വനം
വകുപ്പ് മുഖേന
ഇക്കോ-ടൂറിസം പദ്ധതികള്‍
4610.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പ് മുഖേന
ഏതൊക്കെ ഇക്കോ-ടൂറിസം
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഇത്തരം
കൂടുതല്‍ പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വനം
വകുപ്പിന് കീഴില്‍
കോര്‍പ്പറേഷനുകള്‍
4611.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന് കീഴില്‍ എത്ര
കോര്‍പ്പറേഷനുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം
കോര്‍പ്പറേഷനുകളില്‍
പ്യൂണ്‍ ആയി ജോലി
ചെയ്യുന്നവര്‍ക്ക്
മാനദണ്ഡങ്ങള്‍ക്കനുസൃതമായി
അസിസ്റ്റന്റ്/ക്ലാര്‍ക്ക്
തസ്തികകളിലേക്ക്
പ്രമോഷന്
നല്‍കുന്നുണ്ടെന്നും
ഏത് ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്
അപ്രകാരം പ്രമോഷന്
നൽകുന്നതെന്നും
ഉത്തരവിന്റെ
പകര്‍പ്പുകള്‍
ഉള്‍പ്പെടെ
വിശദമാക്കാമോ?
വനം
കയ്യേറ്റം തടയുന്നതിനുള്ള
നടപടികള്‍
4612.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
കയ്യേറ്റം
തടയുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ;
(ബി)
വനാതിര്‍ത്തിയുടെ
സര്‍വ്വേയും ജെണ്ട
കെട്ടി
അടയാളപ്പെടുത്തലും
സമയബന്ധിതമായി
പൂര്‍ത്തിയാക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
വനാവകാശ
നിയമപ്രകാരമുള്ള
വ്യക്തിഗത അവകാശങ്ങള്‍
നല്‍കുന്നത്
വേഗത്തിലാക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
വനം
വകുപ്പില്‍ ആശ്രിത നിയമനം
4613.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
25.8.2015
ന്, ഇടുക്കി ജില്ലയിലെ
രാജമല - അഞ്ചാം മൈല്‍
ഭാഗത്ത് ആനമുടി
ഫോറസ്റ്റ്
ഡെവലപ്പ്മെന്റ് എജന്‍സി
വക മിനി ബസ്
അപകടത്തില്‍ മരണപ്പെട്ട
ടാക്സി ഡ്രൈവര്‍ അജീഷ്
മോഹനന്റെ ഭാര്യ
രാജി.എന്‍.ആര്,
തൊണ്ടുംകുടി വീട്,
പാണിയേലി. പി.ഒ.
പെരുമ്പാവൂര്‍ - 683546
എന്നയാളുടെ ആശ്രിത
നിയമന നടപടികളുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
30.1.2016ലെ
9/എഫ്2/2016/ വനം
നമ്പര്‍ കത്തു പ്രകാരം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
അടിയന്തരമായി
നിയമനം നല്കുവാന്
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
വനം
ഡിപ്പോകളിലെ തടികളുടെ
ലേലം
4614.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
ഡിപ്പോകളില്‍ തടികളുടെ
ലേലം ഓണ്‍ലൈന്‍
സംവിധാനത്തിലാക്കിയത്
എന്നുമുതലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓണ്‍ലൈന്‍
സംവിധാനം കാര്യക്ഷമമായി
നടക്കാത്തതുമൂലം
സര്‍ക്കാരിന് വരുമാന
നഷ്ടം ഉണ്ടാകുന്നതും
തടികള്‍
നശിക്കുന്നതുമായ സ്ഥിതി
വിശേഷം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
വനം
ഡിപ്പോകളിലെ
ഓണ്ലൈന്വല്ക്കരണം
പൂര്‍ത്തീകരിക്കുന്നതിനും
ഓണ്‍ലൈന്‍ സംവിധാനം
കാര്യക്ഷമമാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
വനം
കത്തിനശിക്കുന്നത്
തടയാന്‍ നടപടി
4615.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷം ഇതുവരെ എത്ര
ഹെക്ടര്‍ വനഭൂമി
കത്തിനശിക്കുകയുണ്ടായി
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;എങ്കിൽ
വിശദമാക്കാമോ ;
(ബി)
ഇവ
ഏതൊക്കെ
പ്രദേശങ്ങളിലാണെന്ന്
വ്യക്തമാക്കുമോ; ഇതുവഴി
വകുപ്പിനുണ്ടായ
നഷ്ടമെത്ര രൂപയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്താമോ;
(സി)
മുളകളില്‍
നിന്നും തീ പടരാനുള്ള
സാധ്യത ഇപ്പോള്‍ വളരെ
കുറവാണെന്ന കാര്യം വനം
വകുപ്പ് കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
തീപിടുത്തത്തിനു
പിന്നിലെ മനുഷ്യരുടെ
ഇടപെടല്‍ വകുപ്പ്
പരിശോധന
വിധേയമാക്കിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇതു തടയുന്നതിന് വനം
വകുപ്പ് എന്തൊക്കെ
നടപടികള്‍ കൈക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
വന്യ
മൃഗങ്ങള്‍ മൂലമുള്ള
വിളനാശം
4616.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനവാസ
പ്രദേശങ്ങളില്‍
കാര്‍ഷിക വിളകള്‍ക്ക്
കാട്ടുപന്നി, കുരങ്ങ്
തുടങ്ങിയവ മൂലം
ഉണ്ടാകുന്ന വിളനാശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവയെ
നിയന്ത്രിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ ?
കൃഷി
നശിപ്പിക്കുന്ന
വന്യമൃഗങ്ങള്‍
4617.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിലിറങ്ങി
കൃഷി നശിപ്പിക്കുന്ന
വന്യമൃഗങ്ങളെ കൊല്ലാന്‍
കര്‍ഷകര്‍ക്ക്
അനുവാദമുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
മൃഗങ്ങളെ കൊല്ലാനാണ്
അനുവാദം ഉള്ളതെന്ന്
പറയാമോ;
(ബി)
ഇത്തരത്തില്‍
വന്യമൃഗങ്ങളെ
കൊല്ലുന്നതിന്
എന്തെങ്കിലും
നിബന്ധനകള്‍ ഉണ്ടോ;
നിബന്ധനകള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ;
(സി)
നാട്ടിലിറങ്ങുന്ന
വന്യമൃഗങ്ങള്‍
വളര്‍ത്തുമൃഗങ്ങളെ
ആക്രമിച്ചാല്‍
നഷ്ടപരിഹാരം ലഭിക്കുമോ;
എങ്കില്‍ കഴിഞ്ഞ 5
വര്‍ഷത്തിനിടെ
ഇത്തരത്തില്‍ എത്ര
പേര്ക്ക്എത്ര രൂപ വീതം
നഷ്ടപരിഹാരം
നല്‍കിയെന്ന്
വ്യക്തമാക്കുമോ?
ലേലം
ചെയ്യാനായി
സംഭരിച്ചിരിക്കുന്ന
തടികളുടെ അളവ്
4618.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം വകുപ്പിന്റെ വിവിധ
ഡിപ്പോകളില്‍ ലേലം
ചെയ്യാനായി
സംഭരിച്ചിരിക്കുന്ന
തടികളുടെ അളവ്
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
യഥാസമയം
ലേലം ചെയ്ത്
നല്കാത്തതിനാല് ഈ
തടികള്‍ നശിച്ചുപോകുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
പിന്നോക്ക
വിഭാഗങ്ങള്‍ക്ക് ലേല
വ്യവസ്ഥയില്‍ ഇളവ്
നല്കി കുറഞ്ഞ
നിരക്കില്‍ തടി
നല്കുന്ന കാര്യം
പരിഗണിക്കുമോ;
വിശാദാംശം നല്‍കുമോ?
ശബരിമല
മാസ്റ്റര്‍ പ്ലാനിന്
വനഭുമി
4619.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
പദ്ധതി
നടപ്പാക്കുന്നതിനായി
എത്ര ഏക്കര്‍ ഭൂമി
വിട്ടുനല്‍കാനാണ് വനം
വകുപ്പിനോട്
ആവശ്യപ്പെട്ടിരിക്കുന്നത്;
(ബി)
ഇതിനായി
ഭൂമി
വിട്ടുനല്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ഏക്കര്‍ ഭൂമിയെന്ന്
വെളിപ്പെടുത്താമോ ;
(സി)
ഭൂമി
വിട്ടു
നല്കിയിട്ടില്ലെങ്കില്
ഇതിനായുള്ള നടപടികള്‍
ഏതു ഘട്ടം വരെയായി
എന്ന് വ്യക്തമാക്കുമോ;
ഇതു സംബന്ധിച്ചുള്ള
ഫയല്‍ ഇപ്പോള്‍ ആരുടെ
പക്കലാണ് ഉള്ളത്; ഭൂമി
എന്നത്തേയ്ക്ക്
കൈമാറാനാകും എന്ന്
അറിയിക്കുമോ?
വനമേഖല
സംരക്ഷിക്കാന്‍
ജീവനക്കാര്‍
4620.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനമേഖല
സംരക്ഷിക്കുന്നതിനായി
എത്ര തസ്തികകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ നിലവില്‍
എത്ര
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
വനപാലകര്‍ക്ക്
ആധുനിക ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിനും
വന്യമൃഗങ്ങളെ കൈകാര്യം
ചെയ്യുന്നതിന് പ്രത്യേക
പരിശീലനം
നല്‍കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
സാമൂഹ്യ
വനവത്കരണ പദ്ധതി
4621.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യ വനവത്കരണ
പദ്ധതിയുടെ ഭാഗമായി
നിലവില്‍ ഏതെല്ലാം
മരങ്ങളാണ്
വച്ചുപിടിപ്പിക്കുന്നത്
എന്ന് അറിയിക്കുമോ;
(ബി)
നിലവില്‍
വച്ചുപിടിപ്പിച്ചിട്ടുള്ളതും
ഭൂഗര്‍ഭ ജലം വളരെയധികം
ചൂഷണം ചെയ്യുന്നതുമായ
അക്കേഷ്യ, യൂക്കാലി
തുടങ്ങിയ തരം മരങ്ങള്‍
മുറിച്ചു മാറ്റി
ജലചൂഷണം നടത്താത്ത
മരങ്ങള്‍
നട്ടുപിടിപ്പിക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ ?
സാമൂഹ്യ
വനവല്‍ക്കരണ പദ്ധതി
4622.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ സാമൂഹ്യ
വനവല്‍ക്കരണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
സാമൂഹ്യ
വനവല്‍ക്കരണത്തിനായി
1.7.2011 മുതല്‍
31..3.2016 വരെയുള്ള
കാലയളവില്‍ എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
റോഡരികിലുള്ള
മരങ്ങള്‍ വ്യാപകമായി
വെട്ടിനീക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതു
തടയുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ?
കണ്ടല്‍
സംരക്ഷണത്തിനായി
പെട്രോനെറ്റ്
എല്‍.എന്‍.ജി.യില്‍
നിന്നും ലഭിച്ച തുക
4623.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ടല്‍
സംരക്ഷണത്തിനായി
പെട്രോനെറ്റ്
എല്‍.എന്‍.ജി.യില്‍
നിന്നും ആകെ ലഭിച്ച തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക ഏതൊക്കെ
കാര്യങ്ങള്‍ക്കായാണ്
വിനിയോഗിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
തുകയുടെ വിനിയോഗം
സംബന്ധിച്ച കാര്യങ്ങള്‍
തീരുമാനിക്കുന്നത്
ആരെന്ന്
വ്യക്തമാക്കാമോ;
(ഡി)
പെട്രോനെറ്റ്
എല്‍.എന്‍.ജി.യുടെ
കോര്‍പ്പറേറ്റ്
സോഷ്യല്‍
റെസ്പോണ്‍സിബിലിറ്റിയുടെ
ഭാഗമായി ലഭിച്ച തുക
വിനിയോഗിക്കുന്നതു
സംബന്ധിച്ച കാര്യങ്ങള്‍
ജനപ്രതിനിധികളുമായി
കൂടിയാലോചിച്ചാണോ
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കാമോ?
ഹൈറേഞ്ച്
മൗണ്ടന്‍ ലാന്റ് സ്കേപ്പ്
പ്രോജക്ട്
4624.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യ
ഹൈറേഞ്ച് മൗണ്ടന്‍
ലാന്റ് സ്കേപ്പ്
പ്രോജക്ട് കേരളത്തില്‍
നടപ്പിലാക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
പ്രദേശങ്ങളിലാണ് ഈ
പ്രോജക്ട്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഈ
പ്രോജക്ടിനായി
പ്രതീക്ഷിക്കുന്ന വിദേശ
സഹായം എത്രയെന്ന്
വിശദമാക്കാമോ?
കണ്ണൂര്‍
ജില്ലയിലെ
കണ്ടല്‍കാടുകളുടെ
സംരക്ഷണം
4625.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കണ്ടല്‍കാടുകളെ
സംരക്ഷിക്കുന്നതിനും
അനുയോജ്യമായ പുതിയ
സ്ഥലങ്ങളില്‍
വ്യാപിപ്പിക്കുന്നതിനും
ഇത് സന്നദ്ധ
സംഘടനകളുടെയും തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുടെയും
സഹകരണത്തോടെ
നടപ്പിലാക്കുന്നതിനും
എന്തെങ്കിലും പദ്ധതി
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ?
പെരിയാര്‍
വെസ്റ്റ് ഡെപ്യൂട്ടി
ഡയറക്ടര്‍ക്കെതിരെയുള്ള
അന്വേഷണം
4626.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിയാര്‍
വെസ്റ്റ് ഡെപ്യൂട്ടി
ഡയറക്ടര്‍ സി.
ബാബുവിനെതിരെ
വകുപ്പുതലത്തിലും,
പോലീസ് തലത്തിലും,
വിജിലന്‍സ് തലത്തിലും
എത്ര അന്വേഷണങ്ങള്‍
നടന്നുവരുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ശ്രീ.സി.
ബാബു ഈ തസ്തികയില്‍
എത്ര കാലമായി
തുടരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
വകുപ്പുതല
അന്വേഷത്തിന്െറയോ
പോലീസ്
അന്വേഷണത്തിന്െറയോ
അടിസ്ഥാനത്തില്‍
ഇദ്ദേഹത്തിനെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പ്രോജക്ട്
സാറ്റര്‍ഡേ പദ്ധതി
4627.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
"പ്രോജക്ട് സാറ്റര്‍ഡേ"
കാെണ്ടുണ്ടാകുന്ന
നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
കെെക്കൊണ്ട നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
ആങ്ങാമൂഴി
ചെക്ക്പോസ്റ്റിലൂടെ
ഗവിയിലേയ്ക്ക് വാഹനങ്ങള്‍
4628.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആങ്ങാമൂഴി
ചെക്ക്പോസ്റ്റിലൂടെ
ഗവിയിലേയ്ക്ക്
വിനോദസഞ്ചാരികളുടെ എത്ര
വാഹനങ്ങളാണ് ഓരോ
ദിവസവും കടത്തി
വിടുന്നത്;
(ബി)
ഡി.റ്റി.പി.സി.യുടെ,
ടൂറിസവുമായി
ബന്ധപ്പെട്ട
വാഹനങ്ങള്‍ക്കും ഈ
എണ്ണം
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഡി.റ്റി.പി.സി.യുടെ
എത്ര വാഹനങ്ങളാണ്
ദിനംപ്രതി
കടത്തിവിടാറുള്ളത്;
(സി)
ഇത്തരത്തില്‍
വാഹന നിയന്ത്രണം
ഏര്‍പ്പെടുത്തിയിരിക്കുന്നതിന്
കാരണം വ്യക്തമാക്കാമോ;
(ഡി)
ദിവസേന
രാവിലെ എത്ര മണി
മുതലാണ് ആങ്ങാമൂഴിയില്‍
നിന്നും
വിനോദസഞ്ചാരികളുടെ
വാഹനങ്ങള്‍ വിടുന്നത്;
തിരികെ എത്താനുള്ള സമയം
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
(ഇ)
വിനോദസഞ്ചാരികളുടെ
വരവ് വര്‍ദ്ധിച്ച
സാഹചര്യത്തില്‍
നിലവിലുള്ളത് കൂടാതെ
അധികമായി 10
വാഹനങ്ങള്‍ക്കുകൂടി
പോകാനുള്ള അനുമതി
നല്കാന് നീക്കം
നടക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
മലക്കപ്പാറ,
പുളിയിലപ്പാറ മേഖലകളില്‍
വന്യജീവികളുടെ ആക്രമണം
4629.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിളളി
പഞ്ചായത്തിലെ തോട്ടം,
മലയോര മേഖലകളായ
മലക്കപ്പാറ,
പുളിയിലപ്പാറ
മേഖലകളില്‍
വന്യജീവികളുടെ ആക്രമണം
വ്യാപകമായ
സാഹചര്യത്തില്‍
താമസിക്കുന്ന
ഭൂമിയ്ക്ക് പട്ടയമില്ല
എന്ന കാരണത്താല്‍
പ്രദേശവാസികള്‍ക്ക് വനം
വകുപ്പില്‍ നിന്നും
നഷ്ടപരിഹാരം
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വന്യജീവി
ആക്രമണത്തില്‍
നാശനഷ്ടമുണ്ടാകുന്ന
എല്ലാവര്ക്കും
നഷ്ടപരിഹാരം
നല്കുവാന് ആവശ്യമായ
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ?
ഇക്കോടൂറിസം
പദ്ധതി
T 4630.
ശ്രീ.എം.
സ്വരാജ്
,,
സി. കെ. ശശീന്ദ്രന്
,,
എ. എന്‍. ഷംസീര്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
സംരക്ഷണത്തെക്കുറിച്ച്
ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിനും
പരിസ്ഥിതി വിദ്യാഭ്യാസം
നല്‍കുന്നതിനും ഉതകും
വിധം ഇക്കോടൂറിസം
പദ്ധതി
വികസിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
തദ്ദേശീയരായ
ആളുകളുടെ പങ്കാളിത്തം
ഉറപ്പു വരുത്തുന്നതിനും
അവര്‍ക്ക് തൊഴില്‍
പ്രദാനം ചെയ്യുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കോ
ടൂറിസം കേന്ദ്രങ്ങള്‍
വികസിപ്പിക്കുന്നതിന്റെ
മുന്നോടിയായി ഇത്തരം
സ്ഥലങ്ങളില്‍
ഇക്കോടൂറിസം
കൊണ്ടുണ്ടാകുന്ന
പാരിസ്ഥിതിക സാമൂഹിക
പ്രത്യാഘാതങ്ങളെക്കുറിച്ച്
പഠിക്കാറുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമോ?
വനത്തിലുള്ള
ആദിവാസി ഊരുകൂട്ടങ്ങള്‍
4631.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനത്തില്‍
എത്ര ആദിവാസി
ഊരുകൂട്ടങ്ങള്‍
താമസിക്കുന്നുണ്ടെന്ന്
വനം വകുപ്പ്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര
ഊരുകൂട്ടങ്ങള്‍ക്ക്
വനവിഭവങ്ങളിലുള്ള
സാമൂഹികാവകാശം
കല്പ്പിച്ചു
നല്‍കിയിട്ടുണ്ട്;
(സി)
എങ്കില്‍
ബാക്കിയുള്ള
ഊരുകൂട്ടങ്ങള്‍ക്ക്
സാമൂഹികാവകാശം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഇതിന്റെ നോഡല്വകുപ്പായ
പട്ടിക വര്‍ഗവികസന
വകുപ്പുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഊരിനുണര്‍വ്
കാടിനുണര്‍വ് പദ്ധതി
4632.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ഊരുകളുടെ
ഉന്നമനത്തിനായി
'ഊരിനുണര്‍വ്
കാടിനുണര്‍വ്' എന്ന
പേരില്‍ ഒരു പദ്ധതി വനം
വകുപ്പിന് കീഴില്‍
നടപ്പാക്കിയിട്ടുണ്ടോ;
എത്ര രൂപ ഇതിന് വേണ്ടി
നീക്കിവെച്ചു;
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
കാര്യങ്ങളാണ് ഈ
പദ്ധതിയിലൂടെ
നടപ്പിലാക്കിയത്;
വ്യക്തമാക്കാമോ;
(സി)
പദ്ധതി
തിരിച്ചും ജില്ല
തിരിച്ചും ഇതിലേക്കായി
അനുവദിച്ച തുകയും
ചെലവഴിച്ച തുകയും
വ്യക്തമാക്കാമോ?
ഇക്കോടൂറിസം
കേന്ദ്രങ്ങളില്‍ സുരക്ഷാ
ക്രമീകരണങ്ങള്‍
4633.
ശ്രീ.പി.ടി.
തോമസ്
,,
സണ്ണി ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കോടൂറിസം
കേന്ദ്രങ്ങളില്‍
സന്ദര്‍ശകര്‍ക്കായി
എന്തെല്ലാം സുരക്ഷാ
ക്രമീകരണങ്ങളാണ്
ഒരുക്കുവാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വനാശ്രിത
സമൂഹത്തിലുളളവരെ
ഇതിനായി
പ്രയോജനപ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
കൈക്കൊളളാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
വന്യമൃഗങ്ങള്‍
കൃഷി നശിപ്പിച്ചതിനുള്ള
നഷ്ടപരിഹാരം
4634.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
കൃഷി നശിപ്പിച്ചാല്‍
നഷ്ടപരിഹാരം
നല്‍കുന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ആനക്കാംപൊയില്‍
പ്രദേശത്ത്
വന്യമൃഗങ്ങള്‍ കൃഷി
നശിപ്പിച്ചതിനുള്ള
നഷ്ടപരിഹാരം
നല്‍കുന്നതിന് കാലതാമസം
നേരിട്ടകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നഷ്ടപരിഹാരം
അടിയന്തിരമായി വിതരണം
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ടൂറിസ്റ്റുകള്‍
സന്ദര്‍ശിക്കുന്ന പ്രധാന
ഫോറസ്റ്റ് ഏരിയകള്‍
4635.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ടൂറിസ്റ്റുകള്‍
സന്ദര്‍ശിക്കുന്ന
പ്രധാന ഫോറസ്റ്റ്
ഏരിയകള്‍
ഏതൊക്കെയാണെന്ന് ജില്ല
തിരിച്ചും ഡിവിഷന്
തിരിച്ചും
വ്യക്തമാക്കുമോ;
(ബി)
ഇവിടെ
വരുന്ന
ടൂറിസ്റ്റുകള്‍ക്ക്
എന്തൊക്കെ
സൗകര്യങ്ങളാണ് ചെയ്തു
കൊടുക്കപ്പെടുന്നത്;
ഇതിന്റെ
ഉത്തരവാദിത്വമുള്ള
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
കേരളത്തിലെ ഓരോ
ഫോറസ്റ്റ് ടൂറിസ്റ്റ്
കേന്ദ്രങ്ങളുടെയും
ചാര്‍ജ്ജുള്ള
ഓഫീസര്‍മാരുടെ വിശദമായ
വിവരം ലഭ്യമാക്കുമോ;
(സി)
ടൂറിസ്റ്റുകള്‍,
അവര്‍ക്കുണ്ടായ
അസൗകര്യങ്ങള്‍
ചൂണ്ടിക്കാട്ടി
പരാതികള്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഓരോ
പരാതിയിലും എടുത്ത
നടപടി വിശദമായി
വ്യക്തമാക്കുമോ;
(ഡി)
ഓരോ
കേന്ദ്രങ്ങളിലും സ്ഥിരം
ജീവനക്കാര്‍, ദിവസവേതന
ജീവനക്കാര്‍ തുടങ്ങിയ
ഉദ്യോഗസ്ഥര്‍ ജോലി
ചെയ്തുവരുന്നുണ്ടോ; ഈ
ഉദ്യോഗസ്ഥരില്‍
ഫോറസ്റ്റ് വകുപ്പിന്റെ
ഉദ്യോഗസ്ഥര്‍ എത്ര;
മറ്റുള്ളവര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
വി.എസ്.എസ് എന്ന
വിഭാഗത്തെക്കുറിച്ച്
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ഇ)
ഈ
കേന്ദ്രങ്ങളില്‍
ടൂറിസ്റ്റുകളില്‍
നിന്നും പലതരത്തിലുള്ള
ഫീസ് വസൂലാക്കുന്നതായി
പരാതി ലഭിച്ചിട്ടുണ്ടോ;
പണപിരിവിന്റെ വ്യക്തമായ
കണക്ക്, ടൂറിസ്റ്റ്
കേന്ദ്രം
അടിസ്ഥാനമാക്കി
വിശദമാക്കുമോ; അമിതമായി
പണപ്പിരിവ് നടത്തുന്ന
കേന്ദ്രങ്ങളിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെ
അടിയന്തരമായി നടപടി
സ്വീകരിക്കുമോ;
(എഫ്)
സംസ്ഥാനത്തെ
ഓരോ ഫോറസ്റ്റ്
ടൂറിസ്റ്റ്
കേന്ദ്രങ്ങളിലും കഴിഞ്ഞ
2011 ജനുവരി മുതലുള്ള
വ്യക്തമായ വരവ്, ചെലവ്
കണക്ക് വിശദമാക്കുമോ;
വിശദമായ വിവരം
ലഭ്യമാക്കുമോ?
ആദിവാസികള്‍ക്ക്
മരം മുറിച്ച്
ഉപയോഗിക്കുന്നതിന് അനുമതി
4636.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
പി.ടി.എ. റഹീം
,,
കെ. ബാബു
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദിവാസികള്‍
സ്വയംനട്ടുവളര്ത്തിയതും
പരിപാലിച്ച്
പോരുന്നതുമായ ആഞ്ഞിലി ,
പ്ലാവ് തുടങ്ങിയ
മരങ്ങള്‍ ഭവന
നിര്‍മ്മാണം അടക്കമുള്ള
സ്വന്തം
ആവശ്യങ്ങള്‍ക്ക് പോലും
മുറിച്ച്
ഉപയോഗിക്കുന്നതിന്
പ്രയാസം
അനുഭവപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ആദിവാസികള്‍ക്ക്
മരം മുറിച്ച്
ഉപയോഗിക്കുന്നതിന്
നിലവില്‍ ആരുടെയെല്ലാം
അനുമതിയാണ്
ലഭിക്കേണ്ടതെന്ന്
അറിയിക്കുമോ;
(ഡി)
പുതിയ
മരങ്ങള്‍ വച്ചു
പിടിപ്പിക്കുന്നതില്നിന്നും
ആദിവാസികളെ
നിരുത്സാഹപ്പെടുത്തുന്നതാണ്
ഈ അവസ്ഥ എന്നത്
പരിഗണിച്ചും
പരിസ്ഥിതിയ്ക്ക് ദോഷം
സംഭവിക്കാത്ത
വിധത്തിലും
ഇടനിലക്കാരുടെ
ചൂഷണത്തില്‍നിന്നു
സംരക്ഷണം ഉറപ്പാക്കിയും
ഇത്തരം മരങ്ങള്‍
മുറിയ്ക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
വനോത്പന്നങ്ങളുടെ
ഇ-ലേലം
4637.
ശ്രീ.പി.വി.
അന്‍വര്‍
,,
എസ്.രാജേന്ദ്രന്
,,
ഡി.കെ. മുരളി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം വകുപ്പ് ശേഖരിച്ച്
വില്പന നടത്തുന്ന
വനോത്പന്നങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
വര്‍ഷവും ശരാശി എത്ര
കോടി രൂപയുടെ
വില്പനയാണ് ഇപ്രകാരം
നടത്തുന്നതെന്ന്
വിശദമാക്കാമോ;
(സി)
ലോക
പ്രശസ്തമായ നിലമ്പൂര്‍
തേക്ക്, മറയൂര്‍ ചന്ദനം
എന്നിവ ഉള്‍പ്പെടെയുള്ള
വനോത്പന്നങ്ങളുടെ
വില്പന നേരിട്ട്
ഹാജരാകുന്നവര്‍ക്ക്
മാത്രം
പങ്കെടുക്കാവുന്ന
രീതിയില്‍ നിന്നും
മാറ്റം വരുത്തി, ഇ-ലേലം
നടത്തുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ആദിവാസിക്ഷേമത്തിന്
വനം വകുപ്പ് പദ്ധതികൾ
4638.
ശ്രീ.പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികളുടെ
ക്ഷേമം ലക്ഷ്യമിട്ടു
നടപ്പാക്കുന്ന തേനീച്ച
വളര്‍ത്തല്‍, ഔഷധസസ്യ
കൃഷി എന്നിവ ഏതൊക്കെ
മേഖലകളില്‍
നടപ്പാക്കാനാണ് വനം
വകുപ്പ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഇവര്‍ക്ക് വനം വകുപ്പ്
എന്തൊക്കെ സഹായങ്ങള്‍
ലഭ്യമാക്കുമെന്ന്
വിശദമാക്കുമോ;
(സി)
ഉല്പന്ന
വിപണനത്തിന് എന്തൊക്കെ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്?
വനോല്‍പ്പന്നങ്ങള്‍
വില്പന നടത്താന്‍
സംവിധാനം
4639.
ശ്രീ.വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനോല്‍പ്പന്നങ്ങള്‍
ശേഖരിച്ച് വില്പന
നടത്താന്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
തരം വനവിഭവങ്ങളാണ്
വില്‍പ്പന
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
വര്‍ഷം എത്ര വരുമാനമാണ്
ഇതുവഴി
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നിയമിതരായ
ഡി.എഫ്.ഒ മാര്‍
4640.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടെറിട്ടോറിയല്‍
വന്യജീവി ഡിവിഷനുകളില്‍
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നിയമിതരായ
ഡി.എഫ്.ഒ. മാരില്‍ എത്ര
പേര് അതേ
ഡിവിഷനുകളില്ത്തന്നെ
ഇപ്പോഴും
തുടരുന്നുണ്ട്; ഇവരുടെ
പേര് , തസ്തിക എന്നിവ
ഡിവിഷന് തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥരില്‍ എത്ര
പേര്‍ക്കെതിരെ വകുപ്പ്
തലത്തിലോ,
പോലീസ്/വിജിലന്‍സ്
അന്വേഷണമോ
നിലവിലുണ്ട്; ഇവരുടെ
പേര്, തസ്തിക എന്നിവ
ലഭ്യമാക്കുമോ?
ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
അന്തര്‍ജില്ലാ സ്ഥലമാറ്റം
4641.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
I, ഗ്രേഡ്II
തസ്തികകളില്‍ പത്തും
പതിനഞ്ചും
വര്ഷമത്തിലധികമായി
വടക്കന്‍ ജില്ലകളില്‍
ജോലി നോക്കുന്ന
ഉദ്യോഗസ്ഥര്‍ സ്വന്തം
നാട്ടിലേയ്ക്ക് സ്ഥലം
മാറ്റത്തിനായി
അപേക്ഷിച്ചിട്ടും
ലഭിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കാന്‍
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കാമോ;
(ബി)
ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
അന്തര്‍ ജില്ലാ
സ്ഥലംമാറ്റത്തിന്
നിലവിലുള്ള
തടസ്സമെന്താണെന്ന്
വ്യക്തമാക്കുമോ; ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
I പ്രൊമോഷന്
ലഭിച്ചവര്‍ക്ക് ഇതുവരെ
ജനറല്‍ ട്രാന്‍സ്ഫര്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലായെങ്കില്‍ കാരണം
വെളിപ്പെടുത്തുമോ?
കോഴി
വളര്‍ത്തലും കന്നുകാലി
വളര്‍ത്തലും
T 4642.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴി
വളര്‍ത്തലും കന്നുകാലി
വളര്‍ത്തലും നിലവില്‍
കൃഷിയായി
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇവയ്ക് അംഗീകാരം
നല്കി,
കൃഷിക്കാര്‍ക്ക്
നല്കുന്ന
ആനുകൂല്യങ്ങള്‍ കോഴി
വളര്‍ത്തലിലും
കന്നുകാലി
വളര്‍ത്തലിലും
ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും
നല്‍കുമോ;വിശദമാക്കുമോ?
കെപ്കോ
വില്‍ക്കുന്ന കോഴിയിറച്ചി
T 4643.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെപ്കോ
വില്‍ക്കുന്ന ഇറച്ചി
കോഴികളെ സ്വന്തം
ഫാമിലാണോ
വളര്‍ത്തിയെടുക്കുന്നത്;
അല്ലെങ്കില്‍ വേറെ
എവിടെയൊക്കെയാണെന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കെപ്കോ
സ്വകാര്യ
കോഴിവളര്ത്തുകാരെ
ഇതിനായി ഏതെല്ലാം
രീതിയില്‍
ഉപയോഗപ്പെടുത്തിവരുന്നുവെന്ന്
വിശദമാക്കുമോ;
(സി)
കോഴിയിറച്ചിക്കായി
സ്വകാര്യ
കോഴിവളര്ത്തുകാരെ
കെപ്കോ
സമീപിക്കേണ്ടിവരുന്നതിന്റെ
കാരണം അറിയിക്കുമോ?
കാര്‍ഷിക
വികസന നയത്തിൽ മൃഗസംരക്ഷണ
വകുപ്പുമായി ബന്ധപ്പെട്ട
നിർദ്ദേശങ്ങൾ
4644.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
കാര്‍ഷിക വികസന
നയത്തില്‍ ഉള്‍പ്പെട്ട
ഏതൊക്കെ
നിര്‍ദ്ദേശങ്ങള്‍
മൃഗസംരക്ഷണ വകുപ്പ്
നടപ്പിലാക്കിയിട്ടുണ്ട്;
വിശദീകരിക്കാമോ;
(ബി)
കാര്‍ഷിക
വികസന നയത്തിന്റെ
നടത്തിപ്പുമായി
ബന്ധപ്പെട്ട് പ്രസ്തുത
വകുപ്പ് ഇതേവരെ
നടപ്പിലാക്കിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുമോ ; ഇത്
സംബന്ധിച്ച്
എന്തെങ്കിലും രേഖകള്‍
ഉണ്ടെങ്കില്‍ അവ
ലഭ്യമാക്കാമോ;
(സി)
കാര്‍ഷിക
വികസന നയത്തിന്
അനുസൃതമായി ഗോ ആധാര്‍
എന്ന പദ്ധതിയുടെ
നടത്തിപ്പിനെക്കുറിച്ച്
വിശദമാക്കാമോ;
(ഡി)
കേരളത്തില്‍
വില്‍ക്കപ്പെടുന്ന
കാലിത്തീറ്റയുടെയും
കോഴിത്തീറ്റയുടെയും
ഗുണമേന്മ വളരെ
കുറവാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
കാലിത്തീറ്റയുടെ
ഗുണമേന്മ
കണ്ടെത്തുന്നതിനും
ഗുണമേന്മ
ഉറപ്പാക്കുന്നതിനും
വിഭാവനം
ചെയ്തുകൊണ്ടുള്ള
കാലിത്തീറ്റ ഗുണമേന്മ
നിയന്ത്രണ ബില്ലിന്റെ
നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ;
(എഫ്)
ചെറുകിട
പശു വളര്‍ത്തല്‍, കോഴി
വളര്‍ത്തല്‍
യൂണിറ്റുകള്‍ക്ക്
സബ്സിഡി നിരക്കില്‍
വൈദ്യുതി
ലഭ്യമാക്കണമെന്ന
കാര്‍ഷിക വികസന
നയത്തിലെ നിര്‍ദ്ദേശം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ജി)
കേരളത്തില്‍
വ്യാപകമായി കൃത്രിമ
ചൈനീസ് മുട്ടകള്‍
വില്പന നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉപഭോക്താവ് വാങ്ങുന്ന
കോഴി-താറാവ്-കാടമുട്ടകള്‍
ഭക്ഷ്യയോഗ്യമാണെന്ന്
ഉറപ്പ് വരുത്തുവാന്‍
എന്തൊക്കെ നടപടികളാണ്
മൃഗസംരക്ഷണ വകുപ്പ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
സ്വകാര്യ
കന്നുകാലി ഫാമുകളുടെ
വിവരശേഖരണം
4645.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
കെ.എം.ഷാജി
,,
ടി.എ.അഹമ്മദ് കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ കന്നുകാലി
ഫാമുകളുടെ വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കന്നുകാലി
ഫാമുകള്‍ക്ക് നല്കുന്ന
സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ഫാമുകളില്‍ നിന്ന്
സ്വകാര്യസംരംഭകര്‍ക്ക്
ലഭ്യമാവുന്ന സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
പാലക്കാട്
ജില്ലയിൽ വന്യമൃഗങ്ങളുടെ
ആക്രമണ ഭീഷണിയുളള
സ്ഥലങ്ങള്‍
4646.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
വന്യമൃഗങ്ങളുടെ ആക്രമണ
ഭീഷണിയുളള സ്ഥലങ്ങള്‍
ഏതെല്ലാമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ബി)
വന്യമൃഗ
ആക്രമണ ഭീഷണി
തടയുന്നതിനായി
എന്തെല്ലാം
മുന്‍കരുതല്‍ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
അതിനായി എത്ര തുക
ചെലവഴിച്ചു; വിശദാംശം
ലഭ്യമാക്കാമോ?
വെറ്ററിനറി
ഉപകേന്ദ്രങ്ങള്‍
4647.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെറ്ററിനറി
ഉപകേന്ദ്രങ്ങളുടെ
നിയന്ത്രണം റീജിയണല്‍
അനിമല്‍ ഹസ്ബന്‍ഡറി
സെന്ററിന്
കീഴിലാക്കാനുള്ള നടപടി
സ്വീകരിക്കുമോ;
സര്‍ക്കാര്‍
കെട്ടിടങ്ങളിലും വാടക
കെട്ടിടങ്ങളിലും
പ്രവര്‍ത്തിക്കുന്ന
വെറ്ററിനറി
ഉപകേന്ദ്രങ്ങളുടെ
എണ്ണമെത്രവീതമാണെന്ന്
അറിയിക്കുമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം എത്ര
വെറ്ററിനറി
ഉപകേന്ദ്രങ്ങള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുവാന്‍
പദ്ധതിയുണ്ട്; അവ
ഏതെല്ലാം; വെറ്ററിനറി
ഉപ കേന്ദ്രങ്ങളില്‍
പ്രാഥമിക
ചികില്‍സയ്ക്കാവശ്യമായ
വിരമരുന്നും മറ്റു
മരുന്നുകളും ഗ്ലൗസും
ലഭ്യമാക്കുമോ?
കാലിത്തീറ്റയുടെ
വിലവർദ്ധനവ്
4648.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലിത്തീറ്റയുടെ വില
ക്രമാതീതമായി
വര്‍ദ്ധിച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
കാലിത്തീറ്റയുടെ
സബ്സിഡി തുക
വര്‍ദ്ധിപ്പിക്കുന്നതിനും
വില
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്-I
4649.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പിലെ
ലൈവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
ആദ്യ പ്രൊമോഷന്
പോസ്റ്റായ ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍
ഗ്രേഡ്-I കാര്‍ക്ക്
മറ്റ്
വകുപ്പുകളിലെപ്പോലെ
ജനറല്‍ ട്രാന്‍സ്ഫര്‍
നടപ്പിലാക്കുമോ;
ഇല്ലെങ്കില്‍ ഇതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
വര്‍ഷങ്ങളായി
അന്യ ജില്ലകളില്‍ ജോലി
നോക്കുന്ന ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
അവരുടെ സ്വന്തം
ജില്ലകളിലേയ്ക്ക്
മാറ്റം
ലഭിയ്ക്കുന്നതിന്
ജീവനക്കാരുടെ
സൗകര്യാര്‍ത്ഥം ബദല്‍
സംവിധാനം എന്തെങ്കിലും
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഡയറി
സയന്‍സ് കോളേജ്
4650.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഡയറി സയന്‍സ്
കോളേജുകളുണ്ട്; ഇവിടെ
എന്ത് പാഠ്യപദ്ധതികളാണ്
നിലവിലുള്ളത്; ഇവിടെ
എത്ര വിദ്യാര്‍ത്ഥികള്‍
പഠിക്കുന്നുണ്ട്;
ഇവര്‍ക്ക് എന്തെല്ലാം
തൊഴില്‍ സാധ്യതകളാണ്
ഉള്ളത്; ക്ഷീരോത്പാദന
രംഗത്തും കന്നുകാലി
പരിപാലനത്തിലും ഡയറി
സയന്‍സ് കോളേജുകളുടെ
പങ്ക് എന്താണെന്നുള്ളത്
വ്യക്തമാക്കാമോ;
(ബി)
വിതുര
പഞ്ചായത്തിലെ
ചെറ്റച്ചല്‍ ജെഴ്സി
ഫാമില്‍ ഡയറി സയന്‍സ്
കോളേജ് എന്നാണ്
അനുവദിച്ചത്; ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ചെറ്റച്ചല്‍ ജെഴ്സി
ഫാമില്‍ ഡയറി സയന്‍സ്
കോളേജ് തുടങ്ങുന്നതിന്
സൗകര്യപ്രദമായ സ്ഥലം
കണ്ടെത്തി ശുപാര്‍ശ
ചെയ്തിട്ടുണ്ടോ;
എങ്കിൽ ഇവിടെ
കോളേജിനുള്ള ഭൂമി
ലഭിയ്ക്കുന്നതിന്
ഇപ്പോള്‍ തടസ്സം
ഉണ്ടോ;
തടസ്സമുണ്ടെങ്കിൽ
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഡയറി
സയന്‍സ് കോളേജ്
പുതുതായി
ആരംഭിയ്ക്കുന്നതിന്
ഡയറി ഫാമുകള്‍
അനിവാര്യമാണോ; എങ്കിൽ
ചെറ്റച്ചലില്‍
പ്രവര്‍ത്തിക്കുന്ന
ഡയറി ഫാം കോളേജിനായി
പ്രയോജനപ്പടുത്താമോ;
ചെറ്റച്ചലില്‍ ഡയറി
സയന്‍സ് കോളേജ്
തുടങ്ങാന്‍
പ്രയോജനപ്രദമായ മറ്റ്
ഭൗതിക സാഹചര്യങ്ങള്‍
എന്തെല്ലാമാണ്;
കോളേജിന്‍െറ
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര സ്ഥലമാണ് വേണ്ടത്;
(ഡി)
ചെറ്റച്ചലിലെ
ജെഴ്സി ഫാമിന്
എത്രസ്ഥലമാണുള്ളത്;
ഇതില്‍ എത്ര സ്ഥലത്താണ്
ഡയറി ഫാം
പ്രവര്‍ത്തിക്കുന്നത്;
ഇവിടെ
പരിപാലിക്കപ്പെടുന്ന
കന്നുകാലികള്‍
എത്രയാണ്;
(ഇ)
ചെറ്റച്ചല്‍
ജെഴ്സി ഫാമില്‍
അനുവദിച്ച ഡയറി സയന്‍സ്
കോളേജ്
തിരുവനന്തപുരത്ത്
എവിടെയാണ് ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നത്;
എത്ര വിദ്യാര്‍ത്ഥികള്‍
പഠിക്കുന്നു;
എത്രാമത്തെ ബാച്ചാണ്
ഇപ്പോഴുള്ളത്;
ചെറ്റച്ചലില്‍ കോളേജ്
ആരംഭിക്കുന്നതിലെ
കാലതാമസം
വിദ്യാര്‍ത്ഥികളുടെ
തുടര്‍ വിദ്യാഭ്യാസം
തടസ്സപ്പെടുത്തുന്ന
സാഹചര്യം ഉണ്ടോ;
ഇതിനായി എന്തെല്ലാം
കരുതലുകളാണ്
സര്‍ക്കാര്‍
എടുത്തിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ക്ഷീര
കര്‍ഷകരുടെ ഉന്നമനവും
ക്ഷേമവും
4651.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീര കര്‍ഷകരുടെ
ഉന്നമനവും ക്ഷേമവും
മുന്‍നിര്‍ത്തി
സര്‍ക്കാര്‍ എന്താെക്കെ
നടപടികള്‍
കെെക്കൊള്ളുമെന്ന്
വിശദമാക്കുമോ;
(ബി)
കാലിത്തീറ്റ
വില വര്‍ദ്ധനവ്
പിടിച്ചു നിര്‍ത്താന്‍
സബ്സിഡിയായി കൂടുതല്‍
തുക വകയിരുത്തുമോ;
(സി)
കാലിത്തീറ്റ
ഗുണനിലവാരം
പരിശോധിക്കാന്‍ എന്‍.
എ. ബി. എല്‍. (നാഷണല്‍
അക്രിഡിറ്റേഷന്
ബോര്‍ഡ് ഫോര്‍
ടെസ്റ്റിംഗ് ആന്റ്
കാലിബറേഷന് ലാബ്)
അക്രഡിറ്റേഷനോടു
കൂടിയുള്ള സംവിധാനം
സ്റ്റേറ്റ് ലാബില്‍
ലഭ്യമാക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
ക്ഷീര
വികസനത്തിന് പുതിയ
പദ്ധതികള്‍
4652.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ക്ഷീര
വികസനവുമായി
ബന്ധപ്പെട്ട പുതിയ
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
ക്ഷീര
കര്‍ഷകര്‍ക്ക് ക്ഷേമ
പദ്ധതികള്‍
4653.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
കര്‍ഷകരുടെ
ക്ഷേമത്തിനായി
എന്തൊക്കെ പദ്ധതികളാണ്
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ക്ഷീരകര്‍ഷകര്‍
അഭിമുഖീകരിക്കുന്ന
മുഖ്യ പ്രശ്നമായ
കറവക്കാരുടെ ക്ഷാമം
പരിഹരിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
പരിഗണനയിലുള്ളതെന്ന്
അറിയിക്കുമോ;
(സി)
ക്ഷീര
സംഘങ്ങളില്‍ പാല്
നല്കുന്ന ക്ഷീര
കര്‍ഷകരെ ഡയറക്ട്
ബെനഫിറ്റ്
ട്രാന്‍സ്ഫര്‍
സംവിധാനത്തിലേക്ക്
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പാല്
ഉല്പാദനത്തില്
സ്വയംപര്യാപ്തത
4654.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാല്
ഉല്പാദനത്തില്
സ്വയംപര്യാപ്തത
ലക്ഷ്യമാക്കിക്കൊണ്ട്നടപ്പിലാക്കാന്
ഉദ്ദേശിക്കുന്നപദ്ധതികൾക്കായി
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ചെറുകിട
ക്ഷീര കര്‍ഷകര്‍
4655.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
ചെറുകിട ക്ഷീര
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
ക്ഷീരവികസന വകുപ്പ്
ഇപ്പോള്‍
നല്‍കിവരുന്നത്;
മില്‍ക്ക് ഷെഡ്
ഡെവലപ്മെന്റ് പോലുള്ള
പദ്ധതികള്‍ കൊണ്ട്
ഉണ്ടായ നേട്ടങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
കെ.എല്‍.ഡി.
ബോര്‍ഡ് പോലുള്ള
സ്ഥാപനങ്ങളുടെ
സഹായത്തോടെ അത്യുല്പാദന
ശേഷിയുള്ള പശുക്കളെ
കര്‍ഷകര്‍ക്ക്
ലഭ്യമാക്കാനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മില്‍ക്ക്
ഷെഡ് ഡവലപ്പ്മെന്റ്
പദ്ധതി
4656.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മില്‍ക്ക് ഷെഡ്
ഡവലപ്പ്മെന്റ് പദ്ധതി
(എം.എസ്. ഡി.പി.)
നടപ്പിലാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
ഇൗ പദ്ധതി പ്രകാരം
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ക്ഷീരകര്‍ഷകര്‍ക്ക്
ലഭിക്കുന്നത്;
(ബി)
ഇൗ
പദ്ധതി പ്രകാരം ലോണ്‍
അനുവദിക്കുന്നതിന്
ഏതെല്ലാം ധനകാര്യ
സ്ഥാപനങ്ങള്‍
നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു
എന്നും പലിശ നിരക്ക്
എത്രയാണെന്നും
വ്യക്തമാക്കുമോ;
സംസ്ഥാനത്ത്
പ്രതിദിനം ആവശ്യമായ പാല്
4657.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രതിദിനം
ആവശ്യമായ പാലിന്റെ എത്ര
ശതമാനമാണ് സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നതെന്ന്
വിശദമാക്കുമോ;
തീറ്റപ്പൂല്‍
കൃഷി വികസന പദ്ധതി
4658.
ശ്രീ.എം.
വിന്‍സെന്റ്
,,
റോജി എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീറ്റപ്പൂല്‍ കൃഷി
വികസന പദ്ധതി
വിപുലമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയനുസരിച്ച്
ക്ഷീരകര്‍ഷകര്‍ക്ക്
എന്തെല്ലാം
ധനസഹായങ്ങളാണ്
നല്‍കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
ബജറ്റില്‍ എന്തു തുക
വകയിരുത്തിയിട്ടുണ്ട്;
വിശദമാക്കുമോ?
മൃഗശാലകള്‍
നവീകരിക്കാന്‍ നടപടി
4659.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
മൃഗശാലകള്‍
നവീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദീകരിക്കാമോ?
മൃഗശാലകളുടെ
നവീകരണത്തിന് പദ്ധതികള്‍
4660.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗശാലകളുടെ
നവീകരണത്തിന്
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?