'എല്ലാവര്ക്കും
വൈദ്യുതി'
4459.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ
'എല്ലാവര്ക്കും
വൈദ്യുതി' എന്ന പദ്ധതി
കൊണ്ട് ഏതൊക്കെ
വിഭാഗത്തില്‍പ്പെടുന്ന
ജനങ്ങള്‍ക്ക് പ്രയോജനം
ലഭിയ്ക്കുമെന്ന്
വിവരിയ്ക്കുമോ;
(ബി)
പദ്ധതി
തടസ്സപ്പെടുത്താന്‍
വൈദ്യുതി റഗുലേറ്ററി
കമ്മീഷന്
ശ്രമിയ്ക്കുന്നു എന്ന
വാര്‍ത്തയില്‍
എന്തെങ്കിലും
അടിസ്ഥാനമുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതി അടിയന്തരമായി
നടപ്പാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ?
കെ.എസ്.ഇ.ബി.
വഴി വിതരണം ചെയ്യുന്ന
എല്‍.ഇ.ഡി. ബള്‍ബുകള്‍
4460.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
വഴി വിതരണം ചെയ്യുന്ന
എല്‍.ഇ.ഡി. ബള്‍ബുകള്‍
എല്ലാ
ഉപഭോക്താക്കള്‍ക്കും
ലഭ്യമാക്കിയോ;
ഇല്ലെങ്കില്‍ ഏതൊക്കെ
ജില്ലകളില്‍ വിതരണം
പൂര്‍ത്തിയാക്കിയെന്നും
ബാക്കിയുള്ള
ജില്ലകളില്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്നും
വ്യക്തമാക്കുമോ;
(ബി)
ഗ്യാരന്റി
കാലാവധിക്കുള്ളില്‍
കേടു സംഭവിക്കുന്ന
എല്‍.ഇ.ഡി. ബള്‍ബുകള്‍
മാറ്റി നല്കാന്
കെ.എസ്.ഇ.ബി. സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ ?
കെ.എസ്.ഇ.ബി.
യുടെ നഷ്ടം
കുറച്ചുകൊണ്ടുവരാന്‍ നടപടി
4461.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
കെ.എസ്.ഇ.ബി. യുടെ
കടബാധ്യത എത്ര കോടി
രൂപയാണ്;
(ബി)
വന്‍കിട
വ്യവസായികളില്‍ നിന്നും
പിരിഞ്ഞു കിട്ടാനുളള
തുക പിരിച്ചെടുത്ത്
കെ.എസ്.ഇ.ബി.യുടെ നഷ്ടം
കുറച്ചു
കൊണ്ടുവരുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം; വിശദാംശം
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.
യിലെ സീനിയര്‍ അസിസ്റ്റന്റ്
തസ്കിക
4462.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി. യിലെ
സീനിയര്‍ അസിസ്റ്റന്റ്
തസ്കികയിലെ
ജോലികള്‍/സേവനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
സീനിയര്‍
അസിസ്റ്റന്റ്, കാഷ്യര്‍
തസ്തികകളുടെ അനുപാതം
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
സീനിയര്‍
അസിസ്റ്റന്റുമാരെ
കാഷ്യര്‍
തസ്തികയിലേക്ക് മാറ്റി
നിയമിക്കുന്നതിന്
വ്യവസ്ഥയുണ്ടോ;
എങ്കില്‍ ഏത്
ചട്ടപ്രകാരമെന്ന്
വ്യക്തമാക്കുമോ;
(ഡി)
കാഷ്യര്‍
തസ്തികയിലെ ഒഴിവുകള്‍
പി.എസ്.സി-ക്ക്
റിപ്പോര്‍ട്ട് ചെയ്യാതെ
സീനിയര്‍ അസിസ്റ്റന്റ്
തസ്തികയിലെ ജീവനക്കാര്‍
വഴി നികത്തുന്ന
സാഹചര്യമുണ്ടോ;
എങ്കില്‍ ഈ ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുമോ?
കെ.എസ്.ഇ.ബി.
യില്‍ കാഷ്യര്‍ തസ്തികയിലെ
നിയമനം
4463.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യില്‍ കാഷ്യര്‍
തസ്തികയിലെ എത്ര ശതമാനം
ഒഴിവുകളാണ്
തസ്തികമാറ്റം വഴി
നികത്തപ്പെടേണ്ടതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
01-01-2012
നു ശേഷം ഇതുവരെ
തസ്തികമാറ്റം വഴി
കാഷ്യര്‍ തസ്തികയില്‍
നടന്ന നിയമനത്തിന്റെ
വിശദവിവരം ഒഴിവുകളുടെ
എണ്ണം, റിപ്പോര്‍ട്ട്
ചെയ്ത തീയതി എന്നിവ
സഹിതം ലഭ്യമാക്കുമോ;
(സി)
01-01-2012
നു ശേഷം കാഷ്യര്‍
തസ്തികയില്‍ നടന്ന
തസ്തികമാറ്റത്തിന്
ആനുപാതികമായി എത്ര
പുതിയ ഒഴിവുകളാണ്
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യേണ്ടത് എന്ന്
വ്യക്തമാക്കാമോ;
കെ.എസ്.ഇ.ബി.
മീറ്റര്‍ റീഡര്‍ തസ്തികയിലെ
ഒഴിവുകള്‍
4464.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കെ.എസ്.ഇ.ബി.
യില്‍ നിലവിലുളള
മീറ്റര്‍ റീഡര്‍മാരുടെ
എണ്ണം എത്രയെന്നും,
ഒഴിവുകള്‍ എത്രയെന്നും
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.യുടെ
വിതരണ ലൈനുകള്‍ ഭൂഗര്‍ഭ
ലൈനുകളാക്കി മാറ്റുന്നതിന്
പദ്ധതികള്‍
4465.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗരങ്ങളിലെ
കെ.എസ്.ഇ.ബി.യുടെ വിതരണ
ലൈനുകള്‍ ഭൂഗര്‍ഭ
ലൈനുകളാക്കി
മാറ്റുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇതിലേക്കായി സമയബന്ധിത
പദ്ധതി നടപ്പിലാക്കുമോ?
കെ.എസ്.ഇ.ബി.യില്‍
ഒഴിവുള്ള തസ്തികകള്‍
4466.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
നിലവില്‍ എത്ര
തസ്തികകള്‍ ഒഴിവുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഒഴിവുള്ള
തസ്തികകള്‍
ഏതെല്ലാമാണെന്നും, എത്ര
വീതമാണെന്നും
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഒഴിവുള്ള
തസ്തികകള്‍
നികത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കുമോ?
കെ.എസ്.ഇ.ബി.കാഷ്യര്‍
തസ്തിക
4467.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കെ.എസ്.ഇ.ബി
യില്‍ കാഷ്യര്‍
തസ്തികയില്‍ ജോലി
നോക്കുന്ന സീനിയര്‍
അസിസ്റ്റന്റ് വിഭാഗം
ജീവനക്കാരുടെ പേര്,
എംപ്ലോയീ കോഡ്, എണ്ണം
എന്നിവ വ്യക്തമാക്കുന്ന
പട്ടിക ഇലക്ട്രിക്കല്‍
സര്‍ക്കിള്‍ ഓഫീസ്
തിരിച്ച് ലഭ്യമാക്കുമോ
?
പുതിയ
ജല വെെദ്യുത പദ്ധതികള്‍
4468.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വെെദ്യുതി
ഉത്പാദനത്തില്‍
ഭൂരിഭാഗവും
ഉത്പാദിപ്പിക്കുന്നത്
ജല വെെദ്യുത
പദ്ധതികളില്‍
നിന്നായിരിക്കേ
സംസ്ഥാനത്ത്
വര്‍ദ്ധിച്ചു വരുന്ന
വെെദ്യുതി
ഉപഭോഗത്തിനനുസൃതമായി
പുതിയ ജല വെെദ്യുത
പദ്ധതികള്‍
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നിലവിലുള്ള ജല വെെദ്യുത
പദ്ധതികള്‍ ഓരോന്നും
ഏതു വര്‍ഷം നിര്‍മ്മാണം
ആരംഭിച്ചു, എന്നു
മുതല്‍ വെെദ്യുതി
ഉത്പാദനം ആരംഭിച്ചു,
ഓരോന്നിലും
ഉത്പാദിപ്പിക്കപ്പെടുന്ന
വെെദ്യുതിയുടെ അളവ്
എന്നിവ സംബന്ധിച്ച
വിവരം പട്ടിക തിരിച്ച്
ലഭ്യമാക്കാമോ;
(സി)
സംസ്ഥാനത്ത്
വന്‍കിട വെെദ്യുത
പദ്ധതികള്‍
ആരംഭിക്കാന്‍ നിരവധി
കടമ്പകളും സാങ്കേതിക
പ്രശ്നങ്ങളും ഉളള
സാഹചര്യത്തില്‍ ചെറുകിട
ജല വെെദ്യുത പദ്ധതികള്‍
വഴി ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ എന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ഇപ്പോള്‍ നിര്‍മ്മാണം
നടന്നു
കൊണ്ടിരിക്കുന്ന
ചെറുകിട ജല വെെദ്യുത
പദ്ധതികള്‍
ഏതൊക്കെയാണെന്നും,
എത്ര ശതമാനം
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടെന്നും
ഓരോ പദ്ധതിയില്‍നിന്നും
പ്രതീക്ഷിക്കുന്ന
വൈദ്യുതി
ഉല്പാദനത്തിന്റെ അളവ്
എത്രയാണെന്നും
വിശദമാക്കാമോ;
(ഇ)
ഇൗ
മേഖലയുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ പഠനം
നടത്തിയിട്ടുണ്ടോ;
ഇനിയും സംസ്ഥാനത്ത്
എവിടെയൊക്കെ ചെറുകിട
ജല വെെദ്യുത പദ്ധതികള്‍
ആരംഭിക്കാന്‍ കഴിയും
എന്ന്
നിര്‍ണ്ണയിച്ചിട്ടുണ്ടോ;
സമയബന്ധിതമായി ഇവയുടെ
നിര്‍മ്മാണം
ആരംഭിക്കാനും
സംസ്ഥാനത്തുണ്ടാകുന്ന
വെെദ്യുത കമ്മി ചെലവു
കുറഞ്ഞ രീതിയില്‍
മറികടക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
കേരളാ
സ്റ്റേറ്റ് ഇലക്ട്രിസിറ്റി
റെഗുലേറ്ററി കമ്മീഷന്
4469.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
റെഗുലേറ്ററി കമ്മീഷനും
കെ.എസ്.ഇ.ബി.യുമായി
അഭിപ്രായ വ്യത്യാസം
നിലനില്‍ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
കാര്യങ്ങളിലാണ്
അഭിപ്രായ
വ്യത്യാസമുളളതെന്ന്
അറിയിക്കുമോ;
(ബി)
ഇലക്ട്രിസിറ്റി
ആക്ടിലെ സെക്ഷന്‍ 108
പ്രകാരമുളള
നിര്‍ദ്ദേശങ്ങള്‍
നല്‍കേണ്ടി വന്നത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
വ്യവസായ
വാണിജ്യ
ആവശ്യങ്ങള്‍ക്ക്
വെെദ്യുതി കണക്ഷന്
നല്‍കുന്നതിനുളള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിന്
എന്തൊക്കെ
മാറ്റങ്ങളാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പ്രസരണ
മേഖലയിലെ വൈദ്യുതിനഷ്ടം
4470.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വൈദ്യുതി
പ്രസരണ മേഖലയില്‍
പ്രതിദിനം എത്ര
യൂണിറ്റ് വൈദ്യുതിനഷ്ടം
ഉണ്ടാകുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
ഊര്‍ജ്ജ
വിതരണ രംഗം
ശക്തിപ്പെടുത്തുവാന്‍ കര്‍മ്മ
പദ്ധതി
4471.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജ വിതരണ രംഗം
ശക്തിപ്പെടുത്തുവാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
വിവരിക്കുമോ;
(ബി)
എത്ര
പുതിയ വൈദ്യുതി
കണക്ഷനുകളാണ് ഒരു
വര്ഷകാലയളവിനുള്ളില്
നല്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഊര്‍ജ്ജ
വിതരണരംഗം
ശക്തിപ്പെടുത്തുന്നതിനായി
ഏതെല്ലാം വിതരണ
ലൈനുകളാണ് കമ്മീഷന്
ചെയ്യാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ഈ
രംഗത്ത് മുന്‍സർക്കാർ
ചെയ്ത കാര്യങ്ങൾ
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
സോളാര്‍
എനര്‍ജി
4472.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സോളാര്‍
എനര്‍ജിയുടെ വിപുലമായ
സാദ്ധ്യതകള്‍
പരിശോധിച്ച് സോളാര്‍
എനര്‍ജി കൂടുതല്‍
ഉല്പാദിപ്പിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ;
(ബി)
അനര്‍ട്ട്
-നെ കൂടുതല്‍
ശാക്തീകരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
അനര്‍ട്ട്
വഴി നല്കുന്ന
സബ്സിഡികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ഊര്‍ജ്ജ
സംരക്ഷണം
4473.
ശ്രീ.കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഊര്‍ജ്ജ
സംരക്ഷണത്തില്‍
കുട്ടികള്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
പ്രധാന പങ്ക്
വഹിക്കാന്‍ കഴിയുമെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കുട്ടികളിലും
സ്കൂള്‍
വിദ്യാര്‍ത്ഥികളിലും
ഊര്‍ജ്ജസംരക്ഷണ അവബോധം
വളര്‍ത്തിയെടുക്കുന്ന
തരത്തില്‍ സ്കൂളുകള്‍
കേന്ദ്രീകരിച്ച്
ഏതെങ്കിലും തരത്തിലുള്ള
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ചെറുകിട
ജലവൈദ്യുത നയം
4474.
ശ്രീ.വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട ജലവൈദ്യുത നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നയം നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
ഇതിനായി
ഏതൊക്കെ ചെറുകിട
ജലവൈദ്യുത പദ്ധതികളാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
ഊര്‍ജ്ജ
പ്രതിസന്ധി
4475.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ അഞ്ച്
വര്‍ഷക്കാലയളവില്‍
ഊര്‍ജ്ജ പ്രതിസന്ധി
നിലവിലുണ്ടായിരുന്നോ;
എങ്കില്‍ എന്നു
മുതലെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
എത്ര തുക ചെലവായെന്നും
ഏതെല്ലാം പദ്ധതികള്‍
പൂര്‍ത്തിയായെന്നും
അറിയിക്കുമോ;
(സി)
കേരളം
നേരിടുന്ന വൈദ്യുത
പ്രതിസന്ധി
പരിഹരിക്കാന്‍
മുന്‍സര്‍ക്കാര്‍
സ്വീകരിച്ച എതെല്ലാം
നടപടികള്‍
ഫലപ്രാപ്തിയിലെത്തിയെന്നും
ഫലപ്രാപ്തിയിലെത്താത്തവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
ഇക്കാര്യത്തില്‍
നിലവിലെ സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
തുടര്‍നടപടികള്‍
വിശദമാക്കുമോ;
(ഡി)
മുന്‍സര്‍ക്കാരിന്റെ
കാലയളവില്‍
നിര്‍ദ്ദേശിക്കപ്പെട്ട
പ്രസരണ ലൈനുകള്‍
ഏതെല്ലാമെന്നും അവ
പൂര്‍ത്തീകരിക്കാനായി
പ്രസ്തുത സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും
ആയതിനായി എത്ര തുക
ചെലവഴിച്ചുവെന്നും
ഇനിയും ആവശ്യമായ തുക
എത്രയെന്നും
വിശദമാക്കുമോ;
(ഇ)
നിലവിലെ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോഴുള്ള
ഊര്‍ജ്ജ പ്രതിസന്ധി
എത്രയെന്നും പ്രതിസന്ധി
ഒഴിവാക്കാന്‍ എന്തു
നടപടികള്‍
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ?
ഊര്‍ജ്ജ
പ്രതിസന്ധി
4476.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗസര്ക്കാര്
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തെ ഊര്‍ജ്ജ
പ്രതിസന്ധി
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
വെെദ്യുതി
കണക്ഷന് ലഭിക്കാത്ത
എത്ര വീടുകള്‍
ഉണ്ടെന്നും ഇൗ
വീടുകളില്‍ വെെദ്യുതി
എത്തിക്കുവാന്‍
സ്വീകരിച്ച നടപടി
എന്തെന്നും
വ്യക്തമാക്കുമോ;
(സി)
വയറിംഗ്
ചെയ്യാത്ത,
സാമ്പത്തികമായി
പിന്നാേക്കം
നില്ക്കുന്ന
വീടുകളില്‍ വയറിംഗ്
നടത്തി
വെെദ്യുതീകരിക്കുവാന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
പനവൂര്‍
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
കെ.എസ്.ഇ.ബി
സബ്-എഞ്ചിനീയര്‍ ഓഫീസ്
4477.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വാമനപുരം
നിയോജകമണ്ഡലത്തിലെ
പനവൂര്‍
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
കെ.എസ്.ഇ.ബി. സബ്
എഞ്ചിനീയര്‍ ഓഫീസില്‍
എല്ലാ ദിവസവും വൈദ്യുതി
ബില്‍ തുക
സ്വീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
വൈദ്യുതി
പ്രസരണ നഷ്ടം കുറച്ചു
കൊണ്ടു വരാന്‍ നടപടി
4478.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യുടെ വൈദ്യുതി പ്രസരണ
നഷ്ടം വര്‍ഷത്തില്‍
ശരാശരി എത്ര വാട്ടാണ്;
(ബി)
ഇതു
കുറച്ചു
കൊണ്ടുവരുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം നല്‍കുമോ;
(സി)
വൈദ്യുതി
മോഷണം തടയുന്നതിനും
പിടികൂടുന്നതിനും
എന്തെല്ലാം നടപടികളാണ്
കെ.സ്.ഇ.ബി. ആസൂത്രണം
ചെയ്തു നടപ്പിലാക്കി
വരുന്നത്; വിശദാംശം
അറിയിക്കുമോ?
വൈദ്യുതി
വിതരണം
തടസ്സപ്പെടുമ്പോള്‍
എസ്.എം.എസ് വഴി അറിയിപ്പ്
4479.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അറ്റകുറ്റപ്പണികള്‍ക്കായി
വൈദ്യുതി വിതരണം
നിര്‍ത്തിവയ്ക്കുമ്പോഴും,
ആകസ്മികമായ വൈദ്യുതി
തടസ്സങ്ങള്‍
ഉണ്ടാകുമ്പോഴും
ഉപഭോക്താക്കളെ
എസ്.എം.എസ്. വഴി
അറിയിക്കുന്നതിനുള്ള
സംവിധാനം നിലവില്‍
വന്നോ; ഈ പദ്ധതി കൊണ്ട്
ഉപഭോക്താക്കള്‍ക്ക്
ഉണ്ടാകുന്ന നേട്ടങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
നിലവില്‍
ഉപഭോക്താക്കള്‍
പരാതികള്‍ക്കായി 1912
എന്ന നമ്പരിലേയ്ക്ക്
വിളിച്ചിട്ടും, പല
സന്ദര്‍ഭങ്ങളിലും
ഉചിതമായ മറുപടിയും,
സഹകരണവും കിട്ടുന്നില്ല
എന്ന വസ്തുത
മനസ്സിലാക്കി ഈ പരാതി
സ്വീകരണ കേന്ദ്രത്തെ
ശക്തിപ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ?
ഉൗര്‍ജ്ജ
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
4480.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.
ആന്‍സലന്‍
,,
പി.ടി.എ. റഹീം
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്യക്ഷമമായ ഉൗര്‍ജ്ജ
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
വിദ്യാര്‍ത്ഥികളില്‍
ഉൗര്‍ജ്ജ സംരക്ഷണ
അവബോധം
വളര്‍ത്തുന്നതിനായി
'സ്മാര്‍ട്ട് എനര്‍ജി
പ്രോഗ്രാം'
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതിനെക്കുറിച്ച്
പൊതുജനങ്ങള്‍ക്ക്
ബോധവല്‍ക്കരണം
നടത്തുവാനുദ്ദേശിച്ചുകൊണ്ടുള്ള
'ഉൗര്‍ജ്ജ
കിരണ്‍'പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ;
(ഡി)
വീട്ടമ്മമാര്‍ക്ക്
ഇതിനെക്കുറിച്ച് അവബോധം
നല്‍കുന്നതിനായി
പരിശീലനം ലഭിച്ച വനിതാ
വോളണ്ടിയര്‍മാര്‍
നടത്തുന്ന എനര്‍ജി
ക്ലിനിക്കുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
വരള്‍ച്ച
മൂലമുള്ള
വെെദ്യുതോല്പ്പാദനത്തിലെ
കുറവ്
4481.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂക്ഷമായിക്കൊണ്ടിരിക്കുന്ന
വരള്‍ച്ച
വെെദ്യുതോല്പ്പാദനത്തെ
എങ്ങനെ ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കണ്ണൂര്‍
ജില്ലയിലെ കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകള്‍
4482.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് കണ്ണൂര്‍
ജില്ലയില്‍ എത്ര പുതിയ
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസുകള്‍
അനുവദിച്ചിരുന്നുവെന്നും,ജില്ലയില്‍
നിലവില്‍ ആകെ എത്ര
സെക്ഷന്‍
ഓഫീസുകളുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
പരിയാരം
മെഡിക്കല്‍ കോളേജ്,
ആയൂര്‍വ്വേദ കോളേജ്,
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍, വ്യാപാര
സ്ഥാപനങ്ങള്‍,
ഉപഭോക്താക്കളുടെ
എണ്ണത്തിലുണ്ടായ
വര്‍ദ്ധനവ് എന്നിവ
കണക്കിലെടുത്ത്
കല്യാശ്ശേരി
മണ്ഡലത്തിലെ പിലാത്തറ
കേന്ദ്രമാക്കി വൈദ്യുതി
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
വൈദ്യുതി
ബില്ലിംഗ് സമ്പ്രദായം
4483.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വെെദ്യുതി ബോര്‍ഡ്
ഓഫീസുകളിലെ ബില്‍
സമ്പ്രദായത്തെക്കുറിച്ച്
വിശദമായ വിവരം
ലഭ്യമാക്കുമോ;
ഉപഭോക്താക്കള്‍
യഥാര്‍ത്ഥത്തില്‍
ഉപയോഗിക്കുന്ന
യൂണിറ്റിനാണോ പണം
അടയ്ക്കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിവിധ
സെക്ഷന്‍ ഓഫിസുകളില്‍
നിന്നും വിതരണം
ചെയ്യുന്ന ബില്ലിന്റെ
കൂടെ ഹിഡന്‍
ചാര്‍ജ്ജുകള്‍
ഉള്‍പ്പെട്ടിട്ടുള്ള
ബില്ലുകളെ സംബന്ധിച്ച്
ബോര്‍ഡിനോ
സര്‍ക്കാരിനോ പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(സി)
ഡെപ്പോസിറ്റ്
തുക കുറവ് വന്നു എന്ന
കാരണത്താല്‍ (ഹിഡന്‍
ചാര്‍ജ്ജ്) അധിക
ചാര്‍ജ്ജ് ഈടാക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
എന്തെങ്കിലും നടപടി
എടുത്തിട്ടുണ്ടോ?
വൈദ്യുതി
ബോര്‍ഡിലെ സൂപ്പര്‍വൈസറി
തസ്തിക
4484.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍
ഉല്‍പ്പാദനം, പ്രസരണം,
വിതരണം എന്നീ
മേഖലകളില്‍
സൂപ്പര്‍വൈസറി
തസ്തികകളില്‍
എഞ്ചിനീയറിംഗ്
ഡിപ്ലോമയോ ഡിഗ്രിയോ
ഉളളവരെ നിയമിക്കണമെന്ന്
റഗുലേറ്ററി കമ്മീഷന്
ഉത്തരവിറക്കിയിട്ടുണ്ടോ;
(ബി)
വൈദ്യുതി
ബോര്‍ഡില്‍ മതിയായ
യോഗ്യത ഇല്ലാത്തവര്‍
ഉല്‍പ്പാദന, പ്രസരണ,
വിതരണ ജോലികള്‍ക്ക്
മേല്‍നോട്ടം
വഹിക്കുന്നത് വൈദ്യുതി
അപകടങ്ങള്‍ക്ക്
കാരണമാകുമെന്ന്
കരുതുന്നുണ്ടോ;
(സി)
എങ്കില്‍
റഗുലേറ്ററി കമ്മീഷന്
ഉത്തരവ് പ്രകാരം
ഡിഗ്രി, ഡിപ്ലോമ എന്നിവ
ഉളളവരെ നിയമിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
അല്ലെങ്കില്‍
ഉത്തരവില്‍ ഇളവ് നല്കി
നിലവിലുളളവരെത്തന്നെ
നിലനിര്‍ത്തുമോ;ഉത്തരവിനെതിരെ
കോടതിയെ
സമീപിക്കുമോയെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കാറ്റില്‍
നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
പദ്ധതി
4485.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാറ്റില്‍
നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
പദ്ധതി പ്രകാരം ഇതുവരെ
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്പാദിപ്പിക്കുവാനുള്ള
പദ്ധതികളാണ്
പൂര്‍ത്തിയായതെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരളത്തില്‍
കാറ്റാടി പാടം
സ്ഥാപിക്കുന്നത്
സംബന്ധിച്ച പഠനം
നടത്തിയത് ആരാണെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാനത്തിന്
എത്ര മെഗാവാട്ട്
വൈദ്യുതി ഉല്പാദന
ശേഷിയുണ്ടെന്നാണ്
പ്രസ്തുത പഠനത്തില്‍
കണ്ടെത്തിയത്;
(ഡി)
ഒരു
മെഗാവാട്ടിന്റെ
വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
വിന്റ്മില്‍
സ്ഥാപിക്കുന്നതിനുള്ള
ചെലവ് എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
കാറ്റില്‍
നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
പദ്ധതി പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ കെ.എസ്.ഇ.ബി.
ഓഫീസുകളിലെ ഒഴിവുകള്‍
4486.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ വിവിധ
കെ.എസ്.ഇ.ബി.
ഓഫീസുകളില്‍ ദിവസക്കൂലി
അടിസ്ഥാനത്തിലും കരാര്‍
വ്യവസ്ഥയിലും നിലവില്‍
ആകെ എത്രപേര്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പാലക്കാട്
ജില്ലയില്‍
കെ.എസ്.ഇ.ബി.യില്‍
നിലവില്‍ എത്ര
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
സ്വതന്ത്ര
കാപ്പറ്റീവ്
സംരംഭകര്‍ക്ക് ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
4487.
ശ്രീ.എം.
വിന്‍സെന്റ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട ജലവൈദ്യുത
പദ്ധതി നയമനുസരിച്ച്
മുന്‍സര്‍ക്കാര്‍
സ്വതന്ത്ര കാപ്പറ്റീവ്
സംരംഭകര്‍ക്ക് 'BOOT'
അടിസ്ഥാനത്തില്‍
ചെറുകിട ജലവൈദ്യുത
പദ്ധതികള്‍
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
പദ്ധതികളാണ്
ഇതനുസരിച്ച് കമ്മീഷന്
ചെയ്തത് ;വിവരിക്കുമോ;
(സി)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് ഈ
പദ്ധതികളിലൂടെ
ഉല്പാദിപ്പിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഈ നയമനുസരിച്ച്
ഈസര്‍ക്കാര്‍
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ബ്രഹ്മപുരം
താപനിലയം
4488.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബ്രഹ്മപുരം
താപനിലയത്തിന്റെ രണ്ടു
ജനറേറ്ററുകള്‍ മാറ്റി
വാതകാധിഷ്ഠിതമാക്കാനുള്ള
വൈദ്യുതി ബോര്‍ഡ്
നിര്‍ദ്ദേശം റഗുലേറ്ററി
കമ്മീഷന് തടഞ്ഞോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലെ
ഡീസല്‍ ജനറേറ്ററുകള്‍
മാറ്റാനായി എത്ര കോടി
രൂപയുടെ പദ്ധതിയാണ്
ബോര്‍ഡ്
തയ്യാറാക്കിയിരുന്നതെന്ന്
വിശദമാക്കാമോ;
(സി)
അനുമതി
നിഷേധിക്കാന്‍
തക്കവണ്ണം റഗുലേറ്ററി
കമ്മീഷന്
ചൂണ്ടിക്കാണിച്ച
ഘടകങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ഡി)
കമ്മീഷന്
ബദല്‍ നിര്‍ദ്ദേശം
എന്തെങ്കിലും
സമര്പ്പിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?
സൗരോര്‍ജ്ജ
വൈദ്യുതി ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്ന
പരിപാടി
4489.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
പുരുഷന് കടലുണ്ടി
,,
കെ.ഡി. പ്രസേനന്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സൗരോര്‍ജ്ജ
വൈദ്യുതി ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്ന
പരിപാടിയുടെ ഭാഗമായി
പൂര്‍ത്തിയായ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.
എസ്. ഇ. ബി.യുടെ
കെട്ടിടങ്ങളുടെയും
മറ്റു വിവിധ
സര്‍ക്കാര്‍
കെട്ടിടങ്ങളുടെയും
മുകളില്‍ സോളാര്‍
പാനലുകള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
കാസര്‍ഗോഡ്
സോളാര്‍ പാര്‍ക്കിന്റെ
ആദ്യഘട്ടമായ 50
മെഗാവാട്ട് നിലയം
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പതിമൂന്നാം
പഞ്ചവത്സര പദ്ധതിയില്‍
ലക്ഷ്യമിടുന്ന വെെദ്യുതി
ഉല്പാദനം
4490.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിമൂന്നാം
പഞ്ചവത്സര പദ്ധതിയില്‍
എത്ര മെഗാവാട്ട്
വെെദ്യുതിയാണ്
കെ.എസ്.ഇ.ബി.
ലക്ഷ്യമിടുന്നത്; ഇത്
ഏതെല്ലാം
പദ്ധതികളിലൂടെയാണ്
ലക്ഷ്യമിടുന്നത്;
(ബി)
പ്രസ്തുത
പദ്ധതികളുടെ പുരോഗതി
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
പര്യാപ്തമല്ലായെങ്കില്
പാരമ്പര്യ ഉൗര്‍ജ്ജ
പദ്ധതികള്‍ക്ക്
ലക്ഷ്യമിടുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ജനറേറ്റര്‍
സ്ഥാപിക്കുന്നതിന്
മുന്‍കൂര്‍ അനുമതി
4491.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൊബൈല്‍
ടവറുകള്‍, വ്യവസായ -
വാണിജ്യ സ്ഥാപനങ്ങള്‍,
മറ്റു സ്ഥാപനങ്ങള്‍
എന്നിവിടങ്ങളില്‍
വൈദ്യുതിക്ക് വേണ്ടി
ജനറേറ്റര്‍
സ്ഥാപിക്കുന്നതിന്
മുന്‍കൂര്‍ അനുമതി
ആവശ്യമുണ്ടോ; ഇതിന്റെ
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഇവ
മൂലമുണ്ടാകുന്ന
വായു-ശബ്ദ
മലീനീകരണങ്ങള്
സംബന്ധിച്ച് പരിശോധനാ
സംവിധാനങ്ങള്‍
നിലവിലുണ്ടോ;
വിശദീകരിക്കാമോ;
(സി)
അനധികൃത
ജനറേറ്റര്‍ ഉപയോഗം
മൂലമുണ്ടായ അപകടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
സമ്പൂര്‍ണ്ണ
വൈദ്യുതീകൃത സംസ്ഥാനം
4492.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പുറമ്പോക്ക്
ഭൂമിയില്‍
താമസിക്കുന്നവര്‍ക്ക്
പോലും വൈദ്യുതി
ലഭ്യമാക്കും എന്ന
പ്രഖ്യാപനം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
അറിയിക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യൂതീകരണം
4493.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
സമയബന്ധിതമായി
പ്രഖ്യാപിക്കുന്നതിനുള്ള
തടസ്സങ്ങളെന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രോപ്പര്‍ട്ടീസ്
ക്രോസിംഗ്
ഉള്‍പ്പെടെയുളള
പ്രശ്നങ്ങള്‍
പരിഹരിച്ച് ഇത്
സമയബന്ധിതമായി
നടപ്പാക്കാന്‍ റവന്യൂ
അധികൃതര്‍
ഉള്‍പ്പെടെയുളളവര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
സമ്പൂര്‍ണ്ണ
വെെദ്യുതീകരണം
4494.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളം
സമ്പൂര്‍ണ്ണ
വെെദ്യുതീകൃത
സംസ്ഥാനമാക്കുന്നതിന്റെ
ഭാഗമായി
വെെദ്യുതീകരിക്കപ്പെടാത്ത
വീടുകളുടെ വിവര ശേഖരണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
ബി.
പി. എല്‍.
വിഭാഗത്തില്‍പ്പെട്ട
വെെദ്യുതീകരിച്ചിട്ടില്ലാത്ത
വീടുകളിലെ വയറിംഗ്
ജോലികള്‍
ചെയ്യുന്നതിന് ബോര്‍ഡ്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
വയറിംഗ് ജോലികളുടെ
പൂര്‍ണ്ണ ചെലവ്
ബോര്‍ഡ് വഹിക്കുമോ;
വിശദമാക്കുമോ?
ഡെപ്പോസിറ്റ്
ചാര്‍ജ്ജ്
4495.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡെപ്പോസിറ്റ്
ചാര്‍ജ്ജ് ഇനത്തില്‍
ഈടാക്കിയ അധിക തുകകള്‍
ഉപഭോഗം കുറയുമ്പോള്‍
ഉപഭോക്താക്കള്‍ക്ക്
തിരികെ നല്‍കാറുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ആകെ എത്ര തുക ഇപ്രകാരം
പിരിച്ചെടുത്തിട്ടുണ്ട്;
ഓരോ സെക്ഷനില്‍ നിന്നും
അധികം പിരിച്ചെടുത്ത
തുക എത്രയെന്ന
വ്യക്തമായ കണക്ക്
ലഭ്യമാക്കുമോ; സെക്ഷന്‍
റിപ്പോര്‍ട്ടും
ഡിവിഷന്
റിപ്പോര്‍ട്ടും
ലഭ്യമാക്കുമോ;
(സി)
ഇങ്ങനെ
ഈടാക്കുന്ന
അധികചാര്ജ്ജുകള്
അടിയന്തരമായി
ഒഴിവാക്കുവാന്‍
വൈദ്യുതി ബോര്‍ഡിന്
നിര്‍ദ്ദേശം നല്‍കുമോ?
വൈദ്യുതിയുടെ
വാര്ഷികാവശ്യം
4496.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിവര്‍ഷം എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ടെന്നും
കേന്ദ്രഗ്രിഡില്‍
നിന്ന് എത്ര മെഗാവാട്ട്
ലഭിയ്ക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
വാര്‍ഷിക ആവശ്യത്തിന്റെ
എത്രശതമാനം ഇവിടെ
ഉല്പാദിപ്പിക്കുന്നുവെന്നും
സംസ്ഥാനത്തിനു
പുറത്തുനിന്നും എത്ര
ശതമാനം
വാങ്ങുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
മൊത്തം
വൈദ്യുതിയുടെ എത്ര
ശതമാനം ഗാര്‍ഹിക
ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നുവെന്നും
കാര്‍ഷിക, വ്യവസായ,
മറ്റു ഉല്പാദന
മേഖലകളില്‍ എത്ര ശതമാനം
ഉപയോഗിയ്ക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(ഡി)
വേനല്‍ക്കാലത്ത്
സംസ്ഥാനത്ത്
വൈദ്യുതിക്ഷാമം
ഉണ്ടാകാനിടയുണ്ടോയെന്ന്
പരിശോധിച്ചുവോ;
എങ്കില്‍ ഇതു നേരിടാന്‍
എന്തെല്ലാം കരുതല്‍
നടപടികള്‍ ഇതുവരെ
സ്വീകരിച്ചുവെന്നും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്നും
വിശദമാക്കുമോ?
പാരമ്പര്യേതര
ഊര്‍ജ്ജസ്രോതസ്സുകള്‍
4497.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊര്‍ജ്ജസ്രോതസ്സുകള്‍
വഴി സംസ്ഥാനത്ത് എത്ര
വൈദ്യുതിയാണ്
ലഭിക്കുന്നതെന്ന്
ഇനംതിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
കാറ്റില്‍
നിന്നും, തിരമാലയില്‍
നിന്നും,
സൗരോര്‍ജ്ജത്തില്‍
നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനായി
കെ.എസ്.ഇ.ബി.
എന്തെങ്കിലും
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സര്‍ക്കാര്‍
കെട്ടിടങ്ങളില്‍
സൗരോര്‍ജ്ജ
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിനും,
സൗരോര്‍ജ്ജ വൈദ്യുതി
കൂടുതല്‍
ഉപയോഗിക്കുന്നതിനും
എന്തെങ്കിലും പ്രത്യേക
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
പരിശോധിച്ച് അവ
നടപ്പാക്കുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിനു
പുറമേ നിന്ന്
കൊണ്ടുവരുന്ന വൈദ്യുതി
4498.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിനു
പുറമേ നിന്ന്
കൊണ്ടുവരുന്ന
വൈദ്യുതിയുടെ അളവ്
എത്രയെന്നും, ഇതിനായി
ആശ്രയിക്കുന്ന വൈദ്യുതി
ലൈനുകള്‍
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതുവഴിയുണ്ടാകുന്ന
പ്രസരണ നഷ്ടം
എത്രയെന്നും ഇതു
കുറയ്ക്കാനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചുവോ എന്നും
വ്യക്തമാക്കുമോ;
(സി)
ഇതിനുള്ള
പ്രധാന ലൈനുകളായ
തിരുനെല്‍വേലി-ഇടമണ്‍-കൊച്ചി,
ഛത്തീസ്ഗഡ്-മാടക്കത്തറ
പ്രസരണ ലൈനുകളുടെ
പൂര്‍ത്തീകരണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നും
എപ്പോൾ
പൂര്‍ത്തീകരിക്കുമെന്നും
ഇതിനായി എത്ര തുക
ചെലവായെന്നും
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
മുടങ്ങിക്കിടക്കുന്ന
മറ്റു വൈദ്യുത
ലൈനുകളുടെ
പൂര്‍ത്തീകരണം
ത്വരിതപ്പെടുത്താന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
അംഗന്‍വാടികളുടെ
വൈദ്യുതീകരണം
4499.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അംഗന്‍വാടികളില്‍ പലതും
വൈദ്യുതീകരിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതിയില്‍
അംഗന്‍വാടികളെ കൂടി
ഉള്‍പ്പെടുത്തുമോ;
വ്യക്തമാക്കാമോ?
മുടങ്ങിക്കിടക്കുന്ന
ജലവൈദ്യുത പദ്ധതികള്‍
4500.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുടങ്ങിക്കിടക്കുന്ന
ജലവൈദ്യുത പദ്ധതികള്‍
ഏതെല്ലാമെന്നും
ഓരോന്നിന്റെയും നിലവിലെ
സ്ഥിതി എന്താണെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവ
പൂര്‍ത്തീകരിക്കാത്ത
കാരണത്താല്‍, വൈദ്യുതി
ഉല്പാദിപ്പിക്കാവുന്ന
എത്ര ടി.എം.സി. ജലം
പ്രതിവര്‍ഷം
നഷ്ടമാകുന്നു എന്നും,
പണി പൂര്‍ത്തീകരിച്ച്
പ്രവര്‍ത്തനക്ഷമമായാല്‍
ഇതുവഴി എത്ര യൂണിറ്റ്
വൈദ്യുതി
ഉല്പാദിപ്പിക്കാന്
കഴിയുമായിരുന്നു എന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
എന്തു നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പിഷാരിക്കാവ് ക്ഷേത്ര ചിറ
നവീകരണം
4501.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിനു
കീഴിലുള്ള കൊയിലാണ്ടി
പിഷാരിക്കാവ് ക്ഷേത്രം
വക കൊല്ലംചിറ
നവീകരണത്തിന് മുന്‍
സര്‍ക്കാരിന്റെ കാലത്ത്
തുക
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
കൊയിലാണ്ടിയിലെ
പ്രധാന
ജലസ്രോതസ്സുകളിലൊന്നായ
കൊല്ലംചിറ
നവീകരണത്തിനും
സംരക്ഷണത്തിനും പദ്ധതി
ആവിഷ്ക്കരിക്കുമോ;
നടപടികള്‍
സ്വീകരിക്കുമോ?
ശബരിമല
സന്നിധാനത്തെ മാലിന്യ
പ്ലാന്റ്
4502.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
സന്നിധാനത്തെ മാലിന്യ
പ്ലാന്റ്
നിര്‍മ്മാണത്തിന് എത്ര
രൂപ ചെലവായിരുന്നു;
എന്നാണ് ഉദ്ഘാടനം
ചെയ്യപ്പെട്ടത്;
(ബി)
പ്രസ്തുത
പ്ലാന്റ് പൂര്‍ണ്ണമായും
പ്രവര്‍ത്തന സജ്ജമാണോ;
അല്ലായെങ്കില്‍ കാരണം
വിശദമാക്കുമോ;
(സി)
വരുന്ന
ശബരിമല തീര്‍ത്ഥാടന
കാലത്തിനുമുമ്പ്
പ്ലാന്റ് പൂര്‍ണ്ണമായും
പ്രവര്‍ത്തനസജ്ജമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
മലബാര്‍
ദേവസ്വം ബോര്‍ഡില്‍ നിന്നും
സഹായം ലഭിച്ച ക്ഷേത്രങ്ങള്‍
4503.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മുന്‍സര്‍ക്കാരിന്റെ
കാലത്ത് മലബാര്‍
ദേവസ്വം ബോര്‍ഡില്‍
നിന്നും സഹായം ലഭിച്ച
കോഴിക്കോട് ജില്ലയിലെ
ക്ഷേത്രങ്ങള്‍
ഏതെല്ലാം;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മലബാര്‍
ദേവസ്വം ജീവനക്കാരുടെ നിയമനം
4504.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള
ക്ഷേത്രങ്ങളിലെ
ജീവനക്കാരെ നിലവില്‍
ഏതു വിധത്തിലാണ്
നിയമിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
നിയമനങ്ങള്‍
പി.എസ്.സി.യ്ക്ക്
വിടുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
ക്ഷേത്ര
ഭൂമികളുടെ കയ്യേറ്റം
4505.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ദേവസ്വം ബോര്‍ഡുകളുടെ
ഉടമസ്ഥതയില്‍
സംസ്ഥാനത്തൊട്ടാകെ എത്ര
ഏക്കര്‍ ഭൂമിയുണ്ടെന്ന്
ദേവസ്വം ബോര്‍ഡുകളുടെ
പേരുതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
ഉടമസ്ഥതയിലുള്ള ചില
ക്ഷേത്ര ഭൂമികള്‍
കയ്യേറ്റം മൂലം
അന്യാധീനപ്പെട്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
ക്ഷേത്രത്തിന്റെ എത്ര
ഭൂമി ഇത്തരത്തില്‍
അന്യാധീനപ്പെട്ടുപോയി
എന്ന്
വെളിപ്പെടുത്തുമോ;
(സി)
ക്ഷേത്ര
ഭൂമി ഇത്തരത്തില്‍
സ്വകാര്യവ്യക്തികള്‍
കയ്യേറുന്നത് തടയാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇനിയും ഇത്തരത്തിലുള്ള
കയ്യേറ്റം തടയാന്‍
എന്തൊക്കെ
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ദേവസ്വം
ബോര്‍ഡുകളിലെ നിയമനങ്ങള്‍
4506.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ദേവസ്വം
ബോര്‍ഡുകള്‍ ഉണ്ടെന്നും
അവ ഓരോന്നിന്റെയും
കീഴില്‍ എത്ര
ക്ഷേത്രങ്ങള്‍
ഉണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ദേവസ്വം
ബോര്‍ഡിലും,
ക്ഷേത്രങ്ങളിലുമായി ആകെ
എത്ര തസ്തികകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത തസ്തികകളില്‍
ജനറല്‍,ഒ.ബി.സി,
ഒ.ഇ.സി, എസ്.സി/എസ്.ടി.
എന്നിവ തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
ദേവസ്വം ബോര്‍ഡുകളുടെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍,
കോളേജുകള്‍,
ആശുപത്രികള്‍, മറ്റ്
സ്വയംഭരണ സ്ഥാപനങ്ങള്‍
എന്നിവയുടെ പേരും
ഇവയില്‍ ഓരോന്നിലുമുള്ള
മൊത്തം തസ്തികകളുടെ
എണ്ണവും ലഭ്യമാക്കുമോ;
ഈ തസ്തികകളില്‍
ഇപ്പോള്‍ ജോലി
ചെയ്യുന്ന ജീവനക്കാരുടെ
ജനറല്‍, ഒ.ബി.സി.,
ഒ.ഇ.സി.
എസ്.സി./എസ്.ടി.
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
നിയമനരീതി
വിശദമാക്കുമോ?
പമ്പയിലെ
മലിനജല സംസ്ക്കരണം
4507.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പമ്പയില്‍
മലിനജല സംസ്ക്കരണത്തിന്
ദേവസ്വം ബോര്‍ഡ് എന്ത്
സംവിധാനമാണ്
സജ്ജമാക്കിയിട്ടുള്ളത്;
(ബി)
മലിനജല
സംസ്ക്കരണത്തിന്
പ്ലാന്റ്
സജ്ജമാക്കിയിട്ടുണ്ടോ;
എങ്കുില് പ്രസ്തുത
പ്ലാന്റ് സജ്ജമാക്കിയത്
എന്നാണ്;
(സി)
പ്രസ്തുത
പ്ലാന്റിന്റെ
നവീകരണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
കാവുകളുടെ
സംരക്ഷണം
4508.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേത്രങ്ങളോടനുബന്ധിച്ച്
നിലകൊള്ളുന്ന കാവുകളുടെ
സംരക്ഷണത്തിനായി
നിലവിലുള്ള പദ്ധതികള്‍
വ്യക്തമാക്കുമോ; വിവിധ
പദ്ധതികളില്‍
ഉള്‍ക്കൊള്ളിച്ച് കാവ്
സംരക്ഷണം
പരിഗണിക്കുന്നതിനുള്ള
മാനദണ്ഡം വിശദമാക്കുമോ;
(ബി)
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
പ്രധാന ക്ഷേത്ര
കാവുകളായ
പൊയില്‍ക്കാവ്,
മുചുകുന്ന്,
കോട്ടക്കാവ് എന്നിവ
സംരക്ഷിക്കാന്‍ പദ്ധതി
തയ്യാറാക്കുമോ;
ആയതിന്‍െറ തുടര്‍നടപടി
സ്വീകരിക്കുമോ?
ശബരിമലയിലും
പമ്പയിലും ശുദ്ധജല വിതരണം
4509.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമലയിലും
പമ്പയിലും കുപ്പിവെളളം
നിരോധിച്ചുകൊണ്ട്
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ്
ഉത്തരവിറക്കിയിരുന്നോ;
(ബി)
തീര്‍ത്ഥാടനത്തിനെത്തുന്ന
ഭക്തജനങ്ങള്‍ക്ക്
ശുദ്ധജല വിതരണത്തിന്
എന്തെല്ലാം
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ദേവസ്വം ബോര്‍ഡ്
തീരുമാനിച്ചിട്ടുളളത്;
(സി)
തീര്‍ത്ഥാടന
കാലത്ത് പമ്പയിലും
ശരണപാതയിലും
സന്നിധാനത്തുമായി എത്ര
ലിറ്റര്‍ ശുദ്ധജല
വിതരണം നടത്തേണ്ടി വരും
എന്ന് വ്യക്തമാക്കുമോ?
ക്ഷേത്രങ്ങളുടെ
പുനരുദ്ധാരണം
4510.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ക്ഷേത്രങ്ങളുടെ
പുനരുദ്ധാരണത്തിനും
ക്ഷേത്ര ജീവനക്കാരുടെ
വേതനം നല്‍കുന്നതിനും
നിലവിലുള്ള പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ക്ഷേത്രങ്ങളോട്
ചേര്‍ന്നുള്ള പൈതൃക
കെട്ടിടങ്ങളും
കൂത്തമ്പലങ്ങളും
സംരക്ഷിക്കുന്നതിന് നടപടി
4511.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിരവധി പുരാതന
ക്ഷേത്രങ്ങളും
ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള
പൈതൃക കെട്ടിടങ്ങളും
സംരക്ഷിക്കേണ്ടതിന്റെ
ഭാഗമായി
തിരുവിതാംകൂര്‍,
കൊച്ചി, മലബാര്‍
ദേവസ്വം ബോര്‍ഡുകളിലും,
കൂടല്‍മാണിക്യം,ഗുരുവായൂര്‍
ദേവസ്വങ്ങളിലും
കണ്‍സര്‍വേഷന്‍
ആര്‍ക്കിടെക്ട് എന്ന
തസ്തിക സൃഷ്ടിക്കാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പുരാതന ക്ഷേത്രങ്ങളോട്
ചേര്‍ന്നുള്ള പൈതൃക
കെട്ടിടങ്ങളും
കൂത്തമ്പലങ്ങളും
നാശോന്മുഖമായ മറ്റ്
പുരാതന കെട്ടിടങ്ങളും
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടി അറിയിക്കുമോ;
ക്ഷേത്രങ്ങളോട്
ചേര്‍ന്നുള്ള കാവുകളുടെയും
കുളങ്ങളുടെയും
ആല്ത്തറകളുടെയും സംരക്ഷണം
4512.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേത്രങ്ങളോട്
ചേര്‍ന്നുള്ള
കാവുകളുടെയും
കുളങ്ങളുടെയും
ആല്ത്തറകളുടെയും
സംരക്ഷണത്തിനായി
2016-17 ബജറ്റില്‍
ഉള്‍ക്കൊള്ളിച്ച ഒരു
കോടി രൂപയ്ക്ക് പുറമേ ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
എത്ര കോടി രൂപ അധികമായി
അനുവദിക്കുവാനുദ്ദേശിയ്ക്കുന്നു;
(ബി)
മലബാര്‍,
തിരുവിതാംകൂര്‍,
കൊച്ചി
ദേവസ്വങ്ങള്‍ക്കു
കീഴിലുള്ള
ക്ഷേത്രങ്ങളോട്
ചേര്‍ന്നുള്ള
കുളങ്ങളുടെയും
ആല്ത്തറകളുടെയും
കാവുകളുടെയും
സംരക്ഷണത്തിനായി ഓരോ
ദേവസ്വത്തിനും എത്ര
കോടി രൂപ വീതം
അനുവദിക്കുവാനുദ്ദേശിയ്ക്കുന്നു;
(സി)
മുന്‍സര്‍ക്കാര്‍
ഈ പദ്ധതി
നടപ്പിലാക്കുന്നതിലേക്കായി
ഓരോ ദേവസ്വത്തിനും
അനുവദിച്ച തുകയ്ക്കും
സ്വകാര്യ
ക്ഷേത്രങ്ങള്‍ക്ക്
അനുവദിച്ച
തുകയ്ക്കുമുള്ള
ധനവിനിയോഗ
സര്‍ട്ടിഫിക്കറ്റും
ഓഡിറ്റഡ് ഇന്‍കം
സര്‍ട്ടിഫിക്കറ്റും
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ക്ഷേത്രവളപ്പില്‍
ആയുധ കായിക പരിശീലനം
4513.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകളുടെ
ഉടമസ്ഥതയിലുള്ള
ക്ഷേത്രങ്ങളുടെ
വളപ്പില്‍ ആയുധ കായിക
പരിശീലനം വിലക്കി ഈ
സര്‍ക്കാര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ;
(സി)
1988-ലെ
മതസ്ഥാപന (ദുരുപയോഗം
തടയല്‍) നിയമം
അനുസരിച്ചാണോ പ്രസ്തുത
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുളളത്;
വിശദമാക്കുമോ?
അന്യാധീനപ്പെട്ടു
കിടക്കുന്ന ക്ഷേത്രങ്ങളും
കാവുകളും
4514.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍,
മലബാര്‍ മേഖലകളിലെ
നിരവധി ക്ഷേത്രങ്ങളും
കാവുകളും
അന്യാധീനപ്പെട്ടു
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പഴയകാല
സംസ്കാരത്തിന്റെ
ഉറവിടമായിരുന്ന ഇത്തരം
കാവുകളും കുളങ്ങളും
സംരക്ഷിച്ച് അവയിലെ
ജെെവവെെവിധ്യം
സംരക്ഷിക്കുന്നതിനായി
ഏതെങ്കിലും തരത്തിലുള്ള
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ശബരിമലയിലേക്കുള്ള
പരമ്പരാഗത കാനന പാത
4515.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമലയിലേക്കുള്ള
പരമ്പരാഗത കാനന
പാതയില്‍
തീര്‍ത്ഥാടകര്‍ക്കായി
എന്തെല്ലാം
സൗകര്യങ്ങളാണ് ദേവസ്വം
ബോര്‍ഡ്
സജ്ജമാക്കിയിട്ടുള്ളത്;
(ബി)
പ്രസ്തുത
പാതയില്‍ എവിടെയെല്ലാം
ഹൃദ്രോഗ
പരിശോധനാകേന്ദ്രങ്ങള്‍
സ്ഥാപിച്ചിട്ടുണ്ട്
എന്നറിയിക്കുമോ;
(സി)
പരമ്പരാഗത
പാതയില്‍ മതിയായ
ശൗചാലയങ്ങള്‍
സജ്ജമാക്കാന്‍ ദേവസ്വം
ബോര്‍ഡ് എന്തെല്ലാം
നടപടികള്‍
സ്വീകരിക്കും;
വിശദമാക്കുമോ?
ക്ഷേത്രക്കുളങ്ങളുടെ
നവീകരണം
4516.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള ഏതെല്ലാം
ക്ഷേത്രക്കുളങ്ങള്‍
നവീകരിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വര്‍ക്കല
ഗ്രൂപ്പിന് കീഴില്‍
വരുന്ന കവലയൂര്‍ ശ്രീ
മഹാദേവര്‍
ക്ഷേത്രക്കുളം
നശിച്ചുകൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കുളം നവീകരിക്കുവാന്‍
ഫണ്ട്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?