റേഷന്‍കാര്‍ഡ്- മുന്‍ഗണനാ
പട്ടിക
5433.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍കാര്‍ഡ്
നല്‍കുന്നതിന്റെ
ഭാഗമായി മുന്‍ഗണനാ
പട്ടിക
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
ലിസ്റ്റില്‍
പരാതിയുള്ളവര്‍ക്ക് അത്
നല്‍കാനുള്ള
സംവിധാനങ്ങള്‍
വിശദീകരിക്കാമോ;
(ഡി)
പഞ്ചായത്ത്
തലത്തില്‍ പരാതി പരിഹാര
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
റേഷന്‍ കാര്‍ഡ് -പ്രയോറിറ്റി,
നോണ്‍ പ്രയോറിറ്റി വിഭാഗങ്ങൾ
5434.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയതായി
വിതരണം ചെയ്യാന്‍
തീരുമാനിച്ചിട്ടുള്ള
റേഷന്‍ കാര്‍ഡുകൾ
പ്രയോറിറ്റി, നോണ്‍
പ്രയോറിറ്റി എന്നിങ്ങനെ
രണ്ടായി തരം
തിരിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
കാര്‍ഡുടമകളെ
പ്രയോറിറ്റി , നോണ്‍
പ്രയോറിറ്റി എന്നിങ്ങനെ
രണ്ട് വിഭാഗങ്ങളായി തരം
തിരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡം വിശദമാക്കാമോ;
(സി)
അര്‍ഹതയുണ്ടെങ്കിലും
പ്രയോറിറ്റി
ലിസ്റ്റില്‍
ഉള്‍പ്പെടാതെ പോയവരുടെ
പരാതി
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
റേഷന്‍
കാര്‍ഡ് വിതരണത്തിന്
മുമ്പായി ആക്ഷേപങ്ങള്‍
പരിഹരിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ?
റേഷന്‍ വ്യാപാരികള്‍ക്ക്
ഹോണറേറിയം അനുവദിക്കാന്‍
നടപടി
5435.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഗവണ്മെന്റ്
നിര്‍ദ്ദേശിച്ച
മാതൃകയില്‍ ഭക്ഷ്യ
സുരക്ഷാ നിയമം
നടപ്പിലാക്കേണ്ടത്
എന്നായിരുന്നു;
(ബി)
ഭക്ഷ്യ
സുരക്ഷാ നിയമം നിശ്ചിത
സമയത്തിനുളളില്‍
നടപ്പിലാക്കാത്തുമൂലംകേന്ദ്ര
ഗവണ്മെന്റ് അരിയുടെ
അളവില്‍ കുറവു
വരുത്തിയത് തരണം
ചെയ്യുന്നതിന് എന്തു
നടപടി സ്വീകരിക്കാന്‍
കഴിയും എന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
ഭക്ഷ്യ
സുരക്ഷാ നിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി റേഷൻ കടകള്‍
കമ്പ്യൂട്ടര്വല്ക്കരിക്കുന്നതിന്
കേന്ദ്ര ഗവണ്മെന്റ്
സാമ്പത്തിക സഹായം
അനുവദിച്ചിരുന്നുവോ;
ഉണ്ടെങ്കില്‍ എത്ര
രൂപയാണ് അനുവദിച്ചത്;
(ഡി)
ഭക്ഷ്യ
സുരക്ഷാ നിയമം
പ്രാബല്യത്തില്‍
വന്നാല്‍ വിതരണം
ചെയ്യേണ്ട സാധനങ്ങളുടെ
അളവ് കുറയുന്നതുമൂലം
കമ്മീഷനില്‍ ഗണ്യമായ
കുറവു വരുന്നതു കൊണ്ട്
റേഷന്‍ വ്യാപാരികള്‍
പ്രതിസന്ധിയിലാകും എന്ന
വിലയിരുത്തൽ
നടത്തിയിട്ടുണ്ടോ;
(ഇ)
റേഷന്‍
വ്യാപാരികള്‍ക്ക്
നിശ്ചിത തുക ഹോണറേറിയം
നല്കി അവരെ
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
റേഷന്‍ ഗുണഭോക്താക്കള്‍ക്ക്
അറിയാനുള്ള അവകാശം
5436.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
ഗുണഭോക്താക്കള്‍ക്ക്
അറിയാനുള്ള അവകാശം
ലഭ്യമാക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
വിവിധ
വിഭാഗം റേഷന്‍
ഗുണഭോക്താക്കള്‍ക്ക്
ഓരോ അഴ്ചയിലും
അര്‍ഹതപ്പെട്ട
ഭക്ഷ്യവസ്തുക്കളുടെ
അളവ്, ഗുണമേന്മ, വില ഇവ
സംബന്ധിച്ച കാര്യങ്ങള്‍
ഗുണഭോക്താവിന്റെ
മൊബൈല്‍ ഫോണില്‍
ലഭ്യമാക്കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തുമോ?
കുറ്റമറ്റ രീതിയില്‍ റേഷന്‍
വിതരണം
5437.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ വിതരണം
കുറ്റമറ്റ രീതിയില്‍
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
പോകുന്ന
പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ച്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
പൊതുവിതരണ
കേന്ദ്രങ്ങളാണ് ഉള്ളത്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
ഭക്ഷ്യസുരക്ഷാ നിയമം -റേഷന്‍
വീടുകളില്‍
എത്തിക്കുന്നതിനുള്ള നടപടി
5438.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യസുരക്ഷാ നിയമം
കേരളത്തില്‍
നടപ്പിലാക്കുമ്പോള്‍
എത്ര
കാര്‍ഡുടമകള്‍ക്കാണ്
റേഷന്‍ നഷ്ടമാകുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
ഭക്ഷ്യസുരക്ഷാ
നിയമത്തിന്റെ ഭാഗമായി
റേഷന്‍ വീടുകളില്‍
എത്തിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ;
വിശദവിവരം നല്‍കുമോ?
എ..പി.എല്‍,
ബി.പി.എല്‍ കാര്‍ഡ്
ഉടമകള്‍ക്കുളള സബ്സിഡി
5439.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.പി.എല്‍
,
എ.പി.എല്കാർഡുടമകൾക്കുള്ള
സബ്സിഡി എത്രയാണെന്നും
ഇതില്‍ കേന്ദ്ര സംസ്ഥാന
വിഹിതങ്ങള്‍
എത്രയാണെന്നും
വിശദമാക്കാമോ;
(ബി)
സബ്സിഡിയ്ക്കായി എത്ര
തുകയാണ് കേന്ദ്ര
സര്‍ക്കാര്‍, സംസ്ഥാന
സര്‍ക്കാരിന് ഈ
സാമ്പത്തിക വര്‍ഷം
നല്‍കിയതെന്നുമുളള
വിശദാംശം
വെളിപ്പെടുത്താമോ?
സി.ബി.ഐ.
അന്വേഷണം നേരിടുന്ന
വ്യക്തിയുടെ സപ്ലൈകോ നിയമനം
5440.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.ബി.ഐ.
അന്വേഷണം നേരിടുന്ന
ആര്.എന്‍. സതീശന്
എന്ന വ്യക്തിയെ,
അസാധാരണ നടപടിയിലൂടെ
മെഡിക്കല്‍ ബിസിനസ്
വിഭാഗത്തിന്റെ
തലപ്പത്ത് നിയമിച്ച
നടപടി
ശ്രദ്ധയില്പ്പെടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
മാനദണ്ഡം വച്ചാണ്,
മാവേലി മെഡിക്കല്‍
സ്റ്റോറുകളിലേയ്ക്ക്
2004-2006 കാലങ്ങളില്‍
കേന്ദ്ര പര്‍ച്ചേസിങ്ങ്
വഴി മരുന്നുകള്‍ വാങ്ങി
കൂട്ടിയ വകയില്‍
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന്
കോടികളുടെ
നഷ്ടമുണ്ടാക്കിയ
കേസില്‍ അന്വേഷണം
നേരിടുന്ന ടിയാനെ
നിയമിച്ചത് എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിയമനം
പുന:പരിശോധിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
വില
നിരീക്ഷണ സെല്ലുകള്‍
5441.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ഐ.ബി. സതീഷ്
,,
റ്റി.വി.രാജേഷ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങള്‍
പൊതുജനങ്ങള്‍ക്ക്
കൃത്യമായ വിലയ്ക്ക്
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിനായി
വില നിരീക്ഷണ
സെല്ലുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
വില
നിരീക്ഷണ സെല്ലുകളുടെ
വിപുലീകരണവുമായി
ബന്ധപ്പെട്ട് ഹാര്‍ഡ്
വെയര്‍/സോഫ്റ്റ് വെയര്‍
നിര്‍മ്മാണ
ചെലവുകള്‍ക്കായി നടപ്പു
സാമ്പത്തിക വര്‍ഷം
കേന്ദ്ര സര്‍ക്കാര്‍
എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
(സി)
പ്രസ്തുത
ഇനത്തില്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷം എത്ര
രൂപ
വകയിരുത്തിയിരുന്നുവെന്ന്
വ്യക്തമാക്കാമോ ?
പാചക
വാതക സിലിണ്ടറില്‍ നിന്നുള്ള
അപകടങ്ങള്‍
5442.
ശ്രീ.പി.കെ.ബഷീര്‍
,,
സി.മമ്മൂട്ടി
,,
ടി. വി. ഇബ്രാഹിം
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചക
വാതക സിലിണ്ടറില്‍
നിന്നുള്ള അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പഴക്കം
ചെന്നതും , കാലാനുസൃത
പരിശോധനയില്ലാത്തതുമായ
സിലിണ്ടറുകളാണ്
ഇത്തരത്തില്‍
അപകടങ്ങളുണ്ടാക്കുന്നതെന്നത്
പരിഗണിച്ച് സംസ്ഥാനത്ത്
വിതരണം നടത്തുന്ന
സിലിണ്ടറുകളുടെ സുരക്ഷാ
പരിശോധന
കര്‍ശനമാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
നിശ്ചിത
കാലപരിധി കഴിഞ്ഞ
സിലിണ്ടറുകള്‍
വിതരണത്തിന്
വരുന്നില്ലെന്ന്
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ ?
ദേശീയ
ഭക്ഷ്യ ഭദ്രതാ നിയമം
5443.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ ഭദ്രതാ നിയമം
നടപ്പിലാക്കുമ്പോള്‍
മുന്‍ഗണനാ
വിഭാഗങ്ങളില്‍
നിന്നൊഴിവാക്കപ്പെടുന്നവര്ക്ക്
റേഷന്‍ ഉത്പന്നങ്ങള്‍
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന് നടപടികള്‍
സ്വീകരിക്കുമോ?
ദേശീയ
ഭക്ഷ്യ സുരക്ഷാ നിയമം
5444.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013
ല്‍ പാസ്സാക്കിയ ദേശീയ
ഭക്ഷ്യ സുരക്ഷാ
നിയമംനിയമം
നടപ്പിലാക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
എന്തൊക്കെ കാര്യങ്ങളാണ്
ചെയ്യേണ്ടിയിരുന്നത് ?
(ബി)
സര്‍ക്കാരിന്റെ
ഭാഗത്തു നിന്നും
ഇക്കാര്യത്തില്‍ വീഴ്ച
സംഭവിച്ചിരുന്നോ ?
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണ് ?
(സി)
കേന്ദ്ര
സര്‍ക്കാര്‍ കാലാവധി
എത്ര തവണ നീട്ടി
നല്‍കിയിരുന്നു ?
നിശ്ചിത
സമയപരിധിക്കുള്ളില്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
സ്രക്കാര്‍ സംവിധാനം
പരാജയപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിരുന്നോ
?
ദേശീയ
ഭക്ഷ്യ സുരക്ഷാ നിയമം
നടപ്പിലാക്കുന്നതില്‍
പ്രതിസന്ധി
5445.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ സുരക്ഷാ നിയമം
നടപ്പിലാക്കാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാര്‍
നടപ്പിലാക്കിയ ഭക്ഷ്യ
സുരക്ഷാ ക്രമീകരണങ്ങള്‍
ഏതെങ്കിലും റദ്ദ്
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഭക്ഷ്യസുരക്ഷാ
നിയമങ്ങള്‍
നടപ്പിലാക്കുന്നതില്‍ ഈ
സര്‍ക്കാര്‍ നേരിടുന്ന
പ്രതിസന്ധി
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
ഭക്ഷ്യ
സംഭരണ ശാലകളുടെ നിര്‍മ്മാണം
5446.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യ സംഭരണ ശാലകള്‍
നിര്‍മ്മിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഭക്ഷ്യ
സാധനങ്ങളുടെ സുഗമമായ
വിതരണത്തിന് ഇത്
എത്രമാത്രം
പ്രയോജനകരമാകും എന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
വിവരിക്കുമോ;
(സി)
ഏതെല്ലാം
തലത്തിലാണ് ഇവ
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ഭക്ഷ്യ
സംഭരണ ശാലകളുടെ നിര്‍മ്മാണം
5447.
ശ്രീ.സണ്ണി
ജോസഫ്
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യ സാധനങ്ങളുടെ
വിതരണം സുഗമമായി
നടത്തുന്നതിന്
എന്തെല്ലാം ക്രമ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(ബി)
ഇതിനായി
ഭക്ഷ്യ സംഭരണ ശാലകള്‍
നിര്‍മ്മിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഏതെല്ലാം
തലത്തിലാണ് ഭക്ഷ്യസംഭരണ
ശാലകള്‍
നിര്‍മ്മിക്കുവാന്‍
ലക്ഷ്യമിട്ടിട്ടുള്ളത്;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യ
സുരക്ഷാ നിയമം
നടപ്പാക്കാത്തതുമൂലമുളള
റേഷന്‍ നിരോധനം
5448.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യ സുരക്ഷാ നിയമം
ഇതിനകം
നടപ്പാക്കിയിട്ടില്ലെങ്കില്
അതു കാരണം
ദാരിദ്രരേഖയ്ക്ക്
മുകളിലുള്ള
വിഭാഗങ്ങള്‍ക്ക്(എ.പി.എല്‍.
) കുറഞ്ഞ നിരക്കില്‍
റേഷന്‍ നല്‍കുന്നത്
കേന്ദ്രം
തടഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
എങ്കില്‍
സംസ്ഥാനത്ത് എത്ര ലക്ഷം
കുടുംബങ്ങളെയാണ് ഈ
റേഷന്‍ നിരോധനം
ബാധിക്കുകയെന്നും
ഇവര്‍ക്ക് എന്നത്തേക്ക്
റേഷന്‍ വിതരണം
പുനഃസ്ഥാപിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ;
(സി)
ഏതു
നിരക്കിലാണ് ഇവര്‍ക്ക്
ഇനി റേഷന്‍ സാധനങ്ങള്‍
നല്‍കുകയെന്ന
വിശദാംശങ്ങള്‍
നല്‍കുമോ?
റേഷന്‍
സാധനങ്ങള്‍ കടകളില്‍
എത്തിക്കുന്നതിന് സംവിധാനം
5449.
ശ്രീ.കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങള്‍ കടകളില്‍
എത്തിക്കുന്നതിന്റെ
മേല്‍നോട്ടം സപ്ലൈകോയെ
ഏല്‍പ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
റേഷന്‍
സാധനങ്ങള്‍ കടകളില്‍
എത്തിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്,
വിവരിക്കുമോ;
(സി)
ഇതിന്റെ
മേല്‍നോട്ടം സപ്ലൈകോയെ
ഏല്‍പ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
തയ്യാറെടുപ്പുകളും
ക്രമീകരണങ്ങളും ആണ്
സപ്ലൈകോ ചെയ്യേണ്ടി
വരുന്നതെന്ന്
വിശദീകരിക്കുമോ?
ഭക്ഷ്യ
സാധനങ്ങളുടെ പൊതു വിതരണ
പ്രക്രിയയുടെ നിരീക്ഷണം
5450.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഹൈബി ഈഡന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൊത്തം ഭക്ഷ്യ
സാധനങ്ങളുടെ പൊതു
വിതരണ പ്രക്രിയ
ഇലട്രോണിക്ക് ആയി
നിരീക്ഷിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായി
ബന്ധപ്പെട്ട റേഷന്‍
കടകളിലും ബന്ധപ്പെട്ട
ഓഫീസുകളിലും
ഗോഡൗണുകളിലും
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കേണ്ടത്;
വിശദമാക്കുമോ;
(സി)
എന്തെല്ലാം
നടപടികളാണ് പ്രസ്തുത
ലക്ഷ്യം
കെെവരിക്കുന്നതിന്
കെെക്കൊളേളണ്ടതെന്ന്
വ്യക്തമാക്കുമോ?
മാവേലി
സ്റ്റോറുകള്‍
5451.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാവേലി സ്റ്റോറുകള്‍
ഇല്ലാത്ത
പഞ്ചായത്തുകള്‍
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവിടെ മാവേലി
സ്റ്റോറുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സിവില്‍
സപ്ലൈസ് വകുപ്പ് സംഭരിക്കുന്ന
നെല്ലിന്റെ
മറിച്ചുവില്‍ക്കല്‍
T 5452.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരില്‍
നിന്നും സിവില്‍
സപ്ലൈസ് വകുപ്പ്
സംഭരിക്കുന്ന നെല്ല്,
സ്വകാര്യമില്ലുകളിലെത്തുമ്പോള്
ഇവ മറിച്ചുവിറ്റ്
ഗുണനിലവാരമില്ലാത്ത
അരിയായിമാറ്റി റേഷന്‍
കടകളിലൂടെ
വിതരണത്തിനായി
എത്തുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
മലപ്പുറം
ജില്ലയിലെ റേഷന്‍കടകളുടെ
ലൈസന്‍സ് റദ്ദാക്കൽ
5453.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ഏറ്റവും
കുറവ് ഇന്സ്പെക്ഷന്
നടക്കുന്ന താലൂക്ക്
സപ്ലൈ ഓഫീസിന്റെ പേര്
അറിയിക്കാമോ;അതിനുള്ള
കാരണം വിശദമാക്കുമോ;
ഓരോ താലൂക്ക് സപ്ലൈ
ഓഫീസും നിലവിലെ
സ്രക്കാര്‍ വന്നതിന്
ശേഷം എത്ര തവണ റേഷന്‍
കടകളിൽ ഇന്സ്പെക്ഷന്
നടത്തി എന്ന്
വ്യക്തമാക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ എത്ര
റേഷന്‍കടകള്‍ക്ക് 2010
മുതല്‍ വിവിധ
കാരണങ്ങളാല്‍
സസ്പെന്ഷന് നൽകി; അവ
(ARD നമ്പറുകള്‍)
ഏതൊക്കെയാണ് ; എത്ര
കടകളുടെ സസ്പെന്ഷന്
പിന്‍വലിച്ചു ;
ആയതിനുള്ള കാരണം
വിശദമാക്കാമോ;
(സി)
സസ്പെന്ഷന്
ആയ കടകള്‍ക്ക് വീണ്ടും
ലൈസന്‍സ് പുതുക്കി
നല്കാതിരിക്കുവാനുള്ള
നടപടി സ്വീകരിക്കുമോ?
ക്രമക്കേട്
നടത്തിയ റേഷന്‍
മൊത്തവ്യാപാരികള്ക്കെതിരെ
നടപടി
5454.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
ഭക്ഷ്യധാന്യ
മൊത്തവ്യാപാരം
സര്‍ക്കാര്‍
ഏറ്റെടുക്കുന്ന നടപടി
എത്രത്തോളമായി;
(ബി)
2011-16 കാലയളവില്‍
എത്ര റേഷന്‍ മൊത്ത
വ്യാപാരികള്‍ക്കെതിരെ
ക്രമക്കേട്
നടത്തിയതിന്റെ പേരില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
2016
ജൂണ്‍ മുതല്‍ 2016
സെപ്റ്റംബര്‍ അവസാനം
വരെ മേല്‍പ്പറഞ്ഞ
പ്രകാരം ക്രമക്കേടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സ്വീകരിച്ച നടപടി
എന്തെന്ന്
വ്യക്തമാക്കാമോ?
പൊതുവിതരണ
മേഖലയിലെ ഇടപെടലുകള്‍
5455.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുവിതരണ മേഖലയില്‍
നടത്തിയ ഇടപെടലുകള്‍
വിശദമാക്കുമോ;
(ബി)
മുന്സര്ക്കാരിന്െറ
കാലത്ത് പ്രസ്തുത
മേഖലയില്‍ നടന്ന
ക്രമക്കേടുകള്‍ ഈ
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
റേഷന്‍
കടകളില്‍ ഭക്ഷ്യ
വസ്തുക്കള്‍ കൃത്യമായി
വിതരണം
ചെയ്യപ്പെടുന്നത്
ഉറപ്പ് വരുത്താന്‍
നിലവിലുളള
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ഡി)
നിലവിലുളള
സംവിധാനത്തിലെ
പോരായ്മകള്‍
എന്തെല്ലാമെന്നും ഇവ
പരിഹരിക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
ഹോട്ടലുകളിലെ
അമിത വില
5456.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകള്‍
അമിത വില
ഈടാക്കുന്നുവെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹോട്ടലുകളില്‍
വിതരണം ചെയ്യുന്ന
ഭക്ഷണപദാര്‍ത്ഥങ്ങളുടെ
വില ഏകീകരിക്കാനും
ഗുണനിലവാരം
പരിശോധിക്കാനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ ?
വവ്വാക്കാവില്‍
മാവേലി സ്റ്റോര്‍
5457.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍
വവ്വാക്കാവ്
കേന്ദമാക്കി മാവേലി
സ്റ്റോര്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്രധാന്‍മന്ത്രി
ഉജ്ജ്വല്‍ യോജന പദ്ധതി
5458.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.പി.എല്‍
കുടുംബങ്ങള്‍ക്ക്
എല്‍.പി.ജി കണക്ഷന്
നല്കുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതിയായ
പ്രധാന്‍മന്ത്രി
ഉജ്ജ്വല്‍ യോജന (PMUY)
യുടെ സംസ്ഥാനത്തെ
നാളിതുവരെയുള്ള
പ്രവര്‍ത്തനങ്ങള്‍,
ലഭിച്ച തുക,
വിനിയോഗിച്ച തുക എന്നിവ
സഹിതം ജില്ലാ
അടിസ്ഥാനത്തില്‍
വിശദീകരിക്കുമോ;
(ബി)
ഈ
വര്‍ഷം സംസ്ഥാനത്ത് ഈ
കാര്യത്തില്‍
നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികള്‍
എന്തൊക്കെയാണെന്നും
കേന്ദ്ര-സംസ്ഥാന വിഹിതം
എത്രയാണെന്നും ഇതേവരെ
എത്ര തുക
വിനിയോഗിച്ചിട്ടുണ്ട്
എന്നും വ്യക്തമാക്കുമോ?
പൊതുവിതരണത്തിനുള്ള
ഭക്ഷ്യ സാധനങ്ങളുടെ
സൂക്ഷിക്കല്‍
5459.
ശ്രീ.അടൂര്‍
പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിതരണത്തിനള്ള
ഭക്ഷ്യ സാധനങ്ങള്‍
സൂക്ഷിക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
സ്വകാര്യ ഗോഡൗണുകളില്‍
ഇവ സൂക്ഷിക്കാറുണ്ടോ;
വിശദാംശം എന്തെല്ലാം;
(സി)
ഭക്ഷ്യ
സാധനങ്ങള്‍
സൂക്ഷിക്കുന്നതിന്
സ്വകാര്യ ഗോഡൗണുകളെ
ഒഴിവാക്കാനുള്ള
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പെട്രോള്‍
പമ്പുകളില്‍ നിന്നും
ലഭിക്കുന്ന ഇന്ധനത്തില്‍ മായം
5460.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പെട്രോള്‍ പമ്പുകളില്‍
ഇന്ധനത്തില്‍ മായം
ചേര്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരത്തില്‍ മായം
ചേര്‍ക്കുന്നത് തടയാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(സി)
ഉപഭോക്താവിന്
പെട്രോള്‍ പമ്പുകളില്‍
നിന്നും ലഭിക്കുന്ന
ഇന്ധനത്തിന്റെ
പരിശുദ്ധി പരിശോധിച്ച്
ബോധ്യപ്പെടാന്‍
നിലവില്‍ എന്ത്
സംവിധാനമാണുള്ളത്; ഇത്
കാര്യക്ഷമമാണോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
മേഖലയില്‍ ഇത്തരം
പ്രശ്നങ്ങള്‍ കെെകാര്യം
ചെയ്യുന്ന
എന്‍ഫോഴ്സ്മെന്റ
വിഭാഗങ്ങള്‍ ഏതെല്ലാം;
ജില്ലാ
തലത്തില്‍/താലൂക്ക്
തലത്തില്‍ അത്
ആരെല്ലാം;വിശദമാക്കാമോ?