ഭൂഗര്‍ഭ
ജലം ഉപയോഗിക്കുന്നതിന്
നിയന്ത്രണങ്ങള്‍
3915.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഫ്ലാറ്റുകള്‍ക്കും
കെട്ടിട
സമുച്ചയങ്ങള്‍ക്കും
ഭൂഗര്‍ഭ ജലം
ഉപയോഗിക്കുന്നതിന്
നിയന്ത്രണങ്ങള്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
ആസ്തി
വികസന ഫണ്ട്
വിനിയോഗിച്ച്
നടപ്പാക്കുന്ന പദ്ധതികള്‍
3916.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
2014 - 2015, 2015 -
2016 വര്‍ഷത്തില്‍ എം.
എല്‍. എ. യുടെ മണ്ഡല
ആസ്തി വികസന ഫണ്ട്
വിനിയോഗിച്ച് തദ്ദേശ
സ്വയം ഭരണ വകുപ്പ് വഴി
നടപ്പാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങളും നിലവില്‍
ഇതിന്റെ പുരോഗതി
എന്തെന്നും
വിശദമാക്കാമോ?
തൊഴില്‍
നികുതി
3917.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
കോര്‍പ്പറേഷനില്‍
2016-17 ലെ ആദ്യ
അര്‍ദ്ധപാദ തൊഴില്‍
നികുതിയായി എത്ര
രൂപയാണ് ലഭിച്ചത്;
(ബി)
എല്ലാ
സ്ഥാപനങ്ങളും എല്ലാ
ജീവനക്കാരുടെയും
തൊഴില്‍ നികുതി അടച്ചു
എന്ന് ഉറപ്പ്
വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
ഓരോ
സ്ഥാപനങ്ങളുടെ പേരും
നികുതിദായകരുടെ
എണ്ണവും, ഓരോ
സ്ഥാപനങ്ങളില്‍ നിന്നും
അടച്ച തുകയും
സംബന്ധിച്ച വിശദാംശം
നല്‍കാമോ?
പദ്ധതികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
നടപടി
3918.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനും
ആയതിന്റെ അംഗീകാരം
നേടിയെടുക്കുന്നതിന്
ഉണ്ടാകുന്ന കാലതാമസം
ഒഴിവാക്കാനും
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
പല
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും
പദ്ധതികള്‍ക്ക് ജില്ലാ
ആസൂത്രണ സമിതികള്‍
അംഗീകാരം നല്കുവാന്
വൈകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;ഈ
സമിതികള്‍ ആഴ്ചയില്‍
ഒരിക്കല്‍ കൂടുന്നതിന്
നടപടി സ്വീകരിക്കുമോ?
പാരിപ്പള്ളി പഞ്ചായത്ത്
രൂപീകരിക്കുന്നതിനുളള നടപടി
3919.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്ലുവാതുക്കല്‍
പഞ്ചായത്ത് വിഭജിച്ച്
പാരിപ്പള്ളി പഞ്ചായത്ത്
രൂപീകരിക്കുന്നതിനുളള
നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കുമോ;
(ബി)
പാരിപ്പള്ളി
പഞ്ചായത്ത്
രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട് നിലവിലുളള
തടസ്സങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പുതിയ
പഞ്ചായത്തുകള്‍
രൂപീകരിക്കുന്നതു
സംബന്ധിച്ച നിലപാട്
വിശദമാക്കുമോ?
മാര്‍ക്കറ്റ് നിര്‍മ്മാണം
3920.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കൊയിലാണ്ടി
നഗരസഭയുടെ പരിധിയില്‍
വരുന്ന കൊല്ലം
മാര്‍ക്കറ്റ്
നിര്‍മ്മാണത്തിന്‍െറ
സ്ഥലമെടുപ്പുമായി
ബന്ധപ്പെട്ട്
സമര്‍പ്പിച്ച ഫയല്‍
നടപടികളുടെ പുരോഗതി
വിശദമാക്കാമോ?
പ്ലാസ്റ്റിക്ക്
ബോധവത്ക്കരണ പരിപാടികള്‍
3921.
ശ്രീ.എം.
സ്വരാജ്
,,
പി.വി. അന്‍വര്‍
,,
പുരുഷന് കടലുണ്ടി
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
50 മൈക്രോണില്‍
താഴെയുള്ള
പ്ലാസ്റ്റിക്കിന്റെ
ഉപയോഗം
നിരോധിക്കുന്നതിന്
എല്ലാ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും
നിര്‍ദ്ദേശം
നല്‍കുമോയെന്നു
വ്യക്തമാക്കാമോ;
(ബി)
പ്ലാസ്റ്റിക്
ബാഗുകളുടെ ഉപയോഗം
കുറയ്ക്കുന്നതിന്
കുടുംബശ്രീ
യൂണിറ്റുകള്‍ മുഖേന
തുണി, പേപ്പര്‍
എന്നിവയില്‍ ബാഗുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കുമോയെന്നു
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ബാഗുകളുടെ ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിനും,
പ്ലാസ്റ്റിക്കിന്റെ
ഉപയോഗം
നിയന്ത്രിക്കുന്നതിനും
ബോധവത്ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഐ.എ.വൈ.
പദ്ധതി പ്രകാരം
പൂര്‍ത്തീകരിക്കാത്ത വീടുകള്‍
3922.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.എ.വൈ.
പദ്ധതി പ്രകാരം എത്ര
വീടുകള്‍ ഫണ്ടിന്റെ
അപര്യാപ്തത മൂലം
പൂര്‍ത്തീകരിക്കാതെ
അവശേഷിക്കുന്നുണ്ട്;
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
എത്രയെണ്ണം 5
വര്‍ഷത്തില്‍ കൂടുതലായി
നിര്മ്മാണത്തിലിരിക്കുന്നവയാണ്
;
(സി)
പൂര്‍ത്തീകരിക്കാത്ത
ഐ.എ.വൈ. വീടുകളുടെ
എണ്ണം ബ്ലോക്ക്
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ;
(ഡി)
ഇവ
പൂര്‍ത്തിയാക്കുന്നതിന്
സന്നദ്ധ സംഘടനകളെ
ഉള്‍പ്പെടുത്തി
എന്തെങ്കിലും കര്‍മ്മ
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
ഇ.എം.എസ്
ഭവനപദ്ധതി
3923.
ശ്രീ.കാരാട്ട്
റസാഖ്
,,
എം.എം. മണി
,,
കെ.വി.വിജയദാസ്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം കേരളത്തില്‍ ചില
ഗ്രാമപഞ്ചായത്തുകളെ
മുനിസിപ്പാലിറ്റികളായി
മാറ്റിയതിനുശേഷം
ഗ്രാമപഞ്ചായത്തുകള്‍
വഴി നടപ്പാക്കിയിരുന്ന
ഇ.എം.എസ് ഭവനപദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
തടസ്സം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുതുതായി
രൂപീകരിക്കപ്പെട്ട
മുനിസിപ്പാലിറ്റികളില്‍
ഭവന പദ്ധതി
നടപ്പാക്കാന്‍
ഏതെങ്കിലും ഉദ്യോഗസ്ഥന്
നിര്‍വ്വഹണ
ഉദ്യോഗസ്ഥന്റെ ചുമതല
നല്‍കിയിട്ടുണ്ടോ;
(സി)
നേരത്തേ
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ്, വി.ഇ.ഒ.
എന്നിവരുടെ
പേരിലുണ്ടായിരുന്ന
ഇ.എം.എസ് ഭവന
പദ്ധതിയുടെ ജോയിന്റ്
അക്കൗണ്ട് പുതിയ
മുനിസിപ്പാലിറ്റികളില്‍
ആരുടെ പേരിലേയ്ക്കാണ്
മാറ്റിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇ.എം.എസ്
ഭവനപദ്ധതിയില്‍ വീടുപണി
പൂര്‍ത്തീകരിച്ചവര്‍ക്ക്
നല്‍കേണ്ട തുക
അനുവദിക്കാന്‍ എന്ത്
സംവിധാനമാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ജി.രത്തന്റെ
സര്‍വ്വീസ്
ആനുകൂല്യങ്ങള്‍
3924.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മീനച്ചില്‍
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിയായിരിക്കെ
1996 മുതല്‍ കാണാതായ
ജി.രത്തന്റെ സര്‍വ്വീസ്
ആനുകൂല്യങ്ങള്‍ മാതാവ്
ജി. ആനന്ദവല്ലിക്ക്
നാളിതുവരെ
ലഭ്യമാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പോലീസ്
അന്വേഷണം സംബന്ധിച്ച
വിവരങ്ങളുള്പ്പെടെയുളള
റിപ്പോര്‍ട്ട്
നല്‍കുന്നതിന്
പഞ്ചായത്ത് വകുപ്പ്
ഡയറക്ടര്‍ കാലതാമസം
വരുത്തുവെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
രത്തന്റെ
മാതാവിന് നീതി
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ഭവന
നിര്‍മ്മാണ ധനസഹായ ബാക്കി
ഗഡുക്കള്‍ നല്‍കുന്നതിലെ
കാലതാമസം
3925.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
ബ്ലോക്ക് പഞ്ചായത്ത്
മുഖേന 2015-16-ലെ ഐ. എ.
വൈ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭവനനിര്‍മ്മാണ
ധനസഹായത്തിന് അര്‍ഹരായ
കുന്ദമംഗലം
ഗ്രാമപഞ്ചായത്തിലെ
കണ്ണോറ വീട്ടില്‍ കെ.
ശ്രീമതിക്ക് ആദ്യ
ഗഡുവായ 17,500/- രൂപ
മാത്രമേ
നല്‍കിയിട്ടുള്ളൂ എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പോളിയോ
ബാധിച്ച് തളര്‍ന്ന്
കിടക്കുന്ന ഭര്‍ത്താവും
പ്രായമായ രണ്ട്
സ്ത്രീകളും അടങ്ങിയ
കുടുംബം
ഭവനനിര്‍മ്മാണത്തിന്റെ
ബാക്കി ഗഡുക്കള്‍
ലഭിക്കാത്തതിനാല്‍
കടക്കെണിയിലായതായ പരാതി
പരിശോധിച്ചിട്ടുണ്ടോ;
(സി)
സാങ്കേതികപ്രശ്നങ്ങള്‍
ഉന്നയിച്ച് ബാക്കി തുക
ലഭ്യമാക്കുന്നത്
താമസിപ്പിക്കുന്ന നടപടി
തിരുത്താന്‍
ബന്ധപ്പെട്ടവര്ക്ക്നിര്ദ്ദേശം
നല്‍കുമോ;
(ഡി)
ഈ
കുടുംബത്തിന്
അര്‍ഹതപ്പെട്ട ബാക്കി
തുക എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പൊതു
ശൗചാലയങ്ങള്‍
3926.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗരങ്ങളില്‍ ഒരിടത്തും
പൊതുജനങ്ങള്‍ക്ക്
സൗജന്യമായി
ശൗചാലയങ്ങള്‍ ഉണ്ടാക്കി
നല്‍കാത്തതിന്റെ കാരണം
അറിയിക്കുമോ;
(ബി)
ജനങ്ങളില്‍
നിന്ന് നിരക്ക്
ഈടാക്കിയുള്ള
ശൗചാലയങ്ങള്‍ മാത്രമേ
നിര്‍മ്മിക്കൂ എന്ന
നിലപാട്
സര്‍ക്കാരിനുണ്ടോ;
എങ്കില്‍ ഇതിന്റെ കാരണം
അറിയിക്കുമോ;
(സി)
നഗരങ്ങളില്‍
വസിക്കുന്നവര്‍ക്ക്
പുറമേ കച്ചവട
സ്ഥാപനങ്ങള്‍
നടത്തുന്നവരില്‍
നിന്നുവരെ കരം
ഈടാക്കുന്ന നഗരസഭകള്‍
സൗജന്യമായി ഇത്തരം
സംവിധാനം
ഒരുക്കാതിരിക്കുന്നതിനുള്ള
കാരണം അറിയിക്കുമോ?
റോഡ്
നവീകരണത്തിന് നബാര്‍ഡ്
സഹായം
3927.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരിമ്പുഴ
ഗ്രാമപഞ്ചായത്തിലെ
കോട്ടപ്പുറം 16-ാം
മൈല്‍ കവുങ്ങ
-ചീറക്കുഴി-പറമ്പോട്ടുകുന്ന്-
തോട്ടറ റോഡ്
നവീകരണത്തിന്
നബാര്‍ഡില്‍ നിന്നും
എത്ര തുക അനുവദിച്ചു;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
തുക ഉപയോഗിച്ച്
നാളിതുവരെ എന്തെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തി; വിശദാംശം
ലഭ്യമാക്കാമോ?
എന്‍.ആര്.എല്‍.എം
പദ്ധതിയുടെ നടത്തിപ്പ്
ചുമതല
3928.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍.ആര്.എല്‍.എം
പദ്ധതിയുടെ നടത്തിപ്പ്
ചുമതല കുടുംബശ്രീ മിഷന്
ലഭിച്ചിട്ട് എത്ര
കാലമായി;
(ബി)
പ്രസ്തുത
പദ്ധതി ഫണ്ട്
ഉപയോഗിച്ച് എത്ര
വനിതകള്‍ക്ക് തൊഴില്‍
പരിശീലനം
നല്‍കിയിട്ടുണ്ട്;
(സി)
പരിശീലന
നടത്തിപ്പിനായി
കണ്ടെത്തിയ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണ്; പ്രസ്തുത
സ്ഥാപനങ്ങളുമായുള്ള
കരാര്‍
നിലനില്‍ക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വനിതാ
സ്വയം തൊഴില്‍ പരിശീലന
പരിപാടി
3929.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
ജനകീയാസൂത്രണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുടുംബശ്രീ മിഷന് വഴി
ആവിഷ്കരിച്ചിട്ടുള്ള
വനിതാ സ്വയം തൊഴില്‍
പരിശീലന പരിപാടിയില്‍
വ്യക്തിഗത തൊഴില്‍
പരിശീലനത്തിനുള്ള
പദ്ധതികളില്ലെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വനിതകള്‍ക്കായുള്ള
ഗ്രൂപ്പ് സ്വയം തൊഴില്‍
പരിശീലന
പരിപാടിക്കൊപ്പം
വ്യക്തിഗത തൊഴില്‍
പരിശീലനത്തിനുള്ള
പരിപാടികള്‍ കൂടി
ആവിഷ്കരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങളില്‍
സാങ്കേതിക വിദ്യ
പ്രയോജനപ്പെടുത്തല്‍
3930.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സാങ്കേതിക
വിദ്യയുടെ സാദ്ധ്യതകള്‍
പ്രയോജനപ്പെടുത്തി
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
സുതാര്യവും,
കാര്യക്ഷമവുമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ഇന്ദിര
ആവാസ് യോജന പ്രകാരം
അനുവദിച്ചതില്‍
നിര്‍മ്മാണം
പൂര്‍ത്തിയാകാത്ത
ഭവനങ്ങള്‍
3931.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
ഇന്ദിര ആവാസ് യോജന
പ്രകാരം അനുവദിച്ചതില്‍
നിര്‍മ്മാണം
പൂര്‍ത്തിയാകാത്ത
ഭവനങ്ങളുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണം
പൂര്‍ത്തിയാകാത്ത
ഭവനങ്ങളുടെ
പൂര്‍ത്തീകരണത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
തെരുവ്
നായയുടെ ആക്രമണം
3932.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവ് നായയുടെ
ആക്രമണത്തില്‍
നാളിതുവരെയായി എത്ര
പേര്‍ക്കാണ്
പരിക്കേറ്റതെന്ന്
വ്യക്തമാക്കാമോ;
ആക്രമണത്തില്‍
മരണപ്പെട്ടവര്‍ എത്ര;
സാരമായി പരിക്കേറ്റ്
ചികിത്സയില്‍
കഴിയുന്നവര്‍ എത്ര;
പേവിഷം ബാധിച്ചവര്‍
എത്ര; എന്നിവയുടെ
പൂര്‍ണ്ണമായ വിശദാംശം
നല്‍കാമോ;
(ബി)
തെരുവ് നായയുടെ
കടിയേറ്റ് പരിക്ക്
പറ്റിയവരുടെ ചികിത്സ,
മറ്റ് കാര്യങ്ങള്‍
എന്നിവയ്ക്കായി ധനസഹായം
അനുവദിച്ച്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കര്‍ഷക
തൊഴിലാളി പെന്ഷന്
T 3933.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
23-6-2016-
ല്‍ ഇറങ്ങിയ 99/2016/MS
നമ്പര്‍ ഉത്തരവ്
ഇതുവരെയും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
എത്തിയിട്ടില്ലായെന്നും
കര്‍ഷക തൊഴിലാളി
പെന്ഷന്
കൈപ്പറ്റുന്നര്ക്ക്
ലഭിക്കേണ്ട
വാര്‍ദ്ധക്യകാല
പെന്ഷന് അപേക്ഷ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
സ്വീകരിക്കുന്നില്ല
എന്ന വിവരവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കര്‍ഷക
തൊഴിലാളി പെന്ഷന്
ലഭിക്കുന്നവര്‍ക്കും
വാര്‍ദ്ധക്യകാല
പെന്ഷന്
കൊടുക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
ഉത്തരവുകള്‍ യഥാസമയം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ നോട്ടീസ്
ബോര്‍ഡില്‍
പരസ്യപ്പെടുത്താനുളള
നടപടി ഉണ്ടാകുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
കണ്ടിജന്റ് ജീവനക്കാരുടെ
ശമ്പളപരിഷ്ക്കരണം
3934.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലെ
കണ്ടിജന്റ്
ജീവനക്കാരുടെ ശമ്പളം
പരിഷ്ക്കരിച്ച് ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ:
(ബി)
പുതുക്കിയ
ശമ്പള പരിഷ്ക്കരണ
ഉത്തരവു പ്രകാരം
നഗരസഭകളിലെ കണ്ടിജന്റ്
ജീവനക്കാരുടെ ശമ്പളം
പരിഷ്ക്കരിച്ച്
നല്‍കിയിട്ടുണ്ടോ;
ഏതെല്ലാം നഗരസഭകള്‍
പുതുക്കിയ ശമ്പളം
നല്കി; ഇനി എത്ര
നഗരസഭകള്‍ ശമ്പളം
പരിഷ്ക്കരിച്ച്
നല്‍കാനുണ്ട്;
വ്യക്തമാക്കാമോ;
(സി)
കണ്ടിജന്റ്
ജീവനക്കാരുടെ പെന്ഷന്
ആനുകൂല്യങ്ങള്‍
പരിഷ്ക്കരിച്ചു
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇവ
എത്രയും വേഗം
പരിഷ്ക്കരിച്ച്
നല്‍കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
സുതാര്യവും
കാര്യക്ഷമവുമാക്കുന്നതിന്
നടപടി
3935.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
രാജു എബ്രഹാം
,,
എം. നൗഷാദ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
വിദ്യയുടെ സാദ്ധ്യതകള്‍
പ്രയോജനപ്പെടുത്തി
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
സുതാര്യവും
കാര്യക്ഷമവുമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുജനങ്ങളുടെ
പരാതികള്‍
പരിഹരിക്കുന്നതിനായി
വെബ് അധിഷ്ഠിത സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കൂടുതല്‍
പ്രവര്‍ത്തനങ്ങള്‍
ഓണ്‍ലൈന്‍
സംവിധാനത്തിലേയ്ക്ക്
മാറ്റുന്നതിനായി
വികസിപ്പിച്ച സോഫ്റ്റ്
വെയറുകള്‍
സംയോജിപ്പിക്കുന്നതിനായി
ഡൊമെയിന് സപ്പോര്‍ട്ട്
ടീമുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ ?
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് ലോക
ബാങ്ക് സഹായം
3936.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പ്രാദേശിക
വികസനത്തിനായി ലോക
ബാങ്ക് സഹായം
ലഭ്യമാകുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര തുക
ലഭിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫണ്ട് തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഇതുവരെ എത്ര
പഞ്ചായത്തുകള്‍ക്ക് ലോക
ബാങ്ക് സഹായം
ലഭ്യമായിട്ടുണ്ടെന്നും,
അവ ഏതൊക്കെ
പഞ്ചായത്തുകളാണെന്നും
വ്യക്തമാക്കാമോ ?
കൊച്ചി
നഗരസഭയുടെ കീഴിലെ
അറവുശാലകള്‍
3937.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നഗരസഭയുടെ കീഴില്‍ എത്ര
അറവുശാലകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പശ്ചിമ
കൊച്ചിയില്‍
അറവുമാടുകളെ കശാപ്പു
ചെയ്യുന്നത് ഇപ്പോള്‍
എവിടെയാണ്;
(സി)
മട്ടാഞ്ചേരി
മരക്കടവില്‍
പ്രവര്‍ത്തിക്കുന്ന
അറവുശാല
അടച്ചുപൂട്ടിയിട്ട്
എത്ര നാളായി;
(ഡി)
പ്രസ്തുത
അറവുശാല
പുതുക്കിപ്പണിയുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
അറവുശാലയുടെ
ഭൂമിയില്‍ ഏതെങ്കിലും
വിധത്തിലുള്ള
കൈയ്യേറ്റം
നടന്നിട്ടുണ്ടോ;
എങ്കില്‍ കൈയ്യേറ്റ
ഭൂമി
തിരിച്ചുപിടിക്കാന്‍
നടപടി സ്വീകരിക്കുമോ?
തെരുവ്
നായ്ക്കളെ
നിയന്ത്രിക്കുന്നതിന്
നടപടി
3938.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
മൂന്ന് മാസത്തിനുളളില്‍
എത്ര പേര്‍ക്കാണ്
തെരുവ് നായ്ക്കളുടെ
കടിയേറ്റത്; തെരുവ്
നായ്ക്കളുടെ കടിയേറ്റ്
മരണം സംഭവിച്ചവര്‍
എത്ര;
(ബി)
തെരുവ്
നായ്ക്കളെ ഇല്ലായ്മ
ചെയ്യുവാന്‍ എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്;
സ്വീകരിച്ച നടപടികള്‍
മൂലം തെരുവ്
നായ്ക്കളുടെ
എണ്ണത്തില്‍ കുറവ്
വന്നിട്ടുണ്ടോ;
(സി)
തെരുവ്
നായ്ക്കളെ
കൊല്ലുന്നതില്‍
നിന്നു് വിലക്കുന്ന
ഏതെങ്കിലും നിയമങ്ങളോ,
കോടതി / സര്‍ക്കാര്‍
ഉത്തരവുകളോ നിലവില്‍
ഉണ്ടോ; ഉണ്ടെങ്കില്‍
ഏതെല്ലാം ഉത്തരവുകള്‍,
നിയമങ്ങള്‍ എന്ന്
വ്യക്തമാക്കാമോ?
നികുതി
ഓണ്‍ലെെന്‍ ആയി
സ്വീകരിക്കുന്നതിനുളള
സൗകര്യങ്ങള്‍
3939.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍ നികുതി
ഓണ്‍ലെെന്‍ ആയി
സ്വീകരിക്കുന്നതിനുളള
സൗകര്യങ്ങള്‍
നിലവിലുണ്ടോ;
(ബി)
എല്ലാ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളും
കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍
കഴിയുന്ന
സാഹചര്യത്തില്‍
നികുതികള്‍ ഓണ്‍ലെെനായി
അടക്കുന്നതിനുളള
സംവിധാനം നടപ്പില്‍
വരുത്തുമോ?
തദ്ദേശ
സ്ഥാപനങ്ങളിലെ ഹെവി ഡ്യൂട്ടി
വാഹനങ്ങള്‍
3940.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുന്‍സിപ്പാലിറ്റിയിലും
കോര്‍പ്പറേഷനുകളിലുമായി
എത്ര ഹെവി ഡ്യൂട്ടി
വാഹനങ്ങള്‍
(എച്ച്.ഡി.വി)
അനുവദിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് വിശദമാക്കാമോ;
(ബി)
ഇതിനായി
എത്ര ഹെവി ഡ്യൂട്ടി
ഡ്രൈവര്‍ തസ്തികകള്‍
അനുവദിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് വിശദമാക്കാമോ;
(സി)
ഹെവി
ഡ്യൂട്ടി ഡ്രൈവര്‍
തസ്തികകള്‍
അനുവദിക്കാത്ത
സ്ഥാപനങ്ങളിലെ
വാഹനങ്ങള്‍
ഓടിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
ഹെവി
ഡ്യൂട്ടി ഡ്രൈവര്‍
തസ്തിക അനുവദിക്കാത്ത
തദ്ദേശ സ്ഥാപനങ്ങളില്‍
ആയത് അനുവദിക്കുന്ന
വിഷയം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
എടത്വാ
പഞ്ചായത്തില്‍ റോഡ്
നിര്‍മ്മാണത്തിന്
ഭരണാനുമതി
3941.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
നിയോജക മണ്ഡലത്തിലെ
എടത്വാ പഞ്ചായത്തില്‍
2015-16 ലെ ആസ്തി വികസന
സ്കീമില്‍
ഉള്‍പ്പെടുത്തിയതും
പഞ്ചായത്തിന്റെ
നിയന്ത്രണത്തിലുള്ളതുമായ
5-ാം വാര്‍ഡിലെ
ആശാരിപ്പറമ്പില്‍ പടി
മുതല്‍ ചക്കാലക്കല്‍
പടി വരെയുള്ള റോഡ്
ടാര്‍ ചെയ്യുന്നതു
സംബന്ധിച്ച
എസ്റ്റിമേറ്റിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കുന്നതിനുള്ള
കാലതാമസം
വ്യക്തമാക്കാമോ ?
തൊഴില്‍
രഹിത വേതനം
3942.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
സെപ്തംബര്‍ 30 ലെ
കണക്കു പ്രകാരം
കേരളത്തില്‍ തൊഴില്‍
രഹിത വേതനം
വാങ്ങുന്നവരുടെ എണ്ണം
എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
തൊഴില്‍രഹിത
വേതനം
പരിഷ്കരിക്കുന്നതിന്
ഗവണ്മെന്റ്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
അനര്‍ഹരായ
നിരവധി പേര് തൊഴില്‍
രഹിത വേതനം
കൈപ്പറ്റുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു തടയുന്നതിന് എന്ത്
നടപടിയാണ് ഗവണ്മെന്റ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ക്ലീന്‍
കേരള സ്ഥാപനത്തിലെ
ജീവനക്കാര്‍
3943.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ലീന്‍
കേരള എന്ന
സ്ഥാപനത്തില്‍ എത്ര
ജീവനക്കാരുണ്ട്;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍ ഏതെല്ലാം
തസ്തികകള്‍
ആണുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സ്ഥാപനത്തിന്റെ
ഒരു വര്‍ഷത്തെ
പ്രവര്‍ത്തനത്തിന് എത്ര
രൂപ
ചെലവഴിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
(ഡി)
ക്ലീന്‍
കേരളയുടെ ഭാഗമായി എത്ര
പദ്ധതികള്‍ ഇതുവരെ
നടപ്പിലാക്കിയിട്ടുണ്ട്;
ഇന്ദിരാ
ആവാസ് യോജന
3944.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇന്ദിരാ ആവാസ് യോജന
പദ്ധതിയിലുള്‍പ്പെടുത്തി
ഇക്കഴിഞ്ഞ 5
വര്‍ഷത്തിനുള്ളില്‍
എത്ര വീടുകള്‍
നല്‍കിയിട്ടുണ്ട് എന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഗുണഭോക്താക്കള്‍ക്ക്
വീടിനുള്ള മുഴുവന്‍
വിഹിതവും
അനുവദിച്ചിട്ടില്ല എന്ന
ആക്ഷേപം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
കുടിശ്ശിക
വരാനുണ്ടായ കാരണം
വ്യക്തമാക്കാമോ; എത്ര
കോടി രൂപയാണ് ഈ
ഇനത്തില്‍
കുടിശ്ശികയായിട്ടുള്ളത്;
കുടിശ്ശിക തുകയും
വര്‍ഷവും തിരിച്ച് ഇത്
ഏതു വര്‍ഷം
മുതലുള്ളതാണെന്ന്
വ്യക്തമാക്കാമോ?
(ഡി)
ഈ
കുടിശ്ശിക തുക
നല്‍കുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
കണ്ടെത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
ഇനിയും ഈ ഇനത്തില്‍
എത്ര കോടി രൂപയാണ്
നല്കുവാനുള്ളത്; ഇത്
നല്‍കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ഭവനശ്രീ
വായ്പ പദ്ധതി
T 3945.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭവനശ്രീ
വായ്പ പദ്ധതി പ്രകാരം
തുറവൂര്‍
ഗ്രാമപഞ്ചായത്തിലെ
കുടുംബശ്രീ മുഖേന
വായ്പയെടുത്തവരുടെ ഭവന
വായ്പ കുടിശ്ശിക എഴുതി
തള്ളിയതിന്റെ
പശ്ചാത്തലത്തില്‍,
ഇന്‍ഡ്യന്‍ ബാങ്ക്
മുഖേന വായ്പയെടുത്ത
എത്ര പേര്‍ക്ക്
പ്രമാണങ്ങള്‍ തിരിച്ചു
നല്‍കിയിട്ടുണ്ട്; ഇനി
16 പേരുടെ പ്രമാണങ്ങള്‍
കൂടി തിരിച്ചു
കൊടുക്കുവാനുണ്ടെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വര്‍ഷങ്ങളായി
പ്രമാണങ്ങള്‍ തിരിച്ചു
കിട്ടാതെ വിഷമിക്കുന്ന
ഇവരുടെ പ്രമാണങ്ങള്‍
തിരിച്ചു നല്‍കുന്നതിന്
സത്വരനടപടി
സ്വീകരിക്കുമോ?
സാമൂഹ്യ
ക്ഷേമ പെന്ഷന് വിതരണം
T 3946.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യ ക്ഷേമ
പെന്ഷന് വിതരണം
കാര്യക്ഷമമല്ലെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പെന്ഷന്
വിതരണത്തില്‍
കുടിശ്ശികയുണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സര്‍വ്വീസ്
പെന്‍ഷനെന്ന പോലെ ക്ഷേമ
പെന്‍ഷനുകളും അതാതു
മാസം ആദ്യ
ആഴ്ചയില്‍ത്തന്നെ
വിതരണം നടത്താന്‍ നടപടി
സ്വീകരിക്കുമോ?
പരമാവധി
തൊഴില്‍ നികുതി
3947.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
ഒടുക്കുന്ന പരമാവധി
തൊഴില്‍
നികുതിയെത്രയാണ്;
പരമാവധി തൊഴില്‍ നികുതി
ഈടാക്കുന്നതിനുള്ള
സ്ലാബ് എത്രയെന്നു
വ്യക്തമാക്കുമോ;
(ബി)
വന്‍കിട
സ്ഥാപനങ്ങളില്‍ തൊഴില്‍
നികുതി
ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
ഫറോക്ക്
കരുവന് തിരുത്തി
ഡ്രെയിനേജ് നിര്‍മ്മാണം
3948.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഫറോക്ക്
കരുവന് തിരുത്തി
റോഡില്‍ ഡ്രെയിനേജ്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
കശാപ്പു
മൃഗങ്ങളുടെ ആരോഗ്യ സ്ഥിതിയും
മാംസത്തിന്‍െറ ഗുണനിലവാരവും
3949.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
ടി. വി. ഇബ്രാഹിം
,,
കെ.എം.ഷാജി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിനുളളില്‍
മാംസത്തിനു വേണ്ടി
കശാപ്പു ചെയ്യുന്ന
മൃഗങ്ങളുടെ ആരോഗ്യ
സ്ഥിതി പരിശോധിച്ച്,
മാംസത്തിന്‍െറ
ഗുണനിലവാരം
ഉറപ്പാക്കാന്‍ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കുളള
ഉത്തരവാദിത്തവും,
അതിനായി സ്വീകരിച്ചു
വരുന്ന നടപടികളും
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തിനു
പുറത്തു നിന്നു കൊണ്ടു
വരുന്ന മാംസത്തിന്‍െറ
ശുദ്ധിയും,
ഗുണനിലവാരവും
പരിശോധിക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനങ്ങള്‍
എന്തൊക്കെയാണ്;
(സി)
ആരോഗ്യകരമായ
കശാപ്പുശാലകള്‍
സ്ഥാപിച്ചു
പരിപാലിക്കേണ്ട
ഉത്തരവാദിത്തം
പാലിക്കുന്ന
കാര്യത്തില്‍ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
എത്രത്തോളം പുരോഗതി
കെെവരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഗ്രാമീണ
പദ്ധതികളുടെ വികാസത്തിന്
കേന്ദ്രസഹായം
3950.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ഗ്രാമീണ പദ്ധതികളുടെ
വികാസത്തിനായി
അടുത്തകാലത്ത് കേന്ദ്ര
സഹായം
ലഭ്യമായിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഏതൊക്കെ
പദ്ധതികള്‍ക്കായി ഈ തുക
വിനിയോഗിക്കുവാനുദ്ദേശിയ്ക്കുന്നു;
വിശദാംശങ്ങള്‍
നല്‍കുമോ?
ഓപ്പണ്‍
ഡിഫിക്കേഷന്‍ ഫ്രീ
പഞ്ചായത്തുകള്‍
3951.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
പഞ്ചായത്തുകളെ "ഓപ്പണ്‍
ഡിഫിക്കേഷന്‍ ഫ്രീ" ആയി
പ്രഖ്യാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ശൗചാലയം
ഇല്ലാത്ത വീടുകളില്‍
അത്
നിര്‍മ്മിക്കുന്നതിനായി
സര്‍ക്കാര്‍
ഫണ്ടിനത്തില്‍ എത്ര തുക
നീക്കിവെച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
വെളിയിട
വിസര്‍ജ്ജനമുക്ത സംസ്ഥാന
പദ്ധതി
3952.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെളിയിട
വിസര്‍ജ്ജനമുക്ത
സംസ്ഥാന പദ്ധതി പ്രകാരം
കേരളത്തില്‍ എത്ര
ശൗചാലയങ്ങള്‍
പണിയുവാനാണ് നടപടി
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാനാണ്
ഉദ്ദേശിയ്ക്കുന്നത്;
വിശദ വിവരം നല്‍കുമോ;
(സി)
ഇതിനായി
ഒരു ആക്ഷന്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ?
പെരുമണ്ണ
ഇ.എം.എസ്. ഹയര്‍
സെക്കന്ററിസ്കൂള്‍
കെട്ടിടത്തിന്റെ വാടക
കുടിശ്ശിക
3953.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
മണ്ഡലത്തില്‍ പെരുമണ്ണ
ഇ.എം.എസ്. ഹയര്‍
സെക്കന്ററി സ്കൂള്‍
അനുവദിച്ചപ്പോള്‍
സ്കൂളിനാവശ്യമായ
സൗകര്യങ്ങള്‍
പഞ്ചായത്ത്
ഒരുക്കണമെന്ന
വ്യവസ്ഥയുണ്ടായിരുന്നോ;
(ബി)
പെരുമണ്ണ
ഗ്രാമപഞ്ചായത്ത്
ആവശ്യമായ സ്ഥലം
ഏറ്റെടുത്ത് നല്‍കുകയും
താല്‍ക്കാലിക കെട്ടിടം
വാടകയ്ക്ക്
എടുത്തുനല്‍കുകയും
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കെട്ടിട
ഉടമ, വാടക
കുടിശ്ശികക്ക് കേസ്
ഫയല്‍ ചെയ്തതനുസരിച്ച്
പഞ്ചായത്ത്
സ്വത്തുക്കള്‍ ജപ്തി
ചെയ്യാന്‍
ഉത്തരവായിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കോടതിവിധി
നടപ്പാക്കാനുള്ള
പഞ്ചായത്തിന്റെ
തീരുമാനം
അംഗീകരിക്കാത്ത
ഉദ്യോഗസ്ഥരുടെ പേരില്‍
നടപടി സ്വീകരിക്കുമോ;
(ഇ)
വാടകകുടിശ്ശിക
കൊടുക്കാത്തതുമൂലം
പലിശയിനത്തില്‍
പഞ്ചായത്തിനുണ്ടായ
നഷ്ടം, ഉത്തരവാദികളായ
ഉദ്യോഗസ്ഥരില്‍ നിന്ന്
വസൂലാക്കുമോ?
ഫറോക്ക്
പൊതു ശ്മശാനം കെെയ്യേറ്റം
3954.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫറോക്ക്
മുന്‍സിപ്പാലിറ്റി വക
പൊതു ശ്മശാനം
കെെയ്യേറിയതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
ഗാര്‍ഹിക
ആവശ്യങ്ങള്‍ക്കായി കുഴല്‍
കിണര്‍ നിർമ്മാണം
3955.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷിക -ഗാര്‍ഹിക
ആവശ്യങ്ങള്‍ക്കായി
കുഴല്‍ കിണര്‍
നിര്മ്മിക്കുന്നതിനിള്ള
അനുമതി നല്‍കുന്നതിന്
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങള്‍ക്ക്
നിബന്ധനയോ, വിലക്കോ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത് ചട്ട
പ്രകാരമാണ്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
കാര്‍ഷിക
-ഗാര്‍ഹിക ആവശ്യത്തിന്
കുഴല്‍ കിണര്‍
കുഴിക്കുന്നതിന് ഭൂജല
വകുപ്പിന്റെ അനുമതി
വാങ്ങണമെന്നുള്ള
നിര്‍ദ്ദേശം പഞ്ചായത്ത്
വകുപ്പിന് സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
കാര്‍ഷിക
-ഗാര്‍ഹിക
ആവശ്യങ്ങള്‍ക്കായി
കുഴല്‍ കിണര്‍
കുഴിച്ചവര്‍ക്ക്
വെെദ്യുത കണക്ഷന്
ലഭിക്കുന്നതിന് പമ്പ്
ഹൗസിന് നമ്പര്‍
നല്കണമെങ്കില് ഭൂജല
വകുപ്പിന്റെ എന്‍. ഒ.
സി. ഹാജരാക്കണമെന്ന
നിര്‍ദ്ദേശം തദ്ദേശ
സ്വയം ഭരണ വകുപ്പിന്
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
(ഡി)
ഭൂജല
വകുപ്പിന്റെ അനുവാദം
ഇല്ലാതെ കാര്‍ഷിക
ഗാര്‍ഹിക
ആവശ്യങ്ങള്‍ക്കായി
കുഴല്‍ കിണര്‍
കുഴിച്ചവരുടെ
കാര്യത്തില്‍ പമ്പ്
ഹൗസിന് നമ്പര്‍ ഇട്ട്
കിട്ടുന്നതിന്
ഗുണഭോക്താക്കള്‍
ആരെയാണ് സമീപിക്കേണ്ടത്
എന്ന് വ്യക്തമാക്കാമോ;
(ഇ)
കുടിവെള്ളത്തിനും
കാര്‍ഷിക
ആവശ്യങ്ങള്‍ക്കും വായ്പ
എടുത്ത് കിണര്‍
കുഴിച്ചവര്‍ക്ക്
മാസങ്ങളോളം നിസാര
കാരണം പറഞ്ഞ്
കുടിവെള്ളം
നിഷേധിക്കുന്നവര്‍ക്കെതിരെ
എന്ത് നടപടിയാണ് ഇൗ
സര്‍ക്കാര്‍
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കായംകുളം
നഗരസഭയിലെ
മാലിന്യനിര്‍മ്മാര്‍ജ്ജനം
3956.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
നഗരസഭയിലെ
മാലിന്യനിര്‍മ്മാര്‍ജ്ജനവുമായി
ബന്ധപ്പെട്ട വിഷമതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കായംകുളം
നഗരസഭയില്‍ മാലിന്യ
സംസ്ക്കരണ പ്ലാന്റ്
സ്ഥാപിച്ച്
മാലിന്യങ്ങള്‍
തരംതിരിച്ച്
ശാസ്ത്രീയമായി
സംസ്ക്കരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍മാരുടെ ചുമതല
3957.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളിലെ
പദ്ധതി നിര്‍വ്വഹണ
ചുമതലകളില്‍ നിന്ന്
വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍മാരെ
ഒഴിവാക്കിയിട്ടുണ്ടോ;എങ്കില്‍
അതിനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
വില്ലേജ്
എക്സറ്റന്ഷന്
ഓഫീസര്‍മാരുടെ
ചുമതലകളെല്ലാം
അസിസ്റ്റന്റ്
സെക്രട്ടറിമാര്‍ക്കു
കൈമാറിയിട്ടുണ്ടോ;
എങ്കില്‍ വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍മാരെ എവിടെ
പുനര്വിന്യസിക്കാനാണുദ്ദേശിക്കുന്നത്;
(സി)
സംസ്ഥാനത്തെ
പഞ്ചായത്തുകളുടെയും
വി.ഇ.ഒ. മാരുടെയും
എണ്ണം വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ കാര്‍ഷിക
പഞ്ചായത്തുകള്‍
3958.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
പൊല്‍പ്പുള്ളി,
പെരുവമ്പ്,
നല്ലേപ്പിള്ളി,
എരുത്തിയാമ്പതി,
വടകരപ്പതി, പട്ടഞ്ചേരി,
പെരുമാട്ടി എന്നീ
പഞ്ചായത്തുകള്‍ 100
ശതമാനം കാര്‍ഷിക
പഞ്ചായത്തായതിനാല്‍
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നൂറ്
ശതമാനം കൃഷിയെ മാത്രം
ആശ്രയിക്കുന്ന
പഞ്ചായത്തുകള്‍ക്ക്
വികസനത്തിന് പ്രത്യേക
ഫണ്ട്
നീക്കിവെയ്ക്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
ഇതിനെക്കുറിച്ച്
പഠിക്കാന്‍ സംസ്ഥാന
പ്ലാനിംഗ് ബോര്‍ഡ്
നേതൃത്വത്തില്‍ ഒരു
കമ്മിറ്റിയെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
മേല്‍
പഞ്ചായത്തുകളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിന് ഫണ്ട്
കണ്ടെത്താന്‍ KIFBI
യില്‍ പ്രത്യേക
പ്രൊവിഷന്‍
ഉണ്ടാക്കാന്‍
ആലോചിക്കുമോ?
ബ്ലാേക്ക്
പഞ്ചായത്ത്
സെക്രട്ടറിമാരുടെ
ഒഴിവുകള്‍
3959.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ ഗ്രാമവികസന
വകുപ്പില്‍ എത്ര
ബ്ലാേക്ക് പഞ്ചായത്ത്
സെക്രട്ടറിമാരുടെ
ഒഴിവുകള്‍ നിലവിലുണ്ട്;
വിശദാംശം നല്‍കുമോ;
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ബ്ലാേക്ക്
പഞ്ചായത്ത്
സെക്രട്ടറിമാരുടെ
പ്രൊബേഷന്‍ കാലയളവ്
എത്രയാണെന്നറിയിക്കാമോ;
(സി)
2011
ജൂണ്‍ മുതല്‍ 2016
ഏപ്രില്‍ മാസം വരെ എത്ര
ബ്ലോക്ക് പഞ്ചായത്ത്
സെക്രട്ടറിമാരുടെ
പ്രൊബേഷന്‍ ഡിക്ലയര്‍
ചെയ്തിട്ടുണ്ട്;
ഇവരില്‍ ഓരോരുത്തരും
എത്ര കാലം ബ്ലോക്ക്
പഞ്ചായത്ത്
സെക്രട്ടറിമാരുടെ
തസ്തികയില്‍ സേവനം
പൂര്‍ത്തിയാക്കിയതിനു
ശേഷമാണ് അവരുടെ
പ്രൊബേഷന്‍
പൂര്ത്തീകരിച്ചിട്ടുളളതെന്നറിയിക്കാമോ?
ആസ്തികള്‍
അന്യാധീനപ്പെട്ട്
കിടക്കുന്നത് കണ്ടെത്തി
ആസ്തി റജിസ്റ്ററില്‍
ഉള്‍പ്പെടുത്തുന്നതിന്
3960.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ഉടമസ്ഥതയിലുള്ള പൊതു
കിണറുകള്‍
ഉള്‍പ്പെടെയുള്ള
ആസ്തികള്‍
അന്യാധീനപ്പെട്ട്
കിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആസ്തികള്‍ കണ്ടെത്തി
പഞ്ചായത്ത്
അധീനതയിലാക്കി ആസ്തി
റജിസ്റ്ററില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
കുടുംബശ്രീ
സി.ഡി.എസ്
ചെയര്‍പേഴ്സന്റെ
ഹോണറേറിയം, സി.ഡി.എസ്
അക്കൗണ്ടന്റുമാരുടെ
ശമ്പളം
3961.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം കുടുംബശ്രീ
സി.ഡി.എസ്
ചെയര്‍പേഴ്സന്റെ
ഹോണറേറിയം, സി.ഡി.എസ്
അക്കൗണ്ടന്റുമാരുടെ
ശമ്പളം എന്നിവയില്‍
കുടിശ്ശികയുണ്ടോയെന്നു
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍ കാരണം
വിശദമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഏത് ഫണ്ടില്‍ നിന്നാണ്
ഇവര്‍ക്ക് ഹോണറേറിയവും
ശമ്പളവും നല്‍കിയതെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
നിര്‍മ്മിക്കുന്ന
കെട്ടിടത്തിന് സ്റ്റോപ്പ്
മെമ്മോ
3962.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.യുടെ
ആസ്തിവികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
നിര്‍മ്മിക്കുന്ന
കെട്ടിടത്തിന്
സ്റ്റോപ്പ് മെമ്മോ
നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
സ്റ്റോപ്പ് മെമ്മോ
നല്‍കുന്നതിന്
സ്വീകരിച്ച കാരണവും
മാനദണ്ഡവും
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഡിപ്പോയില്‍ മുന്‍
എം.എല്‍.എ.യുടെ
നിര്‍ദ്ദേശാനുസരണം
ഫണ്ട് അനുവദിച്ച്
(എസ്.ഡി.എഫ്) കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നഗരസഭ നല്കിയ
അനുമതിയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
അനുമതിയ്ക്ക്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കുടുംബശ്രീ
മുഖേന നടപ്പിലാക്കുന്ന
പദ്ധതികള്‍
3963.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
മുഖേന ഇപ്പോള്‍
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്;
വിശദാംശം നല്‍കുമോ;
(ബി)
ആശ്രയ
പദ്ധതി
വിപുലീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ഭവനരഹിതരായ
ജനറല്‍ വിഭാഗക്കാരുടെ
അവസ്ഥ
3964.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-ലെ
ജാതി സെന്‍സസ്
അനുസരിച്ച് കേന്ദ്രഗവ:
നിര്‍ദ്ദേശപ്രകാരം
പി.എം.എ.വൈ പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ളതും
ഗ്രാമപഞ്ചായത്തുകളിലെ
2014-15 വരെയുള്ള
ഗുണഭോക്തൃ ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളവരുമായ
ജനറല്‍
വിഭാഗത്തില്‍പ്പെടുന്ന
ഭവനരഹിതരായവര്‍ക്ക്
വീടുകള്‍ ലഭിക്കാത്ത
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സാഹചര്യത്തില്‍ ഈ
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളതും
ജനറല്‍
വിഭാഗത്തില്പ്പെട്ടതുമായവരെ
സഹായിക്കുവാന്‍ സംസ്ഥാന
സര്‍ക്കാരിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുവാന്‍
സാധിക്കുമോ;
(സി)
തുലാവര്‍ഷകാലത്തിനു
മുമ്പായി പ്രസ്തുത
വിഭാഗത്തില്‍പ്പെടുന്നവരെ
സഹായിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്?
പഞ്ചായത്ത്
ഓഫീസുകളില്‍ നിന്ന്
പൊതുജനങ്ങള്‍ക്ക്
നല്കുന്ന സേവനങ്ങള്‍
3965.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പഞ്ചായത്ത് ഓഫീസുകളില്‍
നിന്ന്
പൊതുജനങ്ങള്‍ക്ക്
നല്കുന്ന സേവനങ്ങള്‍
കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
പ്രസ്തുത
സേവനങ്ങള്‍ ഓണ്‍ലൈന്‍
സേവനങ്ങളാക്കി
മാറ്റുന്നതിന്
സമയബന്ധിത നടപടികള്‍
സ്വീകരിക്കുമോ?
സ്വന്തമായി
വാഹനങ്ങളില്ലാത്ത
ഗ്രാമപഞ്ചായത്തുകള്‍
3966.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
വാഹനങ്ങളില്ലാത്ത എത്ര
ഗ്രാമപഞ്ചായത്തുകള്‍
സംസ്ഥാനത്തുണ്ട്;
(ബി)
ഈ
ഗ്രാമപഞ്ചായത്തുകളുടെ
പേര് വിവരം
ലഭ്യമാക്കുമോ;
(സി)
കഴിഞ്ഞ
വര്‍ഷം എത്ര
ഗ്രാമപഞ്ചായത്തുകള്‍
പുതിയ വാഹനം
വാങ്ങിയിട്ടുണ്ട്;
ഇതിനായി എത്ര രൂപ
മൊത്തം ചെലവഴിച്ചു;
(ഡി)
ഗ്രാമപഞ്ചായത്തില്‍
വാഹനങ്ങളുടെ
ഉപയോഗത്തിന് അതത്
ഗ്രാമപഞ്ചായത്തിന്റെ
മൊത്തം വിസ്തൃതിയുടെ
അടിസ്ഥാനത്തില്‍
ഏതെങ്കിലും തരത്തിലുളള
നിയന്ത്രണം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
2015-16
വര്‍ഷത്തില്‍
ഗ്രാമപഞ്ചായത്തുകളിലെ
വാഹനങ്ങളുടെ
ഇന്ധനത്തിന് ചെലവായ തുക
ജില്ല തിരിച്ച്
ലഭ്യമാക്കുമോ?
കുടുംബശ്രീ
പ്രവര്‍ത്തനങ്ങള്‍
3967.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതൊക്കെ
മേഖലകള്‍ക്കാണ്
കുടുംബശ്രീ ഊന്നല്‍
നല്‍കുന്നതെന്ന്
അറിയിക്കുമോ;
സംസ്ഥാനത്ത്
കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
വ്യാപിപ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
ഏതൊക്കെ
പുതിയ മേഖലകളിലേക്കാണ്
കുടുംബശ്രീ
പ്രവര്‍ത്തനങ്ങള്‍
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
കുടുംബശ്രീ
പ്രവര്‍ത്തനങ്ങളില്‍
ഏതെങ്കിലും
വിദേശരാജ്യങ്ങള്‍
താല്പര്യം
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പഞ്ചായത്ത്,
ഗ്രാമവികസന, നഗരവികസന
വകുപ്പുകളുടെ സംയോജനം
3968.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പഞ്ചായത്ത്,
ഗ്രാമവികസന, നഗരവികസന
വകുപ്പുകളെ
സംയോജിപ്പിച്ചുകൊണ്ട്
തദ്ദേശസ്വയംഭരണ വകുപ്പ്
എന്ന പേരില്‍ ഒറ്റ
വകുപ്പായി
മാറ്റുന്നതിന്
സര്‍ക്കാര്‍
നടപടികളാരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇങ്ങനെ
ഒറ്റ വകുപ്പാക്കി
മാറ്റുമ്പോള്‍ ഈ
വകുപ്പുകളില്‍
ഇപ്പോഴുള്ള
ജീവനക്കാര്‍ക്ക്
തങ്ങളുടെ
സീനിയോറിറ്റിയും
പ്രൊമോഷനുള്പ്പെടെയുള്ള
മറ്റ് സൗകര്യങ്ങളും
ഉറപ്പുവരുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുക എന്ന്
വിശദമാക്കാമോ?
അലക്ഷ്യമായി
മാലിന്യം
വലിച്ചെറിയുന്നതിനെതിരെ
നടപടി
3969.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജലാശയങ്ങളിലും
വഴിയോരങ്ങളിലും
പൊതുസ്ഥലങ്ങളിലും
അലക്ഷ്യമായി മാലിന്യം
വലിച്ചെറിയുന്നവര്‍ക്ക്
പിഴയും ശിക്ഷയും
നല്‍കുന്നതിന്
എന്തെങ്കിലും നിയമം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ ഏത്
വകുപ്പ് ഉദ്യോഗസ്ഥനാണ്
നടപടി
സ്വീകരിക്കേണ്ടതെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
2015 ജനുവരി മുതല്‍
2015 ഡിസംബര്‍ 31
വരെയുള്ള കാലയളവില്‍
അലക്ഷ്യമായി മാലിന്യം
വലിച്ചെറിഞ്ഞ എത്ര
പേര്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കാമോ?
സര്‍ക്കാര്‍
പുറംപോക്ക് ഭൂമിയിലെ
താമസക്കാര്‍ക്ക് വീട്ട്
നമ്പര്‍
3970.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പുറംപോക്ക് ഭൂമിയില്‍
താമസിക്കുന്ന നിരവധി
ആളുകള്‍ക്ക് വീട്ട്
നമ്പര്‍ കിട്ടാത്തതു
കൊണ്ട്, റേഷന്‍
കാര്‍ഡ്, വൈദ്യുതി
കണക്ഷന് തുടങ്ങിയ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പരിഹാര
നടപടി സ്വീകരിക്കുമോ ?
(ബി)
ഇത്തരം വീടുകള്‍ക്ക്
വൈദ്യുതി കണക്ഷനും,
റേഷന്‍ കാര്‍ഡും
ലഭിക്കുന്നതിനു വേണ്ടി
താല്കാലിക മായ വീട്ട്
നമ്പര്‍
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
കാസര്‍ഗോഡ്
ജില്ലിയില്‍ തദ്ദേശസ്വയംഭരണ
വകുപ്പിനു കീഴിലുള്ള
ഓഫീസുകള്‍
3971.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലിയില്‍
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴില്‍ എത്ര
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഏതൊക്കെ
ഓഫീസുകളാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഇൗ
ഓഫീസുകളില്‍ നിലവില്‍
എത്ര തസ്തികകള്‍
സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും
ഇതില്‍ എത്ര സ്ഥിര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
തസ്തിക
സൃഷ്ടിക്കപ്പെടാതെ
താല്‍ക്കാലിക/ദിവസവേതന/കരാര്‍
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന എത്ര
പേരുണ്ടെന്നും ഇതില്‍
വര്‍ഷങ്ങളായി ജോലി
ചെയ്യുന്ന എത്ര
പേരുണ്ടെന്നും തസ്തിക
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
റിട്ടയര്‍
ചെയ്തിട്ടും
താല്‍ക്കാലിക/ദിവസവേതന/കരാര്‍
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന എത്ര
പേരുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
സ്ഥിരം
ഒഴിവുകളില്‍
വര്‍ഷങ്ങളായി
താല്‍ക്കാലികമായി ജോലി
ചെയ്തുവരുന്ന എത്ര
പേരുണ്ടെന്നും ഏതൊക്കെ
തസ്തികകയിലാണെന്നും
വ്യക്തമാക്കുമോ?
നായ്ക്കളുടെ
കടിയേറ്റവര്ക്കുളള
വാക്സിന്
3972.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നായ്ക്കളുടെ
കടിയേറ്റവര്‍ക്ക്
സര്‍ക്കാര്‍
ആശുപത്രികളില്‍
വാക്സിനുകള്‍
ഉള്‍പ്പെടെ
ഏര്‍പ്പെടുത്തുന്ന
കാര്യം
ഉറപ്പുവരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മുച്ചക്രവാഹന
വിതരണം
3973.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്ഥാപനങ്ങള്‍ വഴി
ഭിന്നശേഷിയുള്ളവര്‍ക്ക്
മുച്ചക്രവാഹനം വിതരണം
ചെയ്യുന്നതിന്
ഡ്രൈവിംഗ് ലൈസന്‍സ്
നിര്‍ബന്ധമാക്കിക്കൊണ്ടുളള
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
സ്വന്തമായി
മുച്ചക്രവാഹനമുള്ളവര്ക്ക്
മാത്രമേ ഡ്രൈവിംഗ്
ലൈസന്‍സ്
നല്‍കുകയുള്ളുവെന്ന
മോട്ടോര്‍ വാഹന
വകുപ്പിന്റെ നിബന്ധന
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
വാഹനം വിതരണം
ചെയ്യുന്നതിന് മുമ്പ്
തന്നെ ലൈസന്‍സ്
നിര്‍ബന്ധമാക്കുന്നത് ഈ
പദ്ധതിയെ പ്രതികൂലമായി
ബാധിക്കുന്നതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനും
പദ്ധതി കാര്യക്ഷമമായി
നടപ്പിലാക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വര്‍ദ്ധിച്ചു
വരുന്ന പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
3974.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വര്‍ദ്ധിച്ചു
വരുന്ന പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
നിയന്ത്രിക്കുന്നതിനും
സംസ്കരിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
സാമൂഹികക്ഷേമ
പെന്ഷന് വിതരണം
3975.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സാമൂഹികക്ഷേമ പെന്ഷന്
ഗുണഭോക്താക്കള്‍ക്കെല്ലാം
പെന്ഷന് വിതരണം
നടത്താന്‍ ഈ
സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇനി ഏകദേശം എത്ര
ഗുണഭോക്താക്കള്‍ക്ക്
പെന്ഷന്
നല്‍കാനുണ്ടെന്ന്
അറിയിയ്ക്കുമോ;
(സി)
പെന്ഷന്
വിതരണം യഥാസമയം
നടത്താന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കുമോ;
(ഡി)
പെന്ഷന്
വിതരണം നടത്തുന്നതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും സര്‍വ്വെ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ യഥാസമയം
പൂര്‍ത്തിയാക്കാന്‍
കഴിയാത്തത്
എന്തുകൊണ്ട്?
സാമൂഹ്യക്ഷേമ
പെന്‍ഷനുകള്‍
T 3976.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സാമൂഹ്യക്ഷേമ
പെന്‍ഷനുകള്‍
നല്‍കുന്നതിനായി എത്ര
കോടി രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
ജില്ല തിരിച്ചുള്ള
കണക്ക് വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍ അധികാരം
ഒഴിയുമ്പോള്‍
ക്ഷേമപെന്‍ഷനുകള്‍
ഓരോന്നും എത്ര മാസത്തെ
കുടിശ്ശിക
ഉണ്ടായിരുന്നു;വിശദാംശങ്ങള്‍
അറിയിക്കാമോ?
മുനിസിപ്പല്‍
ജീവനക്കാരുടെ വിന്യാസം
3977.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
മുനിസിപ്പാലിറ്റിയില്‍
ഇപ്പോഴും പഞ്ചായത്ത്
വകുപ്പിന് കീഴിലുള്ള
ജീവനക്കാരാണ് ജോലി
ചെയ്യുന്നത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുനിസിപ്പല്‍
ജീവനക്കാരുടെ വിന്യാസം
നടത്തുന്നതില്‍
നേരിടുന്ന തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ജനകീയാസൂത്രണം
രണ്ടാം ഘട്ടം
3978.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനകീയാസൂത്രണം രണ്ടാം
ഘട്ടം ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്
നടപ്പാക്കുന്നതിന്
ഏതെല്ലാം മേഖലകളെ
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നു;
(സി)
ഇതിനായി
പദ്ധതികള്‍ക്ക് രൂപം
നല്‍കാനുദ്ദേശിക്കുന്നുണ്ടോ;
വിവരിക്കുമോ?
പത്മനാഭസ്വാമി
ക്ഷേത്ര പരിസരത്തെ
അനധികൃത നിര്‍മ്മിതികള്‍
3979.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ
പത്മനാഭസ്വാമിക്ഷേത്ര
കോമ്പൗണ്ടില്‍ നിന്നും
നൂറുമീറ്റര്‍ വരെ
വരുന്ന പരിധിയിലുള്ള
അനധികൃത
നിര്‍മ്മിതികളുടെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ;
(ബി)
ഈ
പരിധിക്കുള്ളില്‍
ഗോഡൗണുകള്‍ക്കും കച്ചവട
സ്ഥാപനങ്ങള്‍ക്കും
തിരുവനന്തപുരം
കോര്പ്പറേഷന് അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
സ്ഥാപനങ്ങള്‍ക്കാണെന്ന
വിശദവിവരം നല്‍കാമോ;
(സി)
ഇത്തരം
സ്ഥാപനങ്ങള്‍
അനധികൃതമായി ഈ
പരിധിക്കുള്ളില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
ക്ഷേത്ര
സുരക്ഷയെ കരുതി
ഇക്കാര്യത്തില്‍
സംയുക്ത പരിശോധന
നടത്താന്‍ ഒരു ടീമിനെ
നിയോഗിക്കുമോ?
തിരുവനന്തപുരം
നഗരത്തിലെ പാര്‍ക്കിംഗ്
സൗകര്യം
T 3980.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍ ഏതൊക്കെ
റോഡുകളാണ് പാര്‍ക്കിംഗ്
സൗകര്യം ഏര്‍പ്പെടുത്തി
മാതൃകാ
റോഡുകളാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
പാര്‍ക്കിംഗ്
ഫീസിനത്തില്‍
സെപ്റ്റംബര്‍ മുപ്പത്
വരെ എത്ര തുക പിരിഞ്ഞ്
കിട്ടിയിട്ടുണ്ട്; ഓരോ
തരം വാഹനങ്ങളുടെ
പാര്‍ക്കിംഗ് ഫീസും
അനുവദിക്കപ്പെട്ട
സമയവും വിശദമാക്കുമോ;
(സി)
ഏതൊക്കെ
വാഹനങ്ങളെയാണ്
പാര്‍ക്കിംഗ് ഫീസ്
നല്കുന്നതില് നിന്നും
ഒഴിവാക്കിയിട്ടുള്ളത്;
(ഡി)
സര്‍ക്കാര്‍/പൊതുമേഖലാ
സ്ഥാപനങ്ങളുടെ
വാഹനങ്ങള്‍ക്ക് ഇളവ്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ പാര്‍ക്ക്
ചെയ്യുന്നതില്‍ ഏറെയും
ഇത്തരം
വാഹനങ്ങളാകുമ്പോള്‍
വരുമാനത്തില്‍
ഉണ്ടാകുന്ന ഭീമമായ
നഷ്ടം നികത്തുന്നത് ഏത്
വിധത്തിലാണെന്ന്
വ്യക്തമാക്കുമോ?
അക്രമകാരികളായ
നായ്ക്കളെ ഷെല്‍ട്ടറുകളില്‍
പാര്‍പ്പിക്കാന്‍ നടപടി
3981.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര തെരുവുനായ്ക്കള്‍
ഉണ്ടാകും എന്നാണ്
കണക്കാക്കിട്ടുള്ളത്;
ഇവയുടെ ആണ്-പെണ്
തിരിച്ച കണക്ക്
ലഭ്യമാണോ;
(ബി)
അക്രമകാരികളായ
നായ്ക്കളെ
വന്ധീകരിക്കുന്നതിനായിട്ടുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(സി)
അക്രമകാരികളായ
നായ്ക്കളെ പ്രത്യേക
ഷെല്‍ട്ടറുകളില്‍
പാര്‍പ്പിയ്ക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സഹായത്തോടെ നടപടി
സ്വീകരിയ്ക്കുമോ; ഇതു
സംബന്ധിച്ച ഏതെങ്കിലും
വിലയിരുത്തലുകള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം എന്താണ്;
വ്യക്തമാക്കുമോ?
കെട്ടിടങ്ങള്‍
വാടകയ്ക്ക് കൊടുക്കുന്നതു
സംബന്ധിച്ചുളള പരാതികള്‍
3982.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരസഭകളുടെ
കെട്ടിടങ്ങള്‍
വാടകയ്ക്ക്
കൊടുക്കുന്നതു
സംബന്ധിച്ച് ധാരാളം
പരാതികള്‍
ഉയര്‍ന്നുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാടക
നിയന്ത്രണ നിയമത്തിന്റെ
വ്യവസ്ഥകള്‍ തെറ്റിച്ച്
മുനിസിപ്പല്‍
സെക്രട്ടറിമാരും
ഉദ്യാഗസ്ഥരും
ക്രമവിരുദ്ധമായി
നടത്തുന്ന ഇടപാടുകള്‍
ഗൗരവമായി കാണുമോ;
എങ്കില്‍ ഇതു
സംബന്ധിച്ച് എന്തു
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
കരാര്‍
വെയ്ക്കാത്ത കടമുറിക്ക്
വാടക നല്‍കണമെന്ന
നഗരസഭാ സെക്രട്ടറിയുടെ
അഭിപ്രായത്തോട്
സര്‍ക്കാര്‍
യോജിക്കുന്നുണ്ടോ; ഇതു
സംബന്ധിച്ച് വന്ന പരാതി
(786918/16/MLSGD)
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധമായി എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കുമോ?
ഭവനനിര്‍മ്മാണ
പദ്ധതികളില്‍ തുക
ലഭ്യമാക്കുന്നതിന് നടപടി
3983.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ.എം.എസ്.
ഭവനപദ്ധതിയുടെ യൂണിറ്റ്
കോസ്റ്റ്
എത്രയാണെന്നും, ഇതിന്റെ
മുന്‍കാലപ്രാബല്യം
എന്ന് മുതലാണെന്നും
വ്യക്തമാക്കുമോ;
(ബി)
എം.എന്‍.
ലക്ഷം വീട്
ഗുണഭോക്താക്കള്‍ക്കും ഈ
മുന്‍കാലപ്രാബല്യം
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനുവേണ്ട നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇ.എം.എസ്.
ഭവനപദ്ധതിയില്‍
മേല്‍ക്കൂരവരെ
പൂര്‍ത്തിയാക്കിയവര്‍ക്ക്
അവസാനഗഡു നല്കുവാനുള്ള
ഉത്തരവ് എം.എന്‍. ലക്ഷം
വീട്
ഗുണഭോക്താക്കള്‍ക്കും
ബാധകമാക്കിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
എം.എന്‍. ലക്ഷം വീട്
ഗുണഭോക്താക്കള്‍ക്കു
കൂടി ആയത്
ബാധകമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
കരുനാഗപ്പള്ളി
നഗരപരിധിയില്‍
ശൗചാലയങ്ങളുടെ കുറവ്
3984.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നഗരപരിധിയില്‍ പൊതു
ശൗചാലയങ്ങളുടെ കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കരുനാഗപ്പള്ളി
നഗരത്തില്‍ സ്ത്രീ
സൗഹൃദ ശൗചാലയങ്ങള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
വിവിധ
ആവശ്യങ്ങള്‍ക്കായി
കരുനാഗപ്പള്ളിയില്‍
എത്തുന്നവര്‍ക്ക്
ഉപകാരപ്രദമായ രീതിയില്‍
ഹെെടെക് ശൗചാലയങ്ങള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
പ്രോജക്ടുകള്‍
സമര്‍പ്പിക്കാത്ത
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
3985.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പഞ്ചായത്തുകളും
മുനിസിപ്പാലിറ്റികളും
കോര്‍പ്പറേഷനുകളും
ഉണ്ടെന്ന് ജില്ല
തിരിച്ചുള്ള കണക്കു
വ്യക്തമാക്കുമോ; ഓരോ
സ്ഥാപനത്തിലും ഉള്ള
തസ്തികകളുടെ എണ്ണവും
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുകയാണെങ്കില്‍
എത്ര കാലമായി
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
വാര്‍ഷിക
പദ്ധതികള്‍ക്കു
അംഗീകാരം നേടാനുള്ള
സമയപരിധി
അവസാനിച്ചപ്പോള്‍
പ്രോജക്ടുകള്‍
സമര്‍പ്പിക്കാത്ത എത്ര
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ഉണ്ട്;
ജില്ല തിരിച്ചുള്ള
കണക്കു നല്‍കാമോ;
(സി)
പ്രോജക്ടുകള്‍
സമര്‍പ്പിക്കാത്ത
സ്ഥാപനങ്ങളുടെ പദ്ധതി
വിഹിതം
വെട്ടിക്കുറയ്ക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനു
സ്വീകരിക്കുന്ന
മാനദണ്ഡം എന്താണ്;
(ഡി)
പല
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും
ആവശ്യത്തിനു
ഉദ്യോഗസ്ഥരില്ലാത്തതാണു്
പ്രോജക്ടുകള്‍
തയ്യാറാക്കുന്നത്
വൈകാന്‍ ഇടയാക്കിയതെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏത്
തരത്തിലുള്ള
പ്രതിവിധികളാണുദ്ദേശിക്കുന്നത്?
നഗരസഭകളുടെയും
ഗ്രാമപഞ്ചായത്തുകളുടെയും
വികസനത്തിന്
ആവിഷ്ക്കരിച്ച പദ്ധതികള്‍
3986.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരസഭകളുടെയും,
ഗ്രാമപഞ്ചായത്തുകളുടെയും
പശ്ചാത്തല സൗകര്യ
വികസനത്തിന്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍ എന്തെല്ലാം;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
നഗരസഭകളായ പയ്യോളി,
കൊയിലാണ്ടി എന്നിവയുടെ
പശ്ചാത്തല സൗകര്യ
വികസനത്തിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം പദ്ധതികള്‍;
വിശദാംശം ലഭ്യമാക്കാമോ?
പഞ്ചായത്തുകളെ
മുനിസിപ്പാലിറ്റികളാക്കുന്ന
നടപടി
3987.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളെ
മുനിസിപ്പാലിറ്റികളാക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
നിലവിലുള്ള
മുനിസിപ്പാലിറ്റികളുടെ
എണ്ണമെത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
പുതുതായി
മുനിസിപ്പാലിറ്റികളാക്കാനുദ്ദേശിക്കുന്ന
പഞ്ചായത്തുകള്‍
ഏതൊക്കെയെന്ന്
അറിയിക്കുമോ?
ഇന്‍ഫര്‍മേഷന്‍
കേരള മിഷനിലെ
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
3988.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇന്‍ഫര്‍മേഷന്‍
കേരള മിഷനിലെ
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
നിര്‍ണ്ണയിക്കുന്നതിന്
ഗവണ്മെന്റ് കമ്മറ്റിയെ
നിയോഗിച്ചിരുന്നുവോ;
ഉണ്ടെങ്കില്‍
കമ്മറ്റിയിലെ അംഗങ്ങള്‍
ആരൊക്കെ ആയിരുന്നു; ഈ
കാര്യത്തില്‍
ഗവണ്മെന്റ് എടുത്ത
തീരുമാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴിലുള്ള
തസ്തികകളെ കോമണ്‍
സര്‍വ്വീസായി
സംയോജിപ്പിക്കുന്ന നടപടി
3989.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴിലുള്ള
വിവിധ തസ്തികകളെ കോമണ്‍
സര്‍വ്വീസായി
സംയോജിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇത്
പ്രാവര്‍ത്തികമാക്കുന്നതിന്
എന്തെല്ലം നടപടികളാണ്
കൈക്കൊള്ളുന്നത്;
വിവരിക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
വകുപ്പിലെ ഇപ്പോഴുള്ള
എന്‍ജീനീയറിംഗ്
വിഭാഗത്തിന് എന്തെല്ലാം
മാറ്റങ്ങളാണ്
ഇതനുസരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
വകുപ്പുമായി ബന്ധപ്പെട്ട
ഉദ്യോഗസ്ഥ അഴിമതി
3990.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
പി.ടി. തോമസ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പുമായി
ബന്ധപ്പെട്ട ഉദ്യോഗസ്ഥ
അഴിമതി അറിയിക്കുവാന്‍
ജനങ്ങള്‍ക്ക്
എന്തെങ്കിലും സംവിധാനം
ഒരുക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
നഗരസഭകളിലും,
മുന്‍സിപ്പാലിറ്റികളിലും
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട അപേക്ഷകള്‍
തീര്‍പ്പാക്കുന്നതില്‍
അനാവശ്യമായ കാലതാമസം
വരുത്തി അഴിമതിക്ക്
കളമൊരുക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
അഴിമതികള്‍
അവസാനിപ്പിക്കുവാന്‍ ഇൗ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഓഫീസുകളിലെ
അഴിമതി
3991.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ഓഫീസുകളില്‍ അഴിമതി
ഉള്ളതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ വിപത്ത്
ഇല്ലായ്മ ചെയ്യാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുജനങ്ങള്‍ക്ക്
പരാതികളും അഴിമതിയുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍
സര്‍ക്കാറിന്റെ
ശ്രദ്ധയില്‍
കൊണ്ടുവരാന്‍
ഇപ്പോഴുള്ള
മാര്‍ഗ്ഗങ്ങളും
സംവിധാനങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ; ഈ
സംവിധാനങ്ങള്‍ക്ക്
കൂടുതല്‍ പ്രായോഗികത
വരുത്താന്‍ നടപടികള്‍
സ്വീകരിക്കുമോ;
(സി)
സര്‍ട്ടിഫിക്കറ്റുകള്‍ക്കും
മറ്റാവശ്യങ്ങള്‍ക്കുമായി
ജനങ്ങള്‍ അകാരണമായി
പലവട്ടം ഓഫീസുകള്‍
കയറിയിറങ്ങേണ്ട സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള
കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ
എന്നും പ്രതിവിധികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ പൊതു
സര്‍വ്വീസ്
3992.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി രൂപീകരിച്ച
നഗരസഭകള്‍ക്ക് ആവശ്യമായ
തസ്തികകള്‍ സൃഷ്ടിച്ചത്
നടപ്പില്‍
വരുത്തിയിട്ടുണ്ടോ;
ഇവയോടനുബന്ധിച്ച് എത്ര
പോസ്റ്റുകള്‍ നിലവില്‍
വന്നു; ഇവയുടെ
പ്രമോഷന് പോസ്റ്റുകള്‍
നികത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
പുതുതായി
രൂപീകരിച്ച നഗരസഭകളില്‍
ഇപ്പോള്‍ ജോലിചെയ്യുന്ന
പഞ്ചായത്ത് ജീവനക്കാരെ
അവരവരുടെ
മാതൃവകുപ്പുകളില്‍
തിരികെ അയയ്ക്കുമോ; ഇതു
സംബന്ധിച്ച്
ഉണ്ടായിരിക്കുന്ന
അവ്യക്തത
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
നഗരസഭാ
ജീവനക്കാരെ പുതുതായി
രൂപീകൃതമായ നഗരസഭകളില്‍
എന്നേക്കു വിന്യസിക്കും
എന്നറിയിക്കാമോ;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ പൊതു
സര്‍വ്വീസ് എന്ന ആശയം
അംഗീകരിച്ചിട്ടുണ്ടോ;
ആയതിന്റെ പുരോഗതി
വ്യക്തമാക്കാമോ; ഇതു
സംബന്ധിച്ചുണ്ടായിട്ടുള്ള
കാലതാമസം എന്തെന്ന്
അറിയിക്കാമോ;
പൊതുസര്‍വ്വീസ്
എന്നേക്ക് നിലവില്‍
വരും എന്നറിയിക്കാമോ?
പെര്‍ഫോര്‍മന്‍സ്
ഓഡിറ്റ്
3993.
ശ്രീ.പി.
ഉണ്ണി
,,
ഡി.കെ. മുരളി
,,
യു. ആര്. പ്രദീപ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമ
പഞ്ചായത്തുകളുടെയും
മുനിസിപ്പാലിറ്റികളുടെയും
കോര്‍പ്പറേഷനുകളുടെയും
സേവനങ്ങളും ചുമതലകളും
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
പരാതികള്‍
പരിഹരിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
പെര്‍ഫോര്‍മന്‍സ്
ഓഡിറ്റ് സംവിധാനം
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതുവരെ
ഏതെല്ലാം ജില്ലകളിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ഏതെല്ലാം വര്‍ഷങ്ങളിലെ
പെര്‍ഫോര്‍മന്‍സ്
ഓഡിറ്റ്
നടത്തിയിട്ടുണ്ടെന്ന
വിവരം ലഭ്യമാണോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
നിയമാനുസരണമല്ലാതെ
പ്രവര്‍ത്തിക്കുന്ന
കെട്ടിടം
3994.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ ചെറായി
പള്ളിപ്പുറം
ഗ്രാമപഞ്ചായത്തില്‍
നിയമാനുസരണമല്ലാതെ
പണിതിട്ടുള്ള ഒരു
കെട്ടിടം
പൊളിക്കുന്നതിനു വേണ്ടി
'ടി 'പഞ്ചായത്തില്‍
നിന്നും B 11092/15
KPBR 2011CRZ എന്ന
നമ്പറില്‍ ഉത്തരവ്
ഇറക്കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ കെട്ടിടം പൊളിച്ചു
മാറ്റിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
പൊളിച്ചുമാറ്റാത്തതിന്റെ
കാരണം വിശദമാക്കുമോ;
(സി)
ആലപ്പുഴ
ജില്ലയില്‍ അരൂര്‍
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
മലബാര്‍ പാലസ് എന്ന
ഹോട്ടലിന്റെ
പ്രവര്‍ത്തനം
നിര്‍ത്തിവയ്ക്കാന്‍
ഉത്തരവ്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഉണ്ടെങ്കില്‍
ഈ സ്ഥാപനം ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍
ഏതടിസ്ഥാനത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സര്‍ട്ടിഫിക്കറ്റുകള്‍
മലയാളത്തില്‍
നല്‍കുന്നതിന് നടപടി
3995.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
അനുവദിക്കുന്ന വിവിധതരം
സര്‍ട്ടിഫിക്കറ്റുകള്‍
നിലവില്‍ ഇംഗ്ലീഷിലും
മലയാളത്തിലും
നല്‍കുന്നുണ്ട്
എന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ട്ടിഫിക്കറ്റുകളെല്ലാം
മലയാളത്തില്‍
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
നിലത്തെഴുത്താശാന്മാരുടെ
ഗ്രാന്റ് തുക
3996.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്ന്
നിലത്തെഴുത്താശാന്മാര്ക്ക്
പ്രതിമാസം ഗ്രാന്റായി
നല്കി വരുന്ന 500 രൂപ
1000 രൂപയായി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ് II
തസ്തിക
3997.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സിപ്പല്‍
കോമണ്‍ സര്‍വ്വീസിലെ
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
II തസ്തികയിലേക്ക്,
കേരള സര്‍ക്കാര്‍
നേരിട്ട് നടത്തുന്ന
ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ കോഴ്സ്
കഴിഞ്ഞവരെ പി.എസ്.സി
പരിഗണിക്കാതിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കാമോ?
ഇടുക്കി ജില്ലയിലെ വി.ഇ.ഒ.
മാരുടെ ഒഴിവുകള്‍
3998.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍മാരുടെ എത്ര
ഒഴിവുകള്‍ ഇടുക്കി
ജില്ലയില്‍
നിലവിലുണ്ട്;
(ബി)
ഈ
ഒഴിവുകള്‍
നികത്തുന്നതിനായി
വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍മാരുടെ റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
എങ്കില്‍ ഈ ലിസ്റ്റ്
എന്നാണ് നിലവില്‍
വന്നത്; നാളിതുവരെ എത്ര
പേര്‍ക്ക് നിയമനം
നല്കുകയുണ്ടായി എന്നിവ
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(സി)
വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍മാരുടെ
ട്രെയിനിംഗ് പിരീയഡ്
ഡ്യൂട്ടിയായി
പരിഗണിക്കുന്നുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
മറ്റു വകുപ്പുകളിലെ
വിവിധ തസ്തികകളില്‍
നിന്നും വിടുതല്‍
വാങ്ങി വി.ഇ.ഒ. ആയി
നിയമിക്കപ്പെടുന്നവര്‍ക്ക്
ട്രെയിനിംഗ് പീരിയഡില്‍
എന്തെങ്കിലും
ആനുകൂല്യങ്ങള്‍
നിഷേധിക്കപ്പെടുന്നുണ്ടോ;
ഇവരുടെ ട്രെയിനിംഗ്
പീരിയഡ് ഡ്യൂട്ടിയായി
പരിഗണിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
വി.ഇ.ഒ.മാരുടെ
പ്രീ സര്‍വ്വീസ്
ട്രെയിനിംഗ്
3999.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പിലെ
വി.ഇ.ഒ.മാരുടെ പ്രീ
സര്‍വ്വീസ് ട്രെയിനിംഗ്
എന്നു മുതലാണ് ഇന്‍
സര്‍വ്വീസ്
ആക്കിയിട്ടുള്ളതെന്നും,
അതിന്‍പ്രകാരം
സ്പെഷ്യല്‍ റൂളില്‍
ഭേദഗതി
വരുത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
സ്പെഷ്യല്‍ റൂള്‍
അനുസരിച്ച് നിയമനം
ലഭിച്ച
വി.ഇ.ഒ.മാര്‍ക്ക് ഇൗ
ആനുകൂല്യം
അനുവദിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ആനുകൂല്യം ഇവര്‍ക്കു
കൂടി
ബാധകമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വികസന
പരിശീലന കേന്ദ്രങ്ങളുമായി
ബന്ധപ്പെട്ട തസ്തികകള്‍
4000.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വികസന
പരിശീലന കേന്ദ്രങ്ങളിലെ
തസ്തികകള്‍ക്കായി
സ്പെഷ്യല്‍ റൂള്‍
നിലവിലുണ്ടോ; എങ്കില്‍
ഏതെല്ലാം
തസ്തികകള്‍ക്കാണ്
സ്പെഷ്യല്‍ റൂള്‍
ഉളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്പെഷ്യല്‍
റൂള്‍ പ്രകാരം എത്ര
എക്സ്റ്റെന്ഷന്
എഡ്യുക്കേഷന്‍ ലക്
ചറര്‍ ഗ്രേഡ് II
തസ്തികകള്‍ ഉണ്ടെന്നും
ഇവയില്‍ എത്ര ഒഴിവുകള്‍
ഉണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
ഒഴിവുകള്‍
ഉണ്ടെങ്കില്‍
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
തൊഴിലുറപ്പ്
പദ്ധതി
4001.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
തൊഴിലുറപ്പ്
പദ്ധതിയില്‍ ജോലി
ചെയ്യുന്ന
തൊഴിലാളികള്‍ക്ക്
കേന്ദ്ര സര്‍ക്കാരിന്റെ
പുതുക്കിയ
മാനദണ്ഡത്തിലെ
അപാകതകള്‍ മൂലം 100
തൊഴില്‍ദിനങ്ങള്‍ പോലും
ലഭ്യമാകുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
അപാകത മറികടക്കാനും 100
തൊഴില്‍ദിനങ്ങളെങ്കിലും
ഉറപ്പാക്കാനും
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
കേരളത്തില്‍ ശരാശരി
എത്ര തൊഴില്‍
ദിനങ്ങളാണ് ഈ
വിഭാഗത്തില്‍
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
4002.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
പ്രകാരം അവിദഗ്ദ്ധ
തൊഴിലാളികള്‍ക്ക്
പ്രതിദിനം എത്ര രൂപയാണ്
വേതനമായി നല്‍കുന്നത്;
ഇപ്പോള്‍ നല്‍കിവരുന്ന
തുക
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
എങ്കില്‍
വേതന വര്‍ദ്ധനവിന് ഏത്
തീയതി മുതല്‍ മുന്‍കാല
പ്രാബല്യം നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
ചേരി
നിര്‍മ്മാര്‍ജ്ജനത്തിന്
കര്‍മ്മപരിപാടി
4003.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേരി
നിര്‍മ്മാര്‍ജ്ജനത്തിന്
കര്‍മ്മപരിപാടി
രൂപപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
സമയബന്ധിതമായി
പ്രസ്തുത പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
ആക്ഷന്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
നല്‍കുമോ?
ജില്ലാ
ആസൂത്രണ കമ്മിറ്റികള്‍
4004.
ശ്രീ.കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍ത്തലാക്കിയ ജില്ലാ
ആസൂത്രണ കമ്മിറ്റികള്‍
വീണ്ടും
ആരംഭിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനാഗ്രഹിക്കുന്നത്;
വിവരിക്കുമോ;
(സി)
എന്തെല്ലാം
അധികാരങ്ങളാണ് ജില്ലാ
ആസൂത്രണ കമ്മിറ്റിക്ക്
നല്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ഫ്ലാറ്റ്
സമുച്ചയങ്ങളുടെ
നിര്‍മ്മിതി
4005.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
,,
സി.മമ്മൂട്ടി
,,
പി.കെ.കുഞ്ഞാലിക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗരങ്ങളില്‍ വന്‍കിട
ഫ്ലാറ്റ്
സമുച്ചയങ്ങളുടെ
നിര്‍മ്മിതി
വര്‍ദ്ധിച്ചുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫ്ലാറ്റുകളുടെ
പരമാവധി ഉയരം
സംബന്ധിച്ച് നിയമം
പ്രാബല്യത്തിലുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ആവശ്യമായ
ശുദ്ധജലവിതരണ ശൃംഖല,
ഡ്രെയിനേജ് സംവിധാനം,
വൈദ്യുതി വിതരണ
സംവിധാനം, ഗതാഗത
സൗകര്യം എന്നിവ
കാര്യക്ഷമമായിട്ടില്ലാത്ത
മേഖലകളിലെ വന്‍കിട
ഫ്ലാറ്റുകള്‍
തദ്ദേശവാസികളുടെ പരിമിത
അടിസ്ഥാന
സൗകര്യങ്ങള്‍ക്കുപോലും
ഹാനികരമാവുന്ന അവസ്ഥ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ ഫ്ലാറ്റു
നിര്‍മ്മാണ വ്യവസ്ഥകള്‍
പരിഷ്കരിക്കാനും,
കര്‍ശനമാക്കാനും
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ആറ്റുകാല്‍
ടൗണ്‍ഷിപ്പ്
T 4006.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ ബഡ്ജറ്റില്‍
ആറ്റുകാല്‍
ടൗണ്‍ഷിപ്പിന്
വകയിരുത്തിയിട്ടുള്ള
തുക എത്ര എന്ന്
വ്യക്തമാക്കാമോ;
(ബി)
ടൗണ്‍ഷിപ്പിന്റെ
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കുകയുണ്ടായോ;
എങ്കില്‍ ഇതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കുമോ
;
(സി)
മണക്കാട്
- ചിറമുക്ക്, മണക്കാട്
- കൊഞ്ചിറവിള,
ചിറമുക്ക് - അമ്പലത്തറ
റോഡ് വൈഡെനിങ്ങിന്
ട്രിഡ ഡീറ്റെയില്‍ഡ്
പ്രോജക്ട്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുകയുണ്ടായോ;
അതിന് ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഏതു വരെയായി;
(ഡി)
ആറ്റുകാല്‍
ടൗണ്‍ഷിപ്പിന്
ബജറ്റില്‍
വകയിരുത്തിയിട്ടുള്ള
തുക വെറും പ്രഖ്യാപനം
മാത്രമായി
മാറാതിരിക്കുന്നതിന്
ട്രിഡ സമര്‍പ്പിച്ച
മേല്‍പ്പറഞ്ഞ റോഡ്
വീതികൂട്ടുന്നതുമായി
ബന്ധപ്പെട്ട വര്‍ക്കിന്
പ്രസ്തുത ബഡ്ജറ്റ് തുക
വിനിയോഗിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
ന്യൂനപക്ഷ
ക്ഷേമ കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
4007.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എ.എം. ആരിഫ്
,,
എ. പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ന്യൂനപക്ഷ ക്ഷേമ
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോ;
(ബി)
പ്രസ്തുത
കോര്പ്പറേഷന് മുഖേന
എന്തെല്ലാം ധനസഹായമാണ്
വിതരണം ചെയ്തു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
നിര്‍ധനരുടെയും
വിധവകളുടെയും ചികിത്സ,
പെണ്മക്കളുടെ വിവാഹം,
വിദ്യാഭ്യാസം, തൊഴില്‍
തുടങ്ങിയ
ആവശ്യങ്ങള്‍ക്കായി
എന്തെല്ലാം ധനസഹായം
അനുവദിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കേരള
വഖഫ് ബോര്‍ഡില്‍ ഷിയാ
വിഭാഗത്തിന്റെ പ്രതിനിധി
4008.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
വഖഫ് ബോര്‍ഡിലെ
അംഗങ്ങള്‍ ആരെല്ലാമാണ്;
അംഗങ്ങളെ
തെരഞ്ഞെടുക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
നിലവിലുളള അംഗങ്ങള്‍
ഏതെല്ലാം വിഭാഗങ്ങളെ
പ്രതിനിധീകരിച്ചാണ്
തെരഞ്ഞെടുക്കപ്പെട്ടത്;വിശദമാക്കുമോ;
(ബി)
കേന്ദ്ര
നിയമമനുസരിച്ച് കേരള
വഖഫ് ബോര്‍ഡില്‍ ഷിയാ
വിഭാഗത്തിന്റെ
പ്രതിനിധി വേണമെന്ന
വ്യവസ്ഥയുണ്ടോ;
എങ്കില്‍ ഇപ്പോള്‍
ആരാണ് പ്രസ്തുത
വിഭാഗത്തെ
പ്രതിനിധീകരിക്കുന്നത്;
(സി)
ഷിയാ
വിഭാഗത്തിന് നിലവില്‍
പ്രതിനിധി ഇല്ലെങ്കില്‍
ആയത് ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
വഖഫ്
ബോര്‍ഡിന്റെ
ആനുകൂല്യങ്ങള്‍
4009.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുസ്ലീം
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്ക് വഖഫ്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നിലവില്‍
ലഭ്യമാകുന്നത്;
വിവരിക്കുമോ;
(ബി)
പുതിയ
പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
ഹജ്ജ്
കമ്മിറ്റിക്ക് ഗ്രാന്റ്
4010.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഹജ്ജ്കമ്മിററി മുഖേന
പോകുന്ന ഹാജിമാര്‍ക്ക്
എന്തെങ്കിലും തുക
സൗജന്യമായി നേരിട്ട്
നല്കുന്നുണ്ടോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാന ഹജ്ജ്
കമ്മിറ്റിക്ക്
ഏതെങ്കിലും ഗ്രാന്റ്
നല്കുന്നുണ്ടോ;
(സി)
ഹജ്ജിന്
സബ് സിഡി എന്ന നിലയില്‍
ഹാജിമാര്‍ക്ക് നേരിട്ട്
ഏതെങ്കിലും ആനുകൂല്യം
നല്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?