സി.എച്ച്. സി
-കള്‍ ശക്തിപ്പെടുത്തുന്നതിന്
നടപടികള്‍
170.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സി.എച്ച്. സി കളില്‍
അനുവദിക്കപ്പെട്ട Staff
Pattern
അനുസരിച്ചിട്ടുള്ള
ജീവനക്കാരെ
നിയമിച്ചിട്ടില്ലായെന്ന
കാര്യം സര്‍ക്കാറിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
.
(ബി)
പ്രസ്തുത
സാഹചര്യത്തില്‍
സി.എച്..സി. കളിലെ
Staff പാറ്റേണ്‍
അനുസരിച്ചു ജീവനക്കാരെ
നിയമിക്കുന്നതിന്
സത്വരനടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഫറോക്ക് താലൂക്ക്
ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍
171.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജക മണ്ഡലത്തിലെ
ഫറോക്ക്
മുന്‍സിപ്പാലിറ്റിയിലുള്ള
താലൂക്ക് ആശുപത്രിയില്‍
നിലവില്‍ എത്ര
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
ജീവനക്കാരുടെയും
തസ്തികകള്‍ ഉണ്ട്;
ഇതില്‍ ഏതൊക്കെ
തസ്തികകളാണ്
ഒഴിഞ്ഞുകിടക്കുന്നതെന്നു
വ്യക്തമാക്കുമോ;
(ബി)
ആശുപത്രിയില്‍
കിടത്തി
ചികിത്സയ്ക്കുള്ള എല്ലാ
സൗകര്യങ്ങളും
ഉണ്ടായിട്ടും രോഗികളെ
അഡ്മിറ്റ് ചെയ്യാന്‍
ഡോക്ടര്‍മാര്‍ വിമുഖത
കാണിക്കുന്ന കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
2016
ജനുവരി 1 മുതല്‍
ആഗസ്റ്റ് 31 വരെ ഈ
ആശുപത്രിയില്‍ എത്ര
രോഗികളെ അഡ്മിറ്റ്
ചെയ്തിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(ഡി)
സ്ഥാപനത്തില്‍
കിടത്തി ചികിത്സ
ആവശ്യമുള്ള
രോഗികള്‍ക്ക് ഒ.പി.
സമയത്തിനുശേഷവും
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
ആരോഗ്യത്തിന് ഹാനികരമായ
കുടിവെള്ള വിതരണം
172.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടാങ്കറുകളില്‍
വിതരണം ചെയ്യുന്ന
കുടിവെള്ളം
ആരോഗ്യത്തിന്
ഹാനീകരമാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതുമായി ബന്ധപ്പെട്ട്
എത്ര പരിശോധനകള്‍
നടത്തിയിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട എത്ര
കേസ്സുകള്‍
രജിസ്റ്റര്ച്ചെയ്തിട്ടുണ്ട്;
(ഡി)
ഇത്
തടയുന്നതിനുവേണ്ടി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
അതിസങ്കീര്‍ണ്ണ
ശസ്ത്രക്രിയാനിരക്കുകളുടെ
ഏകീകരണം
173.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവയവമാറ്റമുള്പ്പെടെയുള്ള
അതിസങ്കീര്‍ണ്ണ
ശസ്ത്രക്രിയകള്‍
നടത്തുന്ന സ്വകാര്യ
ആശുപത്രികള്‍ വളരെ
ഉയര്‍ന്ന നിരക്കിലുള്ള
തുകയാണ്
ശസ്ത്രക്രിയയ്ക്കും
മറ്റും
ഈടാക്കിവരുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാരണത്താൽ
പല രോഗികള്‍ക്കും
യഥാസമയം ശസ്ത്രക്രിയയും
തുടര്‍ചികിത്സയും
നടത്തുന്നതിന് കഴിയാത്ത
സാഹചര്യമാണ്
നിലവിലുള്ളതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അവയവമാറ്റത്തിനും
അതിസങ്കീര്‍ണ്ണ
ശസ്ത്രക്രിയകള്‍ക്കുമുള്ള
നിരക്ക്
ഏകീകരിക്കുന്നത്
സംബന്ധിച്ച് ആലോചനകള്‍
നടക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ?
ജി.സി.എം.എസ്
സ്ഥാപിക്കുന്നതിന് നടപടി
174.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17സാമ്പത്തിക
വര്‍ഷം കോഴിക്കോട്
റീജ്യണല്‍
അനലറ്റിക്കല്‍ ലാബില്‍
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന് മുഖേന
ജി.സി.എം.എസ് എന്ന
ഉപകരണം
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
ഫയല്‍ നമ്പര്‍ സഹിതം
വിശദമാക്കാമോ?
ടി.എച്.ക്യു.
നിലവാരത്തിലുള്ള സ്റ്റാഫ്
പാറ്റേണ്‍
175.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
ടി.എച്.ക്യു.
നിലവാരത്തിലുള്ള
സ്റ്റാഫ് പാറ്റേണ്‍
പ്രകാരമുള്ള
ജീവനക്കാരില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ശബരിമലയുടെ
താലൂക്ക് ആശുപത്രിയായ
ഇവിടെ സ്റ്റാഫ്
പാറ്റേണ്‍ പ്രകാരം
മതിയായ തസ്തിക
സൃഷ്ടിക്കാത്തതുമൂലം
ജീവനക്കാരും രോഗികളും
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മതിയായ
ജീവനക്കാരില്ലാത്തതു
മൂലം പുതുതായി
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
കെട്ടിടം പോലും
പൂര്‍ണ്ണമായി
ഉപയോഗിക്കാന്‍
കഴിയാത്തതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പമ്പയില്‍
ചേര്‍ന്ന ശബരിമല
അവലോകനയോഗ
തീരുമാനപ്രകാരം റാന്നി
ടി.എച്.ക്യു. വില്‍
പുതുതായി തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
ഫയല്‍
സമര്‍പ്പിച്ചെങ്കിലും,
പോസ്റ്റുകള്‍ ഇതേവരെ
അനുവദിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എന്തു കൊണ്ടാണ് ഇത്
സംഭവിച്ചത് എന്ന്
വ്യക്തമാക്കാമോ; ഈ
ഫയല്‍ ഇപ്പോള്‍ ആരുടെ
പക്കലാണുള്ളത്;
(ഇ)
റാന്നി
ടി.എച്.ക്യു. വില്‍
ആവശ്യമായ തസ്തികകള്‍
അനുവദിക്കുന്നതില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
കരള്‍
രോഗം
176.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കരള്‍ സംബന്ധമായ
അസുഖങ്ങള്‍
വര്‍ദ്ധിച്ച് വരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ലിവര്‍
ട്രാന്സ്പ്ലാന്റേഷന്
നടത്തുന്നതിനായി
സര്‍ക്കാര്‍
ആശുപത്രികളില്‍
ആവശ്യത്തിന് സൗകര്യം
ഇല്ലാത്തതിനാലും
സ്വകാര്യ ആശുപത്രികളിലെ
താങ്ങാനാവാത്ത ചെലവ്
മൂലവും സാധാരണക്കാരായ
ജനങ്ങള്‍ അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
കരള്‍
രോഗത്തിന് ഫലപ്രദമായ
ചികിത്സ സര്‍ക്കാര്‍
ആശുപത്രികളില്‍
ഇല്ലാത്തതിനാലും
ചികിത്സ ഉള്ള സ്വകാര്യ
ആശുപത്രികള്‍ കാരുണ്യ
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടില്ലാത്തതിനാലും
കാരുണ്യ പദ്ധതിപ്രകാരം
ലഭ്യമാകേണ്ട സഹായവും
പ്രധാനമന്ത്രിയുടെ
ചികിത്സാസഹായവും ഒന്നും
പാവപ്പെട്ടവരായ
രോഗികള്‍ക്ക്
ലഭ്യമാകാത്ത സാഹചര്യം
കണക്കിലെടുത്ത് ഇത്തരം
രോഗികള്‍ക്ക് പ്രത്യേക
ആനുകൂല്യങ്ങള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പേവിഷ
വാക്സിന്
177.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേവിഷ
വാക്സിനുമായി
ബന്ധപ്പെട്ട് എത്രകോടി
രൂപ പ്രതിവര്‍ഷം
സംസ്ഥാനം
ചെലവഴിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
തെരുവ്
നായകളുടെ
ആക്രമണമേറ്റവര്‍ക്ക്
സര്‍ക്കാര്‍,സ്വകാര്യ
ആശുപത്രികളില്‍ സൗജന്യ
ചികിത്സ
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വ്യാജ
ആയൂര്‍വേദ മരുന്നുകള്‍
178.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
ആയൂര്‍വേദ മരുന്നുകളുടെ
ഗുണനിലവാരം സംബന്ധിച്ച്
സര്‍ക്കാര്‍ ഏതെങ്കിലും
തരത്തിലുള്ള
പരിശോധനങ്ങള്‍
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(ബി)
ആയൂര്‍വേദ
മരുന്നുകള്‍ എന്ന
പേരില്‍ വ്യാജ
മരുന്നുകള്‍
സംസ്ഥാനത്തുടനീളം
വില്ക്കപ്പെടുന്നു
എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിനെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
മുക്കം
സി.എച്ച്.സി.യുടെ
നിലവാരമുയര്ത്തുന്നതിനുളള
നടപടികള്‍
179.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുക്കം സി.ഏച്ച്.സി.
യുടെ
നിലവാരമുയര്ത്തണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ആശുപത്രിയുടെ
സമഗ്രവികസനത്തിന്
എന്തെല്ലാം കാര്യങ്ങള്‍
ചെയ്യാനാണുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ആശുപത്രിയുടെ
സ്റ്റാഫ് പാറ്റേണില്‍
മാറ്റം
വരുത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
ആരോഗ്യ
മേഖലയിലെ നിയമനങ്ങള്‍
180.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. സ്വരാജ്
,,
എം. മുകേഷ്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻസര്‍ക്കാരിന്റെ
കാലത്ത് ആരോഗ്യ
മേഖലയില്‍ നടന്ന
നിയമനങ്ങള്‍
സംബന്ധിച്ച് പരിശോധന
നടത്തുമോ;
(ബി)
നിലവില്‍
ഡോക്ടര്‍, നഴ്സ്,
പാരാമെഡിക്കല്‍
ജീവനക്കാര്‍ എന്നിവരുടെ
ഒഴിവുകള്‍ സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കൃത്രിമ
ചെെനീസ് മുട്ടകളുടെ വിപണനം
181.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മനുഷ്യാരോഗ്യത്തിന്
ഭീഷണി ഉയര്‍ത്തുന്ന
കൃത്രിമ ചെെനീസ്
മുട്ടകളുടെ വിപണനം
വ്യാപകമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
അതു പരിശോധിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
വിഷാംശമുണ്ടെന്ന്
സംശയിക്കപ്പെടുന്ന
ചെെനീസ്
കളിപ്പാട്ടങ്ങള്‍ കൂടി
ഇതോടൊപ്പം പരിശോധന
നടത്തുവാന്‍
നിര്‍ദ്ദേശം നല്കുുമോ?
അര്‍ബുദ
പരിശോധനാ സംവിധാനവും
ഹൃദയശസ്ത്രക്രിയക്കുള്ള
സൗകര്യവും
182.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
,,
കെ. കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അര്‍ബുദ
പരിശോധനാ സംവിധാനവും
ഹൃദയശസ്ത്രക്രിയക്കുള്ള
സൗകര്യവും ഇതിനാവശ്യമായ
കാത്ത് ലാബും എല്ലാ
താലൂക്ക്
ആശുപത്രികളിലും
സ്ഥാപിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
വര്‍ഷം ഏതെല്ലാം
താലൂക്ക്
ആശുപത്രികളിലാണ്
പ്രസ്തുത സൗകര്യങ്ങള്‍
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിനായി
ബഡ്ജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ചെറൂപ്പ
ഹെല്‍ത്ത് സെന്റര്‍
183.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍ കോളേജിന്
കീഴിലുളള ചെറൂപ്പ
ഹെല്‍ത്ത് സെന്ററില്‍ ,
എം.എല്‍.എ യുടെ
നിയോജകമണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിച്ച
കെട്ടിടത്തില്‍
ഡയാലിസിസ് സെന്റര്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
സെന്ററിലേക്ക്
കോഴിക്കോട് മെഡിക്കല്‍
കോളേജില്‍ നിന്ന്
ഡോക്ടര്‍മാര്‍ക്ക്
വരുന്നതിന് ആസ്തി വികസന
പദ്ധതിയില്‍ അനുവദിച്ച
വാഹനം സംബന്ധിച്ച
1552/M1/2016/H&FWD
ഫയലില്‍ എന്തു
തീരുമാനമാണ്
എടുത്തിട്ടുളളത്;വിശദമാക്കാമോ;
(സി)
ചെറൂപ്പ
ഹെല്‍ത്ത് സെന്റര്‍
മികവിന്റെ
കേന്ദ്രമാക്കാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
ആരോഗ്യ
വകുപ്പിന്
കേന്ദ്രധനസഹായത്തോടെ ലഭിച്ച
പുതിയ പദ്ധതികള്‍
184.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
റോജി എം. ജോണ്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
ആരോഗ്യമന്ത്രിയുടെ
നേതൃത്വത്തില്‍ നടന്ന
ഡല്‍ഹി സന്ദര്‍ശനങ്ങള്‍
കൊണ്ട് ആരോഗ്യ
വകുപ്പിന് ലഭിച്ച പുതിയ
പദ്ധതികള്‍
വിശദമാക്കാമോ?
(ബി)
ഇൗ
പദ്ധതിക്കായി എ്രത
കോടി രൂപയുടെ
കേന്ദ്രധനസഹായം
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ?
(സി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മുനമ്പം
സര്‍ക്കാര്‍ ആശുപത്രി
185.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുനമ്പം
സര്‍ക്കാര്‍ ആശുപത്രിയെ
മുഴുവന്‍സമയ( 24 X 7 )
സി.എച്ച്.സി ആയി
ഉയര്‍ത്തുന്നതിന്
ആവശ്യമായ ഭൗതിക
സാഹചര്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യം
പരിശോധിച്ച്
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിനുള്ള
നിര്‍ദ്ദേശം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
കൊരട്ടി
ഗാന്ധിഗ്രാം ത്വഗ്രോഗാശുപത്രി
186.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊരട്ടി ഗാന്ധിഗ്രാം
ത്വഗ്രോഗാശുപത്രിയിലെ
അന്തേവാസികള്‍ക്ക്
നിത്യോപയോഗ സാധനങ്ങള്‍
നല്കിയ വകയില്‍
ലഭിയ്ക്കാനുള്ള 15
ലക്ഷത്തോളം വരുന്ന തുക
പേഷ്യന്റ്സ് സര്‍വ്വീസ്
സൊസൈറ്റിക്ക്അടിയന്തരമായി
അനുവദിക്കുന്നതിനും ,
അന്തേവാസികള്‍ക്ക്
റേഷന്‍ പഞ്ചസാര
അനുവദിക്കുന്നതിനും
സര്‍ക്കാര്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഗാന്ധിഗ്രാം
ത്വഗ്രോഗാശുപത്രി വക
110 ഏക്കറോളം സ്ഥലത്ത്
ആശുപത്രിയ്ക്കാവശ്യമായ
മുഴുവന്‍ വിഭാഗങ്ങളും
ഒരേ കെട്ടിട
സമുച്ചയത്തിന്
കീഴിലാക്കുന്നതിനും,
ബാക്കി സ്ഥലത്ത് ആരോഗ്യ
മേഖലയിലെ പ്രധാനപ്പെട്ട
വികസന പദ്ധതി
നടപ്പാക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
മാവൂര്‍
പഞ്ചായത്തില്‍ പി.എച്ച്.സി
ആരംഭിക്കുന്നത്തിനു നടപടി
187.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവൂര്‍
പഞ്ചായത്തിലെ ചെറൂപ്പ
ഹെല്‍ത്ത് സെന്റര്‍
നടത്തിപ്പ്
പൂര്‍ണ്ണമായും
കോഴിക്കോട് മെഡിക്കല്‍
കോളേജിന്
നല്‍കിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ഇതുമൂലം
മാവൂര്‍ പഞ്ചായത്തിന്
നിര്‍വഹണ ഉദ്യോഗസ്ഥരെ
നിശ്ചയിക്കാന്‍
സാധിക്കാത്തതിനാല്‍
പഞ്ചായത്തിന്
ബുദ്ധിമുട്ടുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
മാവൂര്‍
പഞ്ചായത്തില്‍ ഒരു
പി.എച്ച്.സി
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
തയ്യാറാവുമോ;
വ്യക്തമാക്കാമോ?
കിടത്തി
ചികിത്സയ്ക്കുള്ള സംവിധാനം
188.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
നെല്ലനാട് പഞ്ചായത്തിലെ
ആലന്തറ ഗവണ്മെന്റ്
ആയൂര്‍വേദ
ആശുപത്രിയില്‍ കിടത്തി
ചികിത്സ
നല്‍കിവരുന്നുണ്ടോ;
കിടത്തി ചികിത്സ
നടത്തുന്നതിനാവശ്യമായ
ഭൗതിക സാഹചര്യങ്ങള്‍ ഈ
ആശുപത്രിയില്‍
ലഭ്യമാണോ; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ കിടത്തി
ചികിത്സ
ആരംഭിച്ചിട്ടില്ലെങ്കില്‍
അതിനുള്ള
സംവിധാനങ്ങളൊരുക്കി
ഇന്‍പേഷ്യന്റ് വിഭാഗം
പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോ?
മാവൂര്‍
തെങ്ങിലക്കടവില്‍
സര്‍ക്കാരിന് സൗജന്യമായി
വിട്ടുകിട്ടിയ സ്ഥലം
189.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവൂര്‍
തെങ്ങിലക്കടവില്‍
സര്‍ക്കാരിന്
സൗജന്യമായി
വിട്ടുകിട്ടിയ സ്ഥലവും
കെട്ടിടവും ഏതു
രീതിയില്‍
ഉപയോഗപ്പെടുത്താനാണ്
ആരോഗ്യവകുപ്പ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സഹകരണ
സ്ഥാപനങ്ങളുടെ
കണ്‍സോര്‍ഷ്യം
രൂപീകരിച്ച്
പ്രവര്‍ത്തനം
നടത്തുന്നതിനുള്ള
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
മുമ്പിലുണ്ടോ;
(സി)
എങ്കിൽ ഇതിനാവശ്യമായ
തസ്തികകള്‍
സൃഷ്ടിക്കുന്നുണ്ടോ;
(ഡി)
ഏന്ജല്സ്
എന്ന സന്നദ്ധ സംഘടന
ഇതിന്റെ
പ്രവര്‍ത്തനങ്ങളെ
സഹായിക്കുന്നതിനായി
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ
എന്ന് വെളിപ്പെടുത്താമോ
?
കേശവപുരം
സി.എച്ച്.സി.
190.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേശവപുരം
സി.എച്ച്.സി.യില്‍
എക്സ്റേ യൂണിറ്റ്
വര്‍ഷങ്ങളായി
പ്രവര്‍ത്തനരഹിതമായി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പിന്നാക്ക
മേഖലയിലുള്ള പ്രസ്തുത
സി.എച്ച്.സി.യില്‍
സ്പെഷ്യലിസ്റ്റ്
ഡോക്ടര്‍മാരെ
നിയമിച്ചുകൊണ്ട്
ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
എക്സ്റേ
യൂണിറ്റ് പ്രവര്‍ത്തന
സജ്ജമാക്കുന്നതിനും
സ്പെഷ്യലിസ്റ്റ്
ഡോക്ടര്‍മാരെ
നിയമിക്കുന്നതിനും
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
പകര്‍ച്ച
വ്യാധി പ്രതിരോധ
പ്രവര്‍ത്തനത്തിന്
നിയമിച്ചിട്ടുള്ള ജീവനക്കാര്‍
191.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ച
വ്യാധി പ്രതിരോധ
പ്രവര്‍ത്തനത്തിന്
ആരോഗ്യ വകുപ്പ് എത്ര
ജീവനക്കാരെയാണ്
നിയമിച്ചത്; ഇവരെ
നിയമിച്ച തീയതിയും
വര്‍ഷവും ജില്ല
തിരിച്ചുള്ള കണക്കും
നല്‍കാമോ;
(ബി)
ഏതൊക്കെ
വിഭാഗം ജീവനക്കാരെയാണ്
മഴക്കാലജന്യരോഗങ്ങള്‍
തടയാനായി താല്‍ക്കാലിക
ജീവനക്കാരായി
നിയമിച്ചത്;
നിയമനത്തിനു ശേഷം
ഇവര്‍ക്ക് ശമ്പളം
മുടങ്ങാതെ
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആകെ
നല്‍കാനുള്ള കുടിശ്ശിക
എത്രയാണെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
നല്‍കാമോ;
(സി)
കുടിശ്ശിക
നല്‍കാനായി ധന വകുപ്പ്
തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ ശമ്പള വിതരണം
നടക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
വിഷലിപ്ത ഭക്ഷ്യ
വസ്തുക്കള്‍ തടയാന്‍ നടപടി
192.
ശ്രീ.ഹൈബി
ഈഡന്
,,
അടൂര്‍ പ്രകാശ്
,,
വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഷലിപ്തമായ
ഭക്ഷ്യ വസ്തുക്കള്‍
വിപണിയില്‍ എത്തുന്നത്
തടയാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
'സേഫ്
ടു ഈറ്റ്' പദ്ധതിയുടെ
ഭാഗമായി മൊബൈല്‍
പരിശോധനാ ലാബുകള്‍
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
ജില്ലകളിലെന്നു
വിശദമാക്കുമോ ;
(സി)
പഴം,
പച്ചക്കറി എന്നിവയില്‍
അനുവദനീയമായ
കീടനാശിനിയുടെ അളവ്
(പി.പി.എ.) എത്രയെന്ന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത അളവില്‍ കൂടിയ
വിഷാംശം കലര്‍ന്ന പഴം,
പച്ചക്കറി എന്നിവ
അതിര്‍ത്തി ചെക്ക്
പോസ്റ്റുകളിൽ
വച്ചുതന്നെ പരിശോധിച്ച്
നശിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ജുവനൈല്‍
ഡയബറ്റീസ് ചികിത്സ
193.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജുവനൈല്‍ ഡയബറ്റീസ്
ബാധിതരായ എത്ര
കുട്ടികള്‍
ഉണ്ടെന്നറിക്കുമോ;
(ബി)
ഇവരില്‍
എത്ര കുട്ടികള്‍
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളിലും മറ്റ്
ആശുപത്രികളിലും
തുടര്‍ചികിത്സ
സ്വീകരിച്ചുവരുന്നു;
വിശദമാക്കുമോ;
(സി)
ഈ
കുഞ്ഞുങ്ങള്‍ക്ക്
ജീവിതകാലം മുഴുവന്‍
ഇന്‍സുലിന്‍ ആവശ്യമാണ്
എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഇവര്‍ക്കായി
ഇന്‍സുലിന്‍ പമ്പ്
ഉള്‍പ്പെടെയുള്ള
ചികിത്സാ സംവിധാനങ്ങള്‍
ലഭ്യമാക്കാന്‍ കഴിഞ്ഞ
സര്‍ക്കാര്‍ രൂപം
നല്കിയ പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
നടപ്പിലാക്കുന്നകാര്യം
പരിഗണിക്കുമോ?
മലപ്പുറം
ക്യാന്‍സര്‍ സെന്റര്‍ &
റിസര്‍ച്ച്
ഇന്‍സ്റ്റിറ ്റ്യൂട്ട്
194.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ക്യാന്‍സര്‍ സെന്റര്‍
& റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്ഥലമെടുപ്പ്
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്നും മലപ്പുറം
പാണക്കാട് വില്ലേജിലെ
ഇൻകെൽ എഡ്യൂസിറ്റിയില്‍
പ്രസ്തുത ക്യാന്‍സര്‍
സെന്ററിന്
മുന്‍സര്‍ക്കാര്‍
അനുവദിച്ച 25ഏക്കറില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നും
വിശദമാക്കുമോ?
(സി)
നടപടിയുടെ
പുരോഗതികള്‍
വ്യക്തമാക്കുമോ?
തലശ്ശേരി
ആശുപത്രിയിലെ തസ്തിക ഒഴിവ്
195.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
ജനറല്‍ ആശുപത്രിയില്‍
ആകെ എത്ര തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്;ഇവയുടെ
തസ്തിക തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
ഒഴിവുകളിലേക്ക്
എപ്പോള്‍ നിയമനം
നടത്തും;
(സി)
തസ്തികകൾ
ഒഴിഞ്ഞു കിടക്കുന്നത്
ജനറല്‍ ആശുപത്രിയുടെ
പ്രവര്‍ത്തനത്തെ
ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ?
സ്വകാര്യ
ആശുപത്രികളുടെ ചികിത്സാ
നിരക്ക് ഏകീകരിയ്ക്കാന്‍
നടപടി
196.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ആഗസ്റ്റ് മാസം, കൊല്ലം
പാരിപ്പള്ളി
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജ് ആശുപത്രിയുടെ
പ്രവര്‍ത്തന ഉദ്ഘാടനം
നടത്തിയ വേളയില്‍,
സ്വകാര്യ ആശുപത്രികളുടെ
ചികിത്സാ നിരക്ക്
ഏകീകരിയ്ക്കാന്‍ നടപടി
സ്വീകരിക്കുമെന്ന്
മുഖ്യമന്ത്രി
പ്രഖ്യാപിക്കുകയുണ്ടായി.
ഇതു പ്രകാരം എന്ത്
നടപടി നാളിതുവരെ
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ ;
ഇല്ലെങ്കില്‍ പ്രസ്തുത
കാര്യത്തിനായി അടിയന്തര
നടപടി സ്വീകരിക്കുമോ;
(ബി)
ഒരേ
ചികിത്സയ്ക്ക് വിവിധ
ആശുപത്രികളില്‍,
തോന്നുംപടി അമിത ഫീസ്
ഈടാക്കുന്ന
സമ്പ്രദായത്തിന് എതിരെ
എന്തൊക്കെ കര്‍ശന നടപടി
സ്വീകരിക്കും;
വിശദമാക്കുമോ?
പ്രതിരോധ
കുത്തിവെപ്പുകള്‍
197.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിരോധ
കുത്തിവെപ്പുകള്‍
എടുക്കുന്നതില്‍
പിന്നാക്കം
നില്ക്കുന്ന ജില്ലകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
ജില്ലകളില്‍ ആരോഗ്യ
സേവന രംഗത്തെ
ജീവനക്കാരുടെ എണ്ണം
മുന്നാേക്കം
നില്ക്കുന്ന ജില്ലകളെ
അപേക്ഷിച്ച്
കുറവുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(സി)
ഉണ്ടെങ്കില്‍
ഇക്കാര്യം
പരിഹരിക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
വ്യക്തമാക്കാമോ?
പോസ്റ്റ്
മോര്‍ട്ടത്തിന്റെ കണക്കുകള്‍
198.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു വര്‍ഷം ശരാശരി എത്ര
പോസ്റ്റ് മോര്‍ട്ടം
പരിശോധന
നടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
2015
ല്‍ പോലീസ്
സര്ജന്മാരും
ആരോഗ്യവകുപ്പിലെ
മെഡിക്കല്‍
ഓഫീസര്‍മാരും ചെയ്ത
പോസ്റ്റ്
മോര്‍ട്ടത്തിന്റെ
ആശുപത്രികള്‍
തിരിച്ചുള്ള കണക്കുകള്‍
നല്‍കാമോ;
(സി)
മരിച്ചവരുടെ
ബന്ധുക്കളും അധികൃതരും
പോലീസ് സര്ജന്മാരുടെ
കുറവുമൂലം
പോസ്റ്റ്മാര്‍ട്ടത്തിനായി
പ്രയാസപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളിലും ജില്ലാ
ആശുപത്രികളിലുമുള്ള
പോലീസ് സര്ജന്
തസ്തികകളില്‍ അവസാനമായി
നിയമനം എപ്പോഴാണ്
നടത്തിയത്; മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പിലും
ആരോഗ്യ വകുപ്പിലും എത്ര
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
പോലീസ്
സര്ജന് മാത്രം
പോസ്റ്റ്മാര്‍ട്ടം
പരിശോധന നടത്താവുന്ന
മരണങ്ങള്
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കോടഞ്ചേരി
സി.എച്ച്.സി.
199.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സി.എച്ച്.സി ആയി
ഉയര്‍ത്തിയ കോടഞ്ചേരി
പി.എച്ച്.സി.യില്‍
കിടത്തി ചികിത്സ
സൗകര്യത്തിന് ഉത്തരവു
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
ഇതുവരെയും കിടത്തി
ചികിത്സ ആരംഭിക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
കിടത്തി ചികിത്സ
സൗകര്യം എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
ഡയാലിസിസ്
സെന്റര്‍
200.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
വര്‍ഷം മുതല്‍ എല്ലാ
താലൂക്ക്
ആശുപത്രികളിലും
ഡയാലിസിസ് സെന്റര്‍
ആരംഭിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഡയാലിസിസ്
സെന്റര്‍ ആരംഭിക്കുന്ന
ആശുപത്രികളുടെ പേര്
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സെന്ററുകളുടെ
നടത്തിപ്പ് ഏത്
വിധേനയാണ്
ഉദ്ദേശിക്കുന്നത്എന്ന്
വിശദമാക്കാമോ ?
ചാലക്കുടി
താലൂക്ക് ആശുപത്രിയുടെ
നിലവാരം ഉയര്‍ത്തുന്നതിന്
നടപടി
201.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക് ആശുപത്രിയെ
ജില്ലാ ആശുപത്രിയുടെ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ചാലക്കുടി
താലൂക്ക് ആശുപത്രിയില്‍
ട്രോമാ കെയര്‍
യൂണിറ്റും സര്‍ജിക്കല്‍
വാര്‍ഡും അടിയന്തിരമായി
അനുവദിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ഡയാലിസിസ്
യൂണിറ്റുകള്‍
202.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ താലൂക്ക്
ആശുപത്രികളിലും
ഡയാലിസിസ് യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പഴയങ്ങാടി
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മെഡിക്കല്‍
ഓഫിസര്‍ (ഐ.എസ്.എം) നിയമനം
203.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 268/11 പ്രകാരം
19/11/2014-ല്‍
നിലവില്‍ വന്ന
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്ന്
ഇതുവരെ എത്ര മെഡിക്കല്‍
ഓഫീസ്രമാരെ (ഐ.എസ്.എം)
നിയമിച്ചു;
(ബി)
ഭാരതീയ
ചികിത്സാ രീതി
(ഐ.എസ്.എം) വകുപ്പില്‍
കഴിഞ്ഞ 2 വര്‍ഷമായി
എത്ര പ്രമോഷന്
നടന്നു;
(സി)
ഭാരതീയ
ചികിത്സാ രീതി
(ഐ.എസ്.എം) വകുപ്പില്‍
അവസാനമായി
ഡിപ്പാര്‍ട്ട്മെന്റല്‍
പ്രമോഷന് കമ്മിറ്റി
കൂടിയത് എപ്പോഴാണ്;
(ഡി)
ഭാരതീയ
ചികിത്സാ രീതി
(ഐ.എസ്.എം) വകുപ്പില്‍
കഴിഞ്ഞ രണ്ട്
വര്ഷങ്ങളില്എത്ര തവണ
ഡി.പി.സി.
കൂടിയിട്ടുണ്ട്എന്ന്
വ്യക്തമാക്കുമോ?
പളളുരുത്തി
താലൂക്ക് ആശുപത്രി
204.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയമസഭാ മണ്ഡലത്തിലെ
പളളുരുത്തി താലൂക്ക്
ആശുപത്രിയില്‍
ഓപ്പറേഷന് തീയറ്റര്‍
ഉള്‍പ്പെടെ എല്ലാ
സജ്ജീകരണങ്ങളും
നിലവിലുണ്ടെങ്കിലും
അവയൊന്നും
പ്രവര്‍ത്തനക്ഷമമല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡോക്ടര്‍മാര്‍,
പാരാമെഡിക്കല്‍,
നഴ്സിംഗ്, മറ്റു
ജീവനക്കാര്‍ എന്നിവരുടെ
തസ്തികകള്‍
ആവശ്യാനുസരണം
ഇല്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആവശ്യമായ
തസ്തികകള്‍
സൃഷ്ടിക്കണമെന്ന്
ആവശ്യപ്പെട്ടുള്ള
ഏതെങ്കിലും അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ഡി)
അടിയന്തരമായി
ആവശ്യമായ തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജ്
205.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍
ഒരു ദിവസം എത്ര
രോഗികള്‍ക്ക് ഡയാലിസിസ്
ചെയ്യുന്നതിനുള്ള
സൗകര്യമാണ്
നിലവിലുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
രോഗികളുടെ
എണ്ണത്തിലുണ്ടായിട്ടുള്ള
വര്‍ദ്ധനവ്
കണക്കിലെടുത്ത്
ഡയാലിസിസ്
ചെയ്യുന്നതിനുള്ള
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ബാലുശ്ശേരി
സര്‍ക്കാര്‍ ആശുപത്രി
206.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
സര്‍ക്കാര്‍ ആശുപത്രി
താലൂക്ക് ആശുപത്രി
പദവിയിലേക്കുയര്‍ത്തിയപ്പോള്‍,
കിടത്തി ചികിത്സ
ഉള്‍പ്പെടെയുള്ള
സൗകര്യങ്ങള്‍ നഷ്ടമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആശുപത്രിയുടെ
പ്രവര്‍ത്തനത്തിനാവശ്യമായ
പോസ്റ്റ് ക്രിയേഷനുള്ള
പ്രപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
നിലവില്‍
രോഗികള്‍ നേരിടുന്ന
പ്രയാസങ്ങള്‍
പരിഹരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അറിയിക്കാമോ?
നെടുമങ്ങാട്
ജില്ലാ ആശുപത്രി
207.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
ജില്ലാ ആശുപത്രിയില്‍
മാനദണ്ഡങ്ങള്‍
അനുസരിച്ചുള്ള
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
എന്ന് കാറ്റഗറി
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
നെടുമങ്ങാട്
ജില്ലാ ആശുപത്രിയിലെ
സൗകര്യങ്ങള്‍
മെച്ചപ്പെടുത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തിലെ
സര്‍ക്കാര്‍ ആശുപത്രികള്‍
208.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തില്‍
നിലവിലുള്ള സര്‍ക്കാര്‍
ആശുപത്രികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രികള്‍
ഓരോന്നിലും
അനുവദിച്ചിട്ടുള്ള
തസ്തികകള്‍, ഓരോ
തസ്തികയിലും നിലവിലുള്ള
ജീവനക്കാരുടെ എണ്ണം,
നിലവിലുള്ള ഒഴിവുകള്‍
എന്നിവ വിശദമാക്കുമോ;
(സി)
പ്രസ്തുത
ആശുപത്രികളില്‍ കിടത്തി
ചികിത്സിക്കുന്നതിന്
സൗകര്യമുള്ള
ആശുപത്രികള്‍
ഏതൊക്കെയാണെന്നും ഓരോ
സ്ഥലത്തും പരമാവധി
എത്രരോഗികളെ കിടത്തി
ചികിത്സിക്കുന്നതിന്
സൗകര്യം ഉണ്ടെന്നും
അറിയിക്കാമോ?
ക്യാന്‍സര്‍
ചികിത്സ
209.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
ക്യാന്‍സര്‍
രോഗബാധിതരുടെ എണ്ണം
കണക്കിലെടുത്ത്
ക്യാന്‍സര്‍
ചികിത്സാരംഗത്ത്
എന്തെല്ലാം പദ്ധതികള്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ക്യാന്‍സര്‍
ചികിത്സക്കായി എല്ലാ
താലൂക്ക്
ആശുപത്രികളിലും
സംവിധാനമൊരുക്കുന്നതിനും
താലൂക്ക് തലത്തില്‍
ക്യാന്‍സര്‍
രോഗബാധിതരുടെ
'ക്യാന്‍സര്‍
രജിസ്ട്രി'
തയ്യാറാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
ക്യാന്‍സര്‍
ചികിത്സക്കാവശ്യമായ
ലീനിയര്‍
ആക്സിലറേറ്റര്‍
ഉള്‍പ്പെടെയുള്ള
ചികിത്സാ ഉപകരണങ്ങള്‍
എല്ലാ ജില്ലാ
ആശുപത്രികളിലും
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ രോഗ നിര്‍ണ്ണയ
സംവിധാനങ്ങള്‍
210.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളിലെ
എക്സ്-റേ, സ്കാനിങ്
യൂണിറ്റുകള്‍ തുടങ്ങിയ
രോഗനിര്‍ണ്ണയ
സംവിധാനങ്ങളോ പരിശോധനാ
സംവിധാനങ്ങളോ ഡയാലിസിസ്
യൂണിറ്റുകളോ
തകരാറിലായാല്‍ യഥാസമയം
തകരാര്‍
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കാറുണ്ടോ;
(ബി)
തകരാര്‍ യഥാസമയം
പരിഹരിക്കാത്തതു മൂലം
നിലവിലെ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം യഥാസമയം ചികിത്സ
ലഭിക്കാതെ എത്ര
രോഗികള്‍
മരണപ്പെട്ടിട്ടുണ്ട്;
(സി)
സൗജന്യ
ഡയാലിസിസ് യൂണിറ്റ്
തകരാറിലായതു കാരണം
യഥാസമയം ചികിത്സ
നല്കാന് കഴിയാതെ രോഗി
മരണപ്പെട്ട സംഭവം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍
ഉത്തരവാദികള്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
സര്‍ക്കാര്‍
ആശുപത്രികളിലെ ഓപ്പറേഷന്
തീയേറ്ററുകള്‍
211.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളിലെ
ഓപ്പറേഷന്
തീയേറ്ററുകളുടെ
പശ്ചാത്തല
സൗകര്യങ്ങളുടെ
പരിമിതിയും,
യന്ത്രസാമഗ്രികളുടെ
അപര്യാപ്തതയും മൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
മേജര്‍
ഓപ്പറേഷന്
തീയേറ്ററുകള്‍ ഉള്ള
ആശുപത്രികളില്‍പ്പോലും
തീയേറ്റര്‍
മാലിന്യങ്ങള്‍
സംസ്ക്കരിക്കുന്നതിനാവശ്യമായ
സൗകര്യങ്ങള്‍ ഇനിയും
ഒരുക്കിയിട്ടില്ലായെന്നത്
ഗൗരവമായി
കാണുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
ബന്ധപ്പെട്ട
ആശുപത്രികളില്‍ത്തന്നെ
ആശുപത്രി മാലിന്യങ്ങള്‍
സംസ്ക്കരിക്കുന്നതിന്
ആധുനിക സംവിധാനങ്ങള്‍
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്നും
ഇതിനായി കേന്ദ്ര സഹായം
തേടുമോ എന്നും
വ്യക്തമാക്കുമോ;
ആയുര്‍വ്വേദ
ചികിത്സയ്ക്ക് ഇന്‍ഷ്വറന്‍സ്
പരിരക്ഷ
212.
ശ്രീ.കെ.വി.വിജയദാസ്
,,
പി.ടി.എ. റഹീം
,,
എസ്.രാജേന്ദ്രന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയുര്‍വ്വേദ
ചികിത്സയ്ക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്തിക്കൊണ്ട്
ഉത്തരവായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇന്‍ഷ്വറന്‍സ്
നിയമങ്ങളും നിബന്ധനകളും
കണക്കിലെടുത്ത്
ഇന്‍ഷ്വറന്‍സ്
കമ്പനികള്‍ക്കും
ആശുപത്രികള്‍ക്കും
അംഗീകരിയ്ക്കാവുന്ന
ചികിത്സാമാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളും
അതനുസരിച്ചുള്ള
ചികിത്സാ തുകയും ആയുഷ്
വകുപ്പ്
രൂപപ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇന്‍ഷ്വറന്‍സ്
റെഗുലേറ്ററി അതോറിറ്റി
ഇത്
അംഗീകരിച്ചിട്ടുണ്ടോയെന്നും
പല ഇന്‍ഷ്വറന്‍സ്
കമ്പനികളും
നിബന്ധനകളോടു കൂടിയ
പോളിസികളുമായി രംഗത്തു
വന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
ഇവ പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ഫ്ലോട്ടിംഗ്
ഡിസ്പെന്‍സറികള്‍
213.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
നിലവില്‍
പ്രവര്‍ത്തിക്കുന്ന
ഫ്ലോട്ടിംഗ്
ഡിസ്പെന്‍സറികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഫ്ലോട്ടിംഗ്
ഡിസ്പെന്‍സറികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമാമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പുളിങ്കുന്ന്
താലൂക്ക് ആശുപത്രിയിലെ
ഒഴിവുകള്‍
214.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
ഏക കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍ ആയ
പുളിങ്കുന്ന് താലൂക്ക്
ആശുപത്രിയിലെ
ഡോക്ടര്‍മാരുടെയും പാരാ
മെഡിക്കല്‍
സ്റ്റാഫുകളുടെയും
ഒഴിവുകള്‍ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയിലെ അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
മരുന്നുകളുടെ
ഗുണനിലവാരം
215.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
മരുന്നുകള്‍ ഗുണനിലവാരം
കുറഞ്ഞവയാണ് എന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കുവാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പരിശോധനയ്ക്കായി
ശേഖരിക്കുന്ന
മരുന്നുസാമ്പിളുകള്
യഥാസമയം പരിശോധന
പൂര്‍ത്തിയാക്കാതെ
കാലതാമസം വരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഗുണനിലവാര
പരിശോധനയിലെ കാലതാമസം
മൂലം
ഗുണനിലവാരമില്ലാത്ത
മരുന്നുകള്‍ മാസങ്ങളോളം
കഴിക്കാന്‍ രോഗികളെ
നിര്‍ബന്ധിതരാക്കുന്ന
സ്ഥിതി വിശേഷം
ഒഴിവാക്കാന്‍ അടിയന്തിര
നടപടി സ്വീകരിക്കുമോ?
തൃക്കളത്തൂര്‍
പി.എച്ച്.സി
216.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തിലെ
തൃക്കളത്തൂര്‍
പി.എച്ച്.സി യില്‍
ചികിത്സ തേടിയെത്തുന്ന
രോഗികളുടെ
എണ്ണത്തിലുള്ള
വര്‍ദ്ധനവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ കിടത്തി
ചികിത്സ
നല്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
തൃപ്പൂണിത്തുറ
താലൂക്ക് ആശുപത്രി
217.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
താലൂക്ക് ആശുപത്രിയിലെ
സ്പെഷ്യാലിറ്റി
വിഭാഗത്തിലെ
ഡോക്ടര്‍മാരുടെ
തസ്തികകള്‍ മറ്റ്
ആശുപത്രികളിലേക്ക്
ഷിഫ്റ്റ്
ചെയ്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ;
(സി)
പ്രസ്തുത
തസ്തികകള്‍
പുനസ്ഥാപിക്കുന്നതിന്
ഏതെങ്കിലും
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ഡി)
തസ്തികകള്‍
തൃപ്പൂണിത്തുറ താലൂക്ക്
ആശുപത്രിയില്‍
പുനസ്ഥാപിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകള്‍
218.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകളിലെ
സ്റ്റാഫ് പാറ്റേണ്‍
കാറ്റഗറി തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
മതിയായ
കെട്ടിട സൗകര്യമുള്ള
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളിലും , മുമ്പ്
കിടത്തി ചികിത്സ
നടത്തിയിരുന്നതും
എന്നാലിപ്പോള്‍
കിടത്തി ചികിത്സ
നിര്ത്തിവച്ചിരിക്കുന്നതുമായ
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളിലും
പരീക്ഷണാടിസ്ഥാനത്തില്‍
കിടത്തി ചികിത്സ
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശം
വ്യക്തമാക്കാമോ ?
(സി)
അടിസ്ഥാന
സൗകര്യം
വിപുലപ്പെടുത്തി എല്ലാ
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളിലും ഗുരുതര
രോഗങ്ങളൊഴികെയുള്ളവയ്ക്ക്
കിടത്തി ചികിത്സ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ഡി)
റാന്നി
നിയോജക മണ്ഡലത്തിലെ ഓരോ
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളിലെയും
ഇപ്പോള്‍
അനുവദിക്കപ്പെട്ടിട്ടുള്ള
തസ്തികകളും അതില്‍ ജോലി
ചെയ്യുന്നവരുടെ വിവരവും
ലഭ്യമാക്കുമോ ;
(ഇ)
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
പാറ്റേണ്‍
അനുസരിച്ചുള്ള
തസ്തികകള്‍ ഇവിടെ
അനുവദിക്കാനും പ്രസ്തുത
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളില്‍ കിടത്തി
ചികിത്സ
ആരംഭിക്കുന്നതിനും
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ?
രോഗപ്രതിരോധവും
സാന്ത്വന പരിചരണവും
ശക്തിപ്പെടുത്താന്‍ നടപടി
219.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം രോഗപ്രതിരോധവും
സാന്ത്വന പരിചരണവും
ശക്തിപ്പെടുത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍ നികത്തുന്നതിന് നടപടി
220.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആശുപത്രികളിലെ
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
നികത്തുന്നതിന്
എന്തെല്ലാം നടപടികള്‍
ഇതിനോടകം
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തൊട്ടാകെ
എത്ര ഡോക്ടര്‍മാരുടെ
ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ആരോഗ്യവകുപ്പില്‍
നിലവിലുള്ള റാങ്ക്
ലിസ്റ്റിൽ നിന്നും
നിയമനം നല്കിയ
ഡോക്ടര്‍മാരില്‍
സര്‍വ്വീസില്‍
പ്രവേശിച്ചവര്‍
എത്രപേരാണെന്ന്
വ്യക്തമാക്കുമോ:
(ഡി)
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
അടിയന്തിരമായി
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ആരോഗ്യവകുപ്പിലെ
ഒഴിവുകള്‍
221.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാനുള്ള
നിര്‍ദ്ദേശത്തെ
തുടര്‍ന്ന്
ആരോഗ്യവകുപ്പില്‍ വിവിധ
തസ്തികകളില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ടു
ചെയ്തിരുന്നു എന്ന്
വ്യക്തമാക്കാമോ ;
(ബി)
റിപ്പോര്‍ട്ടു
ചെയ്ത
ഒഴിവുകളില്നിന്നും
എത്ര പേര്‍ക്ക് അഡ്വൈസ്
നടപടികള്‍
പൂര്‍ത്തിയായെന്നും
എത്രപേരെ ഇതിനകം
നിയമിച്ചുവെന്നും
വെളിപ്പെടുത്തുമോ?
ആര്‍ട്ടിഫിഷ്യല്‍
ലിംഫ് സെന്റ൪
222.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
ആശുപത്രിയോട്
അനുബന്ധമായി
പ്രവര്‍ത്തിച്ചുവരുന്ന
ആര്‍ട്ടിഫിഷ്യല്‍ ലിംഫ്
സെന്ററിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
ഈ
സ്ഥാപനത്തില്‍ നിന്ന്
ഇതിനകം എത്ര പേര്‍ക്ക്
പ്രയോജനം ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
അംഗീകാരമില്ലാത്ത
ലബോറട്ടറികള്‍
223.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സർക്കാർ
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
എത്ര സ്വകാര്യ
മെഡിക്കല്‍
ലബോറട്ടറികളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കോതമഗലം
മണ്ഡലത്തില്‍
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
എത്ര
ലബോറട്ടറികളുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ലാബുകളുടെ
നിലവാരം സംബന്ധിച്ച്
ഏതെങ്കിലും തരത്തിലുള്ള
പരിശോധനകള്‍
നടത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ആയുർവേദാശുപത്രികളില്‍
ഡോക്ടര്‍മാരെ
നിയമിക്കുന്നതിന് നടപടി
224.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
ആയുര്‍വേദാശുപത്രികള്‍
നിലവിലുണ്ടോ;
(ബി)
എല്ലാ
ആശുപത്രികളിലും
പബ്ലിക്ക് സര്‍വ്വീസ്
കമ്മീഷന് വഴി നിയമിച്ച
ഡോക്ടര്‍മാര്‍ ജോലി
ചെയ്യുന്നുണ്ടോ,
കോണ്‍ട്രാക്ട്
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന
ഡോക്ടര്‍മാരുള്ള
ആശുപത്രികള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)
എല്ലാ
ആയു൪വേദാശുപത്രികളിലും
പി. എസ്. സി. വഴി
ഡോക്ടര്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
108
ആംബുലന്‍സുകളുടെ സേവനം
225.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006-2011
കാലയളവിൽ സംസ്ഥാനത്ത്
സേവനം നടത്തിയിരുന്ന
108 ആംബുലന്‍സുകളുടെ
എണ്ണം സംബന്ധിച്ച ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
2011-2016
കാലയളവില്‍ സംസ്ഥാനത്ത്
എത്ര 108
ആംബുലന്‍സുകള്‍
സേവനമനുഷ്ഠിച്ചിരുന്നുവെന്നുള്ള
ജില്ലതിരിച്ചുള്ള
പട്ടിക ലഭ്യമാക്കുമോ;
(സി)
നിലവില്‍
സംസ്ഥാനത്ത് എത്ര 108
ആംബുലന്സുകളാണുള്ളതെന്ന്
ജില്ലതിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
108
ആംബുലന്‍സുകളുടെ സേവനം
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
അംഗന്‍വാടി
പരിശീലന കേന്ദ്രം
226.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ നീലേശ്വരത്ത്
പ്രവര്‍ത്തിച്ചു
വന്നിരുന്ന അംഗന്‍വാടി
പരിശീലന കേന്ദ്രം
നിര്‍ത്തലാക്കിയത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഈ കേന്ദ്രം
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കുട്ടികള്‍ക്കെതിരെയുളള
പീഡനങ്ങള്‍
227.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികളെ
മാതാപിതാക്കള്‍തന്നെ
ഗുരുതരമായി
പരിക്കേല്‍പ്പിക്കുകയും,
ഭക്ഷണം നല്‍കാതെ
പീഡിപ്പിക്കുകയും,
മറ്റുപീഡനങ്ങള്ക്ക്
ഇരയാക്കുകയും ചെയ്യുന്ന
സാഹചര്യങ്ങളെക്കുറിച്ച്
ഗൗരവപൂര്‍വ്വം
പരിശോധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ചെെല്‍ഡ്
ലെെന്‍ ഉള്‍പ്പെടെയുള്ള
സാമൂഹ്യ
പ്രവര്‍ത്തനങ്ങള്‍
സജീവമായുള്ളപ്പോള്തന്നെ
ഇത്തരം
കുറ്റകൃത്യങ്ങള്‍
ആവര്‍ത്തിക്കുകയും
പുതുതലമുറ
അതിനിരയാകുകയും
ചെയ്യുന്ന
അവസ്ഥയില്ലാതാക്കാന്‍
പുതുനടപടികള്
സ്വീകരിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ഇത്തരത്തിലുള്ള എത്ര
കേസുകള്‍ ഇൗ വര്‍ഷം
റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ?
വക്കം
റൂറല്‍ ഹെല്‍ത്ത് സെന്റര്‍
228.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
വിദ്യാഭ്യാസവകുപ്പിന്
കീഴിലുള്ള വക്കം റൂറല്‍
ഹെല്‍ത്ത് സെന്ററിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വക്കം
ആര്. എച്ച്. സി.യില്‍
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനും
മതിയായ ജീവനക്കാരെ
നിയമിക്കുന്നതിനും
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
എയിംസ്
സ്ഥാപിക്കുന്നതിന് നടപടി
229.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
അടൂര്‍ പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എയിംസ്(ആള് ഇന്ത്യാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍
സയന്‍സ്)
സ്ഥാപിക്കുന്നത്
സംബന്ധിച്ചുളള പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ടി വിഷയത്തില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഷയത്തില്‍ കേന്ദ്ര
ആരോഗ്യമന്ത്രാലയത്തില്‍
നിന്നും എന്തെങ്കിലും
ഉറപ്പ്
ലഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
സ്വാശ്രയ
മെഡിക്കല്‍ കോളേജ്
230.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍
കോളേജുകളുമായി
സര്‍ക്കാര്‍ ഉണ്ടാക്കിയ
കരാര്‍ പ്രകാരമുള്ള
ഫീസ് നിരക്കുകള്‍
വിശദമാക്കുമോ;
(ബി)
സ്വാശ്രയ
മെഡിക്കല്‍
കോളേജുകളില്‍
പഠിക്കുന്ന
പട്ടികജാതി-പട്ടികവര്‍ഗ്ഗ-ന്യൂനപക്ഷ-പിന്നോക്ക
വിഭാഗത്തില്‍പ്പെടുന്ന
കുട്ടികള്‍ക്ക്
എന്തെങ്കിലും
തരത്തിലുള്ള
ആനുകൂല്യങ്ങള്‍
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്അറിയിക്കാമോ;
(സി)
സ്വാശ്രയ
മെഡിക്കല്‍
കോളേജുകളില്‍ പി.ജി.
കോഴ്സിനു പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഇന്റേണ്‍ഷിപ്പ്
ചെയ്യുന്ന സമയത്ത്
കോളേജുകള്‍ സ്റ്റൈപന്റ്
നല്‍കേണ്ടതുണ്ടോ;
ഉണ്ടെങ്കില്‍
സംസ്ഥാനത്ത് ഏതൊക്കെ
സ്ഥാപനങ്ങള്‍
സ്റ്റൈപന്റ്
നല്‍കുന്നുണ്ടെന്ന്
വിശദമാക്കുമോ?
പാരിപ്പള്ളി
മെഡിക്കല്‍ കോളേജ്
231.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാരിപ്പള്ളി
മെഡിക്കല്‍ കോളേജ്
പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തന
സജ്ജമാക്കുന്നതിലേക്ക്
ഇനി എന്തെല്ലാം
നടപടികളാണ്
ഉണ്ടാകേണ്ടതെന്ന
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;വിശദാംശം
അറിയിക്കുമോ ;
(ബി)
പ്രസ്തുത
ആശുപത്രിയിലേക്ക്
ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ട
എത്ര ജീവനക്കാരെയാണ്
സര്‍ക്കാര്‍
നിയമിച്ചിരുന്നതെന്നും
ഇതില്‍ എത്രപേര്‍
ജോലിയില്‍
പ്രവേശിച്ചുവെന്നും
അറിയിക്കാമോ ;
ശേഷിക്കുന്ന
ജീവനക്കാര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(സി)
അനുവദനീയമായ
എല്ലാ തസ്തികകളിലേക്കും
ജീവനക്കാരെ
നിയമിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കുമോ?
2015-ലെ
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം
232.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വാശ്രയ മെഡിക്കല്‍
കോളേജുകളില്‍ 2015
വര്‍ഷത്തില്‍ മെറിറ്റ്
സീറ്റില്‍ പ്രവേശനം
നേടിയ
ബി.പി.എല്‍/കുറഞ്ഞ
വരുമാനം, എസ്.ഇ.ബി.സി
കുട്ടികള്‍ക്ക് ഫീസിളവ്
നല്‍കുന്നതിനുള്ള
മാനദണ്ഡം 2015-ലെ
പ്രോസ്പെക്ടസ് പ്രകാരം
എങ്ങനെയായിരുന്നു;
വിശദമാക്കുമോ;
ഇവര്‍ക്ക് 2016-ലെ
പ്രോസ്പെക്ടസിലെ
മാനദണ്ഡങ്ങള്‍
ബാധകമാകുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
2014-15,
2015-16 വര്‍ഷത്തില്‍
ഇത്തരത്തിലുള്ള എത്ര
കുട്ടികള്‍ക്ക് ഫീസിളവ്
നല്‍കിയിട്ടുണ്ട്;
ആയതിന്റെ
പൂര്‍ണ്ണവിവരം,
കുട്ടികളുടെ ലിസ്റ്റ്,
പഠിക്കുന്ന സ്ഥാപനം,
വാര്‍ഷിക വരുമാനം,
കാറ്റഗറി ഇവ തരം
തിരിച്ച് ലഭ്യമാക്കുമോ;
(സി)
2015
പ്രോസ്പെക്ടസ് പ്രകാരം
കുറഞ്ഞ വരുമാനമുള്ള
നിരവധി കുട്ടികള്‍ക്ക്
അര്‍ഹമായ ഫീസിളവ്
നല്‍കാത്തതു സംബന്ധിച്ച
പരാതി ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
പി.കെ.ദാസ് കോളേജിലെ
വിദ്യാര്‍ത്ഥികളായ
റനീഷ് മുണ്ടോടന്‍,
നൗറിന്, നിസാര്‍,
മുഹമ്മദ് ഷാഫി,
നജ്മത്ത് എന്നിവരുടെ
പരാതി ലഭിച്ചിരുന്നോ;
2015-ലെ പ്രോസ്പെക്ടസ്
പ്രകാരം അവര്‍ക്ക്
ഫീസിളവിന്
അര്‍ഹതയുണ്ടായിരുന്നോ;
എങ്കില്‍ ഫീസിളവ്
നല്കാതിരിക്കാനുള്ള
കാരണത്തെക്കുറിച്ചന്വേഷിച്ച്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പാരമ്പര്യ
ചികിത്സ
233.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യഥാര്‍ത്ഥ പാരമ്പര്യ
ചികിത്സകരായ
വൈദ്യന്മാരുടെ
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പാരമ്പര്യ
വൈദ്യന്മാര്ക്ക്
ചികിത്സ നടത്തുന്നതിന്
രജിസ്ട്രേഷന്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
മാനദണ്ഡങ്ങള്‍
എന്തെല്ലാമായിരുന്നു;
(സി)
പാരമ്പര്യ
ചികിത്സയുടെ പേരില്‍
വ്യാജന്മാര് ചികിത്സ
നടത്തുന്നത്
തടയണമെന്നാവശ്യപ്പെട്ട്
പാരമ്പര്യ വൈദ്യസംഘം
പരാതി
നല്‍കിയിട്ടുണ്ടോ;
(ഡി)
മരുന്നു
കമ്പനികളുടെ
ഏജന്‍സികളും,
അരിഷ്ടക്കടക്കാരും
വൈദ്യന്മാരുടെ
നിര്‍ദ്ദേശമില്ലാതെ
മരുന്നു നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നടപടി
സ്വീകരിക്കുമോ?
ആയുര്‍വേദ
ഡിസ്പെന്‍സറികളില്‍
ഡോക്ടര്‍മാരുടെ ഒഴിവുകള്‍
234.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
സര്‍ക്കാര്‍ ആയുര്‍വേദ
ഡിസ്പെന്‍സറികളില്‍
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
നികത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ഏതെല്ലാം ആയുര്‍വേദ
ഡിസ്പെന്‍സറികളില്‍
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വിശദമാക്കാമോ?
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
ആയുര്‍വേദ ആശുപത്രികള്‍
235.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
ആയുര്‍വേദ ആശുപത്രികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രികളില്‍
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ളത്
ഏതൊക്കെയാണെന്നും
എന്‍. എച്ച്. എം.
പദ്ധതി പ്രകാരം
പ്രവര്‍ത്തിക്കുന്നത്
ഏതൊക്കെയാെണന്നും
വ്യക്തമാക്കാമോ; എന്‍.
എച്ച്. എം. പദ്ധതി
പ്രകാരം
പ്രവര്‍ത്തിക്കുന്ന
ആശുപത്രികളില്‍ പുതിയ
തസ്തിക അനുവദിച്ച്
ആശുപത്രി പ്രവര്‍ത്തനം
കൂടുതല്‍
സുസജ്ജമാക്കുവാന്
നടപടി സ്വീകരിക്കാമോ?
എയിംസ്
സെന്റര്‍
236.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയിംസിന്റെ
ഒരു സെന്റര്‍
കേരളത്തില്‍
ആരംഭിക്കുന്നതിനുള്ള
നീക്കങ്ങള്‍ നടക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത സെന്റര്‍
എറണാകുളം ജില്ലയിലെ
പെരുമ്പാവൂര്‍
നിയോജകമണ്ഡലത്തിൽ
ട്രാവന്‍കൂര്‍
റയോണ്‍സിന്റെ
ഒഴിഞ്ഞുകിടക്കുന്ന 65
ഏക്കര്‍ സ്ഥലത്ത്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ആരോഗ്യ
സര്‍വ്വകലാശാല ഫലപ്രഖ്യാപനം
237.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
സര്‍വ്വകലാശാല നടത്തിയ
രണ്ടാം വര്‍ഷ
എം.ബി.ബി.എസ്.
പരീക്ഷാഫലം
പ്രസിദ്ധീകരിച്ചതിലെ
സാങ്കേതിക തകരാറുമൂലം
വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
സര്‍വ്വകലാശാല എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പരീക്ഷാ
നടത്തിപ്പ്
ഫലപ്രഖ്യാപനം തുടങ്ങിയവ
കുറ്റമറ്റ രീതിയിലും
കൃത്യസമയത്തും
നടത്തുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
വിശദമാക്കുമോ?
ഹോമിയോ
മെഡിക്കല്‍ കോളേജുകളിലെ
അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍
238.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന്‍െറ
നേരിട്ടുള്ള
നിയന്ത്രണത്തില്‍ എത്ര
ഹോമിയോ മെഡിക്കല്‍
കോളേജുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹോമിയോ
മെഡിക്കല്‍
കോളേജുകളില്‍
അസിസ്റ്റന്റ്
പ്രൊഫസര്‍മാരുടെ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
അസിസ്റ്റന്റ്
പ്രൊഫസര്‍മാരുടെ
നിയമനത്തിന്
നിഷ്കര്‍ഷിച്ചിട്ടുള്ള
യോഗ്യതകള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
ഇപ്പോഴുള്ള
അസിസ്റ്റന്റ്
പ്രൊഫസര്‍മാരെ
പി.എസ്.സി. വഴി
നിയമിച്ചതാണോ;
(ഇ)
താല്‍ക്കാലിക
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന അസിസ്റ്റന്റ്
പ്രൊഫസര്‍മാര്‍ക്ക്
ശമ്പളം നല്കുന്ന രീതി
വ്യക്തമാക്കാമോ?
ഒളവണ്ണ
ആയുര്‍വേദ ആശുപത്രി
239.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒളവണ്ണ
ഗ്രാമപഞ്ചായത്തിലെ
ആയുര്‍വേദ
ആശുപത്രിയില്‍ സ്ഥിരം
ഡോക്ടര്‍ ഇല്ലാത്തത്
പ്രയാസം
സൃഷ്ടിക്കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആശുപത്രിയില്‍
സ്ഥിരമായി ഒരു
ഡോക്ടറുടെ സേവനം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പ്രകൃതി
ചികിത്സാ കേന്ദ്രങ്ങള്‍
240.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജെെവ
ജീവിതത്തിന് ഏറെ
പ്രസക്തിയുള്ള കാലത്ത്
കേരളത്തിലെവിടെയെങ്കിലും
സര്‍ക്കാര്‍ പ്രകൃതി
ചികിത്സാ കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
കൂടുതല്‍
പ്രകൃതി ചികില്‍സാ
കേന്ദ്രങ്ങള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കോതമംഗലത്ത്
ഒരു നാച്ചുറോപ്പതി
മെഡിക്കല്‍ കോളേജ്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇന്‍ഡ്യയിലെ
വിവിധ സംസ്ഥാനങ്ങളില്‍
പ്രകൃതി ചികില്‍സാ
മെഡിക്കല്‍ കോളേജുകള്‍
നിലവിലുള്ളതും
കേരളത്തിലെ
വിദ്യാര്‍ത്ഥികള്‍
മറ്റു സംസ്ഥാനങ്ങളില്‍
പോയി, പ്രകൃതി
ചികിത്സയും, യോഗയും
,അക്യുപംജറും
ഉള്‍പെടുന്ന
ബി.എന്‍.വൈ.എസ്.
കോഴ്സില്‍ ധാരാളമായി
ചേരുന്നതും ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
കോതമംഗലം മണ്ഡലത്തില്‍
മെഡിക്കല്‍ കോളേജ്
സ്ഥാപിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ?
കുപ്പിവെള്ളത്തിന്റെ
ഗുണനിലവാരം
241.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
കുപ്പിവെള്ളത്തിന്റെ
ശുദ്ധത
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ബഹുരാഷ്ട്ര കുത്തക
കമ്പനികളുടെ
കുപ്പിവെള്ളത്തില്‍
കോളിഫോം ബാക്ടീരിയയുടെ
അളവ് അനുവദനീയമായതിലും
പതിന്മടങ്ങ് അളവില്‍
ഉണ്ടെന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
സി.ഡി.പി.ഒ
മാരുടെ നിയമനം
242.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പില്‍
'സി.ഡി.പി.ഒ' മാരുടെ
പി.എസ്.സി റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്രപേരുടെ നിയമനം
ഇതുവരെ നടന്നുവെന്നും
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്നതിനുശേഷം
പ്രൊമോഷനിലൂടെ നടത്തിയ
നിയമനം എത്രയാണെന്നും
പ്രത്യേകം
വ്യക്തമാക്കുമോ;
(ബി)
എന്‍.ജെ.ഡി
റിപ്പോര്‍ട്ട്
ചെയ്തതിന് ശേഷം, റാങ്ക്
പട്ടിക അനുസരിച്ചു
നിയമനം നടത്തുന്നതിനു
മുമ്പ് പ്രമോഷനിലൂടെ
ഒഴിവുനികത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കുമോ;
(സി)
നിലവില്‍
എത്ര
ഒഴിവുകളാണുള്ളതെന്നും,
ആയതിന്റെ നിയമന
നടപടികളുടെ നിലവിലെ
അവസ്ഥയും
വ്യക്തമാക്കുമോ;
(ഡി)
വ്യവസ്ഥപ്രകാരം
'4:1' എന്നക്രമം
കൃത്യമായി
പാലിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
ക്ഷേമ
പെന്ഷന്
243.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേമ
പെന്ഷന് നിരക്കുകള്‍
ഏറ്റവും ഒടുവില്‍
പരിഷ്ക്കരിച്ചുകൊണ്ടുള്ള
ക്യാബിനറ്റ് തീരുമാനം
ഉണ്ടായത് എന്ന്;
(ബി)
അതു
സംബന്ധിച്ച ഉത്തരവ്
പുറപ്പെടുവിച്ചത് ഏതു
തീയതിയില്‍;
(സി)
ക്യാബിനറ്റ്
തീരുമാനത്തിനുശേഷം
ഉത്തരവിറക്കാന്‍
കാലതാമസം
ഉണ്ടായിട്ടുണ്ടെങ്കില്‍
അതിനുള്ള കാരണം
വിശദമാക്കുമോ;
(ഡി)
എഴുപതു
വയസ്സു കഴിഞ്ഞ
പെന്‍ഷന്‍കാര്‍ക്ക്
പെന്‍ഷനില്‍ വര്‍ദ്ധന
അനുവദിച്ചിട്ടുണ്ടോ?
നിര്‍ഭയ ഹോം
ഷെല്‍ട്ടര്‍
244.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ നിര്‍ഭയ
കേന്ദ്രം കാക്കനാട്
വാടക കെട്ടിടത്തിലാണ്
പ്രവര്‍ത്തിച്ചുവരുന്നത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എറണാകുളം
ജില്ലാ പഞ്ചായത്ത്
നിര്‍ഭയ ഹോം
ഷെല്‍ട്ടര്‍ ഒരു വര്‍ഷം
മുന്‍പ് സകല
സൗകര്യങ്ങളോടും കൂടി
പിറവം
ഇടയ്ക്കാട്ടുവയല്‍
പഞ്ചായത്തില്‍
പണികഴിപ്പിച്ചിട്ടും
സര്‍ക്കാര്‍ ഇത്
ഏറ്റെടുത്ത് അങ്ങോട്ട്
മാറ്റുന്നതിനു
ഇതുവരെയും നടപടി
സ്വീകരിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ആയത്
ഏറ്റെടുക്കുമെങ്കില്‍
എന്നത്തേക്ക്
ഏറ്റെടുക്കും എന്ന്
വിശദമാക്കുമോ;
മൂന്നാം
ലിംഗക്കാര്‍
245.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂന്നാം
ലിംഗക്കാര്‍ക്ക്
സ്കൂളുകളിലും
കോളേജുകളിലും പ്രവേശനം
ലഭിക്കുന്നതിന്
നിയമപരമായി തടസ്സങ്ങള്‍
ഉണ്ടോ; വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ആയത് ഭേദഗതി
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഈ
വിഭാഗക്കാര്‍ക്ക്
സര്‍ക്കാര്‍/പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ജോലിയില്‍
പ്രവേശിക്കുന്നതിന്
നിയമ തടസ്സങ്ങളുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഉണ്ടെങ്കില്‍
ആയത് ഭേദഗതി
വരുത്തുന്നതിന്
നടപടികള്‍
സ്വകരിക്കുമോ?
തലശ്ശേരി
ജനറല്‍ ആശുപത്രിയിലെ ഗെയ്റ്റ്
പാസ് അഴിമതി
246.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
ജനറല്‍ ഹോസ്പിറ്റലില്‍
നടന്ന ഗെയ്റ്റ് പാസ്
അഴിമതിയിൽ പത്തൊൻപതു
ലക്ഷത്തിന്റെ
നഷ്ടമുണ്ടായെന്ന എ. ജി.
യുടെ കണ്ടെത്തലില്‍
എന്ത് നടപടി
സ്വീകരിച്ചു;
(ബി)
ഏത്
ജീവനക്കാരനു നല്കിയ
പാസ് വേഡ് ഉപയോഗിച്ചാണ്
വെട്ടിപ്പ് നടത്തിയത്;
(സി)
വെട്ടിപ്പ്
നടത്താന്‍ പാസ് വേഡ്
നല്കിയ സ്ഥിരം
ഉദ്യോഗസ്ഥനില്‍ നിന്ന്
ഈ തുക
ഈടാക്കിയിട്ടുണ്ടോ;
(ഡി)
പത്തൊൻപതു
ലക്ഷത്തിന്റെ പണാപഹരണം
വി.എ. സി.ബി യെ
ക്കൊണ്ട്
അന്വേഷിപ്പിക്കുമോ?
ബാലഭവനുകള്‍
247.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജൂലൈ 16ന് മുന്‍പ്
സംസ്ഥാനത്തെ എല്ലാ
ബാലഭവനുകളും ജുവൈനല്‍
ജസ്റ്റിസ് ആക്ട്
പ്രകാരം രജിസ്റ്റര്‍
ചെയ്യണമെന്ന വ്യവസ്ഥ
സംസ്ഥാനത്ത് നടപ്പില്‍
വരുത്തുന്നതിന് സാവകാശം
അനുവദിക്കുമോ; ഇതു
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പുതിയ
നിയമപ്രകാരമുള്ള
സൗകര്യങ്ങള്‍
ഒരുക്കുന്നതിനുവേണ്ടിയുള്ള
അധിക ബാധ്യത സംസ്ഥാന
സര്‍ക്കാര്‍
വഹിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഓരോ
കുട്ടിക്കും
അനുവദിച്ചിട്ടുള്ള
ഗ്രാന്റ് തുക
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
ആക്ടിലെ കര്‍ശന
വ്യവസ്ഥകള്‍
നടപ്പിലാക്കിയാൽ
സംസ്ഥാനത്തെ
അനാഥാലയങ്ങളുടെയും
ബാലഭവനുകളുടെയും
പ്രവര്‍ത്തനം
നിന്നുപോകുമെന്ന
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; ഇതിന് പരിഹാരമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
അംഗന്‍വാടികളുടെ പ്രവര്‍ത്തനം
248.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
പരവൂര്‍ നഗരസഭ,
ചാത്തന്നൂര്‍, ചിറക്കര,
പൂതക്കുളം,
കല്ലുവാതുക്കല്‍,
ആദിച്ചനല്ലൂര്‍,
പൂയപ്പള്ളി എന്നീ
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങൾ
ഓരോന്നിന്റെയും
പരിധിയില്‍ എത്ര
അംഗന്‍വാടികള്‍ വീതം
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
പ്രസ്തുത
അംഗന്‍വാടികളില്‍
സ്വന്തമായി ഭൂമിയും
കെട്ടിടവുമില്ലാത്തവ
ഏതൊക്കെയാണ്; പേരും
നമ്പരും സഹിതം
വെളിവാക്കുമോ;
(സി)
പുതിയതായി
അംഗന്‍വാടികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുവാന്‍
സര്‍ക്കാര്‍ പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ?
അംഗപരിമിതരുടെ
പുനരധിവാസം
249.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നട്ടെല്ലിന്
ക്ഷതം സംഭവിച്ച് ശിഷ്ട
ജീവിതം വീല്‍ച്ചെയറില്‍
തള്ളി നീക്കേണ്ടി
വരുന്ന അംഗപരിമിതരുടെ
പുനരധിവാസത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുണ്ട്;
വ്യക്തമാക്കുമോ ;
(ബി)
അത്തരക്കാരുടെ
വിശദാംശങ്ങൾ
ശേഖരിച്ചിട്ടുണ്ടോ ;
എങ്കിൽ
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് നൽകാമോ ;
(സി)
നട്ടെല്ലിന്
ക്ഷതം സംഭവിച്ച്
അംഗപരിമിതരാക്കപ്പെട്ടവര്ക്ക്
സഹായം എത്തിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ;
വിശദാംശം നല്‍കുമോ ?