'വികസിത
കേരളം' എന്ന മുദ്രാവാക്യം
4365.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എന്തൊക്കെ
പദ്ധതികളാണ് 'വികസിത
കേരളം' എന്ന
മുദ്രാവാക്യം
നേടിയെടുക്കുന്നതിന്
13- ാം പഞ്ചവത്സര
പദ്ധതിയില്‍
നടപ്പാക്കാന്‍
പോകുന്നതെന്ന്
വിശദമാക്കുമോ?
ഗവ.
കോളേജുകളില്‍ പുതിയ
കോഴ്സുകളും അധിക ബാച്ചുകളും
4366.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗവ.
കോളേജുകളില്‍ പുതിയ
കോഴ്സുകളും അധിക
ബാച്ചുകളും
അനുവദിക്കുന്നതിന്
ധനകാര്യ വകുപ്പ് തടസം
നില്‍ക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത തടസം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
എം.എല്‍.എ
- എസ്.ഡി.എഫ്. മുഖേന
നിര്‍മ്മിക്കുന്ന ബസ്സ്
കാത്തിരുപ്പ് കേന്ദ്രങ്ങള്‍
4367.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എം.എല്‍.എ -
എസ്.ഡി.എഫ്. മുഖേന
നിര്‍മ്മിക്കുന്ന ബസ്സ്
കാത്തിരുപ്പ്
കേന്ദ്രങ്ങള്‍
"പ്രതീക്ഷ" ഏജന്‍സി
മുഖേന ചെയ്യണമെന്ന
ഉത്തരവ് നിലവിലുണ്ടോ;
(ബി)
എം.എല്‍.എ
- എസ്.ഡി.എഫ്. ഗെെഡ്
ലെെനില്‍ ആയത്
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇങ്ങനെ
ഒരു ഉത്തരവ് ആരുടെ
നിര്‍ദ്ദേശ പ്രകാരമാണ്
ഇറക്കിയിട്ടുളളതെന്ന്
വിശദമാക്കാമോ;
(സി)
വളരെ
കുറഞ്ഞ ചെലവില്‍
എം.എല്‍.എ -
എസ്.ഡി.എഫ്. ഉപയോഗിച്ച്
നിര്‍മ്മിക്കുന്ന ബസ്
കാത്തിരിപ്പു
കേന്ദ്രങ്ങള്‍ വികസന
ബ്ലോക്കുകള്‍ മുഖേന
(ബി.ഡി.ഒ.)
ചെയ്യുന്നതിന് മേല്‍
ഉത്തരവ്
തടസ്സമുണ്ടാക്കുന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
എം.എല്‍.എ. മാരുടെ
നിര്‍ദ്ദേശ പ്രകാരം
ബി.ഡി.ഒ. മുഖേന മേല്‍
പ്രവൃത്തികള്‍
ചെയ്യുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ആസ്തി
വികസന ഫണ്ട്
4368.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നിയോജക മണ്ഡലത്തില്‍
2012 - 13 മുതല്‍ 2015
- 2016 വരെ ആസ്തി വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ധനകാര്യ വകുപ്പ് അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
വിശദാംശം നല്‍കാമോ;
ഇനിയും അനുമതി
ലഭിക്കാത്ത
പ്രവൃത്തികളുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(സി)
ടി
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
ലഭിച്ചിട്ടുണ്ടോ;
എസ്റ്റിമേറ്റ്
ലഭിക്കാത്തതു
കൊണ്ടാണോ അനുമതി
നല്‍കാത്തതെന്ന്
വ്യക്തമാക്കാമോ ?
ചരക്ക്
സേവന നികുതി
4369.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
നടപ്പിലാക്കുന്നത്
സംബന്ധിച്ച്
ജീവനക്കാര്‍ക്കും,
വ്യാപാരികള്‍ക്കും
പ്രത്യേക പരിശീലനം
ലഭ്യമാക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
ചരക്ക്
സേവന നികുതി
നടപ്പിലാക്കുമ്പോള്‍
സംസ്ഥാന സര്‍ക്കാരിന്
ഏതെല്ലാം മേഖലകളില്‍
വരുമാന വര്‍ദ്ധനവ്
ഉണ്ടാവുമെന്നാണ്
പ്രതീക്ഷിക്കുന്നത്
വിശദമാക്കാമോ?
സംരംഭക
വികസന മിഷന്
4370.
ശ്രീ.ഹൈബി
ഈഡന്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവസംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
സംരംഭക വികസന മിഷന്
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(സി)
എത്ര
സംരംഭകരെയാണ്
പദ്ധതിയനുസരിച്ച്
തെരഞ്ഞെടുത്തിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
എന്തെല്ലാം
ധനസഹായങ്ങളാണ്
സംരംഭകര്‍ക്ക്
നല്‍കുന്നത്;
വിശദമാക്കുമോ?
ബില്ല്
ചോദിച്ച് വാങ്ങുന്നത്
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
4371.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപഭോക്താക്കള്‍
സാധനങ്ങള്‍
വാങ്ങുമ്പോള്‍ ബില്ല്
ചോദിച്ച് വാങ്ങുന്നത്
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇവ
കൂടുതല്‍
പ്രചരിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
ബഡ്ജറ്റ്
പ്രകാരം തുക വകയിരുത്തിയ
പദ്ധതികള്‍
4372.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റ് പ്രകാരം
ചടയമംഗലം മണ്ഡലത്തില്‍
എന്തെല്ലാം
പദ്ധതികള്‍ക്കാണ് തുക
വകയിരുത്തിയിട്ടുളളതെന്ന
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
2016-17
ബഡ്ജറ്റില്‍
നിര്ദ്ദേശിച്ചിട്ടുളള
ചടയമംഗലം നിയോജക
മണ്ഡലത്തിലെ ഏതെങ്കിലും
പദ്ധതി 'കിഫ്ബി' വഴി
നിര്‍വ്വഹിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വില്ലേജ്
ഓഫീസര്‍ തസ്തിക ഡപ്യൂട്ടി
തഹസില്‍ദാരുടെ പദവിയിലേക്ക്
ഉയര്‍ത്തുന്നതിന് നടപടി
4373.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ശമ്പള പരിഷ്കരണ
കമ്മീഷന്
റിപ്പോര്‍ട്ടില്‍
റവന്യൂ വകുപ്പിലെ
വില്ലേജ് ഓഫീസര്‍
തസ്തിക ഡപ്യൂട്ടി
തഹസില്‍ദാരുടെ
പദവിയിലേക്ക്
ഉയര്‍ത്തുന്നതിന്
നിര്‍ദ്ദേശിച്ചിരുന്നുവോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശം
നടപ്പിലാക്കുന്നതിന്
കഴിഞ്ഞ സര്‍ക്കാര്‍
എന്തെങ്കിലും ഉത്തരവ്
ഇറക്കിയിരുന്നോ?
എടുത്ത നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
(സി)
ഇല്ലെങ്കില്‍
ഇൗ സര്‍ക്കാര്‍ ശമ്പള
പരിഷ്കരണ കമ്മീഷന്റെ
നിര്‍ദ്ദേശം
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ; ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ചരക്കുസേവന
നികുതി
4374.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കുസേവന
നികുതി കേരളത്തിന് ഗുണം
ചെയ്യുമെന്ന്
കരുതുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
കേരളത്തെ
എപ്രകാരമെല്ലാമാണ് ഇത്
പ്രതികൂലമായി
ബാധിക്കുന്നത്; ആയത്
മറികടക്കുന്നതിന്
സംസ്ഥാനത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
കഴിയുന്നത്; വിശദവിവരം
നല്‍കുമോ?
ഇടക്കൊച്ചി
സുസ്ഥിര വികസന പദ്ധതി
4375.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1996-2001
കാലഘട്ടത്തിലെ
ബജറ്റില്‍
പ്രഖ്യാപിച്ചതും പശ്ചിമ
കൊച്ചിയുടെ ഭാഗവും
പിന്നോക്കാവസ്ഥയിലുള്ള
പ്രദേശവുമായ
ഇടക്കൊച്ചിയുടെ സമഗ്ര
വികസനത്തിനായി
തയ്യാറാക്കിയിരുന്നതുമായ
'ഇടക്കൊച്ചി സുസ്ഥിര
വികസന പദ്ധതി'യില്‍
എന്തെല്ലാമാണ്
ഉള്‍പ്പെട്ടിരിക്കുന്നത്;
(ബി)
ഈ
പദ്ധതി ഏത് ഏജന്‍സിയാണ്
തയ്യാറാക്കിയത്;
(സി)
ഈ
പദ്ധതിയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
പങ്കാളിത്ത
പെന്ഷന്
4376.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത പെന്ഷന്
പദ്ധതി ആരംഭിച്ചതു
മുതല്‍ ഈ ഇനത്തില്‍
എത്ര ലക്ഷം രൂപ
ജീവനക്കാരില്‍ നിന്ന്
ശേഖരിച്ചിട്ടുണ്ട്;
വര്‍ഷം തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ബി)
ഈ
തുക ഏതെല്ലാം
തരത്തിലാണ്
സൂക്ഷിച്ചിട്ടുള്ളത്;
(സി)
ഈ
തുക ഏതെങ്കിലും വികസന
പ്രവര്‍ത്തനങ്ങള്‍ക്കോ,
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കോ
ഉപയോഗപ്പെടുത്തിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ഡി)
ഇപ്രകാരം
ജീവനക്കാരില്‍ നിന്ന്
സ്വരൂപിക്കുന്ന
തുകയ്ക്ക് മാച്ചിംഗ്
ഗ്രാന്റ്
നല്കുന്നുണ്ടോ;
(ഇ)
ഭാവിയില്‍
ഇത് വന്‍ ബാധ്യതയായി
മാറുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
റബ്ബറിന്റെ
വിലയിടിവ്
4377.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റബ്ബറിന്റെ
വിലയിടിവ് കാരണം
ചെറുകിട കര്‍ഷകര്‍
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
വില
സ്ഥിരതാ ഫണ്ടിലേക്ക് ഈ
സര്‍ക്കാര്‍ എത്ര
തുകയാണ്
നീക്കിവെച്ചിട്ടുള്ളത്;
(സി)
റബ്ബര്‍
ബോര്‍ഡ് നിശ്ചയിക്കുന്ന
വില കര്ഷകന് ലഭിച്ച
വിലയായി കണക്കാക്കി വില
സ്ഥിരതാഫണ്ടില്‍
നിന്നും ബാക്കി സംഖ്യ
നല്കുന്ന രീതി
കര്‍ഷകര്‍ക്ക്
ദോഷകരമായാണ്
വരുന്നതെന്ന പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
റബ്ബര്‍
ബോര്‍ഡ് അതത് ദിവസം
നിശ്ചയിക്കുന്ന വില
വില്‍പ്പന സമയത്ത്
ഏജന്‍സികളില്‍ നിന്നും
ലഭിക്കാത്തതിനാല്‍ വില
സ്ഥിരതാ ഫണ്ടില്‍
നിന്നും കര്‍ഷകകര്‍ക്ക്
ലഭിക്കുന്ന തുകയില്‍
കുറവു വരുന്നതായ പരാതി
പരിഹരിക്കാന്‍ എന്ത്
നടപടികളാണ്
സ്വീകരിക്കുന്നത്?
പങ്കാളിത്ത
പെന്ഷന് പദ്ധതിയിലെ ഫണ്ട്
മാനേജര്‍മാര്‍
4378.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
കേരളത്തില്‍ ഏതെല്ലാം
ഫണ്ട് മാനേജര്‍മാരെയാണ്
നിയമിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
സംസ്ഥാന
ട്രഷറിയെ ഇതില്‍
ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍
ട്രഷറിയെ ഫണ്ട്
മാനേജര്‍ ആയി
നിയമിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ട്രഷറിയെ
മാത്രമായി ഫണ്ട്
മാനേജര്‍ ആയി
നിയമിക്കുവാന്‍
കഴിയുമോ; ഇതിന്
എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കില്‍
വിശദവിവരം നല്‍കുമോ?
വെങ്കിടങ്ങ്
കയര്‍ വ്യവസായ സഹകരണ സംഘം
4379.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങില്‍
ഇരുപത്തിയഞ്ച്
തൊഴിലാളികള്‍
പ്രത്യക്ഷമായും
പതിനഞ്ച്പേര്‍
പരോക്ഷമായും
തൊഴിലെടുക്കുന്ന
337-ാം നമ്പര്‍ കയര്‍
വ്യവസായ സഹകരണ
സംഘത്തില്‍
യന്ത്രതകരാറും മറ്റു
തകരാറുകളും കാരണം
പണിയെടുക്കാന്‍
കഴിയാത്ത സ്ഥിതി
നിലവിലുള്ളതിനാല്‍
പ്രസ്തുത സംഘത്തിന്
പ്രവര്‍ത്തന മൂലധനം
നല്‍കുന്നതിനും
തകരാറുകള്‍ പരിഹരിച്ച്
തൊഴില്‍
ഉറപ്പുവരുത്തുവാനും
നടപടി സ്വീകരിക്കുമോ?
വിദ്യാഭ്യാസ
വായ്പ റിക്കവറി
4380.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാഭ്യാസ
വായ്പ റിക്കവറി
നടപടികള്‍
ഊര്ജ്ജിതമാക്കികൊണ്ട്
ബാങ്കുകള്‍ നടപടികള്‍
സ്വീകരിച്ചു
വരുന്നതുമൂലം
കടക്കെണിയിലായ
ഉദ്യോഗാര്‍ത്ഥികളെ
സഹായിക്കുന്നതിന് ഈ
സര്‍ക്കാരിന്റെ
പുതുക്കിയ ബജറ്റില്‍
പ്രഖ്യാപിച്ച
ആനുകൂല്യങ്ങള്‍
എപ്പോള്‍ ലഭ്യമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
സര്‍ക്കാര്‍
ജീവനക്കാരുടെ എസ്.എല്‍.ഐ,
ജി.ഐ.എസ്, ജി.പി.എ.ഐ.എസ്
4381.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
എസ്.എല്‍.ഐ, ജി.ഐ.എസ്,
ജി.പി.എ.ഐ.എസ് തുടങ്ങിയ
ഇന്‍ഷ്വറന്‍സ്
പദ്ധതികള്‍
കാലാനുസൃതമായി
പരിഷ്ക്കരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ആലോചിക്കുന്നത്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഇന്‍ഷ്വറന്‍സ് ക്ലെയിം
തുകകള്‍ നല്‍കുന്നതിന്
കാലതാമസം വരുന്നത്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
ടി
കാലതാമസം ഒഴിവാക്കാന്‍
എന്തെല്ലാം നടപടികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്?
സ്പാര്‍ക്ക്
സംവിധാനത്തിലെ തകരാറുകള്‍
4382.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പള
ബില്ലുകള്‍
തയ്യാറാക്കുന്ന
സ്പാര്‍ക്ക്
സംവിധാനത്തില്‍
ഓണ്‍ലൈന്‍ തകരാറുമൂലം
ശമ്പളം സമയത്തിന്
കിട്ടാതിരിക്കുന്ന
ജീവനക്കാരുടെ അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
സ്പാര്‍ക്ക്
സംവിധാനത്തിലൂള്ള
പ്രശ്നപരിഹാരത്തിനായി
താലൂക്ക് തലത്തില്‍
ഹെല്‍പ്പ് ഡെസ്ക്കുകള്‍
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കാമോ?
ട്രഷറികളുടെ
ആധുനികവത്ക്കരണം
4383.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
ട്രഷറികള്‍
ആധുനികവത്ക്കരിക്കുന്നതിനും
കോര്‍ ബാങ്കിംഗ്
സമ്പ്രദായം
നടപ്പിലാക്കുന്നതിനും
ജീവനക്കാരുടെ ശമ്പളവും
പെന്‍ഷനും ട്രഷറി
സേവിംഗ്സ് ബാങ്ക്
അക്കൗണ്ട്
വഴിയാക്കുന്നതിനും
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
തിരുവമ്പാടിയിലെ
പ്രവൃത്തികള്‍
4384.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികളാണ്
കിഫ്ബിയിലുള്പ്പെടുത്തുന്നതിന്
നിര്‍ദ്ദേശം
ലഭിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
നിര്‍ദ്ദേശങ്ങള്‍ക്ക്
അനുമതി നല്കുന്ന
കാര്യം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള
പ്രവൃത്തികള്‍
4385.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
നിയമസഭയില്‍ 2016
ഫെബ്രുവരി 12-ന്
അവതരിപ്പിച്ച
2016-17-ലെ ബഡ്ജറ്റ്
പ്രസംഗത്തിലും 2016
ജൂലെെ 8-ന്
അവതരിപ്പിച്ച
2016-17-ലെ പുതുക്കിയ
ബഡ്ജറ്റ് പ്രസംഗത്തിലും
കാസര്‍ഗോഡ് അസംബ്ലി
നിയോജക മണ്ഡലത്തിലെ
ഏതൊക്കെ
പ്രവൃത്തികളാണ്
പ്രഖ്യാപിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇൗ
പ്രവൃത്തികള്‍ക്ക് എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്നും
എസ്റ്റിമേറ്റ്
സമര്‍പ്പിക്കുവാന്‍
ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്നും
ഭരണാനുമതി എപ്പോള്‍
ലഭ്യമാകുമെന്നും
വ്യക്തമാക്കുമോ;
(സി)
ബഡ്ജറ്റ്
പ്രസംഗങ്ങളില്‍ അല്ലാതെ
2016-17 സാമ്പത്തിക
വര്‍ഷത്തില്‍
കാസര്‍ഗോഡ് അസംബ്ലി
നിയോജക മണ്ഡലത്തില്‍
അനുവദിച്ച മറ്റു
പദ്ധതികളും ഫണ്ടുകളും
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
(ഡി)
ഇൗ
പ്രവൃത്തികള്‍ക്ക്
എപ്പോള്‍ ഭരണാനുമതി
ലഭ്യമാകും എന്ന്
വ്യക്തമാക്കാമോ?
ശമ്പളപരിഷ്കരണ
ബാദ്ധ്യത
4386.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
നടപ്പാക്കിയ
ശമ്പളപരിഷ്കരണത്തിലൂടെ
സംസ്ഥാന ഖജനാവിന് എത്ര
തുക അധിക സാമ്പത്തിക
ബാദ്ധ്യത
വന്നിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ശമ്പള
പരിഷ്കരണത്തിന്റെ
അടിസ്ഥാനത്തില്‍ വന്ന
കുടിശ്ശികയുടെ ആദ്യ ഗഡു
നല്‍കുന്നതിന് എത്ര തുക
വേണ്ടിവരും എന്ന്
വ്യക്തമാക്കുമോ?
പെന്‍ഷന്‍കാരുടെ
ആനുകൂല്യങ്ങള്‍
4387.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കിയ ശമ്പള
പരിഷ്ക്കരണത്തിന്റെ
ഭാഗമായി
പെന്‍ഷന്‍കാരുടെ
ആനുകൂല്യങ്ങളില്‍ വന്ന
വര്‍ദ്ധനവിന്റെ
അടിസ്ഥാനത്തില്‍ എത്ര
തുകയുടെ
അധികബാദ്ധ്യതയാണ്
വന്നിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ശമ്പള
പരിഷ്ക്കരണത്തിന്റെ
ഭാഗമായി പെന്‍ഷന്‍കാര്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുള്ള
നിവേദനം
അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ;
(സി)
പെന്‍ഷന്‍കാര്‍ക്കായി
പ്രത്യേക
ആരോഗ്യപരിപാലനപദ്ധതി
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
യുവസംരംഭകര്ക്ക്
പലിശരഹിത വായ്പ
4388.
ശ്രീ.എം.
വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
യുവസംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
പലിശരഹിത വായ്പ
നല്കുന്ന പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ,
വിശദമാക്കുമോ;
(ബി)
എത്ര
ലക്ഷം രൂപയാണ്
വായ്പയായി നല്‍കുന്നത്,
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
എത്ര
സംരംഭങ്ങളാണ് പ്രസ്തുത
പദ്ധതിക്കു വേണ്ടി
തെരഞ്ഞെടുത്തിട്ടുളളത്,
വിവരിക്കുമോ;
(ഡി)
എത്ര
പേര്‍ക്കാണ്
പദ്ധതിയനുസരിച്ച്
പരോക്ഷമായും
പ്രത്യക്ഷമായും ജോലി
ലഭിച്ചിട്ടുളളത്?
സാമ്പത്തികസ്ഥിതി
മെച്ചപ്പെടുത്തുന്നതിനുള്ള
ഊര്‍ജ്ജിത നടപടികള്‍
4389.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ജെയിംസ് മാത്യു
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്
സര്‍ക്കാരിന്റെ തെറ്റായ
സാമ്പത്തിക നയങ്ങള്‍
മൂലം താറുമാറായ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുന്നതിനുള്ള
എന്തെല്ലാം ഊര്‍ജ്ജിത
നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
റവന്യൂ കമ്മി
ഇല്ലാതാക്കുന്നതിനും
മൂലധന ചെലവില്‍
വര്‍ദ്ധനവ്
ഉണ്ടാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
വിവിധ
ക്ഷേമപദ്ധതികളെയും
സാമൂഹ്യ സുരക്ഷാ
ചെലവുകളെയും പരമ്പരാഗത
തൊഴില്‍ മേഖലകളെയും
ബാധിക്കാത്ത തരത്തില്‍
സാമ്പത്തിക അച്ചടക്കം
പാലിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ഇന്‍ഫ്രാസ്ട്രക്ചര്‍
ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്
ബോര്‍ഡ്
4390.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടിസ്ഥാന സൗകര്യ
വികസനത്തിനായി ഫണ്ട്
കണ്ടെത്തുന്നതിന്
ഇന്‍ഫ്രാസ്ട്രക്ചര്‍
ഇന്‍വെസ്റ്റ്മെന്റ്
ഫണ്ട് ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
ബോര്‍ഡിന്റെ
മെമ്പര്‍മാരെ
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
2016-17
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍
വകയിരുത്തിയിരുന്ന തുക
4391.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായി
2016-17 സാമ്പത്തിക
വര്‍ഷത്തെ ബഡ്ജറ്റില്‍
വകയിരുത്തിയിരുന്ന
തുകയില്‍ സെപ്റ്റംബര്‍
30 വരെ എത്ര തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ;
വകുപ്പുതിരിച്ചുള്ള
കണക്ക് അറിയിക്കുമോ;
(ബി)
ബഡ്ജറ്റില്‍
വകയിരുത്തിയ തുക
പൂര്‍ണ്ണമായും
ചെലവഴിക്കുമെന്ന്
ഉറപ്പുവരുത്താന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ചെക്ക്
പോസ്റ്റുകളിലെ വരുമാന
ചോര്‍ച്ച
4392.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ വിവിധ
സെയില്‍ ടാക്സ്
ഓഫീസുകളില്‍ നിന്നും
വിവിധ ചെക്കു
പോസ്റ്റുകളില്‍ നിന്നും
ഒരു വര്‍ഷം എത്ര
വരുമാനം സര്‍ക്കാരിന്
ലഭിക്കുന്നുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
വരുമാന ചോര്‍ച്ച
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
വരുമാന
ചോര്‍ച്ചയുടെ
പഴുതുകളടയ്ക്കുവാനും
വരുമാനം
വര്‍ദ്ധിപ്പിക്കാനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ആലോചിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ചരക്കുസേവന
നികുതി
4393.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചരക്കുസേവന നികുതി
ഏര്‍പ്പെടുത്തുന്നതിനെ
സംബന്ധിച്ച പലവിധ
ആശങ്കകളും സംശയങ്ങളും
ഉയര്‍ന്നു വന്നിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
വിഷയത്തില്‍
വ്യാപാരികള്‍ക്കും
പൊതുജനങ്ങള്‍ക്കും
ആവശ്യമായ അറിവ്
നല്‍കുന്നതിന്
സര്‍ക്കാരിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
സംബന്ധിച്ച
സെമിനാറുകളും
ക്ലാസ്സുകളും
സംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചെക്ക്പോസ്റ്റുകളുടെ
ആധുനികവല്‍ക്കരണം
4394.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
നികുതി വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
ചെക്ക്പോസ്റ്റുകളിലെ
അഴിമതി
അവസാനിപ്പിക്കുന്നതിനും
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
ട്രഷറികളില്‍
സൂക്ഷിച്ചിട്ടുള്ള
വിലപിടിപ്പുള്ള വസ്തുക്കള്‍
4395.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വിലപിടിപ്പുള്ള സാധന
സാമഗ്രികളുടെ
സൂക്ഷിപ്പു ചുമതല
സര്‍ക്കാര്‍ ട്രഷറികള്‍
ഇപ്പോഴും
നിര്‍വ്വഹിച്ചു
വരുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ വിലപിടിപ്പുള്ള
വസ്തുക്കളാണ്
ട്രഷറികളില്‍
സൂക്ഷിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
രാജഭരണ
കാലത്ത് ട്രഷറികളുടെ
സൂക്ഷിപ്പിലുണ്ടായിരുന്ന
വിലപിടിപ്പുള്ള
വസ്തുക്കള്‍,
കൈമാറിക്കിട്ടിയവയെ
സംബന്ധിച്ച വിവരങ്ങള്‍
എന്നിവ ലഭ്യമാണോ;
എങ്കില്‍ അതു
സംബന്ധിച്ച വിവരങ്ങള്‍
വെളിപ്പെടുത്തുമോ?
അധിക
ധനസമാഹരണത്തിന് ഇ-ട്രഷറി
സംവിധാനം
4396.
ശ്രീ.പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
,,
പി.കെ.അബ്ദു റബ്ബ്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അധിക
ധനസമാഹരണത്തിന്
ഇ-ട്രഷറി സംവിധാനം
ഫലപ്രദമായി
ഉപയോഗപ്പെടുത്താന്‍
സര്‍ക്കാരിന്
സാധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇൗയിനത്തില്‍
കെെവരിക്കാനായ നേട്ടം
വിശദമാക്കുമോ;
(സി)
ഇ-ട്രഷറി
സംവിധാനം പൂര്‍ണ്ണമായി
നടപ്പാക്കാന്‍
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ദേശീയ
പെന്ഷന് സ്കീമിന്‍െറ
മോണിറ്ററിംഗ് ചുമതല
4397.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
ടി. വി. ഇബ്രാഹിം
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
പെന്ഷന് സ്കീമിന്‍െറ
മോണിറ്ററിംഗ് ചുമതല
ട്രഷറി വകുപ്പിനെ
ഏല്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അക്കാര്യത്തില്‍ ട്രഷറി
വകുപ്പ് ഇതേവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ആധുനിക
ബാങ്കുകളുമായി മത്സരിക്കുന്ന
തരത്തില്‍ ട്രഷറി പരിഷ്കാരം
4398.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
ട്രഷറികളെ ആധുനിക
ബാങ്കുകളുമായി
മത്സരിക്കുന്ന
തരത്തില്‍ എന്തെങ്കിലും
പരിഷ്കാരങ്ങള്‍
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
ചട്ടഞ്ചാല്‍
സബ് ട്രഷറി
4399.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചട്ടഞ്ചാല്‍
സബ് ട്രഷറിക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
റവന്യൂ ഭൂമി
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇവിടെ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ട്രഷറികളില്‍
എ.ടി.എം. സൗകര്യം
4400.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളില്‍ എ.ടി.എം.
സൗകര്യം
ഏര്‍പ്പെടുത്താന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ജീവനക്കാരുെട
ശംബളം ട്രഷറി
അക്കൗണ്ടുകളിലേക്ക്
മാറ്റുന്നതിനും ട്രഷറി
എ.ടി.എം. വഴി
പിന്‍വലിക്കുന്നതിനും
നടപടി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
വെളിപ്പെടുത്തുമോ?
ട്രഷറികളില്‍
കോര്‍ബാങ്കിംഗ് സംവിധാനം
4401.
ശ്രീ.വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എന്നുമുതലാണ്
എല്ലാ ട്രഷറികളിലും
കോര്‍ബാങ്കിംഗ്
സംവിധാനം നിലവില്‍
വരുന്നതെന്ന്
വെളിപ്പെടുത്തുമോ?
കേരളാ
ലോട്ടറി
4402.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നടത്തുന്ന കേരളാ
ലോട്ടറി സമ്മാന
ജേതാക്കള്‍ക്ക്
സമ്മാനതുക നല്കുവാന്
കാലതാമസം വരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍
വിശദമാക്കാമോ:
(ബി)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന
വിശദാംശം
വെളിപ്പെടുത്താമോ;
(സി)
എല്ലാ
താലൂക്ക്
കേന്ദ്രങ്ങളിലും
ഏജന്റുമാര്‍ക്ക്
ടിക്കറ്റ് വിതരണം
ചെയ്യുന്നതിനായി ഓഫീസ്
തുറക്കാന്‍ നടപടി
സ്വീകരിക്കുമോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ്-കാരുണ്യ
ബെനവലന്റ് ഫണ്ട് സംയോജനം
T 4403.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
ഇന്‍ഷ്വറന്‍സും
(ആര്.എസ്.ബി.വൈ.)
കാരുണ്യ ബെനവലന്റ്
ഫണ്ടും
കൂട്ടിയോജിപ്പിച്ച്
ഒറ്റ പദ്ധതിയായി
നടത്താന്‍
ആലോചിക്കുന്നുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
എങ്കില്‍
ഇതിന് വേണ്ടി ഇതുവരെ
എന്തെല്ലാം കാര്യങ്ങള്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ലോട്ടറി
4404.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി ഏതെങ്കിലും
ലോട്ടറി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ലോട്ടറി
നടത്തിപ്പ്
സംബന്ധിച്ചുള്ള കേന്ദ്ര
നിയമ പ്രകാരം
നടത്താവുന്ന
ലോട്ടറികളുടെ എണ്ണം
എത്രയെന്ന്
വിശദമാക്കുമോ;
(സി)
ഈ
മാനദണ്ഡം സംസ്ഥാന
സര്‍ക്കാര്‍
പൂര്‍ണ്ണമായി
പാലിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?
കാരുണ്യ
ലോട്ടറി പദ്ധതി
4405.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ. ആന്‍സലന്‍
,,
കെ.ഡി. പ്രസേനന്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്തെ
കാരുണ്യ ലോട്ടറി
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇക്കാലയളവില്‍
കാരുണ്യ ലോട്ടറി വഴി
സമാഹരിച്ച മുഴുവന്‍
തുകയും
ചികിത്സാധനസഹായത്തിനാണോ
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തതു
തുകയില്‍ നിന്നും
വകമാറ്റി
ചെലവഴിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും ചികിത്സാ
സഹായത്തിനായി അപേക്ഷ
സമര്‍പ്പിച്ച് ചികിത്സ
നടത്തി മാസങ്ങള്‍
പിന്നിട്ടിട്ടും
അനുവദിക്കപ്പെട്ട തുക
വിതരണം ചെയ്യാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഇക്കാരണത്താല്‍
നിരവധി സ്വകാര്യ
ആശുപത്രികള്‍ പ്രസ്തുത
പദ്ധതിയില്‍ നിന്നും
പിന്മാറുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ഇതുമൂലം പാവപ്പെട്ട
രോഗികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കും;
(ജി)
പ്രസ്തുത
പദ്ധതി കാര്യക്ഷമമായി
കൂടുതല്‍
ആശുപത്രികളില്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കാരുണ്യ
ബനവലന്റ് ഫണ്ട്
4406.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കാരുണ്യ ബനവലന്റ്
ഫണ്ടില്‍ നിന്ന് എത്ര
പേര്‍ക്ക് ധനസഹായം
അനുവദിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍ അനുവദിച്ച
തുക പൂര്‍ണ്ണമായും
വിതരണം ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കുടിശ്ശിക
എത്രയെന്ന്
വ്യക്തമാക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍ നിന്ന്
ധനസഹായം
4407.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്ന് ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പേര്‍ക്ക്, എത്ര തുക
ധനസഹായമായി അനുവദിച്ചു;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
അനുവദിച്ച തുകയില്‍
ഒറ്റത്തവണ ധനസഹായം
ഇനത്തില്‍ എത്ര
പേര്‍ക്ക്, എത്ര തുക
ഇതുവരെ അനുവദിച്ചു;
വ്യക്തമാക്കുമോ;
(സി)
മാനദണ്ഡങ്ങള്‍ക്ക്
അനുസൃതമായി യഥാസമയം
കെ.ബി.എഫില്‍ അപേക്ഷ
നല്‍കുകയും എന്നാല്‍
അനുമതി
ലഭിക്കുന്നതിനുമുന്‍പ്
അടിയന്തരഘട്ടത്തില്‍
ചികിത്സനടത്തുകയും
ചെയ്ത റീ-ഇബേഴ്സ്മെന്റ്
അപേക്ഷകളില്‍
എത്രയെണ്ണത്തിന്
ധനസഹായം കൈമാറി;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഇനത്തില്‍ എത്ര അപേക്ഷ
പെന്റിംഗ് ഉണ്ട്; ഏതു
തീയതി മുതലുള്ള
അപേക്ഷകളാണെന്ന്
വ്യക്തമാക്കുമോ?
ലോട്ടറി
കേന്ദ്രീകരിച്ച് ചൂതാട്ടം
4408.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ലോട്ടറി
കേന്ദ്രീകരിച്ച്
എന്തെല്ലാം
ചൂതാട്ടങ്ങളാണ്
ശ്രദ്ധയില്പ്പെട്ടിട്ടുളളത്;
വിശദവിവരം നല്‍കുമോ;
(ബി)
ഇത്
ഏതെല്ലാം തരത്തില്‍
ലോട്ടറി മൂലമുളള
വരുമാനത്തെ
ബാധിച്ചുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഈ
വിഷയത്തില്‍
നിയമവകുപ്പ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
ഭാവിയില്‍
ഇത്തരം നടപടികള്‍
ആവര്‍ത്തിയ്ക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നത്?
അവയവദാതാവിന്
ശസ്ത്രക്രിയ ചെലവുകള്‍
നല്കാന് നടപടി
4409.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഡ്നി,
കരള്‍ എന്നീ അവയവങ്ങള്‍
ദാനം ചെയ്യുന്ന
ദാതാവിന് കാരുണ്യാ
ബെനവലന്റ് ഫണ്ടില്‍
നിന്ന് ധനസഹായം
നല്‍കുന്നതിന് നിലവില്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ എന്ത്
തുടര്‍ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
അവയവദാനം
നടത്തുന്നവര്‍ക്കുള്ള
ശസ്ത്രക്രിയ ചെലവുകള്‍
ഭാരിച്ചതാണെന്നുള്ള
വസ്തുത കണക്കിലെടുത്ത്
രോഗിക്ക് നിലവില്‍
അനുവദിക്കുന്ന
തുകയ്ക്ക് പുറമെ
ദാതാവിന് പ്രത്യേകം തുക
അനുവദിക്കാനുള്ള സത്വര
നടപടി സ്വീകരിക്കുമോ?
സ്വയം
സംരംഭക മിഷന്
4410.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷന്റെ
ധനസഹായത്തോടെ
നടപ്പിലാക്കിയ സ്വയം
സംരംഭക മിഷന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇതുവരെ
എത്ര പേര്‍ക്ക് /എത്ര
ഗ്രൂപ്പുകള്‍ക്ക് സ്വയം
സംരംഭകമിഷന്‍ മുഖേന
വായ്പ നല്കി; എത്ര തുക
അപ്രകാരം നല്കി ;
(സി)
പ്രസ്തുത
സംരംഭത്തില്‍ വായ്പ
ലഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ഡി)
സ്വയം സംരംഭക മിഷന്
ഇപ്പോഴും പ്രവര്‍ത്തനം
നടത്തുന്നുണ്ടോ;
വ്യക്തമാക്കുമോ?
കെ.
എസ്. എഫ്. ഇ. യില്‍ ശമ്പള
പരിഷ്ക്കരണം
4411.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.
എസ്. എഫ്. ഇ. യില്‍
ശമ്പള പരിഷ്ക്കരണം
ഇതുവരെ
പൂര്‍ത്തിയാക്കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ശമ്പള
പരിഷ്ക്കരണ കരാറിന്
ജീവനക്കാരുടെ
സംഘടനകളുമായി
ധാരണയായിട്ടും
സര്‍ക്കാര്‍ അംഗീകാരം
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പരിഷ്ക്കരണ
നടപടികള്‍ എന്നത്തേക്ക്
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കാമോ?
സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
4412.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും വേണ്ടി
ഒരു സമഗ്ര ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലാക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ:
(ബി)
സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി സംസ്ഥാനത്തെ
ഇന്‍ഷുറന്‍സ്
വകുപ്പിന്റെ മേല്‍
നോട്ടത്തിലും
ഉത്തരവാദിത്വത്തിലും
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സ്വകാര്യ
ആശുപത്രികളെയും
ലാബുകളെയും
ഉള്‍പ്പെടുത്തി
ജീവനക്കാരുടെയും
കുടുംബാംഗങ്ങളുടെയും
ചികിത്സ നടത്തുന്നതിന്
ഒരു സമഗ്ര ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലാക്കുമോ;
വിശദീകരിക്കുമോ?
സംസ്ഥാന
ജീവനക്കാര്‍ക്കുള്ള അപകട
ഇന്‍ഷ്വറന്‍സ് പദ്ധതി
4413.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്കുവേണ്ടി
രൂപീകരിച്ച അപകട
ഇന്‍ഷ്വറന്‍സ് പദ്ധതി
പ്രകാരം
(ജി.പി.എ.ഐ.എസ്.)
2015ഏപ്രില്‍ 1മുതല്‍
2016മാര്‍ച്ച്
31വരെയുള്ള കാലത്ത്
എത്ര തുക പ്രീമിയമായി
സമാഹരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
തുക സംസ്ഥാന
ഇന്‍ഷ്വറന്‍സ് വകുപ്പ്
തന്നെയാണോ കൈകാര്യം
ചെയ്യുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി പ്രകാരം
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ജീവനക്കാര്‍ക്ക്
ലഭിക്കുന്നത് എന്ന്
വിശദീകരിക്കുമോ;
(ഡി)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍ ഈ പദ്ധതി
പ്രകാരം എത്ര പേര്‍ക്ക്
എത്ര രൂപ വീതം
ആനുകൂല്യം
ലഭിച്ചുവെന്നും, ആകെ
എത്ര തുക വിതരണം
ചെയ്തുവെന്നും
വ്യക്തമാക്കുമോ?
കയര്‍
വ്യവസായ മേഖല
അഭിമുഖീകരിക്കുന്ന
പ്രതിസന്ധികള്‍
4414.
ശ്രീ.വി.
ജോയി
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ദാസന്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായ മേഖലയില്‍
വൈവിധ്യവത്ക്കരണത്തിലൂടെ
ഉല്പാദന ക്ഷമതയും
ഗുണമേന്മയും
വര്‍ദ്ധിപ്പിച്ച്
ആഭ്യന്തര, വിദേശ വിപണനം
ഊര്‍ജ്ജിതപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
കയറിന്റെയും
പ്രകൃതിദത്ത
നാരുകളുടെയും
അന്താരാഷ്ട്ര മേളയായ
'കയര്‍ കേരള', ബയര്‍
സെല്ലര്‍ മീറ്റുകള്‍
എന്നിവ
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
കയറിന്റെ
ആഭ്യന്തര വിപണനം
ശക്തിപ്പെടുത്തുന്നതിനായി
'കേരള കയര്‍ ഫെയര്‍'
വിപണന മേളകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
മേളകള്‍ മൂലമുണ്ടായ
പ്രയോജനങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
കയര്‍
വ്യവസായ മേഖല നിലവില്‍
അഭിമുഖീകരിക്കുന്ന
പ്രധാന പ്രതിസന്ധികള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
കയര്‍
വ്യവസായം
4415.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നല്ല രീതിയില്‍
പ്രവര്‍ത്തിച്ചിരുന്ന
കയര്‍ വ്യവസായവും കയര്‍
വ്യവസായ സഹകരണ
സംഘങ്ങളും ഇപ്പോള്‍
പ്രതിസന്ധിയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;;
(ബി)
ഇവയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനുള്ള
പദ്ധതി തയ്യാറാക്കി
നടപ്പിലാക്കുമോ;
(സി)
കയര്‍
വികസന കോര്പ്പറേഷന്,
കയര്‍ വ്യവസായ തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
തുടങ്ങിയ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍ നല്ല
രീതിയില്‍
കൊണ്ടുപോകുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തൊണ്ട്
സംഭരണവും ചകിരി ഉല്പാദനവും
പദ്ധതി
4416.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.മുരളീധരന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊണ്ട് സംഭരണവും ചകിരി
ഉല്പാദനവും പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിവരിക്കുമോ;
(സി)
പദ്ധതിയനുസരിച്ച്
കയര്‍ സഹകരണ
സംഘങ്ങള്ക്ക്എന്തെല്ലാം
സഹായങ്ങളാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതിക്കായി
എന്തെല്ലാം
കാര്യങ്ങളാണ് ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ഫോംമാറ്റിംഗ്സ്
ഇന്ത്യാ ലിമിറ്റഡ്
4417.
ശ്രീ.എ.എം.
ആരിഫ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ.ജെ. മാക്സി
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ " ഫോം
മാറ്റിംഗ്സ് ഇന്ത്യാ
ലിമിറ്റഡ്" എന്ന
സ്ഥാപനത്തിന്റെ നിലവിലെ
സാമ്പത്തിക സ്ഥിതി
അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
മുന്‍കാലങ്ങളിലെ
സ്ഥാപനമേധാവികളുടെ
വിദേശ യാത്രയും
ധൂര്‍ത്തും സാമ്പത്തിക
ബാധ്യത വരുത്തിവച്ചെന്ന
ആരോപണം
പരിശോധിച്ചിട്ടുണ്ടോ;
(സി)
കയര്‍,
നാരുകള്‍, ചണം,
ലാറ്റക്സ് എന്നിവ
കൊണ്ടുള്ള
ഉത്പന്നങ്ങള്‍ക്ക് ലോക
കമ്പോളത്തില്‍ വിപണി
കണ്ടെത്തുന്നതിന്
പ്രസ്തുത സ്ഥാപനം
എത്രമാത്രം
വിജയിച്ചിട്ടുണ്ട്;
(ഡി)
ആഭ്യന്തര
വിപണി
ശക്തിപ്പെടുത്തുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ഇ)
പ്രസ്തുത
സ്ഥാപനത്തെ കാലോചിതമായി
നവീകരിക്കുന്നതിനും
ആധുനികവല്‍ക്കരിക്കുന്നതിനും
ആവശ്യമായ
നടപടിയുണ്ടാകുമോ