മുണ്ടക
നെല്‍കൃഷി
3845.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
തീരദേശങ്ങളിലെ ഓരുജലം
കയറുന്ന പ്രദേശങ്ങളിലെ
നീര്ത്തടങ്ങളില്
മുണ്ടകനെല്ല് കൃഷി
ചെയ്യുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഓരു
ജലത്തില്‍ വളരുന്നതിന്
ശേഷിയുള്ള മുണ്ടക
നെല്‍വിത്ത്
കേരളത്തിന്റെ വിത്ത്
ശേഖരത്തില്‍
സൂക്ഷിച്ചിട്ടുണ്ടോ;
കര്ഷക്രക്ക് ഈ വിത്ത്
ലഭിക്കുന്നതിനുള്ള
സൗകര്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(സി)
കേരളത്തിന്റെ
പൈതൃക
സമ്പത്തുകളിലൊന്നായ
മുണ്ടക വിത്തുകള്‍
കര്‍ഷകര്‍ക്ക്
ലഭിക്കുന്നതിനും
ആയതിന്റെ കൃഷി
വ്യാപിപ്പിക്കുന്നതിനും
പ്രത്യേക പദ്ധതികള്‍
നടപ്പിലാക്കുമോ;
വിശദീകരിക്കുമോ?
ചാത്തന്‍കാവ് പ്രദേശത്തെ വാഴ
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
3846.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
കൃഷിഭവന് പരിധിയിലുള്ള
ചാത്തന്‍കാവ്
പ്രദേശത്തെ
കൃഷിക്കാരുടെ
പതിനായിരത്തിലധികം
വരുന്ന വാഴകള്‍ 2014 ലെ
കാലവര്‍ഷക്കെടുതിയില്‍
നശിച്ചുപോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൃഷിക്കാര്‍ക്ക്
നഷ്ടപരിഹാരം
ലഭ്യമാക്കുന്നതിനുള്ള
അപേക്ഷയില്‍ എന്ത്
തീരുമാനമാണ്
എടുത്തിട്ടുള്ളത്;
(സി)
ലക്ഷങ്ങളുടെ
നഷ്ടം സംഭവിച്ച
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
ലഭ്യമാക്കുന്നതില്‍
കാലതാമസം വന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
വിഷയത്തില്‍ എപ്പോള്‍
നഷ്ടപരിഹാരം
ലഭ്യമാക്കുമെന്ന്
അറിയിക്കുമോ?
'ഇക്കോ
ഷോപ്പുകള്‍' വഴി വിഷരഹിത
പച്ചക്കറി
3847.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ആന്‍സലന്‍
,,
ആന്റണി ജോണ്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷരഹിത
പച്ചക്കറി
ലഭ്യമാക്കുകയെന്ന
ലക്ഷ്യത്തോടെ 'ഇക്കോ
ഷോപ്പുകള്‍'
ആരംഭിച്ചിട്ടുണ്ടോ;
(ബി)
വെള്ളായണി
കാര്‍ഷിക കോളേജ്
ലബോറട്ടറിയില്‍
നടത്തിയ കീടനാശിനി
വിഷാംശ പരിശോധനയില്‍
ഇക്കോ ഷോപ്പുകളില്‍
നിന്നും ശേഖരിച്ച
പച്ചക്കറികളില്‍
വിഷാംശം
കണ്ടെത്താത്തതിനെ
തുടര്‍ന്ന് ഇവ
വിഷരഹിതമെന്ന്
വ്യക്തമാക്കുന്ന
ഉല്‍പ്പന്ന പരിശോധനാ
സാക്ഷ്യപത്രം
ലഭിച്ചിട്ടുണ്ടോ;
(സി)
ഇക്കോ
ഷോപ്പുകളുടെ ഗുണഫലം
കൂടുതല്‍ ആളുകളില്‍
എത്തിയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
മാളുകളിലും
ഹെെപ്പര്‍
മാര്‍ക്കറ്റുകളിലും
ജെെവപച്ചക്കറിയെന്ന
പേരില്‍
വില്ക്കുന്നവയില്
പലതിലും വിഷാംശം
കണ്ടെത്തിയിട്ടുണ്ടെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇത്
പരിഹരിയ്ക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ജൈവ
പഴം-പച്ചക്കറികള്‍ക്ക്
അമിതവില
3848.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
,,
ഹൈബി ഈഡന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
പഴം-പച്ചക്കറികള്‍ക്ക്
ഉപഭോക്താക്കളില്‍
നിന്നും സ്വകാര്യ
കച്ചവടക്കാര്‍ അമിതവില
ഈടാക്കുന്നതായ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതൊഴിവാക്കുന്നതിനായി
കൃഷിവകുപ്പിന്റെ
നേതൃത്വത്തില്‍ എല്ലാ
താലൂക്കാസ്ഥാനങ്ങളിലും
ജൈവ പഴം-പച്ചക്കറി
വിപണന കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കേരള
അഗ്രോ ഇന്‍ഡസ്ട്രീസ്
കോര്പ്പറേഷന് (കെയ്ക്കോ)
പുനരുദ്ധാരണം
3849.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
അഗ്രോ ഇന്‍ഡസ്ട്രീസ്
കോര്പ്പറേഷന്
പുനരുദ്ധാരണത്തിനായി 4
കോടി രൂപ സാമ്പത്തിക
സഹായം നല്‍കുന്നത്
സംബന്ധിച്ച ഫയലില്‍
(No.22856/P43S 2014,
dt 5.8.14) സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സാമ്പത്തിക സഹായം
കെയ്ക്കോയ്ക്ക്
നല്കാന് നടപടികള്‍
സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
വകുപ്പുകള്‍ക്ക്
കീഴിലുള്ള വിവിധ
പദ്ധതികള്‍
നടപ്പിലാക്കുന്നതിനുള്ള
നോഡല്‍ ഏജന്‍സിയായി
കെയ്കോയെ
പ്രഖ്യാപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കേരള
അഗ്രോ ഇന്‍ഡസ്ട്രീസ്
കോര്പ്പറേഷന് (കെയ്കോ)
ജീവനക്കാരുടെ ശമ്പള
പരിഷ്ക്കരണം
3850.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
അഗ്രോ ഇന്‍ഡസ്ട്രീസ്
കോര്പ്പറേഷന്
ജീവനക്കാരുടെ ശമ്പള
പരിഷ്ക്കരണത്തിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
പ്രഖ്യാപിക്കുന്ന ഡി.എ.
അതത് സമയത്ത് കെയ്കോ
ജീവനക്കാര്‍ക്കും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കെയ്കോ
ഡയറക്ടര്‍ ബോര്‍ഡ്
പുനഃസംഘടിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ആത്മ
കേരളയുടെ പദ്ധതി
പ്രവര്‍ത്തനങ്ങള്‍
3851.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ആത്മ
(Agriculture
Technology Management
Agency) കേരളയുടെ
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക ഏതെല്ലാം
ഇനത്തില്‍
ചെലവിട്ടിട്ടുണ്ടെന്ന
വിവരം പദ്ധതി തിരിച്ച്
ജില്ലാടിസ്ഥാനത്തിലുള്ള
വാര്‍ഷിക വിവരങ്ങള്‍
സഹിതം അറിയിക്കാമോ;
(ബി)
എത്ര
തുക സംസ്ഥാന
സര്‍ക്കാര്‍/കേന്ദ്ര
സര്‍ക്കാര്‍
അനുവദിച്ചിട്ടുണ്ടായിരുന്നുവെന്നുള്ള
വിവരം പദ്ധതി തിരിച്ച്
ജില്ലാടിസ്ഥാനത്തില്‍
അറിയിക്കാമോ?
കൃഷി
വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ സ്ഥാപനങ്ങള്‍
3852.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് കൃഷി വകുപ്പിന്
കീഴിലുള്ള ഏതൊക്കെ
പൊതുമേഖലാ
സ്ഥാപനങ്ങളാണ്
ലാഭത്തില്‍
പ്രവര്‍ത്തിച്ചതെന്നും
ഏതൊക്കെയാണ്
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചതെന്നും
വ്യക്തമാക്കുമോ;
(ബി)
സാമ്പത്തിക
വര്‍ഷാടിസ്ഥാനത്തില്‍
ഓരോ സ്ഥാപനത്തിന്റെയും
ലാഭ-നഷ്ട തുക
വിശദമാക്കുമോ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളെ
ലാഭകരമാക്കി
മാറ്റുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദീകരിക്കുമോ?
കൃഷി
വകുപ്പില്‍ പുതിയ
നിയമനിര്‍മ്മാണം
3853.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പില്‍ പുതിയ
നിയമങ്ങളോ, നിയമ
ഭേദഗതികളോ
കൊണ്ടുവരാനുള്ള
നിര്‍ദ്ദേശം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ബി)
ഈ
വിഷയത്തിന്മേല് കോടതി
നിര്ദ്ദേശങ്ങളെന്തെങ്കിലുമുണ്ടോ;
ഉണ്ടെങ്കില്‍ അവ
വ്യക്തമാക്കാമോ?
കൃഷി
വകുപ്പിന്റെ ആന്വല്‍ ഒാഡിറ്റ്
റിപ്പോര്‍ട്ട്
3854.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന് കീഴില്‍
ആന്വല്‍ ഒാഡിറ്റ്
റിപ്പോര്‍ട്ട്
തയ്യാറാക്കി
സമര്പ്പിയ്ക്കുവാന്
വ്യവസ്ഥ ചെയ്തിട്ടുള്ള
സ്ഥാപനങ്ങളോ ഏജന്‍സികളോ
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
രണ്ടു
വര്‍ഷത്തിലധികമായി
ആന്വല്‍ ഒാഡിറ്റ്
റിപ്പോര്‍ട്ട്
തയ്യാറാക്കി
സമര്‍പ്പിയ്ക്കാത്ത
സ്ഥാപനങ്ങളോ ഏജന്‍സികളോ
നിലവിലുണ്ടോ; വിശദാംശം
അറിയിക്കുമോ;
(സി)
ആന്വല്‍
ഒാഡിറ്റ്
റിപ്പോര്‍ട്ടുകള്‍
യഥാസമയം തയ്യാറാക്കി
സമര്പ്പിയ്ക്കുവാന്
നടപടി സ്വീകരിക്കുമോ?
ഹരിതം
പദ്ധതി
3855.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജക മണ്ഡലത്തിലെ
തരിശുഭൂമി
കൃഷിയോഗ്യമാക്കുന്നതിന്
വിഭാവനം ചെയ്തിട്ടുള്ള
ഹരിതം പദ്ധതി
വിജയപ്രദമാക്കുന്നതിന്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കൃഷി
വകുപ്പിന്റെ കീഴിലുള്ള
വിവിധ ഏജന്‍സികളുടെയും
സ്ഥാപനങ്ങളുടെയും
ഏകോപനവും പിന്തുണയും ഈ
പദ്ധതിയുടെ വിജയത്തിന്
ഉറപ്പ് വരുത്തുമോ;
(സി)
ഇത്തരം
നൂതന പദ്ധതികളുടെ
നിര്‍വ്വഹണം
പ്രോത്സാഹിപ്പിക്കുന്നതിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് അധിക
പദ്ധതി വിഹിതം
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
തരിശു
കിടക്കുന്ന പാടശേഖരം
3856.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി
പഞ്ചായത്തിലെ
തണ്ണീര്‍ക്കായല്‍
പാടശേഖരം 40 വര്‍ഷമായി
തരിശു കിടക്കുകയാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
തൃശൂര്‍
പ്രിന്‍സിപ്പല്‍
അഗ്രികള്‍ച്ചറല്‍
ഓഫീസറുടെ നിര്‍ദ്ദേശ
പ്രകാരം പ്രസ്തുത
പാടശേഖരം കൃഷിക്ക്
അനുയോജ്യമാക്കാനായ
വിധം
തയ്യാറാക്കിയിട്ടുളള
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പാടശേഖരത്തില്‍ കൃഷി
ഇറക്കുന്നതിനാവശ്യമായ
പശ്ചാത്തല
സൗകര്യങ്ങള്‍ക്കായി
സഹായം നല്കാന്
തയ്യാറാകുമോ?
കര്‍ഷക
ആത്മഹത്യ
3857.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍ 2011-16
കാലയളവില്‍ എത്ര
കര്‍ഷകര്‍ ആത്മഹത്യ
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;ആത്മഹത്യയുടെ
കാരണം
കണ്ടെത്തിയിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
ഈ
കുടുംബങ്ങളുടെ
സമാശ്വാസത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
വയനാട്
ജില്ലയിലെ കര്‍ഷക കടാശ്വാസ
കമ്മീഷന് ധനസഹായം
3858.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക കടാശ്വാസ
കമ്മീഷന് മുഖേന
2011-16 കാലയളവില്‍
വയനാട് ജില്ലയില്‍ എത്ര
കര്‍ഷകര്‍ക്ക് ധനസഹായം
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം ഇനി
എത്ര അപേക്ഷകര്‍ക്ക്
ധനസഹായം നല്കാന്
ബാക്കിയുണ്ട്;
(സി)
ഈയിനത്തില്‍
ജില്ലയിലെ സഹകരണ
സ്ഥാപനങ്ങള്‍ക്ക് എത്ര
തുക
അനുവദിച്ചിട്ടുണ്ടെന്നും
കുടിശ്ശികയുണ്ടോയെന്നും
വ്യക്തമാക്കുമോ?
നെല്ല്
വര്‍ഷാചരണം
3859.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
വര്‍ഷം ആചരിക്കാന്‍
സംസ്ഥാന സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നെല്ലുല്‍പ്പാദന
വളര്‍ച്ച ലക്ഷ്യമാക്കി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്ന
പദ്ധതികള്‍ എന്തെല്ലാം;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മഴയുടെ
അപര്യാപ്തത
3860.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
ടി. വി. ഇബ്രാഹിം
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന മഴയുടെ
അപര്യാപ്തത കാര്‍ഷിക
മേഖലയെ ഏതുവിധത്തില്‍
ബാധിക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഈ
പ്രതിഭാസം കാര്‍ഷിക
വിളകളുടെ വളര്‍ച്ചയെ
ദോഷകരമായി
ബാധിക്കുമെന്ന
വിദഗ്ദ്ധരുടെ അഭിപ്രായം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
എങ്കില്‍
കാര്‍ഷിക വിളകളെ
രക്ഷിക്കാനുള്ള
എന്തെല്ലാം
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുമെന്നറിയിക്കുമോ?
കൊച്ചി
പുതുവൈപ്പിനില്‍ കണ്ടെയ്നര്‍
പ്രൈവറ്റ് സ്റ്റേഷന്
3861.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
പുതുവൈപ്പിനില്‍
കണ്ടെയ്നര്‍ പ്രൈവറ്റ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പദ്ധതി
എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ജൈവകൃഷി
3862.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഗുണഭോക്താക്കള്‍ക്ക്
ജൈവകൃഷി
ഉല്‍പ്പന്നങ്ങളെ
തിരിച്ചറിഞ്ഞ് ഉറപ്പു
വരുത്തുന്നതിനും,
കൃത്രിമം
തടയുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
ആലപ്പുഴ
ജില്ലയിലെ പച്ചക്കറി
ഉൽപ്പാദനം
3863.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
ഓണക്കാലത്തെ ഉത്പാദനം
അടിസ്ഥാനമാക്കിയ കണക്ക്
പ്രകാരം ആലപ്പുഴ
ജില്ലയില്‍ ഏറ്റവുമധികം
പച്ചക്കറി
ഉത്പാദിപ്പിച്ച
നിയോജകമണ്ഡലം, ബ്ലോക്ക്
പഞ്ചായത്ത്,
ഗ്രാമപഞ്ചായത്തുകള്‍
എന്നിവ ഏതൊക്കെയെന്ന്
അറിയിക്കാമോ; വിശദവിവരം
ലഭ്യമാക്കുമോ?
കേരഫെഡ്
വഴി വെര്‍ജിന്‍ വെളിച്ചെണ്ണ
ഉല്‍പ്പാദനം
3864.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
കേരഫെഡിന്റെ
പുരോഗതിക്കായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരഫെഡ്
വഴി പച്ചത്തേങ്ങയില്‍
നിന്ന് വെര്‍ജിന്‍
വെളിച്ചെണ്ണ
ഉല്‍പ്പാദനം
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
വെര്‍ജിന്‍
വെളിച്ചെണ്ണ
ഉല്‍പ്പാദിപ്പിക്കാനുള്ള
സംവിധാനങ്ങള്‍
നിലവിലുണ്ടോ;ഇല്ലെങ്കില്‍
ഇവ സ്ഥാപിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
നാളികേര
സംഭരണ കേന്ദ്രങ്ങള്‍
3865.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേര
കര്‍ഷകര്‍ നേരിടുന്ന
വിലത്തകര്‍ച്ചയെ
പ്രതിരോധിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളില്‍
സര്‍ക്കാര്‍ നാളികേര
സംഭരണ കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
നിലവില്‍
നാളികേര സംഭരണ
കേന്ദ്രങ്ങള്‍ ഇല്ലാത്ത
പഞ്ചായത്തുകളില്‍ സംഭരണ
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
നാളികേര
സംഭരണം
3866.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളികേരത്തിന്റെ
വിലക്കുറവ് മൂലം കേര
കര്‍ഷകര്‍
അനുഭവിക്കുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നാളികേരം
സംഭരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
ഫാമിംഗ് കോര്‍പ്പറേഷനിലെ
അഴിമതി
3867.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻ
സർക്കാരിന്റെ കാലത്ത്
സംസ്ഥാന ഫാമിംഗ്
കോര്‍പ്പറേഷനില്‍
വ്യാപകമായി അഴിമതി
നടന്നിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാന
ഫാമിംഗ്
കോര്‍പ്പറേഷനില്‍
അഴിമതി നടന്നിട്ടുണ്ട്
എന്ന് ചൂണ്ടിക്കാട്ടി
പരാതികള്‍ എന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
അപ്രകാരം
പരാതികള്‍
ലഭിച്ചിട്ടുണ്ടെങ്കില്‍
ഇതിന്മേല്
തുടര്‍നടപടികള്‍
എന്തെങ്കിലും
കൈക്കൊണ്ടിട്ടുണ്ടോ;എങ്കിൽ
വിശദാംശം അറിയിക്കുമോ;
(ഡി)
സംസ്ഥാന
ഫാമിംഗ്
കോര്‍പ്പറേഷനിലെ
അഴിമതിയുമായി
ബന്ധപ്പെട്ട് വകുപ്പ്
തലത്തിലോ അല്ലാതെയോ
എന്തെങ്കിലും അന്വേഷണം
നടക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
വിഷാംശം
കലര്‍ന്ന പഴം,പച്ചക്കറികള്‍
3868.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത് വിഷാംശം
കലര്‍ന്ന
പഴം,പച്ചക്കറികളുടെ
ഉല്പാദനവും വില്പനയും
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇവയുടെ ഉല്പാദനവും
വിതരണവും തടയുന്നതിന്
നിലവില്‍
സംവിധാനങ്ങളുണ്ടോയെന്ന്
വിശദമാക്കാമോ;
ഇല്ലെങ്കില്‍
സംവിധാനങ്ങള്‍
ആവിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇതരസംസ്ഥാനങ്ങളില്‍
നിന്ന് ഇത്തരം
പച്ചക്കറികളുടെ
സംസ്ഥാനത്തേക്കുള്ള
കടന്നുവരവും വില്പനയും
തടയുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ ?
വിഷരഹിത
പച്ചക്കറി കൃഷിയുടെ വ്യാപനം
3869.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിഷരഹിത പച്ചക്കറി
കൃഷിയുടെ
വ്യാപനത്തിനായി ഇതിനകം
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
മൊത്തം ആവശ്യത്തിന്റെ
എത്ര ശതമാനം
പച്ചക്കറിയാണ് ഇപ്പോള്‍
സംസ്ഥാനത്ത്
ഉൽപ്പാദിപ്പിക്കുന്നത്;
(സി)
ദിനംപ്രതി
ശരാശരി എത്ര ടണ്‍
പച്ചക്കറികളാണ് ഇതര
സംസ്ഥാനങ്ങളില്‍
നിന്നും
കേരളത്തിലെത്തുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
സബ്സിഡി
നിരക്കില്‍ കുമ്മായം
3870.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോള്‍
നിലങ്ങളില്‍ കൃഷി
ആരംഭിക്കാന്‍ പോകുന്ന
സന്ദര്‍ഭത്തില്‍ കൃഷി
ഭൂമിയിലെ അമ്ലരസം
കുറയ്ക്കുന്നതിന്
കുമ്മായം
അനിവാര്യമാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പകുതി
വിലയ്ക്ക് ലഭിച്ചു
കൊണ്ടിരുന്ന കുമ്മായം
ഇത്തവണ
ലഭിക്കുന്നതിനാവശ്യമായ
സ്കീം-പേപ്പര്‍ കൃഷി
ഭവനുകളില്‍
ലഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
കര്‍ഷകര്‍ക്ക് സബ്സിഡി
നിരക്കില്‍ കുമ്മായം
അടിയന്തരമായി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
നീരയുടെ
നിര്‍മ്മാണവും വിപണനവും
3871.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീരയുടേയും
നീരയില്‍ നിന്ന്
ഉല്‍പ്പാദിപ്പിക്കുന്ന
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങളുടെയും
നിര്‍മ്മാണവും വിപണനവും
ലക്ഷ്യമിട്ട് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
എത്ര നീര പ്ലാന്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നീര ഉല്‍പ്പന്നങ്ങളുടെ
വില
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
200 ml നീര പാക്കറ്റ്
180 ml ആയി
കുറച്ചിട്ടും വില
കുറയ്ക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വാമനപുരം
നിയോജക മണ്ഡലത്തില്‍ കൃഷി
വകുപ്പ് ആരംഭിച്ച പദ്ധതികള്‍
3872.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
2015-16 സാമ്പത്തിക
വര്‍ഷത്തില്‍ കൃഷി
വകുപ്പ് ആരംഭിച്ച പുതിയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ 2016-17
വര്‍ഷത്തില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പില്‍ വരുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
3873.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ എന്തെല്ലാം
കാര്യങ്ങളാണ് കമ്മീഷന്
മുഖേന നടപ്പിലാക്കി
വരുന്നത്;
(ബി)
ഭാവിയില്‍
ഒരു കര്ഷകന് പോലും
ആത്മഹത്യ
ചെയ്യാതിരിയ്ക്കുന്നതിനായി
കമ്മീഷന്റെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം നല്‍കുമോ?
കാര്‍ഷിക
മേഖലയില്‍ ചെറുകിട വ്യവസായം
ആരംഭിക്കുന്നതിന് സഹായം
3874.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാര്‍ഷിക
മേഖലയില്‍ ചെറുകിട
വ്യവസായം
ആരംഭിക്കുന്നതിന്
സര്‍ക്കാരില്‍ നിന്ന്
ലഭിക്കുന്ന സഹായങ്ങള്‍
എന്തെല്ലാമാണ്.
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
ഒല്ലൂര്‍
മണ്ഡലത്തിലെ കൃഷി ഓഫീസുകളിലെ
ഒഴിവുകള്‍
3875.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
കൃഷി വകുപ്പിന്റെ എത്ര
ഓഫീസുകള്‍ ഉണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഓഫീസുകളില്‍ കൃഷി
ഓഫീസര്‍മാരുടെയും കൃഷി
അസിസ്റ്റന്റുമാരുടെയും
എത്ര തസ്തികകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തസ്തികകളില്‍ നിലവില്‍
ഒഴിവുകള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
നികത്താനുള്ള നടപടി
സ്വീകരിക്കുമോ?
വിഷലിപ്ത
പച്ചക്കറികള്‍
തിരിച്ചയയ്ക്കാന്‍ നടപടി
3876.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതരസംസ്ഥാനങ്ങളില്‍
നിന്നു വരുന്ന
പച്ചക്കറികള്‍
വിഷവിമുക്തമാണ്
എന്നുറപ്പ്
വരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
അയല്‍
സംസ്ഥാനങ്ങളില്‍ നിന്നു
വരുന്ന പച്ചക്കറികള്‍,
പരിശോധനയില്‍
വിഷലിപ്തമാണ് എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍,
അവ
തിരിച്ചയയ്ക്കുന്നതുള്പ്പെടെയുളള
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ?
കാര്‍ഷിക
കര്‍മ്മസേനകള്‍
3877.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് കാര്‍ഷിക
മേഖലയില്‍ എത്ര
കാര്‍ഷിക
കര്‍മ്മസേനകള്‍
പ്രവര്‍ത്തിച്ചുവന്നിട്ടുണ്ട്
എന്നുള്ള വിവരം ജില്ല
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
കൃഷി
ഭവനുകള്‍ വഴിയാണോ
ഇവയുടെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട തുക
ചെലവഴിച്ചിട്ടുള്ളത്;
(സി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
കാര്‍ഷിക കര്‍മ്മസേനയെ
ഉപയോഗപ്പെടുത്തി
കാര്‍ഷിക മേഖലയില്‍
നടത്തിയിട്ടുണ്ടെന്നുള്ള
വിവരം വിശദമാക്കുമോ;
(ഡി)
കാര്‍ഷിക
കര്‍മ്മസേനയുടെ
പ്രവര്‍ത്തനത്തിനായി
എത്ര തുക
ഏതെല്ലാമിനത്തില്‍
ചെലവഴിച്ചിട്ടുണ്ടെന്നുള്ള
വിവരം ജില്ല തിരിച്ച്
വാര്‍ഷികാടിസ്ഥാനത്തില്‍
കൃഷിഭവനുകളുടെ വിവരം
സഹിതം ലഭ്യമാക്കുമോ?
പെരിങ്ങമല
ബനാന നഴ്സറി
3878.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
പെരിങ്ങമല ബനാന നഴ്സറി,
ജില്ലാ കൃഷിത്തോട്ടം
എന്നീ ഫാമുകളില്‍ എത്ര
തൊഴിലാളികളാണ് ഇപ്പോള്‍
ജോലിചെയ്യുന്നത്;
വിശദമാക്കുമോ;
(ബി)
കാലാകാലങ്ങളില്‍
ഉണ്ടായിട്ടുള്ള ശമ്പള
പരിഷ്കരണം ഇവര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
(സി)
ശമ്പള
പരിഷ്കരണം സംബന്ധിച്ച്
എന്തെങ്കിലും പരാതി
നിലവിലുണ്ടോ;
വിശദമാക്കാമോ?
പൊക്കാളി
കൃഷി വികസനം
3879.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.ജെ. മാക്സി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊക്കാളി
കൃഷി
വികസിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തരിശായി
കിടക്കുന്ന പൊക്കാളി
പാടശേഖരങ്ങളില്‍
നെല്‍കൃഷി നടത്തുവാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
പൊക്കാളി
കൃഷി വികസന ഏജന്‍സിയുടെ
കീഴില്‍ എത്ര ഹെക്ടര്‍
പാടശേഖരങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഏജന്‍സിയുടെ 2011 -
2016 കാലയളവിലെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയായിരുന്നുവെന്ന്
വിശദീകരിക്കുമോ?
തൃശ്ശൂര്‍
ജില്ലയില്‍ തരിശ്ശിട്ട
നെല്‍പ്പാടങ്ങളില്‍ നെല്‍കൃഷി
3880.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍ തരിശ്ശിട്ട
നെല്‍പ്പാടങ്ങളില്‍
നെല്‍കൃഷി
പുനരാരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര ഏക്കര്‍
സ്ഥലത്താണ് നെല്‍കൃഷി
പുനരാരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പരമ്പരാഗത
വിത്തിനങ്ങള്‍
സംരക്ഷിക്കുന്നതിന് നടപടി
3881.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
ഉല്പാദനം
വര്‍ദ്ധിപ്പിക്കാനും
കൃഷി ലാഭകരമാക്കാനുമായി
അത്യുല്പാദന ശേഷിയുള്ള
വിത്തിനങ്ങള്‍
വികസിപ്പിച്ച് വ്യാപനം
ചെയ്യുമ്പോള്‍
പരമ്പരാഗത
വിത്തിനങ്ങള്‍ അന്യം
നിന്ന് പോകുന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവയെ
സംരക്ഷിക്കുന്നതിന്
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
എത്ര ഹെക്ടര്‍ സ്ഥലത്ത്
കരനെല്‍കൃഷി
ചെയ്യുന്നുണ്ടെന്ന
കണക്ക് വ്യക്തമാക്കുമോ;
കരനെല്‍കൃഷി ചെയ്യുന്ന
കര്‍ഷകര്‍ക്ക്
എന്തെങ്കിലും സഹായം
നല്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
എല്ലാ
പഞ്ചായത്തുകളിലും മണ്ണ്
പരിശോധനാ സംവിധാനം
ഏര്‍പ്പെടുത്തുമോ;
വിശദീകരിക്കാമോ?
പച്ചക്കറി
ശേഖരിക്കുന്നതിന് സ്ഥിരം
സംവിധാനം
3882.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ഓണക്കാലത്ത്
ചിലയിടങ്ങളില്‍
കര്‍ഷകര്‍ക്ക്
മുന്‍കൂര്‍ പണം നല്കി
കാര്‍ഷിക
ഉല്‍പ്പന്നങ്ങള്‍
കൃഷിയിടങ്ങളില്‍ നിന്ന്
നേരിട്ട് ശേഖരിച്ചതു
പോലെ ഉത്സവ സീസണുകള്‍
അല്ലാത്തപ്പോഴും
പച്ചക്കറി
ശേഖരിക്കുന്നതിന് ഒരു
സ്ഥിരം സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പരമ്പരാഗത
നെല്‍വിത്തിനങ്ങളുടെ സംരക്ഷണം
3883.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പരമ്പരാഗത
നെല്‍വിത്തിനങ്ങളായ
ഞവര, ഗന്ധകശാല,
ജീരകശാല, പൊക്കാളി
തുടങ്ങിയവ തിരികെ
കൊണ്ടുവരുന്നതിനും
ഇവയുടെ കൃഷി
വ്യാപിപ്പിക്കുന്നതിനുമായി
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്യുന്നുണ്ടോ;
(ബി)
അമൂല്യമായ
കിഴങ്ങുവര്‍ഗ്ഗങ്ങള്‍,
നാടന്‍ പച്ചക്കറികള്‍,
ഇലവര്‍ഗ്ഗങ്ങള്‍
എന്നിവയുടെ വിത്തിനങ്ങൾ
വിത്ത് ബാങ്കില്‍
സംരക്ഷിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
അന്യം
നിന്നു പോകുന്ന
വിത്തിനങ്ങള്‍
സംരക്ഷിച്ചു
സൂക്ഷിക്കുന്നവരെയും
കര്‍ഷക ക്ലബുകളെയും
പ്രോത്സാഹിപ്പിക്കുന്ന
തരത്തില്‍ എന്തെങ്കിലും
സഹായം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
മാവേലിക്കര
റൈസ് അഗ്രോപാര്‍ക്ക്
3884.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
ബജറ്റില്‍ പ്രഖ്യാപിച്ച
പ്രകാരമുള്ള റൈസ് അഗ്രോ
പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; പ്രസ്തുത
പാര്‍ക്ക് വേഗത്തില്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
തഴക്കരയിലെ
ജില്ലാ
കൃഷിത്തോട്ടത്തിന്റെ
ആകെ വിസ്തീര്‍ണ്ണം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
നിലവില്‍ എത്ര സ്ഥലത്ത്
കൃഷി
ചെയ്യുന്നുണ്ടെന്ന്
വിശദമാക്കാമോ; ഇവിടെ
പൂര്‍ണ്ണമായി കൃഷി
ചെയ്യാതിരിക്കുന്നതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ?
അട്ടപ്പാടി
ആദിവാസി മേഖലയില്‍
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്
നടത്തിയ പ്രവര്‍ത്തനങ്ങള്‍
3885.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സംസ്ഥാന
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് അട്ടപ്പാടി
ആദിവാസിമേഖലയില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയെന്നുളള വിവരം
വാര്‍ഷികാടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(ബി)
അനുബന്ധ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക
അനുവദിച്ചിട്ടുണ്ടായിരുന്നുവെന്നും
ആയതില്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നുമുളള
ഇനം തിരിച്ചുളള വിവരം
ഊര് തിരിച്ച്
വാര്‍ഷികാടിസ്ഥാനത്തില്‍
അറിയിക്കുമോ?
അട്ടപ്പാടി
മേഖലയില്‍ കാര്‍ഷിക
പ്രവര്‍ത്തനങ്ങള്‍
3886.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് അട്ടപ്പാടി
മേഖലയില്‍ എന്തെല്ലാം
കാര്‍ഷിക
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്നുള്ള
വിവരം അറിയിക്കുമോ;
(ബി)
കാര്‍ഷിക
പദ്ധതികള്‍ക്കായി എത്ര
തുക ചെലവിട്ടുവെന്ന
വിവരം പദ്ധതി തിരിച്ച്,
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(സി)
ഓരോ
പദ്ധതിയ്ക്കും ചെലവിട്ട
തുകയുടെ വിവരം ഇനം
തിരിച്ച് അറിയിക്കുമോ;
(ഡി)
മേല്‍
പദ്ധതികള്‍ക്കായി എത്ര
തുക സംസ്ഥാന
സര്‍ക്കാര്‍/ കേന്ദ്ര
സര്‍ക്കാര്‍
വകയിരുത്തിയിട്ടുണ്ടായിരുന്നുവെന്ന്
പദ്ധതി തിരിച്ച്
വെളിപ്പെടുത്താമോ;
(ഇ)
പ്രസ്തുത
കാര്‍ഷിക പദ്ധതികളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത്
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ വിഷലിപ്തമായ
പച്ചക്കറികളുടെയും
പഴവര്‍ഗ്ഗങ്ങളുടെയും
വില്പന
3887.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലേക്ക്
കര്‍ണ്ണാടകത്തില്‍
നിന്നും മറ്റും
വ്യാപകമായി
കൊണ്ടുവരുന്ന
വിഷലിപ്തമായ
പച്ചക്കറികളുടെയും
പഴവര്‍ഗ്ഗങ്ങളുടെയും
വില്പന തടയാനും ഇവ
പരിശോധിക്കാനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവ
പരിശോധിച്ച്
തിരിച്ചയയ്ക്കാനും
നിരോധിക്കാനും
നടപടികളുണ്ടാകുമോ?
ഒാണാട്ടുകര
പ്രദേശത്തെ തരിശായ
നെല്‍വയലുകള്‍
3888.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആലപ്പുഴ
ജില്ലയിലെ ഒാണാട്ടുകര
പ്രദേശത്ത്
നെല്‍വയലുകള്‍
തരിശായിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
ഭൂമികള്‍ കണ്ടെത്തി
കൃഷി
വ്യാപകമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കപ്പത്തോട്
സംരക്ഷിക്കുന്നതിന് പദ്ധതി
3889.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി -
കോടശ്ശേരി പരിയാരം
പഞ്ചായത്തുകളിലൂടെ
ഒഴുകുന്ന കപ്പത്തോട്
കുളവാഴകള്‍ നീക്കി,
കെട്ടി
സംരക്ഷിക്കുന്നതിനായി
കെ.എല്‍.ഡി.സി. മുഖേന
സര്പ്പിച്ചിട്ടുളള
പദ്ധതിയ്ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ അനുമതി
ലഭ്യമാക്കി നിര്‍മ്മാണം
ആരംഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
ഹോര്‍ട്ടികോര്‍പ്പിന്റെ
വില്പന കേന്ദ്രങ്ങള്‍
3890.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
ഹോര്‍ട്ടികോര്‍പ്പിന്റെ
എത്ര വില്പന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ
എവിടെയെല്ലാമാണെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേന്ദ്രങ്ങളുടെ
പ്രതിമാസ വരുമാനം
വെളിപ്പെടുത്തുമോ;
(സി)
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
പഞ്ചായത്തുകളില്‍
ഹോര്‍ട്ടികോര്‍പ്പിന്റെ
വില്പന കേന്ദ്രങ്ങള്‍
ഇല്ലാത്തിടങ്ങളില്‍ അവ
തുടങ്ങാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
രാസവളങ്ങള്‍
കര്‍ഷകര്‍ക്ക് ലഭിക്കുന്നതിന്
നടപടി
3891.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ജൈവകൃഷിയുടെ
വ്യാപനത്തിന്റെ ഭാഗമായി
ചില പഞ്ചായത്തുകളില്‍
അവലംബിക്കുന്ന
നയങ്ങളുടെ ഫലമായി
രാസവളങ്ങള്‍
ലഭ്യമല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തെങ്ങ്,
റബ്ബര്‍, നെല്ല്
തുടങ്ങിയ വിളകള്‍ക്ക്
രാസവളങ്ങള്‍
അത്യാവശ്യമാണെന്നിരിക്കെ
ആവശ്യമായ രാസവളങ്ങള്‍
കര്‍ഷകര്‍ക്ക്
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍
കേരളത്തില്‍
വിറ്റഴിക്കപ്പെട്ട
രാസവളങ്ങളുടെ അളവ്
വ്യക്തമാക്കുമോ?
ആലത്തൂരില്‍
ഹോര്‍ട്ടികോര്‍പ്പിന്റെ
വില്പനകേന്ദ്രങ്ങള്
3892.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
ഹോര്‍ട്ടികോര്‍പ്പിന്റെ
വില്പനകേന്ദ്രങ്ങള്
പ്രവര്‍ത്തിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നിയോജക മണ്ഡലത്തിലെ
പ്രധാന
പഞ്ചായത്തുകളിലെങ്കിലും
ഹോര്‍ട്ടികോര്‍പ്പിന്റെ
വിപണനകേന്ദ്രങ്ങള്‍
തുടങ്ങുന്നതിനുളള നടപടി
സ്വീകരിക്കുമോ?
വെജിറ്റബിള്‍
ആന്റ് ഫ്രൂട്ട്സ് പ്രൊമോഷന്
കൗണ്‍സില്‍
3893.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് അട്ടപ്പാടി
ആദിവാസി മേഖലയില്‍
വെജിറ്റബിള്‍ ആന്റ്
ഫ്രൂട്ട്സ് പ്രൊമോഷന്
കൗണ്‍സില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക
ഏതെല്ലാമിനത്തില്‍
ചെലവഴിച്ചിട്ടുണ്ടെന്ന
വിവരം വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഓരോ
പദ്ധതിക്കുമായി എത്ര
തുക
സര്‍ക്കാര്‍/കേന്ദ്രസര്‍ക്കാര്‍
വകയിരുത്തി
അനുവദിച്ചിട്ടുണ്ടായിരുന്നുവെന്നുള്ള
വിവരം ഇനം തിരിച്ച്
അറിയിക്കുമോ?
നബാര്‍ഡിന്റെ
കോഴിക്കോട് ജില്ലയിലെ പദ്ധതി
പ്രൊപ്പോസലുകള്‍
3894.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നബാര്‍ഡ്,
ആര്. ഐ. ഡി. എഫ് XXI
ല്‍ ഉള്‍പ്പെടുത്തി
കോഴിക്കോട് ജില്ലയില്‍
നടപ്പിലാക്കാന്‍
സമര്‍പ്പിക്കപ്പെട്ട
പദ്ധതി പ്രൊപ്പോസലുകള്‍
ഏതെല്ലാം; ഓരോ
പദ്ധതിയുടെയും വിശദാംശം
ലഭ്യമാക്കാമോ?
നെല്ലുല്പാദനം
3895.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
നിലവില്‍ എത്ര ടണ്‍
നെല്ല്
ഉത്പാദിപ്പിക്കുന്നുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
കുട്ടനാട്ടിലെ
നിരോധിത കീടനാശിനി ഉപയോഗം
3896.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
നിരോധിത കീടനാശിനി
ഉപയോഗത്തിനെതിരെ
കൃഷിവകുപ്പ് സ്വീകരിച്ച
നടപടിയുടെ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
കൃഷിവകുപ്പിന്റെ
അനുമതിയില്ലാതെ
നിയന്ത്രിത
ഉപയോഗത്തിനുള്ള
കീടനാശിനികള്‍
വിറ്റഴിക്കുന്ന
കീടനാശിനി
കമ്പനികള്‍ക്കും
വിതരണക്കാര്‍ക്കുമെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
പ്രധാനമന്ത്രി
കൃഷി സിഞ്ചായീ യോജന
3897.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ
പ്രധാനമന്ത്രി കൃഷി
സിഞ്ചായീ യോജന (PMKSY)
സംസ്ഥാനത്തിന്
ലഭ്യമായതിന് ശേഷം
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രധാനമന്ത്രി
കൃഷി സിഞ്ചായീ
യോജനയ്ക്കുവേണ്ടി
ജില്ലാ ഇറിഗേഷന്‍
പ്ലാന്‍
തയ്യാറാക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
എത്ര തുക നല്കി;
പ്ലാനുകള്‍
തയ്യാറാക്കുന്നതിനായി
എത്ര തുക
വിനിയോഗിച്ചു;
വിശദമാക്കാമോ;
(സി)
പ്രധാനമന്ത്രി
കൃഷി സിഞ്ചായീ
യോജനയ്ക്ക് വേണ്ടി
ജില്ലാ ഇറിഗേഷന്‍
പ്ലാനുകള്‍ കേന്ദ്ര
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്‍െറ
കാരണം വിശദീകരിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍, വരുന്ന
അഞ്ച് വര്‍ഷത്തേയ്ക്ക്
സംസ്ഥാനത്ത്
നടപ്പിലാക്കേണ്ട
പദ്ധതികള്‍
കേന്ദ്രത്തിന്
സമര്‍പ്പിക്കാത്തതിന്
എന്തെങ്കിലും
കാരണമുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ഇ)
ഈ
പദ്ധതി
നടപ്പിലാക്കാനായി
സംസ്ഥാന വിഹിതമായി എത്ര
തുകയാണ് ഇൗ വര്‍ഷത്തെ
ബജറ്റില്‍
വകയിരുത്തിയത്; ബജറ്റ്
വിഹിതം
പര്യാപ്തമല്ലെങ്കില്‍
കേന്ദ്രാവിഷ്കൃത
പദ്ധതിയുടെ ഫണ്ട്
കേരളത്തിന് ലഭിക്കാതെ
പോകുമെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പണം
കണ്ടെത്താന്‍
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
പരിഗണനയില്‍ ഉളളതെന്ന്
വിശദമാക്കാമോ?
കീടനാശിനികള്‍
തളിച്ച പച്ചക്കറികളുടെ വില്പന
3898.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പലയിടങ്ങളിലും ജൈവ
പച്ചക്കറി എന്ന പേരില്‍
കീടനാശിനി ഉപയോഗിച്ച
പച്ചക്കറികള്‍
വില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇരട്ടി
വിലയ്ക്ക് പച്ചക്കറി
വില്‍ക്കുന്നതിനും
മറ്റുമായി നടത്തുന്ന
ഇത്തരം തട്ടിപ്പുകള്‍
തടയുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇത്തരത്തിലുളള
പച്ചക്കറികളിലെ വിഷാംശം
പരിശോധിക്കുന്നതിന്
മൊബൈല്‍ പരിശോധനാ
സംവിധാനം
ഏര്‍പ്പെടുത്തുമോ;
വിശദമാക്കാമോ?
കൃഷിവകുപ്പിലെ
തസ്തികകളും സ്ഥലംമാറ്റവും
3899.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പില്‍
എത്ര എ.ഡി.എ. ഓഫീസുകള്‍
ഉണ്ട്; ഈ ഓഫീസുകളില്‍
നിന്ന് പ്രതിവര്‍ഷം
എത്ര രൂപ വീതം
കര്‍ഷകര്‍ക്ക്
നേരിട്ടും അല്ലാതെയും
അനുവദിക്കാറുണ്ട്;
(ബി)
പ്രസ്തുത
ഓഫീസുകളിലെ ജോലിഭാരം
കണക്കിലെടുത്ത് ഓരോ
ജൂനിയര്‍ സൂപ്രണ്ട്,
ക്ലാര്‍ക്ക് തസ്തികകള്‍
കൂടുതലായി
സൃഷ്ടിക്കാനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
കര്‍ഷക
പെന്ഷന്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
നിലവില്‍ അനര്‍ഹര്‍
കര്‍ഷക പെന്ഷന്
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
അസിസ്റ്റന്റ്
ഡയറക്ടര്‍ ഓഫ്
അഗ്രികള്‍ച്ചര്‍
തസ്തികയിലേയ്ക്ക്
പ്രമോഷന് ലഭിക്കുന്ന
ഉദ്യോഗസ്ഥര്‍
പാലക്കാട്, കണ്ണൂര്‍,
കാസര്‍ഗോഡ്, വയനാട്
ജില്ലകളില്‍
ജോലിചെയ്യാന്‍
വിസമ്മതിക്കുന്നതും
രാഷ്ട്രീയ /ഉദ്യോഗസ്ഥ
സ്വാധീനം ഉപയോഗിച്ച്
തെക്കന്‍
ജില്ലകളിലേയ്ക്ക്
സ്ഥലംമാറ്റം വാങ്ങി
പോകുന്നതും തടയാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
കൃഷിവകുപ്പിലെ
അസിസ്റ്റന്റ്
ഡയറക്ടര്‍, ഡെപ്യൂട്ടി
ഡയറക്ടര്‍, ജോയിന്റ്
ഡയറക്ടര്‍ എന്നീ
ഉയര്‍ന്ന തസ്തികകളിലെ
ജീവനക്കാര്‍ സ്വന്തം
ജില്ലയ്ക്ക് വെളിയിലും
മലബാര്‍ മേഖലയിലും
കുറഞ്ഞത് മൂന്ന്
വര്‍ഷമെങ്കിലും
തുടര്‍ച്ചയായി
ജോലിചെയ്യണമെന്ന
നിബന്ധന,
കാര്‍ഷികവൃത്തിക്ക്
മുന്‍തൂക്കം
കൊടുക്കുന്ന ജില്ലകളിലെ
ഉദ്യോഗസ്ഥക്ഷാമം
പരിഹരിക്കാന്‍
പര്യാപ്തമാകുമെന്ന്
കരുതുന്നുണ്ടോ; ഈ
വിഷയത്തില്‍ എന്തൊക്കെ
കാര്യങ്ങള്‍ ചെയ്യാന്‍
ഉദ്ദേശിക്കുന്നുവെന്നും
കൃഷിവകുപ്പില്‍ ഒരു
സ്ഥലംമാറ്റ നയം
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും വിശദമാക്കുമോ?
ഇന്റര്‍നാഷണല്‍
റിസര്‍ച്ച് ആന്റ് ട്രെയിനിംഗ്
സെന്റര്‍ ഫോര്‍ ബിലോ സീ
ലെവല്‍ ഫാമിംഗ്
3900.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്റര്‍നാഷണല്‍
റിസര്‍ച്ച് ആന്റ്
ട്രെയിനിംഗ് സെന്റര്‍
ഫോര്‍ ബിലോ സീ ലെവല്‍
ഫാമിംഗ് എന്ന
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച വിവരങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനം കുട്ടനാട്ടിലെ
പരിസ്ഥിതി
സംരക്ഷണത്തിനുതകുന്ന
പദ്ധതികള്‍
ആവിഷ്കക്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ഫെര്‍ട്ടിലൈസര്‍
കണ്ട്രോള് ഓര്‍ഡര്‍
3901.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫെര്‍ട്ടിലൈസര്‍
കണ്ട്രോള് ഓര്‍ഡര്‍
(1986) കൃഷി വകുപ്പ്
കര്‍ശനമായി
നടപ്പിലാക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
കര്‍ശനമായി
നടപ്പിലാക്കാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ഒരേ
തരത്തിലുള്ള
രാസവളങ്ങള്‍ക്ക് വിവിധ
കമ്പനികള്‍ വ്യത്യസ്ത
വിലകള്‍ ഈടാക്കുന്നത്
നിയന്ത്രിക്കാനും
ഏറെക്കുറെ ഒരേ വിലയില്‍
വിതരണം നടത്താനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
പച്ചത്തേങ്ങയുടെ
വര്‍ദ്ധിപ്പിച്ച വില
3902.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പച്ചത്തേങ്ങയുടെ
വില കിലോയ്ക്ക് 27
രൂപയായി
വര്‍ദ്ധിപ്പിച്ച
നിരക്ക് കേര
കര്‍ഷകര്‍ക്ക്
നല്കിത്തുടങ്ങിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
വര്‍ദ്ധിപ്പിച്ച
നിരക്കിലുള്ള തുക
ക്രഷകര്ക്ക്
നല്കുവാന്
കൃഷിഭവനുകള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
കാലവര്‍ഷക്കെടുതി
മൂലമുളള കൃഷി നാശത്തിന്
നഷ്ടപരിഹാരം
3903.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-ലെ
കാലവര്‍ഷക്കെടുതിയില്‍
കൃഷി നശിച്ച
മരങ്ങാട്ടുപള്ളി,
കുറിച്ചിത്താനം
വില്ലേജുകളിലെ
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
എത്ര
കര്‍ഷകര്‍ക്കാണ്
നഷ്ടപരിഹാരം
കണക്കാക്കിയിട്ടുള്ളതെന്നും
അത്
ആര്ക്കൊക്കെയാണെന്നും
വെളിപ്പെടുത്തുമോ;
ഇവരില്‍
ആര്‍ക്കെങ്കിലും
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
എത്ര അപേക്ഷകള്‍ ഇതു
സംബന്ധിച്ച്
മരങ്ങാട്ടുപളളി
കൃഷിഭവനില്‍
ലഭിച്ചിട്ടുണ്ട്
എന്നറിയിക്കാമോ;
(സി)
കാലവര്‍ഷക്കെടുതി
മൂലമുള്ള കൃഷി
നാശത്തിന് നഷ്ടപരിഹാരം
ലഭിക്കുന്നതിനായി
മരങ്ങാട്ടുപള്ളി കൃഷി
ഭവനില്‍ അപേക്ഷ
നല്‍കിയിരുന്ന ശ്രീ.
ജോര്‍ജ് ജോസ്,
വല്യമ്യാലില്,
മണ്ണക്കനാട് പി.ഒ.,
കോട്ടയം എന്നയാളിന്റെ
അപേക്ഷയില്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
ശ്രീ. ജോര്‍ജ് ജോസിന്
നഷ്ടപരിഹാരം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ; ഇൗ
അപേക്ഷകന്റെ
അപേക്ഷയില്‍ കൃഷി
വകുപ്പ് അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമാേ?
നെല്കൃഷിയ്ക്കുളള
സബ്സിഡി
3904.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന വിത്തുല്പാദന
കേന്ദ്രത്തിന്റ വിത്തു
വാങ്ങി
കൃഷിയിറക്കുന്നവര്‍ക്ക്
മാത്രം സബ്സിഡി
നല്കിയാല് മതിയെന്ന
കൃഷി വകുപ്പിന്റെ
ഉത്തരവ് നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത ഉത്തരവില്‍
എന്തു മാറ്റമാണ്
പുതുതായി
വരുത്തിയിട്ടുളളത്;
(സി)
സര്‍ക്കാര്‍
വകുപ്പുകളിലൂടെ
ലഭിക്കുന്ന വിത്തുകള്‍
ചിലത് സംഭരണശാലകളില്‍
കെട്ടിക്കിടക്കുന്നവ
ആയതിനാല്‍ പലപ്പോഴും
മുളയ്ക്കാറില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഒരു
ഹെക്ടര്‍ ഭൂമിയിലെ
കൃഷിക്ക് എത്ര രൂപയാണ്
സബ്സിഡി ; സബ്സിഡി
ലഭിക്കുന്ന
കൃഷിഭൂമിയുടെ പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
പ്രാചീന
നെല്‍വിത്തുകള്‍ കൃഷി
ചെയ്യുന്നതിന്
എന്തെങ്കിലും പ്രത്യേക
സഹായം കൃഷി വകുപ്പ്
നല്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
കാര്‍ത്തികപ്പള്ളി
താലൂക്കിലെ കൃഷി നാശം
3905.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016
ജൂണ്‍-ജൂലൈ
മാസത്തിലുണ്ടായ
കാലവര്‍ഷക്കെടുതിയില്‍
ആലപ്പുഴ ജില്ലയിലെ
കാര്‍ത്തികപ്പള്ളി
താലൂക്കില്‍ ഉണ്ടായ
കൃഷി നാശത്തിന്റെ
കണക്ക് വില്ലേജ്
തിരിച്ച്
വെളിപ്പെടുത്തുമോ;
ആയതിന് നഷ്ടപരിഹാര തുക
വിതരണം ചെയ്യുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നെല്‍കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
3906.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയില്‍ മഴ കുറവായതു
മൂലം നെല്‍കൃഷിക്ക്
ഉണക്ക് ബാധിച്ച
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
വാണിജ്യാടിസ്ഥാനത്തിലുള്ള
കൃഷി
3907.
ശ്രീ.ആര്.
രാജേഷ്
,,
ആന്റണി ജോണ്‍
,,
എ. എന്‍. ഷംസീര്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാണിജ്യാടിസ്ഥാനത്തിലുള്ള
കൃഷിയിലേക്ക് യുവാക്കളെ
ആകര്‍ഷിക്കുന്നതിനായി
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
ലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി നടപ്പു
സാമ്പത്തിക വര്‍ഷം
ബജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
കാര്‍ഷികോല്‍പ്പന്നങ്ങളുടെ
വിലത്തകര്‍ച്ച
3908.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികോല്‍പ്പന്നങ്ങളുടെ
വിലത്തകര്‍ച്ച മൂലം
ബുദ്ധിമുട്ടനുഭവിക്കുന്ന
കര്‍ഷകരെ സഹായിക്കാന്‍
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
വിലത്തകര്‍ച്ച
മൂലം റബ്ബര്‍, തെങ്ങ്
കര്‍ഷകര്‍ നേരിടുന്ന
കടുത്ത പ്രതിസന്ധികള്‍
പരിഹരിക്കുന്നതിനും
സംഭരണം ഉള്‍പ്പെടെയുള്ള
കാര്യങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
മണ്ണു
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
3909.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണു
സംരക്ഷണ ടെ ഭാഗമായി
കഴിഞ്ഞ അഞ്ചു
വര്‍ഷക്കാലയളവില്‍
തിരുവമ്പാടി
മണ്ഡലത്തില്‍ നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ഇനം തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
പുതിയതായി
നിര്‍ദ്ദേശിച്ച
പ്രവൃത്തികള്‍
എതൊക്കെയാണെന്നും
അവയുടെ നിലവിലുള്ള
സ്ഥിതിയെന്താണെന്നും
വ്യക്തമാക്കാമോ?
ഗ്യാപ്പ്
പദ്ധതി
3910.
ശ്രീ.വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
നേതൃത്വത്തില്‍
ഗ്യാപ്പ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പച്ചക്കറികളിലെ
വിഷാംശം പരിശോധിക്കുന്ന
സംവിധാനം കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ; എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ?
കാര്‍ഷിക
പോളിടെക്നിക്
3911.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജക മണ്ഡലത്തില്‍
അനുവദിച്ച കാര്‍ഷിക
പോളിടെക്നിക്കിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
ഇതിന് എന്തെങ്കിലും
സാങ്കേതിക തടസ്സം
നിലവിലുണ്ടോ;
(ബി)
ഏതെല്ലാം
കോഴ്സുകളാണ് ഇവിടെ
ആരംഭിക്കാന്‍
തീരുമാനിച്ചിരുന്നത്;
(സി)
ഇവിടെ
കോഴ്സുകള്‍
ആരംഭിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ ?
കാര്‍ഷിക
സര്‍വ്വകലാശാല
3912.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
സര്‍വ്വകലാശാലയില്‍
അനദ്ധ്യാപകരുടെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കാമോ ;
(സി)
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്യണമെന്ന
നിര്‍ദ്ദേശം
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
നല്‍കിയിരുന്നോ;
(ഡി)
എങ്കില്‍ ഒഴിവുകള്‍
അടിയന്തരമായി പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്യുവാനുള്ള നടപടി
സ്വീകരിക്കുമോ?
കാര്‍ഷിക
സര്‍വ്വകലാശാലയിലെ
അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ
ഒഴിവുകൾ
3913.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കാര്‍ഷിക
സര്‍വ്വകലാശാലകളുടെ
കീഴിലുള്ള കോളേജുകളില്‍
വിവിധ വിഷയത്തില്‍ എത്ര
അസിസ്റ്റന്റ്
പ്രൊഫസര്‍മാരുടെ തസ്തിക
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
(ബി)
കാര്‍ഷിക
സര്‍വ്വകലാശാല നിലവില്‍
വന്നതിനുശേഷം ഇതുവരെ
എത്ര തവണ അസിസ്റ്റന്റ്
പ്രൊഫസര്‍മാരെ
നിയമിക്കുന്നതിനായി
അപേക്ഷ
ക്ഷണിച്ചിട്ടുണ്ട്;
ഇതില്‍ പട്ടികജാതി
വിഭാഗങ്ങള്‍ക്കുള്ള
സംവരണതത്വ പ്രകാരം
വിവിധ വിഷയങ്ങളില്‍
എത്ര പേര്‍ക്ക് നിയമനം
ലഭിച്ചിട്ടുണ്ട്;
ഓരോന്നും പ്രത്യേകം
വ്യക്തമാക്കുമോ;
(സി)
അസിസ്റ്റന്റ്
പ്രൊഫസര്‍മാരുടെ വിവിധ
വിഷയങ്ങളിലായി
പട്ടികജാതിക്കാര്‍ക്കുള്ള
എന്‍.സി.എ. ഒഴിവുകള്‍,
സ്പെഷ്യല്‍
റിക്രൂട്ട്മെന്റായി
നോട്ടിഫിക്കേഷന്‍
ഇറക്കേണ്ട ഒഴിവുകള്‍
എന്നിവ എത്ര
എണ്ണമുണ്ട്; ഇവ
ഓരോന്നും പ്രത്യേകം
വ്യക്തമാക്കുമോ?
കേരള
സ്റ്റേറ്റ് വെയര്‍ഹൗസിംഗ്
കോര്പ്പറേഷന്-നെടുമങ്ങാട്
ഗോഡൗണിന്റെ പണി
3914.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
വെയര്‍ഹൗസിംഗ്
കോര്പ്പറേഷന്,
നെടുമങ്ങാട്
നിര്‍മ്മിക്കുന്ന
ഗോഡൗണിന്റെ പണി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗോഡൗണിന്റെ
സംഭരണശേഷി, നിര്‍മ്മാണ
ചെലവ് എന്നിവ
വിശദമാക്കുമോ?