ജോലി
ലഭിക്കുന്നതിന് പരിശീലനം
3270.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തില്‍
പട്ടികജാതി
വിഭാഗത്തിലെയും മറ്റ്
പിന്നോക്ക
വിഭാഗങ്ങളിലെയും
വിദ്യാര്‍ത്ഥികള്‍ക്ക്
സിവില്‍ സര്‍വ്വീസ്,
ബാങ്കിംഗ്, സര്‍ക്കാര്‍
സര്‍വ്വീസ് തുടങ്ങിയ
വിവിധ മേഖലകളില്‍ ജോലി
ലഭിക്കുന്നതിന്
സഹായകരമാകുന്ന
തരത്തില്‍ പരിശീലന
കേന്ദ്രം
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിലേക്കായി സമയബന്ധിത
നടപടികള്‍
സ്വീകരിക്കുമോ?
ഭൂരഹിതരും
ഭവനരഹിതരുമായ പട്ടികജാതി
വിഭാഗക്കാര്‍
3271.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഭൂരഹിതരും ഭവനരഹിതരുമായ
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
എണ്ണം വ്യക്തമാക്കുമോ;
ഭൂമി സ്വന്തമായുളള
ഭവനരഹിതരായ ആളുകളുടെ
വിശദാംശങ്ങള്‍ (എണ്ണം)
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(ബി)
പട്ടികജാതി
വകുപ്പില്‍ നിന്നും
പ്രസ്തുത വിഭാഗത്തിന്
കൊടുക്കുന്ന
വിദ്യാഭ്യാസ
ആനുകൂല്യങ്ങളുടെ ഇനം
തിരിച്ചുളള വിശദമായ
കണക്ക് ലഭ്യമാക്കുമോ?
എസ്.സി/എസ്.ടി.
വിഭാഗത്തില്‍പ്പെട്ട തെയ്യം
കലാകാരന്മാര്ക്ക്
സാമ്പത്തിക സഹായം
3272.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.സി/എസ്.ടി.
വിഭാഗത്തില്‍പ്പെട്ട
തെയ്യം
കലാകാരന്മാര്ക്ക്
തെയ്യം കലയുമായി
ബന്ധപ്പെട്ട അണിയറ
സാധനങ്ങള്‍
വാങ്ങുന്നതിന്
സാമ്പത്തിക സഹായം
അനുവദിക്കുന്ന പദ്ധതി
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത കലാകാരന്മാരെ
സഹായിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
എസ്.സി.
ഭവന നിര്‍മ്മാണം - മുഴുവന്‍
തുകയും ലഭിക്കുന്നതിന് നടപടി
3273.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
ഭവന നിര്‍മ്മാണത്തിന്
നിലവില്‍ എത്ര രൂപയാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതില്‍
മുഴുവന്‍ തുകയും
അനുവദിക്കാത്തത്
എന്തുകൊണ്ടാണെന്നു
വിശദമാക്കുമോ;
(സി)
ബാക്കി
തുക അനുവദിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
അല്‍-നൂര്‍-ഐ.ടി.ഐ.യില്‍
പഠിക്കുന്ന എസ്.സി
വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ്
മെട്രിക് സ്കോളര്‍ഷിപ്പ്
3274.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളിയില്‍
പ്രവര്‍ത്തിക്കുന്ന
അല്‍-നൂര്‍-
ഐ.ടി.ഐ.യില്‍
പഠിക്കുന്ന 9 എസ്.സി
വിദ്യാര്‍ത്ഥികള്‍
പോസ്റ്റ് മെട്രിക്
സ്കോളര്‍ഷിപ്പിനായി
തൃശ്ശൂര്‍ പട്ടികജാതി
വികസന ഓഫീസില്‍ അപേക്ഷ
നല്‍കിയിട്ടും
നാളിതുവരെ
സ്കോളര്‍ഷിപ്പ്
ലഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ്
ലഭിക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ആസ്തി
വികസന
പദ്ധതിയില്‍പെടുത്തി
പട്ടികജാതി കോളനികളുടെ
വികസനം
3275.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെങ്കിലും ജില്ലയില്‍
ആസ്തി വികസന
പദ്ധതിയില്‍ പെടുത്തി
പട്ടികജാതി കോളനികളുടെ
വികസനത്തിനായുള്ള
പ്രവൃത്തികള്‍ക്ക്
എ.എസ്.
ലഭിച്ചിട്ടുണ്ടോ;
പ്രവൃത്തികള്‍ നടന്നു
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പദ്ധതികളുടെ
ഡി.പി.ആര്.
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
പട്ടികജാതി
കോളനികളുടെ
വികസനത്തിനായി
സംസ്ഥാനത്ത് നടന്ന്
വരുന്ന വ്യത്യസ്തവും
നൂതനവുമായ പദ്ധതികളുടെ
വിശദാംശം, പദ്ധതികള്‍
തയ്യാറാക്കിയത് ആര്
എന്നിവ വിശദമാക്കുമോ?
സ്വയം
പര്യാപ്ത പട്ടികജാതി -
പട്ടികവര്‍ഗ്ഗ കോളനി
പദ്ധതി
3276.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത പട്ടികജാതി -
പട്ടികവര്‍ഗ്ഗ കോളനി
എന്ന പദ്ധതി പ്രകാരം
മുന്‍ സര്‍ക്കാരിന്‍െറ
കാലത്ത് കാസര്‍ഗോഡ്
അസംബ്ലി മണ്ഡലത്തില്‍
എത്ര പദ്ധതികളാണ്
അനുവദിച്ചത്; എത്ര
കോടി രൂപ ഇതിനായി
നീക്കി വച്ചു; ഏതെല്ലാം
പഞ്ചായത്തിലെ ഏതെല്ലാം
കോളനികളെയാണ് ഇതിനായി
തിരഞ്ഞെടുത്തത്;
(ബി)
സ്വയം
പര്യാപ്ത പട്ടികജാതി -
പട്ടികവര്‍ഗ്ഗ
കോളനികളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
കാസര്‍ഗോഡ്
മണ്ഡലത്തില്‍ ഏത്
ഏജന്‍സിയെയാണ്
ഏല്‍പ്പിച്ചത്; ഇൗ
ഏജന്‍സികള്‍ ഇവയുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം
ഏജന്‍സികള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
സ്വയം
തൊഴിലിനുള്ള വായ്പ
3277.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയം
തൊഴിലിന് വേണ്ടി
പട്ടികജാതി വികസന
വകുപ്പ് നല്കുന്ന
വായ്പ
ലഭിക്കുന്നതിനുള്ള
പ്രായപരിധി 55 വയസ്
ആക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ബി)
പിന്നോക്കസമുദായക്ഷേമ
വകുപ്പ് പ്രസ്തുത ലോണ്‍
നല്‍കുന്നതിനുള്ള
പ്രായപരിധി 55 വയസ്സായി
നിജപ്പെടുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഇന്ദിര
ആവാസ് യോജന
3278.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ദിര
ആവാസ് യോജന ഉള്‍പ്പെടെ
വിവിധ പദ്ധതികളില്‍
വീട് നിര്‍മ്മാണത്തിന്
ധനസഹായം ലഭിച്ചെങ്കിലും
ജീവിത പ്രയാസങ്ങളാല്‍
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
കഴിയാതെ കഷ്ടപ്പെടുന്ന
എത്ര പട്ടികജാതി
കുടുംബങ്ങള്‍
സംസ്ഥാനത്തുണ്ട് എന്നത്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കൊയിലാണ്ടി
മണ്ഡലത്തില്‍ ഇത്തരം
എത്ര കുടുംബങ്ങള്‍
ഉണ്ട്; പഞ്ചായത്ത്,
നഗരസഭ അടിസ്ഥാനത്തില്‍
പേരു വിവരം ഉള്‍പ്പടെ
വിശദമാക്കുമോ?
പട്ടിക
വിഭാഗക്കാരുടെ പുരോഗതി
3279.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവിഭാഗത്തില്‍പ്പെട്ട
ജനതയുടെ ജീവിതനിലവാരം
മെച്ചപ്പെടുത്തുന്നതിനായി
കേരളപ്പിറവി മുതല്‍
കാലാകാലങ്ങളില്‍ വിവിധ
സര്‍ക്കാരുകള്‍ പല
പദ്ധതികളും
നടപ്പിലാക്കിയെങ്കിലും
ഈ ജനവിഭാഗത്തിന്റെ
ജീവിത നിലവാരത്തില്‍
കാര്യമായ മാറ്റം
ഉണ്ടാക്കാന്‍
കഴിഞ്ഞിട്ടില്ല എന്നത്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
പട്ടിക
വിഭാഗക്കാരുടെ
സര്വ്വതോന്മുഖമായ
പുരോഗതി
നടപ്പിലാക്കുന്നതിന്
ചുമതലപ്പെട്ട
ഉദ്യോഗസ്ഥര്‍ അവരുടെ
കടമകള്‍ കാര്യക്ഷമമായി
നടപ്പിലാക്കുന്നു എന്ന്
ഉറപ്പു
വരുത്തുന്നതിനുള്ള
സംവിധാനമുണ്ടോ;
(സി)
പട്ടിക
വിഭാഗത്തില്‍പ്പെട്ട
ജനങ്ങളുടെ
ഉന്നമനത്തിനായുള്ള
പദ്ധതികളുടെ ഫലപ്രാപ്തി
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളുകള്‍
3280.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി വകുപ്പിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകളുടെ എണ്ണം
ജില്ല തിരിച്ച്
നല്‍കുമോ;
(ബി)
പട്ടികജാതിക്കാരുടെ
എണ്ണത്തില്‍ മലപ്പുറം
ജില്ല എത്രാം
സ്ഥാനത്താണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിവരം ലഭ്യമാക്കുമോ;
(സി)
മലപ്പുറം
ജില്ലയില്‍ പട്ടികജാതി
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന എം.
ആര്. എസ്.(മെന്റലി
റിട്ടാര്‍ഡഡ് സ്കൂള്‍),
ഐ.ടി.ഐ., പോളിടെക്നിക്
എന്നിവയുടെ വിവരങ്ങള്‍
ലഭ്യമാക്കുമോ?
സ്വാശ്രയ
ആര്‍ട്സ് & സയന്‍സ്
കോളേജുകളില്‍ പഠിക്കുന്ന
എസ്.സി/എസ്.ടി കുട്ടികള്‍ക്ക്
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
3281.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ ആര്‍ട്സ്
& സയന്‍സ്
കോളേജുകളില്‍
പഠിക്കുന്ന
എസ്.സി/എസ്.ടി
കുട്ടികള്‍ക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ കഴിഞ്ഞ
അഞ്ച് വര്‍ഷമായി
നല്കുന്നില്ലായെന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
സംസ്ഥാന
സ്വാശ്രയ മെഡിക്കല്‍
കോളേജില്‍ പഠിക്കുന്ന
എസ്.സി/എസ്.ടി
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവില്‍ വിദ്യാഭ്യാസ
ആനുകൂല്യം
നല്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
സ്വാശ്രയ
ആര്‍ട്സ് & സയന്‍സ്
കോളേജുകളില്‍
പഠിക്കുന്ന
കുട്ടികള്‍ക്ക്
വിദ്യാഭ്യാസ ആനുകൂല്യം
നല്‍കാത്തതിനുള്ള കാരണം
വിശദമാക്കുമോ;
(ഡി)
വിദ്യാഭ്യാസ
ആനുകൂല്യം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കോളനികള്‍
3282.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ എത്ര
പട്ടികജാതി
/പട്ടികവര്‍ഗ്ഗ
കോളനികള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
കോളനിയിലും എത്ര
കുടുംബങ്ങള്‍
താമസിക്കുന്നുണ്ട്
എന്നും വ്യക്തമാക്കുമോ?
അല്‍നൂര്‍
ടെക്നിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് &
ഐ.റ്റി.ഐ
3283.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളിയില്‍ 15
വര്‍ഷത്തിലേറെയായി
സര്‍ക്കാര്‍
അംഗീകാരത്തോടെ
പ്രവര്‍ത്തിച്ചുവരുന്ന
അല്‍നൂര്‍ ടെക്നിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
& ഐ.റ്റി.ഐ എന്ന
സ്ഥാപനത്തിലെ
പട്ടികജാതി, ഒ.ഇ.സി
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനായി ഈ
സ്ഥാപനത്തിന്‍െറ
അംഗീകാരത്തിന്
പട്ടികജാതി വികസന
ഡയറക്ടര്‍ മുന്‍പ്
എന്നെങ്കിലും
റിപ്പോര്‍ട്ട്
തയ്യറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്മേല് സ്വീകരിച്ച
തുടര്‍ നടപടികള്‍
എന്തെല്ലാം;
വ്യക്തമാക്കുമോ?
വാഴക്കുളം
പഞ്ചായത്തില്‍
പട്ടികജാതിക്കാര്‍ക്ക്
സ്ഥലം വാങ്ങിയതുമായി
ബന്ധപ്പെട്ട അഴിമതി
3284.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008-2009
കാലയളവില്‍ എറണാകുളം
ജില്ലയിലെ വാഴക്കുളം
പഞ്ചായത്തില്‍
പട്ടികജാതിക്കാര്‍ക്ക്
സ്ഥലം വാങ്ങിയതുമായി
ബന്ധപ്പെട്ട അഴിമതി
ആരോപണം സംബന്ധിച്ച്
അന്വേഷണം
നടത്തിയിരുന്നോ;
(ബി)
പ്രസ്തുത
അഴിമതി സംബന്ധിച്ച്
അന്വേഷണം നടത്തി
ഉത്തരവാദികളായ
വ്യക്തികള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
(സി)
പ്രസ്തുത
സ്ഥലത്ത്
പട്ടികജാതിക്കാര്‍ക്കായി
നിര്‍മ്മിച്ച വീടുകള്‍
വഴിസൗകര്യം ഒട്ടും
തന്നെ
ഇല്ല്ലാത്തതിനാല്‍
ഉപയോഗശൂന്യമായി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സ്ഥലത്ത് വഴി
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
ഭൂരഹിതരായ
പട്ടികവിഭാഗക്കാര്‍ക്ക്
നല്കുന്ന ഭവന പദ്ധതികള്‍
3285.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിതരായ
പട്ടികവിഭാഗക്കാര്‍ക്ക്
നല്കുന്ന ഭവന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്സര്ക്കാരിന്െറ
കാലത്ത് ഭൂരഹിതരായ
പട്ടികവിഭാഗക്കാര്‍ക്ക്
സ്ഥലം കണ്ടെത്തി വിതരണം
ചെയ്യുവാനുളള നടപടികള്‍
ആരംഭിച്ചതിന്‍െറ
ഇപ്പോഴത്തെ അവസ്ഥ
എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
പട്ടികജാതി
-
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
നിലവിലുളള ഭവന
പദ്ധതികള്‍ ഏതെല്ലാം;
(ഡി)
പ്രസ്തുത
പദ്ധതിപ്രകാരം
കോട്ടക്കല്‍ നിയോജക
മണ്ഡലത്തില്‍ നിന്നും
എത്ര അപേക്ഷകള്‍
ലഭിച്ചു; പഞ്ചായത്ത്
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ; അതില്‍
എത്ര എണ്ണം അനുവദിച്ചു
;വിശദമാക്കുമോ?
പട്ടികജാതി
- പട്ടികവര്‍ഗ്ഗക്കാരുടെ
വിവിധ തരത്തിലുള്ള
ആനുകൂല്യങ്ങള്‍
3286.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാവപ്പെട്ട
പട്ടികജാതി -
പട്ടികവര്‍ഗ്ഗക്കാരുടെ
വിവിധ തരത്തിലുള്ള
ആനുകൂല്യങ്ങള്‍
ഉദ്യോഗസ്ഥതലത്തിലെ
വീഴ്ച മൂലം
അര്‍ഹതപ്പെട്ടവര്‍ക്ക്
കിട്ടാതെ പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇങ്ങനെ
വീഴ്ച വരുത്തുന്ന
ഉദ്യോഗസ്ഥരെ
നിയമത്തിന്റെ മുന്നില്‍
കൊണ്ടുവരാന്‍
എന്തെങ്കിലും
നിയമനിര്‍മ്മാണം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
വീടില്ലാത്ത പാവപ്പെട്ട
പട്ടികജാതിക്കാര്‍ക്ക്
വീട് പണിത് നല്കാന്
എന്തെങ്കിലും
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഓരോ
നിയോജക മണ്ഡലങ്ങളിലും
പട്ടികജാതിക്കാരുടെ
ഉന്നമനത്തിനായി വിവിധ
തരം പദ്ധതികള്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
പട്ടികജാതി/പട്ടികവര്‍ഗ്ഗ,
ഒ.ഇ.സി.
വിദ്യാര്‍ത്ഥികളുടെ
വിവിധ
വിദ്യാഭ്യാസത്തിനായുള്ള
ആനുകൂല്യം കൂട്ടുവാന്‍
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
ക്ഷേമ വകുപ്പ് മന്ത്രിയുടെ
ദുരിതാശ്വാസ നിധി
3287.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പട്ടികജാതി ക്ഷേമ
വകുപ്പുമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് ചികിത്സാ
ധനസഹായം അനുവദിച്ചതും
എന്നാല്‍
ലഭിക്കാത്തതുമായ എത്ര
അപേക്ഷകര്‍ കായംകുളം
മണ്ഡലത്തിലുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷകര്‍ക്ക്
ചികിത്സാ ധനസഹായം
അനുവദിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
പട്ടികജാതി
വകുപ്പിന് കീഴിലുള്ള
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
3288.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ പട്ടികജാതി
വകുപ്പിന് കീഴില്‍
ഏതെല്ലാം രീതിയിലുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നു എന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരം
സ്ഥാപനങ്ങള്‍
തുടങ്ങുന്നതിന്
പരിഗണിക്കുന്ന
ഘടകങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
കോളനികളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
പദ്ധതികള്‍
3289.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി കോളനികളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
നടത്തിവരുന്നുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
കോളനിനിവാസികളുടെ ജീവിത
നിലവാരം
ഉയര്‍ത്തുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;ഇവയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ?
ഭവനരഹിതരായ
പട്ടികജാതി പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
3290.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജക മണ്ഡലത്തില്‍
ഭവനരഹിതരായ എത്ര
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
സമയബന്ധിതമായി വീട്
നിര്‍മ്മിച്ച്
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
കോളനികളുടെ സമഗ്ര വികസനം
3291.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളുടെ സമഗ്ര
വികസനത്തിന്
കോളനിയില്‍
നടപ്പാക്കേണ്ട മുഴുവന്‍
ജോലിയും
ഏറ്റെടുക്കുവാന്‍
പ്രാപ്തമായ സംവിധാനം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജോലികള്‍ പൂര്‍ണ്ണമായി
ഏറ്റെടുക്കുന്ന
ഏതെങ്കിലും സര്‍ക്കാര്‍
അംഗീകൃത ഏജന്‍സി
നിലവിലുണ്ടാേയെന്ന്
അറിയിക്കുമോ;
(സി)
ഏതെങ്കിലും
അര്‍ദ്ധ സര്‍ക്കാര്‍
സ്ഥാപനത്തിന് ടി
ജോലികള്‍
ഏറ്റെടുക്കുന്നതിന്
അനുമതിയുണ്ടോ;
ഉണ്ടെങ്കില്‍
സ്ഥാപനത്തിന്റെ പേര്
വ്യക്തമാക്കുമോ?
പട്ടികജാതി
വിഭാഗത്തിലെ സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
3292.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വിദ്യാഭ്യാസ
ആനുകൂല്യങ്ങളില്‍
വന്‍വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;
ഇതിന്റെ വിശദമായ കണക്ക്
ലഭ്യമാക്കുമോ;
(ബി)
എങ്കില്‍
പട്ടികജാതി വിഭാഗത്തിലെ
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ മിനിമം
1000 രൂപയാക്കി മാറ്റണം
എന്ന ആവശ്യം
പരിഗണിക്കുമോ;ഈ
തുകയിലേക്ക്
വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ?
അംബേദ്കര്‍
സ്വയംപര്യാപ്ത ഗ്രാമം പദ്ധതി
3293.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അംബേദ്കര്‍
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതിയിലുള്പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
3294.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
നിയോജകമണ്ഡലത്തില്‍
എത്ര
പട്ടികജാതി-വര്‍ഗ്ഗ
കുടുംബങ്ങള്‍ ഉണ്ടെന്ന്
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
ആയതില്‍
സ്വന്തമായി സ്ഥലം, വീട്
എന്നിവ ഇല്ലാത്തവര്‍
എത്രയെന്ന്
വിശദമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
വായ്പാ തിരിച്ചട വ്
3295.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍
വായ്പാ തിരിച്ചടവിന്
കഴിയാതെ
കഷ്ടതയനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരുടെ
വായ്പാ കുടിശ്ശിക
എഴുതിത്തള്ളാനുള്ള
പദ്ധതി നിലവിലുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എത്ര തുക വരെയുള്ള
വായ്പകളാണ്
എഴുതിത്തള്ളുന്നത്;
നിബന്ധനകള്‍
വിശദീകരിക്കുമോ?
പട്ടികജാതി
കുടുംബങ്ങള്‍ക്ക് വീട്
വയ്ക്കുന്നതിന് വിതരണം
ചെയ്ത തുക
3296.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
പട്ടികജാതി
കുടുംബങ്ങള്‍ക്ക് വീട്
വയ്ക്കുന്നതിനായി
2015-16 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര തുക
വിതരണം ചെയ്തുവെന്നും
എത്ര പേര്‍ക്ക്
ആനുകൂല്യം
ലഭിച്ചുവെന്നും
വിശദമാക്കുമോ;
(ബി)
പട്ടികജാതി
കുടുംബങ്ങള്‍ക്ക് സ്ഥലം
വാങ്ങുന്നതിന് എത്ര തുക
വിതരണം ചെയ്തു; എത്ര
പേര്‍ക്ക് വീടു
വയ്ക്കുന്നതിനും സ്ഥലം
വാങ്ങുന്നതിനുമായി തുക
വിതരണം ചെയ്തുവെന്നും
വിശദമാക്കുമോ;
(സി)
പട്ടികജാതി
വിഭാഗങ്ങള്‍ക്ക്
2015-16 സാമ്പത്തിക
വര്‍ഷത്തില്‍ വിതരണം
ചെയ്ത
മറ്റാനുകൂല്യങ്ങളുടെ
തുകയും ലഭിച്ചവരുടെ
ലിസ്റ്റും
ലഭ്യമാക്കുമോ?
പട്ടികജാതി
സങ്കേതങ്ങളുടെയും,
കോളനികളുടെയും അടിസ്ഥാന
സൗകര്യം
വികസിപ്പിക്കുന്നതിന്
പദ്ധതി
3297.
ശ്രീ.പി.ടി.
തോമസ്
,,
എം. വിന്‍സെന്റ്
,,
റോജി എം. ജോണ്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
സങ്കേതങ്ങളുടെയും,
കോളനികളുടെയും അടിസ്ഥാന
സൗകര്യം
വികസിപ്പിക്കുന്നതിന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്
നടപ്പാക്കുന്നതിന്
കോര്‍പ്പസ് ഫണ്ടില്‍
നിന്ന് തുക
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എത്ര
ഗുണഭോക്താക്കളെയാണ് ഈ
പദ്ധതിയിന്‍കീഴില്‍
കൊണ്ടുവരുന്നത്;
വിവരിക്കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ ഫീസ്
ആനുകൂല്യം ലഭ്യമാക്കാന്‍
നടപടി
3298.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കള്ള
ഫീസും
മറ്റാനുകൂല്യങ്ങളും
സമയത്തിനു
ലഭിക്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഈ
ഇനത്തില്‍ എത്ര രൂപ
എത്ര പേര്‍ക്ക്
നല്‍കിയിട്ടുണ്ട്;
(സി)
പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ
ബി.എഡ് /എം.എഡ്
പഠനത്തിന് സര്‍ക്കാര്‍
തീരുമാനിച്ചിട്ടുള്ള
ഫീസ് പൂര്‍ണ്ണമായി
യഥാസമയം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടന്ന്
വ്യക്തമാക്കുമോ?
കാസര്‍കോട്
നിയോജകമണ്ഡലത്തില്‍ അനുവദിച്ച
കോര്‍പ്പസ് ഫണ്ട്
3299.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് മുഖേന
2011-2015 വരെ
കാസര്‍കോട്
നിയോജകമണ്ഡലത്തില്‍
അനുവദിച്ച കോര്‍പ്പസ്
ഫണ്ട് എത്രയാണെന്ന്
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(ബി)
ഈ
ഫണ്ട് ഏതെല്ലാം
ആവശ്യങ്ങള്‍ക്ക്
വേണ്ടിയാണ്
ഉപയോഗിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
അപേക്ഷകളിന്മേലാണ് ഈ
ഫണ്ട് അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കോര്‍പ്പസ്
ഫണ്ട്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
കോര്‍പ്പസ് ഫണ്ടില്‍
നിന്ന് അനുവദിക്കാവുന്ന
പരമാവധി തുക എത്രയാണ്;
(ഇ)
ഏതെല്ലാം
ആവശ്യങ്ങള്‍ക്കുവേണ്ടി
കോര്‍പ്പസ് ഫണ്ട്
ഉപയോഗിക്കാം എന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കോര്‍പ്പസ് ഫണ്ട്
3300.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കോര്‍പ്പസ് ഫണ്ടില്‍
നിന്ന് 2011-2016
കാലയളവില്‍ കോഴിക്കോട്
ജില്ലയില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്നും
എങ്ങനെയെല്ലാം
നടപ്പിലാക്കിയെന്നും
വിശദമാക്കുമോ;
(ബി)
കൊയിലാണ്ടി
മണ്ഡലത്തില്‍ 2011-2016
കാലയളവില്‍ എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കിയെന്ന്
വിശദമാക്കുമോ;
(സി)
2016-2017
വര്‍ഷം കോര്‍പ്പസ്
ഫണ്ടില്‍ കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
പ്രോജക്റ്റുകളും
പരിഗണിക്കുന്ന
പ്രോജക്റ്റുകളും
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ്
ലഭിക്കുന്നതുവരെയുള്ള പഠനസഹായം
3301.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിന്ന് വിദേശ
സര്‍വ്വകലാശാലകളിലേക്ക്
സ്കോളര്‍ഷിപ്പോടെ
പ്രവേശനം നേടിയ
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ്
ലഭിക്കുന്നതുവരെയുള്ള
പഠനം നടത്താന്‍
കഴിയാത്ത സാഹചര്യം
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സാഹചര്യമുള്ള
വിദ്യാര്‍ത്ഥികളെ
സഹായിക്കുന്നതിന്
പൊതുവില്‍ ഏത്
രീതിയിലുള്ള സഹായമാണ്
നല്കി വരുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇത്തരത്തിലുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
സഹായം യഥാസമയം
ലഭ്യമാക്കുന്നതില്‍
പട്ടികജാതി വികസന
വകുപ്പ് വീഴ്ച
വരുത്തുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
ഒഴിവാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
ഭവനരഹിതരായ പട്ടികജാതി
കുടുംബങ്ങള്‍
3302.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
ഭവനരഹിതരായ എത്ര
പട്ടികജാതി
കുടുംബങ്ങള്‍ ഉണ്ട്;
(ബി)
പ്രസ്തുത
കുടുംബങ്ങളുടെ എണ്ണം
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ആള്‍ക്കാരില്‍
എത്രപേര്‍ക്ക് നിലവില്‍
ഭവനനിര്‍മ്മാണത്തിനുള്ള
സഹായം
അനുവദിച്ചിട്ടുണ്ട്
എന്നതിന്റെ വിശദാംശം
നല്‍കുമോ?
തിരുവനന്തപുരം
ജില്ലയിലെ പട്ടികജാതി കോളനികള്‍
3303.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
എവിടെയൊക്കെയാണ്
പട്ടികജാതി കോളനികള്‍
ഉള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പട്ടികജാതി
വികസന വകുപ്പിന്‍െറ
കോര്‍പസ് ഫണ്ട്
ഉപയോഗിച്ച്
തിരുവനന്തപുരം
ജില്ലയില്‍
എവിടെയെല്ലാം
എന്തെല്ലാം
പ്രവൃത്തികള്‍
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കുമോ?
സ്വയംപര്യാപ്ത
പട്ടികജാതി കോളനികള്‍
3304.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2016
കാലഘട്ടത്തില്‍
പട്ടികജാതി കോളനികളുടെ
നവീകരണത്തിനായുള്ള
സ്വയംപര്യാപ്ത കോളനി
പദ്ധതിയിലേക്ക്
നിര്‍ദ്ദേശിക്കപ്പെട്ട
കോളനികള്‍
ഏതെല്ലാമെന്ന് നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
കോളനികളില്‍ നവീകരണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും,
എവിടെയെല്ലാം
പൂര്ത്തികരിക്കേണ്ടതായിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികളാണ് ഈ
പ്രവൃത്തിയുടെ കരാര്‍
ഏറ്റെടുത്തിട്ടുള്ളതെന്ന്
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(ഡി)
കരാര്‍
ഏറ്റെടുത്തിട്ടും
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കാത്ത കോളനികള്‍
ഏതെല്ലാമെന്നും,
കാരണമെന്തെന്നും
വ്യക്തമാക്കുമോ?
കമ്മ്യൂണിറ്റി
സര്‍ട്ടിഫിക്കറ്റ്
3305.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്കൂള്‍
വിദ്യാഭ്യാസകാലം മുതല്‍
ഓരോ ആവശ്യത്തിനും
കമ്മ്യൂണിറ്റി
സര്‍ട്ടിഫിക്കറ്റ്
ആവശ്യപ്പെടുന്നത്
ഒഴിവാക്കുന്നതിനായി ഒരു
സ്ഥിരം സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
പട്ടികജാതിക്കാരുടെ
ആധാരങ്ങള്‍
3306.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്തുകളും
പട്ടികജാതി വകുപ്പും
പട്ടികജാതിക്കാര്‍ക്ക്
അനുവദിച്ചിട്ടുളള വീട്
പണിത സ്ഥലത്തിന്‍െറ
ആധാരം ഉടമസ്ഥര്‍ക്ക്
നല്‍കാതെ അതാത്
ഓഫീസുകളില്‍ സൂക്ഷിച്ച്
വെക്കുന്നതിന്
ഓഫീസര്‍മാര്‍ക്ക്
അധികാരമുണ്ടോ;
(ബി)
പട്ടികജാതിക്കാരുടെ
ആധാരങ്ങള്‍
മേല്‍പ്പറഞ്ഞ ഓഫീസുകള്‍
തടഞ്ഞുവെച്ചിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ആധാരങ്ങള്‍
തിരിക നല്കാന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
ഇത്തരത്തില്‍
ആധാരങ്ങള്‍
തടഞ്ഞുവെച്ചിരിക്കുന്ന
ഓഫീസര്‍മാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
ചേലക്കരമമണ്ഡലത്തിലെ
സ്വയം പര്യാപ്ത പട്ടികജാതി
ഗ്രാമം പദ്ധതി
3307.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത പട്ടികജാതി
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തി ചേലക്കര
മണ്ഡലത്തില്‍ ഏതെല്ലാം
പട്ടികജാതി
കോളനികളിലാണ് വികസന
പ്രവൃത്തികള്‍
ചെയ്തുവരുന്നത്; ഇവയുടെ
പ്രവൃത്തി നിര്‍വ്വഹണ
ഏജന്‍സി ഏതാണ്;
(ബി)
കോളനികളിലെ
വികസന പ്രവൃത്തികള്‍
ഏതു ഘട്ടത്തിലാണ്;
(സി)
പ്രവൃത്തികള്‍
യഥാസമയം
പൂര്‍ത്തീകരിക്കാന്‍
കഴിയാതെവന്നത്
എന്തുകൊണ്ടാണ്;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
കഴിവതും
വേഗത്തില്‍ പ്രവൃത്തി
പൂര്‍ത്തീകരിച്ച് സ്വയം
പര്യാപ്ത പട്ടികജാതി
ഗ്രാമമായി
പ്രഖ്യാപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
പട്ടികജാതിക്കാരിയായ
പഞ്ചായത്ത് പ്രസിഡന്റിനെ
അധിക്ഷേപിച്ച നടപടി
3308.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വളരെയധികം
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന ഉമ്മന്നൂര്‍
ഗവണ്മെന്റ്
എല്‍.പി.എസില്‍,
ഉമ്മന്നൂര്‍
ഗ്രാമപഞ്ചായത്തിലെ
പട്ടികജാതിക്കാരിയായ
ഗീതാ കേശവന്‍കുട്ടി
എന്ന വനിതാ പഞ്ചായത്ത്
പ്രസിഡന്റിനെ ക്ഷണിച്ച്
വരുത്തിയശേഷം ദേശീയ
പതാക ഉയര്‍ത്താന്‍
അനുവദിക്കാതെ ദേശീയ
പതാക ടി സ്കൂളിലെ ഹെഡ്
മാസ്റ്റര്‍ വിക്ടര്‍
ജയിംസ് തട്ടിയെടുത്ത്
പട്ടികജാതിക്കാരി പതാക
ഉയര്‍ത്തേണ്ട എന്ന്
പറഞ്ഞ് വേദിയില്‍
നിന്നും പുറത്താക്കിയ
ഹീനമായ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതിനെതിരെ
പ്രസ്തുത പ്രസിഡന്റ്
വിദ്യാഭ്യാസ വകുപ്പിന്
പരാതി നല്‍കിയിട്ട്
യാതൊരു നടപടിയും
സ്വീകരിയ്ക്കാതെ, പതാക
തട്ടിയെടുത്ത ഹെഡ്
മാസ്റ്റര്‍ക്ക്
അനുകൂലമായ നടപടി
സ്വീകരിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പട്ടികജാതിക്കാരിയായ
പഞ്ചായത്ത്
പ്രസിഡന്റിനോട് കാണിച്ച
അനീതിക്കെതിരെ നടപടി
സ്വീകരിയ്ക്കാന്‍
തയ്യാറാകുമോ;
വിശദമാക്കുമോ?
മത്സരപരീക്ഷകള്‍ക്ക്
കോച്ചിങ്ങ് ക്യാമ്പ്
3309.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
അഭ്യസ്തവിദ്യരായ യുവതീ
യുവാക്കള്‍ക്ക് പബ്ലിക്
സര്‍വ്വീസ് കമ്മീഷന്,
സ്റ്റാഫ് സെലക്ഷന്
കമ്മീഷന് എന്നിവ
നടത്തുന്ന മത്സര
പരീക്ഷകളില്‍ ഉന്നത
വിജയം
കരസ്ഥമാക്കുന്നതിനായി
പട്ടിക വര്‍ഗ്ഗ വികസന
വകുപ്പിന്റെ
സഹായത്തോടുകൂടി
കോച്ചിങ്ങ്
ക്യാമ്പുകള്‍
നടത്തുന്നതിന് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശമുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
വിവിധ പദ്ധതികളിലായി
പ്രവൃത്തി ആരംഭിച്ച
പട്ടികവര്‍ക്കാരുടെ വീടുകള്‍
3310.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
മുന്‍വര്‍ഷങ്ങളില്‍
വിവിധ പദ്ധതികളിലായി
പ്രവൃത്തി ആരംഭിച്ച്
പൂര്‍ത്തിയാകാത്തതും,
ഉപയോഗയോഗ്യമല്ലാതെയുമുള്ള
പട്ടിക വര്‍ഗക്കാരുടെ
എത്ര വീടുകളുണ്ട്;
(ബി)
ആദിവാസി
ഭവന നിര്‍മ്മാണത്തില്‍
അനധികൃത കരാറുകാരുടെ
ഇടപെടല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ആദിവാസി
ഭവന നിര്‍മ്മാണത്തില്‍
കരാറുകാരുടെ ചൂഷണം
അവസാനിപ്പിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
എസ്.എസ്.എല്‍.സി/പ്ലസ്
ടു പരീക്ഷയ്ക്ക് തീവ്ര പരിശീലനം
നല്കുന്ന പദ്ധതി
3311.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
എസ്.എസ്.എല്‍.സി /
പ്ലസ് ടു പരീക്ഷയ്ക്ക്
മുമ്പായി ഒരു മാസത്തെ
തീവ്ര പരിശീലനം
നല്കുന്ന പദ്ധതി ഏത്
വര്‍ഷം മുതലാണ്
ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ; ടി
പദ്ധതി നടത്തിപ്പിന്റെ
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്നും
പദ്ധതിയുടെ വിജയകരമായ
നടത്തിപ്പിന്
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ച്
വരുന്നതെന്നും
അറിയിക്കുമോ;
(ബി)
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
എസ്.എസ്.എല്‍.സി /പ്ലസ്
ടു പരീക്ഷകള്‍ക്ക്
തയ്യാറെടുക്കുന്നതിന്
എന്തെല്ലാം
മെച്ചപ്പെട്ട
സൗകര്യങ്ങളാണ് നല്കി
വരുന്നതെന്ന്
വിശദമാക്കുമോ;
(സി)
2010-11
മുതല്‍ 2015-16വരെ ഏക
മാസ തീവ്ര പരിശീലന
പദ്ധതിപ്രകാരം വയനാട്,
പാലക്കാട്, മലപ്പുറം
ജില്ലകളില്‍ എത്ര
ക്യാമ്പുകള്‍
നടത്തിയിട്ടുണ്ടെന്നും
ഓരോ ക്യാമ്പിനും
ചെലവഴിച്ച തുക,
പങ്കെടുത്ത
വിദ്യാര്‍ത്ഥികളുടെ
എണ്ണം, ക്യാമ്പ്
നടത്തിയ സ്കൂളുകളുടെ
പേരു വിവരം സഹിതം
വിശദമാക്കുമോ ?
ജാതി
സര്‍ട്ടിഫിക്കറ്റ്
3312.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്കിലെ ഒറ്റപ്പാലം
I വില്ലേജിലെ വരോട്
നാലാം മൈല്‍ നിവാസികളായ
ശ്രീ. മാധവനും
കുടുംബവും
ഉള്‍പ്പെടുന്ന 4
കുടുംബങ്ങളിലെ
പതിനഞ്ചോളം പേര്
പട്ടികവര്‍ഗ്ഗ ജാതി
സര്‍ട്ടിഫിക്കറ്റ്
അനുവദിച്ചു
കിട്ടുന്നതിനായി അപേക്ഷ
സമര്‍പ്പിച്ചിരുന്നുവോ;
എങ്കില്‍ ആ
അപേക്ഷയിന്മേല്
നാളിതുവരെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദമാക്കുമോ;
(ബി)
ഒറ്റപ്പാലം
വരോട് നാലാം മൈല്‍ ചേരി
കോളനിവാസികള്‍
പട്ടികവര്ഗ്ഗത്തില്പ്പെടുന്നവരാണെന്ന
കിത്താര്ഡ്സിന്റെ
10.07.2012-ലെ ഡി1
2593/11 നമ്പര്‍
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട്
പരിഗണിച്ച് ഒറ്റപ്പാലം
വരോട് നാലാം മൈല്‍
ചേരികോളനി
നിവാസികള്‍ക്ക്
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന്
നിയമപരമായ തടസ്സം
എന്തെങ്കിലും ഉണ്ടോ
എന്ന് വ്യക്തമാക്കുമോ?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്ക്കൂളുകളില്‍
പഠനം നടത്തി വരുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക
എന്‍ട്രന്‍സ് കോച്ചിംഗ്
3313.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസനവകുപ്പിന്റെ
നിയന്ത്രണത്തിലുളള
മോഡല്‍ റസിഡന്‍ഷ്യല്‍
സ്ക്കൂളുകളില്‍ പഠനം
നടത്തിവരുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
മെഡിക്കല്‍/
എഞ്ചിനീയറിംഗ്
കോഴ്സുകള്‍ക്ക്
പ്രവേശനം നേടുന്നതിന്
പ്രത്യേക എന്‍ട്രന്‍സ്
കോച്ചിംഗ് ക്ലാസ്സുകള്‍
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് ഏത് വര്‍ഷം
മുതലാണ് ആരംഭിച്ച്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
2016-17
വര്‍ഷം പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ
നിയന്ത്രണത്തിലുളള
എം.ആര്.എസ്. കളില്‍
പ്രത്യേക എന്‍ട്രന്‍സ്
കോച്ചിംഗ് ക്ലാസ്സുകള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കോച്ചിംഗ്
ക്ലാസ്സുകള്‍ തുടങ്ങിയ
തീയതി, മാസം, കോച്ചിംഗ്
ക്ലാസ്സുകള്‍ നല്കുന്ന
സ്ഥാപനം എന്നിവയുടെ
വിശദവിവരം സ്ക്കൂള്
തിരിച്ച് വിശദമാക്കുമോ;
(സി)
2015-16
വര്‍ഷം
എം.ആര്.എസ്.കളില്‍
പ്ലസ് 2 പഠനം
പൂര്‍ത്തിയാക്കി
എന്‍ട്രന്‍സ് പരീക്ഷ
മുഖേന
മെഡിസിന്/എഞ്ചിനീയറിംഗ്
കോഴ്സുകളിലേക്ക് എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശനം നാളിതുവരെ
ലഭിച്ചിട്ടുണ്ടെന്നവിവരം
പേരു സഹിതം
അറിയിക്കുമോ?
മോഡല്‍
റെസിഡന്‍ഷ്യല്‍ സ്കൂളുകളുടെയും
പ്രീ-മെട്രിക്
ഹോസ്റ്റലുകളുടെയും അടിസ്ഥാന
സൗകര്യ വികസനം
3314.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
മോഡല്‍ റെസിഡന്‍ഷ്യല്‍
സ്കൂള്‍, പ്രീ-മെട്രിക്
ഹോസ്റ്റല്‍ എന്നിവയുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
'വിദ്യോദയം'
പദ്ധതി പ്രകാരം
ഏതെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകളില്‍
നടപ്പിലാക്കിയിട്ടുള്ളതെന്നും
ഓരോ മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളിനും
പ്രീ-മെട്രിക്
ഹോസ്റ്റലിനും ടി പദ്ധതി
പ്രകാരം ചെലവഴിച്ച
തുകയുടെ വിവരവും
ബന്ധപ്പെട്ട പദ്ധതിയുടെ
വിവരവും
സ്കൂള്‍/ഹോസ്റ്റല്‍
തിരിച്ച്
വ്യക്തമാക്കുമോ?
വനാവകാശ
നിയമം അംഗീകരിക്കല്‍
3315.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്ഗ്ഗകാരുടെയും,
മറ്റു പരമ്പരാഗതമായി
വനത്തില്‍
താമസിക്കുന്നവരുടെയും
നിയമം (വനാവകാശ നിയമം
അംഗീകരിക്കല്‍)
നടപ്പിലാക്കുന്നതിനായി
ആദിവാസി പുനരധിവാസ
വികസന മിഷന് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ആദിവാസി
പുനരധിവാസ വികസന
മിഷന്റെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും,
പുനരധിവാസ
പ്രദേശങ്ങളില്‍ വിവിധ
പദ്ധതികള്‍
ആവിഷ്കരിച്ചു പദ്ധതി
ലക്ഷ്യം
പൂര്‍ത്തിയാക്കുന്നതിനും
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍ക്കായി
ആദിവാസി പുനരധിവാസ
വികസന മിഷന് 2005-06
മുതല്‍ 2015-16 വരെ
വിവിധ ജില്ലാ ട്രൈബല്‍
മിഷനുകള്‍ക്ക്
അനുവദിച്ചു നല്കിയ
ഫണ്ടിന്റെ വിശദ വിവരം
വര്‍ഷം, ജില്ല എന്നിവ
തിരിച്ച് അറിയിക്കുമോ?
ചേലക്കര
മണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ
കോളനികളുടെ വിവരം
3316.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍ എത്ര
പട്ടികവര്‍ഗ്ഗ
കോളനികള്‍ ഉണ്ട്;
(ബി)
ഈ
കോളനികളില്‍ ഏതെല്ലാം
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളാണ്
ഉള്‍പ്പെടുന്നത്
പ്രത്യേകം
വ്യക്തമാക്കുമോ;
(സി)
ഓരോ
കോളനികളിലും എത്ര
കുടുംബങ്ങള്‍ ഉണ്ട്:
(ഡി)
സുരക്ഷിതമായ
വീടില്ലാത്ത എത്ര
കുടുംബങ്ങളുണ്ട്;
അവരുടെ പേരുവിവരങ്ങള്‍
വ്യക്തമാക്കുമോ;
(ഇ)
റേഷന്‍
കാര്‍ഡില്ലാത്ത
കുടുംബങ്ങള്‍ എത്ര
എണ്ണമുണ്ട്; അവരുടെ
പേരുവിവരങ്ങള്‍
വ്യക്തമാക്കുമോ;
(എഫ്)
വൈദ്യുതി
കണക്ഷന് ലഭ്യമല്ലാത്ത
എത്ര വീടുകള്‍ ഉണ്ട്;
അവരുടെ പേരുവിവരങ്ങള്‍
വ്യക്തമാക്കുമോ?
ഷോളയാര്‍
പട്ടികവര്‍ഗ്ഗ സര്‍വ്വീസ് സഹകരണ
സംഘം
3317.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ മലക്കപ്പാറ
കേന്ദ്രമാക്കി
പ്രവര്‍ത്തിച്ചുവരുന്ന
ഷോളയാര്‍ പട്ടികവര്‍ഗ്ഗ
സര്‍വ്വീസ് സഹകരണ സംഘം
(R 332) ഭരണ സമിതിയുടെ
നിലവിലുള്ള ഭരണ ഘടന
മാറ്റുന്നതിനും ഭരണ
സമിതിയില്‍ സഹകരണ
സംഘത്തിലെ 5 ട്രൈബല്‍
അംഗങ്ങളെയെങ്കിലും
സ്ത്രീ പുരുഷ ഭേദമന്യേ
ഉള്‍പ്പെടുത്തുന്നതിനുമായി
തൃശൂര്‍ സബ് കളക്ടര്‍
മുഖേന
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഈ
സംഘത്തിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനായി
പുതിയ പദ്ധതികള്‍
ആവിഷ്കരിക്കുന്നതിനും
സാമ്പത്തിക സഹായങ്ങള്‍
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ ?
ഹാംലെറ്റ്
വികസന പദ്ധതി
3318.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാംലെറ്റ്
വികസന പദ്ധതിയിലൂടെ
മണ്ണാര്‍ക്കാട്
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ
പ്രവൃത്തികള്‍
ഏതെല്ലാമെന്നു
വ്യക്തമാക്കുമോ?
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഈ
നിയോജകമണ്ഡലത്തിലെ
കൂടുതല്‍ പ്രവൃത്തികള്‍
ഉള്‍പ്പെടുത്തുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട വിവിധ
പട്ടികവര്‍ഗ്ഗ കോളനികളുമായി
ബന്ധപ്പെട്ട വികസന
പ്രവര്‍ത്തനങ്ങള്‍
3319.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
വിവിധ പട്ടികവര്‍ഗ്ഗ
കോളനികളുമായി
ബന്ധപ്പെട്ട വികസന
പ്രവര്‍ത്തനങ്ങളായ
മുക്കുംപുഴ,
പിള്ളപ്പാറ,
മാരാങ്കോട്
കോളനികളില്‍
കമ്മ്യൂണിറ്റി ഹാള്‍
നിര്‍മ്മാണം,മുക്കുംപുഴ
കോളനിക്ക്ചുറ്റം
ട്രഞ്ച് നിര്‍മ്മാണം,
പൊരിങ്ങല് കാടര്‍
കോളനിയില്‍ റോഡും
നടപ്പാതയും
നിര്‍മ്മാണം,
പെരിങ്ങല്‍കുത്തില്‍
റസിഡന്‍ഷ്യല്‍ ഗേള്‍സ്
ഹോസ്റ്റല്‍
നിര്‍മ്മാണം,
വെട്ടിവിട്ടകാട്,
അരിക്കാപ്പ് എന്നീ
കോളനികളില്‍ വെെദ്യുതി
എത്തിക്കല്‍,
അടിച്ചില്‍ തൊട്ടി,
മുക്കുംപുഴ,
തവളക്കുഴിപ്പാറ,
വാച്ചുമരം എന്നീ
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളില്‍ ഭൂഗര്‍ഭ
കേബിളാക്കി മാറ്റല്‍
തുടങ്ങിയ വികസന
പ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
നടപ്പാക്കുന്നതിനായി
നടപടി സ്വീകരിക്കുമോ?
ശുദ്ധജലവിതരണ
സംവിധാനമില്ലാത്ത ആദിവാസി
ഊരുകള്‍
3320.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര ആദിവാസി
ഊരുകളാണ് ഉള്ളത്;
പ്രസ്തുത ഊരുകളില്‍
ശുദ്ധജലവിതരണ സംവിധാനം
ഉള്ളത് എത്ര
ഊരുകളിലാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ആദിവാസി
ഊരുകളില്‍ ശുദ്ധജലവിതരണ
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് മുഖേന
നടപ്പാക്കി വരുന്ന
പദ്ധതികള്‍
ഏതെല്ലാമാണ്;
(സി)
ശുദ്ധജലവിതരണ
സംവിധാനം
ഏര്‍പ്പെടുത്താന്‍
അവശേഷിക്കുന്ന ആദിവാസി
ഊരുകളില്‍
സമയബന്ധിതമായി അവ
ഏര്‍പ്പെടുത്തുന്നതിന്
നടപ്പുസാമ്പത്തിക
വര്‍ഷം തന്നെ നടപടി
സ്വീകരിക്കുമോ; ഈ
ഇനത്തില്‍
നീക്കിവച്ചിട്ടുള്ള
തുകയെത്രയാണ് ;
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
ആശ്വാസനിധി
3321.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്ര
പട്ടിക വര്‍ഗ്ഗ ആരോഗ്യ
സംരക്ഷണ
പദ്ധതിയിലുള്‍പ്പെട്ട
പട്ടികവര്‍ഗ്ഗ
ആശ്വാസനിധിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം
എന്തൊക്കെ
കാര്യങ്ങള്‍ക്കാണ്
സാമ്പത്തിക സഹായം
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
വര്‍ഷം എത്ര
ഗുണഭോക്താക്കളെയാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതെന്ന്
അറിയിക്കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ വിദ്യാഭ്യാസ
നിലവാരം
3322.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ
വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും പ്രത്യേക
പദ്ധതികള്‍
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതികളെക്കുറിച്ചു്
വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
വേണ്ടിയുള്ള ട്യൂട്ടോറിയല്‍
പദ്ധതി
3323.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
വേണ്ടിയുള്ള
ട്യൂട്ടോറിയല്‍ പദ്ധതി
ഏത് വര്‍ഷം മുതലാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
കോഴ്സുകളില്‍ പഠനം
നടത്തിവരുന്നവര്‍ക്ക്
വേണ്ടിയാണ് പ്രസ്തുത
പദ്ധതി നടപ്പിലാക്കി
വരുന്നതെന്നും
എന്തെല്ലാം
ആനുകൂല്യങ്ങളാണ് ഈ
പദ്ധതി പ്രകാരം
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭ്യമാക്കി വരുന്നത്
എന്നും വ്യക്തമാക്കുമോ;
(സി)
പട്ടിക
വര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ നിലവാരം
മെച്ചപ്പെടുത്തുന്നതിന്
ഹാംലെറ്റ്
കേന്ദ്രീകരിച്ച്
ട്യൂഷന് സിസ്റ്റം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമി വാങ്ങി നല്കുന്ന പദ്ധതി
3324.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമി വാങ്ങി നല്കുന്ന
പദ്ധതി പ്രകാരം ഈ
സര്‍ക്കാര്‍ എത്ര
പേര്‍ക്ക് സഹായം
നല്‍കിയിട്ടുണ്ട്;
(ബി)
പദ്ധതി
പ്രകാരം ഈ വര്‍ഷം എത്ര
തുക മാറ്റി
വച്ചിട്ടുണ്ട്; ഇതു
പ്രകാരം എത്ര പേര്‍ക്ക്
ഭൂമി വാങ്ങി നല്കാന്
കഴിയുമെന്നാണ്
കരുതുന്നത്;
(സി)
ഈ
പദ്ധതി പ്രകാരം അപേക്ഷ
സമര്‍പ്പിച്ച അര്‍ഹരായ
എത്ര പേരുടെ അപേക്ഷ
സര്‍ക്കാര്‍
നിരസിച്ചിട്ടുണ്ട്;
കണക്ക് ലഭ്യമാക്കുമോ ?
ധീവര
(ഒ.ഇ.സി) വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ സംവരണ ആനുകൂല്യം
നിഷേധിച്ച നടപടി
3325.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ധീവര (ഒ.ഇ.സി)
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
പ്ലസ്ടു, ഡിഗ്രി,
പ്രൊഫഷണല്‍ ഡിഗ്രി
എന്നീ വിഭാഗങ്ങളില്‍
ലഭിക്കുന്ന വിദ്യാഭ്യാസ
സംവരണ ആനുകൂല്യങ്ങള്‍
വ്യക്തമാക്കുമോ;
ഇക്കാര്യത്തിലുള്ള
സര്‍ക്കാര്‍
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
2016
അധ്യയന വര്‍ഷത്തില്‍
കേരളത്തിലെ
യൂണിവേഴ്സിറ്റികളില്‍
ഓണ്‍ലൈനായി ഡിഗ്രി
അഡ്മിഷന്
നടത്തിയപ്പോള്‍ ധീവര
(ഒ.ഇ.സി) വിഭാഗത്തിനെ
ജനറല്‍ കാറ്റഗറിയിലാണ്
അഡ്മിഷന്
പരിഗണിച്ചിരുന്നതെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ധീവര
(ഒ.ഇ.സി) വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക്
ഡിഗ്രി പ്രവേശനത്തിന്
പ്രത്യേകമായി
വിദ്യാഭ്യാസ സംവരണം
ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍
അവര്‍ ഉള്‍പ്പെടുന്നതും
അര്‍ഹതപ്പെട്ടതുമായ
ഒ.ബി.എച്ച്
കാറ്റഗറിയില്‍
ഉള്‍പ്പെടുത്തി
അഡ്മിഷന്
പരിഗണിക്കാതെയിരുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
ധീവര
(ഒ.ഇ.സി) വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക്
കേരളത്തിലെ
യൂണിവേഴ്സിറ്റികളിലെ
ഡിഗ്രി
പ്രവേശനത്തിനുള്ള
അഡ്മിഷന് ജനറല്‍
കാറ്റഗറിയില്‍
പരിഗണിച്ചതു പ്രകാരം
ഒരു തരത്തിലുമുള്ള
വിദ്യാഭ്യാസ
സംവരണാനുകൂല്യവും
ലഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതു പ്രകാരം മേല്‍
വിഭാഗത്തില്‍പ്പെട്ടിട്ടുള്ള
നിരവധി
വിദ്യാര്‍ത്ഥികള്‍ക്ക്
ഡിഗ്രി അഡ്മിഷന്
ലഭിച്ചിട്ടില്ലെന്ന
വസ്തുത സര്‍ക്കാര്‍
പരിശോധിക്കുമോ;
(ഇ)
യൂണിവേഴ്സിറ്റികള്‍
നടപ്പിലാക്കിയ
ഓണ്‍ലൈന്‍ അഡ്മിഷന്
മൂലം വര്‍ഷങ്ങളായി ധീവര
(ഒ.ഇ.സി) വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിച്ചു വന്നിരുന്ന
വിദ്യാഭ്യാസ
സംവരണാനുകൂല്യം
നഷ്ടപ്പെട്ട നടപടിയെ
കുറിച്ചുള്ള നിലപാട്
വ്യക്തമാക്കുമോ;
(എഫ്)
ധീവര
(ഒ.ഇ.സി) കാറ്റഗറിക്ക്
ഡിഗ്രി അഡ്മിഷന്
പ്രത്യേകമായി
വിദ്യാഭ്യാസ സംവരണം
നടപ്പിലാക്കുന്നതുവരെ
ഒ.ബി.എച്ച്
കാറ്റഗറിയില്‍
ഉള്‍പ്പെടുത്തി
പരിഗണിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ജി)
പ്ലസ്ടു,
പ്രൊഫഷണല്ഡിഗ്രി
കോഴ്സുകള്‍ക്ക് ധീവര
(ഒ.ഇ.സി) വിഭാഗത്തിന്
പ്രത്യേക വിദ്യാഭ്യാസ
സംവരണം നല്കിയതു പോലെ
ഡിഗ്രി കോഴ്സുകള്‍ക്കും
അഡ്മിഷന് പ്രത്യേക
ശതമാനം സംവരണം
നല്‍കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണിക്കുമോ?
ശ്രീ.എം.കെ.ഭാഗ്യരാജിന്
പ്രത്യേക വിദ്യാഭ്യാസ
ആനുകൂല്യവും ജാതി
സര്‍ട്ടിഫിക്കറ്റും
3326.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
പനമ്പിള്ളി
മെമ്മോറിയല്‍
ഗവണ്മെന്റ് കോളജിലെ
വിദ്യാര്‍ത്ഥിയായ ശ്രീ.
എം. കെ. ഭാഗ്യരാജിന്
പ്രത്യേക വിദ്യാഭ്യാസ
ആനുകൂല്യവും ജാതി
സര്‍ട്ടിഫിക്കറ്റും
അനുവദിച്ചു നല്കുന്നതു
സംബന്ധിച്ച അപേക്ഷയില്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(സി)
കിര്‍ത്താഡ്സ്
വഴി ജാതി
സര്‍ട്ടിഫിക്കറ്റ്
അനുവദിക്കുന്നതിനായി
സമര്‍പ്പിക്കപ്പെട്ടിട്ടുള്ള
അപേക്ഷകള്‍
തീര്‍പ്പുകല്‍പ്പിക്കുന്നതില്‍
വലിയ കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതൊഴിവാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഗോത്ര
സാരഥി പദ്ധതി
3327.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ഗോത്ര സാരഥി
പദ്ധതി പ്രകാരം വയനാട്
ജില്ലയില്‍ എത്ര തുക
കുടിശ്ശിക
നല്കുവാനുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഗോത്ര
സാരഥി പദ്ധതി തുടരുമോ
എന്ന് വ്യക്തമാക്കുമോ;?
നായാടി
സമുദായ കുടുംബങ്ങള്‍
3328.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തില്‍
നായാടി സമുദായ
വിഭാഗത്തിലുളള എത്ര
കുടുംബങ്ങള്‍
താമസിക്കുന്നുണ്ട്
എന്ന് വിശദമാക്കുമോ; അക്കാഡമികളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
പദ്ധതി
(ബി)
ഈ
സമുദായ
വിഭാഗത്തിലുളളവരുടെ
സാമൂഹ്യ പുരോഗതിക്കായി
എന്തെല്ലാം ക്ഷേമ
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത് എന്ന്
വിശദമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ധനസഹായം
3329.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
അനുവദിക്കുന്ന ധനസഹായം
കൃത്യമായി യഥാര്‍ത്ഥ
ഗുണഭോക്താക്കള്‍ക്ക്
തന്നെ ലഭിക്കുന്നു
എന്ന് ഉറപ്പു
വരുത്താന്‍ എന്തെല്ലാം
മാര്‍ഗ്ഗങ്ങള്‍
നിലവിലുണ്ട്;
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
വീട് വയ്ക്കുന്നതിന്
നിലവില്‍ നല്കുന്ന
ധനസഹായം എത്രയാണ്;
(സി)
ഏറനാട്
മണ്ഡലത്തില്‍ നടപ്പ്
വര്‍ഷം എത്ര
പേര്‍ക്കാണ് ധനസഹായം
അനുവദിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
അട്ടപ്പാടിയില്‍
ആദിവാസികള്‍ക്കായി
വീടുകള്‍
3330.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
അട്ടപ്പാടിയില്‍
ആദിവാസികള്‍ക്കായി എത്ര
വീടുകളാണ്
അനുവദിച്ചിട്ടുണ്ടായിരുന്നത്;
ഊരു തിരിച്ചുള്ള വിവരം
വാര്ഷാടിസ്ഥാനത്തില്
അറിയിക്കുമോ;
(ബി)
ആയതിനായി
എത്ര തുക എന്തെല്ലാം
പദ്ധതി പ്രകാരം
ചെലവിട്ടുവെന്നുള്ള
വിവരം ഊരു തിരിച്ച്
ലഭ്യമാക്കുമോ;
(സി)
അതില്‍
ഇപ്പോഴും
പൂര്‍ത്തീകരിക്കാത്ത
എത്ര വീടുകളുണ്ടെന്ന്
ഊരു തിരിച്ചുള്ള കണക്ക്
അറിയിക്കുമോ?
നോട്ടറി
നിയമനങ്ങള്‍
3331.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കോഴിക്കോട്
ജില്ലയില്‍ നിന്നും
നോട്ടറി നിയമനത്തിനായി
ലഭിച്ച അപേക്ഷകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
അതില്‍
ആര്‍ക്കൊക്കെ
നോട്ടറിയായി നിയമനം
നല്‍കിയെന്ന്
വിശദമാക്കുമോ?
അഡ്വക്കേറ്റ്
ക്ലാര്‍ക്കായിരുന്ന
ഗംഗാധരന്‍പിള്ളയുടെ ക്ഷേമനിധി
പെന്ഷന്
3332.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഡ്വക്കേറ്റ്
ക്ലാര്‍ക്കുമാരുടെ
മുടങ്ങിപ്പോയ ക്ഷേമനിധി
പുനഃസ്ഥാപിച്ച്
അവര്‍ക്ക് പെന്ഷന്
നല്കുവാന് ആവശ്യമായ
നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
ചെങ്ങന്നൂര്‍
താലൂക്കില്‍
അഡ്വക്കേറ്റ്
ക്ലാര്‍ക്കായിരുന്ന
ബുധനൂര്‍ കാരയ്ക്കാട്ട്
വീട്ടില്‍
ഗംഗാധരന്‍പിള്ളയുടെ
ക്ഷേമനിധി
പുനഃസ്ഥാപിക്കുവാന്‍
നല്കിയ അപേക്ഷയില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
അപേക്ഷയിന്മേല്
സ്വീകരിയ്ക്കാവുന്ന
പരിഹാര മാര്‍ഗ്ഗങ്ങള്‍
എന്തെന്ന് അപേക്ഷകനെ
അറിയിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത അപേക്ഷകന്റെ
ക്ഷേമനിധി
പുനഃസ്ഥാപിച്ച്
പെന്ഷന് ലഭിക്കുവാന്‍
സ്വീകരിയ്ക്കേണ്ട
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
ബഹു.
ധനകാര്യ വകുപ്പ്
മന്ത്രിയുടെ
കാര്യാലയത്തില്‍
നിന്നും
758875/2016/M&Fin.
എന്ന നമ്പരില്‍ നിയമ
വകുപ്പിന് കൈമാറിയ
പ്രസ്തുത അപേക്ഷയില്‍
നടപടി സ്വീകരിക്കുവാന്‍
കാലതാമസം ഉണ്ടായതിന്റെ
കാരണം വിശദമാക്കുമോ?
അഭിഭാഷകര്‍ക്ക്
സ്റ്റൈപ്പന്റ്
3333.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഭിഭാഷകര്‍ക്ക്
സ്റ്റൈപ്പന്റ്
നല്‍കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര രൂപ വീതമാണ്
സ്റ്റൈപ്പന്റ്
നല്കാന്
ഉദ്ദേശിക്കുന്നത്;
(സി)
ഈ
സ്റ്റൈപ്പന്റ്
വിതരണത്തിന് മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
ഇതിനായുള്ള സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
അക്കാഡമികളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
പദ്ധതി
നവോത്ഥാന സാംസ്കാരിക
സമുച്ചയങ്ങള്‍
T 3334.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ ജില്ലാ
കേന്ദ്രങ്ങളിലും
നവോത്ഥാന സാംസ്കാരിക
സമുച്ചയങ്ങള്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
സാധ്യതാ പഠനം
നടത്തിയിട്ടുണ്ടോ;
(സി)
ഇവ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന രീതി
വിശദമാക്കുമോ; ഇതിനായി
സ്വകാര്യ
സ്ഥാപനങ്ങളുടേയും
സന്നദ്ധ സംഘടനകളുടേയും,
ക്ലബുകളുടേയും സഹകരണം
ഉറപ്പാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
അവശ
കലാകാരന്മാരുടെ സംരക്ഷണം
3335.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അവശ
കലാകാരന്മാരുടെ
സംരക്ഷണത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്താെക്കെയാണെന്ന്
വിശദമാക്കാമോ?
ഭരത്
പി.ജെ.ആന്റണിക്ക് സ്മാരകം
നിര്‍മ്മിക്കുന്ന നടപടി
3336.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരത്
പി.ജെ.ആന്റണിക്ക്
സ്മാരകം
നിര്‍മ്മിക്കുന്ന നടപടി
വിശദമാക്കാമോ;
(ബി)
ഭരത്
പി.ജെ.ആന്റണിയുടെ ഭാര്യ
മേരിക്ക് സംസ്ഥാന
സര്‍ക്കാര്‍ പെന്ഷന്
നല്കുന്നുണ്ടെങ്കില്
എത്ര എന്നും എന്നാണ് ഈ
തുക അനുവദിച്ചതെന്നും
വിശദമാക്കുമോ;
(സി)
ഈ
തുക വര്‍ദ്ധിപ്പിച്ച്
നല്‍കണമെന്ന
ആവശ്യത്തിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ ?
ഭരത്
മുരളി നാടക പരിശീലന കേന്ദ്രം
3337.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരത്
മുരളി നാടക പരിശീലന
കേന്ദ്രത്തിന്റെ
നവീകരണത്തിനായി 2016-17
ബഡ്ജറ്റില്‍ എത്ര തുക
അനുവദിച്ചിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
നവീകരണ
പ്രവൃത്തിയുടെ
നിര്‍വ്വഹണ ഏജന്‍സിയെ
നിശ്ചയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
(സി)
നവീകരണത്തിനുളള
വിശദമായ പദ്ധതി
രൂപീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കേരള
കലാമണ്ഡലം
3338.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്പിത സര്‍വകലാശാലയായ
കേരള കലാമണ്ഡലത്തെ
ബഡ്ജറ്റില്‍
പ്രസ്താവിച്ച പ്രകാരം
സാംസ്കാരിക
സര്‍വ്വകലാശാലയാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍
ഇതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കേരള
സ്റ്റേറ്റ് കള്‍ച്ചറല്‍
ആക്ടിവിറ്റീസ് വെല്‍ഫെയര്‍
ഫണ്ട് ബോര്‍ഡ്
3339.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
സ്റ്റേറ്റ് കള്‍ച്ചറല്‍
ആക്ടിവിറ്റീസ്
വെല്‍ഫെയര്‍ ഫണ്ട്
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
മഹാകവി
ജി. ശങ്കരക്കുറുപ്പ് സ്മാരക
നിര്‍മ്മാണം
3340.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാകവി ജി.
ശങ്കരക്കുറുപ്പ്
സ്മാരകനിര്മ്മാണത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്മാരകനിര്‍മ്മാണത്തിനായി
കൊച്ചി നഗരസഭ
എന്തെങ്കിലും നീക്കം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
പ്രസ്തുത
സ്മാരകനിര്മ്മാണത്തിനുള്ള
ഭൂമി
കൈമാറിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍
ആര്‍ക്കാണ്
കൈമാറിയതെന്നും
വ്യക്തമാക്കാമോ?
പൂക്കാട്
കലാലയത്തിന് ആവര്‍ത്തന
ഗ്രാന്റ്
3341.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആവര്‍ത്തന ഗ്രാന്റ്
നല്‍കുന്നതിനായി
പരിഗണിക്കപ്പെട്ട
സ്ഥാപനങ്ങളുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
മലബാറിലെ
പൂക്കാട് കലാലയത്തിന്
ആവര്‍ത്തന ഗ്രാന്റ്
ലഭിക്കുന്നതിനായി
നിരവധി അപേക്ഷകള്‍
സമര്‍പ്പിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പൂക്കാട്
കലാലയത്തിന് ആവര്‍ത്തന
ഗ്രാന്റ്
അനുവദിക്കുന്നത്
പരിഗണനയിലുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
കായംകുളം
കൃഷ്ണപുരത്തെ സാംസ്ക്കാരിക
വിനോദകേന്ദ്രം
T 3342.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
കൃഷ്ണപുരത്ത് ഉയര്‍ന്നു
വരുന്ന സാംസ്ക്കാരിക
വിനോദകേന്ദ്രം,
കാര്‍ട്ടൂണിസ്റ്റ്
ശങ്കര്‍ സ്മാരക ദേശീയ
മ്യൂസിയം എന്നിവയ്ക്ക്
ചുറ്റുമതില്‍, പ്രവേശന
കവാടം എന്നിവ
സ്ഥാപിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കാസര്‍കോട്
സപ്തഭാഷാ സ്വരകേന്ദ്രം
3343.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അവതരിപ്പിച്ച
ബഡ്ജറ്റുകളില്
കാസര്‍കോട് സപ്തഭാഷാ
സ്വരകേന്ദ്രം
സ്ഥാപിക്കുന്നതിന്
ടോക്കണ്‍ തുക
വകയിരുത്തിയിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ബി)
സപ്ത
ഭാഷാസ്വരകേന്ദ്രം
കൊണ്ട്
ഉദ്ദേശിക്കുന്നത്
എന്താണെന്നും ഈ
പദ്ധതിക്ക് എന്തു ചെലവ്
വരും എന്നും
വ്യക്തമാക്കാമോ;
(സി)
ബഡ്ജറ്റില്‍
ടോക്കണ്‍ തുക
വകയിരുത്തിയതിനാല്‍
എസ്റ്റിമേറ്റ്
തയ്യാറാക്കി ഈ കേന്ദ്രം
യാഥാര്‍ത്ഥ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
സാംസ്കാരിക
പെന്ഷന് കുടിശ്ശിക
3344.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാംസ്കാരിക
വകുപ്പില്‍ നിന്നും
അനുവദിച്ചിട്ടുള്ള
കലാകാര പെന്ഷന് 2015
ഡിസംബര്‍ മാസത്തിനു
ശേഷം കുടിശ്ശിക
ആയിരിക്കുന്നുവെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാര്‍ദ്ധക്യ
സഹജമായ രോഗങ്ങളാല്‍
പീഢയനുഭവിക്കുന്ന
അവശകലാകാരന്മാര്ക്ക്
പെന്ഷന് മുടക്കം
കൂടാതെ
ലഭ്യമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(സി)
ഒറ്റപ്പാലം
താലൂക്കില്‍ എത്ര
പേര്‍ക്ക് സാംസ്കാരിക
പെന്ഷന്
ലഭിയ്ക്കുന്നുണ്ട്
എന്നും
ഒാരോരുത്തര്‍ക്കും
കിട്ടാനുള്ള കുടിശ്ശിക
എത്ര എന്നും കുടിശ്ശിക
തീര്‍ത്തു
കൊടുക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ എന്നും
വിശദമാക്കാമോ?
സാംസ്കാരിക
വകുപ്പിന്റെ പ്രസിദ്ധീകരണ
വിഭാഗം
3345.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാംസ്കാരിക
വകുപ്പിന്റെ കീഴില്‍
നിലവില്‍ പ്രസിദ്ധീകരണ
വിഭാഗം
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
യുവ
സാഹിത്യകാരുടെ സാഹിത്യ
സൃഷ്ടികള്‍
പ്രസിദ്ധീകരിക്കുന്നതിന്
സാംസ്കാരിക വകുപ്പ്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ;
(സി)
യുവസാഹിത്യകാരെ
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
പൈതൃകോത്സവം
3346.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
കഴിഞ്ഞ 5 വര്‍ഷക്കാലം
സര്‍ക്കാര്‍
സംഘടിപ്പിച്ച
പൈതൃകോത്സവം പരിപാടി
ഏതൊക്കെ മണ്ഡലങ്ങളിലാണ്
നടത്തിയത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
വര്‍ഷവും ഈ പരിപാടിക്ക്
സംസ്ഥാന സര്‍ക്കാര്‍
നല്കിയ ഗ്രാന്റിന്റെ
വിശദാംശങ്ങളും ചെലവായ
തുകയും വ്യക്തമാക്കുമോ?
ഗുരുവായൂര്‍
സത്യാഗ്രഹ സ്മാരക മന്ദിരം
3347.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കാഞ്ഞങ്ങാട്,
ഗുരുവായൂര്‍ സത്യാഗ്രഹ
സ്മാരക മന്ദിരം
നിര്‍മ്മാണത്തിനായി,
ഗുരുവായൂര്‍ സത്യാഗ്രഹ
സ്മാരക ട്രസ്റ്റിന് 25
ലക്ഷം രൂപ 2016-17
വര്‍ഷത്തെ ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ തുക ബന്ധപ്പെട്ട
ട്രസ്റ്റിന്
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
രാജാരവിവര്‍മ്മ
സ്മാരക സമുച്ചയം
3348.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍
രാജാരവിവര്‍മ്മ സ്മാരക
സമുച്ചയം കാടുകയറി
നശിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സമുച്ചയം
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
സ്മാരക സമുച്ചയത്തില്‍
അടുത്ത ഘട്ടത്തില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പില്‍ വരുത്തുവാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;?
ചലച്ചിത്ര
വികസന കോര്‍പ്പറേഷന്റെ
തിയേറ്ററുകള്‍
3349.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചലച്ചിത്ര
വികസന കോര്പ്പറേഷന്
പുതിയ തിയേറ്ററുകള്‍
ആരംഭിക്കാന്‍ .
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
തിയേറ്ററുകള്‍
ആരംഭിക്കുന്നുണ്ടെങ്കില്‍
അത്
എവിടെയൊക്കെയാണെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനായി എന്തെങ്കിലും
മാനദണ്ഡങ്ങള്‍
രൂപപ്പെടുത്തിയിട്ടുണ്ടോ;
കെ.എസ്.എഫ്.ഡി.സി. വക
തീയേറ്ററുകള്‍ ഇല്ലാത്ത
ജില്ലകള്‍ക്ക് മുന്‍ഗണന
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
കേന്ദ്രീകൃത
ഒപ്റ്റിക്കല്‍ കേബിള്‍
വഴി തിയേറ്ററുകളില്‍
സിനിമാ
പ്രദര്‍ശിപ്പിക്കാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
പാലക്കാട്
നഗരത്തില്‍ മള്‍ട്ടി പ്ലക്സ്
തിയേറ്റര്‍
3350.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാന
ചലച്ചിത്ര വികസന
കോര്‍പ്പറേഷന്റെ
കീഴില്‍ പാലക്കാട്
നഗരത്തില്‍ മള്‍ട്ടി
പ്ലക്സ് തിയേറ്റര്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
തിയേറ്റര്‍
സമുച്ചയങ്ങള്‍
3351.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
സാങ്കേതികവിദ്യയും
നവീനമായ ആശയങ്ങളും
സംയോജിപ്പിച്ച്
ചലച്ചിത്ര മേഖലയുടെ
വികസനത്തിന്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ:
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സഹകരണത്തോടെ
സംസ്ഥാനത്ത് ചെറിയ
തിയേറ്റര്‍
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
അക്കാഡമികളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
പദ്ധതി
3352.
ശ്രീ.വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
എ.പി. അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാംസ്ക്കാരിക
വകുപ്പിന്റെ കീഴിലുള്ള
അക്കാഡമികളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
അക്കാഡമികളുടെ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നത്;
വിവരിക്കുമോ;
(സി)
അക്കാഡമികളുടെ
അടങ്കല്‍ തുക
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?