്തെ ധനസഹായം
കുടിശ്ശികയുണ്ടെന്ന്
വ്യക്തമാക്കുമോ?
രാസവസ്തുക്കള്‍
ചേര്‍ത്ത മത്സ്യം
5391.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മത്സ്യം
കേടാകാതിരിക്കാന്‍
രാസവസ്തുക്കള്‍
ചേര്‍ത്ത്
സൂക്ഷിക്കുകയും വില്പന
നടത്തുകയും ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിശോധിക്കാന്‍ എന്തു
സംവിധാനമാണ്
നിലവിലുള്ളത്;
(സി)
നിലവിലുള്ള
സംവിധാനം
അപര്യാപ്തമാണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
എന്തെല്ലാം നടപടികള്‍
ആണ് പുതിയതായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
5392.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മെഡിക്കല്‍ കോളേജ്,
ജില്ലാ ആശുപത്രി,
സി.എച്ച്.സി.,
പി.എച്ച്.സി.കളില്‍
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
ദീര്‍ഘനാളുകള്‍ ഒഴിഞ്ഞു
കിടക്കാതിരിക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
ഡി.എം.ഇ.,
ഡി.എം.ഒ. ഓഫീസുകളില്‍
ഇതിനായി ഒരു സ്പെഷ്യല്‍
മോണിറ്ററിംഗ് സെല്‍
രൂപീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത
കാറ്റഗറികളില്‍ എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ കുടുംബാരോഗ്യ
സംരക്ഷണ കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന് നടപടി
5393.
ശ്രീ.സി.
ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ സംരക്ഷണ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
സംസ്ഥാന ജനസംഖ്യയുടെ
എത്ര ശതമാനം പേരാണ്
പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍
എത്തുന്നത്;
ഇതുവർദ്ധിപ്പിക്കുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
കുടുംബ
ഡോക്ടര്‍ എന്ന സംവിധാനം
കൊണ്ടുവരുന്നതുവഴി ഏത്
ചെറിയ രോഗങ്ങള്‍ക്കും
സ്പെഷ്യലിസ്റ്റുകളെ
തേടിപ്പോയി
അനാവശ്യപണച്ചെലവ്
വരുത്തുന്ന
സ്പെഷ്യലൈസേഷന്
ഭ്രമത്തിന് കുറവ്
വരുത്താനാകുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
വൃക്കരോഗങ്ങള്‍
തടയുന്നതിനായി നടപടികള്‍
5394.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
സി.കൃഷ്ണന്
,,
കെ.കുഞ്ഞിരാമന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൃക്കരോഗങ്ങള്‍
വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വര്‍ദ്ധിച്ചുവരുന്ന
വൃക്കരോഗങ്ങള്‍
തടയുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
കക്കാട്പ്രാഥമിക
ആരോഗ്യ കേന്ദ്രം
5395.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാടുകുറ്റി
പഞ്ചായത്തിലെ കക്കാട്
പി. എച്ച്. സി. യുടെ
പേര് 'കാടുകുറ്റി ഗ്രാമ
പഞ്ചായത്ത് പ്രാഥമിക
ആരോഗ്യ കേന്ദ്രം,
കാതിക്കുടം പി. ഒ.'
എന്നാക്കി
മാറ്റുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍ ഇതിനായി
അടിയന്തിര നടപടി
സ്വീകരിക്കുമോ?
ഫാര്‍മസിസ്റ്റുകള്‍
ഇല്ലാത്ത മെഡിക്കല്‍
സ്റ്റോറുകള്‍
5396.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
പലയിടത്തും യോഗ്യരായ
ഫാര്‍മസിസ്റ്റുകള്‍
ഇല്ലാതെ മെഡിക്കല്‍
സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ കര്‍ശന
നടപടി സ്വീകരിക്കുമോ?
ഭക്ഷ്യസുരക്ഷയ്ക്കായി
പ്രത്യേക സ്ക്വാഡുകള്‍
5397.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷയ്ക്കായി
പ്രത്യേക സ്ക്വാഡുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഉത്സവ
സീസണില്‍ മാത്രം ഇത്തരം
സ്ക്വഡുകള്‍
രൂപീകരിക്കുന്നതിന്റെ
അപ്രായോഗികത
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്തരം പ്രത്യേക
സ്ക്വാഡുകളുടെ
പ്രവര്‍ത്തനം
സംസ്ഥാനത്ത് സ്ഥിരമായി
നിലനിര്‍ത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;വിശദാംശം
നല്‍കുമോ?
പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക്
സമഗ്ര ആരോഗ്യരക്ഷാപദ്ധതി
5398.
ശ്രീ.ഒ.
ആര്. കേളു
,,
ബി.ഡി. ദേവസ്സി
,,
പി.വി. അന്‍വര്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികവര്ഗ്ഗവിഭാഗക്കാര്ക്കായി
സമഗ്ര
ആരോഗ്യരക്ഷാപദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
വിഭാഗങ്ങള്‍ക്കിടയിലെ
പോഷകാഹാരക്കുറവ്
പരിഹരിയ്ക്കുന്നതിനായി
എന്തെല്ലാം നടപടികള്‍ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
(സി)
പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍
താമസിയ്ക്കുന്ന
പ്രദേശങ്ങളില്‍
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളും
ക്ലിനിക്കുകളും
ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്തുവാനും
ആവശ്യമായ മരുന്നുകള്‍
കൃത്യമായി
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ ?
108
ആംബുലന്‍സുകള്‍
5399.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് ആകെ എത്ര
108
ആംബുലന്‍സുകളുണ്ടെന്ന്
വ്യക്തമാക്കാമോ ;
ഇവയില്‍
പ്രവര്‍ത്തിക്കാത്തവ
ഉണ്ടെങ്കില്‍
കാരണമെന്താണെന്ന്
വിശദമാക്കാമോ ?
ലാബ്
ടെക്നീഷ്യന് ഗ്രേഡ് - II
തസ്തികയിലെ ഒഴിവുകള്‍
5400.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ആരോഗ്യ
വിദ്യാഭ്യാസ വകുപ്പില്‍
നിന്നും റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട വിവിധ
തസ്തികകളിലെ ഒഴിവുകളുടെ
പട്ടിക ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്തെ
വിവിധ മെഡിക്കല്‍
കോളേജുകളിലായി
അനുവദിക്കപ്പെട്ടിട്ടുള്ള
ലാബ് ടെക്നീഷ്യന്
ഗ്രേഡ് - II
തസ്തികകളുടെ എണ്ണം
മെഡിക്കല്‍ കോളേജുകളുടെ
പേര് സഹിതം
ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര തസ്തികകള്‍ ഈ
കാറ്റഗറിയില്‍ പുതുതായി
സൃഷ്ടിച്ചിട്ടുണ്ട്;
എവിടങ്ങളിലൊക്കെ;
പട്ടിക തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
ലാബ്
ടെക്നീഷ്യന് ഗ്രേഡ് -
II തസ്തികയുടെ
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
എന്നും എന്നാണ്
പ്രസ്തുത റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നത് എന്നും അറിയാമോ
;
(ഇ)
ഒഴിവുള്ള
എത്ര തസ്തികകള്‍ ഇതേവരെ
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(എഫ്)
പി.എസ്.സി.യില്‍
നിന്നും എത്ര
പേര്‍ക്കാണ് അഡ്വൈസ്
ലഭിച്ചിട്ടുള്ളത്; എത്ര
പേര് ജോലിയില്‍
പ്രവേശിച്ചിട്ടുണ്ട്;
എന്‍.ജെ.ഡി. ഒഴിവുകള്‍
എത്രയാണ് എന്നും
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്നും
വ്യക്തമാക്കാമോ?
എെ.സി.ഡി.എസിന്‍െറ
പ്രവര്‍ത്തനങ്ങള്‍
5401.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ
ഇന്റഗ്രേറ്റഡ് ചൈല്‍ഡ്
ഡെവലപ്മെന്റ്
സ്കീമിന്‍െറ
(എെ.സി.ഡി.എസ്.)
സംസ്ഥാനത്തെ കഴിഞ്ഞ
അഞ്ചു വര്‍ഷത്തെ
പ്രവര്‍ത്തനങ്ങള്‍,
ലഭിച്ച തുക,
വിനിയോഗിച്ച തുക എന്നിവ
ജില്ലാ അടിസ്ഥാനത്തില്‍
വിശദീകരിക്കാമോ;
(ബി)
ഈ
വര്‍ഷം സംസ്ഥാനത്ത്
ഇക്കാര്യത്തില്‍
നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികള്‍
എന്തൊക്കെയാണെന്നും ഈ
വര്‍ഷത്തെ കേന്ദ്ര-
സംസ്ഥാന വിഹിതം
എത്രയാണെന്നും ഈ വര്‍ഷം
ഇക്കാര്യത്തില്‍ എത്ര
തുക ഇതേവരെ
വിനിയോഗിച്ചിട്ടുണ്ട്
എന്നും വ്യക്തമാക്കുമോ?
നാഷണൽ
ഫാമിലി ബെനഫിറ്റ് സ്കീം
5402.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണൽ
ഫാമിലി ബെനഫിറ്റ് സ്കീം
(NFBS) പ്രകാരം ലഭിച്ച
എത്ര അപേക്ഷകളാണ്
ആനുകൂല്യം നല്‍കാതെ
നിലവിലുളളതെന്നറിയിക്കാമോ;
ജില്ലതിരിച്ച് കണക്ക്
ലഭ്യമാക്കാമോ;
(ബി)
മേല്പറഞ്ഞ
അപേക്ഷകള്‍
തീര്‍പ്പാക്കാതെ
കിടക്കുന്നതിനുളള കാരണം
അറിയിക്കുമോ;
(സി)
അപേക്ഷകര്‍ക്ക്
ആനുകൂല്യം
നല്‍കുന്നതിനും
കെട്ടിക്കിടക്കുന്ന
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിനും
സത്വര നടപടി
സ്വീകരിക്കുമോ?
അംഗന്‍വാടികള്‍
മുഖേന മരുന്ന് വിതരണം
5403.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടികള്‍
മുഖേന മരുന്ന് വിതരണം
ചെയ്യുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഏതൊക്കെയിനം
മരുന്നുകളാണ്
അംഗന്‍വാടികള്‍ മുഖേന
വിതരണം ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ആരുടെ
മേല്‍നോട്ടത്തിലാണ്
ഇത്തരം മരുന്നുകള്‍
വിതരണം നടത്തുന്നതെന്ന്
വിശദമാക്കുമോ?
എം.ബി.ബി.എസ്
സ്പോട്ട് അഡ്മിഷന്
5404.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ബി.ബി.എസ്
സ്പോട്ട് അഡ്മിഷന്
സംബന്ധിച്ച പരാതികള്‍
സര്‍ക്കാര്‍
പിരശോധിച്ചിട്ടുണ്ടോ;
(ബി)
സ്പോട്ട്
അഡ്മിഷന്
തിടുക്കത്തില്‍
നടത്തിയതിലൂടെ
ഗവണ്മെന്റ് മെഡിക്കല്‍
കോളേജുകളില്‍ അഡ്മിഷന്
കിട്ടിയ കുട്ടികള്‍ക്ക്
അവരുടെ ഹയര്‍ ഓപ്ഷന്
നിലനില്‍ക്കുന്ന
കോളേജുകളിലെ
വേക്കന്‍സികൾക്ക്
വേണ്ടി, സ്പോട്ട്
അഡ്മിഷനില്‍
പങ്കെടുക്കുവാന്‍ അവസരം
ലഭിച്ചില്ലെന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ;
(സി)
സ്പോട്ട്
അഡ്മിഷന് ലഭിക്കുന്ന
കുട്ടികള്‍ക്ക്
മെറിറ്റ്
അട്ടിമറിക്കാത്ത
രീതിയില്‍
പ്രൊസ്പെക്ടസ്
തയ്യാറാക്കുമോ;
(ഡി)
ഉയര്‍ന്ന
റാങ്കുള്ള
വിദ്യാര്‍ത്ഥികളെക്കാള്‍
താഴ്ന്ന റാങ്കുള്ള
കുട്ടികള്‍ക്ക്
കോഴിക്കോട്,
തിരുവനന്തപുരം, കോട്ടയം
മെഡിക്കല്‍
കോളേജുകളില്‍ അഡ്മിഷന്
ലഭിച്ചിട്ടുണ്ടോ; വിശദ
വിവരം ലഭ്യമാക്കുമോ;
(ഇ)
തുടര്‍ന്നുള്ള
വര്‍ഷങ്ങളില്‍
ഇത്തരത്തില്‍ അപാകതകള്‍
വരാതെ കുറ്റമറ്റ
രീതിയില്‍
പ്രൊസ്പെക്ടസ്
തയ്യാറാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
നഴ്സിംഗ് കോളേജ്
5405.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
നഴ്സിംഗ് കോളേജ്
ആരംഭിക്കുന്നതിനുളള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
മെഡിക്കല്‍ കോളേജിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
5406.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് അനുവദിച്ച
കാസര്‍ഗോഡ് മെഡിക്കല്‍
കോളേജിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്അറിയിക്കാമോ;
(ബി)
സ്ഥലമെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
യുദ്ധകാലാടിസ്ഥാനത്തില്‍
പൂര്‍ത്തിയാക്കി അടുത്ത
വര്‍ഷം
വിദ്യാര്‍ത്ഥികളെ
പ്രവേശിപ്പിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഡ്രഗ്
വെയര്‍ ഹൗസുകള്‍
5407.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മരുന്നുകള്‍
സൂക്ഷിക്കുന്നതിനും
വിതരണം ചെയ്യുന്നതിനും
സ്വന്തമായി
കെട്ടിടങ്ങളുള്ള ഡ്രഗ്
വെയര്‍ ഹൗസുകളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
വാടകയ്ക്ക്
പ്രവര്‍ത്തിക്കുന്ന
ജില്ലാ ഡ്രഗ് വെയര്‍
ഹൗസുകള്‍
എവിടെയൊക്കെയാണുള്ളതെന്നും
പ്രതിമാസ വാടക
എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)
ഭീമമായ
വാടക നല്‍കുന്നത്
ഒഴിവാക്കി, ജില്ലാ
ഡ്രഗ് വെയര്‍
ഹൗസുകള്‍ക്ക്
സ്വന്തമായി
കെട്ടിടമുണ്ടാക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ ആയതിന്
നടപടികള്‍
സ്വീകരിക്കുമോ?
മരുന്നു
പരിശോധന
കാര്യക്ഷമമാക്കുന്നതിനായി
നടപടി
5408.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്ന
ലാബുകളുടെ എണ്ണം
കുറവായതിനാല്‍
പരിശോധനകള്‍ ശരിയായ
വിധത്തില്‍
നടക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ മരുന്ന്
പരിശോധന
കാര്യക്ഷമമാക്കുന്നതിനായി
പുതിയ ലാബുകള്‍
തുടങ്ങുന്നത്
ഉള്‍പ്പെടെ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ;
(ബി)
ഡ്രഗ്സ്
കണ്ട്രോള് വിഭാഗം
എടുക്കുന്ന മിക്കവാറും
കേസുകളിലും തീരെ ചെറിയ
പിഴ ഒടുക്കി കേസില്‍
നിന്ന് ഒഴിവാക്കുന്ന
അവസ്ഥാവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതൊഴിവാക്കാന്‍
ഫലപ്രദമായ സംസ്ഥാന
ചട്ടങ്ങള്‍
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നിരോധിച്ച
മരുന്നിന്റെ ഉല്‍പ്പാദനവും
വില്‍പ്പനയും തടയുന്നതിന്
നടപടി
5409.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കും
മത്സ്യത്തിനുമുള്ള
പോഷകാഹാരം എന്നപേരില്‍
മാരകമായ
ആന്റിബയോട്ടിക്കുകള്‍
അടങ്ങിയ സെപ്രോസ്പിന്
എന്ന മരുന്ന്
സംസ്ഥാനത്ത് വ്യാപകമായി
വിറ്റുവരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
നേരത്തെ നിരോധിച്ച ഈ
മരുന്ന് ലൈസന്‍സ്
പോലുമില്ലാതെയാണ്
ഇപ്പോള്‍
നിര്മ്മിക്കുന്നതെന്നകാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
മരുന്നുകള്‍ നല്കിയ
കോഴിയുടെ ഇറച്ചിയും
കൊഞ്ച് അടക്കമുള്ളമീനും
കഴിക്കുന്നത്
മനുഷ്യരില്‍ ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
മരുന്നിന്റെ
ഉല്‍പ്പാദനവും
വില്‍പ്പനയും
തടയുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ കൈക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
മലിനീകരണ
നിയന്ത്രണ പദ്ധതി
T 5410.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലിനീകരണ
നിയന്ത്രണവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് എന്തൊക്കെ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
മെച്ചപ്പെട്ട
പരിസ്ഥിതി സംരക്ഷണം
ഉറപ്പ് വരുത്താന്‍
വ്യവസായ വകുപ്പിലും
അനുബന്ധ സ്ഥാപനങ്ങളിലും
മലിനീകരണ നിയന്ത്രണം
കാര്യക്ഷമമാക്കുന്നതിന്
എന്തൊക്കെ
പ്രോത്സാഹനങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
മലിനീകരണ
നിയന്ത്രണം
5411.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികള്‍ മലിനമാക്കുന്ന
വ്യവസായ സ്ഥാപനങ്ങള്‍
കണ്ടെത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
ചെറുകിട, വന്‍കിട
വ്യവസായ
സ്ഥാപനങ്ങള്‍ക്കെതിരെ
എപ്രകാരമുള്ള നടപടിയാണ്
നിലവില്‍ സ്വീകരിച്ചു
വരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരം
വ്യവസായ സ്ഥാപനങ്ങളെ
നിരീക്ഷിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
നദികളെ വ്യാവസായിക
മലിനീകരണത്തില്‍ നിന്ന്
സംരക്ഷിക്കുന്നതിനും
മലിനീകരണം നടത്തുന്ന
വ്യവസായ സ്ഥാപനങ്ങളെ
നിരീക്ഷിച്ച് യഥാസമയം
നടപടിയെടുക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വിധവ
വിവാഹ പ്രോത്സാഹന പദ്ധതി
5412.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിധവ വിവാഹ പ്രോത്സാഹന
പദ്ധതി നിലവിലുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇൗ
പദ്ധതിയുടെ പേര്,
ഉദ്ദേശ്യലക്ഷ്യങ്ങള്‍
ഇവ സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(സി)
എത്ര
രൂപയുടെ ധനസഹായമാണ് ഇൗ
പദ്ധതിയിലൂടെ നല്കി
വരുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ധനസഹായം
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ ,അപേക്ഷ
സമര്‍പ്പിക്കേണ്ട വിധം
ഇവ സംബന്ധിച്ച വിശദാംശം
നല്‍കാമോ?
വയോജന
കമ്മീഷന് രൂപീകരണം
5413.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുതിര്‍ന്ന
പൗരന്മാരുടെ
ക്ഷേമകാര്യങ്ങള്‍
ഉറപ്പുവരുത്താനായി
വയോജന കമ്മീഷന്
രൂപീകരിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
എന്തൊക്കെ കാര്യങ്ങളാണ്
കമ്മീഷന്റെ പരിഗണനയില്‍
വരുക; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
ആശ്വാസ
കിരണം പദ്ധതി
5414.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്വാസ
കിരണം പദ്ധതി പ്രകാരം
എത്ര തുകയാണ് ജില്ലകള്‍
തോറും വിതരണം
ചെയ്യേണ്ടതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പദ്ധതിയില്‍
കുടിശികയായിട്ടുളള തുക
വിതരണം ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
കൊല്ലം
ജില്ലയില്‍ പ്രസ്തുത
പദ്ധതി പ്രകാരം
ആനുകൂല്യം
കൈപ്പറ്റുന്നവരുടെ
പട്ടിക ലഭ്യമാക്കുമോ?
സാമൂഹ്യ
സുരക്ഷാ പെന്‍ഷനുകള്‍
5415.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അഗതിമന്ദിരങ്ങള്‍,
വയോജന കേന്ദ്രങ്ങള്‍
എന്നിവിടങ്ങളിലെ
അര്‍ഹരായ പല
അന്തേവാസികള്‍ക്കും
സാമൂഹ്യ സുരക്ഷാ
പെന്‍ഷനുകള്‍
ലഭിക്കുന്നില്ലായെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരത്തില്‍
അര്‍ഹരായവരെ ഈ
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കാമോ;
(സി)
സംസ്ഥാനത്തെ
അഗതിമന്ദിരങ്ങള്‍,
വയോജന കേന്ദ്രങ്ങള്‍
എന്നിവിടങ്ങളിലെ
അര്‍ഹരായ എല്ലാ
അന്തേവാസികള്‍ക്കും
സാമൂഹിക സുരക്ഷാ
പെന്ഷന്
ലഭിക്കുന്നതിന്
സര്‍ക്കാര്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
സ്കൂള്‍
കൗണ്‍സിലര്‍മാരുടെ ഹോണറേറിയം
5416.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
കൗണ്‍സിലര്‍മാരുടെ
ഹോണറേറിയം
വര്‍ദ്ധിപ്പിക്കുന്നതു
സംബന്ധിച്ച് ഏതെങ്കിലും
അപേക്ഷകള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ബഹു.
മന്ത്രിയുടെ ഓഫീസില്‍
നിന്നും പ്രസ്തുത
അപേക്ഷ എന്നാണ് വകുപ്പ്
ഡയറക്ടര്‍ക്ക്
നല്‍കിയതെന്നും ഇതു
സംബന്ധിച്ച ഫയലിന്റെ
നമ്പരും അറിയിക്കുമോ;
(സി)
പ്രസ്തുത
ഫയലിന്മേല് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ; ഈ ഫയലില്‍
നടപടി
സ്വീകരിക്കുന്നതില്‍
ഗുരുതരമായ വീഴ്ച
സംഭവിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
അന്വേഷിച്ച്
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
ഫയലില്‍ ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍
സ്വീകരിച്ച നടപടികളുടെ
വിശദവിവരങ്ങള്‍
പേരുകള്‍, തസ്തികകള്‍,
തീയതികള്‍ സഹിതം
അറിയിക്കുമോ;
(ഇ)
സ്കൂള്‍
കൗണ്‍സിലര്‍മാരുടെ
ഹോണറേറിയത്തില്‍
അര്‍ഹമായ വര്‍ദ്ധന
വരുത്തുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ചെെല്‍ഡ്
വെല്‍ഫയര്‍ കമ്മിറ്റി
പുനഃസംഘടിപ്പിക്കുന്നതിന്
നടപടി
5417.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
ലെ കേരള ജുവനെെല്‍
ജസ്റ്റിസ് (Care and
Protection of
children) ചട്ടങ്ങള്‍
പ്രകാരം ചെെല്‍ഡ്
വെല്‍ഫയര്‍
കമ്മിറ്റിയുടെ കാലപരിധി
എത്രയാണ്;
(ബി)
ഇപ്പോള്‍
നിലവിലുളള ചെെല്‍ഡ്
വെല്‍ഫയര്‍
കമ്മിറ്റികള്‍
എത്രകാലമായി
പ്രവര്‍ത്തിച്ചു
വരുന്നുവെന്ന്
അറിയിക്കാമോ;
(സി)
ചെെല്‍ഡ്
വെല്‍ഫയര്‍
കമ്മിറ്റികളുടെ
കാലപരിധി
അവസാനിച്ചുവെങ്കില്‍
പ്രസ്തുത കമ്മിറ്റികള്‍
പുനഃസംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അംഗനവാടി
ജീവനക്കാര്‍ക്ക് ശമ്പള
വര്‍ദ്ധനവ്
5418.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എെ.സി.ഡി.എസ്
പ്രോജക്ടിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന
അംഗനവാടി
ജീവനക്കാര്‍ക്ക്
അനുവദിച്ച ശമ്പള
വര്‍ദ്ധനവ് പ്രസ്തുത
ജീവനക്കാര്‍ക്ക്
നല്‍കാത്തതിന്‍െറ കാരണം
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ ;
പ്രസ്തുത
ജീവനക്കാര്‍ക്ക് എന്നു
മുതല്‍ വര്‍ദ്ധിപ്പിച്ച
വേതനം നല്‍കുമെന്ന്
അറിയിക്കാമോ?
വയോമിത്രം
പദ്ധതി
5419.
ശ്രീ.കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയോമിത്രം പദ്ധതി
ത്രിതല
പഞ്ചായത്തുകളില്‍ കൂടി
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും സാങ്കേതിക
തടസ്സം നിലവിലുണ്ടോ;
(ബി)
ത്രിതല
പഞ്ചായത്തുകളുടെ
വാര്‍ഷിക പദ്ധതിയുമായി
സംയോജിപ്പിച്ച് ഇൗ
പദ്ധതി
നടപ്പിലാക്കുന്നതിന്
നിലവിലുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം
സാധിക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇൗ സാങ്കേതിക തടസ്സം
മറികടന്ന് ത്രിതല
പഞ്ചായത്തുകളില്‍ കൂടി
ഇൗ പദ്ധതി
നടപ്പിലാക്കുമോ?
സ്വന്തമായി
സ്ഥലവും കെട്ടിടവും
ഇല്ലാത്ത അംഗന്‍വാടികള്‍
5420.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ നിയോജക
മണ്ഡലത്തില്‍
സ്വന്തമായി സ്ഥലവും
കെട്ടിടവും ഇല്ലാത്ത
എത്ര അംഗന്‍വാടികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
ഈ
അംഗന്‍വാടികള്‍ക്ക്
സ്വന്തമായി സ്ഥലം
ലഭിക്കുന്നതിനും
കെട്ടിടം
നിര്‍മ്മിക്കുന്നതിനുമായി
വകുപ്പ് തലത്തില്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
കോഴിക്കോട്
ഇംഹാന്‍സ്
5421.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മാനസിക
വെല്ലുവിളികള്‍
നേരിടുന്നവര്‍ക്ക്
സൗജന്യ ചികിത്സയും
മരുന്നും നല്കുന്ന
കോഴിക്കോട്
ഇംഹാന്‍സില്‍ നിന്നും
ഇപ്പോള്‍ മരുന്നുകള്‍
ലഭിക്കാത്ത കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
ഇംഹാന്‍സില്‍ നിന്നും
അവശ്യമരുന്നുകള്‍
മുടക്കമില്ലാതെ
ലഭിക്കാനും ചികിത്സകള്‍
സൗജന്യമായി നല്‍കാനും
നടപടികള്‍
സ്വീകരിക്കുമോ?
അംഗന്‍വാടി
ജീവനക്കാരുടെ പെന്ഷന്
മാനദണ്ഡം
5422.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
അംഗന്‍വാടി
ടീച്ചര്‍മാര്‍ക്കും
ഹെല്‍പ്പര്‍മാര്‍ക്കും
വിരമിക്കല്‍ പ്രായം
നിശ്ചയിച്ചിട്ടുണ്ടോ ;
ഇവരുടെ പെന്ഷന്
സംബന്ധിച്ച് നിലവിലുള്ള
മാനദണ്ഡം
വ്യക്തമാക്കാമോ?
കുട്ടികളുടെ
ശ്രദ്ധയ്ക്കും
സംരക്ഷണത്തിനും
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
5423.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-ലെ
കേരള ജുവനൈല്‍
ജസ്റ്റീസ് (care and
protection of
children) ചട്ടങ്ങള്‍
പ്രകാരം കുട്ടികളുടെ
ശ്രദ്ധയ്ക്കും
സംരക്ഷണത്തിനുമായി
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
രജിസ്റ്റര്‍
ചെയ്യണമെന്ന വ്യവസ്ഥ
നിലവിലുണ്ടോയെന്നും
ഉണ്ടെങ്കില്‍ ഇതേവരെ
കേരളത്തില്‍ എത്ര
സ്ഥാപനങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
രജിസ്റ്റര്‍
ചെയ്യുന്നതിന്
എന്തെങ്കിലും കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി)
ഇതേവരെ
രജിസ്റ്റര്‍ ചെയ്യാത്ത
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിക്കുന്നതെന്നറിയിക്കാമോ?
ആശ്വാസകിരണ്‍
പദ്ധതി
5424.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്വാസകിരണ്‍
പദ്ധതി പ്രകാരം
രോഗികള്‍ക്കും അവരുടെ
ആശ്രിതര്‍ക്കും
നൽകിവരുന്ന ഓണറേറിയം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിശോധിക്കുമോ;ഇവരുടെ
നിലവിലുള്ള ഓണറേറിയം
എത്രയാണ്;
(ബി)
കിടപ്പ്
രോഗികളെ
പരിചരിക്കുന്നതിന്
രോഗികളുടെ
ആശ്രിതര്‍ക്ക്
സര്‍ക്കാര്‍ ധനസഹായം
നല്കുന്നുണ്ടോ;
ഇതിന്റെ മാനദണ്ഡം
വ്യക്തമാക്കാമോ; ഇത്തരം
രോഗികളുടെ ആശ്രിതര്‍
ആര്‍ക്കാണ് അപേക്ഷ
കൊടുക്കേണ്ടത്; ഇതിന്
പ്രത്യേക അപേക്ഷ ഫോം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ?
ഡിസെബിലിറ്റി
സര്‍ട്ടിഫിക്കറ്റിന്
കാലതാമസം
5425.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗപരിമിതര്‍ക്ക്
ഡിസെബിലിറ്റി
സര്‍ട്ടിഫിക്കറ്റ്
നല്കുന്നതില്
മെഡിക്കല്‍ ബോര്‍ഡില്‍
കാലതാമസം ഉണ്ടാവുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോഴിക്കോട്
ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
മെഡിക്കല്‍ ബോര്‍ഡിന്റെ
ഘടനയും ബോര്‍ഡില്‍
ചുമതല
നിര്‍വ്വഹിക്കുന്ന
ഡോക്ടര്‍മാരുടെ
വിശദാംശവും
ലഭ്യമാക്കാമോ;
(സി)
കോഴിക്കോട്
ജില്ലയില്‍ വിവിധ
താലൂക്കാശുപത്രികളില്‍
സമര്‍പ്പിക്കപ്പെട്ട,
ഡിസെബിലിറ്റി
സര്‍ട്ടിഫിക്കറ്റിനുളള
എത്ര അപേക്ഷകള്‍
തീര്‍പ്പാകാതെയുണ്ടെന്ന്
വിശദമാക്കാമോ; പ്രസ്തുത
അപേക്ഷകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
വൃദ്ധജനങ്ങളുടെ
സുരക്ഷ
5426.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വയോജനങ്ങളുടെ എണ്ണം
വര്‍ദ്ധിക്കുന്നതും
അവര്‍ക്കാവശ്യമായ
മാനസികവും ശാരീരികവുമായ
പരിചരണം, സാമ്പത്തിക
സഹായം എന്നിവ
നല്‍കുന്നതിന്
ബന്ധുക്കള്‍
തയ്യാറാകാതിരിക്കുന്നതും
പരിഗണിച്ച് , അവരുടെ
ക്ഷേമത്തിനായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വൃദ്ധജനങ്ങളുടെ
സുരക്ഷയ്ക്ക് മക്കള്‍
തയ്യാറാകാതിരുന്നാല്‍
അവരെ
പുനരധിവസിപ്പിക്കുന്നതിന്
തയ്യാറാകുമോയെന്ന്
അറിയിക്കാമോ;
(സി)
വൃദ്ധസദനങ്ങളില്‍
അന്തേവാസികള്‍ക്ക്
മതിയായ ശ്രദ്ധ
ലഭിക്കുന്നു എന്ന്
ഉറപ്പു വരുത്തുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുള്ളത്; ആയത്
ഫലപ്രദമായി
നടക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ഭിന്നശേഷിയുള്ള
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
നടപടി
5427.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി ജോലി
ചെയ്തുകൊണ്ടിരിക്കെ,
പി.എസ്.സി. നിയമനം
നടന്ന കാരണത്താല്‍, 179
ദിവസം
പൂര്‍ത്തിയാക്കാന്‍
കഴിയാതെ 160 ദിവസം
മാത്രം ജോലി ചെയ്ത്
പിരിഞ്ഞു പോയ
ഭിന്നശേഷിയുള്ള
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ബി)
തങ്ങളുടേതല്ലാത്ത
കാരണത്താല്‍
നിര്‍ബന്ധമായി പിരിഞ്ഞു
പോകേണ്ടിവന്ന പ്രസ്തുത
ഉദ്യോഗാര്‍ത്ഥികളെ,
സ്പെഷ്യല്‍ റൂളില്‍
ഭേദഗതി വരുത്തി
നിയമിക്കുന്നതിനുള്ള
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമ?
സെറിബ്രല്‍പാഴ്സി
രോഗം
5428.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സെറിബ്രല്‍പാഴ്സി
രോഗം ബാധിച്ച
കുട്ടികള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നിലവില്‍ സാമൂഹ്യനീതി
വകുപ്പ് മുഖേന
നടപ്പിലാക്കിവരുന്നത്;
വിശദവിവരം നല്‍കുമോ?
അംഗപരിമിതര്‍ക്ക്
പൊതു ശൗചാലയങ്ങള്‍
5429.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗപരിമിതര്‍ക്ക്
പൊതു ശൗചാലയങ്ങള്‍,
പൊതു സംവിധാനങ്ങള്‍
എന്നിവ
ഉപയോഗിക്കുന്നതിന്
സാധിക്കാത്ത
സാഹചര്യമാണ്
സംസ്ഥാനത്ത്
നിലവിലുള്ളതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൊതു
സ്ഥലങ്ങളിലേയും ബസ്സ്
സ്റ്റാന്‍ഡുകള്‍,
റെയില്‍വേ
സ്റ്റേഷനുകള്‍,
സ്കൂളുകള്‍,
കോളേജുകള്‍, തുടങ്ങിയ
സ്ഥലങ്ങളിലേയും പൊതു
ശൗചാലയങ്ങള്‍
അംഗപരിമിതര്‍ക്ക് കൂടി
ഉപയോഗിക്കാന്‍ കഴിയുന്ന
തരത്തില്‍ സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇതിനായി
പ്രത്യേക പദ്ധതി
സ്വീകരിക്കുമോ?
അംഗന്‍വാടികളില്‍
നിയമനത്തിനായി തയ്യാറാക്കിയ
റാങ്ക് ലിസ്റ്റ്
5430.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറഡുക്ക
ബ്ലോക്കിനു കീഴില്‍
വരുന്ന മൂളിയാര്‍,
ബേഡഡുക്ക,
കുറ്റിക്കോല്‍,
പഞ്ചായത്തുകളിലെ
അംഗന്‍വാടികളില്‍
വര്‍ക്കര്‍മാരുടെയും
ഹെല്‍പ്പര്‍മാരുടെയും
നിയമനത്തിനായി
തയ്യാറാക്കിയ റാങ്ക്
ലിസ്റ്റ്, മുന്‍പരിചയം
പൂര്‍ണ്ണമായി
കണക്കാക്കാതെ
തയ്യാറാക്കിയതാണെന്നുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എങ്കില്‍
ആയത് പരിശോധിച്ച്
മുന്‍പരിചയം
പൂര്‍ണ്ണമായി
കണക്കിലെടുത്ത്
പ്രസ്തുത ലിസ്റ്റ്
പുതുക്കി
തയ്യാറാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ഭിന്നശേഷിക്കാര്‍ക്ക്
പെന്ഷന്
5431.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
80
വയസ്സിന് മുകളില്‍
പ്രായമുള്ള
ഭിന്നശേഷിക്കാര്‍ക്ക്
നല്‍കിവരുന്ന പെന്ഷന്
തുക എത്രയെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഇവരുടെ പെന്ഷന് തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
രൂപയെന്ന് അറിയിക്കാമോ;
(സി)
ഭിന്നശേഷിക്കാര്‍ക്ക്
നല്‍കിവരുന്ന പെന്ഷന്
തുകയില്‍ മാറ്റങ്ങള്‍
വരുത്തേണ്ടത്
ആവശ്യമാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സാമൂഹിക
സഹായ പദ്ധതി (NSAP)
5432.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ സാമൂഹിക സഹായ
പദ്ധതി (NSAP)യുടെ
സംസ്ഥാനത്തെ
നാളിതുവരെയുള്ള
പ്രവര്‍ത്തനങ്ങള്‍,
ലഭിച്ച തുക,
വിനിയോഗിച്ച തുക എന്നിവ
ജില്ലാ അടിസ്ഥാനത്തില്‍
വിശദീകരിക്കാമോ;
(ബി)
ഈ
വര്‍ഷം സംസ്ഥാനത്ത്
ഇക്കാര്യത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്നും ഈ
വര്‍ഷത്തെ കേന്ദ്ര
സംസ്ഥാന വിഹിതം
എത്രയാണെന്നും
വ്യക്തമാക്കാമോ; ഈ
വര്‍ഷം ഇതേവരെ എത്ര രൂപ
ചെലവഴിച്ചെന്നും
വ്യക്തമാക്കാമോ?