മാവേലിസ്റ്റോര്‍
250.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാവേലിസ്റ്റോര്‍
ഇല്ലാത്ത ഗ്രാമ
പഞ്ചായത്തുകള്‍ എത്ര;
ഇവ ഏതെല്ലാമാണ്; ജില്ല
തിരിച്ച് വിവരം
ലഭ്യമാക്കുമോ;
(ബി)
മാവേലിസ്റ്റോറില്ലാത്ത
ഗ്രാമ
പഞ്ചായത്തുകളിലേക്ക്
എത്ര മാസത്തിനുള്ളില്‍
മാവേലി സ്റ്റോറിന്റെ
പ്രവര്‍ത്തനം
വ്യാപിപ്പിക്കും;വിശദമാക്കുമോ?
ബി.പി.എല്‍.
കാര്‍ഡുകള്‍
251.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
എത്ര കുടുംബങ്ങള്‍ക്ക്
ബി.പി.എല്‍.
കാര്‍ഡുകള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
വിതരണം ചെയ്ത
ബി.പി.എല്‍. കാര്‍ഡില്‍
ഉള്‍പ്പെടാതെ പോയതും
എന്നാല്‍
അര്‍ഹതയുള്ളതുമായ എല്ലാ
കുടുംബങ്ങള്‍ക്കും
ബി.പി.എല്‍. കാര്‍ഡ്
നല്കാന് നടപടികള്‍
സ്വീകരിക്കുമോ?
പുതിയ
റേഷന്‍ കടകള്‍
252.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയതായി
റേഷന്‍ കട
അനുവദിക്കുന്നതിന്
സ്വീകരിക്കുന്ന
മാനദണ്ഡം വിശദമാക്കാമോ;
(ബി)
പഴയകുന്നുമ്മേല്‍
ഗ്രാമപഞ്ചായത്തിലെ 5-ാം
വാര്‍ഡില്‍ പുതിയ
റേഷന്‍ കട
അനുവദിക്കണമെന്ന അപേക്ഷ
പരിഗണിച്ച് ബഹു.
മന്ത്രിയുടെ ഓഫീസില്‍
നിന്നും 06.08.2016-ന്
203/VIP/M(FCS&LM)/16
നമ്പരായി ഭക്ഷ്യ
സിവില്‍ സപ്ലൈസ്
വകുപ്പ് ഡയറക്ടര്‍ക്ക്
അയച്ചുകൊടുത്ത
ഫയലിന്മേല് എന്തെല്ലാം
നടപടി
സ്വീകരിച്ചുവെന്ന്
പുതിയ ഫയല്‍ നമ്പര്‍
ഉള്‍പ്പെടെ
വിശദമാക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡ്
253.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡുകള്‍ വിതരണം
ചെയ്യാത്തതു സംബന്ധിച്ച
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാര്‍ഡുകള്‍ വിതരണം
ചെയ്യാന്‍ കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കാര്‍ഡുകള്‍
എന്നത്തേക്ക് വിതരണം
ചെയ്യാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്താമോ?
പുതിയ
റേഷന്‍ കാര്‍ഡുകള്‍
254.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡുകള്‍ എന്നു
മുതല്‍ വിതരണം ചെയ്ത്
തുടങ്ങുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റേഷന്‍ കാര്‍ഡുകളില്‍
എന്തൊക്കെ വിവരങ്ങളാണ്
ഉള്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പുതിയ
റേഷന്‍ കാര്‍ഡിന്റെ
വിതരണത്തോടുകൂടി
കാര്‍ഡ് ഉടമകള്‍ക്ക്
ഭക്ഷ്യ സുരക്ഷാ നിയമം
അനുശാസിക്കുന്ന ഭക്ഷണ
സാധനങ്ങള്‍
ലഭ്യമാക്കുന്നതിന്
സാധിക്കുമോയെന്ന്
അറിയിക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡുകള്‍
255.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
വിതരണം ചെയ്യുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
എപ്പോള്‍
മുതലായിരുന്നു പുതിയ
റേഷന്‍ കാര്‍ഡ്
നല്‍കേണ്ടിയിരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
അര്‍ഹതയുള്ളവര്‍ക്ക്
ബി.പി.എല്‍. കാര്‍ഡ്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പുതിയ
റേഷന്‍ കാര്‍ഡ്
എപ്പോള്‍ നല്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡുകളുടെ വിതരണം
256.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡുകള്‍ വിതരണം
നടത്തുന്നതിനുളള നടപടി
ഏതു ഘട്ടത്തിലാണ് ;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പുതിയ
റേഷന്‍കാര്‍ഡ് വിതരണം
എന്നു മുതല്‍
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
അവശ്യ
സാധനങ്ങളുടെ വിലനിയന്ത്രണം
257.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓണം ബക്രീദ്
ആഘോഷക്കാലത്ത് അവശ്യ
സാധനങ്ങളുടെ
വിലനിയന്ത്രിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ആഘോഷക്കാലത്ത് പ്രത്യേക
വിപണികളിലൂടെ സപ്ലൈകോ
എത്ര രൂപയുടെ
വിറ്റുവരവ്
നടത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
റേഷന്‍
കട അനുവദിക്കുന്നത് സംബന്ധിച്ച്
258.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കുറ്റിപ്പുറം
പഞ്ചായത്തില്‍
രാങ്ങാടൂര് എന്ന
സ്ഥലത്ത് പുതിയ റേഷന്‍
കട
അനുവദിക്കുന്നതിനുവേണ്ടിയുള്ള
268407/B3/15 നമ്പര്‍
ഫയല്‍ ഇപ്പോള്‍ ഭക്ഷ്യ
പൊതുവിതരണ വകുപ്പിന്റെ
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ ;ഇത്
സംബന്ധിച്ച് സിവില്‍
സപ്ലെെസ് വകുപ്പ്
ഡയറക്ടര്‍ നല്കിയ
വിവരങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രദേശത്തിന്റെ
പ്രത്യേക പരിഗണനവെച്ച്
റേഷന്‍ കട
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ; ഇത്
സംബന്ധിച്ച ഫയലിലെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
നെല്ല്
സംഭരണം
259.
ശ്രീ.സി.കെ.നാണു
,,
തോമസ് ചാണ്ടി
,,
കെ. കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒന്നാം
വിളയ്ക്കുള്ള നെല്ല്
സംഭരണം
കാര്യക്ഷമമാക്കുന്നതിനായി
സപ്ലൈകോ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ ;
(ബി)
സംഭരിക്കപ്പെടുന്ന
നെല്ലിന്റെ വില യഥാസമയം
നല്‍കുന്നതിന്
എന്തെങ്കിലും
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നെല്ല്
സംഭരണം
260.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കര്‍ഷകരില്‍ നിന്ന്
നെല്ല്
സംഭരിയ്ക്കുന്നവേളയില്
ചാക്കൊന്നിന് 9 രൂപ
മുതല്‍ 17 രൂപ വരെ
ഹാന്റ്ലിലിംഗ് ചാര്‍ജസ്
എന്ന ഇനത്തില്‍
നിലവില്‍ കര്‍ഷകരില്‍
നിന്നും ഈടാക്കിവരുന്ന
തുക സിവില്‍ സപ്ലൈസ്
വകുപ്പോ മില്ല് ഉടമകളോ
നല്കത്തക്കവിധത്തില്
നടപടി സ്വീകരിയ്ക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ; ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ?
റേഷന്‍
കടകളുടെ എണ്ണം
261.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
താലൂക്ക് സപ്ലൈ
ആഫീസുകളുടെ
പരിധിയിലുള്ള റേഷന്‍
കടകളുടെ എണ്ണം ശരാശരി
എത്രയാണെന്ന്
സര്‍ക്കാര്‍
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ;
(ബി)
കൊല്ലം
ജില്ലയിലെ കൊല്ലം
താലൂക്ക് സപ്ലൈ
ആഫീസിന്റെ പരിധിയില്‍
എത്ര റേഷന്‍ കടകളും
റേഷന്‍ കാര്‍ഡുകളുമാണ്
നിലവിലുള്ളത്; പ്രസ്തുത
റേഷന്‍ കടകളുടെയും
റേഷന്‍ കാര്‍ഡുകളുടെയും
എണ്ണത്തിന്റെ ആധിക്യം
ടി ആഫീസിന്റെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിനും
അഴിമതിരഹിത
സേവനങ്ങള്‍ക്കും
തടസ്സമായി നില്ക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ?
റേഷന്‍
സാധനങ്ങളുടെ വിതരണവും
അളവും പരിശോധിക്കുന്നതിന്
നടപടി
262.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍ സാധനങ്ങളുടെ
വിതരണവും അളവും
കൃത്യമായി
പരിശോധിക്കുന്നതിന് ഈ
സ൪ക്കാ൪ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
എ.പി.എൽ,
ബി.പി.എൽ
കാര്‍ഡുകള്‍ക്ക് ഒരു
മാസം വിതരണം ചെയ്യേണ്ട
ഭക്ഷ്യസാധനങ്ങള്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവയുടെ
സ്റ്റോക്കും,
വിതരണവിവരവും, അളവും
പൊതുജനങ്ങള്‍ക്ക്
കാണത്തക്ക രീതിയില്‍
പ്രദര്‍ശിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
സപ്ലൈകോ
വഴി സ്കൂള്‍ കുട്ടികള്‍ക്ക്
സൗജന്യ അരിവിതരണം
263.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്ത്
സപ്ലൈകോ വഴി സ്കൂള്‍
കുട്ടികള്‍ക്ക് സൗജന്യ
അരിവിതരണം നടത്തുന്ന
പദ്ധതി ഈ വര്‍ഷം
നടത്താന്‍
കഴിഞ്ഞില്ലയെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമയബന്ധിതമായി
അരികൊടുക്കാന്
കഴിയാതിരുന്ന
സപ്ലൈകോയുടെ വീഴ്ച
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
ഉദ്യോഗസ്ഥര്‍ക്ക് എതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മേലൂര്‍
പഞ്ചായത്തിലെ അടിച്ചിലിയില്‍
മാവേലിസ്റ്റോര്‍
264.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
മേലൂര്‍ പഞ്ചായത്തിലെ
അടിച്ചിലിയില്‍
പുതുതായി
മാവേലിസ്റ്റോര്‍
അനുവദിയ്ക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
മാവേലി
സ്റ്റോര്‍
അനുവദിയ്ക്കുന്നതിനാവശ്യമായ
അടിയന്തിര നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ?
സുരക്ഷിത
ഭക്ഷണം
265.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
നിയമം നിലവില്‍
വന്നിട്ടും സുരക്ഷിത
ഭക്ഷണം
ഉറപ്പുവരുത്തുന്നതിനായി
കാര്യക്ഷമമായ
പരിശോധനകളോ,
നിയന്ത്രണങ്ങളോ,
നടപടികളോ
ഉണ്ടാകുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതരസംസ്ഥാനങ്ങളില്‍
നിന്നും എത്തുന്ന
പച്ചക്കറികളിലെ വിഷാംശം
കണ്ടെത്താനുള്ള
സംവിധാനം എല്ലാ ചെക്ക്
പോസ്റ്റുകളിലും
നിലവിലുണ്ടോ ;
ഉണ്ടെങ്കില്‍ ആയത്
മോണിറ്റര്‍ ചെയ്യാന്‍
സംസ്ഥാന തലത്തില്‍
എന്തെങ്കിലും
സംവിധാനമുണ്ടോ ;
വിശദമാക്കാമോ ;
(സി)
സംസ്ഥാനത്ത്
ഭക്ഷ്യ വസ്തുക്കളിലെ
മായം
കണ്ടെത്തുന്നതിനുള്ള
ആധുനിക
ലബോറട്ടറികളുണ്ടോ ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ; മായം
ചേര്‍ത്തതിന്റെ പേരില്‍
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുള്ള
സ്ഥാപനങ്ങളുടെ
പേരുള്‍പ്പെടെയുള്ള
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
വിശേഷാവസരങ്ങളില്‍
മാത്രമല്ലാതെ കൃത്യമായ
ഇടവേളകളില്‍
ഭക്ഷ്യസുരക്ഷാ പരിശോധന
നടത്തുന്നതിനും തെറ്റ്
ആവര്‍ത്തിക്കുന്നവരുടെ
ലൈസന്‍സ്
റദ്ദാക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ:
(ഇ)
സുനാമി
ഇറച്ചി എന്ന പേരില്‍
തമിഴ് നാട്ടില്‍
നിന്നും മാസങ്ങളോളം
ഫോര്‍മാലിനിലും മറ്റും
സൂക്ഷിയ്ക്കുന്ന
വിലകുറഞ്ഞ ഇറച്ചി
സംസ്ഥാനത്ത് പല
ബേക്കറികളിലും
ഹോട്ടലുകളിലും
ഉപയോഗിക്കുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇത്തരക്കാര്‍ക്കെതിരെ
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(എഫ്)
മല്‍സ്യമാര്‍ക്കറ്റുകളില്‍
ഫോര്‍മാലിനില്‍
സൂക്ഷിയ്ക്കുന്ന
മല്‍സ്യങ്ങള്‍
വില്‍പ്പന നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത്തരക്കാര്‍ക്കെതിരെ
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ?
പ്രത്യേക
റേഷന്‍ പെര്‍മിറ്റുകള്‍
266.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഗതി,
അനാഥ
മന്ദിരങ്ങള്‍ക്കും,
വൃദ്ധ
സദനങ്ങള്ക്കുമുള്ള
അരിയും മറ്റും
വാങ്ങുന്നതിനുള്ള
പ്രത്യേക റേഷന്‍
പെര്‍മിറ്റുകള്‍
നിലവില്‍ ഉണ്ടോ;
(ബി)
ഇത്തരത്തിലുള്ള
പെര്‍മിറ്റുകള്‍ മുഖേന
ഇപ്പോള്‍ റേഷന്‍
സാധനങ്ങള്‍
ലഭ്യമാക്കുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം പെര്‍മിറ്റുകള്‍
മുഖേന റേഷന്‍
സാധനങ്ങള്‍
ലഭ്യമാക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
പുതുക്കിയ
റേഷന്‍ കാര്‍ഡ് വിതരണം
ചെയ്യുന്നതിലെ കാലതാമസം
267.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കിയ
റേഷന്‍ കാര്‍ഡ് വിതരണം
ചെയ്യുന്നതിന് കാലതാമസം
നേരിടുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റേഷന്‍
കാര്‍ഡ് പുതുക്കി
ലഭിക്കാത്തതുമൂലം
സര്‍ക്കാര്‍ തലത്തില്‍
ലഭിക്കേണ്ടതായ
ആനുകൂല്യങ്ങള്‍
,സര്‍ട്ടിഫിക്കറ്റുകള്‍
എന്നിവയ്ക്കായി
അപേക്ഷിക്കുന്നതിന്
ജനങ്ങൾ ബുദ്ധിമുട്ടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യം
പരിശോധിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടി വിശദമാക്കാമോ?
ചാലക്കുടി
സിവില്‍ സപ്ലൈസ് ഗോഡൗണ്‍
268.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയിലെ
സിവില്‍ സപ്ലൈസ് വക
ഗോഡൗണ്‍ കോടതി
നടപടികളിലൂടെ
ഒഴിപ്പിക്കുന്നതിന്
കെട്ടിട ഉടമ നല്കിയ
കേസ് കെട്ടിട ഉടമയ്ക്ക്
അനുകുലമായി
വിധിച്ചിരിയ്ക്കന്ന
സാഹചര്യത്തില്‍,
ഗോഡൗണ്‍
നിലനിര്‍ത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ചാലക്കുടിയിലെ സിവില്‍
സപ്ലൈസ് വകുപ്പിന്റെ
ഗോഡൗണ്‍
നിലനിര്‍ത്തുന്നതിനും
തൊഴിലാളികള്‍ക്ക്
തൊഴില്‍ തുടര്‍ന്നും
ലഭ്യമാക്കുന്നതിനും
ആവശ്യമായ അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ?
നിത്യോപയോഗ
സാധനങ്ങളുടെ വിലസ്ഥിരത
269.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ ബജറ്റ്
പ്രസംഗത്തില്‍ അടുത്ത
അഞ്ചു വര്‍ഷത്തേയ്ക്ക്
വിലസ്ഥിരത
ഏര്‍പ്പെടുത്തുമെന്ന്
പ്രഖ്യാപിച്ച
പതിമൂന്നിന നിത്യോപയോഗ
സാധനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
2016
മെയ് മാസം ഈ പതിമൂന്നിന
സാധനങ്ങളുടെ
വിപണിവിലയും, സപ്ലൈകോ
സ്ഥാപനങ്ങളിലെ വിലയും
വിശദമാക്കാമോ;
(സി)
2016
ആഗസ്റ്റ് മാസം ഈ
പതിമൂന്നിന സാധനങ്ങളുടെ
വിപണി വിലയും, സപ്ലൈകോ
സ്ഥാപനങ്ങളിലെ വിലയും
വിശദമാക്കാമോ?
വിലക്കയറ്റം
തടഞ്ഞു നിര്‍ത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
270.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്ത്
വിലക്കയറ്റം തടഞ്ഞു
നിര്‍ത്തുന്നതിന്
വകുപ്പു സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇതിനായി
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഓണം
, ബക്രീദ് എന്നിവ
പ്രമാണിച്ച് സ്കൂള്‍
കുട്ടികള്‍ക്കായി
വിദ്യാലയങ്ങള്‍ വഴി
എത്ര ക്വിന്റല്‍ അരി
വിതരണം ചെയ്തുവെന്ന്
വ്യക്തമാക്കാമോ?
പുറമ്പോക്ക്
ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക്
റേഷന്‍കാര്‍ഡ്
271.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുറമ്പോക്ക്
ഭൂമിയില്‍
താമസിക്കുന്നവര്‍ക്ക്
റേഷന്‍കാര്‍ഡ്
ലഭ്യമാക്കുന്നതിന്
നിലവില്‍
സംവിധാനമുണ്ടോ;
എങ്കില്‍ ഇതിന്റെ
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
വിലക്കയറ്റം
പിടിച്ചുനിര്‍ത്താന്‍ നടപടി
272.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിലക്കയറ്റം പിടിച്ചു
നിര്‍ത്താന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനുള്ള
നടപടികള്‍
273.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മാവേലി,
നീതി സ്റ്റോറുകളില്‍
നിത്യോപയോഗ സാധനങ്ങളുടെ
വില
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
നിലവിലുണ്ടായിരുന്നതും
വര്‍ദ്ധിപ്പിച്ചതുമായ
വിലവിവരത്തിന്റെ
വിശദാംശം നല്‍കാമോ;
(സി)
വിപണിയില്‍
ഇടപെടുന്നതിന്റെ
ഭാഗമായി സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
സര്‍ക്കാര്‍ ഈ വര്‍ഷം
എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ?
കുട്ടനാട്ടിലെ
നെല്ല് സംഭരണം
274.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
നെല്ല് സംഭരണത്തിന്റെ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
നെല്ല്
സംഭരണ സമയത്ത് തന്നെ
പി.ആര്.എസ് നല്കി
ഒരാഴ്ചയ്ക്കകം സംഭരണ
വില കര്‍ഷകരുടെ
അക്കൗണ്ടില്‍
ക്രെഡിറ്റ്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
കര്‍ഷകരില്‍
നിന്നും സംഭരിക്കുന്ന
നെല്ല് വാഹനം
അല്ലെങ്കില്‍
വള്ളത്തിലേക്ക്
കയറ്റുമ്പോള്‍ ഒരു
കിന്റലിന് ഏറ്റവും
കുറഞ്ഞത് 150 രൂപ
കര്‍ഷകരും 12 രൂപ
സര്‍ക്കാരും
ഹാന്റിലിംഗ് ചാര്‍ജായി
(കൈകാര്യ ചെലവ്)
നല്കിവരുന്നതിനാല്
കര്‍ഷകരുടെ സാമ്പത്തിക
ബുദ്ധിമുട്ട്
ലഘൂകരിക്കുന്നതിനായി
ഹാന്റിലിംഗ്
ചാര്‍ജ്ജായി
സര്‍ക്കാര്‍ നല്കുന്ന
വിഹിതം
വര്‍ദ്ധിപ്പിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പൊതുവിപണിയിലെ
വിലക്കയറ്റം
275.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്ത്
പൊതുവിപണിയിലെ
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
എത്ര ഓണച്ചന്തകള്‍
പ്രവര്‍ത്തിച്ചുവെന്നും
വ്യക്തമാക്കാമോ;
(ബി)
ഓണക്കാലത്ത്
പച്ചക്കറി -പഴം
എന്നിവയുടെ വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(സി)
ഓണത്തിനുശേഷം
വിപണിയിലുണ്ടാകുന്ന
മാറ്റത്തെ
നേരിടുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യസുരക്ഷാ
നിയമപ്രകാരമുള്ള റേഷന്‍
കാര്‍ഡുകള്‍
276.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
നിയമപ്രകാരമുള്ള റേഷന്‍
കാര്‍ഡുകള്‍ വിതരണം
ചെയ്യുന്നതിനായി
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തിയാക്കാനുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
റേഷന്‍
കാര്‍ഡുകള്‍
എന്നത്തേക്ക് വിതരണം
ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ഗുണമേന്മയുള്ള,
വിലകുറഞ്ഞ ഭക്ഷ്യ സാധനങ്ങളുടെ
ലഭ്യത
277.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണമേന്മയുള്ളതും
വിലകുറഞ്ഞതുമായ ഭക്ഷ്യ
സാധനങ്ങള്‍
സാധാരണക്കാരായ
ആളുകള്‍ക്ക്
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുവിപണിയിലെ
വിലനിലവാരം പിടിച്ചു
നിര്‍ത്തുന്നതിനായി
എത്ര തുക ചെലവഴിച്ചു;
വിശദാംശം ലഭ്യമാക്കാമോ
?
പൊതുവിപണിയിലെ
വിലക്കയറ്റം
278.
ശ്രീ.വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിപണിയില്‍
വിലക്കയറ്റം തടയാന്‍
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന്
എന്തെല്ലാം ഇടപെടലുകള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതിനായി
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന് എത്ര
കോടി രൂപ
ലഭിച്ചിട്ടുണ്ട് ;
(സി)
കഴിഞ്ഞ
ഓണക്കാലത്ത്
വിലക്കയറ്റം തടയാന്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയത് ;
(ഡി)
വിലക്കയറ്റം
പിടിച്ചുനിര്‍ത്തുന്നതില്‍
സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
സിവില്‍സപ്ലൈസ്
കോര്പ്പറേഷന് റീട്ടെയില്‍
ഔട്ടലെറ്റുകളില്‍ മിന്നല്‍
പരിശോധന
279.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍സപ്ലൈസ്
കോര്‍പ്പറേഷന്റെ
റീട്ടെയില്‍
ഔട്ടലെറ്റുകളില്‍
മിന്നല്‍ പരിശോധന
ഉള്‍പ്പെടെയുള്ള
പരിശോധനകള്‍ക്കായി
രൂപീകരിച്ച
സ്ക്വാഡുകള്‍ ഈ
സര്‍ക്കാറിന്റെ കാലത്ത്
തലസ്ഥാന നഗരിയില്‍
ഏതൊക്കെ ഔട്ട്
ലെറ്റുകളില്‍ എത്ര തവണ
പരിശോധന നടത്തിയെന്ന്
വിശദമാക്കുമോ;
(ബി)
പരിശോധനയില്‍
എന്തൊക്കെ
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടെന്നതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ?
ഇതരസംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
എത്തുന്ന കൃത്രിമ പാല്
280.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃത്രിമ പാല്
വിറ്റഴിക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതരസംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
സ്വകാര്യ ഡയറികള്‍ വഴി
കൃത്രിമ പാലും പാല്
ഉല്പന്നങ്ങളും
വിപണിയില്‍
എത്തുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പാലിന്റെ
ഗുണനിലവാരം
മനസ്സിലാക്കുന്നതിനും
മായം കലര്‍ന്ന പാലും
പാല് ഉല്പന്നങ്ങളും
കണ്ടെത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ചെക്ക് പോസ്ററുകളില്‍
പാല്
പരിശോധിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഗുരുതര
ആരോഗ്യ
പ്രശ്നങ്ങള്‍ക്ക്
വഴിതെളിക്കുന്ന കൃത്രിമ
പാല്
വിപണിയിലെത്തിക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
വിലവിവരപ്പട്ടിക
പ്രദര്‍ശിപ്പിക്കാത്തതിനെതിരെ
നടപടി
281.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടല്‍
ഉള്‍പ്പെടെയുള്ള കച്ചവട
സ്ഥാപനങ്ങള്‍ വില്പന
നടത്തുന്ന
ഉല്‍പ്പനങ്ങളുടെ
വിലവിവരപ്പട്ടിക
പ്രദര്‍ശിപ്പിക്കണമെന്ന
വ്യവസ്ഥ നിലവിലുണ്ടോ;
(ബി)
ഇതില്‍ ആര്‍ക്കെങ്കിലും
ഇളവ് അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(സി)
ഫോറസ്റ്റ്
ഹെഡ്
ക്വാര്‍ട്ടേഴ്സിലുള്ള
ജീവനക്കാരുടെ
തിരുവനന്തപുരം
ഡിസ്ട്രിക്ട്
എംപ്ളോയീസ്
കോ-ഓപ്പറേറ്റീവ്
സൊസെെറ്റിയില്‍
വിലവിവരപ്പട്ടിക
പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
വിലവിവരപ്പട്ടിക
പ്രദര്‍ശിപ്പിക്കാത്തതിനെതിരെ
നടപടി സ്വീകരിക്കുമോ?