സ്ത്രീകളുടെയും,
കുട്ടികളുടെയും വികാസത്തിനായി
ഒരു വകുപ്പ്
5191.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സ്ത്രീകളുടെയും,
കുട്ടികളുടെയും
വികാസത്തിനായി ഒരു
വകുപ്പ്
സൃഷ്ടിക്കുമെന്ന്
24-06-2016-ലെ
നിയമസഭയിലെ
പ്രസംഗത്തില്‍
ബഹുമാനപ്പെട്ട
ഗവര്‍ണ്ണര്‍
പ്രസ്താവിച്ച പ്രകാരം
എന്തെല്ലാം നടപടികള്‍
ഇതുവരെ
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
സ്ത്രീകളെ
വികസന പ്രക്രിയയില്‍
ഉള്‍പ്പെടുത്തുവാനും,
അവര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
അവസാനിപ്പിക്കുവാനും
ലിംഗ സമത്വം
ഉറപ്പാക്കുവാനും വേണ്ടി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ;
(സി)
കേരളത്തെ
സമ്പൂര്‍ണ്ണമായും ഒരു
ലിംഗ-സൗഹൃദ
സംസ്ഥാനമാക്കുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
'സുതാര്യ
കേരളം' പദ്ധതി
5192.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പരാതി പരിഹാര
സംവിധാനമായ
'സുതാര്യകേരളം' പദ്ധതി
സംബന്ധിച്ച്
എന്തെങ്കിലും
തരത്തിലുളള അവലോകനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
സുതാര്യ
കേരളം പദ്ധതിയുടെ
നടത്തിപ്പില്‍
എന്തെങ്കിലും
മാറ്റങ്ങള്‍ വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി ഈ വര്‍ഷം
ബഡ്ജറ്റില്‍ അനുവദിച്ച
തുക എത്ര;
വ്യക്തമാക്കുമോ?
പി.എസ്.സി.
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി
5193.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒഴിവുകള്‍
യഥാസമയം
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
കാലാവധി
അവസാനിക്കാറായ
പി.എസ്.സി. റാങ്ക്
ലിസ്റ്റുകളുടെ കാലാവധി
നീട്ടികൊടുക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഭരണ
പരിഷ്ക്കാര കമ്മീഷന്
5194.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഭരണ പരിഷ്ക്കരണ
ശുപാര്‍ശകള്‍
നല്‍കുന്നതിനായി ഒരു
കമ്മീഷനെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
ഭരണ പരിഷ്ക്കാര
കമ്മീഷന്റെ പ്രവര്‍ത്തന
മേഖലയില്‍ എന്തെല്ലാം
സംഗതികളാണ്
ഉള്‍പ്പെടുന്നത്;
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
കമ്മീഷന്
അംഗങ്ങള്‍
ആരെല്ലാമാണെന്നും
ഇവര്‍ക്ക് നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ഡി)
കമ്മീഷന്റെ
ഓഫീസ്
പ്രവര്‍ത്തനത്തിന്
സഹായിക്കുന്നതിന് ഓരോ
കമ്മീഷന് അംഗത്തിനും
അനുവദിച്ച തസ്തികകള്‍
ഏതെല്ലാമാണെന്നും ഓരോ
ജീവനക്കാരനും നല്‍കേണ്ട
ശമ്പളം, മറ്റ്
ആനുകൂല്യങ്ങള്‍, ഓരോ
മാസത്തേക്കും
കമ്മീഷന്റെ
പ്രവര്‍ത്തനത്തിന്
ചെലവാകുന്ന മൊത്തം തുക
എന്നിവ എത്രയാണെന്നും
വിശദമാക്കുമോ?
കേരള
സിവില്‍ സര്‍വ്വീസിനെ
ഡയറക്ടറേറ്റ്
രൂപത്തിലാക്കുന്നതിനു
നടപടി
5195.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സിവില്‍ സര്‍വ്വീസില്‍
ഫയല്‍
തീര്‍പ്പാക്കുന്നതിനുള്ള
നിലവിലെ
നടപടിക്രമങ്ങള്‍ വളരെ
സങ്കീര്‍ണ്ണമാണ് എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ മാതൃകയില്‍
ഡയറക്ടറേറ്റ്
രൂപത്തില്‍ കേരള
സിവില്‍ സര്‍വ്വീസിനെ
ക്രമപ്പെടുത്തുന്നത്
ഗുണകരമാകുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ സമയബന്ധിതമായി
പ്രസ്തുത നടപടിക്ക്
തയ്യാറാകുമോ;
ഇക്കാര്യത്തില്‍
നിലപാട് വ്യക്തമാക്കുമോ
?
ഭൂമി
സൗജന്യമായി വിട്ടു
നല്‍കിയവര്‍ക്ക് നല്കിയ
വാഗ്ദാനങ്ങള്‍
5196.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
കെട്ടിടങ്ങള്‍
പണിയുന്നതിന് ഭൂമി
സൗജന്യമായി വിട്ടു
നല്‍കിയവര്‍ക്ക്
സര്‍ക്കാര്‍ നല്കിയ
വാഗ്ദാനങ്ങള്‍
പാലിക്കപ്പെട്ടിട്ടില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
വിഭാഗങ്ങള്‍ക്ക്
ഏറ്റെടുത്ത ഭൂമിയുടെ
വിലയോ ആശ്രിതര്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനമോ
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
നിലവില്‍
ഇത്തരത്തില്‍ എത്ര
കേസുകള്‍
തീര്‍പ്പാക്കാനുണ്ടെന്ന്
അറിയിക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബൂണലിന്റെ
പ്രവര്‍ത്തനം
സുഗമമാക്കുന്നതിന് നടപടി
T 5197.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലില്‍
കേസുകളുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യം
ട്രൈബ്യൂണലിന്റെ
പ്രവര്‍ത്തനക്ഷമതയെ
ദോഷകരമായി
ബാധിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേസുകളുടെ
എണ്ണത്തിലുണ്ടാകുന്ന
വര്‍ദ്ധനവിനനുസരിച്ചുള്ള
പ്രവര്‍ത്തന സൗകര്യം
ട്രൈബ്യൂണലിന്
ലഭ്യമാക്കുന്നതില്‍
വേണ്ടത്ര ശ്രദ്ധ
നല്‍കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേസുകള്‍
സമയബന്ധിതമായി
തീര്പ്പാക്കപ്പെടുന്നുണ്ടോയെന്ന
കാര്യം
വിലയിരുത്താറുണ്ടോ;
(ഡി)
ട്രൈബ്യൂണലിന്റെ
പ്രവര്‍ത്തനം
സുഗമമാക്കുന്നതിന്
ആവശ്യമായ സൗകര്യം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എല്‍.ഡി.
ടൈപ്പിസ്റ്റുമാരുടെ
റാങ്ക് ലിസ്റ്റ്
5198.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്‍.ഡി.
ടൈപ്പിസ്റ്റുമാരുടെ
പുതിയ റാങ്ക് ലിസ്റ്റ്
എല്ലാ ജില്ലകളിലും
പ്രസിദ്ധീകരിച്ചത്
എന്നാണെന്ന്
അറിയിക്കുമോ;
(ബി)
ഇവയുടെ
ഷോര്‍ട്ട് ലിസ്റ്റ്
പ്രസിദ്ധീകരിച്ച
തീയതിയും,
വെരിഫിക്കേഷന് നടത്തിയ
തീയതിയും
വെരിഫിക്കേഷന്
അറിയിപ്പ് നല്കിയ
രീതിയും ജില്ലകള്‍
തിരിച്ച് അറിയിക്കുമോ;
(സി)
നിയമാനുസൃതമായാണോ
മേല്‍ നടപടികള്‍ എന്ന്
വ്യക്തമാക്കുമോ;
(ഡി)
റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ച ശേഷവും
വെരിഫിക്കേഷന്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ഇ)
പ്രസ്തുത
ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന്
അനാവശ്യമായ ധൃതി
കാണിച്ചതിനു പിന്നിലെ
കാരണം അറിയിക്കുമോ;
(എഫ്)
റാങ്ക്
ലിസ്റ്റ്
പ്രസിദ്ധപ്പെടുത്തിയ
തീയതി വരെയുള്ള
ഒഴിവുകളിലേക്ക് പഴയ
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
അക്ഷയ
സെന്ററുകള്‍
5199.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
25/2/2016-ലെ
GO (MS)NO.12/16/ITD
പ്രകാരം സംസ്ഥാനത്ത്
അനുവദിച്ച അന്‍പത്
അക്ഷയ സെന്ററുകള്‍
ആരംഭിക്കുന്നതിന്
തടസങ്ങള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കുമോ?
അതിഥി
സല്‍ക്കാരങ്ങള്‍
5200.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുന്‍സര്‍ക്കാരിന്റെ
കാലത്ത് മന്ത്രിമാര്‍
അതിഥി
സല്‍ക്കാരങ്ങള്‍ക്കായി
ചെലവഴിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വിവാദ
തീരുമാനങ്ങളുമായി ബന്ധപ്പെട്ട
ഫയലുകള്‍
T 5201.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
അവസാന കാലത്തെ വിവാദ
തീരുമാനങ്ങളുമായി
ബന്ധപ്പെട്ട് എത്ര
ഫയലുകളാണുള്ളത്; ഇതില്‍
എത്ര ഫയലുകള്‍ ഇതുവരെ
ബഹു. സാംസ്കാരിക നിയമ
വകുപ്പ് മന്ത്രി തലവനായ
സമിതി പരിശോധിച്ചു;
വ്യക്തമാക്കുമോ;
(ബി)
വിവാദ
തീരുമാനങ്ങളുമായി
ബന്ധപ്പെട്ട് ഇതുവരെ
പരിശോധിച്ച ഫയലുകളില്‍
നിലവിലെ സര്‍ക്കാര്‍
കൈക്കൊണ്ട തീരുമാനം,
വിഷയം തിരിച്ച്,
വിശദീകരിക്കുമോ;
(സി)
വിവാദ
തീരുമാനം സംബന്ധിച്ച
ഫയലുകളില്‍ ഇന്‍ഡ്യന്‍
ഇന്‍ഫര്‍മേഷന്‍
സര്‍വ്വീസിലുള്ള
ഉദ്യോഗസ്ഥനെ കേരള
കേഡറിലേക്ക് മാറ്റിയ
തീരുമാനത്തില്‍ എന്ത്
നിലപാട്
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഉദ്യോഗസ്ഥനെതിരെ
ഏതെങ്കിലും അഴിമതി
ആരോപണം നിലവിലുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
സംസ്ഥാന
സിവില്‍ സര്‍വ്വീസ്
5202.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സിവില്‍ സര്‍വ്വീസില്‍
കേന്ദ്ര സര്‍വ്വീസില്‍
നിന്നും എത്ര പേരെയാണ്
നിയമിച്ചിട്ടുള്ളത്;
(ബി)
ഓരോ
വകുപ്പിലും എത്ര
പോസ്റ്റുകളാണ്
പ്രസ്തുത ആവശ്യത്തിനായി
മാറ്റി വെച്ചിട്ടുളളത്;
ഇതില്‍ നിയമനം
നടത്തിയിട്ടുളളത്
ഏതെല്ലാം
പോസ്റ്റുകളിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
കേന്ദ്ര
സര്‍വ്വീസില്‍ നിന്നും
സംസ്ഥാന സിവില്‍
സര്‍വ്വീസില്‍
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിന്
നിലവിലെ സംവരണ തത്വം
പാലിക്കേണ്ടതുണ്ടോ ;
വിശദമാക്കുമോ;
(ഡി)
കേന്ദ്ര
സര്‍വ്വീസില്‍ നിന്നും
സംസ്ഥാന സിവില്‍
സര്‍വ്വീസില്‍
നിയമിച്ചിട്ടുള്ളവരില്
നിലവില്‍
എസ്.സി./എസ്.റ്റി.
വിഭാഗങ്ങള്‍
എത്രയുണ്ടെന്നു
വ്യക്തമാക്കാമോ?
സംസ്ഥാന
വിവരാവകാശ കമ്മീഷന്
5203.
ശ്രീ.പി.ടി.
തോമസ്
,,
കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വിവരാവകാശ കമ്മീഷനില്‍
നിലവില്‍ എത്ര
അംഗങ്ങളുടെ ഒഴിവുണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
വിവരാവകാശ
കമ്മീഷനില്‍ അംഗങ്ങളെ
നിയമിക്കുന്നതു
സംബന്ധിച്ച് ഹൈക്കോടതി
വിധിയിന്മേല് അപ്പീല്‍
പോകുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാന
വിവരാവകാശ കമ്മീഷന്
മുമ്പാകെ എത്ര അപ്പീല്‍
കേസുകളും പരാതികളും
നിലവിലുണ്ട്;
(ഇ)
നിലവിലുള്ള
ഒഴിവുകള്‍
അടിയന്തിരമായി നികത്തി
കമ്മീഷന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ?
സിവില്‍
സര്‍വ്വീസ് ബോര്‍ഡ്
5204.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍വ്വീസിലുള്ള
ഗസറ്റഡ് ജീവനക്കാരുടെ
ട്രാന്‍സ്ഫര്‍, നിയമനം,
അച്ചടക്കനടപടി തുടങ്ങിയ
കാര്യങ്ങളില്‍
സര്‍ക്കാരിന് ഉപദേശം
നല്‍കുന്നതിനായി
സിവില്‍ സര്‍വ്വീസ്
ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ബോര്‍ഡിലെ
അംഗങ്ങളാരൊക്കെയാണ്;
(ബി)
പ്രസ്തുത
ബോര്‍ഡിന്റെ ഉപദേശം
സ്വീകരിച്ച ശേഷമാണോ
2016 മേയ് മാസം മുതല്‍
ഗസറ്റഡ് തസ്തികകളില്‍
ട്രാന്‍സ്ഫര്‍
നടത്തിയതെന്ന്
വ്യക്തമാക്കുമോ?
കടാശ്വാസ
പദ്ധതി
5205.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ട
ആളുകള്‍ക്കാണ്
മുഖ്യമന്ത്രിയുടെ
കടാശ്വാസ പദ്ധതി
പ്രകാരം സഹായം
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ?
സമാശ്വാസ
പദ്ധതി പ്രകാരം ജോലി
5206.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
നവംബര്‍ 26 ന്
കോഴിക്കോട്
കണ്ടംകുളത്ത്
മാന്‍ഹോളില്‍ വീണ്
മരണപ്പെട്ട ഓട്ടോ
ഡ്രൈവര്‍ നൗഷാദിന്റെ
ഭാര്യക്ക് സമാശ്വാസ
പദ്ധതി പ്രകാരം ജോലി
നല്‍കുമെന്ന
മുഖ്യമന്ത്രിയുടെ
വാഗ്ദാനം
നടപ്പിലാക്കിയോ;
ഇല്ലെങ്കില്‍ എന്തു
കൊണ്ട് നടപ്പാക്കാന്‍
കഴിഞ്ഞില്ല എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് പൊതുഭരണ
വകുപ്പില്‍ സ്വീകരിച്ച
നടപടികള്‍, ബന്ധപ്പെട്ട
ഫയലിന്റെ നമ്പര്‍,
ഫയലിന്റെ ഇപ്പോഴത്തം
അവസ്ഥ സഹിതം
അറിയിക്കുമോ?
സ്വകാര്യ
മാധ്യമങ്ങളില്‍ സേവനം
അനുഷ്ഠിക്കുന്ന
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍
5207.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
സ്വകാര്യ ടെലിവിഷന്‍
ചാനലുകളിലും സ്വകാര്യ
എഫ്.എം. റോഡിയോയിലും
പ്രവര്‍ത്തിക്കുന്നതിനും
മാസികകളില്‍
എഴുതുന്നതിനും
സീരിയലുകള്‍,
ഡോക്യുമെന്ററികള്‍
എന്നിവയില്‍ അഭിനയം
ഉള്‍പ്പെടെയുള്ള
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുന്നതിനും
സര്‍ക്കാര്‍ നയത്തിന്
വിരുദ്ധമാകാതെയും
ജോലിക്കും
ജോലിസമയത്തിനും
തടസ്സമുണ്ടാകാതെയും
സാമ്പത്തിക
ആനുകൂല്യങ്ങള്‍
കൈപ്പറ്റിയും
അല്ലാതെയും
ഏര്‍പ്പെടുന്നതിന്
നിലവില്‍
വ്യവസ്ഥയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുന്നതിന്
സമര്‍പ്പിക്കുന്ന
അപേക്ഷകള്‍ പ്രത്യേക
കേസായി പരിഗണിച്ച്
അനുമതി നല്‍കാറുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
മേല്‍പ്പറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുന്നതിന്
പ്രത്യേക അനുമതി
നല്കിയിട്ടുള്ളതും
അങ്ങനെയുള്ള
പ്രവര്‍ത്തനങ്ങളില്‍
നിലവില്‍
ഏര്‍പ്പെടുന്നവരുമായ
ഉദ്യോഗസ്ഥരുടെ
പേരുവിവരവും ഏതൊക്കെ
മേഖലയില്‍
പ്രവര്‍ത്തിക്കുന്നുവെന്നും
വെളിപ്പെടുത്തുമോ?
കാഷ്വല്‍
സ്വീപ്പര്‍മാര്‍
5208.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വകുപ്പുകളില്‍
പതിനഞ്ച്
വര്‍ഷത്തിലധികമായി
ജോലിചെയ്തു വരുന്ന
കാഷ്വല്‍
സ്വീപ്പര്‍മാര്‍ എത്ര
പേരുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
പ്രതിമാസ വേതനം
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
കാഷ്വല്‍
സ്വീപ്പര്‍മാരുടെ
പ്രതിമാസ വേതനം
10,000/- രൂപ ആക്കി
ഉയര്‍ത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
ഒഴിവ്
വരുന്ന പാര്‍ട്ട്-ടൈം
സ്വീപ്പര്‍ തസ്തികയുടെ
50% തസ്തികയിലേക്ക്
കാഷ്വല്‍
സ്വീപ്പര്‍മാരെ
പ്രമോട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ജുനിയര്‍
ഇന്‍സ്ട്രക്ടര്‍
(അരിതമെറ്റിക് കം
ഡ്രോയിംങ്) തസ്തിക
5209.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യാവസായിക
പരിശീലന വകുപ്പില്‍,
കാറ്റഗറി നമ്പര്‍
528/2012 പ്രകാരം
ജുനിയര്‍
ഇന്‍സ്ട്രക്ടര്‍
(അരിതമെറ്റിക് കം
ഡ്രോയിംങ്)
തസ്തികയിലേക്ക് സംസ്ഥാന
തല എഴുത്തു
പരീക്ഷയ്ക്കായി
പി.എസ്.സി. വിജ്ഞാപനം
ചെയ്ത തീയതിയും എഴുത്തു
പരീക്ഷ നടന്ന തീയതിയും
ഷോര്‍ട്ട് ലിസ്റ്റ്
പ്രസിദ്ധീകരിച്ച
തീയതിയും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയുടെ ഷോര്‍ട്ട്
ലിസ്റ്റില്‍
ഉള്‍പ്പെട്ടവരുടെയെല്ലാം
അസ്സല്
സര്‍ട്ടിഫിക്കറ്റുകളുടെ
പരിശോധന
പൂര്‍ത്തിയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പൂര്‍ത്തിയായ തീയതി
വ്യക്തമാക്കാമോ;
(സി)
ഇന്റര്‍വ്യൂ
നടത്തുന്നത്
സംബന്ധിച്ച് പി.എസ്.സി.
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പൂര്‍ത്തിയാക്കി
ലിസ്റ്റ് എന്ന്
പ്രസിദ്ധീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ലിഫ്റ്റ്
സൂപ്പര്‍വൈസര്‍മാരുടെ
ചുമതലകള്‍
5210.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
ലിഫ്റ്റ്
സൂപ്പര്‍വൈസര്‍മാരുടെ
എത്ര തസ്തികകളാണ്
നിലവിലുള്ളത് എന്ന്
വിശദാംശം സഹിതം
ലഭ്യമാക്കുമോ;
(ബി)
ലിഫ്റ്റ്
സൂപ്പര്‍വൈസര്‍മാരുടെ
ചുമതല എന്തെല്ലാമെന്ന്
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
ലിഫ്റ്റ്
ഓപ്പറേറ്റര്‍മാരുടെ
ഷിഫ്റ്റ്-ഇന്‍-ചാര്‍ജ്
എന്ന ഉത്തരവാദിത്വം
സൂപ്പര്‍വൈസര്‍മാര്‍
നിര്‍വ്വഹിക്കാറുണ്ടോ;
ഇത് പരിശോധിച്ച് ഉറപ്പ്
വരുത്താറുണ്ടോ; ആയതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(ഡി)
ലിഫ്റ്റ്
ഓപ്പറേറ്റര്‍മാര്‍ക്കും
സൂപ്പര്‍വൈസര്‍ക്കും
യൂണിഫോം
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവര്‍ക്ക്
യൂണിഫോം അലവന്‍സ്
നല്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഇ)
യൂണിഫോം
അലവന്‍സ് കൈപ്പറ്റുകയും
എന്നാല്‍ യൂണിഫോം
ധരിക്കാതെ ഡ്യൂട്ടി
ചെയ്യുകയും ചെയ്യുന്ന
വിവരം
പരിശോധിച്ചിട്ടുണ്ടോ; ഈ
വിഭാഗം ജീവനക്കാരുടെ
ജോലി, ഹാജര്‍,
പെരുമാറ്റം എന്നീ
കാര്യങ്ങള്‍
പരിശോധിച്ച്
മേല്‍നോട്ടം
വഹിക്കുന്നതിന്
ചുമതലപ്പെടുത്തിയിട്ടുള്ള
ഓഫീസര്‍ ആരെന്ന്
വ്യക്തമാക്കാമോ;
(എഫ്)
യൂണിഫോം
ധരിക്കാതിരിക്കുക,
ലിഫ്റ്റ്
പ്രവര്‍ത്തിപ്പിക്കാതിരിക്കുക,
ഡ്യൂട്ടി സമയം
കൃത്യമായി ജോലി
നോക്കാതെ ലിഫ്റ്റില്‍
നിന്നും മാറി
നില്ക്കുക എന്നീ
വീഴ്ചകള്‍ ബോധപൂര്‍വ്വം
നടത്തുന്ന ലിഫ്റ്റ്
ഓപ്പറേറ്റര്‍,
സൂപ്പര്‍വൈസര്‍
തസ്തികകളില്‍ ജോലി
ചെയ്യുന്നവരെ
കണ്ടെത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
പെന്ഷന്
പ്രായം
5211.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-2016
കാലഘട്ടത്തില്‍
ഏതെങ്കിലും
സര്‍ക്കാര്‍,
അര്‍ദ്ധസര്‍ക്കാര്‍,
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
പെന്ഷന് പ്രായം
ഉയര്‍ത്തി നല്‍കുകയോ,
കാലാവധി നീട്ടി
നല്‍കുകയോ ചെയ്ത്
ഉത്തരവു
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
സര്‍ക്കാര്‍
ഉത്തരവിന്റെ
പകര്‍പ്പുകളും കാലാവധി
നീട്ടി നല്‍കാനുള്ള
കാരണവും സഹിതം
അറിയിക്കാമോ?
പുതിയതായി
രൂപീകരിച്ച കമ്മീഷനുകള്‍
5212.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെല്ലാം പുതിയ
കമ്മീഷനുകള്‍
രൂപീകരിച്ചിട്ടുണ്ട്;
(ബി)
ഇൗ
കമ്മീഷനുകളുടെ
പ്രവര്‍ത്തനത്തിനായി
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും
ഓരോ തസ്തികയുടെയും
ശമ്പള സ്കെയിലും
അലവന്‍സുകളും എത്ര
വീതമാണെന്നുമുളള വിവരം
ലഭ്യമാക്കുമോ;
(സി)
പുതിയ
നിയമനങ്ങള്‍ വഴി എത്ര
ഒൗദ്യോഗിക വാഹനങ്ങള്‍
അധികമായി
ഉപയോഗിക്കേണ്ടി
വരുമെന്നും ആയതിന്റെ
ചെലവുകള്‍ക്കായി ഏകദേശം
എന്ത് തുക ഒരു വര്‍ഷം
വിനിയോഗിക്കേണ്ടി
വരുമെന്നും
വിശദമാക്കാമോ;
(ഡി)
പുതിയ
നിയമനങ്ങള്‍ വഴി ഓരോ
വര്‍ഷവും എത്ര രൂപയാണ്
ചെലവ്
പ്രതീക്ഷിക്കുന്നതെന്ന
വിവരം ലഭ്യമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ ബന്ധു
നിയമനങ്ങള്‍
5213.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
മാനേജിംഗ്
ഡയറക്ടര്‍/ചീഫ്
എക്സിക്യൂട്ടീവ്
തസ്തികയില്‍
മന്ത്രിമാര്‍, എം.
എല്‍. എ.മാര്‍, മുന്‍
എം. എല്‍.എ മാര്‍
തുടങ്ങിയവരുടെ അടുത്ത
ബന്ധുക്കള്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നിയമന ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
നിയമന
ഉത്തരവ്
പുറപ്പെടുവിച്ചശേഷം
എതെങ്കിലും ഉത്തരവ്
റദ്ദ് ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണം വിശദമാക്കുമോ?
സര്‍ക്കാര്‍
ഓഫീസുകളിലെ പ്രവൃത്തി
ദിവസങ്ങള്‍
5214.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സര്‍ക്കാര്‍
ഓഫീസുകള്‍ ആഴ്ചയില്‍ 6
ദിവസം രാവിലെ 10 മുതല്‍
വൈകുന്നേരം 5 മണി വരെ
പ്രവര്‍ത്തിയ്ക്കുന്നതില്‍
നിന്നും വ്യത്യസ്തമായി
ആഴ്ചയില്‍ 5 പ്രവൃത്തി
ദിവസങ്ങളാക്കി
മാറ്റാന്‍ ഏതെങ്കിലും
വിധത്തിലുള്ള
ചര്‍ച്ചകളോ
കൂടിയാലോചനകളോ
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
പെരുമാറ്റചട്ടം
5215.
ശ്രീ.കെ.മുരളീധരന്
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
പെരുമാറ്റചട്ടം
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് സംഘടനാ
പ്രതിനിധികളുമായി
ചര്‍ച്ച
ചെയ്തിട്ടുണ്ടോ;
വിവരിക്കുമോ;
(സി)
ചര്‍ച്ചയില്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
മുഖ്യമന്ത്രി
മുന്നോട്ടു
വച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
എന്നു
മുതല്‍
പെരുമാറ്റച്ചട്ടം
നടപ്പിലാക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതീകരണം
പൂര്‍ത്തിയാകാത്തതിനാല്‍
ഉത്ഘാടനം ചെയ്യപ്പെടാത്ത
സര്‍ക്കാര്‍ കെട്ടിടങ്ങള്‍
5216.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചെങ്കിലും
വൈദ്യുതീകരണം
പൂര്‍ത്തിയായിട്ടില്ല
എന്ന കാരണത്താല്‍ എത്ര
സര്‍ക്കാര്‍
കെട്ടിടങ്ങളുടെ
ഉത്ഘാടനം
മുടങ്ങിക്കിടക്കുന്നുണ്ട്;
വകുപ്പ് തിരിച്ച്
വിശദാംശം നല്‍കുമോ;
(ബി)
ഈ
പ്രശ്നം
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും
തീരുമാനങ്ങള്‍
എടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
അസിസ്റ്റന്റ്,
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
തസ്തികകളുടെ കേഡര്‍
സ്ട്രെങ്ത്
5217.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുഭരണ
വകുപ്പിലെ
അസിസ്റ്റന്റ്,
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് എന്നീ
തസ്തികകളുടെ എന്‍ട്രി
കേഡറിലെ സാംങ്ഷന്ഡ്
സ്ട്രെങ്ത് എത്രയാണ്;
(ബി)
പ്രസ്തുത
തസ്തികകളുടെ കേഡര്‍
സ്ട്രെങ്ത് അവസാനമായി
പുനര്‍ നിര്‍ണയിച്ചത്
എന്നാണ്; പ്രസ്തുത
ഉത്തരവുകള്‍ ഏതൊക്കെ;
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ആയതിനു
ശേഷം പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഒരോന്നിലും എത്ര എണ്ണം
വീതം സൃഷ്ടിച്ചു;
പ്രസ്തുത ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ഇത്തരത്തില്‍
സൃഷ്ടിച്ച പുതിയ
തസ്തികകളില്‍ പി.എസ്.സി
നിയമനം
നടത്തിയിട്ടുണ്ടോ;
(ഇ)
ഇത്തരത്തില്‍
സൃഷ്ടിച്ച പുതിയ
തസ്തികകള്‍ കൂടി
ഉള്‍പ്പെടുത്തി കേഡര്‍
സ്ട്രെങ്ത്
പുനര്‍നിര്‍ണയിക്കുന്നതില്‍
എന്തെങ്കിലും തടസ്സം
നിലനില്‍ക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ; കേഡര്‍
സ്ട്രെങ്ത് പുനര്‍
നിര്‍ണയിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഭിന്നശേഷിയുളള
ഉദ്യോഗസ്ഥര്‍
5218.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
സര്‍വ്വീസിലെ
ഭിന്നശേഷിയുളള
ഉദ്യോഗസ്ഥര്‍ക്കായി
പ്രമോഷന് സംവരണം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഭാഗം
ഉദ്യോഗസ്ഥര്‍ക്ക്
പ്രമോഷനില്‍ സംവരണം
ഏര്‍പ്പെടുത്തണം എന്ന
നിര്‍ദ്ദേശം എവിടെ
നിന്നെങ്കിലും
ലഭിച്ചിട്ടുണ്ടോ; ഇത്
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
സര്‍വ്വകലാശാല
അസിസ്റ്റന്റ് നിയമനം
5219.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളിലേക്ക്
അസിസ്റ്റന്റ്
നിയമനത്തിനായി
പി.എസ്.സി. എന്നാണ്
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചത്;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഏതൊക്കെ
യൂണിവേഴ്സിറ്റികളുടെ
നിയമനങ്ങള്‍ക്കാണ്
പ്രസ്തുത ലിസ്റ്റിലെ
ഉദ്യോഗാര്‍ത്ഥികളെ
പരിഗണിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തസ്തികയില്‍ നിലവില്‍
എത്ര പേര് ദിവസ
വേതനാടിസ്ഥാനത്തില്‍
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്,
ഡെപ്യൂട്ടേഷന്, കരാര്‍
തുടങ്ങിയ രീതികളില്‍
ജോലി നോക്കി
വരുന്നുവെന്ന് ഇനം
തിരിച്ച് വിവരം
ലഭ്യമാക്കാമോ;
പൊതുജനങ്ങളുടെ
പരാതി പരിഹാരത്തിന്
ഡിജിറ്റല്‍ സംവിധാനം
5220.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത്
മുഖ്യമന്ത്രിയുടെ
ഓഫീസില്‍
പൊതുജനങ്ങളുടെ
പരാതികളുടെ
പരിഹാരത്തിന്
ഡിജിറ്റല്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പൊതുജനങ്ങളുടെ
പരാതികള്‍
പരിശോധിക്കാനും
പരിഹാരം
നിര്‍ണ്ണയിക്കാനും
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുളളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതുവരെ
എത്ര പരാതികളാണ്
പൊതുജനങ്ങളില്‍
നിന്നും സ്വീകരിച്ചത്;
അതില്‍ എത്ര
പരാതികള്‍ക്കാണ്
പരിഹാരം കണ്ടത്;
വ്യക്തമാക്കുമോ?
മന്ത്രിമാര്‍ക്ക്
ഉപദേശകര്‍
5221.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിഫലം
പറ്റാതെയോ പറ്റിയോ
മുഖ്യമന്തിക്ക്
ഉപദേശകരുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
മറ്റ്
മന്ത്രിമാര്‍ക്കും
ഉപദേശകരെ നിയമിക്കുന്ന
കാര്യത്തില്‍ നിലപാട്
വ്യക്തമാക്കാമോ;
(സി)
ഉപദേശകരെ
പേഴ്സണല്‍ സ്റ്റാഫിന്റെ
ഭാഗമാക്കുന്ന
കാര്യത്തില്‍ നിലപാട്
വ്യക്തമാക്കുമോ?
കേന്ദ്രസര്‍ക്കാര്‍
മുമ്പാകെ ഉന്നയിച്ചിട്ടുള്ള
ആവശ്യങ്ങള്‍
5222.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസനത്തിനായി
കേന്ദ്രസര്‍ക്കാര്‍
മുമ്പാകെ
ഉന്നയിച്ചിട്ടുള്ള
ആവശ്യങ്ങള്‍
എന്തൊക്കെയാണ്;
അതിനോടുള്ള
കേന്ദ്രപ്രതികരണം
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ ഉന്നയിച്ച
ഏതെങ്കിലും ആവശ്യം
കേന്ദ്ര സര്‍ക്കാര്‍
ഇതിനകം
നടപ്പിലാക്കുകയോ,
നിരസിക്കുകയോ
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഡോ.എം.
എ. ഉമ്മന്‍ കമ്മിറ്റി
5223.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2009ല്‍
ഡോ.എം. എ. ഉമ്മന്‍
കമ്മിറ്റി സമര്‍പ്പിച്ച
റിപ്പോര്ട്ടിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
സ്റ്റാറ്റിസ്റ്റിക്കല്‍
സെല്‍
രൂപീകരിക്കുവാനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
മലപ്പുറം
ജില്ലയില്‍
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ്
തസ്തികയില്‍ ഒഴിവുകള്‍
ഉണ്ടായിട്ടും പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്യാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
എത്തിയതിന് ശേഷം
മലപ്പുറം ജില്ലയില്‍
എല്‍.ഡി.സി നിയമനവുമായി
ബന്ധപ്പെട്ട് എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്തു;
പി.എസ്.സി യിലേക്ക്
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നടപടി
സ്വീകരിക്കുമോ?
ഹാഡ
പദ്ധതി
T 5224.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
വികസന ഏജന്‍സി (ഹാഡ)
യുടെ പദ്ധതി പ്രകാരം
പത്തനംതിട്ട ജില്ലയില്‍
ഏതൊക്കെ പ്രവൃത്തികളാണ്
നടത്തിയിട്ടുള്ളത്;
ഇപ്പോള്‍ പുതുതായി
എന്തൊക്കെ പദ്ധതികള്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഇതിനായുള്ള
പ്രൊപ്പോസലുകള്‍ ആര്
മുഖേനയാണ്
സമര്‍പ്പിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(സി)
റാന്നിയില്‍
ഹാഡായുടെ പദ്ധതികള്‍
എന്തൊക്കെയാണെന്നും
ഇതിനായി എത്ര രൂപ
ചെലവഴിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
പതിമൂന്നാം
പഞ്ചവത്സര പദ്ധതി
5225.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പതിമൂന്നാം പഞ്ചവത്സര
പദ്ധതി
തയ്യാറാക്കാനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
എത്ര
തുകയുടെ പദ്ധതിയാണ്
വിഭാവനം ചെയ്യുന്നത്; ഈ
തുക എങ്ങനെ
സമാഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
പദ്ധതി രൂപീകരണത്തിനും
നടത്തിപ്പിനും
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പതിമൂന്നാം
പഞ്ചവത്സര പദ്ധതിയില്‍
കൂടുതല്‍ പരിഗണനയും
പ്രാധാന്യവും
നല്‍കാനുദ്ദേശിക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ ?
വിദ്യാഭ്യാസ
വായ്പ
5226.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ എടുത്ത് പഠിച്ച
വിദ്യാര്‍ത്ഥികള്‍ക്ക്
ജോലി ലഭിക്കാത്തതു മൂലം
വായ്പ കുടിശ്ശിക
ഉണ്ടാകുമ്പോള്‍
ബാങ്കുകള്‍ ജപ്തി
നടപടികള്‍
സ്വീകരിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വകാര്യ
ഏജന്‍സികള്‍ മുഖേന
വായ്പ എടുത്ത്
കുടിശ്ശിക വരുത്തിയവരെ
ഭീഷണിപ്പെടുത്തുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതി പ്രകാരം ലോണ്‍
കുടിശ്ശിക തീര്‍ത്ത
വിദ്യാര്‍ത്ഥികള്‍ക്ക്
'സിബില്‍ സ്കോര്‍'
റിമാര്‍ക്ക്
ഉള്ളതിനാല്‍ ബാങ്ക്
ജോലിക്ക്
അപേക്ഷിക്കുവാന്‍
സാധിക്കുന്നില്ലെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
ഇടപെട്ട് ആവശ്യമായ
പരിഹാരമാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുമോ?
കൃഷിഭൂമിയുടെ
വിവരം
T 5227.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
മൊത്തം കൃഷിഭൂമി
എത്രയാണ്; ഇതില്‍
ദീര്‍ഘകാല വിളകളായ
തെങ്ങ്, കാപ്പി, തേയില,
കുരുമുളക്, ജാതി, ഏലം,
കവുങ്ങ് തുടങ്ങിയ
വിളകളുടെ കഴിഞ്ഞ 40
വര്‍ഷത്തെ (1976-2016)
ഭൂവിസ്തൃതി, മൊത്ത
ഉല്പാദനം, ഉല്പാദനക്ഷമത
എന്നിവ ക്രോഡീകരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഹ്രസ്വകാല
വിളകളായ നെല്ല്,
പച്ചക്കറി,
പയറുവര്‍ഗ്ഗങ്ങള്‍,
വാഴ,
കിഴങ്ങുവര്‍ഗ്ഗങ്ങള്‍,
കരിമ്പ് എന്നീ വിളകളുടെ
കഴിഞ്ഞ 40 വര്‍ഷത്തെ
(1976-2016)
ഭൂവിസ്തൃതി, മൊത്തം
ഉല്പാദനം, ഉല്പാദനക്ഷമത
എന്നിവ ക്രോഡീകരിച്ച്
ലഭ്യമാക്കുമോ;
(സി)
മൊത്തം
കൃഷി ഭൂമിയില്‍ കൃഷി
ചെയ്യുന്നത്, കൃഷിക്ക്
ഉപയുക്തമായതും എന്നാല്‍
കൃഷിചെയ്യാത്തതും,
പൂര്‍ണ്ണമായും കൃഷിക്ക്
ഉപയുക്തമല്ലാത്തത്,
ജലസേചന സൗകര്യം
പൂര്‍ണ്ണമായും
ലഭ്യമല്ലാത്തത്
എന്നിവയുടെ കഴിഞ്ഞ 40
വര്‍ഷത്തെ (1976-2016)
ജില്ലാടിസ്ഥാനത്തില്‍
ക്രോഡീകരിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ?
സി.ആര്.ഇസെഡ്.
നിയമത്തില്‍ ഇളവ്
5228.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
തീരദേശത്തും
കനോലി കനാലിന്റെ
തീരത്തും താമസിച്ച്
വരുന്ന
പാവപ്പെട്ടവര്‍ക്ക്
മറ്റിടങ്ങളില്‍
സ്വന്തമായി ഭൂമി
ഇല്ലാത്ത പക്ഷം വീട്
പുതുക്കി പണിയുന്നതിന്
സി.ആര്.ഇസെഡ്.
നിയമത്തില്‍ ഇളവ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കാമോ?
സിസ്റ്റെഡിലെ
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
5229.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സയന്‍സ്
ആന്റ് ടെക്നോളജി
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
സിസ്റ്റെഡിലെ (CSTED)
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍ സംബന്ധിച്ച
ബഹു. കേരള
ഹെെക്കോടതിയുടെ
ഉത്തരവിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് നിലവിലുള്ള
30/A1 തീയതി 22.07.2016
നമ്പര്‍ ഫയലില്‍
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ബഹു.
കേരള ഹെെക്കോടതി
ഉത്തരവിനനുസൃതമായി
ജീവനക്കാര്‍ക്ക്
ശമ്പളമോ മറ്റ്
ആനുകൂല്യങ്ങളോ
ലഭിക്കാത്ത പ്രശ്നം
പരിഹരിച്ച്
അടിയന്തരമായി ശമ്പളവും
ആനുകൂല്യങ്ങളും
നല്കുവാന് നടപടി
സ്വീകരിക്കുമോ?
ജവഹര്‍ലാല്‍
നെഹ്രു ട്രോപ്പിക്കല്‍
ബൊട്ടാണിക്കല്‍ ഗാര്ഡന്
ആന്റ് റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ടിലെ
നിയമനങ്ങള്‍
5230.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജെ.എന്‍.റ്റി.ബി.ജി.&ആര്.എെ.യില്‍
2003-ന് ശേഷം എത്ര
താത്ക്കാലിക/കരാര്‍/ദിവസ
വേതന ജീവനക്കാര്‍ക്ക്
സ്ഥിര നിയമനം
നല്‍കിയിട്ടുണ്ട്;
വിശദാംശം വിഭാഗം
തിരിച്ച് നല്‍കാമോ;
(ബി)
കരാര്‍
കാലയളവില്‍ ജോലി
ചെയ്തിരുന്ന
തസ്തികയിലാണോ സ്ഥിര
നിയമനം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ധനകാര്യ
വകുപ്പിന്റെ അംഗീകാരം
ലഭിക്കാതെ പുതിയ തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
(ഡി)
ലാബുകളിലും
പ്രോജക്ടുകളിലും ജോലി
ചെയ്തു വന്നിരുന്നവരെ
ഓഫീസ് തസ്തികയില്‍
സ്ഥിരപ്പടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
തസ്തികകളിലാണ്
സ്ഥിരപ്പെടുത്തിയത്;
ഇതിന് അനുബന്ധമായ
ചട്ടങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
ജെ.എന്‍.റ്റി.ബി.ജി.
& ആര്.എെ-യില്‍
2006-ന് ശേഷം എത്ര
തസ്തികകളില്‍
പുനഃക്രമീകരണം
നടത്തിയിട്ടുണ്ടെന്നും
അവയില്‍ ധനകാര്യ
വകുപ്പിന്റെ അനുമതി
ലഭിച്ചവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(എഫ്)
ധനകാര്യ
വകുപ്പിന്റെ അനുമതി
ലഭിക്കാതെ
പുന:ക്രമീകരണത്തിലൂടെ
സൃഷ്ടിക്കപ്പെട്ട
തസ്തികകള്‍
ഏതെല്ലാമെന്ന്
അറിയിക്കുമോ;
(ജി)
പ്രസ്തുത
സ്ഥാപനത്തില്‍ 2003-ന്
ശേഷം ഓഫീസ്
അസിസ്റ്റന്റായും,
റെക്കോര്‍ഡ്
കീപ്പറായും ജോലി
ചെയ്ത് വരുന്നവര്‍
സ്ഥിരനിയമനം
ലഭിക്കുന്നതിന്
തൊട്ടുമുൻപ് ഏതു
തസ്തികയിലാണ് ജോലി
ചെയ്തിരുന്നതെന്ന്
വ്യക്തമാക്കാമോ?
സി.ഡി.പി.ഒ
റാങ്ക് ലിസ്റ്റില്‍ നിന്നുള്ള
നിയമനം
5231.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 40/2011
പ്രകാരം 4.8.15ന്
നിലവില്‍വന്ന
സി.ഡി.പി.ഒ റാങ്ക്
ലിസ്റ്റില്‍ നിന്ന് ഇത്
വരെ എത്രപേരെ
നിയമിച്ചിട്ടുണ്ട്;
(ബി)
റാങ്ക്
ലിസ്റ്റില്‍ നിന്ന്
നിയമനത്തിന് ശിപാര്‍ശ
ചെയ്തതില്‍ എത്ര
എന്‍.ജെ.ഡി ഒഴിവുകള്‍
നിലവില്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
ഈ
എന്‍.ജെ.ഡി ഒഴിവിലേക്ക്
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്ന്
നിയമനം നടത്തുമോ?
പി.എസ്.സി.
റാങ്ക് ലിസ്റ്റുകള്‍
5232.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പി.എസ്.സി. ആസ്ഥാന
ഓഫീസിലും ജില്ലാ
ഓഫീസുകളിലും ആയി എത്ര
പി.എസ്.സി. റാങ്ക്
ലിസ്റ്റുകള്‍
നിലവിലുണ്ട്; പ്രസ്തുത
റാങ്ക് ലിസ്റ്റുകളില്‍
എത്ര
ഉദ്യോഗാര്‍ത്ഥികള്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ;
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പി.എസ്.സി.യില്‍
അപേക്ഷിക്കുന്നതിനുള്ള
പ്രായപരിധി
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
യൂണിവേഴ്സിറ്റി
അസിസ്റ്റന്റ് തസ്തിക
5233.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യൂണിവേഴ്സിറ്റി
അസിസ്റ്റന്റ്
തസ്തികയിലേക്ക് പി.
എസ്. സി. റാങ്ക്
ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
ഒഴിവുകളാണ് പി. എസ്.
സി.ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്നും
നിലവില്‍ എത്ര
പേര്‍ക്ക് അഡ്വൈസ്
നല്‍കിയെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എത്രയാണെന്ന്
വ്യക്തമാക്കാമോ?
തസ്തികസര്വ്വകലാശാലകളിലെ
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
5234.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
സര്‍വ്വകലാശാലകളില്‍
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്
തസ്തികയില്‍ എത്ര
ഒഴിവുകളാണുളളതെന്ന്
വ്യക്തമാക്കാമോ ;
പ്രസ്തുത ഒഴിവുകള്‍
ഏതൊക്കെ
സര്വ്വകലാശാലകളിലാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും,
റിപ്പോര്‍ട്ട്
ചെയ്യാത്ത ഒഴിവുകള്‍
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
അടുത്ത
രണ്ട്
വര്‍ഷത്തിനുളളില്‍
ഓഫീസ് സൂപ്രണ്ട്,
സെലക്ഷന് ഗ്രേഡ്
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്,
സീനിയര്‍ ഗ്രേഡ്
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് എന്നീ
തസ്കികകളില്‍ നിന്ന്
എത്ര ഉദ്യാേഗസ്ഥര്‍
വിരമിക്കുമെന്ന്
വ്യക്തമാക്കുമോ?
വില്ലേജ്
എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
ഗ്രേഡ്-II നിയമനം
5235.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍ ഗ്രേഡ്-II
നിയമനത്തിനായി
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
എങ്കില്‍ ഈ റാങ്ക്
ലിസ്റ്റ് എന്നാണ്
നിലവില്‍ വന്നതെന്നും
കാലാവധി എന്ന്
അവസാനിക്കുമെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍ നിന്ന്
ഇതുവരെ എത്ര പേരെ
നിയമിച്ചുവെന്ന്
ജനറല്‍, സംവരണ
വിഭാഗങ്ങള്‍ തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തസ്തികയിലേക്ക്
അവസാനമായി എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തുവെന്നും അവയില്‍
നിയമന ശിപാര്‍ശ
ചെയ്തിട്ടുളളവ
എത്രയെന്നും പേരും
മേല്‍വിലാസവും സഹിതം
വിശദമാക്കുമോ?
ലബോറട്ടറി
ടെക്നീഷ്യന് ഗ്രേഡ് -II
റാങ്ക് ലിസ്റ്റ്
5236.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലബോറട്ടറി
ടെക്നീഷ്യന് ഗ്രേഡ്
-II റാങ്ക് ലിസ്റ്റ്
എന്നാണ് നിലവില്‍
വന്നതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍ എത്ര
പേരാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്നും
ഈ ലിസ്റ്റില്‍ നിന്ന്
എത്ര പേര്‍ക്ക് നിയമനം
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പ്രസ്തുത തസ്തികയിലുള്ള
എത്ര ഒഴിവുകള്‍
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
റിപ്പോര്‍ട്ട്
ചെയ്ത എല്ലാ
ഒഴിവുകളിലേയ്ക്കും
നിയമന ശുപാര്‍ശ
നല്‍കിയിട്ടുണ്ടോ;
അവരില്‍ എത്ര പേര്
സര്‍വ്വീസില്‍
പ്രവേശിച്ചിട്ടുണ്ടെന്നും
എത്ര എന്‍.ജെ.ഡി.
വേക്കന്‍സികള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടെന്നും
അറിയിക്കുമോ;
(ഡി)
ദീര്‍ഘകാലത്തിന്
ശേഷമുണ്ടായ റാങ്ക്
ലിസ്റ്റായതിനാല്‍
റാങ്ക് ലിസ്റ്റിന്റെ
കാലാവധി ആറുമാസത്തേക്കു
കൂടി ദീര്‍ഘിപ്പിച്ച്
നല്‍കാനും പരമാവധി
പേര്‍ക്ക് നിയമനം
നല്കാനുമായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
മുനിസിപ്പല്‍
കോമണ്‍ സര്‍വ്വീസില്‍
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ് II
തസ്തികയിലേക്കുളള നിയമനം
5237.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് 2014, 2015
വര്‍ഷങ്ങളില്‍
571/2014, 137/2015
എന്നീ കാറ്റഗറി
നമ്പരുകളില്‍
മുനിസിപ്പല്‍ കോമണ്‍
സര്‍വ്വീസില്‍ ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
II തസ്തികയിലെ
നിയമനത്തിന്
എസ്.എസ്.എല്‍.സി.
വിജയവും സാനിറ്ററി
ഇന്‍സ്പെക്ടര്‍
സര്‍ട്ടിഫിക്കറ്റും
മാത്രമാണ് യോഗ്യതയായി
ആവശ്യപ്പെട്ടിരുന്നതെങ്കിലും
ഈ തസ്തികയില്‍
ഡിപ്ലോമക്കാരെയും
ഉള്‍പ്പെടുത്തിയതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
സര്‍ട്ടിഫിക്കറ്റ്
കോഴ്സ് പഠിച്ച് ദീര്‍ഘ
കാലമായി ജോലിക്കായി
കാത്തിരിക്കുന്ന
ഉദ്യോഗാര്‍ത്ഥികളെ
അവഗണിച്ച്കൊണ്ട്
പി.എസ്.സി. ഇത്തരം ഒരു
നിലപാട് സ്വീകരിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
തസ്തികയില്‍
ആരോഗ്യവകുപ്പില്‍ എല്ലാ
വര്‍ഷവും
ഡിപ്ലോമക്കാര്‍ക്കായി
അവസരങ്ങള്‍
ലഭിക്കുമ്പോള്‍,
മുനിസിപ്പല്‍ കോമണ്‍
സര്‍വ്വീസില്‍
സാനിറ്ററി
ഇന്‍സ്പെക്ടര്‍
സര്‍ട്ടിഫിക്കറ്റ്
കോഴ്സ് കഴിഞ്ഞവര്‍ക്ക്
9 വര്‍ഷത്തിനുശേഷം
മാത്രമാണ് അവസരം
ലഭിച്ചിരിക്കുന്നത്
എന്ന വസ്തുത
കണക്കിലെടുത്ത് ടി
തസ്തികയില്‍ പി.എസ്.സി.
വിജ്ഞാപനം
പുറപ്പെടുവിക്കുമ്പോള്‍
ആവശ്യപ്പെട്ട
യോഗ്യതയുളളവരെ മാത്രം
ലിസ്റ്റില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
ഫാര്‍മസിസ്റ്റ്
ഗ്രേഡ് II തസ്തിക
5238.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
ഇന്‍ഷ്വറന്‍സ്
സര്‍വ്വീസ് വകുപ്പില്‍
ഫാര്‍മസിസ്റ്റ് ഗ്രേഡ്
II തസ്തികയിലേക്ക്
നിയമനത്തിന് പി.എസ്.സി
വിജ്ഞാപനം
ക്ഷണിച്ചിരുന്നത്
എന്നാണ്;
(ബി)
പരീക്ഷയ്ക്ക്
ശേഷം പ്രസ്തുത
നിയമനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിരുന്നു;
(സി)
പ്രസ്തുത
നിയമനത്തിനുള്ള അന്തിമ
പട്ടിക
പ്രസിദ്ധീകരിച്ചോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ദേശീയോദ്
ഗ്രഥന സമിതി
5239.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയോദ്ഗ്രഥനത്തിനായി
കേന്ദ്ര സര്‍ക്കാര്‍
തലത്തില്‍
പ്രവര്‍ത്തിക്കുന്ന
സമിതി ഏതാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സമിതിയുടെ അദ്ധ്യക്ഷനും
അംഗങ്ങളും
ആരെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
ദേശീയോദ്
ഗ്രഥന സമിതി യോഗത്തില്‍
സംസ്ഥാന
മുഖ്യമന്ത്രിമാര്‍ക്കുള്ള
അവകാശങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഏറ്റവും
ഒടുവില്‍ പ്രസ്തുത
സമിതിയോഗം ചേര്‍ന്നത്
എന്നാണെന്നും ആ
യോഗത്തിന്റെ മുഖ്യ
വിഷയം
എന്തായിരുന്നുവെന്നും
വ്യക്തമാക്കുമോ?
'സെര്‍ട്ട് -കേരള'
5240.
ശ്രീ.കെ.
ആന്‍സലന്‍
,,
കെ. ബാബു
,,
വി. അബ്ദുറഹിമാന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍ഫര്‍മേഷന്‍
ടെക്നോളജി മേഖലയിലെ
സെക്യുരിറ്റി സംബന്ധമായ
പ്രശ്നങ്ങള്‍ കെെകാര്യം
ചെയ്യുന്നതിന്
'സെര്‍ട്ട് -കേരള'
(CERT-K) എന്ന സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
'സെര്‍ട്ട്
-കേരള' യുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
വെബ് സെെറ്റുകളുടെ
സുരക്ഷാ പാളിച്ചകള്‍
കണ്ടു പിടിക്കുന്നതിനും
അതിനു വേണ്ട സുരക്ഷാ
മാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിക്കുന്നതിനും
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
പ്രസ്തുത
സംവിധാനത്തില്‍
ഉള്ളതെന്ന്
വ്യക്തമാക്കാമോ?
എല്ലാ
വകുപ്പുകളിലും
ഇ-ഗവേണന്‍സ്
5241.
ശ്രീ.എം.
സ്വരാജ്
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
എല്ലാ
വകുപ്പുകളിലും
ഇ-ഗവേണന്‍സ്
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാന്‍
ഉദ്ദേശിയ്ക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
സൈബര്‍ പാര്‍ക്ക്
5242.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സൈബര്‍ പാര്‍ക്കിന്റെ
ഒന്നാംഘട്ട നിര്‍മ്മാണ
പ്രവര്‍ത്തനം ഏതു
ഘട്ടത്തിലാണ്;
(ബി)
പുതിയ
കെട്ടിടത്തിന്റെ
അലോട്ട്മെന്റ്
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഏതൊക്കെ
കമ്പനികളാണ് സൈബര്‍
പാര്‍ക്കില്‍
വരുന്നതെന്ന്
അറിയിക്കുമോ?
ഡിജിറ്റല്‍
ഇന്ത്യ പബ്ളിക്ക്
ഇന്റര്‍നെറ്റ് അക്സസ്
പ്രോഗ്രാം
5243.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡിജിറ്റല്‍
ഇന്ത്യ പബ്ളിക്ക്
ഇന്റര്‍നെറ്റ് അക്സസ്
പ്രോഗ്രാം എന്ന
കേന്ദ്രാവിഷ്കൃത
പദ്ധതിയുടെ സംസ്ഥാനത്തെ
നാളിതുവരെയുള്ള
പ്രവര്‍ത്തനങ്ങള്‍,
ലഭിച്ച തുക,
വിനിയോഗിച്ച തുക
എന്നിവയുടെ കണക്കു
സഹിതം ജില്ലാ
അടിസ്ഥാനത്തില്‍
വിശദീകരിക്കാമോ;
(ബി)
ഈ
പദ്ധതിയിന്‍ കീഴില്‍
സംസ്ഥാനത്ത് ഈ വര്‍ഷം
നടപ്പിലാക്കാന്‍
പോകുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും ഈ
വര്‍ഷത്തെ
കേന്ദ്ര-സംസ്ഥാന വിഹിതം
എത്രയാണെന്നും
നാളിതുവരെ എത്ര രൂപ
വിനിയോഗിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
കുട്ടികള്‍ക്ക്
ആധാര്‍ കാര്‍ഡു നല്കുന്ന
പദ്ധതി
5244.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികള്‍ക്ക് ആധാര്‍
കാര്‍ഡു നല്കുന്ന
പദ്ധതി
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തു
കൊണ്ടാണ് പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
കഴിയാത്തത്എന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
നടത്തിപ്പിനാവശ്യമായ
ആധാര്‍ എന്റോള്‍മെന്റ്
ക്യാംപുകള്‍
സംഘടിപ്പിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
മരണമടയുന്ന
സൈനികരുടെ ആശ്രിതര്‍ക്ക്
പ്രഖ്യാപിക്കുന്ന
വാഗ്ദാനങ്ങള്‍
5245.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈനിക
സേവനത്തിലിരിക്കെ
ഭീകരാക്രമണങ്ങളിലും
അല്ലാതെയും മരണമടയുന്ന
സൈനികരുടെ
ആശ്രിതര്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിക്കുന്ന
വാഗ്ദാനങ്ങള്‍ യഥാസമയം
പാലിക്കപ്പെടുന്നുണ്ടോ
എന്ന കാര്യം
സര്‍ക്കാര്‍
വിലയിരുത്താറുണ്ടോ;
(ബി)
ഇത്തരത്തില്‍
പ്രഖ്യാപിച്ചിട്ടുള്ള
സഹായങ്ങള്‍
പൂര്‍ണ്ണമായി നാളിതുവരെ
നല്കിയിട്ടില്ലാത്ത
എത്ര കേസുകള്‍
നിലവിലുണ്ടെന്നും
ഏതെല്ലാം തരത്തിലുള്ള
വാഗ്ദാനങ്ങളാണ്
പാലിക്കപ്പെടാനുള്ളതെന്നും
ജില്ല തിരിച്ചും ഇനം
തിരിച്ചുമുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇത്തരം
കേസുകളില്‍ നല്കുന്ന
എല്ലാതരം വാഗ്ദാനങ്ങളും
സമയബന്ധിതമായി
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പു വരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ചികിത്സാ
ധനസഹായം
5246.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കടുത്തുരുത്തി
എം.എല്‍.എ.യുടെ
ശിപാര്‍ശ പ്രകാരം എത്ര
പേര്‍ക്ക് ചികിത്സാ
ധനസഹായം
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
മണ്ഡലം
തിരിച്ചുള്ള കണക്ക്
ലഭ്യമല്ല എന്നു
പറയുന്നത് പുതിയ
സോഫ്റ്റ് വെയറിലെ
തകരാറാണെങ്കില്‍ ആയത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പുതിയ
സോഫ്റ്റ് വെയര്‍
ഡെവലപ്മെന്റിലെ
പോരായ്മകള്‍
മനസ്സിലാക്കി പഴയ
സോഫ്റ്റ് വെയര്‍ ആയ
ഐഡിയാസ് ( Ideas)-ന്റെ
നവീകരിച്ച രൂപം
തയ്യാറാക്കാന്‍
ശ്രമിക്കുമോ;
(ഡി)
എം.ല്‍.എ-മാര്‍
എം.പി-മാര്‍ എന്നിവരെ
ഒഴിവാക്കി ധനസഹായ
വിതരണം
നല്‍കുന്നതിനുള്ള
പ്രത്യേക സര്‍ക്കാര്‍
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കാമോ;
(ഇ)
ദുരിതാശ്വാസ
നിധിയില്‍ നിന്നും
സഹായം
അനുവദിക്കുന്നതിന്
മാനദണ്ഡം
നിശ്ചയിച്ചുകൊണ്ട് ഇൗ
സര്‍ക്കാര്‍ എത്ര
ഉത്തരവുകള്‍
പുറത്തിറക്കിയിട്ടുണ്ട്;
പകര്‍പ്പ്
ലഭ്യമാക്കുമോ?
ചികിത്സാ
ധനസഹായം
5247.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
2011-16 കാലഘട്ടത്തില്‍
ചികിത്സാ ധനസഹായമായി
എത്ര തുക അനുവദിച്ച്
ഉത്തരവായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അനുവദിച്ച
തുക മുഴുവന്‍
വ്യക്തികള്‍ക്ക്
ലഭ്യമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
ഇല്ലെങ്കില്‍
എത്ര പേര്‍ക്ക് ഇനിയും
തുക
ലഭ്യമാക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇവര്‍ക്ക്
അടിയന്തരമായി പ്രസ്തുത
തുക
ലഭ്യമാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
ദുരിതാശ്വാസ
നിധി
5248.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ പള്ളുരുത്തി
പൈപ്പ് ലൈന്‍ റോഡില്‍
പുത്തന്‍ പറമ്പില്‍
വീട്ടില്‍ ഷംസുവിന്റെ
മകന് ഷിഹാസ്
അപകടത്തില്‍
മരണമടഞ്ഞതിനെ
തുടര്‍ന്ന് ദുരിതാശ്വാസ
നിധിയില്‍ നിന്നും തുക
അനുവദിച്ച്
കിട്ടുന്നതിനായി
15.2.2016-ല്‍
സമര്‍പ്പിച്ച
അപേക്ഷയിന്മേല് തുക
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
5249.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സാ സഹായം
ലഭിക്കുന്നതിനായി
അപേക്ഷിച്ചവരുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇപ്രകാരം
എത്ര തുക
അനുവദിച്ചുവെന്ന്
വിശദമാക്കുമോ;
കരിപ്പൂര്‍
വിമാനത്താവള വികസനം
5250.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരിപ്പൂര്‍
വിമാനത്താവള
വികസനവുമായി
ബന്ധപ്പെട്ട് എത്ര
കുടുംബങ്ങളെയാണ്
കുടിയൊഴിപ്പിക്കുന്നത്;
(ബി)
കുടിയൊഴിപ്പിക്കുന്ന
കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കൊച്ചി
മെട്രോ റെയില്‍
5251.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോ റെയില്‍ എന്നു
കമ്മീഷന് ചെയ്യുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
മെട്രോ
മാതൃകയില്‍ 'ലെെറ്റ്
മെട്രോ' എവിടെയെല്ലാം
തുടങ്ങുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളത്;
ആയതിന്റെ നിലവിലെ
സ്ഥിതി ഉള്‍പ്പെടെയുള്ള
വിശദവിവരം നല്‍കുമോ;
(സി)
'ലെെറ്റ്
മെട്രോ'യുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന് മുതല്‍
ആരംഭിയ്ക്കുവാനാണ്
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കാവേരി
ജലത്തിലെ സംസ്ഥാന വിഹിതം
T 5252.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
കെ.എം.ഷാജി
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാവേരി
ജലത്തിലെ സംസ്ഥാന
വിഹിതം
ഉപയോഗപ്പെടുത്താന്‍
ഏതൊക്കെ പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച
ട്രൈബ്യൂണല്‍ തീരുമാനം
എന്തായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
നിന്ന് ഉത്ഭവിച്ച് അന്യ
സംസ്ഥാനങ്ങളിലേക്ക്
ഒഴുകുന്ന നദികളില്‍
നിന്ന് സംസ്ഥാനത്തിന്
മൊത്തം ലഭിക്കുന്ന
വെള്ളത്തിന്റെ അളവ്
സംബന്ധിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അന്തര്‍
സംസ്ഥാന നദീജലക്കരാര്‍
5253.
ശ്രീ.സി.മമ്മൂട്ടി
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തമിഴ്
നാടുമായുള്ള അന്തര്‍
സംസ്ഥാന
നദീജലക്കരാറിന്റെ
ലംഘനങ്ങളിലൂടെ
സംസ്ഥാനത്തിന്
കോടിക്കണക്കിന് രൂപയുടെ
നഷ്ടം
ഉണ്ടായിട്ടുള്ളതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
തുടര്‍ നഷ്ടം
ഒഴിവാക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
കരാര്‍
ലംഘനങ്ങള്‍ മുഖേന
ഇതേവരെയുണ്ടായിട്ടുള്ള
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
സമ്പൂര്‍ണ്ണ വിവര
ശേഖരണത്തിനും, പരിഹാര
നിര്‍ദ്ദേശങ്ങള്‍ക്കും
കമ്മീഷനെ നിയോഗിക്കുമോ
?
പറമ്പിക്കുളം-ആളിയാര്‍
പദ്ധതി
T 5254.
ശ്രീ.പി.
ഉണ്ണി
,,
ബി.ഡി. ദേവസ്സി
,,
യു. ആര്. പ്രദീപ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം-ആളിയാര്‍
പദ്ധതിയില്‍ നിന്നും
കേരളത്തിന് ജലം
നല്‍കിയത് സംബന്ധിച്ച്
സംയുക്ത ജലക്രമീകരണ
സമിതിയോഗം
വിളിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കരാറുമായി ബന്ധപ്പെട്ട്
ഇരു സംസ്ഥാനങ്ങളിലെയും
ഉന്നത ഉദ്യോഗസ്ഥര്‍
പൊള്ളാച്ചിയില്‍
വെച്ച് ചര്‍ച്ച
നടത്തിയതിനെ
തുടര്‍ന്നുണ്ടായ ധാരണ
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതുമൂലം
ജലദൗര്‍ലഭ്യം നേരിടുന്ന
ചിറ്റൂര്‍ താലൂക്കിലെ
കര്‍ഷകര്‍ക്കും
കുടിവെള്ളത്തിനായി
ചിറ്റൂര്‍പ്പുഴയെ
ആശ്രയിക്കുന്ന
പഞ്ചായത്തുകള്‍ക്കും
താല്‍ക്കാലിക ആശ്വാസം
നല്‍കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ഡി)
പറമ്പിക്കുളം-ആളിയാര്‍
പദ്ധതിയില്‍ നിന്ന്
തമിഴ് നാട് ജലം
കടത്തുമ്പോള്‍
കേരളത്തിന്
അവകാശപ്പെട്ട ജലം
നേടിയെടുക്കുവാന്‍
ആവശ്യമായ അടിയന്തര
ഇടപെടല്‍ നടത്തുമോ?
പറമ്പിക്കുളം-ആളിയാര്‍
പദ്ധതി
5255.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം-ആളിയാര്‍
പദ്ധതി കരാര്‍ പ്രകാരം
കഴിഞ്ഞ അഞ്ചു വര്‍ഷം
തമിഴ്നാട്ടില്‍ നിന്നും
കേരളത്തിന് ലഭിക്കേണ്ട
വെള്ളത്തിന്റെയും
ലഭിക്കുന്ന
വെള്ളത്തിന്റെയും അളവ്
എത്രയെന്ന്
വ്യക്തമാക്കാമോ ;
(ബി)
കരാര്‍
പ്രകാരമുള്ള ജലം
ലഭ്യമാവുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ജലം
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
അന്തര്‍സംസ്ഥാന
നദീജലക്കരാറുകള്‍
T 5256.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
മൊത്തം എത്ര ഡാമുകളാണ്
നിലവിലുള്ളത്; ഓരോ
ഡാമിന്റെയും പേരും
ജലസംഭരണശേഷിയും
വ്യക്തമാക്കാമോ;
(ബി)
അന്തര്‍സംസ്ഥാന
നദീജലക്കരാറുകള്‍
പ്രകാരം ഓരോ വര്‍ഷവും
കേരളം തമിഴ് നാടിന് ഓരോ
ഡാമില്‍ നിന്നും എത്ര
ജലം വീതം നല്കാന്
ബാദ്ധ്യസ്ഥമാണെന്നത്
സംബന്ധിച്ച്
അണക്കെട്ടുകള്‍
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാണോ; ഉണ്ടെങ്കില്‍
അത് ലഭ്യമാക്കുമോ;
(സി)
അന്തര്‍സംസ്ഥാന
നദീജലക്കരാര്‍ പ്രകാരം
കേരളത്തിന് ഓരോ
പ്രോജക്ടില്‍ നിന്നും
ലഭ്യമാകേണ്ട ജലം
എത്രയെന്നത് സംബന്ധിച്ച
വിവരങ്ങള്‍
സൂക്ഷിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ 2010-11
മുതല്‍ 2015-16 കാലയളവ്
വരെ എത്ര ജലം
ലഭ്യമാക്കിയെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേരളത്തിലെ
ജലം ഉപയോഗിച്ച് തമിഴ്
നാട്ടില്‍ എത്ര
വൈദ്യുതി ഉല്പാദന
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവ ഓരോന്നിന്റെയും
പേരും ഉല്പാദന ശേഷിയും
അറിയിക്കുമോ?
മാധ്യമ
പ്രവര്‍ത്തകരുടെ ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
5257.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മാധ്യമപ്രവര്‍ത്തകരുടെ
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ
പ്രീമിയത്തിന്റെ 50
ശതമാനം തുക സര്‍ക്കാര്‍
വഹിക്കുവാന്‍
തീരുമാനിച്ചിരുന്നോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാരിന്‍െറ
പരസ്യങ്ങള്‍
5258.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്‍െറ
പരസ്യങ്ങള്‍ ഏതെല്ലാം
വിധത്തിലാണ്
പ്രസിദ്ധീകരിയ്ക്കുന്നത്;
ആയതിനുളള
നടപടിക്രമങ്ങള്‍
എന്താണ്; വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
100 ദിവസം
പൂര്‍ത്തിയായതിന്‍െറ
പരസ്യങ്ങള്‍
പ്രസിദ്ധീകരിയ്ക്കുന്നതിന്
എന്തു തുക ചെലവായി;
ആയത് പ്രസിദ്ധീകരിച്ചത്
എങ്ങനെയാണ്; ഇതിനായി
പരസ്യ കമ്പനികളെ
ചുമതലപ്പെടുത്തിയിരുന്നോ;
ആണെങ്കില്‍ പരസ്യ
കമ്പനികളെ
തെരഞ്ഞെടുക്കാന്‍
ടെന്‍ഡര്‍
വിളിച്ചിരുന്നോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
'സര്‍ക്കാറിന്‍െറ
100 ദിവസം' പരസ്യം എത്ര
പത്രങ്ങളില്‍
പൂര്‍ണ്ണമായും
വന്നിട്ടുണ്ട്; ഇവ
ദൃശ്യമാധ്യമങ്ങളില്‍
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പ്രദര്‍ശിപ്പിക്കുന്നതിന്
എന്ത് നിരക്കാണ്
നല്‍കിയിട്ടുളളത്;
വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാറിന്‍െറ അവസാന
കാലത്ത് പരസ്യങ്ങള്‍
എങ്ങനെയാണ്
നല്‍കിയിട്ടുളളത്;
ആയതിന് പാലിച്ച
നടപടിക്രമങ്ങള്‍
എന്താണ്; വിശദമാക്കാമോ;
(ഇ)
എല്‍.ഡി.എഫ്.
മുന്നണി കഴിഞ്ഞ
തെരഞ്ഞെടുപ്പ് കാലത്ത്
നല്കിയ പരസ്യങ്ങള്‍
ചെയ്ത കമ്പനിയ്ക്ക്
തന്നെ ഇൗ സര്‍ക്കാര്‍
പരസ്യങ്ങള്‍
നല്‍കിയെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
നിജസ്ഥിതി എന്തെന്ന്
വ്യക്തമാക്കാമോ?
ക്ഷേമപ്രവര്‍ത്തനങ്ങളും
വികസന പ്രവര്‍ത്തനങ്ങളും
പൊതുജനങ്ങളെ
അറിയിക്കുന്നതിന് പദ്ധതി
5259.
ശ്രീ.ഇ.പി.ജയരാജന്
,,
എം.എം. മണി
,,
കെ. ദാസന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ക്ഷേമപ്രവര്‍ത്തനങ്ങളേയും
വികസന
പ്രവര്‍ത്തനങ്ങളേയും
കറിച്ച് പൊതുജനങ്ങളെ
അറിയിക്കുന്നതിനും ഇതു
സംബന്ധിച്ച് ജനങ്ങളുടെ
പ്രതികരണങ്ങള്‍
സമാഹരിയ്ക്കുന്നതിനും
ഇന്‍ഫര്‍മേഷന്‍ ആന്റ്
പബ്ലിക് റിലേഷന്‍സ്
വകുപ്പ് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നത്;
(ബി)
പ്രസ്തുത
വകുപ്പ് പ്രത്യേക
പൊതുജന സമ്പര്‍ക്ക
മേളകള്‍
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഈ
പദ്ധതിയിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങള്‍
കൈവരിയ്ക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സ്വപ്ന
സാഫല്യം പദ്ധതി
5260.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
രാജു എബ്രഹാം
,,
എ. എന്‍. ഷംസീര്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
മലയാളികള്‍ക്കായി
സ്വപ്ന സാഫല്യം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിയ്ക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ആരുടെയൊക്കെ
സഹകരണത്തോടെയാണ് ഇത്
നടപ്പിലാക്കുന്നത്;
ഏതെല്ലാം ഗള്‍ഫ്
രാജ്യങ്ങളിലേയ്ക്ക്
പ്രസ്തുത പദ്ധതി
വ്യാപിപ്പിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
പ്രവാസി
ക്ഷേമനിധി
5261.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
ക്ഷേമനിധിയില്‍
അംഗങ്ങളായവര്‍
അടയ്ക്കുന്ന ക്ഷേമനിധി
വിഹിതം കാലാവധി
പൂര്‍ത്തീകരിക്കുമ്പോള്‍
ആനുകൂല്യങ്ങളോടെ
തിരിച്ചു നല്കാന്
നടപടികള്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒൗട്ട്
പാസില്‍ വന്നവര്‍ക്കും
ക്ഷേമനിധി വിഹിതം
അടച്ച് അംഗങ്ങളാകാനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
പ്രവാസി
ക്ഷേമനിധി ഓഫീസ്
5262.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
കേന്ദ്രങ്ങളില്‍
പ്രവാസി ക്ഷേമനിധി
ഓഫീസ്
ഏര്‍പ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ബി)
സാന്ത്വനം
പദ്ധതി തുക
ലഭിക്കുന്നതിനുള്ള
കാലതാമസം ഒഴിവാക്കി
സമയബന്ധിത സഹായം
ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
സാന്ത്വന
പദ്ധതി
5263.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വിദേശത്ത്
വച്ച് അപകടത്തില്‍
പരിക്കേറ്റവര്‍ക്കും
മരണപ്പെടുന്നവരുടെ
അവകാശികള്‍ക്കും
'സാന്ത്വന' പദ്ധതിയില്‍
ഉള്‍പ്പെടുത്തി ധനസഹായം
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
പ്രവാസികളുടെ
ക്ഷേമം
5264.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേമനിധിയില്‍
അംഗമല്ലാത്ത
പ്രവാസികളുടെ
ക്ഷേമത്തിനായി
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ക്ഷേമനിധി
ആക്ടില്‍
പറഞ്ഞിരിക്കുന്നതുപോലെ
ഇൗ പദ്ധതിയില്‍
അംഗമല്ലാത്തവരുടെ
ക്ഷേമത്തിനായി
പ്രതിപാദിച്ചിരിക്കുന്ന
'പ്രത്യേക സഹായ നിധി'
യുടെ രൂപീകരണം എത്
ഘട്ടത്തിലായെന്ന്
വിശദീകരിക്കുമോ;
(സി)
സംസ്ഥാനത്ത്
പ്രവാസി ക്ഷേമനിധിയില്‍
നിന്നും പെന്ഷന്
ലഭിക്കുന്നവരുടെ എണ്ണം
ജില്ല തിരിച്ച്
ലഭ്യമാക്കുമോ; ഇതുവരെ
എത്ര തുക വിതരണം
ചെയ്തു; വിശദവിവരം
ലഭ്യമാക്കുമോ?
നോര്‍ക്കയുടെ
പ്രവര്‍ത്തനങ്ങള്‍
5265.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്കയുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
പദ്ധതിയുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
സി.ഇ.ഒ.ആയി
ഐ.എഫ്.എസ് ഉദ്യോഗസ്ഥനെ
നിയോഗിക്കുമോയെന്ന്
അറിയിക്കുമോ;
(സി)
നോര്‍ക്കയുടെ
ദില്ലി, മുംബൈ, ചെന്നൈ
എന്നിവിടങ്ങളിലെ
ഓഫീസുകളില്‍ കുറഞ്ഞത്
പത്ത്
ഉദ്യോഗസ്ഥരെയെങ്കിലും
നിയമിക്കുമോ;
(ഡി)
ഇതര
സംസ്ഥാനങ്ങളുടെ
തലസ്ഥാനങ്ങളിലെ
നോര്‍ക്കയുടെ
ഓഫീസുകളിലേക്ക് അവിടെ
സ്ഥിര താമസമാക്കിയ
മലയാളി കുടുംബങ്ങളില്‍
നിന്ന്
റിക്രൂട്ട്മെന്റ്
നടത്തുമോ;
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
ആയതിന് അപേക്ഷ
ക്ഷണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പ്രവാസിപെന്‍ഷന്‍
5266.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
ക്ഷേമനിധിയിലെ
പെന്ഷന് തുക മിനിമം
500 രൂപയാണെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
എല്ലാ സാമൂഹ്യക്ഷേമ
പെന്‍ഷനുകളും മിനിമം
1000രൂപയായി
വര്‍ദ്ധിപ്പിച്ചിട്ടും
പ്രവാസി ക്ഷേമനിധി
പെന്ഷന് അംശദായം
അടക്കുന്നവര്‍ക്ക്
ഇത്രയും ചെറിയ തുക
നല്‍കുന്നത്
വിവേചനപരമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രവാസി
പെന്‍ഷനും
ആനുകൂല്യങ്ങളും
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അവശതയനുഭവിക്കുന്ന
പ്രവാസികള്‍ക്ക്
സാമ്പത്തിക സഹായം
5267.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വിദേശത്തു
നിന്നും
തിരിച്ചുവന്ന്ജോലിയില്ലാതെ
അവശതയനുഭവിക്കുന്ന
പഴയകാല പ്രവാസികളായ
മുഴുവന്‍ പേരെയും
ഉള്‍പ്പെടുത്തി
സാമ്പത്തിക സഹായ പദ്ധതി
പ്രഖ്യാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
വിമാനക്കമ്പനികളുടെ
ചൂഷണം
5268.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ഈദ് അവധി ദിവസങ്ങളില്‍
എയര്‍ ഇന്ത്യ
ഉള്‍പ്പെടെയുള്ള
വിമാനക്കമ്പനികള്‍
പ്രവാസികളില്‍ നിന്നും
അമിത യാത്രാക്കൂലി
ഈടാക്കിയതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗള്‍ഫ്
രാജ്യങ്ങളില്‍ നിന്നും
കേരളത്തിലെത്താന്‍
വണ്‍വേ ടിക്കറ്റിന്
25000/- രൂപയിലധികം
ഈടാക്കിയ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
കാലയളവില്‍ മുംബൈ, ഗോവ,
ഹൈദരബാദ് തുടങ്ങിയ
സെക്ടറുകളിലേയ്ക്ക്
വിമാനക്കമ്പനികള്‍
ചുരുങ്ങിയ നിരക്കാണ്
ഈടാക്കിയതെന്ന വസ്തുത
പരിഗണിച്ച് പ്രവാസി
മലയാളികളെ
വിമാനക്കമ്പനികളുടെ
ചൂഷണത്തില്‍നിന്നും
രക്ഷിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പ്രവാസികള്‍ക്കായുള്ള
സമഗ്ര പുനരധിവാസ പദ്ധതി
5269.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തേക്ക്
മടങ്ങിവന്ന
പ്രവാസികളുടെ
പുനരധിവാസം
മുന്‍നിറുത്തി നോര്‍ക്ക
വകുപ്പ് മുഖാന്തിരം
പുതുതായി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മടങ്ങിവരുന്ന
പ്രവാസികള്‍ക്കായി
വിഭാവനം ചെയ്ത സമഗ്ര
പുനരധിവാസ പദ്ധതി
വിജയകരമായി
നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഫണ്ടിന്റെ അപര്യാപ്തത
പ്രതിബന്ധമായി
തീര്‍ന്നിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സൗദിയിലെ
നിതാഖത്ത് നിയമം,
ഗള്‍ഫ് രാജ്യങ്ങളിലെ
സ്വദേശിവത്ക്കരണം
തുടങ്ങിയവ മൂലം തൊഴില്‍
നഷ്ടപ്പെട്ട
പ്രവാസികളുടെ
പുനരധിവാസത്തിനും
സുസ്ഥിര വരുമാനം
ഉറപ്പുവരുത്തുന്നതിനും
നോര്‍ക്കവഴി
നടപ്പാക്കുന്ന
പദ്ധതികള്‍ക്ക്
ആവശ്യമായ ബജറ്റ് വിഹിതം
നടപ്പുസാമ്പത്തിക
വര്‍ഷം
നീക്കിവച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആയതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പോലീസ് പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍ നീക്കം
ചെയ്യുന്നതിന് നടപടി
5270.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധകേസ്സുകളുമായി
ബന്ധപ്പെട്ട് പോലീസ്
സ്റ്റേഷന്
പരിസരങ്ങളിലും മറ്റും
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍ പോലീസ്
സ്റ്റേഷനുകള്‍ക്ക്
മുമ്പിലും
പാതയോരങ്ങളിലും
നിര്‍ത്തിയിടുന്നതുമൂലം
അപകടമുണ്ടാകുന്നതും
ഗതാഗത തടസ്സങ്ങള്‍
ഉണ്ടാകുന്നതും ആളുകള്‍
മരണപ്പെടുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തിലെ
പോലീസ്
സ്റ്റേഷനുകള്‍ക്ക്
മുമ്പിലും
പാതയോരങ്ങളിലും
ഇത്തരത്തില്‍ അപകടകരമായ
രീതിയില്‍
നിര്‍ത്തിയിട്ട
വാഹനങ്ങള്‍ നീക്കം
ചെയ്യുന്നതിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?
അതിക്രമം തടയല്‍ നിയമ പ്രകാരം
എടുത്ത കേസ്സുകള്‍
5271.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പട്ടിക ജാതി
പട്ടികവര്ഗ്ഗകാര്ക്കെതിരെയുള്ള
അതിക്രമം തടയല്‍ നിയമ
പ്രകാരം രജിസ്റ്റര്‍
ചെയ്ത ബലാത്സംഗ
കേസ്സുകള്‍ എത്ര
എണ്ണമുണ്ട്;വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര കേസ്സുകളില്‍
അന്വേഷണം നടത്തി
പ്രതികളെ
ശിക്ഷിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
നിരാക്ഷേപപത്രം നല്കി
പിന്‍വലിച്ച ക്രിമിനല്‍
കേസ്സുകള്‍
5272.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ 5
വര്ഷകാലത്തിനിടയ്ക്ക്
നിരാക്ഷേപ പത്രം നല്കി
എത്ര ക്രിമിനല്‍
കേസ്സുകള്‍
പിന്‍വലിച്ചിട്ടുണ്ട്;
(ബി)
വര്‍ഗ്ഗീയ
സ്വഭാവമുള്ള
വകുപ്പുകള്‍ ചേര്‍ത്ത
എത്ര കേസ്സുകള്‍
പിന്‍വലിക്കാന്‍
നിരാക്ഷേപ പത്രം
നല്കി;
(സി)
രാഷ്ട്രീയ
സംഘര്‍ഷവുമായി
ബന്ധപ്പെട്ട
വകുപ്പുകള്‍ ചേര്‍ത്ത
എത്ര കേസ്സുകള്‍ക്ക്
നിരാക്ഷേപ പത്രം
നല്കി;
(ഡി)
കോണ്‍ഗ്രസ്സ്,
മുസ്ലീം ലീഗ്, കേരളാ
കോണ്‍ഗ്രസ്സ് ,
ആര്.എസ്.പി.
സോഷ്യലിസ്റ്റ് ജനത
എന്നീ
പാര്‍ട്ടികളില്‍പ്പെട്ട
പ്രവര്‍ത്തകര്‍
പ്രതികളായ എത്ര
കേസ്സുകള്‍ ഇപ്രകാരം
പിന്‍വലിച്ചിട്ടുണ്ട്;
(ഇ)
ഇതിലെല്ലാം
കൂടി എത്ര പ്രതികള്‍
ഉണ്ടായിരുന്നു;വിശദാംശം
വ്യക്തമാക്കുമോ ?
യു. എ.
പി. എ. കേസ്സുകള്‍
5273.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
കേസ്സുകളില്‍ യു. എ.
പി. എ.
ചുമത്തിയിട്ടുണ്ട്;വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാരിന്റെ
പ്രഖ്യാപിത നയത്തിന്
വിരുദ്ധമായി സാധാരണ
കേസ്സുകളില്‍ പോലും
യു. എ. പി. എ.
ചുമത്തുന്ന
പോലീസുദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമേ?
ബി.ജെ.പി.
ഹര്‍ത്താല്‍
5274.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ഒക്ടോബര്‍ മാസം 13-ാം
തീയതി ബി.ജെ.പി.സംസ്ഥാന
വ്യാപകമായി
പ്രഖ്യാപിച്ച
ഹര്‍ത്താലില്‍ ഉണ്ടായ
ആക്രമണ സംഭവങ്ങളില്‍
ബി.ജെ.പി.
പ്രവര്‍ത്തകര്‍ക്കെതിരെ
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ടി
ആക്രമണ
പ്രവര്‍ത്തനങ്ങളില്‍
സര്‍ക്കാരിനുണ്ടായ
നാശനഷ്ടം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സര്‍ക്കാരിനുണ്ടായ
നാശനഷ്ടം പരിഹരിക്കാന്‍
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത് ?
എെ.എസ്.
ബന്ധം
5275.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എെ.എസ്.
ബന്ധത്തെ തുടര്‍ന്ന്
എത്ര പേരെ ഇതു വരെ
പോലീസ്
പിടികൂടിയിട്ടുണ്ടെന്ന്
വിശദമാക്കുമോ; ഇതില്‍
മലയാളികള്‍ എത്ര;
(ബി)
ഇവരില്‍
മലയാളികളുടെ പേരും,
അഡ്രസ്സും ജില്ല
തിരിച്ച്
വിശദമാക്കുമോ;
(സി)
എെ.എസ്
പ്രവര്‍ത്തനം
സംസ്ഥാനത്തു നിന്നും
പാടെ തുടച്ചു നീക്കാന്‍
എന്തൊക്കെ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ഉദുമ
മണ്ഡലത്തിലെ യു.ഡി.എഫ്.
സ്ഥാനാര്‍ത്ഥിക്കെതിരായ
കേസ്
5276.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
നിയമസഭാ
തിരഞ്ഞെടുപ്പില്‍ ഉദുമ
മണ്ഡലത്തിലെ യു.ഡി.എഫ്.
സ്ഥാനാര്‍ത്ഥി
പരസ്യമായി കള്ളവോട്ട്
ചെയ്യണമെന്ന് ആഹ്വാനം
ചെയ്യുന്നതായി
പറയപ്പെടുന്ന വീഡിയോ
ക്ലിപ്പുമായി
ബന്ധപ്പെട്ട വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഏതൊക്കെ
വകുപ്പുകള്‍
ചേര്‍ത്താണ് കേസ്
എടുത്തിട്ടുള്ളത്;
അന്വേഷണ ചുമതല
ആര്‍ക്കാണ്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
അന്വേഷണത്തിന്റെ
ഭാഗമായി ആരെയെങ്കിലും
ചോദ്യം
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഇ)
അന്വേഷണത്തിന്റെ
നിലവിലുള്ള സ്ഥിതി
എന്താണെന്ന്
വിശദമാക്കുമോ?
വാഹന
പരിശോധനകളില്‍ സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
5277.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
വാഹന പരിശോധനകളില്‍
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
സംബന്ധിച്ച്
ഡി.ജി.പി.പോലീസുദ്യോഗസ്ഥര്‍ക്ക്
നല്കിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
എന്‍.എല്‍.സി
ലഭിക്കുന്നതിനുള്ള നടപടി
5278.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിട്ടയര്‍
ചെയ്ത ജീവനക്കാരുടെ
ഗ്രാറ്റുവിറ്റി,
ഡിപ്പാര്‍ട്ട്മെന്റ്
തലത്തില്‍
അച്ചടക്കനടപടിയുടെ
ഫയല്‍
തീര്പ്പാക്കത്തതിന്റെ
പേരില്‍ തടഞ്ഞു
വെയ്ക്കാന്‍ നിലവില്‍
വ്യവസ്ഥയുണ്ടോയെന്ന്
വ്യക്തമാക്കുമോ; ;
(ബി)
കേരള
പോലീസ് സബ്
ഇന്സ്പെക്ടറായിയിരിക്കെ
31.3.2015-ന്
സര്‍വ്വീസില്‍ നിന്നും
വിരമിച്ച കുഞ്ഞഹമ്മദ്.
കെ, കല്ലട വീട്,
മുട്ടാഞ്ചേരി പി.ഒ.
എന്നയാള്‍ക്ക്
ഡി.സി.ആര്.ജി.
ലഭിക്കുന്നതിനുള്ള
എന്‍.എല്‍.സി
കോഴിക്കോട് സിറ്റി
പോലീസ് കമ്മീഷണര്‍
ഓഫീസില്‍ നിന്നും
ഇതുവരെയും
നല്കിയിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിനുള്ള
കാരണം വിശദമാക്കുമോ;
(സി)
പ്രസ്തുത
ഉദ്യോഗസ്ഥന്
ഗ്രാറ്റിവിറ്റി
ലഭിക്കാന്‍ വേണ്ടി
എന്‍.എല്‍.സി.
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
എല്ലാ
ബസ്സ്സ്റ്റാന്റുകളിലും
പോലീസ് എയ്ഡ്പോസ്റ്റ്
5279.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
പ്രധാനപ്പെട്ട എല്ലാ
ബസ്സ്സ്റ്റാന്റുകളിലും
പോലീസ് എയ്ഡ്പോസ്റ്റ്
സ്ഥാപിക്കണമെന്ന ആവശ്യം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ അതിനായി
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ഗതാഗത
തടസ്സം സൃഷ്ടിക്കുന്ന
ഭാരവാഹനങ്ങള്‍
5280.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രാവിലെ 6.00 മുതല്‍
10.00 മണിവരെയുള്ള
സമയങ്ങളില്‍ കല്ല്,
മണല്‍ മുതലായ
സാധനങ്ങള്‍ കയറ്റിയ
ഭാരവാഹനങ്ങള്‍ സ്കൂള്‍
വാഹനങ്ങള്‍ക്കും
സ്വകാര്യ
ചെറുവാഹനങ്ങള്‍ക്കും
തടസ്സം സൃഷ്ടിച്ച്
നിരത്തുകളില്‍
ഓടുന്നതുമൂലം
കൃത്യസമയത്ത്
സ്കൂളുകളിലും മറ്റ്
ഓഫീസുകളിലും
എത്തേണ്ടവര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സാഹചര്യം
ഒഴിവാക്കുന്നതിനായി
ആഭ്യന്തര വകുപ്പിന്റെ
തേതൃത്വത്തില്‍ എന്ത്
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഗതാഗത
തടസ്സം സൃഷ്ടിക്കുന്ന
ഭാരവാഹനങ്ങള്‍
ഉള്‍പ്പെടെയുള്ള മറ്റ്
വാഹനങ്ങള്‍ക്കെതിരെ
വാഹന
പരിശോധനയുള്‍പ്പെടെയുള്ള
മാര്‍ഗ്ഗങ്ങള്‍
സ്വീകരിച്ച് നിയമനടപടി
കൈക്കൊള്ളുമോ?
മണല്‍
മാഫിയക്കെതിരെ സ്വീകരിച്ച
നടപടികള്‍
5281.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മണല്‍ മാഫിയക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
അനധികൃതമായി
മണല്‍ കടത്തിയ എത്ര
വാഹനങ്ങള്‍ ഈ
സര്‍ക്കാര്‍ വന്നശേഷം
പിടികൂടിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(സി)
പിടിച്ചെടുത്ത
വാഹനങ്ങള്‍ എവിടെയാണ്
സൂക്ഷിച്ചിട്ടുള്ളത്;
ഉടമകള്‍ക്ക് അവ
തിരിച്ചുനല്‍കുമോ;
എങ്കില്‍ അതിനു
സ്വീകരിക്കുന്ന
മാനദണ്ഡമെന്താണ്; എത്ര
കാലാവധിക്കു ശേഷമാണ്
തിരിച്ചു നല്‍കുക;
വിശദമാക്കുമോ;
(ഡി)
അനധികൃതമായി
മണല്‍ കടത്തി എന്ന
കുറ്റം ചെയ്തതിന്റെ
പേരില്‍ വാഹനങ്ങള്‍
ഉടമകള്‍ക്ക്
തിരിച്ചുനല്‍കാതെ
നശിപ്പിക്കാറുണ്ടോ;
എങ്കില്‍ എത്ര
വാഹനങ്ങള്‍ ഇങ്ങനെ
നശിപ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
അനധികൃതമായി
മണല്‍ വാരിയ എത്ര
തോണികള്‍ ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പിടികൂടിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(എഫ്)
പിടിച്ചെടുത്ത
തോണികള്‍ എവിടെയാണ്
സൂക്ഷിച്ചിട്ടുള്ളത്;
ഉടമകള്‍ക്ക് അവ
തിരിച്ചു
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ;
(ജി)
അനധികൃതമായി
മണല്‍ വാരുന്ന തോണികളെ
പിടികൂടി
തകര്‍ക്കാറുണ്ടോ;
എങ്കില്‍ ഏത് നിയമവും
വകുപ്പും അനുസരിച്ചാണ്
ഇങ്ങനെ ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ?
പോലീസ്
ഉദ്യോഗസ്ഥരുടെ
പെരുമാറ്റദൂഷ്യത്തിനും
അധികാര
ദുര്‍വിനിയോഗത്തിനുമെതിരെ
നടപടി
5282.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് വകുപ്പില്‍
വിവിധ
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള
പെരുമാറ്റദൂഷ്യം,
അധികാര ദുര്‍വിനിയോഗം
തുടങ്ങിയ പരാതികള്‍
ഗൗരവപൂര്‍വ്വം
അന്വേഷിച്ച്
മാതൃകാപരമായ അച്ചടക്ക
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
അഞ്ച്
വര്‍ഷക്കാലയളവില്‍
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എത്ര പരാതികളാണ്
ലഭിച്ചിട്ടുള്ളത്;
ഇതില്‍ എത്ര
പരാതികളിലാണ് അന്വേഷണം
പൂര്‍ത്തിയാക്കി
അച്ചടക്ക നടപടികള്‍
സ്വീകരിക്കാന്‍
അവശേഷിക്കുന്നത്;
(സി)
പോലീസ്
വകുപ്പില്‍
ഉദ്യോഗസ്ഥനും
തിരുവനന്തപുരം
ജില്ലയില്‍ വിഴിഞ്ഞം
പോലീസ് സ്റ്റേഷന്
പരിധിയില്‍
താമസിക്കുന്നതുമായ ഹെഡ്
കോണ്‍സ്റ്റബിള്‍ ശ്രീ.
സുരേഷ് കുമാറിനെതിരെ
(ഗ്രേഡ് എസ്.ഐ. റ്റി.
9291) അയല്ക്കാരന്റെ
അതിര് കൈയ്യേറിയതിനും
തെറിവിളിച്ചതിനും
ഭീഷണിപ്പെടുത്തിയതിനും
2015 ഒക്ടോബര്‍ മാസം
ആഭ്യന്തര
സെക്രട്ടറിക്ക് പരാതി
ലഭിച്ചിരുന്നോ;
പ്രസ്തുത പരാതി ലഭിച്ച്
ഒരു വര്‍ഷമായിട്ടും
നടപടി
എടുക്കാതിരുന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
വിഴിഞ്ഞം
പോലീസ് സ്റ്റേഷനില്‍
നിന്നും
ആവശ്യപ്പെട്ടതനുസരിച്ച്
പരാതിക്കാരനും പ്രതിയായ
പോലീസുകാരനും എന്നാണ്
സ്റ്റേറ്റ്മെന്റുകള്‍
ഹാജരാക്കിയതെന്നും അവ
ആഭ്യന്തര
സെക്രട്ടറിക്ക് എന്നാണ്
അയച്ചുനല്‍കിയതെന്നും
വ്യക്തമാക്കുമോ;
(ഇ)
പരാതിക്കാരന്
വിഴിഞ്ഞം പോലീസ്
സ്റ്റേഷനില്‍
സമര്‍പ്പിച്ച
സ്റ്റേറ്റ്മെന്റിന്റെ
പകര്‍പ്പ് എന്നാണ്
പരാതിക്കാരന് ആഭ്യന്തര
സെക്രട്ടറിക്ക്
ലഭ്യമാക്കിയത്;
(എഫ്)
പ്രതിസ്ഥാനത്തുള്ള
ഉദ്യോഗസ്ഥനെ
രക്ഷപ്പെടുത്താനുള്ള
ബോധപൂര്‍വ്വമായ ശ്രമം
നടക്കുന്നുണ്ടോയെന്ന്
സര്‍ക്കാര്‍
പരിശോധിക്കുമോ;
പ്രസ്തുത പരാതിയില്‍
വേഗം അനേഷണം
പൂര്‍ത്തിയാക്കി
കുറ്റക്കാരനെതിരെ
മാതൃകാപരമായ അച്ചടക്ക
നടപടി സ്വീകരിച്ച്
വിവരം സഭയുടെ
മേശപ്പുറത്ത്
വെയ്ക്കുമോ?
പോലീസ്
സേനയിലെ അംഗസംഖ്യ
5283.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയിലെ ആകെ
അംഗസംഖ്യ എത്ര; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
റിസര്‍വ് പോലീസിലെയും
ബറ്റാലിയനുകളിലെയും
അംഗസംഖ്യ എത്ര
വീതമെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പോലീസ് സേനയിലെ
അംഗസംഖ്യ
നിശ്ചയിക്കുന്ന
മാനദണ്ഡം എന്താണ്;
നിലവില്‍ സംസ്ഥാനത്ത്
ആവശ്യത്തിന് പോലീസ്
സേനാംഗങ്ങള്‍
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ എത്ര
കുറവാണ്; പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
നടപടി സ്വീകരിക്കുമോ;
(സി)
സിറ്റികളില്‍
പോലും ആവശ്യത്തിന്
പോലീസ് സേനാംഗങ്ങള്‍
ഇല്ലാത്തതിനാല്‍
പലപ്പോഴും ക്രമസമാധാന
പ്രശ്നങ്ങളും ട്രാഫിക്
പ്രശ്നങ്ങളും
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
തിരുവനന്തപുരം
സിറ്റിയില്‍ ബേക്കറി
ജംഗ്ഷനടുത്ത്
നിയമസഭയില്‍ നിന്നും
മന്ത്രിമാരും മറ്റ്
ഉദ്യോഗസ്ഥരും
സെക്രട്ടേറിയറ്റിലേയ്ക്ക്
പോകുന്ന വഴി
പാലത്തിനടിയിലെ
പോയിന്റിനടുത്ത്
ട്രാഫിക് പോലീസിനെ
സ്ഥിരമായി നിയമിക്കുമോ;
നിലവില്‍ ഒരു സബ്
ഇന്‍സ്പെക്ടറും ഒരു
പോലീസ് കോണ്‍സ്റ്റബിളും
ഉണ്ടെങ്കിലും ട്രാഫിക്
തിരക്ക് നോക്കാതെ അവര്‍
ഹെല്‍മറ്റ് ചെക്കിംഗ്
നടത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
തിരക്കുള്ള
സ്ഥലങ്ങളില്‍ പോലീസ്
ഉദ്യോഗസ്ഥര്‍ ട്രാഫിക്
ശ്രദ്ധിക്കാതെ
തൊട്ടടുത്ത് ഹെല്‍മറ്റ്
പരിശോധനയും സീറ്റ്
ബെല്‍റ്റ് പരിശോധനയും
നടത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍ പരാതി
ലഭിച്ചാല്‍ ആഭ്യന്തര
വകുപ്പ് നടപടി
സ്വീകരിക്കുമോ;
(എഫ്)
പ്രധാന
സിറ്റികളിലും
തിരക്കുള്ള
സ്ഥലങ്ങളിലും ട്രാഫിക്
ശ്രദ്ധിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
സംസ്ഥാന പോലീസ്
മേധാവിക്ക് രേഖാമൂലം
നല്‍കുമോ?
പോലീസ്
വകുപ്പിലെ
സ്ഥലംമാറ്റങ്ങള്‍
5284.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പോലീസ് വകുപ്പില്‍
എ.എസ്.ഐ, എസ്.സി.പി.ഒ ,
സി.പി.ഒ തസ്തികകളില്‍
ജോലി നോക്കിവരുന്ന എത്ര
ജീവനക്കാരെ സ്ഥലം
മാറ്റി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
സ്ഥലംമാറ്റങ്ങള്‍
മാനദണ്ഡങ്ങള്‍
പാലിച്ചാണോ നടത്തിയത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
മാനദണ്ഡങ്ങള്‍ക്ക്
വിരുദ്ധമായി നടത്തിയ
സ്ഥലംമാറ്റങ്ങള്‍
റദ്ദാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
പോലീസ്
കംപ്ലയിന്റ് അതോറിറ്റി
5285.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പുമായി
ബന്ധപ്പെട്ട
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പോലീസ് കംപ്ലയിന്റ്
അതോറിറ്റി മുമ്പാകെ
എത്ര പരാതികള്‍
ലഭിച്ചു; അതില്‍ എത്ര
പരാതികള്‍
തീര്‍പ്പാക്കി;
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പോലീസ് കസ്റ്റഡിയില്‍
എത്രപേര്‍
മരണപ്പെടുകയുണ്ടായി;
കുറ്റക്കാര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
പൊലീസ്
സ്റ്റേഷനുകളുടെ നവീകരണം
5286.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊലീസ്
സ്റ്റേഷനുകളുടെ
നവീകരണത്തിന്റെ ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
പൊലീസ്
സ്റ്റേഷന്
നവീകരണത്തിന് വേണ്ടി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ പൊലീസ്
സ്റ്റേഷനുകളിലും
ഇന്റര്‍നെറ്റ്
കണക്ടിവിറ്റി ലഭ്യമാണോ;
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ഇന്റര്‍നെറ്റ്
കണക്ടിവിറ്റി
ലഭ്യമാക്കാന്‍
സ്വീകരിച്ച നടപടി
ക്രമങ്ങള്‍
വിശദമാക്കുമോ?
പോലീസ്
സ്റ്റേഷനുകളിലെ വര്‍ക്ക്
ലോഡ്
5287.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് സ്റ്റേഷനുകളിലെ
വര്‍ക്ക് ലോഡ്
സംബന്ധിച്ച
കംപാരിറ്റീവ് സ്റ്റഡി
റിപ്പോര്‍ട്ട്
പൂര്‍ത്തിയായിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ ഈ സ്റ്റഡി
റിപ്പോര്‍ട്ട് പ്രകാരം
വര്‍ക്ക് ലോഡ്
കൂടുതലുള്ളതായി കാണുന്ന
പോലീസ് സ്റ്റേഷനുകള്‍
ഏതെല്ലാമെന്നുളള പട്ടിക
ലഭ്യമാക്കുമോ?
പോലീസ്
പരിശീലനകാലത്തെ
അഡ്വാന്‍സ്
ഇന്‍ക്രിമെന്റ്
5288.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
പരിശീലനകാലം
സര്‍വ്വീസായി
പരിഗണിച്ച് പരിശീലനം
വിജയകരമായി
പൂര്‍ത്തിയാക്കിയവര്‍ക്ക്
അനുവദിച്ച അഡ്വാന്‍സ്
ഇന്‍ക്രിമെന്റ്
പരിശീലനം
പൂര്‍ത്തിയാക്കിയ ശേഷം
നിയമാനുസൃതം റിലീവ്
ചെയ്ത് മറ്റു
സര്‍ക്കാര്‍
വകുപ്പുകളിലേക്ക് പോയ
ഉദ്യോഗസ്ഥര്‍ക്ക്
ലഭിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മറ്റ്
സര്‍ക്കാര്‍
വകുപ്പുകളിലേക്ക് പോയ
ഉദ്യോഗസ്ഥര്‍ക്ക്
അനുവദിക്കുന്ന 200 രൂപ
പേഴ്സണല്‍ പേ ശമ്പള
പരിഷ്കരണത്തിന്
മുമ്പുള്ള സ്കെയിലിലാണ്
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇവര്‍ക്ക് അഡ്വാന്‍സ്
ഇന്‍ക്രിമെന്റ്
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
ജനസൗഹൃദ
പോലീസ് നയം നടപ്പാക്കാന്‍
നടപടി
5289.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനസൗഹൃദ
പോലീസ് നയം
നടപ്പിലാക്കുന്നതില്‍
നേരിടുന്ന
വെല്ലുവിളികള്‍
എന്തെക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പൊതുജനങ്ങളില്‍
സര്‍ക്കാരിന്റെ
പ്രതിച്ഛായ
തകര്‍ക്കുന്ന രീതിയില്‍
സര്‍ക്കാര്‍ നയത്തിന്
വിരുദ്ധമായി
പ്രവര്‍ത്തിച്ചതിനും
ഗുണ്ടായിസം,
പെരുമാറ്റദൂഷ്യം,
അച്ചടക്കരാഹിത്യം
തുടങ്ങിയവ സംബന്ധിച്ചും
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
മാധ്യമങ്ങളില്‍ വന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇപ്രകാരം പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എത്ര പരാതികളാണ്
സര്‍ക്കാര്‍ മുമ്പാകെ
വന്നിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
പരാതികളിന്മേല്
നീതിപൂര്‍വ്വമായ
അന്വേഷണം നടത്തി
മാതൃകാപരമായ അച്ചടക്ക
നടപടികള്‍
സ്വീകരിക്കുന്നതിന്
തടസ്സവും കാലതാമസവും
ഉണ്ടാകുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ എത്ര
പരാതികളില്‍ അന്വേഷണം
നടത്തി റിപ്പോര്‍ട്ട്
പോലീസ് വകുപ്പില്‍
നിന്ന് സര്‍ക്കാരിന്
സമര്‍പ്പിക്കാനുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പോലീസുദ്യോഗസ്ഥര്‍ക്കെതിരെയുള്ള
പരാതികളില്‍ പോലീസുകാരെ
സംരക്ഷിക്കുന്ന പോലീസ്
വകുപ്പിന്റെ ശ്രമങ്ങളെ
അതിജീവിക്കാന്‍ എന്ത്
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഇ)
സര്‍ക്കാരിന്റെ
നയവും പ്രതിച്ഛായയും
സംരക്ഷിക്കുന്നതിനും
ജനങ്ങള്‍ക്ക്
ഭയപ്പാടില്ലാതെ
പോലീസിനെ
സമീപിക്കുന്നതിനും
ഉതകുന്ന വിധത്തില്‍
പോലീസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍
തസ്തികയിലുള്ള
ഉദ്യോഗസ്ഥരുടെ
നിയമനം,സ്ഥലംമാറ്റം,
അച്ചടക്ക നടപടികള്‍
എന്നിവ
ആഭ്യന്തരവകുപ്പിന്റെ
നേരിട്ടുള്ള
മേല്‍നോട്ടത്തില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലയിലെ ലോക്കല്‍
പോലീസ്
സ്റ്റേഷനുകളിലേക്ക് സ്ഥലം
മാറ്റം
5290.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ
6.01.2015-ലെ OA നം.
2380/14 ഉത്തരവ്
പ്രകാരം 51 പോലീസുകാരെ
മറ്റുജില്ലകളില്‍
നിന്നും കൊല്ലം
ജില്ലയിലെ ലോക്കല്‍
സ്റ്റേഷനുകളിലേക്ക്
മാറ്റുന്നതിനുളള
നടപടികള്‍ക്ക്
നിര്‍ദ്ദേശിച്ചിരുന്നോ;
(ബി)
പ്രസ്തുത
ഉത്തരവില്‍ സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ?
പോലീസ്
സ്റ്റേഷനുകളിലെ ഡ്രെെവര്‍
തസ്തിക
5291.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകളിലെ
ഡ്രെെവര്‍ തസ്തികയില്‍
നിയമനം നടത്താത്തത്
സര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തസ്തികയിലുളള ഒഴിവുകള്‍
യഥാമയം പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്നത്
വിശദീകരിക്കുമോ;
(സി)
കെ.എ.പി
മൂന്നാം ബറ്റാലിയന്
വിഭാഗത്തില്‍ ഡ്രെെവര്‍
തസ്തികയുടെ ഒഴിവുകള്‍
നിരവധി ഉണ്ടായിട്ടും,
പി.എസ്.സി. റാങ്ക്
ലിസ്റ്റ് ഉണ്ടായിട്ടും
നിയമനം നടക്കാത്തതിന്റെ
കാരണം വിശദീകരിക്കുമോ;
(ഡി)
പ്രസ്തുത
വിഭാഗത്തിലുളള
ഒഴിവുകള്‍ പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യിപ്പിച്ച്
ഡ്രെെവര്‍ തസ്തികയില്‍
നിയമനം
വേഗത്തിലാക്കുന്ന
കാര്യം സര്‍ക്കാര്‍
ആലോചിക്കുമോ എന്ന്
വ്യക്തമാക്കുമോ?
നിരീക്ഷണ
ക്യാമറകള്‍
5292.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
മണ്ഡലത്തിലെ ചാവക്കാട്,
ഗുരുവായൂര്‍
നഗരങ്ങളില്‍ ക്രമസമാധാന
പാലനത്തിന് സഹായകരമായ
വിധത്തില്‍ നിരീക്ഷണ
ക്യാമറകള്‍
(എം.എല്‍.എ.യുടെ
പ്രത്യേക വികസന ഫണ്ട്
വിനിയോഗിച്ച്)
സ്ഥാപിച്ചിരുന്നത്
പൂര്‍ണ്ണമായും
പ്രവര്‍ത്തിക്കാത്തതിനാല്‍
ആയത്
പ്രവര്‍ത്തനസജ്ജമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ആഭ്യന്തര
വകുപ്പ് തനത് ഫണ്ട്
ഉപയോഗിച്ച്
കെല്‍ട്രോണ്‍ പോലുള്ള
സ്ഥാപനങ്ങളില്‍
റിപ്പയറിംഗിന്
സംവിധാനമുണ്ടാക്കുമോ?
ഓട്ടോറിക്ഷ
/ടാക്സി വാഹനങ്ങള്‍ക്ക്
സ്റ്റാന്റ് അനുവദിക്കുന്ന
സംവിധാനം
T 5293.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓട്ടോറിക്ഷ /ടാക്സി
വാഹനങ്ങള്‍ക്ക്
സ്റ്റാന്റ്
അനുവദിക്കുന്ന സംവിധാനം
എപ്രകാരമാണ്; വിശദമായ
വിവരം ലഭ്യമാക്കുമോ;
(ബി)
ഓട്ടോ
/ടാക്സി വാഹനങ്ങള്‍ക്ക്
സ്റ്റാന്റ് ഇല്ലാത്ത
സ്ഥലങ്ങളില്‍
അനധികൃതമായി വാഹനങ്ങള്‍
പാര്‍ക്ക് ചെയ്യുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
പരാതികള്‍ ലഭിച്ചാല്‍
വകുപ്പ് അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ?
അപകടങ്ങള്‍
മൂലം നിരാലംബരാകുന്ന
കുടുംബങ്ങളെ
രക്ഷിക്കുന്നതിനായി
പദ്ധതി
5294.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര
വാഹനാപകടങ്ങള്‍ നടന്നു;
ഇതില്‍ മരണപ്പെട്ടവരുടെ
ജില്ലതിരിച്ചുള്ള
കണക്ക് വിശദമാക്കാമോ;;
(ബി)
അപകടങ്ങള്‍
മൂലം നിരാലംബരാകുന്ന
കുടുംബങ്ങളെ
രക്ഷിക്കുന്നതിനായി ഒരു
പ്രത്യേക നിധി
രൂപീകരിക്കുന്നതിന്
പദ്ധതി തയ്യാറാക്കുമോ;
വ്യക്തമാക്കുമോ;
(സി)
അപകടങ്ങളില്‍
ജീവന്
നഷ്ടപ്പെടുന്നതില്‍ 70
ശതമാനത്തിലധികം പേര്
18 നും 34 നും ഇടയ്ക്ക്
പ്രായമുള്ളവരാണെന്ന
വസ്തുത പരിഗണിച്ച്
മേല്പറഞ്ഞ പദ്ധതിക്ക്
അടിയന്തര പരിഗണന
നല്‍കുമോ?
വിജിലന്‍സ്
കേസുകള്‍ പിന്‍വലിക്കല്‍
5295.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ 5 വര്‍ഷ
കാലത്തിനിടയില്‍ എത്ര
വിജിലന്‍സ് കേസ്സുകള്‍
പിന്‍വലിക്കാനാണ്
നിരാക്ഷേപ പത്രം
നല്‍കിയിട്ടുള്ളത്;
(ബി)
ഏതെല്ലാം
വിഭാഗങ്ങളില്‍പ്പെടുന്ന
വിജിലന്‍സ് കേസുകള്‍
പിന്‍വലിക്കാനാണ്
നിരാക്ഷേപ പത്രം
നല്‍കിയിട്ടുള്ളത്; ഇതു
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ?
ബന്ധുനിയമന
വിഷയത്തില്‍ വിജിലന്‍സ്
അന്വേഷണം
5296.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ
ബന്ധുനിയമന വിഷയത്തില്‍
വിജിലന്‍സ് കേസെടുത്ത്
അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഗവണ്മെന്റ്- പൊതുമേഖലാ
സ്ഥാപനങ്ങളിലെ ഏതൊക്കെ
തസ്തികകളില്‍,
ആരെയൊക്കെ
നിയമിച്ചപ്രകാരം ഏത്
മന്ത്രിയ്ക്ക്
അല്ലെങ്കില്‍
രാഷ്ട്രീയക്കാര്‍ക്ക്
എതിരെയാണ്
അന്വേഷണമെന്ന്
പേരുസഹിതം
വിശദമാക്കുമോ;
(സി)
ഉദ്യോഗാര്‍ത്ഥികളെ
നിയമിച്ചവരും,
ഉദ്യോഗാര്‍ത്ഥികളും
തമ്മിലുള്ള
ബന്ധമെന്തെന്ന്
വിശദമാക്കുമോ;
(ഡി)
ബന്ധു
നിയമനത്തിനെതിരെ
അന്വേഷണം ആവശ്യപ്പെട്ട്
നിലവില്‍ എത്ര
പരാതികള്‍ വിജിലന്‍സിന്
കിട്ടിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത പരാതി
തന്നവര്‍ ആരൊക്കെയെന്ന്
പേരുസഹിതം
വിശദമാക്കുമോ?
കോടതികളിലെ
മാധ്യമ വിലക്ക്
5297.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടതിയില്‍
മാധ്യമ വിലക്കില്ലെന്ന്
മുഖ്യമന്ത്രിയും
ഹെെക്കോടതി
രജിസ്ട്രാറും
വ്യക്തമാക്കുമ്പോഴും
കോടതികളില്‍ മാധ്യമ
പ്രവര്‍ത്തകര്‍ക്ക്
അഭിഭാഷകരില്‍ നിന്ന്
മര്‍ദ്ദനമേല്‍ക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുഖ്യമന്ത്രിയും
ഹെെക്കോടതി ചീഫ്
ജസ്റ്റിസും ഇതു
സംബന്ധിച്ച് ചര്‍ച്ച
നടത്തുകയുണ്ടായോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
കോടതിയിലെ മാധ്യമ
വിലക്ക് പൂര്‍ണ്ണമായും
നീക്കുന്നതിന്
എന്തൊക്കെ നടപടികള്‍
കെെകൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഇൗ
വിഷയവുമായി
ബന്ധപ്പെട്ട് ഇതിനകം
ഏതെങ്കിലും കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
ഗുരുവായൂര്‍
പോലീസ് സ്റ്റേഷന്
5298.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഗുരുവായൂരിന്
തൊട്ടടുത്തുള്ള
പ്രദേശങ്ങള്‍
കണ്ടാണശ്ശേരിയില്‍
സ്ഥിതി ചെയ്യുന്ന
ഗുരുവായൂര്‍ സ്റ്റേഷന്
പരിധിയിലാക്കിയത്
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍
അതിര്‍ത്തി
പുനര്‍വിഭജനം നടത്തി
കുരഞ്ഞിയൂര്‍, പേരകം
പ്രദേശങ്ങള്‍ ടെംബിള്‍
സ്റ്റേഷന്റെ പരിധിയില്‍
കൊണ്ടുവരുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഫോറന്‍സിക്
കേസുകളുടെ പരിശോധനാ ഫലം
5299.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
ഫോറന്‍സിക് ആസ്ഥാനത്ത്
എത്ര കേസുകള്‍ പരിശോധന
ഫലം കാത്ത്
കിടക്കുന്നുണ്ട്;
(ബി)
ഡി.എന്‍.എ.പരിശോധനയ്ക്ക്
സംസ്ഥാനത്ത് എവിടെയാണ്
സംവിധാനമുള്ളത്;
കൂടുതല്‍ സ്ഥലത്ത്
ഡി.എന്‍.എ.പരിശോധന
സംവിധാനത്തിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഫോറന്‍സിക്
ലാബുകളുടെ നവീകരണത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും
;വ്യക്തമാക്കുമോ?
ഉത്സവങ്ങളും
കാര്‍ണിവലുകളും
സംഘടിപ്പിക്കുന്നതിനുള്ള
അനുമതി
5300.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉത്സവങ്ങള്‍,
കാര്‍ണിവലുകള്‍,
എക്സിബിഷനുകള്‍ എന്നിവ
സംഘടിപ്പിക്കുന്നതിന്
അനുമതി
ആവശ്യമാണോ;എങ്കില്‍
അപേക്ഷ
സമര്‍പ്പിക്കേണ്ട
നടപടിക്രമം
എന്താണെന്നും അനുമതി
നല്‍കേണ്ട അധികൃതര്‍
ആരാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
മേളകള്‍ നടത്തുന്ന
സ്ഥലങ്ങളിലെ സുരക്ഷാ
സംവിധാനങ്ങള്‍
പരിശോധിക്കാറുണ്ടോ;എങ്കില്‍
ആരാണ് പരിശോധന
നടത്താറുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സുരക്ഷാ
സംവിധാനങ്ങളൊന്നുമില്ലാതെ
മേളകള്‍
സംഘടിപ്പിക്കുന്നവര്‍ക്കെതിരെ
ശിക്ഷണ നടപടികള്‍
കൈക്കൊള്ളാന്‍
നിയമമുണ്ടോ;എങ്കില്‍
ആയതിന്‍െറ വിശദശാംശം
നല്‍കുമോ; പ്രസ്തുത
നിയമമനുസരിച്ച് കഴിഞ്ഞ
പത്ത്
വര്‍ഷത്തിനിടയില്‍ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ഡി)
പത്തനംത്തിട്ട
ചിറ്റാറില്‍ സ്വകാര്യ
ഗ്രൂപ്പ്
വസന്തോത്സവത്തിന്റെ
പേരില്‍
സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാതെ
പ്രവര്‍ത്തിപ്പിച്ചിരുന്ന
ആകാശത്തൊട്ടിലില്‍
നിന്ന് വീണ് അഞ്ചു
വയസ്സുള്ള കുട്ടി
മരിച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്മേല് സ്വീകരിച്ച
നടപടികളും മരിച്ച
കുട്ടിയുടെ
കുടുംബത്തിനു നല്കിയ
സഹായവും എന്താണെന്ന്
വ്യക്തമാക്കുമോ;
(ഇ)
അധികാരികളുടെ
ഉദാസീനത കാരണമാണ് വിനോദ
സംരംഭങ്ങള്‍ മരണത്തിനും
കഷ്ടനഷ്ടങ്ങള്‍ക്കും
കാരണമാകുന്നതെന്ന്
അഭിപ്രായമുണ്ടോ;
എങ്കില്‍ ഇത്തരം
സംവിധാനങ്ങളുടെ സുരക്ഷ
ഉറപ്പു
വരുത്തുന്നതിനുള്ള
മാനദണ്ഡം, അനുമതി
നല്‍കുന്നതിന്
അധികാരമുള്ള ഭരണ
സംവിധാനം,
സുരക്ഷാസംവിധാനങ്ങള്‍
സംബന്ധിച്ച നിയമാവലി
എന്നിവയില്‍ വ്യക്തത
വരുത്താന്‍ നടപടികള്‍
സ്വീകരിക്കുമോ ?
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍മാരെ
പ്രമോട്ടു ചെയ്ത്
ഡി.വൈ.എസ്.പി. മാര്‍
ആക്കി നിയമിക്കാന്‍ നടപടി
5301.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിലവിലുള്ള വനിതാ
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
സ്ഥാനക്കയറ്റം നല്കി
ഡി.വൈ.എസ്.പി. മാര്‍
ആക്കി എല്ലാ പോലീസ്
ജില്ലകളിലും (19 എണ്ണം)
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിലേയ്ക്കായുള്ള
67505/K2/2015/Home നം.
ഫയല്‍ ആഭ്യന്തര
വകുപ്പില്‍
വളരെക്കാലമായി
പെന്റിംഗില്‍
ഇരിക്കുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
മഞ്ചേഷിന്‍െറ
ദുരൂഹ മരണം
5302.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഉദുമ പഞ്ചായത്ത്
മുദിയക്കാല്‍ സ്വദേശി
മഞ്ചേഷ് വയനാട്
വൈത്തിരിയിലെ വൈത്തിരി
വില്ലേജ് ലക്ഷ്വറി സ്പാ
റിസോര്‍ട്ടില്‍
18.7.2015-ല്‍
ദുരൂഹസാഹചര്യത്തില്‍
മരണപ്പെട്ട സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംഭവുമായി ബന്ധപ്പെട്ട
കേസ് മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സ്റ്റേറ്റ്
ക്രൈംബ്രാഞ്ചിന്
കൈമാറിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ക്രൈം
ബ്രാഞ്ച് അന്വേഷണം
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
ക്രൈംബ്രാഞ്ച്
അന്വേഷണം
കുറ്റമറ്റരീതിയില്‍
നടത്തണമെന്നാവശ്യപ്പെട്ട്
ആക്ഷന്‍ കമ്മിറ്റിയും
പരേതന്റെ പിതാവും
നല്കിയ ഹര്‍ജിയില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
പുറ്റിങ്ങല്‍
വെടിക്കെട്ട് ദുരന്തം
5303.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
പുറ്റിങ്ങല്‍
വെടിക്കെട്ട് ദുരന്തം
സംബന്ധിച്ച
അന്വേഷണത്തിന്
ജുഡീഷ്യല്‍ കമ്മീഷനെ
നിയമിച്ചത് എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കമ്മീഷന്റെ
കാലാവധി എന്ന്
അവസാനിക്കുമെന്ന്
അറിയിക്കുമോ;
(സി)
കമ്മീഷന്റെ
അന്വേഷണ വിഷയങ്ങള്‍
എന്തൊക്കെയാണെന്ന്
നിശ്ചയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ?
സ്റ്റുഡന്റ്സ്
പോലീസ് കേഡറ്റ്
5304.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തിലെ രാമപുരം
ഗവണ്മെന്റ്
എച്ച്.എസ്സില്‍
സ്റ്റുഡന്റ്സ് പോലീസ്
കേഡറ്റ്
അനുവദിക്കണമെന്ന അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ടി സ്കൂളില്‍
സ്റ്റുഡന്റ്സ് പോലീസ്
കേഡറ്റ്
അനുവദിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ?
ഗോപാലകൃഷ്ണന്
നായരുടെ ആത്മഹത്യ
5305.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുനലൂര്‍
പോലീസ് സ്റ്റേഷന്
അതിര്‍ത്തിയില്‍
കരവാളൂര്‍ പ്രദേശത്ത്
15.10.2016 ല്‍
ഗോപാലകൃഷ്ണന് നായര്‍
എന്നയാള്‍ ആത്മഹത്യ
ചെയ്തിരുന്നോ; ടിയാന്റെ
ആത്മഹത്യക്കുറിപ്പ്
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആത്മഹത്യാക്കുറിപ്പില്‍
കാരണം
വ്യക്തമാക്കിയിരുന്നോ;
(സി)
അപ്രകാരം
കാരണം
രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍
പ്രസ്തുത
ആത്മഹത്യക്കുറിപ്പിന്റെ
അടിസ്ഥാനത്തില്‍ പോലീസ്
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;എങ്കില്‍
കേസ് നമ്പരും
പ്രതികളുടെ പേരും
വെളിപ്പെടുത്തുമോ?
അനുമതിയില്ലാതെ
നടത്തുന്ന ആയുധ പരിശീലനം
5306.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ഐ.ബി. സതീഷ്
,,
കെ. ദാസന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആര്.എസ്.എസ്.-ബി.ജെ.പി.
സംഘടനകളുടെ
കേന്ദ്രനേതാക്കള്‍
സംസ്ഥാനത്ത് എത്തി
തങ്ങള്‍
ആക്രമിക്കപ്പെടുകയാണെന്ന്
പ്രചരണം നടത്തിയെന്നും
ഈ സംഘടനകളുടെ ലേബലില്‍
കണ്ണൂരും,
തിരുവനന്തപുരത്തും
പരിശീലനം നേടിയ
ഗുണ്ടാസംഘങ്ങളെ
ഉപയോഗിച്ച് കൊലപാതകവും
അക്രമങ്ങളും
വ്യാപിപ്പിച്ചിരിക്കുന്നത്
നിയന്ത്രിക്കാന്‍
പോലീസ് സേനയ്ക്ക്
കഴിയാതെ പോയി
എന്നുമുള്ള
ആക്ഷേപങ്ങളുടെ
കാരണങ്ങള്‍ അവലോകനം
നടത്തിയിരുന്നോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
സംഘടനകള്‍ വന്‍തോതില്‍
ആയുധം ശേഖരിച്ചതിന്റെ
തെളിവുകള്‍
പുറത്തുവന്നിട്ടും
ഇത്തരക്കാരെയും
അവര്‍ക്കിടയിലുള്ള
ഗൂഢാലോചനക്കാരെയും
നിയമത്തിനുമുന്നില്‍
കൊണ്ടുവരാന്‍ പോലീസിന്
സാധിക്കാതെ പോയത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ആയുധ
പരിശീലനം നടത്തുന്നതിന്
പോലീസ് അനുമതി
ആവശ്യമുണ്ടോ; എങ്കില്‍
ശാഖകളെന്ന പേരില്‍
വിവിധ സ്ഥലങ്ങളില്‍
പോലീസിന്റെ
അനുമതിയില്ലാതെ
നടത്തുന്ന ആയുധ
പരിശീലനം
നിര്‍ത്തലാക്കാന്‍
ശക്തമായ നടപടി
സ്വീകരിക്കുമോ ?
ഹോംഗാര്‍ഡുമാര്‍
5307.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി,
ഓച്ചിറ എന്നീ പോലീസ്
സ്റ്റേഷനുകളില്‍
നിലവില്‍ എത്ര
ഹോംഗാര്‍ഡുമാര്‍
ജോലിചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ദേശീയ
പാതയിലെ ഗതാഗതത്തിരക്ക്
അനുഭവപ്പെടുന്ന
പുതിയകാവ്,
പുത്തന്‍തെരുവ്,
വവ്വാക്കാവ്,
ചങ്ങന്‍കുളങ്ങര
ബ്ലോക്ക് ജംഗ്ഷന്
എന്നിവിടങ്ങളില്‍
ഹോംഗാര്‍ഡുമാരെ
നിയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കരുനാഗപ്പള്ളി
സബ്ഡിവിഷനില്‍ കൂടുതല്‍
ഹോംഗാര്‍ഡുകളെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ഡി)
കരുനാഗപ്പള്ളി
നഗരത്തിലും,
സമീപഭാഗത്തെ
ദേശീയപാതയിലുമുള്ള
ഗതാഗതത്തിരക്ക്
ഒഴിവാക്കുന്നതിന്
കൂടുതല്‍ പോലീസ്
ഉദ്യോഗസ്ഥരെ
നിയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തീവ്രവാദത്തിനെതിരെ
ജനകീയ ക്യാമ്പയിന്
5308.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
,,
കാരാട്ട് റസാഖ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഗോള
ഭീകര സംഘടനയായ
ഐ.എസിന്റെ അംഗങ്ങളെന്നു
സംശയിക്കുന്നവരെ
സംസ്ഥാനത്തു നിന്നും
അറസ്റ്റ്
ചെയ്തതിന്റെയും,നിരവധി
പേര് ആ സംഘടനയുടെ
ഭാഗമായി സംസ്ഥാനത്തു
പ്രവര്‍ത്തിക്കുന്നുണ്ടെന്ന
വാര്‍ത്തയുടെയും
അടിസ്ഥാനത്തില്‍
പോലീസിന് ജാഗ്രത
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
വര്‍ഗ്ഗീയ
ചേരിതിരിവുണ്ടാക്കി
ഭീകരവാദം വളര്‍ത്താന്‍
ഈ സംഘം
ശ്രമിക്കുമെന്നതിനാല്‍
സംസ്ഥാനത്തെ മറ്റു
തീവ്രവാദ
പ്രസ്ഥാനങ്ങളെയും
കര്‍ശന നിരീക്ഷണത്തിന്
വിധേയമാക്കുമോ;
(സി)
മതവിശ്വാസികളെ
ഉള്‍പ്പെടെ അണിനിരത്തി
തീവ്രവാദത്തിനെതിരെ
ജനകീയ ക്യാമ്പയിന്
നയിക്കാന്‍
നടപടിയെടുക്കുമോ;വിശദമാക്കുമോ?
സ്ത്രീകള്‍ക്കെതിരായ
അതിക്രമങ്ങള്‍
തടയുന്നതിന് നടപടി
5309.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കെതിരായ
അതിക്രമങ്ങള്‍
തടയുന്നതിന്
മുന്‍കാലങ്ങളില്‍
നിന്ന് വ്യത്യസ്തമായി
ഫലപ്രദമായ നടപടികള്‍
സ്വീകരിയ്ക്കുമോ;
(ബി)
വനിതാ
പോലീസ് ഓഫീസര്‍മാരുടെ
എണ്ണം കൂടിയാല്‍
വനിതകള്‍ക്ക് എതിരായ
കേസുകളിന്മേലുള്ള
നടപടികളുടെ വേഗം കൂടും
എന്നത് കണക്കിലെടുത്ത്
കൂടുതല്‍ വനിതാ പോലീസ്
ഓഫീസര്‍മാരെ
നിയമിക്കുമോ;
(സി)
എല്ലാ
പോലീസ് സ്റ്റേഷനുകളിലും
വിമന്‍ ആന്റ്
ചില്‍ഡ്രന്‍ ജസ്റ്റിസ്
ഓഫീസര്‍മാരായി വനിതകളെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
വനിതാ
ഹെല്‍പ്പ് ലൈന്‍
നമ്പറിനെക്കുറിച്ച്
ജനങ്ങള്‍ക്കിടയില്‍
ബോധവല്‍ക്കരണം
നടത്തുന്നതിന്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്ന്
വ്യക്തമാക്കുമോ?
ക്രൈം
നമ്പര്‍ 331/2015
5310.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രി.പി.എ.ഖലീല്‍
പരാതിക്കാരനായ ക്രൈം
നമ്പര്‍ 331/2015
കാസര്‍കോട് ജില്ലയില്‍
ഏത് പോലീസ്
സ്റ്റേഷനിലാണു
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(ബി)
കേസിനാസ്പദമായ
സംഭവം നടന്ന സ്ഥലം ഏത്
പോലീസ് സ്റ്റേഷന്റെ
പരിധിയിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംഭവം
നടന്നസ്ഥലം
അധികാരപരിധിയില്‍
വരുന്ന പോലീസ്
സ്റ്റേഷനില്‍ അല്ല കേസ്
രജിസിറ്റര്‍
ചെയ്തിട്ടുള്ളതെങ്കില്
അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കേസിന്റെ എഫ്.ഐ.ആറില്‍
എത്ര പ്രതികളുണ്ട്;
പേരുവിവരം
വ്യക്തമാക്കുമോ;
(ഇ)
എഫ്.ഐ.ആറില്‍
പ്രതികളാണെന്ന്
പറയുന്നവരെ ചോദ്യം
ചെയ്യുകയോ അറസ്റ്റ്
ചെയ്യുകയോ
ചെയ്തിട്ടുണ്ടോ; ഈ
കേസിനാസ്പദമായ സംഭവം
എന്തായിരുന്നുവെന്നും
,നിലവിലെ സ്ഥിതി
എന്താണെന്നും
വ്യക്തമാക്കുമോ; ഈ
കേസിന്റെ
ചാര്‍ജ്ജ്ഷീറ്റ്
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എപ്പോഴാണെന്ന്
വ്യക്തമാക്കുമോ?
അഴിമതിയും
കൈക്കൂലിയും
അവസാനിപ്പിക്കുന്നതിന്
നടപടികള്‍
5311.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സിവില്‍ സര്‍വ്വീസിലെ
അഴിമതിയും കൈക്കൂലിയും
സമ്പൂര്‍ണ്ണമായും
അവസാനിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര അഴിമതി,
കൈക്കൂലി കേസ്സുകളാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
ജീവനക്കാര്‍ക്കെതിരെ
നടപടി എടുത്തിട്ടുണ്ട്;
ഏതെല്ലാം
വകുപ്പുകളിലാണെന്നും
വിശദമാക്കുമോ?
അതിവേഗ
വനിതാ കോടതികള്‍
5312.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിതകള്‍ക്കെതിരെ
ഉണ്ടാകുന്ന
അതിക്രമങ്ങള്‍ പ്രകാരം
എടുത്തിട്ടുളള
കേസ്സുകളില്‍ സത്വരമായി
തീര്‍പ്പു
കല്പിക്കുന്നതിന്
അതിവേഗ വനിതാ
കോടതികള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
വനിതകള്ക്കെതിരേയുളള
അതിക്രമങ്ങളുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ സംസ്ഥാനത്ത്
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ;
ഇവയുടെ ജില്ല
തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കാമോ?
ഓടുമേഞ്ഞ
കോടതി കെട്ടിടങ്ങളുടെ
പുനര്‍നിര്‍മ്മാണം
T 5313.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓടുമേഞ്ഞ
കോടതി കെട്ടിടങ്ങള്‍
പുനര്നിര്മ്മിക്കണമെന്ന
കേന്ദ്ര സര്‍ക്കാര്‍
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചിറ്റൂര്‍
കോടതി കെട്ടിടം ഓടിട്ട
പഴയ കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത്
എന്നത്
ശ്രദ്ധിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കെട്ടിടം
പുനര്‍നിര്‍മ്മിക്കുന്നതിനും
നവീകരിക്കുന്നതിനും
വികസിപ്പിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
പാലക്കാട്
കോടതി സമുച്ചയം
T 5314.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പാലക്കാട്
കോടതി സമുച്ചയ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട നടപടികള്‍
വിശദമാക്കാമോ?
ഒറ്റപ്പാലം
കോര്‍ട്ട് കോംപ്ലക്സ്
5315.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
കോര്‍ട്ട് കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിനായി
സര്‍ക്കാര്‍ എത്ര തുക
അനുവദിച്ചിരുന്നു;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
കോര്‍ട്ട് കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കോര്‍ട്ട്
കോംപ്ലക്സ് നിര്‍മ്മാണ
പുരോഗതി
വ്യക്തമാക്കാമോ?
ഫയര്‍
എൻ.ഒ.സി.
5316.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൈറെെസ്
കെട്ടിടങ്ങള്‍ക്ക്
ഫയര്‍ എൻ.ഒ.സി.
നല്‍കുന്നത്
സംബന്ധിച്ച് വിശദമായ
വിവരം ലഭ്യമാക്കുമോ;
(ബി)
കെട്ടിട
നിര്‍മ്മാണച്ചട്ടം
അനുസരിച്ച്
തയ്യാറാക്കുന്ന
പ്ലാനുകള്‍
പരിശോധിക്കാനുള്ള
സാങ്കേതിക പരിജ്ഞാനം
ഫയര്‍ ഫോഴ്സ്
ഉദ്യോഗസ്ഥര്‍ക്ക്
ഉണ്ടോ; ഇല്ലെങ്കില്‍
ഇത്തരം പരിശോധനകള്‍
നടത്തുവാന്‍ ആവശ്യമായ
ടെക്നിക്കല്‍
ഉദ്യോഗസ്ഥരെ
നിയമിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(സി)
കെട്ടിട
നിര്‍മ്മാണച്ചട്ടം
സംബന്ധിച്ച അത്യാവശ്യ
അറിവ് ഫയര്‍ഫോഴ്സ്
ഉദ്യോഗസ്ഥര്‍ക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(ഡി)
കെട്ടിട
നിര്‍മ്മാണച്ചട്ടം
പരിഷ്കരിക്കുമ്പോള്‍
ഫയര്‍ ആന്റ് റെസ്ക്യൂ
വകുപ്പിന്റെ
റിപ്പോര്‍ട്ട്
വാങ്ങുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
ഫയര്‍
ആന്റ് റെസ്ക്യൂ
വകുപ്പില്‍ നിലവില്‍
ഫയര്‍ എൻ.ഒ.സി.
സംബന്ധിച്ച എത്ര
അപേക്ഷകള്‍
തീര്‍പ്പാക്കാനുണ്ട്;
ജില്ല തിരിച്ചുളള വിവരം
ലഭ്യമാക്കുമോ?
അങ്കമാലി
ഫയര്‍ സ്റ്റേഷന്
5317.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
അങ്കമാലി ഫയര്‍
സ്റ്റേഷന് പരിധിയില്‍
ഏതൊക്കെ പ്രദേശങ്ങള്‍
ഉള്‍പ്പെടുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
അങ്കമാലിയിലെ
ഫയര്‍ സ്റ്റേഷനില്‍
1994 മോഡല്‍ വാഹനവും
പ്രവര്‍ത്തനക്ഷമമല്ലാത്ത
ജീവന് രക്ഷാ
ഉപകരണങ്ങളുമാണ്
ഉളളതെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
നിലവില്‍
അങ്കമാലി ഫയര്‍
സ്റ്റേഷനില്‍
ലഭ്യമാക്കിയിട്ടുള്ള
ജീവന് രക്ഷാ
ഉപകരണങ്ങള്‍
ഏതൊക്കെയാണ് ; വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
അങ്കമാലി
ഫയര്സ്റ്റേഷന് പുതിയ
വാഹനവും ജീവന് രക്ഷാ
ഉപകരണങ്ങളും
നല്‍കുന്നതിനും
മുങ്ങല്‍
വിദഗ്ധന്മാരുടെ സേവനം
ലഭ്യമാക്കുന്നതിനും
വേണ്ട അടിയന്തര
നിര്‍ദ്ദേശം നല്‍കുമോ;
വിശദാംശം ലഭ്യമാക്കുമോ?
കൊട്ടാരക്കര
ഫയര്‍ സ്റ്റേഷനിലേക്ക്
പുതിയ ഉപകരണങ്ങള്‍
5318.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
ഫയര്‍ സ്റ്റേഷനിലേക്ക്
പുതിയ ഉപകരണങ്ങള്‍,
വാഹനം എന്നിവ
ലഭ്യമാക്കുന്നതിനായി
സമര്‍പ്പിച്ച
നിവേദനത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ;
(ബി)
കൊട്ടാരക്കര
ഫയര്സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിച്ചശേഷം
എന്തെല്ലാം പുതിയ
സംവിധാനങ്ങള്‍
നിലയത്തിലേക്ക്
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
ആറന്മുളയില്
ഫയര്‍ സ്റ്റേഷന്
5319.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
വള്ളംകളി, മാരാമണ്‍
കണ്വെന്ഷന്,
ചെറുകോല്‍പ്പുഴ
കണ്വെന്ഷന്, ആറന്മുള
വള്ളസദ്യ തുടങ്ങി
ലക്ഷക്കണക്കിനാളുകള്‍
പങ്കെടുക്കുന്ന
ചടങ്ങുകളുടെയും
സമ്മേളനങ്ങളുടെയും
പ്രാധാന്യം
കണക്കിലെടുത്ത്,
കോഴഞ്ചേരിയിലോ,
ആറന്മുളയിലോ ഒരു ഫയര്‍
സ്റ്റേഷന്
സ്ഥാപിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനുള്ള സാഹചര്യങ്ങള്‍
എങ്ങനെയാണ്
വിലയിരുത്തുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ആറന്മുള
പോലീസ് സ്റ്റേഷനില്‍
ഒരു സ്പീഡ് ബോട്ട്
ആവശ്യമാണെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
ഫയര്മാന്മാരുടെ
ഒഴിവുകള്‍
5320.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
& റസ്ക്യു
വകുപ്പില്‍ എത്ര
ഫയര്മാന്മാരുടെ
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഒഴിവുകളില്‍ നിയമനം
നടത്തുന്നതിനായി
പി.എസ്.സി റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
എങ്കില്‍ ഈ ലിസ്റ്റ്
എന്നാണ് നിലവില്‍
വന്നതെന്നും പ്രസ്തുത
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
നല്‍കിയെന്നും
അറിയിക്കുമോ;
(സി)
നിലവിലുള്ള
ഒഴിവുകള്‍
അടിയന്തരമായി
നികത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഇ-ഗസറ്റില്‍
പ്രസിദ്ധീകരിക്കുന്ന
സര്‍ട്ടിഫിക്കറ്റിന്
നിയമസാധുത
5321.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഗസറ്റ് ഓണ്‍ലൈനില്‍
പ്രസിദ്ധീകരിക്കുന്നത്
എന്നുമുതലാണ്
ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇ-ഗസറ്റില്‍
പ്രസിദ്ധീകര അനന്തരാവക
ാശ
സര്‍ട്ടിഫിക്കറ്റിന്
നിയമസാധുതയുണ്ടോ;
(സി)
എങ്കില്‍
താലൂക്ക് ഓഫീസുകളില്‍
തഹസില്‍ദാര്‍മാര്‍
ഗസറ്റ് വഴി
പ്രസിദ്ധീകരിക്കുന്ന
പരസ്യം അനന്തരാവകാ സര് ട്ടിഫിക്കറ്റിന്
പരിഗണിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
താലൂക്ക്
ഓഫീസുകളില്‍ നിന്നും
അയക്കുന്ന
പരസ്യങ്ങള്‍ക്ക്
ഓണ്‍ലൈന്‍ സംവിധാനം
ഏര്‍പ്പെടുത്തുവാനും
,സര്‍ക്കാര്‍
പ്രസ്സില്‍ ഇ -
ഗസറ്റില്‍
പ്രസിദ്ധീകരിക്കുന്ന
പരസ്യങ്ങള്‍ക്ക്
ഡിജിറ്റല്‍ ഒപ്പ് വഴി
നിയമസാധുത നല്കുവാനും
നടപടി സ്വീകരിക്കുമോ?
കേരള
സര്‍വീസ് ചട്ടങ്ങളുടെ അച്ചടി
5322.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് &
സബോര്‍ഡിനേറ്റ്
സര്‍വ്വീസ് റൂള്‍സ്,
സര്‍ക്കാര്‍
ജീവനക്കാരുടെ ശിക്ഷണ
നടപടി മാനുവല്‍, കേരള
സിവില്‍ സര്‍വീസ്
(ക്ലാസ്സിഫിക്കേഷന്,
കണ്ട്രോള് &
അപ്പീല്‍)റൂള്‍സ്, 1960
ലെ കേരള ഗവ.സര്‍വന്റ്സ്
കോണ്‍ഡക്റ്റ് റൂള്‍സ്,
കേരള ഗവ. സര്‍വന്റ്സ്
മെഡിക്കല്‍
അറ്റന്‍ഡന്‍സ് റൂര്സ്
എന്നീ സര്‍വീസ്
പുസ്തകങ്ങള്‍
സര്‍ക്കാര്‍ പ്രസ്സ്
വഴി ഇപ്പോള്‍
അച്ചടിക്കുന്നില്ലെന്ന
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ കാരണം
വെളിപ്പെടുത്താമോ;
(ബി)
ഇവയുടെ
പ്രസിദ്ധീകരണം
സംബന്ധിച്ച് അച്ചടി
വകുപ്പില്‍ നിന്നും
അനുമതി തേടിയിരുന്നോ;
ഇക്കാര്യത്തില്‍ എന്ത്
അഭിപ്രായമാണ്
രേഖപ്പെടുത്തിയതെന്ന
വിശദാംശം നല്‍കുമോ;
(സി)
കേരള
സര്‍വീസ് ചട്ടങ്ങള്‍
സംബന്ധിച്ച ഇത്തരം
പുസ്തകങ്ങള്‍ സമയ
ബന്ധിതമായി അച്ചടിച്ച്
വിതരണം ചെയ്യുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
അച്ചടി
വകുപ്പില്‍ സ്പെഷ്യല്‍
റൂള്‍സ്
5323.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അച്ചടി
വകുപ്പില്‍ സ്പെഷ്യല്‍
റൂള്‍സ്
(എസ്.ആര്.ഒ.നമ്പര്‍.616/2016)
നടപ്പിലാക്കിയപ്പോള്‍
കരട് റുള്സില്
പ്രസിദ്ധീകരിച്ചതിന്
വ്യത്യസ്തമായി ഓഫ്
സെറ്റ്, റീഡിംഗ്,
മെഷീന് എന്നീ
സെക്ഷനുകളില്‍
വരുത്തിയിട്ടുള്ള
മാറ്റങ്ങളുടെ
കാരണമെന്തെന്ന്
വിശദമാക്കുമോ; കെ.എസ്
ആന്റ് എസ്.എസ്.ആര്
നിര്‍ദ്ദേശിക്കുന്ന
മാനദണ്ഡങ്ങള്‍
അനുസരിച്ചാണോ ഈ
മാറ്റങ്ങള്‍
നടത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
കരട്
സര്‍വ്വീസ് റൂള്‍സ്
പ്രകാരം മെഷ്യന്
വിഭാഗത്തിലെ
അസിസ്റ്റന്റ്
ഫോര്മാന്
തസ്തികയിലേക്കുള്ള
സ്ഥാനക്കയറ്റത്തിന് ഓഫ്
സെറ്റ് ഓപ്പറേറ്റര്‍
ഗ്രേഡ് -ഒന്ന്
ജീവനക്കാരെ
പരിഗണിച്ചിരുന്നെങ്കിലും
സര്‍വ്വീസ് റുള്‍സ്
പ്രസിദ്ധീകരിച്ചപ്പോള്‍
അവരെ പ്രിന്റര്‍
സീനിയര്‍ഗ്രേഡ് എന്ന
തസ്തികയിലേക്കുള്ള
സ്ഥാനക്കയറ്റത്തിനായാണ്
ഉള്‍പ്പെടുത്തിയത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഏത് മാനദണ്ഡം
അനുസരിച്ചാണ്
ഇപ്രകാരത്തിലുള്ള
മാറ്റങ്ങള്‍
വരുത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
വരുത്തിയ മാറ്റം മൂലം
അര്‍ഹമായ സ്ഥാനകയറ്റം
നിഷേധിക്കപ്പെട്ടിരിക്കുന്ന
ഓഫ് സെറ്റ്
ഓപ്പറേറ്റര്‍ ഗ്രേഡ് -1
ജീവനക്കാര്‍ക്ക് നീതി
ലഭ്യമാക്കാന്‍ കരട്
സര്‍വ്വീസ് റൂള്‍സ്-ല്‍
നിഷ്കര്‍ഷിച്ചിരുന്ന
വിധത്തിലേക്ക്
അസിസ്റ്റന്റ്
ഫോര്മാന് തസ്തികയുടെ
നിയമന രീതിയില്‍ മാറ്റം
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
എസ്.ആര്.ഒ.നമ്പര്‍.616/2016
അനുസരിച്ച് പ്രിന്റിംഗ്
വിഭാഗത്തെയും ഓഫ്
സെറ്റ് വിഭാഗത്തെയും
ഒന്നിച്ച് ചേര്‍ത്ത്
സ്ഥാനക്കയറ്റം
നല്കിയപ്പോള് ഒരു
വിഭാഗം ജീവനക്കാര്‍ക്ക്
ഉയര്‍ന്ന പേ സ്കെയില്‍
ഉള്ള തസ്തികയിലേക്ക്
സ്ഥാനക്കയറ്റം
കിട്ടിയപ്പോൾ ഓഫ്
സെറ്റ് വിഭാഗം
ജീവനക്കാര്‍ക്ക്
നിലവിലുള്ള പേ
സ്കെയില്‍
തസ്തികകളിലേക്കാണ്
സ്ഥാനക്കയറ്റം
അനുവദിച്ചിട്ടുള്ളതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് കെ.എസ്. ആന്റ്
എസ്.എസ്.ആര്
മാര്‍ഗ്ഗരേഖ
അനുസരിച്ചാണോ;
(ഇ)
എസ്.ആര്.ഒ.നമ്പര്‍.616/2016
-ല്‍ കരട് സര്‍വ്വീസ്
റൂള്‍സില്‍
നിഷ്കര്‍ഷിച്ചിരിക്കുന്ന
തിനു വിരുദ്ധമായി
റീഡിംഗ് വിഭാഗത്തിലെ
പൊതുവായ കോപ്പി
ഹോള്‍ഡര്‍
തസ്തികയിലുള്ളവരെ
റീഡര്‍ ഗ്രേഡ്-2
തസ്തികയിലേക്കുള്ള
സ്ഥാനക്കയറ്റത്തില്‍
നിന്നും ഒഴിവാക്കിയത്
ഏത് മാനദണ്ഡം
അനുസരിച്ചാണെന്ന്
വ്യക്തമാക്കുമോ?
സ്റ്റേഷനറി
വകുപ്പിലെ ക്രമക്കേട്
5324.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേഷനറി
വകുപ്പില്‍ കഴിഞ്ഞ
തെരഞ്ഞെടുപ്പ്
സംബന്ധമായി സാധനങ്ങള്‍
വാങ്ങിയതില്‍
ക്രമക്കേട് നടന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാങ്ങിയ
സാധനങ്ങളുടെ വിലയില്‍
വലിയ വര്‍ദ്ധനവ്
ഉണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
വാങ്ങലുകളെ സംബന്ധിച്ച്
വിശദമായ ഒരു അന്വേഷണം
നടത്തി
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ;
(ഡി)
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട് വാങ്ങിയ
സാധനങ്ങളുടെ
വിലയടക്കമുള്ള വിശദാംശം
അറിയിക്കുമോ?
സ്റ്റേഷനറി
വകുപ്പില്‍ സാധനങ്ങള്‍
വാങ്ങിയതിലെ ക്രമക്കേട്
5325.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സ്റ്റേഷനറി വകുപ്പില്‍
സാധനങ്ങള്‍
വാങ്ങിയതില്‍ വ്യാപമായ
ക്രമക്കേട് ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാങ്ങിയ
സാധനങ്ങള്‍ക്ക്
ഗുണനിലവാരം ഇല്ലെന്നതും
അനാവശ്യ അളവില്‍
സാധനങ്ങള്‍
വാങ്ങിക്കൂട്ടിയതാണെന്നുമുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യങ്ങളെ
സംബന്ധിച്ച് ഒരു
സമഗ്രമായ അന്വേഷണം
നടത്തുന്നതിനും
കുറ്റക്കാര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിനും
തയ്യാറാകുമോ;
(ഡി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
ഗവണ്മെന്റ്
പ്രസ്സുകളുടെ ആധുനികവത്ക്കരണം
5326.
ശ്രീ.ബി.സത്യന്
,,
പി. ഉണ്ണി
,,
എം. മുകേഷ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗവണ്മെന്റ്
പ്രസ്സുകളുടെ
ആധുനികവത്ക്കരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സമയബന്ധിതമായും
ഗുണമേന്മ
ഉറപ്പുവരുത്തിയും
അച്ചടി ജോലികള്‍
പൂര്‍ത്തീകരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
പാഠപുസ്തക
അച്ചടിയ്ക്ക്
ഉപയോഗപ്രദമായ വെബ് ഓഫ്
സെറ്റ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ജലപാതകൾ
5327.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള പ്രധാന
ജലപാതകളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
(ബി)
സംസ്ഥാനത്ത്
ജലഗതാഗതമാര്‍ഗ്ഗങ്ങള്‍
വിപുലപ്പെടുത്തുന്നതിനും
നിലവിലുള്ളവ
ശക്തിപ്പെടുത്തുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
ആറ്റിങ്ങലില്‍
പ്രവര്‍ത്തിച്ചു വന്നിരുന്ന
സ്റ്റീല്‍ ഫാക്ടറി
5328.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആറ്റിങ്ങലില്‍
പ്രവര്‍ത്തിച്ചു
വന്നിരുന്നതും
വര്‍ഷങ്ങളായി
പ്രവര്‍ത്തനം
നിലച്ചതുമായ സ്റ്റീല്‍
ഫാക്ടറി സ്ഥിതി
ചെയ്യുന്ന സ്ഥലത്തിന്റെ
വിസ്തൃതി എത്രയാണെന്നും
ഇതിന്റെ ഉടമസ്ഥാവകാശം
ആര്‍ക്കാണെന്നും
വിശദമാക്കാമോ ?
ലൈഫ്
സയന്‍സ് പാര്‍ക്ക്
5329.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
കേന്ദ്രമാക്കി ലൈഫ്
സയന്‍സ് പാര്‍ക്ക്
ആരംഭിക്കാന്‍
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ?
ബയോ
ടെക്നോളജി വ്യവസായം
5330.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ആര്.
രാമചന്ദ്രന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബയോ
ടെക്നോളജി അധിഷ്ഠിതമായ
വ്യവസായങ്ങള്‍
സംബന്ധിച്ച് നയം
വ്യക്തമാക്കുമോ;
(ബി)
കേരളം
ആസ്ഥാനമായി
പ്രവര്‍ത്തിച്ച്
ലോകമാര്‍ക്കറ്റില്‍
ഇടം നേടിയിട്ടുള്ള ബയോ
ടെക്നോളജി
കമ്പനികളുണ്ടോ;
വിശദമാക്കുമോ;
(സി)
ജെെവ-സാങ്കേതിക
മേഖലയുമായി
ബന്ധപ്പെട്ടുള്ള
ഉല്പന്നങ്ങളുണ്ടാക്കുന്ന
സംരംഭങ്ങളുടെ
പ്രോത്സാഹനത്തിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
ഒളവണ്ണ
- ടൂള്‍ റൂം കം ട്രെയിനിംഗ്
സെന്റര്‍
5331.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ഒളവണ്ണ
ഗ്രാമപഞ്ചായത്തില്‍
നിലവിലുള്ള ടൂള്‍ റൂം
കം ട്രെയിനിംഗ്
സെന്ററില്‍ നിലവില്‍
എത്ര
ജീവനക്കാരാണുള്ളതെന്നും
,ഏതെല്ലാം
കാറ്റഗറിയിലായാണ് ഇവര്‍
പ്രവര്‍ത്തിച്ചുവരുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത സ്ഥാപനം
പ്രവര്‍ത്തിക്കുന്നതിന്
അത്യാവശ്യമായ മെഷീന്
ഓപ്പറേറ്റര്‍,
ഹെല്‍പ്പര്‍ എന്നീ
തസ്തികകളിലേക്ക് സ്ഥിരം
നിയമനം
നടത്താതിരിക്കുന്നതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
സ്ഥിരം
നിയമനം ലഭിച്ചവര്‍ക്ക്
വര്‍ഷാവര്‍ഷം
ലഭിക്കേണ്ട ശമ്പള
വര്‍ദ്ധനവ്, യാത്രാബത്ത
തുടങ്ങിയ
ആനുകൂല്യങ്ങള്‍ ടൂള്‍
റൂം കം ട്രെയിനിംഗ്
സെന്റര്‍
ജീവനക്കാര്‍ക്ക്
ലഭിക്കുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സ്ഥാപനത്തിലെ
സി.എന്‍.സി.
മെഷിനറികള്‍
പ്രവര്‍ത്തിപ്പിക്കുന്ന
പ്രത്യേക വൈദഗ്ധ്യമുള്ള
ജീവനക്കാര്‍ക്ക്
ഐ.ടി.ഐ. ഫിറ്റര്‍,
മെഷീനിസ്റ്റ്
എന്നിവയില്‍
നിയമിതരാവുന്ന
ഉദ്യോഗസ്ഥരെക്കാള്‍
കുറഞ്ഞ ശമ്പള
സ്കെയിലാണ്
നല്കിവരുന്നതെന്നത്
ശ്രദ്ധിച്ചിട്ടുണ്ടോ;
ഇത് പരിഹരിച്ച്
അര്‍ഹമായ ശമ്പള
സ്കെയില്‍ നല്‍കാനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഭക്ഷ്യ
സംസ്ക്കരണ മിഷന്
5332.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ഭക്ഷ്യ സംസ്ക്കരണ
മിഷന്റെ ചുവട് പിടിച്ച്
കേരള സംസ്ഥാന ഭക്ഷ്യ
സംസ്ക്കരണ മിഷന്
ഇന്നേവരെ
രൂപീകരിക്കപ്പെട്ടിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെറുകിട
ഭക്ഷ്യ സംസ്ക്കരണ
യൂണിറ്റുകള്‍,
ഹോട്ടലുകള്‍,
തട്ടുകടകള്‍
എന്നിവയ്ക്ക് ഭക്ഷ്യ
സംസ്ക്കരണ മിഷന്റെ
പദ്ധതികളിലുള്‍പ്പെടുത്തി
സഹായങ്ങള്‍
നല്‍കാനാകുമോയെന്ന്
വിശദമാക്കുമോ;
(സി)
കേന്ദ്ര
ഭക്ഷ്യ സംസ്ക്കരണ
മിഷനില്‍ നിന്ന്
ഇന്നേവരെ ലഭിച്ച
സബ്സിഡി സഹായങ്ങള്‍
എങ്ങനെയാണ്
വിനിയോഗിച്ചതെന്ന്
വിശദമാക്കുമോ;
(ഡി)
ഭക്ഷ്യ
സംസ്ക്കരണ രംഗത്തെ
കാലാനുസൃതമായി
നവീകരിക്കാനും
യുവസംരംഭകരെയും
കുടുംബശ്രീ
ഉള്‍പ്പെടെയുള്ള വനിതാ
സംരംഭക സംഘങ്ങളെയും ഈ
രംഗത്തേയ്ക്ക്
ആകര്‍ഷിക്കാനും
എന്തൊക്കെ പദ്ധതികളാണ്
ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
അതിവേഗ
റെയില്‍പ്പാത
T 5333.
ശ്രീ.സി.കൃഷ്ണന്
,,
എ.എം. ആരിഫ്
,,
ഡി.കെ. മുരളി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മുതല്‍ കണ്ണൂര്‍
വരെയുള്ള നിര്‍ദ്ദിഷ്ട
അതിവേഗ
റെയില്‍പ്പാതയുടെ
സാധ്യതാ പഠന
റിപ്പോര്‍ട്ട്
ഡി.എം.ആര്.സി.
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
നിര്‍ദ്ദിഷ്ട
അതിവേഗ പാതയുടെ
അലൈന്മെന്റിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ജനവാസ
കേന്ദ്രങ്ങള്‍
ഒഴിവാക്കിക്കൊണ്ടുള്ള
പുതിയ അലൈന്‍മെന്റിനായി
സര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിനായി
എത്ര തുകയാണ് ചെലവ്
പ്രതീക്ഷിക്കുന്നതെന്നും
അത് എങ്ങനെ
സ്വരൂപിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കുമോ?
ആറന്മുള
വ്യവസായമേഖല
5334.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുളയെ
വ്യവസായ മേഖലയായി
പ്രഖ്യാപിച്ചത് ഏതു
വര്‍ഷമാണ്; ഇതിനുളള
സാഹചര്യം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച ഉത്തരവ്
പിന്‍വലിച്ചിട്ടുണ്ടോ;
(സി)
കെ.ജി.എസ്.
കമ്പനിക്ക് പാരിസ്ഥിതിക
ആഘാത പഠനം നടത്തുവാന്‍
അനുമതി നല്കിയ ഉത്തരവ്
പിന്‍വലിക്കുന്നതിന്
കേന്ദ്ര
സര്‍ക്കാരിനോട്
രേഖാമൂലം
ആവശ്യപ്പെടുമോ;വ്യക്തമാക്കുമോ
?
രാജകുമാരി
കുളപ്പാറച്ചാലിലെ അപ്പാരല്‍
പാര്‍ക്ക്
5335.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉടുമ്പന്‍ചോല
മണ്ഡലത്തിലെ രാജകുമാരി
കുളപ്പാറച്ചാലില്‍
അപ്പാരല്‍ പാര്‍ക്ക്
സമുച്ചയം
പണികഴിപ്പിച്ചിട്ടുണ്ടോ;
(ബി)
എത്ര
രൂപ മുടക്കിയാണ് ഈ
കെട്ടിടം പണി
കഴിപ്പിച്ചിട്ടുള്ളത്;
പണി
പൂര്‍ത്തീകരിച്ചിട്ട്
എത്ര വര്‍ഷമായി;
(സി)
ഈ
കെട്ടിടത്തിന്റെ ആകെ
വിസ്തീര്‍ണ്ണം
എത്രയാണ്;
(ഡി)
നിലവില്‍
ഈ കെട്ടിടം
ഒഴിഞ്ഞുകിടക്കുകയാണോ;
(ഇ)
എങ്കില്‍
കോടികള്‍ മുടക്കി
പണികഴിപ്പിച്ച ഇവിടെ
അഭ്യസ്തവിദ്യരായ
ചെറുപ്പക്കാര്‍ക്ക്
തൊഴില്‍
ലഭിക്കുന്നതിനുതകുന്ന
എന്തെങ്കിലും പദ്ധതി
കൊണ്ടുവരുന്ന കാര്യം
പരിഗണിക്കുമോ;
(എഫ്)
ഇതു
സംബന്ധിച്ച് പഠനം
നടത്തി റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
ജില്ലാ വ്യവസായ ഓഫീസറെ
ചുമതലപ്പെടുത്തുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍
5336.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പൊതുമേഖലാ
സ്ഥാപനങ്ങള്‍, കമ്പനി,
ബോര്‍ഡ്,
കോര്പ്പറേഷന്
എന്നിവയില്‍
ചെയര്മാന്, മാനേജിംഗ്
ഡയറക്ടര്‍ തസ്തികയില്‍
നടത്തിയ നിയമനങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഓരോരുത്തരുടെയും
പേര് വിവരങ്ങളും
യോഗ്യതയും
വെളിപ്പെടുത്തുമോ;
(സി)
ഏതെങ്കിലും
സ്ഥാപനങ്ങളില്‍
മേധാവികളായി
നിയമിച്ചവരെ
പിരിച്ചുവിട്ട സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍
ആരെയെല്ലാമെന്നും ഏതു
സ്ഥാപനമാണെന്നും
വെളിപ്പെടുത്തുമോ;
(ഡി)
അനധികൃത
നിയമനത്തില്‍
കുറ്റക്കാര്‍ക്കെതിരെ
അഴിമതി നിരോധന
നിയമത്തിലെ വകുപ്പുകള്‍
പ്രകാരം കര്‍ശന ശിക്ഷാ
നടപടികള്‍
സ്വീകരിക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ പ്രൊഫഷണലിസം
5337.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
പ്രൊഫഷണലിസം
നടപ്പാക്കാനുദ്ദേശമുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായി
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
നിയമനങ്ങളില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്താനുദ്ദേശിക്കുന്നതെന്ന്
വിവരിക്കുമോ;
(സി)
ഈ
ലക്ഷ്യം
കൈവരിക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ഭെല്ലിന്റെ
ഓഹരി
5338.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഭെല്‍ ഇ.എം.എല്‍.
കമ്പനിയിലെ ഭെല്ലിന്റെ
ഓഹരി
കയ്യൊഴിയുന്നുവെന്ന്
കാണിച്ച് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
12.08.2016, 6.9.2016,
19.9.2016 തീയതികളില്‍
സംസ്ഥാന സര്‍ക്കാരിന്
കത്ത് ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാന
സർക്കാർ പ്രസ്തുത
ഓഹരികള്‍ വാങ്ങുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഭെല്‍
ഇ.എം.എല്‍. രൂപീകരണ
സമയത്ത് സംസ്ഥാന
സര്‍ക്കാരും ഭെല്ലും
തമ്മിലുള്ള സംയുക്ത
സംരംഭക ഉടമ്പടിയില്‍
ഏതെങ്കിലും ഒരു കക്ഷി
ഓഹരി ഒഴിവാക്കാന്‍
തീരുമാനിക്കുന്ന പക്ഷം
സ്വീകരിക്കേണ്ട
നടപടികള്‍ സംബന്ധിച്ച്
വ്യവസ്ഥകളുണ്ടായിരുന്നുവോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സ്ഥാപനത്തെ
പൊതുമേഖലയില്‍ തന്നെ
നിലനിര്‍ത്താന്‍ നടപടി
സ്വീകരിക്കുമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ നിയമനങ്ങള്‍
5339.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വ്യവസായ വകുപ്പിന്
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഒക്ടോബര്‍ 15 വരെ എത്ര
നിയമനങ്ങള്‍ നടത്തി;
വിശദാംശം നല്‍കുമോ;
(ബി)
പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
വിട്ട ഏതെങ്കിലും
തസ്തികകളില്‍ ഇൗ
കാലയളവില്‍ കമ്മീഷനെ
മറികടന്ന് നിയമനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
സ്ഥാപനങ്ങളില്‍;
വിശദവിവരം നല്‍കുമോ?
വസ്ത്രഗ്രാമം
പദ്ധതി
5340.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിതകളെ
സംരംഭക രംഗത്തേക്ക്
ആകര്‍ഷിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
'വസ്ത്രഗ്രാമം'
എന്ന പേരില്‍ ഒരു
പദ്ധതി
നടപ്പാക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍ പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
വസ്ത്രഗ്രാമം
പദ്ധതി വഴി എത്ര
വനിതകള്‍ക്ക് തൊഴില്‍
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കുമോ?
ട്രാവന്‍കൂര്‍
ബിവറേജസ് ലിമിറ്റഡ് ന്റെ
സ്ഥാവരജംഗമ വസ്തുക്കള്‍
കൈമാറ്റം ചെയ്യല്‍
5341.
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ്
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ കടകംപള്ളി
വില്ലേജില്‍ വ്യവസായ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിച്ചുവരുന്ന
ട്രാവന്‍കൂര്‍ ബിവറേജസ്
ലിമിറ്റഡ് എന്ന
സ്ഥാപനത്തിന്റെ
സ്ഥാവരജംഗമ വസ്തുക്കള്‍
1999-മത് വര്‍ഷം
കാത്തലിക് സിറിയന്‍
ബാങ്കിന് കൈമാറ്റം
ചെയ്തിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാവര ജംഗമ
വസ്തുക്കള്‍ കൈമാറ്റം
ചെയ്യാനുള്ള കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ട്രാവന്‍കൂര്‍
ബീവറേജസ് ലിമിറ്റഡിന്റെ
സ്ഥാവരജംഗമ വസ്തുക്കള്‍
കാത്തലിക് സിറിയന്‍
ബാങ്കിന് കൈമാറ്റം
ചെയ്യാന്‍ കമ്പനിയുടെ
ഒഫീഷ്യല്‍
ലിക്വിഡേറ്ററിനെ
അധികാരപ്പെടുത്തിക്കൊണ്ട്
വ്യവസായവകുപ്പ്
3-4-1995-ല്‍
പുറപ്പെടുവിച്ച ജി.ഒ
(ആര്.റ്റി)
316/95/ഐ.ഡി
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ഖാദി
ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ്
ബോര്‍ഡ് സെക്രട്ടറി
5342.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി
ആന്റ് വില്ലേജ്
ഇന്‍ഡസ്ട്രീസ്
ബോര്‍ഡിന്റെ സെക്രട്ടറി
സ്ഥാനത്തുനിന്നും ശ്രീ.
രാമചന്ദ്രന് ഐ.എ.എസിനെ
സ്ഥലംമാറ്റിയിട്ടുണ്ടോ;
(ബി)
പുതുതായി
പ്രസ്തുത തസ്തികയില്‍
ആരെയാണ് നിയമിച്ചത്;
ടിയാളുടെ യോഗ്യത
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(സി)
ഈ
തസ്തികയില്‍ ഇപ്പോള്‍
നിയുക്തനായിട്ടുള്ള
ഉദ്യോഗസ്ഥന് ഏതു
വകുപ്പില്‍ നിന്നാണ്
നിയമിതനായത്; പ്രസ്തുത
വകുപ്പില്‍
അദ്ദേഹത്തിന്റെ തസ്തിക
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ?
ഭരണ
നിര്‍വ്വഹണത്തിലെ സമൂല
മാറ്റം
5343.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരളത്തിലെ
കാര്‍ഷിക വളര്‍ച്ച
മന്ദീഭവിയ്ക്കുകയും
പൊതുമേഖലാ യൂണിറ്റുകള്‍
നഷ്ടത്തിലാകുകയും
പരമ്പരാഗത
വ്യവസായങ്ങള്‍ തകര്‍ച്ച
നേരിടുകയും
വിദ്യാഭ്യാസം
വാണിജ്യവല്‍ക്കരിക്കപ്പെടുകയും
പൊതു ആരോഗ്യസംവിധാനം
ദുര്‍ബലപ്പെടുകയും
ചെയ്തിട്ടുള്ള ഈ
പശ്ചാത്തലത്തില്‍ ഈ
അവസ്ഥക്കൊരു സമൂല
മാറ്റം കൊണ്ടുവരുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ?
നിര്‍ദ്ദേശ്
പദ്ധതി
5344.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
യുദ്ധക്കപ്പല്‍
രൂപകല്‍പ്പന കേന്ദ്രമായ
നിര്‍ദ്ദേശ് പദ്ധതി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
അന്തിമ
അംഗീകാരത്തിനായുളള
ഫയല്‍ കേന്ദ്ര ധനകാര്യ
മന്ത്രാലയം
തിരിച്ചയച്ചതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അഞ്ചു
വര്‍ഷം മുമ്പ്
തറക്കല്ലിട്ട ഇൗ
പദ്ധതിക്ക് സംസ്ഥാന
സര്‍ക്കാര്‍ 40 ഏക്കര്‍
ഭൂമി സൗജന്യമായി
നല്കിയ കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
കേന്ദ്ര
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍
നാമമാത്രമായ മലബാര്‍
പ്രദേശത്ത് അനുവദിച്ചു
കിട്ടിയ ഇൗ സ്ഥാപനം
നിലനിര്‍ത്താന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വികരിക്കുമെന്ന്
അറിയിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?