സ്കൂള്‍
വാഹനങ്ങളുടെ പരിശോധന
4024.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വാഹനങ്ങളുടെ സുരക്ഷ
ഉറപ്പാക്കാന്‍ കര്‍ശന
നടപടികള്‍
സ്വീകരിക്കണമെന്ന
സംസ്ഥാന ബാലാവകാശ
കമ്മീഷന് ഉത്തരവ്
നടപ്പാക്കാന്‍
മോട്ടോര്‍
വാഹനവകുപ്പ് ക്രിയാത്മക
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ;
(സി)
ഫിറ്റ്നസ്സില്ലാത്ത
വാഹനങ്ങളില്‍ കുട്ടികളെ
കയറ്റി നിര്‍ബാധം
സര്‍വ്വീസ് നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
വാഹനപരിശോധന
കര്‍ശനമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
വാടകയ്ക്കെടുത്ത്
സ്കൂള്‍ സര്‍വ്വീസ്
നടത്തുന്ന വാഹനങ്ങളിലും
നിര്‍ദ്ദേശങ്ങള്‍
പാലിക്കുന്നുണ്ടോ
എന്ന്
പരിശോധിക്കുവാന്‍
സംവിധാനം
ഏര്‍പ്പെടുത്തുമോ?
ലോ
ഫ്ളോര്‍ ബസുകളുടെ
അറ്റകുറ്റപ്പണികൾ
4025.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.ജെ. മാക്സി
,,
വി. ജോയി
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ജന്റം പദ്ധതി പ്രകാരം
ലോ ഫ്ളോര്‍ ബസുകള്‍
വാങ്ങിയതില്‍ വന്‍
തോതിലുള്ള അഴിമതി
നടന്നെന്ന
ആരോപണങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ,
എങ്കില്‍ അതിന്റെ
വിശദവിവരം അറിയിക്കുമോ;
(ബി)
ഈ
ബസുകളുടെ
അറ്റകുറ്റപ്പണികള്‍ക്കായി
ഏത് ഏജന്‍സിയെയാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും
അതിന്റെ കരാര്‍
വ്യവസ്ഥകളും
വിശദമാക്കുമോ;
(സി)
ഈ
ഏജന്‍സി പണികള്‍
യഥാസമയം തീര്‍ക്കാത്തതു
കൊണ്ട് സര്‍വ്വീസ്
നടത്താന്‍ കഴിയാതെ എത്ര
ലോ ഫ്ളോര്‍ ബസുകള്‍
കട്ടപ്പുറത്തിരിക്കുന്നെന്ന്
അറിയിക്കുമോ;അറ്റകുറ്റപ്പണികള്‍ക്കായി
ഈ ഏജന്‍സി വളരെ
ഉയര്‍ന്ന നിരക്കാണ്
ഈടാക്കുന്നതെന്ന ആരോപണം
അന്വേഷിച്ചിട്ടുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ?
കെ. എസ്.
ആര്. ടി. സി. യുടെ
വാര്‍ഷിക പെന്ഷന്
ബാധ്യത
4026.
ശ്രീ.പി.ടി.എ.
റഹീം
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എസ്.രാജേന്ദ്രന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
യുടെ വാര്‍ഷിക
പെന്ഷന് ബാധ്യത
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പെന്ഷന്
ബാധ്യത വഹിക്കുന്നതിന്
കെ. എസ്. ആര്. ടി. സി.
യ്ക്ക് സര്‍ക്കാര്‍
വിഹിതം നല്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ഈ
ഇനത്തില്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷം എത്ര
തുകയാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കെ.
എസ്. ആര്. ടി. സി.
യുടെ പെന്ഷന് ബാധ്യത
സര്‍ക്കാര്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കെ.
എസ്സ്. ആര്. ടി. സി.
യുടെ പ്രതിദിന നഷ്ടം
4027.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി.യുടെ
പ്രതിദിന നഷ്ടം
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ?
കെ.യു.ആര്.ടി.സി.
സര്‍വ്വീസുകള്‍
4028.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.യു.ആര്.ടി.സി. യുടെ
കീഴില്‍ എത്ര
സര്‍വ്വീസുകള്‍
ഇപ്പോള്‍ ഉണ്ട്;
ഏതെല്ലാം;
(ബി)
തിരുവനന്തപുരത്ത്
നിന്ന്
കോഴിക്കോട്ടേയ്ക്ക്
ലോഫ്ലോര്‍
സര്‍വ്വീസുകള്‍
നടപ്പിലാക്കുമോ;
(സി)
ലോഫ്ലോര്‍
സര്‍വ്വീസുകളുടെ ഫെയര്‍
സ്റ്റേജ് സംവിധാനം
എന്തെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
യെ നവീകരിക്കല്‍
4029.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കെ.എസ്.ആര്.ടി.സി
യെ നവീകരിക്കുന്നതിനും
പെന്ഷന് മുടങ്ങാതെ
നല്‍കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി
യുടെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
മെച്ചപ്പെട്ട സേവനം
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
മറ്റ്
സംസ്ഥാനങ്ങളിലേക്ക്
സര്‍വീസ് നടത്തുന്ന
കെ.എസ്.ആര്.ടി.സി
ബസുകളുടെ ഓണ്‍ലൈന്‍
ബുക്കിംഗ്
തടസ്സപ്പെട്ടതുമൂലം ഓണം
സീസണില്‍ ഉണ്ടായ നഷ്ടം
എത്രയാണ്;
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി
ബസ് സ്റ്റാന്റുകളില്‍
പ്രവര്‍ത്തിക്കുന്ന
കാന്റീനുകള്‍
4030.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ് സ്റ്റാന്റുകളില്‍
പ്രവര്‍ത്തിക്കുന്ന
കാന്റീനുകളില്‍
നല്കുന്ന
ഭക്ഷണത്തിന്റെ
ഗുണനിലവാരം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കാന്റീനുകളില്‍ അമിതവില
ഈടാക്കുന്നതായും
ഗുണനിലവാരം ഇല്ലാത്ത
ഭക്ഷണം നല്‍കുന്നതായും
പരാതി ലഭിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
മുഴുവന്‍
കെ.എസ്.ആര്.ടി.സി ബസ്
സ്റ്റാന്റുകളിലും
കാന്റീന്
നടത്തുന്നതിനുള്ള
അവകാശം ഇന്ത്യന്‍ കോഫി
ഹൗസിന്റെ നിലവാരം
പുലര്‍ത്തുന്ന
സ്ഥാപനങ്ങള്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി
യില്‍ സി.എന്‍.ജി.
ബസ്സുകള്‍
4031.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ സി.എന്‍.ജി.
ബസ്സുകള്‍ വാങ്ങുന്നത്
ഏതെങ്കിലും പഠനത്തിന്റെ
അടിസ്ഥാനത്തിലാണോ എന്ന്
വ്യക്തമാക്കുമോ;
(ബി)
സി.എന്‍.ജി.
ബസ്സിലേക്ക്
മാറുമ്പോള്‍
കെ.എസ്.ആര്.ടി. സി.
യുടെ നിലവിലുളള നഷ്ടം
കുറച്ചുകൊണ്ടുവരാന്‍
സാധിക്കുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
വാങ്ങിയ ഷാസികള്‍
4032.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ഐ.ബി. സതീഷ്
,,
കാരാട്ട് റസാഖ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
കെ.എസ്.ആര്.ടി.സി
വാങ്ങിയ ഷാസികള്‍
എത്രയെന്നും അവ
ഉപയോഗിച്ച് എത്ര ബോഡി
നിര്‍മ്മിച്ച്
നിരത്തിലിറക്കാനായി
എന്നും അറിയിക്കുമോ;
(ബി)
ബോഡി
നിര്‍മ്മിച്ച്
നിരത്തിലിറക്കാന്‍
സാധ്യമാകുന്നതിലും
അധികം ഷാസികള്‍
വാങ്ങിയതുകാരണം
സ്ഥാപനത്തിനുണ്ടായ
സാമ്പത്തിക
ബാധ്യതയെത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇങ്ങനെ ആവശ്യത്തിലധികം
ഷാസികള്‍ വാങ്ങിയതിനു
കാരണമെന്തെന്ന് വിശദമായ
അന്വേഷണം നടത്തുമോ;
(സി)
നവംബര്‍
മുതല്‍
നിര്‍ബന്ധമാക്കുന്ന
'ഭാരത് സ്റ്റേജ് 4'
മാനദണ്ഡം കാരണം ബോഡി
നിര്‍മ്മിക്കാന്‍
സാധിക്കാതെ
ഇട്ടിരിക്കുന്ന ഷാസികൾ
ഉപയോഗശൂന്യമാകാതിരിക്കാന്‍
എന്തു നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
ഓപ്പറേറ്റിങ് സ്റ്റേഷന്
4033.
ഡോ.എന്‍.
ജയരാജ്
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിങ്
സ്റ്റേഷന് പദവിയുള്ള
എത്ര സ്റ്റേഷനുകളുണ്ട്;
(ബി)
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
പുതിയ ഓപ്പറേറ്റിങ്
സ്റ്റേഷനുകള്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ,
ആയത്
സ്ഥാപിക്കുന്നതിനുള്ള
മാനദണ്ഡമെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
ഓപ്പറേറ്റിങ്
സ്റ്റേഷനുകള്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നത്
എവിടെയൊക്കെയെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ നഷ്ടം
4034.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം
കെ.എസ്.ആര്.ടി.സി.
യുടെ നഷ്ടം മാസം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കെ.എസ്.ആര്.ടി.സി
എടുത്ത വായ്പകളുടെ
വിവരങ്ങള്‍ ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
കെ.എസ്.ആര്.ടി.സി.
ക്ക് കോട്ടക്കല്‍ സബ് ഡിപ്പോ
4035.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ക്ക് കോട്ടക്കല്‍
കേന്ദ്രീകരിച്ച് ഒരു
സബ് ഡിപ്പോ
തുടങ്ങുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
മലപ്പുറം
ജില്ലയുടെ ഉൾനാടൻ
സ്ഥലങ്ങളിലേക്ക്
പോകുന്ന
യാത്രക്കാർക്കും,
പാലക്കാട് ,വയനാട്
ജില്ലകളിലേക്കുള്ള
യാത്രക്കാര്‍ക്കും
ഉപകാരപ്രദമായ ഒരു
പോയിന്റ് എന്ന നിലയിൽ
പ്രസ്തുത സ്ഥലത്ത് ഒരു
ഡിപ്പോ തുടങ്ങുവാന്‍
നയപരമായി
തീരുമാനിക്കുമോ;
(സി)
നിലവില്‍
മലപ്പുറം, കോഴിക്കോട്,
പാലക്കാട് ജില്ലകളിലെ
ഡിപ്പോകളുടെയും സബ്
ഡിപ്പോകളുടെയും കണക്ക്
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ പ്രവര്‍ത്തനം
4036.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; പഠന
റിപ്പോര്‍ട്ട്
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പഠന റിപ്പോര്‍ട്ട്
പ്രകാരം എന്തൊക്കെ
പരിഷ്കാരങ്ങളാണ് ഇതുവരെ
നടത്തിയിട്ടുള്ളത്;
(സി)
പഠനങ്ങള്‍
ഒന്നും
നടത്തിയിട്ടില്ലെങ്കില്‍
ഒരു വിദഗ്ദ്ധ
സമിതിയെക്കൊണ്ട് പഠനം
നടത്തുമോ;
വ്യക്തമാക്കാമോ;
കെ.എസ്.ആര്.ടി.സി.
യുടെ സാമ്പത്തികസ്ഥിതി
4037.
ശ്രീ.എ.എം.
ആരിഫ്
,,
ബി.ഡി. ദേവസ്സി
,,
ബി.സത്യന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക്
സെപ്തംബര്‍ മാസത്തെ
ശമ്പളം വൈകാനിടയായ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
സ്ഥാപനത്തിന്റെ
പ്രതിമാസ വരുമാന കമ്മി
എത്രയാണെന്ന്
അറിയിക്കുമോ; വരുമാന
കമ്മി നികത്താനായി
പരിഗണനയിലുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
ടിക്കറ്റേതര
വരുമാനത്തിന്റെ കണക്ക്
ലഭ്യമാണോ;
(സി)
ശമ്പളം,
പെന്ഷന്, പലിശ, ഇന്ധന
ചെലവ്, മറ്റു ദൈനംദിന
ചെലവുകള്‍ എന്നിവ
പ്രതിമാസം എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടെങ്കില്‍
ആയത് വിശദമാക്കുമോ;
(ഡി)
ബാങ്കുകള്‍
ഈടാക്കുന്നതിലും അധികം
നിരക്ക്
കെ.റ്റി.ഡി.എഫ്.സി.
ഈടാക്കുന്നത്
കോര്‍പ്പറേഷനുണ്ടാക്കുന്ന
അധിക ബാധ്യത
പരിഹരിക്കാന്‍
സര്‍ക്കാര്‍ തലത്തില്‍
നടപടി
സാധ്യമാണോ;വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
പെന്ഷന് വിതരണം
4038.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ആര്.ടി.സി.
പെന്‍ഷന്‍കാര്‍ക്ക്
എത്ര തവണ യഥാസമയം
പെന്ഷന് വിതരണം
ചെയ്യാന്‍
കഴിയാതിരുന്നിട്ടുണ്ട്;
(ബി)
അടിക്കടി
പെന്ഷന് വിതരണം
മുടങ്ങുന്നത് മൂലം
ഇവര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ഗൗരവമായി കാണുന്നുണ്ടോ;
എങ്കില്‍ എന്തുകൊണ്ടാണ്
ഈ സാഹചര്യം
ഒഴിവാക്കുന്നതിന്
മുന്‍കൂര്‍ നടപടി
സ്വീകരിക്കാത്തതെന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍ പരസ്യം
പ്രദര്‍ശിപ്പിക്കുന്നതിന്
അനുമതി
4039.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍ പരസ്യം
പ്രദര്‍ശിപ്പിക്കുന്നതിന്
നിയമാനുസൃതം അനുമതി
നല്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
പരസ്യം
പ്രദര്‍ശിപ്പിക്കുന്നതിന്
നിരക്ക്
നിശ്ചയിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങളും
കഴിഞ്ഞ അഞ്ച്
വര്‍ഷത്തില്‍ പ്രസ്തുത
ഇനത്തില്‍ ലഭിച്ച തുക
എത്ര എന്നും
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.-യിലെ
എ.ഒ മാരും ഹയര്‍ ഡിവിഷന്
ആഫീസര്‍മാരും
4040.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.-യില്‍
ചീഫ് ആഫീസ് ഒഴികെ
യൂണിറ്റുകളില്‍ ജോലി
ചെയ്യുന്ന
അഡിമിനിസ്ട്രേറ്റീവ്
ആഫീസര്‍മാരുടെ(എ.ഒ) ആകെ
എണ്ണം എത്രയാണെന്ന്
അറിയിക്കാമോ ;
(ബി)
ഇപ്രകാരം
എ.ഒ.- മാരെ
യൂണിറ്റുകളില്‍
നിയമിക്കുന്നത്
യൂണിറ്റുകളിലെ ഏത്
മാനദണ്ഡം
പരിഗണിച്ചാണെന്ന്
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.-
യിലെ ഹയര്‍ ഡിവിഷന്
ആഫീസര്‍ തസ്തിക സ്ഥിരം
ജിവനക്കാരുടെ ഒരു
ശതമാനമായി
വര്‍ദ്ധിപ്പിച്ചത് ഏത്
ശമ്പള പരിഷ്കരണ കരാര്‍
പ്രകാരമാണ്; ഇത്
ഏതൊക്കെ കാറ്റഗറിയിൽ
നടപ്പിലാക്കിയിട്ടുണ്ട്
; മിനിസ്റ്റീരിയല്‍
വിഭാഗത്തില്‍
നടപ്പാക്കാത്തത്തിന്റെ
കാരണം വിശദീകരിക്കുമോ;
(ഡി)
കോര്‍പ്പറേഷനിലെ
മെക്കാനിക്കല്‍/ഓപ്പറേഷന്
വിഭാഗം കാറ്റഗറിയിലെ
ഹയര്‍ ഡിവിഷന്
തസ്തികകളുടെ എണ്ണം
പരിശോധിച്ചാല്‍ ഏറ്റവും
കുറവ് മിനിസ്റ്റീരിയല്‍
വിഭാഗത്തിനാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
സിവില്‍ വര്‍ക്കുകളുടെ റേറ്റ്
4041.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
5/2013 മുതല്‍
എന്തെല്ലാം സിവില്‍
വര്‍ക്കുകള്‍
ഏറ്റെടുത്ത്
നടപ്പിലാക്കിയെന്ന്
വിശദമാക്കുമോ;
(ബി)
സാധാരണയായി
നിലവിലുള്ള ഗവണ്മെന്റ്
റേറ്റിനെക്കാളും
കുറച്ചിട്ടാണോ ഈ
വര്‍ക്കുകള്‍ക്ക്
റേറ്റ്
നല്‍കിയിരുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഗവണ്മെന്റ്
റേറ്റിനെക്കാളും കുറഞ്ഞ
റേറ്റില്‍ സിവില്‍
വര്‍ക്കുകള്‍
നടത്തിയതില്‍
കെ.എസ്.ആര്.ടി.സി
യ്ക്ക് എത്ര തുക
ലാഭിക്കാനായി
എന്നറിയിക്കാമോ ;
(ഡി)
ലാഭം
ഉണ്ടായിട്ടില്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
എന്തെല്ലാമാണെന്നും തുക
നഷ്ടമായിട്ടുണ്ടെങ്കില്‍
അതിനുത്തരവാദികള്‍
ആരെല്ലാമെന്നും
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
പാഴ് വസ്തു വില്പന
4042.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013
മെയ് മുതല്‍ എത്ര തവണ
പാഴ് വസ്തുക്കള്‍
പുറത്തേക്ക് വില്‍പ്പന
നടത്തിയിരുന്നുവെന്നതിന്റെ
കണക്ക്
കെ.എസ്.ആര്,ടി.സി.
ഡിപ്പോ തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഇപ്പോള്‍
വില്‍പ്പനയ്ക്കായി
ഉദ്ദേശം എന്ത്
തുകയ്ക്കുള്ള പാഴ്
വസ്തുക്കള്‍
കെട്ടിക്കിടക്കുന്നുണ്ട്
എന്നതിന്റെ കണക്ക്
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
ബാധ്യത
4043.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
2016 മാര്‍ച്ച്
വരെയുള്ള ആകെ ബാധ്യത
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ബാങ്കുകള്‍ക്കും
ഇതര ധനകാര്യ
സ്ഥാപനങ്ങള്‍ക്കും
കൊടുത്തു
തീര്‍ക്കുവാനുള്ള ലോണ്‍
തുക എത്രയെന്ന്
വിശദമാക്കുമോ;
(സി)
ജപ്തി
ഉള്‍പ്പെടെയുള്ള
നടപടികള്‍ നേരിടുന്ന
ലോണ്‍ ഏതെല്ലാമെന്ന്
വിശദമാക്കുമോ?2563
കെ.എസ്.ആര്.ടി.സി.യില്‍
ശമ്പളം നല്കാനാവാത്ത
സാഹചര്യം
4044.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സർക്കാർ അധികാരത്തില്‍
വന്നയുടന്‍
കെ.എസ്.ആര്.ടി.സി.യ്ക്ക്
അതിലെ
തൊഴിലാളികള്‍ക്ക്
ശമ്പളം നല്കാനാവാത്ത
രീതിയില്‍ ഗുരുതരമായ
സാമ്പത്തികത്തകര്‍ച്ച
പൊടുന്നനെ
ഉണ്ടാകാനിടയായ
സാഹചര്യത്തിന്‍െറ
സത്യാവസ്ഥ
അന്വേഷിച്ചിരുന്നോ;
(ബി)
എങ്കില്‍
ഇത്തരം ഒരു സാഹചര്യം
ബോധപൂര്‍വ്വം വരുത്തി
വച്ചതിന്
കാരണക്കാരായവര്‍
ആരൊക്കെയെന്ന്
പരിശോധിക്കുമോ;
ഉത്തരവാദികളായവര്‍ക്കെതിരെ
എന്താെക്കെ നടപടികള്‍
സ്വീകരിച്ചുവെന്നതിന്െറ
വിശദവിവരം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.യ്ക്ക്
സമഗ്ര രക്ഷാ പാക്കേജ്
4045.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യ്ക്ക് സമഗ്ര രക്ഷാ
പാക്കേജ്
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പാക്കേജിന് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
കെ.എസ്.ആര്.ടി.സി.യുടെ
നഷ്ടം
കുറച്ചുകൊണ്ടുവരാനും
ശമ്പളം, പെന്ഷന്
എന്നിവയ്ക്ക് തുക
കണ്ടെത്താനും
എന്തെല്ലാം
കാര്യങ്ങളാണ് രക്ഷാ
പാക്കേജില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിവരിക്കുമോ;
(ഡി)
ഇതിനുള്ള
തുക എങ്ങനെ
കണ്ടെത്താനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
എന്ന് വിശദീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യ്ക്ക്
വാടകയിനത്തില്‍
ലഭിക്കുന്ന തുക
4046.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
യുടെ ഉടമസ്ഥതയിലുള്ള
കെട്ടിടങ്ങളില്‍
നിന്നും വാടകയിനത്തില്‍
പ്രതിവര്‍ഷം ലഭിക്കുന്ന
തുക എത്രയെന്ന്
വ്യക്തമാക്കുമോ ;
(ബി)
കെ.
എസ്. ആര്. ടി.
സി.യ്ക്ക് ടിക്കറ്റ്
കളക്ഷന്‍ കൂടാതെ മറ്റ്
ഏതെല്ലാം രീതിയില്‍
വരുമാനം
ലഭിക്കാറുണ്ടെന്ന്
വിശദമാക്കുമോ?
സി.എന്‍.ജി.
ഇന്ധനം ഉപയോഗിച്ചുളള
വാഹനങ്ങള്‍
4047.
ശ്രീ.കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.എന്‍.ജി.
ഇന്ധനം ഉപയോഗിച്ചുളള
വാഹനങ്ങള്‍
ഓടിക്കുന്നതിന്
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ഒരുക്കേണ്ടത്എന്ന്
വ്യക്തമാക്കുമോ ;
(ബി)
സി.എന്‍.ജി.
ഫില്ലിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുളളതെന്ന്
വിവരിക്കുമോ;
(സി)
ഇതു
സംബന്ധിച്ച്
ബന്ധപ്പെട്ടവരുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
സി.എന്‍.ജി.
ഇന്ധനമാക്കി
പ്രവര്‍ത്തിക്കുന്ന
വാഹനങ്ങള്‍
4048.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സി.എന്‍.ജി.
ഇന്ധനമാക്കി
പ്രവര്‍ത്തിക്കുന്ന
വാഹനങ്ങള്‍
നിരത്തിലിറക്കുന്നതിന്
പ്രത്യേക പാക്കേജ്
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
വാഹനങ്ങള്‍
സി.എന്‍.ജി.
ഇന്ധനമാക്കി
പ്രവര്‍ത്തിക്കുന്നതുകൊണ്ട്
എന്തെല്ലാം
പ്രയോജനങ്ങളാണ്
ഉള്ളത്എന്ന്
വെളിപ്പെടുത്താമോ ;
(സി)
വാഹനങ്ങള്‍
സി.എന്‍.ജി.
ഇന്ധനമാക്കി
പ്രവര്‍ത്തിക്കുന്നതിന്
നിലവിലുള്ള ഏതെല്ലാം
ചട്ടങ്ങളിലാണ്
ഭേദഗതിവരുത്തേണ്ടത്;
ഇതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ ?
സി.എന്‍.ജി.അധിഷ്ഠിത
ബസ്സുകള്‍
4049.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.എന്‍.ജി.അധിഷ്ഠിത
ബസ്സുകള്‍ എന്നത്തേക്ക്
നിരത്തിലിറക്കാനാകുമെന്നാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നത്;
(ബി)
പദ്ധതി
ചെലവ് എത്രയെന്ന്
വ്യക്തമാക്കുമോ?
റോഡ്
ട്രാന്‍സ്പോര്‍ട്ട്
സേഫ്ടിബില്
4050.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
നടപ്പിലാക്കാന്‍
ശ്രമിക്കുന്ന റോഡ്
ട്രാന്‍സ്പോര്‍ട്ട്
സേഫ്ടി ബില്‍
സംബന്ധിച്ച വിഷയം
ചര്‍ച്ച
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഈ
നിയമം സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
റോഡ്
സുരക്ഷ
4051.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് സുരക്ഷയ്ക്കും
വാഹനാപകടങ്ങള്‍
ഇല്ലാതാക്കുന്നതിനും
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് നടപ്പാക്കി
വരുന്നത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചു
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിവരിക്കുമോ?
വാഹന
പരിശോധനയും പിഴ ഈടാക്കലും
4052.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹന
പരിശോധനയില്‍ 2014-15
വര്‍ഷം സര്‍ക്കാറിനു
ലഭിച്ച വരുമാനവും
2015-16 വര്‍ഷത്തില്‍
ലഭിച്ച വരുമാനവും
വ്യക്തമാക്കുമോ;
(ബി)
ഈ
രണ്ടു വര്‍ഷവും
ടിപ്പര്‍ ലോറികള്‍
പരിശോധിച്ചതിന്റെ എണ്ണം
വെളിപ്പെടുത്തുമോ;
എണ്ണത്തിലുള്ള
വ്യത്യാസവും ആയതിന്റെ
കാരണവും വിശദമാക്കുമോ;
(സി)
2014-15
വര്‍ഷത്തെ അപേക്ഷിച്ച്
2015-16 വര്‍ഷത്തില്‍
റോഡപകടങ്ങള്‍
വര്‍ദ്ധിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
എത്ര ശതമാനം എന്ന്
വ്യക്തമാക്കുമോ?
വാഹന
പരിശോധനയും പരാതികളും
4053.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹന
പരിശോധനയുമായി
ബന്ധപ്പെട്ട് നിരവധി
പരാതികള്‍
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വിശദമാക്കുമോ;
(ബി)
റോഡില്‍
വാഹനങ്ങള്‍
പരിശോധിക്കുമ്പോള്‍
ജീവനക്കാര്‍
പാലിച്ചിരിക്കേണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
വാഹന
പരിശോധനയില്‍ ഗതാഗത
വകുപ്പിനും പോലീസ്
വകുപ്പിനും പ്രത്യേകം
മാനദണ്ഡങ്ങള്‍
ഉണ്ടോ;വിശദമാക്കുമോ ;
(ഡി)
വാഹന
പരിശോധനയുടെ പേരില്‍
അപകടങ്ങളും
കൈയ്യേറ്റങ്ങളും
ഉണ്ടായിട്ടുള്ളതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വിശദമാക്കുമോ?
ആര്.
ടി. ഓഫീസുകള്‍
4054.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര
ആര്.ടി..ഓഫീസുകള്‍
നിലവിലുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ എത്ര
ഓഫീസുകള്‍ ഉണ്ട്;
ജില്ലയിലെ ഓരോ
ഓഫിസിന്റെയും ജോലി
ഭാരവും ഏരിയയും
കൂടുതലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ജില്ലയിലെ
പ്രധാന സ്ഥലമായ
കോട്ടക്കല്‍
കേന്ദ്രീകരിച്ച് ഒരു
ആര്.ടി.. ഓഫീസ്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ആര്.ടി.
ഓഫീസുകളില്‍ നിന്നും
നല്കുന്ന സേവനങ്ങള്‍ക്ക്
ഫീസ്
4055.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആര്.ടി. ഓഫീസുകളില്‍
നിന്നും നല്കുന്ന
സേവനങ്ങള്‍ക്ക് ഫീസ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ സേവനങ്ങള്‍ക്ക്
എത്ര തുക വീതമാണ് ഫീസ്
നിശ്ചയിച്ചിട്ടുള്ളതെന്ന്
അറിക്കുമോ?
ആര്.ടി.ഒ.
സബ് ഓഫീസുകളുടെ
നിര്‍മ്മാണം
4056.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം
താലൂക്കുകളിലാണ്
ആര്.ടി.ഒ. സബ്
ഓഫീസുകള്‍
നിലവിലില്ലാത്തതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
താലൂക്കുകളില്‍ സബ്
ഓഫീസുകള്‍
സ്ഥാപിക്കുന്നതിന്
വേണ്ട നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
താലൂക്കില്‍ ആര്.ടി.ഒ.
സബ് ഓഫീസ്
സ്ഥാപിക്കുന്നതിനുളള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിനുളള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
ജന്റം
ലോ ഫ്ലോര്‍ എ.സി.
ബസ്സുകള്‍
4057.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജന്റം
ലോ ഫ്ലോര്‍ എ.സി.
ബസ്സുകള്‍ എത്രയെണ്ണം
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അതില്‍
നിരത്തില്‍ ഓടുന്നവ
എത്ര; ഓടാത്തവ
ഉണ്ടെങ്കില്‍ അതിനുളള
കാരണം എന്താണെന്ന്
വിശദമാക്കുമോ;
(സി)
ടി
ബസുകളുടെ മെയിന്റനന്‍സ്
സംബന്ധമായി കാലതാമസം
വരുന്ന സാഹചര്യങ്ങള്‍
നിലവിലുണ്ടോ;
വിശദമാക്കുമോ;
(ഡി)
ടി
ബസ്സുകളുടെ സീറ്റുകളുടെ
നിര്‍മ്മാണത്തിലും
വിന്യാസത്തിലും ഉള്ള
അശാസ്ത്രീയത കാരണം
യാത്രയ്ക്ക്
അസൗകര്യമുള്ളതായി
പരാതിയുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ആയത്
പരിഹരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചോ;ഇല്ലെങ്കില്‍
സ്വീകരിക്കുമോ?
റോഡപകട
നിയന്ത്രണ സംവിധാനങ്ങള്‍
4058.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.കെ.
രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ശന റോഡ് സുരക്ഷ
ഉറപ്പാക്കുന്നതിന്
റഡാറുകള്‍,
വേഗതയളക്കുന്ന
ഉപകരണങ്ങള്‍, വീഡിയോ
ക്യാമറകള്‍,
ജി.പി.എസ്/ജി.എെ.എസ്.
എന്നിവ
സജ്ജമാക്കിയിട്ടുള്ള
അപകടനിയന്ത്രണ
സംവിധാനങ്ങളുടെ ഉപയോഗം
ഉൗര്ജ്ജിതമാക്കുമോ;
(ബി)
യാത്രാവാഹനങ്ങള്‍
സുരക്ഷ മാനദണ്ഡങ്ങള്‍
പാലിക്കുന്നുണ്ടെന്നും
ഇന്‍ഷുറന്‍സ്
പരിരക്ഷയും, അന്തരീക്ഷ
മലിനീകരണമില്ലായ്മയും
ഉറപ്പാക്കുന്നുണ്ടെന്നും
പരിശോധിക്കുന്നതിന്
നടപടി കെെക്കൊള്ളുമോ;
(സി)
സംസ്ഥാന-ദേശിയ
പാതകളുടെ 10
കിലോമീറ്റര്‍
ചുറ്റളവിലെങ്കിലും
അപകടങ്ങള്‍ കെെകാര്യം
ചെയ്യാനുതകുന്ന ട്രോമാ
കെയര്‍ യൂണിറ്റ്
സൗകര്യം ഉറപ്പാക്കാൻ
മോട്ടോർ വാഹന വകുപ്പ്
മുൻകൈ എടുക്കുമോ ;
വിശദീകരിക്കുമോ?
കായംകുളം
- ഹരിപ്പാട് റൂട്ടില്‍
കെ.എസ്.ആര്.ടി.സി. യുടെ
ഓര്‍ഡിനറി ബസ്സുകള്‍
4059.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍ കായംകുളം
- ഹരിപ്പാട്
ദേശീയപാതയില്‍
പൊതുജനങ്ങളുടെ
യാത്രാക്ലേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റൂട്ടില്‍
കെ.എസ്.ആര്.ടി.സി.
യുടെ കൂടുതല്‍
ഓര്‍ഡിനറി ബസ്സുകള്‍
സര്‍വ്വീസ്
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
അങ്കമാലി
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ പണിത ഷോപ്പിംഗ്
കോപ്ലക്സ്
4060.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ പണിത
ഷോപ്പിംഗ് കോപ്ലക്സ്
നിര്‍മ്മാണത്തിന്റെ
അടങ്കല്‍ ചിലവ്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഷോപ്പിംഗ്
കോംപ്ലക്സില്‍ ഓരോ
നിലകളിലായി എത്ര
മുറികളാണ് ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍ എത്ര
മുറികളാണ് വാടകയ്ക്ക്
നല്‍കിയിരിക്കുന്നതെന്നും
ഓരോ മുറിയ്ക്കും വാടക
ഇനത്തില്‍ എത്ര തുകയാണ്
നിശ്ചയിച്ചിരിക്കുന്നതെന്നും
മുറി തിരിച്ച് വിവരം
ലഭ്യമാക്കുമോ;
(ഡി)
കോംപ്ലക്സ് പണിത
വകയില്‍
കെ.എസ്.ആര്.ടി.സി എത്ര
തുകയാണ്
കെ.ടി.ഡി.എഫ്.സി ക്ക്
ഇപ്പോള്‍ നല്‍കാനുള്ളത്
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
ഈ
ഇനത്തില്‍
കെ.ടി.ഡി.എഫ്.സി ക്ക്
കുടിശ്ശിക നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഈ
കോംപ്ലക്സില്‍ മുറികള്‍
ഒഴിഞ്ഞ് കിടക്കാനുള്ള
കാരണം വ്യക്തമാക്കുമോ;
മുറികള്‍ ഒഴിഞ്ഞ്
കിടക്കുന്നതിലൂടെ എത്ര
രൂപയുടെ നഷ്ടമാണ്
കെ.എസ്.ആര്.ടി.സി ക്ക്
പ്രതിമാസം ബാധ്യതയായി
വരുന്നതെന്നും
വ്യക്തമാക്കുമോ;
(ജി)
പ്രസ്തുത
ഷോപ്പിംഗ് കോംപ്ലക്സ്
ബി.ഒ.ടി
അടിസ്ഥാനത്തില്‍ പണി
കഴിപ്പിച്ചതാണോ; ടി
ഷോപ്പിംഗ് കോംപ്ലക്സ്
എത്ര സ്ക്വയര്‍
ഫീറ്റിലാണ് നിര്‍മ്മാണം
നടത്തിയത്; ഇതില്‍ എത്ര
സ്ക്വയര്‍ ഫീറ്റാണ്
നിലവില്‍ വാടകയ്ക്ക്
നല്‍കിയിരിക്കുന്നത്;
വാടക കുടിശ്ശിക
നിലവില്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
തലശ്ശേരി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ ജീവനക്കാരുടെ
എണ്ണം
4061.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
തലശ്ശേരി ഡിപ്പോയില്‍
നിന്നും നിലവില്‍ എത്ര
ബസ്സ് സര്‍വ്വീസ്
നടത്തുന്നുണ്ട്;
(ബി)
കെ.എസ്.ആര്.ടി.സി.
തലശ്ശേരി ഡിപ്പോയിലുള്ള
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
ലഭ്യമാക്കുമോ;
(സി)
നിലവില്‍
തലശ്ശേരി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ എത്ര
ഡ്രൈവര്‍, കണ്ടക്ടര്‍
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്എന്നറിയിക്കാമോ
;
(ഡി)
ഈ
തസ്തികകളിലേയ്ക്ക്
നിയമനം നടത്തുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സം നേരിടുന്നുണ്ടോ;
(ഇ)
ഈ
തസ്തികകളിലേയ്ക്കുള്ള
നിയമനം സമയബന്ധിതമായി
പൂര്‍ത്തിയാക്കുമോ?
വര്‍ക്കല
താലൂക്കില്‍ ജോയിന്റ്
ആര്.ടി ഓഫീസിന്റെ അഭാവം
4062.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
താലൂക്കില്‍ ജോയിന്റ്
ആര്.ടി. ഓഫീസ്
ഇല്ലാത്തതിനാല്‍ വാഹന
ഉടമകള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
വര്‍ക്കല
മണ്ഡലത്തില്‍ ഒരു
ജോയിന്റ് ആര്.ടി.
ഓഫീസ്
തുടങ്ങുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
ചടയമംഗലം
നിയോജകമണ്ഡലത്തിലെ
യാത്രാക്ലേശം പരിഹരിക്കല്‍
4063.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയുടെ കിഴക്കന്‍
മലയോര കാര്‍ഷിക മേഖലയായ
ചടയമംഗലം
നിയോജകമണ്ഡലത്തിലേയ്ക്ക്
വിവിധ ഡിപ്പോകളില്‍
നിന്നും
കെ.എസ്.ആര്.ടി.സി.
നടത്തികൊണ്ടിരുന്ന
സര്‍വ്വീസുകള്‍
നിലച്ചതുമൂലം
വന്നിട്ടുള്ള
യാത്രാക്ലേശം
സംബന്ധിച്ച പരാതികളും
നിവേദനങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഈ നിവേദനങ്ങളിലും
പരാതികളിന്മേലും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
കിളിമാനൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നുള്ള
കിളിമാനൂര്‍ - സംബ്രമം
- കടയ്ക്കല്‍,
കിളിമാനൂര്‍ -
മന്ദിരംകുന്ന് -
കടയ്ക്കല്‍
സര്‍വ്വീസുകള്‍
പുനരാരംഭിച്ച്
കൃത്യതയോടെ സര്‍വ്വീസ്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
കോതമംഗലം-
മംഗലാപുരം ബസ് സർവീസ്
4064.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരവധി
വിദ്യാര്‍ത്ഥികളടക്കം
യാത്ര ചെയ്യുന്ന
മംഗലാപുരത്തേക്ക്
കോതമംഗലം ഡിപ്പോയില്‍
നിന്നും ഒരു പുതിയ ബസ്
സർവീസ് അനുവദിക്കുവാന്‍
നടപടി എടുക്കുമോ;
(ബി)
ഈ
റൂട്ടിലേക്ക് ഒരു
സൂപ്പര്‍ക്ലാസ്സ് ബസ്
അനുവദിക്കുമോ?
ഹരിപ്പാട്
കെ. എസ്. ആര്. ടി. സി.
ഡിപ്പോ
4065.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
കെ. എസ്. ആര്. ടി. സി.
ഡിപ്പോയുടെയും
ഷോപ്പിംഗ്
കോംപ്ലക്സിന്റെയും
നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ്;
(ബി)
ഇൗ
പദ്ധതി അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ?
ചിറ്റൂര്‍
കെ.എസ്.ആർ.ടി.സി. ബസ്
സ്റ്റാന്‍ഡ് നവീകരണം
4066.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ചിറ്റൂര്‍
കെ.എസ്.ആർ.ടി.സി. ബസ്
സ്റ്റാന്‍ഡ് നവീകരിച്ച്
അവിടെ അന്തര്‍ സംസ്ഥാന
ബസ് സര്‍വ്വീസുകളുടെ
ഓപ്പറേറ്റിംഗ്
ഹബ്ബാക്കി മാറ്റാനും
അങ്കമാലി, കോഴിക്കോട്
എന്നിവിടങ്ങളിലെ
കെ.എസ്.ആർ.ടി.സി.ബസ്
സ്റ്റാന്‍ഡ് നവീകരിച്ച
മാതൃകയില്‍
നിര്‍മ്മിക്കാനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
(ബി)
അതിനാവശ്യമായ
ഫണ്ട് അടുത്ത വര്‍ഷത്തെ
ബഡ്ജറ്റില്‍
വകയിരുത്താന്‍
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ?
ചാലക്കുടി
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ ഇ-ബുക്കിംഗ്
സൗകര്യം
4067.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അതിരപ്പള്ളി
ടൂറിസ്റ്റു
മേഖലയടക്കമുള്ള ഗതാഗത
പ്രാധാന്യമുള്ള
ചാലക്കുടി
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ ഇ-മെയില്‍
വഴി ടിക്കറ്റ് ബുക്ക്
ചെയ്യുന്നതിന് നിലവില്‍
ഓപ്ഷന് ഇല്ലാത്ത
സാഹചര്യത്തില്‍
പ്രസ്തുത സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഹരിപ്പാട്
കെ.എസ്.ആര്.ടി.സി. ഗ്യാരേജ്
4068.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
ഹരിപ്പാട്
കെ.എസ്.ആര്.ടി.സി.ഗ്യാരേജിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ഗ്യാരേജിന്റെ
പ്രവര്‍ത്തനം
അടിയന്തരമായി
ആരംഭിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കാസര്‍കോട്
കസബ-ചേരന്ക്കൈ കടപ്പുറം
ഭാഗങ്ങളിലെ യാത്രാക്ലേശം
4069.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
കസബ-ചേരന്ക്കൈ
കടപ്പുറം ഭാഗങ്ങളിലെ
യാത്രാക്ലേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കാന്‍
കാസര്‍കോട് ടൗണില്‍
നിന്ന് പ്രസ്തുത
ഭാഗങ്ങളിലേക്ക്
കെ.എസ്.ആർ.ടി.സി.ബസ്
സര്‍വ്വീസ്
ആരംഭിക്കാനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
വീതി
കുറഞ്ഞ റോഡും ഇടുങ്ങിയ
പാലവും ഈ
ഭാഗങ്ങളിലേക്ക് ബസ്
സര്‍വ്വീസ് നടത്താന്‍
മുമ്പ് തടസ്സമായിരുന്നു
എങ്കിലും ഇപ്പോള്‍ ഈ
തടസ്സം നീങ്ങിക്കിട്ടിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ താമസംവിനാ ഈ
ഭാഗത്തേക്ക്
കെ.എസ്.ആർ.ടി.സി. ബസ്
സര്‍വ്വീസ്
പ്രഖ്യാപിക്കുമോ?
ബസ്സുകളുടെ
മിന്നല്‍ പണിമുടക്കുകള്‍
4070.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബസ്സുകളുടെ
മിന്നല്‍ പണിമുടക്ക്
സാധാരണ
യാത്രക്കാര്‍ക്കുണ്ടാക്കുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപ്രഖ്യാപിതവും
അനവസരത്തിലുമുള്ള
ഇത്തരം മിന്നല്‍
പണിമുടക്കുകള്‍
രോഗികള്‍, സ്ത്രീകള്‍,
കുട്ടികള്‍
,വിദ്യാര്‍ത്ഥികള്‍,
സമൂഹത്തിന്റെ
അടിത്തട്ടിലുള്ളവര്‍
എന്നിവര്ക്കുണ്ടാക്കുന്ന
പ്രയാസങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
മിന്നല്‍
പണിമുടക്കുകള്‍ നിയമ
വിരുദ്ധമല്ലേയെന്ന്
വിശദമാക്കുമോ;
(ഡി)
പെര്‍മിറ്റ്
വ്യവസ്ഥകള്‍ പ്രകാരം
മുന്‍കൂര്‍ നോട്ടീസ്
നല്‍കാതെ ബസ്
തൊഴിലാളികള്‍ സമരം
ചെയ്യാന്‍
പാടുണ്ടോയെന്ന്
വിശദമാക്കുമോ;
(ഇ)
എങ്കില്‍
ഇത്തരം മിന്നല്‍ ബസ്
പണിമുടക്കുകള്‍ തടയാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
കൈകൊള്ളുമെന്ന്
വിശദമാക്കുമോ?
മാവേലിക്കര
ഡിപ്പോയിലേക്ക് രണ്ട്
പുതിയ സര്‍വ്വീസ്
4071.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
ഡിപ്പോയിലേക്ക് രണ്ട്
പുതിയ സര്‍വ്വീസ് (
മാവേലിക്കര-തേക്കടി,
മാവേലിക്കര-കണ്ണൂര്‍
സര്‍വ്വീസ്)
നടത്തുന്നതിലേക്കായി
എം.എല്‍.എ,മാനേജിങ്
ഡയറക്ടർക്ക് നല്കിയ
കത്ത് പരിഗണിക്കുമോ; ഈ
സര്‍വ്വീസ്
നടത്തുന്നതിലേക്കായി
അടിയന്തരമായി രണ്ട്
ബസുകള്‍ അനുവദിച്ച്
നല്‍കുമോ?
ചാത്തന്നൂര്‍
കെ. എസ്. ആര്. ടി. സി.
ഡിപ്പോ
4072.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
കെ. എസ്. ആര്. ടി. സി.
ഡിപ്പോയില്‍ നിന്നും
ഓപ്പറേറ്റ് ചെയ്തിരുന്ന
പ്രാദേശിക ഉള്‍നാടന്‍
സര്‍വ്വീസുകളില്‍
എത്രയെണ്ണം
മുന്‍സര്‍ക്കാരിന്റെ
അവസാന 3
മാസക്കാലയളവില്‍
സര്‍വ്വീസ് നിര്‍ത്തി
എന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ അവസാന 3
മാസങ്ങളില്‍ ടി
ഡിപ്പോയില്‍ നിന്നും
സര്‍വ്വീസ്
അവസാനിപ്പിച്ച സ്റ്റേ
ബസ്സുകള്‍ എത്രയെന്നും
അവ ഏതെല്ലാമെന്നും
വിശദമാക്കുമോ;
(സി)
ടി
ഡിപ്പോയില്‍ അനുമതി
ലഭിച്ചിട്ടുള്ള 62
സര്‍വ്വീസുകളും
ഓപ്പറേറ്റ് ചെയ്യുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി ഡിപ്പോ
4073.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രതിദിനംആറു
ലക്ഷം രൂപയിലധികം
വരുമാനമുള്ള
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി
ഡിപ്പോയിലെ വര്‍ക്ക്
ഷോപ്പിന്റെ ഭിത്തി
തകര്‍ച്ചയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
മേല്‍ക്കൂര
താങ്ങിനിര്‍ത്തുന്ന
ഭിത്തിയുടെ ബലക്ഷയം
പരിഗണിച്ച്
അടിയന്തിരമായി
ഗ്യാരേജിന്റെ
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
ഗ്യാരേജും,
പരിസരവും ശുചീകരിച്ച്
കൂട്ടിയിട്ടിരിക്കുന്ന
ഇരുമ്പു കമ്പികള്‍
മുതലായ ആക്രിസാധനങ്ങള്‍
നീക്കം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
ദേശീയപാതയില്‍
കാല്‍നടയാത്രക്കാരുടെ
സുരക്ഷിതത്വം
T 4074.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാതയില്‍
പലപ്പോഴും
കാല്‍നടയാത്രക്കാര്‍ക്ക്
ജീവന് നഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കാല്‍നടയാത്രക്കാരുടെ
സുരക്ഷിതത്വത്തിന്
കര്‍മ്മപദ്ധതി
തയ്യാറാക്കുമോ;
(ബി)
ദേശീയപാതയില്‍
ഡിവൈഡര്‍ ഇല്ലാത്ത
സ്ഥലങ്ങളില്‍ ട്രാഫിക്
വാര്ഡന്മാരെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
ഇതിനാവശ്യമായ തുക റോഡ്
സേഫ്റ്റി അതോറിറ്റി വഴി
കണ്ടെത്തുമോ; റോഡ്
സേഫ്റ്റി അതോറിറ്റിയുടെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(സി)
കുറ്റിപ്പുറത്തിനും
കോട്ടക്കലിനും ഇടയില്‍
ഇത്തരത്തില്‍ നടന്ന
അപകടങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;ദേശീയപാതയില്‍
പ്രധാനസ്ഥലങ്ങളില്‍
ജനങ്ങള്‍ക്ക് കുറുകെ
കടക്കുവാന്‍ ആവശ്യമായ
സഹായംചെയ്യുവാന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
കച്ചേരിനടയില്‍
കെ.എസ്.ആര്.ടി.സി.
സ്റ്റോപ്പ്
അനുവദിക്കുന്നതിന് നടപടി
4075.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്തുനിന്നും
കൊല്ലം ഭാഗത്തേയ്ക്ക്
പോകുന്ന
കെ.എസ്.ആര്.ടി.സി.
സൂപ്പര്‍ഫാസ്റ്റ്
ബസുകള്‍ ആറ്റിങ്ങല്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ മാത്രം
നിർത്തുന്നതും
യാത്രക്കാരെ
ആറ്റിങ്ങലിലെ പ്രധാന
കേന്ദ്രമായ
കച്ചേരിനടയില്‍ പോലും
ഇറക്കുകയോ കയറ്റുകയോ
ചെയ്യാത്തതും ഏറെ
ബുദ്ധിമുട്ടുണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ബസുകള്‍ക്ക്
ആറ്റിങ്ങല്‍
പട്ടണത്തിന്റെ വലിപ്പം
ഉള്‍ക്കൊണ്ട്
കച്ചേരിനടയില്‍
സ്റ്റോപ്പ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നഷ്ടത്തിലോടുന്ന
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
4076.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ നഷ്ടത്തിലോടുന്ന
സര്‍വ്വീസുകള്‍
ഏതെല്ലാമെന്ന് ഡിപ്പോ
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ഷെഡ്യൂളുകള്‍
ശാസ്ത്രീയമായി
പുന:പരിശോധിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
നഷ്ടത്തിലോടുന്ന
സര്‍വ്വീസുകള്‍
പരിശോധിക്കുവാനും
നഷ്ടം പരിഹരിക്കുവാനും
നടപടി സ്വീകരിക്കുമോ?
(ഡി)
നഷ്ടത്തിലോടുന്ന
സര്‍വ്വീസുകളുടെ
ഡിപ്പോ തിരിച്ച്
സര്‍വ്വീസ് തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ?
ഓട്ടോറിക്ഷകളില്‍
മീറ്റര്‍ ബില്ലിംഗ്
സംവിധാനം
4077.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വീസ് നടത്തുന്ന
എല്ലാ ഓട്ടോറിക്ഷകളിലും
മീറ്റര്‍ ബില്ലിംഗ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പല ജില്ലകളിലും
ഓട്ടോറിക്ഷകളില്‍
മീറ്റര്‍ ബില്ലിംഗ്
സംവിധാനം
ഇപ്പോഴുമില്ലാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വാടകയുടെ
കാര്യത്തില്‍ റിക്ഷാ
ഡ്രൈവര്‍മാരും
യാത്രക്കാരും തമ്മില്‍
പലപ്പോഴും ഉണ്ടാകുന്ന
വാക്കുതര്‍ക്കങ്ങള്‍
ഒഴിവാക്കാന്‍ മീറ്റര്‍
ബില്ലിംഗ് സംവിധാനം
സഹായകരമാണെന്നിരിക്കെ,
എല്ലാ ജില്ലകളിലും ഈ
സംവിധാനം ഉറപ്പ്
വരുത്താന്‍ നടപടികള്‍
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
മീറ്റര്‍
ബില്ലിംഗ് സംവിധാനം
ഉള്ള ജില്ലകളും
ഇല്ലാത്ത ജില്ലകളും
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇതുവരെ
മീറ്റര്‍ ബില്ലിംഗ്
സംവിധാനം ഇല്ലാത്ത
ജില്ലകളില്‍ ബില്ലിംഗ്
ഏര്‍പ്പെടുത്താനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കുമോ ;
തടസ്സങ്ങളുണ്ടെങ്കില്‍
അവ നീക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികളെന്തൊക്കെയെന്ന്
അറിയിക്കുമോ?
സ്വകാര്യബസുകളുടെ
ഓവര്‍ലാപിങ് പരിധി
4078.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍പ്രദേശങ്ങളില്‍
നിന്ന് ദേശസാല്‍കൃത
റൂട്ടില്‍
പ്രവേശിക്കുന്ന
പ്രൈവറ്റ് ബസുകളുടെ
ഓവര്‍ലാപിങ് പരിധി
നിലവില്‍ എത്രയാണ്;
(ബി)
ഇതു
സംബന്ധിച്ച് നിലവിലുള്ള
നിബന്ധന ഏത് ഉത്തരവ്
പ്രകാരമാണ്;
(സി)
കെ.എസ്.ആര്.ടി.സി.
സര്‍വീസിനു
വിദൂരസാധ്യതപോലുമില്ലാത്ത
റൂട്ടുകളില്‍ സര്‍വീസ്
നടത്തുന്ന പ്രൈവറ്റ്
ബസുകളുടെ പെര്‍മിറ്റ്
അനുവദിക്കുമ്പോള്‍
നിലവിലുള്ള ഓവര്‍ലാപിങ്
പരിധി തടസമാകാറുണ്ടോ;
(ഡി)
പൊതുജന
ഉപകാരാര്‍ത്ഥം
നിലവിലുള്ള ഓവര്‍ലാപിങ്
പരിധി കാലാസൃതമായി
വര്‍ധിപ്പിക്കുമോ;
(ഇ)
ഇല്ലെങ്കില്‍
പ്രസ്തുത റൂട്ടുകളില്‍
കെ. എസ്. ആര് .ടി .സി
.സര്‍വീസ്
ഏര്‍പ്പെടുത്തുമോ
എന്നറിയിക്കാമോ?
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ പ്രമോഷന്
4079.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗതാഗതവകുപ്പിലെ
മിനിസ്റ്റീരിയല്‍
സ്റ്റാഫിന്എ.എം.വി.ഐ.
ആയി പ്രമോഷന്
നല്‍കാറുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എത്രപേര്‍ക്ക്
എ.എം.വി.ഐ. ആയി
പ്രമോഷന്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
മിനിസ്റ്റീരിയല്‍
സ്റ്റാഫിന് എ.എം.വി.ഐ.
ആയി പ്രമോഷന്
നല്കാന് വേണ്ടുന്ന
യോഗ്യതകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
മിനിസ്റ്റീരിയല്‍
ജോലിയില്‍ ഇരിക്കെ
എ.എം.വി.ഐ. ആയി
പ്രമോഷന്
ലഭിക്കുന്നതിന്
വേണ്ടുന്ന യോഗ്യത
നേടുന്നതിനുവേണ്ടി
ആരൊക്കെ പഠനാവധി
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇത്തരത്തില്‍
നേടിയിട്ടുള്ള
യോഗ്യതകള്‍
ഉണ്ടെങ്കില്‍ ആയത്
എ.എം.വി.ഐ. പ്രമോഷന്
ആവശ്യമായ
സര്‍ട്ടിഫിക്കറ്റ്
ആണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കുമോ?
റോഡപകടങ്ങള്‍ക്ക്
സര്‍ക്കാര്‍ വക നഷ്ട
പരിഹാരം
4080.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനാപകടങ്ങളില്‍
പരുക്കേല്‍ക്കുകയോ,
മരണം സംഭവിക്കുകയോ
ചെയ്യുന്ന വാഹന
ഉടമകള്‍ക്കെല്ലാം
വ്യക്തിഗത ഇന്‍ഷുറന്‍സ്
പരിരക്ഷ ഉറപ്പു
വരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്വന്തം
ജീവന് പരിരക്ഷ
ഉറപ്പില്ലാത്ത
ഇന്‍ഷുറന്‍സ് പോളിസി
ഉപയോഗിക്കുന്നതിലൂടെ
അപകടങ്ങള്‍
സംഭവിച്ചാലും
ഉടമയ്ക്കോ, ബന്ധുവിനോ
നഷ്ട പരിഹാരം
ലഭിക്കാത്ത സാഹചര്യം
സൃഷ്ടിക്കപ്പെടുന്നത്
ശരിയാണെന്ന്
കരുതുന്നുണ്ടോ;
(സി)
റോഡില്‍
സംഭവിക്കുന്ന
മോട്ടോര്‍ വാഹന
അപകടങ്ങളുടെ നഷ്ട
പരിഹാര ബാദ്ധ്യത
ഏറ്റെടുക്കുകയോ,
ഇന്‍ഷുറന്‍സ് പരിരക്ഷ
ഉറപ്പാക്കുകയോ
ചെയ്യാന്‍ സര്‍ക്കാര്‍
ബാദ്ധ്യസ്ഥമാണെന്ന ബഹുഃ
ഹെെക്കോടതി ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ബന്ധപ്പെട്ട
ചട്ടങ്ങളില്‍ ഇതു
പ്രകാരമുള്ള മാറ്റം
വരുത്തുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
ടിപ്പര്‍ലോറികളുടെ
മരണപ്പാച്ചില്‍ മൂലം
അപകടങ്ങള്‍
4081.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടിപ്പര്‍ലോറികളുടെ
മരണപ്പാച്ചില്‍ മൂലം
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില്‍ നിരന്തരം
റോഡ് അപകടങ്ങള്‍
ഉണ്ടാകുന്ന കാര്യങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അശ്രദ്ധയോടെയും
അനിയന്ത്രിതമായും
ഓടിക്കുന്ന ഇത്തരം
വാഹനങ്ങളും മത്സ്യം
കയറ്റി അയയ്ക്കുന്ന
ലോറികളും ഉണ്ടാക്കുന്ന
അപകടങ്ങള്‍ നിത്യേന
സംഭവിച്ചിട്ടും ശക്തമായ
നടപടികള്‍
ഉണ്ടാകാത്തതിന്റെ കാരണം
വ്യക്തമാക്കുമോ?
ആര്.ടി.
ഓഫീസുകളിലെ ജീവനക്കാരുടെ
കുറവ്
4082.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആര്.ടി. ഓഫീസുകളിലും
സബ് ആര്.ടി.
ഓഫീസുകളിലും
ആവശ്യത്തിന്
ജീവനക്കാര്‍ ഇല്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പലപ്പോഴും
വാഹനങ്ങള്‍
പരിശോധിക്കേണ്ട ഇത്തരം
ജീവനക്കാരുടെ കുറവ്
ഗതാഗത വകുപ്പിന്റെ
പ്രവര്‍ത്തനത്തെ
ബാധിച്ചിട്ടുണ്ടെന്ന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ജീവനക്കാരെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണറേറ്റില്‍
നിലവിലെ
ജീവനക്കാര്‍ക്ക് പുറമെ
എത്ര പേര് വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍ ജോലി
ചെയ്യുന്നുവെന്ന്
വിശദമാക്കുമോ?
വാഹനം
വാങ്ങുമ്പോൾത്തന്നെ
പെര്‍മനന്റ്
രജിസ്ട്രേഷന് നല്കാൻ
നടപടി
4083.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനങ്ങള്‍ വാങ്ങുന്ന
അവസരത്തില്‍ തന്നെ
പെര്‍മനന്റ്
രജിസ്ട്രേഷന്
നല്‍കാത്തത്
എന്തുകൊണ്ടെന്ന്
അറിയിക്കുമോ;
(ബി)
താത്ക്കാലിക
രജിസ്ട്രേഷന്
നടത്തിയതിനുശേഷം
പിന്നീട് സ്ഥിരം
രജിസ്ട്രേഷന്
നടത്തുന്നതിലൂടെ വാഹന
ഉടമകള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിലേക്കായി
വാഹനം വാങ്ങുന്ന
അവസരത്തില്‍ തന്നെ
പെര്‍മനന്റ്
രജിസ്ട്രേഷന്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സ്കൂള്‍
കുട്ടികള്‍ സഞ്ചരിക്കുന്ന
വാഹനങ്ങളും സുരക്ഷയും
T 4084.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
ബസുകള്‍, ഔദ്യോഗിക
സ്കൂള്‍ വാഹനങ്ങള്‍
എന്നിവയല്ലാതെ
പ്രൈവറ്റ്
വാഹനങ്ങളിലും,
ഓട്ടോറിക്ഷ മുതലായ
വാഹനങ്ങളിലും സ്കൂള്‍
കുട്ടികളെ
കൊണ്ടുപോകുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം സുരക്ഷാ
മുന്നറിയിപ്പുകള്‍/മാനദണ്ഡങ്ങളാണ്
ഇത്തരം വാഹനങ്ങള്‍ക്ക്
നിര്‍ബന്ധമാക്കിയിട്ടുള്ളത്;
(സി)
ഇത്തരം
വാഹനങ്ങള്‍
ഇടയ്ക്കിടയ്ക്ക്
പരിശോധിച്ച്
സുരക്ഷാമാനദണ്ഡങ്ങള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഇത്തരത്തിലുള്ള
വാഹനങ്ങളുടെയും,അതില്‍
യാത്ര ചെയ്യുന്ന
കുട്ടികളുടെയും
വിവരങ്ങള്‍ അതത് പോലീസ്
സ്റ്റേഷനുകളില്‍
ശേഖരിച്ച്
സൂക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അനധികൃത
ടാക്സികളുടെ നിരോധനം
4085.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രൈവറ്റ് വാഹനങ്ങളായി
രജിസ്റ്റര്‍
ചെയ്തിട്ടുള്ളവ ടാക്സി
സര്‍വീസുകള്‍
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
മൂലം കൂടിയ തോതില്‍
റോഡുനികുതിയും
ഇന്‍ഷുറന്‍സും അടച്ച്
നടത്തുന്ന ടാക്സികളുടെ
പ്രവര്‍ത്തനം
നഷ്ടത്തിലാകുന്നത്
തടയാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
സര്‍ക്കാരിന്
ലഭിക്കേണ്ട
വരുമാനത്തില്‍ ഭീമമായ
കുറവ് വരുന്നത്
പരിഹരിക്കാന്‍ അനധികൃത
ടാക്സികളുടെ നിരോധനം
സാധ്യമാക്കുമോ;
(ഡി)
ഇതിനായി
ശക്തമായ നിരീക്ഷണ
സംവിധാനം
ഏര്‍പ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ?
എറണാകുളം
ആര്.ടി ഓഫീസിലെ
ഉദ്യോഗസ്ഥര്‍
4086.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍ എത്ര സബ്
ആര്.ടി ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഒരു
സബ് ആര്.ടി ഓഫീസില്‍
വേണ്ട മോട്ടോര്‍
വെഹിക്കിള്‍ ഓഫീസര്‍,
അസിസ്റ്റന്റ് മോട്ടോര്‍
വെഹിക്കിള്‍ ഓഫീസര്‍,
മറ്റ് മിനിസ്റ്റീരിയല്‍
ജീവനക്കാര്‍ എന്നിവരുടെ
സ്റ്റാഫ് ഫിക്സേഷന്
വ്യക്തമാക്കുമോ;
(സി)
എറണാകുളം
ആര്.ടി ഓഫീസിലുളള
എം.വി.ഐ, എ.എം.വി.ഐ
ഉദ്യോഗസ്ഥരുടെ എണ്ണം
എത്ര?
മലപ്പുറം
ആർ ടി ഓഫീസിനു കീഴിൽ
ഡ്രൈവിംഗ് ടെസ്റ്റ്
നടത്തുന്നതിനുള്ള സ്ഥലം
4087.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസ് കെട്ടിട
നിര്‍മ്മാണ നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
ഓഫീസിനു കീഴില്‍
ഡ്രൈവിംഗ് ടെസ്റ്റ്
നടത്തുന്നതിനുള്ള സ്ഥല
പരിമിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പാണക്കാട്
വില്ലേജിലെ ഇന്‍കെല്‍
എഡ്യുസിറ്റിയില്‍
പ്രസ്തുത
ആവശ്യത്തിനുള്ള സ്ഥലം
വിട്ടുകൊടുക്കുന്നതിന്
ഇന്‍കെല്‍ അധികൃതര്‍
സര്‍ക്കാരിനെ സമ്മതം
അറിയിച്ചിട്ടുണ്ടോ;
(ഡി)
മോട്ടോര്‍
വാഹന വകുപ്പിന്
സ്വന്തമായി
സ്ഥലമില്ലാത്ത
സാഹചര്യത്തില്‍
ഡ്രൈവിംഗ് ടെസ്റ്റ്
നടത്തുവാന്‍ ആവശ്യമായ
ഭൂമി ഏറ്റെടുക്കുമോ?
ഡ്രൈവിംഗ്
ലൈസന്‍സ്
ഡ്യൂപ്ലിക്കേറ്റ്
ലഭിക്കുന്നതിനും,
പുതുക്കുന്നതിനും ഉള്ള
നിബന്ധനകള്‍
4088.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താമസവും
മേല്‍വിലാസവും
മാറുമ്പോള്‍ ഡ്രൈവിംഗ്
ലൈസന്‍സ്
പുതുക്കുന്നതിനും,
ഡ്യൂപ്ലിക്കേറ്റ്
ലൈസന്‍സ്
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനും ഉള്ള
നിബന്ധനകള്‍
എന്തൊക്കെയാണെന്നു
വിശദമാക്കുമോ;
(ബി)
ഡ്രൈവിംഗ്
ലൈസന്‍സില്‍
മേല്‍വിലാസം
മാറ്റുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുമോ; നിലവില്‍
താമസിക്കുന്ന
വിലാസത്തില്‍ ഡ്രൈവിംഗ്
ലൈസന്‍സ്
പുതുക്കുന്നതിനും
ഡ്യൂപ്ലിക്കേറ്റ്
ലഭ്യമാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
വാഹനങ്ങളുടെ
റീ രജിസ്ട്രേഷന്
4089.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
15
വര്‍ഷം കഴിഞ്ഞ
വാഹനങ്ങള്‍ക്ക് റീ
രജിസ്ട്രേഷന്
അനുവദിക്കുന്നുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് ഹരിത
ട്രൈബ്യൂണല്‍ വിധിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇതിന്മേല്
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
ഗതാഗതക്കുരുക്ക്
T 4090.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഗതാഗതക്കുരുക്ക്
രൂക്ഷമായിട്ടുള്ള
സ്ഥലങ്ങള്‍ ജില്ല
തിരിച്ച് അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളില്‍
ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിനായി
ശാസ്ത്രീയമായും
സമയബന്ധിതമായും നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഓട്ടോറിക്ഷകളില്‍
മീറ്റര്‍ ബില്ലിംഗ്
സംവിധാനം
4091.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഓട്ടോറിക്ഷകളില്‍
മീറ്റര്‍ ബില്ലിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
ബില്ലിംഗ് മെഷീനുകളുടെ
അഭാവം പരിഹരിക്കാന്‍
എന്തെല്ലാം
നടപടികളെടുക്കാന്‍
ഉദ്ദേശിക്കുന്നു;
(ബി)
ഓട്ടോറിക്ഷകള്‍
ഓടിക്കുന്ന
ഡ്രൈവര്‍ക്ക് കൃത്യമായ
കൂലി ലഭിക്കുന്നതിനും
ഇത്
വാടകയ്ക്കെടുക്കുന്ന
യാത്രക്കാരുമായി
ഉണ്ടാകുന്ന
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിനും
മീറ്റര്‍ ബില്ലിംഗ്
സംവിധാനത്തിനാവുമെന്നതിനാല്
പ്രസ്തുത സംവിധാനം
ആദ്യപടിയായി
നഗരങ്ങളിലെങ്കിലും
ഏര്‍പ്പെടുത്തുന്നതിന്
ഗൗരവമായി
ആലോചിക്കുന്നുണ്ടോ;
വിശദീകരിക്കുമോ?
അമിതശബ്ദത്തോടെയുളള
ഹോണുകള്‍
4092.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമിതശബ്ദത്തോടെയുളള
ഹോണുകള്‍ ഉപയോഗിച്ച്
വാഹനം ഓടിക്കുന്ന എത്ര
കേസ്സുകള്‍ ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പരിശോധനാഫലമായി
ഇതില്‍ എത്ര
സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ
വാഹനങ്ങള്‍ പിഴ
ഒടുക്കേണ്ടി
വന്നിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ആയിറ്റി
ജലഗതാഗത വകുപ്പിന് കീഴിലെ
ജീവനക്കാര്‍
T 4093.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ആയിറ്റി
ജലഗതാഗത വകുപ്പിന്
കീഴില്‍ ആകെ എത്ര
ജീവനക്കാരുടെ തസ്തിക
അനുവദിച്ചിട്ടുണ്ടെന്നും
എത്ര ബോട്ടുകള്‍
നിലവില്‍ സര്‍വ്വീസ്
നടത്തുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവിടെ
കേടായ എത്ര ബോട്ടുകള്‍
ഉണ്ടെന്നും ഇവ എപ്പോള്‍
റിപ്പയര്‍ ചെയ്ത്
ഓടിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ;
(സി)
ജലഗതാഗതവകുപ്പ്
കാര്യക്ഷമമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?