വിവിധ
തരം റേഷന്‍ കാര്‍ഡുകള്‍
4340.
ശ്രീ.വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എന്തെല്ലാം തരം റേഷന്‍
കാര്‍ഡുകളാണ്
നിലവിലുള്ളത്;
വിശദമാക്കുമോ;
(ബി)
വിതരണം
ചെയ്യാനുദ്ദേശിക്കുന്ന
പുതിയ റേഷന്‍
കാര്ഡുപ്രകാരം
കാര്‍ഡുടമകള്‍ക്ക്
ലഭിക്കുന്ന
ഉല്പന്നങ്ങളുടെ
വിലയിലും അളവിലും
എന്തെല്ലാം
വ്യത്യാസങ്ങളാണ്
വരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ദേശീയ
ഭക്ഷ്യ സുരക്ഷാ നിയമം
4341.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ നിയമം
സംസ്ഥാനത്ത്
നടപ്പിക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊ ണ്ടാണെന്നു
വിശദീകരിക്കാമോ
(ബി)
ഈ
നിയമം സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കാത്തതുകൊണ്ട്
സംസ്ഥാനത്തിനുള്ള അരി,
മണ്ണെണ്ണ വിഹിതങ്ങള്‍
കേന്ദ്ര സര്‍ക്കാര്‍
വെട്ടിക്കുറച്ചിട്ടുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ദേശീയ
ഭക്ഷ്യ സുരക്ഷാ മിഷന്
4342.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ സുരക്ഷാ ആക്ട്
പ്രകാരം സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ മിഷന്
രൂപം നല്‍കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ദേശീയ
ഭക്ഷ്യ സുരക്ഷാ പദ്ധതി
സംസ്ഥാനത്ത്
നടപ്പാക്കുമ്പോള്‍
സംസ്ഥാനത്തിന്
ലഭ്യമായികൊണ്ടിരിക്കുന്ന
റേഷന്‍ വിഹിതത്തില്‍
എന്തെങ്കിലും കുറവ്
സംഭവിക്കുമോ;
വിശദീകരിക്കാമോ;
(സി)
പദ്ധതി
നടപ്പാക്കുമ്പോള്‍
കേരളത്തില്‍ നിലവിലുള്ള
എല്ലാ ബി പി എൽ
കുടുംബങ്ങള്‍ക്കും
പ്രയോജനം ലഭിക്കുമോ;
വിശദീകരിക്കാമോ?
പുതിയ
മാവേലി സ്റ്റോറുകള്‍
4343.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ മാവേലി
സ്റ്റോറുകള്‍
തുടങ്ങാന്‍
എന്തെങ്കിലും
പദ്ധതിയുണ്ടോ;
(ബി)
എങ്കിൽ
ഏതെല്ലാം
പ്രദേശങ്ങളിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
കോതമംഗലം
മണ്ഡലത്തില്‍ പുതിയ
മാവേലി സ്റ്റോര്‍
ആരംഭിക്കാന്‍
പദ്ധതിയുണ്ടോയെന്നറിയിക്കാമോ?
നെല്ല്
സംഭരണം
T 4344.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണത്തിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
ഏജന്‍സികളെയാണ് ഇതിനായി
ചുമതലപ്പെടുത്തിയിട്ടുളളതെന്ന്
അറിയിക്കുമോ;
(സി)
നെല്ല്
സംഭരിച്ച ഇനത്തില്‍
മുന്സര്ക്കാരിന്െറ
കാലത്ത് എന്തു തുകയാണ്
കര്‍ഷകര്‍ക്ക്
കുടിശ്ശികയായി
നല്കാനുളളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നെല്ല്
സംഭരണത്തിന് എന്തു തുക
അനുവദിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
റേഷന്‍
കടകളുടെ നവീകരണം
4345.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കടകള്‍
നവീകരിക്കുന്നതിന്
സര്‍ക്കാര്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
റേഷന്‍
കടകള്‍ വഴി വിതരണം
ചെയ്യുന്ന ഭക്ഷ്യ
വസ്തുക്കളുടെ ഗുണമേന്മ
ഉറപ്പുവരുത്താന്‍ എന്തു
സംവിധാനമാണ്
നിലവിലുള്ളത്;
(സി)
നിലവിലുള്ള
സംവിധാനത്തില്‍ എന്ത്
പരിഷ്ക്കാരം
വരുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദീകരിക്കാമോ?
റേഷന്‍
കാര്‍ഡ് പുതുക്കല്‍
അടിയന്തിരമായി
പൂര്‍ത്തിയാക്കാന്‍ നടപടി
4346.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
റേഷന്‍
കാര്‍ഡ് പുതുക്കി
നല്‍കുന്നതിനുള്ള നടപടി
അനന്തമായി
നീണ്ടുപോകുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാര്‍ഡ്
പുതുക്കല്‍
അടിയന്തരമായി
പൂര്‍ത്തിയാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?Clause
റേഷന്‍
കാര്‍ഡ് ഉടമകള്‍ക്ക് കുത്തരി
വിതരണം
4347.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം
ജില്ലകളില്‍ റേഷന്‍
കാര്‍ഡ് ഉടമകള്‍ക്ക്
കുത്തരി വിതരണം
ചെയ്തുവരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
കര്‍ഷകരില്‍ നിന്ന്
ശേഖരിക്കുന്ന നെല്ല്
പ്രോസസ് ചെയ്യുന്നതിന്
കോര്പ്പറേഷന്
സ്വന്തമായി
സംവിധാനമുണ്ടോ; ഈ
പ്രവര്‍ത്തനത്തിന്
സ്വകാര്യ മില്ലുകളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സ്ഥാപനങ്ങളുടെ പേര്
ലഭ്യമാക്കാമോ;
(സി)
കാര്‍ഡുടമകള്‍ക്ക്
റേഷന്‍കട വഴി കുത്തരി
വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വിശദീകരിക്കുമോ?
റേഷന്‍
കടകളില്‍ വിതരണം ചെയ്യുന്ന
സാധനങ്ങളുടെ അമിത വില
4348.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
റേഷന്‍ കടകളില്‍ വിതരണം
ചെയ്യുന്ന
സാധനങ്ങള്‍ക്ക്
സര്‍ക്കാര്‍
നിശ്ചയിച്ചിരിക്കുന്ന
വിലയേക്കാള്‍ കുടുതല്‍
ഈടാക്കുന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
സപ്ലൈകോ
ഉല്പന്നങ്ങളുടെ വില
കുറയ്ക്കാന്‍ നടപടി
4349.
ശ്രീ.സി.കൃഷ്ണന്
,,
എം. സ്വരാജ്
,,
പി.വി. അന്‍വര്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നിന്നും വ്യത്യസ്തമായി
ഈ ഓണക്കാലത്ത്
പലവ്യഞ്ജനങ്ങളുടെ വില
ഫലപ്രദമായി
നിയന്ത്രിച്ചു
നിര്‍ത്താന്‍
സാധിച്ചതിനു പിന്നില്‍
സര്‍ക്കാരിന്റെ ഏതു
തരത്തിലുള്ള
ഇടപെടലുണ്ടായിരുന്നെന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സപ്ലൈകോ
വില്പനകേന്ദ്രങ്ങള്
വഴി സബ്സിഡിയോടെ
നല്‍കിയിരുന്ന
പലവ്യഞ്ജനങ്ങളുടെ
വിലയില്‍ എത്ര കണ്ട്
വര്‍ദ്ധനവ്
വരുത്തിയെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
സബ്സിഡിയോടെ നല്കുന്ന
പലവ്യഞ്ജനങ്ങളുടെ വില
വര്‍ദ്ധിപ്പിക്കുന്ന
കാര്യത്തില്‍ ഈ
സര്‍ക്കാരിന്റെ നിലപാട്
അറിയിക്കുമോ;
(സി)
സര്‍ക്കാരിന്റെ
വിപണിയിലെ ഇടപെടലിന്റെ
ഭാഗമായി പല അവശ്യ
വ്യഞ്ജനങ്ങളുടെയും വില
പൊതു മാര്‍ക്കറ്റില്‍
സപ്ലൈകോ വിലയുടെ
തുല്യമായ സ്ഥിതിക്ക്
സപ്ലൈകോ വഴി നല്കുന്ന
ഉല്പന്നങ്ങളുടെ വില
കുറയ്ക്കാന്‍
തയ്യാറാകുമോ ?
സിവില്‍
സപ്ലൈസിന്റെ വില്പനശാലകളില്
വില സ്ഥിരത
4350.
ശ്രീ.ഹൈബി
ഈഡന്
,,
കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന് വഴി
എത്ര വര്‍ഷത്തേക്കാണ്
വില വര്‍ദ്ധനയില്ലാതെ
ഉത്പന്നങ്ങള്‍ വിതരണം
ചെയ്യാന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
വില
വര്‍ദ്ധനയില്ലാതെ
ഉല്പന്നങ്ങള് വിതരണം
ചെയ്യാന്‍ എന്തെല്ലാം
നടപടികളാണ് സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
സപ്ലൈകോ
ജീവനക്കാരുടെ ശമ്പള
പരിഷ്ക്കരണം
4351.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയില്‍,
താരതമ്യേന കുറഞ്ഞ
സാമ്പത്തിക
ബാധ്യതമാത്രം
ഉണ്ടായേക്കാവുന്ന,
കോര്പ്പറേഷന്
ജീവനക്കാരുടെ ശമ്പള
പരിഷ്ക്കരണം
നടപ്പാക്കാതിരിക്കാനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
2014 കോര്പ്പറേഷന്
ജീവനക്കാരുടെ ശമ്പള
പരിഷ്കരണംമൂലം എത്ര തുക
അധിക ബാധ്യത വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
താല്‍ക്കാലിക
ജീവനക്കാര്‍ക്കും,
പായ്ക്കിങ്
തൊഴിലാളികള്‍ക്കും ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെങ്കിലും തരത്തിലുള്ള
വേതന വര്‍ദ്ധനവ്
നടപ്പാക്കിയിട്ടുണ്ടോ;
ഇവര്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍ അംഗീകരിച്ച
മിനിമം വേതനം
നല്കുന്നുണ്ടോ;
(ഡി)
പ്രതിദിനം
പത്ത് മണിക്കൂറിലധികം
ജോലി ചെയ്യുന്ന
താല്‍ക്കാലിക
ജീവനക്കാര്‍
ഉള്‍പ്പെടെയുള്ള
സപ്ലൈകോയിലെ
ജീവനക്കാര്‍ക്ക് അധിക
വേതനമോ മറ്റേതെങ്കിലും
ആനുകൂല്യങ്ങളോ
നല്‍കിവരുന്നുണ്ടോ;
(ഇ)
സപ്ലൈകോയില്‍
കോമണ്‍ സര്‍വീസ് റൂള്‍
നിര്‍മ്മിക്കാനും
വര്‍ക്ക് സ്റ്റഡി
പൂര്‍ത്തീകരിച്ച്
സ്റ്റാഫ് പാറ്റേണ്‍
നിശ്ചയിക്കുവാനും
ജീവനക്കാരുടെ
സംഘടനകളുമായി
ധാരണയുണ്ടാക്കിയിരുന്നുവോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
സപ്ലൈകോ
ജീവനക്കാര്‍ക്ക്
പങ്കാളിത്ത പെന്ഷന്
ഏര്‍പ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
മണ്ണെണ്ണ
കൂടുതലായി അനുവദിക്കുന്നതിന്
നടപടി
4352.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
കോളനികളില്‍ മരം വീഴ്ച
പോലുള്ള കാരണങ്ങളാല്‍
വൈദ്യുതി ആഴ്ചകളോളം
ലഭ്യമല്ലാത്ത സാഹചര്യം
ഉണ്ടാകുന്നതിനാല്‍
ആദിവാസി തോട്ടം
മേഖലകളിലെ
താമസക്കാര്‍ക്ക്
മണ്ണെണ്ണ കൂടുതലായി
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
വൈദ്യുതി
പതിവായി ലഭ്യമാകാത്ത
ഇത്തരം കോളനികളില്‍
നേരത്തെ ലഭിച്ചിരുന്ന
മണ്ണെണ്ണ തുടര്‍ന്നും
അനുവദിയ്ക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
മലപ്പുറം
മണ്ഡലത്തില്‍ സപ്ലൈകോയുടെ
സ്റ്റോറുകളും
മാര്‍ക്കറ്റുകളും
4353.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തില്‍ ഇപ്പോള്‍
എവിടെയെല്ലാം
മാവേലിസ്റ്റോറുകളുംസപ്ലൈകോയുടെ
നന്മ സ്റ്റോറുകളും ലാഭം
മാര്‍ക്കറ്റുകളും
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദമാക്കാമോ;
(ബി)
മൊറയൂര്‍
വാലഞ്ചേരിയിലും,
ആനക്കയം
പാപ്പിനിപ്പാറയിലും
പുതുതായി അനുവദിച്ച
മാവേലി സ്റ്റോറുകള്‍
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വ്യക്തമാക്കാമോ;
(സി)
പുതുതായി
മാവേലിസ്റ്റോറുകളും
നന്മ സ്റ്റോറുകളും ലാഭം
മാര്‍ക്കറ്റുകളും
ആരംഭിക്കുവാന്‍
പദ്ധതിയുണ്ടോ?
പാലക്കാട്
ജില്ലയില്‍ നെല്ല്
സംഭരണത്തിനായി സഹകരണ
സംഘങ്ങള്‍
4354.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ നെല്ല്
സംഭരണത്തിനായി സഹകരണ
സംഘങ്ങളെ ഏല്പിക്കാന്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
നിലവില്‍
നെല്ല് സംഭരണത്തില്‍
കച്ചവടക്കാരുടെ
ഏജന്റുമാരായ നിരവധി
പേര് കടന്നുകൂടുന്നത്
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അത്തരക്കാരെ മാറ്റി
നിര്‍ത്താന്‍ എന്തു
നടപടി സ്വീകരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദീകരിക്കാമോ;
(സി)
നെല്ല്
സംഭരണത്തില്‍ കൃഷി
വകുപ്പ്
ഉദ്യോഗസ്ഥന്മാരും
സിവില്‍ സപ്ലൈസ്
ഉദ്യോഗസ്ഥന്മാരും
ഫീല്‍ഡ്
ഇന്സ്പെക്ഷന്,
വെരിഫിക്കേഷന് എന്നീ
കാര്യങ്ങളില്‍
ഒന്നുചേര്‍ന്നു
പ്രവര്‍ത്തിക്കുന്നില്ല
എന്ന കാര്യം
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
വീഴ്ചയില്ലാതാക്കാന്
എന്തു നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
നെല്ലിന്റെ
വില കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതിനായി
ആന്ധ്രാപ്രദേശില്‍
വിജയകരമായി
നടപ്പിലാക്കിയതുപോലെ
കമ്പ്യൂട്ടര്‍-മൊബൈല്‍
അധിഷ്ഠിത സംവിധാനം
വികസിപ്പിച്ച്
നടപ്പിലാക്കാന്‍
എന്തെങ്കിലും നീക്കം
സര്‍ക്കാര്‍
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
പാലക്കാട്
ജില്ലയില്‍ നെല്ല്
സംഭരണത്തില്‍ ഇതുവരെ
കൊടുത്ത തുകയെത്രയാണ്;
ഇനി ബാക്കി എത്ര തുക
കൊടുത്തുതീര്‍ക്കാനുണ്ട്;
ഇതിന്റെ ബ്ലോക്ക്
അടിസ്ഥാനത്തിലുള്ള
കണക്ക് വ്യക്തമാക്കാമോ
?
സൗജന്യമായി
ഭക്ഷ്യധാന്യ വിതരണം
4355.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ഗണനാ
വിഭാഗത്തിനുള്ള പട്ടിക
തയ്യാറാക്കുമ്പോള്‍
ഭക്ഷ്യധാന്യ കമ്മി
സംസ്ഥാനങ്ങള്‍ക്ക്
കൂടുതല്‍ ഇളവുകള്‍
അനുവദിക്കണമെന്നും
കേരളത്തിലെ മുഴുവന്‍
ആളുകള്‍ക്കും റേഷന്‍
നല്കുന്നതിനാവശ്യമായ
ഭക്ഷ്യധാന്യം
(പ്രതിവര്‍ഷം 16.25
ലക്ഷം ടണ്‍ എന്ന
തോതില്‍)
അനുവദിക്കണമെന്നുമുളള
ആവശ്യം കഴിഞ്ഞ
സര്‍ക്കാര്‍
ഉന്നയിച്ചതുപോലെ
ഇപ്രാവശ്യവും
ഉന്നയിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
2016
ഏപ്രില്‍ മുതല്‍ കേരളം
സൗജന്യമായി ഭക്ഷ്യധാന്യ
വിതരണം നടത്തുന്ന
കാര്യം കേന്ദ്ര
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കേരള
സംസ്ഥാനം രൂപീകൃതമായതു
മുതല്‍ നിരന്തര
പരിശ്രമത്തിലൂടെ
വളര്‍ത്തിയെടുത്ത
പൊതുവിതരണ സമ്പ്രദായം
തകര്‍ത്തു കളയുന്ന
തരത്തില്‍ ഭക്ഷ്യ
വകുപ്പ് എടുത്തിട്ടുള്ള
തീരുമാനം
പുന:പരിശോധിക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
നിത്യോപയോഗ
സാധനങ്ങളുടെ ഗുണനിലവാരം
4356.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോറുകളും സിവില്‍
സപ്ലൈസ് ഔട്ട്
ലെറ്റുകളും വഴി
വില്‍ക്കുന്ന ഭൂരിപക്ഷം
നിത്യോപയോഗ
സാധനങ്ങള്‍ക്കും
ഗുണനിലവാരമില്ലെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സാമ്പിളുകള്‍ക്ക്
പകരം സാധനങ്ങളുടെ
ഫോട്ടോ കണ്ട്
പര്‍ച്ചേയ്സ് ഓര്‍ഡര്‍
നല്കുന്ന രീതി സപ്ലൈകോ
അവലംബിക്കുന്നുണ്ടോ;
(സി)
പര്‍ച്ചേയ്സ്
ഓര്‍ഡര്‍ നല്‍കുന്നതിന്
മുമ്പ് സാമ്പിളുകള്‍
ലാബില്‍ പരിശോധിച്ച്
ഗുണനിലവാരം ഉറപ്പ്
വരുത്തണമെന്ന്
വ്യവസ്ഥയുണ്ടോ;
(ഡി)
എങ്കില്‍
ഗുണ നിലവാരമുള്ള
സാധനങ്ങളുടെ ലഭ്യത
ഉറപ്പ് വരുത്താന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വിശദമാക്കുമോ?
ഭക്ഷ്യധാന്യ
വിതരണത്തിന് പുതിയ സംവിധാനം
4357.
ശ്രീ.വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യധാന്യ
വിതരണത്തില്‍
ഉപഭോക്താവ്
വഞ്ചിക്കപ്പെടാതിരിക്കാന്‍
എന്തെല്ലാം പുതിയ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
(ബി)
റേഷന്‍
കടകളില്‍ നിന്നും
കിട്ടേണ്ട
ഉത്പ്പന്നങ്ങളും അളവും
പ്രതിമാസ റേഷന്‍
സംബന്ധിച്ച വിവരങ്ങളും
ഉപഭോക്താവിനെ
അറിയിക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ് പുതിയ
സംവിധാനത്തില്‍ ഉള്ളത്;
വിവരിക്കുമോ;
(സി)
എന്നുമുതലാണ്
ഇത്തരം സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
റേഷന്‍കടകളെ
കമ്പ്യൂട്ടര്‍ വഴി
ബന്ധിപ്പിക്കുന്ന എന്‍ഡ് ടു
എന്‍ഡ് പദ്ധതി
4358.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കടകളെ
കമ്പ്യൂട്ടര്‍ വഴി
ബന്ധിപ്പിക്കുന്ന
''എന്‍ഡ് ടു എന്‍ഡ്''
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാകാതിരിക്കാനുള്ള
കാരണമെന്തെന്ന്
വിശദമാക്കാമോ?
തലസ്ഥാനത്തെ
തിയേറ്ററുകളിലെ
ഭക്ഷണശാലകളില്‍ അമിത
ചാര്‍ജ്ജ്
4359.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാനത്തെ
വിവിധ തിയേറ്ററുകളില്‍
പ്രവര്‍ത്തിക്കുന്ന
ഭക്ഷണശാലകളില്‍ അമിത
ചാര്‍ജ്ജ്
ഇൗടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
ഭക്ഷണശാലകളില്‍ കൂടി
വിതരണം നടത്തുന്ന
എല്ലാവിധ ഭക്ഷണ
പാനീയങ്ങളുടെയും
വിലവിവരം
പ്രദര്‍ശിപ്പിക്കുന്നതിനും
എം.ആര്.പി.യില്‍ അധികം
ഇൗടാക്കാതിരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
ഇത്തരംഭക്ഷണ
ശാലകളിലെ അമിത
വിലയുമായി ബന്ധപ്പെട്ട്
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കുമോ?
ശബരിമലയില്‍
തീര്‍ത്ഥാടകര്‍ക്ക്
ന്യായവിലയില്‍ ഭക്ഷണം
നല്‍കുന്നതിന് നടപടി
4360.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരുന്ന
മണ്ഡലകാലത്ത്
ശബരിമലയില്‍
തീര്‍ത്ഥാടകര്‍ക്ക്
ന്യായവിലയില്‍ ഭക്ഷണം
നല്‍കുന്നതിന് സപ്ലൈകോ
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ബി)
തീര്‍ത്ഥാടകര്‍ക്ക്
മായമില്ലാത്ത ഭക്ഷണം
നല്‍കാനും അമിതവില
ഈടാക്കാതിരിക്കാനും
എന്തെല്ലാം
മുന്‍കരുതലുകളാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
ആയതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കാമോ?
സ്കൂളുകളില്‍
ഉച്ചഭക്ഷണത്തിന് നല്കുന്ന
അരിയുടെ ഗുണനിലവാരം
4361.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
ഉച്ചഭക്ഷണത്തിന്
നല്കുന്ന അരിയുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവില്‍
സംവിധാനമുണ്ടോ;
(ബി)
ഇത്തരത്തില്‍
വിതരണം ചെയ്യുന്നതിന്
മെച്ചപ്പെട്ട അരി
ലഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
കുട്ടികള്‍ക്ക്
ഉച്ച ഭക്ഷണത്തിന്
കുത്തരി
ലഭ്യമാക്കുന്നതിന്
പദ്ധതികളുണ്ടോയെന്ന്
വിശദമാക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ മാവേലി
സ്റ്റോറുകള്‍
4362.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ എത്ര മാവേലി
സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;അവ
എവിടെയൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
മാവേലി സ്റ്റോറുകള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍
മാവേലി സ്റ്റോര്‍
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
പഴയകുന്നുമ്മേല്‍
5-ാം വാര്‍ഡില്‍ പുതിയ
റേഷന്‍കട
4363.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴയകുന്നുമ്മേല്‍
ഗ്രാമപഞ്ചായത്ത് 5-ാം
വാര്‍ഡില്‍ പുതിയ
റേഷന്‍കട
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് സിവില്‍
സപ്ലൈസ് ഡയറക്ടര്‍
തിരുവനന്തപുരം ജില്ലാ
സപ്ലൈ ഓഫീസര്‍ക്ക്
സി.എസ്.എ4-19657/16
എന്ന ഫയല്‍ നമ്പര്‍
പ്രകാരം ആവശ്യപ്പെട്ട
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഫയല്‍ ഇപ്പോള്‍
എവിടെയാണെന്നും
ഫയലിന്മേല്
എത്രയുംവേഗം നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ?
ദേശീയ
ഉപഭോക്തൃ സംരക്ഷണ ഭേദഗതി നിയമം
4364.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഉപഭോക്തൃ സംരക്ഷണ
ഭേദഗതി നിയമത്തില്‍
ഉള്‍പ്പെടുത്തുന്നതിനായി
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഉപഭോക്തൃ
സംരക്ഷണ ഭേദഗതി
നിയമത്തിന്
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടില്ലെങ്കില്‍
ആയതിനുള്ള നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?