റബ്ബര്‍
പ്ലാന്റേഷന് മേഖലയിലെ
തൊഴില്‍രാഹിത്യം
3475.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
വിലയിടിവ് മൂലം
സംസ്ഥാനത്തെ റബ്ബര്‍
പ്ലാന്റേഷന് മേഖലയില്‍
ഉണ്ടായിട്ടുള്ള തൊഴില്‍
രാഹിത്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടാപ്പിംഗ്
കാലാവധി കഴിഞ്ഞതിനാല്‍
ടാപ്പ് ചെയ്യാത്തതുമൂലം
റബ്ബര്‍ മരങ്ങള്‍
ഉണങ്ങിപ്പോകുന്നതിനാല്‍
ടാപ്പിംഗ്
തൊഴിലാളികള്‍ക്കും മരം
മുറിക്കല്‍ രംഗത്തെ
തൊഴിലാളികള്‍ക്കും മരം
മുറിച്ചു മാറ്റി പുതിയ
തൈകള്‍
വയ്ക്കാത്തതിനാല്‍
മറ്റ്
തൊഴിലാളികള്‍ക്കും ഒരേ
പോലെ തൊഴില്‍
നഷ്ടമാകുന്ന
അവസ്ഥയ്ക്ക് പരിഹാരം
കാണുന്നതു സംബന്ധിച്ച്
സംസ്ഥാനത്ത് ഈ
മേഖലയില്‍ നില്ക്കുന്ന
തൊഴിലാളി യൂണിയനുകള്‍
നല്കിയ പരാതികളില്‍
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
മിക്ക പ്ലാന്റേഷനുകളും
സ്രക്കാര്‍ ഭൂമി
പാട്ടത്തിനെടുത്തതും
കാലാവധി കഴിഞ്ഞു
നില്ക്കുന്നതുമാകയാല്
സര്‍ക്കാര്‍ മുന്‍കൈ
എടുത്ത് ഈ പ്രശ്നം
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തൊഴില്‍ അന്വേഷകർക്ക്
നൂതന സാങ്കേതിക
മേഖലകളില്‍ പ്രത്യേക
പരിശീലനം
3476.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളിലെ തൊഴില്‍
വിപണി ലക്ഷ്യം വെച്ച്
നൂതന സാങ്കേതിക
മേഖലകളില്‍
തൊഴില്കാംക്ഷികള്ക്ക്
പ്രത്യേക പരിശീലനം
നല്കുവാന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
തൊഴില്‍
അന്വേഷകരുടെ
വൈദഗ്ദ്ധ്യം
മെച്ചപ്പെടുത്തുവാന്‍
പ്രസ്തുത പദ്ധതി
ലക്ഷ്യമിടുന്നുണ്ടോ;
(സി)
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
നിര്‍ത്തലാക്കിയ
ട്രേഡുകള്‍ തുടരുന്നതിന്
നിര്‍ദ്ദേശം
3477.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡയറക്ടര്‍
ജനറല്‍ ഓഫ്
എംപ്ലോയ്മെന്റ് &
ട്രയിനിംഗിന്െറ
നിര്‍ദ്ദേശ പ്രകാരം
ഏതെല്ലാം ട്രേഡുകള്‍
നിര്‍ത്തലാക്കിയതായി
തൊഴില്‍ പരിശീലന
വകുപ്പിന് അറിയിപ്പ്
ലഭിച്ചിട്ടുണ്ട്;
(ബി)
ഡ്രെെവര്‍
- കം - മെക്കാനിക്
ട്രേഡ് 2016 ആഗസ്ത്
മുതല്‍ തുടരുന്നതിന്
ഡയറക്ടര്‍ ജനറല്‍ ഓഫ്
ട്രെയിനിംഗില്‍ നിന്നു്
തുടര്‍ന്ന് നിര്‍ദ്ദേശം
ലഭിച്ചിരുന്നോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഇ.എസ്.ഐ.
ആശുപത്രികളില്‍
ഇന്‍സുലിന്‍ ക്ഷാമം
3478.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ.
ആശുപത്രികളില്‍
രോഗികള്‍ക്കു നല്കുന്ന
ഇന്‍സുലിന്‍
ലഭ്യമായിട്ട്
മാസങ്ങളായെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു
സംബന്ധിച്ച്എന്തെങ്കിലും
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
രോഗികള്‍
നേരിട്ട് ഇന്‍സുലിന്‍
വാങ്ങി ബില്‍
ഹാജരാക്കിയാല്‍ പണം
കിട്ടാന്‍ മാസങ്ങളും
വര്ഷങ്ങളുമാകുമെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സാഹചര്യത്തില്‍ അവശ്യ
മരുന്നായ ഇന്‍സുലിന്‍
എല്ലാ ഇ.എസ്.ഐ.
ആശുപത്രികളിലും മുടക്കം
കൂടാതെ ലഭ്യമാക്കാന്‍
സത്വര നടപടി
സ്വീകരിക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍
3479.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇതര സംസ്ഥാന
തൊഴിലാളികള്‍ക്ക്
എന്തെല്ലാം ക്ഷേമ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
ജീവിത സാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ
സംസ്ഥാനം തിരിച്ചുള്ള
കണക്ക്
3480.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തില്‍
തൊഴില്‍ ചെയ്യുന്ന
അന്യസംസ്ഥാന
തൊഴിലാളികളുടെ സംസ്ഥാനം
തിരിച്ചുള്ള കണക്ക്
സര്‍ക്കാര്‍
ശേഖരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
അപ്നാ
ഘര്‍ പദ്ധതി
3481.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
എം. വിന്‍സെന്റ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാനതൊഴിലാളികള്‍ക്കായി
'അപ്നാഘര്‍ ' പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ,
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി
നടപ്പാക്കുന്നതിനായി
കേന്ദ്ര സഹായം തേടാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഫറോക്ക്
ഇ.എസ്.ഐ റഫറല്‍ ആശുപത്രി
3482.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫറോക്ക്
ഇ.എസ്.ഐ റഫറല്‍
ആശുപത്രിയില്‍
ജീവനക്കാരുടെ കുറവ്
ഉള്‍പ്പെടെയുള്ള
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
അസംഘടിത
മേഖലയിലെ തൊഴിലാളികളുടെ
സേവന - വേതന വ്യവസ്ഥകള്‍
3483.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത
മേഖലയിലെ തൊഴിലാളികളുടെ
സേവന - വേതന
വ്യവസ്ഥകള്‍ ഉറപ്പ്
വരുത്തുന്നതിനും ഇതര
സംസ്ഥാന തൊഴിലാളികളുടെ
പ്രശ്നങ്ങൾ കൈകാര്യം
ചെയ്യുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി പോലെ ഏതെങ്കിലും
ഇന്‍ഷുറന്‍സ് പദ്ധതി
നിലവിലുണ്ടോ
വിശദമാക്കാമോ?
അസംഘടിത
മേഖലയിലെ തൊഴിലാളികളുടെ
പരിശീലനം
3484.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത
മേഖലയിലെ തൊഴിലാളികളെ
പരിശീലിപ്പിക്കുന്നതിന്
ആലോചനയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
സേവനം കൂടുതല്‍ മികവോടെ
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിനായി
വിവിധ വിഭാഗം
തൊഴിലാളികളെ
പരിശീലിപ്പിക്കുന്നതിനും,
സേവനം നല്‍കുന്നതിനായി
സഹകരണ സംഘങ്ങള്‍
രൂപീകരിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശംവ്യക്തമാക്കുമോ?
അസംഘടിത
തൊഴിലാളികളുടെ തൊഴില്‍
സാഹചര്യവും, വേതനവും
3485.
ശ്രീ.കെ.
ദാസന്
,,
കാരാട്ട് റസാഖ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടകളിലും,
വാണിജ്യസ്ഥാപനങ്ങളിലും
ജോലി ചെയ്യുന്ന അസംഘടിത
തൊഴിലാളികളുടെ തൊഴില്‍
സാഹചര്യവും, വേതനവും
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
തൊഴില്‍ വകുപ്പിന്റെ
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
നവീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
അസംഘടിത
തൊഴിലാളികള്‍ക്ക്
വിശ്രമവേളകളില്‍
ഇരിക്കാനുള്ള സൗകര്യം,
ടോയ് ലെറ്റ് സൗകര്യം
എന്നിവയുണ്ടെന്ന്
ഉറപ്പു
വരുത്തുന്നതിനായി ടി
സ്ഥാപനങ്ങളില്‍
പരിശോധനയും,
ബോധവത്കരണവും
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
വര്‍ക്കല
സിവില്‍ സ്റ്റേഷനില്‍
പുതിയ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
3486.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
താലൂക്കിലെ
തൊഴില്‍രഹിതരും,
വിദ്യാര്‍ത്ഥികളും
ഇപ്പോള്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ പേര്
രജിസ്റ്റര്‍
ചെയ്യുന്നതിന് ഏകദേശം
22 കിലോമീറ്റര്‍
ദൂരെയുള്ള
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍
പോകേണ്ടതായിട്ടുണ്ട്
എന്നതും
മത്സ്യത്തൊഴിലാളികളുടെയും
കശുവണ്ടി
തൊഴിലാളികളുടെയും
കുട്ടികള്‍ക്ക്
ദീര്‍ഘദൂരം സഞ്ചരിച്ച്
യഥാസമയം എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ പേര്
രജിസ്റ്റര്‍ ചെയ്യാന്‍
സാധിക്കാതെ
വരുന്നുണ്ട്എന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
മേൽ
സാഹചര്യത്തില്‍
വര്‍ക്കല സിവില്‍
സ്റ്റേഷനില്‍ ഒരു
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകളിലെ
പെന്ഷന് കുടിശ്ശിക
3487.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡുകളിലെ പെന്ഷന്
കുടിശ്ശിക മൊത്തം
കൊടുത്തു തീര്‍ത്തതു
പ്രകാരം ചുമട്ടു
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡുകളിലെ അംഗങ്ങള്‍
അടക്കം എത്ര ലക്ഷം
പേര്‍ക്ക് ഇതിന്റെ ഗുണം
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതു
പ്രകാരം എത്ര കോടി രൂപ
വിതരണം ചെയ്തു ;
വിശദാംശം ലഭ്യമാക്കാമോ?
ചവറയില്‍
കണ്‍സ്ട്രക്ഷന്‍ &
ഇന്‍ഫ്രാസ്ട്രക്ചര്‍
അക്കാദമി
3488.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചവറയില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കിവരുന്ന
കണ്‍സ്ട്രക്ഷന്‍ &
ഇന്‍ഫ്രാസ്ട്രക്ചര്‍
അക്കാദമി ,KASE (Kerala
Academy For Skill and
Employment) മുഖാന്തിരം
13.8.16ല്‍ നല്കിയ
പത്രപ്പരസ്യം
ശ്രദ്ധയില്‍പ്പെട്ടോ;
(ബി)
എങ്കില്‍
ഏത് തരം
സ്ഥാപനത്തിനെയാണു
പരിശീലനം നല്‍കാനായി
തെരഞ്ഞെടുത്തിട്ടുള്ളത്;
(സി)
ഇവിടെ
നിലവിലുള്ള സൗകര്യം
പരിഗണിച്ച്, മറ്റ്
തൊഴില്‍
സ്ഥാപനങ്ങള്‍കൂടി
ആരംഭിക്കുന്നതിനു
സൗകര്യം നല്‍കുമോ?
ലോകോത്തര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന ഐ.ടി.ഐ.കള്‍
3489.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി.ഐ.കള്‍ ലോകോത്തര
നിലവാരത്തിലേക്ക്
ഉയര്‍ത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശം അറിയിക്കുമോ
(ബി)
അടിസ്ഥാന
സൗകര്യം
ലഭ്യമായിട്ടുള്ള മാടായി
ഐ. ടി. ഐ. ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
പരമ്പരാഗത
തൊഴിൽ മേഖലകൾ
3490.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മരപ്പണി,
കല്‍പ്പണി, ഇരുമ്പ്
പണി, സ്വര്‍ണ്ണപ്പണി,
ആശാരിപ്പണി എന്നീ
തൊഴില്‍ മേഖലകളില്‍
പണിയെടുക്കുന്ന
തൊഴിലാളികളുടെ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
തകര്‍ച്ച നേരിടുന്ന
പ്രസ്തുത തൊഴില്‍
മേഖലയില്‍
പണിയെടുക്കുന്നവരെ
പരമ്പരാഗത
തൊഴിലാളികളായി
അംഗീകരിക്കുന്നതിനും,അവര്‍ക്ക്
അര്‍ഹമായ ക്ഷേമ
പദ്ധതികള്‍
തയ്യാറാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
പാലക്കാട്
ആര്.എെ.സെന്റര്‍
നിര്‍മ്മാണം
3491.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ആര്.എെ. സെന്ററിന്റെ
കെട്ടിട
നിര്‍മ്മാണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മോട്ടോര്‍
തൊഴിലാളി ക്ഷേമനിധി
പെന്ഷന്
3492.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
60
വയസ്സ് കഴിഞ്ഞവര്‍ക്ക്
മോട്ടോര്‍ തൊഴിലാളി
ക്ഷേമനിധി പെന്ഷന്
ലഭ്യമാക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ക്ഷേമനിധി
പെന്ഷന്
സമയബന്ധിതമായി
പാസ്സാക്കി നല്കാന്
നടപടികള്‍ ഉണ്ടാകുമോ?
കൊടുവള്ളി
ഗവണ്മെന്റ് ഐ.ടി.ഐ
3493.
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊടുവള്ളി
ഗവണ്മെന്റ് ഐ.ടി.ഐ
അനുവദിച്ചതിന്റെ
സര്‍ക്കാര്‍ ഉത്തരവ്
ലഭ്യമാക്കാമോ;
(ബി)
ഐ.ടി.ഐ
പ്രവര്‍ത്തിക്കാനാവശ്യമായ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
ആയതിന് എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
നിലവില്‍
ഐ.ടി.ഐ
വാടകക്കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഐ.ടി.ഐ
നിര്‍മ്മിക്കാന്‍
അനുയോജ്യമായ ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
കെട്ടിടം
നിര്‍മ്മിക്കാന്‍ ഭൂമി
അനുയോജ്യമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ആയത് വിശദമാക്കാമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍
3494.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണക്കില്പ്പെട്ടിട്ടുള്ളവരും
അല്ലാത്തവരുമായി എത്ര
ഇതരസംസ്ഥാനത്തൊഴിലാളികള്‍
കേരളത്തില്‍
ഉണ്ടാകുമെന്നാണ്
കണക്കാക്കുന്നത്;
വിശദാംശം ലഭ്യക്കുമോ;
(ബി)
ഇവര്‍
ഇവിടെ എപ്രകാരം ജീവിതം
നയിയ്ക്കുന്നുവെന്നും
ഇവര്‍ സംസ്ഥാന
ജനതയ്ക്ക് എപ്രകാരം
ഉപകാരപ്രദമാകുന്നുവെന്നും
ഇവരുടെ സാന്നിദ്ധ്യം
അടിയന്തിര ശ്രദ്ധ
നല്‍കേണ്ട ഒരു
സാമൂഹ്യപ്രശ്നമാകുന്നുണ്ടോ
എന്നതും സംബന്ധിച്ച്
തൊഴില്‍ വകുപ്പിന്‍െറ
നിഗമനങ്ങള്‍
എന്തൊക്കെയാണ്;
ഇക്കാര്യങ്ങള്‍
പരിശോധിച്ചിട്ടില്ലെങ്കില്‍
അതിനുവേണ്ട എന്തൊക്കെ
നടപടികള്‍ സ്വീകരിക്കും
എന്നും
വ്യക്തമാക്കുമോ;
(സി)
ഇതരസംസ്ഥാന
തൊഴിലാളികള്‍
സംസ്ഥാനത്ത് എല്ലാ
തൊഴില്‍ മേഖലകളിലും
സാന്നിദ്ധ്യം
ഉറപ്പിച്ച്
പ്രവര്‍ത്തിക്കുമ്പോള്‍
അവരുടെ കൃത്യമായ കണക്ക്
സൂക്ഷിയ്ക്കുക,
ക്ഷേമവും സാമൂഹ്യ
സുരക്ഷയും ഉറപ്പു
വരുത്തുക, ആരാേഗ്യ
സംരക്ഷണം ഉറപ്പു
വരുത്തുക എന്നിവക്കായി
തൊഴില്‍ വകുപ്പും
മറ്റു വകുപ്പുകളും
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
ഇവയ്ക്കായി എന്തൊക്കെ
തുടര്‍നടപടികള്‍
സ്വീകരിക്കുവാനുദ്ദേശിയ്ക്കുന്നു;
(ഡി)
ഇവരില്‍
മാനഭംഗം, കൊലപാതകം,
ലഹരി കടത്ത്, മോഷണം
തുടങ്ങി
കുറ്റകൃത്യങ്ങളില്‍
പങ്കാളികളായവരുടെ
കണക്ക് തൊഴില്‍
വകുപ്പിന്റെ പക്കലോ
മറ്റു വകുപ്പുകളുടെ
പക്കലോ ഉണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ഇതരസംസ്ഥാന
തൊഴിലാളികളുടെ
രജിസ്ട്രേഷന്
3495.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പണിയെടുക്കുന്ന
ഇതരസംസ്ഥാന
തൊഴിലാളികളുടെ
പൂര്‍ണ്ണമായ
രജിസ്ട്രേഷന്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇത്തരം
തൊഴിലാളികളുടെ ആകെ
കണക്ക്
തിട്ടപ്പെടുത്തുന്നതിന്
സംവിധാനമുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
ഇതരസംസ്ഥാന
തൊഴിലാളികളുടെ
വാസസ്ഥലങ്ങളുടെ
പരിമിതികള്‍
3496.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇതരസംസ്ഥാന
തൊഴിലാളികളുടെ
വാസസ്ഥലങ്ങളുടെ
പരിമിതികള്‍ ആരോഗ്യ
പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത്തരം തൊഴിലാളികളുടെ
വാസസ്ഥലങ്ങള്‍
ആരോഗ്യകരമായി
ക്രമീകരിക്കുന്നതിന്
തൊഴിലുടമകളോട്
നിയമപരമായി
നിഷ്കര്‍ഷിക്കുമോ?
ഇതരസംസ്ഥാന
തൊഴിലാളികളുടെ ആരോഗ്യ
പ്രശ്നങ്ങൾ
3497.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ പെരിയ
കേന്ദ്ര
സര്‍വ്വകലാശാലയില്‍
നിര്‍മ്മാണ ജോലിയില്‍
ഏർപ്പെട്ടിരുന്ന ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
മലമ്പനി ബാധിച്ചു എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
താെഴിലാളികള്ക്കാണ്
മലമ്പനി ബാധിച്ചത്; ഏത്
തൊഴിലിനാണ് ഇവര്‍
നിയോഗിക്കപ്പെട്ടത്;
ആരാണ് ഇവരെ അപ്രകാരം
നിയോഗിച്ചത് ;
(സി)
അംഗീകൃത
ഏജന്‍സികള്‍ മുഖേനയാണോ
ഇവര്‍ വന്നതും കേന്ദ്ര
സര്‍വ്വകലാശാലയില്‍
നിര്‍മ്മാണ
പ്രവൃത്തിയില്‍
ഏര്‍പ്പെട്ടതും എന്നത്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
തൊഴിലാളികള്‍ ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ കീഴില്‍
വരുന്നവരാണോ;
(ഇ)
പ്രധാന
നഗരങ്ങളുടെ കവലകളില്‍
എല്ലാ ദിവസവും രാവിലെ
ഒത്തുകൂടുന്ന
ഇതരസംസ്ഥാന
തൊഴിലാളികളെ പലരും
വിവിധ ജോലികള്‍ക്കായി
കൂട്ടിക്കാെണ്ട്
പോകുന്നത്
നിയമാനുസൃതമാണോ എന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ ഇതിനെതിരെ
എന്ത് നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ഇതരസംസ്ഥാന
തൊഴിലാളികളുടെ
രജിസ്ട്രേഷന്
3498.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികളുടെ
രജിസ്ട്രേഷനുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
കോതമംഗലം
മണ്ഡലത്തില്‍ എത്ര
ഇതരസംസ്ഥാന
തൊഴിലാളികളുടെ
രജിസ്ട്രേഷന് നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
മണ്ഡലത്തിലെ ഇതരസംസ്ഥാന
തൊഴിലാളികളുടെ
രജിസ്ട്രേഷന്
അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഇതരസംസ്ഥാന
തൊഴിലാളികളില്‍
നിന്നുണ്ടാകുന്ന
അതിക്രമങ്ങള്‍
3499.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍ സാമൂഹിക
സുരക്ഷിതത്വത്തിന്
പ്രശ്നങ്ങള്‍
ഉണ്ടാക്കുന്ന
കാര്യങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
തൊഴിലാളികളില്‍
നിന്നുണ്ടാകുന്ന
അതിക്രമങ്ങള്‍ ,
ക്രിമിനല്‍
സംഘങ്ങളുമായി ചേര്‍ന്ന്
പല തരത്തിലുള്ള
അതിക്രമങ്ങളില്‍
ഏര്‍പ്പെടുകയും
ചെയ്യുന്നത് തടയുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
കഞ്ചാവ്
ഉള്‍പ്പെടെയുള്ള മയക്കു
മരുന്നുകളുടെ വ്യാപകമായ
ഉപഭോഗം
പ്രോത്സാഹിപ്പിക്കുന്ന
തരത്തില്‍
ഇത്തരക്കാരുടെ
ഇടപെടലുകള്‍ തടയാനും,
തൊഴില്‍
മേഖലയിലുള്‍പ്പെടെ
സുരക്ഷിതത്വമുണ്ടാക്കുവാനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക് ആവാസ്
പദ്ധതി
3500.
ശ്രീ.വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
ആവാസ് പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ,
വിശദമാക്കുമോ;
(ബി)
ഇവര്‍ക്ക്
ഇന്‍ഷ്വറന്‍സും
സ്മാര്‍ട്ട് കാര്‍ഡും
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
പദ്ധതി
നടപ്പാക്കുന്നതിന്
ഏതെങ്കിലും ധനകാര്യ
സ്ഥാപനത്തെ
സഹകരിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ,
വിശദമാക്കുമോ?
കലയ്ക്കോട്
വനിതാ എെ.ടി.എെ.
3501.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തില്‍പ്പെട്ട
പൂതക്കുളം
ഗ്രാമപഞ്ചായത്തിലെ
കലയ്ക്കോട്
കേന്ദ്രമാക്കി മുന്‍
എല്‍.ഡി.എഫ്.
സര്‍ക്കാര്‍
അനുവദിച്ചിരുന്ന വനിതാ
എെ.ടി.എെ.
ആരംഭിക്കുന്നതിന്
പ്രസ്തുത സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിരുന്നുവെന്ന്
വിശദമാക്കുമോ?
(ബി)
മുന്‍
സര്‍ക്കാര്‍ പ്രസ്തുത
എെ.ടി.എെ.
പ്രാവര്‍ത്തികമാക്കുവാന്‍
യാതൊരു നടപടിയും
സ്വീകരിച്ചില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വിശദാംശം അറിയിക്കാമോ?
(സി)
പ്രസ്തുത
വനിതാ എെ.ടി.എെ.
സ്ഥാപിക്കുന്നതിന്
മുന്‍ഗണന നല്കി
അതിനായുള്ള നടപടി
സ്വീകരിക്കുമോ?
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
കണ്‍സ്ട്രക്ഷന്‍ അക്കാദമി
3502.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
കണ്‍സ്ട്രക്ഷന്‍
അക്കാദമിയുടെ
ആവശ്യത്തിനായി
ചാത്തന്നൂര്‍ സഹകരണ
സ്പിന്നിംഗ് മില്‍ പകരം
തന്ന 16 സെന്റ്
ഭൂമിയുടെ ആധാരം
രജിസ്റ്റര്‍ ചെയ്ത്
പോക്ക് വരവ്
നടത്തിയിട്ടുണ്ടോ;
ആയത് വിശദമാക്കാമോ;
(ബി)
ചാത്തന്നൂര്‍
കണ്‍സ്ട്രക്ഷന്‍
അക്കാദമിക്കായി
ഏറ്റെടുത്ത സ്ഥലത്ത്
കണ്‍സ്ട്രക്ഷന്‍
അക്കാദമിയോ സമാന
സ്ഥാപനങ്ങളോ
സ്ഥാപിക്കുന്നതിന് ഇൗ
സര്‍ക്കാര്‍ അടിയന്തര
പരിഗണന നല്‍കുമോ;
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
സ്റ്റാര്‍ട്ട്
അപ് സംരംഭങ്ങള്‍ പോലുള്ള
ചെറുകിട സംരംഭങ്ങള്‍
3503.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്റ്റാര്‍ട്ട്
അപ് സംരംഭങ്ങള്‍
പോലുള്ള ചെറുകിട
സംരംഭങ്ങളെ
പ്രോത്സാഹിപ്പിക്കുന്ന
കാര്യത്തില്‍ തൊഴിൽ
വകുപ്പിന്റെ
നയമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
സംരംഭങ്ങള്‍ തൊഴില്‍
സ്ഥാപനം എന്നതിന്റെ
നിര്‍വ്വചനത്തില്‍
ഉള്‍പ്പെടുമോ എന്ന
കാര്യം
വെളിപ്പെടുത്തുമോ;
(സി)
എങ്കില്‍
പരമ്പരാഗത തൊഴിലാളി,
തൊഴിലുടമാ
നിര്‍വ്വചനത്തില്‍
കാലാനുസൃതമാറ്റം
വരുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ നൈപുണ്യ,
തൊഴില്‍ക്ഷമതാ വികസന
കേന്ദ്രങ്ങളാക്കൽ
3504.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ
നൈപുണ്യ,
തൊഴില്‍ക്ഷമതാ വികസന
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിനുള്ള
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതികളുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
നാഷണല്‍ സ്കില്‍
ഡവലപ്പ്മെന്റ്
സെന്ററില്‍ നിന്ന്
സാമ്പത്തിക സഹായം
ലഭിയ്ക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
എംപ്ലായ്മെന്റ്
എക്സ്ചേഞ്ചുകളില്‍
രജിസ്റ്റര്‍ ചെയ്ത
ഭിന്നശേഷിയുള്ളവര്‍ക്ക്
അനുയോജ്യമായ തൊഴില്‍
കണ്ടെത്തുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
നടപടി
സ്വീകരിക്കുന്നുണ്ടോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
മുഖേനയുളള നിയമനം
3505.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ
നോക്കുകുത്തികളാക്കി
വകുപ്പ്
അധ്യക്ഷന്മാര്
നേരിട്ട് നിയമനം
നടത്തുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഗവണ്മെന്റ്,
അര്‍ദ്ധ സര്‍ക്കാര്‍,
പൊതുമേഖലാ
സ്ഥാപനങ്ങള്‍,
ജുഡീഷ്യല്‍
സ്ഥാപനങ്ങള്‍,
കമ്മീഷനുകള്‍,
ക്ഷേമനിധി ബോര്‍ഡുകള്‍,
ക്വാസി ജുഡീഷ്യറി
സ്ഥാപനങ്ങള്‍, കുൂടാതെ
സംസ്ഥാന സര്‍ക്കാരിന്റെ
നേരിട്ടുളള
നിയന്ത്രണത്തിലുളളതും
ഇല്ലാത്തതുമായ എത്ര
സ്ഥാപനങ്ങളില്‍ എത്ര
പേരെ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
നിയമിച്ചു; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
എംപ്ലോയ്മെന്റ്
വഴി ഈ സര്‍ക്കാര്‍
വന്നതിനു ശേഷം നല്കിയ
നിയമനങ്ങള്‍ എത്ര;
വകുപ്പ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ നവീകരണം
3506.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
നവീകരണത്തിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി
കൂടുതല്‍ പേര്‍ക്ക്
തൊഴില്‍ അവസരങ്ങള്‍
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
കര്‍ഷകത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
T 3507.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കര്‍ഷകത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
അംഗമായ 60
വയസ്സുകഴിഞ്ഞവര്‍ക്കുള്ള
അതിവര്‍ഷാനുകൂല്യം
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
ആര്‍ക്കെങ്കിലും വിതരണം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്‍ക്ക്
നല്‍കിയെന്നും എത്ര രൂപ
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ബി)
അതിവര്‍ഷാനുകൂല്യം
കാലതാമസം കൂടാതെ വിതരണം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ;
ഇതരസംസ്ഥാനത്തൊഴിലാളികളെ
തിരിച്ചറിയുന്നതിനും
രജിസ്റ്റര്‍
ചെയ്യുന്നതിനും പദ്ധതി
3508.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
സംസ്ഥാനത്തിന്റെ
തൊഴില്‍ ശക്തിയുടെ
പ്രധാന
ഭാഗമായിരിയ്ക്കുന്ന
ഇതരസംസ്ഥാനത്തൊഴിലാളികളെ
തിരിച്ചറിയുന്നതിനും
,രജിസ്റ്റര്‍
ചെയ്യുന്നതിനുമായി
'ആവാസ്' എന്ന ഒരു പുതിയ
പദ്ധതിയും ഇവർക്കായി
ഒരു ആരോഗ്യ
ഇന്‍ഷുറന്‍സും
കൊണ്ടുവരുമെന്ന്
ഈവര്‍ഷത്തെ ബജറ്റില്‍
പ്രഖ്യാപിച്ച പ്രകാരം ഈ
കാര്യത്തിലേക്ക്
എന്തെല്ലാം നടപടികള്‍
ഇതുവരെ സ്വീകരിച്ചു
എന്ന് വിശദമാക്കുമോ?
സ്കില്‍
ഇന്ത്യ ട്രെയിനിങ്ങ്
പ്രോഗ്രാം
T 3509.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേന്ദ്ര
സര്‍ക്കാര്‍ വിഭാവനം
ചെയ്ത സ്കില്‍ ഇന്ത്യ
ട്രെയിനിങ്ങ് പ്രോഗ്രാം
കേരളത്തില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
കേന്ദ്ര
സര്‍ക്കാരിന്റേത്
ഉള്‍പ്പെടെയുള്ള
ജോലികള്‍ക്ക് ഈ
പരിശീലനം
അനിവാര്യമാണെന്ന
നിര്‍ദ്ദേശം
നിലവിലുണ്ടോ;
വ്യക്തമാക്കാമോ?
തൃപ്പുണിത്തുറ
കേന്ദ്രമാക്കി കരിയര്‍
ഡെവലപ്പ്മെന്റ് സെന്റര്‍
3510.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
കേന്ദ്രമാക്കി
സ്ക്കൂള്-കോളേജ്
വിദ്യാര്‍ത്ഥികളുടെ
ഉന്നതപഠനത്തിനും
തൊഴില്‍ നേടുന്നതിനും
സഹായകരമാകുന്ന
രീതിയില്‍ കരിയര്‍
ഡെവലപ്പ്മെന്റ്
സെന്റര്‍
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
തൃപ്പുണിത്തുറയില്‍
കരിയര്‍ ഡെവലപ്പ്മെന്റ്
സെന്റര്‍
തുടങ്ങുന്നതിന്
സമയബന്ധിത നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളിലെ
രജിസ്ട്രേഷന് സംവിധാനം
3511.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള തൊഴില്‍
രഹിതരുടെ വിവരം
കാലോചിതമായി
പരിഷ്കരിക്കാറുണ്ടോ ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍
രജിസ്റ്റര്‍
ചെയ്യുകയും, തുടര്‍ന്ന്
മറ്റ് തൊഴിലുകള്‍
ലഭിക്കുകയും
ചെയ്യുന്നവരുടെ
വിവരങ്ങള്‍
രജിസ്റ്ററില്‍ നിന്നും
ഒഴിവാക്കുന്നതിന്
സംവിധാനം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
തഴക്കരയിൽ ഇ.എസ്.ഐ.
മെഡിക്കല്‍ കോളേജ്
3512.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.പി.എ.
സര്‍ക്കാരിന്റെ കാലത്ത്
മാവേലിക്കരയിലെ തഴക്കര
ജില്ലാ
കൃഷിത്തോട്ടത്തില്‍
ഇ.എസ്.ഐ. മെഡിക്കല്‍
കോളേജ്
ആരംഭിക്കുന്നതിനാവശ്യമായ
അനുവാദം ലഭിച്ചിരുന്നോ;
(ബി)
പ്രസ്തുത ആവശ്യത്തിനായി
ഈ സ്ഥലം
ഏറ്റെടുക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
നടപടി സ്വീകരിക്കണം
എന്ന് കേന്ദ്ര
സര്‍ക്കാര്‍ സംസ്ഥാന
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്നോ;
പുതിയ ഇ.എസ്.ഐ.
മെഡിക്കല്‍ കോളേജ്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട
എന്തെങ്കിലും
ഔദ്യോഗികമായ നടപടികള്‍
സ്വീകരിച്ചിരുന്നോ
എന്ന് വ്യക്തമാക്കുമോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് കാര്‍ഡ്
പുതുക്കൽ
3513.
ശ്രീ.ബി.ഡി.
ദേവസ്സി
,,
വി. കെ. സി. മമ്മത് കോയ
,,
എം. നൗഷാദ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
ഇന്‍ഷ്വറന്‍സ് കാര്‍ഡ്
പുതുക്കുന്നതിനായി
നിലവില്‍ എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
പ്രസ്തുത
കാര്‍ഡ്
അക്ഷയകേന്ദ്രങ്ങള്‍ വഴി
പുതുക്കുന്നതിന്
മുന്‍കാലത്ത്
സൗകര്യമുണ്ടായിരുന്നുവെങ്കിലും
ഇൗ സൗകര്യം ഇപ്പോള്‍
ലഭ്യമല്ലാത്തതിനാല്‍
പൊതുജനങ്ങള്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
എല്ലാ അക്ഷയ
കേന്ദ്രങ്ങളിലും ആരോഗ്യ
ഇന്‍ഷ്വറന്‍സ് കാര്‍ഡ്
പുതുക്കുന്നതിനുള്ള
സൗകര്യം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
രോഗത്താല്‍
കിടപ്പിലായവര്‍ക്കും
മറ്റു കാരണങ്ങളാല്‍
യഥാസമയം കാര്‍ഡ്
പുതുക്കുന്നതിന്
കഴിയാതെ പോയവര്‍ക്കും
കാര്‍ഡ്
പുതുക്കുന്നതിന്
വീണ്ടും ഒരു അവസരം കൂടി
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
എക്സൈസ് ഓഫീസുകളില്‍
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍
3514.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
കേസ്സുകളുമായി
ബന്ധപ്പെട്ട് എക്സൈസ്
ഓഫീസുകളില്‍
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍
വിറ്റഴിക്കുന്നതിനും
മതിയായ പിഴ ഈടാക്കി
മടക്കി നല്‍കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉടമസ്ഥനോ
സര്‍ക്കാരിനോ പൊതു
ആവശ്യത്തിനോ
ഉപകാരപ്രദമാകാതെ,
കോടിക്കണക്കിന് രൂപ
പാഴായി പോകുന്നതിനാല്‍
ഈ പ്രശ്നം
പരിഹരിക്കുന്നതിന്
നിയമനിര്‍മ്മാണം
അടക്കമുള്ള നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
'സുബോധം'
പദ്ധതി
3515.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരിക്കെതിരെയുള്ള
ബോധവല്‍ക്കരണം
ലക്ഷ്യമിട്ട്
പ്രവര്‍ത്തിച്ചുവരുന്ന
'സുബോധം' പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയില്‍
പ്രധാനമായും ഊന്നല്‍
നല്കിയ ഘടകങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഉദ്ദേശ്യലക്ഷ്യത്തിനനുസൃതമായ
പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കാന്‍
പദ്ധതിക്ക് കഴിയാതെ
വന്നിട്ടുണ്ടോ;
(ഡി)
എങ്കില്‍
പദ്ധതിയെ പ്രവര്‍ത്തന
സജ്ജമാക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളാനുദ്ദേശിയ്ക്കുന്നുവെന്ന്
അറിയിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ലഹരി
വസ്തു വില്‍പ്പന
ലോബികള്ക്കെതിരായുളള
ബോധവത്ക്കരണം
T 3516.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്കൂളുകളിലും
പരിസരങ്ങളിലും ലഹരി
വസ്തു വില്‍പ്പന
ലോബികള്‍
പ്രവര്‍ത്തിക്കുന്നതിനെതിരെ
രക്ഷിതാക്കളെയും
കുട്ടികളെയും
ബോധവത്ക്കരിക്കാന്‍
ഊര്‍ജ്ജിത നടപടി
സ്വീകരിക്കുന്നതിന്
പദ്ധതികൾ ഉണ്ടോ?
വനിത
എക്സെെസ് കോണ്‍സ്റ്റബിള്‍
നിയമനം
T 3517.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വനിത
എക്സെെസ്
കോണ്‍സ്റ്റബിള്‍
തസ്തികയുടെ റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതിനുശേഷം
നിയമനങ്ങള്‍
നടക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വനിത
എക്സെെസ്
കോണ്‍സ്റ്റബിളിന്റെ
ഒഴിവുകള്‍ സംബന്ധിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക്
താമസംവിനാ നിയമനം
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ലഹരി
വസ്തുക്കളടങ്ങിയ മിഠായികള്‍,
ഭക്ഷ്യ വസ്തുക്കള്‍
എന്നിവയുടെ വിപണനം
3518.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
വസ്തുക്കളടങ്ങിയ
മിഠായികള്‍, ഭക്ഷ്യ
വസ്തുക്കള്‍ എന്നിവയുടെ
വിപണനം സംസ്ഥാനത്ത്
വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
സ്കൂള്‍
പരിസരത്ത് ഇത്തരം
വസ്തുക്കള്‍ കച്ചവടം
ചെയ്തത് സംബന്ധിച്ച്
2016 ജൂണ്‍ 1 മുതല്‍
സെപ്റ്റംബര്‍ 30 വരെ
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(സി)
ലഹരി
വസ്തുക്കളടങ്ങിയ
മിഠായികളുടെയും മറ്റും
ഉത്പാദനവും വിതരണവും
തടയുന്നതിന്
ഗവണ്മെന്റ് തലത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മദ്യം
വാങ്ങുന്നതിനുള്ള ക്യു
3519.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലാകമാനം
ഹൈവേകളിലും എം.സി.
റോഡുകളിലുമായി
ബെവ്കോ-യുടെ ഔട്ട്
ലെറ്റുകളില്‍ രാവിലെ
മുതല്‍ ആളുകള്‍ മദ്യം
വാങ്ങുന്നതിനായി ക്യു
നില്ക്കുന്ന കാഴ്ച,
മനുഷ്യ വികസന സൂചികയുടെ
കാര്യത്തില്‍ ഏറെ
മുന്നില്‍ നില്ക്കുന്ന
കേരളത്തിന്
ഭൂഷണമാണെന്ന്
കരുതുന്നുണ്ടോ;
(ബി)
പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
സാംസ്കാരിക
കേരളത്തിന്
അപമാനമായിക്കൊണ്ടിരിക്കുന്ന
ഈ സ്ഥിതിവിശേഷം
അവസാനിപ്പിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
എക്സൈസ്
വകുപ്പിലെ ഒഴിവുകള്‍
3520.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
എക്സൈസ് വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വകുപ്പിലെ
വിവിധ വിഭാഗം
തസ്തികകളില്‍
ജീവനക്കാരുടെ അഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിവിധ
തസ്തികകളില്‍
നിലവിലുള്ള ഒഴിവുകള്‍
എത്രയെന്നു
വ്യക്തമാക്കുമോ;
(ഡി)
ഏതെല്ലാം
തസ്തികകളിലേക്കാണ്
നിയമന നടപടികള്‍
പുരോഗമിക്കുന്നത്;
(ഇ)
കാലാവധി
പൂര്‍ത്തിയാകാത്ത
റാങ്ക് ലിസ്റ്റുകള്‍
ഏതൊക്കെയാണ്;
(എഫ്)
ഡ്രൈവര്‍മാരുടെ
ഒഴിവുകള്‍ എത്രയെന്നും
ഉള്ള ഒഴിവുകളിലേക്ക്
നിയമനം നടത്താത്തതിന്റെ
കാരണം എന്തെന്നും
അറിയിക്കുമോ;
(ജി)
ഒഴിവുള്ള
മുഴുവന്‍
തസ്തികകളിലേക്കും
നിയമനം നടത്തുവാന്‍
നടപടി സ്വീകരിക്കുമോ?
എക്സൈസ്
വകുപ്പിന് സ്വന്തമായി
കെട്ടിടം
3521.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ എക്സൈസ്
വകുപ്പിന്റെ ഡിവിഷന്,
സര്‍ക്കിള്‍, റേഞ്ച്
എന്നീ ഓഫീസുകള്‍ക്ക്
സ്വന്തമായി കെട്ടിടം
പണിയുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എക്സൈസ് വകുപ്പിനു
ജില്ലയില്‍ എവിടെയൊക്കെ
സ്ഥലം
ലഭ്യമായിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ജില്ലയില്‍
നിലവില്‍ എക്സൈസ്
വകുപ്പില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്;
ഏതൊക്കെ തസ്തികകള്‍
എന്ന് വ്യക്തമാക്കാമോ;
(ഡി)
മയക്കുമരുന്നുകളുടെ
ഉപയോഗം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍,
മയക്കുമരുന്ന് മാഫിയയെ
നിര്‍മ്മാര്‍ജ്ജനം
ചെയ്യാന്‍ കഴിയത്തക്ക
രീതിയില്‍ വകുപ്പിനെ
നവീകരിക്കാനും ആധുനിക
സജ്ജീകരണങ്ങള്‍
ലഭ്യമാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ ?
എക്സൈസ്
ഓഫീസുകളുടെ ശോചനീയാവസ്ഥ
3522.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എക്സൈസ് വകുപ്പിന്
സ്വന്തമായി
കെട്ടിടമില്ലാത്ത എത്ര
ഓഫീസുകളുണ്ട്; വിശദ
വിവരം ലഭ്യമാക്കുമോ;
(ബി)
എക്സൈസ്
ഓഫീസുകളുടെ ശോചനീയാവസ്ഥ
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
എക്സൈസ്
കമ്മീഷണര്‍ ഇക്കാര്യം
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദ വിവരം
ലഭ്യമാക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷന്റെ ഔട്ട്
ലെറ്റ് മാറ്റി
സ്ഥാപിക്കുന്നതിന് നടപടി
3523.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വക്കം
ഗ്രാമപഞ്ചായത്തിലെ
നിലയ്ക്കാമുക്കില്‍
പ്രവര്‍ത്തിച്ചു വരുന്ന
ബിവറേജസ്
കോര്‍പ്പറേഷന്റെ ഔട്ട്
ലെറ്റ് മാറ്റി
സ്ഥാപിക്കുന്നതിന് ഇനി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
അവശേഷിക്കുന്നത് എന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഔട്ട് ലെറ്റ് എത്രയും
പെട്ടെന്ന് മാറ്റി
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷന്റെ വരുമാനം
3524.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
മദ്യ വില്‍പ്പനയില്‍
നിന്ന് ബിവറേജസ്
കോര്പ്പറേഷന് ലഭിച്ച
വരുമാനം എത്രയെന്ന്
വ്യക്തമാക്കുമോ; ജില്ല
തിരിച്ചുളള വിവരം
ലഭ്യമാക്കാമോ;
(ബി)
കോര്‍പ്പറേറ്റ്
സോഷ്യല്‍
റെസ്പോണ്സിബിലിറ്റി
സ്കീം പ്രകാരം ബിവറേജസ്
കോര്പ്പറേഷന്
ഏതെല്ലാം മേഖലകളില്‍
പണം
ചെലവഴിക്കുന്നുണ്ട്;
2013 വര്‍ഷം മുതല്‍ ഓരോ
വിഭാഗത്തിലും ചെലവഴിച്ച
തുക, പദ്ധതി എന്നിവ
സംബന്ധിച്ച് ജില്ല
തിരിച്ചുളള വിശദാംശം
നല്‍കുമോ?
പാലക്കാട്
എക്സൈസ് കോംപ്ലക്സ്
നിര്‍മ്മാണം
3525.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
എക്സൈസ് കോംപ്ലക്സിന്റെ
നിര്‍മ്മാണ നടപടികള്‍
വിശദമാക്കാമോ?
ഓണ്‍ലെെന്‍
മദ്യവില്‍പ്പന
3526.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓണ്‍ലെെന്‍
വഴി മദ്യവില്‍പ്പന
നടത്തും എന്ന
കണ്‍സ്യൂമര്‍ഫെഡ്
ചെയര്‍മാന്റെ
പ്രഖ്യാപനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓണ്‍ലെെന്‍
മദ്യവില്പനയ്ക്ക്
എക്സെെസ് വകുപ്പിന്റെ
അനുമതി ആവശ്യമുണ്ടോ;
വിശദവിവരം നല്‍കുമോ?
മദ്യവര്‍ജ്ജനം
3527.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മദ്യവര്‍ജ്ജനം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ലഹരി വസ്തുക്കളുടെ
ഉപയോഗം കൂടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
നിയന്ത്രിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
കുട്ടനാട്ടിലെ
എക്സൈസ് കോംപ്ലക്സ്
നിര്‍മ്മാണം
3528.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
എക്സൈസ് കോംപ്ലക്സ്
നിര്‍മ്മാണം
സംബന്ധിച്ച്
നിര്‍ദ്ദേശം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത
നിര്‍മ്മാണത്തിന്
അടിയന്തരമായി
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മദ്യവില്പനയില്
നിന്നുള്ള വരുമാനം
3529.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ
മദ്യവില്പനയില്
നിന്നുള്ള വരുമാനം
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
മദ്യവില്പനയില്
നിന്നുള്ള
വരുമാനത്തില്‍
പ്രതിമാസം എത്ര ശതമാനം
വര്‍ദ്ധനവാണ്
രേഖപ്പെടുത്തിയിട്ടുള്ളത്;
(സി)
മദ്യവര്‍ജ്ജനം
പ്രോത്സാഹിപ്പിക്കുവാന്‍
സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍
മദ്യവില്പനയില്
നിന്നുള്ള വരുമാന
വര്‍ദ്ധനവിന്
കാരണമെന്തെന്ന്
അറിയിക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷനില്‍
അസിസ്റ്റന്റ് ഗ്രേഡ് II
തസ്തിക
3530.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷനില്‍
അസിസ്റ്റന്റ് ഗ്രേഡ്
II തസ്തികയില്‍
സംസ്ഥാനത്ത് മൊത്തം
എത്ര ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകളില്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളുടെ എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
ഒഴിവുകള്‍ നികത്താന്‍
ബിവറേജസ്
കോര്പ്പറേഷന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ?