ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജുകള്‍
4517.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ
മേഖലയില്‍ എത്ര
ആര്‍ട്സ് ആന്റ്
സയന്‍സ്
കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;വിശദാംശം
നല്‍കുമോ;
(ബി)
വിദ്യാഭ്യാസരംഗത്ത്
സഹകരണ മേഖലയുടെ
സംഭാവന
എന്താണെന്ന്
വിലയിരുത്തലുകള്‍
നടത്തിയിട്ടുണ്ടോ;
(സി)
സ്വാശ്രയ
കോളേജുകളില്‍
വലിയ ഫീസും പഠന
സൗകര്യങ്ങളുടെ
കുറവും
അനുഭവപ്പെടുന്നതു
കണക്കിലെടുത്ത്
സാധാരണക്കാരുടെ
കുട്ടികള്‍ക്ക്
പഠിക്കുന്നതിന്,
ആവശ്യമായ
സ്ഥലങ്ങളില്‍
സഹകരണ
മേഖലയില്‍
ആര്‍ട്സ് ആന്റ്
സയന്‍സ്
കോളേജുകള്‍
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍
അതിന്റെ
വിശദാംശം
നല്‍കുമോ?
സഞ്ചരിക്കുന്ന
ത്രിവേണി
സ്റ്റോറുകള്‍ക്കായി
വാഹനങ്ങള്‍
4518.
ശ്രീ.സി.കൃഷ്ണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡ്
സഞ്ചരിക്കുന്ന
ത്രിവേണി
സ്റ്റോറുകള്‍
ആരംഭിക്കുന്നതിന്
വാഹനങ്ങള്‍
വാങ്ങിയിരുന്നോ;
(ബി)
ഇവയില്‍
എത്രയെണ്ണം
ഇന്ന്
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ട്;വിശദമാക്കുമോ;
(സി)
ഈ
വാഹനങ്ങള്‍
വാങ്ങിയത്
മാനദണ്ഡങ്ങള്‍
പാലിച്ചുതന്നെയാണോ;
വിശദമാക്കുമോ?
'അക്രഡിറ്റഡ്
ഏജന്‍സി'
4519.
ശ്രീ.കെ.
ദാസന്
:
താഴെ
കാണുന്ന ചോദ്യത്തിന്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സഹകരണ
സ്ഥാപനങ്ങളില്‍
സര്‍ക്കാരിന്റെ
വിവിധ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
'അക്രഡിറ്റഡ്
ഏജന്‍സി'യായി
അംഗീകാരം
നല്‍കിയിട്ടുള്ള
സ്ഥാപനങ്ങള്‍
ഏതെല്ലാം; ഓരോ
സ്ഥാപനത്തിനും
അംഗീകരിച്ചു
നല്‍കിയിട്ടുള്ള
പദ്ധതികളും
സ്കീമുകളും
വിശദമാക്കുമോ?
സഹകരണ
രംഗത്ത്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന
സംസ്ഥാനതല ബാങ്ക്
4520.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
,,
കെ.ബി.ഗണേഷ്
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
സഹകരണ രംഗത്ത്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന
സംസ്ഥാനതല
ബാങ്കിന്‍െറ
നടപടിക്രമങ്ങള്‍
എത്രത്തോളമായി
എന്ന്
വിശദമാക്കുമോ;
(ബി)
അതിനായി
സ്പെഷ്യല്‍
ഓഫീസര്‍
നിയമനം,
സാദ്ധ്യതാപഠനം,
വിശദമായ
പദ്ധതിരേഖ
തയ്യാറാക്കല്‍
എന്നിവ
പൂര്‍ത്തിയായോ;
ഇതിന്‍െറ വിശദ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പുതിയതായി
തുടങ്ങാന്‍
ഉദ്ദേശിക്കുന്ന
പ്രസ്തുത
ബാങ്കില്‍
പ്രാഥമിക സഹകരണ
ബാങ്കുകള്‍,
ജില്ലാ സഹകരണ
ബാങ്കുകള്‍,
സംസ്ഥാന സഹകരണ
ബാങ്ക്,
സംസ്ഥാന
സര്‍ക്കാര്‍,
പ്രവാസികള്‍,
കേരളത്തിലെ
പൊതുജനങ്ങള്‍
എന്നിവര്‍ക്ക്
നല്കാന്
ഉദ്ദേശിക്കുന്ന
ഓഹരി
വിഹിതത്തിന്‍െറ
ഘടന സംബന്ധിച്ച
കാര്യങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
അന്താരാഷ്ട്ര
സഹകരണ ബാങ്കായ
റാബോ ബാങ്ക്,
പുതുതായി
രൂപീകരിക്കപ്പെട്ട
ബ്രിക്സ്
ബാങ്ക് എന്നിവ
പോലുളള
അന്താരാഷ്ട്ര
ബാങ്കുകളുടെ
സാമ്പത്തിക
സാങ്കേതിക
സഹകരണം ഇതിന്
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
കേന്ദ്ര
സര്‍ക്കാര്‍
ഉടമസ്ഥതയിലുളള
എന്‍.സി.ഡി.സി.,
എെ.ആര്.എം.എ.
(Institute of
Rural
Management,
Ahammedabad),
ഐ.ബി.ആര്.ഡി.
എന്നിവയുടെ
സാങ്കേതിക
സഹായം
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും, ഇൗ
ബാങ്ക്
ഏതൊക്കെ
മേഖലകളിലാണ്
പ്രവര്‍ത്തിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നും
വ്യക്തമാക്കുമോ;
(ഇ)
ഇൗ
ബാങ്കിനെ മറ്റ്
പൊതുമേഖലാ
ബാങ്കുകളില്‍
നിന്ന്
ഏതാെക്കെ
രീതിയിലാണ്
വ്യത്യസ്തമാക്കാന്‍
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ?
സഹകരണ
ബാങ്കുകളെ
ക്ലാസിഫെെ
ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
4521.
ശ്രീ.മോന്‍സ്
ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളെ
ക്ലാസിഫെെ
ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
ക്ലാസിഫിക്കേഷന്‍
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന,
ജില്ലാ സഹകരണ
ബാങ്കുകളിലും
നല്ല രീതിയില്‍
പ്രവര്‍ത്തിക്കുന്ന
പ്രാഥമിക സഹകരണ
ബാങ്കുകളിലും
കോര്‍
ബാങ്കിംഗ്
സംവിധാനവും,
എ.ടി.എം
സംവിധാനവും
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
ഇവ ഏതെല്ലാം
ബാങ്കുകളില്‍
നടപ്പില്‍
വരുത്തിയിട്ടുണ്ട്;
ഇനി
എവിടെയൊക്കെ
അനുവദിക്കാന്‍
പദ്ധതിയുണ്ട്
എന്നും
അറിയിക്കുമോ?
സഹകരണ
ബാങ്കുകള്‍ വഴി
തൊഴിലധിഷ്ഠിത
കോഴ്സുകള്‍ക്ക്
വിദ്യാഭ്യാസ വായ്പ
4522.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ
കാണുന്ന ചോദ്യത്തിന്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സഹകരണ
ബാങ്കുകള്‍ വഴി
തൊഴിലധിഷ്ഠിത
കോഴ്സുകള്‍ക്ക്
വിദ്യാഭ്യാസ
വായ്പ
നല്‍കുന്നതിനുള്ള
ഏതെങ്കിലും
പദ്ധതി
നിലവിലുണ്ടോ;
എങ്കില്‍
ഇത്തരത്തില്‍
വായ്പ
നല്കുന്ന
കാര്യം
പരിഗണനയിലുണ്ടോ?
സഹകരണ
ബാങ്കുകളിൽ ദ്വിതല
സംവിധാനം
4523.
ശ്രീ.എം.
സ്വരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ
ബാങ്കുകളെ
ത്രിതല
സംവിധാനത്തില്‍
നിന്ന് ദ്വിതല
സംവിധാനത്തിലേക്ക്
മാറ്റാൻ
ആലോചിക്കുന്നുണ്ടോ;
(ബി)
എങ്കിൽ
ഇതിന്റെ
വിശദാംശം
അറിയിക്കുമോ?
സഹകരണ
ബാങ്കുകളിലെ വായ്പാ
പലിശ നിരക്ക്
4524.
ശ്രീ.പാറക്കല്‍
അബ്ദുല്ല
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ
ബാങ്കുകളില്‍
വായ്പാ പലിശ
നിരക്ക്
കുറച്ചുകൊണ്ട്
സഹകരണ സംഘം
രജിസ്ട്രാര്‍
ഈയിടെ ഒരു
ഉത്തരവ്
പുറപ്പെടുവിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
ഉത്തരവിന്റെ
കോപ്പി
ലഭ്യമാക്കുമോ;
(സി)
ഈ
ഉത്തരവ്
സംസ്ഥാനത്തെ
ഭൂരിപക്ഷം
സഹകരണ
ബാങ്കുകളും
നടപ്പാക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
പുതിയ
ഉത്തരവ്
പ്രകാരം
പരമാവധി പലിശ
നിരക്ക്
എത്രയാണ്;
ഭവന-സ്വര്‍ണ്ണ
പണയ
വായ്പക്കുള്ള
പലിശ, മറ്റു
വായ്പകള്‍ക്കുള്ള
പലിശ നിരക്ക്
എത്രയാണ്;
(ഇ)
ഉത്തരവ്
ഉണ്ടായിട്ടും
പലിശ നിരക്ക്
കുറയ്ക്കാത്ത
ബാങ്കുകളുടെ
കാര്യത്തില്‍
എന്തു നടപടി
സ്വീകരിക്കും;
വിശദാംശങ്ങള്‍
നല്‍കുമോ?
സഹകരണ
ബാങ്കുകളില്‍
നിന്ന് വിദ്യാഭ്യാസ
വായ്പ
4525.
ശ്രീ.കെ.ഡി.
പ്രസേനന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍
നിന്ന്
വിദ്യാഭ്യാസ
വായ്പയെടുത്ത
വിദ്യാര്‍ത്ഥികള്‍ക്ക്
പലിശയിളവ്
ലഭിക്കാത്ത
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സഹകരണ
സ്ഥാപനങ്ങളില്‍
നിയമനം
4526.
ശ്രീ.ബി.സത്യന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ
സ്ഥാപനങ്ങളില്‍
വിവിധ
തസ്തികകളിലേക്ക്
നിയമനം
നടത്തുമ്പോള്‍
സംവരണ തത്വം
പാലിക്കാറുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
സ്ഥാപനങ്ങളിലാണ്
ഈ രീതിയില്‍
നിയമനം
നടത്തുന്നതെന്നും
ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണെന്നും
വിശദമാക്കുമോ;
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ഭക്ഷ്യ
സംസ്കരണ വിപണന
രംഗത്തെ സഹകരണ
സംഘങ്ങള്‍
4527.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യ
സംസ്കരണ
രംഗത്തും
,വിപണന
രംഗത്തും
പ്രവര്‍ത്തിക്കുന്ന
സഹകരണ
സംഘങ്ങളുടെ
പേരും അവയുമായി
ബന്ധപ്പെട്ട
മറ്റ്
വിവരങ്ങളും
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സംഘങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്ന്
വിശദമാക്കുമോ?
പ്രാഥമിക
കാര്‍ഷിക സഹകരണ
ബാങ്കുകളില്‍
നിന്നെടുക്കുന്ന
കാര്‍ഷിക വായ്പ
4528.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
കാര്‍ഷിക സഹകരണ
ബാങ്കുകളില്‍
നിന്നെടുക്കുന്ന
കാര്‍ഷിക
വായ്പക്ക്
പൂര്‍ണമായ
പലിശഇളവ്
നല്‍കിയിട്ടുണ്ടോ;
(ബി)
വായ്പ
പരിധി
എത്രയാണ്;
വായ്പ
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രാഥമിക
കാര്‍ഷിക സഹകരണ
ബാങ്കുകള്‍
വഴിയുള്ള
കാര്‍ഷിക വായ്പ
വിതരണം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കും;
വിശദാംശം
വ്യക്തമാക്കുമോ?
തിരുമുല്ലവാരം
വനിതാക്ഷേമ സഹകരണ
സംഘത്തിലെ അഴിമതി
4529.
ശ്രീ.എം.
മുകേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ
തിരുമുല്ലവാരം
വനിതാക്ഷേമ
സഹകരണ
സംഘത്തിലെ
(Q-1094)
അഴിമതിയും
ക്രമക്കേടുകളും
സംബന്ധിച്ച്
സഹകരണ ആക്ട്
വകുപ്പ് 65
പ്രകാരം
നടത്തിയ
അന്വേഷണ
റിപ്പോര്ട്ടിന്മേല്
നാളിതുവരെ ഒരു
നടപടിയും
എടുത്തിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംഘത്തിൽ
അഴിമതിയും
സാമ്പത്തിക
ക്രമക്കേടുകളും
നടത്തിയവര്‍ക്കെതിരെ
നിയമാനുസൃത
നടപടി
അടിയന്തരമായി
സ്വീകരിക്കുമോ?
ലിക്വിഡേഷനിലായ
സഹകരണ സ്ഥാപനങ്ങള്‍
4530.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
താലൂക്കില്‍
പ്രവര്‍ത്തനരഹിതമായി
ലിക്വിഡേഷനിലായ
സഹകരണ
സ്ഥാപനങ്ങള്‍(വ്യവസായ
സഹകരണ
സംഘങ്ങള്‍,
ക്രെഡിറ്റ്
സഹകരണ
സംഘങ്ങള്‍,
കാര്‍ഷിക സഹകരണ
സംഘങ്ങള്‍,
കണ്‍സ്യൂമര്‍
സഹകരണ
സംഘങ്ങള്‍,
സ്വാശ്രയ സഹായ
സഹകരണ
സംഘങ്ങള്‍
എന്നിവ)ഏതെല്ലാമെന്ന്
വിശദമാക്കുമോ?
കണ്‍സ്യൂമര്‍ഫെഡില്‍
നടന്ന അഴിമതി
T 4531.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-16
കാലയളവില്‍
കണ്‍സ്യൂമര്‍ഫെഡില്‍
നടന്ന
അഴിമതിയുമായി
ബന്ധപ്പെട്ട്
ഇപ്പോള്‍
സ്വീകരിച്ചു
വരുന്ന
നടപടികളുടെ
വിശദാംശം
നല്‍കുമോ;
(ബി)
എത്ര
കോടി രൂപയുടെ
അഴിമതിയാണ്
പ്രസ്തുത
കാലയളവില്‍
നടന്നിട്ടുള്ളത്;
വിശദവിവരം
നല്‍കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
വകുപ്പുതലനടപടി
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ?
ടൂറിസം മേഖലയിൽ
കേന്ദ്ര സംസ്ഥാന
പദ്ധതികൾ
4532.
ശ്രീ.പി.കെ.
ശശി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ടൂറിസം
മേഖലക്ക്
കേന്ദ്ര ടൂറിസം
മന്ത്രാലയം
സ്വദേശിദര്‍ശന്‍
പദ്ധതി
ഉള്‍പ്പെടെ
ഏതെല്ലാം
പദ്ധതികള്‍ വഴി
എന്തു തുക
അനുവദിച്ചു
എന്നു
വ്യക്തമാക്കുമോ;
(ബി)
അനുവദിക്കപ്പെട്ട
തുക ഏതെല്ലാം
വികസന
പ്രവര്‍ത്തനങ്ങള്‍ക്കാണ്
സര്‍ക്കാര്‍
വിനിയോഗിക്കാന്‍
തീരുമാനിച്ചിട്ടുള്ളത്
എന്ന്
വ്യക്തമാക്കുമോ;
(സി)
ടൂറിസം
മേഖലയില്‍
നടപ്പു വര്‍ഷം
എന്തെല്ലാം
മറ്റു പുതിയ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്നും
അവ എന്തെല്ലാം
എന്നും
വ്യക്തമാക്കുമോ?
സീ
പ്ലെയിന്‍ പദ്ധതി
4533.
ശ്രീ.ഡി.കെ.
മുരളി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
നടപ്പിലാക്കുന്നതിനായി
തീരുമാനിച്ച സീ
പ്ലെയിന്‍
പദ്ധതിയുടെ
നിലവിലെ സ്ഥിതി
എന്താണ്
എന്നറിയിക്കുമോ
;
(ബി)
ഇതിനായി
ഖജനാവില്‍
നിന്നും എത്ര
തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ഹൈ
സ്പെന്‍ഡിംഗ്
ടൂറിസ്റ്റുകള്‍
4534.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
വി.ആര്. സുനില്‍
കുമാര്‍
,,
എല്‍ദോ എബ്രഹാം
,,
മുഹമ്മദ് മുഹസിന്
പി.
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ടൂറിസത്തില്‍
നിന്നുള്ള
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
മാസ്
ടൂറിസത്തിന്
പകരം കൂടുതല്‍
ചെലവഴിക്കാന്‍
കഴിവുള്ള വിദേശ
സഞ്ചാരികളുടെ
(High Spending
Tourists)
എണ്ണത്തില്‍
വര്‍ദ്ധനവ്
വരുത്തണം
എന്നത്
കണക്കിലെടുത്ത്
അവരെ
ആകര്‍ഷിക്കുന്നതിന്
എന്തെങ്കിലും
പരിപാടികള്‍
ആലോചിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഹൈ
സ്പെന്‍ഡിംഗ്
ടൂറിസ്റ്റുകള്‍
എത്തുന്ന വിദേശ
മാര്‍ക്കറ്റുകള്‍,
അവരെ
ആകര്‍ഷിക്കുന്ന
ഘടകങ്ങള്‍
എന്നിവയെപ്പറ്റി
ഒരു പഠനം
നടത്തുന്നതിനും
അതിനനുസൃതമായി
വിപണനരീതികള്‍
ആവിഷ്കരിക്കുന്നതിനും
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
കേരള
ട്രാവല്‍ മാര്‍ട്ട്
4535.
ശ്രീ.എം.
വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള ട്രാവല്‍
മാര്‍ട്ട്
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ട്രാവല്‍
മാര്‍ട്ടിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിച്ചതെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിന്റെ
നടത്തിപ്പിലൂടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
കൈവരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
വിനോദ
സഞ്ചാര മേഖലയുടെ
വികസനം
4536.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍
കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ്
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഫൈവ് സ്റ്റാര്‍
ഹോട്ടലുകളില്‍
മാത്രം മദ്യം
വില്ക്കാന്
നിര്‍ദ്ദേശം
നല്‍കിയത്
സംസ്ഥാനത്തിന്റെ
വിനോദ സഞ്ചാര
മേഖലയെ
എങ്ങനെയൊക്കെ
ബാധിക്കുമെന്ന്
എന്തെങ്കിലും
പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പൊതുമേഖല-സ്വകാര്യമേഖലയിലെ
ഹോട്ടല്‍
വ്യവസായത്തെ
ഇത് ഏതൊക്കെ
രീതിയില്‍
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
വിനോദ
സഞ്ചാര മേഖലയെ
മെച്ചപ്പെടുത്തുന്നതിന്
രൂപീകരിക്കപ്പെട്ട
ജില്ലാതല
ടൂറിസം
പ്രമോഷന്
കൗണ്‍സിലുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
വിനോദ
സഞ്ചാര
വകുപ്പ്,
ടൂറിസം
പ്രമോഷന്
കൗണ്‍സിലുകള്‍
ഇവ തമ്മില്‍
ഏതു
തരത്തിലുള്ള
ബന്ധമാണ്
നിലനില്‍ക്കുന്നത്
എന്ന്
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്തെ
വിനോദ സഞ്ചാര
മേഖലയില്‍ എത്ര
സഹകരണ
സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(എഫ്)
അത്തരം
സഹകരണ
സംഘങ്ങള്‍ക്ക്
സര്‍ക്കാര്‍
എന്തൊക്കെ
സഹായങ്ങളാണ്
ചെയ്യുന്നത്
എന്ന്
വ്യക്തമാക്കുമോ;
(ജി)
മലബാര്‍
മേഖലയുടെ വിനോദ
സഞ്ചാര രംഗം
വളരെ
ശോചനീയാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇത്
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്യാന്‍
ഉദ്ദേശിക്കുന്നത്
എന്ന്
വിശദമാക്കുമോ?
വിദേശ
ടൂറിസ്റ്റുകളെ
സംസ്ഥാനത്തേക്ക്
ആകര്‍ഷിക്കാന്‍
നടപടി
4537.
ശ്രീ.പാറക്കല്‍
അബ്ദുല്ല
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദേശ
ടൂറിസ്റ്റുകളെ
സംസ്ഥാനത്തേക്ക്
ആകര്‍ഷിക്കുന്നതുമായി
ബന്ധപ്പെട്ട്
വിദേശ
മാധ്യമങ്ങളില്‍
ശ്രദ്ധ നേടാന്‍
സംസ്ഥാനത്തിന്
ഒരു പബ്ലിക്
റിലേഷന്‍
കമ്പനി
ഇല്ലാത്തത്
ടൂറിസം
മേഖലയുടെ ഒരു
കുറവായി
സര്‍ക്കാര്‍
കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ:
(ബി)
വിദേശികളെ
എത്തിക്കാന്‍
പണം
മുടക്കേണ്ടതും
പ്രവര്‍ത്തിക്കേണ്ടതും
വിദേശരാജ്യങ്ങളിലാണെന്നിരിക്കെ
അതില്ലാത്തത്
ടൂറിസം
മേഖലയിലെ ഒരു
പോരായ്മയായി
കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ:
(സി)
യൂറോപ്പില്‍
നിന്ന്
നേരിട്ട്
തിരുവനന്തപുരത്തേക്കും
കൊച്ചിയിലേക്കും
വിമാന
സര്‍വ്വീസ്
ആരംഭിച്ചാല്‍
കൂടുതല്‍
വിദേശികളെ
സംസ്ഥാനത്തേക്ക്
ആകര്‍ഷിക്കാനാകും
എന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
വിദേശ
ടൂറിസ്റ്റുകളെ
സംസ്ഥാനത്തേക്കാകര്‍ഷിക്കാന്‍
സര്‍ക്കാര്‍
എന്തൊക്കെ
നടപടികള്‍
കെെക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ടൂറിസം
നയം
4538.
ശ്രീ.രാജു
എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ടൂറിസം നയം
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
ചെറിയ
ടൂറിസം
ഡസ്റ്റിനേഷനുകള്‍
വികസിപ്പിക്കാന്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
ടൂറിസം
മേഖലയിലെ
അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കാന്‍
ജില്ലകള്‍
തോറും നയം
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതൊക്കെ
ജില്ലകളില്‍;
പത്തനംതിട്ട
ജില്ലയിലെ
ഏതൊക്കെ
ടൂറിസം
പദ്ധതികളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ?
ടൂറിസം
വികസനം
4539.
ശ്രീ.എസ്.ശർമ്മ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ടൂറിസം
വികസനവുമായി
ബന്ധപ്പെട്ട്
കേന്ദ്ര
സര്‍ക്കാരില്‍
നിന്നും
സാമ്പത്തിക
സഹായം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതെല്ലാം
പദ്ധതിക്കായി
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
വളരെ
പ്രധാനപ്പെട്ട
ടൂറിസം
കേന്ദ്രമായ
ചെറായിയില്‍
അന്തര്‍ദേശീയ
നിലവാരത്തിലുളള
അടിസ്ഥാന
സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കൊച്ചി
മുസരീസ് ബിനാലെ
4540.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
മുസരീസ്
ബിനാലെയുടെ
മൂന്നാം
സീസണിന്
ധനസഹായം
പ്രഖ്യാപിച്ചിട്ടുണ്ടോ;എങ്കില്‍
എത്രയാണ്;
(ബി)
പ്രസ്തുത
ബിനാലെ
നടത്തിപ്പില്‍
സര്‍ക്കാരിന്റെ
ഏതെങ്കിലും
മേഖലകള്‍ക്ക്
പങ്കാളിത്തം
ഉണ്ടോ;
(സി)
ധനപരമായ
കൃത്യത
ഉറപ്പുവരുത്താന്‍
എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പില്‍
വരുത്താന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
ബിനാലെയുടെ
പ്രൊമോട്ടിങ്ങ്
ഏജന്‍സി എന്ന
നിലയില്‍
സര്‍ക്കാരിന്റെ
ഏതെങ്കിലും
വകുപ്പ് ചുമതല
എറ്റെടുത്തിട്ടുണ്ടോ?
ടൂറിസം
വകുപ്പ് നേരിട്ട്
നടത്തുന്ന
കോഴ്സുകള്‍
4541.
ശ്രീ.എ.എം.
ആരിഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ടൂറിസം വകുപ്പ്
നേരിട്ട്
നടത്തുന്ന
കോഴ്സുകള്‍
ഏതെല്ലാമാണെന്നും
അവയുടെ
കാലദൈര്‍ഘ്യം,സീറ്റുകളുടെ
എണ്ണം, ഫീസ്
എന്നിവയും
വ്യക്തമാക്കുമോ;
(ബി)
കിറ്റ്സ്,കെ.ഐ.എച്ച്.എം.എസ്,ഐ.എച്ച്.എം.സി.റ്റി.(KITTS,
KIHMS, IHMCT )
എന്നിവയുടെ
കോഴ്സുകള്‍
ഏതെല്ലാമാണെന്നും
അവ ഏതെല്ലാം
സ്ഥാപനങ്ങള്‍
വഴിയാണ്
നടത്തുന്നതെന്നുള്ള
വിവരവും
ലഭ്യമാക്കുമോ;
(സി)
പുറമേയുള്ള
സ്ഥാപനങ്ങള്‍ക്ക്
കോഴ്സുകള്‍
നടത്താന്‍
അനുമതി
നല്കുമ്പോള്
ഈ മേഖലയിലെ
സഹകരണ
സ്ഥാപനങ്ങള്‍ക്ക്
മുന്‍ഗണന
ന്ലകുമോ;
(ഡി)
തൊഴിലവസരം
കൂടുതലുള്ള
കോഴ്സുകള്‍ക്ക്
ചേരുന്നതിന്
വിദ്യാര്‍ത്ഥികള്‍ക്ക്
കൂടുതല്‍ അവസരം
ഒരുക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
ടൂറിസം
അഡ്വെെസറി
കമ്മിറ്റി
4542.
ശ്രീ.കെ.
ദാസന്
,,
പി.കെ. ശശി
,,
കെ.കുഞ്ഞിരാമന്
,,
കാരാട്ട് റസാഖ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ടൂറിസം
അഡ്വെെസറി
കമ്മിറ്റി
നിലവിലുണ്ടോ;
(ബി)
ടൂറിസം
വികസനവുമായി
ബന്ധപ്പെട്ട
നയപരമായ
കാര്യങ്ങള്‍
തീരുമാനിക്കുന്നതിന്
പ്രസ്തുത
കമ്മിറ്റിയെ
എപ്രകാരമാണ്
പ്രയോജനപ്പടുത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ടൂറിസം
അഡ്വൈസറി
കമ്മിറ്റി
പുന:സംഘടിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ടൂറിസം
ഡയറക്ടര്‍ക്ക്
നല്കിയ നിവേദനം
4543.
ശ്രീ.തോമസ്
ചാണ്ടി
:
താഴെ
കാണുന്ന ചോദ്യത്തിന്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കുട്ടനാട്
നിയോജക
മണ്ഡലത്തിലെ
ചുണ്ടന്
വളളങ്ങളുടെ
വളളപ്പുര
നിര്‍മ്മിക്കുന്നതിനും
വളളങ്ങള്‍
പുതുക്കി
പണിയുന്നതിനും
ടൂറിസം
വകുപ്പില്‍
നിന്നും തുക
അനുവദിച്ചു
നല്‍കണമെന്ന്
ആവശ്യപ്പെട്ട്
ടൂറിസം വകുപ്പ്
മുഖേന ടൂറിസം
ഡയറക്ടര്‍ക്ക്
നല്കിയ
48/VIP/Co-Op&Tsm)/16
നമ്പര്‍
നിവേദനത്തിന്മേല്
സ്വീകരിച്ച
നടപടിയുടെ
വിശദാംശം
വ്യക്തമാക്കുമോ?
ഗസ്റ്റ്
ഹൗസ് ഹോട്ടലുകളും
വഴിയോര
വിശ്രമകേന്ദ്രങ്ങളും
4544.
ശ്രീ.പി.സി.
ജോര്‍ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.ടി.ഡി.സി.വന്‍
നഗരങ്ങളില്‍
ചെന്നൈ റെയിൻ
ഡ്രോപ്സ്
മാതൃകയില്‍
ഗസ്റ്റ് ഹൗസ്
ഹോട്ടലുകള്‍
സ്ഥാപിയ്ക്കുമെന്ന
പുതിയ
കെ.ടി.ഡി.സി.
ചെയര്‍മാന്റെ
പ്രസ്താവനപ്രകാരം
ഈ സര്‍ക്കാര്‍
ഇതിലേയ്ക്കായി
എന്തൊക്കെ
നടപടികളാണ്
സ്വീകരിയ്ക്കാന്‍
പോകുന്നതെന്ന്
വിശദമാക്കുമോ;
(ബി)
കേരളത്തിലെ
പ്രധാന
റോഡുകളില്‍
നിലവിലുളള
കെ.ടി.ഡി.സി.
വഴിയോര
വിശ്രമകേന്ദ്രങ്ങള്‍
വളരെകുറവാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരളത്തിലാകമാനം
എല്ലാ പ്രധാന
വഴിയോരങ്ങളിലും
വഴിയോര
വിശ്രമകേന്ദ്രം
വളരെ നല്ല
നിലവാരത്തോടെ
സ്ഥാപിയ്ക്കുവാന്‍
നടപടി
സ്വീകരിയ്ക്കുമോ;
(ഡി)
കേരളത്തിലെ
പ്രധാന
വിനോദസഞ്ചാരകേന്ദ്രങ്ങളില്‍
കെ.ടി.ഡി.സി.സംസ്ഥാന
സര്‍ക്കാരിന്റെ
പങ്കാളിത്തത്തോടെ
ഗസ്റ്റ് ഹൗസ്
ഹോട്ടലുകള്‍
സ്ഥാപിക്കാന്‍
നടപടി
സ്വീകരിയ്ക്കുമോ?
മലബാര്‍
ടൂറിസം പാക്കേജ്
4545.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലബാര്‍
മേഖലയിലെ
ടൂറിസത്തിന്റെ
സമഗ്ര
വികസനത്തിനായിട്ടുള്ള
മലബാര്‍ ടൂറിസം
പാക്കേജില്‍
ഏതെല്ലാം
പദ്ധതികളാണ്
ഉള്‍പ്പെടുന്നത്;
(ബി)
ഈ
പദ്ധതിയില്‍
ഏറനാട്
മണ്ഡലത്തിലെ
ആനപ്പാറ,
കോഴിപ്പാറ,
ആഡ്യന്‍പാറ
പദ്ധതികള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ പദ്ധതികളുടെ
നവീകരണത്തിനായുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്താണ്
കാലതാമസത്തിനുള്ള
കാരണമെന്ന്
വ്യക്തമാക്കുമോ?
മലബാറിലെ
ഇക്കോ, മെഡിക്കല്‍,
പൈതൃക ടൂറിസം
പദ്ധതികള്‍
4546.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലബാറിലെ
ഇക്കോ,
മെഡിക്കല്‍,
പൈതൃക ടൂറിസം
പദ്ധതികള്‍
സംബന്ധിച്ച്
എന്തെങ്കിലും
പഠനം
നടത്തിയിട്ടുണ്ടോ;വിശദ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കരിപ്പൂര്‍
വിമാനത്താവളത്തെ
ബന്ധപ്പെടുത്തി
എന്തെങ്കിലും
ടൂറിസം പദ്ധതി
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ?
മട്ടാഞ്ചേരി
ബസാര്‍
4547.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരിത്രപ്രാധാന്യമുള്ള
മട്ടാഞ്ചേരി
ബസാര്‍ ഇന്ന്
നശിച്ചുകൊണ്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബസാര്‍
പുതുക്കിപ്പണിയുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ബസാറിന്റെ
ഇരുവശങ്ങളിലുമുള്ള
കച്ചവടസ്ഥാപനങ്ങളും
പാണ്ടികശാലകളും
പരിവര്‍ത്തനപ്പെടുത്തി
മറ്റുകാര്യങ്ങള്‍ക്കായി
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളിലെ
അടിസ്ഥാന
സൗകര്യങ്ങള്‍
4548.
ശ്രീ.മഞ്ഞളാംകുഴി
അലി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല പ്രധാന
വിനോദസഞ്ചാര
കേന്ദ്രങ്ങളിലും
വൃത്തിയുള്ള
ശൂചിമുറികളോ,
ഇ-ടോയ് ലറ്റ്
സംവിധാനമോ
നിലവിലില്ലായെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പല
വിനോദ സഞ്ചാര
കേന്ദ്രങ്ങളിലും
സ്ഥാപിക്കുന്ന
ഇ-ടോയ്
ലറ്റുകള്‍
പ്രവര്‍ത്തനക്ഷമമല്ലെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പ്രവര്‍ത്തനക്ഷമമല്ലാത്ത
ഇത്തരം
സംവിധാനങ്ങള്‍
യഥാസമയം
ഉപയോഗക്ഷമമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ
വിനോദസഞ്ചാര
കേന്ദ്രങ്ങളിലും
അടിസ്ഥാന
സൗകര്യങ്ങള്‍
സഞ്ചാരികള്‍ക്ക്
ലഭിക്കുന്നുണ്ടെന്ന
കാര്യം
ഉറപ്പുവരുത്തുമോ?
തീര്‍ത്ഥാടന-ടൂറിസം
കേന്ദ്രങ്ങളുടെ
വികസനം
4549.
ശ്രീ.മഞ്ഞളാംകുഴി
അലി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീര്‍ത്ഥാടന-ടൂറിസം
കേന്ദ്രങ്ങളുടെ
വികസനത്തിനായി
എന്തെങ്കിലും
കര്‍മ്മപദ്ധതി
നിലവിലുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇത്തരം
കേന്ദ്രങ്ങളുടെ
വികസനത്തിനായി
ഏതെല്ലാം
തരത്തിലുളള
സഹായങ്ങളാണ്
കേന്ദ്രസര്‍ക്കാര്‍
ലഭ്യമാക്കുന്നത്;
(സി)
സംസ്ഥാനത്തെ
തീര്‍ത്ഥാടന
കേന്ദ്രങ്ങളുടെ
വികസനത്തിനായി
കേന്ദ്രസര്‍ക്കാരില്‍
നിന്നുളള സഹായം
കൂടുതല്‍
കേന്ദ്രങ്ങള്‍ക്ക്
ലഭ്യമാകുന്ന
തരത്തില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വാടാനപ്പള്ളി
ബീച്ചിന്റെ
സൗന്ദര്യവല്‍ക്കരണം
4550.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ
കാണുന്ന ചോദ്യത്തിന്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ധാരാളം
ടൂറിസ്റ്റുകള്‍
എത്തിച്ചേരുന്ന
തൃശൂര്‍
ജില്ലയിലെ
വാടാനപ്പള്ളി
ബീച്ചിന്റെ
സൗന്ദര്യവല്‍ക്കരണത്തിന്
നടപടി
സ്വീകരിക്കുമോ
എന്ന്
അറിയിക്കുമോ?
പാറന്നൂര്‍ചിറ
ടൂറിസം
കേന്ദ്രമാക്കാന്‍
പദ്ധതി
4551.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ
കാണുന്ന ചോദ്യത്തിന്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
ചൂണ്ടല്‍
പഞ്ചായത്തിലെ
പാറന്നൂര്‍ ചിറ
ടൂറിസം
കേന്ദ്രമാക്കി
വികസിപ്പിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ ടൂറിസം
പദ്ധതികള്‍
4552.
ശ്രീ.ബി.സത്യന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
2011 മേയ്
മുതല്‍ 2016
ഏപ്രില്‍ വരെ
ഏതെല്ലാം
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
ടൂറിസം വകുപ്പ്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും,
ഓരോ
പ്രവൃത്തിക്കും
എത്ര തുക വീതം
അനുവദിച്ചിട്ടുണ്ടെന്നും,
പ്രവൃത്തിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും,നിര്‍മ്മാണത്തിന്
മേല്‍നോട്ടം
നിര്‍വ്വഹിച്ച
ഏജന്സിയേതാണെന്നും,
കരാര്‍
ഏറ്റെടുത്തിരുന്നത്
ആരാണെന്നും
വിശദമാക്കുമോ;
ഇതില്‍
ഏതെല്ലാം
പദ്ധതികള്‍
ഡി.റ്റി.പി.സി.യ്ക്ക്
കൈമാറിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം
പദ്ധതികളുടെ
നിര്‍മ്മാണത്തിലാണ്
അഴിമതി
നടന്നതായി
പരാതി
ലഭിച്ചിട്ടുള്ളതെന്നും,പരാതികളിന്മേല്
നടന്ന അന്വേഷണം
ഏത്
ഘട്ടത്തിലാണെന്നും
അന്വേഷണ
റിപ്പോര്‍ട്ട്
ഉള്‍പ്പെടെ
വിശദമാക്കുമോ;
(സി)
നിര്‍മ്മാണം
പൂര്‍ത്തിയായ
പദ്ധതികളില്‍
ഭൂരിഭാഗവും
നാശാവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാന്‍
പദ്ധതികള്‍
4553.
ശ്രീ.സി.
ദിവാകരന്
:
താഴെ
കാണുന്ന ചോദ്യത്തിന്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാന്‍
എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ
?
ഭിന്നശേഷിയുള്ളവര്‍ക്ക്
വേണ്ടിയുള്ള
പ്രത്യേക
സൗകര്യങ്ങള്‍
4554.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
അന്‍വര്‍ സാദത്ത്
,,
വി.ടി.ബല്‍റാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
ഭിന്നശേഷിയുള്ളവര്‍ക്ക്
പ്രത്യേക
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്ന
പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയനുസരിച്ച്
എന്തെല്ലാം
സൗകര്യങ്ങളാണ്
വിനോദ
കേന്ദ്രങ്ങളില്‍
ഒരുക്കിയിരിക്കുന്നത്;
വിവരിക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ
വിനോദസഞ്ചാര
കേന്ദ്രങ്ങളിലും
ഭിന്നശേഷിയുള്ളവര്‍ക്കു
വേണ്ടിയുള്ള
പ്രത്യേക
സൗകര്യങ്ങള്‍
ഒരുക്കുമോ;
വിശദമാക്കുമോ?
വിനോദസഞ്ചാരകേന്ദ്രങ്ങളിലെ
സുരക്ഷാ
സംവിധാനങ്ങള്‍
4555.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൂറിസം
കേന്ദ്രങ്ങളില്‍
അടിക്കടി
ഉണ്ടാകുന്ന
അപകടമരണങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
6
മാസത്തിനുള്ളില്‍
ഇത്തരം
കേന്ദ്രങ്ങളില്‍
എത്ര
അപകടമരണങ്ങള്‍
സംഭവിച്ചു
എന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
വിനോദസഞ്ചാരകേന്ദ്രങ്ങളില്‍
മതിയായ സുരക്ഷാ
സംവിധാനങ്ങള്‍
ഒരുക്കാത്തതാണ്
അപകടങ്ങള്‍ക്ക്
കാരണം എന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
സഞ്ചാരികള്‍
കൂടുതലായെത്തുന്ന
ബീച്ചുകളിലും
കായല്മേഖലകളിലും
മുന്നറിയിപ്പ്
ബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിനും,
സുരക്ഷാ
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;
(ഇ)
സംസ്ഥാനത്തെ
ടൂറിസം
കേന്ദ്രങ്ങളില്‍
സുരക്ഷാ
ഓഡിറ്റ്
ഏര്‍പ്പെടുത്തുന്നതിന്
നടപടി
കൈക്കൊള്ളുമോ?
കേരള
ടൂറിസം -16
4556.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പ് കേരള
ടൂറിസം -16
എന്ന പേരില്‍
കര്‍മ്മ പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
(ബി)
എങ്കില്‍
കാസര്‍ഗോഡ്
ജില്ലയില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?