പാലക്കാട്
ജില്ലയിലെ ഇന്റസ്ട്രിയല്‍
പാര്‍ക്കുകള്‍
4418.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ വലുതും
ചെറുതുമായ എത്ര
ഇന്റസ്ട്രിയല്‍
പാര്‍ക്കുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഓരോന്നിന്റെയും പേരും,
സ്ഥലവും ,അവിടെ ഓരോ
വ്യവസായ യൂണിറ്റിനും
ലഭ്യമാകുന്ന
സൗകര്യങ്ങളും, നിലവില്‍
പുതിയ വ്യവസായം
തുടങ്ങാനുള്ള
സ്ഥലത്തിന്റെ ലഭ്യതയും
വ്യക്തമാക്കാമോ;
(സി)
പാലക്കാട്
ജില്ലയില്‍ പുതിയതായി
എത്ര വ്യവസായ
പാര്‍ക്കുകളാണ്
തുടങ്ങാന്‍
ഉദ്ദേശിക്കുന്നത്
എന്നും, അതിനായി
ഓരോന്നിനും എത്ര സ്ഥലം
ലഭ്യമാക്കേണ്ടിവരും
എന്നും വ്യക്തമാക്കുമോ;
(ഡി)
ഇതിനായുള്ള
സാമ്പത്തിക സഹായം
എങ്ങനെ കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത്
എന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
മെഡി
പാര്‍ക്ക്
4419.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
മെഡിക്കല്‍
ഉപകരണങ്ങളുടെ
ഉല്‍പ്പാദനത്തിനു
വേണ്ടി മെഡി പാര്‍ക്ക്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിലേക്കായി
കേന്ദ്ര
സര്‍ക്കാരിന്‍െറ
സാമ്പത്തിക സഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇൗ പദ്ധതി
നടപ്പിലാക്കുന്നതിന്
കേന്ദ്ര
സര്‍ക്കാരിന്‍െറ സഹായം
തേടുമോയെന്ന്
അറിയിക്കാമോ?
കേരള
സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍
എന്റര്‍പ്രൈസസിന്റെ മാനേജിംഗ്
ഡയറക്ടര്‍ തസ്തിക
4420.
ശ്രീ.ഹൈബി
ഈഡന്
,,
അനില്‍ അക്കര
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഇന്‍ഡസ്ട്രിയല്‍
എന്റര്‍പ്രൈസസ്
(കെ.എസ്.ഐ.ഇ) ന്റെ
മാനേജിംഗ് ഡയറക്ടര്‍
തസ്തികയിലേക്ക്
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകള്‍
എന്തൊക്കെയാണ്;
(ബി)
പുതിയ
മാനേജിംഗ് ഡയറക്ടര്‍
നിയമനം സംബന്ധിച്ച്
വിജ്ഞാപനം
പുറപ്പെടുവിച്ചിരുന്നോ;
(സി)
എത്രപേര്‍
അപേക്ഷ നല്‍കിയെന്നും
എന്നായിരുന്നു പ്രസ്തുത
തസ്തികയിലേക്കുള്ള
എഴുത്തു
പരീക്ഷ/ഇന്റര്‍വ്യൂവെന്നും
വ്യക്തമാക്കുമോ;
(ഡി)
ശ്രീ.
പി.കെ. സുധീര്‍
നമ്പ്യാരെ പ്രസ്തുത
സ്ഥാപനത്തിന്റെ
മാനേജിംഗ് ഡയറക്ടറായി
നിയമിച്ചിരുന്നോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
ശ്രീ.
പി.കെ. സുധീര്‍
നമ്പ്യാര്‍ ടി
തസ്തികയിലേക്ക് അപേക്ഷ
സമര്‍പ്പിച്ചിരുന്നോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
അദ്ദേഹത്തിന്റെ
വിദ്യാഭ്യാസ യോഗ്യത
എന്തായിരുന്നു;
(എഫ്)
ഈ
നിയമനം
റദ്ദാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്
റദ്ദാക്കിയെന്നും
റദ്ദാക്കാനുള്ള കാരണം
എന്തെന്നും
വ്യക്തമാക്കുമോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ജി)
ശ്രീ.
പി.കെ. സുധീര്‍
നമ്പ്യാരെ
നിയമിക്കുന്നതിന്
മുമ്പ് വിജിലന്‍സ്
ക്ലീയറന്‍സ്
വാങ്ങിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
പുതിയ
വ്യവസായ സംരംഭങ്ങള്‍
4421.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറുതും
വലുതുമായ പുതിയ വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ നല്കുന്ന
സഹായ പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ; സഹായ
പദ്ധതികള്‍ക്കായി
സംരംഭകരെ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
(ബി)
ചെറുകിട/വന്‍കിട
വ്യവസായ
സംരംഭകര്‍ക്കായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍ എന്തെല്ലാം;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഗെയില്‍
പദ്ധതി
T 4422.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നിര്‍ദ്ദിഷ്ട
ഗെയില്‍ പദ്ധതി
നടപ്പിലാവുമ്പോള്‍
മലബാര്‍ മേഖലയില്‍,
പ്രത്യേകിച്ച്
കോഴിക്കോട്, മലപ്പുറം
എന്നീ ജില്ലകള്‍ക്ക്
എങ്ങനെ
പ്രയോജനപ്പെടുമെന്ന്
വ്യക്തമാക്കുമോ?
ചെറുകിട
വ്യവസായ യൂണിറ്റുകള്‍
ആരംഭിക്കുന്നതിന് വായ്പ
4423.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴില്‍രഹിതരായ
ചെറുപ്പക്കാര്‍ക്ക്
ചെറുകിട വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനായി
എന്തെല്ലാം പുതിയ
പദ്ധതികളാണ് വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ചെറുകിട
വ്യവസായ യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
ഏതെല്ലാം വിധത്തിലുള്ള
വായ്പാ സംവിധാനങ്ങള്‍
ഏര്പ്പടുത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ?
മലബാര്‍
സിമെന്റ്സ് അഴിമതി
4424.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
സര്‍വീസ് ചട്ട പ്രകാരം
48 മണിക്കൂറില്‍
കൂടുതല്‍ കസ്റ്റഡിയില്‍
ഇരുന്ന ഉദ്യോഗസ്ഥനെ
സര്‍വീസില്‍ നിന്നും
സസ്പെന്റ് ചെയ്യണം
എന്നുള്ള നിയമം
നിലനില്‍ക്കേ മലബാര്‍
സിമെന്റ്സ് അഴിമതി
കേസുകളില്‍ വിജിലന്‍സ്
അറസ്റ്റ് ചെയ്ത് 4
ദിവസം കസ്റ്റഡിയില്‍
വച്ചിരുന്ന മുന്‍
മലബാര്‍ സിമെന്റ്സ്
എം.ഡി. യും പൊതുമേഖലാ
പുന:സംഘടനാ ബോര്‍ഡ്
സെക്രട്ടറിയുമായ
ശ്രീ.കെ.പത്മകുമാറിനെ
സംരക്ഷിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കാമോ;
(ബി)
അദ്ദേഹം
ഇപ്പോഴും റീയാബ്
സെക്രട്ടറി സ്ഥാനത്ത്
തുടരുന്നുണ്ടോ
എന്നറിയിക്കാമോ?
ചേലക്കര
മണ്ഡലത്തിലെ ചെറുകിട വ്യവസായ
യൂണിറ്റുകള്‍
4425.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍ വ്യവസായ
വകുപ്പിന്റെ സഹായം
ലഭിച്ചിട്ടുളള എത്ര
ചെറുകിട വ്യവസായ
യൂണിറ്റുകള്‍
പ്രവര്‍ത്തിച്ചുവരുന്നുണ്ട്;
(ബി)
ചെറുകിട
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന്
യുവസംരംഭകര്ക്ക്
എന്തെല്ലാം സഹായങ്ങള്‍
ചെയ്തുകൊടുക്കുന്നുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ചെറുകിട
വ്യവസായ യൂണിറ്റ്
ആരംഭിക്കുന്നതിനായി
ചേലക്കര മണ്ഡലത്തില്‍
നിന്നും എത്ര പുതിയ
അപേക്ഷകള്‍ ജില്ലാ
വ്യവസായ കേന്ദ്രത്തിന്
ലഭിച്ചിട്ടുണ്ട്;
(ഡി)
ഇവര്‍ക്ക്
കഴിവതും വേഗത്തില്‍
അനുമതി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ബിസിനസ്
ഇന്നൊവേഷന് സെന്ററുകള്‍
4426.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബിസിനസ് ഇന്നൊവേഷന്
സെന്ററുകള്‍
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാമാണ്
ഇതിന്റെ ലക്ഷ്യങ്ങള്‍;
(ബി)
എവിടെയെല്ലാമാണ്
ഇത്തരം സെന്ററുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്; ഏത്
രീതിയിലാണ് ഇവയുടെ
പ്രവര്‍ത്തനം
ഏകോപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇത്തരം
സെന്ററുകള്‍ക്ക്
ഏതെല്ലാം തരത്തിലുള്ള
സഹായങ്ങളാണ് നല്കാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വ്യവസായ
സ്ഥാപനങ്ങളിലെ സഞ്ചിത നഷ്ടം
4427.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
വ്യവസായ സ്ഥാപനങ്ങളില്‍
എത്രയെണ്ണം
നഷ്ടത്തിലാണെന്നും
ഇവയുടെ സഞ്ചിത നഷ്ടം
എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാര്‍ കാലത്ത്
ലാഭത്തില്‍
ഉണ്ടായിരുന്നവയില്
ഇപ്പോള്‍ നഷ്ടത്തിലുളള
എത്ര വ്യവസായ
സ്ഥാപനങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവയുടെ
നഷ്ടം നികത്തി
ലാഭമാക്കി മാറ്റാനും
പുതിയ സ്ഥാപനങ്ങള്‍
ആരംഭിക്കാനും
പദ്ധതികള്‍ ഉണ്ടോ;
വ്യക്തമാക്കാമോ?
കോട്ടയം
ടെക്സ്റ്റയില്‍സിന്റെ
പ്രവര്‍ത്തനം
4428.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
കുടിശ്ശിക
അടയ്ക്കാത്തതു മൂലം
കോട്ടയം
ടെക്സ്റ്റയില്‍സ് മിൽ
അടച്ചിട്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എത്ര രൂപയാണ് വൈദ്യുതി
വകുപ്പിന് മില്‍
നല്കുവാനുളളത്; ഈ തുക
സര്ക്കാര്നൽകി
മില്ലിന്റെ
പ്രവര്‍ത്തനം
അടിയന്തരമായി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
കോട്ടയം
ടെക്സ്റ്റയില്‍സില്‍
നിലനില്‍ക്കുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിനും
മില്‍ കൂടുതല്‍ ആധുനിക
വല്‍ക്കരിക്കുന്നതിനും
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
കോട്ടയം
ടെക്സ്റ്റയില്സിനോടനുബന്ധിച്ച്
ടെക്സ്റ്റയില്‍
ടെക്നോളജി പഠനത്തിനായി
മുന്‍ സര്‍ക്കാര്‍
ആരംഭിക്കാന്‍
തീരുമാനിച്ച് പഠനം
നടത്തിയിരുന്ന
ടെക്സ്റ്റയില്‍ കോളേജ്
എന്ന ആശയം
പ്രാവര്‍ത്തികമാക്കുവാന്‍
ഈ സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
ടെക്സ്റ്റയില്‍
മേഖലയില്‍ സാങ്കേതിക
വിദഗ്ധരുടെ കുറവ്
പരിഹരിക്കുവാന്‍
കൂടുതല്‍ കോഴ്സുകള്‍
ആരംഭിക്കുവാന്‍ വ്യവസായ
വകുപ്പ് പദ്ധതി
ആവിഷ്ക്കരിക്കുമോ?
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
4429.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ് സര്‍ക്കാര്‍
അധികാരമേറ്റെടുക്കുമ്പോള്‍
സംസ്ഥാന
സര്ക്കാരിനുകീഴിലായി
എത്ര പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളാണ്
ഉണ്ടായിരുന്നതെന്ന്
വ്യക്തമാക്കാമോ;
അവയില്‍ എത്രയെണ്ണം
പ്രവര്ത്തനലാഭത്തിലായിരുന്നുവെന്ന്
വ്യക്തമാക്കാമോ; അവ
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പൊതുമേഖലയില്‍ പുതിയ
വ്യവസായ സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
അവ ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ ;ഇവയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;ഓരോ
സ്ഥാപനത്തിന്റെയും
പ്രവര്‍ത്തന
മൂലധനമെത്ര;ഓരോ
സ്ഥാപനത്തിലെയും
ജീവനക്കാരുടെ എണ്ണം
എത്ര;വിശദമാക്കാമോ ;
(സി)
പുതിയ
സര്‍ക്കാര്‍
അധികാരമേറ്റമ്പോള്
ലാഭകരമായി
പ്രവര്‍ത്തിച്ചിരുന്ന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ; ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഏതെങ്കിലും പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
അടച്ചുപൂട്ടുകയുണ്ടായോ;
എങ്കില്‍ അവ
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ ;
(ഇ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നഷ്ടത്തിലാവുകയോ,
അടച്ചുപൂട്ടുകയോ ചെയ്ത
ഏതെങ്കിലും വ്യവസായ
സ്ഥാപനങ്ങള്‍
സ്വകാര്യമേഖലയ്ക്ക്
കൈമാറിയിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ മാനേജിംഗ്
ഡയറക്ടര്‍മാരുടെ നിയമനം
4430.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം റിയാബ് എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
മാനേജിംഗ്
ഡയറക്ടര്‍മാരുടെ നിയമനം
നടത്തി; വിശദാംശം
നല്‍കുമോ;
(ബി)
ഓണ്‍ലൈനായി
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും
എഴുത്തുപരീക്ഷ
/ഇന്റര്‍വ്യു
എന്നായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
മാനേജിംഗ്
ഡയറക്ടര്‍
തസ്തികയിലേക്ക്
നിയമിക്കുന്നതിന്
മുമ്പ് വിജിലന്‍സ്
ക്ലിയറന്‍സ് ആവശ്യമാണോ;
എങ്കില്‍ പുതിയതായി
നിയമിതരായ എത്ര
പേര്‍ക്ക് വിജിലന്‍സ്
ക്ലിയറന്‍സ്
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
പൊതുമേഖലാ
സ്ഥാപനങ്ങളെ അഴിമതി
വിമുക്തമാക്കും എന്ന
എല്‍.ഡി.എഫിന്റെ പ്രകടന
പത്രികയിലെ
വാഗ്ദാനത്തിന്
വിരുദ്ധമായി ഏതെങ്കിലും
തരത്തിലുള്ള നിയമനം
നടത്തുകയുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിജിലന്‍സ് ക്ലിയറന്‍സ്
വാങ്ങിക്കാതെ നിയമനം
നടത്തിയതിന്റെ സാഹചര്യം
വ്യക്തമാക്കുമോ?
ധാതുമണല്‍,
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളാക്കി മാറ്റുവാന്‍
നടപടി
4431.
ശ്രീ.വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ധാതുമണല്‍,
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളാക്കി
മാറ്റുവാന്‍ വ്യവസായ
കോംപ്ലക്സ്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
ഇതിനായി എന്തൊക്കെ
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിവരിക്കുമോ;
(സി)
സംസ്ഥാനത്ത്
എവിടെയാണ് ഇത്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കാസ്രഗോഡ്
ജില്ലയില്‍ വ്യവസായ
പാര്‍ക്കുകള്‍
തുടങ്ങുന്നതിനായി അനുവദിച്ച
ഭൂമി
4432.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസ്രഗോഡ്
ജില്ലയില്‍ വ്യവസായ
വകുപ്പിന്റെ അധീനതയില്‍
എത്ര വ്യവസായ
പാര്‍ക്കുകളാണ്
നിലവിലുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഇതില്‍
എത്ര ഏക്കര്‍
ഭൂമിയാണുള്ളത്; എത്ര
പേര്‍ക്ക് വ്യവസായം
തുടങ്ങുന്നതിനായി ഭൂമി
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഭൂമി
അനുവദിച്ചു
നല്കിയവരെല്ലാം
വ്യവസായം
തുടങ്ങിയിട്ടുണ്ടോ;
അനുവദിച്ചു നല്കിയ
സ്ഥലത്ത് വ്യവസായം
തുടങ്ങാത്തവര്‍
എത്രയുണ്ടെന്നും ഇവരുടെ
കൈവശങ്ങളിലായി എത്ര
ഏക്കര്‍ ഭൂമി വെറുതെ
കിടക്കുന്നുണ്ടെന്നും
അറിയിക്കുമോ;
(ഡി)
എങ്കില്‍
വ്യവസായം
തുടങ്ങാത്തവരില്‍
നിന്ന് ഭൂമി
തിരിച്ചെടുത്ത്
ആവശ്യക്കാര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ,
വിശദാംശങ്ങള്‍
അറിയിക്കുമോ?
ബാലരാമപുരം
സ്പിന്നിംഗ് മില്‍
4433.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
പ്രധാനപ്പെട്ടതും
കഴിഞ്ഞ എല്‍.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്ത്
നവീകരിച്ചതുമായ
ബാലരാമപുരം സ്പിന്നിംഗ്
മില്‍ ലാഭത്തിലാണോ
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വ്യവസായ
വകുപ്പിന്റെ കീഴില്‍
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഇല്ലാത്ത മണ്ഡലങ്ങളില്‍
പുതുതായി നിക്ഷേപം
നടത്തി സ്ഥാപനങ്ങള്‍
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ തലവന്മാരുടെ
നിയമനങ്ങള്‍
4434.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
വരുന്ന പൊതുമേഖലാ
സ്ഥാപനങ്ങളില്‍
തലവന്മാരുടെ
നിയമനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
നിയമനങ്ങള്‍ക്ക്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
അറിയിക്കാമോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത നിയമനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിലെ
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ?
കോട്ടക്കല്‍
ആസ്ഥാനമായി വ്യവസായ പാര്‍ക്ക്
4435.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് വ്യവസായ
വകുപ്പില്‍
നടപ്പിലാക്കിയ
പദ്ധതികള്‍ തുടരാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
കോട്ടക്കല്‍
ആസ്ഥാനമായി ഒരു വ്യവസായ
പാര്‍ക്ക് രൂപീകരണമെന്ന
കോട്ടക്കല്‍ നഗരസഭാ
ചെയര്‍മാന്റെ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; പാര്‍ക്ക്
തുടങ്ങുവാന്‍ ആവശ്യമായ
നിര്‍ദ്ദേശം
കെ.എസ്.ഐ.ഡി.സി യ്ക്കും
മറ്റ് ഉദ്യോഗസ്ഥ
തലത്തിലും നല്‍കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
നഷ്ടത്തിലായ
പൊതുമേഖലാ സ്ഥാപനങ്ങള്‍
4436.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നഷ്ടത്തിലായ
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വെളിപ്പെടുത്തുമോ;
നഷ്ടത്തിലാവാനുള്ള
കാര്യകാരണങ്ങള്‍
പരിശോധിച്ച്
ഉത്തരവാദികള്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
സര്‍ക്കാര്‍
കാര്യാലയങ്ങളില്‍
സ്വകാര്യ സംഘടനകളുടെ
പ്രവര്‍ത്തനം
4437.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
കാര്യാലയങ്ങളില്‍
സ്വകാര്യ സംഘടനകളുടെ
പ്രവര്‍ത്തനത്തിനും
ഓഫീസ് ആവശ്യങ്ങള്‍ക്കും
സ്ഥലം അനുവദിക്കുന്നത്
അനാരോഗ്യകരമായ
പ്രവണതകള്‍ക്ക് വഴി
വയ്ക്കുമെന്നും
എവിടെയെങ്കിലും മുന്‍പ്
അനുവദിച്ചിട്ടുണ്ടെങ്കില്‍
അത്തരം നടപടികള്‍ പുന
പരിശോധിക്കാന്‍ ഉത്തരവ്
ആകണമെന്നും
സര്‍ക്കാരിന് വ്യവസായ
വാണിജ്യ ഡയറക്ടര്‍ ബഹു.
ഫ്രാന്‍സിസ് ഐ.എ.എസ്
അപേക്ഷ നല്‍കിയിരുന്നോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷയിലെ നയപരമായ
തീരുമാനം എന്താണെന്ന്
വ്യക്തമാക്കുമോ?
വിവിധോദ്ദേശ്യ
വ്യവസായ സോണുകള്‍
4438.
ശ്രീ.സണ്ണി
ജോസഫ്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബൃഹത്ത് വിവിധോദ്ദേശ്യ
വ്യവസായ സോണുകള്‍
ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
വ്യവസായ
സോണുകള്‍ക്കുള്ള സ്ഥലം
എവിടെയാണെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
വിവരിക്കുമോ;
(സി)
ഓരോ
വ്യവസായ സോണും
തുടങ്ങുന്നതിന് എന്തു
തുക ചെലവ്
വേണ്ടിവരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്
എന്ന് വിശദീകരിക്കാമോ?
സ്റ്റാര്‍ട്ട്
അപ് പ്രോത്സാഹനത്തിന് കര്‍മ്മ
പദ്ധതികള്‍
T 4439.
ശ്രീ.സണ്ണി
ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്റ്റാര്‍ട്ട്
അപ്പുകളുടെ
പ്രോത്സാഹനത്തിനായി
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോേ;
(ബി)
നിലവിൽ
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദമാക്കുമോേ;
(സി)
എന്തെല്ലാം
പുതിയ പദ്ധതികളാണ്
ആവിഷ്കരിക്കാനുദ്ദേശിക്കുന്നതെന്ന്
വിവരിക്കുമോ?
നഷ്ടത്തിലുള്ള
പൊതുമേഖലാ സ്ഥാപനങ്ങളെ
കരകയറ്റാന്‍ നടപടി
4440.
ശ്രീ.എസ്.ശർമ്മ
,,
ജെയിംസ് മാത്യു
,,
വി. കെ. സി. മമ്മത് കോയ
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മുന്‍സര്‍ക്കാരിന്റെ
കാലത്ത് പൊതുമേഖലാ
സ്ഥാപനങ്ങള്‍
നഷ്ടത്തിലാകാനുള്ള
കാരണം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
കാരണമെന്തെന്ന്
അറിയിക്കുമോ; ഇതു
പരിഹരിച്ച് ഇത്തരം
സ്ഥാപനങ്ങളെ
കരകയറ്റാന്‍
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
പൂട്ടിക്കിടന്ന
വ്യവസായ സ്ഥാപനങ്ങള്‍
4441.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൂട്ടിക്കിടന്ന എത്ര
വ്യവസായ സ്ഥാപനങ്ങള്‍
തുറന്ന്
പ്രവര്‍ത്തിപ്പിച്ചുവെന്നും
അവ ഏതൊക്കെ
സ്ഥാപനങ്ങളാണെന്നും
എവിടെയൊക്കെയാണെന്നും
വ്യക്തമാക്കുമോ?
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളുടെ ശോചനീയാവസ്ഥ
4442.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പല എസ്റ്റേറ്റുകളിലെയും
വ്യവസായ യൂണിറ്റുകള്‍
പ്രവര്‍ത്തിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രവര്‍ത്തിക്കാത്ത
യൂണിറ്റുകള്‍
സര്‍ക്കാര്‍
ഏറ്റെടുത്ത് പുതിയ
സംരഭകര്‍ക്ക് വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളെ
സമഗ്രമായി പരിഷ്കരിച്ച്
പുതിയ സംരഭങ്ങള്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
വ്യവസായകേന്ദ്രങ്ങളില്‍
ഇന്‍കുബേഷന്‍ സെന്റര്‍
4443.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
പി.ടി. തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ
സംരംഭകര്‍ക്കായി എല്ലാ
ജില്ലകളിലെയും
വ്യവസായകേന്ദ്രങ്ങളില്‍
ഇന്‍കുബേഷന്‍ സെന്റര്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
യുവതലമുറയെ
സംരംഭക മേഖലയിലേക്ക്
ക്ഷണിച്ചുകൊണ്ടു വരാന്‍
എന്തെല്ലാം
കാര്യങ്ങളാണ് ഇതിന്റെ
പ്രവര്‍ത്തനത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
സംരംഭകര്‍ക്കായി
എന്തെല്ലാം സഹായങ്ങളും
ഉപദേശങ്ങളുമാണ് ഇവിടെ
നല്‍കുന്നത്;
വിശദീകരിക്കുമോ ?
ക്വാറി-ക്രഷര്‍-ഗ്രാനൈറ്റ്
ഖനന യൂണിറ്റുകള്‍
4444.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരൂര്‍,
കരവാരം
ഗ്രാമപഞ്ചായത്തുകളിലായി
എത്ര
ക്വാറി-ക്രഷര്‍-ഗ്രാനൈറ്റ്
ഖനന യൂണിറ്റുകള്‍
നിയമവിധേയമായി
പ്രവര്‍ത്തിക്കുന്നുണ്ടെന്നും,
ഇതിന്റെ ലൈസന്‍സ്
ലഭ്യമായിരിക്കുന്നത്
ആരുടെ പേരിലാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രദേശത്ത്
നിയമവിരുദ്ധമായി
ക്വാറി-ക്രഷര്‍-ഗ്രാനൈറ്റ്
ഖനന യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)
അനുമതിയോടെ
പ്രവര്‍ത്തിക്കുന്ന
യൂണിറ്റുകളുടെ കാലാവധി
എന്നുവരെയെന്ന്
വ്യക്തമാക്കാമോ?
കൈത്തറി
ഉല്‍പ്പന്നങ്ങളുടെ വിപണനം
4445.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ചെറുതും, വലുതുമായ
വിവിധ നെയ്ത്ത്
ശാലകളില്‍ നെയ്യുന്ന
കൈത്തറി
ഉല്‍പ്പന്നങ്ങള്‍
തൊഴിലാളികളില്‍ നിന്നും
നേരിട്ട് സംഭരിച്ച്
വിപണിയില്‍
എത്തിക്കുവാനും
തൊഴിലാളികള്‍ക്ക്
അര്‍ഹമായ വേതനം
ലഭ്യമാക്കുകയും
ചെയ്യുന്നതിനായി ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിന്
ശേഷം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കൈത്തറി
മേഖലയുടെ തകര്‍ച്ച
നേരിടാന്‍ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെന്ന്
വ്യക്തമാക്കാമോ?
ഖാദി
ബോര്‍ഡുവക പരിയാരം
വില്ലേജിലെ സ്ഥലം
4446.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഖാദി
ബോര്‍ഡുവക പരിയാരം
വില്ലേജില്‍
അതിരപ്പള്ളി മെയിന്‍
റോഡിനോട്
ചേര്‍ന്നുകിടക്കുന്ന
സ്ഥലം കെട്ടി
സംരക്ഷിക്കുന്നതിനും
അനുയോജ്യമായ
പ്രോജക്ട്
നടപ്പാക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
കുട്ട, പായ,
പനമ്പ് നെയ്തു തൊഴിലാളികളുടെ
പ്രതിസന്ധി
4447.
ശ്രീ.എം.എം.
മണി
,,
പി. ഉണ്ണി
,,
ജോര്‍ജ് എം. തോമസ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യായവില
ലഭ്യമല്ലാത്തതിനാലും
അസംസ്കൃത വസ്തുക്കളുടെ
ദൗര്‍ലഭ്യം കാരണവും
പരിസ്ഥിതി സൗഹൃദമായ
കുട്ട, പായ, പനമ്പ്
എന്നിവ
ഉത്പാദിപ്പിയ്ക്കുന്ന
നെയ്തു തൊഴിലാളികള്‍
നേരിടുന്ന പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്പന്നങ്ങളുടെ വിപണി
വിപുലീകരിക്കുന്നതിനും
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
പദ്ധതികള്‍ ആസൂത്രണം
ചെയ്യുമോ;
(സി)
പരിസ്ഥിതി
സൗഹൃദമായ ഇത്തരം
പരമ്പരാഗത
ഉത്പന്നങ്ങളുടെ ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
എന്ന്
വെളിപ്പെടുത്തുമോ?
കരകൗശല
മേഖലയുടെ ഉന്നമനത്തിനായി നൂതന
പദ്ധതി
4448.
ശ്രീ.സി.കൃഷ്ണന്
,,
എം. മുകേഷ്
,,
ഒ. ആര്. കേളു
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരകൗശല
മേഖലയെ
സഹായിക്കുന്നതിനും
കരകൗശല തൊഴിലാളികളുടെ
ഉന്നമനത്തിനുമായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിയ്ക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കരകൗശല
യൂണിറ്റുകളുടെ
നവീകരണത്തിനും പുതിയ
ഡിസൈനുകളുടെ
രൂപീകരണത്തിനും
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
കരകൗശല
മേഖലയെ
പുനരുജ്ജീവിപ്പിക്കുന്നതിനായി
അപെക്സ് സഹകരണ
സംഘങ്ങള്‍ക്ക് ധനസഹായം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ?
ഖാദിമേഖലയെ
സംരക്ഷിക്കാന്‍ നടപടി
4449.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദിമേഖലയുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് എത്ര
തൊഴിലാളികള്‍ ജോലി
നോക്കി വരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പല
ഖാദി യൂണിറ്റുകളിലും
തൊഴിലാളിയ്ക്ക് ഒരു
ദിവസം തൊഴിലുറപ്പ്
തൊഴിലാളിയ്ക്ക്
ലഭിക്കുന്ന കൂലിപോലും
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഖാദിമേഖലയെ
സംരക്ഷിയ്ക്കാനും
തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട വേതനം
ലഭ്യമാക്കാനും
എന്തൊക്കെ നടപടികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
അത്
ലറ്റിക് താരങ്ങള്‍ക്ക്
പാരിതോഷികം
T 4450.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
അത് ലറ്റിക്
ചാമ്പ്യന്‍ഷിപ്പില്‍
പങ്കെടുത്ത് വെളളി
മെഡല്‍ നേടിയ ശ്രീ. പി.
എന്‍. അജിത്
ഉള്‍പ്പെടെയുളള
താരങ്ങള്‍ക്ക്
പാരിതോഷികമടക്കമുള്ളവ
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
കോങ്ങാട് നിയമസഭാംഗം
നല്കിയ പ്രൊപ്പോസല്‍
പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഒരു
പഞ്ചായത്തില്‍ ഒരു സ്റ്റേഡിയം
പദ്ധതി
4451.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17സാമ്പത്തിക
വര്‍ഷത്തെ ബജറ്റില്‍
പ്രഖ്യാപിച്ച 'ഒരു
പഞ്ചായത്തില്‍ ഒരു
സ്റ്റേഡിയം '
പദ്ധതിയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
എങ്ങനെ
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കായിക
രംഗത്തെ സമഗ്ര പുരോഗതി
4452.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈസര്‍ക്കാര്‍
അധികാരമേറ്റ ശേഷം കായിക
രംഗത്തെ സമഗ്ര പുരോഗതി
ലക്ഷ്യമാക്കി
നടപ്പാക്കിയ പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
കായിക
പരിശീലന പദ്ധതി
4453.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ വിദ്യാലയങ്ങളെയും
ഉള്‍പ്പെടുത്തി ഒരു
കായിക പരിശീലന പദ്ധതി
നടപ്പിലാക്കി മികച്ച
കായികതാരങ്ങളെ
കണ്ടെത്തുന്നതിന്
പദ്ധതി തയ്യാറാക്കുമോ;
ഇത്തരത്തിലുള്ള
പദ്ധതികള്‍
നിലവിലുണ്ടോ;വിശദീകരിക്കുമോ;
(ബി)
സംസ്ഥാനത്തെ
അണ് എയ്ഡഡ്
വിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്പോര്‍ട്ട്സ് രംഗത്ത്
അവസരങ്ങള്‍
ലഭിക്കുന്നില്ല എന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
ഏതെങ്കിലും പദ്ധതി
നിലവിലുണ്ടോ;
വിശദീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
സ്പോര്‍ട്ട്സ്
ഹോസ്റ്റലുകളും
സ്പോര്‍ട്ട്സ്
സ്കൂളുകളും
ആധുനികവല്‍ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കായിക
താരങ്ങള്‍ക്ക് മികച്ച
പ്രോത്സാഹനം
4454.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായിക
താരങ്ങള്‍ക്ക് മികച്ച
പ്രോത്സാഹനവും മറ്റും
ലഭിക്കുന്നില്ലെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
കായിക താരങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസിലും
അര്‍ദ്ധ-സര്‍ക്കാര്‍
സ്ഥാപനങ്ങളിലും ജോലി
നല്കി എന്ന്
വെളിപ്പെടുത്താമോ;
(സി)
കായിക
താരങ്ങളുടെ
പ്രശ്നങ്ങള്‍
പഠിക്കുവാനും
പരിഹരിക്കുവാനും
സെക്രട്ടേറിയറ്റില്‍
ഒരു സ്ഥിരം സംവിധാനം
ഉണ്ടാക്കുമോ;
(ഡി)
കായിക
വകുപ്പ് നിലവിലുണ്ടോ;
വിശദ വിവരം
ലഭ്യമാക്കുമോ?
സ്പോര്‍ട്സ്
ക്വാട്ട നിയമനത്തിനുള്ള
മാനദണ്ഡം
4455.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
സ്പോര്‍ട്സ് ക്വാട്ട
നിയമനത്തിനുള്ള
മാനദണ്ഡം
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
സ്പോര്‍ട്സ്
കൗണ്‍സിലുകള്‍ മുഖേന
നടപ്പിലാക്കുന്ന
പരിശീലനങ്ങള്‍
4456.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്പോര്‍ട്സ്
കൗണ്‍സിലുകള്‍ മുഖേന
നടപ്പിലാക്കുന്ന
പരിശീലനങ്ങള്‍ക്കുള്ള
അടിസ്ഥാനസൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
എങ്കിൽ
അവയുടെ വിശദാംശം
വ്യക്തമാക്കുമോ?
സ്പോര്‍ട്സ്
നയം
4457.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
പുതിയ 'സ്പോര്‍ട്സ്
നയം' നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നിലവിലുള്ള
സ്പോര്‍ട്സ് നയവും ഇനി
പുതിയതായി നിലവില്‍
വരാന്‍ പോകുന്ന
സ്പോര്‍ട്സ് നയവും
തമ്മിലുള്ള
വ്യത്യാസങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
നീന്തല്‍ പരിശീലനം
4458.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികള്‍ക്ക്
നീന്തല്‍ പരിശീലനം
നല്‍കുന്നതിന്
എന്തെങ്കിലും പദ്ധതി
സര്‍ക്കാര്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
സ്കൂളുകളില്‍
കായിക പരിശീലനത്തിന്റെ
ഭാഗമായി നീന്തല്‍
പരിശീലനം
നിര്‍ബന്ധമാക്കുമോ;
(സി)
സ്കൂളുകളില്‍
നിന്ന് മികച്ച നീന്തല്‍
താരങ്ങളെ കണ്ടെത്തി
വിദഗ്ധ പരിശീലനം
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?