തീര
സംരക്ഷണം
4661.
ശ്രീ.വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീര സംരക്ഷണത്തിനായി
ജലസേചന വകുപ്പ്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
നൂതന സാങ്കേതിക വിദ്യ
ഉപയോഗപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അവ
ഏതൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
(സി)
പദ്ധതികള്‍
നടപ്പാക്കുന്നതിന്
കേന്ദ്ര സഹായം
ലഭ്യമാണോ; വിശദാംശം
വെളിപ്പെടുത്തുമോ?
ഒരു
പഞ്ചായത്തിന് ഒരു കുളം പദ്ധതി
4662.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഏറനാട്
മണ്ഡലത്തിലെ എത്ര
കുളങ്ങള്‍ ഒരു
പഞ്ചായത്തിന് ഒരു കുളം
പദ്ധതി പ്രകാരം
നവീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയില്‍
നിന്നും പിരിച്ചുവിടപ്പെട്ട
കാഷ്വല്‍ ലേബര്‍
4663.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍ നിന്നും
പിരിച്ചുവിടപ്പെട്ട
കാഷ്വല്‍ ലേബര്‍ പമ്പ്
ഓപ്പറേറ്റര്‍മാരായ
സര്‍വശ്രീ ആര്.ബിജു,
എം.ഗോപകുമാരന്‍ നായര്‍,
എസ്. രാജന് എന്നിവരെ
തിരിച്ചെടുക്കണമെന്ന്
ആവശ്യപ്പെട്ട്
മനുഷ്യാവകാശ കമ്മീഷന്
നല്കിയ ഉത്തരവ്
വാട്ടര്‍ അതോറിറ്റി
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
വാട്ടര്‍
അതോറിറ്റി പ്രസ്തുത
ജീവനക്കാര്‍ക്ക് തിരികെ
നിയമനം നല്‍കുന്നതിന്
ആവശ്യമായ ഭരണപരവും
സാങ്കേതികവുമായ
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കാമോ; ഈ
ഫയല്‍ ഇപ്പോള്‍ ആരുടെ
പക്കലാണെന്നും, ഫയല്‍
നമ്പര്‍ എത്രയാണെന്നും
അറിയിക്കാമോ?
മണല്‍
സംസ്കരണം
4664.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
ഡാമുകളില്‍
അടിഞ്ഞുകൂടിയിട്ടുളള
മണല്‍
സംസ്കരിച്ചെടുത്ത്
സര്‍ക്കാര്‍ തലത്തില്‍
വിതരണം ചെയ്യുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ;എങ്കില്‍
വിശദാംശം നല്‍കുമോ?
ചെക്ക്
ഡാമുകള്‍
T 4665.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര ചെക്ക്
ഡാമുകളുടെ നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്തോ, ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷമോ നിര്‍മ്മാണം
ആരംഭിച്ച്,
പൂര്‍ത്തിയാക്കിയ എത്ര
ചെക്ക്
ഡാമുകളുണ്ടെന്നും അവ
ഏതെല്ലാമെന്നും
വിശദമാക്കുമോ?
മഴയുടെ
ദൗർലഭ്യം
4666.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത് ജൂണ്‍
മുതല്‍ സെപ്തംബര്‍
വരെയുള്ള മണ്‍സൂണ്‍
മഴയുടെ അളവ്
കുറവായിരുന്നു എന്ന
കാര്യം ശ്രദ്ധയിലുണ്ടോ;
എങ്കിൽ ഓരോ ജില്ലയിലും
പെയ്ത മഴയുടെ കണക്ക്
നൽകാമോ;
(ബി)
മഴ
കുറഞ്ഞതു കാരണം
സംസ്ഥാനത്തെ പുഴകള്‍,
തോടുകള്‍, ജലാശയങ്ങള്‍
എന്നിവയിൽ ജലത്തിന്റെ
അളവ് കുറഞ്ഞതായി
കാണപ്പെടുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
സാഹചര്യത്തില്‍
ജലാശയങ്ങളുടെ
നവീകരണത്തിനും
മറ്റുമായി എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന കാര്യം
വ്യക്തമാക്കാമോ;
(സി)
ഭൂഗര്‍ഭ
ജലവിതാനത്തിന്റെ അളവ്
കുറയുന്നത് സംബന്ധിച്ച്
എന്തെങ്കിലും ശാസ്ത്രീയ
പഠനം
നടത്തിയിട്ടുണ്ടോ;എങ്കിൽ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(ഡി)
മഴ
കുറഞ്ഞതും ഭൂഗര്‍ഭ
ജലവിതാനത്തിലെ കുറവും
കാരണം സംസ്ഥാനം അതിവേഗം
വരള്‍ച്ചയെ
നേരിടുകയാണെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത്
അതിജീവിക്കുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ ?
ജലസേചന
വകുപ്പില്‍ അസിസ്റ്റന്റ്
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
(സിവില്‍) തസ്തിക
4667.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലസേചന വകുപ്പില്‍
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ (സിവില്‍)
തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഒഴിവുകളില്‍
ഡിഗ്രി/ഡിപ്ലോമ ക്വാട്ട
എത്രയെണ്ണമെന്ന്
വിശദമാക്കാമോ;
(സി)
അര്‍ഹരായവരുടെ
അഭാവം മൂലം
ഒഴിഞ്ഞുകിടക്കുന്ന
ഡിപ്ലോമ ക്വാട്ടയിലെ
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ തസ്തികയിലെ
ഒഴിവുകളിലേയ്ക്ക്
ഡിഗ്രി
വിഭാഗക്കാര്‍ക്ക്
സ്ഥാനക്കയറ്റം നല്കി
നിയമനം നല്കുവാന്
സ്പെഷ്യല്‍ റൂള്‍സില്‍
വ്യവസ്ഥയുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി)
ഉണ്ടെങ്കില്‍
അപ്രകാരം സ്ഥാനക്കയറ്റം
നല്കി നിയമനം
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
മേജര്‍/മൈനര്‍
ഇറിഗേഷന്‍ വകുപ്പുകളുടെ
കീഴില്‍ കാസര്‍ഗോഡ് നിയോജക
മണ്ഡലത്തിലെ
പ്രവര്‍ത്തനങ്ങള ്
4668.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മേജര്‍/മൈനര്‍
ഇറിഗേഷന്‍ വകുപ്പുകളുടെ
കീഴില്‍ കാസര്‍ഗോഡ്
നിയോജക മണ്ഡലത്തില്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
മണ്ഡലത്തില്‍
ആരംഭിക്കേണ്ട ചെറുതും
വലുതുമായ പ്രവൃത്തികള്‍
സംബന്ധിച്ച്
പ്രൊപ്പോസലുകള്‍
ലഭിച്ചിട്ടുണ്ടോ; ആ
പ്രൊപ്പോസലിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
എത്ര
തുകയുടെ
പ്രൊപ്പോസലുകള്‍ ആണ്
ലഭിച്ചത് എന്നും
എസ്റ്റിമേറ്റുകള്‍
തയ്യാറായിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ?
മങ്കേരി
കുടിവെള്ള പദ്ധതി
4669.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരിമ്പിളിയം
- വളാഞ്ചേരി -മങ്കേരി
കുടിവെള്ള പദ്ധതിയെ
സംബന്ധിച്ച് ഇപ്പോള്‍
വാട്ടര്‍
അതോറിറ്റിയില്‍
നിലവിലുള്ള ഫയലുകള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
മങ്കേരി
പദ്ധതിക്ക്
ചുറ്റുമതില്‍
കെട്ടുവാനും ഗേറ്റ്
സ്ഥാപിക്കുവാനും 15
ലക്ഷം രൂപ അനുവദിച്ചത്
ഉപയോഗിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
റിനവേഷന്
ഓഫ് സിവില്‍ ഹെഡ് (69)
അനുസരിച്ച് ഫണ്ട്
ഉപയോഗിച്ച്
പ്രവൃത്തികള്‍ ഉടന്‍
നടപ്പിലാക്കുമോ;
വിശദമായ വിവരം
ലഭ്യമാക്കുമോ?
ജലവിതരണ
പദ്ധതികള്‍
4670.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര ജലവിതരണ
പദ്ധതികള്‍
നടപ്പിലാക്കിയെന്നും അവ
എവിടെയൊക്കയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഇനി
പൂര്‍ത്തിയാക്കാനുള്ള
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
കോലുമാട്
ശുദ്ധജല പദ്ധതി
4671.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്,മണലൂര്‍
പഞ്ചായത്തുകള്‍ക്കായുള്ള
കോലുമാട് ശുദ്ധജല
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തികൾ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ചെല്ലാനം
പഞ്ചായത്തിലെ വിജയന് കനാല്‍
നവീകരണം
4672.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ചെല്ലാനം
പഞ്ചായത്തിലെ വിജയന്
കനാല്‍
നവീകരിക്കുന്നതിനു
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
കനാല്‍ വീതികൂട്ടി
ഇരുവശവും കല്ലുകെട്ടി
സംരക്ഷിക്കുന്ന നടപടി
ഏതു ഘട്ടം വരെയായെന്ന്
വിശദീകരിക്കാമോ;
ചിറ്റൂര്‍
പുഴ, വാളയാര്‍ ജലസേചന
പദ്ധതികള്‍
4673.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
ചിറ്റൂര്‍പുഴ പദ്ധതി,
വാളയാര്‍ ജലസേചന പദ്ധതി
എന്നിവയില്‍ മൊത്തം
എത്ര കനാലുകള്‍, സബ്
കനാലുകള്‍
എന്നിവയുണ്ട്;
ഓരോന്നിന്റെയും പേരു്,
നീളം, ജലസേചനം
നടത്തുന്ന
പാടശേഖരങ്ങളുടെ
വിസ്തൃതി എന്നിവ
ലഭ്യമാക്കാമോ;
(ബി)
ഈ
കനാലിന്റെ കളര്‍ രേഖാ
ചിത്രങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
കനാലുകളുടെ
നിര്‍മ്മാണത്തിന് ശേഷം
അറ്റകുറ്റപ്പണികള്‍
ഇതുവരെയും
നടത്തിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനായി
എന്തൊക്കെ കര്‍മ്മ
പദ്ധതികളാണ് ചെയ്യാന്‍
ഉദ്ദേശിക്കുന്നത്;
അതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ചിറ്റൂര്പുഴയില്
ജലസംഭരണത്തിനും
വിതരണത്തിനും ഇപ്പോള്‍
എത്ര റഗുലേറ്ററുകള്‍
ഉണ്ട്; പുതിയ എത്ര
റഗുലേറ്ററുകള്‍ക്ക്
സാധ്യതയുണ്ടെന്നും
നിലവിലുള്ള ഓരോ
റഗുലേറ്ററുകളുടെ പേരും
വ്യക്തമാക്കാമോ;
പുതിയതിന് ഓരോന്നിനും
എത്ര രൂപ ചെലവ്
വരുമെന്നുളള ഏകദേശ
കണക്ക് ലഭ്യമാണോ;
(ഇ)
പറമ്പിക്കുളം-ആളിയാര്‍
കരാര്‍ പ്രകാരം
ലഭിക്കുന്ന ജലം
ശേഖരിച്ച് വയ്ക്കാനായി
ചെറുതും വലുതുമായ എത്ര
ജലസംഭരണികള്‍ ഇപ്പോള്‍
നിലവിലുണ്ട്; ഓരോ
ജലസംഭരണിയുടെയും പേരും
ജലസംഭരണ ശേഷിയും
വ്യക്തമാക്കാമോ; ഇവയുടെ
സംഭരണ ശേഷി
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
പോകുന്നത് എന്ന്
വ്യക്തമാക്കാമോ;
ഇതിനുള്ള പണം എവിടെ
നിന്നാണ് കണ്ടെത്താന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ഡാമുകളുടെ
സുരക്ഷ
4674.
ശ്രീ.അടൂര്‍
പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലസേചന വകുപ്പിന്‍െറ
കീഴിലുളള ഡാമുകളുടെ
സുരക്ഷ ഉറപ്പു
വരുത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഡാമുകളുടെ
സുരക്ഷാ പരിശോധന ആരാണ്
നടത്തുന്നതെന്ന്
അറിയിക്കുമോ;
(സി)
അവസാനമായി
നടത്തിയ സുരക്ഷാ
പരിശോധനയുടെ ഫലം
എന്തായിരുന്നുവെന്നു
വെളിപ്പെടുത്തുമോ?
ഇറിഗേഷന്‍
വകുപ്പിന്റെ ഫണ്ട്
വിനിയോഗിച്ചുള്ള പദ്ധതികള്‍
4675.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയമസഭ
മണ്ഡലമുള്‍പ്പെടുന്ന
പ്രദേശത്ത് ഇറിഗേഷന്‍
വകുപ്പിന്റെ ഫണ്ട്
വിനിയോഗിച്ച് നിലവില്‍
ഏതെല്ലാം പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സർക്കാർ വന്നശേഷം
ആറ്റിങ്ങല്‍ നിയമസഭ
മണ്ഡലമുള്‍പ്പെടുന്ന
പ്രദേശത്ത് ഏതെല്ലാം
പ്രവൃത്തികള്‍
നടപ്പില്‍ വരുത്തുവാന്‍
ഇറിഗേഷന്‍ വകുപ്പ്
ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
രണ്ടാംവിള
നെല്‍കൃഷിക്ക് ആവശ്യമായ
വെള്ളം
4676.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയില്‍ രണ്ടാംവിള
നെല്‍കൃഷിക്ക് ആവശ്യമായ
വെള്ളം ക്രഷകര്ക്ക്
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കാമോ?
കൊയിലാണ്ടി
നിയോജക മണ്ഡല പരിധിയില്‍
ഇറിഗേഷന്‍ വകുപ്പിനുള്ള ഭൂമി
4677.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡല
പരിധിയില്‍, ഇറിഗേഷന്‍
വകുപ്പിന് എവിടെയെല്ലാം
ഭൂമിയുണ്ടെന്നുളളത്
വിസ്തീര്‍ണം, റീ
സര്‍വ്വേ നമ്പര്‍,
വില്ലേജ് എന്നീ
വിശദാംശങ്ങളോടെ
വ്യക്തമാക്കാമോ;
(ബി)
കൊയിലാണ്ടി
മിനി സിവില്‍
സ്റ്റേഷന് പരിസരത്തെ
ഇറിഗേഷന്‍ വകുപ്പിന്റെ
ക്വാര്‍ട്ടേഴ്സ്
വര്‍ഷങ്ങളായി
ജീര്‍ണിച്ച് കാടു
മൂടിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ സ്ഥലം
ഉപയോഗപ്പെടുത്തി വികസന
പദ്ധതി ആവിഷ്കരിക്കുമോ;
(സി)
കൊയിലാണ്ടി
മിനി സിവില്‍
സ്റ്റേഷന്
കോമ്പൗണ്ടിലെ ഇറിഗേഷന്‍
വകുപ്പിന്റെ കെട്ടിടം
ജീര്ണാവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കെട്ടിടം പുതുക്കി
പണിത് ഇറിഗേഷന്‍ ഓഫീസ്
കൊയിലാണ്ടിയില്‍
പ്രവര്‍ത്തിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
ജലത്തിന്റെ
ദുരുപയോഗം
കുറയ്ക്കുന്നതിനും,കുടിവെള്ള
സ്രോതസ്സുകള്‍
മലിനമാക്കുന്നത്
തടയുന്നതിനുമുള്ള നടപടി
4678.
ശ്രീ.കെ.കുഞ്ഞിരാമന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലത്തിന്റെ
ദുരുപയോഗം
കുറയ്ക്കുന്നതിനും,
കുടിവെള്ള
സ്രോതസ്സുകള്‍
മലിനമാക്കുന്നത്
തടയുന്നതിനും,
കുടിവെള്ള ഉപയോഗത്തിന്
മുന്‍ഗണനാക്രമം
പാലിക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
ഭാവിയില്‍
ഉണ്ടാകാനിടയുള്ള
കുടിവെള്ള
ക്ഷാമത്തെക്കുറിച്ചും,
അതിനെ നേരിടാനുതകുന്ന
ജലസംരക്ഷണ
മാര്‍ഗ്ഗങ്ങളെക്കുറിച്ചും
ജനങ്ങളെ
ബോധവത്ക്കരിക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സ്കീമുകളുടെ
അറ്റകുറ്റപ്പണി
4679.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
കാലയളവില്‍ ജലവിഭവ
വകുപ്പിന് കീഴില്‍
നടത്തിയ സ്കീമുകളുടെ
അറ്റകുറ്റപ്പണി, പമ്പ്
ഹൗസുകളിലെ
പ്രവര്‍ത്തനം,
ഉപയോഗത്തിനുള്ള
കെമിക്കല്‍സ് വാങ്ങല്‍
(ഏതെല്ലാം കമ്പനികളില്‍
നിന്ന് എന്ന വിശദാംശം
ഉള്‍പ്പെടെ) ചെലവായ തുക
എത്ര എന്ന്
വ്യക്തമാക്കുമോ;
(ബി)
യു.ഡി.എഫ്.
ഭരണ കാലയളവില്‍ ഓരോ
ജില്ലയിലും
അറ്റകുറ്റപ്പണികള്‍ക്കായി
ഓരോ വര്‍ഷവും ചെലവായ
തുക എത്രയെന്നും
പ്രസ്തുത ചെലവു തുക
സംബന്ധിച്ച് വകുപ്പു
തലത്തില്‍ ഓഡിറ്റിംഗ്
നടത്തിയിട്ടുണ്ടോയെന്നുമുളള
വിശദാംശം ലഭ്യമാക്കുമോ;
(സി)
കാലപ്പഴക്കമുള്ള
പൈപ്പുകള്‍ മാറ്റി
സ്ഥാപിക്കാത്തതുമൂലം
അറ്റകുറ്റപ്പണി
നേരിടേണ്ടിവരുന്നതും
ആയതിന്റെ ചെലവ്
അതോറിറ്റിയെ
നഷ്ടത്തിലെത്തിക്കും
എന്നതും സര്‍ക്കാര്‍
പരിശോധിച്ചുവോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
പ്രസ്തുത മേഖല
കണ്ടെത്തി കാലപ്പഴക്കം
വന്ന പൈപ്പുകള്‍
മാററാന്‍ ഈ സര്‍ക്കാര്‍
എന്തു നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
കാഞ്ഞിരപ്പുഴ
ഇറിഗേഷന്‍ പദ്ധതിയിലെ ഉദ്യാനം
4680.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലെ
കാഞ്ഞിരപ്പുഴ ഇറിഗേഷന്‍
പദ്ധതിയുമായി
ബന്ധപ്പെട്ട ഉദ്യാനം
മലമ്പുഴ മോഡലില്‍
നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് സ്ഥലം
എം.എൽ.എ. നല്കിയ
കത്തിന്റെ
അടിസ്ഥാനത്തില്‍
നടപടികള്‍ എന്തെങ്കിലും
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
നദീജലത്തിന്റെ
ഗുണനിലവാര പരിശോധന
4681.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നദീജലത്തിന്റെ
ഗുണനിലവാര പരിശോധന
ശക്തിപ്പെടുത്താന്‍
നടപടികള്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
തലസ്ഥാനത്തെ
അരുവിക്കര
ഉള്‍പ്പെടെയുള്ള
ഭാഗങ്ങളില്‍ ജലത്തിന്റെ
ഗുണനിലവാര പരിശോധന
ശക്തിപ്പെടുത്താന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പെരുമ്പുഴകടവ്
പാലത്തിന്റെ
പുനര്‍നിര്‍മ്മാണം
4682.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍
ഇറിഗേഷന്‍ വകുപ്പിന്റെ
അധീനതയിലുള്ള
അപ്രോച്ച് റോഡ്
തകര്‍ന്ന പെരുമ്പുഴകടവ്
പാലത്തിന്റെ
പുനര്‍നിര്‍മ്മാണ
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പണി
പൂര്‍ത്തീകരിക്കാനുള്ള
കാലതാമസം ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ?
ഭാരതപ്പുഴയില്‍
ചെക്ക് ഡാമുകള്‍
4683.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭാരതപ്പുഴയില്‍
നിലവില്‍ ഏതെല്ലാം
ഭാഗത്ത് ചെക്ക്
ഡാമുകള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍
പണി നടന്നു
കൊണ്ടിരിക്കുന്ന ചെക്ക്
ഡാമുകള്‍ ഏതെല്ലാം;
പ്രസ്തുത ചെക്ക്
ഡാമുകളുടെ പ്രവര്‍ത്തനം
അടിയന്തിരമായി
പൂര്‍ത്തീകരിക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഭാരതപ്പുഴയില്‍
പുതിയതായി ഏതെല്ലാം
ചെക്ക് ഡാമുകള്‍
നിര്‍മ്മിക്കുവാനാണ്
പ്രോജക്ട്
സമര്‍പ്പിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
അതിന്റെ കാലിക സ്ഥിതി
വെളിപ്പെടുത്താമോ?
മീനച്ചിലാറിന്റെ
ഇരുകരകളിലും സംരക്ഷണ ഭിത്തി
T 4684.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മീനച്ചിലാറിന്റെ
ഇരുകരകളിലുമുള്ള
ഇടിയുന്ന ഭാഗങ്ങളില്‍
സംരക്ഷണ ഭിത്തി
കെട്ടുന്നത്
സംബന്ധിച്ച് എന്തു
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അച്ചന്‍കോവിലാറിന്റെ
സംരക്ഷണ ഭിത്തി
നിര്‍മ്മിക്കുന്നതിന് നടപടി
4685.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡപത്തിന് കടവിനു
സമീപം
അച്ചന്‍കോവിലാറിന്റെ
സംരക്ഷണ ഭിത്തി
നിര്‍മ്മിക്കുന്നതിനും
മണ്ഡപത്തിന്‍കടവ്
നവീകരണത്തിനുമായി തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഭൂഗര്‍ഭജല
പരിരക്ഷയും പുനരുജ്ജീവനവും
4686.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭജലവിതാനം
കുറഞ്ഞ് വരുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
ആയതിന്റെ കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഏതൊക്കെ
മാര്‍ഗ്ഗങ്ങളിലൂടെയാണ്
ഭൂഗര്‍ഭജല പരിരക്ഷയും
പുനരുജ്ജീവനവും
നടത്തുന്നതിന്
ആലോചിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
ഭൂഗര്ഭജലവിഭവങ്ങളുടെ
കാര്യക്ഷമത
വിലയിരുത്തുന്നതിനായി
ഒരു ഭൂഗര്‍ഭജല
വിലയിരുത്തല്‍ സെല്‍
രൂപീകരിക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ?
കുഴല്‍കിണര്‍
കുഴിക്കുന്നത്
നിയന്ത്രിക്കാന്‍ നടപടി
T 4687.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
മലയോര മേഖലയില്‍
വ്യാപകമായ തോതില്‍
കുഴല്‍കിണര്‍
കുഴിക്കുന്നത്
നിയന്ത്രിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
(ബി)
ഇതുമൂലം
ഉണ്ടാകുന്ന പാരിസ്ഥിതിക
പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
ജില്ലയില്‍ ഏതൊക്കെ
പ്രദേശങ്ങളാണ്
ജലലഭ്യതയുടെ
കാര്യത്തില്‍ ബ്ലാക്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
ഇവിടങ്ങളില്‍
അനിയന്ത്രിതമായി
നടക്കുന്ന ജലചൂഷണം
നിയന്ത്രിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഗുണമേന്മയുള്ള
കുപ്പിവെള്ളം ലഭ്യമാക്കാന്‍
നടപടി
4688.
ശ്രീ.കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
വി.ടി.ബല്‍റാം
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിതമായ
നിരക്കില്‍
ഗുണമേന്മയുള്ള
കുപ്പിവെള്ളം
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
കുപ്പിവെള്ള നിര്‍മ്മാണ
കേന്ദ്രം ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
നിർദിഷ്ട
കുപ്പിവെള്ള നിര്‍മ്മാണ
കേന്ദ്രത്തിന്റെ ശേഷി
എത്രയാണ്; വിവരിക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം പ്രാരംഭ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
ശുദ്ധജല വിതരണ പദ്ധതി
4689.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിച്ച നഗരസഭ
കേന്ദ്രീകരിച്ചുള്ള
ശുദ്ധജല വിതരണ
പദ്ധതിയുടെ ഭാഗമായി
ഇതിനകം കോഴിക്കോട്
ജില്ലയില്‍ പദ്ധതി
നടത്തിപ്പുമായി
ബന്ധപ്പെട്ട് നടന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ; ഇത്
സംബന്ധിച്ച വിശദമായ
പദ്ധതി രേഖ
തയ്യാറാക്കിയിട്ടുണ്ടോ;എങ്കില്‍
പദ്ധതി രേഖയുടെയും
റിപ്പോര്‍ട്ടിന്റെയും
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
തദ്ദേശസ്വയംഭരണ
മേഖലകള്‍ ഇൗ
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ശുദ്ധജല
വിതരണം
4690.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശുദ്ധജല വിതരണം
ശക്തിപ്പെടുത്തുന്നതിന്
ചെറുകിട ജലവിതരണ
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
ജലക്ഷാമം
രൂക്ഷമാകുന്ന
പ്രദേശങ്ങളില്‍
കുടിവെള്ള വിതരണത്തിന്
പ്രത്യേക പദ്ധതികള്‍
ആവിഷ്കരിക്കുമോ?
നൂറനാട്
പാറ്റൂര്‍ കുടിവെള്ള പദ്ധതി
4691.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൂറനാട്
പാറ്റൂര്‍ കുടിവെള്ള
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
ജലവിഭവ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; ഇനിയും
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികള്‍ ഏതൊക്കെ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്കായി
ഇനിയും ചെലവഴിക്കേണ്ട
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; എത്ര
മാസത്തിനുള്ളില്‍
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
കടുത്ത
ജലക്ഷാമം നേരിടുന്ന
പ്രസ്തുത പ്രദേശത്ത്
അടിയന്തിരമായി പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കുടിവെളള
വിതരണ ശൃംഖല
കാര്യക്ഷമമാക്കുന്നതിന് നടപടി
4692.
ശ്രീ.കെ.സി.ജോസഫ്
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുടിവെളള വിതരണ ശൃംഖല
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്,
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
നിലവില്‍ നടപ്പാക്കി
വരുന്നത്;
വിവരിക്കുമോ;
(സി)
എന്തെല്ലാം
പുതിയ പദ്ധതികളാണ് ഇൗ
ലക്ഷ്യത്തിനുവേണ്ടി
ആസൂത്രണം ചെയ്യാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
കുടിവെളള
ക്ഷാമം പരിഹരിക്കുന്നതിനും
കുടിവെളളം എത്തിക്കുന്നതിനും
പദ്ധതികള്‍
4693.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പില്‍ കുടിവെളള
ക്ഷാമം
പരിഹരിക്കുന്നതിനും
ജനങ്ങള്‍ക്ക് കുടിവെളളം
എത്തിക്കുന്നതിനും
ഏതെല്ലാം പദ്ധതികളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജലവിഭവ
വകുപ്പിന് കീഴില്‍
കുഴല്‍കിണറുകള്‍
നിര്‍മ്മിച്ചു
കൊടുക്കാറുണ്ടോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര
കുഴല്‍കിണറുകള്‍
നിര്‍മ്മിച്ചിട്ടുണ്ട്;
മണ്ഡലം തിരിച്ചുളള
കണക്ക് നല്‍കാമോ?
ദേശമംഗലം
വായനശാല കുടിവെള്ളത്തിനായി
ഉപയോഗിക്കുന്ന വാട്ടര്‍
കണക്ഷന്
4694.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
വായനശാല ദേശമംഗലം,
രജിസ്റ്റര്‍ നമ്പര്‍
1063, ദേശമംഗലം പി.ഒ.,
തൃശ്ശൂര്‍,നോണ്‍
ഡൊമസ്റ്റിക്കില്‍
നിന്നും
ഡൊമസ്റ്റിക്കായി
വാട്ടര്‍ ചാര്‍ജ്ജ്
കുറവു ചെയ്തു
നല്‍കണമെന്ന്
ആവശ്യപ്പെട്ടു
ബഹുമാനപ്പെട്ട
മന്ത്രിക്ക് നല്കിയ
അപേക്ഷയില്‍
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
വായനശാല
കുടിവെള്ളത്തിനായി
ഉപയോഗിക്കുന്ന
വാട്ടര്‍ കണക്ഷന്
ഡൊമസ്റ്റിക്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
വാട്ടര്‍ ചാര്‍ജ്ജ്
കുറവു ചെയ്തു
നല്‍കുന്നതിന്
അടിയന്തിര പരിഗണന
നല്‍കുമോ; എങ്കില്‍
വിശദാംശം നല്‍കുമോ?
കുടിവെളള
ബോട്ടിലിംഗ്
4695.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ഉടമസ്ഥതയിലോ
നിയന്ത്രണത്തിലോ
പ്രവര്‍ത്തിക്കുന്ന
കുടിവെളള ബോട്ടിലിംഗ്
യൂണിറ്റുകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
യൂണിറ്റുകളില്‍
ജലഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
പുതുതായി
ബോട്ടിലിംഗ്
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആയതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
കുടിവെള്ള
ക്ഷാമം
4696.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
കുടിവെള്ള ക്ഷാമം
വര്‍ദ്ധിച്ചു വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിനായി
എന്തൊക്കെ പദ്ധതികളാണ്
അടിയന്തരമായി
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ?
കുടിവെള്ള
പദ്ധതികൾ
4697.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ വ്യത്യസ്ത
പ്രദേശങ്ങളില്‍
പുതിയതായി
നിര്‍ദ്ദേശിക്കപ്പെട്ടതും
എസ്റ്റിമേറ്റ്
തയ്യാറാക്കിയതുമായ
കുടിവെള്ള പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകിരിക്കുമോ?
കണ്ണോത്ത്
കുടിവെള്ള പദ്ധതി
4698.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍
വെങ്കിടങ്ങ്
പഞ്ചായത്തിലെ കണ്ണോത്ത്
കുടിവെള്ള പദ്ധതിയുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കുടിവെള്ള പദ്ധതിയുടെ
അവശേഷിക്കുന്ന
പ്രവൃത്തികൾ
അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
കുടിവെള്ള പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
മാവേലിക്കര
ഭരണിക്കാവ് കുടിവെള്ള പദ്ധതി
4699.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
ഭരണിക്കാവ് കുടിവെള്ള
പദ്ധതി കമ്മീഷന്
ചെയ്യുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാലതാമസം
നേരിടുന്നതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ; ഇത്
പരിഹരിക്കുന്നതിനുള്ള
നടപടി അടിയന്തിരമായി
സ്വീകരിക്കുമോ?
ഉദയംപേരൂര്‍
പ്രദേശത്തെ രൂക്ഷമായ
കുടിവെള്ള ക്ഷാമം
4700.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
ഉദയംപേരൂര്‍ പ്രദേശത്തെ
രൂക്ഷമായ കുടിവെള്ള
ക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍ ഈ പ്രദേശത്തെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;വിശദാംശം
അറിയിക്കുമോ?
കുപ്പിവെള്ള
കമ്പനികള്‍ സ്ഥാപിച്ചിട്ടുള്ള
കുഴല്‍കിണറുകളുടെ ആഴം
4701.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
സ്ഥാപിക്കുന്ന കുഴല്‍
കിണറുകളുടെ ആഴം
സംബന്ധിച്ച നിബന്ധനകള്‍
എന്തെല്ലാമാണെന്നും,
കുപ്പിവെള്ള കമ്പനികള്‍
സ്ഥാപിച്ചിട്ടുള്ള
കുഴല്‍ കിണറുകളുടെ ആഴം
സംബന്ധിച്ച് ജലവിഭവ
വകുപ്പ്
പരിശോധിക്കാറുണ്ടോയെന്നും
വിശദീകരിക്കുമോ?
നബാര്‍ഡില്‍
ഉള്‍പ്പെടുത്തുന്നതിനായി
സമര്‍പ്പിച്ച പ്രോജക്ടുകള്‍
4702.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ്-22
സ്കീമില്‍
ഉള്‍പ്പെടുത്തുന്നതിനായി
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഏതൊക്കെ
പ്രോജക്ടുകളുടെ
എസ്റ്റിമേറ്റുകളാണ്
ജലവിഭവ വകുപ്പ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുളളത്;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പ്രോജക്ടുകള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ചങ്ങനാശ്ശേരി
കുടിവെളള വിതരണ പദ്ധതി
4703.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാന ബജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
ചങ്ങനാശ്ശേരി
ഉള്‍പ്പെടെയുളള
നഗരങ്ങള്‍ക്കും സമീപ
പഞ്ചായത്തുകള്‍ക്കും
വേണ്ടിയുളള കുടിവെളള
വിതരണ പദ്ധതിയുടെ
ജോലികള്‍ എന്നത്തേക്ക്
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
കാര്യത്തില്‍
ചങ്ങനാശ്ശേരി നിയോജക
മണ്ഡലത്തിലുളള
നിര്‍മ്മാണ പദ്ധതിക്ക്
പ്രാഥമിക
നടപടികളെന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കോട്ടക്കല്‍
നഗരസഭയിലെ കുടിവെള്ള ക്ഷാമം
4704.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നഗരസഭയിലെ 1, 2, 3, 4,
6, 27, 28, 29, 30, 32
എന്നീ വാര്‍ഡുകളിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കണമെന്നത്
സംബന്ധിച്ച നിവേദനം
ജലവിഭവ വകുപ്പില്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
ബന്ധപ്പെട്ട ഫയലിന്റെ
അവസ്ഥ എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
കടലുണ്ടിപ്പുഴയില്‍
കൂമന്കല്ല് ഭാഗത്ത്
തടയണ കെട്ടി വെള്ളം
സംഭരിച്ച് വിതരണം
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ജലവിതരണം
നടത്തുന്ന സ്ഥലത്ത്
നിലവാരമുള്ള ജനറേറ്റര്‍
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
കേരള
വാട്ടര്‍
അതോറിറ്റിയുടെ
നേതൃത്വത്തില്‍
കോട്ടക്കല്‍ നഗരസഭയിലെ
കുടിവെള്ള ക്ഷാമത്തിന്
പരിഹാരം ഉണ്ടാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ശുദ്ധജലക്ഷാമം
4705.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ മേഖലയിലും ആവശ്യമായ
ജലത്തിന്റെ അളവും
ലഭ്യതയും സംബന്ധിച്ച്
എന്തെങ്കിലും
കണക്കുകള്‍
കൈവശമുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ശുദ്ധജലക്ഷാമം
നേരിടുന്നതിന്
പടിഞ്ഞാറന്‍
കൊച്ചിയില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കുടിവെള്ളത്തിന്റെ
ദുര്‍വ്യയം തടയാന്‍ നടപടി
4706.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റി പ്രതിദിനം
ശരാശരി എത്ര ലിറ്റര്‍
കുടിവെള്ളം പമ്പ്
ചെയ്യുന്നുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇപ്രകാരം
പമ്പ്
ചെയ്യപ്പെടുന്നവയില്‍
പ്രതിദിനം മീറ്റര്‍
ചെയ്യപ്പെടുന്നത് എത്ര
ലിറ്ററാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
പമ്പു
ചെയ്യപ്പെടുന്നതും
മീറ്റര്‍
ചെയ്യപ്പെടുന്നതുമായ
വെള്ളത്തിന്റെ അന്തരം
എത്ര ലിറ്ററാണ്;
വെള്ളത്തിന്റെ അളവില്‍
ഇപ്രകാരം അന്തരം
സംഭവിക്കുന്നതിന്റെ
പ്രധാന
കാരണമെന്താണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഇപ്രകാരമുള്ള
വെള്ളത്തിന്റെ
ദുര്‍വ്യയം
ഒഴിവാക്കാന്‍ നിലവില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തുവരുന്നത്; നടപ്പു
സാമ്പത്തിക വര്‍ഷം
എന്തെല്ലാം ചെയ്യാന്‍
ഉദ്ദേശിക്കുന്നു;
ആയതിലേക്ക് എത്ര തുക
നീക്കിവെച്ചുവെന്ന്
അറിയിക്കുമോ?
പൂര്‍ത്തീകരിക്കാത്ത
സമഗ്ര കുടിവെള്ള പദ്ധതികള്‍
4707.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
സ്മാര്‍ട്ട് സിറ്റി
ഉള്‍പ്പെടെ സമഗ്ര
കുടിവെള്ള പദ്ധതികള്‍
തുടങ്ങാനായി ഈ
സര്‍ക്കാര്‍ പ്രത്യേക
നിക്ഷേപപദ്ധതിയില്‍
നിന്നും എത്ര തുക
വകയിരുത്തി; ഏതെല്ലാം
പദ്ധതികളിന്മേല്
നാളിതുവരെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
മുന്‍സര്‍ക്കാരുകളുടെ
കാലങ്ങളില്‍
സംസ്ഥാനത്ത് പണികള്‍
തുടങ്ങിയതും നാളിതുവരെ
പൂര്‍ത്തീകരിക്കാന്‍
സാധിക്കാത്തതുമായ
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാം;
ഓരോന്നിന്റേയും
പ്രവൃത്തി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഓരോ
പദ്ധതിക്കുമായി
നാളിതുവരെ ചെലവാക്കിയ
തുക എത്രയെന്നും പദ്ധതി
പൂര്‍ത്തീകരിക്കാന്‍
ഇനി എത്ര തുക വേണ്ടി
വരുമെന്നും ഇവ
ഓരോന്നിന്റേയും പണി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതികളുടെ പണികള്‍
പൂര്‍ത്തീകരിക്കാനായി
വകുപ്പിന് കീഴില്‍ ഒരു
പ്രത്യേക വിഭാഗത്തെ
നിയോഗിച്ച് പണികള്‍ സമയ
ബന്ധിതമായി
പൂര്‍ത്തീകരിക്കാനും
പ്രസ്തുത പദ്ധതികള്‍
പൂര്‍ണ്ണമായി കമ്മീഷന്
ചെയ്യുവാനും നടപടികള്‍
സ്വീകരിക്കുമോ?