ഹോട്ടല്‍
ഭക്ഷണം മൂലം മാരകരോഗങ്ങള്‍
4242.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹോട്ടല്‍
ഭക്ഷണത്തില്‍ പഴകിയ
എണ്ണയും മറ്റുചേരുവകളും
ഉപയോഗിക്കുന്നത് മൂലം
ഉപഭോക്താക്കള്‍ക്ക്
മാരകരോഗങ്ങള്‍
പിടിപെടുന്നതിനാല്‍,
കാരണക്കാരായ
ഹോട്ടലുകള്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ;
(ബി)
കാലാകാലങ്ങളില്‍
ഭക്ഷണനിര്‍മ്മാണ
യൂണിറ്റിലും
ഹോട്ടലുകളിലും
പരിശോധന നടക്കുന്നു
എന്നുറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
"ആര്‍ദ്രം" പദ്ധതി
4243.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രിയിലെ ഒ.പി.
പരിശോധനാ സംവിധാനം
കൂടുതല്‍ ജന
സൗഹൃദമാക്കുന്നതിനായി
'ആര്‍ദ്രം' എന്ന
പേരില്‍ ഒരു പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
'ആര്‍ദ്രം'
പദ്ധതികളുടെ
പൂര്‍ണ്ണമായ
കംപ്യൂട്ടറൈസേഷന്
ആവശ്യമായതിനാല്‍ ആയത്
ഫലപ്രദമായി
നടപ്പാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഒരു
രോഗി ഒരു സര്‍ക്കാര്‍
ആശുപത്രിയില്‍
ഒരിക്കല്‍
പ്രവേശിച്ചാല്‍ അയാളുടെ
'മെഡിക്കല്‍ ഹിസ്റ്ററി'
ഏത് സര്‍ക്കാര്‍
ശൃംഖലയിലും
ലഭ്യമാകത്തക്കതരത്തില്‍
ഇന്റര്‍നെറ്റ്
മുഖേനയുള്ള ഒരു
സംവിധാനം
പ്രാവര്‍ത്തികമാക്കുമോ;
വ്യക്തമാക്കുമോ?
പി.എച്ച്.സി.കള്‍ വഴി
മരുന്നുകള്‍ സൗജന്യമായി
വിതരണം ചെയ്യുന്നതിനുള്ള
നടപടി
4244.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പി.എച്ച്.സി.കളില്‍
നിന്നും പാവപ്പെട്ട
രോഗികള്‍ക്ക്
സൗജന്യമായി
ലഭ്യമാക്കിയിരുന്ന
ഇന്‍സുലിന്‍ പോലെയുള്ള
അത്യാവശ്യ മരുന്നുകളുടെ
വിതരണം ഇപ്പോള്‍
നടക്കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ മരുന്നുകളുടെ
വിതരണമാണ്
നിറുത്തലാക്കിയതെന്നും
അതിനുള്ള കാരണം
എന്താണെന്നും
അറിയിക്കാമോ;
(സി)
നിര്‍ദ്ധനരായ
ധാരാളം രോഗികള്‍ക്ക്
ഏറെ സഹായകരമായിരുന്ന
ഇന്‍സുലിന്‍ പോലുള്ള
മരുന്നുകള്‍ സൗജന്യമായി
പി.എച്ച്.സി.കള്‍ വഴി
വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
വ്യാജ മുട്ട നിര്‍മ്മാണം
T 4245.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രാസവസ്തുക്കളുടെ
മിശ്രിതം ഉപയോഗിച്ച്
മുട്ട
നിര്‍മ്മിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
പ്രദേശങ്ങളില്‍ നിന്ന്
ഇത്തരം മുട്ടകള്‍
കണ്ടെത്തുകയുണ്ടായി
എന്ന് വ്യക്തമാക്കുമോ;
(ബി)
കടുത്ത
ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന
ഇത്തരം മുട്ടകള്‍
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച്
കേസെടുത്തിട്ടുണ്ടോ;
ഇത്തരം കേസുകള്‍ ഏത്
വകുപ്പ് ചുമത്തിയാണ്
എടുക്കാറുളളതെന്ന്
വിശദമാക്കുമോ; ഇത്തരം
മുട്ടകള്‍
തിരിച്ചറിയുന്നതിന്
ജനങ്ങള്‍ക്കിടയില്‍
ബോധവല്‍ക്കരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(സി)
വ്യാജ
മുട്ടകള്‍
ഉത്പാദിപ്പിക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിനും
കടുത്ത ശിക്ഷ
നല്‍കുന്നതിനും
നിയമനിര്‍മ്മാണം
നടത്തുമോ;
വിശദീകരിക്കുമോ?
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ശ്രീ.
മില്‍ട്ടന്റെ സ്ഥലംമാറ്റം
4246.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹനാപകടത്തില്‍
പരിക്കേറ്റ്
മുട്ടിനുമുകളില്‍ വച്ച്
കാല്‍മുറിച്ചു
മാറ്റേണ്ടിവന്ന ശ്രീ.
മില്ട്ടന് (ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍, വയനാട്
ജില്ല) മാതൃജില്ലയായ
എറണാകുളത്തേക്ക്
അനുകമ്പാര്‍ഹമായ
സാഹചര്യത്തിന്റെ
അടിസ്ഥാനത്തില്‍
സ്ഥലംമാറ്റത്തിനായി
പരിഗണിക്കുന്നതിന്
സര്‍ക്കാരില്‍ അപേക്ഷ
നല്‍കിയിരുന്നുവോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
അപേക്ഷയിന്മേല്
സ്വീകരിച്ച തുടര്‍നടപടി
വിശദമാക്കാമോ;
(സി)
ദുര്‍ഘട
മേഖലയില്‍
അഞ്ചുവര്ഷക്കാലത്തിലധികം
ജോലി ചെയ്തതു
പരിഗണിച്ചും സ്ഥിരമായ
അംഗവൈകല്യം
കണക്കിലെടുത്തും ടിയാന്
മാതൃജില്ലയില്‍
അനുയോജ്യമായ സ്ഥലത്ത്
സ്ഥലംമാറ്റം
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
'ആശ്വാസകിരണം'
പദ്ധതി
4247.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2016
ഏപ്രില്‍ 30 വരെ
ആശ്വാസകിരണം
പദ്ധതിയനുസരിച്ച്
ആനുകൂല്യം
ലഭിക്കുന്നതിനുള്ള എത്ര
അപേക്ഷകളാണ്
തീര്‍പ്പാക്കാതെ
കെട്ടിക്കിടക്കുന്നതെന്നറിയിക്കുമോ;
മേല്‍പ്പറഞ്ഞ
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പി.എച്ച്.സി കളെ
സി.എച്ച്.സി കളാക്കി ഉയര്‍ത്തുന്ന
നടപടി
4248.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
മാറാക്കര,
വളാഞ്ചേരി,കോട്ടക്കല്‍,
പൊന്മള എന്നീ
പി.എച്ച്.സി കളെ
സി.എച്ച്.സി കളാക്കി
ഉയര്‍ത്തണമെന്ന
നിവേദനത്തിന്മേല്
ബഹു.മന്ത്രി
കഴിഞ്ഞനിയമസഭയില്‍
നല്കിയ മറുപടിയുടെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് ജില്ലാ
മെഡിക്കല്‍ ഓഫീസറും
ആരോഗ്യവകുപ്പ്
ഡയറക്ടറും നല്കിയ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
പ്രസ്തുത
പി.എച്ച്.സി കളെ
24മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
സെന്ററുകളാക്കി
ഉയര്‍ത്തിക്കൊണ്ടുള്ള
ഉത്തരവ് അടിയന്തരമായി
പുറപ്പെടുവിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
പി.എച്ച്.സി.കളില്‍
കിടത്തി ചികിത്സ
4249.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ മൊറയൂര്‍,
പൂക്കോട്ടൂര്‍,
പുല്‍പ്പറ്റ, കോഡൂര്‍,
ആനക്കയം
പി.എച്ച്.സി.കളില്‍
കിടത്തി ചികിത്സ
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കിടത്തി
ചികിത്സ
ആരംഭിക്കുന്നതിനുള്ള
സൗകര്യങ്ങള്‍ പ്രസ്തുത
പി.എച്ച്.സി.കളില്‍
നിലവിലുണ്ടോ; എങ്കില്‍
ആയത് അനുവദിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പൂക്കോട്ടൂരിലെ
മലപ്പുറം ബ്ലോക്ക്
പി.എച്ച്.സി.യില്‍
ഡയാലിസിസ് കേന്ദ്രം
ആരംഭിക്കണമെന്ന
വിഷയത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
തൃപ്പനച്ചി
പി.എച്ച്.സി.
24മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
ആശുപത്രിയാക്കി
മാറ്റുന്ന കാര്യം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ?
ജന്‍
ഔഷധി പദ്ധതി
4250.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
ഫാര്‍മസ്യൂട്ടിക്കല്‍സ്
ഡിപ്പാര്‍ട്ട്മെന്റിന്
കീഴില്‍ ആവിഷ്കരിച്ച
ജന്‍ ഔഷധി പദ്ധതി
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
മിതമായ
നിരക്കില്‍
സാധാരണക്കാര്‍ക്ക്
മരുന്നുകള്‍
ലഭ്യമാക്കുന്നതിന് ഈ
പദ്ധതി എത്രത്തോളം
പ്രയോജനപ്രദമാണ് എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
കോഴിക്കോട്
മെഡിക്കല്‍ കോളേജിന്
കീഴിലുള്ള ചെറൂപ്പ
എം.സി.എച്ച്.
യൂണിറ്റില്‍ ജന്‍ ഔഷധി
ഫാര്‍മസി
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
ഫുഡ്
സേഫ്റ്റി ഓഫീസര്‍മാരുടെ
തസ്തികകള്‍
4251.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ വകുപ്പില്‍
ഫുഡ് സേഫ്റ്റി
ഓഫീസര്‍മാരുടെ എത്ര
തസ്തികകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ ;
ഒഴിവുകളുണ്ടെങ്കില്‍
ആയത് നികത്തുന്നതിന്
പി. എസ്. സി. യെ
അറിയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
(സി)
എഫ്.എസ്.എസ്.എ.ഐ.
ആക്റ്റ്, 2006 പ്രകാരം
പ്രസ്തുത തസ്തികയ്ക്ക്
നിഷ്ക്കര്‍ഷിച്ചിട്ടുള്ള
യോഗ്യതകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഫുഡ്
സേഫ്റ്റി ഓഫീസര്‍മാരുടെ
ഒഴിവുള്ള
തസ്തികകളിലേക്ക്
തസ്തികമാറ്റം മുഖേന
നിയമനം നടത്തുന്നതിന്
ഉദ്ദേശമുണ്ടോ?
എന്‍.എച്ച്.എം
ഫാര്‍മസിസ്റ്റുകളുടെ
പഞ്ചായത്തുതല നിയമനം
4252.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എന്‍.എച്ച്.എം ന്
കീഴില്‍ വിവിധ
പഞ്ചായത്തുകളില്‍
പ്രവര്‍ത്തിക്കുന്ന
ആയൂര്‍വേദ, ഹോമിയോ
ഡിസ്പെന്‍സറികളില്‍
യോഗ്യരായ
ഫാര്മസിസ്റ്റുകളെയാണോ
നിയമിക്കുന്നത്
എന്നറിയിക്കാമോ;പല
ഡിസ്പെന്‍സറികളിലും
മരുന്നുകള്‍ വിതരണം
ചെയ്യുന്നത്
യോഗ്യരായവരല്ല എന്നുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഐ.എസ്സ്.എം
സ്ഥാപനങ്ങളിലെ
താല്‍ക്കാലിക
ഫാര്‍മസിസ്റ്റുകള്‍ക്ക്
നല്കുന്ന വേതനം
എന്‍.എച്ച്.എം
ഫാര്‍മസിസ്റ്റുകള്‍ക്ക്
നല്‍കുന്നതിനുള്ള
തടസ്സം വ്യക്തമാക്കാമോ;
ഇതിന്
പരിഹാരമുണ്ടാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എന്‍.എച്ച്.എം.
മുഖേന നിയമനം
4253.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ബി.ബി.എസ്.,
ബി.ഡി.എസ്.,
ബി.എച്ച്.എം.എസ്.,
ബി.എ.എം.എസ്. എന്നീ
ഡിഗ്രികള്‍ പാസ്സായ
ഡോക്ടര്‍മാര്‍ക്ക്
എന്‍.എച്ച്.എം. മുഖേന
ജോലിയില്‍
പ്രവേശിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(ബി)
എന്‍.എച്ച്.എം.
മുഖേന ഏതെല്ലാം
തസ്തികകളിലാണ്
യോഗ്യതയുള്ളവര്‍ക്ക്
നിയമനം നല്‍കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
ഓരോ
തസ്തികയ്ക്കും വേണ്ട
യോഗ്യതയും
തെരഞ്ഞെടുക്കുന്ന
രീതിയും വിശദമാക്കാമോ?
എല്ലാ
ജില്ലാ ആശുപത്രികളിലും
ക്യാന്‍സര്‍രോഗ
ചികിത്സയ്ക്കാവശ്യമായ
സംവിധാനങ്ങള്‍
4254.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ക്യാന്‍സര്‍
രോഗികളുടെ വര്‍ദ്ധനവ്
കണക്കിലെടുത്ത് എല്ലാ
ജില്ലാ ആശുപത്രികളിലും
ക്യാന്‍സര്‍രോഗ
ചികിത്സയ്ക്കാവശ്യമായ
സംവിധാനങ്ങള്‍
ഒരുക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;വ്യക്തമാക്കുമോ?
ദേശീയ
ക്ഷയരോഗ നിയന്ത്രണ
പദ്ധതിയിന്‍ കീഴിലുള്ള
പ്രതിമാസ ധനസഹായം
4255.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിയ പുതിയ
ദേശീയ ക്ഷയരോഗ
നിയന്ത്രണ പദ്ധതി
പ്രകാരം മരുന്ന്
കഴിച്ചുകൊണ്ടിരിക്കുന്ന
രോഗികള്‍ക്ക്
അനുവദിക്കുന്ന പ്രതിമാസ
ധനസഹായം വിതരണം
ചെയ്യുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം മരുന്ന്
കഴിച്ചു
കൊണ്ടിരിക്കുന്ന
രോഗികള്‍ക്ക് പ്രതിമാസ
ധനസഹായമായി എത്ര
രൂപയാണ് നല്കാന്
നിശ്ചയിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഈ
ധനസഹായം യഥാസമയം
രോഗികള്‍ക്ക്
നല്‍കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വ്യാജ
കോഴിമുട്ടയിലെ രാസവസ്തുക്കള്‍
4256.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിപണികളില്‍ വ്യാജ
കോഴിമുട്ടകള്‍
വ്യാപകമാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍
ഉണ്ടാക്കുന്ന
രാസവസ്തുക്കള്‍
ഉപയോഗിച്ചാണ് ഇത്തരം
വ്യാജ കോഴിമുട്ടകള്‍
നിര്‍മ്മിക്കുന്നതെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
വൃക്കയ്ക്കും
കരളിനും വയറിനും
ഗുരുതരമായ രോഗങ്ങള്‍
ഉണ്ടാക്കുന്നതാണ് വ്യാജ
കോഴിമുട്ടയിലെ
രാസവസ്തുക്കള്‍ എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു തടയാന്‍ എന്തൊക്കെ
നടപടികള്‍
കെെക്കൊള്ളുമെന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
ശ്രുതി
തരംഗം പദ്ധതി
4257.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.ഡി. പ്രസേനന്‍
,,
കെ.കുഞ്ഞിരാമന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ശ്രവണവൈകല്യമുള്ള
കുട്ടികള്‍ക്കായി
നടപ്പിലാക്കിയ 'ശ്രുതി
തരംഗം' പദ്ധതി പ്രകാരം
കുട്ടികള്‍ക്ക്
കോക്ലിയര്‍
ഇംപ്ലാന്റേഷന്
ശസ്ത്രക്രിയ
നടത്തുന്നതിന്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളില്‍ ആവശ്യമായ
പശ്ചാത്തല സൗകര്യം
ഒരുക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ആശ്വാസ
കിരണം പെന്ഷന് വിതരണം
4258.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാരീരിക-മാനസിക
വെല്ലുവിളി
നേരിടുന്നവരുടെ
കൂട്ടിരുപ്പുകാര്‍ക്ക്
നല്കി വന്നിരുന്ന
ആശ്വാസ കിരണം പെന്ഷന്
വിതരണം
തടസ്സപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
കാരണങ്ങള്‍
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഈസര്‍ക്കാര്‍ വന്നതിന്
ശേഷം പെന്ഷന് വിതരണം
ചെയ്തതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആരോഗ്യ
വകുപ്പിലെ ഫീല്‍ഡ് വിഭാഗം
ജീവനക്കാരുടെ
പ്രവര്‍ത്തനങ്ങള്‍
4259.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആരോഗ്യ
വകുപ്പിലെ ഫീല്‍ഡ്
വിഭാഗം ജീവനക്കാരുടെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
ഏകോപിപ്പിക്കുന്നതിനും
മോണിറ്റര്‍
ചെയ്യുന്നതിനും
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ആരോഗ്യ
മേഖലയില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
4260.
ശ്രീ.കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യ മേഖലയില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍ ഐക്യരാഷ്ട്ര
സഭയുടെ സുസ്ഥിര വികസന
ലക്ഷ്യങ്ങളുമായി
സമന്വയിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായുള്ള
കര്‍മ്മ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;വിവരിക്കുമോ;
(സി)
ഇതിനായി
പ്രത്യേകം സമിതി
രൂപവത്ക്കരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
സമിതിയുടെ
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;എങ്കില്‍
നിര്‍ദ്ദേശങ്ങള്‍
എന്താണെന്ന്
വെളിപ്പെടുത്തുമോ?
കോട്ടയം
ജനറല്‍ ആശുപത്രിയുടെ
അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്ക്പണി
4261.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോട്ടയം
ജനറല്‍ ആശുപത്രിയുടെ
അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്ക്
പണിയുന്നതിനായി
എം.എല്‍.എ. അസറ്റ്
ഡവലപ്മെന്റ് ഫണ്ടില്‍
നിന്ന് നല്കിയ തുക
ഉപയോഗിച്ച്
പണിയുന്നതിന് ടെന്‍ഡര്‍
നടപടിക്രമങ്ങള്‍
പൂര്ത്തീകരിച്ചതാണോ;
പ്രസ്തുത പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍ കഴിയും
എന്ന് അറിയിക്കുമോ?
മഴക്കാല
രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
4262.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉത്തരവ് 187/12 ആ.കു.വ.
തീയതി 20.02.2012
പ്രകാരം മഴക്കാലരോഗ
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്ക്
താല്‍ക്കാലികമായി നിയമനം
നേടിയ വിവിധ
തസ്തികകളില്‍പ്പെട്ട
നിലവിലുള്ള 500
ജീവനക്കാരില്‍
പി.എസ്.സി.
യോഗ്യതാപരിധി
കഴിഞ്ഞവര്‍ക്ക്
സര്‍വ്വീസില്‍
തുടരുന്നതിന്
നിലവിലുള്ള സാങ്കേതിക
തടസ്സം എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ബന്ധപ്പെട്ട
ജീവനക്കാര്‍ക്ക്
സര്‍വ്വീസില്‍
തുടരുന്നതിനു
വേണ്ടിയുള്ള അനുകൂല
നടപടി സ്വീകരിക്കുമോ;
(സി)
കാറ്റഗറി നമ്പര്‍
420/2009 പ്രകാരം
കെ.പി.എസ്.സി.
30.11.2009 ലെ
വിജ്ഞാപനം അനുസരിച്ച്
ആരോഗ്യ വകുപ്പിലേക്ക്
ഓപ്പറേഷന് തിയേറ്റര്‍
മെക്കാനിക്ക്
തസ്തികയിലേക്ക്
മത്സരപരീക്ഷ നടത്തി
26.08.2013-ല്‍
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റില്‍ നിന്നുളള
നിയമനം സംബന്ധിച്ച്
നാളിതുവരെയുള്ള
വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
പ്രസ്തുത തസ്തികയിലെ
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്നു
വ്യക്തമാക്കാമോ ?
ആര്‍ദ്രം
മിഷന് കര്‍മ്മ പദ്ധതി
4263.
ശ്രീ.എം.
വിന്‍സെന്റ്
,,
പി.ടി. തോമസ്
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികള്‍
ജനസൗഹൃദമാക്കാന്‍
'ആര്‍ദ്രം മിഷന്'
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ക്രമ്മ പരിപാടികളാണ്
ഇതുവഴി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതിയുടെ അടങ്കല്‍
ചെലവ് എത്രയാണ്;
ഇതിനുള്ള ധനസമാഹരണം
എപ്രകാരം
കണ്ടെത്തുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(ഡി)
സംസ്ഥാനത്തിന്റെ
അടിസ്ഥാന സമ്പത്തും
മാനവശേഷിയും പ്രസ്തുത
പദ്ധതി
പ്രഖ്യാപിക്കുമ്പോള്‍
പരിഗണിച്ചിട്ടുണ്ടോ?
തലശ്ശേരി
ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍
തസ്തികയിലെ ഒഴിവ്
4264.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
ജനറല്‍ ആശുപത്രിയിലെ
സീനിയര്‍
കണ്‍സള്‍ട്ടന്റ് ഇന്‍
ഓര്‍ത്തോപീഡിക്സ്
തസ്തിക എത്രകാലമായി
ഒഴിഞ്ഞുകിടക്കുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക് നിയമനം
നടത്താന്‍
ഡി.എച്ച്.എസില്‍ നിന്ന്
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
തസ്തികയിലേക്ക്
എന്നത്തേക്ക് നിയമനം
നടത്താന്‍
സാധിക്കുമെന്ന്
വിശദീകരിക്കുമോ?
പേവിഷബാധ
പ്രതിരോധ മരുന്ന്
4265.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു വര്‍ഷം ശരാശരി എത്ര
പേരാണ് പേവിഷബാധയേറ്റ്
ചികിത്സ തേടുന്നതെന്ന്
കണ്ടെത്തിയിട്ടുള്ളത്;
ഇതില്‍ എത്ര പേര്
സര്‍ക്കാര്‍
ആശുപത്രികളെ
അശ്രയിക്കുന്നു എന്ന്
വ്യക്തമാക്കുമോ;
(ബി)
തെരുവ്
നായ ശല്യം രൂക്ഷമായ
സാഹചര്യത്തില്‍ ഇത്രയും
പേര്‍ക്ക് ചികിത്സ
നല്‍കുന്നതിനുള്ള
മരുന്നുകള്‍
സംസ്ഥാനത്ത് ഇപ്പോള്‍
ലഭ്യമാണോ; സര്‍ക്കാര്‍
ആശുപത്രികളിലും
മെഡിക്കല്‍
കോളേജുകളിലും മരുന്നിന്
ദൗര്‍ലഭ്യം
നേരിടുന്നുണ്ടോ;
(സി)
മെഡിക്കല്‍
സര്‍വ്വീസസ്
കോര്പ്പറേഷന് ഈ
മരുന്നുകള്‍ വാങ്ങി
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക്
ആവശ്യാനുസരണം
നല്കുന്നുണ്ടോ;
കോര്‍പ്പറേഷനില്‍
ഇപ്പോള്‍ മരുന്ന്
ആവശ്യത്തിന് ലഭ്യമാണോ;
(ഡി)
സര്‍ക്കാര്‍
ആശുപത്രികളുടെ
ആവശ്യത്തിനായി മാത്രം
പ്രതിവര്‍ഷം എത്ര
തുകയുടെ മരുന്നുകള്‍
വാങ്ങുന്നുണ്ടെന്നും
ഏതെല്ലാം കമ്പനികളില്‍
നിന്നുമാണ്
വാങ്ങുന്നതെന്നും
അറിയിക്കുമോ?
മാലിന്യം
കലര്‍ന്ന കുടിവെള്ളം
4266.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെപ്റ്റിക്
ടാങ്കും കുടിവെള്ള
കിണറും തമ്മിലുള്ള അകലം
കുറഞ്ഞുവരുന്നതുമൂലം
മാലിന്യം കലര്‍ന്ന
കുടിവെള്ളം
ഉപയോഗിക്കുന്നതിന്
ജനങ്ങള്‍
നിര്ബന്ധിതരാകുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുടിവെള്ളക്കിണറുകളില്‍
നിന്നും ലഭിക്കുന്ന ജലം
മാലിന്യമുക്തമാണെന്ന്
ഉറപ്പു വരുത്തുന്നതിന്
സർക്കാർ തലത്തിൽ
എന്തെങ്കിലും പരിശോധനാ
സംവിധാനം നിലവിലുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ; ഇല്ലെങ്കില്‍
ഇത്തരം പരിശോധനാ
സംവിധാനങ്ങള്‍
നടപ്പിലാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പകര്‍ച്ച വ്യാധികള്‍
നിയന്ത്രിക്കുന്നതിന് നടപടി
4267.
ശ്രീ.ബി.സത്യന്
,,
കെ.ജെ. മാക്സി
,,
യു. ആര്. പ്രദീപ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗസര്ക്കാര്
അധികാരത്തില്‍ വന്നതിന്
ശേഷം പകര്‍ച്ച
വ്യാധികള്‍
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
രോഗങ്ങളെ ഫലപ്രദമായി
നേരിടുന്നതിന്
സര്‍ക്കാര്‍
ആശുപത്രികളില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
ഇതിനായി
സംസ്ഥാനത്തെ പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങള്‍
കൂടുതല്‍ മെച്ചപ്പെട്ട
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
പകര്‍ച്ച
വ്യാധി
നിയന്ത്രണത്തിന്റെ
ഭാഗമായി ടെസ്റ്റ്
കിറ്റുകള്‍, ലബോറട്ടറി
ഇനങ്ങള്‍, ബ്ലീച്ചിംഗ്
പൗഡര്‍, ഒ. ആര്. എസ്.
ലായനി മുതലായവ സുലഭമായി
ലഭിക്കുന്നതിനുള്ള
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുമോ?
ആശുപത്രി
മാലിന്യങ്ങള്‍
4268.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
താലൂക്കാശുപത്രിയിലെ
ആശുപത്രി മാലിന്യങ്ങള്‍
കുട്ടികളുടെ വാര്‍ഡിനു
സമീപമുളള തുറസ്സായ
സ്ഥലത്ത് കൂട്ടിയിട്ട്
കത്തിക്കുന്നതുമൂലം
രോഗികള്‍ക്കും
കൂട്ടിരുപ്പുകാര്‍ക്കും
ബുദ്ധിമുട്ടുണ്ടാകുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
മാലിന്യങ്ങള്‍
സുരക്ഷിതമായി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
താലൂക്ക്
ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുന്നതിന് നടപടി
4269.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യാപകമായ
തോതില്‍ വൃക്ക
സംബന്ധമായ രോഗങ്ങള്‍
വര്‍ദ്ധിക്കുന്ന ഈ
കാലഘട്ടത്തില്‍
താലൂക്ക്
ആശുപത്രികളില്‍
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുന്നതുമായ
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയിലെ നീലേശ്വരം,
തൃക്കരിപ്പൂര്‍
താലൂക്ക്
ആശുപത്രികളില്‍
ഡയാലിസിസ് യൂണിറ്റ്
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ഹോണറേറിയം
4270.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്.എന്‍.റ്റി.സി.പി
. ( RNTCP -Revised
National Tuberculosis
Control Programme)യുടെ
ഭാഗമായി മരുന്ന്
നല്‍കുന്നവര്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
ഹോണറേറിയം എത്രയെന്ന്
അറിയിക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ 2014, 2015
വര്‍ഷങ്ങളില്‍ ഈ
പദ്ധതിയുടെ ഭാഗമായി
എത്രപേര്‍ക്കാണ്
മരുന്ന്നല്കിയിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
ഇവര്‍ക്ക്
ഹോണറേറിയം
നല്‍കുന്നതിന് വേണ്ടി
ലഭിച്ച
അലോട്ട്മെന്റിന്റെ
വിവരങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ലഭിച്ച
അലോട്ട്മെന്റുകള്‍
ഇനിയും വിതരണം
ചെയ്യാന്‍
ബാക്കിയുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
ആശുപത്രിയിലെ ഒഴിവുകള്‍
നികത്തുന്നതിനുള്ള നടപടി
4271.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
പി. എച്ച്. സി. കളിലും
സി. എച്ച്. സി. കളിലും
താലൂക്ക് ആശുപത്രിയിലും
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
ജീവനക്കാരുടെയും
ഒഴിവുകള്‍ നികത്താത്തത്
മൂലം ജനങ്ങള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
വിവിധയിനം
പകര്‍ച്ചപ്പനി/പകര്‍ച്ചവ്യാധി
മൂലം മരണം
4272.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജനുവരി ഒന്ന് മുതല്‍
വിവിധയിനം
പകര്‍ച്ചപ്പനി/പകര്‍ച്ചവ്യാധി
മൂലം എത്രപേര്‍
മരണപ്പെട്ടിട്ടുണ്ടെന്ന്
വിശദമാക്കാമോ;
ഏതെല്ലാംതരം
പകര്‍ച്ചപ്പനി/പകര്‍ച്ചവ്യാധി
മൂലമാണ്
മരണപ്പെട്ടതെന്നും
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
മരണപ്പെട്ടവരുടെ
ജില്ല,മാസം എന്നിവ
തിരിച്ചുള്ള വിവരങ്ങള്‍
വിശദമാക്കാമോ?
കോഴിക്കോട്
സർക്കാർ ഡന്റല്‍ കോളേജിൽ
ഒഴിഞ്ഞു കിടക്കുന്ന അദ്ധ്യാപക
തസ്തികകള്‍
4273.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സർക്കാർ ഡന്റല്‍
കോളേജിലെ ഓറല്‍
മെഡിസിന്, റേഡിയോളജി
വിഭാഗങ്ങളില്‍
അദ്ധ്യാപക തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇക്കാര്യത്തിൽ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
മെഡിക്കല്‍
സര്‍വീസസ് കോര്‍പ്പറേഷനിലെ
അഴിമതി
4274.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-16
കാലയളവില്‍ മെഡിക്കല്‍
സര്‍വീസസ്
കോര്‍പ്പറേഷനില്‍
മരുന്ന്
പര്‍ച്ചേയ്സുമായി
ബന്ധപ്പെട്ട് നടന്ന
അഴിമതിയുടെ വിശദവിവരം
നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
വകുപ്പുതല നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കാമോ;
(സി)
പ്രസ്തുത
അഴിമതി വിജിലന്‍സിന്
റഫര്‍ ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
മാവേലിക്കര
മണ്ഡലത്തിലെ ആശുപത്രികളിലെ
ഒഴിവുകള്‍
4275.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ ജില്ലാ
ആശുപത്രി,
സാമൂഹ്യാരോഗ്യകേന്ദ്രങ്ങള്‍,
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍
എന്നിവിടങ്ങളില്‍
ഒഴിവുള്ള തസ്തികകളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ നിയമനം
നടത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കൊണ്ടോട്ടി
ബ്ലോക്ക്പരിധിയിലെ
പ്രഥമികാരോഗ്യ കേന്ദ്രങ്ങള്‍
4276.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
ബ്ലോക്കില്‍
നിലവിലുണ്ടായിരുന്ന
കൊണ്ടോട്ടി കമ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തിയ
സാഹചര്യത്തില്‍
ബ്ലോക്ക് പരിധിയിലെ
ഏതെങ്കിലും
പ്രഥമികാരോഗ്യ
കേന്ദ്രത്തെ
കമ്യൂണിറ്റി ഹെല്‍ത്ത്
സെന്ററായി ഉയര്‍ത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
കൈക്കൊണ്ട
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ?
കൊയിലാണ്ടി
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി
4277.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നിര്‍മ്മാണം
പൂര്‍ത്തിയായ
കൊയിലാണ്ടി
ഗവണ്മെന്റ് താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയിലെ പുതിയ
കെട്ടിടത്തില്‍ ഇനി
എന്തെല്ലാം
സജ്ജീകരണങ്ങളാണ്
ഏര്‍പ്പെടുത്തേണ്ടതെന്നും
ഇതിനായി എന്തെല്ലാം
നടപടികളാണ് വകുപ്പ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കാമോ?
കോട്ടക്കല്‍
ആയൂര്‍വേദ കോളേജിനെ ആയൂര്‍വേദ
സര്‍വ്വകലാശാലയാക്കി
ഉയര്‍ത്താന്‍ നടപടി
4278.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
ആയൂര്‍വേദ കോളേജിനെ
ആയൂര്‍വേദ
സര്‍വ്വകലാശാലയാക്കി
ഉയര്‍ത്തണമെന്ന കഴിഞ്ഞ
നിയമസഭയിലെ
സബ്മിഷനിന്മേല്, ഒരു
വിദഗ്ധ സമിതിയെ
നിയമിക്കാമെന്ന
മറുപടിയുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ എടുത്ത
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വിദഗ്ദ്ധ
സമിതിയെ
നിയമിച്ചിട്ടില്ലെങ്കില്‍
ഉടന്‍ നിയമിച്ച്
ഉത്തരവ്
പുറപ്പെടുവിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ക്യാന്‍സര്‍
രോഗത്തിന് ഫലപ്രദമായ ചികിത്സാ
സംവിധാനങ്ങള്‍
4279.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാരകമായ
ക്യാന്‍സര്‍ രോഗം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
ഫലപ്രദമായ ചികിത്സാ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ക്യാന്‍സര്‍രോഗ
പരിശോധനകള്‍ കഴിഞ്ഞശേഷം
അടിയന്തര
ചികിത്സക്കുപോലും
മാസങ്ങള്‍
കാത്തിരിക്കേണ്ടി വന്ന്
രോഗം
മൂര്ച്ഛിക്കുവാനിടയാക്കുന്ന
സാഹചര്യം
ഒഴിവാക്കുവാനും
ഫലപ്രദമായ ആധുനിക
ചികിത്സാരീതികള്‍
ഏര്‍പ്പെടുത്തി
രോഗികളുടേയും അവരുടെ
ആശ്രിതരുടേയും ആധി
ഇല്ലാതാക്കാന്‍
സഹായകരമാകുന്ന ഒരു
ക്യാന്‍സര്‍ നയം
കൊണ്ടുവരാനും സത്വര
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
മേഖലയില്‍ ഒപ്റ്റിക്കല്‍
വ്യവസായം
4280.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഒപ്റ്റിക്കല്‍ വ്യവസായ
രംഗത്ത് പൂര്‍ണ്ണമായും
സ്വകാര്യ സ്ഥാപനങ്ങള്‍
മാത്രമേയുള്ളു എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
മേഖലയില്‍ മരുന്നുകള്‍
വിലകുറച്ചു
നല്‍കുന്നതിനുള്ള
സംരംഭങ്ങള്‍ വന്നതോടെ
മരുന്നുകളുടെ വിലയില്‍
നിയന്ത്രണം
ഏര്‍പ്പെടുത്തുന്നതിനും
മരുന്നുകള്‍ക്ക്
വിലകുറയ്ക്കാനും
കഴിഞ്ഞിട്ടുണ്ട് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അതേ
സമയം ജനങ്ങളില്‍ ഏറെ
പേര് ആശ്രയിക്കുന്ന
ഒപ്റ്റിക്കല്‍ വ്യവസായ
രംഗത്തുമാത്രം
സര്‍ക്കാരിന്റെ
ഇടപെടല്‍ ഇല്ലാതെ
പോകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
കണ്ണട
ഉപഭോക്താക്കള്‍ക്ക്
ന്യായമായ വിലയ്ക്ക്
കണ്ണട
ലഭ്യമാക്കുന്നതിനും, ഈ
രംഗത്തെ ചൂഷണം
ഒഴിവാക്കുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
സംസ്ഥാനത്തെ
താലൂക്കാശുപത്രികള്‍
മുതല്‍ മുകളിലേക്കുള്ള
മുഴുവന്‍
ആശുപത്രികളിലും
സ്ത്രീകളുടെ
നേതൃത്വത്തില്‍
കുടുംബശ്രീ സംരംഭമായി
ഇത്തരം ന്യായവില
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിനും
സൗജന്യ കണ്ണു പരിശോധന
ഉള്‍പ്പെടെയുള്ള
നടപടികള്‍
ആരംഭിക്കുന്നതിനും
കഴിഞ്ഞാല്‍
സ്ത്രീകള്‍ക്ക് ഒരു
പുതിയ തൊഴില്‍ മേഖല
കണ്ടെത്താനും ഈ
മേഖലയിലെ ചൂഷണം
അവസാനിപ്പിക്കാനും
കഴിയുമെന്നത്
പരിഗണിച്ച് ഇതിനായി
എന്തൊക്കെ നടപടികള്‍
സ്വീരിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ആംബുലന്‍സ് സൗകര്യം
4281.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍ വച്ച്
മരണമടയുന്ന രോഗികളുടെ
മൃതദേഹം യഥാസമയം
കൊണ്ടുപോകുന്നതിന്
ആംബുലന്‍സ് സൗകര്യം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍
ആശുപത്രികളില്‍ ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുളളത്;
(ബി)
പലപ്പോഴും
സര്‍ക്കാര്‍ ആംബുലന്‍സ്
സൗകര്യം ലഭ്യമല്ലാത്തത്
കാരണം പരേതരുടെ
ബന്ധുക്കള്‍ക്കും
മറ്റും സ്വകാര്യ
ആംബുലന്‍സ്
സര്‍വ്വീസുകളെ
ആശ്രയിക്കേണ്ടി
വരാറുണ്ടെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അപ്രകാരമുള്ള ചെലവ്
വഹിക്കുന്നതിന്
നിര്‍ദ്ധനരായവര്‍ക്ക്
പലപ്പോഴും
കഴിയാറില്ലെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
ആശുപത്രികളില്‍ വച്ച്
മരണമടയുന്നവരുടെ
മൃതദേഹം യഥാസമയം
കൊണ്ടുപോകുന്നതിന്
ആശുപത്രികളില്‍
ആംബുലന്‍സ് സൗകര്യം
ലഭ്യമല്ലാത്തപക്ഷം
സ്വകാര്യ ആംബുലന്‍സ്
സര്‍വ്വീസുകളെ
ആശ്രയിക്കേണ്ടിവരുന്ന
നിര്‍ദ്ധനരായവരെ
സഹായിക്കുന്ന തരത്തില്‍
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
അത്തരത്തിലൊരു പദ്ധതി
ആരംഭിക്കുന്നത്
സംബന്ധിച്ച്
ആലോചിക്കുമോ?
അനധികൃതമായി
മെഡിക്കല്‍ റീഇംബേഴ്സ്മെന്റ്
അനുവദിച്ചത്
4282.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
ജനറല്‍ ആശുപത്രിയിലെ
ഉദ്യോഗസ്ഥര്‍ക്ക്
അനധികൃതമായി
മെഡിക്കല്‍
റീഇംബേഴ്സ്മെന്റ്
അനുവദിച്ചത്
സംബന്ധിച്ച് ധനകാര്യ
പരിശോധനാ വിഭാഗം
അന്വേഷണം നടത്തി
വകുപ്പുതല അച്ചടക്ക
നടപടിക്ക്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്കെതിരെ;
ഈ ഉദ്യോഗസ്ഥരുടെ പേര്,
തസ്തിക, പെന്‍നമ്പര്‍,
ഇപ്പോള്‍ ജോലി
ചെയ്യുന്ന ഓഫീസ് എന്നിവ
വ്യക്തമാക്കുമോ;
(ബി)
ധനകാര്യ
പരിശോധനാ വിഭാഗത്തിന്റെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി ആരംഭിച്ചു;
(സി)
നടപടി
ആരംഭിച്ചില്ലെങ്കില്‍
അച്ചടക്ക നടപടി
നീട്ടിക്കൊണ്ട്
പോകുന്നതിന്
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
വിശദീകരിക്കുമോ ?
മെഡിക്കല്‍
ഉപകരണങ്ങള്‍
4283.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മെഡിക്കല്‍
ഉപകരണങ്ങള്‍
നിര്‍മ്മിക്കുകയോ
ഇറക്കുമതി ചെയ്യുകയോ
വില്ക്കുകയോ ചെയ്യുന്ന
സ്ഥാപനങ്ങളുടെ
പൂര്‍ണ്ണമായ വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
മെഡിക്കല്‍
ഉപകരണങ്ങളുടെ വില
ഏകീകരിക്കാത്തതിനാല്‍
നിര്‍ദ്ധന രോഗികളില്‍
നിന്നും വിതരണക്കാര്‍
അന്യായ വില
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മെഡിക്കല്‍
ഉപകരണങ്ങളുടെ വില
ഏകീകരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
അനസ്ത്യേഷ്യ
ടെക്നീഷ്യന്/ഓപ്പറേഷന്
തിയേറ്റര്‍ ടെക്നീഷ്യന്
തസ്തിക
4284.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
തിയേറ്റര്‍
മെക്കാനിക്കിന്റെ
അഭാവത്തില്‍ ആരാണ്
ജോലികള്‍ ചെയ്യുന്നത്;
പ്രസ്തുത
തസ്തികയിലേക്ക്
സമയബന്ധിതമായി റാങ്ക്
ലിസ്റ്റില്‍ നിന്നും
ഒഴിവുകള്‍ നികത്തുമോ;
(ബി)
നിലവില്‍
അനസ്ത്യേഷ്യ
ടെക്നീഷ്യന്/ഓപ്പറേഷന്
തിയേറ്റര്‍
ടെക്നീഷ്യന് എന്നീ
തസ്തികകളിൽ എത്ര
ഒഴിവുകൾ അനുവദനീയമായി
ഉണ്ട് എന്നറിയിക്കുമോ;
അനുബന്ധ തസ്തികകളിൽ
നിലവില്‍ എത്ര ഒഴിവ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
പ്രസ്തുത തസ്തികകളിൽ
സാങ്കേതിക
വൈദഗ്ദ്യമുള്ളവരുടെ
അഭാവത്തില്‍ ആരാണ്
ആശുപത്രിയിലെ
ബന്ധപ്പെട്ട ജോലികള്‍
ചെയ്തവരുന്നത്;
(സി)
അത്യാധുനിക
ഉപകരണങ്ങളുടെ
പ്രവര്‍ത്തനം
നിയന്ത്രിക്കാന്‍
സാങ്കേതികവൈദഗ്ദ്ധ്യം
നേടിയവരെ
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
അനസ്ത്യേഷ്യ
ടെക്നീഷ്യന്/ഓപ്പറേഷന്
തിയേറ്റര്‍
ടെക്നീഷ്യന് എന്നീ
തസ്തികകളിലേക്ക്
പി.എസ്. സി. മുഖാന്തിരം
നിയമനം നടത്താനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ എത്ര
നാൾക്കുള്ളിൽ ഒഴിവുകൾ
റിപ്പോര്‍ട്ട്
ചെയ്യുമെന്ന്
അറിയിക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍
പാരാമെഡിക്കല്‍ സ്റ്റാഫുകളുടെ
കുറവ്
4285.
ശ്രീ.എം.
സ്വരാജ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.വി.
അബ്ദുറഹിമാന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ സര്‍ക്കാര്‍
ആശുപത്രികളില്‍
പാരാമെഡിക്കല്‍
സ്റ്റാഫുകളുടെ എണ്ണം
കുറവാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരുടെ
സ്റ്റാഫ് പാറ്റേണ്‍
നിശ്ചയിച്ചിട്ടുള്ളത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്റ്റാഫ് പാറ്റേണ്‍
പുനര്‍നിര്‍ണ്ണയിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
ജില്ലാ
ആശുപത്രികളിലും
താലൂക്ക്
ആശുപത്രികളിലും ഇ.സി.ജി
ടെക്നീഷ്യന്മാരുടെ
തസ്തികകള്‍
ഇല്ലാത്തതിനെ
തുടര്‍ന്ന് നിശ്ചിത
വിദ്യാഭ്യാസ യോഗ്യത
ഇല്ലാത്തവരാണ് ഇ.സി.ജി.
പ്രവര്‍ത്തിപ്പിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇതു പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
4286.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
പദ്ധതി പ്രകാരം
ചങ്ങനാശ്ശേരി ജനറല്‍
ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
സാംക്രമികേതര
രോഗങ്ങള്‍
നിയന്ത്രിക്കുന്നതിനുള്ള
സമഗ്ര പദ്ധതി
4287.
ശ്രീ.ഐ.ബി.
സതീഷ്
,,
സി. കെ. ശശീന്ദ്രന്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാംക്രമികേതര രോഗങ്ങള്‍
നിയന്ത്രിക്കുന്നതിനുള്ള
സമഗ്ര പദ്ധതിയ്ക്ക്
രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യങ്ങള്‍
എന്തൊക്കയാണെന്ന്
വ്യക്തമാക്കുമോ;
(സി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത പദ്ധതി
പ്രകാരം
നടപ്പാക്കാനുദ്ദേശിയ്ക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
പ്രധാന സാംക്രമികേതര
രോഗങ്ങളായ ക്യാന്സ്ര,
ഡയബറ്റിസ്, കാര്‍ഡിയോ
വാസ്ക്കുലര്‍
രോഗങ്ങള്‍, സ്ട്രോക്ക്
മുതലായവയുടെ നിയന്ത്രണ
പരിപാടികള്‍ക്ക്
പ്രസ്തുത പദ്ധതിയില്‍
പ്രാധാന്യം
നല്‍കിയിട്ടുണ്ടോ?
തിരുവനന്തപുരം
ഗവ.ആയുര്‍വേദ കോളേജിലെ
ചട്ടവിരുദ്ധ നിയമനം
4288.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ഗവ.ആയുര്‍വേദ
കോളേജിന്റെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കോളേജിലെ
ഏതെല്ലാം തസ്തികകളാണ്
ഒഴിഞ്ഞു
കിടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകളിലേക്കുള്ള
നിയമന നടപടികളുടെ
പുരോഗതി അറിയിക്കുമോ;
(ഡി)
ആയുര്‍വേദ
നേഴ്സ് ഗ്രേഡ് II
തസ്തികയില്‍ റാങ്ക്
ലിസ്റ്റിലുള്ള അര്‍ഹയായ
ഉദ്യോഗാര്‍ത്ഥിക്ക്
(ചിപ്പി എം.എസ്.,
മഞ്ഞാക്കല്‍ വീട്,
അരുവാപാറ പി.ഒ.,
പെരുമ്പാവൂര്‍) നിയമനം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഇ)
ഒഴിവു
വന്ന തസ്തികയിലേക്ക്
റാങ്ക് ലിസ്റ്റ്
മറികടന്ന് സ്ഥലംമാറ്റം
നല്കി ആരെയെങ്കിലും
നിയമിച്ചിട്ടുണ്ടോ;
(എഫ്)
പ്രസ്തുത
നിയമനം ചട്ടങ്ങള്‍
മറികടന്നാണെങ്കില് അത്
റദ്ദാക്കാനും നിയമ
വിരുദ്ധ നിയമനം
നടത്തിയവര്‍ക്കെതിരെ
നടപടി സ്വീകരിക്കുവാനും
തയ്യാറാകുമോ;
(ജി)
ഇല്ലെങ്കില്‍
കാരണം അറിയിക്കുമോ?
രജിസ്ട്രേഷന്
ഇല്ലാത്ത നാട്ടു
വെെദ്യന്മാര്
4289.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന് ഇല്ലാത്ത
നാട്ടു വെെദ്യന്മാരുടെ
ചികിത്സാ കേന്ദ്രങ്ങളെ
സംബന്ധിച്ച സ്ഥിതി വിവര
കണക്കുകള്‍
ശേഖരിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
ഇത്തരം
കേന്ദ്രങ്ങള്‍ക്ക്
അനുമതി നല്കുന്നതില്
പാലിക്കേണ്ട നിയമപരമായ
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഇത്തരം
കേന്ദ്രങ്ങള്‍ക്ക്
നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കാനുദ്ദേശമുണ്ടോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
ഹാര്‍ട്ട് ഫൗണ്ടേഷന്
4290.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
ഹാര്‍ട്ട് ഫൗണ്ടേഷന്
ആരംഭിച്ചത് എന്നാണെന്ന്
അറിയിക്കുമോ;
(ബി)
ഹൃദ്രോഗികളുടെ
എണ്ണം ക്രമാതീതമായി
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍
ഹാര്‍ട്ട് ഫൗണ്ടേഷന്റെ
പ്രവര്‍ത്തനങ്ങളെ
ശക്തിപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഈ
സംവിധാനം മെഡിക്കല്‍
കോളേജിന്റെ
നിയന്ത്രണത്തിലുള്ള ഒരു
പ്രത്യേക
വിഭാഗമാക്കുന്നതിനും
ഇതിലേക്കായി കൂടുതല്‍
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
പ്രാഥമികാരോഗ്യ
സംരക്ഷണ കേന്ദ്രങ്ങളുടെ
പുനര്‍നാമകരണം
4291.
ശ്രീ.വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമികാരോഗ്യ
സംരക്ഷണ കേന്ദ്രങ്ങളെ
കുടുംബ ആരോഗ്യ
കേന്ദ്രങ്ങളാക്കി
പുനര്‍നാമകരണം
ചെയ്യാനുദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിലൂടെ എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
എന്തെല്ലാം
ചികിത്സാ സൗകര്യങ്ങളാണ്
ഇതുവഴി
പൊതുജനങ്ങള്‍ക്ക്
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ?
മണ്ണാര്‍ക്കാട്
താലൂക്ക് ആശുപത്രിയിലെ
തസ്തികകള്‍
4292.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
താലൂക്ക് ആശുപത്രിയില്‍
അനുവദനീയമായ
ഡോക്ടര്‍മാരുടെയും,
പാരാമെഡിക്കല്‍
ജീവനക്കാരുടെയും
തസ്തികകള്‍ എത്രയാണ്;
ജോലി ചെയ്യുന്നവര്‍
നിലവില്‍ എത്രയാണ്;
ഒഴിവുകള്‍
എത്ര;വിശദവിവരം
നല്‍കുമോ;
(ബി)
ഒഴിവുള്ള
തസ്തികകളില്‍
അടിയന്തിരമായി
ഡോക്ടര്‍മാരെയും,മറ്റ്
ജീവനക്കാരെയും
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പകര്‍ച്ചവ്യാധി
പ്രതിരോധ പ്രവര്‍ത്തനരംഗത്തെ
താത്ക്കാലിക ജീവനക്കാര്‍
4293.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചവ്യാധി
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
ഉൗര്ജ്ജിതപ്പെടുത്തുന്നതിന്റെ
ഭാഗമായി സംസ്ഥാനത്ത്
സേവനമനുഷ്ഠിച്ചു
വന്നിരുന്ന താത്ക്കാലിക
ജീവനക്കാരെ
പിരിച്ചുവിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പിരിച്ചുവിടാനിടയാക്കിയ
സാഹചര്യം
വിശദമാക്കാമോ;
(ബി)
ഇവരെ
പിരിച്ചുവിട്ടതു
കൊണ്ട്,
പകര്‍ച്ചവ്യാധി
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
സ്തംഭിക്കുകയും
പകര്‍ച്ചവ്യാധികള്‍
ബാധിച്ചവരുടെ എണ്ണവും
അതുമൂലം
മരണപ്പെട്ടവരുടെ
എണ്ണവും വര്‍ദ്ധിച്ചു
വരുന്നതായ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇവരെ
പുനര്‍നിയമിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇപ്രകാരം
പിരിച്ചുവിട്ട
താത്ക്കാലിക
ജീവനക്കാര്‍ക്ക് ശമ്പള
കുടിശ്ശിക
നല്കാനുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കുട്ടികള്‍ക്കു
വേണ്ടിയുള്ള ക്യാന്‍സര്‍
സുരക്ഷാ പദ്ധതി
4294.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികള്‍ക്കു
വേണ്ടിയുള്ള
ക്യാന്‍സര്‍ സുരക്ഷാ
പദ്ധതി, ഗുരുതര രോഗം
ബാധിച്ച കുട്ടികള്‍ക്ക്
സൗജന്യ
ചികിത്സയ്ക്കുള്ള
താലോലം പദ്ധതി എന്നിവ
കൂടി ആരോഗ്യ കിരണം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
സാഹചര്യത്തില്‍
കുട്ടികളുടെ
ആരോഗ്യപരിപാലന
ചികിത്സാരംഗത്ത്
എന്തൊക്കെ ഗുണപരമായ
മാറ്റം വരുത്താന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
ആരോഗ്യകിരണം
പദ്ധതി നടത്തിപ്പില്‍
മോഡേണ്‍ ഇതര ചികിത്സാ
വിഭാഗത്തിന്
എന്തെങ്കിലും
പങ്കാളിത്തം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കുട്ടികളുടെ ചികിത്സാ
രംഗത്ത് ഡ്രഗ്സിന്റെ
പ്രയോഗം പരമാവധി
നിയന്ത്രിക്കാന്‍
തക്കവിധം ഒരു
ഹോളിസ്റ്റിക് സമീപനം
സ്വീകരിക്കുന്ന കാര്യം
പരിഗണിക്കുമോ ?
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കുന്നതിന്
പദ്ധതി
4295.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിനുള്ള
പദ്ധതി പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
നിലവില്‍
കിടത്തി ചികിത്സാ
സൗകര്യമുള്ള
പി.എച്ച്.സി.കളില്‍
നിന്ന് ഈ സൗകര്യം
പിന്‍വലിക്കുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ?
ആരോഗ്യമേഖലയില്‍
കാസര്‍ഗോഡ് ജില്ലയിലെ
അടിസ്ഥാന സൗകര്യങ്ങള്‍
4296.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യമേഖലയില്‍
കാസര്‍ഗോഡ് ജില്ലയില്‍
ജനസംഖ്യാനുപാതികമായി
വേണ്ടത്ര അടിസ്ഥാന
സൗകര്യങ്ങള്‍പോലും
ഉറപ്പാക്കാന്‍
സര്‍ക്കാരുകള്‍ക്ക്
ആവുന്നില്ലെന്ന വസ്തുത
ശ്രദ്ധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ജനങ്ങള്‍ക്ക് ഏറ്റവും
ആവശ്യമായ ഇതിന് പരിഹാരം
കണ്ടെത്താനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ;
(സി)
സംസ്ഥാനത്തെ
ഏറ്റവും പിന്നോക്ക
ജില്ലയെന്ന നിലയിലും
എന്‍ഡോസള്‍ഫാന്‍ ബാധിത
ജില്ലയെന്ന നിലയിലും
മാറിമാറി വരുന്ന
സർക്കാരുകൾ ഇവിടേക്ക്
പദ്ധതികള്‍
പ്രഖ്യാപിക്കുമെങ്കിലും
അവ ഉദ്യോഗസ്ഥതലത്തില്‍
നടപ്പാക്കി കിട്ടാന്‍
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
തത്വത്തില്‍ പദ്ധതി
ഇല്ലാതാവുന്ന സ്ഥിതി
സ്ഥിരമായി ഉണ്ടാകുന്നത്
തടയാന്‍ കര്‍ശന നടപടി
സ്വീകരിക്കുമോ?
പോഷകാഹാരക്കുറവ്
പരിഹരിക്കാന്‍
പ്രവര്‍ത്തനങ്ങള്‍
4297.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോഷകക്കുറവുമൂലം കഴിഞ്ഞ
അഞ്ചു
വര്‍ഷത്തിനിടയില്‍ എത്ര
കുട്ടികള്‍
മരിക്കാനിടവന്നുവെന്നതിന്റെ
വിവരങ്ങള്‍ ജില്ല,
പഞ്ചായത്ത്, വര്‍ഷം,
ആണ്‍കുട്ടികള്‍,
പെണ്‍കുട്ടികള്‍ എന്നീ
ക്രമത്തില്‍ നല്‍കുമോ;
(ബി)
പോഷകാഹാരക്കുറവ്
പരിഹരിക്കാന്‍ നിലവില്‍
എന്തല്ലാം
പ്രവര്‍ത്തനങ്ങളാണ്
സംസ്ഥാന
സര്‍ക്കാരിന്റേതായി
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
കാര്യത്തില്‍
കേന്ദ്രസര്‍ക്കാര്‍,
എന്‍.ആര്.എച്ച്.എം,
എന്‍.എച്ച്.എം, ആയുഷ്,
ഹ്യൂമന്‍ ആന്റ് ചൈല്‍ഡ്
വെല്‍ഫെയര്‍
ഡിപ്പാര്‍ട്ട്മെന്റ്
എന്നിവ വഴി എന്തൊക്കെ
സഹായങ്ങളാണ്
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്നത്
എന്ന് വിശദമാക്കാമോ;
(ഡി)
ഇതിന്
ലഭ്യമാകുന്ന ഫണ്ട്
കാര്യക്ഷമമായി
ഉപയോഗിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താന്‍
പ്രൈമറിതലം മുതല്‍
ഹയര്‍ സെക്കണ്ടറി വരെ
കൃത്യമായ
നിരീക്ഷണത്തിന് വേണ്ടി
എല്ലാ കുട്ടികള്‍ക്കും
ഹെല്‍ത്ത് കാര്‍ഡ്
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ?
അംഗീകാരമില്ലാത്ത
സ്വകാര്യ മെഡിക്കല്‍ ലാബുകള്‍
4298.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
മഹാഭൂരിപക്ഷം സ്വകാര്യ
മെഡിക്കല്‍ ലാബുകളും
അംഗീകാരമില്ലാത്തവയാണെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
ലാബുകള്‍ രോഗികളില്‍
നിന്ന് പരിശോധനക്കായി
അമിത ഫീസ് ഈടാക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
ലാബുകളില്‍ ജോലി
ചെയ്യുന്ന പലരും മതിയായ
വിദ്യാഭ്യാസ യോഗ്യത
ഇല്ലാത്തവരാണെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തില്‍
ലാബുകള്‍ക്ക് ഗ്രേഡിംഗ്
നിശ്ചയിക്കുന്നതിനും
നിരക്കുകള്‍
ഏകീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ക്യാന്‍സര്‍കെയര്‍
ഫോര്‍ ലെെഫ് പദ്ധതി
4299.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ആര്. സി. സി. യില്‍
നിലവിലുണ്ടായിരുന്ന
ക്യാന്‍സര്‍ കെയര്‍
ഫോര്‍ ലെെഫ് പദ്ധതി
അവസാനിപ്പിച്ചതിന്
കാരണമെന്താണ്;
(ബി)
പ്രസ്തുത
പദ്ധതി വീണ്ടും
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ മാതൃകയില്‍
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
മെഡിക്കല്‍
കോളേജുകളില്‍
ഇന്‍ഷുറന്‍സ് പദ്ധതി
ആരംഭിക്കുമോ?
പകര്‍ച്ചവ്യാധികളും
സാംക്രമിക രോഗങ്ങളും തടയാന്‍
സംവിധാനം
4300.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഉള്‍പ്പെടെയുളള
ജില്ലകളില്‍ ഡിഫ്തീരിയ
പോലുളള സാംക്രമിക
രോഗങ്ങള്‍ തലപൊക്കാന്‍
കാരണമെന്തെന്ന് ആരോഗ്യ
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;വിശദാംശം
അറിയിക്കുമോ;
(ബി)
പ്രതിരോധ
കുത്തിവെപ്പുള്പ്പെടെയുളള
പ്രവര്‍ത്തനങ്ങള്‍
ചെയ്യുന്നതിന്
പൊതുജനാരോഗ്യ
പ്രവര്‍ത്തകര്‍ക്ക്
കൂടുതല്‍ എന്തൊക്കെ
സൗകര്യങ്ങളാണ്
നല്കാന്
ഉദ്ദേശിക്കുന്നതെന്നും,
പകര്‍ച്ചവ്യാധികളും,
സാംക്രമിക രോഗങ്ങളും
തടയാന്‍ എന്തൊക്കെ
സംവിധാനങ്ങളാണ്
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
ഗുണനിലവാരമില്ലാത്ത
മരുന്നുകള്‍
4301.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണനിലവാരമില്ലാത്ത
മരുന്നുകള്‍ വിപണനം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
2016 ഏപ്രില്‍ 1 നും
സെപ്റ്റംബര്‍ 30 നും
ഇടയ്ക്ക് എത്ര
മരുന്നുകള്‍ വിപണനം
ചെയ്യുന്നതില്‍ നിന്നും
വിലക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗുണനിലവാരമില്ലാത്ത
മരുന്നുകള്‍ ചില
സ്വകാര്യ
ആശുപത്രികളില്‍ വിതരണം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സ്വകാര്യ ആശുപത്രികളുടെ
ഫാര്‍മസികള്‍
പരിശോധിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
സംസ്ഥാനത്ത്
ഗുണനിലവാരമുള്ള
മരുന്നുകള്‍
വിപണിയിലെത്തുന്നതിനും
രോഗികള്‍ക്ക്
ഫലപ്രദമായ മരുന്ന്
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ഫാര്‍മസിസ്റ്റുകളുടെ
തസ്തിക പുന്രനാമകരണം
4302.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭാരതീയ
ചികിത്സാ വകുപ്പിലെ
ഫാര്‍മസിസ്റ്റുകളുടെ
തസ്തിക പുന്ര നാമകരണം
ചെയ്യുന്നതിന്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
പുന്രനാമകരണം
നടത്തുന്നതിന്
എന്തെങ്കിലും സാങ്കേതിക
ബുദ്ധിമുട്ടുകള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
എന്തൊക്കെ
പ്രശ്നങ്ങളാണ്
ഉള്ളതെന്ന്
വിശദമാക്കാമോ;
(ബി)
കണ്ണൂര്‍,
കോഴിക്കോട് ജില്ലകളില്‍
ഒഴികെയുള്ള ജില്ലാ
ആയുര്‍വ്വേദ
ആശുപത്രികളില്‍
സ്റ്റോര്‍ കീപ്പര്‍,
ഫാര്‍മസിസ്റ്റ്
തസ്തികകള്‍
അനുവദിക്കുന്നതിനും ഇത്
ഗസറ്റഡ്
തസ്തികയാക്കുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഫാര്‍മസിസ്റ്റ്
തസ്തികയ്ക്കായി
ഇപ്പോള്‍ നടത്തുന്ന
സര്‍ട്ടിഫിക്കറ്റ്
കോഴ്സ് ഡിപ്ളോമ
കോഴ്സായി ഉയര്‍ത്താനോ
വിദ്യാഭ്യാസ യോഗ്യത
പ്ലസ് ടു ആക്കി
ഉയര്‍ത്താനോ
നീക്കമുണ്ടോ;
(സി)
ഈ
വകുപ്പിലെ
ഫാര്‍മസിസ്റ്റുകള്‍
ഒഴികെയുള്ളവര്‍ക്ക്
ഗസറ്റഡ് തസ്തികയിലും
അല്ലാതെയും 4 മുതല്‍ 7
വരെ പ്രമോഷനുകള്‍
ലഭിക്കുമ്പോള്‍ ഈ
വിഭാഗക്കാര്‍ മാത്രം
ഫാര്‍മസിസ്റ്റ് ആയി
സര്‍വ്വീസില്‍ കയറി
ഫാര്‍മസിസ്റ്റ്
ആയിത്തന്നെ
സര്‍വ്വീസില്‍ നിന്നു
വിരമിക്കുന്നു എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
സ്ഥിതിവിശേഷം മാറ്റി
ഇവര്‍ക്കു കൂടി ഗസറ്റഡ്
തസ്തികയുള്‍പ്പെടെയുള്ള
പ്രമോഷന് ലഭിക്കുംവിധം
ഈ തസ്തിക
പുനഃസംഘടിപ്പിക്കാന്‍
തയ്യാറാകുമോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
ഭാരതീയ
നാട്ടുചികിത്സാ
വകുപ്പിലെ എല്ലാ
ആയുര്‍വേദ
ഡിസ്പെന്‍സറികളിലും
ആയുര്‍വേദ
ഫാര്‍മസിസ്റ്റ് തസ്തിക
ഇല്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
തസ്തികകള്‍
സൃഷ്ടിക്കാത്തതു
സംബന്ധിച്ച് ഏതെങ്കിലും
കോടതികളില്‍ നിന്നും
ഉത്തരവുകളോ
നിര്‍ദ്ദേശങ്ങളോ
ലഭിച്ചിട്ടുണ്ടോ;
(ജി)
കൂടുതല്‍
ആയുര്‍വേദ
ഫാര്‍മസിസ്റ്റ്
തസ്തികകള്‍
സൃഷ്ടിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
അഡ്മിനിസ്ട്രേറ്റീവ്
കേഡറിലുള്ള ഡോക്ടര്‍മാരുടെ
എണ്ണം
4303.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഡ്മിനിസ്ട്രേറ്റീവ്
കേഡറില്‍ നിലവിലുള്ള
ഡോക്ടര്‍മാരുടെ എണ്ണം
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
അഡ്മിനിസ്ട്രേറ്റീവ്
കേഡറിലുള്ള
ഡോക്ടര്‍മാരുടെ അധിക
യോഗ്യത എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
അധിക
യോഗ്യതയില്ലാത്ത എത്ര
ഡോക്ടര്‍മാര്‍
അഡ്മിനിസ്ട്രേറ്റീവ്
കേഡറില്‍ ജോലി
ചെയ്തുവരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
ഡി.എച്ച്.എസ്. ആയി ജോലി
ചെയ്ത് വരുന്ന
ഡോക്ടര്‍മാര്‍ക്ക് അധിക
യോഗ്യതയുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
ഏത് സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്
യോഗ്യത ഇളവു നല്കി
ഡി.എച്ച്.എസ്. ആയി
നിയമനം നല്‍കിയത് എന്ന്
വ്യക്തമാക്കുമോ?
ദിവസവേതനാടിസ്ഥാനത്തില്‍
നഴ്സുമാരുടെ നിയമനം
4304.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളില്‍
ദിവസവേതനാടിസ്ഥാനത്തില്‍
നഴ്സുമാരെ
നിയമിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
എത്ര ജീവനക്കാരാണ്
സേവനമനുഷ്ഠിച്ചുവരുന്നത്;
വിശദാംശം നല്‍കുമോ;
(സി)
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലിരിക്കെ ഇത്രയും
ദിവസവേതനക്കാരെ
നിയമിച്ചതിനുള്ള
കാരണങ്ങള്‍
വിശദമാക്കാമോ;
(ഡി)
മെഡിക്കല്‍
കോളേജുകളില്‍ ഇത്തരം
ഡ്യൂട്ടിക്ക്
ദിവസവേതനക്കാരെ
നിയമിക്കുമ്പോള്‍ ഈ
ജീവനക്കാരുടെ
ഉത്തരവാദിത്തം
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്നും
നഴ്സുമാരുടെ ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
108 ആംബുലന്‍സ് സര്‍വ്വീസ്
4305.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എമര്‍ജന്‍സി മെഡിക്കല്‍
സര്‍വ്വീസ് പ്രോജക്ടിനു
കീഴില്‍ നിലവില്‍
നല്‍കിവരുന്ന
സേവനങ്ങള്‍
അറിയിക്കുമോ;
(ബി)
108
ആംബുലന്‍സ് സര്‍വ്വീസ്
ഇപ്പോള്‍ നിലവിലുണ്ടോ
എന്നും ഉണ്ടെങ്കില്‍
എത്ര എണ്ണം
ഉപയോഗപ്രദമായവ ആണെന്നും
ബാക്കി ഉള്ളവയുടെ അവസ്ഥ
എന്താണെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ആംബുലന്‍സുകളുടെ
പരിപാലനവും
മെയിന്റനന്‍സ്
ഉള്‍പ്പെടെയുള്ള
മേല്‍നോട്ടവും ആരുടെ
ചുമതലയിലാണെന്നും
കഴിഞ്ഞ 5
വര്‍ഷക്കാലത്ത് ഇതിനായി
എത്ര തുക
ചെലവഴിച്ചെന്നും
അറിയിക്കുമോ;
(ഡി)
108
ആംബുലന്‍സ് സേവനം
മെച്ചപ്പെടുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
108
ആംബുലന്‍സില്‍ ജോലി
ചെയ്യുന്നവരുടെ വേതനം
4306.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
108
ആംബുലന്‍സില്‍
പ്രവര്‍ത്തിക്കുന്ന
ഡ്രൈവര്‍മാര്‍ക്കും
മെയില്‍
നേഴ്സുമാര്‍ക്കും എത്ര
രൂപയാണ് ദിവസവേതനമായി
നല്‍കുന്നതെന്നും ഈ തുക
എന്നാണ്
നിശ്ചയിച്ചതെന്നും
വിശദമാക്കുമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ദിവസവേതന
ജീവനക്കാരുടെ വേതനം
വര്‍ദ്ധിപ്പിച്ച്
നടപ്പിലാക്കിയത് 108
ആംബുലന്‍സ്
ജീവനക്കാര്‍ക്ക്
അനുവദിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
ദിവസവേതനം
വര്‍ദ്ധിപ്പിച്ച്
നല്‍കുന്നതിനും
അവര്‍ക്ക് ഇന്‍ഷുറന്‍സ്
പരിരക്ഷ നല്‍കുന്നതിനും
നടപടി സ്വീകരിക്കുമോ?
ശ്രീഗോകുലം
മെഡിക്കല്‍ കോളേജില്‍ ഫീസിളവ്
നല്‍കാത്ത നടപടി
T 4307.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.ഇ.എ.എം
2015 റാങ്ക്
പട്ടികയില്‍
ഉള്‍പ്പെട്ട്
ശ്രീഗോകുലം മെഡിക്കല്‍
കോളേജില്‍ അഡ്മിഷന്
ലഭിച്ച ഫാത്തിമ അന്‍സില
കെ. എന്ന കുട്ടിക്ക്
അര്‍ഹതയുണ്ടായിട്ടും
ഫീസിളവ് ലഭിച്ചില്ല
എന്നതു സംബന്ധിച്ച
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആറ്
ലക്ഷം രൂപയില്‍ താഴെ
വരുമാനമുള്ള ഫാത്തിമ
അന്‍സിലക്ക് കുറഞ്ഞ
ഫീസില്‍ പഠിക്കാന്‍
അവസരം നല്‍കാതെ, ആറ്
ലക്ഷത്തില്‍ കൂടുതല്‍
വരുമാനമുള്ള രണ്ട്
കുട്ടികള്‍ക്ക്
ആനുകൂല്യം നല്കിയ
നടപടി
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കോളേജുമായുള്ള
കരാറിലെ ഫീസിളവ്
ലഭ്യമാക്കുന്നത്
സംബന്ധിച്ച
വ്യവസ്ഥകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
മെഡിക്കല്‍
സീറ്റുകളില്‍ ഫീസ് നിര്‍ണ്ണയം
4308.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ മെഡിക്കല്‍,
ഡെന്റല്‍
കോളേജുകളിലെയും
കല്‍പ്പിത
സര്‍വ്വകലാശാലയിലെയും
സര്‍ക്കാര്‍
ക്വാട്ടയിലെ മെഡിക്കല്‍
സീറ്റുകളില്‍ ഫീസ്
നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സര്‍ക്കാര്‍
നിശ്ചയിച്ച ഫീസ്
എത്രയാണെന്ന വിശദാംശം
നല്‍കുമോ;
(ബി)
മുന്‍വര്‍ഷം
സര്‍ക്കാര്‍
ക്വാട്ടയിലെ
സീറ്റുകളില്‍ ഫീസ്
നിരക്ക്
എപ്രകാരമായിരുന്നു;
വിശദാംശം ലഭ്യമാക്കാമോ;
(സി)
മുന്‍വര്‍ഷം
സ്രക്കാര്‍
ക്വാട്ടയിലെ
സീറ്റുകള്‍ക്ക്
ഈടാക്കിയ ഫീസിനേക്കാള്‍
കൂടിയ നിരക്കില്‍ ഈ
വര്‍ഷം ഫീസ്
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ എന്താണ്
കാരണം; വിശദാംശം
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളില്‍
പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍
4309.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
പൂര്‍ണ്ണമായും
സര്‍ക്കാര്‍
ഉടമസ്ഥതയിലുളള എത്ര
മെഡിക്കല്‍ കോജേജുകള്
ഉണ്ട്; അവയുടെ പേരും
അതാത് മെഡിക്കല്‍
കോളേജുകളിലുള്ള
എം.ബി.ബി.എസ്.
സീറ്റുകളുടെ എണ്ണവും
2000 മുതല്‍ 2016
വരെയുള്ള ഓരോ വര്‍ഷത്തെ
ഫീസ് നിരക്കും
വ്യക്തമാക്കാമോ;
(ബി)
ഓരോ
കോളേജിലും മേല്‍പ്പറഞ്ഞ
കാലയളവില്‍ ഒരു
എം.ബി.ബി.എസ്.
വിദ്യാര്‍ത്ഥിയെ
പഠിപ്പിച്ച്
പുറത്തിറക്കുന്നതിന്
സര്‍ക്കാരിന്
ചെലവാകുന്ന
തുകയെത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
2000
മുതല്‍ 2015 വരെയുള്ള
കാലയളവില്‍ ഓരോ
മെഡിക്കല്‍ കോളേജിലും
എത്ര വിദ്യാര്‍ത്ഥികള്‍
എം.ബി.ബി.എസ്, പി.ജി.
ബിരുദം
കരസ്ഥമാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
പി.ജി.
കോഴ്സിലേയ്ക്കായി ഒരു
വിദ്യാര്‍ത്ഥിയില്‍
നിന്ന് എത്ര രൂപയാണ്
ഫീസായി ഈടാക്കുന്നത്;
ഓരോ പി.ജി.
വിദ്യാര്‍ത്ഥിയും
പഠിച്ച്
പുറത്തിറങ്ങുമ്പോള്‍
സര്‍ക്കാരിന് എത്ര പണം
ചെലവാകുന്നുവെന്ന്
വിശദീകരിക്കാമോ;
(ഡി)
പ്രസ്തുത
ഡോക്ടര്‍മാരില്‍ എത്ര
പേര് ഇതുവരെ
സര്‍ക്കാര്‍
സര്‍വ്വീസില്‍
തുടരുന്നുണ്ട്; എത്ര
പേര് എല്‍.ഡബ്ള്യു.എ
പ്രകാരം ലീവില്‍
പ്രവേശിച്ച് സ്വകാര്യ
സ്ഥാപനങ്ങളിലോ
കേരളത്തിന് വെളിയിലോ
ഇന്ത്യയ്ക്ക് പുറത്തോ
ജോലി ചെയ്യുന്നു എന്ന്
വ്യക്തമാക്കാമോ;
(ഇ)
സംസ്ഥാന
സര്‍ക്കാര്‍
സര്‍വ്വീസില്‍
തുടര്‍ച്ചയായി ജോലി
ചെയ്യാത്തവരും
കേരളത്തിന് പുറത്തും
വിദേശ രാജ്യങ്ങളിലും
ജോലി ചെയ്യുന്നവരുമായ
ഡോക്ടര്‍മാരുടെ
പഠനത്തിന് സര്‍ക്കാര്‍
ചെലവാക്കിയ തുകയും
പലിശയും
ഗഡുക്കളായെങ്കിലും
തിരിച്ച്
പിടിയ്ക്കാനുള്ള
എന്തെങ്കിലും
വ്യവസ്ഥയുണ്ടാക്കുന്നതിനെക്കുറിച്ച്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ ആയൂര്‍വേദ
അശുപത്രികള്‍
4310.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ വിവിധ
ആയൂര്‍വേദ
അശുപത്രികളുടെയും
ഹോമിയോ
ആശുപത്രികളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രികളില്‍
ഒഴിവുള്ള തസ്തികകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
തസ്തികകളിലെ
നിയമനത്തിന് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ആശുപത്രികളെ പൂര്‍ണ്ണ
പ്രവര്‍ത്തനസജ്ജമാക്കുന്നതിനും
മരുന്നുകളുടെ ലഭ്യത
ഉറപ്പുവരുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കേരളാ
സ്റ്റേറ്റ് ഡ്രഗ്സ് ആന്റ്
ഫാര്‍മസ്യൂട്ടിക്കല്‍സ്
കമ്പനിയുടെ മരുന്നുകള്‍
4311.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മരുന്നു കമ്പനികള്‍
ഉല്പാദിപ്പിക്കുന്ന
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കാന്‍
സംവിധാനം ഉണ്ടോ;
ഇതിനായി
പരിശോധനാലാബുകള്‍
ആരംഭിക്കുമോ;
(ബി)
കേരളാ
സ്റ്റേറ്റ് ഡ്രഗ്സ്
ആന്റ്
ഫാര്‍മസ്യൂട്ടിക്കല്‍സ്
കമ്പനിയുടെ മരുന്നുകള്‍
ഗോഡൗണുകളില്‍
കെട്ടിക്കിടക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവ സംസ്ഥാനത്തെ
ആശുപത്രികളില്‍ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ; ഇവയുടെ
ലഭ്യത
ഉറപ്പുവരുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
കേരളാ
മെഡിക്കല്‍
സര്‍വ്വീസ്
കോര്പ്പറേഷന് വഴി
വിതരണം ചെയ്യുന്ന
മരുന്നുകള്‍ കേരളാ
സ്റ്റേറ്റ് ഡ്രഗ്സ്
ആന്റ്
ഫാര്‍മസ്യൂട്ടിക്കല്‍സ്
കമ്പനി വഴി
എടുക്കുന്നതിന്
നടപടികള്‍ ആരംഭിക്കുമോ?
സംസ്ഥാന
മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ
നിയമനം
4312.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡില്‍
ജീവനക്കാരുടെ കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
ബോര്‍ഡിന്റെ
പ്രവര്‍ത്തനത്തെ
ഏതെല്ലാം തരത്തില്‍
ബാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡിലെ അംഗീകൃത
തസ്തികകള്‍
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഇതില്‍
സ്ഥിരം ജീവനക്കാരും,
ദിവസവേതനക്കാരും,
ഡെപ്യൂട്ടേഷന്,
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് എന്നിവ
മുഖേന ജോലി
നോക്കുന്നവരും
എത്രയെന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
ബോര്‍ഡിലെ
നിയമനങ്ങള്‍
പി.എസ്.സി.യ്ക്ക്
വിടാനുള്ള നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കുമോ; പ്രസ്തുത
നടപടികള്‍
ത്വരിതപ്പെടുത്തുമോ?
മലിനീകരണ
നിയന്ത്രണ ബോര്‍ഡിന്റെ
അനുമതിയില്ലാത്ത വ്യവസായ
ശാലകള്‍
4313.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ മലിനീകരണ
നിയന്ത്രണ ബോര്‍ഡിന്റെ
അനുമതിയില്ലാതെ
ഏതെങ്കിലും വ്യവസായ
ശാലകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
ഇതില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
'പകല്‍വീട് "പദ്ധതി
4314.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റിപ്പുറം
ബ്ലോക്ക് പഞ്ചായത്ത്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
'പകല്‍ വീട് പദ്ധതിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്ക് ആവശ്യമായ
തുക ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
2016-17
വര്‍ഷത്തെ
ഗ്രാന്റിനുള്ള
അപേക്ഷയിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടിട്ടുണ്ടോ;
(ഡി)
ഗ്രാന്റ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
'ആശ്വാസകിരണം'
പദ്ധതി
4315.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ പെന്‍ഷനായ
'ആശ്വാസകിരണം'
പദ്ധതിയുടെ നിലവിലെ
അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
ഏത് കാലയളവ് വരെ
പെന്ഷന് വിതരണം
ചെയ്തിട്ടുണ്ട്;
(ബി)
പെന്ഷന്
വിതരണം ചെയ്യുന്നതിന്
കാലതാമസം
നേരിടുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
വ്യക്തമാക്കാമോ;
(സി)
ഗുണഭോക്താക്കളുടെ
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ?
'ആശ്വാസകിരണം'
പദ്ധതി
4316.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പ്
നടപ്പിലാക്കുന്ന
'ആശ്വാസകിരണം' പദ്ധതി
പ്രകാരമുള്ള പെന്ഷന്
പദ്ധതിയുടെ
വിശദാംശങ്ങളും ആയത്
ലഭ്യമാക്കുന്നതിനുള്ള
മാനദണ്ഡങ്ങളും
വിശദമാക്കാമോ;
(ബി)
പെന്ഷന്
പദ്ധതിയുടെ ഫാറം
ലഭ്യമാക്കാമോ;
(സി)
പെന്ഷന്
കുടിശ്ശികയായിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
ഐ.സി.ഡി.എസ്.
സൂപ്പര്‍വൈസര്‍ തസ്തിക
4317.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
സാമൂഹ്യക്ഷേമവകുപ്പിനു
കീഴില്‍ എത്ര
ഐ.സി.ഡി.എസ്
സൂപ്പര്‍വൈസര്‍ തസ്തിക
സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്;ഈ
തസ്തികയിലെ ഒഴിവുകള്‍
നികത്തുന്നതിന്
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
(ബി)
എങ്കില്‍
എത്ര ഒഴിവുകള്‍
ഇതുവരെയായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
നിലവില്‍ എത്ര
തസ്തികകള്‍ കാസര്‍ഗോഡ്
ജില്ലയില്‍ നികത്താതെ
കിടക്കുന്നുണ്ട്; ഈ
ഒഴിവുകള്‍ നികത്താന്‍
എന്താണ് കാലതാമസം എന്ന്
വ്യക്തമാക്കാമോ?
ഐ.സി.ഡി.എസ്.
സൂപ്പര്‍വൈസര്‍മാരുടെ നിയമനം
4318.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പില്‍
ഐ.സി.ഡി.എസ്.
സൂപ്പര്‍വൈസര്‍മാരായി
നിയമന ശുപാര്‍ശ
ലഭിച്ചവര്‍ക്ക് നിയമനം
നല്കാന് കഴിയാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിയമന
ശുപാര്‍ശ ലഭിച്ചിട്ടും
ഇവര്‍ക്ക് നിയമനം
നല്കാന് കഴിയാതെ വന്ന
സാഹചര്യം
വിശദീകരിക്കാമോ ?
വയോജന
നയം
4319.
ശ്രീ.കെ.കുഞ്ഞിരാമന്
,,
വി. കെ. സി. മമ്മത് കോയ
,,
രാജു എബ്രഹാം
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയോജനങ്ങളുടെ
എണ്ണം
വര്‍ദ്ധിക്കുന്നതോടൊപ്പം
അവര്‍ നേരിടുന്ന
പ്രശ്നങ്ങളും
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈസര്‍ക്കാര്‍
വയോജന നയം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ;
(സി)
ഇവരുടെ
ആരോഗ്യ പരിപാലനത്തിനായി
പ്രത്യേക
സംവിധാനങ്ങളും,
സൗജന്യമായോ പരിമിത
നിരക്കിലോ ഇന്‍ഷുറന്‍സ്
ഏര്‍പ്പെടുത്തി
സ്വകാര്യ
ആശുപത്രികളില്‍
ഉള്‍പ്പെടെ ചികിത്സാ
സൗകര്യവും
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
മാതൃക
അംഗന്‍വാടി പദ്ധതി
4320.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന
മാതൃക അംഗന്‍വാടി
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
എത്ര
മാതൃക അംഗന്‍വാടികള്‍
സാമൂഹ്യനീതി വകുപ്പിന്
ആരംഭിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
(സി)
പ്രസ്തുത
പദ്ധതിയുടെ പ്രയോജനം
കൂടുതല്‍ ലഭ്യമാകുന്ന
നിലയില്‍ എല്ലാ
പഞ്ചായത്തുകളിലും മാതൃക
അംഗന്‍വാടികള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
അവശരും രോഗികളും
ദുര്‍ബലരുമായ ജനവിഭാഗങ്ങള്‍ക്ക്
ലഭിക്കുന്ന ആനുകൂല്യങ്ങള്‍
4321.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിന്റെ കീഴില്‍
എന്തെല്ലാം പദ്ധതികളാണ്
ഉള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
അവശരും
,രോഗികളും,ദുര്‍ബലരുമായ
ജനവിഭാഗങ്ങള്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ് എന്ന്
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
ആനുകൂല്യങ്ങള്‍
അര്‍ഹതപ്പെട്ടവര്‍ക്ക്
നല്കുമ്പോള്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
ആനുകൂല്യങ്ങള്‍
ലഭ്യമാകാന്‍
അര്‍ഹതപ്പെട്ട ആളുകള്‍
ചെയ്യേണ്ട കാര്യങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രവാസിമലയാളികള്‍ക്ക്
ആനുകൂല്യങ്ങള്‍
ലഭ്യമാണോ; എങ്കില്‍
അതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ?
വയോജന
കമ്മീഷന്
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍
4322.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വയോജന കമ്മീഷന്
രൂപീകരിക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കമ്മീഷന്റെ ഘടന,
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്നിവ
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കമ്മീഷന്റെ
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
നിര്‍ഭയ
പദ്ധതി
4323.
ശ്രീ.കെ.
ആന്‍സലന്‍
,,
കെ. ബാബു
,,
ജോര്‍ജ് എം. തോമസ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍ഭയ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
നിര്‍ഭയ പദ്ധതി പ്രകാരം
നിര്‍ഭയ ഷെല്‍ട്ടര്‍
ഹോമുകളിലെ
അന്തേവാസികള്‍ക്ക്
സ്വയംതൊഴില്‍
ഉള്‍പ്പെടെയുള്ള
തൊഴില്‍ പരിശീലനം,
കൗണ്‍സലിംഗ് സംവിധാനം,
വിദ്യാഭ്യാസ ധനസഹായം
എന്നിവയ്ക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
നിര്‍ഭയാ
ഷെല്‍ട്ടര്‍ ഹോമുകളില്‍
ചെറുകിട വ്യവസായ
ഉല്പാദന യൂണിറ്റുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ചൈല്‍ഡ്
ഡവലപ്മെന്റ് പ്രോജക്ട്
ഒാഫീസര്‍മാരുടെ നിയമനം
4324.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സാമൂഹ്യനീതി
വകുപ്പില്‍ ചൈല്‍ഡ്
ഡവലപ്മെന്റ് പ്രോജക്ട്
ഒാഫീസര്‍മാരുടെ
നിയമനത്തില്‍ 4:1 എന്ന
അനുപാതം പാലിക്കാതെ 208
പേരെ പി.എസ്.സി.
ലിസ്റ്റ് നിലനില്‍ക്കെ
പ്രമോഷന് വഴി
നിയമിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റാങ്ക്
ഹോള്‍ഡേഴ്സിന്റെ
ഇടപെടലിനെ തുടര്‍ന്ന്
പിന്നീടുവന്ന 34
ഒഴിവുകളിലേക്ക്
പി.എസ്.സി. ലിസ്റ്റില്‍
നിന്നും
അപ്പോയ്ന്റ്മെന്റ്
ഒാര്‍ഡര്‍
അയച്ചെങ്കിലും
എന്‍.ജെ.ഡി. വന്ന 4
എണ്ണം പി.എസ്.സി.
ലിസ്റ്റില്‍
നിന്നെടുക്കാതെ വീണ്ടും
പ്രമോഷനിലൂടെ
നികത്തപ്പെട്ടത്
പരിശോധിക്കുമോ;
(സി)
പുതുതായി
നിയമനം ലഭിച്ച
സി.ഡി.പി.ഒ. മാര്‍ക്ക്
തൊഴില്‍ പരിശീലനം
പൂര്‍ത്തിയാകും മുമ്പ്
തൊട്ടടുത്ത
സി.ഡി.പി.ഒ. മാരുടെ
അധിക ചുമതല
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഇത് വകുപ്പിന്റെ
പ്രവര്‍ത്തനത്തെ
ദോഷകരമായി
ബാധിക്കില്ലേ;
വ്യക്തമാക്കുമോ;
(ഡി)
നിലവിലുള്ള
ഏതെല്ലാം ജില്ലകളിലെ
സി.ഡി.പി.ഒ. മാരാണ്
ഡെപ്യൂട്ടേഷനില്‍
പോയിട്ടുള്ളതെന്നും
അവര്‍ എത്ര നാളായി
ഡെപ്യൂട്ടേഷനിലാണെന്നും
അവരുടെ യഥാര്‍ത്ഥ ചുമതല
ആരെയെല്ലാമാണ്
ഏല്‍പ്പിച്ചിരിക്കുന്നതെന്നും
വെളിപ്പെടുത്തുമോ;
(ഇ)
സി.ഡി.പി.ഒ.മാരുടെ
പി.എസ്.സി.ലിസ്റ്റ്
വന്നതിന് ശേഷം നടന്ന
നിയമനം സംബന്ധിച്ച്
അന്വേഷണം നടത്തി
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(എഫ്)
4:1
എന്ന അനുപാതത്തില്‍
ഒഴിവുള്ളതനുസരിച്ച്
നിയമനം നടത്തുന്നതിന്
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ?
സ്കൂള്‍
കൗണ്‍സലര്‍മാര്‍
4325.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിന് കീഴില്‍
ജോലിചെയ്യുന്ന സ്കൂള്‍
കൗണ്‍സലര്‍മാര്‍ക്ക്
നിലവില്‍ നല്കി വരുന്ന
പ്രതിമാസ വേതനം എത്ര
രൂപയാണെന്ന്
വെളിപ്പെടുത്തുമോ; ഇതു
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലീവ് ആനുകൂല്യങ്ങളാണ്
ഇവര്‍ക്ക്
നല്കിവരുന്നതെന്നറിയിക്കുമോ;
ഇവരുടെ ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
കാലോചിതമായി
പരിഷ്കരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ ?
ജുവനൈല്‍
ജസ്റ്റീസ് ആക്ട് പ്രകാരമുള്ള
ജുവനൈല്‍ ജസ്റ്റീസ്
ബോര്‍ഡുകള്‍
4326.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വയനാട്
ജില്ല ഒഴികെയുള്ള എല്ലാ
ജില്ലകളിലേയും ജുവനൈല്‍
ജസ്റ്റീസ് ആക്ട്
പ്രകാരമുള്ള ജുവനൈല്‍
ജസ്റ്റീസ് ബോര്‍ഡുകള്‍,
ചൈല്‍ഡ് വെല്‍ഫെയര്‍
കമ്മിറ്റികള്‍
എന്നിവയുടെ കാലാവധി
കഴിഞ്ഞതിനാല്‍ പ്രസ്തുത
കമ്മിറ്റികള്‍
പുനഃസംഘടിപ്പിക്കുവാന്‍
നടപടി എടുക്കുമോ; ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ചാലക്കുടി
ഐ.സി. ഡി. എസ്.നു കീഴില്‍
ഒഴിഞ്ഞു കിടക്കുന്ന
തസ്തികകളില്‍ നിയമനം
4327.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആദിവാസി
മേഖലകളിലടക്കം 115
അംഗന്‍വാടികളും 250-ഓളം
അംഗന്‍വാടി
വര്‍ക്കര്‍മാരും
ഹെല്പ്പര്മാരുമുള്ള
ചാലക്കുടി ഐ.സി. ഡി.
എസ്. ഓഫീസിനു കീഴില്‍
ഒഴിഞ്ഞു കിടക്കുന്ന
തസ്തികകളില്‍ നിയമനം
നടത്തുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
ഗൃഹനാഥരായ
വനിതകളുടെ മക്കള്‍ക്ക്
വിദ്യാഭ്യാസ ധനസഹായം
4328.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
പി.കെ.അബ്ദു റബ്ബ്
,,
എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗൃഹനാഥരായ
വനിതകളുടെ മക്കള്‍ക്ക്
ലഭിക്കേണ്ട വിദ്യാഭ്യാസ
ധനസഹായം അനര്‍ഹര്‍
തട്ടിയെടുക്കുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇൗ വിഷയത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ധനസഹായത്തിന്
അപേക്ഷിക്കുന്നതിനും
പ്രോസസ്
ചെയ്യുന്നതിനും
നിലവിലുള്ള നടപടി
ക്രമത്തില്‍
എന്തെങ്കിലും
ന്യൂനതകള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
ഉദ്യോഗസ്ഥരുടെ ഭാഗത്ത്
വീഴ്ച ഉണ്ടായിട്ടുണ്ടോ
എന്ന് പരിശോധിച്ച്
നടപടി സ്വീകരിക്കുമോ?
ഫൌണ്ടിലിങ്
ഹോമുകളുടെ പ്രവര്‍ത്തനങ്ങള്‍
4329.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഫൌണ്ടിലിങ് ഹോമുകളുടെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച്
മാര്‍ഗരേഖകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ബി)
മാതാപിതാക്കളാല്‍
ഉപേക്ഷിക്കപ്പെടുന്ന
കുഞ്ഞുങ്ങളെ
സംരക്ഷിക്കുന്ന ഇത്തരം
സ്ഥാപനങ്ങള്‍ക്ക്
ലൈസന്‍സ് നല്‍കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ?
മുതിര്‍ന്ന
പൗരന്മാരുടെ പരാതികള്‍
4330.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുതിര്‍ന്ന
പൗരന്മാര്
സമര്‍പ്പിക്കുന്ന
ഹര്ജികളിന്മേല്
അടിയന്തര
പ്രാധാന്യത്തോടെ
റിപ്പോര്‍ട്ട്
ലഭ്യമാക്കുന്നതില്‍
ബന്ധപ്പെട്ട
വകുപ്പുകളും
ഉദ്യോഗസ്ഥരും
അനാവശ്യമായ കാലതാമസം
വരുത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വകുപ്പുകള്‍ക്കും
ജീവനക്കാര്‍ക്കും അതു
സംബന്ധിച്ച് ആവശ്യമായ
കര്‍ശന നിര്‍ദ്ദേശം
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
മുതിര്‍ന്ന
പൗരന്മാരുടെ പരാതികള്‍
സംബന്ധിച്ചുള്ള മേല്‍
നടപടികള്‍ മോണിറ്ററിംഗ്
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
അംഗന്‍വാടി
പ്രവര്‍ത്തകരുടെ ഒാണറേറിയം
4331.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗസര്ക്കാര്
അധികാരത്തില്‍
വന്നതിനുശേഷം
അംഗന്‍വാടി
പ്രവര്‍ത്തകരുടെ
ഓണറേറിയം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
അവര്‍ക്ക് നല്കുന്ന
ഓണറേറിയം എത്രയെന്നും,
പെന്ഷന്
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
ബുദ്ധിപരമായ
വെല്ലുവിളി നേരിടുന്നവര്‍ക്ക് സഹായ
പദ്ധതി
4332.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബുദ്ധിപരമായ
വെല്ലുവിളി
നേരിടുന്നവര്‍ക്ക്
ഏതെല്ലാം തരത്തിലുള്ള
സഹായ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരെ
ശുശ്രൂഷിക്കുന്നതിനും
പരിപാലിക്കുന്നതിനും
വളരെയേറെ ചെലവ്
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവര്‍ക്ക്
ലഭ്യമാക്കുന്ന ധനസഹായം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ?
ചാരിറ്റബിള്‍
സൊസൈറ്റീസ് ആക്ട് പ്രകാരം
രജിസ്റ്റര്‍ ചെയ്ത്
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
4333.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍
ചാരിറ്റബിള്‍
സൊസൈറ്റീസ് ആക്ട്
പ്രകാരം രജിസ്റ്റര്‍
ചെയ്ത്
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ഗ്രാന്റ്
ലഭിക്കുന്ന എത്ര
സ്ഥാപനങ്ങള്‍
സാമൂഹ്യനീതി വകുപ്പിനു
കീഴിലുണ്ടെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
മൂന്ന്
വര്‍ഷക്കാലത്തിനുള്ളില്‍
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
സര്‍ക്കാര്‍
നല്‍കിയിട്ടുള്ള
ധനസഹായത്തിന്റെ
വിവരങ്ങള്‍ ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
നിരീക്ഷിക്കാനും
വിലയിരുത്താനും
സര്‍ക്കാരിന്
എന്തെല്ലാം
സംവിധാനങ്ങളാണുള്ളത്;
വിശദമാക്കുമോ?
സ്നേഹസ്പര്‍ശം
പദ്ധതി
4334.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്നേഹസ്പര്‍ശം
പദ്ധതി പ്രകാരം
എന്തെല്ലാം
ആനുകൂല്യങ്ങള്‍
ആര്‍ക്കെല്ലാം
ലഭിക്കുന്നുവെന്ന്
വ്യക്തമാക്കുമോ; ഈ
പദ്ധതി സംസ്ഥാന
ഗവണ്മെന്റിന്റെ
പൂര്‍ണ്ണ
ഉത്തരവാദിത്തത്തില്‍
നടക്കുന്ന പദ്ധതിയാണോ;
ഈ പദ്ധതിക്ക് കേന്ദ്ര
ഗവണ്മെന്റിന്റെ സഹായം
ലഭിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയിലൂടെ ആനുകൂല്യം
ലഭിക്കുന്നതിന് അപേക്ഷ
സമര്‍പ്പിക്കേണ്ടത് ഏത്
ഓഫീസിലാണെന്നും
ഗുണഭോക്താക്കള്‍ക്ക്
ആനുകൂല്യം വിതരണം
ചെയ്യുന്നതിന്
ചുമതലപ്പെടുത്തിയിട്ടുളള
ഉദ്യോഗസ്ഥര്‍ ഏത്
ഓഫീസുമായി
ബന്ധപ്പെട്ടവരാണെന്നും
വിശദമാക്കുമോ?
അംഗപരിമിതര്‍ക്ക്
സ്ഥിരനിയമനം
4335.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗപരിമിതരായവരുടെ
താല്‍ക്കാലിക നിയമനം
സ്ഥിരപ്പെടുത്താന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
അംഗപരിമിതരായ
എത്രപേര്‍
താല്‍ക്കാലികമായി
ജോലിചെയ്യുന്നുണ്ടെന്നും
എത്രപേര്‍ക്ക് കഴിഞ്ഞ
പത്തുവര്‍ഷ
കാലയളവിനുള്ളില്‍
സ്ഥിരനിയമനം
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ഭിന്നലിംഗക്കാരുടെ
പ്രശ്നങ്ങള്‍
4336.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നലിംഗക്കാരുടെ
പ്രശ്നങ്ങളെ
സംബന്ധിച്ച്
എന്തെങ്കിലും
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
ഭിന്നലിംഗ വിഭാഗത്തെ
സംബന്ധിച്ച നയം
വിശദമാക്കുമോ;
(ബി)
ഭിന്നലിംഗക്കാര്‍ക്ക്
സമൂഹത്തില്‍ നിന്ന്
നേരിടുന്ന അവഗണന
പരിഹരിക്കുന്നതിനും
അവരെ സമൂഹത്തിന്റെ
മുഖ്യധാരയില്‍
കൊണ്ടുവരുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
ആലോചിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
വിവിധ
ആനുകൂല്യങ്ങള്‍ക്കായുള്ള
അപേക്ഷാഫാറങ്ങളില്
ഭിന്നലിംഗത്തില്‍
ഉള്‍പ്പെടുന്നു എന്ന്
രേഖപ്പെടുത്താന്‍
കഴിയുന്ന തരത്തില്‍
അപേക്ഷാഫാറങ്ങള്
പരിഷ്ക്കരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കുട്ടികള്‍ക്കെതിരായ
അതിക്രമങ്ങള്‍
4337.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കുട്ടികള്‍ക്കെതിരായ
അതിക്രമങ്ങള്‍
തടയുന്നതിനായി
സ്കൂളുകളിലും
പഞ്ചായത്ത്
അടിസ്ഥാനത്തിലും
ജാഗ്രതാ സമിതികള്‍
രൂപീകരിക്കുവാന്‍ നടപടി
എടുക്കുമോ?
സ്ത്രീകള്‍ക്കുവേണ്ടി
ഒരു പ്രത്യേക വകുപ്പ്
4338.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
സ്ത്രീകള്‍ക്കുവേണ്ടി
ഒരു പ്രത്യേക വകുപ്പ്
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ഭിന്നശേഷിക്കാര്‍ക്ക്
എെഡന്റിറ്റി കാര്‍ഡ്
4339.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
സംഘത്തിന്റെ
പരിശോധനയ്ക്ക് ഹാജരായ
ഭിന്നശേഷിക്കാര്‍ക്ക്
എെഡന്റിറ്റി കാര്‍ഡ്
അനുവദിക്കുന്നതില്‍
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
എെ.
ഡി. കാര്‍ഡ്
വിതരണത്തിന് വേണ്ടി
സി.ഡിറ്റുമായി ഒപ്പു
വെച്ച കരാര്‍
നിലവിലുണ്ടോ;
(സി)
ഇല്ലെങ്കില്‍
കരാര്‍ പുതുക്കാന്‍
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?