ഇ-ടെക്സ്റ്റ്
4814.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മുഴുവന്‍
വിദ്യാലയങ്ങളും ഹൈടെക്
ആക്കുന്നതിന്റെ ഭാഗമായി
സ്കൂള്‍ പാഠപുസ്തകം
ഇ-ടെക്സ്റ്റാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഇ-ടെക്സ്റ്റ്
സമ്പ്രദായം
4815.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാര്‍ത്ഥികള്‍ക്ക്
ഇ-ടെക്സ്റ്റ്
സമ്പ്രദായം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
അണ്
എയ്ഡഡ് സ്കൂള്‍ മേഖലയില്‍
ഏകീകൃത സേവന വേതന നിയമം
T 4816.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അണ്
എയ്ഡഡ് സ്കൂള്‍
മേഖലയില്‍
സേവനമനുഷ്ഠിക്കുന്ന
അധ്യാപകര്‍ക്കും
ഇതരജീവനക്കാര്‍ക്കും,
ജോലിസുരക്ഷ
ഉറപ്പാക്കുന്നതിനും ഒരു
ഏകീകൃത സേവന വേതന നിയമം
ഉണ്ടാക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
അണ്
എയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ സേവന-വേതന
വ്യവസ്ഥകള്‍
4817.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
അണ് എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
അദ്ധ്യാപകരുടേയും മറ്റ്
ജീവനക്കാരുടെയും
സേവന-വേതന വ്യവസ്ഥകള്‍
സര്‍ക്കാര്‍ എയ്ഡഡ്
വിദ്യാലയങ്ങളിലെ
ജീവനക്കാരുടേതിനും
അദ്ധ്യാപകരുടേതിനും
തുല്യമാക്കിക്കൊണ്ട്
എന്തെങ്കിലും
നിയമനിര്‍മ്മാണം
നടത്തുകയോ ഉത്തരവുകള്‍
പുറപ്പെടുവിക്കുകയോ
ചെയ്തിട്ടുണ്ടോ?
(ബി)
ഇത്
സംബന്ധിച്ച കോടതി
വിധികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഇതുമായി ബന്ധപ്പെട്ട
ഇതുവരെയുള്ള
ഉത്തരവുകളും രേഖകളും
ലഭ്യമാക്കുമോ?
ലബ്ബ
കമ്മീഷന് ശിപാര്‍ശ
4818.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി സ്കൂളില്‍
അഞ്ചുവര്‍ഷം സര്‍വ്വീസ്
പൂര്‍ത്തീയാക്കിയ
ജൂനിയര്‍ അദ്ധ്യാപകരെ
സീനിയര്‍ ആയി പ്രമോട്ട്
ചെയ്യണമെന്ന
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച ലബ്ബ
കമ്മീഷന് ശിപാര്‍ശ
എന്തായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(സി)
ലബ്ബ
കമ്മീഷന്റെ പ്രസ്തുത
ശിപാര്‍ശ അടിയന്തരമായി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
പീസ്
ഇന്റര്‍നാഷണല്‍
സ്കൂളുകള്‍
4819.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനധികൃതമായി
പ്രവര്‍ത്തിയ്ക്കുന്ന
എത്ര പീസ്
ഇന്റര്‍നാഷണല്‍
സ്കൂളുകള്‍ ഉണ്ടെന്ന്
സര്‍ക്കാര്‍
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇത്
എവിടെയൊക്കെ എന്ന്
വിശദമാക്കുമോ; ഇതിന്റെ
നടത്തിപ്പുകാര്‍
ആരൊക്കെയെന്ന്
പേരുസഹിതം
വിശദമാക്കാമോ;
(ബി)
മതവിദ്വേഷവും,
വര്‍ഗീയതയും
പ്രചരിപ്പിയ്ക്കുന്നതാണ്
പ്രസ്തുത സ്ക്കൂളുകളിലെ
സിലബസ് എന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(സി)
13.10.2016-ലെ
മലയാള മനോരമ
പത്രത്തില്‍ 5-ാം
പേജിലും, 10.10.2016-ലെ
മംഗളംപത്രത്തിന്റെ 1-ാം
പേജിലും ഇത്
സംബന്ധിച്ച്
പ്രസിദ്ധീകരിച്ച
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വിവരിയ്ക്കുാമോ;
(ഡി)
അടിയന്തരമായി
പ്രസ്തുത സ്കുളുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തി നടപടികള്‍
സ്വീകരിയ്ക്കുമോ;
(ഇ)
ജമ്മു
കാശ്മീരില്‍ നിന്ന് ഇൗ
സ്കൂളുകള്‍ക്ക് വന്ന
സാമ്പത്തിക
സ്രോതസ്സിനെ
ചുറ്റിപ്പറ്റിയുള്ള
അന്വേഷണമാണ് തീവ്രവാദ
ബന്ധം
പുറത്തുകൊണ്ടുവന്നത്
എന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പ്രീ-പ്രൈമറി
സ്കൂളുകള്‍ക്ക് അംഗീകാരം
4820.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നല്ലരീതിയില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
സ്കൂളുകളോട്
അനുബന്ധിച്ച് പി.ടി.എ.
നേതൃത്വത്തില്‍
ആരംഭിച്ചിട്ടുള്ള പ്രീ
പ്രൈമറി
ക്ലാസ്സുകള്‍ക്ക് 2012
നു ശേഷം സര്‍ക്കാര്‍
അംഗീകാരം
കൊടുക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൊതുവിദ്യാലയങ്ങള്‍
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി
ആരംഭിച്ചിട്ടുള്ള
ഇത്തരം പ്രീ-പ്രൈമറി
സ്കൂളുകള്‍ക്ക്
അംഗീകാരം
കൊടുക്കുന്നതിനു
വേണ്ടിയുള്ള
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
എല്‍.പി.,
യു.പി. സ്കൂളുകളില്‍ എെ.ടി.
പഠനം
4821.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്‍.പി., യു.പി.
സ്കൂളുകളില്‍ എെ.ടി.
പഠനത്തിന് പ്രത്യേക
പാഠപുസ്തകങ്ങള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നേരത്തെ
ഇൗ മേഖലയില്‍ ഈ
വിഷയത്തില്‍
പാഠപുസ്തകങ്ങള്‍
ഉണ്ടായിരുന്നാേയെന്ന്
വിശദമാക്കാമോ;
(സി)
എെ.ടി.
പഠനത്തിന് വേണ്ടി
എല്‍.പി., യു.പി.
വിഭാഗങ്ങളില്‍
ചെയ്തുകൊണ്ടിരിക്കുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ?
എല്‍.പി.,
യു.പി., എച്ച്.എസ്, ഹയര്‍
സെക്കണ്ടറി സ്കൂളുകള്‍
4822.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
ഉള്‍പ്പെട്ട എല്‍.പി.,
യു.പി., എച്ച്.എസ്,
ഹയര്‍ സെക്കണ്ടറി
സ്കൂളുകള്‍
ഏതൊക്കെയെന്നും,
ഇവിടുത്തെ കുട്ടികളുടെ
എണ്ണം എത്ര വീതമെന്നും
വിശദമാക്കുമോ?
ആര്.എം.എസ്.
എ.പദ്ധതി
4823.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എം.എസ്. എ. പദ്ധതി
പ്രകാരം
മുന്‍സര്‍ക്കാര്‍
എവിടെയൊക്കെയാണ് പുതിയ
ഹൈസ്കൂളുകള്‍
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ; ഇവയുടെ
ജില്ല തിരിച്ചുള്ള
ലിസ്റ്റ് നല്‍കാമോ;
(ബി)
അനുവദിച്ച
സ്കൂളുകളില്‍
എത്രയെണ്ണം തുറന്നു
പ്രവര്‍ത്തനം
ആരംഭിച്ചുവെന്നും
എവിടെയൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(സി)
പുതിയ
സ്കൂള്‍
അനുവദിച്ചപ്പോള്‍
അധ്യാപകരുടേയും
സ്കൂളിനാവശ്യമായ മറ്റ്
ജീവനക്കാരുടേയും
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍ ഓരോ
ജില്ലയിലും എത്ര
തസ്തികകള്‍
സൃഷ്ടിച്ചെന്ന്
വിശദീകരിക്കാമോ;
(ഡി)
പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടില്ലെങ്കില്
അതിന്റെ കാരണം
വ്യക്തമാക്കാമോ; പുതിയ
തസ്തികകള്‍
സൃഷ്ടിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ബദല്‍
സ്കൂള്‍ അധ്യാപകരുടെ ശമ്പളം
4824.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ ജില്ലകളില്‍
പ്രവര്‍ത്തിച്ച്
വന്നിരുന്ന ബദല്‍
വിദ്യാലയങ്ങളില്‍
എത്രയെണ്ണം കുട്ടികളുടെ
കുറവ് മൂലം
നിര്‍ത്തലാക്കിയിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ;
(ബി)
ഇത്തരത്തില്‍
പ്രവര്‍ത്തനം
നിര്‍ത്തിയ ബദല്‍
സ്കൂളുകളില്‍ ജോലി
ചെയ്തിരുന്ന
അധ്യാപകര്‍ക്ക്
കുട്ടികള്‍
കുറവായതിനാല്‍ സ്ഥാപനം
അടച്ചു പൂട്ടുമെന്ന്
മുന്‍കൂര്‍ നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
ഇല്ലെങ്കില്‍ നൂണ്
മീല്‍ കണ്ടിജന്‍സി
ഫണ്ടും
പാചകത്തൊഴിലാളികളുടെ
വേതനവും നല്‍കിയിട്ടും
പല സ്കൂളുകളിലും
പ്രസ്തുത പീരിയഡിലെ
അധ്യാപകര്‍ക്ക് ശമ്പളം
നല്‍കിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച്
ആരുടെയെങ്കിലും പരാതി
ലഭിച്ചിരുന്നോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
എന്താണെന്ന്
വിശദമാക്കുമോ;
(ഡി)
ഇത്തരം
വിദ്യാലയങ്ങളിലെ
അധ്യാപകരുടെ വേതനം
അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേരളാ
സ്റ്റേറ്റ് ഓപ്പണ്‍ സ്കൂള്‍
4825.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ് ഓപ്പണ്‍
സ്കൂളില്‍ നിയമാനുസൃതം
കരാര്‍ വ്യവസ്ഥയില്‍
ജോലി ചെയ്തിരുന്ന എത്ര
പേരെയാണ്
മുന്‍സര്‍ക്കാര്‍ 2013
നവംബര്‍ 18 ന് കരാര്‍
അവസാനിപ്പിച്ച്
പിരിച്ചു വിട്ടതെന്ന്
അറിയിക്കാമോ; ഇവരുടെ
പേരും തസ്തികയും
വ്യക്തമാക്കാമോ;
(ബി)
മേല്‍പ്പറഞ്ഞ
2013 നവംബര്‍ 18 ന്
പിരിച്ചുവിട്ടതില്‍
എത്ര പേര്‍ക്ക് ഓപ്പണ്‍
സ്കൂളിലും അതിന്റെ
പുതിയ രൂപമായ
സ്ക്കോര്‍, കേരളയിലും
നിയമനം നല്‍കിയെന്നും
ഇപ്രകാരം നിയമനം
ലഭിച്ചവരുടെ
പേരുവിവരവും
വ്യക്തമാക്കാമോ;
(സി)
മേല്‍പ്പറഞ്ഞ
പ്രകാരം
പിരിച്ചുവിട്ടതില്‍
ആരെയൊക്കെ ഇനി
സര്‍വ്വീസില്‍
തിരിച്ചെടുക്കാനുണ്ടെന്ന്
അറിയിക്കാമോ;
ഉണ്ടെങ്കില്‍ ഇവരെ
തിരിച്ചെടുക്കാത്തതിനുളള
കാരണം വ്യക്തമാക്കാമോ;
തിരിച്ചെടുക്കാനുളളവരുടെ
പേരുവിവരം അറിയിക്കാമോ?
കേരളാ
സ്റ്റേറ്റ് ഓപ്പണ്‍ സ്ക്കൂള്
4826.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ് ഓപ്പണ്‍
സ്ക്കൂളില്‍ 2013
നവംബര്‍ 18ന് എത്ര
കരാര്‍, താല്‍ക്കാലിക
ജീവനക്കാര്‍ ജോലി
ചെയിതിരുന്നുവെന്നും,
ഇപ്പോള്‍ ഓപ്പണ്‍
സ്ക്കൂളിന്റെ പുതിയ
രൂപമായ സ്കോള്‍
കേരളയില്‍ എത്ര കരാര്‍,
താത്കാലിക
ജീവനക്കാരുണ്ടെന്നും
വ്യക്തമാക്കാമോ ;
(ബി)
കേരള
സ്റ്റേറ്റ് ഓപ്പണ്‍
സ്ക്കൂളില്‍ നിന്നും
2013നവംബര്‍ 18ന്
കരാര്‍ അവസാനിപ്പിച്ച്
പിരിച്ചുവിട്ട
ജിവനക്കാര്‍ക്ക് പകരം
എത്ര പേരെ ഇവിടെ
നിയമിച്ചുവെന്ന്
വ്യക്തമാക്കാമോ ; പകരം
നിയമനത്തിന് എഴുത്തു
പരീക്ഷയോ അഭിമുഖമോ
നടത്തിയിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഓപ്പണ്‍
സ്ക്കൂളില്‍ നിന്നും
2013നവംബര്‍ 18ന്
പിരിച്ചുവിട്ട
എല്ലാവരേയും ഓപ്പണ്‍
സ്ക്കൂളിലും, ഓപ്പണ്‍
സ്ക്കൂളിന്റെ പുതിയ
രൂപമായ സ്കോള്‍
കേരളയിലും ഇതിനകം
തിരിച്ചെടുക്കുകയോ,
പുനര്നിയമിക്കുകയോ
ചെയ്തതിനാല്‍
പിരിച്ചുവിട്ടവര്‍ക്ക്
പകരം നിയമിച്ചവരുടെ
കാര്യത്തില്‍ എന്തു
തീരുമാനം
കൈക്കൊണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
2013
നവംബര്‍ 18ന് ഓപ്പണ്‍
സ്ക്കൂളില്‍ നിന്ന്
പിരിച്ചുവിട്ടവരെയെല്ലാം
തിരിച്ചെടുത്തശേഷവും,
ഇവര്‍ക്ക് പകരം
നിയമിച്ചവരെ
സര്‍വ്വീസില്‍ തുടരാന്‍
അനുവദിക്കുകവഴി
പ്രതിമാസം എത്ര രൂപയുടെ
അധികസാമ്പത്തിക
ബാധ്യതയാണ്
സ്ഥാപനത്തിനുണ്ടാകുന്നതെന്ന്
വ്യക്തമാക്കാമോ?
ഹയര്‍
സെക്കണ്ടറി സ്കൂളുകളില്‍
ഒഴിഞ്ഞുകിടക്കുന്ന
പ്രിന്‍സിപ്പല്‍ തസ്തിക
4827.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
പ്രിന്‍സിപ്പല്‍ തസ്തിക
ഒഴിഞ്ഞുകിടക്കുന്ന
ഹയര്‍ സെക്കണ്ടറി
സ്കൂളുകള്‍ ഏതെല്ലാം;
എത്രകാലമായി
ഒഴിഞ്ഞുകിടക്കുന്നു;
(ബി)
പ്രിന്‍സിപ്പല്‍
സ്ഥലമാറ്റ
മാനദണ്ഡമനുസരിച്ച്
ഡയറക്ടര്‍ നല്കുന്ന
പ്രൊപ്പോസല്‍
അംഗീകരിച്ച് ഉത്തരവ്
പുറപ്പെടുവിക്കുമോ;
(സി)
ഇപ്പോള്‍
അച്ചടക്കനടപടി
നേരിടുന്നതും അച്ചടക്ക
നടപടി
ഉണ്ടായിരുന്നതുമായ എത്ര
പ്രിന്‍സിപ്പല്‍മാര്‍ക്ക്
നിലവിലെ സര്‍ക്കാര്‍
സ്ഥലംമാറ്റം
നല്‍കിയിട്ടുണ്ട്;വിശദമായ
വിവരം ലഭ്യമാക്കുമോ?
പുതിയ
സ്കൂളുകള്‍
തുടങ്ങുന്നതിനുള്ള ഏരിയ
നോട്ടിഫിക്കേഷന്‍
4828.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുതിയ സ്കൂളുകള്‍
തുടങ്ങുന്നതിനുള്ള ഏരിയ
നോട്ടിഫിക്കേഷന്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
നോട്ടിഫൈ ചെയ്ത
ഇടങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ദേശീയ
വിദ്യാഭ്യാസ അവകാശ നിയമം
4829.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
വിദ്യാഭ്യാസവകാശ നിയമം
അനുസരിച്ച് എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
അതിന്റെ
അടിസ്ഥാനത്തില്‍ പുതിയ
വിദ്യാലയങ്ങളും
കലാലയങ്ങളും
സ്ഥാപിക്കുന്നതിന്
എന്തെല്ലാം മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളാണ്
ആലോചിക്കുന്നത്;
വിശദമാക്കാമോ;
(സി)
100
കൊല്ലം
പൂര്‍ത്തിയാക്കിയ
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് പുതിയ
പദ്ധതികള്‍
എന്തെങ്കിലും
ആലോചിക്കുന്നുണ്ടോ;
(ഡി)
സര്‍ക്കാര്‍
സ്കൂളുകള്‍ ഇല്ലാത്ത
പഞ്ചായത്തുകളും
മുന്‍സിപ്പാലിറ്റികളും
ഉണ്ടോ; അവ
ഏതെല്ലാമാണെന്നുള്ള
വിവരം
ശേഖരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഹയര്‍
സെക്കന്‍ഡറി കമ്പ്യൂട്ടര്‍
സയന്‍സ് / ആപ്ലിക്കേഷന്‍
വിഭാഗത്തിലെ ഒഴിവുകള്‍
4830.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
66 സര്‍ക്കാര്‍ ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളില്‍ നിന്നായി
കമ്പ്യൂട്ടര്‍ സയന്‍സ്
/ ആപ്ലിക്കേഷന്‍
വിഷയത്തില്‍ 69
ഒഴിവുകള്‍ ഉണ്ടായിട്ടും
പ്രസ്തുത ഒഴിവുകള്‍
യഥാസമയം പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
ബൈ
ട്രാന്‍സ്ഫര്‍ /
പ്രൊമോഷന് വഴി
31.08.2016 വരെ
കമ്പ്യൂട്ടര്‍ സയന്‍സ്
/ ആപ്ലിക്കേഷന്‍
ഒഴിവുകളില്‍ 2011
മുതല്‍ 2016 വരെയുള്ള
ഓരോ വര്‍ഷത്തെയും നിയമന
വിവരങ്ങള്‍ ജൂനിയര്‍/
സീനിയര്‍ തരം
തിരിച്ചുള്ളത് അനുപാതം
സഹിതം വ്യക്തമാക്കാമോ;
(സി)
31.08.2016
വരെയുള്ള കണക്കുകള്‍
പ്രകാരം നിലവില്‍
സര്‍ക്കാര്‍ ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളില്‍
കമ്പ്യൂട്ടര്‍ സയന്‍സ്
/ ആപ്ലിക്കേഷന്‍
വിഭാഗത്തില്‍ എത്ര
ജീവനക്കാര്‍
താത്ക്കാലികാടിസ്ഥാനത്തില്‍
സേവനം
അനുഷ്ഠിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ ;
പി.എസ്.സി റാങ്ക്
ലിസ്റ്റില്‍ ഉള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്കുവാന്
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ ?
എച്ച്.എസ്.എസ്.റ്റി
ഫിസിക്സ് ജൂനിയര്‍/സീനിയര്‍
ഒഴിവുകള്‍
4831.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്‍ഡറി
വിദ്യാഭ്യാസ വകുപ്പില്‍
എച്ച്.എസ്.എസ്.റ്റി.
ഫിസിക്സ് -
ജൂനിയര്‍/സീനിയര്‍
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇനി
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാനുണ്ട്;
(സി)
ഒഴിവുകള്‍
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
എച്ച്.എച്ച്.എസ്.ടി
സീനിയര്‍, ജൂനിയര്‍
തസ്തികകള്‍
4832.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ്
ഹയര്‍ സെക്കന്‍ഡറി
മേഖലയില്‍
എച്ച്.എച്ച്.എസ്.ടി
സീനിയര്‍, ജൂനിയര്‍
തസ്തികകള്‍ എത്രയെണ്ണം
ഉണ്ടെന്നും ഇവയില്‍
എത്രയെണ്ണം പി.എസ്.സി.
മുഖേന നികത്തിയെന്നും
വ്യക്തമാക്കാമോ;
(ബി)
2014-15
വര്‍ഷത്തില്‍
സര്‍ക്കാര്‍ മേഖലയില്‍
പുതുതായി അനുവദിച്ച
ഹയര്‍ സെക്കന്‍ഡറി
സ്ക്കൂളുകളുടെയും അധിക
ബാച്ചുകളിലേയും
അദ്ധ്യാപക തസ്തിക
നിര്‍ണ്ണയം എപ്പോള്‍
പൂര്‍ത്തിയാകുമെന്ന്
വിശദമാക്കുമോ;
(സി)
ഹയര്‍
സെക്കന്‍ഡറി
സ്ക്കൂളുകളില്‍
നിലവില്‍ എത്ര
അദ്ധ്യാപക
ഒഴിവുകളുണ്ടെന്ന് വിഷയം
തിരിച്ച്
വ്യക്തമാക്കാമോ;
ഇവയില്‍ പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യപ്പെടേണ്ട എത്ര
തസ്തികകളാണ് ഉള്ളതെന്ന്
വിഷയം തിരിച്ച്
അറിയിക്കാമോ?
സൗജന്യ
യൂണിഫോം
4833.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
തുറന്ന് നാലു മാസം
കഴിഞ്ഞിട്ടും
സംസ്ഥാനത്തെ എയ്ഡഡ്
സ്കൂളുകളിലെ
വിദ്യാര്‍ത്ഥീ
വിദ്യാര്‍ത്ഥിനികള്‍ക്ക്
2016-17 ലെ സൗജന്യ
യൂണിഫോം നാളിതുവരെ
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
സ്കൂളുകളില്‍ 2016-17
വര്‍ഷത്തിലെ യൂണിഫോം
യഥാസമയം നല്കിയതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എയ്ഡഡ്
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യൂണിഫോം
നല്കുവാന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
എയ്ഡഡ്
സ്കൂളുകളിലെ വൃത്തിയും
ജലലഭ്യതയും
4834.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തിലെ മിക്ക
എയ്ഡഡ് സ്കൂളുകളിലും
വൃത്തിയും ജലലഭ്യതയും
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം സ്കൂളുകള്‍
കണ്ടെത്തി ശുചിത്വവും
ജലലഭ്യതയുമുള്ള ടോയ്
ലെറ്റ് ബ്ലോക്കുകള്‍
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
എയ്ഡഡ്
സ്കൂളുകളില്‍ ഹയര്‍
സെക്കന്‍ഡറി അധ്യാപക
തസ്തികകള്‍
4835.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
അനുവദിച്ച ഹയര്‍
സെക്കന്‍ഡറി
ബാച്ചുകളില്‍ എയ്ഡഡ്
സ്കൂളുകള്‍ അധ്യാപക
തസ്തികകള്‍ സൃഷ്ടിച്ച്
അംഗീകാരം നേടിയെടുത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എന്നാല്‍
സര്‍ക്കാര്‍
സ്കൂളുകളില്‍ ആരംഭിച്ച
പുതിയ ബാച്ചുകള്‍ക്ക്
അധ്യാപക തസ്തിക
സൃഷ്ടിക്കപ്പെട്ടില്ല
എന്നത് ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; ആയതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
സ്കൂള്‍
പി.ടി.എ. യും പ്രധാന
അധ്യാപകരും നിയമിച്ച
പ്രീപ്രൈമറി സ്കൂള്‍
അധ്യാപകര്‍
4836.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
പി.ടി.എ. യും പ്രധാന
അധ്യാപകരും നിയമിച്ച
പ്രീപ്രൈമറി സ്കൂള്‍
അധ്യാപകര്‍ക്കും
ആയമാര്‍ക്കും ശമ്പളം
നല്കുവാന്
കഴിയില്ലെന്ന്
സര്‍ക്കാര്‍ നിലപാട്
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്ത്
പ്രീപ്രൈമറി സ്കൂള്‍
അധ്യാപകരായും ആയമാരായും
എത്രപേര്‍ ഉണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ദേശീയ
മനുഷ്യാവകാശ
സാമൂഹ്യനീതി കമ്മീഷന്റെ
ഉദ്യോഗസ്ഥരുമായി പൊതു
വിദ്യാഭ്യാസ വകുപ്പിലെ
ഉദ്യോഗസ്ഥര്‍ ഇക്കാര്യം
സംബന്ധിച്ച് ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
പ്രൈമറി
തലം മുതല്‍
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
ക്ലാസ് ആരംഭിക്കാന്‍ നടപടി
4837.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസം
കൂടുതല്‍
ആകര്‍ഷകമാക്കാനായി
പ്രൈമറി തലം മുതല്‍
കമ്മ്യൂണിക്കേറ്റീവ്
ഇംഗ്ലീഷ് ക്ലാസ്
ആരംഭിക്കാനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
സംസ്ഥാനത്ത്
കമ്മ്യൂണിക്കേറ്റീവ്
ഇംഗ്ലീഷ് ക്ലാസുകള്‍
ആരംഭിച്ച
പൊതുവിദ്യാലയങ്ങളുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
ആശ്വാസ്
പദ്ധതി
4838.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളില്‍ ''ആശ്വാസ്
പദ്ധതി''
നടപ്പിലാക്കുന്നതു വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി സര്‍ക്കാര്‍
സ്കൂളുകളില്‍
നടപ്പിലാക്കിയോ എന്ന്
വിശദമാക്കുമോ;
(സി)
പദ്ധതിയുടെ
സുഗമമായ നടത്തിപ്പിന്
ഭരണതലത്തില്‍ നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സ്കൂള്‍
അധ്യാപകരില്‍ നിന്നും
എച്ച്.എസ്.എസ്.ടി. ആയി
സ്ഥാനക്കയറ്റം
4839.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ജോലി ചെയ്തു
വരുന്ന സ്കൂള്‍
അധ്യാപകരില്‍ നിന്നും
എച്ച്.എസ്.എസ്.ടി. ആയി
സ്ഥാനക്കയറ്റം
ലഭിക്കുന്നതിനുളള
മുന്‍ഗണനാ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇതിലേക്ക്
അപേക്ഷ ക്ഷണിച്ചത്
എപ്പോഴാണെന്നും ഇനി
എപ്പോഴാണ് അപേക്ഷ
ക്ഷണിക്കുന്നതെന്നും
വ്യക്തമാക്കാമോ?
സ്കൂള്‍
യൂണിഫോമുകളുടെ ഏകീകരണം
4840.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂള്‍ യൂണിഫോമുകള്‍
ഏകീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യൂണിഫോം
ലഭ്യമാക്കുന്നതിന്
പദ്ധതി നടപ്പിലാക്കുമോ;
വിശദമാക്കുമോ;
(സി)
ഏതെല്ലാം
മേഖലയിലെ ഏതൊക്കെ
ക്ലാസ്സുകളിലെ
വിദ്യാര്‍ത്ഥികള്‍ക്കാണ്
സൗജന്യ യൂണിഫോം
ലഭ്യമാക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
ശമ്പളവും
തസ്തികയുമില്ലാതെ
ജോലിചെയ്യുന്ന ഹയര്‍
സെക്കന്‍ഡറി സ്കൂള്‍
അധ്യാപകര്‍
4841.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശമ്പളവും
തസ്തികയുമില്ലാതെ
ജോലിചെയ്യുന്ന എയ്ഡഡ്
മേഖലയിലുള്ള എത്ര ഹയര്‍
സെക്കന്‍ഡറി സ്കൂള്‍
അധ്യാപകര്‍
സംസ്ഥാനത്തുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
തസ്തികയും
ശമ്പളവുമില്ലാതെ
ജോലിചെയ്യുന്ന ഈ
അധ്യാപകര്‍ ഏത്
സ്കൂളുകളിലാണ് സേവനം
ചെയ്യുന്നതെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
അധ്യാപക
തസ്തിക നിര്‍ണയിക്കാത്ത
സാഹചര്യത്തില്‍
മാറിമാറി വരുന്ന
അധ്യാപകര്‍ക്കു
വിദ്യാര്‍ത്ഥികളുടെ
പഠനനിലവാരത്തില്‍
വേണ്ടത്ര ശ്രദ്ധ
പതിപ്പിക്കാനാവുന്നില്ലെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
അധ്യാപകരെ
ദിവസ വേതനാടിസ്ഥാനത്തില്‍
നിയമിക്കുന്നതിനുള്ള നടപടി
4842.
ശ്രീ.കാരാട്ട്
റസാഖ്
,,
ഒ. ആര്. കേളു
,,
എസ്.രാജേന്ദ്രന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചില സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍
ആവശ്യമായ അധ്യാപകര്‍
ഇല്ലാത്തതിനാല്‍
അദ്ധ്യയനം മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിനായി
ഇത്തരം സ്കൂളുകളില്‍
അധ്യാപകരെ
താത്ക്കാലികമായി
ദിവസവേതനാടിസ്ഥാനത്തില്‍
നിയമിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
അധ്യാപകരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
അവര്‍ക്ക് കാലാനുസൃതമായ
മാറ്റങ്ങള്‍ക്കനുസരിച്ചുള്ള
പരിശീലനം നല്കുവാന്
നടപടി സ്വീകരിക്കുമോ?
വിദ്യാഭ്യാസ
അവകാശ നിയമം
4843.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ നിയമം
സംസ്ഥാനത്ത്
നടപ്പാക്കേണ്ടത് ഏതു
രീതിയിലായിരിക്കണമെന്ന
കാര്യത്തില്‍ നിലപാട്
വിശദമാക്കുമോ;
(ബി)
പത്താം
തരം വരെയുള്ള
വിദ്യാഭ്യാസത്തിന് ഒാരോ
പ്രദേശത്തെയും
വിദ്യാര്‍ത്ഥികള്‍ക്ക്
അതാത് പ്രദേശത്തുതന്നെ
മെച്ചപ്പെട്ട
വിദ്യാഭ്യാസ സൗകര്യം
ഒരുക്കുന്നതിനും,
ദൂരദേശത്തെ അണ് എയ്ഡഡ്
സ്ഥാപനങ്ങളില്‍ അയച്ച്
പഠിപ്പിക്കുന്ന പ്രവണത
നിരുത്സാഹപ്പെടുത്താനും
എന്തൊക്കെ
പരിഷ്ക്കാരങ്ങള്‍
വരുത്താന്‍
ഉദ്ദേശിക്കുന്നു;
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സ്കൂള്‍ കെട്ടിടങ്ങള്‍
4844.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല സര്‍ക്കാര്‍
സ്കൂളുകളിലെയും
കെട്ടിടങ്ങള്‍
കാലപ്പഴക്കം കൊണ്ട്
ജീര്‍ണ്ണാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
സ്കൂള്‍ കെട്ടിടങ്ങളുടെ
നിര്‍മ്മാണത്തിനും
നവീകരണത്തിനുമായി
നിലവിലുളള പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
സ്മാര്‍ട്ട്
ചില്‍ഡ്രന്‍ പദ്ധതി
4845.
ശ്രീ.അനില്‍
അക്കര
,,
എം. വിന്‍സെന്റ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്മാര്‍ട്ട്
ചില്‍ഡ്രന്‍ പദ്ധതി
വിപുലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
എന്തെല്ലാം
പരിപാടികളാണ്
നടത്തിയത്;
വിശദമാക്കുമോ?
പിന്നോക്കം
നില്ക്കുന്ന ഹയര്‍
സെക്കന്‍ഡറി സ്കൂളുകളില്‍
അക്കാഡമിക്ക് നിലവാരം
ഉയര്‍ത്തല്‍
4846.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്കം
നില്ക്കുന്ന ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളില്‍
അക്കാഡമിക്ക് നിലവാരം
ഉയര്‍ത്തുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പഠനത്തിന്
ഏറ്റവും പിന്നില്‍
നില്ക്കുന്ന ഹയര്‍
സെക്കന്‍ഡറി
കുട്ടികള്‍ക്ക്
പ്രത്യേക ക്ലാസ്സുകള്‍
ക്രമീകരിക്കാന്‍
വിദ്യാഭ്യാസ വകുപ്പിന്
ആലോചനയുണ്ടോ;
(സി)
എങ്കില്‍
ഏത് ദിവസങ്ങളില്‍
സ്പെഷ്യല്‍ ക്ലാസ്സ്
നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
ഇൗ
പദ്ധതിയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ട
സ്കൂളുകളുടെയും
കുട്ടികളുടെയും
പേരുവിവരം ജില്ല
തിരിച്ച് നല്‍കാമോ;
(ഇ)
ഇൗ
പദ്ധതിയിലേക്ക്
സ്കൂളുകളെയും
കുട്ടികളെയും
തിരഞ്ഞെടുക്കാനുളള
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
സ്പെഷ്യല്‍
ക്ലാസ്സുകള്‍
ഉള്‍പ്പെടെയുളള
ക്രമീകരണങ്ങള്‍
എന്താെക്കെയാണെന്നും
ഇവയുടെ ചുമതലകള്‍
ആര്‍ക്കാണെന്നും
വ്യക്തമാക്കാമോ?
അധ്യാപകരുടെ
നിയമനാംഗീകാരം
4847.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലസ് വണ്‍
പ്രവേശനത്തിനു എത്ര
കുട്ടികള്‍ അപേക്ഷ
സമര്‍പ്പിച്ചു; എത്ര
പേര്‍ക്ക് അഡ്മിഷന്
ലഭിച്ചു;
ജില്ലതിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര അധ്യാപകര്‍ക്ക്
നിയമനാംഗീകാരം
ലഭിക്കുവാനുണ്ട്;
ജില്ലതിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(സി)
പുതിയതായി
അനുവദിച്ച ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളിലെ അധ്യാപക
തസ്തികകളുടെ
നിയമനാംഗീകാരം
സംബന്ധിച്ച വിശദമായ
വിവരം ലഭ്യമാക്കുമോ;
പുതിയ സ്കൂളുകളിലെ
അധ്യാപക തസ്തികകള്‍
അനുവദിച്ച് സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
തസ്തിക അനുവദിച്ച്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍
എന്തുകൊണ്ട് നിയമനം
അംഗീകരിക്കുന്നില്ല
എന്ന കാര്യം
വ്യക്തമാക്കുമോ;
(ഡി)
അധ്യാപക
തസ്തിക
അനുവദിക്കുമ്പോള്‍
തന്നെ സമാന്തരമായി
ധനകാര്യവകുപ്പിന്റെ
അനുവാദം കൂടി
ലഭ്യമാക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഇ)
സംസ്ഥാനത്ത്
നല്ല നിലയില്‍
പ്രവര്‍ത്തിക്കുന്ന
ഹയര്‍ സെക്കന്‍ഡറി
സ്കൂളുകളില്‍ കഴിഞ്ഞ
രണ്ട്
വര്‍ഷത്തിലധികമായി
അധ്യാപക തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നത്
സ്കൂളുകളുടെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അധ്യാപകരുടെ നിയമനം
അംഗീകരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
സ്കൂളുകളിലെ
കമ്പ്യൂട്ടര്‍
ഇന്‍സ്ട്രക്ടര്‍മാര്‍
4848.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളിലെ
കമ്പ്യൂട്ടര്‍
ഇന്‍സ്ട്രക്ടര്‍മാരായി
ജോലി
ചെയ്തുവരുന്നവര്‍ക്ക്
വേതനം നല്‍കിയിരുന്നത്
പി.ടി.എ
കളായിരുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവരെ പിരിച്ചു വിടാന്‍
26-5-2015-ല്‍
തീരുമാനിച്ചതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പി.ടി.എ
കള്‍ വേതനം നല്കുന്ന
സാഹചര്യത്തില്‍,
സര്‍ക്കാരിന് പ്രത്യേക
സാമ്പത്തിക
ബാധ്യതയൊന്നും
ഇല്ലെന്നിരിക്കെ ഈ
വിഷയത്തില്‍
സര്‍ക്കാര്‍
ഇടപെടാനുണ്ടായ സാഹചര്യം
വിശദമാക്കാമോ?
സര്‍ക്കാര്‍/എയ്ഡഡ്
ഹയര്‍ സെക്കന്ററി
സ്ക്കൂളുകള്‍
4849.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
അധികാരത്തിലെത്തിയ
കാലയളവില്‍ സംസ്ഥാനത്ത്
എത്ര
സര്‍ക്കാര്‍/എയ്ഡഡ്
ഹയര്‍ സെക്കന്ററി
സ്ക്കൂളുകള്‍
ഉണ്ടായിരുന്നു; അവയില്‍
എത്ര ബാച്ചുകള്‍; എത്ര
വിദ്യാര്‍ത്ഥികള്‍
ഉണ്ടായിരുന്നു എന്നും
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
അത് എത്രയായിരുന്നു
എന്നും ഓരോ വര്‍ഷവും
എത്ര സീറ്റുകള്‍
ഒഴിഞ്ഞു കിടന്നു എന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ എത്ര പുതിയ
സ്ക്കൂളുകള്‍ (പ്ലസ് ടു
)/ ബാച്ചുകള്‍
അനുവദിച്ചു എന്നും
നിലവില്‍ എത്ര പ്ലസ്
വണ്‍ സീറ്റുകള്‍
ഒഴിഞ്ഞു കിടക്കുന്നു
എന്നും ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
എയ്ഡഡ്
മേഖലയില്‍ എത്ര പ്ലസ്
ടു സ്ക്കൂളുകള്‍
നിലവിലുണ്ട് എന്നും
ഇവയില്‍ നിലവിലുള്ള
ജീവനക്കാര്‍ എത്ര
എന്നും തസ്തിക തിരിച്ച്
വ്യക്കതമാക്കുമോ;
(ഡി)
പ്രസ്തുത
എയ്ഡഡ് മേഖലയിലെ
നിയമനങ്ങള്‍
എപ്രകാരമാണെന്നും ഓരോ
ഉദ്യോഗാര്‍ത്ഥിയും അനേക
ലക്ഷം കോഴ നല്കി
യാതൊരു പരീക്ഷയ്ക്കും
വിധേയമാകാതെ
നിയമിക്കപ്പെടുന്നതുമൂലം
പ്രസ്തുത മേഖലയില്‍
മൂല്യശോഷണം
ഉണ്ടാകുന്നത്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(ഇ)
പ്ലസ്
ടു മേഖലയിലെ എല്ലാ
നിയമനങ്ങളും പി.എസ്.സി.
വഴിയാക്കുന്നത്
പരിശോധിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
സര്‍ക്കാര്‍/എയ്ഡഡ്
സ്ക്കൂള് അധ്യാപകര്‍
4850.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍/എയ്ഡഡ്
സ്ക്കൂള് മേഖലകളില്‍
എത്ര അധ്യാപകര്‍
സേവനമനുഷ്ഠിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇവരില്‍
വനിതകളുടെയും
പുരുഷന്മാരുടെയും
എണ്ണം പ്രത്യേകം
വ്യക്തമാക്കാമോ;
(സി)
എയ്ഡഡ്
മേഖലയിലെ കണക്ക്
പ്രത്യേകം
വെളിപ്പെടുത്താമോ?
കോഴിക്കോട്
ജില്ലയില്‍ വിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
ഒഴിവുകള്‍
4851.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ വിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
സര്‍ക്കാര്‍
സ്കൂളുകളിലും,
വിദ്യാഭ്യാസ
ഓഫീസുകളിലും വിവിധ
തസ്തികകളില്‍ ഉളള
ഒഴിവുകളുടെ വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഇൗ
ഒഴിവുകളിലേക്ക് നിയമനം
നടത്തുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദീകരിക്കാമോ?
കുട്ടികളില്‍
വ്യായാമവും
കായികാഭിരുചിയും
വളര്‍ത്തുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
4852.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടികളില്‍
വ്യായാമവും
കായികാഭിരുചിയും
വളര്‍ത്തുന്നതിനുവേണ്ടി
പൊതുവിദ്യാഭ്യാസ
വകുപ്പ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(ബി)
കായിക
മേഖലയില്‍
കുറഞ്ഞുവരുന്ന
കേരളത്തിന്റെ
പ്രാതിനിദ്ധ്യം
വര്‍ദ്ധിപ്പിക്കുന്നതിനു
വേണ്ടി വളരെ
ചെറുപ്രായത്തില്‍ തന്നെ
കായിക പ്രതിഭകളെ
കണ്ടെത്തുന്നതിനും
പരിശീലിപ്പിക്കുന്നതിനുമായി
പ്രൈമറി തലം മുതല്‍
കായിക പരിശീലനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഓരോ
പ്രദേശത്തെയും
ജനങ്ങളുടെ കായിക
അഭിരുചിയും
പ്രാവീണ്യവും
പരിശോധിച്ച്
പ്രാദേശികമായി
പ്രാമുഖ്യമുള്ള കായിക
വിനോദങ്ങളില്‍ കൂടുതല്‍
പരിശീലനം
നല്കുന്നതിനു് സ്കൂള്‍
തലത്തില്‍ നടപടി
സ്വീകരിക്കുമോ?
ആദായകരമല്ലാത്ത
എയ്ഡഡ്/സര്‍ക്കാര്‍
സ്ക്കൂളുകള്‍
4853.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതു വിദ്യാഭ്യാസ
മേഖലയില്‍ 2015-16
കാലയളവില്‍ നടന്ന
പരിശോധനകളില്‍
ആദായകരമല്ലാതെ
കണ്ടെത്തിയ
സ്ക്കൂളുകള്‍,
10കുട്ടികള്‍
പോലുമില്ലാത്തവ,
അറുപതില്‍ താഴെ മാത്രം
കുട്ടികളുള്ളവ,
ആദായകരമല്ലാത്തവയില്
എയ്ഡഡ്/സര്‍ക്കാര്‍
സ്ക്കൂളുകള്‍, ഒരു
കുട്ടി പോലുമില്ലാതെ
പൂട്ടിയ
സര്‍ക്കാര്‍/എയ്ഡഡ്
എന്നിങ്ങനെ എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
സ്ക്കൂളുകള്‍
അടച്ചുപുട്ടേണ്ട
അവസ്ഥയുണ്ടാവാനുള്ള
കാരണം വകുപ്പ്
പരിശോധിച്ചുവോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
കണ്ടെത്തിയ
സ്ക്കൂളുകളുടെ പഠന
നിലവാരം ഉറപ്പുവരുത്തി
കൂടുതല്‍ കുട്ടികളെ
എത്തിച്ച് സ്ക്കൂളുകള്‍
നിലനിര്‍ത്താന്‍
നാളിതുവരെ വിദ്യാഭ്യാസ
വകുപ്പ് എന്തു നടപടി
സ്വീകരിച്ചു;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
സ്ക്കൂളുകളിലായി
അദ്ധ്യാപകര്‍
ഉള്‍പ്പെടെ എത്ര
ജീവനക്കാര്‍
(സര്‍ക്കാര്‍/എയ്ഡഡ്)
ഉണ്ടായിരുന്നു എന്നും
അവരുടെ തൊഴില്‍
സംരക്ഷിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ?
പാഠപുസ്തകങ്ങള്‍
4854.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒന്നു
മുതല്‍ പത്തുവരെ
ക്ലാസുകളിലെ
വിദ്യാര്‍ത്ഥികളുടെ
പാഠപുസ്തകങ്ങളുടെ
അച്ചടിയും വിതരണവും
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
2017-18
അദ്ധ്യയന വര്‍ഷത്തില്‍
ഏതെങ്കിലും ക്ലാസിലെ
പാഠപുസ്തകങ്ങള്‍
പരിഷ്കരിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(സി)
കുട്ടികളുടെ
സര്വ്വതോന്മുഖമായ
പുരോഗതിയ്ക്കുതകുന്ന
മെച്ചപ്പെട്ട സിലബസ്
തയ്യാറാക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
കുട്ടികളില്‍
പരിസ്ഥിതി ബോധവും
അധ്വാനശീലവും
വളര്‍ത്തുന്നതിനു
വേണ്ടി കാര്‍ഷിക കരകൗശല
മേഖലകളുമായി
ബന്ധപ്പെട്ട വിഷയങ്ങള്‍
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തുമോ;
വിശദീകരിക്കുമോ?
പാഠപുസ്തകങ്ങള്‍
യഥാസമയം വിതരണം ചെയ്യാതെ
അദ്ധ്യയനവും പരീക്ഷകളും
4855.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂളുകളില്‍ ഓണപരീക്ഷ
നടത്തിയത് എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
പാഠപുസ്തകവും
ലഭ്യമാക്കിയതിനു
ശേഷമാണോ എന്നുളള
വിശദാംശം അറിയിക്കുമോ;
(ബി)
പാഠപുസ്തകങ്ങള്‍
ലഭിക്കാത്ത
വിദ്യാര്‍ത്ഥികള്‍ ഏത്
രീതിയില്‍ പരീക്ഷയ്ക്ക്
തയ്യാറെടുത്തുവെന്നാണ്
വിലയിരുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പാഠപുസ്തകങ്ങള്‍
യഥാസമയം വിതരണം
ചെയ്യാതെ അദ്ധ്യയനവും
പരീക്ഷകളും
നടത്തുന്നതിലൂടെ
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം ശരിയായി
വിലയിരുത്താന്‍
കഴിയുമോയെന്നുളള
വിശദാംശം
വെളിപ്പെടുത്താമോ ;
(ഡി)
പാഠപുസ്തകങ്ങള്‍
ലഭിക്കാതെ പരീക്ഷ
എഴുതിയ
വിദ്യാര്‍ത്ഥികളുടെ
മൂല്യനിര്‍ണ്ണയവും
പാഠപുസ്തകം പഠിച്ച്
പരീക്ഷ എഴുതുന്നവരുടെ
മൂല്യനിര്‍ണ്ണയവും ഒരേ
രീതിയില്‍ നടത്തുന്നത്
ശരിയാണെന്ന്
കരുതുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
പാഠപുസ്തകങ്ങള്‍
യഥാസമയം വിതരണം
നടത്താത്തതിലൂടെ
വിദ്യാഭ്യാസ അവകാശ
നിയമം ഏതെങ്കിലും
രീതിയില്‍
ലംഘിക്കപ്പെട്ടതായി
കരുതുന്നുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ?
സ്പെഷ്യലിസ്റ്റ്
അധ്യാപകരുടെ നിയമനം
4856.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാഭ്യാസ
അവകാശ നിയമവ്യവസ്ഥകള്‍
പ്രകാരം സംസ്ഥാനത്ത്
സ്പെഷ്യലിസ്റ്റ്
അധ്യാപകരെ
നിയമിക്കുന്നതിന് പൊതു
വിദ്യാഭ്യാസ വകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
4857.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം' എന്ന
പേരില്‍ ഒരു പദ്ധതി
നടപ്പാക്കാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളിലെ
പശ്ചാത്തല- പഠന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
ഏതൊക്കെ തരത്തിലുള്ള
ഇടപെടലുകളാണ്
നടത്താനുദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളെ
അണ് എയ്ഡഡ് - സ്വകാര്യ
വിദ്യാഭ്യാസ
സ്ഥാപനങ്ങളോട്
കിടപിടിക്കത്തക്ക
തരത്തില്‍
മാറ്റിയെടുക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
പൊതുവിദ്യാലയങ്ങളോട്
പുറംതിരിഞ്ഞ്
നില്ക്കുന്ന
സമൂഹത്തിലെ
മധ്യവര്‍ഗ്ഗത്തിനെ
പൊതുവിദ്യാലയങ്ങളിലേക്ക്
തിരികെ
എത്തിക്കുന്നതിനുള്ള
ശ്രമങ്ങള്‍
ഉണ്ടാകുമോയെന്നറിയിക്കുമോ;
(ഇ)
ആഗോള
ഭാഷയായ ഇംഗ്ലീഷ്
ഫലപ്രദമായി
പഠിപ്പിക്കുന്നതില്‍
പൊതുവിദ്യാലയങ്ങള്‍
പിന്നോക്കമാണ് എന്ന
ആക്ഷേപം കണക്കിലെടുത്ത്
ഇംഗ്ലീഷ് അധ്യാപനം
കാര്യക്ഷമമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
അംഗീകാരമില്ലാത്ത
സ്കൂളുകള്‍
4858.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംഗീകാരമില്ലാത്ത
സ്കൂളുകളില്‍
പഠിക്കുന്ന എട്ട്,
ഒമ്പത് ക്ലാസുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
തുടര്‍ പഠനത്തിന് പൊതു
വിദ്യാലയത്തില്‍
പ്രവേശനം നല്കാന്
ഉത്തരവുണ്ടോ; എങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
അദ്ധ്യയന
വര്‍ഷം തുടങ്ങി മൂന്നു
മാസം പിന്നിട്ടതിനാല്‍
അപ്രകാരം പ്രവേശനം
ലഭിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഹാജര്‍ കുറവിന്റെ
പ്രശ്നം ഉണ്ടാകുമോ;
(സി)
പ്രസ്തുത
കാലയളവില്‍ നഷ്ടപ്പെട്ട
ക്ലാസ്സുകള്‍
നികത്തുവാന്‍
സ്കൂള്‍തലത്തില്‍
സംവിധാനം ചെയ്യുമോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഇത്
സംബന്ധിച്ച് ഇപ്പോള്‍
ഇറക്കിയ ഉത്തരവ് ഈ
അദ്ധ്യയന വര്‍ഷത്തേക്ക്
മാത്രം
ബാധകമായിട്ടുള്ളതാണോ?
മതനിരപേക്ഷമല്ലാത്ത
പാഠ്യപദ്ധതി
4859.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ചക്കര പറമ്പിനു
സമീപമുള്ള സി.ബി.എസ്.ഇ.
സ്കൂളില്‍
മതനിരപേക്ഷമല്ലാത്ത
പാഠ്യപദ്ധതി
നടപ്പാക്കിയെന്ന
പരാതിയില്‍ എന്തു
നടപടിയാണ് എടുത്തതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്കൂളിന്റെ
മാനേജ്മെന്റായ പീസ്
ഫൗണ്ടേഷന് സംസ്ഥാനത്ത്
എത്ര സ്കൂളുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സ്കൂളുകളില്‍
പാഠ്യ പദ്ധതികളിലും,
നടത്തിപ്പിലും മതേതര
സ്വഭാവം പൂലര്ത്താത്ത
സി.ബി.എസ്.ഇ. സ്കൂളുകളെ
കണ്ടെത്തുന്നതിനും
നടപടി എടുക്കുന്നതിനും
കേന്ദ്ര
ഗവണ്മെന്റുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
തെരഞ്ഞെടുപ്പുകളില്‍
മത്സരിക്കുന്ന എയ്ഡഡ്
സ്ക്കൂള് അദ്ധ്യാപകര്‍
4860.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളിലേക്ക്
നടക്കുന്ന
തെരഞ്ഞെടുപ്പുകളില്‍
മത്സരിക്കുന്ന എയ്ഡഡ്
സ്ക്കൂള് അദ്ധ്യാപകര്‍
തുടര്‍ച്ചയായി
അവധിയെടുക്കുകയും
അക്കാഡമിക്
കാര്യങ്ങളില്‍ വേണ്ടത്ര
ശ്രദ്ധിക്കാതിരിക്കുകയും
ചെയ്യുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തെരഞ്ഞെടുപ്പില്‍
മത്സരിക്കുന്ന
അദ്ധ്യാപകര്‍
വിജയിച്ചുകഴിഞ്ഞാല്‍
തെരഞ്ഞെടുക്കപ്പെടുന്ന
കാലയളവില്‍
അവധിയെടുക്കണമെന്ന
വ്യവസ്ഥ കൊണ്ടുവരാനുളള
നടപടി സ്വീകരിക്കാന്‍
തയ്യാറാവുമോ?
ഇന്റര്‍നെറ്റിനോടുള്ള
അശാസ്ത്രീയ സമീപനം
4861.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്റര്‍നെറ്റിനോടുള്ള
അശാസ്ത്രീയ സമീപനം
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
സൈബര്‍
നിയമലംഘനങ്ങള്‍ക്കും
ഇന്റര്‍നെറ്റിന്റെ
പ്രയോജനം സംബന്ധിച്ച്
തെറ്റായ ആശയങ്ങള്‍ക്കും
വഴിമരുന്നിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഫലപ്രദവും
സുരക്ഷിതവുമായി
ഇന്റര്‍നെറ്റ്
ഉപയോഗിക്കുന്നതിന്
വിദ്യാര്‍ത്ഥികളില്‍
അവബോധം
ഉണ്ടാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നറിയിക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യമായി യൂണിഫോം
4862.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എട്ടാം
ക്ലാസ്സ് വരെയുള്ള
എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
സൗജന്യമായി യൂണിഫോം
വിതരണം ചെയ്യുന്ന
പദ്ധതി നടപ്പാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
ലക്ചറര്‍മാരുടെ നിയമനം
4863.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1998-99,
1999-2000, 2000-2001
വര്‍ഷങ്ങളില്‍
കോളേജുകളില്‍ അനുവദിച്ച
പുതിയ
കോഴ്സുകളിലേയ്ക്കുളള
ലക്ചറര്‍മാരുടെ നിയമനം
സംബന്ധിച്ച്
സര്‍ക്കാര്‍ ഏതെങ്കിലും
തരത്തിലുള്ള
നിയന്ത്രണങ്ങളോ
നിബന്ധനകളോ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
കാലയളവില്‍ അനുവദിച്ച
പുതിയ കോഴ്സുകളെ
സംബന്ധിച്ച നിബന്ധനകള്‍
നിഷ്ക്കര്‍ഷിച്ചു
കൊണ്ടുള്ള മൂന്ന്
സര്‍ക്കാര്‍
ഉത്തരവുകളുടെ പകര്‍പ്പ്
സഭയുടെ മേശപ്പുറത്ത്
വയ്ക്കാമോ;
(സി)
സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
അനുവദിച്ച കോഴ്സുകളില്‍
ഓരോ വര്‍ഷവും
ഏര്‍പ്പെടുത്തിയ
നിബന്ധനകള്‍
ഏന്തെല്ലാം;
(ഡി)
മേല്പറഞ്ഞ
മൂന്ന് സര്‍ക്കാര്‍
ഉത്തരവുകളില്‍
പ്രതിപാദിച്ചിരിക്കുന്ന
നിബന്ധനകള്‍ ഒന്നു
തന്നെയാണോ അതോ
വ്യത്യസ്തമാണോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
വ്യത്യസ്തമാണെങ്കില്‍
ഒരു വര്‍ഷം അനുവദിച്ച
കോഴ്സുകള്‍ക്ക്
ഏര്‍പ്പെടുത്തിയ
നിബന്ധനകള്‍ മറ്റൊരു
വര്‍ഷം അനുവദിച്ച
കോഴ്സുകള്‍ക്ക്
നിയമപരമായി
ബാധകമാക്കാമോ; വിശദാംശം
വെളിപ്പെടുത്താമോ?
ഇ.കെ.
നായനാര്‍ മെമ്മോറിയല്‍ ഗവ.
കോളേജില്‍ പുതിയ കോഴ്സുകള്‍
4864.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ് ജില്ലയിലെ
മലയോര-കുടിയേറ്റ
മേഖലയിലെ ഏക
സര്‍ക്കാര്‍ കോളേജായ
ഇ.കെ. നായനാര്‍
മെമ്മോറിയല്‍ ഗവ.
കോളേജില്‍ പുതിയ
കോഴ്സുകള്‍ക്ക്
ആവശ്യമായ പശ്ചാത്തല
സൗകര്യങ്ങള്‍
ഉണ്ടായിട്ടും
കോഴ്സുകള്‍
അനുവദിക്കുന്ന
നടപടികള്‍
വൈകുന്നതിനാല്‍ ഈ
മേഖലയിലെ
വിദ്യാര്‍ത്ഥികള്‍
വിദൂര സ്ഥലങ്ങളെ
ആശ്രയിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കോളേജില്‍ പുതിയ
യു.ജി./പി.ജി.
കോഴ്സുകള്‍
ആരംഭിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
ലോ
കോളേജുകളിലെ സെമസ്റ്റര്‍
പരീക്ഷ
4865.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലോ കോളേജുകളില്‍ രണ്ടാം
സെമസ്റ്റര്‍ പഠനം
ആരംഭിച്ചിട്ടും, ഒന്നാം
സെമസ്റ്റര്‍ പരീക്ഷകള്‍
നടത്താത്തതും പരീക്ഷാ
തീയതികള്‍ പോലും
നിശ്ചയിക്കാത്തതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
അടുത്ത
സെമസ്റ്ററുകളിലെ
ക്ലാസ്സുകള്‍
ആരംഭിക്കുന്നതിനു
മുന്‍പായി ഓരോ
സെമസ്റ്റര്‍ പരീക്ഷകളും
നടത്തുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
പ്രീ
-ഡിഗ്രി നിര്‍ത്തലാക്കിയത്
4866.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജുകളില്‍ നിന്നും
പ്രീ-ഡിഗ്രി കോഴ്സുകള്‍
വേര്‍പെടുത്തിയത്
എന്നായിരുന്നു;
(ബി)
03.07.1997-ലെ
11899/ബി1/97/ഉ.വി.വ
നമ്പര്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
1998-99,
1999-2000, 2000-2001
കാലഘട്ടങ്ങളില്‍ ഡിഗ്രി
കോഴ്സിന് അംഗീകാരം
നല്കിയ മാനേജ്മെന്റ്
കോളേജുകളുടെ പട്ടിക
ലഭ്യമാക്കുമോ;
(ഡി)
20.08.2010
നു മുന്‍പ് പ്രസ്തുത
കോഴ്സുകള്‍ സുഗമമായി
നടത്തുന്നതിന് എത്ര
ലക്ചറര്‍മാരെ
നിയമിച്ചിരുന്നു;
അവരില്‍ എത്ര പേരുടെ
സേവനമാണ് റഗുലറൈസ്
ചെയ്തത്; വിശദമാക്കുമോ;
(ഇ)
മന്നാനിയ
കോളേജില്‍ സൈക്കോളജി
ലക്ചററായി നിയമനം
ലഭിച്ച വ്യക്തിയുടെ 2
വര്‍ഷത്തെ സര്‍വ്വീസ്
റഗുലറൈസ് ചെയ്തിട്ടില്ല
എന്നും നാളിതുവരെ
ടിയാന് വേതനം
നല്‍കിയിട്ടില്ല
എന്നുമുള്ള വിഷയം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ?
എടത്വ
സെന്റ് അലോഷ്യസ് കോളേജില്‍
പുതിയ കോഴ്സുകള്‍
4867.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ എടത്വ സെന്റ്
അലോഷ്യസ് കോളേജില്‍ ബി.
എ. മലയാളം എയ്ഡഡ്
കോഴ്സ് തുടങ്ങുന്നതിന്,
ഉന്നത വിദ്യാഭ്യാസ (ബി)
വകുപ്പിന്റെ
12.09.2013-ലെ സ.ഉ(കൈ)
നം. 615/13/ഉ.വി.വ
പ്രകാരം, സ്വീകരിച്ച
നടപടികളുടെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
കോളേജില്‍ എം.എസ്.സി
(സുവോളജി),
കമ്പ്യൂട്ടര്‍
മെയിന്റനന്‍സ് ആന്റ്
ഇലക്ട്രോണിക്സില്
സെല്‍ഫ് ഫൈനാന്‍സിംഗ്
യു. ജി. കോഴ്സ് എന്നിവ
തുടങ്ങണമെന്ന
ആവശ്യത്തിന്മേല്
സ്വീകരിച്ച നടപടിയുടെ
വിശദാംശം ലഭ്യമാക്കുമോ?
ഉന്നത
വിദ്യാഭ്യാസ രംഗത്ത്
കേരളത്തിന്റെ
എന്റോള്‍മെന്റ് റേഷ്യോ
4868.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ രംഗത്ത്
കേരളത്തിന്റെ
എന്റോള്‍മെന്റ് റേഷ്യോ
തൃപ്തികരമാണോ;
അല്ലെങ്കില്‍ പ്രസ്തുത
റേഷ്യോ
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഉന്നത
വിദ്യാഭ്യാസ രംഗത്തെ
എന്റോള്‍മെന്റ് റേഷ്യോ
ജില്ല തിരിച്ച്
ലഭ്യമാക്കുമോ?
ഡിഗ്രി
പ്രവേശന നടപടി
4869.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എം.ഷാജി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നടപ്പു വിദ്യാഭ്യാസ
വര്‍ഷത്തില്‍ ഡിഗ്രി
പ്രവേശനത്തിന്
സ്വീകരിച്ച നടപടിക്രമം
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
മുന്‍കാലങ്ങളില്‍
സ്വീകരിച്ചു വന്ന നയം
എന്തായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(സി)
ഓണ്‍ലൈന്‍
അലോട്ടുമെന്റുകള്ക്കുശേഷം
പ്രൊഫഷണല്‍ അഡ്മിഷന്
പൂര്‍ത്തിയാവും മുമ്പ്,
എല്ലാ ഒഴിവുകളിലേക്കും
സ്പോട്ട് അഡ്മിഷന്
നടത്താന്‍ കേരള
യൂണിവേഴ്സിറ്റിയുടെ
കീഴിലെ കോളേജുകള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതു കൊണ്ടുള്ള
നേട്ടം വിശദമാക്കുമോ?
കൊല്ലം
ജില്ലയിലെ കുളക്കട
സ്കില്‍ പാര്‍ക്കിന്റെ
നിര്‍മ്മാണം
4870.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം പ്രകാരം
കൊല്ലം ജില്ലയില്‍
കുളക്കട സ്കില്‍
പാര്‍ക്കിന്റെ
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവൃത്തിയുടെ
ടെന്‍ഡര്‍ നടപടികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
മന്നാനിയ
കോളേജ് ഓഫ് ആര്‍ട്സ് &
സയന്‍സ്
4871.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
പാങ്ങോട് മന്നാനിയ
കോളേജ് ഓഫ് ആര്‍ട്സ്
& സയന്‍സില്‍
എന്നാണ്
ബി.കോം(ടി.ടി.എം)
കോഴ്സ് അനുവദിച്ചത്;
(ബി)
പ്രസ്തുത
കോളേജിലേയ്ക്ക്
സെെക്കോളജി ലക്ചറര്‍
തസ്തിക
സൃഷ്ടിക്കുന്നതിലേക്കായി
യൂണിവേഴ്സിറ്റി
1.04.2004 തീയതിയില്‍
ACFV/24000/2000
നമ്പര്‍ കത്ത് പ്രകാരം
സര്‍ക്കാരിലേക്ക്
ശുപാര്‍ശ
നല്‍കിയിരുന്നോ;
(സി)
സെെക്കോളജി
ലക്ചറര്‍
തസ്തികയിലേയ്ക്ക്
സര്‍ക്കാര്‍
പ്രതിനിധികളും
യൂണിവേഴ്സിറ്റി
പ്രതിനിധികളും
ഉള്‍പ്പെട്ട
ഇന്റര്‍വ്യൂ ബോര്‍ഡാണോ
തെരഞ്ഞെടുപ്പ് നടത്തി
നിയമനം നല്‍കിയത്;
(ഡി)
എയ്ഡഡ്
കോളേജിലേക്കോ സ്വാശ്രയ
കോളേജിലേക്കോ ഗസ്റ്റ്
ലക്ചറര്‍മാരെ
നിയമിക്കുന്നതിനുള്ള
സെലക്ഷന്
ബോര്‍ഡിലേക്ക്
സര്‍ക്കാരും
യൂണിവേഴ്സിറ്റിയും
പ്രതിനിധികളെ
അയയ്ക്കാറുണ്ടോ;
(ഇ)
സെെക്കോളജി
ലക്ചറര്‍ ആയി നിയമനം
നല്കിയ
ഉദ്യോഗാര്‍ത്ഥിയുടെ
നിയമന ഉത്തരവില്‍
ഗസ്റ്റ് ലക്ചറര്‍
ആയിട്ടാണ് നിയമിച്ചത്
എന്ന്
പ്രതിപാദിച്ചിട്ടുണ്ടോ;
നിയമന ഉത്തരവിന്റെ
പകര്‍പ്പ് നല്‍കാമോ;
(എഫ്)
സ്ഥിരമായിട്ടായിരുന്നോ
ഗസ്റ്റ് ലക്ചറര്‍
ആയിട്ടായിരുന്നോ
പ്രസ്തുത നിയമനം എന്ന്
വ്യക്തമാക്കുമോ?
പെരിങ്ങോം
ആര്‍ട്സ് &സയന്‍സ്
കോളേജിന്റെ രണ്ടാം ഘട്ട
നിര്‍മ്മാണം
4872.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തില്‍ അനുവദിച്ച
പെരിങ്ങോം ആര്‍ട്സ്
& സയന്‍സ്
കോളേജിന്റെ രണ്ടാം ഘട്ട
നിര്‍മ്മാണ
പ്രവൃത്തിക്കുളള 10.5
കോടി രൂപയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കി
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്കുളള ഫണ്ട്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
അനുവദിക്കുമോ;
വിശദമാക്കാമോ?
പ്രൊഫസര്‍
പദവിക്ക് യു.ജി.സി.
നിഷ്കര്‍ഷിച്ചിരിക്കുന്ന
മാനദണ്ഡങ്ങള്‍
4873.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജുകളിലെയും
സര്‍വ്വകലാശാലകളിലെയും
അദ്ധ്യാപകര്‍ക്ക്
പ്രൊഫസര്‍ പദവി
ലഭിക്കുന്നതിന്
യു.ജി.സി.
നിഷ്കര്‍ഷിച്ചിരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
എയ്ഡഡ് കോളേജുകളിലെ
അദ്ധ്യാപകര്‍ക്ക്
പ്രൊഫസര്‍ പദവി
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്
നിഷ്കര്‍ഷിച്ചിരിക്കുന്ന
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
മാനദണ്ഡം
ലംഘിക്കുന്നവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കാമോ?
ചാലക്കുടി
പനമ്പിള്ളി മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജ്
4874.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
പനമ്പിള്ളി
മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജില്‍
പുതുതായി നിര്‍മ്മിച്ച
ക്വാര്‍ട്ടേഴ്സുകള്‍
പ്രവര്‍ത്തന
സജ്ജമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
ട്രഷറി
നിക്ഷേപ ഫണ്ടുപയോഗിച്ച്
3.50 കോടി രൂപ
ചെലവഴിച്ച് കോളേജില്‍
നിര്‍മ്മിച്ച ഇന്‍ഡോര്‍
സ്റ്റേഡിയം
വൈദ്യുതീകരിക്കുന്നതിനും
കൂടുതല്‍ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തി
കാര്യക്ഷമമായി
പ്രവര്‍ത്തിപ്പിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ചിറ്റൂര്‍,
കൊഴിഞ്ഞാമ്പാറ
ഗവണ്മെന്റ് കോളേജുകളുടെ
വികസനം
4875.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
ഗവണ്മെന്റ് കോളേജിന്റെ
വികസനത്തിനായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കൊഴിഞ്ഞാമ്പാറ
ഗവണ്മെന്റ് കോളേജിന്റെ
വികസനത്തിനായി
എന്തൊക്കെ പദ്ധതികളാണ്
പുതുതായി ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
തമിഴ്-ന്യൂനപക്ഷ
മേഖലയില്‍പ്പെട്ട
കോളേജുകള്‍ എന്ന സവിശേഷ
പരിഗണന മേല്‍പ്പറഞ്ഞ
രണ്ട് കോളേജുകള്‍ക്ക്
ഇന്നേവരെ
ലഭിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
തമിഴ്-ന്യൂനപക്ഷങ്ങളുടെ
വിദ്യാഭ്യാസ
വികസനത്തിനുള്ള
പ്രത്യേക പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എന്തൊക്കെ കാര്യങ്ങളാണ്
പ്രസ്തുത കോളേജുകളില്‍
ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അപമര്യാദയായി
പെരുമാറിയ കോളേജ്
അദ്ധ്യാപകനെതിരെ നടപടി
4876.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ മഞ്ചേശ്വരം
ഗവ.ഗോവിന്ദപൈ കോളേജില്‍
ലഹരി മരുന്ന് ഉപയോഗിച്ച
അദ്ധ്യാപകന്
വിദ്യാര്‍ത്ഥികളോട്
അപമര്യാദയായി
പെരുമാറിയത്
സംബന്ധിച്ച്
വിദ്യാര്‍ത്ഥിനികള്‍
ബഹു.വിദ്യാഭ്യാസ
വകുപ്പുമന്ത്രിക്ക്
നല്കിയ പരാതി ആരാണ്
അന്വേഷിക്കുന്നത്;
അന്വേഷണ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
അധ്യാപകനെ അന്നുതന്നെ
മഞ്ചേശ്വരം പോലീസ്
സ്റ്റേഷനില്‍
ഹാജരാക്കിയിരുന്നുവോ;
അധ്യാപകനെതിരെ പോലീസ്
കോളേജ് ഡയറക്ടര്‍ക്ക്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
അധ്യാപകനെതിരെ മുന്‍പും
പരാതി ഉണ്ടായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
പ്രസ്തുത
അധ്യാപകനെതിരെ
ഇതുവരെയായി നടപടി
ഉണ്ടാകാതിരിക്കാനുള്ള
കാരണം വിശദമാക്കാമോ?
യൂണിവേഴ്സിറ്റി
അസിസ്റ്റന്റ് തസ്തികയില്‍
ഡെപ്യൂട്ടേഷന് നിയമനം
4877.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാഭ്യാസ
വകുപ്പിനു കീഴിലുളള
യൂണിവേഴ്സിറ്റികളില്‍
അസിസ്റ്റന്റ്
തസ്തികയില്‍ ഇതര
വകുപ്പുകളില്‍ നിന്നും
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
തസ്തിക വേക്കന്റായി
കണക്കാക്കി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ?
സര്‍വ്വകലാശാലകളിലെ
നിയമനങ്ങള്‍
4878.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം
സര്‍വ്വകലാശാലകളിലെ
ഏതെല്ലാം തസ്തികകളിലെ
നിയമനങ്ങളാണ്
പി.എസ്.സി.വഴി
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതു വരെ വിവിധ
സര്‍വ്വകലാശാലകളിലെ
ഏതെല്ലാം തസ്തികകളിലെ
എത്ര ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
ആയതില്‍ നാളിതുവരെ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്നും
വിശദമാക്കാമോ?
സര്‍ട്ടിഫിക്കറ്റുകള്‍
തടഞ്ഞ് വയ്ക്കുന്ന
സ്വാശ്രയ കോളേജുകളുടെ
നടപടി
4879.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
കോളേജുകള്‍ക്കും മറ്റ്
പ്രൈവറ്റ്
കോളേജുകള്‍ക്കും
വിദ്യാര്‍ത്ഥികളുടെ
ഒറിജിനല്‍
സര്‍ട്ടിഫിക്കറ്റുകള്‍
തടഞ്ഞ് വയ്ക്കാനുള്ള
അധികാരമുണ്ടോ;
(ബി)
വിവിധ
കഷ്ടപ്പാടുകള്‍ മൂലം
ഇടയ്ക്ക് പഠനം
നിര്‍ത്തേണ്ടിവരുന്ന
വിദ്യാര്‍ത്ഥികളില്‍
നിന്നും മുഴുവന്‍
കോഴ്സ് ഫീയും
ഒടുക്കിയതിനുശേഷം
മാത്രമേ അവര്‍ക്ക്
ഒറിജിനല്‍
സര്‍ട്ടിഫിക്കറ്റുകള്‍
തിരികെ
നല്‍കുകയുളളുവെന്ന്
തീരുമാനിക്കാന്‍
സ്വാശ്രയ
കോളേജുകള്‍ക്കും മറ്റ്
കോളേജുകള്‍ക്കും
അധികാരമുണ്ടോ;
(സി)
മേല്‍പ്പറഞ്ഞ
കാരണത്താല്‍
സര്‍ട്ടിഫിക്കറ്റുകള്‍
തിരികെ ലഭിക്കാതെ
കഷ്ടപ്പെടുന്ന നിരവധി
വിദ്യാര്‍ത്ഥികള്‍
സംസ്ഥാനത്തുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
സര്‍ട്ടിഫിക്കറ്റുകള്‍
തടഞ്ഞ് വെയ്ക്കുന്ന
സ്വാശ്രയ കോളേജുകള്‍,
മറ്റ് പ്രൈവറ്റ്
കോളേജുകള്‍
എന്നിവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ?
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം ചെയ്യുന്നതില്‍
കാലതാമസം
4880.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ
യൂണിവേഴ്സിറ്റികളില്‍
നിന്നും ബിരുദവും,
ബിരുദാനന്തര
ബിരുദവുമടക്കമുള്ള
പരീക്ഷകള്‍ പാസ്സായ
വിദ്യാര്‍ത്ഥികള്‍ക്ക്
ഒറിജനല്‍
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം ചെയ്യുന്നതില്‍
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
യൂണിവേഴ്സിറ്റികളില്‍
നിന്നും ഒറിജനല്‍
സര്‍ട്ടിഫിക്കറ്റുകള്‍
കാലതാമസം കൂടാതെ വിതരണം
ചെയ്യുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ഐ.എച്ച്.ആര്.ഡി.
ജീവനക്കാരുടെ
ശമ്പളവര്‍ദ്ധന
4881.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.എച്ച്.ആര്.ഡി.യില്‍
ജോലി ചെയ്യുന്ന
സാങ്കേതിക വിഭാഗം
ജീവനക്കാര്‍ക്ക് 2011
നു ശേഷം വാര്‍ഷിക
ഇന്‍ക്രിമെന്റ്
നല്‍കിയിട്ടില്ല
എന്നതും എ.ഐ.സി.ടി.ഇ.
പ്രകാരമുള്ള
ശമ്പളവര്‍ദ്ധന
നടപ്പിലാക്കിയിട്ടില്ല
എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് പരിഹരിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വി.എച്ച്.എസ്.ഇ.
പ്രാക്ടിക്കല്‍ ലാബുകള്‍
4882.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വി.എച്ച്.എസ്.ഇ.യിലെ
മാറിയ കരിക്കുലം
പ്രകാരമുളള
പ്രവര്‍ത്തനങ്ങള്‍ക്ക്
ഒന്നാം വര്‍ഷ രണ്ടാം
വര്‍ഷ പ്രാക്ടിക്കല്‍
ലാബുകളില്‍ മതിയായ
സൗകര്യം ഇല്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നടപടി
സ്വീകരിക്കുമോ;
(ബി)
വി.എച്ച്.എസ്.ഇ
ലാബ് അസിസ്റ്റന്റ്,
പ്യൂണ്‍ തുടങ്ങിയ
നിരവധി തസ്തികകളുടെ
പേര് പുനര്‍നാമകരണം
നടത്തിയ സാഹചര്യത്തില്‍
വി.എച്ച്.എസ്.ഇ.യിലെ
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍ എന്ന
തസ്തികയുടെ പേര്
പുനര്‍നാമകരണം
ചെയ്യണമെന്ന അപേക്ഷ
വി.എച്ച്.എസ്.ഇ.
ഡയറക്ടര്‍ക്ക്
നല്യിട്ടുണ്ടെങ്കിലും
നടപടിയായില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഫയലില്‍ നടപടി
സ്വീകരിക്കുമോ;
(സി)
വി.എച്ച്.എസ്.ഇ.യിലെ
പുതിയ കരിക്കുലം
പ്രകാരം എഴുപത് ശതമാനം
പ്രായോഗിക
പരിശീലനത്തിന്
പ്രാധാന്യം നല്കുന്ന
സാഹചര്യത്തില്‍
പ്രാക്ടിക്കല്‍
അധ്യാപകരായ
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്
മൂന്നാം മൊഡ്യൂളിനും
നാലാം മൊഡ്യൂളിനും
ട്രെയിനിംഗ്
നല്‍കിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നടപടി
സ്വീകരിക്കുമോ?
ട്രേഡ്-ഇന്‍സ്ട്രക്ടര്‍
തസ്തികയിലുള്ളവരുടെ
പ്രൊമോഷന്
4883.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിലെ
സബോര്‍ഡിനേറ്റ്
സര്‍വ്വീസ്
പരിഷ്ക്കരിച്ചതിനെത്തുടര്ന്ന്
ട്രേഡ്-ഇന്‍സ്ട്രക്ടര്‍
തസ്തികയിലുള്ളവരുടെ
പ്രൊമോഷന് തടസ്സം
നേരിട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുന്നതിനു
വേണ്ടി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
തസ്തികയില്‍
ബെെ-ട്രാന്‍സ്ഫര്‍
പ്രൊമോഷന് പുതിയതായി
നിശ്ചയിച്ച അനുപാതം
പാലിക്കേണ്ട പ്രാബല്യ
തീയതി സംബന്ധിച്ച
അവ്യക്തത നീക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
നാഷണല്‍
സ്കില്‍ ക്വാളിഫിക്കേഷന്‍
ഫ്രയിംവര്‍ക്ക് തൊഴില്‍
നൈപുണ്യ കോഴ്സുകള്‍
4884.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
സ്കില്‍
ക്വാളിഫിക്കേഷന്‍
ഫ്രയിംവര്‍ക്ക് തൊഴില്‍
നൈപുണ്യ കോഴ്സ് കേരളം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
2017
മുതല്‍ എന്‍. എസ്.
ക്യു. എഫ്.
നടപ്പാക്കാത്ത
സംസ്ഥാനങ്ങള്‍ക്ക്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ലഭിക്കേണ്ട
വിദ്യാഭ്യാസ ഫണ്ടുകള്‍
കിട്ടാത്ത
സാഹചര്യമുണ്ടോ;
(സി)
നാഷണല്‍
സ്കില്‍
ക്വാളിഫിക്കേഷന്‍
ഫ്രയിംവര്‍ക്ക് തൊഴില്‍
നൈപുണ്യ കോഴ്സുകള്‍
നടപ്പിലാക്കാന്‍
സംസ്ഥാനം എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളിലെ അദ്ധ്യയന
നിലവാരം
4885.
ശ്രീ.റ്റി.വി.രാജേഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളുടെ അദ്ധ്യയന
നിലവാരം
പരിതാപകരമാണെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
യോഗ്യതയുള്ള
അദ്ധ്യാപകരും
പര്യാപ്തമായ അടിസ്ഥാന
സൗകര്യങ്ങളും മിക്ക
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളിലുമില്ലെന്ന
പരാതി അന്വേഷിക്കാന്‍
തയ്യാറാകുമോ;
(സി)
സര്‍ക്കാര്‍,
എയ്ഡഡ് എഞ്ചിനീയറിംഗ്
കോളേജുകളില്‍ മുഴുവന്‍
സീറ്റുകളിലേയ്ക്കും
പ്രവേശനം നേടിയപ്പോള്‍
സ്വാശ്രയ കോളേജുകളില്‍
57 ശതമാനം മെറിറ്റ്
സീറ്റുകളിലും പ്രവേശനം
നേടാന്‍ ആളില്ലാതെ
പോയതിന്റെ കാരണം
പരിശോധിക്കുമോ;
(ഡി)
വിദ്യാര്‍ത്ഥികളുടെ
ഭാവിയെ കരുതി മുമ്പ്
ഹൈക്കോടതി
ഉത്തരവിട്ടതുപോലെ
നിശ്ചിത വിജയ ശതമാനം
ഇല്ലാത്ത കോളേജുകള്‍
പൂട്ടാന്‍ തയ്യാറാകുമോ?
അധ്യാപകരുടെ
അനധികൃത പ്രൊമോഷനുകള്‍
4886.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
നിയമസഭയിലേക്കുള്ള
ഇക്കഴിഞ്ഞ പൊതു
തെരഞ്ഞെടുപ്പ്
വിജ്ഞാപനം വന്നശേഷം
സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജുകളില്‍
മുന്‍സര്‍ക്കാര്‍
നടത്തിയ അധ്യാപകരുടെ
അനധികൃതമായ
പ്രൊമോഷനുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പ്രസ്തുത
നടപടി നിയമ
വിരുദ്ധമാണെന്ന്
സര്‍ക്കാരിന്
ബോധ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
റദ്ദാക്കി നിയമാനുസൃതം
നടപടി
സ്വീകരിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കില്‍
വിശദമാക്കുമോ?
സര്‍ക്കാര്‍
പോളിടെക്നിക്കുകളില്‍
തൊഴിലധിഷ്ഠിത കോഴ്സുകള്‍
4887.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പോളിടെക്നിക്കുകള്
വഴി തൊഴില്‍രഹിതരായ
യുവതീയുവാക്കള്‍ക്ക്
സ്വയം തൊഴില്‍
നേടുന്നതിനുതകുന്ന
ഹ്രസ്വകാല
തൊഴിലധിഷ്ഠിത
കോഴ്സുകള്‍
നടത്തുന്നതിന് പദ്ധതി
നിലവിലുണ്ടോ; എങ്കില്‍
ഇൗ പദ്ധതി സംബന്ധിച്ചും
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
പോളിടെക്നിക്കുകള്
സംബന്ധിച്ചുമുള്ള
വിശദാംശം നല്‍കുമോ;
(ബി)
ഇൗ
പദ്ധതിയിലൂടെ നടത്തി
വരുന്ന തൊഴിലധിഷ്ഠിത
കോഴ്സുകള്‍
ഏതൊക്കെയാണ്; വിശദാംശം
നല്‍കുമോ:
(സി)
നെടുംകണ്ടത്ത്
പ്രവര്‍ത്തിക്കുന്ന
പോളിടെക്നിക്കില്‍ ഇൗ
പദ്ധതി പ്രകാരം വിവിധ
തൊഴിലധിഷ്ഠിത
കോഴ്സുകള്‍
പഠിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പോളിടെക്നിക്
കോളേജുകളിലെ സ്റ്റാഫ്
പാറ്റേണ്‍
4888.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോളിടെക്നിക്
കോളേജുകളില്‍ ഏത്
ഉത്തരവ് പ്രകാരമുള്ള
സ്റ്റാഫ് പാറ്റേണ്‍ ആണ്
നിലവിലുള്ളതെന്നും, ഈ
ഉത്തരവില്‍ അധ്യാപക
വിദ്യാര്‍ത്ഥി അനുപാതം
എത്രയാണെന്നും
ഉത്തരവിന്റെ പകര്‍പ്പ്
സഹിതം വിശദമാക്കുമോ;
(ബി)
ഗവ.
ഉത്തരവ്
നം.175/2016/HEdn.
തീയതി 07-08-2016
പ്രകാരം സംസ്ഥാനത്ത്
ഏതെല്ലാം പോളിടെക്നിക്
കോളേജുകളിലാണ്
തസ്തികയും അധ്യാപക
വിദ്യാര്‍ത്ഥി
അനുപാതവും
വ്യത്യാസപ്പെടുത്തിയിട്ടുള്ളത്;
ഉത്തരവിന്റെ പകര്‍പ്പും
വിശദ വിവരങ്ങളും
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ഉത്തരവ് സംസ്ഥാന
വ്യാപകമായി
നടപ്പിലാക്കുന്നിതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ സര്‍ക്കാര്‍
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി ജൂനിയര്‍
അധ്യാപകര്‍
4889.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി
ജൂനിയര്‍ അധ്യാപകരെ
സീനിയര്‍ അധ്യാപകരായി
തസ്തിക ഉയര്‍ത്തുന്നതു
സംബന്ധിച്ച വിഷയം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
നിലവിലെ സ്ഥിതിയും
കഴിഞ്ഞ സര്‍ക്കാര്‍
സ്വീകരിച്ച നടപടികളും
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(സി)
സ്പെഷ്യല്‍
റൂള്‍ ഭേദഗതി
ഉള്‍പ്പെടെയുള്ള
നിയമപരമായ നടപടികള്‍
സ്വീകരിച്ച്,
ഹയര്‍സെക്കണ്ടറി
അധ്യാപകര്‍ക്ക്
സമാനമായി വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി
അധ്യാപകരുടെയും തസ്തിക
ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സ്വകാര്യ
സര്‍വ്വകലാശാലകള്‍
4890.
ശ്രീ.എം.
രാജഗോപാലന്‍
,,
ആര്. രാജേഷ്
,,
പി.ടി.എ. റഹീം
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ
സര്‍വ്വകലാശാലകള്‍
ആരംഭിക്കാന്‍
മുന്‍സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദ്യാഭ്യാസ
മേഖലയിലെ ഗുണനിലവാരവും
കാര്യക്ഷമതയും
തകര്‍ക്കുന്ന ഇത്തരം
നടപടികള്‍
തിരുത്തുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
യൂണിവേഴ്സിറ്റി
അസിസ്റ്റന്റ് തസ്തിക
4891.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുളള
യൂണിവേഴ്സിറ്റികളില്‍
അസിസ്റ്റന്റ്
തസ്തികയില്‍ ആകെ എത്ര
ഒഴിവുകള്‍ ഉണ്ടെന്നാണ്
കണക്കാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലുള്ള മുഴുവന്‍
ഒഴിവുകളും
നികത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ മുഴുവന്‍
ഒഴിവുകളും എത്ര
കാലത്തിനുള്ളില്‍
നികത്താനാകുമെന്നാണ്
കണക്കാക്കുന്നത്;
പി.എസ്.സി. വഴി
നിയമിക്കേണ്ട
തസ്തികയില്‍
ദിവസവേതനാടിസ്ഥാനത്തിലോ
കരാര്‍ വ്യവസ്ഥയിലോ
നിയമനം
നടത്തിയിട്ടുണ്ടോ എന്ന്
വിശദമാക്കാമോ?
യൂണിവേഴ്സിറ്റികളിലെ
ഒഴിവുകള്‍ പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്യുന്നത്
4892.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
യൂണിവേഴ്സിറ്റികളില്‍
ദിവസ
വേതനാടിസ്ഥാനത്തിലും
കരാര്‍ വ്യവസ്ഥയിലും
ഉളള ജീവനക്കാര്‍ ജോലി
ചെയ്യുന്ന തസ്തികകളിലെ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നില്ല എന്ന
പരാതി ഉയര്‍ന്ന്
വന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യം
പരിശോധിക്കുന്നതിനും
എല്ലാ ഒഴിവുകളും
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുമെന്ന് ഉറപ്പ്
വരുത്തുന്നതിനും കര്‍ശന
നടപടി സ്വീകരിക്കുമോ;
(ബി)
ഉദ്യോഗാര്‍ത്ഥികളുടെ
വിഷമാവസ്ഥ
പരിഹരിക്കുന്നതിന്
മേല്പറഞ്ഞ ഒഴിവുകള്‍
പൂര്‍ണ്ണമായി
നികത്തുമെന്ന് ഉറപ്പു
വരുത്താന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കേരള
സംസ്ഥാന സാക്ഷരതാ മിഷന്
4893.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
കെ. ബാബു
,,
പി.വി. അന്‍വര്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന സാക്ഷരതാ
മിഷന് നടപ്പിലാക്കി
വരുന്ന തുടര്‍
വിദ്യാഭ്യാസ
പരിപാടികള്‍, നിരക്ഷരത
നിര്‍മ്മാര്‍ജ്ജന
പരിപാടികള്‍ തുടങ്ങിയവ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സാക്ഷരതാ
മിഷന് നടത്തി വരുന്ന
തുല്യതാ കോഴ്സുകളുടെ
നിലവാരവും സുതാര്യതയും
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
അക്ഷര
സാഗരം പദ്ധതി
4894.
ശ്രീ.ജെയിംസ്
മാത്യു
,,
പുരുഷന് കടലുണ്ടി
,,
കെ.ജെ. മാക്സി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
നിവാസികളുടെ
സാക്ഷരതയ്ക്കായി 'അക്ഷര
സാഗരം' പദ്ധതി
ആരംഭിയ്ക്കാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി മുഖേന
കൈവരിയ്ക്കാന്‍
ഉദ്ദേശിയ്ക്കുന്നത്;
(സി)
ഏതെല്ലാം
ജില്ലകളിലാണ് പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പബ്ലിക്
ലൈബ്രറികള്‍
ആരംഭിക്കുവാനുള്ള
മാനദണ്ഡങ്ങള്‍
4895.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാം പബ്ലിക്
ലൈബ്രറികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
പബ്ലിക്
ലൈബ്രറികള്‍
ആരംഭിക്കുവാനുള്ള
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
പുതുതായി ലൈബ്രറികള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
മലപ്പുറം ജില്ലാ
ആസ്ഥാനത്ത് ഒരു പബ്ലിക്
ലൈബ്രറി സ്ഥാപിക്കുന്ന
കാര്യം പരിഗണിക്കുമോ?
സ്റ്റേറ്റ്
സെന്‍ട്രല്‍ ലെെബ്രറി
T 4896.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റേറ്റ്
സെന്‍ട്രല്‍
ലെെബ്രറിയായ
തിരുവനന്തപുരം
പബ്ലിക്ക്
ലെെബ്രറിയില്‍ ഇപ്പോള്‍
എത്ര അംഗങ്ങളുണ്ടെന്ന്
വ്യക്തമാക്കുമോ?
(ബി)
തിരുവനന്തപുരം
സെന്‍ട്രല്‍
ലെെബ്രറിക്ക്
അവധിയില്ലാത്ത
ദിനങ്ങള്‍
സൃഷ്ടിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ലൈബ്രറികളുടെ
നവീകരണം
4897.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബഡ്ജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ച പ്രകാരം
സംസ്ഥാനത്തെ
ലൈബ്രറികളുടെ
സൗകര്യങ്ങള്‍
നവീകരിക്കുന്നതിന്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതിയുടെ ഗൈഡ്
ലൈന്‍സ് എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
ഒരു
മണ്ഡലത്തിലെ എത്ര
ലൈബ്രറികളുടെ
സൗകര്യങ്ങള്‍ ഇപ്രകാരം
നവീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?