ഉന്നത
ഉദ്യോഗസ്ഥരുടെ വിവാദ
പ്രസ്താവനകള്‍
1.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സര്‍വ്വീസിലെ ഉന്നത
ഉദ്യോഗസ്ഥരില്‍ ചിലര്‍
വിവാദ പ്രസ്താവനകൾ
നടത്തുന്നതും
ചട്ടങ്ങളില്പ്പെടാത്ത
കാര്യങ്ങള്‍ക്ക്
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുന്നതും
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
പ്രവണത ആശാസ്യമാണെന്ന്
കരുതുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം
ഉദ്യോഗസ്ഥര്‍ക്കെതിരെ
നിയമാനുസൃതമായ ശിക്ഷണ
നടപടികള്‍
സ്വീകരിക്കാന്‍
തയ്യാറാകുമോ;
വിശദമാക്കാമോ?
മാതൃഭാഷയുടെ
പ്രാധാന്യം
2.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഭരണഭാഷ മാതൃ ഭാഷയാക്കി
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും അതു
പ്രാവര്‍ത്തികമാക്കാന്‍
സാധിച്ചിട്ടില്ല എന്ന
വസ്തുത സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
'
മലയാളത്തിലെ
പ്രാവീണ്യമറിയാന്
പി.എസ്. സി പോലും
ശ്രമിക്കുന്നില്ല
എന്നും 10
മാര്‍ക്കിനെങ്കിലും
മലയാള ഭാഷ പ്രാവീണ്യം
പരിശോധിക്കാന്‍
ഉപയോഗിയ്ക്കണം' എന്നും
2016 ആഗസ്റ്റ് 12 -ന്
കേരള പി.എസ്. സി
എംപ്ലോയ്സ് യൂണിയന്റെ
43- ാം സംസ്ഥാന
സമ്മേളനം ഉത്ഘാടനം
ചെയ്ത് ബഹു.
മുഖ്യമന്ത്രി,
തിരുവനന്തപുരത്ത് വി.ജെ
റ്റി ഹാളില്‍
പ്രകടിപ്പിച്ച
അഭിപ്രായപ്രകാരം
നാളിതുവരെ ടി പദ്ധതി
നടപ്പാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
വിശദാംശം നല്‍കുമോ;
(സി)
മലയാളഭാഷയുടെ
വ്യാപനത്തിനും
പരിപോഷണത്തിനുമായി കേരള
നിയമസഭ ഏകകണ്ഠമായി
പാസ്സാക്കിയ
നിയമപ്രകാരം,
മാതൃഭാഷയുടെ പ്രാധാന്യം
മനസ്സിലാക്കി
കേരളത്തിലെ വിവിധ
വകുപ്പുകളിലും,
സെക്രട്ടറിയേറ്റിലും,
നിയമസഭയിലും മലയാള
ഭാഷയില്‍, കുറിപ്പുകളും
ഉത്തരവുകളും
ഇറക്കുവാന്‍
അടിയന്തരനടപടികള്‍
സ്വീകരിക്കുമോ;
(ഡി)
നിയമനിര്‍മ്മാണവും,
ഭരണ നിര്‍വ്വഹണവും,
നീതി നിര്‍വ്വഹണവും
പൂര്‍ണ്ണമായും
മലയാളഭാഷയിലാക്കാന്
സര്‍ക്കാര്‍
അടിയന്തരനടപടി
സ്വീകരിക്കുമോ?
അവാര്‍ഡുകള്‍, ഉപഹാരങ്ങള്‍,
പാരിതോഷികങ്ങള്‍ എന്നിവ
സ്വീകരിക്കുന്നത് സംബന്ധിച്ച്
3.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ വ്യക്തികളും
സ്ഥാപനങ്ങളും
ഏര്‍പ്പെടുത്തുന്നതോ,
സ്പോണ്സര്
ചെയ്യുന്നതോ ആയ
അവാര്‍ഡുകള്‍,
ഉപഹാരങ്ങള്‍,
പാരിതോഷികങ്ങള്‍ എന്നിവ
ഉന്നത സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍
സ്വീകരിക്കുന്നതില്‍
നിയന്ത്രണങ്ങള്‍
നിലവിലുണ്ടോ, എങ്കില്‍
വിശദമാക്കുമോ;
(ബി)
നിയന്ത്രണങ്ങള്‍
നിലവിലില്ലെങ്കില്‍,
ഇത്തരം ഉപഹാരങ്ങളിലുടെ
അല്ലെങ്കില്‍
ആദരിക്കലിലൂടെ
ഉദ്യോഗസ്ഥരെ
സ്വാധീനിക്കാന്‍ ഉള്ള
സാദ്ധ്യത
കണക്കിലെടുത്ത് അതും
ഒരുതരത്തിലെ അഴിമതിയായി
കണക്കാക്കി
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തുമോ;
(സി)
സ്വകാര്യ
സ്ഥാപനങ്ങളുടെ
പ്രത്യേകിച്ചും
കമേഴ്സ്യല്‍
സ്ഥാപനങ്ങളുടെ
ഉപഹാരങ്ങള്‍ ഉന്നത
ഉദ്യാേഗസ്ഥര്‍
സ്വീകരിക്കുന്നതിന്
സര്‍ക്കാര്‍ അനുമതി
ആവശ്യമാണോ
(ഡി)
എങ്കില്‍
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതൊക്കെ ഉദ്യോഗസ്ഥര്‍
അനുമതി തേടിയിട്ടുണ്ട്;
ഏതൊക്കെ തീയതികളില്‍?
പരാതികള്‍ക്ക് കൈപ്പറ്റ് രസീത്
4.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനങ്ങളുടെ
പരാതികള്‍ക്ക്
കൈപ്പറ്റ് രസീത്
നല്‍കണമെന്നും,
തീരുമാനമെടുത്തശേഷം
അന്തിമ മറുപടി
നല്‍കണമെന്നും
മാന്വലുകളിലും
കാലാകാലങ്ങളില്‍
പുറപ്പെടുവിച്ചിട്ടുള്ള
സര്‍ക്കുലറുകളിലും
നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും
പാലിക്കപ്പെടുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
ഉദ്യോഗസ്ഥരുടെ ഭാഗത്തു
നിന്നും
അലംഭാവമുണ്ടാവാനുള്ള
കാരണമെന്താണെന്ന്
അന്വേഷിക്കുമോ;
(സി)
കഴിഞ്ഞ
ഒരു വര്‍ഷത്തെ
ഫയലുകളെങ്കിലും
പരിശോധിച്ച്
നിര്‍ദ്ദേശം
പാലിക്കാത്തവ കണ്ടെത്തി
ഉചിത നടപടി
സ്വീകരിക്കുമോ?
സെക്രട്ടറിയേറ്റില്‍ ഫയലുകളുടെ
തീര്‍പ്പ്
5.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടറിയേറ്റില്‍
ഫയലുകള്‍ വേഗത്തില്‍
തീര്‍പ്പാക്കുന്നതിലേക്കായി
എന്തെങ്കിലും
പരിഷ്ക്കാരങ്ങള്‍
വരുത്തുന്നതിന്
ആലോചിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഫയലുകള്‍
തീര്‍പ്പാക്കുന്നതിന്
നിലവിലുള്ള തട്ടുകളുടെ
എണ്ണം
കുറയ്ക്കുമോ;ഇതിന്
സമയബന്ധിതമായി
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകള്‍
6.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഓരോ വകുപ്പും പി.
എസ്. സി. ക്ക്
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളുടെ എണ്ണവും,
തസ്തികകളുടെ പേരും
വിശദമാക്കുമോ?
ഭരണ
പരിഷ്ക്കാര കമ്മീഷന്
7.
ശ്രീ.കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭരണ പരിഷ്ക്കാര
കമ്മീഷന്
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണ
പരിഷ്ക്കാര കമ്മീഷന്റെ
ചെയര്‍മാനും അംഗങ്ങളും
ചുമതലയേറ്റിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
കമ്മീഷന്റെ
പരിഗണനാ വിഷയങ്ങള്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ഡി)
ഭരണപരിഷ്ക്കാര
കമ്മീഷന്റെ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ഇ)
ചെയര്മാന്,
അംഗങ്ങള്‍, പേഴ്സണല്‍
സ്റ്റാഫ്, മറ്റ്
ജീവനക്കാര്‍ എന്നിവരുടെ
ശമ്പളം, ബത്തകള്‍,
മറ്റ് ചെലവുകള്‍
ഉള്‍പ്പെടെ ഒരു
വര്‍ഷത്തേയ്ക്ക്
കമ്മീഷന് എന്തു തുക
ചെലവാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
ഭരണ
പരിഷ്ക്കാര കമ്മീഷന്
8.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭരണ പരിഷ്ക്കാര
കമ്മീഷന് നിലവില്‍
വന്നിട്ടുണ്ടോയെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
കമ്മീഷന്റെ ചുമതലകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
കമ്മീഷന്
ഓഫീസിലെ ജീവനക്കാര്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
പൊതു
അവധികള്‍
അനുവദിയ്ക്കുന്നതിനുള്ള
മാനദണ്ഡം
9.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ജാതിമത
സംഘടനകളുടെ
ആവശ്യപ്രകാരം എത്ര പൊതു
അവധികള്‍
അനുവദിച്ചിട്ടുണ്ട്;
(ബി)
ഏതൊക്കെ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്
ഇത്തരത്തില്‍ അവധി
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
അവധികള്‍
അനുവദിക്കുന്നത്
കേരളത്തിലെ നിലവിലെ
സാമൂഹികാന്തരീക്ഷത്തില്‍
ജാതിചിന്ത
വര്‍ദ്ധിപ്പിക്കുന്നതിനും,
സമൂഹ മൈത്രി
ദുര്‍ബ്ബലപ്പെടുത്തുന്നതിനും
കാരണമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഏഴിമല നേവല്‍
അക്കാദമി
10.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏഴിമല
നേവല്‍
അക്കാദമിക്കുവേണ്ടി
രാമന്തളി വില്ലേജിലോ
മറ്റ് സ്ഥലങ്ങളിലോ
വീണ്ടും ഭൂമി
ഏറ്റെടുക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
നേവല്‍
അക്കാദമിക്കുവേണ്ടി
മുമ്പ് ഏറ്റെടുത്ത
സ്ഥലങ്ങള്‍
പൂര്‍ണ്ണമായും
അക്കാദമിയുടെ
ആവശ്യത്തിനുവേണ്ടി
ഉപയോഗിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
ക്ഷേമ
പെന്ഷന്
11.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വിവിധ ക്ഷേമ
പെന്ഷന് ഇനത്തില്‍
ആകെ എത്ര തുക വിതരണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
കുടിശ്ശിക തുക
എത്രയെന്നും, മു൯കൂര്
തുക എത്രയെന്നും
വെവ്വേറെ
വ്യക്തമാക്കുമോ;
(സി)
ഇതിന്
പ്രകാരം സംസ്ഥാനത്ത്
എത്ര
ഗുണഭോക്താക്കള്‍ക്ക്
ആനുകൂല്യം
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
എല്ലാ
മണ്ഡലങ്ങളിലും ജനസേവന
കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്
നടപടി
12.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എത്ര
ജനസേവന കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
വകുപ്പുകളെയാണ് ജനസേവന
കേന്ദ്രത്തിന്റെ സേവന
പരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ജനസേവന കേന്ദ്രങ്ങള്‍
പലതും ഇപ്പോള്‍
ആവശ്യത്തിന്
ജീവനക്കാരില്ലാതെ
പ്രയാസങ്ങള്‍ നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നിലവിലുള്ള
ജനസേവന കേന്ദ്രങ്ങളില്‍
കൂടുതല്‍ വകുപ്പുകളെ
ഉള്‍ക്കൊള്ളിച്ചും
ജീവനക്കാരെ നിയോഗിച്ചും
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
എല്ലാ
മണ്ഡലങ്ങളിലും ജനസേവന
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
മുന്‍
റവന്യൂമന്ത്രിയും ഉന്നത
ഉദ്യോഗസ്ഥരും നടത്തിയ
വിദേശയാത്ര
13.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
റവന്യൂമന്ത്രിയും ഉന്നത
ഉദ്യോഗസ്ഥരും നടത്തിയ
വിദേശയാത്രകളെ
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
അന്വേഷണപുരോഗതി
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
മന്ത്രിയുടെയും
ഉദ്യോഗസ്ഥരുടെയും
വിദേശയാത്രകള്‍ മൂലം
കയര്‍മേഖലയില്‍ എന്ത്
പുരോഗതിയുണ്ടായെന്ന്
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ?
ആശ്രിത
നിയമനം
14.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉണ്ണികുളം
ഗ്രാമപഞ്ചായത്തില്‍
ഓഫീസ് അറ്റന്‍ഡന്റ്
തസ്തികയില്‍
ജോലിയിലിരിക്കെ
മരണപ്പെട്ട ശ്രീ.
ശിവരാമന്റെ മകന് ആശ്രിത
നിയമനം ലഭിക്കാനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമനത്തിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
വ്യക്തമാക്കാമോ; നിയമന
നടപടികളുടെ പുരോഗതി
അറിയിക്കാമോ?
നിയോജക
മണ്ഡലങ്ങളിലെ പ്രവൃത്തികളുടെ
പ്രതിമാസ പുരോഗതി
റിപ്പോര്‍ട്ട്
15.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലങ്ങളിലെ
പ്രവൃത്തികളുടെ
പ്രതിമാസ പുരോഗതി
റിപ്പോര്‍ട്ട്
ബന്ധപ്പെട്ട
വകുപ്പുകള്‍ എം.എല്‍.എ
മാര്‍ക്ക് നല്‍കണമെന്ന
ഉത്തരവ് നിലവിലുണ്ടോ;
(ബി)
പല
വകുപ്പുകളും
ബന്ധപ്പെട്ട പുരോഗതി
റിപ്പോര്‍ട്ട്
എം.എല്‍.എ മാര്‍ക്ക്
നല്‍കുന്നില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
കേന്ദ്ര
സഹായത്തിനായി
സമര്‍പ്പിക്കപ്പെട്ട
പദ്ധതികള്‍
16.
ശ്രീ.എം.എം.
മണി
,,
ബി.ഡി. ദേവസ്സി
,,
കെ.കുഞ്ഞിരാമന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം പദ്ധതികളാണ്
കേന്ദ്ര സഹായത്തിനായി
സമര്‍പ്പിക്കപ്പെട്ടതെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
നിലവില്‍
നടപ്പാക്കി വരുന്ന
പദ്ധതികളുടെ വിശദാംശം
ചര്‍ച്ചയ്ക്ക്
വിഷയമായിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതികളുടെ
പൂര്‍ത്തീകരണത്തിന്
കൂടുതല്‍ കേന്ദ്ര
വിഹിതം
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഇ)
ഇതു
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരിന്റെ നിലപാട്
എന്തെല്ലാമായിരുന്നെന്ന്
വ്യക്തമാക്കുമോ?
ഔദ്യോഗിക
വാഹനങ്ങളുടെ ദുരുപയോഗം
17.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഔദ്യോഗിക
കൃത്യനിര്‍വ്വഹണത്തിനായി
അനുവദിച്ചിട്ടുള്ള
സര്‍ക്കാര്‍
വാഹനങ്ങളുടെ ദുരുപയോഗം
വര്‍ദ്ധിച്ചുവരുന്ന
കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
എങ്കില്‍ അത്
നിയന്ത്രിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണെന്ന്
വിശദമാക്കുമോ;
(ബി)
മാര്‍ക്കറ്റ്,
ഹെല്‍ത്ത് ക്ലബ്ബുകള്‍,
വിനോദ സഞ്ചാര
കേന്ദ്രങ്ങള്‍,
മദ്യഷാപ്പുകള്‍,
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
എന്നിവിടങ്ങളിലേയ്ക്കെല്ലാം
പോലീസ് ഉള്‍പ്പെടെ
എല്ലാ വകുപ്പുകളുടെയും
ഔദ്യോഗിക വാഹനങ്ങളും
ഔദ്യോഗികാവശ്യത്തിന്
വാടകയ്ക്കെടുത്ത
വാഹനങ്ങളും സര്‍വ്വീസ്
നടത്തുന്നത്
കണ്ടെത്താനും ദുരുപയോഗം
തടയാനും എന്തെങ്കിലും
സംവിധാനം പുതുതായി
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ?
ഒഴിവുകള്‍
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട് ചെയ്യല്‍
18.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പല
വകുപ്പുകളില്‍ നിന്നും
യഥാസമയം ഒഴിവുകള്‍
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ടു
ചെയ്യുന്നില്ല എന്നത്
കണക്കിലെടുത്ത്
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇതുവരെയായി എത്ര
ഒഴിവുകള്‍ പി. എസ്. സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
പേഴ്സണല്‍
സെക്യൂരിറ്റി ഗാര്‍ഡുകൾ
19.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സിവില്‍ സര്‍വ്വീസില്‍
ഏത് റാങ്ക് വരെയുള്ള
ഉദ്യോഗസ്ഥര്‍ക്കാണ്
പോലീസ് സേനയില്‍ നിന്ന്
പി.എസ്.ഒ മാരെയും
പേഴ്സണല്‍ സെക്യൂരിറ്റി
ഗാര്‍ഡുകളെയും
സേവനത്തിനായി
ലഭ്യമാക്കാറുള്ളത്;
എന്തെല്ലാം സേവനമാണ്
ഇവരില്‍ നിന്ന്
ഉദ്യോഗസ്ഥര്‍ക്ക്
ലഭിക്കുന്നത്; ഓരോ
ഉദ്യോഗസ്ഥര്‍ക്കും
എത്രവരെ സെക്യൂരിറ്റി
ഗാര്‍ഡുമാരെയും
പി.എസ്.ഒ മാരെയും
നല്‍കാറുണ്ട്;
(ബി)
ഇത്തരം
സേവനം കൂടുതല്‍
ഉദ്യോഗസ്ഥര്‍ക്ക്
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
നിലവില്‍
പി.എസ്.ഒ മാരെയും
സെക്യൂരിറ്റി
ഗാര്‍ഡുകളെയും
നല്‍കിയിട്ടുള്ള
ഉദ്യോഗസ്ഥര്‍ക്ക്
അവരുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശമുണ്ടോ;
(ഡി)
പി.എസ്.ഒ
മാരായും പേഴ്സണല്‍
സെക്യൂരിറ്റി
ഗാര്‍ഡുകളായും
സംസ്ഥാനത്ത് മൊത്തം
എത്ര സിവില്‍ പോലീസ്
ഉദ്യോഗസ്ഥരെ
നിയമിച്ചിട്ടുണ്ടെന്നതിന്റെ
കണക്ക് ലഭ്യമാക്കുമോ?
ഡല്‍ഹിയിലെ
ഓണാഘോഷം
20.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍ക്കാരിന്റെ
നേതൃത്വത്തില്‍
ഡല്‍ഹിയില്‍ ഓണാഘോഷം
നടത്തുകയുണ്ടായോ;
വിശദമാക്കുമോ;
(ബി)
ആരെല്ലാമാണ്
ഈ ആഘോഷത്തില്‍
പങ്കെടുത്തതെന്നും;
എന്തെല്ലാം
നേട്ടങ്ങളാണ് ഇതുമൂലം
സംസ്ഥാനത്തിന്
ഉണ്ടായതെന്നും ആയതിന്
എന്തു തുക ചെലവായി
എന്നും വിശദീകരിക്കുമോ?
കേരളത്തിലെ
സിവില്‍ സര്‍വ്വീസ്
21.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സിവില്‍ സര്‍വ്വീസിന്റെ
ഘടന കേന്ദ്ര
സര്‍ക്കാരിന്റെ
ഡയറക്ടറേറ്റ്
മാതൃകയില്‍
പുനസംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇക്കാര്യത്തില്‍
നയപരമായ തീരുമാനം
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
വിഷയത്തില്‍
സമയബന്ധിതമായി നടപടി
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ; വിശദവിവരം
നല്‍കുമോ;
(സി)
ജനങ്ങള്‍ക്ക്
കാലതാമസം കൂടാതെ വളരെ
എളുപ്പം സേവനം
നല്കാന് കഴിയുന്ന ഘടന
എന്ന നിലയില്‍
ഡയറക്ടറേറ്റ് മാതൃക
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
പങ്കാളിത്ത
പെന്ഷന്
22.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
പങ്കാളിത്ത പെന്ഷന്
സമ്പ്രദായത്തിനെതിരെ
ഏതെങ്കിലും സര്‍വ്വീസ്
സംഘടനകള്‍ നിവേദനങ്ങള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സര്‍വ്വീസ് സംഘടനകളുടെ
നിവേദനങ്ങളാണ്
പരിഗണനയിലുള്ളതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
നിവേദനങ്ങളില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പങ്കാളിത്ത
പെന്ഷന് സമ്പ്രദായം
തുടരുവാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
മന്ത്രിസഭാ
തീരുമാനങ്ങള്‍
23.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റത് മുതലുള്ള
മന്ത്രിസഭാ
തീരുമാനങ്ങളിലെല്ലാം
ഉത്തരവു
പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഉത്തരവാകാന്‍
ബാക്കിയുള്ളവയെ
സംബന്ധിച്ച് വിശദവിവരം
ലഭ്യമാക്കുമോ?
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍
റിപ്പോര്‍ട്ട്
24.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗാഡ്ഗില്‍
- കസ്തൂരിരംഗന്‍
റിപ്പോര്‍ട്ടുകള്‍
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഇപ്പോള്‍
സ്വീകരിക്കുന്ന നിലപാട്
എന്തെന്ന്
വിശദമാക്കാമോ;
(ബി)
റിപ്പോര്‍ട്ട്
ബാധിക്കുന്ന
പ്രദേശങ്ങളിലെ
എം.എല്‍.എ
മാരുള്പ്പെടെയുളള
ജനപ്രതിനിധികള്‍ ,
കര്‍ഷക സംഘടനകള്‍
തുടങ്ങിയവരുടെ
സംയുക്തയോഗം വിളിച്ച്
ചര്‍ച്ച ചെയ്യുന്ന
കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍,
ആയതിന് നടപടികള്‍
സ്വീകരിക്കുമോ?
വനിതാപോലീസ്
നിയമനം
25.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ബറ്റാലിയനുകളിലേക്കുള്ള
വനിതാ പോലീസ്
നിയമനത്തിനുവേണ്ടിയുള്ള
ലിസ്റ്റ് നിലവിലുണ്ടോ;
(ബി)
പ്രസ്തുത
ലിസ്റ്റുകളില്‍ നിന്ന്
നിയമനം ലഭിച്ചവരുടെ
വിവരം ബറ്റാലിയന്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(സി)
നിലവിലുള്ള
വനിതാ പോലീസിന്റെ എണ്ണം
ജനസംഖ്യാനുപാതികമായി
പരിശോധിച്ചിട്ടുണ്ടോ,
എങ്കില്‍ അനുപാതം
വ്യക്തമാക്കുമോ ?
ഭരണപരിഷ്കരണ
കമ്മീഷന്
26.
ശ്രീ.പാറക്കല്‍
അബ്ദുുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭരണപരിഷ്കരണ കമ്മീഷന്
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നുമുതലാണ്
പ്രവര്‍ത്തനമാരംഭിച്ചത്;
(ബി)
എന്തൊക്കെയാണ്
കമ്മീഷന്റെ പ്രധാന
ചുമതലകള്‍;
(സി)
കമ്മീഷന്റെ
പ്രവര്‍ത്തനത്തിനാവശ്യമായ
ഔദ്യോഗിക തസ്തികകള്‍
സൃഷ്ടിച്ച്
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
തസ്തികകളാണ്
സൃഷ്ടിച്ചിട്ടുള്ളത്;
(ഡി)
കമ്മീഷന്
ചെയര്‍മാന്റെ പേഴ്സണല്‍
സ്റ്റാഫില്‍ ഏതൊക്കെ
തസ്തികകളില്‍ എത്ര
പേരാണ്
നിയമിക്കപ്പെടുന്നത്;
(ഇ)
കമ്മീഷന്
അംഗങ്ങളുടെ എണ്ണം,
റാങ്ക്, പേരുവിവരം
എന്നിവ വ്യക്തമാക്കുമോ;
(എഫ്)
കമ്മീഷന്
ചെയര്മാന്,
അംഗങ്ങള്‍,
ചെയര്‍മാന്റെ പേഴ്സണല്‍
സ്റ്റാഫ് എന്നിവരുടെ
ശമ്പളം, മറ്റ്
ആനുകൂല്യങ്ങള്‍
എന്നിവയ്ക്കായും
കമ്മീഷനുമായി
ബന്ധപ്പെട്ട മറ്റെല്ലാ
ചിലവുകള്‍ക്കുമായി
മാസത്തില്‍ എത്ര രൂപ
ചിലവ്
പ്രതീക്ഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ജി)
കമ്മീഷന്
ഓഫീസ് എവിടെയായിരിക്കും
പ്രവര്‍ത്തിക്കുകയെന്ന്
വിശദമാക്കാമോ?
ഓഫീസുകളില്‍
നല്കുന്ന പരാതികളിന്മേലുള്ള
തുടർനടപടി
27.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
നിന്നും എം.എല്‍.എ
മാര്‍ക്ക് ലഭിക്കുന്ന
മറുപടിയുടെ മാതൃകയില്‍
സംസ്ഥാനത്തെ വിവിധ
ഓഫീസുകളില്‍ നിന്നും
മറുപടി നല്കുവാന്
ആവശ്യമായ നിര്‍ദ്ദേശം
ബന്ധപ്പെട്ടവര്‍ക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
വിവിധ
ഓഫീസുകളില്‍ നല്കുന്ന
അപേക്ഷകളും പരാതികളും
സമയബന്ധിതമായി
പരിശോധിച്ച് നടപടി
സ്വീകരിക്കുവാനും ആ
വിവരം കക്ഷികളെ
അറിയിക്കണമെന്ന
കാര്യത്തിലും ആവശ്യമായ
നിര്‍ദ്ദേശം വകുപ്പ്
അധ്യക്ഷന്മാര്ക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്ത്
വിവിധ ഓഫീസുകളില്‍
നല്കുന്ന അപേക്ഷകള്‍
റിപ്പോര്‍ട്ടിനുവേണ്ടി
ഗവ.സെക്രട്ടറി
,ഡയറക്ടര്‍ ,ജില്ലാ
ഓഫീസര്‍ എന്നിവർ വഴി
ബന്ധപ്പെട്ട ഓഫീസില്‍
എത്തുമ്പോള്‍ ധാരാളം
സമയം എടുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
ഇത്
ഒഴിവാക്കുവാന്‍
റിപ്പോര്‍ട്ടുകള്‍
നേരിട്ട് ബന്ധപ്പെട്ട
ഉദ്യോഗസ്ഥനോട്
ആവശ്യപ്പെടുവാന്‍ നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഓഫീസുകളുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
28.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സെക്രട്ടേറിയറ്റ്
ഉള്‍പ്പെടെയുള്ള
ഓഫീസുകളില്‍ നിന്ന്
പൊതുജനങ്ങള്‍ക്ക്
കൃത്യമായും വേഗത്തിലും
സേവനങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും,
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്നും
വിശദമാക്കുമോ ?
സര്‍ക്കാര്‍
ഓഫീസുകളില്‍ ലഭിക്കുന്ന
പരാതികള്‍
29.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍
പൊതുജനങ്ങളില്‍ നിന്നും
ലഭിക്കുന്ന
പരാതികള്‍ക്ക് രശീത്
നല്‍കണമെന്ന ഉത്തരവ്
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പല
വകുപ്പുകളിലെ
ഓഫീസുകളിലും ഇപ്രകാരം
രശീത്
നല്‍കുന്നില്ലെന്ന
വിവരം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
മാധ്യമങ്ങളിൽ
പ്രസ്താവനകളും, പ്രഖ്യാപനങ്ങളും
നടത്തുന്ന ഉദ്യോഗസ്ഥര്‍
30.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉന്നത സിവില്‍
സര്‍വ്വീസ്
ഉദ്യോഗസ്ഥരില്‍
ആര്‍ക്കൊക്കെയാണ്
മുന്‍കൂര്‍ ഗവണ്മെന്റ്
അനുമതിയില്ലാതെ
മീഡിയയില്‍ പ്രസ്താവന
നടത്താന്‍
അനുവാദമുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അനുമതി
തേടി പ്രസ്താവന
നടത്താന്‍
അനുവാദമുള്ളത്
ആര്‍ക്കൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
താഴെത്തട്ട്
വരെയുള്ള ഉദ്യോസ്ഥര്‍
പരസ്യമായി മീഡിയയുടെ
മുന്നില്‍ ഒരു
അനുവാദവും തേടാതെ
പ്രസ്താവനകളും,
പ്രഖ്യാപനങ്ങളും
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരത്തിലുള്ള
പ്രവണതയ്ക്കെതിരെ എന്ത്
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്തുമോ?
ജനസമ്പര്‍ക്ക
പരിപാടിയുടെ ചെലവുകളും
സഹായങ്ങള ും
31.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ഓരോ
വര്‍ഷത്തിലും
ജനസമ്പര്‍ക്ക
പരിപാടിയുടെ പേരില്‍
ഓരോ ജില്ലയിലും വിതരണം
ചെയ്ത സഹായങ്ങള്‍ ജില്ല
തിരിച്ച് കണക്ക്
വിശദാംങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ജനസമ്പര്‍ക്ക
പരിപാടിയുടെ നടത്തിപ്പു
ചെലവിനായി ഓരോ
വര്‍ഷത്തിലും
ജില്ലകളില്‍ ചെലവഴിച്ച
തുകയുടെ വിശദാംശം
ലഭ്യമാക്കാമോ?
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്ന സേവനങ്ങള്‍
32.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവനക്കാര്‍
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്ന
സേവനങ്ങള്‍ വേഗത്തിലും
തൃപ്തികരമായും
നടപ്പാക്കാൻ കഴിഞ്ഞ
ശമ്പള കമ്മീഷൻ
റിപ്പോർട്ടിൽ
ശമ്പളപരിഷ്ക്കരണ
ശുപാര്‍ശയോടൊപ്പം
എന്തെല്ലാം
നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇവയിലേതെങ്കിലും
നടപ്പാക്കുന്നതിന്
സർക്കാർ
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ വിശദ വിവരം
ലഭ്യമാക്കുമോ?
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫ്
33.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
നേരിട്ടും പുനര്‍നിയമനം
വഴിയും നിയമിച്ച
ജീവനക്കാര്‍ക്ക്
1-7-2014 മുതല്‍ ശമ്പളം
പുതുക്കിയതിന്റെ
അടിസ്ഥാനത്തിലുള്ള
കുടിശ്ശിക തുക
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
ടെര്‍മിനല്‍ സറണ്ടര്‍
ആനുകൂല്യം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി ആനുകൂല്യം
വിതരണം ചെയ്യുന്നതിന്
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
മന്ത്രിമാരുടെ
ഒൗദ്യാേഗിക വസതി
34.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഓരോ മന്ത്രിമാര്‍ക്കും
ഏതെല്ലാം വീടുകളാണ്
ഒൗദ്യാേഗിക വസതിയായി
നിശ്ചയിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇപ്പോള്ഏതെല്ലാം
ഒൗദ്യാേഗിക വസതികളിലാണ്
മന്ത്രിമാര്‍
താമസിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മന്ത്രിമാരുടെ
ഒൗദ്യാേഗിക വസതി
നവീകരിക്കുന്നതിനോ,
റിപ്പയര്‍
ചെയ്യുന്നതിനോ, മോടി
പിടിപ്പിക്കുന്നതിനോ
ഓരോന്നിനും എത്ര രൂപ
വീതം ചെലവാക്കിയെന്നു
വെളിപ്പെടുത്തുമോ?
മന്ത്രിമാരുടെ
ഒൗദ്യോഗിക ചെലവുകള്‍
35.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രി,
മന്ത്രിമാര്‍
എന്നിവരുടെ ഒൗദ്യോഗിക
വസതി മോടി
പിടിപ്പിക്കുന്നതിന് ഇൗ
സര്‍ക്കാരിന്റെകാലത്ത്
എത്ര തുക
ചെലവായിട്ടുണ്ടെന്ന്
വസതി തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
സാധന
സാമഗ്രികള്‍ ഒൗദ്യോഗിക
വസതികളിലേക്ക്
വാങ്ങിയതിന് ചെലവായ തുക
വസതി തിരിച്ച്
വ്യക്തമാക്കുമോ;
(സി)
മുഖ്യമന്ത്രി,
മന്ത്രിമാര്‍
എന്നിവരുടെ അതിഥി
സല്‍ക്കാരം, യാത്രാബത്ത
എന്നീ ഇനങ്ങളില്‍ എത്ര
തുക വീതം
ചെലവഴിച്ചുവെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഇക്കാലയളവില്‍
മുഖ്യമന്ത്രി,
മന്ത്രിമാര്‍
എന്നിവരുടെ മൊബെെല്‍
ഫോണ്‍, ഒൗദ്യോഗിക
വസതികളിലെയും
ഓഫീസുകളിലേയും ഫോണ്‍
ബില്ലുകള്‍ എന്നിവ
എ്രതയെന്ന് തരം
തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
മന്ത്രിസഭാംഗങ്ങളില്‍
ആരൊക്കെ വിദേശ യാത്ര
നടത്തിയിട്ടുണ്ടെന്നും
അവരെ അനുഗമിച്ചത്
ആരൊക്കെയാണെന്നും
എവിടെയൊക്കെയാണ് അവര്‍
പോയതെന്നും അതിന് എത്ര
തുക ചിലവായെന്നും
മന്ത്രിമാര്‍ തിരിച്ച്
വെളിപ്പെടുത്തുമോ?
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
നിയമിക്കപ്പെടുന്നവരുടെ
ഒഴിവുകളിലേക്ക് പ്രൊമോഷന്
36.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
നിന്നും മറ്റും
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ മറ്റ്
ഓഫീസുകളില്‍
നിയമിക്കപ്പെടുന്നവരുടെ
ഒഴിവുകളിലേക്ക്
പ്രൊമോഷന്
നല്‍കുന്നതുമായി
ബന്ധപ്പെട്ട് എ.ജി
എന്തെങ്കിലും അഭിപ്രായം
പറഞ്ഞിട്ടുണ്ടോ;
എങ്കില്‍ എന്തെന്ന്
വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തിലുള്ള
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ?
സര്‍ക്കുലറുകളും
ഉത്തരവുകളും സര്‍ക്കാര്‍
വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കുന്നത്തിനു
നടപടി
37.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
എല്ലാ സര്‍ക്കുലറുകളും
ഉത്തരവുകളും
സര്‍ക്കാര്‍
വെബ്സൈറ്റില്‍
കൃത്യമായി
പ്രസിദ്ധീകരിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ എല്ലാ
വകുപ്പുകളുമായി
ബന്ധപ്പെട്ട
ഉത്തരവുകളും
സര്‍ക്കുലറുകളും
യഥാസമയം സര്‍ക്കാര്‍
വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
വെബ്സൈറ്റില്‍
പ്രസിദ്ധീകരിച്ച പല
ഉത്തരവുകളും വളരെ വേഗം
വെബ്സൈറ്റില്‍ നിന്നും
പിന്‍വലിക്കുന്നതായുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തുകൊണ്ടാണ്
ഇങ്ങനെ
സംഭവിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ എല്ലാ
ഉത്തരവുകളും
സര്‍ക്കുലറുകളും
യഥാസമയം വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കുന്നതിനും
എല്ലാക്കാലത്തും അവ
പൊതുജനങ്ങള്‍ക്ക്
ലഭ്യമാകത്തക്ക
തരത്തില്‍ ദീര്‍ഘകാലം
നിലനിര്‍ത്തുന്നതിനുമുളള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
ചികിത്സാ സഹായം
38.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
പോലുള്ള ധനസഹായം ലഭിച്ച
നിര്‍ദ്ധനരായ
രോഗികള്‍ക്ക്,
മുഖ്യമന്ത്രിയുടെ
ചികിത്സാ സഹായം
ലഭിക്കുന്നതിന്
തടസ്സങ്ങള്‍ ഉണ്ടോ;
വിശദമാക്കുമോ;
(ബി)
തുടര്‍ച്ചയായ
ചികിത്സ വേണ്ടി വരുന്ന
രോഗികള്‍ക്ക് ഒരു തവണ
ധനസഹായം ലഭിച്ചു
കഴിഞ്ഞാല്‍ അത് തുടര്‍
ചികിത്സക്കും
ലഭ്യമാകുന്നതിന്
തടസ്സങ്ങള്‍ ഉണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആയത് അറിയിക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
39.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
ലഭിക്കുന്നതിനായി ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സെപ്തംബര്‍ 15 വരെ
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
അപേക്ഷകളില്‍ എത്ര
എണ്ണത്തിന് ധനസഹായം
അനുവദിച്ചു എന്നും എത്ര
പേര്‍ക്ക് അതു വിതരണം
ചെയ്തു എന്നും
വിശദമാക്കുമോ?
ക്ഷേമപെന്‍ഷനുകളുടെ
വിതരണം
40.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓണത്തിനുമുമ്പ്
ക്ഷേമപെന്‍ഷനുകളെല്ലാം
വിതരണം ചെയ്യുമെന്ന
സര്‍ക്കാര്‍ പ്രഖ്യാപനം
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ എത്ര
പേര്‍ക്കു എത്ര മാസത്തെ
പെന്ഷന് നല്കാന്
ബാക്കിയുണ്ടായിരുന്നു;
ഏതെല്ലാം
പെന്‍ഷനുകളില്‍ എത്ര
തുകയാണ്
കുടിശ്ശികയുണ്ടായിരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സഹകരണ
ബാങ്കുകള്‍ മുഖേനയുളള
ക്ഷേമപെന്ഷന്
വിതരണത്തില്‍
പ്രതിസന്ധികള്‍
നേരിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുളള
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഫണ്ട്
കൃത്യമായി
ബാങ്കുകള്‍ക്കു
ലഭിക്കാത്തതിനാല്‍ പല
പഞ്ചായത്തുകളിലും
അര്‍ഹതയുളളവരില്‍
പകുതിപ്പേര്‍ക്കേ
പെന്ഷന്
ലഭിച്ചിട്ടുളളൂ എന്ന
ആക്ഷേപം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ആദ്യഘട്ടത്തില്‍
കുറച്ചുപേര്‍ക്കു
കുടിശ്ശിക സഹിതം
പെന്ഷന് വിതരണം
ചെയ്തെങ്കിലും
പിന്നീടുളളവര്ക്കു തുക
കുറഞ്ഞതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ബാക്കി
തുക കുടിശ്ശിക സഹിതം
എപ്പോള്‍ വിതരണം
ചെയ്യുമെന്ന്
വ്യക്തമാക്കാമോ ?
സെക്രട്ടേറിയറ്റിലെ
ഫയല്‍നീക്കം
41.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
നിലവിലിരുന്ന ഐഡിയാസ്
(Ideas)ന്റെ സേവനം
അവസാനിപ്പിച്ചിട്ടുണ്ടോ;
ഇപ്പോള്‍ ഏതു
സംവിധാനമാണ്
ഫയല്‍നീക്കം
അറിയുവാനായി
ഉപയോഗിക്കുന്നത്;
(ബി)
പൊതുജനങ്ങളും
എം.എല്‍.എ.മാരും
ഫയല്‍നീക്കം അറിയുവാന്‍
ബുദ്ധിമുട്ട്
അനുഭവിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കുവാന്‍
എന്തു നടപടിയാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
(സി)
എം.എല്‍.എ.മാര്‍ക്ക്
ഫയല്‍നീക്കം
അറിയുവാനുള്ള സംവിധാനം
ഒരുക്കുമോ; പുതിയ
സോഫ്റ്റ് വെയര്‍
സെക്രട്ടേറിയറ്റില്‍
വന്നിട്ടുണ്ടെങ്കില്‍
ആയതിന്റെ ഐ.ഡി.യും പാസ്
വേര്‍ഡും
എം.എല്‍.എ.മാര്‍ക്ക്
ലഭ്യമാക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
സര്‍ക്കാരാഫീസുകളിലെ
ഇലക്ട്രോണിക് ഉപകരണങ്ങള്‍
42.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആധുനികവല്‍ക്കരണത്തിന്റെ
ഭാഗമായി
സര്‍ക്കാരാഫീസുകളില്‍
വാങ്ങിയ ഇലക്ട്രോണിക്
ഉപകരണങ്ങള്‍
(കമ്പ്യൂട്ടര്‍,
പ്രിന്റര്‍,
ഫോട്ടോസ്റ്റാറ്റ്)
കൃത്യമായി
ഉപയോഗിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഉപയോഗയോഗ്യമായ
ഉപകരണങ്ങള്‍പോലും
നിസ്സാര കാരണങ്ങളാല്‍
ഉപയോഗിക്കാതെ
നശിച്ചുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഏതൊക്കെ
വകുപ്പുകളാണ് നിലവില്‍
പൂര്‍ണ്ണമായും
കമ്പ്യൂട്ടര്‍വല്‍ക്കരിച്ചത്;
(ഡി)
മറ്റുവകുപ്പുകള്‍
പൂര്‍ണ്ണമായും
കമ്പ്യൂട്ടര്വല്ക്കരിക്കുന്നതിന്
എന്താണ് തടസ്സം എന്ന്
വ്യക്തമാക്കാമോ;
(ഇ)
ഓരോ
വകുപ്പിലും കഴിഞ്ഞ 5
കൊല്ലക്കാലം വാങ്ങിയ
ഇലക്ട്രോണിക്
ഉപകരണങ്ങളുടെ
സ്റ്റോക്കും
ഉപയോഗക്ഷമതയും
പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സര്‍ക്കാരാഫീസുകളിലെ
ഒഴിവുകളുടെ എണ്ണം
43.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരാഫീസുകളില്‍
നിലവിലുള്ള ഒഴിവുകളുടെ
എണ്ണം സര്‍ക്കാരിലേക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ ഈ
ഗവണ്മെന്റ് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
മേല്വിഷയത്തില്
ഉദ്യോഗാര്‍ത്ഥികളുടെ
ഭാഗത്ത് വ്യാപകമായ
പരാതി
നിലനില്‍ക്കുന്നകാര്യം
പരിഗണിക്കുമോ;
(സി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുന്നതോടൊപ്പം
ആയത് പൂര്‍ണ തോതില്‍
പ്രാവര്‍ത്തികമാക്കുന്നുണ്ടോ
എന്ന് പരിശോധിക്കുവാന്‍
സന്നദ്ധമാകുമോ?
സെപ്തംബര്‍
2-ലെ പൊതുപണിമുടക്ക്
44.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെപ്തംബര്‍
2-ലെ പൊതുപണിമുടക്കില്‍
സംസ്ഥാനത്തെ എത്ര
മന്ത്രിമാര്‍
പങ്കെടുത്തുവെന്ന്
അറിയിക്കുമോ;
(ബി)
സെക്രട്ടറി
തലത്തിലും
അതിനുമുകളിലുമുള്ള എത്ര
ഉദ്യോഗസ്ഥര്‍
പണിമുടക്കില്‍
പങ്കെടുത്തുവെന്ന്
അറിയിക്കുമോ;
(സി)
പണിമുടക്ക്ദിവസം
എത്ര മന്ത്രിമാരും
ഉന്നത ഉദ്യോഗസ്ഥരും
ഔദ്യോഗിക വാഹനം
ഉപയോഗിച്ചുവെന്ന്
അറിയിക്കുമോ;
(ഡി)
സംസ്ഥാനത്ത്
ക്യാബിനറ്റ് പദവിയുള്ള
എത്ര പേര്
പണിമുടക്ക്ദിവസം
വിമാനയാത്ര നടത്തി
എന്നുള്ള വിവരം
വെളിപ്പെടുത്തുമോ?
അസിസ്ട്ന്റ്
പബ്ലിക് പ്രോസിക്യൂട്ടര്‍
Gr-II തസ്തിക
45.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അസി.
പബ്ലിക്
പ്രോസിക്യൂട്ടര്‍ Gr-II
തസ്തികയില്‍ പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലു ണ്ടോ; എങ്കിൽ
ഇതിന്റെ കാലാവധി എന്ന്
അവസാനിക്കുമെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
തസ്തികയില്‍
താല്‍ക്കാലിക
അടിസഥാനത്തില്‍
സര്‍വ്വീസില്‍
തുടരുന്നവരുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
KSEB
യില്‍
മസ്ദൂര്‍/വര്‍ക്കര്‍മാര്‍ക്കുള്ള
റാങ്ക് ലിസ്റ്റ്
46.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 11/2011
പ്രകാരം KSEB യില്‍
മസ്ദൂര്‍/വര്‍ക്കര്‍മാര്‍ക്കുള്ള
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്നത്
എന്നാണ്, ഈ റാങ്ക്
ലിസ്റ്റില്‍ എത്ര
പേരാണ്
ഉള്‍പ്പെട്ടിട്ടുള്ളത്
;
(ബി)
ഇതേവരെ
എത്ര പേര്‍ക്ക് ഈ
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നല്‍കിയിട്ടുണ്ട്,
ഇവരുടെ ജാതിതിരിച്ചുള്ള
പട്ടിക ലഭ്യമാക്കാമോ;
(സി)
2016
സെപ്തംബറില്‍ കാലാവധി
അവസാനിച്ച ഈ
ലിസ്റ്റില്‍ നിന്നും
വളരെ കുറച്ചു
പേര്‍ക്കുമാത്രമേ
നിയമനം ലഭിച്ചിട്ടുള്ളൂ
എന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ,
എന്തുകൊണ്ടാണ് നിയമനം
കുറവായിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
റാങ്ക്
ലിസ്റ്റ് നിലവില്‍ വന്ന
ശേഷം 3
തെരഞ്ഞെടുപ്പുകളുടെ
മാതൃകാപെരുമാറ്റച്ചട്ടം
വന്നതുമൂലം മാസങ്ങളോളം
നിയമനം നടക്കാതിരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഈ
റാങ്കുലിസ്റ്റിന്റെയും
കാലവധി മറ്റ് റാങ്ക്
ലിസ്റ്റുകള്‍ക്ക്
നീട്ടി നല്കിയതുപോലെ
നാലര വര്‍ഷമാക്കി
ദീര്‍ഘിപ്പിക്കുന്നതിനും,
പരമാവധി പേര്‍ക്ക്
നിയമനം ലഭിക്കാന്‍
കഴിയുംവിധം നിയമനങ്ങള്‍
ത്വരിതപെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
സുസ്ഥിര വികസനത്തിനുള്ള പുതിയ
പദ്ധതികള്‍
47.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.മുരളീധരന്
,,
പി.ടി. തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
നൂറുദിവസംകൊണ്ട്
സംസ്ഥാനത്തിന്റെ
സുസ്ഥിര വികസനത്തിന്
ഉതകുന്ന പുതിയ
പദ്ധതികള്‍ക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നൽകാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പാക്കുന്നതിന്
ബജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ട്എന്ന്
വ്യക്തമാക്കുമോ?
സി.ആര്.
ഇസെഡ്. നിയമപരിധി
48.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സി.ആര്.
ഇസെഡ്. നിയമപരിധിയില്‍
വരുന്ന നിര്‍ദ്ധനരായ
കുടുബങ്ങള്‍ക്ക്, വേറെ
ഭൂമിയില്ലാത്ത
സാഹചര്യത്തില്‍ വീട്
വെയ്ക്കാനും
ഇലക്ട്രിസിറ്റി പോലുള്ള
സൗകര്യങ്ങള്‍
ലഭ്യമാക്കാനുമുള്ള
നടപടികള്‍
വേഗത്തിലാക്കാന്‍
കഴിയുമോ; എങ്കില്‍
വ്യക്തമാക്കുമോ;
കവ്വായി
കായല്‍ സംരക്ഷിക്കാന്‍ നടപടി
49.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍, പ്രകൃതി
സൗന്ദര്യം കൊണ്ടും
ജെെവ വെെവിദ്ധ്യം
കൊണ്ടും സമ്പന്നമായ
കവ്വായി കായലും
ഇടയിലക്കാട്
ഉള്‍പ്പെടെയുള്ള ചെറു
ബീച്ചുകളും
സംരക്ഷിക്കാന്‍ നടപടി
സ്വീകരീക്കുമോ;
(ബി)
ഇൗ
കായലിലെ മണലൂറ്റ്
അവസാനിപ്പിച്ച് അന്യം
നിന്ന് പോകാവുന്ന
മത്സ്യ സമ്പത്ത്
ഉള്‍പ്പെടെ
സംരക്ഷിക്കാന്‍
സാധിക്കുന്ന
തരത്തിലുള്ള
പദ്ധതികള്‍ക്ക് നടപടി
സ്വീകരിക്കുമോ?
ഗെയില്‍ വാതക
പെെപ്പ് ലെെന്‍ ആശങ്കകള്‍
50.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
കൊച്ചി-മംഗലാപുരം വാതക
പെെപ്പ് ലെെന്‍
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതിഗതി
വിശദമാക്കുമോ;
(ബി)
ജനവാസ
കേന്ദ്രങ്ങളിലൂടെ
പെെപ്പ് ലെെന്‍ കടന്നു
പോകുമ്പോള്‍
ജനങ്ങള്‍ക്കുണ്ടാകുന്ന
ആശങ്കകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
അലെെന്‍മെന്റില്‍
മാറ്റം വരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കല്‍ക്കരി
ഖനനം
51.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്‍ക്കരി
ഖനികള്‍ ലേലം
ചെയ്യുന്നതില്‍നിന്നും
ലഭിക്കുന്ന തുക അതത്
സംസ്ഥാനങ്ങളുടെ വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ഉതകുംവിധം ധാതുഖനനം
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ച പുതിയ നയം
സംസ്ഥാന സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കല്‍ക്കരി
ഖനനം സംബന്ധിച്ച
പ്രസ്തുത നയം മറ്റ്
പ്രകൃതി വിഭവങ്ങളുടെ
കാര്യത്തിലും
നടപ്പിലാക്കുവാന്‍
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ;
(സി)
മോണോസൈറ്റില്‍
നിന്നും തോറിയം
ഉല്പാദിപ്പിച്ച്
രാജ്യത്തിന് മുഴുവന്‍
ഉപകാരപ്രദമായ രീതിയില്‍
ഉപയോഗിക്കുന്നതിനായി
സംസ്ഥാനത്തിനു അര്‍ഹമായ
തുക ലഭിക്കുന്നതിന്
ആവശ്യമായ ധാതുനയം
നടപ്പിലാക്കുവാന്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
ഐ.സി.ഡി.എസ്
സൂപ്പര്‍വൈസര്‍ തസ്തിക
52.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബിരുദധാരികളായ 10 വര്‍ഷ
സര്‍വ്വീസുളള
അംഗന്‍വാടി
വര്‍ക്കര്‍മാരില്‍
നിന്നും ഐ.സി.ഡി.എസ്
സൂപ്പര്‍വൈസര്‍
തസ്തികയിലേക്ക്
പി.എസ്.സി അപേക്ഷ
ക്ഷണിച്ചിരുന്നോ;
വിശദമാക്കുമോ;
(ബി)
ആയതിനായി
വിജ്ഞാപനം
പുറപ്പെടുവിച്ചത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിജ്ഞാപനത്തെ
തുടര്‍ന്ന്
സ്വീകരിച്ചിട്ടുള്ള
തുടര്‍ നടപടി
വിശദമാക്കുമോ;
പി.എസ്.സി
നിയമനം
53.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം എത്ര
ഒഴിവുകളിലേക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
നിയമനം
നല്‍കിയത് ഏതെല്ലാം
തസ്തികകളിലേക്കാണെന്നത്
വകുപ്പ്, തസ്തിക, എണ്ണം
എന്നിവതിരിച്ച്
നല്‍കാമോ;
(സി)
ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍
കാലതാമസം വരുത്തിയതിന്
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കാമോ;
(ഡി)
പി.എസ്.സി
നിയമനത്തിലെ കാലതാമസം
പൂര്‍ണ്ണമായും
ഒഴിവാക്കുന്നതിന്
ആന്റിസിപ്പേറ്റഡ്
വേക്കന്‍സി കാണിച്ച്
പി.എസ്.സിക്ക് ഒഴിവ്
റിപ്പോര്‍ട്ട്
ചെയ്യുന്നരീതി
നടപ്പിലാക്കുമോ?
കേരള പബ്ലിക്
സര്‍വ്വീസ് കമ്മീഷന്‍െറ
ആധുനികവല്‍ക്കരണം
54.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷനെ
ആധുനികവല്‍ക്കരിക്കുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പേര്‍ക്ക്
പി.എസ്.സി. വഴി ജോലി
നല്കി എന്ന്
വ്യക്തമാക്കാമോ;
(സി)
പി.എസ്.സി.
നിയമനങ്ങളില്‍
നിലനിന്നിരുന്ന
കാലതാമസം
ഒഴിവാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കമ്പനി-കോര്പ്പറേഷന്-ബോര്‍ഡ്
സ്ഥാപനങ്ങളില്‍ നിലവിലുള്ള
ഒഴിവുകള്‍
55.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്പനി/കോര്പ്പറേഷന്/ബോര്‍ഡ്
സ്ഥാപനങ്ങളില്‍
ലാസ്റ്റ് ഗ്രേഡ്
സര്‍വ്വന്റ്
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍ ഉണ്ട്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.-ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി
റിപ്പോര്‍ട്ടു
ചെയ്യുമോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തസ്തികയിലെ നിയമനത്തിന്
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ഇ-ഗവേണന്‍സ്
56.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-ഗവേണന്‍സ്
നടപ്പാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
നിലവില്‍ ഇ-ഗവേണന്‍സ്
പൂര്‍ത്തിയായ
വകുപ്പുകള്‍ ഏതെല്ലാം
എന്ന് അറിയിക്കുമോ ;
(സി)
എല്ലാ
വകുപ്പുകളിലും
ഇ-ഗവേണന്‍സ്
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
കൊച്ചി
സ്മാര്‍ട്ട്സിറ്റി പദ്ധതി
57.
ശ്രീ.ഹൈബി
ഈഡന്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
സ്മാര്‍ട്ട്സിറ്റി
പദ്ധതി പൂര്‍ണ്ണമായും
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പദ്ധതി
പൂര്‍ണ്ണമാക്കുന്നതിന്
എന്തെല്ലാം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്താനുണ്ടെന്ന്
വിശദമാക്കാമോ;
(സി)
എത്ര
തൊഴിലവസരങ്ങളാണ് ഈ
പദ്ധതി മൂലം
ഉണ്ടാകുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
സ്മാര്‍ട്ട്സിറ്റി
പ്രവര്‍ത്തനങ്ങളെ
ബാധിക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
എന്തെല്ലാം
നടപടികളെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സ്വതന്ത്ര
സോഫ്റ്റ് വെയറുകള്‍
58.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ഓഫീസുകളില്‍ സ്വതന്ത്ര
സോഫ്റ്റ് വെയര്‍
മാത്രമേ അനുവദിക്കാന്‍
പാടുള്ളൂ എന്ന് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(സി)
ഇത്തരത്തില്‍
സ്വതന്ത്ര സോഫ്റ്റ്
വെയറുകള്‍ മാത്രം
ഉപയോഗിക്കുമ്പോള്‍
ഉണ്ടാകുന്ന പോരായ്മകള്‍
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
കണ്ടെത്തലുകള്‍
വിശദമാക്കാമോ;
(ഡി)
ഇത്
സര്‍ക്കാര്‍
സംവിധാനത്തിന്റെ
കാര്യക്ഷമതയെ
ബാധിക്കുന്നുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
വിവരസാങ്കേതിക
വിദ്യയുടെ സാധ്യതകള്‍
59.
ശ്രീ.റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
,,
എം. രാജഗോപാലന്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുപട്ടണങ്ങളിലും
ഗ്രാമങ്ങളിലും
വിവരസാങ്കേതിക
വിദ്യയുടെ സാധ്യതകള്‍
പരിശോധിയ്ക്കാന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഐ.ടി.
മേഖലയുടെ വരവ്
ഇത്തരത്തിലുള്ള
പ്രദേശങ്ങളുടെ വികസന
സാധ്യതകള്‍ തുറന്നു
കിട്ടുന്നതിനും,
തദ്ദേശീയര്‍ക്ക്
പ്രത്യക്ഷവും
പരോക്ഷവുമായ തൊഴില്‍
അവസരങ്ങള്‍
ഉണ്ടാക്കുന്നതിനും
ഉപകരി ക്കുമെന്ന വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;വിശദീകരിക്കാമോ ;
(സി)
കേരളത്തിന്റെ
പ്രകൃതി ഭംഗിയും
കാലാവസ്ഥയും ഐ.ടി.
വിനോദസഞ്ചാര മേഖല കളുടെ
വളര്‍ച്ചയ്ക്ക്
ഉപയുക്തമാകുംവിധം
പദ്ധതികള്‍ ആസൂത്രണം
ചെയ്തു
നടപ്പാക്കുമോയെന്ന്
വ്യക്തമാക്കുമോ ?
വലിയ
പറമ്പ് തൂക്ക് പാലം
60.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാര്‍ കാലത്ത്
ദുരന്ത നിവാരണ വകുപ്പ്
മുഖേന കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍
തീര്‍ത്തും അവികസിതവും
കടത്തുവള്ളത്തെ മാത്രം
ആശ്രയിച്ചു
വരുന്നവരുമായ വലിയ
പറമ്പ് ദ്വീപ്
നിവാസികള്‍ക്ക് 2
തൂക്ക് പാലങ്ങള്‍ 7
കോടി രൂപ മതിപ്പ്
ചിലവില്‍ ആരംഭിക്കുകയും
ഒരെണ്ണം
പൂര്‍ത്തീകരിച്ച്
യു.ഡി.എഫ്.സര്‍ക്കാര്‍
കാലത്ത് ഉല്‍ഘാടനം
ചെയ്തു
മാസങ്ങള്‍ക്കുള്ളില്‍
തകര്‍ന്നതുമായി
ബന്ധപ്പെട്ട അന്വേഷണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
കുറ്റക്കാര്‍ക്കെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ?
ചികിത്സാ
ധനസഹായം
61.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ 2011-16
കാലഘട്ടത്തിൽ ചികിത്സാ
ധനസഹായമായി എത്ര തുക
അനുവദിച്ച്
ഉത്തരവായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അനുവദിച്ച
മുഴുവന്‍ തുകയും
വ്യക്തികള്‍ക്ക്
ലഭ്യമാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
എത്രപേര്‍ക്ക് ഇനി തുക
ലഭ്യമാക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇവര്‍ക്ക്
അടിയന്തരമായി തുക
ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള
നടപടി സ്വീകരിക്കുമോ
എന്ന് വിശദമാക്കുമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്ന് ധനസഹായം
62.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ആകെ എത്ര
പേര്‍ക്ക്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍നിന്ന്
ധനസഹായം ലഭിച്ചുവെന്നും
എത്ര രൂപ ആകെ വിതരണം
ചെയ്തുവെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
എത്ര പേര്‍ക്ക്
ദുരിതാശ്വാസ നിധിയില്‍
നിന്ന് ധനസഹായം
നല്‍കിയെന്നും എത്ര
രൂപനല്കിയെന്നും
വ്യക്തമാക്കാമോ;
(സി)
റവന്യു
ഉദ്യോഗസ്ഥര്‍ വഴി
നല്കുന്ന
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍നിന്നുള്ള
ധനസഹായതുകയുടെ പരിധി
കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കുവാന്‍
വേണ്ടി എന്തെല്ലാം
നടപടികള്‍ ഈ
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നുണ്ടാകുമെന്ന്
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
63.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും തുക
അനുവദിക്കുന്നതു
സംബന്ധിച്ച
മാനദണ്ഡങ്ങള്‍
വിശദീകരിക്കുമോ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും തുക
അനുവദിക്കുന്നതിന്
കാലതാമസം
നേരിടുന്നുവെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ഫണ്ട്
അനുവദിച്ചതില്‍
ക്രമക്കേട് നടന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
എന്തെല്ലാം
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളത്;
എന്തെല്ലാം
പരിഹാരനടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
64.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും സഹായത്തിനായി
ലഭിച്ച അപേക്ഷകളില്‍
ഇനിയും
തീര്‍പ്പാക്കാത്ത
അപേക്ഷകള്‍ ഉള്ളതായി
അറിയാമോ ; ആയതിന്റെ
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഇത്തരത്തില്‍
തീര്‍പ്പാക്കാത്ത
അപേക്ഷകളില്‍ ഈ
സര്‍ക്കാര്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുന്നത്
എന്നറിയിക്കാമോ ;
(സി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം ഈ നിധിയില്‍
നിന്ന് എത്ര പേര്‍ക്ക്
എത്ര രൂപയാണ് സഹായമായി
അനുവദിച്ചതെന്ന കാര്യം
അറിയിക്കാമോ ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
65.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക
അനുവദിക്കുന്നത്
ഏതൊക്കെ
മാനദണ്ഡങ്ങള്‍ക്ക്
അനുസൃതമായാണെന്ന്
വിശദീകരിക്കാമോ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക
അനുവദിക്കുന്നതിന്
കാലതാമസം
നേരിടുന്നുവെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ഫണ്ട്
അനുവദിച്ചതില്‍
ക്രമക്കേട് നടന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
ക്രമക്കേടുകളാണ്
കണ്ടെത്തിയത്;
(ഡി)
ഇക്കാര്യത്തില്‍
എന്തെല്ലാം പരിഹാര
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
66.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് സഹായം
അഭ്യര്‍ത്ഥിച്ചു
കൊണ്ടുളള എത്ര
അപേക്ഷകള്‍
കെട്ടികിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അപേക്ഷകര്‍ക്ക്
ആശ്വാസം ലഭിക്കാനുളള
കാലതാമസം ഒഴിവാക്കാന്‍
എന്ത് നടപടികള്‍
സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(സി)
എം.എല്‍.എ
മാരുടെ രേഖാമൂലമായ
അഭ്യര്‍ത്ഥന പരിഗണിച്ച്
സഹായം നല്കാന്
നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ ധനസഹായം
67.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
ധനസഹായത്തിനായി
നല്‍കിയിരുന്ന
അപേക്ഷകള്‍ ഈ
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതില്‍
എത്രപേര്‍ക്ക്
ധനസഹായത്തിന്
അര്‍ഹതയുണ്ടെന്നും എത്ര
പേര്‍ക്ക് ധനസഹായം
നല്കാന്
ഉത്തരവായിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
68.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
അനുവദിച്ച്
ഉത്തരവായതില്‍ എത്ര
പേര്‍ക്ക് എന്ത് തുക
വീതം നല്‍കാനുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ;
(ബി)
എം.എല്‍.എ
മാരുടെ ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍
അനുവദിക്കുന്ന
ധനസഹായങ്ങളുടെ
വിശദവിവരങ്ങള്‍ യഥാസമയം
അതത് എം.എല്‍.എ മാരെ
രേഖാമൂലം
അറിയിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
69.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്ന്
(സി.എം.ഡി.ആര്.എഫ്.)
ധനസഹായം
അനുവദിക്കുന്നതിനുള്ള
പരിധി ഉയര്‍ത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ധനസഹായം
അനുവദിക്കുന്നതില്‍
നേരിടുന്ന കാലതാമസം
സംബന്ധിച്ച പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കാലതാമസം
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ധനസഹായം
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങളില്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം പ്രസ്തുത
ഫണ്ടില്‍ നിന്നും
അനുവദിച്ച ധനസഹായം
എത്രയാണെന്ന്
വ്യക്തമാക്കാമോ?
ആറന്മുള
വിമാനത്താവളം
70.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
വിമാനത്താവള പദ്ധതിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്തെന്ന്
വിശദമാക്കുമോ;
(ബി)
വിമാനത്താവളവുമായി
ബന്ധപ്പെട്ട വിദഗ്ദ
സമിതിയെ കെ. ജി. എസ്സ്.
ഗ്രൂപ്പ്
തെറ്റിദ്ധരിപ്പിച്ചാണ്
പഠനത്തിനുള്ള അനുമതി
നേടിയെടുത്തതെന്ന
വസ്തുത സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തണ്ണീര്‍ത്തട
സംരക്ഷണ നിയമം,
പാരിസ്ഥിതിക സംരക്ഷണ
നിയമം എന്നിവ
അട്ടിമറിക്കപ്പെട്ടാണ്,
കെ. ജി. എസ്. ഗ്രൂപ്പ്
വിമാനത്തവള
പദ്ധതിയുമായി
മുന്നോട്ട്
പോയിരിക്കുന്നതെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പ്രസ്തുത
വിമാനത്താവളത്തിന് 10%
(പത്ത് ശതമാനം) ഷെയര്‍
കേരള സര്‍ക്കാരിന്
ഉണ്ടോ എന്ന്
വ്യക്തമാക്കുമോ ;
(ഇ)
നിയമം
ലംഘിച്ച് ഏക്കര്‍
കണക്കിന് പാടശേഖരങ്ങള്‍
മണ്ണിട്ട് നികത്തിയത് ,
മണ്ണു മാറ്റി പഴയ
തരത്തില്‍
പാടശേഖരങ്ങള്‍
ആക്കുവാന് നടപടി
സ്വീകരിക്കുമോ?
ആറന്മുള
വിമാനത്താ വളം
71.
ശ്രീ.പാറക്കല്‍
അബ്ദുുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
വിമാനത്താവളത്തിന്
നല്കിയ അനുമതിയും
പദ്ധതി പ്രദേശം വ്യവസായ
മേഖലയാക്കിയ
വിജ്ഞാപനവും
പിന്‍വലിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതിക്കുവേണ്ടി എത്ര
ഏക്കര്‍ ഭൂമിയാണ്
ഇതിനകം വ്യവസായ
മേഖലയാക്കി
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
നിര്‍ദ്ദിഷ്ട
ഭൂമി ഇപ്പോള്‍ ആരുടെ
കൈവശത്തിലാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിര്‍ദ്ദിഷ്ട
ഭൂമിയുടെയും
വിമാനത്താവള
പദ്ധതിയുടെയും
കാര്യത്തില്‍ എന്തു
നടപടി കൈക്കൊള്ളാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കണ്ണൂര്‍
വിമാനത്താവളം
72.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളം
എന്നത്തേയ്ക്ക്
പ്രവര്‍ത്തനമാരംഭിക്കുവാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വിമാനത്താവളവുമായി
ബന്ധപ്പെട്ട എന്തെല്ലാം
പ്രവൃത്തികൾ ഇതുവരെ
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
വിമാനത്താവളത്തിനായി
എന്തെല്ലാം
അനുവാദങ്ങള്‍ ഇനിയും
കേന്ദ്ര സർക്കാരിൽ
നിന്നും
ലഭിക്കേണ്ടതായിട്ടുണ്ടെന്നു
വിശദമാക്കുമോ ?
കോഴിക്കോട്
വിമാനത്താവള വികസനം
73.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
വിമാനത്താവള
വികസനത്തിനോടനുബന്ധിച്ച്
ഭൂമി
ഏറ്റെടുക്കുന്നതിന്
വിജ്ഞാപനം
ഇറക്കിയിട്ടുണ്ടോ ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം കാര്യങ്ങൾ
നാളിതുവരെ ചെയ്തുവെന്ന്
വിശദമാക്കാമോ ?
തലസ്ഥാന
ലൈറ്റ് മെട്രോ പദ്ധതി
74.
ശ്രീ.കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്ത്
ലൈറ്റ് മെട്രോ
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ആയതിന്റെ
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
ആരെയാണ്
ഈ പദ്ധതിയുടെ
കണ്‍സള്‍ട്ടന്‍സിയായി
നിശ്ചയിച്ചിട്ടുള്ളത്;
(ഡി)
ഇത്
സംബന്ധിച്ച് എന്തെല്ലാം
പ്രാരംഭപ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കൊച്ചി
മെട്രോറെയില്‍ പദ്ധ തി
75.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോറെയില്‍ പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
പ്രവര്‍ത്തികളാണ് ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട്
നടന്നിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
എന്തെല്ലാം
പ്രവര്‍ത്തികളാണ് ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട്
നടക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
എന്നത്തേക്ക് കമ്മീഷന്
ചെയ്യാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
- കണ്ണൂര്‍ അതിവേഗ
റെയില്‍ ഇടനാഴി പദ്ധതി
76.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
എ. പ്രദീപ്കുമാര്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
- കണ്ണൂര്‍ അതിവേഗ
റെയില്‍ ഇടനാഴി പദ്ധതി
സംബന്ധിച്ച് പഠനം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
വിശദമായ കരടു രേഖ
ലഭ്യമാക്കുമോ; പ്രധാന
നിര്‍ദ്ദേശങ്ങളും
സാധ്യതകളുമെന്തൊക്കെയാണ്;
പദ്ധതിയുടെ ചെലവ്
എത്രയാകുമെന്നാണ്
നിഗമനം;
(സി)
റെയില്‍
- റോഡ് ഗതാഗത
സൗകര്യങ്ങള്‍ക്ക്
പകരമെന്ന നിലയിലാണോ
പദ്ധതി വിഭാവനം
ചെയ്തിരിക്കുന്നത്;
വിമാന നിരക്കിന്റെ
ഇരട്ടിയിലധികം യാത്രാ
നിരക്ക്
ഉണ്ടാകാനിടയുള്ള പദ്ധതി
നമ്മുടെ രാജ്യത്തിന്
അനുയോജ്യമാണോ എന്ന
കാര്യം
പരിശോധിക്കുമോ;
(ഡി)
പദ്ധതിക്കുവേണ്ടി
ഏറ്റെടുക്കേണ്ടി വരുന്ന
സ്ഥലത്തിന്റെ
അളവെത്രയായിരിക്കും?
അന്തര്‍
സംസ്ഥാന നദീജല കരാര്‍
77.
ശ്രീ.തോമസ്
ചാണ്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
13-7-2016-ലെ
അന്തര്‍ സംസ്ഥാന നദീജല
കരാര്‍ സംബന്ധിച്ച
ശ്രദ്ധക്ഷണിക്കലിന്,
കേരളത്തിന്റെ
താല്പര്യങ്ങള്
പൂര്‍ണ്ണമായി
സംരക്ഷിച്ചുകൊണ്ട്
ചര്‍ച്ചകള്‍ നടത്തി
പ്രശ്നപരിഹാരത്തിനുളള
ശ്രമമാണ് വേണ്ടതെന്നും
തമിഴ് നാടുമായി ചര്‍ച്ച
ചെയ്ത് ഇതിനായി സ്ഥിരം
സംവിധാനം
ഏര്പ്പെടുത്തുന്നതാണെന്നുമുള്ള
കേരള മുഖ്യമന്ത്രിയുടെ
മറുപടി പ്രകാരം ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
ഫ്രണ്ട്സ്
ജനസേവനകേന്ദ്രം
78.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
ടെലിഫോണ്‍ ബില്ലുകള്‍
ഉള്‍പ്പെടെയുളള
വിവിധയിനം കരങ്ങള്‍
സൗകര്യപ്രദമായി
അടയ്ക്കുന്നതിനുള്ള
ഫ്രണ്ട്സ്
ജനസേവനകേന്ദ്രം
ഏതെല്ലാം നഗരങ്ങളില്‍
പ്രവര്‍ത്തിച്ച്
വരുന്നു;
(ബി)
മുന്‍കാലങ്ങളിന്‍ ഇവിടെ
സ്വീകരിച്ചു വന്നിരുന്ന
ഏതെങ്കിലും ബില്ലുകള്‍
സ്വീകരിക്കുന്നത്
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍
നിര്‍ത്തലാക്കിയവ
ഏതൊക്കെയെന്നും
നിര്‍ത്തലാക്കാനുളള
കാരണമെന്തെന്നും
വ്യക്തമാക്കുമോ;
(സി)
ഏതെങ്കിലും
ബില്ലുകള്‍
സ്വീകരിക്കുന്നത്
നിര്‍ത്തലാക്കിയിട്ടുണ്ടെങ്കില്‍
അക്കാര്യം
പുന:പരിശോധിക്കുമോ?
ജോലി
നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കുന്നതിന്
പദ്ധതി
79.
ശ്രീ.പി.ടി.
തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൗദിയില്‍
സമ്പൂര്‍ണ്ണ
സ്വദേശിവത്കരണത്തിന്റെ
ഭാഗമായി ജോലി
നഷ്ടപ്പെട്ടവരുടെ
കൂട്ടത്തില്‍ മലയാളി
നഴ്സുമാര്‍ എത്രപേര്‍
ഉണ്ട്;
(ബി)
ജോലി
നഷ്ടപ്പെട്ട് മടങ്ങുന്ന
നഴ്സുമാര്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
നോര്‍ക്ക റൂട്ട്സ് വഴി
നല്‍കിയത്;
(സി)
ജോലി
നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
ഇതുവരെ
എത്രപേരെ ഇപ്രകാരം
പുനരധിവസിപ്പിച്ചിട്ടുണ്ട്?
ഗള്‍ഫ്
വരുമാനത്തിന്റെ ശോഷണം
80.
ശ്രീ.കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
വരുമാനത്തിന്റെ ശോഷണം
കേരള സമ്പദ്ഘടനയില്‍
സൃഷ്ടിക്കുന്ന
പ്രത്യാഘാതം
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
സ്വദേശിവത്കരണത്തെത്തുടര്‍ന്ന്
തൊഴില്‍ നഷ്ടപ്പെട്ട്
സൗദിയിലും മറ്റ് ഗള്‍ഫ്
രാജ്യങ്ങളിലും കഴിയുന്ന
മലയാളികളെ
നാട്ടിലെത്തിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
മടങ്ങിയെത്തുന്നവരെ
പുനരധിവസിപ്പിക്കുന്നതിനും
അവര്‍ക്ക് അടിയന്തര
സഹായം നല്‍കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പ്രവാസി
ക്ഷേമപദ്ധതി
81.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ
ക്ഷേമത്തിന് വേണ്ടി
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളത്;
(ബി)
പ്രവാസി
ക്ഷേമവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പുതിയ
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
വിദേശരാജ്യങ്ങളിലെ
തൊഴില്‍ പ്രശ്നങ്ങള്‍
82.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശരാജ്യങ്ങളില്‍
വിവിധതരം തൊഴില്‍
പ്രശ്നങ്ങളും
ദുരിതങ്ങളും
അനുഭവിക്കുന്ന
മലയാളികള്‍ക്ക് വേണ്ടി
സര്‍ക്കാര്‍
നടപ്പാക്കുന്ന
പദ്ധതികള്‍
വിശദീകരിക്കാമോ;
(ബി)
ഗള്‍ഫ്
രാജ്യങ്ങളില്‍ തൊഴില്‍
പ്രശ്നങ്ങളില്‍പ്പെട്ട്
ഉഴലുന്ന പ്രവാസികളെ
സഹായിക്കുന്നതിന് അതത്
രാജ്യങ്ങളില്‍
ഹെല്‍പ്പ് ഡസ്ക്കുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഗള്‍ഫ്
രാജ്യങ്ങളിലെ
സാമ്പത്തിക
പ്രശ്നങ്ങള്‍ മൂലം
ശമ്പളം ലഭിക്കാതെ
കഷ്ടപ്പെടുന്ന
മലയാളികള്‍ക്ക്
ശമ്പളവും,
ശമ്പളകുടിശ്ശികയും
ലഭ്യമാക്കുന്നതിന് അതത്
എംബസികളുമായി
ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്നതിന്
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
എ.ടി.എം തട്ടിപ്പുകേസ്
83.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശികളുള്‍പ്പെട്ട
എ.ടി.എം തട്ടിപ്പുകേസ്
പോലീസിന് റിപ്പോര്‍ട്ട്
ചെയ്തത് എന്നാണ് എന്നും
ആരില്‍ നിന്നാണ് വിവരം
ലഭിച്ചത് എന്നും
വെളിപ്പെടുത്താമോ ;
(ബി)
ഒന്നാം
പ്രതി അറസ്റ്റിലായത്
എന്നാണ്;
അറസ്റ്റിലാവാന്
ഇടയാക്കിയത് ആരുടെ പണം
പിന്‍വലിച്ചതിനെത്തുടര്‍ന്നായിരുന്നു;
(സി)
ഇയാള്‍
ഒടുവില്‍ ആല്‍ത്തറ
ജംഗ്ഷനിലെ എ.ടി.എം ല്‍
നിന്നും പണം
പിന്‍വലിച്ചത്
എന്നായിരുന്നു;
(ഡി)
ഒന്നാം
പ്രതി അറസ്റ്റിലായ
ശേഷവും മറ്റു പ്രതികള്‍
വിദേശത്തേക്ക്
കടന്നശേഷവും,
അക്കൗണ്ടുകളില്‍
നിന്നും പണം
നഷ്ടമായിട്ടുണ്ടോ;
(ഇ)
എങ്കില്‍
ആ പണം പിന്‍വലിച്ചത്
ആര് ;എവിടെ നിന്ന്
എന്ന്
കണ്ടെത്തിയിട്ടുണ്ടോ;വിശദാംശം
വെളിപ്പെടുത്താമോ?
കൊല്ലം റൂറല്‍ പോലീസ് ആസ്ഥാന
നിര്‍മ്മാണം
84.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറല്‍ പോലീസ് ആസ്ഥാന
നിര്‍മ്മാണത്തിനുള്ള
നടപടി ഏതു
ഘട്ടത്തിലാണ്;
(ബി)
നിര്‍മ്മാണത്തിനാവശ്യമായ
പ്ലാനിനും
എസ്റ്റിമേറ്റിനും
അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്?
പോലീസ്
സ്റ്റേഷന് ആക്രമണം
85.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എം.ഉമ്മര്‍
,,
ടി.എ.അഹമ്മദ് കബീര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകളില്‍
അതിക്രമിച്ചു കയറി
കസ്റ്റഡിയിലുള്ള
പ്രതികളെ
മോചിപ്പിക്കുന്ന
സംഭവങ്ങള്‍
ആവര്‍ത്തിച്ചുണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇക്കാര്യം
സര്‍ക്കാര്‍
ഗൗരവപൂര്‍വ്വം
വീക്ഷിക്കുന്നുണ്ടോ;
(ബി)
പോലീസിനെ
കായികമായി
ആക്രമിച്ചുപോലും
പ്രതികളെ
മോചിപ്പിക്കുന്ന
സംഭവങ്ങളില്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം എത്ര സംഭവങ്ങള്‍
ഈ വര്‍ഷം റിപ്പോര്‍ട്ടു
ചെയ്യപ്പെട്ടിട്ടുണ്ടെന്നതിന്റെയും
അതുമായി ബന്ധപ്പെട്ട്
എത്ര പ്രതികളെ അറസ്റ്റു
ചെയ്തിട്ടുണ്ടെന്നതിന്റെയും
വിശദവിവരം നല്‍കുമോ?
പോലീസ്
പിടിച്ചെടുത്ത വാഹനങ്ങള്‍
86.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ് സ്റ്റേഷനുകളില്‍
കേസുകളുമായി
ബന്ധപ്പെട്ട് പോലീസ്
പിടിച്ചെടുത്ത എത്ര
വാഹനങ്ങള്‍ ഉണ്ട്;
സ്റ്റേഷന് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;'
(ബി)
വാഹനങ്ങള്‍
പിടികൂടിയിട്ടുള്ള
കുറ്റങ്ങളുടെ തരം
തിരിച്ചുള്ള കണക്കു
നല്‍കാമോ;
(സി)
അനധികൃത
മണല്‍ കടത്തുമായി
ബന്ധപ്പെട്ട്
പിടിച്ചെടുത്ത
വാഹനങ്ങള്‍
നടപടിക്രമങ്ങള്‍ മൂലം
തുരുമ്പെടുത്ത്
നശിക്കുന്നതു കാരണം
കോടിക്കണക്കിനു രൂപ
നഷ്ടപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ഡി)
വാഹനങ്ങളില്‍
മലിനജലം
കെട്ടിനില്‍ക്കുന്നതിനാല്‍
കൊതുകുകള്‍
പെരുകുന്നുണ്ടെന്നതും,
വാഹനങ്ങളുടെ ഇടയിലുള്ള
മണല്ക്കൂനകള്
തെരുവുനായ്ക്കള്‍
താവളമാക്കുന്നതുമായ
സാഹചര്യത്തില്‍
ഭീതിയോടെയാണ്ആളുകള്
പോലീസ്
സ്റ്റേഷനുകളിലെത്തുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ഇ)
ഉണ്ടെങ്കില്‍ ഇതു
പരിഹരിക്കുന്നതിനായും ,
കേസുകളുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
ത്വരിതപ്പെടുത്തുന്നതിനായും
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി വ്യക്തമാക്കുമോ?
പോലീസ് കോണ്‍സ്റ്റബിള്‍
റാങ്ക് ലിസ്റ്റ്
87.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയിലേക്കുള്ള
കോണ്‍സ്റ്റബിള്‍
റാങ്ക് ലിസ്റ്റ്
ഇപ്പോള്‍ നിലവിലുണ്ടോ;
ഇതിന്റെ കാലാവധി എന്ന്
അവസാനിക്കും;
(ബി)
നിയമിച്ചവരുടെ
ജില്ലതിരിച്ചുള്ള
കണക്കും ഇനിയുള്ള
ഒഴിവുകളും അറിയിക്കാമോ;
(സി)
ഒഴിവുകള്‍
നികത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ എത്ര
ദിവസത്തിനകം ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട് ചെയ്യും
എന്നറിയിക്കാമോ?
സെന്‍ട്രല്‍ പോലീസ്
ക്യാന്റീന്
88.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സെന്‍ട്രല്‍ പോലീസ്
ക്യാന്റീനുകളിലേക്കുള്ള
സെന്‍ട്രലൈസ്ഡ്
പര്‍ച്ചേസ്
സംവിധാനംഅവലോകനം
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പര്‍ച്ചേസിന്റെ ചുമതല
ആര്‍ക്കാണ് എന്ന്
വെളിപ്പെടുത്താമോ ;
(സി)
ഗുണമേന്മയില്ലാത്തതും
വിലകൂടിയതും ബ്രാന്റഡ്
അല്ലാത്തതുമായ
നിത്യോപയോഗ സാധനങ്ങള്‍
പര്‍ച്ചേസ്
ചെയ്യുന്നതിലൂടെ
ഉണ്ടാകുന്നതായി
പറയപ്പെടുന്ന അപാകത
കണ്ടെത്തുന്നതിന്
അന്വേഷണം നടത്തുമോ;
(ഡി)
പര്‍ച്ചേസ്
സുതാര്യവും
കുറ്റമറ്റതുമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എ.ടി.എം
കൗണ്ടര്‍ തട്ടിപ്പുകള്‍
89.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ ബാങ്കുകളുടെ
എ.ടി.എം കൗണ്ടറുകളില്‍
നിന്നും പണം
തട്ടിയെടുക്കുന്ന
സംഘങ്ങള്‍ വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
എത്ര കേസുകള്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
രജിസ്റ്റര്‍
ചെയ്തവെന്നും
എന്തെല്ലാം തുടര്‍
നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
എ.ടി.എം
കൗണ്ടര്‍ തട്ടിപ്പുകള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
ഇതിനെതിരെ ആഭ്യന്തര
വകുപ്പ് എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
എ.ടി.എം.
കൗണ്ടറുകളുടെ സുരക്ഷ
90.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പലതരത്തിലുള്ള
കബളിപ്പിക്കല്‍ വഴി
ബാങ്കു്അക്കൗണ്ടുകളിലെ
പണം ഇടപാടുകാര്‍ക്ക്
നഷ്ടപ്പെടുന്ന
സാഹചര്യങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
തട്ടിപ്പുകള്ക്കിരയാകുന്നവരുടെയും
പൊതുജനങ്ങളുടെയും
ആശങ്കകള്‍
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ ഏതെങ്കിലും
ഇടപെടലുകള്‍
നടത്താറുണ്ടോ;
(സി)
ബാങ്കുകള്‍ എ.ടി.എം.
കൗണ്ടറുകളില്‍ മതിയായ
സുരക്ഷ ഒരുക്കാത്തത്
ഇത്തരത്തിലുള്ള
തട്ടിപ്പുകള്‍
വര്‍ദ്ധിക്കുന്നതിന്
ഇടയാക്കുന്നുണ്ടെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എ.ടി.എം. കൗണ്ടറുകളില്‍
ബാങ്കുകള്‍ മതിയായ
സുരക്ഷ ഒരുക്കാത്തത്
സംസ്ഥാന പോലീസിന് അധിക
ബാധ്യതയുണ്ടാക്കുന്നുണ്ടെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
സംസ്ഥാനത്തെ എ.ടി.എം.
കൗണ്ടറുകള്‍
സുരക്ഷിതമാണെന്ന്
ഉറപ്പുവരുത്തുന്നതിന്
ബാങ്കുകള്‍ മതിയായ
ജാഗ്രത
കാണിക്കുന്നതിനാവശ്യമായ
ഇടപെടലുകള്‍ നടത്തുമോ?
ടി.
സി. വി. നന്ദകുമാറിനെതിരെ
കാപ്പ
91.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡി.
വൈ. എഫ്. ഐ. നേതാവ് ടി.
സി. വി.
നന്ദകുമാറിനെതിരെ കാപ്പ
ചുമത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
അദ്ദേഹം
എത്ര കേസുകളിലെ
പ്രതിയാണ് എന്നും
ഏതൊക്കെ വകുപ്പുകള്‍
പ്രകാരമാണ്
അദ്ദേഹത്തിനെതിരെ
നിലവില്‍ കേസുകള്‍
ഉള്ളത് എന്നും
വ്യക്തമാക്കുമോ;
(സി)
നന്ദകുമാറിനെതിരെ
കാപ്പ ചുമത്തിയ
തീരുമാനത്തില്‍
പ്രതിഷേധിച്ച്
പയ്യന്നൂര്‍ പോലീസ്
സ്റ്റേഷന്
ഉപരോധിച്ചിരുന്നോ;ഏതു
പാര്‍ട്ടിയുടെ
ആഭിമുഖ്യത്തിലായിരുന്നു
ഉപരോധം എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഉപരോധം
നടത്തിയവര്‍ക്കെതിരെ
കേസ് എടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
ജിഷ
കൊലകേസ്
92.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരുമ്പാവൂരിലെ
ജിഷ
കൊലക്കേസന്വേഷണത്തിന്റെ
ആരംഭഘട്ടത്തില്‍
അലംഭാവം
കാട്ടുന്നതിനും,
തെളിവുകള്‍
അവഗണിക്കുന്നതിനും,
നശിപ്പിക്കുന്നതിനും
പോലീസിലെ ചില
ഉദ്യോഗസ്ഥര്‍
ശ്രമിച്ചിരുന്നു എന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇക്കാര്യത്തെക്കുറിച്ച്
വിശദമായി
അന്വേഷിച്ചിരുന്നോയെന്ന്
വിശദമാക്കാമോ;
(ബി)
മാനസിക
വൈകല്യമുള്ള ഒരു
ഇതരസംസ്ഥാന
തൊഴിലാളിയാണ് ഈ
കുറ്റകൃത്യം
ചെയ്തിട്ടുള്ളതെന്ന്
പോലീസ്
കണ്ടെത്തിയിട്ടുണ്ടോ ;
(സി)
പ്രതിക്കുവേണ്ടി
ആരംഭഘട്ടത്തില്‍
പോലീസിനെ
സ്വാധീനിക്കാനും
നിഷ്ക്രിയരാക്കാനും
ശ്രമമുണ്ടായിട്ടുണ്ടെങ്കില്‍
അതിനുപിന്നിലെ
ക്രിമിനല്‍ ശക്തികളെ
കണ്ടെത്താന്‍ വിശദമായ
അന്വേഷണത്തിന്
ഉത്തരവാകുമോ?
മുൻ
കയര്‍ഫെഡ് എം.ഡി.യെ
സംബന്ധിച്ച പരാതി
93.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
കയര്‍ഫെഡ് എം.ഡി. ശ്രീ.
വി.എ.
അരുണ്‍കുമാറിനെതിരെ
വിജിലന്‍സ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ശ്രീ.
വി.എ. അരുണ്‍കുമാര്‍
കയര്‍ഫെഡ് എം.ഡി.
ആയിരിക്കെ സര്‍ക്കാരിന്
നഷ്ടം വരുത്തിയെന്ന
ആരോപണം
അന്വേഷിച്ചിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച പരാതിയില്‍
എഫ്.ഐ.ആര്.
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
കേസിന്റെ
നിലവിലെ അവസ്ഥ
എന്താണെന്നു
വ്യക്തമാക്കുമോ ?
എസ്.ആര്.
അരുണിന്റെ ദുരൂഹ മരണം
94.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
അവനവന്‍ചേരി അശ്വതി
ഭവനില്‍ എസ്.ആര്.
അരുണിന്റെ ദുരൂഹ മരണം
അന്വേഷിക്കണമെന്നാവശ്യപ്പെട്ട്
06.09.2016 ന് ആക്ഷന്‍
കൗണ്‍സില്‍ നല്കിയ
നിവേദനത്തിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ആക്ഷന്‍
കൗണ്‍സില്‍ ജനറല്‍
കണ്‍വീനര്‍ എസ്.
ശ്രീരംഗന്‍ നല്കിയ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ?
ഭരണം
അഴിമതിരഹിതവും
സുതാര്യവുമാക്കുന്നതിനായി നടപടി
95.
ശ്രീ.എ.എം.
ആരിഫ്
,,
കെ. ബാബു
,,
കെ.ജെ. മാക്സി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഭരണം അഴിമതിരഹിതവും
സുതാര്യവുമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
അഴിമതിക്കേസുകളെ
സംബന്ധിച്ച്
സര്‍ക്കാരിന്റെ സമീപനം
എന്തായിരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
അഴിമതിക്കേസുകളിലാണ്
മന്ത്രിമാർ
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
(ഡി)
അഴിമതിക്കാര്‍ക്കെതിരെ
അസന്നിഗ്ദ്ധമായ നിലപാട്
സ്വീകരിക്കുവാന്‍
സര്‍ക്കാര്‍
സന്നദ്ധമാകുമോ?
പ്ലസ്
വണ്‍ പ്രവേശനത്തിന് തലവരിപ്പണം
96.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ എരുമേലി
സെന്റ് തോമസ് ഹയര്‍
സെക്കണ്ടറി സ്കൂള്‍
മാനേജ്മെന്റ് പ്ലസ്
വണ്‍ പ്രവേശനത്തിന്
വാങ്ങിയ തലവരിപ്പണം
തിരികെ
ലഭിക്കുന്നതിനായി
കുമാരി ഷിഫാന ഫാത്തിമ
എന്ന കുട്ടിയുടെ പിതാവ്
ശ്രീ. സലീം, കണ്ണന്‍കര
വീട്, എരുമേലി ,കോട്ടയം
എന്നയാല്‍ 5-8-2016-ാം
തീയതി ഒരു
എം.എല്‍.എയുടെ
ശുപാര്ശകത്തോടുകൂടി
(Letter No.MLA PNJR
/GP/33/2016-17 )
വിദ്യാഭ്യാസ
മന്ത്രിയ്ക്ക് നല്കിയ
പരാതി 2016 ആഗസ്റ്റ്
മാസം അവസാനം
മുഖ്യമന്ത്രിയ്ക്ക്
അടിയന്തര നടപടിയ്ക്കായി
നല്‍കിയതില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ
;ഇല്ലെങ്കില്‍ അടിയന്തര
നടപടി സ്വീകരിയ്ക്കുമോ
;
(ബി)
കേരളത്തിലെ
പല വിദ്യാഭ്യാഭ്യാസ
മാനേജ്മെന്റുകളും
തലവരിപ്പണം
വാങ്ങുന്നതിനാല്‍ അവ
കൊടുക്കാന്‍
സാധിക്കാത്ത മിടുക്കരായ
പല പാവപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കും
ഉപരിപഠനത്തിന്
പോകുവാന്‍
സാധിക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഇങ്ങനെ
തലവരിപ്പണം വാങ്ങുന്ന
മാനേജ്മെന്റുകളുടെ
വിവരം
വെളിപ്പെടുത്താന്‍ പല
രക്ഷിതാക്കളും
മടികാണിക്കുന്ന
സാഹചര്യത്തില്‍ ഇതിന്റെ
സത്യാവസ്ഥ
വെളിച്ചത്തുകൊണ്ടുവരുവാന്‍
ഇതുസംബന്ധിച്ച് പോലീസ്
വകുപ്പിനെകൊണ്ട്
അടിയന്തര അന്വേഷണം
നടത്തുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ ?
ദേശീയ
വനിതാ കമ്മീഷന്റെ കേരള സന്ദർശനം
97.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
സന്ദര്‍ശനം നടത്തിയ
ദേശീയ വനിതാ കമ്മീഷന്
മുന്‍പാകെ പരാതി
നല്‍കാനും പ്രശ്നങ്ങള്‍
അവതരിപ്പിക്കാനും
ആര്.എസ്.എസ്
ഒഴികെയുള്ള സംഘടനാ
പ്രതിനിധികള്‍ക്ക്
അനുമതി നിഷേധിച്ചതായി
പറയപ്പെടുന്ന ആക്ഷേപം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
കമ്മീഷന്
പക്ഷപാതപരമായി
പെരുമാറിയതായി
പറയപ്പെടുന്ന സംഭവം
കേരളത്തിലെ സ്ത്രീ
സമൂഹത്തിന് നിതി
നിഷേധിക്കലാവുമെന്നു
കരുതുന്നുണ്ടോ;
(സി)
എങ്കിൽ
പ്രസ്തുത വിവരങ്ങള്‍
ബന്ധപ്പെട്ടവരെ
അറിയിക്കുമോ?
സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
98.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ്
സേനാംഗങ്ങള്‍ക്ക് സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി ഇപ്പോള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കാനുളള നടപടി
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കാമോ?
വനിതാ
സിവില്‍ പോലീസ്ഓഫീസര്മാരുടെ
പരിശീലനം
99.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിതാ സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ അംഗ
സംഖ്യ എത്ര ശതമാനമാണ്;
(ബി)
ആയത്
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
വനിതാ
സിവില്‍ പോലീസ്
(ട്രെയിനി)
ഓഫീസര്‍മാര്‍ക്ക്
നിലവില്‍ എത്ര
കേന്ദ്രങ്ങളില്‍
പരിശീലനം നല്കി
വരുന്നുണ്ട്;
(ഡി)
പരിശീലന കേന്ദ്രങ്ങളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുമോ?
കേരളാ
പോലീസിന്റെ പിങ്ക്
പട്രോള്‍
100.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സ്ത്രീ സുരക്ഷയ്ക്കായി
കേരളാ പോലീസിന്റെ
പിങ്ക് പട്രോള്‍
എന്നാണ് നിലവില്‍
വന്നത്; വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
നിലവില്‍ എത്ര വനിതാ
പോലീസ് ഓഫീസര്‍മാരെയാണ്
നിയമിച്ചിട്ടുള്ളത്;
ഏതൊക്കെ
തസ്തികകളിലാണെന്ന്
വിശദമാക്കുമോ;
(സി)
കേരളത്തില്‍
ഇപ്പോള്‍ ഏതൊക്കെ
ജില്ലകളില്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
കേരളത്തിെല
മുഴുവന്‍ ജില്ലകളിലും
പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതി നിലവില്‍
വന്നശേഷം എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മുന്‍
മുഖ്യമന്ത്രിയുടെ
ബന്ധുവിന് അനുവദിച്ച ഭൂമി
101.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006-11
കാലത്തെ മുഖ്യമന്ത്രി
തന്റെ ബന്ധുവിന് ഭൂമി
അനുവദിച്ചത് സംബന്ധിച്ച
കേസിന്റെ അവസ്ഥ
എന്താണ്;
(ബി)
പ്രസ്തുത
കേസില്‍ കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ
; വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കേസിന്മേലുള്ള
അന്തിമ റിപ്പോര്‍ട്ട്
വിജിലന്‍സ് കോടതിയില്‍
സമര്‍പ്പിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
ചെറായി
എ.കെ.ജി വായനശാല
നശിപ്പിച്ച സംഭവം
102.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറായി
എ.കെ.ജി വായനശാലയും
തൊട്ടടുത്ത കടമുറികളും
തീവച്ച് നശിപ്പിച്ച
സംഭവത്തില്‍
നടന്നുവരുന്ന
അന്വേഷണത്തിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
അന്വേഷണം
ക്രൈംബ്രാഞ്ച്
ഏറ്റെടുത്തത്
എന്നുമുതലാണെന്ന്
വ്യക്തമാക്കാമോ;
(സി)
കേസ്
സംബന്ധിച്ച്
എന്നത്തേക്ക്
കുറ്റപത്രം
സമര്‍പ്പിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പോലീസ്
വാഹനം നടപ്പാതയില്‍
പാര്‍ക്ക് ചെയ്തതിനെതിരെ
നടപടി
103.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
KL
01 BB 7549 എന്ന
നമ്പരുള്ള പോലീസ് വാഹനം
ഫ്ലാഗ് വഹിച്ച്
16-6-2016-ന് ബേക്കറി
ജംഗ്ഷനടുത്ത്
നടപ്പാതയില്‍ കയറ്റി
പാര്‍ക്ക് ചെയ്ത ദൃശ്യം
മാധ്യമങ്ങളില്‍ വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വാഹനം ഏത്
ഉദ്യോഗസ്ഥന്റെ ഔദ്യോഗിക
ആവശ്യത്തിനാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കാല്‍നടക്കാരന്റെ
അവകാശം ലംഘിച്ച്
കൊടിവച്ച പോലീസ് വാഹനം
പാര്‍ക്ക്
ചെയ്തതിനെതിരെ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ചീമേനി
തുറന്ന ജയിലിലെ ആശുപത്രി
104.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനി
തുറന്ന
ജയിലിനോടനുബന്ധിച്ച്
പ്രവര്‍ത്തിക്കുന്ന
ആശുപത്രിയുടെ സേവനം
സമീപവാസികള്‍ക്ക് കൂടി
ലഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
പോലീസ്
സേനയുടെ വാഹനങ്ങള്‍
105.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആഭ്യന്തര വകുപ്പില്‍
പോലീസ് സേനയുടെ
വാഹനങ്ങള്‍ ജീവനക്കാരെ
ജോലിക്കും തിരിച്ച്
വീട്ടിലേക്കും
എത്തിക്കുന്നതിന്
ഉപയോഗപ്പെടുത്തുന്നതിനായി
വകുപ്പിലെ ഏതൊക്കെ
ഓഫീസുകള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
എങ്കില്‍
പ്രസ്തുത അനുമതി
നല്കിയ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
പോലീസ്
സേനയിലെ ക്രിമിനല്‍
പശ്ചാത്തലമുളളവര്‍
106.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയിലെ ക്രിമിനല്‍
പശ്ചാത്തലമുളളവരുടെ
കണക്കുകള്‍
ശേഖരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
അത്തരത്തിലുളള
എത്ര പേര്
സേനയിലുണ്ടെന്ന്
വിശദമാക്കുമോ;
(സി)
സേനയില്‍
തുടരുമ്പോഴും
ക്രമവിരുദ്ധ
പ്രവര്‍ത്തികളില്‍
ഏര്‍പ്പെടുന്ന
ഇത്തരക്കാരെ മാറ്റി
നിര്‍ത്തി അന്വേഷണം
നടത്തുന്നതിനും
മാതൃകാപരമായ നടപടികള്‍
സ്വീകരിക്കുന്നതിനും
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
പോലീസ്
വകുപ്പിലെ ഇന്റര്‍ ഡിസ്ട്രിക്ട്
ട്രാന്‍സ്ഫര്‍
107.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പിലെ ഇന്റര്‍
ഡിസ്ട്രിക്ട്
ട്രാന്‍സ്ഫറിന്
ആസ്പദമായ സര്‍ക്കാര്‍
ഉത്തരവ് ഏതാണ്;
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
1989-2016
കാലഘട്ടത്തിലെ ഓരോ
വര്‍ഷവും ആലപ്പുഴ
ലോക്കല്‍ വിഭാഗത്തില്‍
പോലീസുകാരുടെ എത്ര
ഒഴിവുകള്‍
ഉണ്ടായിട്ടുണ്ട്;
(സി)
1989-2016
കാലഘട്ടത്തിലെ ഓരോ
വര്‍ഷവും ആലപ്പുഴ
ജില്ലാ എ.ആര്.ലേക്ക്
എത്ര പോലീസുകാര്‍ക്ക്
ഇന്റര്‍ ഡിസ്ട്രിക്ട്
ട്രാന്‍സ്ഫര്‍
നല്‍കിയിട്ടുണ്ട്;
(ഡി)
പ്രസ്തുത
കാലഘട്ടത്തിലെ ഓരോ
വര്‍ഷവും കൊല്ലം
ലോക്കല്‍ വിഭാഗത്തില്‍
പോലീസുകാരുടെ എത്ര
ഒഴിവുകള്‍
ഉണ്ടായിട്ടുണ്ട്;
(ഇ)
പ്രസ്തുത
കാലഘട്ടത്തിലെ ഓരോ
വര്‍ഷവും കൊല്ലം ജില്ലാ
എ.ആര്.ലേക്ക് എത്ര
പോലീസുകാര്‍ക്ക്
ഇന്റര്‍ ഡിസ്ട്രിക്ട്
ട്രാന്‍സ്ഫര്‍
നല്‍കിയിട്ടുണ്ട്;
(എഫ്)
ഇന്റര്‍
ഡിസ്ട്രിക്ട്
ട്രാന്‍സ്ഫര്‍
നീതിയുക്തമായും
സുതാര്യമായും
നടത്തുന്നതിന് പോലീസ്
മേധാവിക്ക് നിര്‍ദ്ദേശം
നല്‍കുമോ;
(ജി)
1989
മുതല്‍ 2016 മാര്‍ച്ച്
വരെ കെ.എ.പി. III
ബറ്റാലിയനില്‍ നിന്നും
ആലപ്പുഴ, കൊല്ലം
എ.ആര്.
ക്യാമ്പുകളിലേക്ക് ഓരോ
(DPHQ)വര്‍ഷവും
ട്രാന്‍സ്ഫര്‍
മുഖാന്തിരം എത്ര
സേനാംഗങ്ങള്‍
എത്തിയിട്ടുണ്ട്?
പോലീസ്
സ്റ്റേഷന് പ്രവര്‍ത്തനം
108.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജൂലൈ 8-ന് അവതരിപ്പിച്ച
സംസ്ഥാന ബഡ്ജറ്റില്‍
എവിടെയെല്ലാമാണ്
പുതിയതായി പോലീസ്
സ്റ്റേഷനുകള്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
സ്ഥലങ്ങളില്‍ പോലീസ്
സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
ഇനിയുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
നഗരൂരില്‍
പോലീസ് സ്റ്റേഷന്
പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ?
പാറാവു
നില്ക്കുന്ന പോലീസുകാരുടെ
ബുദ്ധിമുട്ടുകള്‍
109.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാന
കെട്ടിട സമുച്ചയങ്ങള്‍,
പൊതുനിരത്തുകള്‍
എന്നിവിടങ്ങളില്‍
പാറാവു
നില്‍ക്കുന്നവരടക്കമുള്ള
പോലീസുകാരുടെ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വനിതാ
പോലീസ്
ഉള്‍പ്പെടെയുള്ളവര്‍ക്ക്
പ്രാഥമിക
ആവശ്യങ്ങള്‍ക്കും
വിശ്രമത്തിനുമായി
താത്കാലിക
സംവിധാനങ്ങള്‍
ഒരുക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
പോലീസ്
സേനാംഗങ്ങളായ ഡ്രൈവര്‍മാരുടെ
സേവനം
110.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
പോലീസ് ഉദ്യോഗസ്ഥരുടെ
ഔദ്യോഗിക വാഹനം
ഓടിക്കാന്‍
നിയോഗിക്കപ്പെടുന്ന
പോലീസ്
സേനാംഗങ്ങള്‍ക്ക്
തുടര്‍ച്ചയായി എത്ര
വര്‍ഷമാണ് അതേ വാഹനം
തന്നെ ഓടിക്കാന്‍
അനുമതി നല്‍കാറുള്ളത്;
(ബി)
അവരെ
മാറ്റി
നിയോഗിക്കുന്നതിന്റെ
മാനദണ്ഡം
വ്യക്തമാക്കുമോ;
(സി)
പോലീസ്
സേനാംഗങ്ങളല്ലാത്തവരെ
ഔദ്യോഗിക വാഹനം
ഓടിക്കുന്നതിന്
നിയോഗിക്കാറുണ്ടോ;
ഉണ്ടെങ്കില്‍ ഏത് നിയമ
വ്യവസ്ഥയുടെ
അടിസ്ഥാനത്തിലാണ് അവരെ
നിയമിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പോലീസ്
സേനാംഗങ്ങളായ
ഡ്രൈവര്‍മാരെ നിശ്ചിത
കാലപരിധി നിശ്ചയിച്ച്
എല്ലാ വിഭാഗത്തിലെയും
വാഹനങ്ങള്‍ ഓടിക്കാന്‍
സൗകര്യം ലഭിക്കത്തക്ക
രീതിയില്‍ സ്ഥലംമാറ്റം
നല്‍കണമെന്ന്
നിര്‍ദ്ദേശിക്കുമോ?
വോയിസ്
റെക്കോര്‍ഡിംഗ് വഴി മൊഴി
രേഖപ്പെടുത്തല്‍
111.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകളില്‍
മൊഴികള്‍
എഴുതിയെടുക്കുന്നതിലും
പകര്‍ത്തി
എഴുതുന്നതിലും
തെറ്റുകള്‍
സംഭവിക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വോയിസ്
റെക്കോര്‍ഡിംഗ് വഴി
മൊഴി രേഖപ്പെടുത്തുന്ന
സംവിധാനം സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകളില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എല്ലാ
പോലീസ് സ്റ്റേഷനുകളിലും
പ്രസ്തുത സംവിധാനം
നടപ്പാക്കാനുള്ള നടപടി
സ്വീകരിക്കുമോ ?
ഇരുചക്ര
വാഹന യാത്രക്കാരില്‍നിന്ന് പിഴ
ഈടാക്കുന്ന നടപടി
112.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മദ്യപിച്ച്
വാഹനമോടിക്കുന്നവരെയും
മൊബൈല്‍ ഫോണില്‍
സംസാരിച്ച് അമിത
വേഗത്തില്‍
വാഹനമോടിക്കുന്നവരെയും
ഒഴിവാക്കി ഹെല്‍മറ്റ്
ധരിക്കാത്ത ഇരുചക്ര
വാഹനക്കാരെ മാത്രം
പിടികൂടി പോലീസ് പിഴ
ഈടാക്കുന്ന നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2016
വര്‍ഷത്തില്‍
ഹെല്‍മെറ്റ് ധരിക്കാത്ത
എത്ര ഇരുചക്ര വാഹന
യാത്രക്കാര്‍ക്കെതിരെ
ഫൈന്‍ ഉള്‍പ്പെടെയുളള
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
അതേ
കാലയളവില്‍ മദ്യപിച്ചും
മറ്റും വാഹനം
ഓടിച്ചവരും അമിത
വേഗത്തില്‍
വാഹനമോടിച്ചവരുമായ എത്ര
പേര്‍ക്കെതിരെ
നിയമനടപടി
സ്വീകരിച്ചിട്ടുണ്ടെന്നതിന്റെ
കണക്ക്
വെളിപ്പെടുത്തുമോ?
പത്മനാഭ
സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ
113.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം പത്മനാഭ
സ്വാമി ക്ഷേത്രത്തിന്റെ
ചുറ്റുവട്ടത്തെ അനധികൃത
നിര്‍മ്മിതികള്‍
ക്ഷേത്രത്തിന്റെയും
അതിലെ സ്വത്തു
വകകളുടെയും
സുരക്ഷയ്ക്ക്
ഗുരുതരഭീഷണി
ഉയര്‍ത്തുന്ന
കാര്യത്തില്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ:
(ബി)
ആഗസ്റ്റ്
മാസത്തില്‍ ക്ഷേത്ര
പരിസരത്തെ കച്ചവട
സ്ഥാപനത്തിലുണ്ടായ
തീപിടിത്തവും, അത്
നിയന്ത്രിക്കാന്‍ അഗ്നി
സുരക്ഷാ വകുപ്പ്
അനുഭവിക്കേണ്ടിവന്ന
പ്രതിസന്ധികളും
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
തീപിടിത്തത്തില്‍ വന്ന
നഷ്ടം എത്രയാണ്;
(സി)
ക്ഷേത്രത്തിന്റെ
പരിസരത്തും
സമീപപ്രദേശങ്ങളിലുമുള്ള
അനധികൃത
നിര്‍മ്മിതികള്‍
കണ്ടെത്താന്‍
നഗരാസൂത്രണ വകുപ്പിലെ
ഒരു സംഘത്തെക്കൊണ്ടു
പരിശോധന നടത്താനും,
കച്ചവട സ്ഥാപനങ്ങളും,
ഗോഡൗണുകളും
നൂറുമീറ്റര്‍
പരിധിയില്‍ നിന്നും
മാറ്റാനും നടപടി
സ്വീകരിക്കുമോ?
ആദിവാസി
കോളനിയില്‍ യുവതികളെ
പീഡിപ്പിച്ച കേസ്
114.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്ടില്‍
വെള്ളമുണ്ടയിലെ ആദിവാസി
കോളനിയില്‍
ഭര്ത്താക്കന്മാരെ
കത്തിമുനയില്‍
നിര്‍ത്തി യുവതികളെ
പീഡിപ്പിച്ച സംഭവം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
സംഭവത്തിലെ
പ്രതികളെയെല്ലാം
അറസ്റ്റ് ചെയ്ത്
കോടതിയില്‍
ഹാജരാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്കെതിരെ
ഏതെല്ലാം
വകുപ്പുപ്രകാരമാണ്
കേസെടുത്തിട്ടുള്ളത്;
(സി)
പ്രസ്തുത
കേസ് രജിസ്റ്റര്‍
ചെയ്യാന്‍ വൈകിയതിന്റെ
കാരണം വിശദമാക്കാമോ;
ആയതിന്റെ
ഉത്തരവാദികള്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം
വിശദമാക്കാമോ?
തിരൂര്‍
ഉണ്ണ്യാലിലെ അക്രമം
115.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂരിലെ
ഉണ്ണ്യാലില്‍
അക്രമിസംഘം
തദ്ദേശവാസികളുടെ
വീടുകളും, വാഹനങ്ങളും
തകര്‍ക്കുകയും,
വീടുകള്‍
കൊള്ളയടിക്കുകയും
ചെയ്ത സംഭവത്തില്‍
പോലീസ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും,
എത്ര പേരെ
പ്രതികളാക്കിയിട്ടുണ്ടെന്നും
അതില്‍ എത്ര പേരെ
അറസ്റ്റു
ചെയ്തിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ ;
(ബി)
ഈ
സംഭവം
ആസൂത്രമായതായിരുന്നോ ;
എങ്കില്‍ അതിന്റെ
ഉദ്ദേശം എന്തായിരുന്നു
എന്ന് വ്യക്തമാക്കുമോ ;
(സി)
പ്രതികള്‍
ഏതു പാര്‍ട്ടിയില്‍
പെട്ടവരാണെന്ന്
അന്വേഷിച്ചിട്ടുണ്ടോ ;
പ്രതികള്‍ക്കെതിരെ
ഏതൊക്കെ കുറ്റങ്ങള്‍
ചുമത്തിയാണ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത് ;
(ഡി)
അക്രമത്തിനിരയായവര്‍ക്ക്
നഷ്ടപരിഹാരം നല്കാന്
നടപടി സ്വീകരിക്കുമോ ?
തിരൂര്‍
മണ്ഡലത്തിലെ അക്രമ സംഭവങ്ങള്‍
116.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭാ
തെരഞ്ഞെടുപ്പിനു ശേഷം
ഇതേവരെ തിരൂര്‍
മണ്ഡലത്തില്‍ കൊലപാതകം,
വീടുകള്‍ നശിപ്പിക്കുക,
വാഹനങ്ങള്‍
നശിപ്പിക്കുക ആളുകളെ
ആക്രമിക്കുക
തുടങ്ങിയവയുള്‍പ്പെടെയുളള
എത്ര അക്രമ സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഈ
അക്രമ സംഭവങ്ങള്‍
സംബന്ധിച്ച് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
ഓരോ
കേസിലും എത്ര
പ്രതികളുണ്ട്;
പ്രതികളുടെ രാഷ്ട്രീയ
പശ്ചാത്തലം
വെളിപ്പെടുത്തുമോ;
(ഡി)
എത്ര
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ട്; എത്ര
പേരെ
ശിക്ഷിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
കഞ്ചാവു-മയക്കുമരുന്നു
വില്‍പ്പന
117.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
കഞ്ചാവ്,മയക്കുമരുന്ന്
എന്നിവയുടെ ഉപയോഗവും
വില്‍പ്പനയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
സംബന്ധമായി എത്ര
പേര്‍ക്കെതിരെ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കേസെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കേസുകളില്പെടുന്നവര്ക്ക്
നിയമത്തിന്റെ പഴുതിലൂടെ
രക്ഷപ്പെടാന്‍
കഴിയാത്തവിധം നിയമം
കര്‍ശനമായി
നടപ്പാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ ?
ലാവലിന്‍
കേസ്
118.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലാവലിന്‍
കേസിന്റെ നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ബി)
കേസില്‍
ആരെയെല്ലാമാണ്
കുറ്റവിമുക്തരാക്കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതൊക്കെ
വകുപ്പുകള്‍
ഉള്‍പ്പെടുത്തിയാണ്
ഇവര്‍ക്കെതിരെ കേസ്
എടുത്തിരുന്നതെന്ന്
കേസിലെ സെഷന് സഹിതം
വിശദമാക്കുമോ?
പോലീസിനു
നേരെ ഗുണ്ടാ ആക്രമണം
119.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സർക്കാർ അധികാരത്തില്‍
വന്ന ശേഷം ഗുണ്ടാ
ആക്രമണത്തില്‍ എത്ര
പോലീസുകാര്‍ക്ക്
പരിക്കേറ്റു എന്ന്
വെളിപ്പെടുത്താമോ ;
(ബി)
ഏതെല്ലാം
സ്ഥലങ്ങളിലാണ് പോലീസിനു
നേരെ ഗുണ്ടാ ആക്രമണം
ഉണ്ടായത്;
(സി)
പ്രസ്തുത
കേസുകളിലെ പ്രതികളെ
അറസ്റ്റ്
ചെയ്തിട്ടുണ്ടോ; എങ്കിൽ
എത്രപേരാണെന്നും
അവര്‍ക്കെതിരെ ഏതൊക്കെ
വകുപ്പുകള്‍ പ്രകാരമാണ്
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്എന്നും
വെളിപ്പെടുത്തുമോ ;
(ഡി)
ഗുണ്ടകള്‍ക്കും
സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ
കര്‍ശന നിലപാട്
സ്വീകരിക്കാത്തതുമൂലമാണ്
പൊലീസുകാര്‍ക്ക് നേരെ
പോലും ഗുണ്ടാ ആക്രമണം
ഉണ്ടാകുന്നത് എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ?
ഔദ്യോഗിക
വാഹന ദുരുപയോഗം
120.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരാധനാലങ്ങളില്‍
ആരാധനായ്ക്കെത്തുന്നതിന്
ഉന്നത പോലീസ്
ഉദ്യോഗസ്ഥരടക്കമുളള
ഉദ്യോഗസ്ഥര്‍ക്ക്
ഔദ്യോഗിക വാഹനം
അനുവദനീയമാണോയെന്ന്
വ്യക്തമാക്കുമോ:
(ബി)
ഇത്തരം
ഉന്നത പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
എസ്കോര്‍ട്ട് സംവിധാനം
പുതുതായി
അനുവദിച്ചിട്ടുണ്ടോ;എങ്കില്‍
അനുമതി ഉത്തരവിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ;
(സി)
തലസ്ഥാനത്ത് പോലീസ്
വകുപ്പിന്റെ
വാഹനങ്ങളുടെയും
മെഷിനറിയുടെയും
ദുരുപയോഗം ചുരുങ്ങിയ
കാലംകൊണ്ട്
വ്യാപകമാകാനിടയാക്കിയ
സാഹചര്യം എന്താണ് എന്ന്
വ്യക്തമാക്കുമോ?
ജനമൈത്രി
പോലീസ്
121.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ എത്ര
പോലീസ് സ്റ്റേഷനുകളില്‍
ജനമൈത്രി പോലീസിന്റെ
പ്രവര്‍ത്തനം
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
എല്ലാ
പോലീസ് സ്റ്റേഷനുകളിലും
പദ്ധതി
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
നാദാപുരം
മണ്ഡലത്തിലെ അക്രമ
സംഭവങ്ങള്‍
122.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാദാപുരം മണ്ഡലത്തില്‍
കൊലപാതകമുള്‍പ്പെടെ
എത്ര അക്രമ സംഭവങ്ങള്‍
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ടെന്നും
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
അതില്‍ എത്ര പ്രതികളെ
അറസ്റ്റു
ചെയ്തിട്ടുണ്ടെന്നും
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
കേസുകളിലെ പ്രതികളുടെ
രാഷ്ട്രീയ പശ്ചാത്തലം
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
കേസുകളിലെ എത്ര
പ്രതികള്‍
വിദേശത്തേക്ക്
രക്ഷപ്പെട്ടിട്ടുണ്ടെന്നും
അവരെ അറസ്റ്റു
ചെയ്യാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വെളിപ്പെടുത്താമോ?
ജനസംഖ്യാ-പോലീസ്
അനുപാതം
123.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ജനസംഖ്യാ-പോലീസ്
അനുപാതം എത്രയെന്ന്
വ്യക്തമാക്കുമോ ;
(ബി)
എല്ലാ
പോലീസ് സ്റ്റേഷനുകളും
പ്രസ്തുത
അനുപാതത്തിന്റെ
അടിസ്ഥാനത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ ;
(സി)
കരുനാഗപ്പള്ളി
പോലീസ് സ്റ്റേഷനും
അതിന്റെ പരിധിയില്‍
വരുന്ന ജനസംഖ്യയും
തമ്മിലുള്ള അനുപാതം
പരിശോധിച്ചിട്ടുണ്ടോയെന്ന്
വിശദീകരിക്കുമോ ;
(ഡി)
സംസ്ഥാനത്ത്
നിശ്ചയിച്ചിട്ടുള്ള
അനുപാതത്തില്‍ നിന്നും
വളരെ ഉയര്‍ന്ന
അന്തരമുള്ള ഈ
സ്റ്റേഷന്റെ
പ്രവര്‍ത്തന പരിധി
പരിശോധിച്ച് സ്റ്റേഷനെ
വിഭജിച്ച് പുതിയ പോലീസ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
നിയമലംഘനം
നടത്തുന്ന വാഹനങ്ങള്‍
124.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമലംഘനം നടത്തുന്ന
വാഹനങ്ങള്‍ പോലീസ്
സ്റ്റേഷനുകളില്‍
പിടിച്ചിടുന്നത് മൂലം
ഗതാഗതതടസ്സം
ഉണ്ടാകുന്നതായി പരാതി
ലഭിച്ചിട്ടുണ്ടോ;ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
വാഹനങ്ങള്‍
സൂക്ഷിക്കുവാനുള്ള
യാഡുകള് തയ്യാറാക്കി
പ്രസ്തുത വാഹനങ്ങളെ
അവിടേയ്ക്ക്
മാറ്റുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
വാഹനങ്ങളെ സംബന്ധിച്ച്
പോലീസ് സ്റ്റേഷനുകളില്‍
കൃത്യമായ വിവരം
ലഭ്യമാണോ; ഇവയെ ലേലം
ചെയ്തു വില്ക്കുവാന്
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രധാനപ്പെട്ട
നഗരങ്ങളില്‍ പോലും
ഇത്തരം വാഹനങ്ങള്‍
സ്റ്റേഷനോടനുബന്ധിച്ച്
കൂട്ടിയിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
നേപ്പാള്‍
സ്വദേശികളെ മര്‍ദ്ദിച്ച സംഭവം
125.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെയിന്റിംഗ്
ജോലി ചെയ്ത നേപ്പാള്‍
സ്വദേശികളായ
തൊഴിലാളികളെ
ആറ്റിങ്ങലില്‍
പണിമുടക്ക് അനുകൂലികള്‍
സംഘം ചേര്‍ന്ന്
മര്‍ദ്ദിച്ച
സംഭവത്തില്‍ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
വകുപ്പ് പ്രകാരമാണ്
കേസ് എടുത്തിട്ടുള്ളത്;
(ബി)
ഇതിലെ
പ്രതികളെ
തിരിച്ചറിഞ്ഞിട്ടുണ്ടോ;
ആരൊക്കെയാണ്
പ്രതികളെന്നും, ഏത്
രാഷ്ട്രീയ കക്ഷിയില്‍
പെട്ടവരാണെന്നും
വ്യക്തമാക്കാമോ;
(സി)
എത്ര
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ?
രാഷ്ട്രീയ
കൊലപാതകങ്ങള്‍
126.
ശ്രീ.കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് പൊതുവെയും
കണ്ണൂരില്‍
പ്രത്യേകിച്ചും
നടമാടുന്ന രാഷ്ട്രീയ
കൊലപാതകങ്ങളും
അക്രമങ്ങളും തടയാന്‍
എന്തു നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പൊതുവെയും കണ്ണൂരില്‍
പ്രത്യേകിച്ചും 2015
മേയ് 25ന് ശേഷം എത്ര
രാഷ്ട്രീയ
കൊലപാതകങ്ങള്‍
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
രാഷ്ട്രീയ കൊലപാതക
കേസുകളിലെ പ്രതികളോട്
പക്ഷപാതപരമായ നിലപാട്
സ്വീകരിക്കുന്നതുകൊണ്ടാണ്
അക്രമങ്ങള്‍
പെരുകുന്നതെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ഡി)
ജനങ്ങളുടെ
ജീവനും സ്വത്തിനും
സംരക്ഷണം നല്കുവാനും
ക്രമസമാധാനം
തകരാതിരിക്കുവാനും
എന്തെല്ലാം നടപടികളാണ്
കൈക്കൊളളാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
അഭിഭാഷകരും
മാധ്യമ പ്രവര്‍ത്തകരും
തമ്മിലുള്ള സംഘര്‍ഷം
127.
ശ്രീ.പാറക്കല്‍
അബ്ദുുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചില കോടതി വളപ്പുകളില്‍
അഭിഭാഷകരും മാധ്യമ
പ്രവര്‍ത്തകരും
തമ്മിലുണ്ടായ
ഏറ്റുമുട്ടലുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ കോടതി
വളപ്പിലാണ് ഇതിനകം
ഇത്തരത്തിലുള്ള
ഏറ്റുമുട്ടലുകളുണ്ടായതെന്ന്
വിശദമാക്കാമോ;
(സി)
ഈ ഏറ്റുമുട്ടലുകളുടെ
കാരണം വ്യക്തമാക്കുമോ;
(ഡി)
ഇതു
സംബന്ധമായി പോലീസ്
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
പ്രശ്ന
പരിഹാരത്തിന് എന്തൊക്കെ
നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ?
കൊക്കക്കോള
കമ്പനിക്കെതിരെയുള്ള കേസ്
128.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആദിവാസി
കേന്ദ്രത്തില്‍ ജലചൂഷണം
നടത്തിയതിനെതിരെ
കൊക്കക്കോള കമ്പനിയെ
പ്രതിയാക്കി പോലീസ്
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
കേസില്‍ ആരെയൊക്കെ
പ്രതിപ്പട്ടികയില്‍
ചേര്‍ത്തിട്ടുണ്ട്;
(സി)
കേസിന്റെ
തുടര്‍നടപടികള്‍
സംബന്ധിച്ച വിശദവിവരം
നല്‍കുമോ?
മദ്യപിച്ച്
വാഹനമോടിച്ചതുമൂലമുണ്ടായ
അപകടങ്ങള്‍
129.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മദ്യപിച്ച്
വാഹനമോടിച്ചതുമൂലമുണ്ടായ
അപകടങ്ങളുടെ കണക്ക്
വേര്‍തിരിച്ച്
സൂക്ഷിക്കാറുണ്ടോ;
എങ്കില്‍ കഴിഞ്ഞ ഒരു
വര്‍ഷത്തെ കണക്ക്
വെളിപ്പെടുത്തുമോ;
(ബി)
വാഹനാപകടത്തെത്തുടര്‍ന്ന്
രക്ഷാപ്രവര്‍ത്തനത്തിന്
തുനിയാതെ
ഓടിരക്ഷപ്പെട്ട
ഡ്രൈവര്‍മാരുടെ വിവരം
ശേഖരിക്കാറുണ്ടോ;
എങ്കില്‍ കഴിഞ്ഞ ഒരു
വര്‍ഷത്തെ കണക്ക്
വെളിപ്പെടുത്തുമോ;
(സി)
അപകടമുണ്ടായാല്‍
രക്ഷാപ്രവര്‍ത്തനത്തിന്
ശേഷം എത്രയുംപെട്ടെന്ന്
ഡ്രൈവറുടെ രക്തപരിശോധന
നടത്തണമെന്ന
നിര്‍ദ്ദേശം
നിലവിലുണ്ടോ; എങ്കില്‍
കഴിഞ്ഞ ഒരു
വര്‍ഷത്തിനിടെ ഉണ്ടായ
ലഘുവല്ലാത്ത
വാഹനാപകടങ്ങളില്‍
എത്രയെണ്ണത്തില്‍
അത്തരം പരിശോധന നടത്തി
എന്നതിന്റെയും
നടത്താന്‍
കഴിഞ്ഞിട്ടില്ല
എന്നതിന്റെയും കണക്ക്
വെളിപ്പെടുത്തുമോ?
ഗുരുവായൂര്‍
പോലീസ് സ്റ്റേഷന് സ്വന്തമായി
കെട്ടിടം
130.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടി സ്വീകരിയ്ക്കുമോ?
സംസ്ഥാനത്തെ
അക്രമസംഭവങ്ങള്‍
131.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം സംസ്ഥാനത്ത്
രാഷ്ട്രീയ
സംഘട്ടനങ്ങള്‍,
കൊലപാതകങ്ങള്‍,
ആക്രമണങ്ങള്‍
എന്നിങ്ങനെ എത്ര
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
റിപ്പോര്‍ട്ട്
ചെയ്ത സംഭവങ്ങളില്‍
പോലീസ് എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
രജിസ്റ്റര്‍
ചെയ്ത കേസുകളില്‍ എത്ര
പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്;
(ഡി)
ഏതെല്ലാം
വകുപ്പുകളാണ് ഇത്തരം
കേസുകളില്‍
ഇവര്‍ക്കെതിരെ
ചുമത്തിയിട്ടുള്ളത്;
(ഇ)
പ്രസ്തുത
കേസുകളുടെ നിലവിലുള്ള
അവസ്ഥ വ്യക്തമാക്കുമോ?
വാടാനപ്പള്ളി
പോലീസ് സ്റ്റേഷന് കെട്ടിട
നിര്‍മ്മാണം
132.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാടാനപ്പള്ളി
പോലീസ് സ്റ്റേഷന്
കെട്ടിട
നിര്‍മ്മാണത്തിനായി
ഏറ്റെടുത്ത്
നല്‍കിയിട്ടുള്ള
സ്ഥലത്ത് കെട്ടിട
നിര്‍മ്മാണം
നടത്തുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ ?
റാഗിംഗിനെതിരെ
നടപടി
133.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാംഗ്ലൂര്‍
ആചാര്യ എഞ്ചിനീയറിംഗ്
കോളേജില്‍
ആര്‍ക്കിടെക്ട് കോഴ്സ്
വിദ്യാര്‍ത്ഥിയായിരുന്ന
ചാലക്കുടി,
പൂപ്പറമ്പില്‍
വീട്ടില്‍
ഇബ്രാഹിമിന്റെ മകന്
അഹബ് ഇബ്രാഹിം സീനിയര്‍
വിദ്യാര്‍ത്ഥികളാല്‍
ക്രൂരമായി റാഗിംഗിനു
വിധേയനാവുകയും
ഗുരുതരമായി
പരിക്കുപറ്റി,
ചികില്‍സയിലിരിക്കെ
മരണമടഞ്ഞതുമായ
സംഭവത്തില്‍
കുറ്റക്കാരെ കണ്ടെത്തി,
മാതൃകാപരമായി
ശിക്ഷിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് അഹബിന്റെ
പിതാവ് സമര്‍പ്പിച്ച
അപേക്ഷയില്‍
പുനരന്വേഷണമടക്കമുളള
നടപടികള്‍
സ്വീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
സ്റ്റുഡന്റ്സ്
പോലീസ് കേഡറ്റ്
134.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റുഡന്റ്സ് പോലീസ്
കേഡറ്റ് പദ്ധതിയില്‍
എത്ര സ്കൂളുകള്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
പദ്ധതിയില്‍ സ്കൂളൂകളെ
ഉള്‍പ്പെടുത്തുന്നതിനുള്ള
മാനദണ്ഡം
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
കണ്ണൂര്‍
ജില്ലയിലെ ചെറുതാഴം
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളില്‍
സ്റ്റുഡന്റ്സ് പോലീസ്
കേഡറ്റ് പദ്ധതി
നടപ്പിലാക്കുന്നതിന്
സമര്‍പ്പിച്ച
പ്രൊപ്പോസലില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതിയില്‍
പ്രസ്തുത സ്കൂളിനെ
എപ്പോഴേക്ക്
ഉള്‍പ്പെടുത്താന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ?
കരുനാഗപ്പള്ളി
ട്രാഫിക് പോലീസ് സ്റ്റേഷന്
135.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളിയില്‍
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ട്രാഫിക്
പോലീസ് സ്റ്റേഷന്
ഉദ്ഘാടനം
ചെയ്തിരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒരു
ട്രാഫിക് പോലീസ്
സ്റ്റേഷനില്‍ ആവശ്യമായി
വരുന്ന തസ്തികളുടെ
വിശദാംശം നല്‍കാമോ;
(സി)
കരുനാഗപ്പള്ളിയില്‍
ട്രാഫിക് പോലീസ്
സ്റ്റേഷന് ആവശ്യമായ
തസ്തികകള്‍ നിശ്ചയിച്ച്
ഉത്തരവായിട്ടുണ്ടോ;
(ഡി)
കരുനാഗപ്പള്ളിയില്‍
ട്രാഫിക് പോലീസ്
സ്റ്റേഷന് എത്രയും
വേഗം പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
അഴിമുഖത്തുണ്ടായ
ബോട്ട് ദുരന്തം
136.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ആഗസ്റ്റ് മാസത്തില്‍
ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍
അഴിമുഖത്തുണ്ടായ ബോട്ട്
ദുരന്തത്തെ
സംബന്ധിച്ച്സൗത്ത്
സോണ്‍ അഡീഷണല്‍
ഡയറക്ടര്‍ ജനറല്‍ ഓഫ്
പോലീസ് അന്വേഷണ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അന്വേഷണ
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ഡി)
ബോട്ട്
ദുരന്തത്തില്‍
മരിച്ചവരുടെയും
,ഗുരുതരമായി
പരിക്കുപറ്റി
കിടപ്പിലായവരുടെയും
കുടുംബാംഗങ്ങള്‍ക്കു്
ജോലി ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്ന പാക്കേജ്
പ്രഖ്യാപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
പട്ടികജാതിക്കാരെ
ആക്രമിച്ച സംഭവം
137.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍-കാവശേരി
കഴനിയില്‍ കല്യാണിയെന്ന
പട്ടികജാതി വിഭാഗത്തിലെ
കുടുംബിനിയെയും മകളെയും
ബന്ധുക്കളെയും
ആര്.എസ്.എസ് -
ബി.ജെ.പി ക്രിമിനല്‍
സംഘം വീടുകയറി
ആക്രമിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്നായിരുന്നു സംഭവം
നടന്നത്;
(ബി)
ജാതിപ്പേര്
വിളിച്ച്
ആക്ഷേപിക്കുകയും
ആക്രമിയ്ക്കുകയും
ചെയ്തതിനെ തുടര്‍ന്ന്
കല്യാണിയെ ആലത്തൂര്‍
ജനറല്‍ ആശുപത്രിയില്‍
പ്രവേശിപ്പിക്കാനിടയായ
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ആക്രമണത്തില്‍ നിന്നും
രക്ഷിക്കാന്‍
ശ്രമിച്ചവരും
ആക്രമണത്തിന് വിധേയരായ
സംഭവത്തില്‍ എന്തു
നടപടിയെടുത്തുവെന്നു
വ്യക്തമാക്കുമോ?
പോലീസുകാര്‍ക്കെതിരായ
അതിക്രമം
138.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചവറയില്‍
18.8.2016 ല്‍ പ്രതിഷേധ
പ്രകടനത്തിനിടെ
എ.എസ്.ഐ. യെയും
പോലീസുകാരെയും
മര്‍ദ്ദിച്ച സംഭവത്തിലെ
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
(ബി)
ഏതു
വിദ്യാര്‍ത്ഥി
സംഘടനയില്‍പ്പെട്ടവരാണ്
പ്രതികളെന്നും ഏതൊക്കെ
വകുപ്പുകളാണ് ഇവരില്‍
ചുമത്തിയിട്ടുളളതെന്നും
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പോലീസുകാരെ
മര്‍ദ്ദിച്ച എത്ര
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ഡി)
ഈ
കേസുകളിലെ പ്രതികളെ
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
ദളിതര്‍ക്കെതിരെയുള്ള
പീഡനങ്ങള്‍
139.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ
ദളിതര്‍ക്കെതിരെയുള്ള
പീഡനങ്ങളും
ആക്രമണങ്ങളുമായി
ബന്ധപ്പെട്ട് എ്രത
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
റിപ്പോര്‍ട്ട്
ചെയ്ത സംഭവങ്ങളില്‍
പോലീസ് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കേസ്സുകളില്‍ എത്ര പേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കേസ്സുകളില്‍ ഏതെല്ലാം
വകുപ്പുകളാണ്
ഇവര്‍ക്കെതിരെ
ചുമത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
കേസ്സുകളുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ?
സാമ്പത്തികത്തട്ടിപ്പ്
കേസ്സുകള്‍
140.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടന്നിട്ടുള്ള ഏതൊക്കെ
സാമ്പത്തികത്തട്ടിപ്പ്
കേസ്സുകളാണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അന്വേഷണം
നടത്തുന്നതിന്
തീരുമാനമെടുത്തിട്ടുള്ളത്
;
(ബി)
ഇതില്‍
എത്ര എണ്ണത്തിന്മേല്
അന്വേഷണ നടപടികള്‍
ആരംഭിച്ചിട്ടുണ്ട്;
(സി)
സാമ്പത്തികത്തട്ടിപ്പ്
കേസ്സുകള്‍
അന്വേഷിക്കുന്നതിന്
പ്രസ്തുത വിഷയത്തില്‍
പ്രാഗത്ഭ്യമുള്ളവരെ
ഉള്‍പ്പെടുത്തി
പ്രത്യേക സാമ്പത്തിക
കുറ്റാന്വേഷണ ടീമിനെ
രൂപീകരിക്കുന്ന കാര്യം
പരിഗണനനയിലുണ്ടോ;
(ഡി)
സാമ്പത്തികത്തട്ടിപ്പ്
കേസ്സുകളില്‍
ഇരയാവുന്നത് ഭൂരിഭാഗവും
സാധാരണക്കാരായതിനാല്‍
ഇത്തരം അന്വേഷണങ്ങള്‍
നീട്ടിക്കൊണ്ട് പോകാതെ
കുറ്റക്കാര്‍ക്കെതിരെ
മാതൃകാപരമായി കടുത്ത
ശിക്ഷ
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
രാഷ്ട്രീയകൊലപാതകങ്ങള്‍
141.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര
രാഷ്ട്രീയ
കൊലപാതകങ്ങള്‍
നടന്നിട്ടുണ്ട്;
ജില്ലതിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
നാളിതുവരെ
പ്രതികളായി എത്ര പേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ട്; ഓരോ
രാഷ്ട്രീയ കക്ഷികളിലും
ഉള്‍പ്പെട്ടവര്‍
എത്രവീതമെന്ന്
അറിയിക്കുമോ:
(സി)
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് രാഷ്ട്രീയ
കൊലപാതകം വര്‍ദ്ധിച്ചു
വരുന്ന സാഹചര്യം
ക്രമസമാധാന
സംവിധാനത്തിന്റെ
തകര്‍ച്ചയാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ?
രാഷ്ട്രീയകൊലപാതകങ്ങള്‍
142.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരളത്തില്‍ എത്ര
കൊലപാതകങ്ങള്‍
നടന്നു;രാഷ്ട്രീയകൊലപാതകങ്ങള്‍
എത്ര; മറ്റുള്ളവ എത്ര;
വ്യക്തമാക്കാമോ;
(ബി)
രാഷ്ട്രീയകൊലപാതകങ്ങളില്‍
ഏതൊക്കെ
പാര്‍ട്ടികളാണ്
പ്രതികളായിട്ടുള്ളത്;
എത്ര പ്രതികള്‍;
വിശദമാക്കാമോ;
(സി)
എത്ര പ്രതികളെ അറസ്റ്റു
ചെയ്തിട്ടുണ്ട്;പ്രതികള്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
143.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങളുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അതിക്രമങ്ങളുമായി
ബന്ധപ്പെട്ട് എത്ര പേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ട്;
(സി)
ഇത്തരം
അതിക്രമങ്ങള്‍
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
ഭരണമാറ്റങ്ങള്‍ക്കനുസൃതമായി
പോലീസ് സേനയിലെ
നിലപാടുമാറ്റങ്ങള്‍
144.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
ടി. വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പാറക്കല്‍ അബ്ദുുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണമാറ്റങ്ങള്‍ക്കനുസൃതമായി
പോലീസ് സേനയില്‍
ഉണ്ടാകുന്ന
നിലപാടുമാറ്റങ്ങള്‍
സംസ്ഥാനത്തിന്റെ
പൊതുതാല്‍പര്യത്തെയും
നീതിനിര്‍വ്വഹണ
പ്രക്രിയയെയും
ദോഷകരമായി ബാധിക്കുന്ന
കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
രാഷ്ട്രീയ
കൊലപാതകങ്ങളില്‍
ഈയിടെയുണ്ടായ വര്‍ദ്ധന
ഇതിലേക്ക് വിരല്‍
ചൂണ്ടുന്നതാണെന്ന
ആക്ഷേപത്തെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
പോലീസിന്റെ
പക്ഷപാതപരമായ
നടപടികളിലും
രാഷ്ട്രീയമായ
വിവേചനത്തോടെയുള്ള
പെരുമാറ്റത്തിലും
സാധാരണ
ജനങ്ങള്‍ക്കിടയില്‍
അമര്‍ഷം
വളര്ന്നുകൊണ്ടിരിക്കുന്നതായ
ആക്ഷേപം
നിലനില്‍ക്കുന്ന
സാഹചര്യത്തില്‍
അടിയന്തിര പരിഹാര
നടപടികള്‍
സ്വീകരിക്കുമോ?
വ്യക്തമാക്കുമോ?
മുന്‍സര്‍ക്കാരിനെതിരെയുള്ള
അഴിമതി ആരോപണങ്ങള്‍
145.
ശ്രീ.എ.എം.
ആരിഫ്
,,
ബി.ഡി. ദേവസ്സി
,,
കെ.ജെ. മാക്സി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
അധികാര ദുര്‍വിനിയോഗം
നടത്തി ബാര്‍ കോഴ കേസ്
അട്ടിമറിച്ചെന്ന
വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തില്‍ ആ
സര്‍ക്കാരിനെതിരെ
ഉയര്‍ന്ന
അഴിമതിയാരോപണങ്ങളിലെല്ലാം
പുനരന്വേഷണത്തിന്
നടപടിയെടുക്കുമോ;
(ബി)
സോളാര്‍
കുംഭകോണം,
കളമശ്ശേരി-കടകംപള്ളി-പാറ്റൂര്‍
ഭൂമി തട്ടിപ്പ്
കേസുകള്‍, ടൈറ്റാനിയം
അഴിമതി തുടങ്ങിയ
കേസുകളിലെല്ലാം
പ്രത്യേക അന്വേഷണസംഘം
രൂപീകരിച്ച്
പുനരന്വേഷണം നടത്തുമോ;
(സി)
അഴിമതി
കേസുകളില്‍ തെളിവ്
നശിപ്പിക്കാന്‍
ഗൂഢാലോചന നടത്തിയ മുന്‍
മന്ത്രിമാര്‍
ഉള്‍പ്പെടെയുള്ള
ഉന്നതര്‍ക്കെതിരെ
ക്രിമിനല്‍
കേസെടുക്കാന്‍
തയ്യാറാകുമോ?
ശ്രീ.
വി. എ. അരുണ്‍കുമാറിനെതിരെയുള്ള
കേസ്
146.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വരവില്‍
കവിഞ്ഞ സ്വത്ത്
സമ്പാദിച്ചതിന്റെ
പേരില്‍
മുന്‍മുഖ്യമന്ത്രി
ശ്രീ. വി. എസ്.
അച്യുതാനന്ദന്റെ മകന്
ശ്രീ. വി. എ.
അരുണ്‍കുമാറിനെതിരെ
കേസ് എടുക്കുവാന്‍
വിജിലന്‍സ്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
വിജിലന്‍സിന് കേസ്
എടുക്കാമെന്ന് നിയമ
വകുപ്പിന്റെ ഉപദേശം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഐ.
സി. ടി. അക്കാദമി
ഡയറക്ടറായി ശ്രീ.
അരുണ്‍കുമാറിനെ
നിയമിച്ചതിനു പിന്നിലും
ഐ. എച്ച്. ആര്.
ഡി.യില്‍ സ്ഥാനക്കയറ്റം
നേടിയതിനു പിന്നിലും
ക്രമക്കേട് ഉണ്ടെന്ന
നിയമസഭാ പ്രത്യേക
സമിതിയുടെ
റിപ്പോര്ട്ടിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അടിയന്തര
നടപടി സ്വീകരിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
ബാര്‍കോഴ
കേസ്
147.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍കോഴ
കേസ് പ്രകാരം
മുന്‍സര്‍ക്കാരിന്റെ
കാലത്തെ ഏതൊക്കെ
മന്ത്രിമാര്‍ക്കെതിരെയാണ്
ഇപ്പോള്‍ കേസ് അന്വേഷണം
നടക്കുന്നത്; പ്രസ്തുത
മന്ത്രിമാര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കേസിന്റെ ഇപ്പോഴത്തെ
അവസ്ഥ വിശദമാക്കുമോ;
(സി)
പ്രസ്തുത
കേസ് അന്വേഷണം എത്രയും
പെട്ടെന്ന്
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിയ്ക്കുമോ?
വിജിലന്‍സ്
ഡി.ജി.പിയ്ക്കെതിരെ നടപടി
148.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
ഡി.ജി.പി. ഡോ.ജേക്കബ്
തോമസിനെതിരെ നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
06.01.2016-നോ
അതിനുശേഷമോ ചീഫ്
സെക്രട്ടറിയ്ക്ക്
കേന്ദ്ര ആഭ്യന്തര
വകുപ്പില്‍ നിന്ന്
കത്ത് ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ;
(ബി)
പ്രസ്തുത
കത്ത് സംബന്ധിച്ച് ചീഫ്
സെക്രട്ടറി
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
എന്നാണ് ചീഫ്
സെക്രട്ടറി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചത്;
അതിന്റെ പകര്‍പ്പ്
മേശപ്പുറത്ത്
വയ്ക്കുമോ;
(സി)
ഇതിന്മേല്
എന്ത് നടപടിയാണ്
സ്വീകരിച്ചത്; നടപടി
സ്വീകരിച്ചിട്ടില്ലെങ്കില്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്ര
ആഭ്യന്തര വകുപ്പില്‍
നിന്ന് 06.01.2016-ന്
കത്ത് നല്‍കിയതിനെ
തുടര്‍ന്നുള്ള ചീഫ്
സെക്രട്ടറിയുടെ
റിപ്പോര്‍ട്ട് പ്രകാരം
നടപടിയ്ക്ക്
വിധേയനാകേണ്ട ഒരു
ഉദ്യോഗസ്ഥനെ വിജിലന്‍സ്
ഡി.ജി.പി.യായി
നിയമിക്കാന്‍ കാരണം
എന്താണ്;
(ഇ)
പോര്‍ട്ട്
ഡയറക്ടറായിരിക്കെ
ഡോ.ജേക്കബ് തോമസ്
നടത്തിയതായി
ആരോപിക്കപ്പെട്ട
അഴിമതിക്കെതിരെ ധനകാര്യ
പരിശോധന വിഭാഗം നടത്തിയ
അന്വേഷണത്തെ തുടര്‍ന്ന്
തയ്യാറാക്കിയ
റിപ്പോര്ട്ടിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ;
(എഫ്)
ഡോ.ജേക്കബ്
തോമസിനെതിരെ സ്റ്റോര്‍
പര്‍ച്ചേസ്
ഇന്സ്പെക്ഷന് വിംഗ്
നടത്തിയ അന്വേഷണ
റിപ്പോര്ട്ടിന്മേല്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ജി)
ഉണ്ടെങ്കില്‍
എന്തു നടപടി
സ്വീകരിച്ചു;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ?
വിജിലന്‍സ്
കേസില്‍
ഉള്‍പ്പെട്ടിട്ടുള്ള
പൊതുമരാമത്ത്
ഉദ്യോഗസ്ഥര്‍
149.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
പൊതുമരാമത്ത്
ഉദ്യോഗസ്ഥരില്‍ എത്ര
പേര് വിജിലന്‍സ്
കേസില്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
പ്രസ്തുത കേസുകളുടെ
നിലവിലെ അവസ്ഥ
എന്തെന്നും
വ്യക്തമാക്കാമോ;
(ബി)
വിജിലന്‍സ്
കേസില്‍പ്പെട്ട
ഉദ്യോഗസ്ഥരില്‍ എത്ര
പേര്
ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും
ഇവര്‍ ഇപ്പോള്‍
ഏതൊക്കെ തസ്തികയില്‍
തുടരുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
മുന്‍
സര്‍ക്കാരിന്‍െറ
കാലത്ത്
ഇവര്‍ക്കെതിരെയുള്ള
കേസുകള്‍
പിന്‍വലിക്കപ്പെട്ടിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
ആരുടെ ശിപാര്‍ശ
പ്രകാരമാണ്
പിന്‍വലിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
വിജിലന്‍സ്
കേസ്സുകള്‍
150.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ് സര്‍ക്കാരിലെ
എത്ര മന്ത്രിമാര്‍ക്കും
അവരുടെ പേഴ്സണല്‍
സ്റ്റാഫംഗങ്ങള്‍ക്കും
എതിരായി വിജിലന്‍സ്
കേസ്സുകള്‍ നിലവിലുണ്ട്
എന്ന് വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വിജിലന്‍സ്
രജിസ്റ്റര്‍ ചെയ്ത കേസുകള്‍
151.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
- 2016 കാലയളവില്‍
വിജിലന്‍സ് രജിസ്റ്റര്‍
ചെയ്തതും എന്നാല്‍
അന്വേഷിക്കാത്തതുമായ
കേസുകള്‍ പരിശോധിച്ച്
തുടരന്വേഷണം നടത്തി
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ഏതെല്ലാം
മന്ത്രിമാര്‍ക്കെതിരെയും
ഐ.എ.എസ്., ഐ.പി.എസ്.,
ഐ.എഫ്.എസ്. തുടങ്ങിയ
സിവില്‍ സര്‍വ്വീസിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെയുമാണ്
ഇത്തരത്തില്‍
വിജിലന്‍സ് കേസുകള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുള്ളതെന്ന
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
കേസ്സുകളില്‍
തുടരന്വേഷണം
ആരംഭിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
ട്രാവന്‍കൂര്‍
ടൈറ്റാനിയം കമ്പനിയില്‍
മലിനീകരണ നിയന്ത്രണ സംവിധാനം
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട അഴിമതി
152.
ശ്രീ.വി.
ജോയി
,,
എം. നൗഷാദ്
,,
രാജു എബ്രഹാം
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയം കമ്പനിയില്‍
മലിനീകരണ നിയന്ത്രണ
സംവിധാനം
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് 256 കോടി
രൂപയുടെ അഴിമതി
നടന്നതായ ആരോപണങ്ങളെ
കുറിച്ചുള്ള
അന്വേഷണത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ബി)
അഴിമതി
ആരോപിതര്‍ ആരെല്ലാമാണ്;
ആര്‍ക്കൊക്കെ എതിരെയാണ്
കേസ്
എടുത്തിരിക്കുന്നത്
എന്നും വ്യക്തമാക്കുമോ;
(സി)
അഴിമതി
ആരോപണവുമായി
ബന്ധപ്പെട്ട്
വിജിലന്‍സ്
ട്രാവന്‍കൂര്‍
ടൈറ്റാനിയം കമ്പനി
ആസ്ഥാനത്ത് നടത്തിയ
മിന്നല്‍ പരിശോധനയില്‍
കണ്ടെത്തിയ വിവരങ്ങള്‍
വെളിപ്പെടുത്താമോ;
ഇതിന്റെ
അടിസ്ഥാനത്തില്‍ കേസ്
ഊര്‍ജ്ജിതമാക്കി
അഴിമതിക്ക്
കൂട്ടുനിന്നവരേയും
കാരണക്കാരുമായ
ഉന്നതാധികാരികളെ
നിയമത്തിന്റെ
മുന്പില്
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിക്കുമോ?
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നടന്ന
അഴിമതികളെക്കുറിച്ചുള്ള
അന്വേഷണം
153.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നടന്ന
അഴിമതികളെക്കുറിച്ചുള്ള
അന്വേഷണത്തിന്റെ
പുരോഗതി
മന്ദഗതിയിലാണെന്ന
ആക്ഷേപം ഉയരുന്ന വസ്തുത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എത്ര മുന്‍
മന്ത്രിമാരുടെ പേരില്‍
വിജിലന്‍സ് അന്വേഷണം
നടന്നുവരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സമയബന്ധിതമായി
അന്വേഷണം
പൂര്‍ത്തിയാക്കാന്‍
സര്‍ക്കാരിന്
തീരുമാനിക്കാന്‍
കഴിയാതെ വരുന്നത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
മന്ത്രിമാര്‍ക്കെതിരെ
വിജിലന്‍സ് അന്വേഷണം
154.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിലെ ഏതെല്ലാം
മന്ത്രിമാര്‍ക്കെതിരെ
വിജിലന്‍സ് അന്വേഷണം
നടന്നു വരുന്നു
എന്നതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിലെ ഏതെല്ലാം
മന്ത്രിമാര്‍ക്കെതിരെ
വിജിലന്‍സ്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
കേസെടുത്തിട്ടുണ്ട്;
ഓരൊന്നിന്റെയും
വിശദാംശം പ്രത്യേകം
പ്രത്യേകം
വെളിപ്പെടുത്താമോ?
മുന്‍മന്ത്രിമാരുടെയും
ഉദ്യോഗസ്ഥരുടെയും വരവില്‍
കവിഞ്ഞ സ്വത്ത്
155.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വരവില്‍
കവിഞ്ഞ സ്വത്ത്
സമ്പാദിച്ച ഏതൊക്കെ
മുന്മന്ത്രിമാര്ക്കെതിരെയാണ്
പോലീസ് കേസ്
എടുത്തിട്ടുള്ളത്;
ഇവരുടെ പേരു വിവരം
വെളിപ്പെടുത്തുമോ;
(ബി)
ഏത്
ഏജന്‍സിയാണ് പ്രസ്തുത
കേസുകള്‍
അന്വേഷിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഏതൊക്കെ
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഇതു പ്രകാരം കേസ്
എടുത്തിട്ടുണ്ട്;
ഇവരുടെ പേരുവിവരം
വിശദമാക്കുമോ;
(ഡി)
വരവില്‍കവിഞ്ഞ
സ്വത്ത് ഉണ്ടാക്കിയ
ഇരുപതോളം വരുന്ന
മന്ത്രി/ഉദ്യോഗസ്ഥര്‍ക്കെതിരെ
അന്വേഷണം നടത്തുമെന്ന്
സര്‍ക്കാര്‍ അറിയിച്ച
പ്രകാരം ഇതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ; ഈ
പട്ടികയിലുള്ളവരുടെ
പേരുവിവരങ്ങള്‍
വെളിപ്പെടുത്തുമോ?
മുന്സര്ക്കാരിനെതിരെയുളള
അഴിമതിയാരോപണങ്ങള്‍
156.
ശ്രീ.ജെയിംസ്
മാത്യു
,,
മുരളി പെരുനെല്ലി
,,
എം. സ്വരാജ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിലെ
ഏതൊക്കെ
മന്ത്രിമാര്‍ക്കും
ഉന്നത
ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ്
അഴിമതിയാരോപണങ്ങള്‍
ഉയര്‍ന്നു
വന്നിട്ടുളളതെന്നും
ആരോപണങ്ങള്‍
എന്തെല്ലാമായിരുന്നു
എന്നും വ്യക്തമാക്കുമോ;
(ബി)
ഇവരില്‍
ആര്‍ക്കൊക്കെ എതിരെ
വിജിലന്‍സ് അന്വേഷണം
നടക്കുന്നുവെന്നും,
ആയതിന്റെ നിലവിലെ
സ്ഥിതിയും
വ്യക്തമാക്കാമോ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് വിജിലന്‍സ്
ഉള്‍പ്പെടെയുളള
സര്‍ക്കാര്‍
സംവിധാനങ്ങള്‍
ഉപയോഗിച്ച് അഴിമതി
കേസുകള്‍
തേച്ചുമായ്ച്ച്
കളയുവാന്‍ ശ്രമം
നടത്തിയതായി
പറയപ്പെടുന്ന
പശ്ചാത്തലത്തില്‍
അഴിമതി ആരോപണങ്ങളെല്ലാം
പുനരന്വേഷിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
റാന്നി
ഫയര്‍ ആന്റ് റസ്ക്യു സ്റ്റേഷന്
157.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
ഫയര്‍ ആന്റ് റസ്ക്യു
സ്റ്റേഷന്
പ്രവര്‍ത്തനമാരംഭിച്ചത്
എന്ന് മുതലാണെന്നും
ഏതൊക്കെ തസ്തികകളിലായി
എത്ര ജീവനക്കാര്‍ ഇവിടെ
പ്രവര്‍ത്തിച്ചുവരുന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
ഫയര്‍
ടെന്‍സറുകളും,
ആംബുലന്‍സുമടക്കം എത്ര
വാഹനങ്ങളാണ്
ഇവിടെയുള്ളത്;
(സി)
നിരവധി ജലാശയങ്ങളുള്ള
റാന്നിയിലെ ഫയര്‍
സ്റ്റേഷനില്‍,
വെള്ളത്തില്‍
അകപ്പെടുന്നവരെ
രക്ഷിക്കുന്നതിനായി
ലെെഫ് ബോയ്, ലെെഫ്
ജാക്കറ്റ്, സിങ്കി
എന്നിവ ഇല്ലെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
കുറവുകള്‍
പരിഹരിക്കുവാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി വ്യക്തമാക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
ഫയര്സ്റ്റേഷന്
158.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്സ്റ്റേഷന്
നിലവിലില്ലാത്ത
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഫയര്‍
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ബി)
വേനല്‍ക്കാലത്ത്
കൂടെക്കൂടെ തീ
പിടുത്തമുണ്ടാകുന്ന
മാടായിപ്പാറയും പരിയാരം
മെഡിക്കല്‍ കോളേജും
പരിയാരം ആയുര്‍വ്വേദ
കോളേജും
ഉള്‍പ്പെടെയുള്ള ധാരാളം
വിദ്യാഭ്യാസസ്ഥാപനങ്ങളും
സ്ഥിതിചെയ്യുന്ന
മണ്ഡലത്തില്‍ പഴയങ്ങാടി
കേന്ദ്രമാക്കി
ഫയര്സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
നെട്ടുകാല്‍ത്തേരി
തുറന്ന ജയില്‍
159.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെട്ടുകാല്‍ത്തേരി
തുറന്ന ജയിലില്‍
നിന്നും തേക്കിന്
തടികള്‍
ഫര്‍ണിച്ചറുകളായി
കടത്തിയെന്ന
പത്രവാര്‍ത്തകള്‍
വന്നതിനെ തുടര്‍ന്ന്
വിജിലന്‍സ് അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
ദേശീയ
ജലപാത
160.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ ജലപാത
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
എന്തെല്ലാം
അനുബന്ധപ്രവര്‍ത്തനങ്ങളാണ്
ഇതുവഴി സംയോജിച്ച്
നടത്തുവാനുള്ളതെന്നും
എന്നത്തേക്ക് ഈ പദ്ധതി
കമ്മീഷന് ചെയ്യുവാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
ജലമെട്രോ
പദ്ധതി
161.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജലമെട്രോ
പദ്ധതിയില്‍
ഉള്‍പ്പെടുന്ന
വെെപ്പിന്‍ നിയോജക
മണ്ഡലത്തിലെ
പഞ്ചായത്തുകള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏഷ്യയിലെ
ഏറ്റവും
ജനസാന്ദ്രതയേറിയ
പ്രദേശമെന്നത്
കണക്കിലെടുത്തും
തൊഴിലിനും
പഠനത്തിനുമായി ദ്വീപ്
നിവാസികള്‍
ആശ്രയിക്കുന്നത്
കൊച്ചി
നഗരത്തെയാണെന്നത്
കണക്കിലെടുത്തും ടൂറിസ
മേഖല കൂടിയായ
പള്ളിപ്പുറം,
കുഴിപ്പിള്ളി,
എടവനക്കാട്,
നായരമ്പലം, ഞാറക്കല്‍
എന്നീ പഞ്ചായത്തുകളെ
കൂടി ജലമെട്രോയുടെ
ഭാഗമാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
വാട്ടര്‍മെട്രോ
പദ്ധതി
162.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളത്ത്
നടപ്പിലാക്കുന്ന
വാട്ടര്‍മെട്രോ
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി ആലപ്പുഴ
ജില്ലയിലെ പെരുമ്പളം
വരെ നീട്ടുന്നതിനും
അതിലൂടെ നാഷണല്‍
ഹൈവേയിലെ തിരക്ക്
കുറയ്ക്കുന്നതിനും
സഹായകമാകുന്ന നടപടികള്‍
സ്വീകരിയ്ക്കുമോ;
(സി)
സമയബന്ധിതമായി
വാട്ടര്‍മെട്രോ
പൂര്‍ത്തീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പി.എസ്.സി.നിയമനം
163.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പി.എസ്.സി. മുഖേന വിവിധ
സര്‍ക്കാര്‍ ,പൊതുമേഖലാ
സ്ഥാപനങ്ങളിലെ വിവിധ
തസ്തികകളില്‍ എത്ര
പേര്‍ക്ക് നിയമനം
നല്കി;
(ബി)
ഇപ്പോള്‍
അഡ്വെെസ് മെമ്മോ
നല്കിയവരില് നിയമന
ഉത്തരവ്
കാത്തിരിക്കുന്ന
ഉദ്യോഗാര്‍ത്ഥികള്‍
എത്ര;
(സി)
ഒാരോ
വകുപ്പിലും നടത്തിയ
നിയമനങ്ങളുടെ വകുപ്പ്
തിരിച്ചുള്ള എണ്ണം
ലഭ്യമാക്കുമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍വന്ന ശേഷം
എടുത്ത കണക്കുപ്രകാരം
കഴിഞ്ഞ സര്‍ക്കാര്‍
നിയമനം
നടത്തേണ്ടിയിരുന്ന എത്ര
ഒഴിവുകള്‍ ഏതൊക്കെ
വകുപ്പുകളില്‍
ഉണ്ടെന്നാണ്
കണ്ടെത്തിയത്;
(ഇ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നിയമനനിരോധനം
നിലവിലുണ്ടായിരുന്നോ?
പുതിയ
ക്ഷേമ പെന്‍ഷനുള്ള
അപേക്ഷകള്‍
164.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ സ്ഥാപനങ്ങളില്‍
പുതിയ ക്ഷേമ
പെന്‍ഷനുള്ള അപേക്ഷകള്‍
സ്വീകരിക്കുന്നത്
നിര്‍ത്തിവെച്ചിട്ടുണ്ടോ;
(ബി)
അപേക്ഷകള്‍
ഡാറ്റാ എന്‍ട്രികള്‍
നടത്തുന്നത്
നിര്‍ത്തിവെക്കുന്നതിനുള്ള
കാരണമെന്താണ്;വെളിപ്പെടുത്താമോ;
(സി)
കുടിശ്ശിക
ചെക്ക് വിതരണം
നടത്തുമ്പോഴും മുന്‍
സര്‍ക്കാര്‍ പുതിയ
അപേക്ഷകള്‍
സ്വീകരിച്ചിരുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
നിര്‍ത്തിവെച്ച
പുതിയ അപേക്ഷകളുടെ
ഡാറ്റാ എന്‍ട്രി
പുനസ്ഥാപിക്കുമോ?
വനിതാ
ഗാര്‍ഡ് നിയമനം
165.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 240/2010
പ്രകാരം പത്തനംതിട്ട
ജില്ലയിലെ എക്സെെസ്
വകുപ്പിലെ വനിതാ
ഗാര്‍ഡ്
നിയമനങ്ങള്‍ക്കായി
പി.എസ്.സി,.എന്നാണ്
റാങ്ക് പട്ടിക
പ്രസിദ്ധികരിച്ചത്;
എത്ര പേരാണ് റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടിരുന്നത്;
മെയിന്‍ ലിസ്റ്റില്‍
എത്ര പട്ടിക ജാതി -
പട്ടിക വര്‍ഗ്ഗ
വിഭാഗക്കാരാണ്
ഉണ്ടായിരുന്നത്;
വിശദമാക്കുമോ;
(ബി)
ഇതില്‍
എത്ര പേര്‍ക്കാണ്
നിയമനം
നല്‍കിയിട്ടുള്ളത്;
നിയമനം ലഭിച്ചവരുടെ
ജാതി തിരിച്ചുള്ള
പട്ടിക
പ്രസിദ്ധികരിക്കാമോ;
ഇൗ ലിസ്റ്റിന്റെ
കാലാവധി എന്നാണ്
അവസാനിച്ചത്; ഇതിന്റെ
കാരണം
വ്യക്തമാക്കുമോ;;
(സി)
പട്ടിക
വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ആര്‍ക്കും നിയമനം
ലഭിക്കാതിരുന്നതിന്റെ
കാരണം വിശദമാക്കാമോ;
(ഡി)
സാധാരണഗതിയില്‍
പി. എസ്. സി.
പ്രസിദ്ധീകരിക്കുന്ന
ഒരു റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എ്രത നാളാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
കാറ്റഗറി
നമ്പര്‍ 240/2010
പ്രകാരമുള്ള റാങ്ക്
ലിസ്റ്റ് നിലവില്‍
വന്ന് ഒരു വര്‍ഷം
പോലും കഴിയുന്നതിനു
മുന്‍പ് അതേ
തസ്തികയില്‍ പുതിയ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധികരിച്ചത്
എന്തു കൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(എഫ്)
പുതുതായി
പ്രസിദ്ധികരിച്ച റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം
നടത്തുകയുണ്ടായോ;
എങ്കില്‍ എത്ര
പേര്‍ക്ക് നിയമനം
ലഭിച്ചു; നിയമനം
ലഭിച്ചവരുടെ ജാതി
തിരിച്ചുള്ള പട്ടിക
പ്രസിദ്ധികരിക്കാമോ;
(ജി)
ആദ്യ
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ട അര്‍ഹരായ
പട്ടിക
വിഭാഗക്കാരുള്‍പ്പെടെയുള്ളവര്‍ക്ക്
സ്വാഭാവിക നീതി
നിഷേധിച്ച് ജോലി
നല്‍കാതിരുന്ന ഇൗ സംഭവം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍ ക്രമ
വിരുദ്ധമായി
ഉദ്യോഗാര്‍ത്ഥികളുടെ
ജോലി അവസരം നിഷേധിച്ച
നടപടിയെപ്പറ്റി
അന്വേഷിച്ച്
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
അര്‍ഹതയുണ്ടായിട്ടും
നിയമനം ലഭിക്കാതെ
പോയവര്‍ക്ക്
സര്‍ക്കാരിന്റെ
പ്രത്യേക അധികാരം
ഉപയോഗിച്ച് ജോലി
നല്കാന് നടപടി
സ്വീകരിക്കുമോ?
ഗയില്‍
വാതക പൈപ്പ് ലൈന്‍
166.
ശ്രീ.ഹൈബി
ഈഡന്
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗയില്‍ വാതക പൈപ്പ്
ലൈന്‍ പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം
തയ്യാറെടുപ്പുകള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിലുള്ള
ജനങ്ങളുടെ ആശങ്ക
നീക്കാന്‍ എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്;
(ഡി)
പദ്ധതിക്കായി
ഭൂമി
ഏറ്റെടുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
(ഇ)
കേരളത്തില്‍
ഏതെല്ലാം
പ്രദേശത്തുകൂടിയാണ്
പ്രസ്തുത പൈപ്പ് ലൈന്‍
പോകുന്നതെന്ന്
വിശദമാക്കുമോ?
ഗയില്‍
വാതക പൈപ്പ് ലൈന്‍
167.
ശ്രീ.പാറക്കല്‍
അബ്ദുുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗയില്‍ വാതക പൈപ്പ്
ലൈന്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഏതൊക്കെ
ജില്ലകളില്‍ സര്‍വ്വേ
നടപടികള്‍
ആരംഭിച്ചുവെന്നും
എവിടെയൊക്കെ
പൂര്‍ത്തീകരിച്ചുവെന്നും
വിശദമാക്കാമോ;
(സി)
നടപടികള്‍
പൂര്‍ത്തിയാക്കി പദ്ധതി
എന്നത്തേക്ക്
പ്രവര്‍ത്തന
സജ്ജമാക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ; ?
നെല്‍കൃഷി
ഉണക്കു ഭീഷണി
168.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ നെല്‍കൃഷി
ഉണക്കു ഭീഷണി
നേരിട്ടുകൊണ്ടിരിക്കുകയാണ്
ഈ പ്രശ്നത്തിന്
പറമ്പിക്കുളം -
ആളിയാര്‍ കരാര്‍
പ്രകാരമുള്ള വെള്ളം
ലഭ്യമാക്കുക മാത്രമാണ്
പോംവഴി എന്നിരിക്കെ
ഇക്കാര്യത്തില്‍
ആവശ്യമായ ഇടപെടലുകള്‍
നടത്തി കൃഷിക്കും
പാലക്കാടിന്റെ
കുടിവെള്ള
പ്രശ്നത്തിനും പരിഹാരം
കാണുന്നതിന് നടപടി
സ്വീകരിക്കുമോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഭരണപരിഷ്ക്കാര
കമ്മീഷന്
169.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണപരിഷ്ക്കാര
കമ്മീഷന് ചെയര്‍മാനായി
ശ്രീ.വി.എസ്.
അച്യുതാനന്ദന്
ചുമതലയേറ്റോ;ചുമതലയേറ്റെങ്കില്‍
എന്നു മുതലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കമ്മീഷന്
ചെയര്മാന് ശമ്പളം,
അലവന്‍സുകള്‍ തുടങ്ങി
ഏതെല്ലാം സൗകര്യങ്ങളാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനു
വേണ്ടി ഒരു വര്‍ഷം
ഏകദേശം എത്ര രൂപ ചെലവ്
വരുമെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ശമ്പളം,
അലവന്‍സുകള്‍
എന്നിവയ്ക്ക് പുറമെ
ഏതെല്ലാം സൗകര്യങ്ങളാണ്
ചെയര്മാന്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഇ)
ചെയര്മാന്
അനുവദിച്ച ഔദ്യോഗിക
വസതി ഏതാണെന്നും
അദ്ദേഹം എന്നു
മുതല്ക്കാണ് അവിടെ
താമസമായതെന്നും
അറിയിക്കുമോ;
(എഫ്)
ചെയര്‍മാനു
പുറമെയുള്ള രണ്ട്
അംഗങ്ങള്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
(ജി)
കമ്മീഷന്
ചെയര്മാന് ഏതെല്ലാം
കാറ്റഗറിയില്‍ എത്ര
പേഴ്സണല്‍
സ്റ്റാഫിനെയാണ്
അനുവദിച്ചിട്ടുള്ളത്;
കമ്മീഷന്റെ ടേംസ് ഓഫ്
റഫറന്‍സ് നിശ്ചയിച്ചോ;
നിശ്ചയിച്ചുവെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ; കമ്മീഷന്
എന്നു മുതല്‍
പ്രവര്‍ത്തനം
ആരംഭിച്ചുവെന്ന്
വ്യക്തമാക്കാമോ ?