റോഡ്
നിര്‍മ്മാണത്തിന്
ഡിസാസ്റ്റര്‍ മാനേജ്മെന്റ്
ഫണ്ട്
4898.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
നിലവില്‍ വന്നശേഷം റോഡ്
നിര്‍മ്മാണത്തിന്
ഡിസാസ്റ്റര്‍
മാനേജ്മെന്റ് ഫണ്ട്
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ചിറയിന്‍കീഴ്,
വര്‍ക്കല
താലൂക്കുകളിലുള്പ്പെടുന്ന
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ് ഈ
ഫണ്ട്
അനുവദിച്ചിട്ടുളളതെന്ന്
ഉത്തരവ് സഹിതം
വിശദമാക്കാമോ?
റവന്യൂ ടവര്‍/ മിനി സിവില്‍
സ്റ്റേഷന് സ്ഥാപിക്കല്‍
4899.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
താലൂക്ക്
ആസ്ഥാനങ്ങളിലും റവന്യൂ
ടവര്‍/മിനി സിവില്‍
സ്റ്റേഷന്
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഏതെല്ലാം
താലൂക്കുകളിലാണ്
ഇല്ലാത്തതെന്ന്
അറിയിക്കുമോ;
(സി)
കൊണ്ടോട്ടി
താലൂക്കില്‍
ഇത്തരത്തില്‍ ഒരു
റവന്യൂ ടവര്‍/മിനി
സിവില്‍ സ്റ്റേഷന്
സ്ഥാപിക്കണമെന്നത്
പരിഗണനയിലുണ്ടോ;ഉണ്ടെങ്കില്‍
ഇതിനായി ചെയ്ത
കാര്യങ്ങള്‍
വിശദമാക്കുമോ?
ഭവനരഹിത കുടുംബങ്ങള്‍
4900.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്താകമാനമുളള
ഭവനരഹിത കുടുംബങ്ങള്‍
എത്ര എന്നും ഇവരില്‍
സ്വന്തമായി ഭൂമിയുളള
കുടുംബങ്ങള്‍ എത്ര,
ഇല്ലാത്തവര്‍ എത്ര
എന്നും വ്യക്തമാക്കുമോ;
(ബി)
ഇവരില്‍
ഭവനരഹിതര്‍ ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ടവരാണെന്നും
ഇവരില്‍ ഓരോ
വിഭാഗക്കാരുടേയും
പ്രശ്നങ്ങള്‍
എന്തെല്ലാമാണെന്നും
ഇവര്‍ക്ക് സ്വന്തമായി
ഭൂമിയും ഭവനവും
ലഭ്യമാക്കാന്‍
ഈസര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
ഇവരില്‍
സ്ത്രീകള്‍
കുടുംബനായകത്വം
വഹിക്കുന്ന
കുടുംബങ്ങള്‍,
ഒറ്റപ്പെട്ട
സ്ത്രീകളുടെ
കുടുംബങ്ങള്‍,
മാനസികമായോ ശാരീരികമായോ
വെല്ലുവിളികള്‍
നേരിടുന്നവരുളള
കുടുംബങ്ങള്‍,
ഗുരുതരമായ രോഗബാധിതരുളള
കുടുംബങ്ങള്‍,
ഒറ്റപ്പെട്ട വൃദ്ധരുടെ
കുടുംബങ്ങള്‍, കലാപം,
പ്രകൃതിദുരന്തം എന്നിവ
വഴി വീടു
നഷ്ടപ്പെട്ടവര്‍,
ഗാര്‍ഹിക പീഢനവിധേയരായ
കുടുംബങ്ങള്‍ തുടങ്ങി
ഓരോവിഭാഗത്തിലും
പെടുന്ന കുടുംബങ്ങള്‍
എത്രയുണ്ട് എന്നും
ഇത്തരം വിഭാഗങ്ങള്‍ക്ക്
അടിയന്തര പ്രാധാന്യം
നല്കി വീടും
ഭൂമിയില്ലാത്തവര്‍ക്ക്
ഭൂമിയും വീടും
നല്കുവാനും ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
നെല്‍വയല്‍ - നീര്‍ത്തട
സംരക്ഷണ നിയമത്തില്‍ ഇളവുകള്‍
4901.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008
ല്‍ നിര്‍മ്മിച്ച
നെല്‍വയല്‍ - നീര്‍ത്തട
സംരക്ഷണ നിയമത്തില്‍
ഇളവുകള്‍ വരുത്തുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അവ ഏതെല്ലാമാണെന്ന്
വിശദമാക്കുമോ?
സ്വന്തമായി കെട്ടിടമില്ലാത്ത
വില്ലേജ് ഓഫീസുകള്‍
4902.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേപ്പൂര്‍
മണ്ഡലത്തിലെ ഫറോക്ക്,
കരുവന് തുരുത്തി
വില്ലേജ് ഓഫീസുകള്‍ക്ക്
സ്വന്തമായി
കെട്ടിടമില്ലാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത വില്ലേജ്
ഓഫീസുകള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
"ഭൂമി
ഗീതം" പദ്ധതി
4903.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ.വി.വിജയദാസ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് 2015-ല്‍ 'ഭൂമി
ഗീതം" പദ്ധതിയുമായി
ബന്ധപ്പെട്ട് ചില
ജില്ലകളില്‍
ഭൂരഹിതര്‍ക്ക് ഭൂമി
വാങ്ങുന്നതിനായി വില
നിശ്ചയിച്ച് കരാര്‍
ഉറപ്പിച്ചിരുന്നതായും
എന്നാല്‍ കരാര്‍
പ്രകാരം സ്ഥലം നല്കിയ
ഭൂരിഭാഗം പേര്‍ക്കും
പണം ലഭിക്കാത്തതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2014-15,
2015-16 വര്‍ഷങ്ങളിലെ
ബജറ്റുകളില്‍ ഈ
ഇനത്തില്‍ അനുവദിച്ച
തുക പകുതിപോലും
ചെലവാക്കാനാകാതെ
ലാപ്സായതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എന്നിട്ടും
പ്രസ്തുത
പദ്ധതിയ്ക്കായി ഭൂമി
നല്‍കിയവര്‍ക്ക് പണം
കൊടുക്കാന്‍ മുന്‍
സര്‍ക്കാരിന്
കഴിയാതിരുന്നത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഇപ്രകാരമുള്ള
എല്ലാ ഭൂവുടമകള്‍ക്കും
പണം നല്കി ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോ ?
ഐ.എ.വൈ.
പദ്ധതി പ്രകാരം
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
4904.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.എ.വൈ.
ഭവന പദ്ധതിയില്‍
എസ്.സി. വിഭാഗത്തിന്റെ
ഭവന നിര്‍മ്മാണത്തിന്
അനുവദിച്ചിട്ടുള്ള
മൂന്ന് ലക്ഷം
രൂപ,നിലവില്‍ രണ്ട്
ലക്ഷം രൂപ വീതം ഫണ്ട്
നല്‍കിയിട്ടുള്ള
തൃശ്ശൂര്‍ ജില്ലയിലെ
മുല്ലശ്ശേരി ബ്ലോക്ക്
പഞ്ചായത്തിന് കീഴിലെ
നൂറ്റമ്പതോളം
ഗുണഭോക്താക്കള്‍ക്ക്
അനുവദിച്ച് നല്കുവാന്
നടപടി സ്വീകരിക്കുമോ;
(ബി)
ഐ.എ.വൈ.
പദ്ധതി പ്രകാരം
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നത്
സംബന്ധിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ് ;
വിശദമാക്കുമോ?
റീ-സര്‍വ്വെ
നടപടികള്‍
4905.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീ-സര്‍വ്വെ നടപടികള്‍
നിര്‍ത്തിവെച്ചത്
എന്നായിരുന്നു;
റീ-സര്‍വ്വെ നടപടികള്‍
പുന:രാരംഭിക്കുമോ;
എങ്കില്‍
എന്നുമുതലെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
മൊത്തം എത്ര
വില്ലേജുകളുണ്ട്;
അതില്‍ എത്ര
വില്ലേജുകളില്‍
റീ-സര്‍വ്വെ
പൂര്‍ത്തിയായിട്ടുണ്ട്;
ബാക്കിയുളള
വില്ലേജുകളില്‍ കൂടി
എന്നത്തേക്ക്
റീ-സര്‍വ്വെ നടപടികള്‍
പൂര്‍ണ്ണമായും
പൂര്‍ത്തിയാകും;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
റീ-സര്‍വ്വെ
നടപടികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സര്‍ക്കാരിന്റെ
മുന്നിലുളള
പ്രതിസന്ധികള്‍
എന്തൊക്കെ;
വിശദാംശങ്ങള്‍
നല്‍കുമോ?
കൈവശ
സര്‍ട്ടിഫിക്കറ്റ്
4906.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയോര
പ്രദേശങ്ങളില്‍
കാലങ്ങളായി കൈവശമുള്ള
വനഭൂമിയില്‍ വീട്
വെച്ച്
താമസിക്കുന്നവര്‍ക്ക്
വൈദ്യുതി കണക്ഷന്,
റേഷന്‍ കാര്‍ഡ്
തുടങ്ങിയ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനുവേണ്ടി
മൂന്ന് സെന്റ്
സ്ഥലത്തിന് റവന്യൂ
വകുപ്പില്‍ നിന്നും
കൈവശ സര്‍ട്ടിഫിക്കറ്റ്
നല്‍കിയിരുന്നത്
നിര്‍ത്തിവെച്ചിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിനുളള സാഹചര്യം
വ്യക്തമാക്കാമോ;
(സി)
മലയോര
മേഖലയില്‍
താമസിക്കുന്നവര്‍ക്ക്
മൂന്ന് സെന്റ്
സ്ഥലത്തിന് കൈവശ
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നതിനുളള
നടപടി
പുനരാരംഭിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
വയല്‍
ഭൂമി
4907.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ഷങ്ങള്‍ക്ക് മുമ്പ്
വയല്‍ ഭൂമിയായിരുന്നു
എന്ന കാരണത്താല്‍
പ്രസ്തുത ഭൂമിയില്‍
വീട് വെക്കാന്‍
കഴിയാത്ത ഒട്ടനേകം
പേര് സംസ്ഥാനത്തുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വയല്‍
ഭൂമിയില്‍ അഞ്ചു സെന്റ്
നികത്തി വീട്
വെക്കുന്നവര്‍ക്ക്
അനുമതി നല്‍കേണ്ട നഞ്ച
കമ്മിറ്റി ഇപ്പോള്‍
നിലവിലുണ്ടോ;
(സി)
തരംമാറ്റിയ ഭൂമിവിലയുടെ
25 ശതമാനം തുക
സര്ക്കാരിലേക്കടച്ച്
വീട് വെക്കാന്‍ അനുമതി
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
തരംമാറ്റിയ ഭൂമിയില്‍
വീട് വെക്കുന്നതിനും
വെച്ച വീടുകള്‍ക്കു്
കെട്ടിട നമ്പര്‍
നല്‍കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും;
വിശദാംശങ്ങള്‍
നല്‍കുമോ?
മലയോര
മേഖലയില്‍
വീടുവെയ്ക്കുന്നതിനു കൈവശ
സര്‍ട്ടിഫിക്കറ്റ്
4908.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയോര
മേഖലയില്‍
വീടുവെയ്ക്കുന്നതിനുവേണ്ടി
മൂന്ന് സെന്റ്
സ്ഥലത്തിന് റവന്യൂ
വകുപ്പില്‍ നിന്നും
കൈവശ സര്‍ട്ടിഫിക്കറ്റ്
നല്‍കിയിരുന്നത്
നിര്‍ത്തിവച്ച വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
കൈവശ സര്‍ട്ടിഫിക്കറ്റ്
കൊടുക്കുന്നത്
നിര്‍ത്തിവയ്ക്കുവാന്‍
ഉണ്ടായ സാഹചര്യം
വിശദമാക്കാമോ;
(സി)
പ്രസ്തുത
കൈവശ സര്‍ട്ടിഫിക്കറ്റ്
നല്കുന്നതിനുവേണ്ട
നടപടി അടിയന്തരമായി
സ്വീകരിക്കുമോ ?
പുതിയ
വില്ലേജുകളുടെ രൂപീകരണം
4909.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വലിയ വില്ലേജുകള്‍
വിഭജിച്ച് പുതിയ
വില്ലേജുകള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പുതിയ
വില്ലേജുകള്‍
രൂപീകരിക്കുന്നതിന്റെ
മാനദണ്ഡം
എന്തൊക്കെയാണ് എന്ന്
വിശദമാക്കുമോ?
പട്ടയം
നല്‍കുന്നതിനുളള
നടപടികള്‍
4910.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാറാണംമൂഴി
പഞ്ചായത്തിലെ
അത്തിക്കയം
തെക്കേത്തൊട്ടിയില്‍
എത്ര കൈവശ
കര്‍ഷകര്‍ക്കാണ് പട്ടയം
ലഭിക്കാനുളളത്; ഇവര്‍
എന്നു മുതലാണ് ഇവിടെ
താമസം തുടങ്ങിയതെന്നു
വ്യക്തമാക്കുമോ;;
(ബി)
ഇവര്‍ക്ക്
പട്ടയം നല്‍കുന്നതിനുളള
നടപടികള്‍ ഏതു ഘട്ടം
വരെയായി എന്ന്
വിശദമാക്കുമോ; സര്‍വ്വേ
നടപടികള്‍
പൂര്‍ത്തീകരിച്ചോ;
ഇല്ലെങ്കില്‍ എന്ന്
പൂര്‍ത്തീകരിക്കാനാകും;
(സി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
ഇവര്‍ക്ക് എന്ന് പട്ടയം
നല്‍കാനാകും എന്ന്
വ്യക്തമാക്കുമോ;
(ഡി)
പട്ടയത്തിനായുളള
നടപടികളില്‍
എന്തെങ്കിലും തടസ്സം
നേരിട്ടിരുന്നോ;
ഉണ്ടെങ്കില്‍
എന്തായിരുന്നു തടസ്സം;
ഇത് നീക്കം ചെയ്തോ;
ഇല്ലെങ്കില്‍ തടസ്സം
ഒഴിവാക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കുമോ;
(ഇ)
ഇവിടുത്തെ
പട്ടയവിഷയത്തില്‍
കോടതിയുടെയോ സമാന
സമിതികളുടെയോ പരാമര്‍ശം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരുടെയെന്ന്
വ്യക്തമാക്കുമോ?
റിവര്‍
മാനേജ് മെന്റ് ഫണ്ട്
4911.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ് മെന്റ് ഫണ്ട്
ഉപയോഗിച്ച് കാസര്‍ഗോഡ്
അസംബ്ലി
നിയോജകമണ്ഡലത്തില്‍
എന്തെല്ലാം
പ്രവൃത്തികള്‍ കഴിഞ്ഞ
അഞ്ചു
വര്‍ഷത്തിനുള്ളില്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ; ഈ
പ്രവൃത്തികള്‍
അനുവദിക്കാനുള്ള
മാനദണ്ഡങ്ങള്‍
എന്തായിരുന്നു;
പ്രൊപ്പോസലുകള്‍
തയ്യാറാക്കിയതാരായിരുന്നു;
ചെലവഴിച്ച തുക
എത്രയായിരുന്നു;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഒരു
മണ്ഡലത്തില്‍ റിവര്‍
മാനേജ് മെന്റ് ഫണ്ട്
ഉപയോഗിച്ചു
പ്രവൃത്തികള്‍
നടത്താന്‍
പ്രൊപ്പോസലുകള്‍
തയ്യാറാക്കുമ്പോള്‍
സ്ഥലം എം.എല്‍.എ. യോട്
അലോചിക്കണമെന്നുണ്ടോ;
എങ്കില്‍
എം.എല്‍.എ.മാരോട്
ആലോചിച്ചതിനു ശേഷമാണോ
പ്രൊപ്പോസലുകള്‍
തയ്യാറാക്കുന്നത്;
(സി)
ഈസര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍ഗോഡ് അസംബ്ലി
നിയോജകമണ്ഡലത്തില്‍
റിവര്‍ മാനേജ്മെന്റ്
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
പ്രൊപ്പോസലുകള്‍
തയ്യാറായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ഏറനാട്
താലൂക്ക് ഓഫീസിലെ ഫയലുകള്‍
4912.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ഏറനാട്
താലൂക്ക് ഓഫീസിലെ
അഡീഷണല്‍ താലൂക്ക്
സര്വ്വെയറായിരുന്ന
ശ്രീ.സന്തോഷ്
ചാര്‍ജ്ജെടുത്ത ദിവസം
മുതല്‍ ടിയാന്
കൈകാര്യം ചെയ്ത
ഫയലുകള്‍ ഏതൊക്കെയാണ്;
(ബി)
എത്ര
ഫയലുകളില്‍
തീര്‍പ്പുണ്ടാക്കി;എത്ര
ഫയലുകള്‍ തിരിച്ച്
ഏല്‍പ്പിച്ചു;
(സി)
ടിയാന് ഓരോ മാസവും
സൂക്ഷിക്കാറുള്ള
മാസാന്ത്യ ഡയറിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
കൃത്യ
നിര്‍വ്വഹണത്തില്‍
വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍
ടിയാനെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
റവന്യൂ
ഭൂമിയിലെ കയ്യേറ്റം
4913.
ശ്രീ.കെ.വി.വിജയദാസ്
,,
സി. കെ. ശശീന്ദ്രന്
,,
പി.കെ. ശശി
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
ഭൂമിയില്‍
നടത്തിയിട്ടുള്ള വ്യാപക
കയ്യേറ്റങ്ങളെക്കുറിച്ച്
സമഗ്ര പരിശോധന
നടത്തിയിട്ടുണ്ടോ;
(ബി)
വന്‍കിട
ചെറുകിട കയ്യേറ്റക്കാരെ
ഒഴിപ്പിക്കാനായി എന്തു
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
ഭൂസംരക്ഷണ
നിയമപ്രകാരം
ഭൂമികയ്യേറ്റം
ക്രിമിനല്‍
കുറ്റമായതിനാല്‍
ഇത്തരത്തില്‍ എത്ര
ക്രിമിനല്‍ കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
കയ്യേറ്റങ്ങള്‍ക്കെതിരെ
ക്രിമിനല്‍ കേസുകള്‍
നല്കിയിട്ടില്ലെങ്കില്
അതിന്റെകാരണം
അറിയിക്കാമോ;
(ഡി)
റവന്യൂ
ഭൂമിയിലെ കയ്യേറ്റം
തടയാന്‍ ഭൂസംരക്ഷണ സേന
രൂപീകരിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ?
റവന്യൂ
മേഖലയിലെ പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാന്‍ കര്‍മ്മ
പദ്ധതി
4914.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ മേഖലയിലെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാന്‍
ആസൂത്രണം ചെയ്ത കര്‍മ്മ
പദ്ധതികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ബി)
റവന്യൂ
വകുപ്പിലെ
കമ്പ്യൂട്ടര്‍ സംവിധാനം
മെച്ചപ്പെടുത്താനുള്ള
കാര്യങ്ങള്‍
ഏര്‍പ്പെടുത്തുമോ?
തോട്ടം
മേഖലയില്‍ കമ്പനികള്‍
അനധികൃതമായി കൈവശം
വെച്ചിട്ടുള്ള ഭൂമി
4915.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടം
മേഖലയില്‍ കമ്പനികള്‍
അനധികൃതമായി കൈവശം
വെച്ചിട്ടുള്ള ഭൂമിയുടെ
വിവരശേഖരണത്തിനും,
റിപ്പോര്‍ട്ടിനുമായി
മുന്‍ സര്‍ക്കാര്‍
നിയോഗിച്ചിരുന്ന
ശ്രീ.രാജമാണിക്യം
ഐ.എ.എസ്സിന്റെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആ റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകളുടെയും,അതിന്റെ
നടപ്പാക്കലിന്റെയും
കാര്യത്തിലുള്ള
സര്‍ക്കാര്‍
നിലപാടെന്താണെന്ന്
വിശദമാക്കുമോ?
പട്ടയം
ലഭിക്കാനുള്ള
കുടുംബങ്ങള്‍
4916.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുമ്പെട്ടിയില്‍
എത്ര
കുടുംബങ്ങള്‍ക്കാണ്
പട്ടയം ലഭിക്കാനുള്ളത്;
ഇവര്‍ എത്ര വര്‍ഷമായി
ഇവിടെ താമസിക്കുന്നു;
(ബി)
പട്ടയം
ലഭിക്കാത്ത
പ്രദേശങ്ങളിലെ
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക് വനം
വകുപ്പ് തടസ്സം
നില്ക്കുന്നുണ്ടോ;
(സി)
എത്ര
ഏക്കര്‍ സ്ഥലത്തിനാണ്
ഇവിടെ പട്ടയം
നല്‍കാനുള്ളത്;
ഇതിനായുള്ള സര്‍വ്വേ
നടപടികള്‍
പൂര്‍ത്തീകരിച്ചോ;
ഇല്ലെങ്കില്‍ സര്‍വ്വേ
നടപടികള്‍ എന്ന്
പൂര്‍ത്തീകരിക്കും;
സര്‍വ്വേ നടപടികള്‍ക്ക്
എന്തെങ്കിലും
തടസ്സമുണ്ടോ;ഉണ്ടെങ്കില്‍
എന്താണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
സര്‍വ്വേ
നടപടികള്‍
പൂര്‍ത്തീകരിച്ച് എന്ന്
പട്ടയം വിതരണം
ചെയ്യാനാകും എന്ന്
വ്യക്തമാക്കുമോ?
ലാന്റ്
ബോര്‍ഡുകളില്‍
കെട്ടിക്കിടക്കുന്ന കേസുകള്‍
4917.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലാന്റ് ബോര്‍ഡുകളില്‍
എത്ര കേസുകള്‍
കെട്ടിക്കിടപ്പുണ്ട്;
(ബി)
പ്രസ്തുത
കേസുകള്‍ അടിയന്തരമായി
തീര്‍പ്പാക്കുന്നതിനും
മിച്ച ഭൂമി
പാവപ്പെട്ടവര്‍ക്ക്
വിതരണം
ചെയ്യുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
പട്ടയം
തയ്യാറാക്കിയതിലെ അപാകതകള്‍
4918.
ശ്രീ.എം.എം.
മണി
,,
കെ.കുഞ്ഞിരാമന്
,,
രാജു എബ്രഹാം
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി പ്രകാരം
പട്ടയം ലഭിച്ചവരില്‍
പലര്‍ക്കും, പട്ടയം
തയ്യാറാക്കിയതിലെ
അപാകതകള്‍മൂലം കരം
അടയ്ക്കാന്‍ സാധിക്കാതെ
വന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപാകതകള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
അപാകതകള്‍
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
അനധികൃത
പട്ടയങ്ങള്‍
4919.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്സര്ക്കാരിന്െറ
കാലത്ത് നല്കിയ
പട്ടയങ്ങളില്‍
അനധികൃതമാണെന്ന്
മുന്‍സര്‍ക്കാരിന്റെ
കാലത്തു തന്നെ
കോടതികളും കൂടാതെ
പരാതികളുടെ
അടിസ്ഥാനത്തില്‍
ഈസര്‍ക്കാര്‍ നിയോഗിച്ച
അന്വേഷണ വിഭാഗവും
കണ്ടെത്തിയ പട്ടയങ്ങള്‍
എത്ര ; ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതിന്
കൂട്ടു നിന്നതായി
കണ്ടെത്തിയതും കോടതി
വ്യവഹാരങ്ങളുമായി
ബന്ധപ്പെട്ടവരുമായ
ഉദ്യോഗസ്ഥര്‍ എത്ര;
അവര്‍ ആരെല്ലാം;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
മുന്സര്ക്കാരിന്െറ
ഇത്തരം
പ്രവര്‍ത്തനങ്ങള്‍
അന്വേഷണ
വിധേയമാക്കുവാനും
അനധികൃത പട്ടയങ്ങള്‍
തിരിച്ചുപിടിക്കുവാനും
കുറ്റക്കാരെ കണ്ടെത്തി
നടപടികള്‍
സ്വീകരിക്കുവാനും ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
വില്ലേജ്
ഓഫീസുകളുടെ ശോചനീയാവസ്ഥ
4920.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളുടെ
ശോചനീയാവസ്ഥ
സംബന്ധിച്ച്
സര്‍ക്കാരിന്
എന്തെങ്കിലും
റിപ്പോര്‍ട്ട്
കിട്ടിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ശോചനീയാവസ്ഥയിലുള്ള
വില്ലേജ് ഓഫീസുകള്‍
ഏതെല്ലാം; ജില്ല
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കുമോ;
(സി)
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
ഇരിമ്പിളിയം വില്ലേജ്
ഓഫീസിന്റെ ശോചനീയാവസ്ഥ
പരിഹരിക്കുവാന്‍ നടപടി
എന്തെങ്കിലും
എടുത്തിട്ടുണ്ടോ; ഓഫീസ്
സൗകര്യം
അപര്യാപ്തമായതിനാല്‍
സ്ഥല സൗകര്യം
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ചിറ്റൂര്‍
മിനി സിവില്‍ സ്റ്റേഷന്
4921.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജക മണ്ഡലത്തിലെ
മിനി സിവില്‍
സ്റ്റേഷനിലേയ്ക്ക്
മാറ്റി സ്ഥാപിക്കാന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുള്ള
താലൂക്ക് ഓഫീസ്
ഉള്‍പ്പെടെയുള്ള
ഒട്ടവനധി ഓഫീസുകള്‍
മാറ്റി
സ്ഥാപിച്ചിട്ടില്ലാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ സാമ്പത്തിക വര്‍ഷം
തന്നെ അത്തരം ഓഫീസുകള്‍
മാറ്റി
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
അടിയന്തിരമായി
സ്വീകരിക്കുമോ;
(സി)
മിനി
സിവില്‍
സ്റ്റേഷനിലേക്ക്
ആവശ്യമായ പാര്‍ട്ട്ടൈം
സ്വീപ്പര്‍, വാച്ച്
മാന്‍ തുടങ്ങിയ
തസ്തികകള്‍ ഇതുവരെയും
സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
തസ്തികകള്‍
അടിയന്തിരമായി
സൃഷ്ടിക്കുവാന്‍
നടപടിയെടുക്കുമോ;
(ഡി)
മിനി
സിവില്‍ സ്റ്റേഷനില്‍
വകുപ്പ് തല
മീറ്റിംഗുകള്‍
നടത്താനായി എല്ലാ
സൗകര്യങ്ങളോടും കൂടിയ
മിനി കോണ്‍ഫറന്‍സ്
ഹാള്‍ സജ്ജീകരിക്കാന്‍
ഫണ്ട് അനുവദിക്കുകയും
അതിനായി നിര്‍ദ്ദേശം
നല്‍കുകയും ചെയ്യുമോ;
(ഇ)
റവന്യൂ
ഉള്‍പ്പെടെ മിനി
സിവില്‍
സ്റ്റേഷനിലേക്ക്
മാറിയതും മാറാത്തതുമായ
ഓഫീസകളുടെ ലിസ്റ്റ്
ലഭ്യമാക്കുമോ?
ഭൂരഹിതരായ
പാവപ്പെട്ടവര്‍ക്ക് ഭൂമി
4922.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിതരായ
പാവപ്പെട്ടവര്‍ക്ക്
ഭൂമി നല്‍കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഭൂരഹിതരുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇവര്‍ക്ക്
വിതരണം ചെയ്യുന്നതിന്
ആവശ്യമായ മിച്ച ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
അനധികൃതമായ
മണ്ണെടുപ്പ്
4923.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ തലപ്പിള്ളി
താലൂക്ക് പരിധിയില്‍
അനുമതിയില്ലാതെ
മണ്ണെടുക്കുന്നതും,
പാടം നികത്തുന്നതുമായി
ബന്ധപ്പെട്ട് 2015-ല്‍
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ടെന്നും
ഇതില്‍ എത്ര
പരാതികളിന്മേല് റവന്യൂ
വകുപ്പ് ശിക്ഷാ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി)
2016-ല്‍
ഈ വിഷയത്തില്‍ ഇതുവരെ
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
അനധികൃതമായി
മണ്ണെടുക്കുന്നതും,
പാടം നികത്തുന്നതും
കര്‍ശനമായി തടയുന്നതിന്
വില്ലേജ്, താലൂക്ക്
റവന്യൂ അധികാരികള്‍ക്ക്
കര്‍ശന നിര്‍ദ്ദേശം
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
മംഗലശ്ശേരി
തോട്ടം പ്രദേശവാസികള്‍ക്ക്
പട്ടയം അനുവദിക്കുന്ന നടപടി
4924.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്ക് താഴക്കോട്
വില്ലേജിലെ മംഗലശ്ശേരി
തോട്ടം പ്രദേശത്ത്
താമസിക്കുന്ന
അര്‍ഹരായവര്‍ക്ക്
പട്ടയം അനുവദിക്കുന്ന
കാര്യം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
സാങ്കേതിക
നടപടികള്‍ അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും
ഇവര്‍ക്ക് എന്ന് പട്ടയം
അനുവദിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
ചുറ്റുമുളള
വയലുകള്‍ നികത്തപ്പെട്ടുപോയ
തുണ്ടുപാടങ്ങള്
4925.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യാപകമായി
കൃഷിയിറക്കാന്‍
സാദ്ധ്യമല്ലാത്ത വിധം
ചുറ്റുമുളള വയലുകള്‍
നികത്തപ്പെട്ടുപോയ
തുണ്ടുപാടങ്ങള്
ഇപ്പോഴും ആ
പ്രദേശങ്ങളിലെ ഭൂഗര്‍ഭ
ജലവിതാനം
സംരക്ഷിക്കുന്നതില്‍
നിര്‍ണ്ണായക പങ്ക്
വഹിക്കുന്നുണ്ടെന്ന
വസ്തുത
അംഗീകരിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഡേറ്റാ
ബാങ്കില്‍
ഉള്‍പ്പെടുത്തുന്നതിനും,
നികത്തുന്നത്
തടയുന്നതിനുമായി ഇതുവരെ
നികത്തപ്പെട്ടിട്ടില്ലാത്ത
തുണ്ടുപാടങ്ങളെ അവയുടെ
പരിസ്ഥിതി പ്രാധാന്യം
കണക്കിലെടുത്ത്,
നോട്ടിഫൈ ചെയ്ത്
സംരക്ഷിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
വെളളപ്പൊക്കം
നിയന്ത്രിക്കുന്നതില്‍
നഗരമേഖലകളിലെ ഇത്തരം
വളരെ ചെറിയ പാടങ്ങള്‍
വലിയ പങ്ക്
വഹിക്കുന്നതായി
കരുതുന്നുണ്ടോ; ഇവയുടെ
സംരക്ഷണത്തിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
വ്യാജപട്ടയ
നിര്‍മ്മാണം
4926.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ മൂളിയാര്‍
വില്ലേജിലെ വ്യാജപട്ടയ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
സര്‍ക്കാര്‍
ഭൂമി ബിനാമികളുടെ
പേരില്‍ റവന്യൂ
ഉദ്യോഗസ്ഥരെ
സ്വാധീനിച്ച് വാങ്ങി
മറിച്ച് വില്‍ക്കുന്ന
സംഘം ഇവിടെ
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയിില്പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
എങ്കില്‍
ഈ വില്ലേജില്‍
മുന്‍കാലങ്ങളില്‍
സര്‍ക്കാര്‍ ഭൂമി
പതിച്ചു നല്കിയ
നടപടികള്‍ കൂടി
അന്വേഷണത്തിന്റെ
പരിധിയില്‍
കൊണ്ടുവരുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
റവന്യൂ
വകുപ്പിന് പുറത്തുള്ള
മറ്റേതെങ്കിലും
ഏജന്‍സിയെക്കൊണ്ട് ഈ
വിഷയം
അന്വേഷിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
നെല്‍വയല്‍
നികത്തുന്നതും
കുന്നിടിക്കുന്നതും
കര്‍ശനമായി തടയുന്നതിനുളള
പദ്ധതി
4927.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
നെല്‍വയല്‍
നികത്തുന്നതും
കുന്നിടിക്കുന്നതും
കര്‍ശനമായി തടയുന്നതിന്
വേണ്ടി പുതിയതായി
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;വിശദാംശം
വെളിപ്പെടുത്താമോ?
പാട്ടത്തുക
നിശ്ചയിക്കാനുള്ള വ്യവസ്ഥകള്‍
4928.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എം. സ്വരാജ്
,,
പി. ഉണ്ണി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങളില്‍
നിന്നും ഭൂമി
ഏറ്റെടുത്ത്
വ്യക്തികള്‍ക്ക്
വ്യവസായ ആവശ്യത്തിന്
പാട്ടത്തിന് നല്കാന്
മുന്‍സര്‍ക്കാര്‍
തീരുമാനം
എടുത്തിട്ടുണ്ടായിരുന്നോ;
അതിനുള്ള നിബന്ധനകള്‍
എന്തൊക്കെയായിരുന്നു;
(ബി)
മുന്‍സര്‍ക്കാരിന്റെ
അന്തിമ കാലഘട്ടത്തില്‍
നടന്ന വ്യാപകമായ ഭൂമി
ദാനത്തിന്റെ
പശ്ചാത്തലത്തില്‍ ഈ നയം
പിന്‍വലിക്കാന്‍
തയാറാകുമോ;
(സി)
നിലവില്‍
റവന്യുഭൂമി പാട്ടത്തിന്
നല്‍കിയിരിക്കുന്ന
വ്യക്തികളുടെയും
സ്ഥാപനങ്ങളുടെയും
പക്കല്‍ നിന്ന്
ലഭിക്കേണ്ട പാട്ടത്തുക
നിശ്ചയിക്കാനുള്ള
വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
ഇപ്രകാരം നിശ്ചയിച്ച
തുകയാണോ പാട്ടത്തുകയായി
ലഭിച്ചുവരുന്നത്;
പാട്ടക്കുടിശ്ശിക
വരുത്തിയിരിക്കുന്ന
സ്ഥാപനങ്ങളും
വ്യക്തികളും
ആരൊക്കെയാണെന്ന്
അറിയിക്കാമോ?
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിയന്ത്രണം
4929.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ ചില
വില്ലേജുകളില്‍ മാത്രം
നടക്കുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ വില്ലേജുകളിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
ഈ
വില്ലേജുകളിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിയന്ത്രണം
ഏര്‍പ്പെടുത്താനിടയായ
സാഹചര്യം
വിശദീകരിക്കാമോ;
(ഡി)
ഈ
വില്ലേജുകളിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിയന്ത്രണം
ഏര്‍പ്പെടുത്തണം എന്ന്
ജില്ലാ ഭരണകൂടത്തോട്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതു
സംബന്ധിച്ച്
സര്‍ക്കാരിന്റെയോ
കോടതിയുടെയോ
ഉത്തരവുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
സര്‍ക്കാര്‍
ഭൂമി കയ്യേറ്റം
4930.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ ഭൂമി കൈവശം
വെച്ചുവരുന്ന
കയ്യേറ്റക്കാര്‍ക്കെതിരെ
ഈ ഗവണ്മെന്റ് ഇതുവരെ
എത്രകേസുകള്‍
രജിസ്റ്റര്‍
ചെയ്തുവെന്നും എത്ര
ഭൂമി
പിടിച്ചെടുത്തുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
പിടിച്ചെടുത്ത ഭൂമി
ഉള്‍പ്പെടെ എത്ര ഭൂമി
ഗവണ്മെന്റിന്റെ
അധീനതയില്‍
ഭൂരഹിതര്‍ക്ക് വിതരണം
ചെയ്യാന്‍ പാകത്തില്‍
ശേഷിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
അനധികൃത
കയ്യേറ്റങ്ങള്‍
കണ്ടെത്തുന്നതിന്
ഗവണ്മെന്റ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
സുനാമിയില്‍
വീട് നഷ്ടപ്പെട്ട
കുടുംബങ്ങള്‍ക്ക് ധനസഹായം
4931.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളി
പഞ്ചായത്തില്‍
സുനാമിയില്‍ വീട്
നഷ്ടപ്പെട്ട 73
കുടുംബങ്ങള്‍ക്ക് 2005
- 2006 വര്‍ഷം ഒരു
കോടി രൂപ ധനസഹായം
പ്രഖ്യാപിച്ചെങ്കിലും
ഇവരുടെ പുനരധിവാസത്തിന്
ഇതുവരെയും നടപടി
സ്വീകരിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഇവരുടെ
പുനരധിവാസം ഉടന്‍
സാദ്ധ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഭൂമിയിലെ അനധികൃത കെെയ്യേറ്റം
4932.
ശ്രീ.വി.പി.സജീന്ദ്രന്
,,
പി.ടി. തോമസ്
,,
റോജി എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമിയിലെ അനധികൃത
കെെയ്യേറ്റം
ഒഴിപ്പിക്കണമെന്ന
നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
അതിന്റെ
അടിസ്ഥാനത്തില്‍ എത്ര
കെെയ്യേറ്റം
ഒഴിപ്പിച്ചുവെന്നും
എത്ര ഭൂമി കഴിഞ്ഞ നാല്
മാസത്തിനുള്ളില്‍
സര്‍ക്കാര്‍ തിരിച്ച്
പിടിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
തിരിച്ച്
പിടിച്ച ഭൂമി
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതിയില്‍
രജിസ്റ്റര്‍ ചെയ്ത എത്ര
പേര്‍ക്ക് ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
വിതരണം ചെയ്യുകയുണ്ടായി
എന്ന് വ്യക്തമാക്കുമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും സഹായം
4933.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബഹു.മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും സഹായം
ലഭിക്കുന്നതിന്
നല്കുന്ന
അപേക്ഷകളിന്മേല്
അന്വേഷണം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
ചുമതലപ്പെടുത്തുന്ന
ഉദ്യോഗസ്ഥര്‍
ഓണ്‍ലൈനായും അല്ലാതെയും
റിപ്പോര്‍ട്ടുകള്‍
യഥാസമയം
സമര്‍പ്പിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
താലൂക്കില്‍ നിന്നും
രോഗ ദുരിത സഹായത്തിനായി
ബഹു. മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
സഹായത്തിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളുടെ
റിപ്പോര്‍ട്ടുകള്‍
വില്ലേജ് ആഫീസ്,
താലൂക്ക് ആഫീസ്,
കളക്ടറേറ്റ് എന്നീ
ഓഫീസുകളില്‍
കെട്ടിക്കിടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
അപേക്ഷകരുടെ
റിപ്പോര്‍ട്ടുകള്‍
യഥാസമയം സ്വീകരിച്ച്
സമര്‍പ്പിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വിശദീകരിക്കുമോ;
(ഡി)
പ്രസ്തുത
അപേക്ഷകരുടെ
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
നിശ്ചിത സമയം
നിര്ദ്ദേശിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ ?
കാസര്‍ഗോഡ്
ജില്ലയിലെ അംഗീകൃതകടവുകളില്
നിന്നുളള മണലൂറ്റല്‍
4934.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ സ്വീകരിച്ചു
വരുന്നതു പോലെ
കാസര്‍ഗോഡ് ജില്ലയിലെ
അംഗീകൃത കടവുകളില്‍
നിന്നുളള മണലൂറ്റല്‍
ബിനാമി ഇടപെടലുകള്‍
ഒഴിവാക്കി
സര്‍ക്കാരിന്റെ
നേരിട്ടുള്ള
മേല്‍നോട്ടത്തില്‍
നടത്തി
തൊഴിലാളികള്‍ക്ക്
സ്ഥിരമായ തൊഴില്‍
ലഭ്യമാക്കുന്ന
തരത്തിലും
പരിസ്ഥിതിക്ക് ആഘാതം
ഇല്ലാത്ത തരത്തിലും
വിഭാവനം ചെയ്യാന്‍
നടപടികള്‍ ഉണ്ടാകുമോ;
(ബി)
പൂഴി
മാഫിയയ്ക്ക് സംരക്ഷണം
നല്കുന്ന തരത്തില്‍
റവന്യൂ, പോലീസ്,
ഹാര്‍ബര്‍
ഉദ്യോഗസ്ഥന്മാര്
പ്രവര്‍ത്തിക്കുന്ന
കാര്യവും വ്യാജ
പാസ്സുണ്ടാക്കിയും
ജെ.സി.ബി.
ഉള്‍പ്പെടെയുള്ള
വാഹനങ്ങള്‍
ഉപയോഗിച്ചും കരമണ്ണ്
ഉള്‍പ്പെടെ രാത്രിയുടെ
മറവില്‍
ആവശ്യക്കാര്‍ക്ക്
എത്തിക്കുന്ന
തരത്തിലുളള മാഫിയ
പ്രവര്‍ത്തനം
നിയന്ത്രിക്കുമോ;
വ്യക്തമാക്കാമോ?
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ റവന്യൂ
പുറമ്പോക്കുഭൂമി
4935.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിന്റെ
പരിധിയില്‍പ്പെട്ട
വില്ലേജ്
പ്രദേശങ്ങളില്‍
അതാതിടത്തെ റവന്യൂ
പുറമ്പോക്ക് ഭൂമിയുടെ
അളവ്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വില്ലേജ് തിരിച്ചുള്ള
അവയുടെ അളവും ഭൂമി
ശാസ്ത്രപരമായി പ്രസ്തുത
പുറമ്പോക്ക്ഭൂമി സ്ഥിതി
ചെയ്യുന്ന സ്ഥലവും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പുറമ്പോക്ക് ഭൂമികളില്‍
വ്യക്തികളോ സ്ഥാപനങ്ങളോ
കൈവശം വെച്ചിട്ടുള്ളവ
പ്രത്യേകം
വിശദമാക്കാമോ?
ഉടുമ്പന്‍ചോല
താലൂക്കിലെ റീസര്‍വ്വേ
നടപടികള്‍
4936.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉടുമ്പന്‍ചോല
താലൂക്കിലെ ഏതൊക്കെ
വില്ലേജുകളിലാണ്
റീസര്‍വ്വേ നടപടികള്‍
നടന്നുവരുന്നത്;
(ബി)
ഓരോ
വില്ലേജിലെയും റീ
സര്‍വ്വേ നടപടികള്‍
ആരംഭിച്ചത് എന്നാണ്;
(സി)
റീ
സര്‍വ്വേ നടപടികള്‍
അനന്തമായി
നീണ്ടുപോകുന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം റീ
സര്‍വ്വേ നടപടികള്‍
വേഗത്തിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ഇ)
റീ
സര്‍വ്വേ നടപടികളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
കടുത്തുരുത്തി
ഫയര്‍ സ്റ്റേഷന് കെട്ടിടം
നിര്‍മ്മിക്കുന്നതിന് സ്ഥലം
4937.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
ഫയര്‍ സ്റ്റേഷന്
സ്വന്തം കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഒരേക്കര്‍ സ്ഥലം
കടുത്തുരുത്തി
പോളിടെക്നിക്
കോമ്പൗണ്ടില്‍ നിന്നും
അനുവദിക്കുന്നതു
സംബന്ധിച്ച് റവന്യൂ
വകുപ്പില്‍ നിലവിലുളള
ഫയലിന്റെ പുരോഗതിയും
ഇനിയുള്ള നടപടി
ക്രമങ്ങളും
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് ഇപ്പോള്‍
നിലനില്‍ക്കുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
നിലവില്‍ ടി ഫയല്‍
റവന്യൂ എ വിഭാഗത്തിലെ
ഏത് ഫയല്‍ നമ്പര്‍
പ്രകാരമാണ് കൈകാര്യം
ചെയ്യുന്നത് എന്ന്
വ്യക്തമാക്കുമോ?
കുത്തകപ്പാട്ട
ഭൂമിക്ക് പട്ടയം
നല്‍കുന്നതിന് നടപടി
4938.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1-1-1977
ന് മുമ്പ് മുതല്‍
കര്‍ഷകരുടെ
കൈവശമിരിക്കുന്ന
കുത്തകപ്പാട്ട ഭൂമിക്ക്
പട്ടയം നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കര്‍ഷകര്‍ പാട്ടം
നല്കി വരുന്നുണ്ടോ;
(സി)
ഇപ്രകാരം
കര്‍ഷകരുടെ ഭൂമിക്ക്
പട്ടയം നല്കുന്ന പക്ഷം
ഇവര്‍ സ്ഥലം
ക്രയവിക്രയം
നടത്തിവരുമ്പോള്
സര്‍ക്കാരിന്
രജിസ്ട്രേഷന്,സ്റ്റാമ്പ്
ഡ്യൂട്ടി ഇനത്തില്‍
ലഭിക്കാവുന്ന
വരുമാനത്തെപ്പറ്റി പഠനം
നടത്തിയിട്ടുണ്ടോ;
(ഡി)
കുത്തകപ്പാട്ട
ഭൂമിക്ക് പട്ടയം
നല്‍കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതി
4939.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതി
പ്രകാരം വാമനപുരം
നിയോജകമണ്ഡലത്തില്‍
2016 - 17 സാമ്പത്തിക
വര്‍ഷത്തില്‍ ഏതെല്ലാം
പ്രവൃത്തികള്‍
അംഗീകരിച്ചിട്ടുണ്ട്;
(ബി)
മുന്‍
വര്‍ഷങ്ങളിലെ ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തിയാകാനുണ്ട്;
(സി)
ഇൗ
വര്‍ഷം അനുവദിച്ച
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കുമോ?
പമ്പാവാലിയിലെ
കൈവശക്കാര്‍ക്ക് ഉപാധിരഹിത
പട്ടയം
4940.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പാവാലിയിലെ
കൈവശക്കാര്‍ക്ക് വിതരണം
ചെയ്ത പട്ടയത്തില്‍
എന്തെങ്കിലും ഉപാധികള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
എന്തൊക്കെ
ഉപാധികളാണെന്ന്
വിശദമാക്കാമോ;
(ബി)
എത്ര
കൈവശ കര്‍ഷകര്‍ക്കാണ്
ഇത്തരത്തില്‍
ഉപാധികളോടെയുള്ള പട്ടയം
വിതരണം ചെയ്തതെന്നു
പറയാമോ;
(സി)
കര്‍ഷകര്‍ക്ക്
വിതരണം ചെയ്ത
ഉപാധികളോടെയുള്ള പട്ടയം
പിന്‍വലിച്ച് ഉപാധിരഹിത
പട്ടയം വിതരണം
ചെയ്യാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദീകരിക്കാമോ?
പാറക്വാറികളുടെ
എണ്ണം
4941.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
പാറക്വാറികളുടെ എണ്ണം
റവന്യു വകുപ്പ്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ക്വാറികളില്‍
അംഗീകൃതമായത് ഏതെല്ലാം,
അനധികൃതമായത് ഏതെല്ലാം
എന്ന് വകുപ്പ്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ചാത്തന്നൂര്‍ നിയോജക
മണ്ഡലത്തിലുള്‍പ്പെട്ട
അംഗീകൃത
പാറക്വാറികളുടെയും
അനധികൃത
പാറക്വാറികളുടെയും
വിശദാംശം വില്ലേജ്
തിരിച്ച് അറിയിക്കാമോ?
പട്ടയമില്ലാത്ത
വീടുകള്‍ക്ക് വൈദ്യുതി
4942.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടയമില്ലാത്തതില്
പണികഴിപ്പിച്ചതും
എന്നാല്‍ കെട്ടിട
നമ്പര്‍ ലഭിച്ചതുമായ
വീടുകള്‍ക്ക് വൈദ്യുതി
കണക്ഷന് നല്‍കുന്നത്
റവന്യൂ വകുപ്പ്
ഉദ്യോഗസ്ഥര്‍ തടയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന് സര്‍ക്കാര്‍
നിര്‍ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
നിര്‍ദ്ദേശമില്ലാതെ
വൈദ്യുതി കണക്ഷന്
നല്‍കുന്നത്
തടസ്സപ്പെടുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇത്തരം ഭൂമിയില്‍
പണിതീര്‍ത്ത
വീടുകള്‍ക്ക് വൈദ്യുതി
കണക്ഷന് ലഭിക്കുന്നത്
തടസ്സപ്പെടുത്താതിരിക്കാന്‍
ആവശ്യമായ നിര്‍ദേശം
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍മാര്‍ക്ക്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
റീസര്‍വ്വേയില്‍
വന്ന അപാകതകള്‍
4943.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീസര്‍വ്വേയില്‍
വന്ന അപാകതകള്‍
പരിഹരിക്കണം
എന്നാവശ്യപ്പെട്ട്
ഒറ്റപ്പാലം താലൂക്കില്‍
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
അതില്‍ നാളിതുവരെ എത്ര
എണ്ണം പരിഹരിച്ചു;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
അമ്പലപ്പാറ
II വില്ലേജ്
വടക്കുമ്പ്രം അംശം,
കടമ്പൂര് ദേശത്തെ
ആന്തിരുത്തി വീട്ടില്‍
എ. കൃഷ്ണന്‍കുട്ടി
സര്‍വ്വേ 54/2, 3
റീസര്‍വ്വേ 51/5 ല്‍
പ്പെട്ടതുമായ 14 സെന്റ്
സ്ഥലത്തിന്റെ ഭൂനികുതി
ഏതുവരെ സ്വീകരിച്ചു
എന്ന് പറയുമോ;
(സി)
പിന്നീട്
നികുതി
സ്വീകരിക്കാതിരിക്കാന്‍
കാരണമെന്ത്; വിശദാംശം
ലഭ്യമാക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
4944.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി പ്രകാരം
കോട്ടക്കല്‍
നിയോജകമണ്ഡലത്തില്‍
നിന്നും ലഭിച്ച
അപേക്ഷകളുടെ വിവരം
ലഭ്യമാക്കുമോ; ഇതില്‍
എത്ര പേര്‍ക്ക് ഭൂമി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സ്വന്തമായി
ഭൂമിയില്ലാത്തവരുടെയും
വീട് ഇല്ലാത്തവരുടെയും
വിവരം ലഭ്യമാക്കുമോ;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(സി)
സംസ്ഥാനത്ത്
ഭവന രഹിതര്‍ക്കുള്ള
പദ്ധതികളെക്കുറിച്ചുള്ള
വിശദമായ വിവരം
ലഭ്യമാക്കുമോ; ഇതില്‍
സര്‍ക്കാരിന്റെ പുതിയ
പദ്ധതികള്‍ എന്തെല്ലാം;
വ്യക്തമാക്കുമോ?
അസൗകര്യമുണ്ടാക്കുന്ന
മരങ്ങള്‍
4945.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അസൗകര്യമുണ്ടാക്കും
വിധം വീടിന്
മുകളിലേയ്ക്കും
പറമ്പിന്
മുകളിലേയ്ക്കും
വളര്‍ന്നു നില്ക്കുന്ന
മറ്റൊരാളിന്റെ മരങ്ങള്‍
നീക്കികിട്ടുന്നതിന്
വ്യവസ്ഥയുണ്ടോ;
(ബി)
എങ്കിൽ
ഉത്തരവിന്റെ പകര്‍പ്പും
സ്വീകരിക്കേണ്ട
നടപടികളുടെ വിശദാംശവും
വ്യക്തമാക്കാമോ;
(സി)
ഇക്കാര്യത്തിലെ
പരാതി ആര്‍ക്കാണ്
നല്‍കേണ്ടതെന്ന്
വ്യക്തമാക്കാമോ?
ജില്ലാകളക്ട്രേറ്റുകളില്
കടലാസ് രഹിത
ഫയല്മാനേജ്മെന്റ് സിസ്റ്റം
4946.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാകളക്ട്രേറ്റുകളില്
കടലാസ്സ് രഹിത
ഫയല്മാനേജ്മെന്റ്
സിസ്റ്റം
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ആദ്യഘട്ടത്തില്‍
എത്ര
കളക്ട്രേറ്റുകളിലാണ് ഇൗ
സംവിധാനം
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിവരിക്കുമോ;
(സി)
ഇൗ
സംവിധാനം ഏത് ഏജന്‍സി
വഴിയാണ്
നടപ്പാക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
പുഴയോര
കയ്യേറ്റങ്ങള്‍
4947.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിപ്പുഴയോരത്ത്
വ്യാപകമായി പുഴയോര
കയ്യേറ്റങ്ങള്‍
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കയ്യേറ്റങ്ങള്‍
ഒഴിപ്പിച്ച് പൊതുസ്ഥലം
സംരക്ഷിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
തുമ്പൂര്‍മുഴിയില്‍
റിവര്‍ ഡൈവേര്ഷന്
സ്കീമിനടുത്തായി
പുറമ്പോക്കു സ്ഥലങ്ങള്‍
സ്വകാര്യ വ്യക്തികളും,
സ്ഥാപനങ്ങളും
കയ്യേറുന്നതിനെതിരെ
നടപടി
സ്വീകരിക്കുന്നതിനും,
പ്രസ്തുത
പൊതുസ്ഥലങ്ങള്‍
സംരക്ഷിച്ച്
അതിരപ്പള്ളിയില്‍
അനുവദിച്ചിട്ടുള്ള
ഫയര്സ്റ്റേഷന്
അടക്കമുള്ള വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
പ്രയോജനപ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
ഡിജിറ്റൽ
ഇന്ത്യ ലാൻഡ് റെക്കോർഡ്
മോഡേണൈസേഷൻ പദ്ധതി
4948.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ഡിജിറ്റൽ
ഇന്ത്യ ലാൻഡ് റെക്കോർഡ്
മോഡേണൈസേഷൻ പദ്ധതിയുടെ
സംസ്ഥാനത്തെ
നാളിതുവരെയുള്ള
പ്രവര്‍ത്തനങ്ങള്‍,
ലഭിച്ച തുക,
വിനിയോഗിച്ച തുക എന്നിവ
സഹിതം
ജില്ലാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
ഈ
വര്‍ഷം സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന ഇതു
സംബന്ധിച്ച പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇക്കാര്യത്തില്‍
ഈ വര്‍ഷത്തെ കേന്ദ്ര
സംസ്ഥാന വിഹിതം
എത്രയെന്ന്
വിശദീകരിക്കാമോ?
റീസര്‍വ്വെ
നടപടികള്‍
4949.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ജില്ലകളില്‍
റീസര്‍വ്വെ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(ബി)
കോഴിക്കോട്
ജില്ലയിലെ വിവിധ
സ്ഥലങ്ങളില്‍ പുഴകളും
തോടുകളും തീരങ്ങളും
വ്യാപകമായി കയ്യേറി
സ്വകാര്യ വ്യക്തികളും
സ്ഥാപനങ്ങളും
കൈവശപ്പെടുത്തുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കൈയ്യേറ്റങ്ങള്‍
തടയുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
(ഡി)
കൈയ്യേറ്റങ്ങള്‍
സര്‍വ്വെ ചെയ്ത്
കണ്ടെത്തുന്നതിന്
പ്രത്യേക സംഘത്തെ
ചുമതലപ്പെടുത്തുമോ;
വ്യക്തമാക്കുമോ?
റീസര്‍വ്വേ
അപാകതകള്‍
4950.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
റീസര്‍വ്വേ
അപാകതകള്‍
പരിഹരിക്കുവാന്‍ എന്തു
നടപടികളാണ്
സ്വീകരിച്ചത്;വിശദമാക്കുമോ?
റീസര്‍വ്വേ
നടപടികള്‍
4951.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012
ല്‍ നിര്‍ത്തി വെച്ച
റീസര്‍വ്വേ നടപടികള്‍
പുനരാരംഭിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
പുനരാരംഭിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
സമ്പൂര്‍ണ്ണ പാര്‍പ്പിട
പദ്ധതി
4952.
ശ്രീ.കെ.മുരളീധരന്
,,
പി.ടി. തോമസ്
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളപ്പിറവി
ദിനത്തില്‍ തുടക്കം
കുറിക്കുന്ന,എല്ലാവര്ക്കും
വീട് ഉറപ്പാക്കുന്ന
സമ്പൂര്‍ണ്ണ പാര്‍പ്പിട
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നും ഏതു
മാതൃകയിലാണ്
നടപ്പിലാക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നുളള
വിശദാംശങ്ങള്‍
നല്‍കുമോ?
'ലൈഫ്'
പദ്ധതി
T 4953.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാവര്ക്കും
വീട് എന്ന ലക്ഷ്യം
സാക്ഷാത്കരിക്കുന്നതിനായി
"ലൈഫ് "എന്ന പേരില്‍
സമ്പൂര്‍ണ്ണ ഭവന
നിര്‍മ്മാണ പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ഫണ്ടിന് പുറമെ ഏതെല്ലാം
മാര്‍ഗ്ഗങ്ങളിലൂടെയാണ്
ഈ പദ്ധതിയ്ക്കായി തുക
സ്വരൂപിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഏതെല്ലാം
വകുപ്പുകള്‍
ചേര്‍ന്നാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ?
ഭവന
നിര്‍മ്മാണ പദ്ധതികള്‍
4954.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഹൗസിംഗ് ബോര്‍ഡ് മുഖേന
പുതുതായി
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്ന ഭവന
നിര്‍മ്മാണ പദ്ധതികള്‍
ഏതൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
സ്ഥലങ്ങളിലാണ് പുതിയ
പദ്ധതികള്‍
ആരംഭിക്കുന്നത്; എന്നു
മുതല്‍ ജനങ്ങള്‍ക്ക്
പ്രയോജനപ്രദമാകും;
വിശദവിവരം നല്‍കുമോ?
ലൈഫ്
പദ്ധതി
T 4955.
ശ്രീ.മുരളി
പെരുനെല്ലി
,,
സി. കെ. ശശീന്ദ്രന്
,,
പുരുഷന് കടലുണ്ടി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനരഹിതര്‍ക്കെല്ലാം
വീടു നല്‍കാനായി
പ്രഖ്യാപിച്ച 'ലൈഫ് "
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
ഭൂരഹിതര്‍ക്ക്
പാര്‍പ്പിട
നിര്‍മ്മാണത്തിനായി ഏതു
മാര്ഗ്ഗമാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ശാസ്ത്രീയ
ഭവന നിര്‍മ്മാണ രീതികള്‍
4956.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെലവ്
കുറഞ്ഞ ശാസ്ത്രീയ
രീതികളുടെ
പ്രോത്സാഹനത്തിലൂടെ,
വിഭവങ്ങളുടെ അമിത
ഉപയോഗവും ചെലവും
വര്‍ദ്ധിപ്പിക്കുന്ന
ഭവന നിര്‍മ്മാണ രീതികളെ
നിയന്ത്രിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(ബി)
ജനകീയ
ഭവന നിര്‍മ്മാണ
പദ്ധതികളില്‍
ഗുണമേന്മയും
സാങ്കേതികത്തികവുമുള്ള
പ്രീ ഫാബ്രിക്കേറ്റഡ്
ഭവനങ്ങളുടെ സാദ്ധ്യത
ആരായുമോയെന്ന്
അറിയിക്കുമോ?
പാര്‍പ്പിട
പദ്ധതികള്‍
4957.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുര്‍ബല
ജനവിഭാഗത്തില്‍പ്പെട്ട
ആളുകള്‍ക്കായി കേരള
സംസ്ഥാന ഭവനനിര്‍മ്മാണ
ബോര്‍ഡ് ഏതെല്ലാം
പാര്‍പ്പിട പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കി
വരുന്നുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പാലക്കാട്
ജില്ലയില്‍ ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളില്‍
രാജീവ് ദശലക്ഷം
പാര്‍പ്പിട പദ്ധതി
നടപ്പിലാക്കുന്നുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഒറ്റപ്പാലം
അസംബ്ലി നിയോജക
മണ്ഡലത്തിലെ ലെക്കിടി
പേരൂര്‍
ഗ്രാമപഞ്ചായത്തിലെ
''സാഫല്യം'' ഭവന
പദ്ധതിയുടെ കാലിക
സ്ഥിതി വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
പാര്‍പ്പിട പദ്ധതി
T 4958.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
സമ്പൂര്‍ണ്ണ പാര്‍പ്പിട
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഭൂരഹിതരായ
ആളുകള്‍ക്ക് ഏതു
നിലയിലാണ് ഈ
പദ്ധതിയിലുള്‍പ്പെടുത്തി
വീട് നല്കുവാന്
ഉദ്ദേശിക്കുന്നത്; ഭവന
രഹിതരുടെയും,ഭൂരഹിതരുടെയും
എണ്ണം കൃത്യമായി
കണക്കാക്കിയിട്ടുണ്ടോ;എണ്ണം
കണക്കാക്കുന്നതിന്
സ്വീകരിക്കുന്ന
മാര്‍ഗ്ഗം
വ്യക്തമാക്കുമോ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നല്കിയ
വീടുകളുടെ എണ്ണം
വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
പാര്‍പ്പിട പദ്ധതി
4959.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ പദ്ധതികളില്‍
ഉള്‍പ്പെടുത്തി
സമ്പൂര്‍ണ്ണ പാര്‍പ്പിട
പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്രലക്ഷം വീടുകള്‍
നിര്മ്മിയ്ക്കേണ്ടിവരും
എന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
വീടു
നിര്‍മ്മാണത്തിന്
ആവശ്യമായ
സാധനസാമഗ്രികളായ
ഇഷ്ടിക, മണല്‍, കല്ല്,
സിമന്റ് തുടങ്ങിയവയുടെ
വര്‍ദ്ധിച്ച ആവശ്യം
കണക്കിലെടുത്ത് ഇവയുടെ
ലഭ്യത
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം
മുന്നൊരുക്കങ്ങളാണ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?