സ്പെയര്‍
പാര്‍ട്ടുകള്‍
വാങ്ങിയതിലെ
ക്രമക്കേടുകള്‍
5135.
ശ്രീ.എം.
സ്വരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
കെ.എസ്.ആര്.ടി.സി.ക്ക്
വേണ്ടി
ടയറുകള്‍,സ്പെയര്‍
പാര്‍ട്ടുകള്‍,
പെയിന്റ്
എന്നിവ
വാങ്ങിയതില്‍
ക്രമക്കേടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഗുണനിലവാരമില്ലാത്തതും,
അനാവശ്യമായതുമായ
സ്പെയര്‍
പാര്‍ട്ടുകളും,
ടയറുകളും
പെയിന്റും
വാങ്ങിയതുകാരണം
കെ.എസ്.ആര്.ടി.സി.യ്ക്ക്
എത്ര
നഷ്ടമുണ്ടായിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഈ
നഷ്ടം
വരുത്തിയതിന്
ഉത്തരവാദികളായവര്‍ക്കെതിരെ
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
ലോഫ്ലോര്‍
ബസ്സുകള്‍
5136.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
കെ.യു.ആര്.ടി.സി.യുടെ
എത്ര പുതിയ
ലോഫ്ലോര്‍
ബസ്സുകള്‍
പെര്‍മിറ്റ്
ലഭിക്കാത്ത
കാരണത്താല്‍
നിരത്തിലിറക്കാന്‍
കഴിയാതെ
വന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പെര്‍മിറ്റ്
ലഭിക്കാത്തതിന്റെ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ബസ്സുകള്‍ക്ക്
പെര്‍മിറ്റ്
ലഭിക്കാന്‍
വേണ്ടി
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
കെ.
എസ്. ആര്. റ്റി.
സി.പുനഃസംഘടന
5137.
ശ്രീ.മഞ്ഞളാംകുഴി
അലി
:
താഴെ
കാണുന്ന ചോദ്യത്തിന്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
കെ.
എസ്. ആര്.
റ്റി. സി.
പുനഃസംഘടിപ്പിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ ഏത്
രീതിയില്‍
പുനഃസംഘടന
നടത്തുന്നതിനാണ്
ആലോചിക്കുന്നത്;
വിശദാംശം
ലഭ്യമാക്കുമോ;
കെ.
എസ്.ആര്. ടി. സി.
സര്‍വ്വീസുകള്‍
5138.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ
കാണുന്ന ചോദ്യത്തിന്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
ആലപ്പുഴ
ജില്ലയിലെ ഓരോ
കെ. എസ്.ആര്.
ടി. സി.
ഡിപ്പോയില്‍
നിന്നും
പ്രതിദിനം
നടത്തുന്ന
സര്‍വ്വീസുകള്‍
ഏതൊക്കെയെന്നും
ഓരോ
ഡിപ്പോയിലും
പ്രതിദിനം
ലഭിക്കുന്ന
ശരാശരി വരുമാനം
എത്രയാണെന്നും
വിശദമാക്കുമോ?
കെ.എസ്.
ആര്.ടി.സി. യുടെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്താന്‍
നടപടി
5139.
ശ്രീ.സി.
ദിവാകരന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ
സാമ്പത്തിക
സ്ഥിതി
മെച്ചപ്പെടുത്താന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
നിരത്തിലിറക്കിയ
സ്കാനിയ
ബസ്സുകള്‍
ലാഭകരമായാണോ
സര്‍വ്വീസ്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
5140.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ
കാണുന്ന ചോദ്യത്തിന്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി.യുടെ
ജീവനക്കാര്‍ക്ക്
യഥാസമയം ശമ്പളം
ലഭ്യമാക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്?
കെ.എസ്.ആര്.ടി.സി.
യെ കരകയറ്റുന്നതിന്
നടപടി
5141.
ശ്രീ.കെ.മുരളീധരന്
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍
കുമാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക്
സെപ്റ്റംബര്‍
മാസത്തെ ശമ്പളം
എന്നാണ്
നല്‍കിയത്;
(ബി)
ശമ്പളം
ലഭിക്കാത്തതിനാല്‍
ജീവനക്കാര്‍
പണിമുടക്കുകയുണ്ടായോ;
ഉണ്ടെങ്കില്‍
എത്ര
ഷെഡ്യൂളുകളാണ്
ക്യാന്‍സല്‍
ചെയ്യേണ്ടി
വന്നത്;
(സി)
കെ.എസ്.ആര്.ടി.സി.
യുടെ
സെപ്റ്റംബര്‍
മാസത്തെ
വരുമാനം
എത്രയായിരുന്നു.
ശമ്പളം,
പെന്ഷന്
എന്നീയിനത്തില്‍
ബാധ്യത
എത്രയാണ്;
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ ആകെ ആസ്തി
5142.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ
കാണുന്ന ചോദ്യത്തിന്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
കേരള
സറ്റേറ്റ് റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്‍പ്പറേഷന്റെ
ആകെ ആസ്തി
തിട്ടപ്പെടുത്തിയിട്ടുണ്ടോ;എങ്കില്‍
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ മൊത്തം കടം
5143.
ശ്രീ.പി.
ഉണ്ണി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
01.01.2011-ലെ
കണക്ക് പ്രകാരം
കെ.എസ്.ആര്.ടി.സി.
യുടെ മൊത്തം
കടം എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
01.01.2016-ലെ
കണക്ക് പ്രകാരം
കെ.എസ്.ആര്.ടി.സി.
യുടെ ബാധ്യത
എത്ര;
(സി)
കെ.എസ്.ആര്.ടി.സി.യുടെ
നിലവിലെ സ്ഥിതി
സംബന്ധിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.
മുഖേന കൊറിയര്‍
സര്‍വ്വീസ്
5144.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
പി.കെ. ശശി
,,
കെ. കെ.
രാമചന്ദ്രന്
നായര്‍
,,
യു. ആര്. പ്രദീപ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
ലാഭകരമാക്കുന്നതിന്
എന്തെല്ലാം
നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്‍െറ
ഭാഗമായി
നിലവിലുളള
സൗകര്യങ്ങള്‍
പ്രയോജനപ്പെടുത്തി
കൊറിയര്‍
സര്‍വ്വീസ്
ആരംഭിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇന്‍ഡ്യന്‍
തപാല്‍ വകുപ്പ്
തപാല്‍
നിരക്കുകളും
പാഴ്സല്‍
നിരക്കുകളും
കുത്തനെ
കൂട്ടുവാന്‍
തീരുമാനിച്ചതിന്‍െറ
അടിസ്ഥാനത്തില്‍
സ്വകാര്യ
കൊറിയര്‍
സര്‍വ്വീസുകാര്‍
ഇതിന്‍െറ
പ്രയോജനം
മുതലെടുക്കാന്‍
സാധ്യതയുളളതിനാല്‍
അതിന് മുമ്പായി
ഓഫീസ്
കെട്ടിടസൗകര്യങ്ങളും
ജീവനക്കാരുടെ
സേവനവും
ഉപയോഗിച്ച്
കെ.എസ്.ആര്.ടി.സി.
യുടെ കീഴില്‍
കൊറിയര്‍-പാഴ്സല്‍
സര്‍വ്വീസുകള്‍
ആരംഭിച്ച്
ലാഭകരമാക്കുവാന്‍
അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സ്
സ്റ്റാന്റുകളിലെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
5145.
ശ്രീ.ഇ.പി.ജയരാജന്
,,
എസ്.ശർമ്മ
,,
ഐ.ബി. സതീഷ്
,,
കെ. ദാസന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
തകര്‍ന്നു
കിടന്നിരുന്ന
കെ.എസ്.ആര്.ടി.സി.
ബസ്സ്
സ്റ്റാന്റുകളില്‍
മുന്‍
എല്‍.ഡി.എഫ്.
സര്‍ക്കാരിന്റെ
കാലത്ത്
വിഭാവനം ചെയ്ത്
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിച്ച ബസ്സ്
ടെര്‍മിനലുകളും
ഷോപ്പിംഗ്
കോംപ്ലക്സുകളും
ഇന്നും
പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തനം
നടത്താന്‍
കഴിയാത്തത്
ഗൗരവമായി
കാണുന്നുണ്ടോ;
(ബി)
ഷോപ്പിംഗ്
കോംപ്ലക്സുകളിലെ
മുറികളും ഓഫീസ്
സ്പേസും
ഒഴിഞ്ഞു
കിടക്കുന്നതുമൂലം
കെ.എസ്.ആര്.ടി.സി.ക്ക്
ഉണ്ടാകുന്ന
നഷ്ടം
കണക്കിലെടുത്ത്
തടസ്സങ്ങള്‍
നീക്കി
സമയബന്ധിതമായി
ഇവ ലേലം ചെയ്തു
കൊടുക്കുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ;
(സി)
ബസ്സ്
ടെര്‍മിനലുകളില്‍
കൂടുതല്‍
സൗകര്യങ്ങള്‍
ഒരുക്കുന്നതിനായി
പുന:ക്രമീകരണം
നടത്തുന്നതിനാവശ്യമായ
നടപടി
കെെക്കൊള്ളുമോ?
കെ.എസ്.ആര്.ടി.സി.
ബസുകളുടെ ബോഡി
നിര്‍മ്മാണം
5146.
ശ്രീ.എം.
സ്വരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
കെ.എസ്.ആര്.ടി.സി.
എത്ര പുതിയ
ബസ്സുകള്‍
നിരത്തിലിറക്കിയെന്ന്
അറിയിക്കുമോ;
(ബി)
ഈ
ബസുകളുടെ ബോഡി
നിര്‍മ്മിച്ചത്
എവിടെയാണെന്ന്
അറിയിക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യുടെ
സ്വന്തം ബോഡി
നിര്‍മ്മാണ
ശാലകളുടെ സേവനം
ഇതിലേക്കായി
പൂര്‍ണ്ണമായി
പ്രയോജനപ്പെടുത്താത്തതിന്റെ
കാരണം
അറിയിക്കുമോ;
(ഡി)
ഇതിലൂടെ
കെ.എസ്.ആര്.ടി.സി.ക്ക്
നഷ്ടം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
അറിയിക്കുമോ;
(ഇ)
ഈ
നഷ്ടത്തിന്
ഉത്തരവാദികളായവര്‍ക്കെതിരെ
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളുടെ
ഇന്ധനക്ഷമത
5147.
ശ്രീ.എം.
സ്വരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കെ.എസ്.ആര്.ടി.സി.
ബസ്സുകളുടെ
ഇന്ധനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
വരുന്നു എന്ന്
അറിയിക്കുമോ;
(ബി)
ഇന്ധനക്ഷമത
കൂട്ടുന്നതിനും
പരിസ്ഥിതി
മലിനീകരണം
കുറയ്ക്കുന്നതിനും
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു
എന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.യെ
സാമ്പത്തിക
പരാധീനതകളില്‍നിന്നും
രക്ഷപെടുത്താന്‍
നടപടി
5148.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
സാമ്പത്തിക
പരാധീനതകളില്‍
നിന്നും
രക്ഷപെടുത്താന്‍
എന്തെല്ലാം
പദ്ധതികളാണ്
പരിഗണനയിലുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.റ്റി.സി.
കൊറിയര്‍
സര്‍വ്വീസ്
ആരംഭിച്ചത്
വിജയകരമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;വിശദമാക്കുമോ;കൊറിയര്‍
സര്‍വ്വീസ്
എല്ലാ
ഡിപ്പോയില്‍
നിന്നും
നടത്തുന്നുണ്ടോ;ഇല്ലെങ്കില്‍
എല്ലാ
ഡിപ്പോകളെയും
ബന്ധിപ്പിച്ചുകൊണ്ട്
കൊറിയര്‍
സര്‍വ്വീസ്
നടത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സ്വകാര്യ
പങ്കാളിത്തത്തോടെ
ഹോം ഡെലിവറി
സംവിധാനം കൂടി
നടപ്പിലാക്കാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
വരുമാനം
വര്‍ദ്ധിപ്പിക്കല്‍
5149.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
ടിക്കറ്റില്‍
നിന്നുള്ള ദിവസ
വരുമാനം 7 കോടി
രൂപ വരെ
ഉയര്‍ന്നത്
പിന്നീട്
കുറഞ്ഞതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
വരുമാനം
കുറഞ്ഞ
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ടിക്കറ്റ്
വരുമാനത്തില്‍
വര്‍ദ്ധനവുണ്ടാക്കുന്നതിന്
മറ്റെന്തൊക്കെ
നടപടികളാണ്
ആലോചിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
സ്ഥിരപെര്മിറ്റ്
5150.
ശ്രീ.എസ്.ശർമ്മ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
ഗോശ്രീപ്പാലം
വഴി
വൈപ്പിനിലേക്കും
തിരിച്ച്
എറണാകുളം
നഗരത്തിലേക്കും
കെ.എസ്.ആര്.ടി.സി.യുടെ
എത്ര
സ്ഥിരപെര്മിറ്റാണ്
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഈ
പെര്മിറ്റുകളിലെല്ലാം
കെ.എസ്.ആര്.ടി.സി
സര്‍വ്വീസ്
നടത്തുന്നുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
ജീവനക്കാരുടെ കുറവ്
5151.
ശ്രീ.ബി.ഡി.
ദേവസ്സി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
സര്‍വ്വീസുകള്‍
കൃത്യമായി
നടത്തുന്നതിനാവശ്യമായ
ജീവനക്കാരുടെ
എണ്ണത്തില്‍
സാരമായ കുറവ്
നിലനില്‍ക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍,
കണ്ടക്ടര്മാരടക്കമുളള
ജീവനക്കാരെ
അടിയന്തരമായി
നിയമിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)
ചാലക്കുടി
ഡിപ്പോയില്‍
കുറവുളള
ജീവനക്കാരെ
അടിയന്തരമായി
നിയമിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
ബ്ലാക്ക്സ്മിത്ത്
തസ്തിക
5152.
ശ്രീ.ഡി.കെ.
മുരളി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ബ്ലാക്ക്സ്മിത്ത്
തസ്തിക
നിലവില്‍ എത്ര
എണ്ണം ഉണ്ട്;
ആയതില്‍
ഒഴിവുള്ളവ
എത്ര;
വ്യക്തമാക്കുമോ;
(ബി)
ബ്ലാക്ക്
സ്മിത്ത്
സ്ട്രെങ്ത്
അവസാനമായി
റിവൈസ് ചെയ്തത്
എന്നാണ്;
വിശദമാക്കുമോ;
(സി)
ബ്ലാക്ക്
സ്മിത്ത്
സ്ട്രെങ്ത്
റിവൈസ്
ചെയ്യുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
തസ്തികയില്‍
നിയമനം
നടത്തുന്നതിന്
പി.എസ്.സി.
റാങ്ക്
ലിസ്റ്റ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
കാലാവധി
തീരുന്നതിനു
മുന്‍പ് നിയമനം
നടത്താന്‍
നടപടി
സ്വീകരിക്കുമോ?
കേരള
റോഡ് സുരക്ഷാ
അതോറിറ്റി ഫണ്ട്
5153.
ശ്രീ.ബി.സത്യന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
കേരള
റോഡ് സുരക്ഷാ
അതോറിറ്റി
ഫണ്ട്
വിനിയോഗിച്ച്
2015 ഏപ്രില്‍
ഒന്നിന് ശേഷം
തിരുവനന്തപുരം
ജില്ലയില്‍
ഏതെല്ലാം
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടെന്നും
എന്ത് തുക
വീതമാണ് ഓരോ
പദ്ധതിയ്ക്കും
അനുവദിച്ചിട്ടുളളതെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഫണ്ട്
ഉപയോഗിച്ച്
കല്ലമ്പലം
ജംഗ്ഷനില്‍
ട്രാഫിക്
സിഗ്നല്‍
ലെെറ്റ്
സ്ഥാപിക്കുവാന്‍
എന്ത് നടപടി
സ്വീകരിച്ചുവെന്നും
ആത്മഹത്യ
തടയുവാന്‍
പൂവമ്പാറ
പാലത്തില്‍
നെറ്റ്
സ്ഥാപിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചുവെന്നും
വിശദമാക്കാമോ?
റോഡ്
സുരക്ഷാ അതോറിറ്റി
5154.
ശ്രീ.കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
,,
റോജി എം. ജോണ്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് സുരക്ഷാ
അതോറിറ്റി
പ്രവര്‍ത്തിച്ചു
വരുന്നുണ്ടോ;
വിശദീകരിക്കുമോ;
(ബി)
റോഡപകടങ്ങള്‍
കുറയ്ക്കാനും
റോഡ് സുരക്ഷ
ഉറപ്പാക്കാനും
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കി
വരുന്നത്;
വിവരിക്കുമോ;
(സി)
റോഡ്
സുരക്ഷയ്ക്ക്
ആവശ്യമായ ഫണ്ട്
അനുവദിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കുമോ?
റോഡ്
സുരക്ഷാ ഫണ്ട്
5155.
ശ്രീ.
എന്‍
.എ.നെല്ലിക്കുന്ന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
സുരക്ഷാ ഫണ്ട്
അനുവദിക്കുന്നതും
ചെലവഴിക്കുന്നതും
ഏത്
മാനദണ്ഡങ്ങള്‍
അനുസരിച്ചാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
അഞ്ച് വര്‍ഷം
റോഡ് സുരക്ഷാ
ഫണ്ടില്‍
നിന്നും
അനുവദിച്ച തുക
എത്രയാണെന്ന്
ജില്ല
തിരിച്ചുള്ള
കണക്ക്
നല്‍കുമോ;
(സി)
കഴിഞ്ഞ
അഞ്ച് വര്‍ഷം
റോഡ് സുരക്ഷാ
ഫണ്ടില്‍
നിന്നും
കാസര്‍ഗോഡ്
ജില്ലയ്ക്കു
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
പ്രസ്തുത തുക
ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
ചെലവഴിച്ചതെന്നും
വ്യക്തമാക്കുമോ?
ശബരിമല
തീര്‍ത്ഥാടനത്തിന്
ഗതാഗതസൗകര്യങ്ങള്‍
5156.
ശ്രീ.അടൂര്‍
പ്രകാശ്
,,
തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
വരുന്ന
മണ്ഡല കാലത്ത്
ശബരിമല
തീര്‍ത്ഥാടനത്തിന്
എന്തെല്ലാം
ഗതാഗത
സൗകര്യങ്ങളാണ്
കെ.എസ്.ആര്.ടി.സി.ഒരുക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
ഡിപ്പോകളില്‍
നിന്നുമാണ്
ശബരിമലയ്ക്ക്
ബസ്സ്
സര്‍വ്വീസ്
നടത്താനുദ്ദേശിക്കുന്നത്;
വിശദീകരിക്കുമോ;
(സി)
തീര്‍ത്ഥാടകര്‍ക്ക്
വേണ്ടി ചെയിന്‍
സര്‍വ്വീസ്
ആവശ്യമുള്ള
സ്ഥലങ്ങളില്‍
പ്രസ്തുത
സര്‍വ്വീസ്
നടത്താന്‍
നടപടികൾ
സ്വീകരിക്കുമോ?
നിയമസഭാ
സാമാജികര്‍ക്കുള്ള
യാത്രാ
സൗജന്യങ്ങള്‍
5157.
ശ്രീ.കെ.
കെ. രാമചന്ദ്രന്
നായര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
നിയമസഭാ
സാമാജികര്‍ക്ക്
യാത്രാ
സൗജന്യങ്ങള്‍
ഏതെല്ലാം
കെ.എസ്.ആര്.ടി.സി
ബസുകളില്‍
അനുവദിച്ചിട്ടുണ്ട്
എന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.യു.ആര്.ടി.സി
യുടെ എ.സി
ലോഫ്ലോര്‍
ബസുകളില്‍
നിയമസഭാ
സാമാജികര്‍ക്ക്
യാത്രാസൗജന്യം
ഉണ്ടോ
;വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത
ബസുകളില്‍
എന്തു കൊണ്ട്
നിയമസഭാ
സാമാജികര്‍ക്ക്
യാത്രാ
സൗജന്യമില്ല
എന്ന്
വ്യക്തമാക്കുമോ;
(ഡി)
കെ.യു.ആര്.ടി.സി
യുടെ എ.സി
ലോഫ്ലോര്‍
ബസുകളിൽ
നിയമസഭാ
സാമാജികര്‍ക്ക്
യാത്രാ സൗജന്യം
ഭാവിയില്‍
ഏര്‍പ്പെടുത്തുവാന്‍
ആലോചിക്കുന്നുണ്ടോ
;വിശദമാക്കുമോ?
ലെക്കിടി
കൂട്ടുപാതയില്‍
ട്രാഫിക് സിഗ്നല്‍
സംവിധാനം
5158.
ശ്രീ.പി.
ഉണ്ണി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി
മണ്ഡലത്തിലെ
ലെക്കിടി
കൂട്ടുപാതയില്‍
ട്രാഫിക്
സിഗ്നല്‍
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
എങ്കിൽ
അതിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(സി)
ധാരാളം
അപകടങ്ങള്‍
സംഭവിക്കുന്ന
ജംഗ്ഷനാണ്
ലക്കിടി
കൂട്ടുപാത എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ശമ്പളവും
പെന്‍ഷനും വിതരണം
ചെയ്യുന്നതിന്
പുതിയ പദ്ധതി
5159.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമ്പത്തിക
പ്രതിസന്ധിയില്‍
വീര്‍പ്പുമുട്ടന്ന
കെ.എസ്.ആര്.ടി.സി.യില്‍
പെന്ഷന്
പ്രായം
വര്ദ്ധിപ്പിക്കുവാനുദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യിലെ
ശമ്പളവും
പെന്‍ഷനും
വിതരണം
ചെയ്യുന്നതിന്
പുതിയ പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
സ്വകാര്യ
ബസുകള്‍ക്ക്
സര്‍വ്വീസ്
5160.
ശ്രീ.എസ്.ശർമ്മ
:
താഴെ
കാണുന്ന ചോദ്യത്തിന്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
കൊച്ചി
നഗരത്തിലെ
ബി.ടി.എച്ച്.ജങ്ങ്ഷന്
വരെയുള്ള
റോഡുകള്‍ ( 3
കി.മീ ) (മേനക,
ഷണ്മുഖം
റോഡ്, ജെട്ടി,
ഹോസ്പിറ്റല്‍
റോഡ്, ജോസ്
ജങ്ഷന്) വഴി
സ്വകാര്യ
ബസുകള്‍ക്ക്
സര്‍വ്വീസ്
നടത്തുന്നതിനുള്ള
അനുമതി
സംബന്ധിച്ച്
നിലവിലുള്ള
സര്‍ക്കാര്‍
ഉത്തരവ്,
ഹെെക്കോടതി,
സൂപ്രീംകോടതി
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
എന്നിവ
ലഭ്യമാക്കുമോ?
പാസഞ്ചര്‍
ഇതര ഔദ്യോഗിക
വാഹനമോടിക്കുന്നവരെ
തെരഞ്ഞടുക്കുന്നതിന്
മാനദണ്ഡങ്ങള്‍
5161.
ശ്രീ.പി.ഉബൈദുള്ള
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഭവനിലെ
പാസഞ്ചര്‍ ഇതര
ഔദ്യോഗിക
വാഹനമോടിക്കുന്നവരെ
തെരഞ്ഞടുക്കുന്നതിന്
പ്രത്യേക
മാനദണ്ഡങ്ങളൊന്നുമില്ലാത്തതിനാല്
ഒരേ
ആള്‍ക്കാര്‍തന്നെ
വര്‍ഷങ്ങളോളം ആ
തസ്തികയില്‍
ജോലി
ചെയ്യുന്നതുകൊണ്ട്
മറ്റാര്‍ക്കും
അവസരം
കിട്ടാത്ത
അവസ്ഥ
ഉണ്ടാകുന്നുണ്ടെന്ന
കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
(ബി)
വിവേചനം
ഉണ്ടാകുന്ന
അവസ്ഥ
ഒഴിവാക്കാന്‍
നിയമനത്തിന്
ഉചിതമായ
മാനദണ്ഡവും
പരമാവധി
കാലപരിധിയും
നിശ്ചയിച്ച്
അര്‍ഹരായ
താല്പര്യമുള്ള
മറ്റ്
കെ.എസ്.ആര്.ടി.സി.
ഡ്രൈവര്‍മാര്‍ക്കും
അവസരം
നല്കാന്
നടപടി
സ്വീകരിക്കുമോ
?
നഗരങ്ങളിലെ
ഗതാഗത തിരക്ക്
ഒഴിവാക്കുന്നതിനു
പദ്ധതികള്‍
5162.
ശ്രീ.
എന്‍
.എ.നെല്ലിക്കുന്ന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നഗരത്തില്‍
ഗതാഗതക്കുരുക്കുമൂലം
ജനം
വീര്‍പ്പുമുട്ടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗതാഗത
തിരക്ക്
ഒഴിവാക്കുന്നതിനുള്ള
പദ്ധതിയില്‍
കാസര്‍ഗോഡ്
നഗരത്തെ
ഉള്‍പ്പെടുത്തുന്നതിനു
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഈ പദ്ധതിയില്‍
കാസര്‍ഗോഡ്
നഗരത്തെ
ഉള്‍പ്പെടുത്തുമോ;
(ഡി)
കാസര്‍ഗോഡ്
നഗരത്തിലെ
ഗതാഗതക്കുരുക്കിനു
ശാശ്വത പരിഹാരം
കാണുന്നതിനെക്കറിച്ചാലോചിക്കുന്നതിനു
ബന്ധപ്പെട്ടവരുടെ
യോഗം
വിളിക്കാന്‍
മുന്‍കൈ
എടുക്കുമോയെന്ന്
വ്യക്തമാക്കുമോ?
പുനലൂരില്‍
നിന്നുംകെ.എസ്.ആര്.ടി.സി
ചെയിന്‍ സര്‍വ്വീസ്
5163.
ശ്രീ.രാജു
എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂരില്‍
നിന്നും
പത്തനതിട്ട-റാന്നി-എരുമേലി
വഴി
പൊന്കുന്നത്തേയ്ക്കും
മുണ്ടക്കയത്തേക്കും
കെ.എസ്.ആര്.ടി.സി
ചെയിന്‍
സര്‍വ്വീസ്
ആരംഭിച്ചത്
എന്നു മുതലാണ്;
ആരംഭ
ഘട്ടത്തില്‍
എത്ര
സര്‍വ്വീസ്
ഉണ്ടായിരുന്നു;
(ബി)
ഇപ്പോള്‍
ഇതേ റൂട്ടില്‍
ദിവസേന എത്ര
സര്‍വ്വീസ്
നടത്തുന്നുണ്ട്;
ലാഭകരമായ
സര്‍വ്വീസുകള്‍
വെട്ടിക്കുറയ്ക്കാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ;
ഇതുമൂലം
പൊതുജനങ്ങള്‍ക്ക്
ഉണ്ടായ
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വെട്ടിക്കുറച്ച
സര്‍വ്വീസുകള്‍
പുന:സ്ഥാപിച്ച്
ചെയിന്‍
സര്‍വ്വീസ്
കാര്യക്ഷമമാക്കാന്‍
എന്തെങ്കിലും
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കര്‍ണ്ണാടക
സ്റ്റേറ്റ് റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്പ്പറേഷന്
ബസുകളുടെ
പാര്‍ക്കിംഗ്
5164.
ശ്രീ.
എന്‍
.എ.നെല്ലിക്കുന്ന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
കെ.എസ്.ആര്.ടി.സി
ഡിപ്പോയ്ക്കു
മുന്‍വശമുള്ള
പൊതുമരാമത്ത്
റോഡില്‍
രാത്രികാലങ്ങളില്‍
കര്‍ണ്ണാടക
സ്റ്റേറ്റ്
റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്പ്പറേഷന്
ബസ്സുകള്‍
പാര്‍ക്കു
ചെയ്യുന്നത്
അപകടം
വരുത്തിവെക്കുമെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബസ്സുകള്‍
റോഡില്‍
പാര്‍ക്കു
ചെയ്യുന്നതുകൊണ്ട്
എതിര്‍ദിശയില്‍
നിന്ന് വരുന്ന
വാഹനങ്ങള്‍
കാണാത്തതിനാല്‍
വാഹനമോടിക്കുന്നവര്‍ക്കുള്ള
പ്രയാസം
ആരെങ്കിലും
ഇതിനുമുമ്പ്
അധികൃതരുടെ
ശ്രദ്ധയില്‍
പെടുത്തിയിട്ടുണ്ടോ;
(സി)
കാസര്‍കോഡ്
ജില്ലാ വികസന
സമിതിയില്‍ ഈ
പ്രശ്നം
ആരെങ്കിലും
ഉന്നയിച്ചിരുന്നോ;
എങ്കില്‍ ആര്,
എപ്പോള്‍
ഉന്നയിച്ചുവെന്നും
അതിന്മേല്
സ്വീകരിച്ച
നടപടികള്‍
എന്താണെന്നും
വ്യക്തമാക്കുമോ;
(ഡി)
വാഹനമോടിക്കുന്നവര്‍ക്കു
പ്രയാസം
സൃഷ്ടിക്കുന്ന
അപകട സാധ്യത
ഏറെയുള്ള
കര്‍ണ്ണാടക
സ്റ്റേറ്റ്
റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്പ്പറേഷന്
ബസ്സുകളുടെ
പാര്‍ക്കിംഗ്
നിര്‍ത്തലാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
നിലമ്പൂര്‍
ഡിപ്പോയിലെ
അടിസ്ഥാന സൗകര്യം
5165.
ശ്രീ.പി.വി.
അന്‍വര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
മാതൃകാ ഡിപ്പോ
ആയ നിലമ്പൂര്‍
ഡിപ്പോയില്‍
അടിസ്ഥാന
സൗകര്യങ്ങളും,
ബസും,ജീവനക്കാരും
കുറവാണ്
എന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൊതുജനങ്ങള്‍
കൂടുതല്‍
സഞ്ചരിക്കുന്ന
വഴിക്കടവ്-കോഴിക്കോട്
റൂട്ടില്‍
ഏഴോളം ബസുകള്‍
ദിവസവും
ക്യാന്‍സല്‍
ചെയ്യുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
പ്രശ്നം
പരിഹാരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ?
മുതിര്‍ന്ന
പൗരന്മാര്ക്ക്
സൂപ്പര്‍ ഫാസ്റ്റ്
ബസ്സുകളില്‍
പ്രത്യേക
റിസര്വ്വേഷന്
5166.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
മുതിര്‍ന്ന
പൗരന്മാര്ക്ക്
സൂപ്പര്‍
ഫാസ്റ്റ്
ബസ്സുകളില്‍
പ്രത്യേക
റിസര്വ്വേഷന്
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍കൂട്ടി
റിസര്‍വ്വ്
ചെയ്ത് യാത്ര
ചെയ്യേണ്ട
ബസ്സുകളില്‍
മുതിര്‍ന്ന
പൗരന്മാര്,
സ്ത്രീകള്‍,
വികലാംഗര്‍
എന്നിവര്‍ക്ക്
പ്രത്യേകമായി
സീറ്റ്
അനുവദിച്ചിട്ടുണ്ടോ;
റിസര്വ്വേഷന്
കൗണ്ടറില്‍
റിസര്‍വ്
ചെയ്യാതെ തന്നെ
അവര്ക്ക്മാറ്റി
വച്ച
സീറ്റുകള്‍
അനുവദിക്കുമോ
എന്ന്
വിശദീകരിക്കുമോ?
കര്‍ണ്ണാടക
സുള്ള്യയിലേക്ക്
കെ.എസ്.ആര്.ടി.സി.യുടെ
ബസ്സുകള്‍
5167.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
മലയോര
പ്രദേശമായ
ബന്തടുക്ക വഴി
കര്‍ണ്ണാടകത്തിലെ
സുള്ള്യയിലേക്ക്
കെ.എസ്.ആര്.ടി.സി.യുടെ
ബസ്സുകള്‍
സര്‍വ്വീസ്
തുടങ്ങുന്ന
വിഷയം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഇതു
സംബന്ധിച്ച്
സ്ഥലം
എം.എല്‍.എ.
നല്കിയ
നിവേദനത്തില്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
യാത്രപ്പടി,
മീറ്റിംഗ്
ചെലവുകള്‍, വാഹന
വാടക എന്നീ
ഇനത്തില്‍
ചെലവഴിച്ച തുക
5168.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യിലെ സി.എം.ഡി.
ഉള്‍പ്പെടെയുള്ള
ഉന്നത
ഉദ്യോഗസ്ഥര്‍
2015 ജനുവരി 1
മുതല്‍ 2016
മേയ് 31
വരെയുള്ള
കാലയളവില്‍
യാത്രപ്പടി,
മീറ്റിംഗ്
ചെലവുകള്‍,
വാഹന വാടക
എന്നീ
ഇനത്തില്‍
ചെലവഴിച്ച തുക
തസ്തിക
തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്തിന്
പുറത്ത് എത്ര
മീറ്റിംഗുകള്‍
കെ.എസ്.ആര്.ടി.സി.
അധികൃതര്‍
നടത്തിയിരുന്നു;
മീറ്റിംഗിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
സ്വീകരിച്ച
തുടര്‍
നടപടികളും
വിശദമാക്കുമോ?
ഗുരുവായൂര്‍
- വേളാങ്കണ്ണി ബസ്
റൂട്ട്
5169.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
ഗുരുവായൂര്‍,
വേളാങ്കണ്ണി
തീര്‍ത്ഥാടന
കേന്ദ്രങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട്
ഒരു പുതിയ
കെ.എസ്.ആര്.ടി.സി.ബസ്
റൂട്ട്
അനുവദിക്കുന്നതിലേക്കായി
മണലൂര്‍
എം.എല്‍.എ.
മുഖാന്തിരം
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാം;വിശദമാക്കുമോ?
നഷ്ടത്തിലായ
കെ.എസ്.ആര്.ടി.സി.
5170.
ശ്രീ.പി.സി.
ജോര്‍ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കെ. എസ്. ആര്.
റ്റി. സി.
നഷ്ടത്തിലാേണാ
പ്രവര്‍ത്തിക്കുന്നത്;
(ബി)
കെ.
എസ്. ആര്.
റ്റി. സി.
തൊഴിലാളികള്‍ക്ക്
മാസ വേതനം
മുടങ്ങുന്നത്
പരിഗണിച്ച്
ഇവരെ
കഷ്ടത്തിലാക്കാതെ
രക്ഷിക്കാന്‍
എന്തൊക്കെ
പുതിയ
സംവിധാനങ്ങള്‍
ചെയ്യുവാന്‍
പോകുന്നു
എന്ന്
വിശദമാക്കുമോ?
സ്വകാര്യബസ്
സര്‍വ്വീസ്
5171.
ശ്രീ.എസ്.ശർമ്മ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നഗരത്തിലെ
ബി.ടി.എച്ച്.
ജങ്ഷന്
വരെയുള്ള
റോഡുകള്‍
(3കി.മി)
(മേനക,
ഷണ്മുഖം റോഡ്,
ജെട്ടി,
ഹോസ്പിറ്റല്‍
റോഡ്, ജോസ്
ജങ്ഷന്) വഴി
സ്വകാര്യബസ്സുകള്‍
നിലവില്‍
സര്‍വ്വീസ്
നടത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഏതെല്ലാം
റൂട്ടില്‍ എത്ര
സര്‍വീസുകളാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത
സര്‍വീസുകളില്‍
അവസാനമായി
അനുമതി
നല്‍കിയത്
ആര്‍ക്കെന്നും
എത്രനാളായെന്നും
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
വാഹനങ്ങള്‍
പുറംതള്ളുന്ന പുക
5172.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസുകള്‍
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍
വാഹനങ്ങള്‍
പുറംതള്ളുന്ന
പുക
നിയന്ത്രിക്കുന്നതിന്
നിലവില്‍
എന്തെല്ലാം
സംവിധാനങ്ങളാണുളളത്;
(ബി)
പുക
നിയന്ത്രണം
ഫലപ്രദമാണെന്ന്
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണുളളത്;
(സി)
സര്‍ക്കാര്‍
വാഹനങ്ങളുടെ
പുക നിയന്ത്രണം
ഉറപ്പുവരുത്താന്‍
കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
റോഡപകടങ്ങള്‍
5173.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
സേഫ്റ്റി
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
റോഡിന്റ
നിലവാരം
വര്‍ദ്ധിച്ചപ്പോള്‍
അപകടങ്ങളും
വര്‍ദ്ധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റോഡ്
സേഫ്റ്റി
അതോറിറ്റിയുടെ
ഇടപെടല്‍
കാര്യക്ഷമമാക്കി
സംസ്ഥാനത്തെ
റോഡപകടങ്ങള്‍
കുറയ്കാന്‍
നടപടി
സ്വീകരിക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ
കെ.എസ്.ആര്.ടി.സി.ജീവനക്കാര്‍
5174.
ശ്രീ.കെ.
ദാസന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
കെ.എസ്.ആര്.ടി.സി.യിലെ
വിവിധ
തസ്തികകളില്‍
ജോലി
ചെയ്യുന്ന,
കോഴിക്കോട്
ജില്ലയിലെ
താമസക്കാരായ/കോഴിക്കോട്
ജില്ലക്കാരായ
എത്ര
ജീവനക്കാര്‍
ഉണ്ട് എന്നത്
വിശദമാക്കുമോ;
(ബി)
അന്യജില്ലയില്‍
ജോലി
ചെയ്യേണ്ടിവരുന്ന
പ്രസ്തുത
ജീവനക്കാര്‍ക്ക്
കോഴിക്കോട്
ജില്ലയിലേയ്ക്ക്
സ്ഥലംമാറ്റം
അനുവദിക്കാന്‍
സമയബന്ധിത
നടപടി
സ്വീകരിക്കുമോ
?
വാഹനാപകടങ്ങളിലെ
വർദ്ധനവ്
5175.
ശ്രീ.സി.കൃഷ്ണന്
,,
പി.വി. അന്‍വര്‍
,,
പി.കെ. ശശി
,,
ബി.ഡി. ദേവസ്സി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വാഹനാപകടങ്ങളില്‍
മുഖ്യമായൊരു
പങ്ക് സ്വകാര്യ
ബസ്സുകളുടെ
മത്സരയോട്ടം
കൊണ്ടാണ്
എന്നതിനാല്‍
അതു
നിയന്ത്രിക്കാനായി
എന്തു നടപടി
സ്വീകരിക്കുമെന്ന്
അറിയിക്കുമോ;
(ബി)
കുറച്ചുകാലമായി
കെ.എസ്.ആര്.ടി.സി.
ബസുകള്‍
ഉള്‍പ്പെടുന്ന
അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
പരിശോധിച്ചിരുന്നോ;
ഡ്രൈവര്‍മാരുടെ
പരിചയക്കുറവും
അശ്രദ്ധയും
അശാസ്ത്രീയമായ
ഷെഡ്യൂളുകളും
ആണോ ഇതിന്
കാരണമാകുന്നതെന്നും
അപകടങ്ങള്‍
ഒഴിവാക്കാനായി
എന്തു
മാര്‍ഗ്ഗമാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
രാജ്യത്തെ
ഏറ്റവും മോശമായ
ഡ്രൈവിംഗ്
സംസ്കാരം
പുലര്‍ത്തുന്നവരാണ്
സംസ്ഥാനത്തെ
പ്രധാന
നഗരങ്ങളിലെന്ന
ക്രൈം
റെക്കോര്‍ഡ്സ്
ബ്യൂറോയുടെ
റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍
എന്തു
തിരുത്തല്‍
നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നെന്ന്
അറിയിക്കുമോ ?
എം.പി,
എം.എല്‍.എ,
പി.ടി.എ. ഫണ്ടുകള്‍
മുഖേന വാങ്ങിയ
സ്കൂള്‍ വാഹനങ്ങള്‍
5176.
ശ്രീ.കെ.
ബാബു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സര്‍ക്കാര്‍
സ്കൂളുകളില്‍
എം.പി,
എം.എല്‍.എ,
പി.ടി.എ.
ഫണ്ടുകള്‍
ഉപയോഗപ്പെടുത്തി
വാങ്ങിയിട്ടുളള
സ്കൂള്‍
വാഹനങ്ങളെ
സംബന്ധിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(ബി)
നിലവില്‍
റോഡ് ടാക്സ്
നല്‍കേണ്ടതില്ലാത്ത
വാഹനങ്ങളെ
സംബന്ധിച്ച
വിശദാംശം
നല്‍കുമോ;
(സി)
മേല്‍
സൂചിപ്പിച്ച
സര്‍ക്കാര്‍
സ്കൂളുകളുടെ
വാഹനങ്ങള്‍ക്കുളള
റോഡ് ടാക്സ്
ഒഴിവാക്കാന്‍
നടപടി
സ്വീകരിക്കുമോ;
വിശദാംശം
നല്‍കുമോ?
മോട്ടാര്‍
വാഹന നിയമ ലംഘനം
5177.
ശ്രീ.കെ.
ബാബു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന നിയമ
ലംഘനം
തടയുന്നതിന്
നിലവില്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നത്
എന്ന്
വിശദമാക്കുമോ;
(ബി)
മോട്ടോര്‍
വാഹന നിയമ
ലംഘനവുമായി
ബന്ധപ്പെട്ട്
മോശം
ഡ്രൈവിംഗ്
നടത്തിയിട്ടുള്ള
എത്ര കേസുകളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്
എന്ന്
വിശദമാക്കുമോ;
എത്
ജില്ലയിലാണ്
ഇത്തരത്തിലുള്ള
കേസുകള്‍
കൂടുതലുള്ളത്
എന്ന്
വ്യക്തമാക്കുമോ;
(സി)
കേരളത്തെ
നല്ല
ഡ്രൈവര്‍മാരുള്ള
മാതൃകാ
സംസ്ഥാനമാക്കി
മാറ്റുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍
വിശദാംശം
നല്‍കുമോ?
മോട്ടോര്‍
വാഹന നിയമം
5178.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പുതുതായി
പാര്‍ലമെന്റില്‍
അവതരിപ്പിച്ചിട്ടുള്ള
മോട്ടോര്‍ വാഹന
നിയമം കേരളത്തെ
ഏതെല്ലാം
വിധത്തില്‍
ബാധിക്കുമെന്ന്
സര്‍ക്കാര്‍
പഠിച്ചിട്ടുണ്ടോ;വിശദമാക്കുമോ
;
(ബി)
കേരളത്തിന്
ദ്രോഹകരമായ
വകുപ്പുകള്‍
കേന്ദ്ര
നിയമത്തില്‍
ഉള്‍പ്പെട്ടിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
മോട്ടോര്‍
വാഹന വകുപ്പില്‍
എന്‍ഫോഴ്സ്മെന്റ്
നടപടി
5179.
ശ്രീ.അടൂര്‍
പ്രകാശ്
,,
തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന
വകുപ്പില്‍
എന്‍ഫോഴ്സ്മെന്റ്
നടപടികള്‍
ശക്തമാക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
എന്തെല്ലാം
ആധുനിക
സാങ്കേതിക
വിദ്യകളാണ്
ഉപയോഗിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
മോട്ടോര്‍
വാഹന നിയമം
ലംഘിക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
2016 ജൂണ്‍ 1
മുതല്‍
സെപ്റ്റംബര്‍
30 വരെ
എന്‍ഫോഴ്സ്മെന്റ്
വകുപ്പ് എടുത്ത
കേസുകള്‍
എത്രയാണ്; ഈ
ഇനത്തില്‍
ഈടാക്കിയ തുക
എത്രയാണ്?
ഡ്രൈവിംഗ്
ലൈസന്‍സ്
സ്മാര്‍ട്ട്
കാര്‍ഡ്
5180.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നല്കുന്ന
ഡ്രൈവിംഗ്
ലൈസന്‍സ്
കാർഡുകൾ മറ്റു
സംസ്ഥാനങ്ങളിലേതിനെ
അപേക്ഷിച്ച്
ഗുണനിലവാരം
കുറഞ്ഞതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിന്
ലൈസന്‍സ്
ഉടമയുടെ
പൂര്‍ണ്ണ
വിവരങ്ങളടങ്ങിയ
സ്മാര്‍ട്ട്
കാര്‍ഡ്
രൂപത്തിലുള്ള
ലൈസന്‍സുകള്‍
നല്കുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
വിശദമാക്കുമോ?
സംസ്ഥാനത്ത്
ഓടുന്ന അന്യ
സംസ്ഥാന ലോറികള്‍
5181.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓടുന്ന അന്യ
സംസ്ഥാന
ലോറികളെ
സംബന്ധിച്ച്
വ്യക്തമായ
വിവരം ചെക്ക്
പോസ്റ്റുകളില്‍
ലഭ്യമാകുമോ;
(ബി)
അന്യ
സംസ്ഥാന
ലോറികള്‍
ഇവിടെ
ലോക്കല്‍
ട്രിപ്പുകള്‍
നടത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്ന് ഇവിടെ
വരുന്ന
വാഹനങ്ങള്‍
തിരിച്ചു
സംസ്ഥാനം
വിട്ടു
പോകുന്ന
കാര്യം
പരിശോധിക്കുവാന്‍
സംവിധാനം
ഉണ്ടാക്കുമോ;
ഇക്കാര്യത്തില്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
യാത്രക്കാരെ
വഴിക്ക്
ഇറക്കിവിടുന്ന
ഓട്ടോറിക്ഷക്കാര്ക്കെതിരെയുള്ള
പരാതികള്‍
5182.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
യാത്രക്കാരെ
അവരാവശ്യപ്പെടുന്ന
സ്ഥലത്തല്ലാതെ
വഴിക്ക്
ഇറക്കിവിടുന്ന
ഓട്ടോറിക്ഷക്കാര്ക്കെതിരെയുള്ള
പരാതികളില്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാറുള്ളത്;
(ബി)
യാത്രാക്കാര്‍
കയറിയശേഷം
ചെറിയ
ദൂരമായാല്‍
ഇറക്കിവിടുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍
ഇറക്കി വിടുന്ന
ഓട്ടോറിക്ഷക്കാര്‍ക്കെതിരെ
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
തിരുവനന്തപുരം
സിറ്റിയില്‍
എം.എല്‍.എ.
മാരെ പോലും
ഇറക്കിവിട്ട
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പലപ്പോഴും
സിറ്റികളില്‍
ട്രാഫിക്
സംവിധാനം പോലും
തകരാറിലാക്കുന്ന
ഇത്തരം
ഓട്ടോറിക്ഷകള്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഗതാഗത
തടസ്സം
ഉണ്ടാക്കുന്ന
ഇത്തരം
ഓട്ടോറിക്ഷക്കാര്ക്കെതിരെയുള്ള
നടപടികള്‍
സംബന്ധിച്ച
വിശദമായ വിവരം
ലഭ്യമാക്കുമോ?
സ്വകാര്യബസ്സ്
പെര്‍മിറ്റുകള്‍
5183.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യബസ്സുകള്‍ക്ക്
ഫാസ്റ്റ്പാസഞ്ചര്‍,
സൂപ്പര്‍
ഫാസ്റ്റ്
റൂട്ടുകളില്‍
ഓടുന്നതിന്
നിലവില്‍
അനുമതിയുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സ്വകാര്യ
ബസ്സുകള്‍ക്ക്
ഓര്‍ഡിനറി,
ലിമിറ്റഡ്
സ്റ്റോപ്പ്
പെര്‍മിറ്റുകള്‍
മാത്രമേ
നല്‍കാവൂ
എന്നും മറ്റ്
ഉയര്‍ന്ന
സര്‍വ്വീസുകള്‍
കെ.എസ്.ആര്.ടി.സി.ക്ക്
മാത്രമായി
പരിമിതപ്പെടുത്തണമെന്നും
സുപ്രീം കോടതി
ഉത്തരവുണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സുപ്രീംകോടതി
വിധി
വന്നതിനുശേഷം
കെ.എസ്.ആര്.ടി.സി.
യുടെ ടിക്കറ്റ്
വരുമാനത്തില്‍
ഗണ്യമായ
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദീകരിക്കുമോ?
സ്വകാര്യബസപകടങ്ങൾ
5184.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രൈവറ്റ്
ബസുകൾ നിരന്തരം
അപകടം
ഉണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
വകുപ്പ്
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)
നിരന്തരം
അപകടം
ഉണ്ടാക്കുന്ന
പ്രൈവറ്റ്
ബസ്സുകളുടെ
വിവരം
ശേഖരിച്ചിട്ടുണ്ടോ;
ഇവര്‍ക്ക്
മോട്ടോര്‍ വാഹന
വകുപ്പില്‍
നിന്നും
ഷോക്കോസ്
നോട്ടീസ്
നല്കുവാന്
നടപടി
സ്വീകരിക്കുമോ;
(സി)
നിരന്തരം
അപകടം
ഉണ്ടാക്കുന്ന
ഡ്രൈവര്‍മാരുടെ
ലൈസന്‍സ് റദ്ദ്
ചെയ്യുവാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)
ജനങ്ങള്‍
റോഡ്
മുറിച്ചുകടക്കുന്ന
സീബ്ര ലൈനില്‍
വാഹനങ്ങള്‍
കയറ്റി
നിര്‍ത്തുന്നത്
സംബന്ധിച്ച്
എത്ര പരാതികള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ജില്ല
തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ?
ഗതാഗതക്കുരുക്കുകളും
അപകടങ്ങളും
പരിസ്ഥിതി
മലിനീകരണവും
കുറയ്ക്കുന്നതിന്
നടപടി
5185.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
ഗതാഗതവുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
സ്വകാര്യ
വാഹനങ്ങളുടെ
പെരുപ്പം
കൊണ്ടുണ്ടാകുന്ന
ഗതാഗതക്കുരുക്കുകളും
അപകടങ്ങളും
പരിസ്ഥിതി
മലിനീകരണവും
ഗണ്യമായ
തോതില്‍
കുറയ്ക്കുന്നതിനും
എന്തെങ്കിലും
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വെെദ്യുതി/ബാറ്ററി
കൊണ്ടോടുന്ന
വാഹനങ്ങള്‍,
സി. എന്‍. ജി.
ബസ്സുകള്‍
തുടങ്ങിയ
പരിസ്ഥിതി
സൗഹൃദ ഗതാഗത
മാര്‍ഗ്ഗങ്ങള്‍
അവലംബിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദാംശം
നല്‍കുമോ?
സ്പെയര്‍പാര്‍ട്ടുകളുടെ
അഭാവം
5186.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
സ്പെയര്‍പാര്‍ട്ടുകളുടെ
അഭാവം മൂലം
ശരാശരി എത്ര
കെ.യു.ആര്.ടി.സി.ബസുകള്‍
ദിനം പ്രതി
കട്ടപ്പുറത്താകുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
തന്മൂലം
ശരാശരി
വരുമാനത്തില്‍
എത്ര രൂപയുടെ
കുറവ്
ദിനംപ്രതി
കോര്പ്പറേഷന്
ഉണ്ടാകുന്നുണ്ട്;
(സി)
പ്രസ്തുത
ബസ്സുകള്‍
അറ്റകുറ്റപ്പണി
നടത്തി
നിരത്തിലിറക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
സര്‍വ്വീസ്
ബോട്ടുകളുടെ
അറ്റകുറ്റപണികള്‍
5187.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ
തടാകങ്ങളിലും,
കായലുകളിലും
സര്‍വ്വീസ്
നടത്തുന്ന
ജലഗതാഗത
വകുപ്പിൻെറ
ബോട്ടുകളുടെ
അറ്റകുറ്റപണികള്‍
സമയബന്ധിതമായി
നടത്തുന്നില്ലെന്ന
പരാതി
ലഭിച്ചിട്ടുണ്ടോ;പരാതികള്‍
പരിശോധിക്കുന്ന
സംവിധാനം
എങ്ങനെയാണെന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരം
ബോട്ടുകളില്‍
ആവശ്യത്തിന്
ലെെഫ്
ഗാര്‍ഡുകളോ
,ലെെഫ്
ജാക്കറ്റുകളോ
ഇല്ലെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഇത്
പരിഹരിക്കാന്‍
എന്തെല്ലാം
നടപടികളെടുക്കുമെന്ന്
വ്യക്തമാക്കുമോ
;
(സി)
സംസ്ഥാനത്തെ
വിവിധ
ടൂറിസ്റ്റു
കേന്ദ്രങ്ങളില്‍
എത്ര ബോട്ട്
സര്‍വ്വീസുകള്‍
ജലഗതാഗത
വകുപ്പ്
നടത്തുന്നു;
(ഡി)
ബോട്ടപകടം
ഒഴിവാക്കുവാന്‍
നിരന്തര
പരിശോധന
സംവിധാനമടക്കം
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ജലഗതാഗത
സംവിധാനം
മെച്ചപ്പെടുത്തുന്നതിന്
പദ്ധതികള്‍
5188.
ശ്രീ.പി.ടി.
തോമസ്
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ്
കുന്നപ്പിള്ളി
,,
കെ.എസ്.ശബരീനാഥന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലഗതാഗത
സംവിധാനം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം
കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
ലക്ഷ്യം
കെെവരിക്കുന്നതിന്
എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കി
വരുന്നത്;
വിശദമാക്കുമോ;
(സി)
എന്തെല്ലാം
പുതിയ
പദ്ധതികളാണ്
ഇതിനായി
ആവിഷ്ക്കരിച്ചു
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്നു
വിവരിക്കുമോ?
ബോട്ട്
സര്‍വ്വീസ്
ആരംഭിക്കുന്നതിന്
നടപടി
5189.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ
കാണുന്ന ചോദ്യത്തിന്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
കായംകുളം
കായലില്‍
ഡി.റ്റി.പി.സി
അമിനിറ്റി
സെന്റര്‍
മുതല്‍
അമൃതാനന്ദമയി
മഠം, പല്ലന
-കുമാരകോടി
എന്നിവിടങ്ങളിലേക്ക്
ടൂറിസ്റ്റുകള്‍ക്കായി
ബോട്ട്
സര്‍വ്വീസ്
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
കായലുകളും
കനാലുകളും
ഉപയോഗപ്പെടുത്തി
സമാന്തര ജലഗതാഗത
പദ്ധതികള്‍
5190.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. സ്വരാജ്
,,
എം. രാജഗോപാലന്‍
,,
വി. ജോയി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗത വകുപ്പുമന്ത്രി
സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായലുകളും
കനാലുകളും
ഉപയോഗപ്പെടുത്തി
സമാന്തര
ജലഗതാഗത
പദ്ധതികള്‍
നടപ്പിലാക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇതിനായി
എന്തെങ്കിലും
പഠനം
നടക്കുന്നുണ്ടോ
എന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇത്തരത്തില്‍
ഒരു പദ്ധതി
തയ്യാറാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?