പാതയോരത്ത്
അന്തിയുറങ്ങുന്ന
പട്ടികജാതിക്കാരുടെ
പുനരധിവാസം
4557.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍
പാതയോരത്ത്
അന്തിയുറങ്ങുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവരെ
പുനരധിവസിപ്പിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
4558.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
കോളേജുകളില്‍
പഠിക്കുന്ന പട്ടികജാതി
വിഭാഗത്തില്‍പ്പെടുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം വിദ്യാഭ്യാസ
ആനുകൂല്യങ്ങളാണ്
പട്ടികജാതി വകുപ്പില്‍
നിന്നും നല്കി
വരുന്നത്; വിശദാംശം
വ്യക്തമാക്കുമോ;
(ബി)
2016-17
വര്‍ഷം എത്ര രൂപ
ഇതിനായി
വകയിരുത്തിയിട്ടുണ്ട് ;
വിശദാംശം
വ്യക്തമാക്കുമോ?
മിശ്രവിവാഹിതര്‍ക്ക്
നല്‍കിവരുന്ന ധനസഹായം
4559.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍
മിശ്രവിവാഹം
കഴിച്ചതുമൂലം
സാമൂഹ്യമായ
ഒറ്റപ്പെടുത്തലിനും,
പീഡനങ്ങള്‍ക്കും
വിധേയമാകുന്നതിന്
ആശ്വാസ നടപടി എന്ന
നിലയില്‍ നല്‍കിവരുന്ന
ധനസഹായം എത്ര രൂപയാണ്;
(ബി)
ഇത്
കാലോചിതമായി ഉയര്‍ത്തി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
വിവാഹം
കഴിഞ്ഞ് ഒരു
വര്‍ഷത്തിനുശേഷവും 3
വര്‍ഷത്തിനുള്ളിലും
അപേക്ഷിക്കണം എന്ന
വ്യവസ്ഥ
ഇക്കാര്യത്തില്‍ ഉണ്ടോ;
(ഡി)
പല
ദമ്പതികള്‍ക്കും
അജ്ഞതമൂലവും മറ്റും
യഥാസമയം
അപേക്ഷിയ്ക്കാന്‍
കഴിയാറില്ല എന്നതു
കണക്കിലെടുത്ത് 1
വര്‍ഷത്തിനുശേഷവും 5
വര്‍ഷത്തിനുള്ളിലും
എന്നാക്കി മാറ്റി
,അപേക്ഷിക്കാന്‍ വേണ്ട
സൗകര്യം
ചെയ്തുകൊടുക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
''സ്വയംപര്യാപ്ത
ഗ്രാമം'' പദ്ധതി
4560.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
''സ്വയം
പര്യാപ്ത ഗ്രാമം''
പദ്ധതി പ്രകാരം
കാസര്‍ഗോഡ് അസംബ്ലി
മണ്ഡലത്തില്‍ എത്ര
പട്ടികജാതി കോളനികളുടെ
നവീകരണം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
നവീകരണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍
കാലതാമസത്തിന് കാരണം
എന്താണെന്നും,
എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
കാസര്‍ഗോഡ്
മണ്ഡലത്തില്‍ എത്ര
പട്ടികജാതി
/പട്ടികവര്‍ഗ്ഗ
കോളനികളില്‍ നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ; ഏത്
പദ്ധതി പ്രകാരം ആണ് ഇൗ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
പ്രീ-മെട്രിക്
ഹോസ്റ്റലുകള്‍
4561.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
കെട്ടിടങ്ങളില്ലാത്ത
എത്ര പ്രീ-മെട്രിക്
ഹോസ്റ്റലുകള്‍
പട്ടികജാതി വികസന
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
വാടകകെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
പ്രീ-മെട്രിക്
ഹോസ്റ്റലുകളില്‍ പലതും
ശോച്യാവസ്ഥയിലുള്ളതും
ഹോസ്റ്റലുകള്‍
പ്രവര്‍ത്തിക്കുന്നതിന്
അനുയോജ്യമല്ലാത്തവയുമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വകുപ്പിനു
കീഴിലുള്ള പല
പ്രീ-മെട്രിക്
ഹോസ്റ്റലുകളിലും
സര്‍ക്കാര്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരം
ഹോസ്റ്റലുകളിലെ
അടിസ്ഥാന സൗകര്യം
ഉറപ്പുവരുത്തുന്നതിനും
സ്വന്തമായി
കെട്ടിടമില്ലാത്ത
ഹോസ്റ്റലുകള്‍ക്ക്
കെട്ടിടം നിര്‍മ്മിച്ചു
നല്കുന്നതിനുമാവശ്യമായ
നടപടി സ്വീകരിക്കുമോ ?
മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളുകളിലും
എസ്.സി./എസ്.റ്റി.
ഹോസ്റ്റലുകളിലും അടിസ്ഥാന
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍ നടപടി
4562.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകളിലും
എസ്.സി./എസ്.റ്റി.
ഹോസ്റ്റലുകളിലും
അടിസ്ഥാന സൗകര്യങ്ങള്‍
വളരെ കുറവാണെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അടിസ്ഥാന
സൗകര്യങ്ങളുടെ
കാര്യത്തില്‍ നിശ്ചിത
നിലവാരങ്ങള്‍
ഏര്‍പ്പെടുത്തി
പ്രസ്തുത കുറവുകള്‍
നികത്തുവാന്‍
സമയബന്ധിതമായ ഒരു
പദ്ധതി ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇതു
സംബന്ധിച്ച്
24/06/2016-ലെ ബഹു.
ഗവര്‍ണ്ണറുടെ
നിയമസഭയിലെ പ്രസംഗം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
പഠനമുറി
4563.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
/എയ്ഡഡ് സ്കൂളുകളില്‍
ഒന്നു മുതല്‍ 10
വരെയുള്ള ക്ലാസുകളില്‍
പഠിക്കുന്ന പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനമുറി നിര്‍മ്മിച്ച്
നല്‍കാനുള്ള പദ്ധതി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന
വിവരവും ഈ പദ്ധതിയുടെ
വിശദാംശവും
ലഭ്യമാക്കുമോ?
പാരലല്‍
കോളേജുകളില്‍ പഠിക്കുന്ന
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍.
4564.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരലല്‍
കോളേജുകളില്‍
പഠിക്കുന്ന പട്ടികജാതി
വിഭാഗങ്ങളില്‍പ്പെടുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം വിദ്യാഭ്യാസ
ആനുകൂല്യങ്ങളാണ്
പട്ടികജാതി വകുപ്പില്‍
നിന്നും
നല്‍കിവരുന്നത്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ആനുകൂല്യങ്ങള്‍
ലഭിയ്ക്കുന്നതിനുള്ള
അപേക്ഷ എവിടെയാണ്
നല്‍കേണ്ടത്; അതോടൊപ്പം
നല്‍കേണ്ട രേഖകള്‍
എന്തൊക്കെയാണ്; ഇതിനായി
2016-17 വര്‍ഷം എത്ര
രൂപ
വകയിരുത്തിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
മധുരവേലി
ഐ.ടി.സി. യുടെ കെട്ടിട
നിര്‍മ്മാണം
4565.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി നിയോജക
മണ്ഡലത്തിലെ പട്ടികജാതി
വകുപ്പിനുകീഴിലുള്ള
മധുരവേലി ഐ.ടി.സി. യുടെ
കെട്ടിട നിര്‍മ്മാണം
സംബന്ധിച്ച് 7/9/2016
ലെ വര്‍ക്കിംഗ്
ഗ്രൂപ്പ് തീരുമാനം
വ്യക്തമാക്കാമോ;
(ബി)
മേഖലാ
ട്രെയിനിംഗ്
ഇന്‍സ്പെക്ടറുമായുള്ള
ആശയ വിനിമയം
പൂര്‍ത്തിയായിട്ടുണ്ടോ;
ഫയല്‍ സര്‍ക്കാരിന്
സമര്പ്പിച്ചുട്ടുണ്ടോ;
ഉണ്ടെങ്കില്‍
സമര്‍പ്പിച്ച തീയതി,
ഫയല്‍ നമ്പര്‍ എന്നിവ
വ്യക്തമാക്കാമോ?
ചികിത്സാ
ധനസഹായം
4566.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2016
വര്‍ഷത്തില്‍
പട്ടികജാതിക്ഷേമ
വകുപ്പില്‍ നിന്നും
എത്ര തുകയാണ് ചടയംമംഗലം
നിയോജകമണ്ഡലത്തില്‍
ചികിത്സാ ധനസഹായമായി
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തിലുള്ള
എത്ര അപേക്ഷകള്‍
നിലവില്‍ തീര്‍പ്പു
കല്‍പ്പിക്കാനായി
അവശേഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
ചികിത്സാ ധനസഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡം
വിശദീകരിക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ ആദിവാസി
കോളനികള്‍
4567.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ എത്ര
ആദിവാസി കോളനികള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
കോളനിയിലും എത്ര
കുടുംബങ്ങള്‍
താമസിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കുമോ;
(സി)
ആദിവാസി
ക്ഷേമത്തിനായി
എന്തെങ്കിലും പുതിയ
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
പാലക്കാട്
മെഡിക്കല്‍ കോളേജ്
T 4568.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
മെഡിക്കല്‍ കോളേജില്‍
എത്ര ഡോക്ടര്‍മാര്‍
നിലവില്‍ ജോലി
ചെയ്യുന്നുണ്ട്; അവര്‍
ഓരോരുത്തരുടേയും പേരും
ക്വാളിഫിക്കേഷനും
പ്രതിമാസ ശമ്പളവും
മറ്റ് അലവന്‍സുകളും
എത്രയാണെന്ന്
വ്യക്തമാക്കാമോ; ഇതില്‍
സ്ഥിരതസ്തിക, ദിവസവേതന
തസ്തിക, കോണ്‍ട്രാക്ട്
തസ്തിക എന്നിവ
എത്രവീതമെന്ന്
വ്യക്തമാക്കാമോ;
(ബി)
പാലക്കാട്
മെഡിക്കല്‍ കോളേജില്‍
നിലവില്‍ എത്ര
എം.ബി.ബി.എസ്.
സീറ്റുകളും പി.ജി.
സീറ്റുകളും അനുവദിച്ച്
കിട്ടിയിട്ടുണ്ട്; ഓരോ
വര്‍ഷവും എത്ര
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്നു എന്ന്
വ്യക്തമാക്കാമോ;
(സി)
പാലക്കാട്
മെഡിക്കല്‍ കോളേജ്
നിര്‍മ്മാണത്തിനുളള
സ്ഥലം ഏറ്റെടുക്കല്‍,
കെട്ടിട നിര്‍മ്മാണം
എന്നിവയ്ക്കായി
സര്‍ക്കാര്‍ ഇന്നേവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഡി)
പാലക്കാട്
മെഡിക്കല്‍ കോളേജിന്റെ
കെട്ടിട നിര്‍മ്മാണ
പ്ലാന്‍
(ആര്‍ക്കിടെക്ചറല്‍
പ്ലാന്‍),
എസ്റ്റിമേറ്റ് തുക,
ഇലക്ട്രിക്കല്‍
പ്ലാന്‍, ബയോമെഡിക്കല്‍
എക്യുപ്മെന്റ് പ്ലാന്‍
എന്നിവ ലഭ്യമാക്കാമോ?
പട്ടികജാതി
കോളനികളിലെ നഴ്സറി
സ്കൂളുകളുടെ ഭൗതിക
സൗകര്യം
മെച്ചപ്പെടുത്തല്‍
4569.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളിലെ കുട്ടികളുടെ
വിദ്യാഭ്യാസ നിലവാരം
മെച്ചപ്പെടുത്തുന്നതിനായി
പട്ടികജാതി വികസന
വകുപ്പിനു കീഴില്‍ എത്ര
നഴ്സറി സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അതില്‍ എത്ര നഴ്സറി
സ്കൂളുകളിലാണ്
നിഷ്കര്‍ഷിച്ച
പ്രകാരമുള്ള കുട്ടികള്‍
ഇല്ലാത്തത്;
(ബി)
ഈ
നഴ്സറി സ്കൂളുകളില്‍
പലതിലും ആവശ്യത്തിന്
ഭൗതിക
സാഹചര്യമില്ലാത്തത്
ഇവയുടെ പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കൈമാറിയിട്ടുള്ള ഇത്തരം
നഴ്സറിസ്കൂളുകളുടെ
ഭൗതിക സൗകര്യം
മെച്ചപ്പെടുത്തുന്നതിനും
വിദ്യാഭ്യാസനിലവാരം
ഉയര്‍ത്തുന്നതിനും
പട്ടികജാതി വികസന
വകുപ്പ് ഏതെങ്കിലും
തരത്തിലുള്ള സഹായങ്ങള്‍
നല്കുന്നുണ്ടോ;
എങ്കില്‍ അവ
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
കുടുംബങ്ങളുടെ ഭവന
പുനരുദ്ധാരണത്തിന് പദ്ധതി
4570.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി
കുടുംബങ്ങളുടെ
ഭവനത്തിന്റെ
പുനരുദ്ധാരണത്തിന്
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇതിന്റെ
ഗുണഭോക്താക്കളെ
എങ്ങനെയാണ്
കണ്ടെത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിനായി
ബജറ്റില്‍ എന്തു തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായ ക്ഷേമ
പദ്ധതികള്‍
4571.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായങ്ങളുടെ
ക്ഷേമത്തിനായി
നിലവിലുള്ള പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
പദ്ധതിയും
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(സി)
നിലവിലുള്ള
പദ്ധതികളല്ലാതെ
മറ്റെന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ ?
പട്ടികജാതി
വകുപ്പുമന്ത്രിയുടെ
പേരിലുളള ദുരിതാശ്വാസ
ധനസഹായം
4572.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വകുപ്പിനു കീഴില്‍
വകുപ്പുമന്ത്രിയുടെ
പേരിലുളള ദുരിതാശ്വാസ
ധനസഹായം
ലഭിക്കുന്നതിനുളള
അപേക്ഷകള്‍ എത്രയെണ്ണം
ഇൗ സര്‍ക്കാരിന്‍െറ
കാലത്ത് (30/09/2016
വരെ) ലഭിച്ചിട്ടുണ്ട്;
(ബി)
അതില്‍
എത്ര അപേക്ഷകള്‍
അനുവദിച്ചു;
(സി)
എത്ര
തുക വിതരണം ചെയ്തു;
വ്യക്തമാക്കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കു
മാത്രമായുള്ള
ഇന്‍ഡസ്ട്രിയല്‍
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
4573.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കു
മാത്രമായി
എസ്.സി.വകുപ്പിനുകീഴില്‍
എത്ര ഇന്‍ഡസ്ട്രിയല്‍
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഐ.റ്റി.ഐ.കളിലെ
വിജയശതമാനം
കുറവാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനു
കാരണമെന്താണെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
ഐ.റ്റി.ഐ കളില്‍
നിന്നും വിജയിക്കുന്ന
വിദ്യാര്‍ത്ഥികള്‍
തൊഴില്‍ മേഖലയില്‍
എത്തിപ്പെടുന്നുണ്ടോയെന്ന
കാര്യം ഏതെങ്കിലും
രീതിയില്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത്
രീതിയിലാണ്
വിലയിരുത്തല്‍
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കുമോ;
(ഡി)
ഇത്തരം
ഐ.റ്റി.ഐ കളിലെ പഠന
നിലവാരം
ഉയര്‍ത്തുന്നതിനും,
വിദ്യാര്‍ത്ഥികളുടെ
വിജയശതമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
,തൊഴില്‍ നേടാന്‍
പ്രാപ്തരാക്കുന്നതിനും
വേണ്ടി പ്രത്യേക ശ്രദ്ധ
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്റ്റൈപന്റ് വിതരണം
4574.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്റ്റൈപന്റ് വിതരണം
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
സ്റ്റൈപന്റ്
കുടിശ്ശിക എന്നത്തേക്ക്
വിതരണം
ചെയ്യാനാകുമെന്ന്
വ്യക്തമാക്കുമോ?
വിജയരാഘവപുരം
എെ.ടി.എെ.യില്‍
ഇലക്ട്രീഷ്യന് കോഴ്സ്
4575.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
വി. ആര്. പുരം
പട്ടികജാതി വകുപ്പിനു
കീഴിലുള്ള
എെ.ടി.എെ.യില്‍
പുതുതായി
ഇലക്ട്രീഷ്യന് കോഴ്സ്
ഉടന്‍
ആരംഭിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ചങ്ങനാശ്ശേരി
മണ്ഡലത്തില്‍ ഇടപ്പളളി
കോളനിയില്‍ സ്വയംപര്യാപ്ത
ഗ്രാമപദ്ധതി
4576.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജക
മണ്ഡലത്തില്‍പ്പെട്ട
മാടപ്പളളി പഞ്ചായത്തിലെ
'ഇടപ്പളളി പട്ടികജാതി
കോളനിയില്‍'
സ്വയംപര്യാപ്ത
ഗ്രാമപദ്ധതിയില്പ്പെടുത്തി
നടത്തുന്ന ജോലികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
ഭവനനിര്‍മ്മാണത്തിനായി
നല്‍കിയിരുന്ന ധനസഹായം
4577.
ശ്രീ.കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ഗുണഭോക്താക്കള്‍ക്ക്
ഭവനനിര്‍മ്മാണത്തിനായി
നല്‍കിയിരുന്ന ധനസഹായം
3 ലക്ഷം രൂപയായി മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വര്‍ദ്ധിപ്പിച്ചിരുന്നോ;എങ്കില്എന്നാണ്
വര്‍ദ്ധനവ് ഉത്തരവായത്;
(ബി)
പ്രസ്തുത
വര്‍ദ്ധനവ് ഐ.എ.വൈ
ഗുണഭോക്താക്കള്‍ക്കും
ബാധകമാക്കിയിരുന്നോ;വ്യക്തമാക്കുമോ;
(സി)
ഇതില്‍
സംസ്ഥാന സര്‍ക്കാരിന്റെ
വിഹിതം
എത്രയായിരുന്നു;നിലവില്‍
കുടിശ്ശിക
ഉണ്ടോ;വെളിപ്പെടുത്തുമോ;
(ഡി)
കുടിശ്ശിക
തുക പട്ടികജാതി
പട്ടികവര്‍ഗ്ഗ
ക്ഷേമവകുപ്പില്‍
നിന്നും അനുവദിച്ച്
വീടുകളുടെ പണി
അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മീനാക്ഷിപുരത്തെ വനിതാ
ട്രൈബല്‍ ഹോസ്റ്റലിന്റെ
നിര്‍മ്മാണം
4578.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ പെരുമാട്ടി
പഞ്ചായത്തില്‍
മീനാക്ഷിപുരത്ത്
പണികഴിപ്പിക്കാന്‍
ഉദ്ദേശിക്കുന്ന വനിതാ
ട്രൈബല്‍ ഹോസ്റ്റലിന്റെ
നിര്‍മ്മാണത്തിനായി
എത്ര തുക
നീക്കിവച്ചിട്ടുണ്ട്;
ഇതിന് ഭരണാനുമതിയും
സാങ്കേതിക അനുമതിയും
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
ടെന്റര്‍ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇതിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനുളള
കാലതാമസത്തിന്
എന്തെങ്കിലും
കാരണങ്ങളുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദീകരിക്കുമോ?
വനാവകാശ
നിയമം
4579.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമിയില്‍
ആദിവാസികള്‍ക്ക്
കൂടുതല്‍ അധികാരം
നല്കുന്ന വനാവകാശ
നിയമം അടിയന്തരമായി
നടപ്പിലാക്കാന്‍
കേന്ദ്രം
കേരളത്തോടാവശ്യപ്പെടുകയുണ്ടായോ;
(ബി)
എന്നാല്‍
ഇതു സംബന്ധിച്ച് അവസാന
നിര്‍ദ്ദേശം
കേന്ദ്രത്തില്‍ നിന്ന്
എന്നാണ് സംസ്ഥാനത്തിന്
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
നിയമം
സമയബന്ധിതമായി
നടപ്പാക്കുന്നതിന് ഒരു
സെല്‍ രൂപീകരിക്കാന്‍
കേന്ദ്രം
നിര്ദ്ദേശിക്കുകയുണ്ടായോ;
(ഡി)
എങ്കില്‍
ഇതു സംബന്ധമായി ഇതിനകം
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെ; നിയമം
എന്നത്തേക്ക്
നടപ്പാക്കാനാകും എന്ന്
വ്യക്തമാക്കുമോ?
ആദിവാസി
കോളനിയിലേയ്ക്ക്
സഞ്ചാരയോഗ്യമായ റോഡ്
നിര്‍മ്മാണം
4580.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലെ
വെറ്റിലച്ചോല ആദിവാസി
കോളനിയിലേയ്ക്ക്
സഞ്ചാരയോഗ്യമായ റോഡ്
നിര്‍മ്മിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ടി
കോളനിയിലേയ്ക്ക് റോഡ്
നിര്‍മ്മിയ്ക്കുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
അടിയന്തരമായി
വാഹന ഗതാഗതം
സാധ്യമാക്കുന്ന
തരത്തില്‍ ഒരു റോഡ് ടി
കോളനിയിലേയ്ക്ക്
നിര്‍മ്മിയ്ക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ?
കോങ്ങാട്
പാമ്പന്‍തോട് എസ്.റ്റി
കോളനി സമഗ്രവികസന പദ്ധതി
4581.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലെ
പാമ്പന്‍തോട് എസ്.റ്റി
കോളനിയുമായി
ബന്ധപ്പെട്ട സമഗ്രവികസന
പദ്ധതി നടപ്പാക്കാതെ
കാലതാമസം
വരുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പട്ടിക വര്‍ഗ്ഗ വികസന
വകുപ്പിലെ ബന്ധപ്പെട്ട
ഫയലുകള്‍ വിളിപ്പിച്ച്
പരിശോധന നടത്തി
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
കോളനിയിലേയ്ക്ക് ഒരു
റോഡ്
നിര്‍മ്മിക്കുന്നതിനു
പോലും വകുപ്പില്‍
നിന്ന് അനാസ്ഥ
വന്നിട്ടുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പരിശോധിച്ച്
നടപടി സ്വീകരിക്കുമോ;
(സി)
അടിയന്തരമായി
പ്രസ്തുത
കോളനിയിലേയ്ക്ക് റോഡ്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വലിയക്കാല
- ചാത്തന്‍കോട് ആദിവാസി
മേഖലയില്‍ ഹാംലറ്റ്
പദ്ധതി
4582.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികളുടെ
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കും
വികസനത്തിനുമായി
ഹാംലറ്റ് പദ്ധതി
പ്രകാരം
അനുവദിയ്ക്കുന്ന തുക
വിനിയോഗിക്കുന്നതിന്റെ
പൊതു മാനദണ്ഡം എന്താണ്;
ഇതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
വിതുര
ഗ്രാമപഞ്ചായത്തിലെ
ആദിവാസി മേഖലയായ
വലിയക്കാല -
ചാത്തന്‍കോട് മേഖലയില്‍
ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
അനുവദിച്ചിട്ടുള്ളത്;
(സി)
ഇതോടനുബന്ധിച്ച്
ആദിവാസി ഊരു
കൂട്ടത്തിന്റെ തീരുമാനം
എന്നാണ്
എടുത്തിട്ടുള്ളതെന്നും
തീരുമാനങ്ങള്‍
എന്താണെന്നും
വ്യക്തമാക്കുമോ ;
(ഡി)
ആദിവാസി
ഊരു കൂട്ടത്തിന്റെ
തീരുമാനങ്ങളുടെ
അടിസ്ഥാനത്തില്‍ എന്ത്
തുടര്‍നടപടികള്‍
സ്വീകരിച്ചു; ഇതില്‍
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഇ)
ആദിവാസി
ഊരു കൂട്ടത്തിന്റെ
തീരുമാനത്തിന്
പകരഹാംലറ്റ് പദ്ധതി -
മായി മറ്റ് പദ്ധതികള്‍
ആലോചിയ്ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനുള്ള
കാരണം വിശദമാക്കുമോ?
അതിരപ്പിളളി
പഞ്ചായത്തിലെ
അരയ്ക്കാപ്പ്,
വെട്ടുവിട്ടകാട്
ട്രെെബല്‍ കോളനി
4583.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിളളി
പഞ്ചായത്തിലെ
അരയ്ക്കാപ്പ്,
വെട്ടുവിട്ടകാട്
ട്രെെബല്‍ കോളനികളില്‍
ലെെന്‍ വലിച്ച്
വെെദ്യുതി
എത്തിക്കുന്നതിന്
പട്ടികവര്‍ഗ്ഗ വികസന
വകുപ്പില്‍ നിന്നും
ഫണ്ട്
അനുവദിക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷയില്‍ അടിയന്തിര
നടപടി സ്വീകരിക്കുമോ?
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിനുകീഴിലുളള
ഐ.ടി.ഐ. കള്‍
4584.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന
വകുപ്പിനുകീഴിലുളള
ഐ.ടി.ഐ. കള്‍ ജനറല്‍
ഐ.ടി.ഐ.യ്ക്കു കീഴില്‍
ആക്കുന്നതിനായി
എന്തെങ്കിലും
ശിപാര്‍ശകള്‍
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കല്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
വകുപ്പിനുകീഴിലുളള
ഐ.ടി.ഐ.കളില്‍
കാര്യക്ഷമമായ
പരിശീലനവും
വിദ്യാര്‍ത്ഥികള്‍ക്ക്
താമസസൗകര്യവും സ്ഥിരം
ജീവനക്കാരെ
നിയമിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ആദിവാസികള്‍ക്കിടയിലെ
പോഷകാഹാരക്കുറവ്
പരിഹരിക്കുന്നതിന് നടപടി.
4585.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്കിടയിലെ
പോഷകാഹാരക്കുറവ്
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ആദിവാസികള്‍ക്കിടയിലെ
പോഷകാഹാരക്കുറവ്
പരിഹരിക്കുന്നതിന്
വേണ്ടി ആരംഭിച്ച
കമ്മ്യൂണിറ്റി കിച്ചന്
പദ്ധതിയെകുുറിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
ഇപ്പോഴും ഈ പദ്ധതി
തുടരുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി ഏതൊക്കെ
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയിരുന്നതെന്ന്
വിശദമാക്കുമോ?
കുറിച്ചി സചിവോത്തമപുരം
കോളനി നിര്‍മ്മാണം
4586.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍
സ്വയം പര്യാപ്ത ഗ്രാമം
പദ്ധതിയില്‍പ്പെടുത്തി
നിര്‍മ്മാണം നടക്കുന്ന
കുറിച്ചി സചിവോത്തമപുരം
കോളനിയിലെ ജോലി
പൂര്‍ത്തീകരിക്കുന്നതില്‍
ഉണ്ടായിട്ടുള്ള
കാലതാമസം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ കാര്യത്തില്‍ എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പി. കെ.
കാളന് കുടുംബ പദ്ധതി
4587.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
അനില്‍ അക്കര
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
കുടുംബങ്ങള്‍ക്കായി പി.
കെ. കാളന് കുടുംബ
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ; ഇതിനായി
എത്ര കോടി രൂപ
വകയിരുത്തിയിട്ടുണ്ട്?
ലംപ്സം
ഗ്രാന്റ് തുക
4588.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
(എല്‍.പി., യു.പി.,
എച്ച്.എസ്. വിഭാഗം)
നല്കുന്ന ലംപ്സം
ഗ്രാന്റ് തുക എത്രയാണ്;
(ബി)
ഇതേ
വിഭാഗത്തില്‍പ്പെടുന്ന
ഒ.ബി.സി, ന്യൂനപക്ഷ
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്ന തുക
എത്രയാണ്;
(സി)
പ്രസ്തുത
തുകകള്‍ തമ്മിലുള്ള
വ്യത്യാസം
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ലംപ്സം
ഗ്രാന്റ് തുകകള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ന്യൂനപക്ഷ
വികസന കോര്പ്പറേഷന്
ധനസഹായം
4589.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപേക്ഷിക്കപ്പെട്ടതോ,
വിവാഹമോചനം
നടത്തിയതോ, വിധവകളോ
ആയ സ്ത്രീകള്‍ക്ക് വീട്
വയ്ക്കുന്നതിന്
ന്യൂനപക്ഷ വികസന
കോര്പ്പറേഷന്
ധനസഹായം നല്കുന്ന
പദ്ധതി നിലവിലുണ്ടോ;
(ബി)
എത്ര
രൂപ ധനസഹായം നല്‍കും,
ഏത് ഏജന്‍സി വഴിയാണ്
പദ്ധതി
നടപ്പിലാക്കുന്നത്;
(സി)
സ്വന്തമായി
സ്ഥലം ഇല്ലാത്തവരെയും
ഇൗ പദ്ധതിയില്‍
പരിഗണിക്കുമോ;
വിശദാംശം നല്‍കുമോ?
കാസര്‍കോട്
നിയോജക മണ്ഡലത്തിലെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കോളനികള്‍
4590.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
നിയോജക മണ്ഡലത്തിലെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കോളനികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോളനികളില്‍
താമസിക്കുന്ന
കുടുംബങ്ങളുടെ എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ടി
കോളനികളില്‍ ഇതുവരെ
നടപ്പിലാക്കിയ
വികസന/ക്ഷേമപ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
കോളനികളില്‍ അല്ലാതെ
കാസര്‍കോട് നിയോജക
മണ്ഡലത്തിലെ മറ്റു
സ്ഥലങ്ങളില്‍
താമസിക്കുന്ന
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെ കണക്ക്
വ്യക്തമാക്കുമോ?
ഭവനരഹിതരായ
പട്ടികജാതി പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
4591.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനരഹിതരായ
എത്ര പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളാണ്
സംസ്ഥാനത്തുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
വീട് നിര്‍മ്മിച്ചു
നല്കാന് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
പ്രീമെട്രിക്
/ പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകള്‍, മോഡല്‍
റസിഡന്‍ഷ്യന്‍ സ്കൂളുകള്‍
എന്നിവയുടെ നവീകരണം
4592.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകള്‍,
പ്രീമെട്രിക്/
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകള്‍
എന്നിവയില്‍
കുട്ടികളുടെ
പഠനസഹായത്തിനും ആരോഗ്യ
സംരക്ഷണത്തിനും മറ്റു
കാര്യങ്ങള്‍ക്കുമായി
നിലവില്‍ നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഹോസ്റ്റലുകളില്‍
മതിയായ
ട്യൂട്ടര്മാരുള്പ്പെടെയുളള
ജീവനക്കാരുടെ അഭാവവും
ജീവനക്കാര്‍
കുട്ടികളോടുളള
പെരുമാറ്റത്തില്‍
കാണിയ്ക്കുന്ന
അലംഭാവവും കുറ്റകരമായ
പ്രവൃത്തികളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പരാതികള്‍
പരിഹരിയ്ക്കുാനും
കുറ്റക്കാര്‍ക്ക് ശിക്ഷ
ഉറപ്പു വരുത്താനും ഇൗ
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പ്രീമെട്രിക് /
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകള്‍,
മോഡല്‍ റസിഡന്‍ഷ്യന്‍
സ്കൂളുകള്‍ എന്നിവയുടെ
ആധുനീകരണത്തിനും
നവീകരണത്തിനുമായി ഇൗ
സര്‍ക്കാര്‍ എന്തു തുക
നീക്കി വച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ?
ആദിവാസികള്‍ക്ക്
ഭൂമി
4593.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പെട്ട
ആദിവാസി
കുടുംബങ്ങള്‍ക്ക്
മൈക്രോ പ്ലാനുകള്‍
നടപ്പിലാക്കാന്‍
തുടങ്ങിയ പി. കെ.
കാളന് കുടുംബ പദ്ധതി
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ആദിവാസികള്‍ക്ക്
എത്ര ഏക്കര്‍ ഭൂമി വീതം
നല്‍കാനാണ് ഈ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്നും
, ഇതിനായി എത്ര തുക
വകയിരുത്തി, എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമിവാങ്ങുവാനും ഭവന
നിര്‍മ്മാണത്തിനും
എന്തു പദ്ധതികളാണ്
പ്രഖ്യാപിച്ചത് എന്നും,
എത്ര തുക ഇതിനായി
വകയിരുത്തിയിട്ടുണ്ട്
എന്നും, നാളിതുവരെ
എന്തു നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ?
പിന്നോക്കവിഭാഗങ്ങളുടെ
സമഗ്ര വികസനം
4594.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്കവിഭാഗങ്ങളുടെ
ത്വരിത ഗതിയിലുള്ള
സാമൂഹ്യ, സാമ്പത്തിക
വളര്‍ച്ചയ്ക്ക്
മുഖ്യതടസ്സം
വിദ്യാഭ്യാസ
പിന്നോക്കാവസ്ഥയാണെന്ന്
മനസ്സിലാക്കി, അവരുടെ
വിദ്യാഭ്യാസ
വികസനത്തിന് പ്രാമുഖ്യം
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(ബി)
പിന്നോക്ക
വിഭാഗങ്ങളായ പട്ടികജാതി
- പട്ടികവര്‍ഗ്ഗം,
ഒ.ബി.സി., ഒ.ഇ.സി.,
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പും
സഹായവും തൊഴിലവസരവും
വര്‍ദ്ധിപ്പിയ്ക്കുവാന്‍
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കേരള
സംസ്ഥാന പിന്നോക്ക
വികസന കോര്പ്പറേഷന്,
കേരള സ്റ്റേറ്റ്
ഡെവലപ്മെന്റ്
കോര്പ്പറേഷന് ഫോര്‍
ക്രിസ്ത്യന്‍
കണ്‍വേര്‍ട്ട്സ് ഫ്രം
എസ്.സി ആന്റ് അതര്‍
റെക്കമന്‍ഡഡ്
കമ്മ്യൂണിറ്റീസ് എന്നിവ
മുഖാന്തിരം
നല്‍കിവരുന്ന
ധനസഹായത്തിന്റെ തോത്
കുറവാണെന്നത്
മനസ്സിലാക്കി
സഹായത്തിന്റെ വ്യാപ്തി
കൂടുതലാക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിയ്ക്കുമോ;
വിശദമാക്കുമോ ?
കോടതി
വ്യവഹാരങ്ങള്‍
മലയാളത്തിലാക്കാന്‍ നടപടി
4595.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോടതി
വ്യവഹാരങ്ങള്‍
മലയാളത്തിലാക്കാന്‍
സര്‍ക്കാര്‍
എന്നെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
ഉത്തരവ്
പുറപ്പെടുവിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ബി)
കോടതി
വ്യവഹാരങ്ങള്‍
മാതൃഭാഷയിലാക്കാത്തതിനാല്
സാധാരണ ജനങ്ങള്‍
അനുഭവിച്ചു വരുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യവഹാരങ്ങള്‍
സാധാരണക്കാര്‍ക്ക്
മനസ്സിലാകുന്ന
മാതൃഭാഷയിലേക്ക്
മാറ്റാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
ഭരണഭാഷ
മലയാളം ആയതിനാല്‍ കോടതി
വ്യവഹാരങ്ങള്‍
ഇംഗ്ലീഷില്‍ നിന്നും
മലയാളത്തിലേയ്ക്കാക്കാന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കാലാഹരണപ്പെട്ട
നിയമങ്ങള്‍
4596.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
നിലവിലുളള
കാലഹരണപ്പെട്ട
നിയമങ്ങള്‍
റദ്ദാക്കുവാനും മുന്‍
തിരുവിതാംകൂര്‍,
കൊച്ചിന്, മലബാര്‍
ഭാഗങ്ങളില്‍
ബാധകമായിട്ടുള്ള
ശേഷിക്കുന്ന നിയമങ്ങള്‍
ഏകീകരിക്കുവാനും
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പടുത്തുമോ?
നന്ദികേശ ശില്പ പൈതൃക
ഗ്രാമം പദ്ധതി
4597.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൂറനാട്
നന്ദികേശ ശില്പ പൈതൃക
ഗ്രാമം പദ്ധതി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കാവശ്യമായ
പ്രോജക്ട്
തയ്യാറാക്കുന്നതിനും
റിപ്പോര്‍ട്ട്
നല്കുന്നതിനുമായി
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
തയ്യാറാക്കിയ
പ്രോജക്ടിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കേരള
ഉര്‍ദു അക്കാഡമി
4598.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉപ്പളയില്‍
സ്ഥാപിച്ച കേരള ഉര്‍ദു
അക്കാഡമിയിലെ അഡ്ഹോക്ക്
സമിതി അംഗങ്ങള്‍
ആരെല്ലാമാണ്; ഇവരില്‍
ഓരോ അംഗത്തിന്റെയും
വിദ്യാഭ്യാസ യോഗ്യത
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സമിതിയില്‍ എത്ര
അംഗങ്ങള്‍ ഉണ്ട്; ഈ
സമിതി
പുനസംഘടിപ്പിക്കുമോ;
(സി)
കേരള
ഉര്‍ദു അക്കാഡമിയുടെ
ബൈലോയിലെ ന്യൂനതകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ബൈലോ പരിഷ്കരണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കുമോ?
കേരള
സാഹിത്യ അക്കാദമി
4599.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സാഹിത്യ അക്കാദമി
പ്രവര്‍ത്തനം
ആരംഭിച്ചിട്ട് എത്ര
നാളായെന്ന്
വ്യക്തമാക്കുമോ;
(ബി)
അക്കാദമിക്ക്
സ്വന്തം പേരില്‍
കെട്ടിടവും വസ്തുവും
ഇല്ലാത്തതിനാല്‍
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ലഭിക്കേണ്ട
ഫണ്ട് കിട്ടാത്ത
സാഹചര്യം നിലവിലുണ്ടോ;
(സി)
അക്കാദമിക്ക്
സ്വന്തം പേരില്‍
വസ്തുവും കെട്ടിടവും
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കലാകാര
പെന്ഷന്
4600.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കലാകാര
പെന്ഷന്
അപേക്ഷിച്ചവരില്‍
ഇനിയും എത്രപേരുടെ
അപേക്ഷകളില്‍
തീര്‍പ്പുകല്‍പ്പിക്കാനുണ്ട്;
(ബി)
കലാകാര
പെന്ഷന് കാലോചിതമായി
ഉയര്‍ത്തി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കുമോ?
കണ്ണപുരം
കലാഗ്രാമം
4601.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ കണ്ണപുരത്ത്
കേരള ഫോക് ലോര്‍
അക്കാദമിക്ക് അനുവദിച്ച
സ്ഥലത്ത് കലാഗ്രാമം
സ്ഥാപിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
ഇതിനായി കൂടുതല്‍ ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍
എം.എല്‍.എ.യുടെ
ആസ്തിവികസനഫണ്ടില്‍
ഉള്‍പ്പെടുത്തി
കലാഗ്രാമത്തിന്
അനുവദിച്ച അമ്പത് ലക്ഷം
രൂപയുടെ
നിര്‍മ്മാണപ്രവൃത്തിയുടെ
പുരോഗതി അറിയിക്കുമോ?
നവോത്ഥാന
സാംസ്കാരിക സമുച്ചയങ്ങള്‍
4602.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നവോത്ഥാന സാംസ്കാരിക
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇവിടെ
നടത്താനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
എന്തു തുക ബജറ്റില്‍
വകയിരുത്തിയിട്ടുണ്ട്;
വിശദമാക്കുമോ?
സാംസ്കാരിക
വകുപ്പ് നടപ്പിലാക്കാനായി
ആവിഷ്കരിച്ച പദ്ധതികള്‍
4603.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സാംസ്കാരിക വകുപ്പ്
നടപ്പിലാക്കാനായി
ആവിഷ്കരിച്ച പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
സാംസ്കാരിക
സ്ഥാപനങ്ങളെയും
ഗ്രന്ഥശാലകളെയും
വെെ-ഫെെ കണക്ടിവിറ്റി
കേന്ദ്രങ്ങളാക്കുമെന്ന
പ്രഖ്യാപനത്തിന്റെ
ഭാഗമായി കോഴിക്കോട്
ജില്ലയിലെ ഏതെല്ലാം
സ്ഥാപനങ്ങളെയാണ്
പരിഗണിക്കുന്നത്എന്ന്
വ്യക്തമാക്കുമോ; ഇവയുടെ
പട്ടിക നല്‍കുമോ;
(സി)
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം സ്ഥാപനങ്ങള്‍
ഇൗ പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
പദ്ധതി
നിര്‍വ്വഹണത്തിന്
സാംസ്കാരിക സ്ഥാപനം
ഒരുക്കേണ്ട
സൗകര്യങ്ങള്‍
വിശദമാക്കുമോ?
സാംസ്കാരിക
സ്ഥാപനങ്ങളുടെ ഭരണ സമിതികള്‍
4604.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാംസ്കാരിക
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
സാംസ്കാരിക
സ്ഥാപനങ്ങളിലെ ഭരണ
സമിതികളുടെ നിയമനം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഏതെല്ലാം
സ്ഥാപനങ്ങളിലാണ്
ഭരണസമിതി നിലവില്‍
വന്നതെന്ന്
അറിയിക്കുമോ;
(സി)
ഏതെല്ലാം
സ്ഥാപനങ്ങളിലാണ്
ഭരണസമിതി നിലവില്‍
വരാത്തതെന്ന്
വ്യക്തമാക്കുമോ?
ആദിവാസികളുടെ
തനത് കലാരൂപങ്ങള്‍
4605.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികളുടെ
തനത് കലാരൂപങ്ങള്‍
പരിപോഷിപ്പിക്കുന്നതിനു
വേണ്ടി എന്തെല്ലാം
പദ്ധതികള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി ഏതെങ്കിലും
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിക്കുവാന്‍
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
കാര്‍ട്ടൂണ്‍
അക്കാഡമി
4606.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളത്ത്
കേരള ലളിതകലാ
അക്കാദമിയുടെ
അധീനതയില്‍
പ്രവര്‍ത്തിക്കുന്ന
കൃഷ്ണപുരം ശങ്കര്‍
സ്മാരക ദേശീയ
കാര്‍ട്ടൂണ്‍
മ്യൂസിയത്തിനോടനുബന്ധമായി
ഒരു കാര്‍ട്ടൂണ്‍
അക്കാഡമി
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
സാംസ്ക്കാരിക
സ്ഥാപനങ്ങളിലെ അനധികൃത നിയമനം
4607.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എം. നൗഷാദ്
,,
റ്റി.വി.രാജേഷ്
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സാംസ്ക്കാരിക
വകുപ്പിന്റെ കീഴിലുളള
സ്ഥാപനങ്ങളില്‍ അനധികൃത
നിയമനങ്ങളും
ബന്ധുനിയമനങ്ങളും
നടത്തിയിരുന്നതായ
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
സര്‍വ്വ
വിജ്ഞാന കോശം
ഡയറക്ടര്‍, ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഡയറക്ടര്‍ എന്നീ
പ്രധാന തസ്തികകളില്‍
നിയമിക്കപ്പെട്ട
വ്യക്തികള്‍ക്ക്
ഏതെല്ലാം
ജനപ്രതിനിധികളുമായി
ബന്ധുത്വമുണ്ടായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ?
മതേതര
മൂല്യങ്ങളുടെ
ബോധവത്ക്കരണം
4608.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
പാര്‍ലമെന്ററി
ജനാധിപത്യ
സംവിധാനത്തില്‍, മതേതര
മൂല്യങ്ങളുടെ
പ്രാധാന്യത്തെ
കേന്ദ്രീകരിച്ച്
ബോധവത്ക്കരണ
ക്യാമ്പയിനുകള്‍
സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഈ
പദ്ധതിയില്‍
വിദ്യാര്‍ത്ഥികളെയും
യുവജനങ്ങളേയും
കൂടുതലായി
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിയ്ക്കുമോ?
കായംകുളത്ത്
മള്‍ട്ടിപ്ലെക്സ്
തീയറ്റര്‍
4609.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളത്ത്
മള്‍ട്ടിപ്ലെക്സ്
തീയറ്റര്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
പുരോഗതി
വിശദമാക്കാമോ?