വനം
വകുപ്പില്‍
കരാര്‍/താല്‍ക്കാലിക
നിയമനങ്ങള്‍
3353.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
കരാര്‍/താല്‍ക്കാലിക
നിയമനങ്ങള്‍
നടത്തുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങളോ
,മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ
ഉത്തരവുകളോ
നിലവിലുണ്ടോ; ഇവ
വനം-വന്യജീവി വകുപ്പിന്
ബാധകമാണോ; പ്രസ്തുത
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
2013-14
മുതല്‍ നാളിതുവരെ വനം
വകുപ്പില്‍
കരാര്‍/ദിവസക്കൂലി
അടിസ്ഥാനത്തില്‍ നിയമനം
നല്‍കിയിട്ടുള്ളവരുടെ
ജില്ല തിരിച്ചുള്ള
പട്ടിക തസ്തിക, ഓഫീസ്,
നിയമനാധികാരികളുടെ പേരു
വിവരം എന്നിവ
ഉള്‍പ്പെടെ
ലഭ്യമാക്കുമോ;
(സി)
26.6.2016ലെ
ജി.ഒ
(പി)നം.28/2016/ധനം
ഉത്തരവ് പ്രകാരം
കരാര്‍/ദിവസക്കൂലി/താല്‍ക്കാലിക
നിയമനങ്ങള്‍ക്ക്
സര്‍ക്കാരിന്റെ
മുന്‍കൂര്‍ അനുമതി
വാങ്ങണമെന്ന്
നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
മുന്‍കൂര്‍ അനുമതി
വാങ്ങാതെ വനം
വകുപ്പില്‍
നടത്തിയിട്ടുള്ള
നിയമനങ്ങളുടെ തസ്തിക
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
ഉത്തരവ് ലംഘിച്ച്
നിയമനം
നേടിയവര്‍ക്കെതിരെയും
ഇവര്‍ക്ക് നിയമനം
നല്കിയ
ഉദ്യോഗസ്ഥര്‍ക്കെതിരെയും
നടപടി സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
വനം
വകുപ്പിന്റെ കൈവശമുള്ള
ആനക്കൊമ്പുകള്‍
3354.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ കൈവശം
ഇപ്പോള്‍ എത്ര ടണ്‍
ആനക്കൊമ്പുകള്‍
സൂക്ഷിക്കുന്നുണ്ട്;
(ബി)
ഇവയുടെ
മൂല്യം വനം വകുപ്പ്
ഇതിനകം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
രൂപയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവ
സൂക്ഷിക്കാന്‍ വനം
വകുപ്പിന്റെ കീഴില്‍
സ്ഥിരമായ
സംവിധാനമുണ്ടോ;
എങ്കില്‍ എവിടെയാണ് ഇവ
സൂക്ഷിച്ചിട്ടുള്ളത്;
(ഡി)
ഇവ
ലേലം ചെയ്ത്
വില്ക്കാന് നിലവില്‍
നിയമമുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
ഈ ആനക്കൊമ്പുകളും
ആനക്കൊമ്പിലുള്ള അമൂല്യ
ശില്പങ്ങളും
പൊതുജനങ്ങള്‍ക്ക്
കാണുന്നതിനും അതുവഴി
സര്‍ക്കാരിന് വരുമാനം
കണ്ടെത്താനും നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ ?
ഇക്കോ
ടൂറിസത്തിന് പ്രോത്സാഹനം
3355.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കോ
ടൂറിസത്തിന് പ്രാധാന്യം
നല്‍കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കോ
ടൂറിസം മാതൃകകള്‍
പ്രോത്സാഹിപ്പിക്കുന്നത്
സംബന്ധിച്ച് എന്തെല്ലാം
നിബന്ധനകളാണ് കരട്
ദേശീയ വനനയത്തില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍ ഇക്കോ
ടൂറിസത്തിനായി ഒരു നയം
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ആസ്സാം
മോഡല്‍ ഫെന്‍സിംഗ്
3356.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലമ്പൂര്‍
മണ്ഡലത്തില്‍ കൃഷി
നശിപ്പിക്കുന്ന ആനകളെ
പ്രതിരോധിക്കുന്നതിനായി
ആസ്സാം മോഡല്‍
ഫെന്‍സിംഗ് മാതൃകയിൽ
വേലി കെട്ടുമെന്ന്
പ്രഖ്യാപിച്ചതിന് ശേഷം
സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കുമോ ?
താഴ്ന്ന
തസ്തികയുടെ ചുമതല വഹിക്കുന്ന
എ.പി.സി.സി.എഫ്.മാര്‍
3357.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ നിലവില്‍
എത്ര
എ.പി.സി.സി.എഫ്.മാര്‍
സര്‍ക്കിള്‍ സി.സി.എഫ്.
ന്റെ ചുമതല
വഹിക്കുന്നുണ്ട്;
ഇത്തരത്തില്‍ താഴ്ന്ന
തസ്തികയുടെ ചുമതല
വഹിക്കുന്നത്
ചട്ടപ്രകാരമാണോ;
ഇതിന്റെ സാഹചര്യം
വിശദമാക്കുമോ;
(ബി)
കേന്ദ്ര/സംസ്ഥാന
ഡെപ്യൂട്ടേഷനില്‍ ജോലി
നോക്കുന്ന
പി.സി.സി.എഫ്. മാര്‍,
എ.പി.സി.സി.എഫ്. മാര്‍,
സി.സി.എഫ്. മാര്‍
എന്നിവരുടെ പേരും
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(സി)
പി.സി.സി.എഫ്.
മാരുടെ എത്ര കേഡര്‍
തസ്തികകളും എക്സ്
കേഡര്‍ തസ്തികകളുമാണ്
കേരളാ വനം വകുപ്പില്‍
നിലവിലുള്ളത്; ഇതുമായി
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവുകളുടെ പകര്‍പ്പ്
നല്‍കാമോ?
സാമൂഹ്യ
വനവത്കരണത്തിന് ചിലവഴിച്ച തുക
3358.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച് വര്‍ഷം സാമൂഹ്യ
വനവത്കരണത്തിനായി
ചിലവഴിച്ച
തുകയെത്രയെന്ന്
വ്യക്തമാക്കാമോ; വര്‍ഷം
തിരിച്ചുള്ള കണക്ക്
നല്‍കാമോ;
(ബി)
ഓരോ
വര്‍ഷവും വിതരണം ചെയ്ത
വൃക്ഷതെെകള്‍
എത്രയെന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇൗ
പദ്ധതിയുടെ ഭാഗമായി
വച്ചു പിടിപ്പിച്ച
വൃക്ഷതെെകള്‍
സംരക്ഷിക്കുന്നതിന്
നിലവിലുളള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
ഇങ്ങനെയൊരു
സംവിധാനമുണ്ടെങ്കില്‍
സംരക്ഷിച്ച
വൃക്ഷതെെകളുടെ
എണ്ണമെത്രയെന്ന്
വ്യക്തമാക്കാമോ?
അങ്കമാലി
നിയോജക മണ്ഡലത്തിലെ വനം
വകുപ്പ് ഓഫീസുകള്‍
3359.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡല
പരിധിയില്‍ വനം
വകുപ്പിന്റെ ഏതൊക്കെ
ഓഫീസുകളാണ്
നിലവിലുളളത്; ഡിവിഷന്,
റെയിഞ്ച്, സ്റ്റേഷന്
എന്ന ക്രമത്തില്‍ വിവരം
ലഭ്യമാക്കുമോ;
(ബി)
അങ്കമാലി
നിയോജക മണ്ഡലം
ഉള്‍പ്പെടുന്ന വനം
ഡിവിഷന്, റെയിഞ്ച്,
ഫോറസ്റ്റ് സ്റ്റേഷന്
തുടങ്ങിയ ഓഫീസുകളുടെ
വിലാസം, ഫോണ്‍ നമ്പര്‍
എന്നിവ ലഭ്യമാക്കാമോ;
(സി)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
പൊതു ജനങ്ങള്‍
സഞ്ചരിക്കുന്നതും
വനംവകുപ്പിന്റെ
നിയന്ത്രണത്തിലുമുളള
റോഡുകളുടെ ലിസ്റ്റ്
ലഭ്യമാക്കാമോ?
മാങ്കുളം
ഫോറസ്റ്റ് ഡിവിഷന്റെ
പരിധിയില്‍വരുന്ന വനവിസ്തൃതി
3360.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാങ്കുളം
ഫോറസ്റ്റ് ഡിവിഷന്റെ
അധികാര
പരിധിയില്‍വരുന്ന
വനവിസ്തൃതി എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.
ഡി. എച്ച്. നിയമപ്രകാരം
ഭൂരഹിത
കര്‍ഷകത്തൊഴിലാളികള്‍ക്ക്
പതിച്ചുനല്‍കുന്നതിനായി
മാങ്കുളം വില്ലേജില്‍
മാറ്റിവച്ച 5189
ഏക്കര്‍ സ്ഥലത്ത്
ഉള്‍പ്പെട്ടുവരുന്നതും
1996-ല്‍ വരെ
അളന്നുതിരിച്ച 1342
പ്ലോട്ടുകളുടെയും (1336
ഹെക്ടര്‍) 1998-ല്‍
അളന്നുതിരിച്ച 1200
പ്ലോട്ടുകളുടെയും (600
ഹെക്ടര്‍) സംരക്ഷണ
ചുമതല വനം വകുപ്പിലെ
ഏത് ഉദ്യോഗസ്ഥനെയാണ്
ഏല്പിച്ചിട്ടുള്ളത്;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
മാങ്കുളം
ഫോറസ്റ്റ് സ്പെഷ്യല്‍
അസിസ്റ്റന്റ്
കണ്‍സര്‍വേറ്റര്‍
തസ്തിക മാങ്കുളം
ഡിവിഷണല്‍ ഫോറസ്റ്റ്
ഓഫീസര്‍ തസ്തികയായി
ഉയര്‍ത്തിയതിന്റെ
സാഹചര്യം
വ്യക്തമാക്കുമോ?
കോങ്ങാട്
മണ്ഡലത്തിലെ വിവിധ
സ്ഥലങ്ങളിലെ കാട്ടാന ശല്യം
3361.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലെ
പാമ്പന്‍തോട്,
പാലക്കയം,
കല്ലടിക്കോട്,
മൂന്നേക്കര്‍ തുടങ്ങിയ
സ്ഥലങ്ങളിലെ കാട്ടാന
ശല്യം രൂക്ഷമാണെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇവിടെ
സോളാര്‍
ഫെന്‍സിങ്,റാപിഡ്
ആക്ഷന്‍ ഫോഴ്സ് എന്നിവ
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇവിടങ്ങളിലെ
ജീവനക്കാര്‍ക്ക്
ആവശ്യമായ ഉപകരണങ്ങള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
പൊതുവില്‍
ഇത്തരം കാട്ടാന
ശല്യത്തില്‍ നിന്ന്
സാമാന്യജനത്തെ
സുരക്ഷിതമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കേണ്ടത്; വനം
വകുപ്പ് ഇതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വിശദവിവരം നല്‍കുമോ?
ഫോറസ്റ്റ്
ഓഫീസറായിരിക്കെ മരണമടഞ്ഞ ജി.
മോഹന്‍ദാസിന്റെ
ആനുകൂല്യങ്ങള്‍
3362.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അച്ചന്‍കോവില്‍
ഡിവിഷനില്‍ ബീറ്റ്
ഫോറസ്റ്റ് ഓഫീസറായി
സര്‍വീസിലിരിക്കേ
19.10.2013-ല്‍
മരണമടഞ്ഞ ജി.
മോഹന്‍ദാസിന്റെ എസ്.
എല്‍.ഐ, ജി.ഐ.എസ്
മുതലായ ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അവ
നാളിതുവരെ
നല്‍കാത്തതിന്റെ കാരണം
വിശദമാക്കുമോ;
(ബി)
മരണമടഞ്ഞ
ജീവനക്കാരന്റെ
ആനുകൂല്യങ്ങള്‍ യഥാസമയം
നല്‍കാതെ വീഴ്ച വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
വനമേഖലകള്‍
സംരക്ഷിയ്ക്കാന്‍ നടപടികള്‍
3363.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വനമേഖലകള്‍
സംരക്ഷിയ്ക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ;
(ബി)
കേരളത്തിലെ
വനാതിര്‍ത്തി
വേര്‍തിരിക്കുന്ന
ഉദ്യമം
പൂര്‍ത്തിയാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കേരളത്തിന്റെ
വനാതിര്‍ത്തി എത്ര
കിലോമീറ്റര്‍ ഉണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
നിലവില്‍
വനമേഖലകളില്‍
എവിടെയൊക്കെ
വനസംരക്ഷണത്തിനും
വന്യജീവികളുടെ
സംരക്ഷണത്തിനുമായി
ക്യാമറകള്‍
സ്ഥാപിച്ചിട്ടുണ്ട്;വിശദമാക്കുമോ;
(ഇ)
എല്ലാ
വനമേഖലകളിലും കൂടുതല്‍
ക്യാമറകള്‍ വച്ച്
വനത്തേയും
വന്യജീവികളേയും
സംരക്ഷിയ്ക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ?
പാലക്കാട്ട്
സ്വകാര്യ വ്യക്തികള്‍ക്ക്
അനുവദിച്ച വനഭൂമി
3364.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ചു
വര്‍ഷത്തിനിടയില്‍
പാലക്കാട് ജില്ലയില്‍
കോടതിയുടേയോ മറ്റ്
അധികാരസ്ഥാപനങ്ങളുടേയോ
ഉത്തരവ് മുഖേന സ്വകാര്യ
വ്യക്തികള്‍ക്കോ
സ്ഥാപനങ്ങള്‍ക്കോ
വനഭൂമി വിട്ടു
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
വിട്ടുനല്‍കിയ
വനഭൂമിയുടെ
വിസ്തീര്‍ണ്ണം
എത്രയെന്ന്
വിശദമാക്കാമോ?
അതിരപ്പിള്ളി
ടൂറിസ്റ്റു മേഖലയെ
പൂര്‍ണ്ണമായും പ്ലാസ്റ്റിക്
വിമുക്തമാക്കുന്ന നടപടികള്‍
3365.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അതിരപ്പിള്ളി
ടൂറിസ്റ്റുമേഖലയെ
പ്ലാസ്റ്റിക്
വിമുക്തമായി
പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും
പരിയാരം മുതല്‍
അതിരപ്പിള്ളി വരെയുള്ള
റോഡുകളില്‍
ടൂറിസ്റ്റുകള്‍
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
വലിച്ചെറിയുന്നത്
തടയുന്നതിനും, ഇവ
വനസംരക്ഷണ സമിതികള്‍
വഴി ശേഖരിക്കുന്നതിനും
അതിരപ്പിള്ളി
ടൂറിസ്റ്റുമേഖലയെ
പൂര്‍ണ്ണമായും
പ്ലാസ്റ്റിക്
വിമുക്തമാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വനപാലകര്‍ക്ക്
വയര്‍ലെസ് സംവിധാനം
3366.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ വനപാലകരുടെ
പ്രവര്‍ത്തനം കാര്യക്ഷമ
മാക്കുന്നതിനായി '
വയര്‍ലെസ് ' മുഖേനയുള്ള
ആശയവിനിമയ സംവിധാനം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
ഏതൊക്കെ
മേഖലകളിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വയര്‍ലെസ്
സംവിധാനം
സാര്‍വത്രികമാക്കുന്നതിനായി
എന്തെങ്കിലും പദ്ധതി
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
പി.റ്റി.പി. നഗറിലുള്ള
ഫോറസ്റ്റ് കോംപ്ലക്സിലെ
ക്വാര്‍ട്ടേഴ്സുകള്‍
3367.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
പി.റ്റി.പി. നഗറിലുള്ള
ഫോറസ്റ്റ്
കോംപ്ലക്സില്‍
ജീവനക്കാര്‍ക്കായി താമസ
യോഗ്യമായതും
അല്ലാത്തതുമായ എത്ര
ക്വാര്‍ട്ടേഴ്സുകളാണ്
നിലവിലുള്ളത്; ഇവയുടെ
ക്ലാസ് തിരിച്ചുള്ള
പട്ടിക നല്‍കുമോ;
(ബി)
പ്രസ്തുത
ക്വാര്‍ട്ടേഴ്സുകള്‍
യഥാസമയം അറ്റകുറ്റപണി
നടത്തി
സംരക്ഷിക്കുന്നതില്‍
വീഴ്ച വന്നിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വിശദമാക്കുമോ;
(സി)
ആസ്ഥാന
ഓഫീസിന്റെ 20
കിലോമീറ്റര്‍
പരിധിക്കുള്ളില്‍
സ്വന്തമായി വീടുള്ള
എത്ര ജീവനക്കാര്‍
ക്വാര്‍ട്ടേഴ്സുകളില്‍
താമസിക്കുന്നുണ്ട്;
ഇവരുടെ പേരു വിവരം
തസ്തിക തിരിച്ച്
ലഭ്യമാക്കാമോ;
(ഡി)
മാനദണ്ഡങ്ങള്‍ക്ക്
വിരുദ്ധമായി
ക്വാര്‍ട്ടേഴ്സുകളില്‍
താമസിക്കുന്ന
ജീവനക്കാരെ
ഒഴിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
ക്വാര്‍ട്ടേഴ്സ്
ലഭിക്കുന്നതിന് അപേക്ഷ
നല്കി കാത്തിരിക്കുന്ന
എത്ര ജീവനക്കാരുണ്ട്;
നിലവിലുള്ള
ക്വാര്‍ട്ടേഴ്സുകളുടെ
അപര്യാപ്തതകള്‍
പരിഹരിക്കുന്നതിനും
പുതിയവ നിര്‍മ്മിച്ച്
ജീവനക്കാര്‍ക്ക്
അനുവദിക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
വനവിഭവങ്ങളുടെ
ശേഖരണവും വിപണനവും
3368.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനവിഭവങ്ങള്‍
ശേഖരിക്കുന്നവര്‍ക്ക്
ക്ഷേമനിധി
ഉള്‍പ്പെടെയുള്ള ക്ഷേമ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
വനവിഭവങ്ങള്‍,
തേന്‍, കുന്തിരിക്കം
തുടങ്ങിയവയുടെ വിപണന
കേന്ദ്രങ്ങള്‍
വിപുലീകരിച്ച്
ജനകീയമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
വനത്തിനുള്ളിലെ
നദികളിലുള്ള മണല്‍
3369.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനത്തിനുള്ളിലെ
നദികളിലുള്ള മണല്‍
പരിസ്ഥിതിക്ക് കോട്ടം
തട്ടാത്ത തരത്തില്‍
ശേഖരിച്ച് ഭവന
നിര്‍മ്മാണത്തിനായി
'കലവറ' വഴിയുള്ള വിപണനം
ആലോചനയുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
കൈക്കൊണ്ടിട്ടുള്ള
നടപടി വിശദമാക്കാമോ;
(ബി)
വനം
വകുപ്പ് വിറ്റഴിക്കുന്ന
ചന്ദനമുള്‍പ്പെടെയുള്ള
മൂല്യ വര്‍ദ്ധിത
ഉല്പന്നങ്ങളുടെ വിപണനം
ലാഭകരമാണോ; വിശദാംശം
ലഭ്യമാക്കാമോ?
എസ്റ്റേറ്റുകളും
വ്യക്തികളും കൈയ്യേറിയ വനഭൂമി
3370.
ശ്രീ.എം.എം.
മണി
,,
ജെയിംസ് മാത്യു
,,
വി. അബ്ദുറഹിമാന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എസ്റ്റേറ്റുകളും
വ്യക്തികളും കൈയ്യേറിയ
വനഭൂമി എത്രയെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
എത്ര ഭൂമി തിരിച്ചു
പിടിക്കാന്‍ മുന്‍
സര്‍ക്കാരിന്
കഴിഞ്ഞുവെന്ന്
അറിയിക്കാമോ;
(സി)
വനഭൂമി
കൈയ്യേറ്റം
ഇല്ലാതാക്കുന്നതിനും
കൈയ്യേറിയ ഭൂമി
തിരിച്ചു
പിടിക്കുന്നതിനുമായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
പാമ്പുകടിയേറ്റ്
മരിക്കുന്നവരുടെ
ആശ്രിതര്‍ക്കുള്ള ധനസഹായം
3371.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ വര്‍ഷവും ശരാശരി
എത്രപേര്‍
പാമ്പുകടിയേറ്റ്
മരിക്കുന്നുണ്ട്
എന്നറിയിക്കാമോ ;
(ബി)
പാമ്പുകടിയേറ്റ്
മരിക്കുന്നവരുടെ
ആശ്രിതര്‍ക്ക് വനം
വകുപ്പ് മുഖേന ധനസഹായം
അനുവദിച്ച്
നല്‍കിവരുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
രൂപയാണ് എന്ന്
വ്യക്തമാക്കുമോ ;
(സി)
ഇതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കാമോ?
വനസംരക്ഷണത്തിനായി
വനാശ്രിത സമൂഹത്തിന്റെ
പങ്കാളിത്തം
3372.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനസംരക്ഷണത്തിനായി
വനാശ്രിത സമൂഹത്തിന്റെ
പങ്കാളിത്തം ഏതൊക്കെ
തരത്തിലാണ് നിലവില്‍
ഉപയോഗിക്കുന്നതെന്നറിയിക്കുമോ;
(ബി)
വനമേഖലയിലെ
ഇക്കോടൂറിസം
പ്രവര്‍ത്തനങ്ങള്‍ക്കായും
സന്ദര്‍ശകരുടെ
സുരക്ഷക്കായും വനാശ്രിത
സമൂഹത്തില്‍
നിന്നുള്ളവരെ
നിയോഗിക്കാറുണ്ടോ;വ്യക്തമാക്കുമോ;
(സി)
വനാശ്രിത
സമൂഹത്തിന്റെ
ഉന്നമനത്തിനായി മറ്റു
പദ്ധതികള്‍
എന്തെങ്കിലും
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
കണ്ടല്‍ക്കാടുകളുടെ
സംരക്ഷണം
3373.
ശ്രീ.ജെയിംസ്
മാത്യു
,,
എ. എന്‍. ഷംസീര്‍
,,
എസ്.ശർമ്മ
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ടല്‍ക്കാടുകള്‍
വച്ചുപിടിപ്പിക്കുന്നവരെയും
സംരക്ഷിക്കുന്നവരെയും
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാന്‍
സാധിയ്ക്കുമെന്ന്
വ്യക്തമാക്കാമോ ?
വനപാലകര്ക്കവകാശപ്പെട്ട
ആനുകൂല്യങ്ങള്‍
3374.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങളുടെ
ആക്രമണങ്ങളില്‍പ്പെട്ട്
ജോലിക്കിടെ ജീവഹാനി
സംഭവിച്ച വനപാലകരുടെയും
മറ്റ്
ഉദ്യോഗസ്ഥരുടെയും
ആശ്രിതര്‍ക്ക്
നല്കുന്ന
വാഗ്ദാനങ്ങള്‍ യഥാസമയം
പാലിക്കപ്പെടുന്നുണ്ടെന്ന
കാര്യം ഉറപ്പു
വരുത്താറുണ്ടോ;
(ബി)
ഇവരുടെ
ആശ്രിതരില്‍ എത്ര
പേര്‍ക്ക് ആശ്രിത
നിയമനം നല്കാന്
ബാക്കിയുണ്ട്
എന്നറിയിക്കുമോ;
(സി)
ഇത്തരത്തില്‍
അപകടത്തില്‍പ്പെട്ടതും
ജീവഹാനി സംഭവിച്ചതുമായ
താത്കാലിക
ജീവനക്കാര്‍ക്കും
അവരുടെ ആശ്രിതര്‍ക്കും
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുളള
ഏതെങ്കിലും തരത്തിലുളള
സഹായം നല്കാന്
ബാക്കിയുളള എത്ര
കേസുകള്‍ നിലവിലുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഡി)
വനപാലനത്തിനിടെ
അപകടങ്ങള്‍ക്കും
ജീവഹാനിക്കും ഇരയായ
ജീവനക്കാര്‍ക്കും
അവരുടെ ആശ്രിതര്‍ക്കും
സര്‍ക്കാര്‍ നല്‍കാനുളള
എല്ലാത്തരം സഹായങ്ങളും
സമയബന്ധിതമായി
നല്‍കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
വയനാട്
ജില്ലയില്‍ വന്യമൃഗങ്ങളുടെ
ശല്യം
3375.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
വന്യമൃഗങ്ങളുടെ ശല്യം
വര്‍ദ്ധിച്ചുവരുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വന്യമൃഗങ്ങളെ
നിയന്ത്രണ
വിധേയമാക്കാന്‍ എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
വന്യമൃഗങ്ങളില്‍
നിന്നുണ്ടാകുന്ന
ശല്യത്തിനും
അത്യാഹിതങ്ങള്‍ക്കുമായി
വയനാട് ജില്ലയില്‍
നഷ്ടപരിഹാരമായി ഈ
വര്‍ഷം നാളിതുവരെ എത്ര
തുക നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ?
മനുഷ്യ-വന്യജീവി
സംഘര്‍ഷം ലഘൂകരിക്കുന്നതിന്
നടപടി
3376.
ശ്രീ.കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനമേഖലകളില്‍
മനുഷ്യ-വന്യജീവി
സംഘര്‍ഷം
ലഘൂകരിക്കുന്നതിന് ഈ
മേഖലകളില്‍ വിവരശേഖരണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തല്ലാം ആധുനിക
സാങ്കേതിക വിദ്യകളാണ്
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
വിവരശേഖരണത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം തുടര്‍
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വന്യമൃഗ
ശല്യത്താല്‍ വിളനാശം
3377.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗ
ശല്യ പ്രതിരോധത്തിനായി
ബജറ്റില്‍ പ്രഖ്യാപിച്ച
തുക ഉപയോഗിച്ച്
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍ ആസൂത്രണം
ചെയ്യുന്നത്;
(ബി)
വന്യമൃഗ
ശല്യത്താല്‍ വിളനാശം
സംഭവിക്കുന്ന
കര്‍ഷകര്‍ക്കുള്ള
നഷ്ടപരിഹാര തുക വിതരണം
വേഗത്തിലാക്കാനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
വന്യമൃഗ
ആക്രമണം മൂലം
ജോലിക്കിടയില്‍
മരണപ്പെടുന്ന
വനംവകുപ്പ്
ഉദ്യോഗസ്ഥരുടെ
ആശ്രിതരുടെ നിയമനം
വേഗത്തിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഒല്ലൂരിൽ
വന്യമൃഗങ്ങളുടെ ആക്രമണം
മൂലം കാര്‍ഷിക
വിളകള്‍ക്കുണ്ടാകുന്ന
നാശം
3378.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
വന്യമൃഗങ്ങളുടെ ആക്രമണം
മൂലം കാര്‍ഷിക വിളകള്‍
നശിച്ചവര്‍ക്ക് കഴിഞ്ഞ
വര്‍ഷം നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
വന്യമൃഗങ്ങള്‍
വനത്തിന് പുറത്തേയ്ക്ക്
വരുന്നത് തടയുന്നതിന്
പ്രസ്തുത മേഖലയില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
കാട്ടാനയുടെ
ആക്രമണത്തില്‍
മരണപ്പെട്ടയാളുടെ
കുടുംബത്തിന് സാമ്പത്തിക
സഹായം
3379.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
നെല്ലിയാമ്പതിയില്‍
2013-14 വര്‍ഷത്തില്‍
കാട്ടാനയുടെ
ആക്രമണത്തില്‍ ഹനീഫ
എന്നയാള്‍ മരണപ്പെട്ട
കാര്യംസര്ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
തൊഴിലാളിയുടെ മരണം മൂലം
നിരാലംബരായ
കുടുംബത്തിന്
സര്‍ക്കാര്‍ സാമ്പത്തിക
സഹായം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(സി)
മരണപ്പെട്ട
തൊഴിലാളിയുടെ
ഭാര്യയ്ക്കും
മക്കള്‍ക്കും
അര്‍ഹതപ്പെട്ട
സാമ്പത്തിക സഹായം
നല്കാന് ആവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോ?
കടന്നപ്പള്ളി-പാണപ്പുഴ
പഞ്ചായത്തില്‍
വന്യമൃഗങ്ങളുടെ ഭീഷണി
3380.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കടന്നപ്പള്ളി-പാണപ്പുഴ
പഞ്ചായത്തില്‍
കാട്ടുപോത്ത് തുടങ്ങിയ
വന്യമൃഗങ്ങളെ
കണ്ടെത്തിയതു
കണക്കിലെടുത്ത്
ഇത്തരത്തില്‍
ജനവാസമുള്ള
പ്രദേശങ്ങളില്‍
വന്യമൃഗങ്ങളെ
കാട്ടിലേക്ക്
തിരിച്ചയക്കുന്നതിനും
ജനങ്ങളുടെ ഭയാശങ്കകള്‍
ഇല്ലാതാക്കുന്നതിനും
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വന്യജീവികളുടെ
ആക്രമണത്തില്പ്പെടുന്നവര്ക്ക്
ധനസഹായം
3381.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികള്‍,
പാമ്പുകള്‍ എന്നിവയുടെ
ആക്രമണത്തില്‍
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്കും പരിക്ക്
പറ്റുന്നവര്‍ക്കും
നല്കുന്ന സാമ്പത്തിക
സഹായങ്ങള്‍
സമയബന്ധിതമായി
നല്കാന് നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇത്തരത്തില്‍ എത്ര രൂപ
ധനസഹായമായി
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വന്യമൃഗങ്ങളുടെ
ആക്രമണങ്ങള്‍
T 3382.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാതിര്‍ത്തിയില്‍
താമസിക്കുന്ന ജനങ്ങളെ
വന്യമൃഗങ്ങള്‍
ആക്രമിക്കുന്നതു
തടയാനായി മുന്‍
സര്‍ക്കാര്‍
നടപ്പിലാക്കിയ
ഏതെങ്കിലും പ്രതിരോധ
മാര്‍ഗ്ഗങ്ങള്‍
പിന്‍വലിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വിശദമാക്കുമോ?
(ബി)
മുന്‍
സര്‍ക്കാര്‍
നടപ്പിലാക്കിയ
ഏതെങ്കിലും പ്രതിരോധ
മാര്‍ഗ്ഗങ്ങള്‍
പിന്‍വലിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വിശദമാക്കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
പരിക്കേറ്റവര്‍ക്ക്
ധനസഹായം
3383.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ സാരമായി
പരിക്കേറ്റ്
ചികിത്സയില്‍ കഴിയുന്ന
ജനങ്ങള്‍ക്ക്
വനംവകുപ്പില്‍ നിന്നും
ധനസഹായം
ലഭ്യമാക്കുന്നുണ്ടോ;
ആയതിന്റെ മാനദണ്ഡം
വിശദമാക്കാമോ;
(ബി)
ധനസഹായത്തിനുള്ള
അപേക്ഷ സൗകര്യം
ഓണ്‍ലൈന്‍ ആയി
ലഭ്യമാണോ; എങ്കില്‍
പ്രസ്തുത സൗകര്യം
പദ്ധതിയുടെ
കാര്യക്ഷമതയും വേഗതയും
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
എന്നത്
പരിശോധിക്കാനുള്ള
എന്തെങ്കിലും സംവിധാനം
നിലവില്‍ ഉണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
ധനസഹായം
ലഭിക്കാനുള്ള
അപേക്ഷകള്‍
വനംവകുപ്പില്‍
കെട്ടിക്കിടക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വന്യമൃഗങ്ങളില്‍
നിന്നുള്ള ആക്രമണം
3384.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വന്യമൃഗങ്ങള്‍
വ്യാപകമായി കൃഷിനാശം
വരുത്തുന്നതും
മനുഷ്യജീവന് ഹാനി
വരുത്തുന്നത് തടയുവാന്‍
ഏതെല്ലാം തരത്തിലുള്ള
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വെറ്ററിനറി സർവകലാശാലയിലെ
ഫിസിക്കല്‍ എഡ്യൂക്കേഷന്‍
അസിസ്റ്റന്റ് പ്രൊഫസര്‍
തസ്തിക
3385.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വെറ്റിനറി &
അനിമല്‍ സയന്‍സ്
യൂണിവേഴ്സിറ്റി
KVASU/GA/A/1648/2014
നമ്പരായി 18-3-2015-ന്
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റിനെതിരെ പരാതി
വന്നതിന്റെ
അടിസ്ഥാനത്തില്‍
തയ്യാറാക്കിയ
KVASU/GA/A/1648/2014
നമ്പരായി 29-10-2015-ന്
പ്രസിദ്ധീകരിച്ച
അന്‍പത്തിമൂന്ന് പേരുടെ
ഫിസിക്കല്‍
എഡ്യൂക്കേഷന്‍
അസിസ്റ്റന്റ് പ്രൊഫസര്‍
തസ്തികയിലേക്കുളള
റിവൈസ്ഡ് റാങ്ക്
ലിസ്റ്റ് സംബന്ധിച്ച്
നിയമപ്രശ്നങ്ങള്‍
ഏതെങ്കിലും കോടതിയില്‍
നിലനില്‍ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
അടിയന്തരമായും
സമയബന്ധിതവുമായി ആയത്
തീര്‍ക്കുവാനുള്ള നടപടി
സ്വീകരിക്കുമോ;
(ബി)
നിലവിലുള്ള
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്ര പേര്‍ക്ക്
നിയമനം
ലഭിച്ചിട്ടുണ്ട്;
(സി)
റാങ്ക്
ലിസ്റ്റ് കാലാവധി എന്ന്
അവസാനിക്കും;
(ഡി)
കാലാവധി
അവസാനിക്കും മുമ്പ്
എത്ര പേര്‍ക്ക് നിയമനം
നല്‍കാനാകുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
റാങ്ക്
ലിസ്റ്റിലുള്ള പരമാവധി
പേര്‍ക്ക് നിയമനം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
മൃഗഡോക്ടറുടെ നിയമനം
3386.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരസഭയിലെ
മൃഗാശുപത്രിയില്‍
ഡോക്ടര്‍ ഇല്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവിടെ ഡോക്ടറെ
നിയമിക്കുന്നതിന്
വേണ്ടി നഗരസഭാ
ചെയര്‍മാനും നിയമസഭാ
സമാജികരും ചേര്‍ന്നു
നല്കിയ
നിവേദനത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മൃഗാശുപത്രിയില്‍
ഡോക്ടറെ നിയമിക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
നായ
പ്രജനന നിയന്ത്രണ പദ്ധതി
3387.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ തെരുവ്
നായ നിയന്ത്രണത്തിനുള്ള
എ.ബി.സി. പദ്ധതി
നടപ്പിലാക്കുന്നതിന്
ഫണ്ട്
വകയിരുത്തുന്നതിനും ഇത്
ജില്ലാ പഞ്ചായത്തിന്
കൈമാറുന്നതിനും
എന്തെങ്കിലും
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ കോപ്പി
ലഭ്യമാക്കുമോ;
(സി)
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടന്നു
കൊണ്ടിരിക്കുന്നു എന്ന്
വ്യക്തമാക്കാമോ?
ക്ഷീര
കര്‍ഷകര്‍ക്ക് ചികില്‍സാസഹായം
3388.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഏതൊക്കെ
രോഗങ്ങള്‍ക്കാണ് ക്ഷീര
കര്‍ഷകര്‍ക്ക് ചികിത്സാ
സഹായം
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
മൃഗസംരക്ഷണ വകുപ്പിന്റെ
കീഴില്‍ പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
3389.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
മൃസംരക്ഷണ വകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
ഏതൊക്കെയെന്നും ഇവയില്‍
എത്ര തസ്തികകള്‍
ഉണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍
ഒഴിഞ്ഞുകിടക്കുന്നവ
എത്ര; ആയത് കാറ്റഗറി
തിരിച്ച്
വിശദീകരിക്കാമോ?
കെപ്ക്കോ
വില്‍പ്പന നടത്തുന്ന
കോഴിയിറച്ചിയിലെ
ജലാംശതോത്
T 3390.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെപ്ക്കോ
നേരിട്ടും, ഔട്ട്
ലെറ്റുകള്‍ വഴിയും
വില്‍ക്കുന്ന കോഴി
ഇറച്ചി മറ്റ് സ്വകാര്യ
കച്ചവടക്കാര്‍
വില്‍പ്പന നടത്തുന്ന
ബ്രോയിലര്‍ കോഴി
ഇറച്ചിയുമായി ഏതെല്ലാം
തരത്തിലും വിധത്തിലും
വ്യത്യാസപ്പെട്ടിരിക്കുന്നു
എന്നത് വിശദമാക്കുമോ;
(ബി)
കെപ്ക്കോയിലൂടെ
വില്‍ക്കുന്ന
ഇറച്ചിയില്‍ ജലാംശം
വളരെയധികമാണെന്ന
ഉപഭോക്താക്കളുടെ ആവലാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കെപ്ക്കോയുടെ
കണക്ക് പ്രകാരം എത്ര
ശതമാനം ജലാംശം വരെ
അനുവദനീയമാണെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
വില്‍പ്പന നടത്തുന്ന ,
ഫ്രീസറില്‍ വയ്ക്കാത്ത
കോഴിയിറച്ചിയിലെ
ജലാംശതോത് പരിശോധിച്ച്
ഉപഭോക്താക്കള്‍
കബളിപ്പിക്കപ്പെടുന്നില്ലെന്ന്
ഉറപ്പുവരുത്തുവാന്‍
സത്വര നടപടി
സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ തിരുവഴാംകുന്ന്
വെറ്ററിനറി സര്‍വ്വകലാശാല
3391.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
തിരുവഴാംകുന്ന്
വെറ്ററിനറി
സര്‍വ്വകലാശാലയിലേക്ക്
പി.എസ്.സി. വഴിയാണോ
നിയമനം നടത്തുന്നത്;
വ്യക്തമാക്കാമോ;
(ബി)
ഇവിടെ
ദിവസവേതനാടിസ്ഥാനത്തില്‍
എത്രപേര്‍ ജോലി
ചെയ്യുന്നുണ്ട്;
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി.-യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിയ്ക്കുമോ?
ചാത്തമംഗലം
റീജിയണല്‍ പൗള്‍ട്രി ഫാം
ട്രെയിനിംഗ് സെന്റര്‍ കെട്ടിട
നിര്‍മ്മാണം
T 3392.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാത്തമംഗലം
റീജിയണല്‍ പൗള്‍ട്രി
ഫാം ട്രെയിനിംഗ്
സെന്റര്‍ കെട്ടിട
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ; ഇത്
എന്നത്തേക്ക് തുറന്നു
കൊടുക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
മൃഗസംരക്ഷണ
വകുപ്പിലേക്ക് ആവശ്യമായ
മരുന്നുകളും വാക്സിനും
ഉപകരണങ്ങളും വാങ്ങുന്ന നടപടി
3393.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പ്
ഡയറക്ടറാഫീസില്‍
മൃഗസംരക്ഷണ
മേഖലയിലേയ്ക്ക്
ആവശ്യമായ മരുന്ന്,
വാക്സിന് ഉപകരണങ്ങള്‍
എന്നിവ വാങ്ങുന്നത്
സംബന്ധിച്ച വിഷയം
കൈകാര്യം ചെയ്യുന്ന
സീറ്റില്‍ ഏത്
തസ്തികയിലുള്ള
ജീവനക്കാരനാണ് ജോലി
ചെയ്യുന്നത്; നിലവില്‍
പ്രസ്തുത സീറ്റില്‍
ജോലി ചെയ്യുന്ന
ജീവനക്കാരന് എന്നു
മുതലാണ് ടി സീറ്റില്‍
ജോലി ചെയ്യുന്നത്;
മൂന്നു
വര്‍ഷത്തിലധികമായി ഒരേ
ജീവനക്കാരനാണോ പ്രസ്തുത
സീറ്റില്‍ തുടരുന്നത്;
മൂന്നു
വര്‍ഷത്തിലധികമായി ഈ
സീറ്റില്‍ തുടരുന്ന
ജീവനക്കാരനെ
മാറ്റുന്നതിനുള്ള നടപടി
സ്വീകരിക്കുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
(ബി)
മരുന്നുകളും
വാക്സിനും ഉപകരണങ്ങളും
വാങ്ങുന്ന വിഷയം
കൈകാര്യം ചെയ്യുന്ന
സീറ്റിലെ ജീവനക്കാരന്
കഴിഞ്ഞ ആറ്
വര്‍ഷത്തിനിടയില്‍
വിദേശയാത്രകള്‍
നടത്തിയിട്ടുണ്ടോ; എത്ര
പ്രാവശ്യം; ഏതൊക്കെ
തീയതികളില്‍; ആയതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ആയതിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ടി
സീറ്റിലെ പ്രവര്‍ത്തനം
സംബന്ധിച്ച് ഏതെങ്കിലും
വിധത്തിലുള്ള പരാതികളോ
ആരോപണങ്ങളോ
ഉണ്ടായിട്ടുണ്ടോ; ആയത്
സംബന്ധിച്ച് അന്വേഷണം
നടത്തുകയോ നടപടി
സ്വീകരിക്കുകയോ
ചെയ്തിട്ടുണ്ടെങ്കില്‍
വിശദമാക്കാമോ; നടപടി
സ്വീകരിച്ചിട്ടില്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
നിലവിലുള്ള
മൃഗസംരക്ഷണ വകുപ്പ്
ഡയറക്ടര്‍ ഇപ്പോഴോ
ഇതിനുമുമ്പോ ഡയറക്ടര്‍
സ്ഥാനം
വഹിച്ചിരുന്നപ്പോള്‍
പ്രസ്തുത സീറ്റില്‍
കൈകാര്യം ചെയ്തിരുന്ന
വിഷയങ്ങളായ മെഡിസിന്,
വാക്സിന്, ഉപകരണങ്ങള്‍
എന്നിവയുടെ വാങ്ങലുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പരാതികളോ
ആരോപണങ്ങളോ
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച് വിശദമായ
വിശദീകരണം നല്‍കുമോ;
(ഇ)
നിലവിലുള്ള
ഡയറക്ടര്‍ കഴിഞ്ഞ ആറു
വര്‍ഷത്തിനിടെ
ഡയറക്ടര്‍
തസ്തികയിലുണ്ടായിരുന്നപ്പോഴൊക്കെ
ഏതൊക്കെ മരുന്ന്
കമ്പനികളില്‍ നിന്നുള്ള
മരുന്നുകള്‍
വാങ്ങുന്നതിനാണ്
സര്‍ക്കാരിലേയ്ക്ക്
ശുപാര്‍ശ
ചെയ്തിട്ടുള്ളത് എന്ന്
വെളിപ്പെടുത്താമോ ?
കന്നുകുട്ടി
പരിപാലനം
3394.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കന്നുകുട്ടി പരിപാലന
പദ്ധതിയനുസരിച്ച്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നത്;
വിശദമാക്കുമോ?
മൃഗങ്ങളോടുള്ള
ക്രൂരത
3395.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലികളെ
വാഹനങ്ങളില്‍
കയറ്റികൊണ്ടു പോകുന്നത്
ബന്ധപ്പെട്ട ചട്ടങ്ങള്‍
പാലിച്ചുകൊണ്ടല്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നിയമത്തെക്കുറിച്ച്
ആവശ്യമായ
അവബോധമില്ലാത്തതാണ്
ഇതിന് കാരണമെന്ന്
കുരുതുന്നുണ്ടോ;
എങ്കില്‍
ചെക്പോസ്റ്റുകളോടനുബന്ധിച്ച്
ബോധവത്കരണ സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(സി)
മൃഗങ്ങളെ
ദീര്‍ഘദൂരം
നടത്തിക്കൊണ്ടു
പോകരുതെന്ന നിയമവ്യവസ്ഥ
പാലിക്കാതെയും വേണ്ടത്ര
സുരക്ഷാ മാനദണ്ഡങ്ങള്‍
പാലിക്കാതെയും ആന
ഉള്‍പ്പെടെയുള്ള
മൃഗങ്ങളെ വാഹനങ്ങളില്‍
കയറ്റിക്കൊണ്ടു
പോകുന്നത് നിരവധി
അപകടങ്ങള്‍ക്ക്
ഇടയാക്കിയ സാഹചര്യം
പരിശോധിച്ച് ഇതിനെതിരെ
നിയന്ത്രണ നടപടികള്‍
സ്വീകരിക്കുമോ?
ക്ഷീര
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
3396.
ശ്രീ.കെ.വി.വിജയദാസ്
,,
കെ.കുഞ്ഞിരാമന്
,,
ഒ. ആര്. കേളു
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീര സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമവും
സുതാര്യവും
ഉര്ജ്ജിതവുമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ക്ഷീര
സഹകരണ സംഘങ്ങളുടെ
ആധുനികവത്ക്കരണത്തിനായി
എത്ര രൂപയാണ് നീക്കി
വച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ക്ഷീരസംഘങ്ങളില്‍
പാല് നല്കുന്ന എല്ലാ
ക്ഷീരകര്‍ഷകര്‍ക്കും
കാലിത്തീറ്റ സബ്സിഡി
നല്‍കുന്നതിനുളള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
അര്‍ഹതയുളള
മുഴുവന്‍
ക്ഷീരകര്‍ഷകര്‍ക്കും
ക്ഷീരകര്‍ഷക
ക്ഷേമനിധിയില്‍ നിന്നും
പെന്ഷന്
ഉള്‍പ്പെടെയുള്ള വിവിധ
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ക്ഷീര
സഹകരണ സംഘങ്ങളുടെ
ആധുനികവല്‍ക്കരണം
3397.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര സഹകരണ സംഘങ്ങളുടെ
ആധുനികവല്‍ക്കരണത്തിന്
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
ആരംഭിച്ചതെന്ന്
വിശദമാക്കാമോ;
(സി)
ഓരോ
പദ്ധതികളുടെയും
അടങ്കല്‍ തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ?
ക്ഷീര
കര്‍ഷക സംരക്ഷണം
3398.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പ്രത്യേക
സാഹചര്യത്തില്‍ ,
തൊഴിലുറപ്പ്
പദ്ധതിയില്‍ ക്ഷീര
കര്‍ഷകരെക്കൂടി
ഉള്‍പ്പെടുത്തുന്നകാര്യം
തദ്ദേശ്ശ ഭരണ
വകുപ്പിലേക്ക് ശുപാര്‍ശ
ചെയ്യുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ക്ഷീര
കര്‍ഷക സംരക്ഷണത്തിനായി
കാലിത്തീറ്റയുടെ
ലഭ്യതയും 50%
സബ്സിഡിയും
നല്‍കുന്നകാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
(സി)
മൃഗങ്ങളിൽ
സാംക്രമിക രോഗങ്ങള്‍
പടര്‍ന്നു
പിടിക്കുന്നതു തടയാന്‍
തക്ക സമയത്ത് പ്രതിരോധ
പ്രവര്‍ത്തനം
നടത്തുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
ക്ഷീര
സംഘങ്ങളുടെ ആധുനിക വത്ക്കരണം
3399.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാലുല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
ഗുണമേന്മ
ഉറപ്പാക്കുന്നതിനുമായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
ക്ഷീര
സംഘങ്ങളുടെ ആധുനിക
വത്ക്കരണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ക്ഷീര
കര്‍ഷകരുടെ പ്രശ്നങ്ങള്‍
3400.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍
ക്ഷീരവകുപ്പില്‍
നടപ്പിലാക്കിയ
പദ്ധതിക്രമവും
പരിപാടികളും മുന്നോട്ട്
കൊണ്ടുപോകുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ക്ഷീരകര്‍ഷകര്‍ക്ക്
സര്‍ക്കാരില്‍ നിന്നും
ലഭിക്കാനുള്ള തുക
അടിയന്തരമായി
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ക്ഷീര
കര്‍ഷകര്‍ക്ക്
നല്കുവാനുള്ള
കാലിത്തീറ്റ സബ്സിഡി
എന്നത്തേക്ക്
നല്‍കുമെന്ന്
വ്യക്തമാക്കുമോ?
മിഷന്
മോഡ് അമ്പ്രെല്ലാ പ്രോഗ്രാം
3401.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണവും
ക്ഷീരവികസനവും
അഭിവൃദ്ധിപ്പെടുത്തുന്നതിനായി
ഒരു മിഷന് മോഡ്
അമ്പ്രെല്ലാ പ്രോഗ്രാം
ആരംഭിയ്ക്കുമെന്ന
ബഡ്ജറ്റ് പ്രസംഗത്തിലെ
പ്രഖ്യാപനത്തിന്റെ
തുടര്‍നടപടിയുടെ
ഇപ്പോഴത്തെ സ്ഥിതി
എന്തെന്ന്
വിശദമാക്കുമോ;
(ബി)
ഇതുകൊണ്ട്
പ്രസ്തുത
മേഖലയിലുളളവര്‍ക്ക്
കിട്ടുന്ന പ്രയോജനം
എന്തെന്ന്
വിവരിയ്ക്കുമോ?
പാലിന്റെ
ഗുണമേന്മ
3402.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമങ്ങള്‍
പാലുല്പാദനത്തില്
സ്വയം പര്യാപ്തത
കൈവരിക്കുന്നതിനായി
എന്തെങ്കിലും പദ്ധതി
സര്‍ക്കാര്‍
ആലോചനയിലുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ക്ഷീര
സംഘങ്ങളിലൂടെ
ശേഖരിക്കപ്പെടുന്ന
പാലിന്റെ
ഗുണമേന്മയെക്കുറിച്ച്
പരാതിയുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
മറികടക്കാന്‍ എന്ത്
നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ക്ഷീര
സംഘങ്ങളുടെ
ആധുനികവല്‍ക്കരണം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ക്ഷീര
കര്‍ഷകര്‍ക്ക്
പെന്ഷന്
ലഭിക്കുന്നതിന്
എന്തെങ്കിലും
നടപടിയുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
പാലിന്റെ
ഉല്പാദനവും വിതരണവും
3403.
ഡോ.എം.
കെ. മുനീര്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
എം.ഉമ്മര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാലിന്റെ ഉല്പാദനം,
വിതരണം എന്നിവ തമ്മിലെ
അന്തരം
എത്രത്തോളമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഉല്പാദനത്തിലെ കുറവ്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
വിതരണ
സംവിധാനം
കാര്യക്ഷമമാക്കാനും
ഗുണമേന്മ
ഉറപ്പുവരുത്താനും
എന്തൊക്കെ
പരിഷ്കാരങ്ങളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ?
മുഴുവന്‍
ക്ഷീരകര്‍ഷകര്‍ക്കും
ആനുകൂല്യം
3404.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'മില്‍മ'യ്ക്ക്
പാല് നല്കുന്ന
ക്ഷീരകര്‍ഷകരെയും,
മറ്റുസ്വകാര്യ
സ്ഥാപനങ്ങള്‍
ഉള്‍പ്പെടെ ലോക്കല്‍
വില്‍പ്പന നടത്തുന്ന
(ഉദാ: കോട്ടയ്ക്കല്‍
ആര്യവൈദ്യശാലക്ക് പാല്
നല്കുന്ന താനൂര്‍
താനാളൂര്‍,
നിറമരുതൂര്‍, നന്നബ്ര
പഞ്ചായത്തുകളിലെ 4000
ത്തിലധികം ലിറ്റര്‍
പാല് നല്കുന്ന
കര്‍ഷകര്‍)
ക്ഷീരകര്‍ഷകരെയും രണ്ട്
തട്ടില്‍ കാണുന്നതുമൂലം
ക്ഷേമ പെന്ഷന്,
സബ്സിഡികള്‍
ഉള്‍പ്പെടെയുള്ള
ആനുകൂല്യം
നഷ്ടപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്ത്
കൊണ്ടാണ് മുഴുവന്‍
ക്ഷീരകര്‍ഷകര്‍ക്കും
ആനുകൂല്യം
ലഭ്യമാക്കാന്‍
കഴിയാത്തത്;
വ്യക്തമാക്കാമോ;
(സി)
മുഴുവന്‍
ക്ഷീരകര്‍ഷകര്‍ക്കും
ആനുകൂല്യം
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വസ്തുതകള്‍
വിശദമാക്കുമോ?
കോഴിക്കോട്
മില്‍മ വിപുലീകരണം
3405.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മില്‍മ വിപുലീകരണവുമായി
ബന്ധപ്പെട്ട് നിലവിലുളള
20218/D1/2014/AD
നമ്പര്‍ ഫയലില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നത്
വിശദമാക്കാമോ;
(ബി)
സ്ഥലം
ഏറ്റെടുക്കല്‍ നടപടി
വൈകുന്നതിന്റെ
കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
(സി)
ജി.ഒ.
(ആര്.ടി.) നമ്പര്‍
1997/14/AD തീയതി
06-11-2014
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
ക്ഷീരസഹകരണ
സംഘങ്ങളുടെ പ്രവര്‍ത്തനം
3406.
ശ്രീ.ഷാഫി
പറമ്പില്‍
,,
സണ്ണി ജോസഫ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീര സംഘങ്ങളുടെ
പ്രവര്‍ത്തനം
ഊര്‍ജ്ജിതപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കി വരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എന്തെല്ലാം
പുതിയ പദ്ധതികളാണ് ഈ
ലക്ഷ്യം
കൈവരിക്കുന്നതിന്
ആവിഷ്ക്കരിച്ചു
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പാലിന്‍െറയും
പാല് ഉല്പന്നങ്ങളുടെയും
ഗുണമേന്മ പരിശോധന
3407.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലുല്പാദനത്തില്
സ്വയംപര്യാപ്തത
കെെവരിക്കുന്നതിന്റെ
ഭാഗമായി ഉരുക്കളെ
കര്‍ഷകര്‍ക്ക്
നല്‍കുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
പാലിന്‍െറയും
പാല്
ഉല്പന്നങ്ങളുടെയും
സംസ്ഥാനത്ത്
വിറ്റഴിക്കുന്ന
കാലിത്തീറ്റയുടേയും
ഗുണമേന്മ
പരിശോധിക്കുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
സംസ്ഥാനത്തുളളതെന്ന്
അറിയിക്കുമോ;
(സി)
ഓണക്കാലത്ത്
ഇതരസംസ്ഥാനങ്ങളില്‍
നിന്നുള്ള പാലിന്‍െറ
ഗുണമേന്മ
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരുന്നത്?
ക്ഷീരോല്പാദനം
3408.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രതിദിന
ക്ഷീരോല്പാദനം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ക്ഷീര സംഘങ്ങള്‍ മുഖേന
പ്രതിദിനം
മില്‍മയിലേക്ക് എത്ര
ലിറ്റര്‍ പാല്
എത്തുന്നുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രതിദിന
പാല് ഉപഭോഗം
സംബന്ധിച്ച കണക്ക്
ലഭ്യമാണോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ആഭ്യന്തര
ഉപയോഗത്തിനായി
അന്യസംസ്ഥാനങ്ങളില്‍
നിന്നും എത്ര ലിറ്റര്‍
പാലാണ് സംസ്ഥാനത്ത്
എത്തുന്നത് എന്നത്
സംബന്ധിച്ച് കണക്ക്
ലഭ്യമാണോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ക്ഷീരോത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
ക്ഷീരോത്പാദനത്തില്‍
സ്വയംപര്യപ്തത
കൈവരിക്കുന്നതിനും
കഴിഞ്ഞ 5 വര്‍ഷം
പദ്ധതികള്‍
നടപ്പാക്കിയതുവഴി
ആഭ്യന്തര
ക്ഷീരോല്പ്പാദനത്തില്
എത്രമാത്രം വളര്‍ച്ച
ഉണ്ടായിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ഇ)
തൊഴില്‍
രഹിതരും ഇൗ മേഖലയില്‍
പ്രവര്‍ത്തിക്കാന്‍
താല്പര്യമുള്ളവരും
സ്വന്തമായി നിശ്ചിത
അളവില്‍ ഭൂമി
ഉള്ളവര്‍ക്കുമായി
സംയോജിത കൃഷി
(ഇന്റഗ്രേറ്റഡ് ഫാമിംഗ്
) എന്ന ആശയം
നടപ്പാക്കാനും അതുവഴി
പുതിയ ഒരു തൊഴില്‍
സംസ്കാരവും കാര്‍ഷിക
സംസ്കാരവും
നടപ്പിലാക്കാന്‍
സര്‍ക്കാര്‍ എന്തൊക്കെ
ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ക്ഷീരോല്പാദനത്തിലെ
വര്‍ദ്ധനവ്
3409.
ശ്രീ.കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരോല്പ്പാദനത്തില്
2011 ന് ശേഷമുളള അഞ്ച്
വര്‍ഷക്കാലം എത്ര
ശതമാനം വര്‍ദ്ധനവ്
ഉണ്ടായെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്തിന്റെ
ആവശ്യത്തിലേക്കായി
2011ല്‍ എത്ര ലിറ്റര്‍
പാലാണ് അന്യസംസ്ഥാനത്ത്
നിന്ന്
വാങ്ങിയിരുന്നതെന്നും
ഇപ്പോള്‍ എത്ര ലിറ്റര്‍
പാലാണ്
വാങ്ങുന്നതെന്നും
വെളിപ്പെടുത്തുമോ;
(സി)
കാലിത്തീറ്റയ്ക്ക്
2011 ലെ വിലയില്‍
നിന്നും 2016 ല്‍ എത്ര
ശതമാനം വര്‍ദ്ധനവ്
ഉണ്ടായെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിന്റെ
അടിസ്ഥാനത്തില്‍
പാല്‍വില
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പാല് ഉല്പാദനത്തില് സ്വയം
പര്യാപ്തത
3410.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തില്‍
കൊണ്ട് വന്നു
വില്‍ക്കുന്ന പാലും
പാലുല്പന്നങ്ങളും
ഏതൊക്കെ
കമ്പനികളുടെതാണ്
വിശദമാക്കുമോ; ഇതില്‍
ഏതെല്ലാം കമ്പനികളുടെ
പാലും
പാലുല്‍പ്പന്നങ്ങളുമാണ്
ഭക്ഷ്യയോഗ്യമല്ലാത്തതായി
കണ്ടെത്തിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ബി)
മായം
കലര്‍ന്ന പാലും
പാലുല്പന്നങ്ങളും ചെക്
പോസ്റ്റ്
കടത്തിക്കൊണ്ട്
വന്നതിന്റെ പേരില്‍
ഏതെല്ലാം ചെക്ക്
പോസ്റ്റുകളില്‍ നടപടി
എടുത്തിട്ടുണ്ട്;