ശ്രീ.ടി.വി ശിവഷാജന്റെ
കുടുംബത്തിന് ഇന്‍ഷ്വറന്‍സ്
ആനുകൂല്യം
3411.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃത്യ
നിര്വ്വഹണത്തിനായുളള
യാത്രയ്ക്കിടെ
വാഹനാപകടത്തില്‍
20-11-15 ല്‍
മരണമടഞ്ഞ,കേരള വാട്ടര്‍
അതോറിറ്റി ചാലക്കുടി
സെക്ഷന്‍ ഓഫീസിന്
കീഴില്‍ 'ഹെഡ്ഡ്
ഫിറ്റര്‍'തസ്തികയില്‍
ചുമതല വഹിച്ചിരുന്ന
ശ്രീ.ടി.വി ശിവഷാജന്റെ
കുടുംബത്തിന്
ലഭിയ്ക്കേണ്ട
ഇന്‍ഷ്വറന്‍സ്
ആനുകൂല്യം നാളിതുവരെ
നല്‍കാത്തത്
ശ്രദ്ധില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആനുകൂല്യം
നല്കുുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(സി)
ശ്രീ.
ശിവഷാജന്റെ ഭാര്യ
ശ്രീമതി രേഖമോള്ക്ക്
പ്രസ്തുത ആനുകൂല്യം
ലഭ്യമാക്കുന്നതിന്
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇവര്‍ക്ക്
ആശ്രിത നിയമനം
ലഭിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷയില്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
ഓവര്‍സിയര്‍ തസ്തികയിലെ
ഒഴിവുകള്‍
3412.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മൈനര്‍ ഇറിഗേഷന്‍
സെക്ഷന്‍ -ഒന്നില്‍
എത്ര ഓവര്‍സിയര്‍
തസ്തികകളാണ്
നിലവിലുള്ളത്;
(ബി)
ഇതില്‍
ഇപ്പോള്‍ എത്ര
തസ്തികകളാണ് ഒഴിഞ്ഞു
കിടക്കുന്നത്;
(സി)
തരിശ്
ഭൂമി കൃഷിയോഗ്യമാക്കൽ
പദ്ധതികള്‍ക്ക്
നേതൃത്വം നല്കുന്ന ഈ
ഓഫീസിന്റെ
പ്രവര്‍ത്തനങ്ങള്‍
ഓവര്‍സിയര്‍മാരുടെ
അഭാവം നിമിത്തം
പ്രതിസന്ധിയിലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഒഴിഞ്ഞു കിടക്കുന്ന
തസ്തികകള്‍ നികത്താന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ഭാരതപ്പുഴയുടെ
കുറുകെയുള്ള തടയണ
നിര്‍മമാണം
3413.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബജറ്റ്
പ്രസംഗം ഖണ്ഡിക 110
പ്രകാരമുള്ള പ്രത്യേക
നിക്ഷേപ പരിപാടി
പ്രകാരം വകയിരുത്തിയ
735 കോടി രൂപയില്‍
ഷൊര്‍ണ്ണൂര്‍
മുനിസിപ്പാലിറ്റിയ്ക്ക്
എത്ര തുക
നീക്കിവച്ചിട്ടുണ്ട്;
ഇതില്‍ ഷൊര്‍ണ്ണൂര്‍
മൂന്സിപ്പാലിറ്റിയ്ക്ക്
മുഖ്യമായും, മറ്റു സമീപ
പഞ്ചായത്തുകള്‍ക്കു
കൂടിയുമുള്ള "കുടിവെള്ള
സംഭരണത്തിനായുള്ള
ഭാരതപ്പുഴയുടെ
കുറുകെയുള്ള തടയണ"
നിര്‍മ്മാണത്തിനായി
നീക്കിവച്ചിട്ടുള്ള തുക
എത്ര; ഇതിന്മേല്
നാളിതുവരെ എന്തു നടപടി
സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(ബി)
തടയണ നിര്‍മ്മാണം
2008-ല്‍
തുടങ്ങിയെങ്കിലും
നിലവില്‍ ആയത് ഏതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
തടയണയുടെ
തുടര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായുള്ള
ഭരണാനുമതി നാളിതുവരെ
ലഭ്യമായോ; ഇല്ലെങ്കില്‍
2008-ല്‍ തുടങ്ങിയ
നിര്‍മ്മാണം
മുടങ്ങുകയും പുതിയ
സര്‍ക്കാര്‍ പണം
അനുവദിച്ചിട്ടും
ഭരണാനുമതി
ലഭ്യമാക്കാത്ത
ഉദ്യോഗസ്ഥ നടപടി
പരിശോധിച്ച് ഉടന്‍
തന്നെ ഭരണാനുമതി
ലഭ്യമാക്കാനും പണി
പൂര്‍ത്തീകരിക്കാനും
എന്തു നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
'ഒരു
പഞ്ചായത്തില്‍ ഒരു കുളം'
പദ്ധതി
3414.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ഒരു പഞ്ചായത്തില്‍ ഒരു
കുളം' എന്ന പദ്ധതി
നിലവിലുണ്ടോ;
(ബി)
എങ്കില്‍
കായംകുളം മണ്ഡലത്തില്‍
ഉള്‍പ്പെട്ട
പഞ്ചായത്തുകളിലെ
ഏതെങ്കിലും കുളങ്ങള്‍ ഈ
പദ്ധതിയിലുള്പ്പെടുത്തിയിട്ടുണ്ടോ
എന്ന് വിശദമാക്കുമോ ?
കബനി നദീ
ജലം
3415.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കബനി
നദീ ജല സംരക്ഷണത്തിനായി
ബജറ്റില്‍ പ്രഖ്യാപിച്ച
തുക ഉപയോഗിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍ എന്തെല്ലാം;
(ബി)
കബനി
നദിയില്‍ നിന്നും
അനുവദിക്കപ്പെട്ട ജലം
പോലും കേരളം
ഉപയോഗിക്കുന്നില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കബനി
നദിയിലെ ജലം
പൂര്‍ണമായും
ഉപയോഗിക്കാവുന്ന
തരത്തിലുള്ള പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കാന്‍
സര്‍ക്കാര്‍ ഇടപെടുമോ?
കേരള
വാട്ടര്‍ അതോറിറ്റിയെ
സംബന്ധിച്ച ഐ.ഐ.എം.
റിപ്പോര്‍ട്ട്
3416.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
സാമ്പത്തികനില
ഭദ്രമാക്കുന്നതിനുമായി
ഇന്‍ഡ്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മാനേജ്മെന്റ്,
ബംഗളൂരു തയ്യാറാക്കിയ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
പഞ്ചായത്ത്/മുനിസിപ്പല്‍
തലത്തില്‍ പൈപ്പ് ലൈന്‍
ചോര്‍ച്ചകള്‍
തടയുന്നതിനും
അറ്റകുറ്റപ്പണികള്‍
സമയബന്ധിതമായി
നടപ്പാക്കുന്നതിനുമായി
പഞ്ചായത്ത് തലത്തില്‍
സബ്ബ്സെക്ഷന്
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സമാഗതമായ
കുടിവെളള ക്ഷാമത്തെ
നേരിടുന്നതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിയ്ക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ഡി)
പ്ലാന്റുകളുടെയും
പമ്പുഹൗസുകളുടെയും
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
സബ്ബ്ഡിവിഷന്‍
തലത്തിലെങ്കിലും
മെക്കാനിക്കല്‍
സൂപ്രണ്ടുമാരെ
നിലവിലുളള ഹെഡ്
ഓപ്പറേറ്റര്‍ (സൂപ്പര്‍
വൈസറി) മാരുടെ സേവനം
ഉപയോഗപ്പെടുത്തിത്തന്നെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയിലെ
എല്‍.ഡി.സി. ഒഴിവുകള ്
3417.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.
എസ്.സി. യുടെ
എല്‍.ഡി.സി. റാങ്ക്
ലിസ്റ്റില്‍ നിന്ന്
കേരള വാട്ടര്‍
അതോറിറ്റിയില്‍ നിയമനം
നടത്തുന്നതിന്
തടസ്സമുണ്ടോ;
(ബി)
വാട്ടര്‍
അതോറിറ്റിയില്‍
നിലവിലുള്ള എല്‍.ഡി.സി.
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
വര്‍ഷങ്ങളായി
നിയമനങ്ങളൊന്നും
നടത്താത്തതിന്
കാരണമെന്തെന്ന്
വിശദമാക്കുമോ?
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
ജലവിഭവ വകുപ്പിന് കീഴില്‍
നടത്തുന്ന പ്രവൃത്തികള്‍
3418.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കാക്കര
നിയോജക മണ്ഡലത്തില്‍
എം.എല്‍.എയുടെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
അനുവദിച്ച് ജലവിഭവ
വകുപ്പിന് കീഴില്‍
നടന്ന വരുന്ന
പ്രവൃത്തികളില്‍ ഇതു
വരെ പൂര്‍ത്തിയായതും
ഇനി
പൂര്ത്തിയാകാനുള്ളതുമായ
പ്രവൃത്തികളുടെ
വിശദവിവരം നല്‍കുമോ;
(ബി)
പൂര്‍ത്തിയാകാത്ത
പ്രവൃത്തികള്‍ ഓരോന്നും
പൂര്‍ത്തീകരിക്കാന്‍
കാലതാമസം
ഉണ്ടാകുന്നതിന്റെ
കാരണമെന്തെന്ന്
വിശദമാക്കാമോ;
(സി)
ഈ
പ്രവൃത്തികള്‍
അടിയന്തിരമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ചുള്ള
പ്രവര്‍ത്തികള്‍
3419.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
അസംബ്ലി നിയോജക
മണ്ഡലത്തില്‍
മുന്‍സര്‍ക്കാരിന്റെ
കാലത്ത് എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച്
മൈനര്‍/മേജര്‍
ഇറിഗേഷന്‍ വകുപ്പുകള്‍
എത്ര പ്രവൃത്തികള്‍
നടത്തിയിട്ടുണ്ട്;
പഞ്ചായത്ത് തിരിച്ചുള്ള
കണക്കുകള്‍ നല്‍കാമോ;
(ബി)
മൈനര്‍/മേജര്‍
ഇറിഗേഷന്‍ വകുപ്പിന്റെ
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
എം.എല്‍.എ. ആസ്തി വികസന
ഫണ്ട് അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവയില്‍
പൂര്‍ത്തിയായതും
പൂര്‍ത്തിയാകാത്തതും
ഇനിയും
ആരംഭിക്കാത്തതുമായ
പ്രവൃത്തികള്‍
ഏതൊക്കെയാണ് എന്ന്
പഞ്ചായത്ത് തിരിച്ചുള്ള
കണക്കുകള്‍ നല്‍കാമോ;
(ഡി)
പണം
അനുവദിച്ചിട്ടും
പ്രവൃത്തികള്‍
തുടങ്ങാന്‍
ബാക്കിയുണ്ടെങ്കില്‍
അതിന്റെ കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ?
ഹില്ലി
അക്വാ മിനറല്‍ വാട്ടര്‍
3420.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ ഹില്ലി
അക്വാ മിനറല്‍ വാട്ടര്‍
ഉല്പാദിപ്പിച്ച്
വിതരണം നടത്തുന്നതിന്
എന്തൊക്കെ സൗകര്യങ്ങള്‍
ആണ് നല്‍കിയിട്ടുള്ളത്;
(ബി)
പൂര്‍ണ്ണമായും
സര്‍ക്കാരിന്റെ
കീഴിലാണോ ഇത്
പ്രവര്‍ത്തിക്കുന്നത്;
ഇല്ലെങ്കില്‍
സര്‍ക്കാരിന് എത്ര
ശതമാനം പങ്കാളിത്തം
ഉണ്ട്; ഇൗ പദ്ധതിയുടെ
മുതല്‍മുടക്ക് എത്ര
രൂപയാണ്;
(സി)
ഒരു
ദിവസം പരമാവധി എത്ര
ലിറ്റര്‍ മിനറല്‍
വാട്ടര്‍
ഉത്പാദനശേഷിയുണ്ട്;ഇപ്പോള്‍
പ്രതിദിനം ശരാശരി എത്ര
ലിറ്റര്‍ ഉല്പാദനമാണ്
നടക്കുന്നത്;സംസ്ഥാത്തെമ്പാടും
ആവശ്യക്കാര്‍
ഏറെയുണ്ടെങ്കിലും
ഉത്പാദനം കുറയാനിടയായ
സാഹചര്യം
വിശദീകരിക്കാമോ?
(ഡി)
ഉത്പ്പന്നം
എപ്രകാരമാണ് വിതരണം
നടത്തുന്നത്;
ഡിസ്ട്രിബ്യൂട്ടര്‍മാര്‍
മുഖാന്തിരമാണെങ്കില്‍
ഇവരുടെ പേരു വിവരങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
ഒരു
ലിറ്റര്‍ ബോട്ടിലിന്റെ
പരമാവധി വിപണന വില എത്ര
രൂപയാണ്; ഒരു
ബോട്ടിലിന് എത്ര രൂപ
നിരക്കിലാണ്
ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക്
നല്‍കുന്നത്; വിശദാംശം
നല്‍കാമോ;
(എഫ്)
ഔട്ട്
ലെറ്റ് മുഖാന്തിരം
പൊതുജനങ്ങള്‍ക്ക്
നേരിട്ട് വാങ്ങാനുള്ള
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;എങ്കില്‍
എന്ത് നിരക്കിലാണ് ഒരു
ബോട്ടില്‍ നല്‍കുന്നത്;
ഒരാള്‍ക്കു പരമാവധി
എത്ര ബോട്ടില്‍
നല്‍കുമെന്ന്
വിശദമാക്കുമോ;പരാമാവധി
ഉല്പാദനത്തിനനുസരിച്ച്
ഡിസ്ട്രിബ്യുട്ടര്‍മാര്‍
ഉല്‍പ്പന്നം
വാങ്ങുന്നില്ല എങ്കില്‍
കൂടുതല്‍
ഡിസ്ട്രിബ്യുട്ടര്‍മാരെ
ഉള്‍പ്പെടുത്തി ഈ
സംരംഭം
വിജയിപ്പിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ജി)
പ്രസ്തുത
സ്ഥാപനത്തിലെ
ജീവനക്കാരുടെ നിയമന
രീതി സംബന്ധിച്ച
വിശദാംശം നല്‍കാമോ;
കരാര്‍
അടിസ്ഥാനത്തിലാണ്
നിയമനമെങ്കില്‍ കരാര്‍
എന്നുവരെയാണ് എന്നതു
സംബന്ധിച്ച വിശദാംശം
നല്‍കാമോ; ഹില്ലി അക്വാ
സംരംഭം എപ്രകാരം
പൂര്‍ണമായും വിജയകരമായി
കൊണ്ടുപോകാം എന്നതു
സംബന്ധിച്ച് പഠനം
നടത്തുമോ?
ജലനിധി
പദ്ധതി
3421.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
പദ്ധതി ഇപ്പോള്‍
നിലവിലുണ്ടോ
;വിശദമാക്കുമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ ഏതെല്ലാം
പഞ്ചായത്തുകളെയാണ്
ജലനിധി പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതെന്നത്
സംബന്ധിച്ച് വിവരങ്ങള്‍
ലഭ്യമാക്കുമോ?
ജലസേചന
വകുപ്പ് കെ.എസ്.ഇ.ബി ക്ക്
വിട്ടു കൊടുക്കുന്ന സ്ഥലം
3422.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ
തണ്ണീര്‍മുക്കത്ത്
കെ.എസ്.ഇ.ബി 2013
മുതല്‍
പ്രവര്‍ത്തിക്കുന്ന
സ്ഥലവും കെട്ടിടവും
ഇറിഗേഷന്‍
ഡിപ്പാര്ട്ടുമെന്റില്
നിന്നും കെ.എസ്.ഇ.ബി
യ്ക്ക്
ലഭ്യമാക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
ഇതു സംബന്ധിച്ച്
തണ്ണീര്‍ മുക്കം വികസന
സമിതി ജലസേചന വകുപ്പ്
ചീഫ് എഞ്ചിനീയര്‍ക്ക്
നല്‍കിയിരിക്കുന്ന
25.8.2016-ലെ
പെറ്റീഷനില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി പ്രസ്തുത
കെട്ടിടവും ഓഫീസും
പുതുക്കി പണിയുവാന്‍
തയ്യാറായിട്ടുള്ളതിന്റെ
അടിസ്ഥാനത്തില്‍ ഈ
സ്ഥലം ജലസേചന വകുപ്പ്
കെ.എസ്.ഇ.ബി ക്ക്
വിട്ടു
കൊടുക്കുന്നതിലേക്കായി
ചീഫ് എഞ്ചിനീയര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍
അടിയന്തരമായി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ജലസേചന
വകുപ്പിന്റെ പ്രസ്തുത
പ്രദേശത്തെ ഭൂമിയില്‍
നിന്നും മറ്റ്
വകുപ്പുകള്‍ക്ക് ഭൂമി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
ഏതെല്ലാമെന്നും എത്ര
സെന്റ് വീതം നല്കി
എന്നും വ്യക്തമാക്കാമോ;
ഇതേ വ്യവസ്ഥ
കെ.എസ്.ഇ.ബി ക്കും
പ്രാബല്യത്തില്‍
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
മൈനര്‍
ഇറിഗേഷന്‍ പദ്ധതികള്‍
3423.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2016
കാലത്ത് ചടയമംഗലം
മണ്ഡലത്തില്‍
അനുവദിച്ച്
നടപ്പിലാക്കിയ മൈനര്‍
ഇറിഗേഷന്‍ പദ്ധതികളുടെ
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
കാര്‍ഷിക
മേഖലയായ ചടയമംഗലത്തിന്
ടി കാലയളവില്‍ അര്‍ഹമായ
പരിഗണന
ലഭിച്ചിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പുതിയ
പദ്ധതികള്‍
അനുവദിക്കുന്നതില്‍
ആവശ്യമായ മുന്‍ഗണന
നല്കുന്ന കാര്യം
പരിഗണിക്കാമോ?
പ്ലാന്‍
ഫണ്ടില്‍ ഉള്‍പ്പെടുത്തിയ
പ്രവൃത്തി
3424.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റിയുടെ പ്ലാന്‍
ഫണ്ടില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികളുടെ
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
പ്ലാന്‍ ഫണ്ടില്‍ തുക
വകയിരുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ?
എളവള്ളി
പഞ്ചായത്തിലെ 'ജലനിധി' പദ്ധതി
3425.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ എളവള്ളി
പഞ്ചായത്തിലെ 'ജലനിധി'
പദ്ധതിയുടെ അടങ്കല്‍
തുക എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
എത്ര
ഗുണഭോക്താക്കളുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത പദ്ധതി എന്ന്
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
നഗരൂര്‍,
കരവാരം, പുളിമാത്ത് സമഗ്ര
കുടിവെളള പദ്ധതി
3426.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരൂര്‍, കരവാരം,
പുളിമാത്ത്
ഗ്രാമപഞ്ചായത്തുകള്ക്കായുളള
സമഗ്ര കുടിവെളള പദ്ധതി
നടപ്പില്‍
വരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
അവശേഷിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
തയ്യാറാക്കിയിരിക്കുന്നത്
എത്ര
ഘട്ടത്തിലായാണെന്നും
ഓരോ ഘട്ടത്തിലും
എന്തെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിട്ടുളളതെന്നും
വിശദമാക്കാമോ?
ഔദ്യോഗിക
വാഹനങ്ങളുടെ ഇന്ധന,
ഇന്‍ഷ്വറന്‍സ്
കുടിശ്ശികകൾ
3427.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മൈനര്‍ ഇറിഗേഷന്‍
ഡിവിഷനു കീഴിലുള്ള
ഔദ്യോഗിക വാഹനങ്ങളില്‍
ഇന്ധനം നിറച്ച വകയിലും
ഇന്‍ഷ്വറന്‍സ് അടച്ച
വകയിലും നൽകുവാനുള്ള
തുക കുടിശ്ശികയായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ ഇനത്തില്‍ എത്ര
തുകയാണ് നിലവില്‍
കുടിശ്ശികയുള്ളത്;
(സി)
പ്രസ്തുത
തുക നല്‍കുന്നതിന്
കാലതാമസം വന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
ഇത് എന്നത്തേക്ക്
കൊടുത്തുതീര്‍ക്കാന്‍
സാധിക്കും;
(ഡി)
തുക
ലഭ്യമാക്കാത്തതിനാല്‍
വാഹനങ്ങള്‍
ഉപയോഗപ്രദമാകാത്തത്
മൂലം പ്രവൃത്തികൾ
നടത്തുന്നതില്‍
പ്രയാസങ്ങളുണ്ടാക്കുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
?
കോണോത്ത്
പുഴയിലെ മാലിന്യങ്ങള്‍ നീക്കം
ചെയ്യുന്നതിനും
സംരക്ഷിക്കുന്നതിനും നടപടി
3428.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയമസഭാ മണ്ഡലത്തിലെ
കോണോത്ത് പുഴ അത്യന്തം
മാലിന്യം നിറഞ്ഞ
അവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ പുഴയിലെ
മാലിന്യങ്ങള്‍ നീക്കം
ചെയ്യുന്നതിനും പുഴ
മാലിന്യമുക്തമായി
സംരക്ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
പമ്പയുടെ
തീരങ്ങള്‍ കെട്ടി
സംരക്ഷിക്കുന്നതിന്
പദ്ധതി
3429.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏറ്റവും പ്രധാനപ്പെട്ട
നദികളിലൊന്നായ പമ്പയുടെ
തീരങ്ങള്‍ ഇടിയുന്നത്
കെട്ടി
സംരക്ഷിക്കുന്നതിന്
ഇക്കഴിഞ്ഞ 2
വര്‍ഷങ്ങളിലായി
അനുവദിച്ച പദ്ധതികളും
അവയുടെ തുകയും
എത്രയെന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
മേജര്‍
ഇറിഗേഷന്‍ വകുപ്പു
മുഖേന കഴിഞ്ഞ 2
വര്‍ഷങ്ങളിലായി
പത്തനംതിട്ട ജില്ലയില്‍
നടപ്പാക്കിയ വിവിധ
തോട ു സംരക്ഷണ
പദ്ധതികളും, അനുവദിച്ച
തുകയും വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
നടപ്പു
വര്‍ഷം ഇത്തരം
പദ്ധതികള്‍ക്ക്
അനുവദിക്കുന്നതിനായി
എത്ര തുക വീതമാണ്
മാറ്റിവച്ചിട്ടുളളത്;
ഇവയ്ക്കുളള
പ്രോജക്ടുകള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
വാട്ടര്‍
അതോറിറ്റി ഓഫീസിന്
സ്വന്തം കെട്ടിടം
3430.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂരില്‍
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
വാട്ടര്‍ അതോറിറ്റിയുടെ
3 ഓഫിസുകള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടികള്‍ സ്വീകരിച്ച്
വരുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
ഇല്ലെങ്കില്‍ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വാട്ടര്‍
അതോറിറ്റിയിലെ പെന്ഷന്
പരിഷ്കരണം
3431.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയിലെ
പെന്ഷന് പരിഷ്കരണം
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
സര്‍വീസ്
പെന്‍ഷന്‍കാരുടെ
പെന്ഷന് പരിഷ്ക്കരണ
ഉത്തരവ് നടപ്പിലാക്കിയ
സാഹചര്യത്തില്‍,
വാട്ടര്‍ അതോറിറ്റിയിലെ
പെന്ഷന്
പരിഷ്കരണത്തിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?
വാട്ടര്‍
അതോറിറ്റിയില്‍ പമ്പ്
ഓപ്പറേറ്റര്‍മാരുടെ ഒഴിവുകള്‍
3432.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയില്‍ പമ്പ്
ഓപ്പറേറ്റര്‍മാരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്;
(ബി)
പ്രസ്തുത ഒഴിവുകള്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
നികത്തുവാന്‍
തീരുമാനമെടുത്തിട്ടുണ്ടോ
;
(സി)
പമ്പ്
ഓപ്പറേറ്റര്‍
തസ്തികയുടെ പി. എസ്.
സി. റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ പി. എസ്.
സി. പ്രസ്തുത
തസ്തികയിലേക്ക് ഇതിനകം
എഴുത്തുപരീക്ഷ
നടത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയുള്ള
നിയമനം,പി. എസ്. സി
പരീക്ഷ എഴുതിയ
ഉദ്യോഗാര്‍ത്ഥികളുടെ
സാധ്യത
തടസ്സപ്പെടുത്തുമെന്നതിനാല്‍
പി. എസ്. സി.യുടെ പമ്പ്
ഓപ്പറേറ്റര്‍ റാങ്ക്
ലിസ്റ്റ് അടിയന്തരമായി
പ്രസിദ്ധീകരിക്കുവാന്‍
ആവശ്യപ്പെടുമോ?
പുതുതായി
നിര്‍മ്മിക്കുന്ന വീടുകള്‍ക്ക്
മഴവെളള സംഭരണി
3433.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
പുതുതായി
നിര്‍മ്മിക്കുന്ന
വീടുകള്‍ക്ക് മഴവെളള
സംഭരണി
നിര്‍ബന്ധമാക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
വരള്‍ച്ച
നേരിടുന്നതിനുള്ള
മുന്‍കരുതലുകൾ
3434.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
രൂക്ഷമായ
വരള്‍ച്ചയിലേക്ക്
നീങ്ങുന്നതായ
റിപ്പോര്‍ട്ടുകള്‍ വന്ന
സാഹചര്യത്തില്‍ ഇതു
നേരിടുന്നതിന്
എന്തെല്ലാം
മുന്‍കരുതലുകൾ
കൈക്കൊളളുന്നുണ്ട്;
(ബി)
പാലക്കാട്
ജില്ലയിലെ
കുടിവെളളക്ഷാമം
പരിഹരിക്കുന്നതിനായി
എന്തെല്ലാം ബ്രുഹത്
പദ്ധതികളാണ്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദീകരിക്കാമോ;
(സി)
പദ്ധതി
ആരംഭിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
നാറാണത്ത്
ചിറ നവീകരിക്കുന്നതിന് നടപടി
3435.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരവാരം
ഗ്രാമപഞ്ചായത്തിലെ
നാറാണത്ത് ചിറ
നവീകരിക്കുന്നതിന്
വേണ്ട നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
പ്രസ്തുത ഫയല്‍
ഇപ്പോള്‍
എവിടെയാണുളളതെന്നും
ഫയല്‍ നമ്പര്‍
ഉള്‍പ്പെടെ
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
ലഭ്യമായിട്ടും നവീകരണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാന്‍
കാലതാമസം വരുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
ഡാമുകളുടെ
സുരക്ഷാ പരിശോധന
3436.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ. ബാബു
,,
വി. അബ്ദുറഹിമാന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡാമുകളുടെ സുരക്ഷാ
പരിശോധന
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
വിവിധ
പ്രദേശങ്ങളിലായി ചെക്ക്
ഡാമുകള്‍
പൂര്‍ത്തീകരിക്കുന്നതിനുളള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ചെക്കു ഡാമുകളുടെ
പണിയാണ്
പൂര്ത്തീകരിയ്ക്കാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ജലസേചന
വകുപ്പിന്റെ കീഴിലുളള
ഡാമുകളിലെ ജലത്തിന്റെ
അളവും മറ്റും ഓണ്‍ലൈന്‍
ആയി അറിയിക്കുന്നതിനുളള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
പ്ലംബിംഗ്
ലൈസന്‍സ്
3437.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയിലെ
ലൈസന്‍സ്ഡ്
പ്ലംബര്‍മാര്‍ക്ക്,
ലൈസന്‍സ്
ലഭിക്കുന്നതിന് എത്ര
രൂപയാണ് ഫീസായി
അടയ്ക്കേണ്ടത്;
ഇവര്‍ക്ക് ലൈസന്‍സിന്
എത്ര വര്‍ഷത്തെ
കാലാവധിയാണ്
നല്‍കിവരുന്നത്;
(ബി)
സംസ്ഥാനത്ത്
വാട്ടര്‍
അതോറിറ്റിയില്‍ ആകെ
എത്ര ലൈസന്‍സ്ഡ്
പ്ലംബര്‍മാരാണ്
നിലവിലുള്ളത്;
(സി)
ലൈസന്‍സ്ഡ്
പ്ലംബര്‍മാര്‍ക്ക്
തങ്ങളുടെ ലൈസന്‍സ്
പുതുക്കുന്നതിന് എത്ര
രൂപയാണ് ഇപ്പോള്‍
ഫീസായി
നിശ്ചയിച്ചിട്ടുള്ളത്;
ഇത് ഓരോവര്‍ഷവും
പുതുക്കി നല്കുകയാണോ
ചെയ്തുവരാറുള്ളത്;വ്യക്തമാക്കുമോ;
(ഡി)
കെ.എസ്.ഇ.ബി.
യിലും മറ്റും
വയര്‍മാന്‍മാര്‍ക്ക്
ലൈസന്‍സിന് 5
വര്‍ഷക്കാലാവധി
നല്കുന്നതുപോലെ,
പ്ലംബിംഗ് ലൈസന്‍സ് 5
വര്‍ഷത്തിലൊരിക്കല്‍
പുതുക്കി നല്‍കുന്നതിന്
നടപടി സ്വീകരിക്കാമോ?
പാലക്കാട്
ജില്ലയിലെ കുടിവെളളക്ഷാമം
3438.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
കുടിവെളളക്ഷാമം
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ;
(ബി)
ഇക്കാര്യത്തില്‍
എന്തെല്ലാം പദ്ധതികള്‍
സ്വീകരിയ്ക്കുവാന്‍
കഴിയുമെന്ന്
വിശദമാക്കുമോ ;
(സി)
ജപ്പാന്
കുടിവെളള പദ്ധതി
മാതൃകയില്‍ ബൃഹത്തായ
ഒരു പദ്ധതിയ്ക്ക് രൂപം
നല്‍കുമോ?
കുട്ടനാട്
പാക്കേജിന്റെ നിലവിലെ സ്ഥിതി
3439.
ശ്രീ.എ.എം.
ആരിഫ്
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006-2011
ലെ എല്‍.ഡി.എഫ്.
സര്‍ക്കാര്‍ ആരംഭിച്ച
കുട്ടനാട് പാക്കേജിന്റെ
നിലവിലെ സ്ഥിതി അവലോകനം
ചെയ്തിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
ഈ
പാക്കേജ് പ്രകാരം
ജലവിഭവ വകുപ്പിന്
കീഴില്‍ അനുമതി ലഭിച്ച
സ്കീമുകള്‍
ഏതൊക്കെയെന്നും അവയില്‍
പൂര്‍ത്തിയാക്കിയവ
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പാക്കേജ് പ്രകാരം ഇനി
ഏതൊക്കെ സ്കീമുകള്‍
നടപ്പിലാക്കാന്‍
ബാക്കിയുണ്ടെന്നും
ഇവയ്ക്കായി കേന്ദ്ര
സഹായം ലഭ്യമാണോയെന്നും
അറിയിക്കാമോ;
(ഡി)
നിശ്ചിത
കാലയളവിനുള്ളില്‍
പദ്ധതി
പൂര്ത്തീകരിക്കാനാവാത്തതുകൊണ്ട്
കേന്ദ്രസര്‍ക്കാര്‍ ഈ
പാക്കേജ്
തുടരേണ്ടതില്ലെന്ന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കുടിവെള്ള
സ്രോതസ്സുകളുടെ മലിനീകരണം
3440.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
സ്രോതസ്സുകളുടെ
മലിനീകരണം തടയാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കുടിവെള്ള
സ്രോതസ്സുകളുടെ
സംരക്ഷണത്തിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ?
ആറാട്ടുപുഴ,
തൃക്കുന്നപ്പുഴ
പ്രദേശങ്ങളിലെ കടലാക്രമണ
ഭീഷണി
3441.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ ആറാട്ടുപുഴ,
തൃക്കുന്നപ്പുഴ
പ്രദേശങ്ങള്‍ രൂക്ഷമായ
കടലാക്രമണ ഭീഷണി
നേരിടുന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളില്‍
കടല്‍ഭിത്തി
/പുലിമുട്ട്
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഉൗര്ജ്ജിതപ്പെടുത്തി
പാവപ്പെട്ട
മത്സ്യതൊഴിലാളികളുടെ
ബുദ്ധിമുട്ട്
പരിഹരിക്കുവാന്‍
അടിയന്തരനടപടി
സ്വീകരിക്കുമോ;നിലവില്‍
എത്ര കോടി രൂപയുടെ
പദ്ധതികളാണ്
സര്‍ക്കാരിന്റെ
പരിഗണനയിലുള്ളത്;
(സി)
നിലവിലുള്ള
കടല്‍ഭിത്തി/പുലിമുട്ട്
ശാസ്ത്രീയ പഠനത്തിന്റെ
അടിസ്ഥാനത്തില്‍
പുന:ക്രമീകരിച്ച്
ബലപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
റഗുലേറ്റര്‍
കം ബ്രിഡ്ജ് തയടണകള്
3442.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ചുവര്‍ഷക്കാലം
ജലസേചന വകുപ്പില്‍ എത്ര
റഗുലേറ്റര്‍ കം
ബ്രിഡ്ജ് തയടണകള്
നിര്‍മ്മിക്കാന്‍
അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഇനത്തില്‍ ഒരോ വര്‍ഷവും
എത്ര തുകയ്ക്കുള്ള
ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഇവയില്‍
എത്രയെണ്ണം
പൂര്‍ത്തിയായി എന്നും,
ഇനി എത്രയെണ്ണം
പൂര്‍ത്തിയാകാനുണ്ടെന്നും
അറിയിക്കാമോ?
കോട്ടക്കല്‍
നഗരസഭയില്‍ പൊതുവായ കുളം
3443.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നഗരസഭയില്‍ ഒരു പൊതുവായ
കുളം
നിര്‍മ്മിക്കണമെന്ന
ആവശ്യം നഗരസഭ
സര്‍ക്കാരിന്റെ
മുന്പില്
വെച്ചിട്ടുണ്ടോ;
(ബി)
ഈ
ആവശ്യത്തിനുവേണ്ട ഭൂമി
ലഭ്യമാക്കുമെന്ന് നഗരസഭ
പറഞ്ഞിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
സര്‍ക്കാരില്‍ നിന്ന്
നല്കിയ ഉത്തരവുകളുടെ
കോപ്പിയും
നിര്‍ദ്ദേശങ്ങളും
ലഭ്യമാക്കുമോ;
(ഡി)
പൊതുവായ
കുളം എന്ന ആശയത്തിന്
സര്‍ക്കാരില്‍ നിന്ന്
സഹായവും മറ്റും
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കുലശേഖരപുരം,
തഴവ, തൊടിയൂര്‍
പഞ്ചായത്തുകള്‍ക്ക് കുടിവെളള
പദ്ധതി
3444.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
കുലശേഖരപുരം, തഴവ,
തൊടിയൂര്‍ എന്നീ
പഞ്ചായത്തുകള്‍ക്ക്
നിലവില്‍ കുടിവെളള
പദ്ധതികളില്ലെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ പഞ്ചായത്തുകളില്‍
ട്രീറ്റ്മെന്റ്
ചെയ്യാതെ വിതരണം
ചെയ്യുന്ന കുടിവെളളം
കടുത്ത ആരോഗ്യ
പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവിടെ
കുടിവെളളം
ട്രീറ്റ്മെന്റ് നടത്തി
വിതരണം ചെയ്യുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ;
(സി)
കൊല്ലം
ജില്ലയില്‍
നടപ്പിലാക്കിവരുന്ന
കുടിവെളള പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഈ
പ്രദേശങ്ങളില്‍
കുടിവെളളം വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;വിശദീകരിക്കുമോ
?
താല്‍ക്കാലിക
പമ്പ് ഓപ്പറേറ്റര്‍മാര്‍
3445.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
കുടിവെള്ള പദ്ധതികളില്‍
താല്‍ക്കാലിക പമ്പ്
ഓപ്പറേറ്റര്‍മാരായി
ജോലി ചെയ്യുന്നവര്‍ക്ക്
നല്കി വരുന്ന വേതനം
എത്രയാണ്;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന 6
മാസക്കാലത്തേക്ക്
താല്‍ക്കാലിക നിയമനം
ലഭിക്കുന്നവര്‍ക്ക്
എത്ര രൂപയാണ് നല്കി
വരുന്നത്;
(സി)
പമ്പ്
ഹൗസുകളിലുള്ള പമ്പ്
ഓപ്പറേറ്റിംഗ്
ഉള്‍പ്പെടെയുള്ള
ജോലികള്‍ ടെന്‍ഡര്‍
ചെയ്ത്
നല്‍കിയിട്ടുണ്ടോ;
ടെന്‍ഡര്‍
എടുക്കുന്നയാളുകള്‍
നിശ്ചയിച്ചു നല്കുന്ന
തുകയ്ക്ക്
ഓപ്പറേറ്റര്‍മാര്‍
ഉള്‍പ്പെടെ ജോലി
ചെയ്യേണ്ടി വരുന്ന
സാഹചര്യം ഉണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
തൊഴിലാളികള്‍ക്ക്
സര്‍ക്കാര്‍ അംഗീകരിച്ച
കൂലി ലഭ്യമാക്കാന്‍
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആമയിഴഞ്ചാന്‍
തോടിന് ആഴം
കുറഞ്ഞതുമൂലമുള്ള
വെള്ളപ്പൊക്കം
3446.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ ആമയിഴഞ്ചാന്‍
തോട്ടില്‍
മണ്ണും,എക്കലും അടിഞ്ഞ്
കൂടി ആഴം കുറഞ്ഞതിനാല്‍
മഴക്കാലത്ത്
ഗൗരീശപട്ടം, കണ്ണമ്മൂല
എന്നിവിടങ്ങളില്‍ രൂക്ഷ
വെള്ളപ്പൊക്കം
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത തോടിന്റെ ആഴം
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
നഗരത്തില്‍
വെള്ളപ്പൊക്കം
നിയന്ത്രിക്കുന്നതിന്
വേളിയില്‍ പുലിമുട്ട്
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;അതിന്
എത്ര കോടി രൂപ
അനുവദിച്ചു;
(ഡി)
പുലിമുട്ടിന്റെ
നിര്‍മ്മാണം
അടിയന്തിരമായി
പൂര്‍ത്തിയാക്കുമോ?
ജലാശയങ്ങളിലെ
മാലിന്യ നിര്‍മ്മാര്‍ജ്ജനം
3447.
ശ്രീ.പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികള്‍, തോടുകള്‍,
കായലുകള്‍ എന്നിവയില്‍
മനുഷ്യ
വിസര്‍ജ്ജ്യങ്ങള്‍
ശേഖരിച്ചു കൊണ്ടുവന്ന്
ഒഴുക്കുന്ന അതീവ
ഗുരുതരമായ പ്രശ്നം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
കുടിവെള്ള
സ്രോതസ്സുകള്‍ കോളിഫോം
ബാക്ടീരിയ നിറഞ്ഞ്
ഗുരുതരമായ ആരോഗ്യ
പ്രശ്നങ്ങളുണ്ടാക്കുന്നതു
തടയുവാനുളള ഫലപ്രദമായ
മാര്‍ഗ്ഗങ്ങളെ കുറിച്ച്
ആലോചിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
കുടിവെള്ള
ശേഖരണം നടത്തുന്ന എല്ലാ
ജലസ്രോതസ്സുകളിലെയും
കോളിഫോം ബാക്ടീരിയ
നിലവാരം അടിയന്തിരമായി
പരിശോധനാ
വിധേയമാക്കുമോ?
കരിമ്പുഴയില്‍
ചെക്ക് ഡാം
3448.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
കരിമ്പുഴ
ഗ്രാമപഞ്ചായത്തിലെ
കരിമ്പുഴയില്‍ ഒരു
ചെക്ക് ഡാം
നിര്‍മ്മിക്കുന്നതിനുള്ള
പ്രൊപ്പോസല്‍ നബാര്‍ഡ്
-ആര്.ഐ.ഡി.എഫ്
XXII-ല്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനായി
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കരിമ്പുഴ
ചെക്ക് ഡാം
നിര്‍മ്മാണത്തിന്റെ
നാളിതുവരെയുള്ള പുരോഗതി
വിശദീകരിക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
ഇറിഗേഷന്‍/വാട്ടര്‍
അതോറിറ്റി പ്രവൃത്തികള്‍
3449.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
മുനിസിപ്പാലിറ്റികള്‍,പഞ്ചായത്തുകള്‍
എന്നിവയിലോരോന്നിലും
മുന്‍ സര്‍ക്കാരുകളുടെ
കാലത്തു തുടങ്ങി
വച്ചവയും നാളിതുവരെ
പൂര്‍ത്തീകരിക്കാത്തതുമായ
ഇറിഗേഷന്‍/വാട്ടര്‍
അതോറിറ്റി എന്നിവയിന്‍
കീഴിലെ പ്രവൃത്തികള്‍
ഏതെല്ലാം, വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇവ
ഓരോന്നിന്റെയും നിലവിലെ
സ്ഥിതി
എന്താണെന്നും,എപ്പോള്‍
പണി
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും,അതിനാവശ്യമായ
ഘടകങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ ഓരോന്നും
പൂര്‍ത്തീകരിക്കാന്‍
കഴിയാതെ പ്രവര്‍ത്തനം
നിലച്ചുനില്ക്കുന്നതിന്റെ
കാരണങ്ങള്‍ എന്താണ് ;
ഇവ പരിഹരിച്ച് പണി
പൂര്‍ത്തീകരിക്കാനായി
ജലവിഭവം /ജല അതോറിറ്റി
എന്നീ വകുപ്പുകളുടെ
പക്കലുള്ള
നിര്‍ദ്ദേശങ്ങളും,
തുടരാന്‍ വേണ്ടിയുള്ള
നടപടിക്രമങ്ങളും
എന്താണെന്നും
വ്യക്തമാക്കുമോ?
പൊതുകുളങ്ങള്‍
സംരക്ഷിക്കുന്നതിന് നടപടി
3450.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യ
നിക്ഷേപ കേന്ദ്രങ്ങളായി
മാറിയിട്ടുള്ള
പൊതുകുളങ്ങള്‍
പുനരുദ്ധരിച്ച്
സംരക്ഷിക്കുന്നതിന് ഈ
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരം കുളങ്ങള്‍
കണ്ടെത്തി
പുനരുദ്ധരിച്ച്
സംരക്ഷിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
കുടിവെള്ളക്ഷാമം
3451.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശുദ്ധജലക്ഷാമം
മൂലം ബുദ്ധിമുട്ടുന്ന
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ നീലേശ്വരം
മുനിസിപ്പാലിറ്റിയിലും,
കയ്യൂര്‍-ചീമേനി,
പടന്ന, വലിയപറമ്പ്,
തൃക്കരിപ്പൂര്‍
എന്നിവിടങ്ങളിലും
കുടിവെള്ളം
ലഭ്യമാക്കാനുള്ള
ശാശ്വതമായ നടപടികള്‍
എന്തെങ്കിലും വിഭാവനം
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഈ പദ്ധതി എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
അച്ചന്‍കോവിലാറിന്
സംരക്ഷണഭിത്തി
3452.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മവേലിക്കര
മണ്ഡലത്തില്‍ കൊല്ലകടവ്
പാലത്തിനു സമീപം
അച്ചന്‍കോവിലാറിന്
സംരക്ഷണഭിത്തി
നിര്‍മ്മിക്കുന്നതിന്
മേജര്‍ ഇറിഗേഷന്‍
വകുപ്പ് തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രവൃത്തി
ഏറ്റെടുത്തെങ്കിലും
നാളിതുവരെയും പ്രവൃത്തി
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
തണ്ണീര്‍ത്തടങ്ങള്‍
പൊതു-സ്വകാര്യ
ആവശ്യങ്ങള്‍ക്ക്
നികത്തുന്നത് തടയാന്‍
നടപടി
3453.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായലുകള്‍,
തടാകങ്ങള്‍, കുളങ്ങള്‍
എന്നിവ പൊതു-സ്വകാര്യ
ആവശ്യങ്ങള്‍ക്ക് വേണ്ടി
നികത്തുന്നതില്‍
സര്‍ക്കാര്‍ നയം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
തണ്ണീര്‍ത്തടങ്ങള്‍
യാതൊരു
വിവേചനവുമില്ലാതെ
സ്വകാര്യ
വ്യക്തികളും,സ്ഥാപനങ്ങളും
നിര്‍ബാധം
നികത്തിക്കൊണ്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ശേഷിച്ച
തണ്ണീര്‍ത്തടങ്ങളെ
കെെയ്യേറ്റത്തില്
നിന്നും നികത്തലില്‍
നിന്നും
സംരക്ഷിക്കുന്നതിന്
എന്തു നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
പ്ലാച്ചിമട
കൊക്കകോള കമ്പനിയുടെ
ജലചൂഷണത്തിന്
ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം
T 3454.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാച്ചിമട
കൊക്കകോള കമ്പനിയുടെ
ജലചൂഷണത്തിന്
ഇരയായവര്‍ക്കുള്ള
നഷ്ടപരിഹാരം
സംബന്ധിച്ച്
ട്രൈബ്യൂണല്‍
രൂപീകരിക്കുന്നതിനുള്ള
ബില്ലിന്
പ്രസിഡണ്ടിന്റെ അനുമതി
ലഭിക്കാത്ത
സാഹചര്യത്തില്‍ ജല
ചൂഷണത്തിന്
ഇരയായവര്‍ക്കുള്ള
നഷ്ടപരിഹാര തുക
കമ്പനിയില്‍ നിന്നും
ഈടാക്കി നല്‍കുന്നതിന്
ഇതര മാര്‍ഗ്ഗങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് നിയമോപദേശം
തേടിയിട്ടുണ്ടോയെന്നും
ആയത് ലഭ്യമായോ എന്നും
വിശദീകരിക്കുമോ?
ഭൂജലപരിപോഷണം
3455.
ശ്രീ.അനില്‍
അക്കര
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂജലപരിപോഷണം
ജനകീയമാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;വിശദമാക്കുമോ;
(ബി)
ആരുടെയെല്ലാം
പങ്കാളിത്തമാണ് ഇതിനായി
പ്രയോജനപ്പെടുത്തുന്നത്;
വിവരിക്കുമോ;
(സി)
ജനങ്ങളെ
ബോധവത്കരിക്കാനും
ഭൂജലപരിപോഷണം
കര്‍ശനമായി
പാലിക്കപ്പെടാനും
എന്തെല്ലാം നടപടികളാണ്
ഭരണതലത്തില്‍
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ഭൂജലത്തിന്െറ
ക്രമാതീതമായ ഉപഭോഗം
നിയന്ത്രിയ്ക്കുന്നതിന് നടപടി
3456.
ശ്രീ.പി.കെ.
ശശി
,,
യു. ആര്. പ്രദീപ്
,,
കെ.ഡി. പ്രസേനന്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂജലത്തിന്െറ
ക്രമാതീതമായ ഉപഭോഗം
നിയന്ത്രിയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭൂജല
പര്യവേഷണത്തിനായി
ഹെെഡ്രോ
ജിയോളജിക്കല്‍,
ജിയോഫിസിക്കല്‍,
റിമോട്ട് സെന്‍സിംഗ്
തുടങ്ങിയ സാങ്കേതിക
വിദ്യകള്‍ ഉപയോഗിച്ച്
കിണറുകള്‍ക്ക്
ശാസ്ത്രീയമായി സ്ഥാന
നിര്‍ണ്ണയം നടത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
കൃത്രിമ
ഭൂജല പരിപോഷണ
സംവിധാനങ്ങളിലൂടെ
ഭൂജലത്തിന്െറ അളവ്
വര്‍ദ്ധിപ്പിയ്ക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
"ജലനിധി" പദ്ധതി
3457.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രൂക്ഷമായ
കുടിവെള്ളക്ഷാമം
നേരിടുന്ന കോട്ടയം
ജില്ലയിലെ തിടനാട്
ഗ്രാമപഞ്ചായത്തില്‍
"ജലനിധി"പദ്ധതിക്ക്
എം.എല്‍.എ ഫണ്ടില്‍
നിന്നും തുക അനുവദിച്ച്
ഭരണാനുമതി ഉത്തരവ് (
സ.ഉ(സാധാ) നം.717/2015/
ഡബ്ലു .ആര്.ഡി,തീയതി
24.08.2015) ഇറങ്ങി ഒരു
വര്‍ഷം കഴിഞ്ഞിട്ടും
യാതൊരു നടപടിയും
സ്വീകരിക്കാത്തതിനാല്‍
ഈ പദ്ധതി മുടങ്ങി
കിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ പദ്ധതി
നടപ്പാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും എന്ന്
വിശദമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട 16.07.2016
തീയതിയിലെ എഫ്.എം
3/93/2016/ ത.സ്വ.ഭ.വ
നംപര്‍ ഫയല്‍
സെക്രട്ടേറിയറ്റില്‍
നടപടികള്‍ക്കായി
നിലവിലുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
പദ്ധതി അടിയന്തിരമായി
നടപ്പാക്കി ജനങ്ങളുടെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ജല
അതോറിറ്റി വാട്ടര്‍
മീറ്ററുകള്‍
3458.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനമാകെ
ജല അതോറിറ്റി ഏതെല്ലാം
ഇനം വാട്ടര്‍
മീറ്ററുകള്‍
(കമ്പനികള്‍ തിരിച്ച്)
സ്ഥാപിച്ചു വരുന്നു
എന്നും ഇവയുടെ
ഗുണനിലവാര പരിശോധന
ആരാണ് നടത്തുന്നത്
എന്നും വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വാട്ടര്‍ മീറ്ററുകള്‍
സര്‍ക്കാര്‍ തലത്തിലോ
പൊതുമേഖലാ സ്ഥാപനങ്ങളോ
നിര്‍മ്മാണം
നടത്തുന്നുണ്ടോ എന്നും
അവയില്‍ എത്ര എണ്ണം
വാട്ടര്‍ അതോറിറ്റി
വാങ്ങി
പൊതുജനങ്ങള്‍ക്കു നല്കി
എന്നും വ്യക്തമാക്കുമോ;
(സി)
മുന്‍സര്‍ക്കാര്‍
കാലയളവില്‍ വാട്ടര്‍
അതോറിറ്റിയുടെ കീഴില്‍
ഏതെല്ലാം കമ്പനികളുടെ
(പൊതു/സ്വകാര്യ)
വാട്ടര്‍ മീറ്റര്‍
സംസ്ഥാനമാകെ
ഘടിപ്പിച്ചു വാട്ടര്‍
റീഡിംഗ് നടത്തുന്നു
എന്ന് വ്യക്തമാക്കുമോ;
(ഡി)
വാട്ടര്‍
അതോറിറ്റിയുടെയോ,
ജലവകുപ്പിന്റെയോ അധികാര
പരിധിയില്‍ വാട്ടര്‍
മീറ്റര്‍ നിര്‍മ്മാണം
നടത്തി ജനങ്ങള്‍ക്ക്
കുറഞ്ഞ നിരക്കില്‍
വാട്ടര്‍ മീറ്റര്‍
ലഭിക്കാന്‍ എന്തു നടപടി
സ്വീകരിക്കും എന്നു
വ്യക്തമാക്കുമോ?
മൈലം-തലവൂര്‍
കുടിവെളള പദ്ധതി
3459.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ മൈലം-തലവൂര്‍
കുടിവെളള പദ്ധതിക്ക്
ഭരണാനുമതി ലഭിച്ചത്
എന്നാണ്; ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പദ്ധതിയില്‍
വിഭാവനം ചെയ്തിരുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ആയതില്‍
എന്തെല്ലാം
പ്രവര്‍ത്തികള്‍
പൂര്‍ത്തീകരിച്ചു;
അവശേഷിക്കുന്ന പണികള്‍
എന്തെല്ലാമാണ്;
(ഡി)
പ്രാദേശികമായ
തടസ്സവാദങ്ങള്മൂലം
മുടങ്ങിയ പ്രവൃത്തികള്‍
എന്തെല്ലാമാണ്; ആയതിന്
കാരണം എന്താണ്;
(ഇ)
തടസ്സങ്ങള്‍
പരിഹരിച്ച് പദ്ധതി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
രാജീവ്
ഗാന്ധി കുടിവെള്ള പദ്ധതി
3460.
ശ്രീ.സി.കൃഷ്ണന്
,,
കെ.സുരേഷ് കുറുപ്പ്
,,
പി.ടി.എ. റഹീം
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രാജീവ് ഗാന്ധി
കുടിവെള്ള പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
രൂക്ഷമായ
വരള്‍ച്ച ബാധിക്കുന്ന
കൂടുതല്‍
പ്രദേശങ്ങളിലേയ്ക്ക്
പ്രസ്തുത പദ്ധതി
പ്രവര്‍ത്തനങ്ങള്‍
വ്യാപിപ്പിയ്ക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
നഗരസഭയിലേക്കുള്ള കുടിവെള്ള
വിതരണം
3461.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ലടയാറ്റിൽ
നിന്നും വെള്ളം
ശാസ്താംകോട്ടയിലെത്തിച്ച്
ശുദ്ധീകരിച്ച്, കൊല്ലം
നഗരസഭയിലേക്ക്
കുടിവെള്ളം വിതരണം
ചെയ്യാനുദ്ദേശിക്കുന്ന
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ശാസ്താംകോട്ട
ശുദ്ധജല തടാകത്തിലെ ജല
ലഭ്യത കുറഞ്ഞു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അത്
മൂലം ചവറ-പന്മന
കുടിവെള്ള പദ്ധതി
പ്രതിസന്ധിയിലാകുന്ന
അവസ്ഥ വാട്ടര്‍
അതോറിറ്റി
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
വരള്‍ച്ച
അടുത്ത് വരുന്നത് മൂലം
കുടിവെള്ളം
ലഭ്യമാക്കാനുള്ള
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഗാര്‍ഹിക
കുടിവെള്ള കണക്ഷനുകള്‍
3462.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗാര്‍ഹിക കുടിവെള്ള
കണക്ഷനുകള്‍
വര്‍ദ്ധിപ്പിക്കാന്‍
ആലോചനയുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
സ്വീകരിക്കുന്ന
നടപടിയുടെ വിശദാംശം
നല്‍കുമോ;
(ബി)
രൂക്ഷമായ
കുടിവെള്ള പ്രശ്നം
നിലനില്‍ക്കുന്ന
സ്ഥലങ്ങളില്‍ പുതിയ
ശുദ്ധജലവിതരണ
പദ്ധതികള്‍
ആരംഭിക്കാന്‍
ഉദ്ദേശ്യമുണ്ടോ; ഇതിന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(സി)
നിലവിലുള്ള
കാലപ്പഴക്കം ചെന്ന
ജലചോര്ച്ചയുള്ള
പൈപ്പുകള്‍
മാറ്റിസ്ഥാപിക്കുന്നതിനോ
അറ്റകുറ്റപ്പണി
നടത്തുന്നതിനോ
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
മലപ്പുറം
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
3463.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തില്‍ ആസ്തി
വികസന ഫണ്ട്,
എം.എല്‍.എ. ഫണ്ട്,
ന്യൂനപക്ഷ വികസന ഫണ്ട്,
പട്ടികജാതി വികസന ഫണ്ട്
എന്നിവ ഉപയോഗിച്ച് 2011
-16 കാലയളവില്‍ എത്ര
കുടിവെള്ള
പദ്ധതികള്‍ക്ക്
ഭരണാനുമതി നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിയും ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(സി)
സാങ്കേതിക
തടസ്സങ്ങള്‍ ഒഴിവാക്കി
ഓരോ പദ്ധതിയുടെയും പണി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
ട്രേസര്‍/ഓവര്‍സിയര്‍
ഒഴിവുകള്‍
3464.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
ട്രേസര്‍/ഓവര്‍സിയര്‍
ഗ്രേഡ്-III തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകളാണ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
ട്രേസര്‍/ഓവര്‍സിയര്‍
ഗ്രേഡ്-III
തസ്തികകളില്‍ വിവിധ
ജില്ലകളില്‍ നിലവില്‍
എത്ര ഒഴിവുകളാണ്
ഉള്ളതെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തസ്തികയിലെ സൂപ്പര്‍
ന്യൂമററി ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്ന്
വിശദമാക്കാമോ?
ഹരിപ്പാട്
കുടിവെള്ള പദ്ധതി
3465.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണ പുരോഗതി
വെളിപ്പെടുത്തുമോ;
(ബി)
ഈ
പദ്ധതി എന്നത്തേക്ക്
കമ്മീഷന് ചെയ്യുവാന്‍
കഴിയും;
(സി)
ഈ
പദ്ധതി
പൂര്‍ത്തീകരിക്കുവാന്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ശേഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
കുടിവെള്ള
സ്രോതസ്സുകള്‍
മാലിന്യമുക്തമാക്കുന്നതിന്
നടപടി
T 3466.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വീടുകളില്‍ കിണറും
സെപ്റ്റിക് ടാങ്കും
തമ്മില്‍
അകലമില്ലാത്തത് കിണര്‍
വെള്ളം എളുപ്പത്തില്‍
മലിനമാകാന്‍
കാരണമാകുന്നുണ്ടോ;
(ബി)
ഒഴുക്ക്
നിലച്ച ഓടകളില്‍
നിന്നുള്ള
മാലിന്യത്തിന്റെ അംശം
മണ്ണിലൂടെ കിണറുകളിലും
ജലസ്രോതസ്സുകളിലും
കലരുന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ജലസ്രോതസ്സുകളും
കിണറുകളും മാലിന്യ
മുക്തമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
കൈകൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
കാളിക്കടവ്
തടയണ നിര്‍മ്മാണം
3467.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
ചെര്‍പ്പുളശ്ശേരി
നഗരസഭ, തൃക്കടീരി,
അനങ്ങനടി, ചളവറ
പഞ്ചായത്തുകളിലെ
അതിരൂക്ഷമായ കുടിവെള്ള
ക്ഷാമം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ ഇതു
പരിഹരിക്കാന്‍ ജലവിഭവ
വകുപ്പ് നാളിതുവരെ
എന്തു നടപടി
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കാനായിട്ടുള്ള
കാളിക്കടവിലെ സ്ഥിരം
തടയണ
നിര്‍മ്മാണത്തിന്റെ
പ്രവൃത്തി എന്നു
തുടങ്ങി; എത്ര തുക
നാളിതുവരെ ചെലവാക്കി;
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
എന്നത്തേക്ക് പണി
പൂര്‍ത്തീകരിക്കാന്‍
കഴിയും; വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
തടയണ നിര്‍മ്മാണത്തില്‍
നാളിതുവരെ ഭാഗഭാക്കായ
ജലവിഭവ വകുപ്പ്
ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്നും,
പ്രസ്തുത നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ച്
ജനങ്ങള്‍ക്ക്
കുടിവെള്ളം
എത്തിക്കുന്ന പ്രസ്തുത
പ്രവൃത്തിയില്‍ വീഴ്ച
വരുത്തിയ ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
തടയണ പണികള്‍
പൂര്‍ത്തീകരിക്കാന്‍
ഇനിയും എത്ര തുക
വേണ്ടിവരുമെന്നും ഇത്
അനുവദിച്ചുകിട്ടാനായി
ഇറിഗേഷന്‍ വകുപ്പ്
എന്തു നടപടികള്‍
നാളിതുവരെ
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ ?
അമ്പലപ്പാറ,തച്ചനാട്ടുകര
കുടിവെള്ള പദ്ധതികള്‍
3468.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
അമ്പലപ്പാറ,
തച്ചനാട്ടുകര കുടിവെള്ള
പദ്ധതികള്‍ക്കായി എത്ര
തുക അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
കുടിവെള്ള പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികളുടെ വിശദീകരണം
നല്‍കാമോ;
(സി)
പ്രസ്തുത
കുടിവെള്ള പദ്ധതികളുടെ
ഇന്‍വെസ്റ്റിഗേഷന്‍
നടത്തി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചുവോ;
വിശദാംശം
ലഭ്യമാക്കുമോ?
ജലഗുണനിലവാര
പരിശോധനക്കായി സംവിധാനങ്ങള്‍
3469.
ശ്രീ.അന്‍വര്‍
സാദത്ത്
,,
അടൂര്‍ പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലഗുണനിലവാര
പരിശോധനക്കായി വാട്ടര്‍
അതോറിറ്റിക്ക്
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി ലാബുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിവരിക്കുമോ;
(സി)
ജലഗുണനിലവാര
പരിശോധനക്കായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടന്നുവരുന്നത്,
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
പരിശോധനാ
റിപ്പോര്ട്ടിന്മേല്
എന്തെല്ലാം നടപടികളാണ്
കെെക്കൊള്ളുന്നതെന്ന്
വിവരിക്കുമോ?
കുഞ്ഞിമംഗലം,
ചെറുതാഴം
ഗ്രാമപഞ്ചായത്തുകളില്‍
കുടിവെളള പദ്ധതി
3470.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ കല്യാശ്ശേരി
മണ്ഡലത്തില്‍ രൂക്ഷമായ
കുടിവെളളക്ഷാമം
നേരിടുന്ന കുഞ്ഞിമംഗലം,
ചെറുതാഴം
ഗ്രാമപഞ്ചായത്തുകളില്‍
കുടിവെളളമെത്തിക്കുന്നതിന്
കേരള വാട്ടര്‍
അതോറിറ്റി മുഖേന
സമര്‍പ്പിച്ച വിശദമായ
എഞ്ചിനീയറിംഗ്
റിപ്പോര്‍ട്ടിന്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;വിശദമാക്കാമോ?
പെെപ്പുകളുടെ
പൊട്ടലുകള്‍ പരിഹരിക്കാന്‍
കാലതാമസം
3471.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിര്ഗ്ഗമനക്കുഴലുകള്ക്കുണ്ടാകുന്ന
തകരാറുകള്‍
പരിഹരിക്കാന്‍ നിലവില്‍
കരാര്‍ വ്യവസ്ഥയില്‍
ജോലി ചെയ്യുന്നവരുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
ഇവരുടെ പ്രവര്‍ത്തനം
തൃപ്തികരമാണോ;വിശദമാക്കാമോ;
(ബി)
പെെപ്പുകളുടെ
പൊട്ടലുകള്‍
പരിഹരിക്കാന്‍ കാലതാമസം
നേരിടുകയോ ചിലപ്പോള്‍
പരിഹരിക്കാതിരിക്കുകയോ
ചെയ്യുന്ന അവസ്ഥ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
തകരാറുകള്‍ യഥാസമയം
പരിഹരിക്കാന്‍
കുറ്റമറ്റ പുതിയ
സംവിധാനത്തിന്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അത്
അടിയന്തരമായി
നടപ്പിലാക്കുമോ?
കുടിവെള്ളക്ഷാമം
3472.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഴ വളരെ കുറഞ്ഞ
സാഹചര്യത്തില്‍ വേനല്‍
രൂക്ഷമാകുമെന്നും
കടുത്ത കുടിവെള്ള
ക്ഷാമം
ഉണ്ടാകുമെന്നുമുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
കുടിവെള്ളക്ഷാമവും
വരള്‍ച്ചയും
നേരിടുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
മൂന്‍കൂര്‍ ആസൂത്രണം
ചെയ്തു നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജലസ്രോതസ്സുകള്‍,കിണറുകള്‍
എന്നിവ റീ -ചാര്‍ജ്
ചെയ്യുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കാമോ;
(സി)
സംസ്ഥാനത്ത്
മഴയുടെ ലഭ്യത കുറവ്
മൂലം ഉണ്ടാകുന്ന
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി
ദീര്‍ഘ
കാലാടിസ്ഥാനത്തില്‍
എന്തെങ്കിലും
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ?
കുടിവെള്ളത്തിന്
ഗാര്‍ഹിക കണക്ഷന്
3473.
ശ്രീ.കെ.സി.ജോസഫ്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമയബന്ധിതമായി
കുടിവെള്ളത്തിന്
ഗാര്‍ഹിക കണക്ഷന്
നല്‍കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഒരു വര്‍ഷം നല്കുന്ന
ഗാര്‍ഹിക കണക്ഷനുകള്‍
എത്രയാണെന്ന്
വിശദമാക്കുമോ;
(സി)
നല്കുന്ന
ഗാര്‍ഹിക കണക്ഷനുകളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിവരിക്കുമോ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്,
വിശദമാക്കുമോ?
ജലസ്രോതസ്സുകളിലെ
മാലിന്യം നിര്‍മ്മാര്‍ജ്ജനം
ചെയ്യാന്‍ പദ്ധതി
3474.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രാമ നഗര
വ്യത്യാസമില്ലാതെ
ധാരാളം ജലസംഭരണികളും
ജലസ്രോതസ്സുകളും
മാലിന്യകൂമ്പാരങ്ങളായി
മാറിയിരിക്കുന്ന
ദുരവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ടി
ജലസ്രോതസ്സുകളില്‍
നിന്നും ഖര, ദ്രവ്യ
മാലിന്യങ്ങള്‍
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനായി
എന്തെങ്കിലും സമഗ്ര
പദ്ധതി ആലോചനയിലുണ്ടോ;
ഉണ്ടങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഇത്തരം
പ്രവര്‍ത്തനങ്ങളില്‍
പഞ്ചായത്ത് തലത്തില്‍
തദ്ദേശസ്വയംഭരണം,
ജലസേചനം, കൃഷി, ആരോഗ്യ
വകുപ്പുകളുടെ
ഏകോപനത്തിനായി
സര്‍ക്കാര്‍
നിര്‍ദ്ദേശമുണ്ടോ;
വിശദാംശം നല്‍കാമോ?