'ശ്വാന
സൗഹൃദ പാലക്കാട്'
5047.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവ്
നായ നിയന്ത്രണ
പദ്ധതിയായ 'ശ്വാന സൗഹൃദ
പാലക്കാട്' എന്ന
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ജില്ലയിലെ
മുഴുവന്‍
ഗ്രാമപഞ്ചായത്തുകളിലും
ഈ പദ്ധതിയുടെ
പ്രവര്‍ത്തനം
നടക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
ജില്ലയിലെ തെരുവ് നായ
ശല്യം പൂര്‍ണ്ണമായും
കുറയ്ക്കുന്നതിന്
കഴിയുമോ; എങ്കില്‍ ഇത്
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
ഓട
നവീകരണ പ്രവൃത്തികള്‍
5048.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിയിലുള്‍പ്പെടുത്തി,
റോഡു സംരക്ഷണത്തിന്റെ
ഭാഗമായി, ഓട നവീകരണ
പ്രവൃത്തികള്‍
പാലക്കാട് ജില്ലയില്‍
നടക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തിലെ
പല ജില്ലകളിലും
മേല്‍പ്പറഞ്ഞ
പ്രവൃത്തികള്‍ ഒരു
തടസ്സവുമില്ലാതെ
നടക്കുമ്പോള്‍ ചില
ജില്ലകളില്‍ ഇത്തരം
പ്രവൃത്തികള്‍ക്ക്
അനുമതി നല്‍കാത്തത്
ഉദ്യോഗസ്ഥരുടെ ഭാഗത്തു
നിന്നുള്ള
വീഴ്ചയാണെന്ന്
കരുതുന്നുണ്ടോ;
(സി)
പാലക്കാട്
ജില്ലയില്‍
മേല്‍പ്പറഞ്ഞ
പ്രവൃത്തികള്‍
നടത്തുന്നതിന്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദേശം നല്കാന്
സന്നദ്ധമാകുമോ
എന്നറിയിക്കാമോ?
എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ചുള്ള പ്രവൃത്തികള്‍
5049.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസ്രകോട്
അസംബ്ളി
നിയോജകമണ്ഡലത്തില്‍
തദ്ദേശസ്വയംഭരണ
വകുപ്പിലെ
എഞ്ചിനീയറിംഗ് വിഭാഗം
മുഖേന ചെയ്ത എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ചുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ മുഴുവന്‍
പൂര്‍ത്തീകരിച്ചോ;
ഇല്ലെങ്കില്‍
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
എന്താണ്;
(ഡി)
ഉദ്യോഗസ്ഥന്മാരുടെ
കൃത്യ വിലോപവും അലസതയും
കാരണമാണ് പ്രവൃത്തി
പൂര്ത്തിയാകാത്തതെങ്കില്
അത്തരം
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
നടപടികള്‍
സ്വീകരിക്കുമോ?
ജന്‍
ആഹാര്‍ പദ്ധതി
5050.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കുടുംബശ്രീ
റെയില്‍വേയുമായി
സഹകരിച്ച്
നടപ്പാക്കുന്ന ജന്‍
ആഹാര്‍ പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
പ്രീ-ഫാബ്രിക്കേറ്റഡ്
വീടുകള്‍
5051.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പുവര്‍ഷ
ബജറ്റില്‍ പ്രാദേശിക
സര്‍ക്കാര്‍ വഴി
നടപ്പിലാക്കുന്ന ഭവന
നിര്‍മ്മാണ പരിപാടിയുടെ
ഭാഗമായി പ്രീ
ഫാബ്രിക്കേറ്റഡ്
വീടുകള്‍
പ്രഖ്യാപിച്ചിരുന്നോ;
(ബി)
സംസ്ഥാനത്ത്
ഇത്തരം വീടുകളുടെ
വിതരണത്തിന് ഏത്
ഏജന്‍സിയേയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(സി)
ഇത്തരം
വീടുകളുടെ ഈട്, വില,
ലഭ്യത എന്നിവ
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ ?
എല്‍.ഡി.
ടൈപ്പിസ്റ്റ് തസ്തികയിലേക്ക്
പ്രൊമോഷന്
5052.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ കീഴിലുളള
എന്‍ജിനീയറിംഗ്
വിഭാഗത്തില്‍
മിനിസ്റ്റീരിയല്‍
ജീവനക്കാരിലെ താഴ്ന്ന
വിഭാഗം ജീവനക്കാര്‍ക്ക്
എല്‍.ഡി. ടൈപ്പിസ്റ്റ്
തസ്തികയിലേക്ക്
പ്രൊമോഷന് വഴി
നിയമനത്തിന്
തിരുവനന്തപുരം
ജില്ലയില്‍ ഒഴിവ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഒഴിവിലേക്ക് ആരെങ്കിലും
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത
നിയമനത്തിനുവേണ്ടി
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
പട്ടി
ഇറച്ചി സംഭരണം
5053.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മീറ്റ്
പ്രോഡക്ട്സ് ഓഫ്
ഇന്‍ഡ്യ പോത്തിറച്ചിയും
മറ്റും കയറ്റി
അയയ്ക്കുന്ന മാതൃകയില്‍
പട്ടിയിറച്ചി
കഴിയ്ക്കുന്ന ജനങ്ങള്‍
ഉള്ള
രാജ്യങ്ങളിലേയ്ക്ക്
തെരുവ് നായ്ക്കളുടെ
ഇറച്ചി സംഭരിച്ച്
കയറ്റി അയ്ക്കാന്‍
നടപടി സ്വീകരിയ്ക്കണം
എന്ന ചില സന്നദ്ധ
സംഘടനകളുടെ ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യം ഗൗരവതരമായി
പരിഗണിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
സ്വീകരിക്കുമെങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
ക്ഷേമ
പെന്‍ഷനുകള്‍
T 5054.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര തരത്തിലുള്ള ക്ഷേമ
പെന്‍ഷനുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോതരം
പെന്‍ഷനും അപേക്ഷ
നല്‍കേണ്ടത് ഏത്
വകുപ്പ്/ഏജന്‍സിക്കാണെന്ന്
അറിയിക്കുമോ;
(സി)
ഓരോ
തരം പെന്‍ഷനും
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം വിശദമാക്കുമോ;
(ഡി)
ഓരോന്നും
അനുവദിക്കുന്ന
അതോറിറ്റി ഏതാണെന്ന്
അറിയിക്കുമോ;
(ഇ)
ഓരോന്നിന്റെയും
വിതരണ ഏജന്‍സിയും,
വിതരണം ചെയ്യുന്ന
രീതിയും, ഓരോന്നും ഏതു
മാസം വരെയുള്ളത് വിതരണം
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
തദ്ദേശ
ഭരണ സ്ഥാപനങ്ങളുടെ പുനഃസംഘടന
5055.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
ഭരണ സ്ഥാപനങ്ങളുടെ
പുനഃസംഘടന സര്‍ക്കാര്‍
ആലാേചിക്കുന്നുണ്ടോ;
(ബി)
അര്‍ബന്‍
ലോക്കല്‍ ബോഡികള്‍
രൂപീകരിച്ചതിന്െറ
ഭാഗമായി, കേരളത്തിലെ
പഞ്ചായത്തുകളുടെ എണ്ണം
ഗണ്യമായി
കുറഞ്ഞതിനാല്‍,
ആനുപാതികമായി
പഞ്ചായത്തുകളുടെ എണ്ണം
കൂട്ടുവാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(സി)
പൊതുവായി
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ
പുനഃസംഘടന
ചെയ്യുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങള്‍ ആണ്
സര്‍ക്കാര്‍
സ്വീകരിക്കുന്നത്;
വിശദമാക്കാമോ?
ആധുനിക
പൊതു ശ്മശാനങ്ങള്‍
5056.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
പഞ്ചായത്തുകളിലും പൊതു
ശ്മശാനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
ആധുനിക
രീതിയിലുള്ള പൊതു
ശ്മശാനങ്ങള്‍
ഏതെങ്കിലും
പഞ്ചായത്തുകളില്‍
ലഭ്യമാണോ; ഇല്ലെങ്കില്‍
സ്ഥാപിക്കുവാനുദ്ദേശിക്കുന്നുണ്ടോ;
(സി)
ഇതുമായി
ബന്ധപെട്ട് അതത്
പഞ്ചായത്തുകള്‍ക്ക്
സാമ്പത്തിക സഹായം
ലഭ്യമാക്കുമോ?
രാജീവ്
ആവാസ് യോജന
5057.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
നോഡല്‍ ഏജന്‍സിയായ
ബി.എസ്.യു.പി.
പദ്ധതിയുടെ
തുടര്‍ച്ചയായി വന്ന
രാജീവ് ആവാസ്
യോജനയിലേക്ക്
റിക്രൂട്ട്മെന്റ്
നടത്തുന്നതിന്
വേണ്ടിയുളള കുടുംബശ്രീ
Ray-റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;
(ബി)
ഇതില്‍
ഡെപ്യൂട്ടി മാനേജര്‍
(സോഷ്യല്‍
ഡെവലപ്മെന്റ്)
തസ്തികയില്‍ എത്ര പേര്
റാങ്ക് ലിസ്റ്റില്‍
ഉണ്ട്; എത്രപേര്‍ക്ക്
പ്രസ്തുത തസ്തികയില്‍
നിയമനം
നല്‍കിയിട്ടുണ്ട്;
(സി)
നിലവില്‍
ഈ തസ്തികയില്‍ ഒഴിവ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത തസ്തികയില്‍
നിയമനം
നടത്തുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ കുറവ്
5058.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
ആവശ്യത്തിനു
ജീവനക്കാരില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടെക്നിക്കല്‍
സ്റ്റാഫിന്‍െറ കുറവ്
പദ്ധതി നിര്‍വഹണത്തെ
ബാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഒരു
ഉദ്യോഗസ്ഥന് പല
പദ്ധതികളുടെ
അധികചുമതലകള്‍
നല്‍കേണ്ടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
തന്മൂലം
യഥാര്‍ഥത്തില്‍ ഒരു
പദ്ധതി പോലും യഥാസമയം
നടപ്പാക്കാതെ വരുന്ന
സാഹചര്യം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പശ്ചിമ
കൊച്ചിയിലെ റോഡിന്റെയും
പാലത്തിന്റെയും നിര്‍മ്മാണം
5059.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പശ്ചിമ
കൊച്ചിയിലെ പള്ളുരുത്തി
എന്‍.ഇ.എസ്. ബ്ലോക്ക്,
പി.ഗംഗാധരന് റോഡ്,
മധുര കമ്പനി,
പഷ്ണിത്തോട്,
കണ്ണനാട്ട് പ്രദേശങ്ങളെ
തമ്മില്‍
ബന്ധിപ്പിക്കുന്ന
റോഡിന്റെയും
പാലത്തിന്റെയും
നിര്‍മ്മാണം കൊച്ചിന്
കോര്‍പ്പറേഷന്റെ
പരിഗണനയിലുണ്ടോ;
(ബി)
ആയതിന്റെ
നിര്‍മ്മാണത്തിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
ആയതിനുളള
സ്ഥലമെടുപ്പ് നടപടികള്‍
ആരംഭിച്ചിരുന്നോ;
നിജസ്ഥിതി
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
റോഡിന്റെ
അലൈന്‍മെന്റിന്
അംഗീകാരം
നല്കിയിട്ടുണ്ടെങ്കില്
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
വഴിയോര
കച്ചവടക്കാര്‍
T 5060.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വഴിയോര കച്ചവടക്കാരുടെ
സര്‍വ്വേ
നടത്തിയിട്ടില്ലെങ്കില്‍
ആയതിന് നടപടി
സ്വീകരിക്കുമോ;
(ബി)
വഴിയോര
കച്ചവടക്കാര്‍ക്ക്
തൊഴിലിടം നിശ്ചയിച്ചു
നല്‍കുന്നതിനും
ലൈസന്‍സ്
ഏര്‍പ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
മികച്ച
മുനിസിപ്പാലിറ്റികള്‍ക്ക്
അവാര്‍ഡ്
5061.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മികച്ച
മുനിസിപ്പാലിറ്റികള്‍ക്ക്
സംസ്ഥാന സ്രക്കാര്‍
അവാര്‍ഡ് നല്‍കാറുണ്ടോ;
(ബി)
എങ്കില്‍
ഏത് വര്‍ഷം വരെ
പ്രസ്തുത അവാര്‍ഡ്
നല്‍കിയിട്ടുണ്ടെന്നും
തുടര്‍ വര്‍ഷങ്ങളില്‍
ഇത് നല്‍കാത്തതിന്റെ
കാരണവും
വ്യക്തമാക്കാമോ;
(സി)
അവസാനമായി
ഈ അവാര്‍ഡ് ലഭിച്ച
മുനിസിപ്പാലിറ്റികള്‍
ഏതെല്ലാമെന്ന്
സ്ഥാനത്തിന്റെ
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
അവാര്‍ഡ് സമയബന്ധിതമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സ്വച്ച്
ഭാരത് പദ്ധതി
5062.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ സ്വച്ച്
ഭാരത് പദ്ധതിയുടെ
(നഗരങ്ങള്‍)
സംസ്ഥാനത്തെ
നാളിതുവരെയുള്ള
പ്രവര്‍ത്തനങ്ങള്‍,
ലഭിച്ച തുക,
വിനിയോഗിച്ച തുക എന്നിവ
സഹിതം
ജില്ലാടിസ്ഥാനത്തില്‍
വിശദീകരിക്കാമോ;
(ബി)
ഈ
വര്‍ഷം സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികള്‍
എന്തൊക്കെയാണ്; ഈ
വര്‍ഷത്തെ
കേന്ദ്ര-സംസ്ഥാന വിഹിതം
എത്രയാണെന്നും
വ്യക്തമാക്കാമോ?
സ്വച്ഛ്
ഭാരത് ഗ്രാമീണ പദ്ധതി
5063.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ സ്വച്ഛ്
ഭാരത്(ഗ്രാമീണ)പദ്ധതിയുടെ
നാളിതുവരെയുള്ള
സംസ്ഥാനത്തെ
പ്രവര്‍ത്തനങ്ങള്‍,
ലഭിച്ച തുക,
വിനിയോഗിച്ച തുക എന്നിവ
സഹിതം
ജില്ലാടിസ്ഥാനത്തില്‍
വിശദീകരിക്കാമോ;
(ബി)
ഈ
വര്‍ഷം സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
വര്‍ഷത്തെ കേന്ദ്ര
-സംസ്ഥാന വിഹിതം
എത്രയെന്ന്
വിശദീകരിക്കാമോ?
ഗ്രാമീണ
സഡക്ക് യോജന
T 5064.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
സഡക്ക് യോജന പ്രകാരം
സംസ്ഥാനത്തിന്
നാളിതുവരെ എത്ര തുക
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുക ഉപയോഗിച്ച് ഏതൊക്കെ
ജില്ലകളില്‍ എത്ര
കിലോമീറ്റര്‍ റോഡ്
പൂര്‍ത്തിയാക്കിയിട്ടുണ്ട്
എന്ന് വിശദമാക്കുമോ;
(സി)
നിലവില്‍
ഏതൊക്കെ ജില്ലകളില്‍
എത്ര കിലോമീറ്റര്‍ റോഡ്
പൂര്‍ത്തിയാക്കാന്‍
കേന്ദ്രസര്‍ക്കാരിന്
അപേക്ഷയോ, പ്രോജക്ടോ
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ശുചിത്വ
മിഷന് പദ്ധതികള്‍
5065.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ശുചിത്വ
മിഷന്റെ കീഴിലുള്ള
പ്രധാനപ്പെട്ട
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
അജൈവ
മാലിന്യങ്ങള്‍
ശാസ്ത്രീയമായി
സംസ്കരിക്കുന്നതു വഴി
പൊതുജനാരോഗ്യം,
പരിസ്ഥിതി സംരക്ഷണം
എന്നിവ
ഉറപ്പുവരുത്തുന്നതിനായി
ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിനും
ഒരു ശുചിത്വ സംസ്കാരം
വാര്‍ത്തെടുക്കുന്നതിനും
ശുചിത്വ മിഷന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സാന്‍ഡ്
ഓഡിറ്റ്
5066.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഹു
ഹൈക്കോടതിയുടെ
നിര്‍ദ്ദേശപ്രകാരം
പമ്പ, അച്ചന്‍കോവില്‍,
മണിമല, എന്നീ നദികളിലെ
സാന്‍ഡ് ഓഡിറ്റ്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
; എങ്കിൽ മൂന്നു
നദികളിലേയും
ഓഡിറ്റിന്റെ
വിശദാംശങ്ങള്‍
പ്രത്യേകം
ലഭ്യമാക്കാമോ;
പൂര്‍ത്തീകരിച്ചില്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കാമോ;
ഓഡിറ്റിംഗ് എന്നു
പൂര്‍ത്തീകരിക്കും
എന്ന് അറിയിക്കാമോ ;
(ബി)
മണല്‍
ഖനനവുമായി ബന്ധപ്പെട്ട്
കടവ് കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ;
മുകളില്‍
സൂചിപ്പിച്ചിരിക്കുന്ന
നദികളിലെ മണല്‍ ഖനനം
നിര്‍ത്തിവച്ചിരിക്കുന്നത്
എന്നു മുതലാണെന്ന്
അറിയിക്കാമോ;
(സി)
കെട്ടിട
നിര്‍മ്മാണത്തിനും
മറ്റും നദിയിലെ മണല്‍
അധികമായി ഖനനം
ചെയ്യുന്നതിനെതിരെ
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ; എങ്കിൽ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വെളിയിട
വിസര്‍ജന മുക്ത മണ്ഡലം
5067.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങലിനെ
സമ്പൂര്‍ണ്ണ വെളിയിട
വിസര്‍ജന മുക്ത
മണ്ഡലമാക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ ഏതെല്ലാം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ഇതില്‍
പൂര്‍ണത
കെെവരിച്ചിട്ടുണ്ടെന്നും,
ഇനി ഏതെല്ലാം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ഇൗ നേട്ടം
കെെവരിക്കാനുണ്ടെന്നും,
നേട്ടം കെെവരിക്കാത്ത
സ്ഥാപനങ്ങള്‍
എന്നത്തേക്ക്
സമ്പൂര്‍ണ്ണ വെളിയിട
വിസര്‍ജന മുക്ത
സ്ഥാപനമാക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
ജില്ലയില്‍
ഇതുമായി ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ക്ക്
മേല്‍ നോട്ടം
വഹിക്കുന്ന
ഉദ്യോഗസ്ഥന്
ആരാണെന്ന്
വ്യക്തമാക്കാമോ?
വെളിയിട
വിസര്‍ജ്ജന മുക്ത പരിപാടി
5068.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെളിയിട
വിസര്‍ജ്ജന മുക്ത
പരിപാടി പ്രകാരം
വാമനപുരം നിയോജക
മണ്ഡലത്തില്‍ എത്ര
വീടുകള്‍ക്ക്
കക്കൂസുകള്‍
നിര്‍മ്മിച്ചു
കൊടുത്തു;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
പൊതുസ്ഥലങ്ങളില്‍
കക്കൂസുകള്‍
നിര്‍മ്മിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
മാലിന്യ
വസ്തുക്കളുടെ പുനരുല്പാദനം
5069.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാലിന്യവസ്തുക്കളുടെ
പുനരുല്പാദനം
സാധ്യമാക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇത്തരം പദ്ധതികള്‍
വിജയകരമാണെന്ന് ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത രംഗത്ത് പുതിയ
ഏതെല്ലാം പദ്ധതികളാണ്
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
ഇവ
മേഖലാ അടിസ്ഥാനത്തില്‍
വ്യാപിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;വിശദാംശം
വെളിപ്പെടുത്തുമോ?
മാലിന്യ
നിര്‍മ്മാര്‍ജ്ജന നടപടികള്‍
5070.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യ
നിര്‍മ്മാര്‍ജ്ജനവുമായി
ബന്ധപ്പെട്ട്
എന്തൊക്കെ നടപടികളാണ്
തദ്ദേശ ഭരണ വകുപ്പ്
സ്വീകരിച്ചു വരുന്നത്;
(ബി)
ജനസംഖ്യാനുപാതികമായി
വര്‍ദ്ധിച്ചു വരുന്ന
മാലിന്യ
നിര്‍മ്മാര്‍ജ്ജനം
ശാശ്വതമായി
പരിഹരിക്കാന്‍ സമഗ്ര
മാലിന്യ
നിര്‍മ്മാര്‍ജ്ജന
പദ്ധതികള്‍ വിഭാവനം
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
എറണാകുളം
റോയല്‍ മാര്‍ക്കറ്റിംഗ് &
ഡിസ്ട്രിബ്യൂട്ടേഴ്സിന്െറ
പ്രവര്‍ത്തനം
5071.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
കോര്‍പ്പറേഷന്റെ
പരിധിയില്‍ റോയല്‍
മാര്‍ക്കറ്റിംഗ് &
ഡിസ്ട്രിബ്യൂട്ടേഴ്സ്,
DCA ഫോര്‍ റിലയന്‍സ്
ഇന്‍ഡസ്ട്രിയല്‍
ലിമിറ്റഡ്, ഫസ്റ്റ്
ഫ്ളോര്‍, സെബാസ്ട്യന്
റോഡ്, കലൂര്‍, എറണാകുളം
എന്ന സ്ഥാപനം
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
കോര്‍പ്പറേഷന്റെ
റിക്കാര്‍ഡുകള്‍
പ്രകാരം എന്നാണ്
പ്രസ്തുത സ്ഥാപനം
ആരംഭിച്ചതെന്ന്
വെളിപ്പെടുത്തുമോ;
ഇതിന്റെ കോപ്പി
ലഭ്യമാക്കുമോ;
(ബി)
കോര്‍പ്പറേഷനില്‍
നിന്നും പ്രസ്തുത
സ്ഥാപനത്തിന്
ഏതെങ്കിലും തരത്തിലുള്ള
ലെെസന്സുകളോ
പെര്‍മിറ്റുകളോ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തി
കോപ്പികള്‍
ലഭ്യമാക്കുമോ;
(സി)
കൊച്ചി
കോര്‍പ്പറേഷനിലേക്ക്
നാളിതുവരെ ബില്‍ഡിംഗ്
ടാക്സോ മറ്റു ഫീസുകളോ ഈ
സ്ഥാപനം
ഒടുക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിവരങ്ങളും കോപ്പികളും
ലഭ്യമാക്കുമോ;
(ഡി)
കോര്‍പ്പറേഷനിലെ
റിക്കാര്‍ഡുകള്‍
പ്രകാരം പ്രസ്തുത
സ്ഥാപനത്തിന്റെ
പാര്‍ട്ട്നേഴ്സ്
ആരൊക്കെയാണ്;
വിശദമാക്കുമോ; ഇവരുടെ
പൂര്‍ണ്ണമേല്‍വിലാസവും
ലഭ്യമാക്കുമോ;
(ഇ)
ഈ
സ്ഥാപനം എന്ത്
ബിസ്സിനസ്സാണ്
നടത്തുന്നതെന്ന വിവരം
വിശദമാക്കുമോ;
(എഫ്)
മുന്‍മന്ത്രി
പാലാ കരിങ്ങോഴയ്ക്കല്‍
കെ.എം.മാണിയുടെ മകന്
ജോസ് കെ.മാണിയുടെ
ഭാര്യ നിഷാ ജോസ് ഇൗ
കമ്പനിയില്‍
പാര്‍ട്ട്ണര്‍
ആണെന്നുള്ളത്
സംബന്ധിച്ച രേഖകള്‍
കോര്‍പ്പറേഷനില്‍
ഉണ്ടോ; വിവരിക്കുമോ;
എങ്കില്‍ കോപ്പി
ലഭ്യമാക്കുമോ?
സമിതിയോഗ
നടപടികള്‍ ഡിജിറ്റല്‍
സംവിധാനത്തില്‍ മാറ്റുന്നതിന്
പദ്ധതി
5072.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ സമിതിയോഗ
നടപടികള്‍ ഡിജിറ്റല്‍
സംവിധാനത്തിലേക്ക്
മാറ്റുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഡിജിറ്റലൈസ്ഡ്
മീറ്റിംഗ്
മാനേജ്മെന്റ്
സംവിധാനത്തിന്റെ
ഗുണവിശേഷങ്ങളും
സവിശേഷതകളും
വ്യക്തമാക്കുമോ;
(സി)
ഏത്
ജില്ലയിലാണ് ഈ സംവിധാനം
നടപ്പാക്കിയതെന്നും ഏത്
സോഫ്റ്റ്വെയര്
ഉപയോഗിച്ചാണ് പദ്ധതി
നടപ്പാക്കിയതെന്നും
വ്യക്തമാക്കാമോ?
പെന്ഷന്
വിതരണം
5073.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് വിവിധ
പെന്‍ഷനുകളുടെ വിതരണം
മുടങ്ങിക്കിടന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പെന്ഷന്
വിതരണം
കാര്യക്ഷമമാക്കാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
എല്ലാ
സാമൂഹ്യക്ഷേമ
പെന്‍ഷനുകളും കുടിശ്ശിക
സഹിതം വിതരണം ചെയ്യാന്‍
സാധിച്ചിട്ടുണ്ടോ;
(ഡി)
കര്‍ഷകത്തൊഴിലാളി
പെന്ഷന് വിതരണം
ചെയ്യാന്‍ കഴിയാതെ പോയ
സാഹചര്യം
വിശദീകരിക്കാമോ?
ഹരിതകേരളം
പദ്ധതി
5074.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രാമപഞ്ചായത്തുകളുടെയും
നഗരസഭകളുടെയും
സഹകരണത്തോടെ ഹരിതകേരളം
പദ്ധതി നടപ്പാക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ
പ്രവര്‍ത്തികള്‍ക്കാണ്
പദ്ധതിയില്‍ പ്രാമുഖ്യം
നല്‍കുകയെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
നിര്‍വ്വഹണത്തിന്
കര്മ്മസമതികള്
രൂപീകരിക്കുമോ;
(ഡി)
പദ്ധതി
എന്നത്തേക്ക്
പ്രവര്‍ത്തനസജ്ജമാക്കും;
വിശദാംശം നല്‍കുമോ?
നായ്ക്കളെ
വളര്‍ത്തുന്നതിന് ലൈസന്‍സ്
5075.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നായ്ക്കളെ
വളര്‍ത്തുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ലൈസന്‍സ്
വേണമെന്ന് വ്യവസ്ഥ
നിലവിലുണ്ടോ;
(ബി)
എങ്കില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
ലൈസന്‍സ് കരസ്ഥമാക്കി
മാത്രമേ നായ്ക്കളെ
വളര്ത്തുന്നുള്ളു
എന്ന് ഉറപ്പു
വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
വളര്‍ത്തുനായ്ക്കള്‍
പ്രായാധിക്യത്താലും,
രോഗങ്ങള്‍ വന്നും
അവശരാകുമ്പോള്‍ അവയെ
സംരക്ഷിക്കാന്‍
തയ്യാറാകാതെ
ദൂരസ്ഥലങ്ങളില്‍
കൊണ്ടുപോയി
ഉപേക്ഷിക്കുന്നത്
തടയുന്നതിന് എന്തു
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
നായ്ക്കളെ
വളര്‍ത്തുന്നതിന് ലൈസന്‍സ്
5076.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നായ്ക്കളെ
വളര്‍ത്തുന്നതിന്
ലൈസന്‍സ്
നിര്ബന്ധമാക്കുവാന്
തീരുമാനമെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ലൈസന്‍സ്
ഫീസ് എത്രയായാണ്
നിശ്ചയിച്ചിട്ടുള്ളത്;
(ബി)
ലൈസന്‍സ്
ഉള്ള നായ്ക്കളെ
തെരുവില്‍
ഉപേക്ഷിക്കുന്ന
സാഹചര്യത്തില്‍
ഉടമയില്‍നിന്ന്
ഉയര്‍ന്ന നിരക്കിലുളള
ഫൈന്‍ ഈടാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേരളോത്സവം
T 5077.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷം 'കേരളോത്സവം'
സംഘടിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കേരളോത്സവം
സംഘടിപ്പിക്കുന്നതിന്
കാലതാമസം നേരിട്ടതിന്റെ
കാരണം വിശദമാക്കുമോ;
(സി)
കേരളോത്സവം
സംഘടിപ്പിക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നിലവില്‍ അനുവദിക്കുന്ന
ഫണ്ട് സംബന്ധിച്ച വിവരം
വ്യക്തമാക്കുമോ; ഇത്
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തോപ്പുംപടി
- ഇടക്കൊച്ചി റോഡ്
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
പ്രവൃത്തികള്‍
5078.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പശ്ചിമകൊച്ചിയിലെ
തോപ്പുംപടി -
ഇടക്കൊച്ചി പ്രദേശങ്ങളെ
തമ്മില്‍
ബന്ധിപ്പിച്ചുകൊണ്ട്
മൂന്നു
ദശാബ്ദങ്ങള്‍ക്ക്
മുന്‍പ് തുടക്കം
കുറിച്ചതും ഈ
പ്രദേശങ്ങളിലെ ഗതാഗത
പ്രശ്നങ്ങള്‍ക്ക്
പരിഹാരവുമായി
നിര്‍ദ്ദേശിക്കപ്പെട്ട
40 അടി റോഡിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
സ്ഥലമെടുപ്പ് നടപടികള്‍
എവിടെ വരെയായി ; ഇത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
റോഡിനായി മരവിപ്പിച്ച
ഭൂമിയുടെ ഉടമസ്ഥരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഈ
റോഡിന്റെ
നിര്‍മ്മാണത്തിനായി തുക
വകയിരുത്തിയിട്ടുണ്ടോ;
(ഇ)
ഈ
റോഡിന്റെ
അലൈന്‍മെന്റിന്
അംഗീകാരം
നല്കിയിട്ടുണ്ടെങ്കില്
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
അയ്യങ്കാളി
നഗര തൊഴിലുറപ്പ് പദ്ധതി
T 5079.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ആന്റണി ജോണ്‍
,,
എ. എന്‍. ഷംസീര്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അയ്യങ്കാളി നഗര
തൊഴിലുറപ്പ് പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഈ
സാമ്പത്തിക
വര്‍ഷത്തില്‍ പ്രസ്തുത
പദ്ധതി മുഖേന
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പ്രധാന പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പെന്‍ഡൗണ്‍
സമരം
5080.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ഫറോക്ക്
മുനിസിപ്പാലിറ്റിയില്‍
സെക്രട്ടറിയുടെ
നേതൃത്വത്തില്‍ ഒരു
വിഭാഗം ജീവനക്കാര്‍
നടത്തിയ പെന്‍ഡൗണ്‍
സമരം കാരണം പൊതു
ജനങ്ങള്‍ക്ക് ഉണ്ടായ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓഫീസ്
നോട്ടീസ് ബോര്‍ഡില്‍
പെന്‍ഡൗണ്‍ സമരം
പ്രഖ്യാപിച്ച്
സെക്രട്ടറി പതിച്ച
നോട്ടീസ് സമൂഹ
മാധ്യമങ്ങളില്‍
പ്രചരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍ നോട്ടീസ്
പതിക്കാന്‍
സെക്രട്ടറിക്ക് അധികാരം
ഉണ്ടോ;
(സി)
സ്വയം
പെന്‍ഡൗണ്‍ സമരം
പ്രഖ്യാപിക്കുകയും
മറ്റു ജീവനക്കാരെ അതിനു
പ്രേരിപ്പിക്കുകയും
ചെയ്ത മുനിസിപ്പാലിറ്റി
സെക്രട്ടറിക്കെതിരെ
1960 ലെ സര്‍ക്കാര്‍
ജീവനക്കാരുടെ പെരുമാറ്റ
ചട്ടത്തിലെ 3, 86 എന്നീ
വകുപ്പുകള്‍ പ്രകാരം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ?
വേക്കന്‍സി
റമിഷന്
5081.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിടങ്ങള്‍ക്ക്
വേക്കന്‍സി റമിഷന്
അനുവദിക്കുന്നതിലൂടെ
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങള്‍ക്ക്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം മാത്രം എത്ര
കോടി രൂപ നഷ്ടം
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വേക്കന്‍സി
റമിഷന്
അനുവദിക്കുന്നത്
നിര്‍ത്തല്‍
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
പഞ്ചായത്ത്
സെക്രട്ടറി, അസിസ്റ്റന്റ്
സെക്രട്ടറിമാരുടെ ഒഴിവുള്ള
തസ്തികകള്‍
5082.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
സെക്രട്ടറി,
അസിസ്റ്റന്റ്
സെക്രട്ടറിമാരുടെ
ഒഴിവുള്ള തസ്തികകളില്‍
പൂര്‍ണ്ണമായും
ഉദ്യോഗസ്ഥരെ
നിയമിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ബി)
ഇതിനായുള്ള
പ്രൊമോഷന് ലിസ്റ്റ്
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
സമയബന്ധിതമായി ആയത്
തയ്യാറാക്കി ഉടന്‍തന്നെ
നിയമനം നടത്തുവാന്‍
നടപടി സ്വീകരിക്കുമോ ?
വഴിവിളക്ക്
സ്ഥാപിക്കുന്നതിന് നടപടി
5083.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭയുടെ ഇടവക്കോട്
വാര്‍ഡില്‍ ശ്രീകാര്യം
ജംഗ്ഷനിലെ കെ.എസ്.എഫ്.ഇ
ക്ക് സമീപവും, ത്രിവേണി
സ്റ്റോറിന് സമീപമുള്ള
പാട്ടത്തില്‍ ലൈനിലും
വഴിവിളക്ക്
സ്ഥാപിക്കുന്നതു
സംബന്ധിച്ച്
23/9/2015-ല്‍ അന്നത്തെ
വര്‍ക്സ് കമ്മിറ്റി
ചെയര്മാന് ശ്രീകാര്യം
റസിഡന്‍സ്
അസ്സോസിയേഷന് നല്കിയ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
കെ.എസ്.ഇ ബി
എസ്റ്റിമേറ്റ്
തയ്യാറാക്കി
നല്കിയിട്ടുണ്ടെങ്കില്,
എന്നാണ് നല്‍കിയതെന്നും
ഇതു സംബന്ധിച്ച് നഗരസഭ
തീരുമാനം
എടുത്തിട്ടുണ്ടോയെന്നും
ഇല്ലായെങ്കില്‍ കാരണം
എന്തെന്നും
വ്യക്തമാക്കാമോ;
(ബി)
ബാറിന്റെ
സമീപമുള്ള ഈ റോഡുകളില്‍
രാത്രി കാലങ്ങളില്‍
സാമൂഹ്യ വിരുദ്ധ ശല്യം
ഉള്ളതിനാല്‍ വഴിവിളക്ക്
സ്ഥാപിക്കുന്നതിന്
നഗരസഭ അടിയന്തര നടപടി
സ്വീകരിക്കുമോ?
കേരളോല്‍സവം
T 5084.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേരളോല്‍സവം
വിപുലീകരിക്കുവാനും
ജനകീയ പങ്കാളിത്തത്തോടെ
നടപ്പിലാക്കുവാനും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
സമ്പൂര്‍ണ്ണ
ശൗചാലയ പദ്ധതി
5085.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.കെ.അബ്ദു റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
ശൗചാലയ പദ്ധതി
പ്രഖ്യാപിത തീയതിക്കകം
പൂര്‍ത്തിയാക്കാനാവുമെന്ന്
കരുതുന്നുണ്ടോ;
(ബി)
എങ്കില്‍
പദ്ധതി
ലക്ഷ്യത്തിലെത്താന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
നിശ്ചിത
തീയതിക്കകം
പൂര്‍ത്തിയാക്കാനായില്ലെങ്കില്‍,
പൂര്‍ത്തിയാവാന്‍
എത്രകാലം കൂടി
വേണ്ടിവരുമെന്ന്
വിശദമാക്കുമോ?
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക് ഓണക്കാലത്ത്
ഉത്സവബത്ത
5086.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
100 ദിവസം
പൂര്‍ത്തിയാക്കിയ
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക്
ഓണക്കാലത്ത് ഏതെങ്കിലും
തരത്തിലുള്ള ഉത്സവബത്ത
അനുവദിച്ചിരുന്നോയെന്ന്
വിശദമാക്കാമോ ;
(ബി)
ഈ
വര്‍ഷം തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക്
ഓണത്തിന് ഏതെങ്കിലും
തരത്തിലുള്ള ഉത്സവ ബത്ത
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
നല്കുവാനുളള നടപടി
സ്വീകരിക്കുമോ ?
ജനകീയാസൂത്രണ
പദ്ധതി
5087.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ ജില്ലകളില്‍
ജനകീയാസൂത്രണ
പദ്ധതിപ്രകാരം കൃഷി,
റോഡുകള്‍,
കെട്ടിടങ്ങള്‍, ജലസേചന
കനാലുകള്‍
എന്നിവയ്ക്കായി
2010-2016 കാലയളവില്‍
ചെലവാക്കിയ തുക
ക്രോഡീകരിച്ച്
ലഭ്യമാക്കാമോ;
(ബി)
കൃഷിയ്ക്ക്ഏറ്റവും
കൂടുതല്‍ തുക
മാറ്റിവച്ച
ഗ്രാമപഞ്ചായത്തുകളുടെ
പേരും അവിടെ
നടപ്പിലാക്കിയ
പദ്ധതികളുടെ പേരും
(2010-2016 കാലയളവില്‍)
ജില്ല തിരിച്ച്
ലഭ്യമാക്കാമോ?
പ്ലാസ്റ്റിക്-ഇലക്ട്രോണിക്
മാലിന്യങ്ങള്‍
5088.
ശ്രീ.സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപ്രദേശങ്ങളില്‍
തദ്ദേശീയമായുള്ളതിനു
പുറമെ നഗരങ്ങളിലെ ജൈവ
മാലിന്യങ്ങളോടൊപ്പം
പ്ലാസ്റ്റിക്,
ഇലക്ട്രോണിക്
മാലിന്യങ്ങളും
ധാരാളമായി
നാട്ടിന്‍പുറങ്ങളില്‍
നിക്ഷേപിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രവണത ഗ്രാമങ്ങളിലെ
പാരിസ്ഥിതിക
സന്തുലനത്തെയും
കൃഷിയെയും പ്രതികൂലമായി
ബാധിക്കുമെന്നതു
കണക്കിലെടുത്ത്
ആവശ്യമായ നടപടികള്‍ക്ക്
രൂപം നല്‍കുമോ?
സ്റ്റാര്‍ട്ട്
അപ് വില്ലേജ്
എന്റര്‍പ്രണര്‍ഷിപ്പ്
പ്രോഗ്രാം
5089.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
എല്ലാ
ജില്ലകളിലും ഒരു
ബ്ലോക്ക് പഞ്ചായത്തിലും
ഒരു നഗര തദ്ദേശ
സര്‍ക്കാരിലും
'സ്റ്റാര്‍ട്ട് അപ്
വില്ലേജ്
എന്റര്‍പ്രണര്‍ഷിപ്പ്
പ്രോഗ്രാം
'ഏറ്റെടുക്കുവാന്‍
ഉദ്ദേശിക്കുന്നെന്നും
ജില്ലയിലെ ശേഷിക്കുന്ന
ഭാഗത്തിന് ഇതൊരു
റിസ്സോഴ്സ്
ക്ലസ്റ്ററായി തീരുകയും
ചെയ്യുമെന്ന്
24.06.2016-ലെ
നിയമസഭയില്‍ ബഹു.
ഗവര്‍ണ്ണര്‍
പ്രസ്ഥാവിച്ച പ്രകാരം
ഇതിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്തെന്ന്
വിവരിക്കുമോ?
പ്രധാനമന്ത്രി
ആവാസ് യോജന പദ്ധതി
5090.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടുംബശ്രീ മുഖേന നഗര
പ്രദേശത്തെ
ഭവനരഹിതര്‍ക്കായി
പ്രധാനമന്ത്രി ആവാസ്
യോജന എന്ന പദ്ധതി
നടപ്പാക്കുന്നതിന്
പദ്ധതിയുണ്ടോ; പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍,
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ ഇവ
വിശദമാക്കുമോ;
(ബി)
വരുമാന
നികുതി നല്കുന്ന
സര്‍ക്കാര്‍
ഉദ്യോഗസ്ഥരെ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
എങ്കില്‍
ആയതിന്റെ
ഗുണഭോക്താക്കളായ
സര്‍ക്കാര്‍
ഉദ്യോഗസ്ഥരെ എങ്ങനെയാണ്
തെരഞ്ഞെടുക്കുന്നത്;
എത്ര രൂപ വരെയാണ്
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
വായ്പയായി നല്‍കുന്നത്;
വ്യക്തമാക്കുമോ ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
5091.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
പ്രകാരം കണ്ണൂര്‍
ജില്ലയില്‍ 2016-17
സാമ്പത്തിക
വര്‍ഷത്തില്‍ നാളിതുവരെ
എത്ര
തൊഴിലാളികള്‍ക്കാണ്
100 ദിവസം തൊഴില്‍
നല്കിയിട്ടുള്ളതെന്നറിയിക്കുമോ;
ഇതില്‍ പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍
എത്ര പേര്
ഉണ്ടായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
തൊഴില്‍
ചെയ്യാന്‍
സന്നദ്ധതയുള്ള മുഴുവന്‍
തൊഴിലാളികള്‍ക്കും 100
ദിവസത്തെ തൊഴില്‍
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളതെന്നറിയിക്കുമോ?
കല്ല്യാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം
5092.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയില്‍ പുതുതായി
രൂപീകരിച്ച
കല്ല്യാശ്ശേരി ബ്ലോക്ക്
പഞ്ചായത്തിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
കെട്ടിട നിര്‍മ്മാണം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കുമോ?
ക്ഷേമപെന്ഷന്
5093.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷേമപെന്ഷന്
വാങ്ങുന്ന എത്ര പേര്
ഉണ്ട്;
(ബി)
2016-ലെ
തിരുവോണദിനത്തിനുമുമ്പ്
എത്രപേര്‍ക്ക്
ക്ഷേമപെന്ഷന്
നല്കുവാന് സാധിച്ചു?
മാലിന്യസംസ്കരണ
നയം
5094.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
കുറ്റമറ്റ ഒരു
മാലിന്യസംസ്കരണ നയം
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ബി)
ഒരു
ജനകീയ പ്രസ്ഥാനം
രൂപീകരിച്ച് സമഗ്രമായ
പ്രചാരണവും ജനകീയമായ
ഒരു കര്‍മ്മ പദ്ധതിയും
തയ്യാറാക്കി
മാലിന്യസംസ്കരണവും
മാനേജ്മെന്റും
സംബന്ധിച്ച് സംസ്കാരവും
അവബോധവും ജനങ്ങളില്‍
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ നിലവിലുള്ള
സംവിധാനത്തിന്റെ അപര്യാപ്തത
5095.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
സമര്‍പ്പിക്കപ്പെടുന്ന
വിവിധയിനം
അപേക്ഷകളിന്മേല്
യഥാസമയം നടപടി
എടുക്കുന്നുണ്ടോ എന്ന്
പരിശോധിക്കുന്നതിന്
എന്തു
സംവിധാനമാണ്ഏര്പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
നിലവിലുള്ള
സംവിധാനം
അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
എന്തെല്ലാം
പരിഷ്ക്കാരങ്ങള്‍
ഇക്കാര്യത്തില്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ മാസ്റ്റര്‍
പ്ലാന്‍
5096.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിന്റെ
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ വിവിധ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
മാസ്റ്റര്‍ പ്ലാന്‍
ആവിഷ്ക്കരിക്കുന്ന
കാര്യത്തില്‍
ഉണ്ടായിട്ടുള്ള പുരോഗതി
വിശദമാക്കാമോ?
കുടുംബശ്രീയില്‍
ഒഴിവുകള്‍
5097.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയില്‍
ജില്ലാ മിഷന്
കോ-ഓര്‍ഡിനേറ്റര്‍,
അസിസ്റ്റന്റ് ജില്ലാ
മിഷന്
കോ-ഓര്‍ഡിനേറ്റര്‍,
കണ്‍സള്‍ട്ടന്റ് എന്നീ
തസ്തികകളില്‍
നിലവിലുള്ള ഒഴിവുകള്‍
ജില്ല തിരിച്ച്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
നടപടികള്‍ എന്ന്
പൂര്‍ത്തിയാക്കാമെന്ന്
വിശദമാക്കാമോ?
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിമാരുടെ തസ്തികകള്‍
5098.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിമാരുടെ
തസ്തികകള്‍ ഒഴിഞ്ഞ്
കിടക്കുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇവയുടെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
സെക്രട്ടറി
തസ്തികയിലേക്ക്
പ്രമോഷന്
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
മുഴുവന്‍
സെക്രട്ടറി തസ്തികകളും
നികത്തുന്നതിന്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്ന
കാലപരിധി
വ്യക്തമാക്കാമോ ?
പഞ്ചായത്തുകളില്‍
സെക്രട്ടറി തസ്തിക
5099.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിരവധി
പഞ്ചായത്തുകളില്‍
സെക്രട്ടറി അടക്കമുളള
വിവിധ തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പഞ്ചായത്തുകളില്‍
ഒഴിവുളള മുഴുവന്‍
തസ്തികകളിലും നിയമനം
നടത്തുന്നതിന് ആവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോ?
കെട്ടിടനിര്‍മ്മാണ
ചട്ടത്തില്‍ ഇളവ്
5100.
ശ്രീ.ഷാഫി
പറമ്പില്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അനില്‍ അക്കര
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതു
ആവശ്യത്തിന് വേണ്ടി
സൗജന്യമായി സ്ഥലം
നല്‍കുന്നവര്‍ക്ക്
ശേഷിക്കുന്ന സ്ഥലത്ത്
കെട്ടിടം
പണിയുന്നതിനായി
നിലവിലുളള ചട്ടങ്ങളില്‍
ഇളവ് അനുവദിക്കാറുണ്ടോ;
ഇല്ലെങ്കില്‍ ഇളവ്
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സോഫ്റ്റ്വെയറുകള്
യൂസര്‍ഫ്രണ്ട് ലി
ആക്കുന്നതിന് നടപടികള്‍
5101.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍ഫര്‍മേഷന്‍
കേരള മിഷന് വഴി
പഞ്ചായത്തുകളില്‍
വിന്യസിച്ച
സോഫ്റ്റ്വെയറുകള്
യൂസര്‍ഫ്രണ്ട് ലി
ആക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പഴയ
ഫോര്‍മാറ്റുകള്‍ മാറ്റി
ധനകാര്യ വകുപ്പ്,
ഏ.ജി.ഓഫീസ്
എന്നിവിടങ്ങളിലേക്ക്
നേരിട്ട് വിവര ശേഖരണം
നടത്താനുതകുന്ന
സംവിധാനം
ഒരുക്കുന്നതിന്
ഐ.കെ.എം. ന്
നിര്‍ദ്ദേശം നല്‍കുമോ?
വികേന്ദ്രീകൃത ഉറവിട മാലിന്യ
സംസ്കരണ പദ്ധതി
5102.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൊത്തം
ഉല്പാദിപ്പിക്കുന്ന
മാലിന്യത്തിന്റെ
എണ്‍പത് ശതമാനത്തിന്റെ
ഉറവിടം വീടുകളാണെന്ന
കാര്യം ശ്രദ്ധയിലുണ്ടോ;
(ബി)
എങ്കില്‍
മാലിന്യമുക്ത കേരളം
എന്ന ലക്ഷ്യം
കൈവരിക്കാന്‍
വികേന്ദ്രീകൃത ഉറവിട
മാലിന്യ സംസ്കരണ
പദ്ധതിക്ക് ഊന്നല്‍
നല്‍കുമോ;
(സി)
മാലിന്യസംസ്കരണത്തിനാവശ്യമായ
സംവിധാനമുണ്ടെങ്കില്‍
മാത്രം
കെട്ടിടനിര്‍മ്മാണത്തിന്
അനുമതി നല്കിയാല്
മതിയെന്ന ശുപാര്‍ശ
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ഡി)
ഉറവിട
മാലിന്യ സൗകര്യം
ഏര്പ്പെടുത്താനാകാത്ത
ചേരി നിവാസികളുടെയും,
മറ്റ് കുടില്‍
വാസികളുടെയും
കാര്യത്തില്‍ എന്ത്
ഉത്തരവാദിത്തമാണ്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍
നിര്‍വ്വഹിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ഹൃദയ്
(HRIDAY)
5103.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ഹൃദയ്
(HRIDAY) പദ്ധതിയുടെ
സംസ്ഥാനത്തെ
നാളിതുവരെയുള്ള
പ്രവര്‍ത്തനങ്ങള്‍,
ലഭിച്ച തുക,
വിനിയോഗിച്ച തുക എന്നിവ
സഹിതം ജില്ലാ
അടിസ്ഥാനത്തില്‍
വിശദീകരിക്കാമോ;
(ബി)
ഈ
വര്‍ഷം സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികള്‍
എന്തൊക്കെയാണെന്നും ഈ
വര്‍ഷത്തെ
കേന്ദ്ര-സംസ്ഥാന വിഹിതം
എത്രയാണെന്നും
വ്യക്തമാക്കാമോ?
കെട്ടിട
നികുതി പുതുക്കി
നിശ്ചയിക്കുന്നlതിന് നടപടി
5104.
ശ്രീ.വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിട
നികുതി പുതുക്കി
നിശ്ചയിക്കുന്നതിന്
നല്‍കിയിരിക്കുന്ന ഫോറം
പൂരിപ്പിക്കുന്നതിന്
സാധാരണക്കാര്‍
ബുദ്ധിമുട്ട് നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫോറം
പൂരിപ്പിക്കുന്നതിന്
പൊതുജനങ്ങളെ
സഹായിക്കുന്നതിന്
തദ്ദേശഭരണ
സ്ഥാപനങ്ങളില്‍ ഹെല്പ്
ഡെസ്ക്കുകള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ?
ODFആയി
പ്രഖ്യാപിക്കുന്നതിനുളള നടപടി
5105.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാനത്തെ ഓപ്പണ്‍
ഡിഫെക്കേഷന്‍ ഫ്രീആയി
പ്രഖ്യാപിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്
മുന്നോടിയായി എത്ര
കുടുംബങ്ങള്‍ക്ക്
ശൗചാലയങ്ങള്‍
നിര്‍മ്മിച്ചു
നല്‍കിയെന്നും ഇതിനായി
ചെലവായ തുക എത്രയെന്ന്
വ്യക്തമാക്കുമോ?
എന്‍.ആര്.എല്‍.എം. ഫണ്ട്
5106.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടുംബശ്രീ മുഖേന
നടപ്പിലാക്കുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതിയായ National
Rural Livelihoods
Mission
(എന്‍.ആര്.എല്‍.എം.)
അനുസരിച്ച് ഏതെല്ലാം
പദ്ധതികള്‍ക്കാണ്/ഘടകങ്ങള്‍ക്കാണ്
ഫണ്ട്
വിനിയോഗിക്കുന്നതെന്നറിയിക്കാമോ;
(ബി)
1/4/2011
മുതല്‍ 31/3/2016 വരെ
എന്‍.ആര്.എല്‍.എം.
അനുസരിച്ച്
സംസ്ഥാനത്തിന് എത്ര
തുകയാണ്
കേന്ദ്രസഹായമായി
ലഭിച്ചതെന്ന്
അറിയിക്കുമോ;
(സി)
മേല്‍ക്കാലയളവില്‍
എന്‍.ആര്.എല്‍.എം.
പദ്ധതികള്‍ക്ക് സംസ്ഥാന
വിഹിതമായി എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്;
(ഡി)
മേല്‍പ്രകാരം
അനുവദിച്ച
കേന്ദ്രസഹായവും സംസ്ഥാന
വിഹിതവും ചേര്‍ന്നുള്ള
തുകയില്‍ എത്ര തുകയാണ്
സംസ്ഥാനം
വിനിയോഗിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ഇ)
മേല്‍പ്രകാരം
വിനിയോഗിച്ച തുകയില്‍
ഓരോ ഘടകത്തിനും എത്ര
തുക വീതമാണ്
വിനിയോഗിച്ചതെന്നറിയിക്കാമോ?
പി.എം.ജി.എസ്.വൈ
-പ്രകാരമുള്ള പദ്ധതികള്‍
5107.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ
- II nd പദ്ധതിയുടെ
നിലവിലുള്ള സ്ഥിതി
വിശദമാക്കാമോ;
(ബി)
പി.എം.ജി.എസ്.വൈ
- II nd-ല്‍ എത്ര
പദ്ധതികള്‍ക്കാണ് ഇൗ
വര്‍ഷം അനുമതി
ലഭിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇതില്‍
കാസര്‍ഗോഡ് ജില്ലയില്‍
കാറഡുക്ക, കാഞ്ഞങ്ങാട്
ബ്ലോക്കുകളിലെ എത്ര
പദ്ധതികളാണുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മീയ്യണ്ണൂര്‍-നാല്ക്കവല-കോളമത്ത്
റോഡ് നവീകരണം
5108.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്
പരിധിയില്‍
പി.എം.ജി.എസ്.വൈ പദ്ധതി
പ്രകാരം
മീയ്യണ്ണൂര്‍-നാല്ക്കവല-കോളമത്ത്
റോഡ് നവീകരണം
പൂര്‍ത്തിയാക്കുന്നതിനായി
ടെണ്ടര്‍ എക്സസ് നല്കി
പണി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
എത്രത്തോളമായെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡിന്റെ നവീകരണം
പൂര്‍ത്തിയാക്കുന്നതിന്
ഇനിയും തടസ്സങ്ങള്‍
എന്തെങ്കിലും
ഉണ്ടെങ്കില്‍ ആയത്
എന്താണെന്നും റോഡ് പണി
ആരംഭിക്കുവാന്‍ നടപടി
ഉണ്ടാകുമോയെന്നും
വ്യക്തമാക്കാമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
5109.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേന്ദ്രാവിഷ്കൃത
പദ്ധതിയായ
മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയുടെ സംസ്ഥാനത്തെ
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ
പ്രവര്‍ത്തനങ്ങള്‍,
ലഭിച്ചതുക, വിനിയോഗിച്ച
തുക എന്നിവ സഹിതം
ജില്ലാടിസ്ഥാനത്തില്‍
വിശദീകരിക്കാമോ; ഈ
വര്‍ഷം ലഭിച്ച തുകയും
വിനിയോഗിച്ച തുകയും
(സംസ്ഥാനവിഹിതം
ഉള്‍പ്പെടെ) ഇനി
നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികളും
ജില്ലാ അടിസ്ഥാനത്തില്‍
നല്‍കുമോ?
നിലം എന്ന്
രേഖപ്പെടുത്തിയിട്ടുള്ള
ഭൂമിയില്‍ വീടുകള്‍
പണിയുന്നതിന് അനുമതി
5110.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഷങ്ങളായി
പുരയിടമായി
കിടക്കുന്നതും
വര്‍ഷങ്ങള്‍ പഴക്കമുള്ള
വൃക്ഷങ്ങള്‍
നില്ക്കുന്നതുമായ ഭൂമി
നിലം എന്ന്
രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍
നിലവിലുള്ള വീടുകള്‍
പുതുക്കി പണിയുന്നതിനും
പുതിയ വീടുകള്‍
പണിയുന്നതിനും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ അനുമതി
നിക്ഷേധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മേല്‍
വിഷയം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
എം.എല്‍.എ
ഹോസ്റ്റലിന് സമീപമുള്ള
ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്
പണി
5111.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
ഹോസ്റ്റലിന് സമീപമുള്ള
ഫ്ളൈ ഓവറിനോട്
ചേര്‍ത്ത് മേല്‍ കൂര
പണി നടക്കുന്ന
ബാസ്ക്കറ്റ് ബോള്‍
കോര്‍ട്ട് പണിയുന്നതിന്
മുനിസിപ്പല്‍ ആക്ട്
പ്രകാരം നല്കിയ
അനുമതിയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
അനുമതിയില്ലാതെയാണ്
പ്രസ്തുത കോര്‍ട്ടിന്റെ
കൂര പണിയുന്നതെങ്കില്‍
പ്രസ്തുത നിര്‍മ്മിതി
പൊളിച്ചുമാറ്റാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
സ്ഥലത്തോടനുബന്ധിച്ച്
ഒരു സ്വിമ്മിംഗ് പൂള്
പണിയുന്നതിന്
കോര്പ്പറേഷന് അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
അനുമതി
നല്കിയിട്ടില്ലെങ്കില്
ഇത്തരം അനധികൃത
നിര്‍മ്മാണം
സര്‍ക്കാര്‍ സ്ഥലത്ത്
നടത്തിയതിന്റെ പേരില്‍
എന്തു തുക ചെലവായി
എന്നും
അതിനുത്തരവാദികളായവര്‍
ആരൊക്കെ
എന്നുമുളളതിന്റെ വിശദ
വിവരം ലഭ്യമാക്കുമോ?
അനധികൃത
കെട്ടിടനിര്‍മ്മാണം
5112.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അനധികൃത
കെട്ടിടനിര്‍മ്മാണം
സംബന്ധിച്ച് 14-ാം കേരള
നിയമസഭയുടെ ഒന്നാം
സമ്മേളനത്തിലെ
നക്ഷത്രചിഹ്നമിടാത്ത
ചോദ്യം നമ്പര്‍ 1163-ന്
നല്കിയ മറുപടി പ്രകാരം
തിരുവനന്തപുരം ആറ്റിപ്ര
സോണല്‍ ഓഫീസില്‍
നിന്നും ആറ്റിപ്ര
വില്ലേജ്
Sy.No.362/10-ല്‍
ഉള്‍പ്പെട്ട 3 ആര്
സ്ഥലത്ത് 7-12-2012-ലെ
പെര്‍മിറ്റ് നമ്പര്‍
ZA3/13A/282-A/12,
പ്രകാരം നിര്‍മ്മിച്ച
കെട്ടിടത്തിന്റെ ആധാര
നമ്പര്‍, വര്‍ഷം, സബ്
രജിസ്ട്രാര്‍ ഓഫീസ്
എന്നിവ വ്യക്തമാക്കുമോ;
(ബി)
അനധികൃതമായി
നിര്‍മ്മാണം
നടത്തിയതിനാല്‍
ടി.സി.നമ്പര്‍
നല്‍കാതിരുന്ന പ്രസ്തുത
കെട്ടിടത്തിന് അതിനോട്
ചേര്‍ന്നു കിടക്കുന്ന
1.02 ആര് സ്ഥലം കൂടി
വാങ്ങി ചേര്‍ത്ത്,
നിര്‍മ്മാണം കേരള
മുനിസിപ്പല്‍
ബില്‍ഡിംഗ് റൂള്‍സിന്
വിധേയമാക്കിയതിനാല്‍
ആണ് നിര്‍മ്മാണം
ക്രമവല്‍ക്കരിച്ച്,തിരുവനന്തപുരം
നഗരസഭ ടി.സി. നമ്പര്‍
നല്‍കിയതെന്ന്
പറയപ്പെടുന്നതുപ്രകാരം
പുതിയതായി വാങ്ങി
ചേര്‍ത്ത വസ്തുവിന്റെ
ആധാര നമ്പരും വര്‍ഷവും
ആധാരം രജിസ്റ്റര്‍
ചെയ്ത സബ് രജിസ്ട്രാര്‍
ഓഫീസും വിശദമാക്കുമോ;
(സി)
അനധികൃത
കെട്ടിട നിര്‍മ്മാണം
നടത്തിയശേഷം
ക്രമവല്‍ക്കരിച്ച
പ്രസ്തുത കെട്ടിടത്തിന്
എന്നാണ് ടി.സി. നമ്പര്‍
നല്‍കിയത്; ടി.സി.
നമ്പര്‍ എത്രയാണ്;
വിശദമാക്കുമോ; പ്രസ്തുത
ബില്‍ഡിംഗിന്റെയും
വസ്തുക്കളുടേയും
പ്ലാന്‍ ലഭ്യമാക്കുമോ;
(ഡി)
ചീഫ്
ടൗണ്‍പ്ലാനറുടെ
(വിജിലന്‍സ്)
റിപ്പോര്‍ട്ടു പ്രകാരം
കെട്ടിട നിര്‍മ്മാണം
നടത്തിയത്
ക്രമക്കേടുകള്‍
നടത്തിയാണ് എന്നിരിക്കെ
ഇതിന് ടി.സി. നമ്പര്‍
അനുവദിച്ചപ്പോള്‍ ചീഫ്
ടൗണ്‍ പ്ലാനറുടെ
(വിജിലന്‍സ്) അനുവാദം
വാങ്ങിയിരുന്നോ;
വിശദമാക്കുമോ; കോപ്പി
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
കെട്ടിട ഉടമസ്ഥന്റെ
സ്വാധീനത്താലാണ് ഈ
അനധികൃത കെട്ടിട
നിര്‍മ്മാണം
നടത്തിയതെന്ന്
മനസ്സിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
എം.എസ്.ഡി.പി.
പദ്ധതി
5113.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എസ്.ഡി.പി.
പദ്ധതി പ്രകാരം
കൊയിലാണ്ടി
മണ്ഡലത്തില്‍
നടന്നുവരുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കാമോ;
(ബി)
കൊയിലാണ്ടി
മണ്ഡലത്തിലെ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
ഐ.ഡി.എം.ഐ. ഗ്രാന്റ്
ലഭിച്ചിട്ടുള്ളത്
എന്നുള്ള വിവരം
ലഭ്യമാക്കാമോ ?
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
5114.
ശ്രീ.രാജു
എബ്രഹാം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ആന്‍സലന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ന്യൂനപക്ഷങ്ങളുടെ
ക്ഷേമത്തിനായി
നടപ്പിലാക്കുന്ന നൂതന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള
ഭവന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ; പ്രസ്തുത
പദ്ധതികള്‍ പ്രകാരം
വീടുകള്‍
ലഭിയ്ക്കുന്നതിനുള്ള
നിബന്ധനകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
ഇതിനായി അപേക്ഷ
നല്‍കേണ്ടത്
എവിടെയാണെന്നും,
അപേക്ഷയോടൊപ്പം
ഹാജരാക്കേണ്ട രേഖകള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(ഡി)
ഏതൊക്കെ
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്കാണ്
ഇതിന്‍പ്രകാരം വീട്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇതിനായി
അപേക്ഷ നല്‍കേണ്ട അവസാന
തീയതി എന്നാണെന്ന്
വ്യക്തമാക്കാമോ; ഈ
പദ്ധതി പ്രകാരം ഒരു
വീടിന് എത്ര രൂപയാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ന്യൂനപക്ഷ
കേന്ദ്രീകൃത വാസ
പ്രദേശങ്ങളുടെ ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
പദ്ധതികള്‍
5115.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ന്യൂനപക്ഷ ക്ഷേമം
ലക്ഷ്യമാക്കി ന്യൂനപക്ഷ
കേന്ദ്രീകൃത വാസ
പ്രദേശങ്ങളുടെ ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
അടിസ്ഥാനസൗകര്യ
വികസനത്തിനും
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
ന്യൂനപക്ഷക്ഷേമ
വകുപ്പിന്റെ കീഴില്‍
വിദ്യാഭ്യാസമേഖലയില്‍ പുതിയ
പദ്ധതികള്‍
5116.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പിന്റെ കീഴില്‍
വിദ്യാഭ്യാസമേഖലയില്‍
പുതിയ പദ്ധതികള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷം
പ്രസ്തുത വകുപ്പിനു
കീഴില്‍ വിദ്യാഭ്യാസ
മേഖലയില്‍ പുതിയതായി
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
ന്യൂനപക്ഷക്ഷേമ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
5117.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ന്യൂനപക്ഷക്ഷേമ
വകുപ്പിന്റെ കീഴില്‍ ഇൗ
സാമ്പത്തിക
വര്‍ഷത്തില്‍
എന്തൊക്കെ ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍
വകുപ്പിന്റെ കീഴില്‍
പ്രമോട്ടര്‍മാരെ
നിശ്ചയിച്ചിട്ടുണ്ടോ;
നിലവിലുള്ളവരെ എന്നാണ്
നിയമിച്ചിട്ടുള്ളതെന്നും
ഇവരുടെ കാലാവധി എത്ര
വരെയാണെന്നും
വിശദമാക്കാമോ?
വഖഫ്
ബോര്‍ഡ്
5118.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വഖഫ് ബോര്‍ഡില്‍
രജിസ്റ്റര്‍ ചെയ്ത എത്ര
പള്ളികള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വഖഫ്
ബോര്‍ഡില്‍ രജിസ്റ്റര്‍
ചെയ്യാത്ത എത്ര
പള്ളികളുണ്ടെന്നും
എല്ലാ പള്ളികളും വഖഫ്
ബോര്‍ഡില്‍ രജിസ്റ്റര്‍
ചെയ്യണമെന്നുണ്ടോയെന്നും
വിശദമാക്കാമോ;
(സി)
വഖഫ് ബോര്‍ഡില്‍
രജിസ്റ്റര്‍ ചെയ്തും
ചെയ്യാതെയും
പ്രവര്‍ത്തിക്കുന്ന
പള്ളികള്‍ തമ്മില്‍
നിയമപരമായി എന്ത്
വ്യത്യാസമാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വഖഫ്
ബോര്‍ഡില്‍ നിന്നും
പള്ളികള്‍ക്കും
മദ്രസ്സകള്‍ക്കും
ജീവനക്കാര്‍ക്കും
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്;
പ്രസ്തുത
ആനുകൂല്യങ്ങള്‍
ലഭിക്കാനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ഹജ്ജ്
തീര്‍ത്ഥാടകര്‍ക്കുളള സൗകര്യം
സംസ്ഥാനത്തെ തെക്കന്‍
ജില്ലകളിലും ലഭ്യമാക്കാന്‍
നടപടി
5119.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തെക്കന്‍ ജില്ലകളിലുളള
ഇസ്ലാം
മതവിശ്വാസികള്‍ക്ക്
ഹജ്ജ്
തീര്‍ത്ഥാടനത്തിന്
ശരിയായ രീതിയിലുളള
സൗകര്യം
ലഭിക്കുന്നില്ലായെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഹജ്ജിന്
പോകാനാഗ്രഹിക്കുന്നവര്‍ക്ക്
നിയമപരമായും
സാമ്പത്തികവുമായും
ലഭ്യമാകുന്ന
സര്‍ക്കാര്‍
സഹായങ്ങളെക്കുറിച്ച്
ഇസ്ലാം മതവിശ്വാസികളെ
ബോധ്യപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടിട്ടുളളതെന്ന്
വിശദമാക്കാമോ;
(ഡി)
തെക്കന്‍
ജില്ലകളിലുളളവര്‍ക്ക്
ഹജ്ജ്
തീര്‍ത്ഥാടനത്തിന്
കൂടുതല്‍
സൗകര്യമൊരുക്കാന്‍
ഹജ്ജ് തീര്‍ത്ഥാടന
കാലത്ത് കോഴിക്കോട്
ഹജ്ജ് ഹൗസിന്‍െറ ഒരു
സബ് സെന്റര്‍
താല്‍ക്കാലികമായെങ്കിലും
തിരുവനന്തപുരത്ത്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വഖഫിന്റെ
ഉടമസ്ഥതയിലുള്ള
കെട്ടിടങ്ങളുടെ സുരക്ഷ
5120.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വഖഫിന്റെ ഉടമസ്ഥതയില്‍
മട്ടാഞ്ചേരിയിലുള്ള
കെട്ടിടങ്ങളുടെ
സുരക്ഷക്കായി
എന്തുനടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വഖഫ്
റിസീവര്മാര്ക്ക്
(മുതവല്ലി)
ഇക്കാര്യത്തില്‍
എന്തെല്ലാം
അധികാരങ്ങള്‍ ഉണ്ട്;
(സി)
നിലവിലുള്ള
കെട്ടിടങ്ങള്‍ പലതും
നാശോന്മുഖമായി
കൊണ്ടിരിക്കുന്നകാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ?