പഴം,പച്ചക്കറി,
പാല്, മുട്ട, മാംസം
എന്നിവയുടെ സംഭരണം
4990.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശീതീകരണികളും
ശീതീകരണ ശൃംഖലകളും
സ്ഥാപിച്ച് പഴം,
പച്ചക്കറി, കിഴങ്ങ്
വര്‍ഗ്ഗങ്ങൾ, പാൽ ,
മുട്ട, ഇറച്ചി എന്നിവ
സംഭരിച്ച് കർഷകർക്ക്
മെച്ചപ്പെട്ട വില
ഉറപ്പു നല്കുവാന്
മുന്‍കൈ എടുക്കുമോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(സി)
നിലവില്‍
ഇത്തരത്തിലുള്ള
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
ടോള്‍ഫ്രീ ടെലഫോണ്‍ അന്വേഷണ
വിഭാഗം
4991.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികമേഖലയെക്കുറിച്ച്
കര്‍ഷകര്‍ക്കുണ്ടാകുന്ന
സംശയനിവാരണങ്ങള്‍ക്ക്
വേണ്ടി ടോള്‍ഫ്രീ
ടെലഫോണ്‍ അന്വേഷണവിഭാഗം
നിലവിലുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഇല്ലെങ്കില്‍
എല്ലായ്പ്പോഴും
പ്രവര്‍ത്തനസജ്ജമായ ഒരു
ടോള്‍ഫ്രീ ടെലഫോണ്‍
അന്വേഷണ വിഭാഗം
ക്രമീകരിക്കുന്നതിന്
നിലവിലുള്ള സാങ്കേതിക
തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
സമയബന്ധിതമായി
ഇത്തരമൊരു ക്രമീകരണം
സജ്ജമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
'നിറവ്'
സമഗ്ര കാര്‍ഷിക വികസന പദ്ധതി
4992.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പ് നടപ്പിലാക്കിയ
സമഗ്ര കാര്‍ഷികവികസന
പദ്ധതിയായ 'നിറവ്'
നിലവില്‍ എത്ര നിയോജക
മണ്ഡലങ്ങളില്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ശേഷിക്കുന്ന
നിയോജക മണ്ഡലങ്ങളില്‍
കൂടി ഈ പദ്ധതി
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വി.എഫ്.പി.സി.കെ
വഴി നടപ്പിലാക്കിയ പദ്ധതികള്‍
4993.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വി.എഫ്.പി.സി.കെ.
വഴി നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
വിഷരഹിത
പച്ചക്കറികള്‍
ശേഖരിച്ച് 'തളിര്'
എന്ന ബ്രാന്‍ഡില്‍
വിപണിയില്‍
എത്തിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
ജൈവ
കൃഷി
4994.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
സമ്പൂര്‍ണ്ണ ജൈവകൃഷി
സംസ്ഥാനമാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;വ്യക്തമാക്കാമോ;
(ബി)
ജൈവകൃഷി
വ്യാപനത്തിന്
പ്രത്യേകമായി
എന്തെങ്കിലും പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;എങ്കില്‍
നാളിതുവരെ പ്രസ്തുത
പദ്ധതിക്കായി ചെലവഴിച്ച
തുക എത്രയെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
പ്രതിവര്‍ഷം ആവശ്യമായ
പച്ചക്കറികളുടെ എത്ര
ശതമാനമാണ് സംസ്ഥാനത്ത്
തന്നെ
ഉല്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ;എങ്കില്‍
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
പച്ചക്കറികളില്‍
ജൈവകൃഷിയിലൂടെയുള്ളവ
എത്ര ശതമാനമായി
വര്‍ദ്ധിച്ചുവെന്ന്
അറിയിക്കാമോ?
ജൈവ
കര്‍ഷകരില്‍ നിന്നും
കാര്‍ഷികോത്പന്നങ്ങള്‍
ശേഖരിക്കുന്നതിന് പദ്ധതികള്‍
4995.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവകൃഷി
നടത്തുന്ന ചെറുകിട
കര്‍ഷകരില്‍ നിന്നും
കാര്‍ഷികോത്പന്നങ്ങള്‍
ശേഖരിക്കുന്നതിന്
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
രീതിയില്‍ എത്ര ടണ്‍
പച്ചക്കറി പ്രതിദിനം
ശേഖരിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
കേരളം
പച്ചക്കറികളുടെ
ഉത്പാദനത്തില്‍ സ്വയം
പര്യാപ്തത
കൈവരിച്ചിട്ടുണ്ടോ;വിശദമാക്കുമോ?
വിള
ഇന്‍ഷ്വറന്‍സ്
4996.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനസര്‍ക്കാര്‍
കര്‍ഷകര്‍ക്കായി
നടപ്പാക്കിയിട്ടുള്ള
വിള ഇന്‍ഷ്വറന്‍സ്
ഏതെല്ലാം വിളകള്‍ക്കാണ്
ബാധകമാക്കിയിരിക്കുന്നത്;
(ബി)
ഇന്‍ഷ്വര്‍
ചെയ്തിട്ടുള്ള വിളകളുടെ
നാശവുമായി ബന്ധപ്പെട്ട്
ലഭ്യമാക്കുന്ന
ഇന്‍ഷ്വറന്‍സ് തുക
എത്രയാണെന്നും
ആയതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ;
(സി)
ഈ
നിരക്കുകള്‍
കാലോചിതമായി
പരിഷ്കരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
വിള ഇന്‍ഷ്വറന്‍സ്
തുകകള്‍ കാലോചിതമായി
പരിഷ്കരിക്കുന്നതിന്
വേണ്ട നടപടിയുണ്ടാകുമോ?
ഹരിത
കേരളം കണ്‍സോര്‍ഷ്യം മിഷന്
4997.
ശ്രീ.കെ.
ബാബു
,,
പുരുഷന് കടലുണ്ടി
,,
കാരാട്ട് റസാഖ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹരിത കേരളം
കണ്‍സോര്‍ഷ്യം മിഷന്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ഇതിലൂടെ
നടപ്പിലാക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
മിഷന്റെ ഘടന
എപ്രകാരമായിരിയ്ക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
യുവജന
സംഘടനകള്‍,
വിദ്യാര്‍ത്ഥികള്‍,
മറ്റു സന്നദ്ധ
സംഘടനകള്‍
തുടങ്ങിയവയുടെ
പങ്കാളിത്തം പ്രസ്തുത
പദ്ധതിയില്‍
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കൃഷി
വകുപ്പ് മുഖേന
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍
4998.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ 2011-2016
കാലയളവില്‍ കൃഷി
വകുപ്പ് മുഖേന
നടപ്പാക്കിയിട്ടുള്ള
പദ്ധതികളും പദ്ധതികള്‍
ഓരോന്നിന്റെ പുരോഗതിയും
വിശദമാക്കാമോ; നിറവ്
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
2016-2017
വ്രഷത്തില്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
വിശദമാക്കുമോ?
ജാതി
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍
4999.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജാതി
കര്‍ഷകര്‍ നേരിടുന്ന
ജാതിക്കയുടെ വിലയിടിവ്
ഉള്‍പ്പെടെയുളള
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജാതി
കര്‍ഷകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
വില തകര്‍ച്ച
ഒഴിവാക്കുന്നതിനും ജാതി
തൊണ്ട്
ഉപയോഗപ്പെടുത്തികൊണ്ട്
കൂടുതല്‍ ഉല്പന്നങ്ങള്
നിര്‍മ്മിക്കുന്നതിനും
വരുമാന
വര്‍ദ്ധനവിനുതകുന്ന
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ജെെവ
വെെപ്പിന്‍ പദ്ധതി
5000.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജെെവ
വെെപ്പിന്‍ പദ്ധതിയില്‍
ഉള്‍പ്പെട്ട വിവിധ
പ്രവൃത്തികള്‍
നിര്‍ത്തിവെയ്ക്കാന്‍
കേരള കോസ്റ്റല്‍
സോണ്‍ മാനേജുമെന്റ്
അതോറിറ്റിയും
പരിസ്ഥിതി കാലാവസ്ഥ
വ്യതിയാന വകുപ്പും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
എങ്കില്‍ ഇത്തരത്തില്‍
നടപടി
സ്വീകരിക്കാനുണ്ടായ
സാഹചര്യം എന്തെന്നും
പരാതിക്കാര്‍
ആരാെക്കയാണെന്നും
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണം
പുനരാരംഭിക്കുന്നതിനായി
അനുമതി
ആവശ്യപ്പെട്ടുകൊണ്ട്
കേരള കോസ്റ്റല്‍
സോണ്‍ മാനേജുമെന്റ്
അതോറിറ്റി, പരിസ്ഥിതി
കാലാവസ്ഥ വ്യതിയാന
വകുപ്പ് എന്നിവര്‍ക്ക്
കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
കൃഷി
ഓഫീസര്‍മാരുടെ ഒഴിവുകള്‍
5001.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
കൃഷി വകുപ്പില്‍
ഇപ്പോള്‍ കൃഷി
ഓഫീസര്‍മാരുടെ എത്ര
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ട്;
(ബി)
അധികാര
വികേന്ദ്രീകരണത്തിന്റെ
ഭാഗമായി കൃഷി വകുപ്പിലെ
പത്ത് ശതമാനം
ജീവനക്കാരെ തദ്ദേശ
സ്വയംഭരണ വകുപ്പിലേക്ക്
പുനര്വിന്യസിപ്പിക്കുകയുണ്ടായോ;
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
കൃഷി ഓഫീസര്‍മാരുടെ
കുറവും ജീവനക്കാരുടെ
പുനര്‍വിന്യാസവും
വകുപ്പിന്റെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കുമോ;
(ഡി)
ഇതു
മറികടക്കുന്നതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ?
കൃഷി
ഓഫീസര്‍മാരുടെ ഒഴിവുകള്‍
5002.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷി ഓഫീസര്‍മാരുടെ
എത്ര തസ്തികകളില്‍
ഒഴിവുണ്ട്; ആയത്
നികത്തുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
പി.എസ്.സി.റാങ്ക്
ലിസ്റ്റ്
നിലവിലില്ലെങ്കില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കാലടി
പാഡി പാര്‍ക്ക്
5003.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-ലെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള
പാഡി പാര്‍ക്ക്
എറണാകുളം ജില്ലയിലെ
കാലടിയില്‍
സ്ഥാപിക്കുന്നതിനുള്ള
നടപടി സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പാര്‍ക്ക് എന്ന്
പ്രാബല്യത്തില്‍
വരുമെന്ന്
വ്യക്തമാക്കാമോ?
തരിശു
ഭൂമി നെല്‍കൃഷി
ചെയ്യുന്നതിനായി
ഏറ്റെടുക്കല്‍
5004.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൃഷിക്ക്
അനുയോജ്യമായതും
തരിശിട്ടിരിക്കുന്നതുമായ
നെല്‍പ്പാടങ്ങള്‍ കൃഷി
ചെയ്യുന്നതിനായി
സര്‍ക്കാര്‍
ഏറ്റെടുക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
നിറവ്
പദ്ധതി
5005.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
നടപ്പാക്കി വരുന്ന
കാര്‍ഷിക വികസന
പദ്ധതിയായ നിറവ്
ആലത്തൂര്‍ മണ്ഡലത്തില്‍
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
നിറവ്
പദ്ധതി നടപ്പിലാക്കാന്‍
സ്വീകരിക്കേണ്ട
നടപടികള്‍ എന്തെന്ന്
വിശദമാക്കാമോ?
അഗ്രോ
പാര്‍ക്ക്
5006.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ ജില്ലകളിലും
അഗ്രോ പാര്‍ക്ക്
സ്ഥാപിക്കുവാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ ഒരു
ജില്ലയില്‍ എത്ര
അഗ്രോപാര്‍ക്കുകള്‍
സ്ഥാപിക്കുമെന്നും
തിരുവനന്തപുരം
ജില്ലയില്‍
എവിടെയെല്ലാമാണ്
അഗ്രോപാര്‍ക്ക്
സ്ഥാപിക്കുന്നതെന്നും
ആറ്റിങ്ങലിനെ ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(ബി)
അഗ്രോ
പാര്‍ക്കിന്റെ ഘടനയും
പ്രവര്‍ത്തനവും
ഉദ്ദേശലക്ഷ്യങ്ങളും
വ്യക്തമാക്കാമോ;
ഇതിനാവശ്യമായ
സ്ഥലത്തിന്റെ അളവ്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ആറ്റിങ്ങല്‍
മാമം നാളികേര
കോംപ്ലക്സിനോട്
ചേര്‍ന്നു കിടക്കുന്ന
സ്ഥലം ഇതിന്
അനുയോജ്യമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ?
സമഗ്ര
ജൈവപച്ചക്കറി വ്യാപന പദ്ധതി
5007.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സമഗ്ര
ജൈവപച്ചക്കറി വ്യാപന
പദ്ധതി നടപ്പിലാക്കി
വിഷമില്ലാത്ത
പച്ചക്കറിയും പഴങ്ങളും
മുഴുവന്‍ ആളുകള്‍ക്കും
ലഭിക്കുമെന്ന്
ഉറപ്പുവരുത്താന്‍ നടപടി
സീകരിയ്ക്കുമോ;
എങ്കില്‍ പദ്ധതി
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
ശീതകാല
പച്ചക്കറികളുടെ ഉത്പാദനവും
വിപണനവും
5008.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശീതകാല
പച്ചക്കറികളുടെ
ഉത്പാദനവും വിപണനവും
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
പ്രദേശങ്ങളിലാണ് ശീതകാല
പച്ചക്കറി കൃഷി
നടത്തുന്നതെന്ന്
അറിയിക്കുമോ;
(സി)
ഇക്കഴിഞ്ഞ
ഓണത്തിന് ശീതകാല
പച്ചക്കറികൃഷിയിലൂടെ
ലഭ്യമായ വിളവ് വിതരണം
ചെയ്തിരുന്നോ;
എങ്കില്‍ ഏത് എജന്‍സി
വഴിയാണ് വിതരണം
ചെയ്തതെന്ന്
വ്യക്തമാക്കുമോ?
പ്ലാവ്,
മാവ് എന്നിവയുടെ കൃഷി
5009.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാവ്,
മാവ് എന്നിവയുടെ കൃഷി
വ്യാപകമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഔഷധഗുണമുള്ള
ചക്ക, ഇടിയന് ചക്ക,
മാങ്ങ എന്നിവ സംഭരിച്ച്
ഹോര്‍ട്ടികോര്‍പ്പ്
മുഖേന വില്പന നടത്താന്‍
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കരനെല്‍
കൃഷി
5010.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കരനെല്‍ കൃഷിയുടെ
സാദ്ധ്യതകളെ
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള പഠനം
വകുപ്പ് തലത്തില്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
നിലവില്‍
സംസ്ഥാനത്ത് എത്ര
ഹെക്ടര്‍ സ്ഥലത്ത്
കരനെല്‍ കൃഷി നടത്തി
വരുന്നു എന്നുള്ള വിവരം
ജില്ല തിരിച്ച്
അറിയിക്കുമോ;
(സി)
കരനെല്‍
കൃഷിക്ക്
ഉപയുക്തമാക്കാവുന്ന
സര്‍ക്കാര്‍വക/സ്വകാര്യ
തരിശുഭൂമികളുടെ
വിസ്തീര്‍ണ്ണം
ജില്ലാടിസ്ഥാനത്തില്‍
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
കരനെല്‍കൃഷി
വ്യാപനത്തിനായി
നിലവില്‍ എന്തെല്ലാം
പദ്ധതികളുണ്ടെന്ന്
വിശദമാക്കുമോ?
നാളികേര
സംഭരണ കുടിശ്ശിക തുക
5011.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നാളികേര
സംഭരണ കുടിശ്ശിക തുക
ഉടന്‍
കൊടുത്തുതീര്‍ക്കുന്നതിനും
എല്ലാ പഞ്ചായത്തുകളിലും
കൃഷി ഭവന് മുഖേന
പച്ചത്തേങ്ങ
സംഭരിക്കുന്നതിനും
തേങ്ങയുടെ വില കാലതാമസം
കൂടാതെ കര്ഷകന്
ലഭ്യമാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കിസാന്‍
അഭിയാന്
5012.
ശ്രീ.എം.എം.
മണി
,,
ആന്റണി ജോണ്‍
,,
വി. അബ്ദുറഹിമാന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിസാന്‍ അഭിയാന്
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദേശ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
എന്തൊക്കെ
ആനുകൂല്യങ്ങളാണ് നല്കി
വരുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
നിലവില്‍
എത്ര കര്‍ഷകരാണ് ഈ
പദ്ധതിയില്‍
അംഗങ്ങളായിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
പദ്ധതി പ്രകാരം
കര്‍ഷകര്‍ക്ക് വിവാഹ
ധനസഹായം നല്കി
വരുന്നുണ്ടോയെന്നും
എങ്കില്‍ ഒരാള്‍ക്ക്
എത്ര രൂപയാണ്
നല്‍കുന്നതെന്നും
വ്യക്തമാക്കാമോ?
നാളികേര
ഉത്പാദനം
5013.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
എ.പി. അനില്‍ കുമാര്‍
,,
പി.ടി. തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നാളികേര ഉത്പാദനം
ഇപ്പോള്‍ ഒരു ഹെക്ടറിന്
ശരാശരി എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈസര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളികേര ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
മറയൂര്‍
ശര്‍ക്കര
5014.
ശ്രീ.പി.ടി.
തോമസ്
,,
റോജി എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറയൂര്‍
ശര്‍ക്കര ബ്രാന്‍ഡഡ്
ഉല്പന്നമായി പൊതു
വിപണിയില്‍
ലഭ്യമാക്കാന്‍ ഉദ്ദേശ്യ
മുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ആരെയാണ്
ഇതിനായി
ചുമതലപ്പെടുത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ?
തൃശൂര്‍
ജില്ലയിലെ നാളികേര സംഭരണം
5015.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16 സാമ്പത്തിക
വര്‍ഷത്തില്‍ നാളികേരം
സംഭരിക്കുന്നതിനായി
തൃശൂര്‍ ജില്ലയ്ക്ക്
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഇനത്തില്‍ എത്ര തുക
വിതരണം ചെയ്തെന്നും
എത്ര തുക
കുടിശ്ശികയുണ്ടെന്നും
വെളിപ്പെടുത്തുമോ;
(സി)
കുടിശ്ശിക
കൊടുത്തു
തീര്ക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
തൃശൂര്‍ ജില്ലയില്‍
നാളികേരം
സംഭരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
റബ്ബര്‍
കര്‍ഷകര്‍ക്കുള്ള സബ്സിഡി
5016.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തെ റബ്ബര്‍
കര്‍ഷകര്‍ക്കുള്ള
സബ്സിഡി യഥാസമയം വിതരണം
ചെയ്തിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
സബ്സിഡി യഥാസമയം
ലഭിക്കാത്തത്
കര്‍ഷകര്‍ക്ക് പ്രയാസം
സൃഷ്ടിക്കുന്നതാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റബ്ബര്‍
ഉത്പാദക സംഘങ്ങളില്‍
വന്‍തോതില്‍ ലാറ്റക്സും
റബ്ബര്‍ഷീറ്റും
കെട്ടിക്കിടക്കുന്ന
സാഹചര്യം നിലവിലുണ്ടോ;
എങ്കില്‍ ഈ അവസ്ഥയ്ക്ക്
കാരണമെന്താണെന്ന്
വിശകലനം
ചെയ്തിട്ടുണ്ടോ;
(ഡി)
റബ്ബര്‍കര്‍ഷകരുടെ
പ്രശ്നങ്ങള്‍
അടിയന്തിരമായി
പരിഹരിക്കുന്നതിനും
സബ്സിഡി യഥാസമയം വിതരണം
ചെയ്യുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
സംസ്ഥാന
പദ്ധതികള്‍ക്കായി ചെലവാക്കിയ
തുക
5017.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജക മണ്ഡലത്തിലെ
പെരുമാട്ടി,
പട്ടഞ്ചേരി,
എരുത്തിയാമ്പതി,
നല്ലേപ്പിളളി,
കൊഴിഞ്ഞാമ്പാറ,
വടകരപ്പതി,
പൊല്പ്പുളളി,
പെരുവമ്പ്, ചിറ്റൂര്‍-
തത്തമംഗലം
മുനിസിപ്പാലിറ്റി
എന്നിവിടങ്ങളിലെ
കൃഷിഭവനുകളില്‍ കഴിഞ്ഞ
5 വര്‍ഷം സംസ്ഥാന
പദ്ധതികള്‍,
ഗ്രാമപഞ്ചായത്ത്
-മുനിസിപ്പല്‍
പദ്ധതികള്‍
എന്നിവയ്ക്കായി
ചെലവാക്കിയ
തുകയെത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
കോട്ടയം,
തിരുവനന്തപുരം
ജില്ലകളില്‍ കഴിഞ്ഞ 5
വര്‍ഷം ഓരോ കൃഷിഭവനിലും
സംസ്ഥാന പദ്ധതികള്‍,
ഗ്രാമപഞ്ചായത്ത്
-മുനിസിപ്പാലിറ്റി
പദ്ധതികള്‍
എന്നിവയ്ക്കായി
ചെലവാക്കിയ തുകയുടെ
വിവരം ക്രോഡീകരിച്ച്
ലഭ്യമാക്കാമോ?
മുണ്ടേരി
കൃഷി ഫാം
5018.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിന്റെ മുണ്ടേരി
കൃഷി ഫാമില്‍
ഇരുന്നൂറിലധികം
ഹെക്ടര്‍ ഭൂമി തരിശായി
കിടക്കുകയാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കൃഷിയിറക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ബി)
നിലമ്പൂര്‍
മണ്ഡലത്തില്‍
പ്രധാന്‍മന്ത്രി കൃഷി
സിഞ്ചായ് യോജന
(പി.എം.കെ.എസ്.വൈ.)
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(സി)
മുണ്ടേരി
(നിലമ്പൂര്‍ മണ്ഡലം)
കൃഷി ഫാമില്‍ ഏതെല്ലാം
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നു;
കാഷ്വല്‍
വര്‍ക്കര്‍മാരുടെ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ?
കാര്‍ഷിക
വിളകളുടെ ഡാറ്റാ ബാങ്ക്
5019.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷിക വിളകളുടെ
ഡാറ്റാ ബാങ്ക്
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് വിശദമാക്കുമോ;
(ബി)
ഡാറ്റാ
ബാങ്ക് സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ;
(സി)
ഏതെല്ലാം
പ്രദേശങ്ങളില്‍ ഡാറ്റാ
ബാങ്ക്
തയ്യാറാക്കിയിട്ടുണ്ട്എന്ന്
വിവരിക്കുമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന് മുമ്പാകെ
തീര്‍പ്പാകാതെ കിടക്കുന്ന
അപേക്ഷകള്‍
5020.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2016
കാലയളവില്‍ കാര്‍ഷിക
കടാശ്വാസ കമ്മീഷന്
മുമ്പാകെ കൊയിലാണ്ടി
മണ്ഡലത്തില്‍ നിന്നുള്ള
എത്ര അപേക്ഷകള്‍
സമര്പ്പിക്കപ്പെട്ടിട്ടുണ്ടായിരുന്നു;
ഇവയില്‍ എത്രയെണ്ണം
തീര്‍പ്പായെന്നും
ഇനിയും
തീര്പ്പാക്കിയിട്ടില്ലാത്തവ
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
തീര്‍പ്പാകാതെ
കിടക്കുന്ന അപേക്ഷകള്‍
അടിയന്തിരമായി
തീര്‍പ്പാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കാര്‍ഷിക
കര്‍മ്മസേന
5021.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിഭവനുകളോടനുബന്ധിച്ച്
രൂപീകരിച്ചിട്ടുള്ള
കാര്‍ഷിക
കര്‍മ്മസേനയുടെ
ചുമതലകള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
കാര്‍ഷിക
യന്ത്രവല്‍കരണത്തിന്റെ
ഭാഗമായി കാര്‍ഷിക
കര്‍മ്മസേനകള്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുമോ;
(സി)
ആധുനിക
കൃഷി രീതി
പ്രോല്‍സാഹിപ്പിക്കുന്നതിനും
സാധാരണ കര്‍ഷകരെ
പ്രാപ്തരാക്കുന്നതിനും
പര്യാപ്തമായ രീതിയില്‍
ഈ സേനയെ
വിന്യസിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
രൂക്ഷമായ
വരള്‍ച്ചയും കൃഷിനാശവും
പ്രതിരോധിക്കുന്നതിനുള്ള
മുന്‍കരുതലുകള്‍
5022.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
സി.കൃഷ്ണന്
,,
പി.ടി.എ. റഹീം
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഭിക്കേണ്ട മഴയുടെ അളവ്
ക്രമാതീതമായി
കുറഞ്ഞതിനാല്‍
ഉണ്ടാകാനിടയുള്ള
രൂക്ഷമായ വരള്‍ച്ചയും
അതുമൂലമുണ്ടാകുന്ന വന്‍
കൃഷിനാശവും
പ്രതിരോധിക്കുന്നതിനായി
എന്തെല്ലാം
മുന്‍കരുതല്‍
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
വരള്‍ച്ചമൂലം
കൃഷിനാശം സംഭവിക്കുന്ന
കര്‍ഷകര്‍ക്ക് യഥാസമയം
നഷ്ടപരിഹാരം
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
നടപ്പു
സാമ്പത്തികവര്‍ഷം എത്ര
രൂപയാണ്
വകയിരുത്തിയിരിക്കുന്നത്;
(ഡി)
പ്രസ്തുത
തുക
അപര്യാപ്തമാണെങ്കില്‍
ഇൗ ഇനത്തില്‍ കൂടുതല്‍
തുക വകയിരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
കാര്‍ഷിക
ഉല്പന്നങ്ങളുടെ ലഭ്യത
ഉറപ്പുവരുത്തുന്നതിന്
കസ്റ്റമൈസ്ഡ് സ്റ്റാള്‍
5023.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പിന്റെ
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളും
(പി.എസ്.യു.) കാര്‍ഷിക
സര്‍വ്വകലാശാലയും
ഉല്പാദിപ്പിക്കുന്ന
കാര്‍ഷിക
ഉല്പന്നങ്ങളില്
നിന്നുള്ള
മൂല്യവര്ദ്ധിതവസ്തുക്കളുടെയും
കൃഷിയാവശ്യത്തിനായുള്ള
വസ്തുക്കളുടെയും ലഭ്യത
ഉറപ്പുവരുത്തുന്നതിലേക്കായി
സംസ്ഥാനത്തുടനീളം
ഉപഭോക്താക്കളുടെ
ആവശ്യത്തിനനുസൃതമായ
സ്റ്റാളുകള്‍
(കസ്റ്റമൈസ്ഡ്
സ്റ്റാള്‍) തുറക്കുന്ന
പദ്ധതി ഏതു ഘട്ടം
വരെയായി എന്ന്
വിവരിക്കുമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത പദ്ധതി
അടിയന്തരമായി
നടപ്പാക്കാന്‍
നടപടിസ്വീകരിക്കുമോ?
മെത്രാന്
കായലില്‍ നെല്‍കൃഷി
5024.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെത്രാന്
കായലില്‍ നെല്‍കൃഷി
ചെയ്യുമെന്ന പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക്
എസ്റ്റിമേറ്റ് തുക
എത്രയാണെന്നും എത്ര
ടണ്‍
ഉല്‍പ്പാദിപ്പിക്കുവാനാണ്
ലക്ഷ്യമിടുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
മെത്രാന്
കായലില്‍ നെല്‍കൃഷി ഏത്
ഏജന്‍സി വഴിയാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയെ സംബന്ധിച്ച്
എന്തെങ്കിലും ആക്ഷേപം
ഉയര്‍ന്നുവന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്മേല് എന്തു നടപടി
സ്വീകരിച്ചു
എന്ന്അറിയിക്കുമോ?
പാലക്കാട്
ജില്ലയിലെ കൃഷിഭവനുകളിലെ
തസ്തികകള്‍
5025.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ വിവിധ
കൃഷിഭവനുകളില്‍ ധാരാളം
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
തസ്തികകളാണ് ഒഴിഞ്ഞു
കിടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകള്‍
അടിയന്തിരമായി
നികത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയില്‍ വരള്‍ച്ച മൂലം
ദുരിതത്തിലായ നെല്‍കര്‍ഷകര്‍
5026.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഴയുടെ അളവ് കുറഞ്ഞ
സാഹചര്യത്തില്‍
പാലക്കാട് ജില്ലയില്‍
നെല്‍ കര്‍ഷകര്‍
ദുരിതത്തിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സാഹചര്യം തരണം
ചെയ്യുന്നതിനായി
എന്തെല്ലാം അടിയന്തര
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
പച്ചക്കറി
ഉല്പന്നങ്ങള്ക്കുള്ള വിപണന
സൗകര്യം
5027.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എസ്.രാജേന്ദ്രന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന
പച്ചക്കറി
ഉല്പന്നങ്ങള്ക്കുള്ള
വിപണന സൗകര്യം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഇതിനായി
കര്‍ഷകരുടെ
പ്രൊഡ്യൂസര്‍
കമ്പനികള്‍ രൂപീകരിച്ച്
വിപണനം
ശക്തിപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ന്യായമായ
വിലയ്ക്ക് പച്ചക്കറി
ലഭ്യമാക്കുന്നതിനും
ഇടനിലക്കാരെ ഒഴിവാക്കി
കര്‍ഷകര്‍ക്ക് പരമാവധി
ആദായം
ഉറപ്പുവരുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കുറ്റ്യാടി
നിയോജക മണ്ഡലത്തിലെ തരിശ്
നെല്‍വയലുകള്‍
5028.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജക മണ്ഡലത്തില്‍
എട്ടു
പഞ്ചായത്തുകളിലായി എത്ര
ഹെക്ടര്‍ സ്ഥലത്ത്
നെല്‍കൃഷി
ചെയ്തുവരുന്നുണ്ട്;
പഞ്ചായത്തിന്റെ പേരും
ഓരോ പഞ്ചായത്തിലെയും
നെല്‍കൃഷിയുടെ
വിസ്തീര്‍ണ്ണവും
വ്യക്തമാക്കുമോ;
(ബി)
മണ്ഡലത്തിലെ
എട്ടു
പഞ്ചായത്തുകളിലുള്ള
തരിശ് നെല്‍വയലിന്റെ
വിസ്തീര്ണ്ണമെത്ര;
പഞ്ചായത്തിന്റെ പേരും
തരിശു നെല്‍വയലിന്റെ
വിസ്തീര്‍ണ്ണവും
വ്യക്തമാക്കുമോ;
(സി)
ഇതില്‍
കൃഷിയോഗ്യമാക്കാന്‍
കഴിയുന്ന തരിശു
നെല്‍വയല്‍
വിസ്തീര്‍ണ്ണം
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
നല്‍കുമോ;
(ഡി)
തരിശു
ഭൂമി
കൃഷിയോഗ്യമാക്കാന്‍
എന്തൊക്കെ നടപടി
കൈക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
വീടുകളില്‍
പച്ചക്കറി കൃഷി നടത്തുന്നതിന്
പദ്ധതി
5029.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പാവപ്പെട്ടവരുടെയും
സാധാരണക്കാരന്റെയും
വീടുകളില്‍ വിഷരഹിത
പച്ചക്കറികൃഷി
നടത്തുന്നതിന്റെ
ഭാഗമായി നിലവില്‍
കൃഷിവകുപ്പിന്റെ
കീഴില്‍ എന്തെല്ലാം
പദ്ധതികളാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവർക്ക്
ഗുണമേന്മയുളള
പച്ചക്കറിവിത്തുകളും
ജൈവ കീടനാശിനികളും
മറ്റും ലഭ്യമാക്കാന്‍
എന്തെല്ലാം സഹായ
സഹകരണങ്ങള്‍
ചെയ്യുവാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ;
(സി)
കോര്‍പ്പറേഷനുകള്‍,
മുനിസിപ്പാലിറ്റികള്‍,
ഗ്രാമപഞ്ചായത്തുകള്‍
എന്നിവ മുഖാന്തിരം
കേരളത്തിലുടനീളം
ഗുണമേന്മയുളള
പച്ചക്കറിവിത്തുകളും
ജൈവ കീടനാശിനികളും
കര്‍ഷകര്‍ക്ക് നേരിട്ട്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പച്ചത്തേങ്ങ
സംഭരണ കേന്ദ്രങ്ങള്‍
5030.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജക മണ്ഡലത്തില്‍
എത്ര പച്ചത്തേങ്ങ സംഭരണ
കേന്ദ്രങ്ങളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മണ്ഡലത്തിലെ
ഓരോ പഞ്ചായത്തിലെയും
കേരകൃഷിയുടെ
വിസ്തീര്‍ണ്ണം എത്ര
ഹെക്ടര്‍ വീതമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഒരു
വര്‍ഷം ഓരോ നാളികേര
സംഭരണ കേന്ദ്രത്തിലും
സംഭരിക്കുന്ന തേങ്ങയുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംഭരണ
കേന്ദ്രങ്ങളിലെ
ഗോഡൗണുകളുടെ
ശേഷിക്കുറവും ഫണ്ടിന്റെ
അപര്യാപ്തതയും
മണ്ഡലത്തിലെ നാളികേര
സംഭരണത്തെ പ്രതികൂലമായി
ബാധിക്കുന്നുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
പച്ചത്തേങ്ങ
സംഭരണം
5031.
ശ്രീ.കെ.വി.വിജയദാസ്
,,
കാരാട്ട് റസാഖ്
,,
വി. അബ്ദുറഹിമാന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പച്ചത്തേങ്ങ
സംഭരണം
ആരംഭിച്ചിട്ടുണ്ടോ;
നാളിതുവരെ എത്ര ടണ്‍
ശേഖരിച്ചിട്ടുണ്ടെന്നതിന്റെ
കണക്ക് ലഭ്യമാണോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
എന്തെല്ലാം
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങളാണ്
ഇതിലൂടെ
ഉത്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പച്ചത്തേങ്ങയുടെ
സംഭരണത്തിനായി കൂടുതല്‍
കേന്ദ്രങ്ങള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
സംഭരിക്കുന്ന
പച്ചത്തേങ്ങയുടെ വില
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കര്‍ഷകര്‍ക്ക്
സോയില്‍ ഹെല്‍ത്ത് കാര്‍ഡ്
5032.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ കര്‍ഷകര്‍ക്കും
സോയില്‍ ഹെല്‍ത്ത്
കാര്‍ഡ് വിതരണം
ചെയ്യുമെന്ന്
പ്രസ്താവിച്ചിട്ടുണ്ടോ;എങ്കില്‍
അതിനുള്ള നടപടി ഏതു
ഘട്ടംവരെയായി എന്ന്
വിവരിയ്ക്കുമോ;
(ബി)
ഇതു
മൂലം കര്‍ഷകര്‍ക്ക്
ഉണ്ടാകുന്ന നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
പച്ചക്കറിക്ക്
വിപണി കണ്ടെത്തുന്നതിന് നടപടി
5033.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറി ഉത്പാദന
വര്‍ദ്ധനവിനനുസരിച്ചുള്ള
വിപണന സൗകര്യങ്ങള്‍
ലഭ്യമല്ലെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിപണിയില്‍
ഇതരസംസ്ഥാനത്തു
നിന്നുള്ള
പച്ചക്കറികള്‍
നിയന്ത്രണമില്ലാതെ
വിപണനം ചെയ്യുന്നത്
നാടന്‍ പച്ചക്കറികള്‍
കെട്ടിക്കിടക്കുന്നതിന്
ഇടയാക്കുന്ന സാഹചര്യം
സൃഷ്ടിച്ചിട്ടുണ്ടോ;
(സി)
ഹോര്‍ട്ടികോര്‍പ്പും
വി.എഫ്.പി.സി.കെ.യും ഇൗ
സാഹചര്യം
ഒഴിവാക്കുന്നതിന്
കാര്യക്ഷമമായി
ഇടപെടുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നാടന്‍
പച്ചക്കറി
കെട്ടികിടക്കുന്ന
സാഹചര്യം
ഒഴിവാക്കുന്നതിനും
സംസ്ഥാനത്തെ പച്ചക്കറി
കൃഷി ചെയ്യുന്നവര്‍ക്ക്
വിപണി
കണ്ടെത്തുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കൊരട്ടിച്ചാല്‍
- കുലയിടം പാടശേഖരം
5034.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാഷ്ട്രീയ
കൃഷി വികാസ് യോജനയില്‍
ഉള്‍പ്പെടുത്തി അനുമതി
ലഭിച്ച കൊരട്ടിച്ചാല്‍
- കുലയിടം
പാടശേഖരത്തിന്റെ
കാര്‍ഷിക വികസന
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് അറിയിക്കാമോ?
ഫലവര്‍ഗ്ഗങ്ങള്‍
ഉത്പാദിപ്പിക്കുന്നതിന് നടപടി
5035.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
കൂടുതല്‍
ഫലവര്‍ഗ്ഗങ്ങള്‍
ഉത്പാദിപ്പിക്കുന്നതിന്
എന്തെങ്കിലും പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
ഇപ്പോള്‍ നിലവിലുള്ള
പദ്ധതികളുടെ വിശദാംശം
വെളിപ്പെടുത്താമോ?
കൃഷിനാശത്തിനുള്ള
നഷ്ട പരിഹാരം
5036.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാലാവസ്ഥാ
വ്യതിയാനം നിമിത്തം
കഴിഞ്ഞ വര്‍ഷങ്ങളില്‍
വ്യാപകമായ തോതിലുണ്ടായ
കൃഷി നാശം മൂലം
ദുരിതമനുഭവിച്ച
കര്‍ഷകര്‍ക്ക് വിള
നാശത്തിനുള്ള നഷ്ട
പരിഹാരം വിതരണം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
കോടി രൂപയുടെ സഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കേന്ദ്രപദ്ധതികള്‍
പ്രകാരം നടപ്പിലാക്കിയ
പദ്ധതികള്‍
5037.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാഷ്ട്രീയ
കൃഷി വികാസ യോജന
(ആര്.കെ.വി.വൈ),
നാഷണല്‍
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന്, നാഷണല്‍ ഫുഡ്
സെക്യൂരിറ്റി മിഷന്,
ജെെവകൃഷി പ്രോത്സാഹന
പദ്ധതി, ഡ്രിപ്പ്
ഇറിഗേഷന്‍ എന്നീ
പദ്ധതികള്‍ പ്രകാരം
സംസ്ഥാന കൃഷി വകുപ്പ്,
വെജിറ്റബിള്‍ ആന്‍ഡ്
ഫ്രൂട്ട് പ്രമോഷന്
കൗണ്‍സില്‍ കേരള
(വി.എഫ്.പി.സി.കെ),
സ്റ്റേറ്റ്
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന്, മണ്ണ് സംരക്ഷണ
വകുപ്പ്, ഭൂവിനിയോഗ
ബോര്‍ഡ്, കേരള
കാര്‍ഷിക
സര്‍വ്വകലാശാല, മറ്റ്
സന്നദ്ധ സംഘടനകള്‍
എന്നിവയിലൂടെ 2010-16
കാലയളവില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ പേരും
ചെലവഴിച്ച തുകയും ജില്ല
തിരിച്ച്
ക്രോഡീകരിച്ച്
നല്‍കാമോ;
(ബി)
കേരഗ്രാമം
പദ്ധതി പൂര്‍ണ്ണമായും
തെങ്ങിന് കാറ്റുവീഴ്ച
ബാധിച്ച മേഖലയിലും
തെങ്ങ് കൃഷി
തീരെയില്ലാത്ത
ജില്ലകളിലും
നടപ്പിലാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പൂര്‍ണ്ണമായും
തെങ്ങ് കൃഷിയുള്ള എല്ലാ
പഞ്ചായത്തുകളിലും
കേരഗ്രാമം പദ്ധതി
നടപ്പിലാക്കാന്‍
എന്തൊക്കെ നടപടികളാണ്
ഇൗ സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷികവളര്‍ച്ചാ
കേന്ദ്രങ്ങള്‍
5038.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യാവസായിക
വളര്‍ച്ചാ
കേന്ദ്രങ്ങള്‍ പോലെ
കാര്‍ഷിക വളര്‍ച്ചാ
കേന്ദ്രങ്ങള്‍
പഞ്ചായത്തുകള്‍ തോറും
നടപ്പിലാക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
(ബി)
യന്ത്രവല്‍കൃത
കൃഷി ഉപകരണങ്ങളും
മികച്ച വിത്തുകളും
കര്‍ഷകര്‍ക്ക്
ലഭ്യമാക്കാനും
കാര്ഷികോല്പന്നങ്ങള്
നല്ലവില നല്കി
സംഭരിക്കാനും ശാശ്വതമായ
നടപടികള്‍
സ്വീകരിക്കുമോ?
ഹോര്‍ട്ടികോര്‍പ്പ്
മുഖേന പച്ചക്കറി സംഭരണം
5039.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉല്‍പ്പാദിപ്പിക്കുന്ന
പച്ചക്കറികള്‍
സംഭരിച്ച് വിതരണം
ചെയ്യാന്‍
ഹോര്‍ട്ടികോര്‍പ്പ്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
പച്ചക്കറികള്‍
സംഭരിച്ച് വിതരണം
ചെയ്യുന്നതിന് പുതിയ
കേന്ദ്രങ്ങള്‍
അനുവദിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ?
അഗ്രിക്കള്‍ച്ചറല്‍
ടെക്നോളജി മാനേജ് മെന്റ്
ഏജന്‍സി
5040.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിക്കാരുടെ
ക്ഷേമത്തിനു വേണ്ടി
നടപ്പിലാക്കി വരുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ആത്മ
(ATMA)യിലെ കരാര്‍
ജീവനക്കാരെ പിരിച്ചു
വിടാന്‍ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
നാളിതുവരെയായി കേന്ദ്ര
ഗവണ്മെന്റ് അനുവദിച്ച
പണം പൂര്‍ണ്ണമായി
ഉപയോഗിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഏതൊക്കെയാണ് ലാപ്സായത്
എന്നറിയിക്കുമോ ?
തരിശിട്ടിരിക്കുന്ന
നെല്‍പ്പാടങ്ങളില്‍ നെല്‍കൃഷി
5041.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിക്ക്
അനുയോജ്യമായതും
തരിശിട്ടിരിക്കുന്നതുമായ
നെല്‍പ്പാടങ്ങളില്‍
നെല്‍കൃഷി
ആരംഭിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ;
(ബി)
നെല്‍കൃഷി
പ്രോത്സാഹനത്തിനും
നെല്‍കൃഷിക്കുള്ള
സബ്സിഡി നല്‍കുന്നതിനും
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
എന്തെങ്കിലും
കാരണവശാല്‍
ഭൂവുടമയ്ക്ക്
കൃഷിചെയ്യാന്‍
കഴിയുന്നില്ലെങ്കില്‍
നെല്‍വയലുകള്‍
തരിശിടാതിരിക്കുന്നതിന്
ആ ഭൂമിയിൽ നെല്‍കൃഷി
പുനരാരംഭിക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ?
വിദ്യാര്‍ത്ഥികളില്‍
കാര്‍ഷികാഭിമുഖ്യം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതി
5042.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികളില്‍
കാര്‍ഷികാഭിമുഖ്യം
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍ ഏതെല്ലാം
പദ്ധതികളാണ്
ആവിഷ്കരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
പദ്ധതിയുടെ വിശദാംശം
വെളിപ്പെടുത്താമോ?
ഹോര്‍ട്ടികോര്‍പ്പ്
ലെെസന്സികള്
5043.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടികോര്‍പ്പ്
ലെെസന്സികളും
ഫ്രാഞ്ചെെസികളും പഴവും
പച്ചക്കറികളും
വിലകൂട്ടി
വില്‍ക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹോര്‍ട്ടികോര്‍പ്പ്
ലെെസന്സികളും
ഫ്രാഞ്ചെെസികളും
മാനദണ്ഡങ്ങള്‍ പാലിച്ച്
വിപണനം നടത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
മാനദണ്ഡങ്ങള്‍
പാലിക്കാതെ വിപണനം
നടത്തുന്ന
സ്ഥാപനങ്ങള്‍ക്കെതിരെ
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
ഹോര്‍ട്ടികോര്‍പ്പിന്റെ
പ്രവര്‍ത്തനം
5044.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
,,
അബ്ദുല്‍ ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
ഹോര്‍ട്ടികോര്‍പ്പിന്റെ
പ്രവര്‍ത്തനം
ജനക്ഷേമകരമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
മൊബൈല്‍
സെയില്സിനു വേണ്ടി
വാങ്ങിയ വാഹനങ്ങള്‍
പ്രവര്ത്തനസജ്ജമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവ
എവിടെയെല്ലാമാണ്
വിന്യസിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ; ആയതിന്റെ
പ്രവര്‍ത്തന നേട്ടം
സംബന്ധിച്ച വിശദവിവരം
നല്‍കുമോ;
(സി)
പച്ചക്കറികളുടെ
ശേഖരണത്തില്‍
മൊത്തക്കച്ചവടക്കാരുമായി
തെറ്റായ ബന്ധം
സ്ഥാപിച്ച്
സംസ്ഥാനത്തിനകത്ത്
ഉല്പാദിപ്പിച്ച
ഗുണമേന്മയില്ലാത്ത
പച്ചക്കറികളും
തമിഴ്നാട്ടിലെ വിഷലിപ്ത
പച്ചക്കറികളും കൂടിയ
വിലയ്ക്കു വാങ്ങി
വിപണനം നടത്തി എന്ന
പരാതി സംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
കൃഷി
വകുപ്പിനു കീഴിലുള്ള ഗവേഷണ
സ്ഥാപനങ്ങള്‍
5045.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെയും
കാര്‍ഷിക
സര്‍വ്വകലാശാലയുടെയും
കീഴില്‍ എത്ര ഗവേഷണ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഈ സ്ഥാപനങ്ങളില്‍ വിവിധ
തസ്തികകളില്‍ എത്ര
സ്ഥിരം ജീവനക്കാരും
എത്ര താല്‍ക്കാലിക
ജീവനക്കാരും ജോലി
ചെയ്യുന്നുണ്ട്;
(ബി)
ഈ
സ്ഥാപനങ്ങളില്‍ നിന്ന്
കഴിഞ്ഞ അഞ്ച്
വര്‍ഷത്തില്‍
പുറത്തുവന്ന,
കര്‍ഷകര്‍ക്ക്
ഉപകാരപ്രദമായ ഗവേഷണ
ഫലങ്ങള്‍ എന്തൊക്കെയാണ്
എന്ന് വ്യക്തമാക്കാമോ;
ഈ ഗവേഷണ ഫലത്തിന്റെ
പ്രചരണത്തിനായി
കാര്‍ഷിക
സര്‍വ്വകലാശാലയും കൃഷി
വകുപ്പും എന്തൊക്കെ
നടപടികൾ
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
കാര്‍ഷിക
സര്‍വ്വകലാശാലയ്ക്ക്
കഴിഞ്ഞ അഞ്ച് വര്‍ഷം
ലഭ്യമായ മൊത്തം തുകയുടെ
എത്ര ശതമാനം വീതം ശമ്പള
ഇനത്തിലും അക്കാഡമിക്
പ്രവര്‍ത്തനത്തിനും
ഗവേഷണ
പ്രവര്‍ത്തനത്തിനും
മറ്റ് ഗവേഷണേതര
പ്രവര്‍ത്തനത്തിനും
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കാന്‍
എന്തൊക്കെ നടപടികൾ
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ?
വെറ്ററിനറി
സര്‍വ്വകലാശാലയുടെ
സ്ഥാപനങ്ങള്‍
T 5046.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെറ്ററിനറി
സര്‍വ്വകലാശാലയുടെ
സ്ഥാപനങ്ങള്‍ എല്ലാ
ജില്ലയിലും
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
സര്‍വ്വകലാശാല
ജില്ലാടിസ്ഥാനത്തില്‍
എന്തെല്ലാം സേവനങ്ങള്‍
കര്‍ഷകര്‍ക്ക് നല്കി
വരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍വ്വകലാശാലയുടെ
കീഴില്‍ ഭാവിയില്‍
തുടങ്ങാനുദ്ദേശിക്കുന്ന
സ്ഥാപനങ്ങള്‍/പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?